ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, November 13, 2010

നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...

'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം - ഭാഗം 2


മധ്യകാല യൂറോപ്പിലെ ക്രൈസ്തവദാര്‍ശനികനായിരുന്ന സെന്റ് തോമസ് അക്വിനാസിന്റെ അഞ്ച് തെളിവുകളെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോക്കിന്‍സിന്റെ പരാമര്‍ശങ്ങളെയായിരുന്നു കഴിഞ്ഞലക്കത്തില്‍ പഠനവിധേയമാക്കിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.''(22) സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിങ്ങനെ ദൈവത്തിന് നല്‍കുന്ന ഒട്ടേറെ വിശേഷങ്ങളുണ്ടല്ലോ. ഈ "ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല'' എന്നതാണ് കാരണമായി ഉന്നയിക്കുന്നത്.(23) ഈ ഗുണങ്ങള്‍ തന്റെ അഞ്ച് തെളിവുകളില്‍നിന്നും നേരിട്ടെത്താവുന്ന നിഗമനങ്ങളാണെന്ന് അക്വിനാസ് വാദിച്ചിട്ടില്ലെന്നിരിക്കെ ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമായി ഭവിക്കുന്നു. ദൈവത്തെ എന്തുകൊണ്ട് സര്‍വശക്തനും സര്‍വജ്ഞനുമൊക്കെയായി കണക്കാക്കുന്നുവെന്നതിന് മതദാര്‍ശനികന്മാര്‍ മറ്റനേകം ന്യായങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ആദ്യത്തേതിനെ കൈകാര്യം ചെയ്ത രീതിയാണ് മേല്‍ വിവരിച്ചത്. മറ്റു തെളിവുകളേയും അദ്ദേഹം സമീപിച്ചത് ഇതേവിധം തന്നെയാണ്.
രണ്ട്: ആത്യന്തിക കാരണം
രണ്ടാമത്തെ തെളിവ് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍ (uncaused cause): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനമാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല.''
കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണമെന്ത്? ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ കാരണമില്ലാതെയും കാര്യമുണ്ടാകാമെന്ന് ദാര്‍ശനികമായോ ശാസ്ത്രീയമായോ തെളിയിക്കണം.


പ്രപഞ്ചം കാര്യമല്ലെന്നും അനാദിയാണെന്നും സമര്‍ഥിച്ചാല്‍ അക്വിനാസിന്റെ വാദം ഖണ്ഡിക്കപ്പെടും. എന്നാല്‍ അതിനുള്ള ശ്രമംപോലും ഡോക്കിന്‍സ് നടത്തിയിട്ടില്ല. അക്വിനാസിന്റെ രണ്ടാമത്തെ തെളിവ് പശ്ചാത്ഗമനമായതുകൊണ്ടോ ദൈവത്തിന് ബാധകമല്ലെന്നതുകൊണ്ടോ ദുര്‍ബലമാവുന്നില്ല. (ഇതേപ്പറ്റി തുടര്‍ലക്കങ്ങളില്‍ വിശദമായി പ്രതിപാദിക്കാം)


മൂന്ന്: പ്രാപഞ്ചികവാദം
അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "പ്രാപഞ്ചികവാദം (The Cosmological Argument). ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നുണ്ട്. ആ നിലക്ക് എല്ലാം ഉണ്ടാക്കിയതിനു പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം.''(24) 
ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ അനാദികാലം മുതലേ ഈ പ്രപഞ്ചം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ അതിനു പിന്നില്‍ മറ്റൊരു ശക്തിയും കാരണമായി പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സമര്‍ഥിക്കണം. അതിനുള്ള ശ്രമവും ഡോക്കിന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. യഥാര്‍ഥത്തില്‍ ഇത്തരം സമര്‍ഥനം നടന്നാല്‍ അക്വിനാസിന്റെ മൂന്നു തെളിവുകളും ദുര്‍ബലമാവും. എന്തുചെയ്യാം? നാനൂറോളം പേജുകളുള്ള പുസ്തകം തയ്യാറാക്കിയ ഡോക്കിന്‍സ് ഒരിടത്തും അത്തരമൊരു വാദം ഉന്നയിക്കുകയോ സമര്‍ഥിക്കുകയോ ചെയ്തിട്ടില്ല. ആസ്തിക്യവാദത്തിന്റെ മര്‍മങ്ങള്‍ എന്താണെന്നോ അതിനെ ഖണ്ഡിക്കാന്‍ എന്തൊക്കെ എതിര്‍വാദങ്ങളാണ് ഉന്നയിക്കേണ്ടതെന്നോ അറിയാത്ത നിരീശ്വരബുദ്ധിജീവിയാണ് ഡോക്കിന്‍സെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
അവതരിപ്പിക്കേണ്ട വാദങ്ങളെപ്പറ്റിപോലും വ്യക്തമായ ധാരണയില്ലാത്തയാള്‍ അവ സമര്‍ഥിക്കാതിരിക്കുന്നതില്‍ ആശ്ചര്യമില്ല. ആസ്തിക്യവാദങ്ങളെ ഖണ്ഡിക്കാനോ നിരീശ്വരവാദങ്ങളെ സമര്‍ഥിക്കാനോ സാധിക്കാത്ത ഡോക്കിന്‍സ് ആകെ ചെയ്തിട്ടുള്ളത് ബാലിശമായ സംശയങ്ങള്‍ ഉന്നയിക്കുകയാണ്. ഇവയാകട്ടെ വിശ്വാസികളായ ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശദീകരണം നല്‍കിയിട്ടുള്ളവയാണുതാനും.


അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് വിവരിച്ചപ്പോള്‍ ഗ്രന്ഥകാരന്‍ ബ്രാക്കറ്റില്‍ രണ്ട് ചോദ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയിതാണ്: "ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?''(25)
ആദിയില്‍ ഒന്നുമില്ലായിരുന്നു എന്നല്ല 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നാണല്ലോ ചോദ്യകര്‍ത്താവ് തന്നെ എഴുതിയത്. 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നു പ്രത്യേകമായി പറഞ്ഞതില്‍നിന്നും അമൂര്‍ത്തമായ ദൈവം ഉണ്ടായിരുന്നുവെന്നല്ലേ മനസ്സിലാവുന്നത്?
മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോഴും ദൈവം ഉണ്ടായിരുന്നുവെന്നല്ലാതെ 'എവിടെ'യായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ദൈവത്തിന് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല.(26)
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നും കുറിക്കുന്നു. 


പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്ന് നിരീശ്വരവാദികള്‍ പറയുന്നത് പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. ഈ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരുക്കും പോലുള്ള മറ്റെന്തോ വസ്തുവാണ് ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ് പ്രപഞ്ചത്തിനുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.
തന്റെ ഗ്രാഹ്യശേഷിയുടെ പരിമിതി പരോക്ഷമായി ഗ്രന്ഥകാരന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഒരാളെഴുതിയ ബ്ളോഗ് പരാമര്‍ശിച്ചുകൊണ്ട് ഗ്രന്ഥകാരനെഴുതുന്നു: "മതനേതാക്കള്‍ ദൈവത്തെ വിശദീകരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? പണ്ടേയുണ്ടായിരുന്നു, പ്രകൃതിക്കും ഇന്ദ്രിയത്തിനും അതീതമാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന കാര്യമാണോ? അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യവും ശേഷിയും മതവിശ്വാസികള്‍ക്കുണ്െടങ്കില്‍ അവര്‍ അതിമാനുഷരാണെന്നതില്‍ തര്‍ക്കം വേണ്ട!''(27)
ഇത്തരം കാര്യങ്ങള്‍ ഗ്രാഹ്യമാകാന്‍ അതിമാനുഷരാകേണ്ട, അതിനിരീശ്വരവാദികളായാല്‍ മതിയാകും!


ഭൌതികപദാര്‍ഥങ്ങള്‍ മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം മിഥ്യാധാരണകളാണെന്നും വാദിക്കുന്നവരാണ് നിരീശ്വരവാദികള്‍. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആത്മീയം, ഇന്ദ്രിയാതീതം, പ്രകൃത്യാതീതം എന്നിവയെക്കുറിച്ച് പറയുമ്പോള്‍ ചക്കയെയും മാങ്ങയെയും കുറിച്ച് കേള്‍ക്കുന്ന ലാഘവത്തോടെ ശ്രവിക്കുകയും തലകുലുക്കി മനസ്സിലാകുന്നുവെന്ന് അഭിനയിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എന്തെന്നറിയാതെ പ്രസംഗിക്കുന്നവരേക്കാള്‍ കാപട്യമുള്ളവരാണ്.''(28)
"തനിക്കറിയില്ല എന്നു കരുതി ആര്‍ക്കുമറിയില്ല എന്നു തീരുമാനിക്കുന്നത് അഭിലഷണീയമല്ല'' എന്ന് ഏതാനും പേജുകള്‍ക്ക് മുമ്പ് ഗ്രന്ഥകാരനെഴുതിയത് ഏറ്റവും ബാധകമായ ആള്‍ ഗ്രന്ഥകാരന്‍ തന്നെയാണെന്ന് മേല്‍ അഭിപ്രായങ്ങള്‍ തെളിയിക്കുന്നു.(29) തനിക്കറിയാത്തത് തുറന്നു സമ്മതിക്കലാണ് മറ്റുള്ളവരെ കാപട്യക്കാരാക്കുന്നതിനേക്കാള്‍ ഉചിതമായത്. ഒരാള്‍ ചക്ക, മാങ്ങ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തലയാട്ടുന്നത് ചക്കയുടെയും മാങ്ങയുടെയും ജീവശാസ്ത്രവും രസതന്ത്രവും എനിക്കറിയാം എന്ന നാട്യത്തോടെയാവില്ലല്ലോ. ചക്കയും മാങ്ങയും ഏതു രാജ്യത്തുനിന്നാണ് വരുന്നതെന്നോ അവയിലടങ്ങിയ പോഷകങ്ങള്‍ എന്തൊക്കെയാണെന്നോ അറിയുന്നവരേ തലയാട്ടാവൂ എന്ന് ആരെങ്കിലും ശഠിക്കാറുണ്ടോ?


പ്രകൃതിയെയും അതിന്റെ സ്രഷ്ടാവായ ദൈവത്തെയും മനസ്സിലാക്കാന്‍ മനുഷ്യന് കഴിയും. മനുഷ്യര്‍ക്ക് പൊതുവേ ഈ കഴിവുണ്ട് (മനുഷ്യന് ജന്മനാ തന്നെ ഇത്തരം കഴിവുള്ളതായി ഗ്രന്ഥകാരന്‍ തന്നെ പലയിടങ്ങളിലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധമായ വിശദമായ ചര്‍ച്ച പിന്നീട് വരുന്നുണ്ട്). ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "അലാറം ക്രമീകരിച്ചുവെച്ചിരിക്കുന്ന ഒരു ക്ളോക്ക് കണ്ടാല്‍ അത് എത്ര മണിക്ക് ശബ്ദിക്കുമെന്ന് നമുക്ക് അനായാസമായി പറയാന്‍ സാധിക്കും. ക്ളോക്ക് പ്രവര്‍ത്തിക്കുന്നത് ബാറ്ററി കൊണ്ടാകാം, പല്‍ചക്രത്തിന്റെ കറക്കത്തെ ആധാരമാക്കിയാവാം. സോളാര്‍ എനര്‍ജികൊണ്ടാവാം. രീതി ഏതായാലും വിഷയമല്ല. ഏതു രീതിയില്‍ പ്രവര്‍ത്തിച്ചാലും എപ്പോള്‍ അലാറം അടിക്കുമെന്ന് നാം ഉറപ്പിക്കും.''(30)


പ്രപഞ്ചത്തെപ്പറ്റി അല്പമെങ്കിലും അറിയാനായാല്‍ അതിനു പിന്നില്‍ ആസൂത്രകനുണ്ടെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ബോധ്യമാകും. പ്രപഞ്ചം എപ്പോള്‍ എങ്ങനെ സൃഷ്ടിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് "നമുക്ക് അനായാസമായി പറയാന്‍ സാധിക്കും'' (പൊതുവേ മനുഷ്യര്‍ക്കെല്ലാമുള്ള ഈ കഴിവ് നിരീശ്വരവാദികളില്‍ കാണാത്തത് എന്തുകൊണ്ടെന്നത് അന്വേഷിക്കാവുന്ന വിഷയമാണ്. Exception  proves the rule- അപവാദം പൊതുതത്ത്വത്തെ തെളിയിക്കുന്നു-എന്ന യാഥാര്‍ഥ്യം ഈ പ്രശ്നം പരിഹരിക്കുന്നുണ്ട്.)
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കാം: "ഒരു കടുവയെ കാണുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും. കടുവയുടെ പേശീഘടനയും ആന്തിരകമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതില്ല. കടുവ നിങ്ങളെ തിന്നാന്‍ തുനിയുമെന്ന് പ്രത്യേക പരിശീലനമൊന്നുമില്ലാതെ പറയാന്‍ സാധിക്കും.''(31)
കടുവയുടെ പേശീഘടനയും ആന്തരികമായ രാസപ്രവര്‍ത്തനങ്ങളും പഠിക്കാതെയും പ്രത്യേകപരിശീലനമൊന്നുമില്ലാതെയും കടുവ തിന്നുമെന്ന് പറയാന്‍ സാധിക്കുന്നപോലെ പ്രപഞ്ചത്തെപ്പറ്റി പ്രാഥമികമായി മനസ്സിലാക്കുമ്പോള്‍ തന്നെ ആസൂത്രകനെയും ആസൂത്രണത്തെയുംപറ്റി "വ്യക്തമായ ഒരു പ്രവചനം ഞൊടിയിടയില്‍ നടത്താനാവും.'' അത് സാധിക്കണമെങ്കില്‍ സ്രഷ്ടാവിന്റെയും സൃഷ്ടിപ്പിന്റെയും 'ബയോകെമിസ്ട്രി' അറിയണമെന്നില്ല. ഏതൊരാസൂത്രണവും ആസൂത്രകനെ ആവശ്യപ്പെടുന്നുവെന്ന് യുക്തിബോധമുള്ളവര്‍ക്ക് തോന്നും (Every design want a designer).. പ്രകൃതിയിലെ എന്ത് പഠനവിധേയമാക്കിയാലും ഇക്കാര്യം ബോധ്യമാവും, ഇത് മനസ്സിലാക്കാന്‍ ദൈവത്തിന്റെ ബയോകെമിസ്ട്രിയോ ജനിയോളജിയോ അറിയണമെന്നില്ല. അതുകൊണ്ടാണ് ഏവര്‍ക്കും ദൈവവിശ്വാസം സ്വീകാര്യമാവുന്നത്.


പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കില്‍ ദൈവം എങ്ങനെ ദൈവമാകും?
പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമാകുമ്പോഴല്ല ബാധകമല്ലാതാകുമ്പോഴാണ് ദൈവം ദൈവമാകുന്നത്. പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോഴല്ല ബാധകമാണെന്ന് പറയുമ്പോഴാണ് അക്വിനാസിന്റെ ന്യായം റദ്ദാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ദൈവത്തിന് ബാധകമല്ലെന്ന് പറയുമ്പോള്‍ വാദം റദ്ദാക്കപ്പെടുകയല്ല, സ്ഥിരീകരിക്കപ്പെടുകയാണ്. 'റദ്ദാക്കപ്പെടുന്നു' എന്ന് തട്ടിവിട്ടതുകൊണ്ടായില്ല, എന്തുകൊണ്ട് റദ്ദാക്കപ്പെടുന്നുവെന്ന് യുക്തിപരമായി വിശദീകരിക്കാനുള്ള ബാധ്യത ഡോക്കിന്‍സിനുണ്ട്. ഇതദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അക്വിനാസിന്റെ ഈ മൂന്നു തെളിവുകള്‍ക്കുമുള്ള ഏക തകരാറ് ഇതാണെത്രെ: "ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട് (Regression). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.''


പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ആസൂത്രണങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമെന്ത്? യാദൃച്ഛികതയോ ആസൂത്രകനോ? ഇതാണ് മനുഷ്യന്‍ നേരിടുന്ന മുഖ്യ ദാര്‍ശനികപ്രശ്നം. ആസൂത്രകന്‍ എന്നതാണ് ഏതുനിലക്കും യാദൃച്ഛികതയേക്കാള്‍ യുക്തിഭദ്രവും ശാസ്ത്രീയവുമായ വിശദീകരണം എങ്കില്‍ ആസൂത്രകന്‍ എങ്ങനെയുണ്ടായി എന്നൊരു ചോദ്യം ഉയര്‍ന്നതുകൊണ്ടോ അതിന് വിശദീകരണം ലഭിച്ചില്ലെന്നതുകൊണ്ടോ പ്രപഞ്ചത്തിലെ ആസൂത്രണത്തിന്റെ വിശദീകരണം ആസൂത്രകനല്ല എന്നുവരുന്നില്ല.
ഈ തെളിവിന്റെ തകരാറെന്താണ്? ഗ്രന്ഥകാരന്‍ കുറിക്കുന്നു: "കുലാലനെ മണ്‍കലത്തിന്റെ സ്രഷ്ടാവായി കാണുന്നതുപോലൊരു അബദ്ധം ഇവിടെ സംഭവിക്കുന്നുണ്ട്. കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യ-കാരണങ്ങള്‍ ഒത്തുവന്നാലേ മണ്‍കലം പിറക്കുകയുള്ളൂ. ഇവയിലൊരു ഘടകംപോലും ഒഴിവാക്കാനാവില്ല. അഥവാ അങ്ങനെയൊന്നുണ്െടങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്!''(32)
അക്വിനാസിന്റെ തെളിവിനെ ബലപ്പെടുത്തുന്ന ഉദാഹരണമാണിത്. മനുഷ്യരുണ്ടായിട്ട് ഇന്നോളം ഒരു മണ്‍കലമെങ്കിലും കുലാലനു(കുശവന്‍)ണ്ടാക്കാതെ യാദൃച്ഛികമായുണ്ടായെന്ന് നിരീശ്വരവാദികള്‍ക്ക് അഭിപ്രായമുണ്ടോ? ഇല്ലെന്നു വ്യക്തമാണ്. എങ്കില്‍ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ടായിരിക്കുമെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്? ഒരു ജീവകോശത്തേയോ തന്മാത്രയെയോ അപേക്ഷിച്ച് മണ്‍കലം എത്രയോ ലളിതമാണ്. അതിലെ ആസൂത്രണവൈഭവം (intelligent content) തുലോം നിസ്സാരമാണ്. അത്തരം ലളിതമായ ഒരു മണ്‍കലം പോലും "കുഴച്ചമണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടര്‍വീല്‍... തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യകാരണങ്ങള്‍ ഒത്തുവന്നാലേ പിറക്കുകയുള്ളൂ''വെന്ന് ഗ്രന്ഥകാരനും സമ്മതിക്കുന്നു. എങ്കില്‍ ഒരു മണ്‍കലം പോലും ഇന്നേവരെ കുലാലനുണ്ടാക്കാതെ ഉണ്ടായിട്ടില്ല എന്ന് അംഗീകരിക്കുന്ന നിരീശ്വരവാദി ഈ യുക്തി പ്രപഞ്ചത്തിന് ബാധകമാക്കാത്തത് എന്തുകൊണ്ടാണ്? നിത്യജീവിതത്തിലെ യുക്തിബോധം ദാര്‍ശനികരംഗത്ത് കൈവെടിയുന്നു എന്നല്ലേ ഈ ഉദാഹരണം തെളിയിക്കുന്നത്?
"അഥവാ അങ്ങനെയൊന്നുണ്െടങ്കില്‍ അത് കേവലം ഒരു ഇടനിലക്കാരനായ കുലാലന്‍ മാത്രമാണ്'' എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. എങ്കില്‍ പ്രപഞ്ചത്തിന് പിന്നില്‍ ഒരാസൂത്രകനുണ്െടന്നല്ലേ ഇതിനര്‍ഥം? മണ്‍കലത്തിന്റെ ആസൂത്രകനായ കുലാലനെ നിഷേധിക്കാത്ത നിരീശ്വരവാദി അതിനേക്കാള്‍ അനന്തമടങ്ങ് സങ്കീര്‍ണമായ പ്രപഞ്ചത്തിനു പിന്നിലെ ആസൂത്രകനെ നിഷേധിക്കുന്നത് ഏതായാലും യുക്തിബോധം കൊണ്ടോ ബുദ്ധിവൈഭവം കൊണ്ടോ അല്ലെന്നു വ്യക്തമാണ്.


നാല്: ആത്യന്തിക നന്മ
അക്വിനാസിന്റെ നാലാമത്തെ തെളിവിതാണ്: താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം.(33) 
ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "സത്യത്തില്‍ ഇതൊരു വാദമാണോ?-ഡോക്കിന്‍സ് ചോദിക്കുന്നു. എല്ലാ മനഷ്യര്‍ക്കും ചെറിയ തോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരം പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേത് ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.''(34)
മറ്റനേകം ഗുണങ്ങളില്‍ നിന്നും ഡോക്കിന്‍സ് തിരഞ്ഞെടുത്തത് അര്‍ഥവത്താണ്. സ്വന്തം മനസ്സിലെ മാലിന്യത്തെയാണ് മനഃശാസ്ത്രപരമായി അത് പ്രതിഫലിപ്പിക്കുന്നത്. ഒരു വാദത്തെ ഖണ്ഡിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ ഒന്നാമതായി വാദം മനസ്സിലാക്കണം. ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ദയനീയ പരാജയത്തിലാണ്. അക്വിനാസിന്റെ ദര്‍ശനത്തില്‍ ദൈവത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ്പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സുഖത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല. പരമാവധി നന്മയുള്ള ദൈവത്തെ വിശ്വാസികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഡോക്കിന്‍സും നിരീശ്വരവാദികളും പരമാവധി ദുര്‍ഗന്ധമുള്ള ദൈവത്തെ അന്വേഷിക്കുകയും 'കണ്ടെത്തുക'യും ചെയ്യുന്നു. ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നതേ കിട്ടൂ എന്ന ചൊല്ല് ഇവിടെ കൂടുതല്‍ പ്രസക്തമാണ്!
ദൈവത്തെ നന്മയുടെയും സുഗന്ധത്തിന്റേയും പരമോന്നത ഉറവിടമായി കണക്കാക്കാനാണ് മനുഷ്യന്റെ ബുദ്ധിയും വികാരവും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഗ്രന്ഥകാരനും ഇങ്ങനെ എഴുതിയത്: "വുഡി അലന്റെ (Woody Allen)  വാക്കുകള്‍ തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുവെന്ന് ഡോക്കിന്‍സ് പറയുന്നു: "ഒരു ദൈവം ഉണ്െടന്ന് തെളിയുന്നുവെന്നിരിക്കട്ടെ; അവന്‍ ഒരിക്കലും തിന്മയായിരിക്കില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഏറ്റവും മോശം കാര്യം അവന്‍ സ്വന്തം കഴിവനുസരിച്ച് നേട്ടമുണ്ടാക്കാത്ത ഒരാളാണ് (underachiever) എന്നായിരിക്കും.''(35) 
ദൈവം ഒരിക്കലും തിന്മയായിരിക്കില്ല എന്ന് നിരീശ്വരവാദിയായ ഡോക്കിന്‍സിന്റെ കാതില്‍ മുഴങ്ങുന്നുണ്െടങ്കില്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് ദൈവത്തെ നന്മയുടെ പരമഘട്ടമായി സിദ്ധാന്തിച്ചത് തികച്ചും സ്വാഭാവികമല്ലേ?


അഞ്ച്: പ്രാപഞ്ചികാസൂത്രണം
ആസൂത്രണം സംബന്ധിച്ച അക്വിനാസിന്റെ തെളിവ് അഞ്ചാമത്തേതാണ്. ഗ്രന്ഥകാരന്റെ വിവരണം ഇങ്ങനെ: "പ്രപഞ്ചത്തിലെ ഏതു വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ഒരു ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം.''(36)
പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ആസൂത്രണം ദൃശ്യമാണ്. സൂക്ഷ്മമായി നോക്കുന്തോറും ഇതിന്റെ സങ്കീര്‍ണത കൂടിവരും. അണു മുതല്‍ നക്ഷത്രം വരെയും കോശം മുതല്‍ മസ്തിഷ്കം വരെയും ആസൂത്രണവൈഭവം നിറഞ്ഞുകവിയുകയാണ്. (37) ചുള്ളിക്കമ്പുകളും ചപ്പുചവറുകളും വിതറിയപോലെയല്ല പ്രപഞ്ചം. വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വാച്ച് കണ്ടാല്‍ അത് ആരുണ്ടാക്കിയെന്ന് അറിയാത്തതുകൊണ്ടുമാത്രം ആരും വാച്ച് തനിയെ ഉണ്ടായതാകാമെന്ന് കരുതാറില്ല. ആസൂത്രിതമായ ഈ പ്രപഞ്ചവും അതിലെ വിസ്മയകരമായ പ്രതിഭാസങ്ങളും യാദൃച്ഛികമായുണ്ടായെന്ന് കരുതുന്ന നിരീശ്വരവാദിയും വാച്ചിന് നിര്‍മാതാവുണ്ടെന്ന് ഉറച്ചു വിശ്വസിക്കും. പ്രകൃതിയൊന്നാകെ യാദൃച്ഛികമായി രൂപപ്പെടാമെങ്കില്‍ ഒരു വാച്ച് യാദൃച്ഛികമായി ഉണ്ടായിക്കൂടേ? എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിപോലും അങ്ങനെ വിചാരിക്കാത്തത്? വാച്ച് ആരെങ്കിലും നിര്‍മിച്ചതാണെന്നതിന് 'മൂര്‍ത്തമായ' യാതൊരു തെളിവും കിട്ടിയില്ലെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അത് യാദൃച്ഛികമായുണ്ടായതാണെന്ന് വാദിക്കാന്‍ ധൈഷണികമായോ വൈകാരികമായോ ധൈര്യമുള്ള ഒരു നിരീശ്വരവാദിയെങ്കിലും ഭൂലോകത്തുണ്ടാവുമോ?


ആസൂത്രണവും ഡാര്‍വിനും
അക്വിനാസിന്റെ അഞ്ചാമത്തെ തെളിവിനെക്കുറിച്ച് ഡോക്കിന്‍സിന് എന്ത് പറയാനുണ്ടെന്ന് നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഈ വാദമാണ് ഏറ്റവും ഫലപ്രദമായ വാദമായി മതവാദികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത് (The Knockdown Argument). കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലെയുടെ 'നാച്ചുറല്‍ തിയോളജി' (Natural Theology by William Paley) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇതു വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം ഡാര്‍വിന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പില്‍ക്കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു.''(38)
ഈ വിവരണത്തിലെ അവസാനവരി പരിണാമവാദികള്‍ കെട്ടിച്ചമച്ച മിത്തുമാത്രമാണ്. ഡാര്‍വിന് പാലെയുടെ ആസൂത്രണവാദത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കാനായിട്ടില്ല.(39)
പ്രകൃതിയില്‍ കാണുന്ന ആസൂത്രണം ദൈവത്തിന്റെ സംവിധാനമാണെന്ന ആശയത്തെ ഡാര്‍വിന്‍ ദുര്‍ബലമാക്കിയെന്ന ഡോക്കിന്‍സിന്റെ വാദം അബദ്ധമാണെന്ന് ഡാര്‍വിനിസംതന്നെ തെളിയിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് വഴിയുള്ള പരിണാമം എന്ന ഡാര്‍വിനിന്റെ സിദ്ധാന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, സാഹചര്യങ്ങള്‍ക്കനുസരണമായി സൃഷ്ടി ഉരുത്തിരിയുന്നതെങ്ങനെയെന്ന് തൃപ്തികരമായി വിശദീകരിക്കുന്നു.''(40)
'തൃപ്തികരമായി' വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യമായിപോലും വിശദീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രകൃതിനിര്‍ധാരണം ജീവലോകത്ത്മാത്രം നടക്കുന്ന പ്രക്രിയയാണ്. ജീവികളില്‍ മാത്രമല്ല അചേതനലോകത്തും ആസൂത്രണമുണ്ട്. ജീവലോകത്തെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴി വിശദീകരിക്കാമെങ്കില്‍ അചേതനലോകത്തെ ആസൂത്രണം എങ്ങനെ വിശദീകരിക്കും? ഡാര്‍വിനിസത്തിന് സമാനമായ ഒരു 'അചേതന ഡാര്‍വിനിസം' ഇതുവരെയും മുന്നോട്ടുവെക്കാന്‍ നിരീശ്വരവാദികള്‍ക്കായിട്ടില്ല. കോശം മാത്രമല്ല അണുകണങ്ങളും തന്മാത്രകളും ആസൂത്രണത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഇവയിലെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴിയുണ്ടായതാണെന്ന് നിരീശ്വരവാദികള്‍ പറയാറില്ല. പിന്നെങ്ങനെയുരുത്തിരിഞ്ഞുവെന്നതിന് തൃപ്തികരമായ യാതൊരു വിശദീകരണവും അവര്‍ക്കില്ല.
പ്രാഥമികയുക്തി
ആസൂത്രിതമായ പ്രപഞ്ചത്തിന് തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രന്ഥകാരന്‍ എഴുതുന്നു: "നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്.''(41) വെല്ലുവിളിയാകുന്നതിന്റെ കാരണവും അദ്ദേഹം തൊട്ടടുത്ത വരിയില്‍ വ്യക്തമാക്കുന്നു: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം.''(42) പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്ന വസ്തുത ഗ്രന്ഥകാരനും സമ്മതിക്കുന്നു. മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നുന്നതുകൊണ്ടാണ് ആസൂത്രകനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നത്. മതവിശ്വാസികളുടെ ഈ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയാനാവില്ലെന്നര്‍ഥം. നിരീശ്വരവാദികള്‍ക്ക് പോലും പ്രപഞ്ചം 'ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'വെങ്കില്‍ നിഷ്പക്ഷരും നിഷ്കളങ്കരുമായ സാമാന്യ മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. പ്രപഞ്ചത്തില്‍ ആസൂത്രണം അടങ്ങിയിട്ടുള്ളതുകൊണ്ടാണല്ലോ അങ്ങനെ തോന്നുന്നത്. ഈ ആസൂത്രണം സ്രഷ്ടാവായ ആസൂത്രകന്റെ സൃഷ്ടിയാണോ അതോ പ്രപഞ്ചത്തില്‍ സ്വയമേവ ഉരുത്തിരിഞ്ഞതാണോ എന്നതാണ് തര്‍ക്കവിഷയം. "പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്നു ചിന്തിക്കാനാണ് പ്രാഥമികയുക്തിയില്‍ തോന്നുക. മനുഷ്യനുണ്ടാക്കിയ ഒരു വാച്ചിന്റെ സ്രഷ്ടാവ് ബുദ്ധിയും വൈദഗ്ധ്യവുമുള്ള ഒരാളാണ്. നേത്രത്തിന്റെ കാര്യത്തിലും ചിറകിന്റെ കാര്യത്തിലും അതേ തത്ത്വം ശരിയാണെന്നു പറയാന്‍ പ്രലോഭനമുണ്ടാകും'' എന്നാണ് ഗ്രന്ഥകാരന്‍ കുറിക്കുന്നത്.(43)


പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നല്ല ഇല്ലെന്നാണ് പ്രാഥമികയുക്തിയില്‍ തോന്നുക. പ്രത്യക്ഷത്തില്‍ സ്രഷ്ടാവിനെ കാണുന്നില്ല എന്നതുതന്നെ കാരണം (വാച്ചിന്റെ കാര്യത്തില്‍ ആസൂത്രണവും ആസൂത്രകനും പ്രത്യക്ഷത്തിലേ കാണപ്പെടുന്നു). ഈ പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാന്‍ കഴിവില്ലാത്തവരാണ് നിരീശ്വരവാദികള്‍. മനുഷ്യനൊഴിച്ച് മറ്റു ജീവികളെല്ലാം ഈ ജ്ഞാനനിലവാരത്തിലാണുള്ളത്. പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാനുള്ള സ്വയം ശേഷി മറ്റു ജീവികള്‍ക്കില്ല. അതുകൊണ്ടാണ് മനുഷ്യന്‍ ചെയ്യുന്നതുപോലെ ആരാധനാലയങ്ങള്‍ ഉണ്ടാക്കാനോ ഉപാസനകള്‍ നടത്താനോ കാളയും പോത്തുമൊന്നും മുതിരാത്തത്. മനുഷ്യര്‍ പൊതുവേ ഈ നിലയില്‍ നിന്നും ഉയരാനും പരോക്ഷജ്ഞാനം ആര്‍ജ്ജിക്കാനും സ്വയം ശേഷിയുള്ളവരാണ്. മറ്റു ജീവികളേക്കാള്‍ വലിയ മസ്തിഷ്കം നല്‍കപ്പെട്ടതുകൊണ്ടാണ് ഇതു സാധ്യമായത്. ഇതാണ് പൊതു യാഥാര്‍ഥ്യമെങ്കിലും അപവാദങ്ങളാണ് നിരീശ്വരവാദികള്‍. അവര്‍ പ്രത്യക്ഷജ്ഞാന നിലവാരത്തില്‍ തന്നെയാണ് നിലകൊള്ളുന്നത്. മറ്റു ജീവികളെപ്പോലെ ആരാധനയും ഉപാസനകളും ഉള്‍കൊള്ളാനുള്ള മാനസികവളര്‍ച്ച നേടാത്തവരാണവര്‍. എന്നാല്‍ അതിനുള്ള സ്വയംശേഷി അവര്‍ക്കുമുണ്ട് എന്നതുകൊണ്ട് നിരീശ്വരവാദികളില്‍ ഒട്ടേറെപേര്‍ കാലാന്തരത്തില്‍ മതത്തിലേക്ക് മടങ്ങുന്നതായി കാണാം. അതിനാല്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് പ്രത്യക്ഷ-പ്രാഥമികയുക്തിയുടെ തടവുകാര്‍.
പ്രപഞ്ചത്തിലെ ആസൂത്രണം അതിനു പിന്നിലെ ആസൂത്രകനെ അംഗീകരിക്കാന്‍ മനുഷ്യനെ 'പ്രലോഭിപ്പി'ക്കും എന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചത്തിലെ ആസൂത്രണവും മനുഷ്യന്റെ വിശേഷബുദ്ധിയും പ്രലോഭിപ്പിച്ചാലും ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് നിരീശ്വരവാദികളുടെതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. "പക്ഷേ, ആ പ്രലോഭനം വഴിതെറ്റിക്കുന്ന ഒന്നാണ്'' എന്ന് ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷയില്‍ തന്നെ ഗ്രന്ഥകാരന്‍ കുറിക്കുന്നു (ഉല്‍പത്തി പുസ്തകത്തിന്റെ ഭാഷ മതവിശ്വാസികള്‍ ഉപയോഗിക്കുന്നതിലാണ് അവര്‍ക്ക് വിയോജിപ്പ്!)


ഡാര്‍വിന്‍ ഔട്ട്
ആസൂത്രണത്തില്‍ നിന്നും ആസൂത്രകനിലേക്ക് ചാടരുതെന്നാണ് ഗ്രന്ഥകാരന്റെ ഉപദേശം. "വസ്തുക്കള്‍ മെല്ലെ ഉയരത്തിലെത്തിക്കുന്ന ഒരു ക്രെയിനാണ് (crane) നമുക്ക് വേണ്ടത്. അതല്ലാതെ ആകാശത്തിലേക്ക് ഞൊടിയിടയില്‍ നമ്മെ വലിച്ചെറിയുന്ന ഒരു സ്കൈ ഹുക്കല്ല (sky hook). ക്രെയിനിലൂടെ മാത്രമെ സാവധാനത്തിലും ക്രമനിബദ്ധവുമായി ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്കുള്ള പരിണാമം വിശദീകരിക്കാനാവൂ. ഡാര്‍വിനുപയോഗിച്ചത് അത്തരമൊരു ക്രെയിനാണ്.''(44)
ശരിയാകാം. പക്ഷേ ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍തന്നെ ദൈവവും ആസൂത്രണത്തിന് ഉപയോഗിക്കണമെന്ന വാശി യുക്തിസഹമാണോ? പ്രപഞ്ചത്തിന്റെ ആസൂത്രണത്തിന് ഡാര്‍വിന്‍ ഉപയോഗിച്ച ക്രെയിന്‍ പ്രയോജനകരമല്ലെന്നിരിക്കെ വിശേഷിച്ചും! ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിക്കുന്നത് കാണുക: "ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടതില്‍വെച്ച് ഏറ്റവും അര്‍ഥവത്തായതും യുക്തിസഹമായതുമായ ക്രെയിന്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാകുന്നു... എന്നാല്‍ ഡാര്‍വിന്‍ അവതരിപ്പിച്ചതുപോലൊരു ക്രെയിന്‍ ഭൌതികശാസ്ത്രത്തില്‍ ഇനിയും കണ്െടത്താനായിട്ടില്ല.'' (45)
ഡാര്‍വിന്റെ ക്രെയിന്‍ ഭൌതിക പദാര്‍ഥങ്ങളുടെ പ്രക്രിയയില്‍ പ്രയോഗിക്കാനാവില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിരിക്കെ ദൈവത്തിലേക്ക് തിരിയുന്ന മതവിശ്വാസികളെ എന്തിനു ഭത്സിക്കണം? ഭൌതികലോകത്ത് അവരുടെ വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണെന്നല്ലേ ഇതിനര്‍ഥം?
ഭൌതികശാസ്ത്രത്തില്‍ ദൈവത്തെ 'അട്ടിമറി'ക്കാവുന്ന ക്രെയിന്‍ ഇതുവരെയും കണ്െടത്താനായിട്ടില്ലെന്ന് കരുതി ആരും ദൈവവിശ്വാസത്തില്‍ ചെന്ന് ചാടരുതെന്ന് ഗ്രന്ഥകാരന്‍ മുന്നറിയിപ്പ് തരുന്നുണ്ട്. അദ്ദേഹം നിരീശ്വരാന്ധവിശ്വാസികളെ ആശ്വസിപ്പിക്കുന്നതിങ്ങനെയാണ്. "ഭൌതികശാസ്ത്രത്തിലും പരിണാമവാദത്തെപ്പോലൊരു ക്രെയിന്‍ ഉയര്‍ന്നുവരുമെന്നുള്ള ആശ നാം കൈവിടരുത്. പരിണാമ സിദ്ധാന്തത്തിനു തുല്യമല്ലെങ്കിലും അതിനു സമാനമായി ഭൌതികശാസ്ത്രത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ദുര്‍ബല സിദ്ധാന്തങ്ങളെല്ലാം തന്നെ (ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്പങ്ങള്‍) ആരോ ഒറ്റയടിക്ക് സൃഷ്ടിച്ചുവെന്ന് വാദിക്കുന്ന ആസൂത്രണവാദത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ്. ഈ വസ്തുതകളെല്ലാം പരിഗണിച്ചാല്‍ ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച എല്ലാ അനുമാനങ്ങളും റദ്ദാക്കപ്പെടുമെന്ന് ഡോക്കിന്‍സ് പറയുന്നു.''(46)
'ദുര്‍ബല സിദ്ധാന്തങ്ങളെ' അടിസഥാനമാക്കിയായാലും ദൈവത്തെ 'അട്ടിമറി'ച്ചാല്‍ മതിയെന്ന ആഗ്രഹം ഡോക്കിന്‍സിന് കലശമാണ്. പരിഹാസ്യനാകാനേ ഇത്തരം ആഗ്രഹചിന്തകള്‍ ഉപകരിക്കൂ എന്ന കാര്യം അദ്ദേഹത്തിന് ഗ്രാഹ്യമായിട്ടില്ല!
രസകരമായ കാര്യം മറ്റൊന്നാണ്. ദൈവത്തെ 'അട്ടിമറി'ക്കാന്‍ സഹായകമായ സിദ്ധാന്തങ്ങളാണ് ആന്ത്രോപിക്, മള്‍ട്ടിവേഴ്സ് സങ്കല്‍പങ്ങള്‍ എന്ന് മേല്‍ സൂചിപ്പിച്ച ഗ്രന്ഥകാരന്‍തന്നെ മറ്റൊരിടത്ത് എഴുതുന്നത് നോക്കൂ: "മാര്‍ട്ടിന്‍ റീസിന്റെ ആന്ത്രോപിക് സിദ്ധാന്തവും സ്മോലിന്റെ മള്‍ട്ടിവേഴ്സ് സങ്കല്‍പവും പരിഗണിക്കുമ്പോള്‍ എല്ലാം ആസൂത്രണം ചെയ്ത ഒരു ശക്തിയുണ്െടന്ന് സമ്മതിച്ചാല്‍തന്നെ ആ ശക്തി മറ്റേതെങ്കിലും പ്രപഞ്ചത്തിലുണ്ടായ ഡാര്‍വിനിസ്റ്റ് മാതൃകയിലുള്ള പരിണാമത്തിന്റെ ആത്യന്തികഫലമായി ഉണ്ടായതാണെന്ന് വിഭാവനം ചെയ്യാനാണ് ഡോക്കിന്‍സിന് താല്‍പര്യം.''(47) ആന്ത്രോപിക് സിദ്ധാന്തവും മള്‍ട്ടിവേഴ്സ് സങ്കല്‍പവും പ്രപഞ്ചം ആസൂത്രണം ചെയ്ത ഒരു ശക്തിയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് ഇവിടെ സൂചിപ്പിച്ച ഗ്രന്ഥകാരന്‍ തന്നെയാണ് ഇതേ സിദ്ധാന്തങ്ങള്‍ ഭൌതികപ്രപഞ്ചത്തില്‍നിന്നും ദൈവത്തെ 'അട്ടിമറി'ക്കുന്നുവെന്നും വാദിക്കുന്നത്! ഒരേ സിദ്ധാന്തങ്ങള്‍ ഒരേസമയം (അതോ രണ്ട് സന്ദര്‍ഭങ്ങളിലോ?) ദൈവത്തെ സ്ഥാപിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു!
പരിണാമസിദ്ധാന്തം ജൈവലോകത്തിനു പുറത്ത് ദൈവത്തെ 'അട്ടിമറി'ക്കാന്‍ പര്യാപ്തമല്ലെന്ന് മറ്റൊരിടത്തും സമ്മതിച്ചിട്ടുണ്ട്: "പരിണാമവാദവും പ്രകൃതിനിര്‍ധാരണവും ഒരുപക്ഷേ, ജൈവലോകത്തിനു ബാഹ്യമായ (NonBiological) പ്രപഞ്ച സംഭവങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്തമായേക്കില്ല.''(48)
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഒരിക്കല്‍ ജീവന്‍ ഉത്ഭവിച്ചു കഴിഞ്ഞാല്‍ ശേഷം നടക്കുന്ന പരിണാമം വിശദീകരിക്കുന്നതും ജീവനില്ലാത്ത അവസ്ഥയില്‍നിന്ന് ജീവനുണ്ടായത് വിശദീകരിക്കുന്നതും രണ്ടും രണ്ടാണ്. പരിണാമസിദ്ധാന്തത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ജീവോല്‍പത്തിയുടെ കാര്യത്തില്‍ പ്രസക്തമല്ല.''(49)
ജീവന്‍ ഉല്‍ഭവിച്ചത് വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനാകില്ല എന്ന് ഗ്രന്ഥകാരന്‍ സമ്മതിച്ചല്ലോ. ചുരുക്കത്തില്‍ ജീവശാസ്ത്രത്തില്‍പോലും ഭാഗികമായ പ്രസക്തിയേ പരിണാമസിദ്ധാന്തത്തിനുള്ളൂവെന്നര്‍ഥം. പരിണാമസിദ്ധാന്തവുമായി ദൈവത്തെ കടപുഴക്കാന്‍ ഇറങ്ങിയ ഡോക്കിന്‍സ് മണ്‍വെട്ടിയുമായി ഹിമാലയം നിരത്താനിറങ്ങുന്നയാളേക്കാള്‍ സഹതാപമര്‍ഹിക്കുന്നു.
മറ്റൊരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "പരിണാമവാദം ജീവശാസ്ത്രത്തിലെങ്കിലും ആസൂത്രണത്തെ തകര്‍ത്തുകളയുന്നുണ്ട്.''(50) കഷ്ടം! ജീവശാസ്ത്രത്തിന് പുറത്ത് അസംഖ്യം മേഖലകളുണ്ടല്ലോ. അവയിലൊന്നും ആസൂത്രണത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രന്ഥകാരന് തന്നെ സമ്മതിക്കേണ്ടിവന്നുവെന്നര്‍ഥം. ചുരുക്കത്തില്‍ ജീവശാസ്ത്രത്തിലൊഴിച്ച് മറ്റനേകം ശാസ്ത്രശാഖകളില്‍ ആസൂത്രണവാദം ഇപ്പോഴും പ്രസക്തമായി തുടരുന്നുവെന്ന് നിരീശ്വരവാദികളുടെ തന്നെ വാദത്തില്‍നിന്നും ഗ്രഹിക്കാനായല്ലോ. ഇവയില്‍ നിന്നെല്ലാം ആസൂത്രണവാദത്തെ കെട്ടുകെട്ടിക്കാന്‍ എന്താ ചെയ്ക? ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെങ്കിലും ഗ്രന്ഥകാരന്‍ പ്രതീക്ഷ ('വ്യാമോഹം' എന്നതാണ് ശരിയായ പ്രയോഗം) കൈവിടുന്നില്ല. അദ്ദേഹം കുറിക്കുന്നു: "ബഹിരാകാശശാസ്ത്രത്തിലും മറ്റ് ഭൌതികശാസ്ത്രങ്ങളിലും സമാനമായ ആസൂത്രണവാദങ്ങളെ സംശയത്തോടെ സ്വീകരിക്കാനും മറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിടാനും പരിണാമസിദ്ധാന്തം പ്രേരകമായിട്ടുമുണ്ട്.''(51) മറ്റു ശാസ്ത്രശാഖകളില്‍നിന്നും ആസൂത്രണവാദത്തെ 'തകര്‍ത്തുകളയാനു'ള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നര്‍ഥം. ഡാര്‍വിന്റെ കൃതി പുറത്തിറങ്ങിയ 1859ല്‍ തുടങ്ങിയെന്ന് കരുതാമെങ്കിലും ഇപ്പോഴും 'തുടക്ക'ത്തില്‍തന്നെ തുടരുകയാണെന്നാണോ ഗ്രന്ഥകാരന്റെ വാക്കുകളില്‍ നിന്നും ഗ്രഹിക്കേണ്ടത്? ഏതായാലും ഡാര്‍വിനിസം ജീവശാസ്ത്രത്തില്‍ നിന്നും കെട്ടുകെട്ടാന്‍ തുടങ്ങിയ ഇക്കാലത്ത് നിരീശ്വരവാദികള്‍ മറ്റു ശാസ്ത്രശാഖകള്‍ ഡാര്‍വിനിസത്തിന് ഇടം നല്‍കിയേക്കാമെന്ന വ്യാമോഹമെങ്കിലും വെച്ചുപുലര്‍ത്തുന്നത് നന്ന്.
ഗ്രന്ഥകാരന്‍ വിവരിച്ച ഒരു ശാസ്ത്രകഥ ഇവിടെ വ്യക്തമാണ്: "ഒരു ബഹിരാകാശസഞ്ചാരി ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഗൃഹാതുരത്വം മൂത്ത് അയാള്‍ വിളിച്ചുപറയുന്നു: "ഓ! ഇപ്പോള്‍ ഭൂമിയില്‍ വസന്തകാലമായിരിക്കും!'' എന്താണ് ഈ വാക്കുകളില്‍ കുഴപ്പമെന്നായിരിക്കും ചോദ്യം. ഒരു കുഴപ്പവുമില്ല. ഭൂമിയില്‍ എവിടെയാണ് വസന്തം എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. തന്റെ സ്വദേശമായിരിക്കും തീര്‍ച്ചയായും സഞ്ചാരി ഉദ്ദേശിച്ചത്. പക്ഷേ, ഭൂമിയെ നിരന്തരം വലംവെക്കുകയാണയാള്‍. ഭൂമി ഒന്നാകെയെടുക്കുമ്പോള്‍ ഒരിടത്തെ വസന്തം മറ്റൊരിടത്ത് ശൈത്യമാണ്; ഒരേസമയം എല്ലാ ഋതുക്കളും ഭൂഗോളത്തില്‍ സംഭവിക്കുന്നു. വിശാലമായ ഒരു ജ്ഞാനതലം നിര്‍മിച്ചിരുന്നുവെങ്കില്‍ അങ്ങനെയൊരു വാചകം അയാള്‍ പറയില്ലായിരുന്നു. ബഹിരാകാശത്തിലായാലും സ്വന്തം ദേശം അയാളുടെ അബോധമനസ്സിനെ ഭരിക്കുന്നതായാണ് നാം കാണുന്നത്. ഇതൊരു സ്വയം പരിമിതപ്പെടലാണ്.''(52)
റിച്ചാഡ് ഡോക്കിന്‍സിന്റെ അവസ്ഥ ഈ ബഹിരാകാശ സഞ്ചാരിയേക്കാള്‍ ദയനീയമാണ്. ആകെകൂടി വിവരമുള്ളത് ജീവശാസ്ത്രത്തിലാണ്. എന്നാല്‍ ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം... തുടങ്ങി തനിക്ക് യാതൊരു പിടിപാടുമില്ലാത്ത നിരവധി മേഖലകളെപ്പറ്റി വമ്പന്‍ വിലയിരുത്തലുകള്‍ നടത്തുന്നതില്‍ ഡോക്കിന്‍സിന് യാതൊരു മടിയും ഉണ്ടായില്ല. ജീവശാസ്ത്രം അബോധമനസ്സിനെ മാത്രമല്ല ബോധമനസ്സിനെയും ഭരിക്കുന്നതായി ഡോക്കിന്‍സ് തെളിയിക്കുന്നു. പ്രപഞ്ചം മുഴുവന്‍ പ്രകൃതിനിര്‍ധാരണത്താല്‍ വിശദീകരിക്കാനാവും എന്ന മഠയധാരണയെ താലോലിക്കുന്ന ഡോക്കിന്‍സിനേക്കാള്‍ എത്രയോ ഭേദമാണ് ബഹിരാകാശസഞ്ചാരിയുടെ തെറ്റുധാരണകള്‍! 
(തുടരും)
കുറിപ്പുകള്‍:
22. പേജ് 90
23. പേജ് 91
24. പേജ് 90
25. പേജ് 90
26. ദൈവവും സമയവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ദാര്‍ശനികവും ശാസ്ത്രീയവുമായ ചര്‍ച്ചകള്‍ക്ക് Craig, God, Time and Eternity (Kluwar Accademic Publishers) 2001.
27. പേജ് 153 
28. പേജുകള്‍ 153-154
29. പേജ് 147
30. പേജുകള്‍ 203-204
31. പേജ് 204
32. പേജ് 93
33. പേജ് 92
34. പേജ് 92
35. പേജ് 133
36. പേജ് 92
37. ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് പ്രകൃതിയിലെ ആശ്ചര്യകരമായ ആസൂത്രണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രകൃതിയെ കീഴടക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നു അന്നത്തെ ശാസ്ത്രത്തിന്റെ മുഖ്യധര്‍മങ്ങള്‍. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതോടെ ഭൌതികപ്രമത്തരായ ശാസ്ത്രജ്ഞര്‍ പ്രകൃതിയെ മനസ്സിലാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രാപഞ്ചികാസൂത്രണം ഗ്രഹിക്കാനും പ്രപഞ്ചാതീത ശക്തിയിലേക്ക് തിരിയാനും ഇത് വഴിയൊരുക്കി. പ്രാപഞ്ചികാസൂത്രണം പ്രതിപാദിക്കുന്ന ചില കൃതികള്‍: Johnson and Mooreland, The Creation Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William Dembski, The Design Inference: Eliminating the chance through small probabilities (Cambridge University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design (Intervarsity Press) 1998 
38. പേജുകള്‍ 92,93
39. ഇതു സംബന്ധമായ ഡോക്കിന്‍സിന്റെ കൃതികളിലെ വാദങ്ങളെ ശാസ്ത്രീയമായി ഖണ്ഡിക്കുന്ന കൃതിയാണ് Dr. Lee Spetnersâ Not by Chance (Judaica Press) 1996. 
http://www.nicheoftruth.org/samvadam/
40. പേജ് 93
41. പേജ് 180
42. പേജ് 180
43. പേജ് 180
44. പേജ് 180
45. പേജ് 180
46. പേജ് 181
47. പേജ് 178
48. പേജ് 126
49. പേജ് 156
50. പേജ് 132
51. പേജ് 132
52. പേജ് 129
(ഇത് സ്നേഹസംവാദത്തിന്റെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്)

64 comments:

 1. 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം - ഭാഗം 2

  ReplyDelete
 2. മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം പ്രാര്‍ത്ഥനകൊണ്ട് പ്രീതിപ്പെടുത്താവുന്നതും, ബലി നല്‍കി സന്തോഷിപ്പിക്കാവുന്നതും, വിശ്വസിച്ചില്ലെങ്കില്‍ കോപിക്കുകയും നരകത്തലേക്കയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി ദൈവമാണ്‌. എന്‍ എം ഹുസ്സൈന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ദൈവം അത്തരമൊരു ദൈവമല്ലെങ്കില്‍ ആ ദൈവവുമായി നിരീശ്വരവാദികള്‍ക്ക് യാതൊരു തര്‍ക്കവുമില്ല. ഖുര്‍ ആനിനെ ദൈവത്തെ സ്ഥാപിക്കാന്‍ ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ഒരു സ്രഷ്ടാവ്‌ വേണമെന്ന് വാദിച്ചാല്‍ മാത്രം മതിയാകില്ല. ആ ദൈവം 'വ്യക്തി ദൈവ'മാണെന്ന് കൂടി തെളിയിക്കേണ്ടിവരും.

  പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം മനുഷ്യരോട് നാലെണ്ണം വരെ കെട്ടിക്കോളാന്‍/അല്ലെങ്കില്‍ കെട്ടിയാല്‍ മതിയെന്ന് പറയുമെന്നും അടിമസ്ത്രീകളെ ഭോഗിക്കാന്‍ ഉത്തരവിറക്കുമെന്നും കൂടി തെളിയിച്ചാലേ അത് ഖുര്‍ ആനിലെ ദൈവമാകൂ.

  ReplyDelete
 3. വിചിത്രമായിരിക്കുന്നു, സുശീല്‍കുമാറിന്റെ വാദങ്ങള്‍. ഡോക്കിന്‍സിന്റെ വാദങ്ങളെ സയുക്തികം ഖണ്ഡിച്ചിട്ടുള്ള ഹുസൈന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ സുശീലിനാകുമോ ?. ഡോക്കിന്‍സിനെ ഖണ്ഡിക്കാന്‍ ശസ്ത്രീയ വിവരങ്ങളും യുക്തിയും മാത്രം അവലംബിക്കുന്ന ഹുസൈനെ നേരിടാന്‍ ഖുര്‍ആനിലെ വാക്യങ്ങള്‍ ഹാജരാക്കുന്ന നിരീശ്വരവാദികളുടെ അവസ്ഥ കഷ്ടം തന്നെ. ഇതാകുമോ, ചെകുത്താന്‍ വേദമോതുന്നു എന്ന പഴമൊഴിയുടെ പുതിയ അര്‍ഥം ???.

  ReplyDelete
 4. ബാബു,
  എന്‍ എം ഹുസൈന്റെ പുസ്തകങ്ങളുടെ ലിസ്റ്റ് ഈ ബ്ലോഗിലെ പുസ്തകങ്ങള്‍ എന്ന പേജിലുണ്ട്. അവയിലൂടെ ഒന്ന് കണ്ണോടിക്കുന്നവര്‍ക്കറിയാം അദ്ദേഹം എത്രമാത്രം വൈവിധ്യവും ആഴത്തിലുള്ളതുമായ പഠനങ്ങള്‍ നടത്തുന്ന ആളാണെന്ന്. എന്റെ ഉറച്ച വിശ്വാസം, സുശീല്‍കുമാറുള്‍പ്പെടെയുള്ള ഒറ്റ യുക്തിവാദിയും ആ പുസ്തകങ്ങളില്‍ ഒന്നുപോലും വായിച്ചിട്ടില്ലെന്നാണ്. വായിക്കുന്നതുപോയിട്ട് കണ്ടിട്ടെങ്കിലുമുണ്ടായിരുന്നെങ്കില്‍ സുശീല്‍ ഈ സാഹസത്തിനു മുതിരില്ലായിരുന്നു. അതും ബ്ലോഗിലെ പുപ്പുലികളായ ശാസ്ത്രവാദികള്‍ "സമയമില്ല", "വേറെ ജോലിയുണ്ട് ", "ചിറിച്ചുചിറിച്ചു മറിഞ്ഞു" എന്നെല്ലാം പറഞ്ഞ് സൂത്രത്തില്‍ മറുപടിയൊന്നും പറയാന്‍ നില്ക്കാതെ തടി കയിച്ചിലാക്കുന്നതു കണ്ടിട്ടും.

  ഹുസൈന്‍ ഉന്നയിച്ച വാദം എന്താണെന്നുപോലും മനസ്സിലാക്കാതെയാണ് സുശീല്‍ വിമര്‍ശനം എഴുതിയിരിക്കുന്നത്. ഹുസൈന്‍ എവിടെയാണ് ഖുറാനിലെ ദൈവത്തിന്റെ കാര്യം പറയുന്നത്? ഹുസൈന്‍ എന്ന പേരു കേട്ടപ്പോള്‍ത്തന്നെ മുന്‍വിധി പ്രവര്‍ത്തിച്ചുതുടങ്ങും ഏതു യുക്തിവാദിക്കും. അതാണ് പറഞ്ഞ കാര്യങ്ങള്‍ക്കു യുക്തിസഹമായ മറുപടി പറയാതെ പറയാത്ത കാര്യങ്ങള്‍ക്കു മറുപടിയുമായി സുശീലിനെപ്പോലുള്ളവര്‍ രംഗത്തുവരുന്നത്.
  എന്നിരുന്നാലും ഹുസൈന്റെ പുസ്തകങ്ങളെ അവഗണിച്ചു തമസ്കരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ശാസ്ത്രസാഹിത്യപരിഷത്തും യുക്തിവാദികളും ഉള്‍പ്പെടെയുള്ള സംഘടനകളിലെ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു മറുപടിയുമായി വന്ന സുശീലിനെ അഭിനന്ദിക്കണം. അങ്ങനെയെങ്കിലും സംവാദം നടക്കുമല്ലോ.

  ReplyDelete
 5. പറഞ്ഞതിനു മറുപടി പറയാതെ പറഞ്ഞയാളെ അളക്കുന്ന സമീപനത്തിനു കുഴപ്പമില്ല. ഡോക്കിന്‍സിനു മറുപടി പറയാന്‍ ഹുസ്സൈന്‍ മതിയെങ്കില്‍ ഹുസൈനു മറുപടി പറയാന്‍ ഈയുള്ളവന്‍ മതിയാകും.

  ജ്യോതിഷം, പറക്കും തളികകള്‍, സിറിയസ് നക്ഷത്രം മുതല്‍ തുങ്കുഷ്ക സ്ഫോടനം വരെയുള്ള എല്ലാ 'അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുന്ന' 'ആധുനിക അന്ധവിശ്വാസങ്ങള്‍' ആണ്‌ എന്‍ എം ഹുസ്സൈന്റെ അദ്യം വായിച്ച പുസ്തകം. ചെകുത്താനെ കല്ലെറിയുന്നതുമുതല്‍ മൃഗബലി വരെയുള്ള ഒരു ഇസ്ലാമിക അവിശ്വാസവും അന്ധവിശ്വാസമാണെന്ന് അതില്‍ കണ്ടില്ല. ഈ കപടതയെ ആദ്യമേ മനസ്സിലാക്കിയതിനാല്‍ മറുപടി എങ്ങനെയാകണം എന്ന കാര്യത്തില്‍ ഉത്തമ ബോധ്യമുണ്ട്. ഡൊക്കിന്‍സിനെ ശാസ്ത്രീയ വിവരങ്ങള്‍ വെച്ചല്ല അക്വിനാസ് മുതല്‍ ഹുസ്സൈന്‍ വരെയുള്ളവര്‍ ഖണ്ടിച്ചിരിക്കുന്നത്. യുക്തിബോധം തൊട്ടുതീണ്ടാത്ത കുറെ വാദങ്ങള്‍ കൊണ്ടുവന്ന് അത് ശാസ്തമാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും?

  ഹുസ്സൈന്‍ ഉന്നയിച്ച വാദം എന്താണെന്ന് ഹുസൈന്‌ മനസ്സിലായതുപോലെ എനിക്കും മനസ്സിലായിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ വലയില്‍ വീഴുമെന്ന് സത്യാന്വേഷിയും ബാബുവുമൊന്നും കരുതരുത്. ഖുര്‍ ആനിലെ വാക്യങ്ങള്‍ ശാസ്ത്രീയമല്ലാത്തതുകൊണ്ടാണോ അത് ഹാജരാക്കുമ്പോള്‍ ബേജാറാകുന്നത്!!!!!!!!!!!!

  ReplyDelete
 6. ഹുസൈന്റെ "ആദ്യം വായിച്ച പുസ്തകം "എന്നു പറഞ്ഞതില്‍ നിന്നു മനസ്സിലായത്, മറ്റുള്ളവയും വായിച്ചിട്ടുണ്ടെന്ന ധ്വനി ഉണ്ട്. "ഡോക്കിന്‍സിനു മറുപടി പറയാന്‍ ഹുസ്സൈന്‍ മതിയെങ്കില്‍ ഹുസൈനു മറുപടി പറയാന്‍ ഈയുള്ളവന്‍ മതിയാകും"എന്ന ആത്മ വിശ്വാസം അങ്ങനെ രൂപംകൊണ്ടതാണെങ്കില്‍ അത് ശ്ലാഘനീയം തന്നെ.
  "വിശ്വാസം. അതല്ലേ എല്ലാം,"
  ബാക്കി ഹുസൈന്റെ മറുപടി വന്നിട്ടാകാം. ആശംസകള്‍ .

  ReplyDelete
 7. സത്യാന്വേഷി നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞു കൊണ്ടിരുന്ന ഹുസൈന്‍ സാഹിബ്‌ ബ്ലോഗിലേക്ക് വന്നതില്‍ സന്തോഷം. ഡോക്കിന്‍സിനെ താങ്കള്‍ പൊളിച്ചടുക്കി എന്നതില്‍ സന്തോഷം. (:-) ) കാലഹരണപ്പെട്ട മതതത്വങ്ങള്‍ പൊക്കിപ്പിടിച്ച് മലയാളം ബ്ലോഗില്‍ വന്നവരെല്ലാം പ്രബുദ്ധരായ മലയാളം ബ്ലോഗ്ഗര്‍മാരുടെ ആക്രമണത്താല്‍ പരാജിതരായിട്ടെയുള്ളൂ. ചര്‍ച്ച നടക്കട്ടെ...

  ReplyDelete
 8. സുശീല്‍, ഞാന്‍ താങ്കളില്‍ നിന്ന് അല്പം യുക്തിബോധം പ്രതീക്ഷിക്കുന്നു. ഹുസൈന്‍, ഡോക്കിന്‍സിന്റെതായി ഖണ്ഡിക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും ഒരു പോയിന്റില്‍ നിന്നും തുടങ്ങാല്‍ താങ്കള്‍ക്ക് കഴിയേണ്ടതുണ്ട്. അത് പോലും സാധിക്കാത്ത താങ്കള്‍ ഖുര്‍-ആന്റെ യുക്തിയെ ആക്രമിക്കുന്നതിന്റെ മനശ്ശാസ്ത്രം ബ്ലോഗിലെ മറ്റു വായനക്കാര്‍ കൂടി പിന്നാലെ വിലയിരുത്തട്ടെ. വാദങ്ങളുടെ യുക്തിയെ വെല്ലാനാവാതെ വരുമ്പോഴാണ്, വ്യക്തിയെ അധിക്ഷേപിക്കേണ്ടി വരുന്നത്. സുശീല്‍ കുറച്ച് കൂടി റാഷണല്‍ ആയി കമന്റ് ചെയ്യൂ. ഭാവുകങ്ങള്‍

  ReplyDelete
 9. പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിന്‌ ബാധകമല്ല എന്നൊക്കെയുള്ള വാദം നടത്തണമെങ്കില്‍ ആദ്യം പ്രപഞ്ചമെന്താണെന്നും ദൈവമെന്താണെന്നും അറിയണം എന്ന കാര്യം ഇവിടെ ഉന്നയിച്ചത് എന്‍ എം ഹുസ്സൈന്‍ ആണ്‌. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രപഞ്ചമെന്താണെന്ന കാര്യത്തില്‍ രണ്ടു കൂട്ടരുടെയും അറിവിന്റെ ഉറവിടം ഒന്നുതന്നെ, ശാസ്ത്രം. (ചിലര്‍ ഇതിനും അപവാദമാണ്‌). ദൈവമെന്താണെന്ന കാര്യത്തിലാണ്‌ പ്രശ്നം. സത്യം, എനിക്ക് അത് എന്താണെന്നറിയില്ല, അങ്ങനെയൊന്നുണ്ടോ എന്നും അറിയില്ല. അതുകൊണ്ട് അറിയുന്നവര്‍ പറഞ്ഞത് എന്തെന്ന് നോക്കണം. ദൈവം സ്വയം വെളിപ്പെടുത്തിയതാണ്‌ ഖുര്‍ ആന്‍ എന്നാണല്ലൊ ഹുസ്സൈന്‍ വിശ്വസിക്കുന്നത്? അതുകൊണ്ട് അതുതന്നെ ആദ്യം പരിശോധിക്കാമെന്ന് വെച്ചു. അറബിയറിയാത്തതിനാല്‍ മലയാളം പരിഭാഷയാണ്‌ ആശ്രയിക്കാവുന്നത്. സഹായത്തിന്‌ വ്യാഖ്യാനവും നോക്കും. അതുവെച്ചിട്ടാണ്‌ ഈ ദൈവം എന്തായാലും പ്രപഞ്ചം സൃഷ്ടിച്ച 'ദൈവ'മാകാന്‍ ഇടയില്ലെന്ന് പറഞ്ഞത്. കാരണം, ഹുസ്സൈന്‍ പറഞ്ഞ രീതിയിലാണ്‌ താന്‍ സൃഷ്ടി നടത്തിയതെന്ന് ആ ദൈവം പറയുന്നില്ല. എന്നു മാത്രമല്ല ഖുര്‍ ആനിലെ ദൈവം മനുഷ്യരോട് 'അറബിക്കഥയില്‍' ഗള്‍ഫിലെ കമ്പനിയിലെ മേലധികാരി ശ്രീനിവാസനോട് പെരുമാറുന്നതിലും കഷ്ടമായാണ്‌ പെരുമാണുന്നത്. അത്, തന്നെ മാത്രം എല്ലാവരും എപ്പോഴും ആരാധിച്ചുകൊണ്ടിരിക്കണെമെന്ന് കല്പ്പിക്കുന്ന ഒരു അല്പനാണെന്നും സ്വയം വെളിപ്പെടുത്തുന്നു. അത് മനുഷ്യനോട് പെണ്ണ് കെട്ടുന്ന കാര്യവും അടിമയെ ഭോഗിക്കുന്ന കാര്യവും പറഞ്ഞുകൊണ്ടിരിക്കുന്നു. ആയിരത്തിനാനൂറ് കൊല്ലം മുമ്പത്തെ മനുഷ്യനുണ്ടായിരുന്നതിലും കൂടുതല്‍ വെളിപാടൊന്നും ഈ ദൈവം അവതരിപ്പിക്കുന്നുമില്ല. പിന്നെ ദൈവം പോലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചുണ്ടാക്കുന്നവരാണ്‌ ഖുര്‍ ആനിലെ അല്ലാഹുവിനെ പ്രപഞ്ചസ്രഷ്ടാവാക്കുന്നത്. ശാത്രീയ അറിവിനൊപ്പിച്ച് വ്യാഖ്യാനം നടത്തുമ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളു. കാരണം ഇന്ന് വ്യാഖ്യാനിച്ചുണ്ടാക്കിയതൊക്കെ ചിലപ്പോള്‍ നാളെ തിരുത്തേണ്ടി വന്നേക്കും. ഖുര്‍ ആനിലെയോ ബൈബിളിലെയോ ദൈവം പ്രപഞ്ചബാഹ്യമായ ശക്തിയാണ്‌ താനെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഏഴാകാശത്തിനുമുകളില്‍ സിംഹാസത്തില്‍ ഇരുന്നരുളുന്ന ദൈവമാണ്‌ താനെന്നാണ്‌ അല്ലാഹു പറഞ്ഞത്. അതുകൊണ്ടാണ്‌ ഉന്നതസദസ്സുകളില്‍ നിന്ന് ഭാവികാര്യങ്ങല്‍ ഒളിഞ്ഞുകേള്‍ക്കാന്‍ വരുന്നവരെ എറിഞ്ഞോടിക്കുന്ന അസ്ത്രങ്ങളാണ് നക്ഷത്രങ്ങള്‍‍ എന്ന് പറഞ്ഞത്. അതിലുമപ്പുറം ഗാലക്സിയും, അണ്ഡകടാഹവുമൊന്നും ഖുര്‍ ആനിലില്ല, ബൈബിളിലുമില്ല. അതെല്ലാം ഉണ്ടെന്ന് പറയുന്നവര്‍ സ്വയം മാത്രമല്ല, തങ്ങളുടെ ദൈവങ്ങളെയും വഞ്ചിക്കുന്നവര്‍...

  ReplyDelete
 10. സത്യാന്വേഷിയുടെയും ബാബുവിന്റെയും ഭേജാറ് കാണുമ്പോള്‍ മനസ്സിലാകുന്നത്, എന്‍ എം ഹുസ്സൈന്‍ പൗഡറിട്ടവതരിപ്പിക്കുന്ന ദൈവം ഖുര്‍ ആനിലെ കുട്ടിദൈവമല്ലെന്നാണ്‌. ഡോക്കിന്‍സിനെ ഹുസ്സൈന്‍ എവിടെയൊക്കെയാണ്‌ ശാസ്ത്രീയമായി ഖണ്ഡിക്കുന്നത് ബാബൂ. അത് പറഞ്ഞാല്‍ അവിടം തൊട്ട് തുടങ്ങാം.

  ReplyDelete
 11. The Grand Design is a popular-science book written by physicists Stephen Hawking and Leonard Mlodinow and published by Bantam Books in 2010. It argues that invoking God is not necessary to explain the origins of the universe, and that the Big Bang is a consequence of the laws of physics alone.[1] In response to criticism, Hawking has said; "One can't prove that God doesn't exist, but science makes God unnecessary."[2] However, when pressed on his own religious views by the BBC channel 4 documentary Genius of Britain, he has clarified that he does not believe in a personal God.[3][4][5]
  The authors of the book point out that a Unified Field Theory (a theory, based on an early model of the universe, proposed by Albert Einstein and other physicists) may not exist. The book examines the history of scientific knowledge about the universe and explains 11 dimension M-theory, a theory many modern physicists support.[6]
  Published in the United States on September 7, 2010, the book became the number one bestseller on Amazon.com just a few days after publication.[7][8][9] The book was published in the United Kingdom on September 9, 2010, and became the number two bestseller on Amazon.co.uk on the same day.[10]

  ReplyDelete
 12. എൻ.എം.ഹുസൈൻ ഏത് ദൈവത്തെക്കുറിച്ചാണ് പറയുന്നതെന്നറിഞ്ഞാൽ കുറച്ച് കൂടി വ്യക്തത ഉണ്ടാകുമായിരുന്നു.

  ReplyDelete
 13. @ഡോ ഡോഡു,
  ചര്‍ച്ചക്കിടയില്‍ ഹുസൈന്‍ ഓടിപ്പോകാതിരിക്കാന്‍ സത്യാന്വേഷി ഗാരണ്ടി.
  "പ്രബുദ്ധരായ മലയാളം ബ്ലോഗ്ഗര്‍മാര്‍" ഓടിപ്പോകാതിരിക്കാന്‍ ഡൂഡു ശ്രദ്ധിക്കുമല്ലോ!

  ReplyDelete
 14. @സുശീലേ,
  സത്യാന്വേഷിക്ക് ഒരു ബേജാറുമില്ല. ഹുസൈന്‍ എന്താണു ചെയ്തത് ? രവിചന്ദ്രന്റെ പുസ്തകത്തിലെ വാദങ്ങളെ എടുത്ത് അത് ഖണ്ഡിക്കുന്നു. താങ്കള്‍ എന്താണു ചെയ്യുന്നത് ? ഹുസൈന്‍ മുസ്ലിമായതിനാല്‍ ഇതായിരിക്കും നിലപാടെന്ന് ഊഹിച്ച് ഉന്നയിക്കാത്ത വാദങ്ങള്‍ക്കു മറുപടി പറയാന്‍ ശ്രമിക്കുന്നു. അതേ ചൂണ്ടിക്കാണിച്ചുള്ളൂ. ഇനിയും മനസ്സിലായില്ലെങ്കില്‍ ഹുസൈന്റെ മറുപടി വരുമ്പോള്‍ അക്കാര്യം മനസ്സിലാകും. തത്ക്കാലം അതുവരെ ക്ഷമിക്കുക.

  ReplyDelete
 15. ഈ പോസ്റ്റിലെ വാദങ്ങളെപ്പറ്റി ഇതുവരെ വിമര്‍ശനമൊന്നും കണ്ടില്ലല്ലോ ആരുടെയും. എന്തേ ഇതില്‍ ഖണ്ഡിക്കാനൊന്നുമില്ലേ?

  ReplyDelete
 16. Mr. Hussain,
  How different is your intelligent design creator from that of people you have quoted in ref#37 .

  Johnson and Mooreland, The Creation Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William Dembski, The Design Inference: Eliminating the chance through small probabilities (Cambridge University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design (Intervarsity Press) 1998.

  These are all Christian creationists looking for answers from Genesis in Bible. Do you agree with intelligent designer being God of Christianity ?

  Necessity can create sometimes strange bedfellows

  ReplyDelete
 17. ഹുസ്സൈന്‍ സാറിന്റെ വക്കീല്‍ സത്യാന്വേഷീ,

  ഇതൊന്നു നോക്കൂ

  ReplyDelete
 18. രവിചന്ദ്രന്റെയൊ ഡൊക്കിന്‍സിന്റെയോ ഒരു വാദത്തെയും ഹുസ്സൈന്‍ സാര്‍ ഖണ്ഡിച്ചിട്ടില്ലല്ലോ സത്യാന്വേഷീ. അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം. ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ട്. അത് പറയാന്‍ ഡൊക്കൊന്‍സിനെയോ രവിചന്ദ്രനെയോ ഖണ്ഡിക്കേണ്ട കാര്യമില്ലല്ലോ? അത് ഏത് പള്ളീലച്ചനും, മുസലിയാരും, പൂജാരിയും, സത്യാന്വേഷിയും നാജും വരെ പറയുന്നതാണ്‌. അതിലൊരു പുതുമയുമില്ല. അതിന്‌ എന്തെങ്കിലും മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവ് ആവശ്യമില്ലെന്നും, സ്രഷ്ടാവ് ഭൗതിക വസ്തുവല്ലാത്തതിനാല്‍ ശാസ്ത്രീയമായി അതിനെ തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. പിന്നെന്തിന്‌ ശാസ്ത്രം പറഞ്ഞ് അദ്ദേഹത്തിന്റെ പിറകെ നടക്കണം? അദ്ദേഹം വക്കാലത്ത് പറയുന്ന സ്രഷ്ടാവ് ഏതെന്ന് അദ്ദേഹം ആദ്യം വ്യക്തമാക്കട്ടെ. അത് മനുഷ്യര്‍ക്ക് ഉപദ്രവമൊന്നുമില്ലാത്ത ഭൗതികേതര സംഗതിയാണെങ്കില്‍ ആര്‍ക്കും വിരോധമില്ല. അതല്ല അത് തന്റെ ദൈവമായ അല്ലാഹുവല്ലെങ്കില്‍ അത് വ്യക്തമക്കട്ടെ. എങ്കിലും ഒരു വിരോധവുമില്ല.

  ReplyDelete
 19. സുശീലേ,
  വക്കീലായ സത്യാന്വേഷി ഇനി ഒന്നും പറയുന്നില്ല, സ്വയം കേസു വാദിക്കാന്‍ കെല്പുള്ള ഹുസൈന്‍ അതു ചെയ്തോളും. അതിനു കഴിവില്ലാത്ത രവിചന്ദ്രനുവേണ്ടി വക്കീലന്മാരുള്ളതു നന്നായി.

  ReplyDelete
 20. ബാബുവിന്റെ പോസ്റ്റ് കണ്ടു. അതു റേഡിയോ അല്ലേ ?അങ്ങോട്ട് ഒന്നും പറയാന്‍ ആര്‍ക്കും അവസരമില്ലല്ലോ.! ആരെങ്കിലും മറ്റെവിടെയെങ്കിലും പറഞ്ഞാല്‍ കക്ഷിക്കു മറുപടി പറയാന്‍ "സമയമുണ്ടാവില്ല," "വേറെ ജോലി ഉണ്ടാ"കും.
  ഇങ്ങനത്തെ ലിങ്കൊന്നും നല്‍കി തമാശിക്കല്ലേ.

  ReplyDelete
 21. "പറഞ്ഞതിനു മറുപടി പറയാതെ പറഞ്ഞയാളെ അളക്കുന്ന സമീപനത്തിനു കുഴപ്പമില്ല" എന്ന് വാദിക്കുന്ന സുശീല്‍കുമാര്‍, യുക്തിവാദി എന്ന വിശേഷണം പോലും അര്‍ഹിക്കുന്നില്ല. പറഞ്ഞയാളെ ഭത്സിക്കുന്നതാണ് മറുപടി നല്‍കുന്നതിനേക്കാള്‍ പ്രധാനം എന്ന് കരുതുന്നയാള്‍, സംവാദത്തില്‍ പങ്കെടുക്കാന്‍പോലും യോഗ്യനല്ല. സുശീല്‍, ആദ്യം യോഗ്യനാകൂ, എന്നിട്ടാകാം സംവാദം.

  ReplyDelete
 22. "ഡൊക്കിന്‍സിനെ ശാസ്ത്രീയ വിവരങ്ങള്‍ വെച്ചല്ല അക്വിനാസ് മുതല്‍ ഹുസ്സൈന്‍ വരെയുള്ളവര്‍ ഖണ്ഡിച്ചിരിക്കുന്നത്" എന്നാണല്ലോ സുശീലിന്റെ വാദം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അക്വിനാസ്, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഡോക്കിന്‍സിനെ എങ്ങിനെയാണ് ഖണ്ഡിക്കുക ?. ഹുസൈന്റെ ഖണ്ഡനം വായിച്ച്, സുശീല്‍ സ്ഥലകാല ഭ്രമത്തിലായോ ?.

  ReplyDelete
 23. "പറഞ്ഞതിനു മറുപടി പറയാതെ പറഞ്ഞയാളെ അളക്കുന്ന സമീപനത്തിനു കുഴപ്പമില്ല"

  ബാബുവേ, അത് ഹുസ്സൈന്‍ സാറിനു മുന്നില്‍ വെറും തൃണമായ നമ്മളെ അളന്ന സത്യാന്വേഷിക്കുള്ള മറുപടി. ഹുസ്സൈന്‍ സാറിനെ അളക്കാന്‍ ഞാന്‍ ആളല്ല. അതിന്റെ ആവശ്യവുമില്ല. ശാസ്ത്രം പറഞ്ഞ്‌ അത്‌ ദൈവത്തില്‍ ചെന്നവസാനിപ്പിക്കുന്നവര്‍ ആരായാലും അവരുടെ വലിപ്പം സംവാദത്തിന്‌ തടസ്സമല്ല. വാക്കില്‍ പിടിച്ചുരുളാതെ പൊസ്റ്റിലെ വിഷയത്തെക്കുറിച്ച് വല്ലതും പറയാനുണ്ടൊ എന്നറിയാനാണ്‌ താല്പര്യം.

  ReplyDelete
 24. ബാബുവിന്റെ മുഴുവന്‍ കമന്റുകളും വിഷയവുമായി ബന്ധമില്ലാത്തതും തനിക്കിഷ്ടമില്ലാത്തയാളെ വ്യക്തിപരമായി ആക്ഷേപിക്കുന്നതുമാണല്ലോ? ഏതായാലും ഇത് താങ്കളോടുള്ള അവസാന പ്രതികരണം.

  ReplyDelete
 25. "എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍ (uncaused cause): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനമാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല."

  കാര്യങ്ങള്‍ക്കെല്ലാം കാരണമുണ്ടായിരിക്കണം എന്ന യുക്തി ജീവിതത്തിന്റെ സമസ്തരംഗത്തും വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പ്രയോഗിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ അത് ദൈവത്തിന്റെ വിഷയത്തില്‍ മാത്രം പ്രയോഗിക്കുവാന്‍ തയ്യാറല്ല. മനുഷ്യനുള്‍പ്പെടുന്ന ചരാചരങ്ങങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം തന്നെയാണെല്ലോ അവരുടെ അഭിപ്രായത്തില്‍, മറ്റുജീവികളെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഈ യുക്തിബോധം മനുഷ്യനു നല്‍കിയത്. മനുഷ്യന്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഈ യുക്തിബോധമുപയോഗിച്ച് അപഗ്രഥിച്ച് മുന്നേറാനായിരിക്കുമല്ലോ ഇത്തരം ഒരു സവിശേഷത ദൈവമുണ്ടെങ്കില്‍ അദ്ദേഹം അവനു നല്‍കിയത്. മനുഷ്യന്‍ അവന്റെ യുക്തിബോധം ബോധപൂര്‍വമല്ല, മറിച്ച് നൈസര്‍ഗികവും സ്വാഭാവികവും അനിച്ഛാപരവുമായാണ് ജീവിതത്തില്‍ പ്രയോഗിക്കുന്നത്. അതേ യുക്തിബോധം അവന് പ്രത്യക്ഷീഭവിക്കാത്തതും അവനില്‍ നിന്നും മറഞ്ഞു നില്‍ക്കുന്നതുമായ ദൈവത്തെ അന്വേഷിക്കുമ്പോള്‍ അവന്റെ നേര്‍ക്കും പ്രയോഗിക്കുന്നതില്‍ എന്താണ് യുക്തിഭംഗം ? ദൈവത്തിന്റെ കാര്യത്തില്‍ മാത്രം യുക്തിബോധത്തെ മാറ്റിവെച്ച് തെളിവുകളില്ലാത്ത ഊഹാപോഹാധിഷ്ടിതമായ വിശ്വാസത്തെ കൂട്ടുപിടിക്കണമെന്ന ന്യായം ഉന്നയിക്കുന്ന വിശ്വാസികള്‍ മനുഷ്യന് യുക്തിബോധം അരുളിയ അവരുടെ ദൈവത്തെ കളിയാക്കുകയല്ലേ ? അങ്ങനെ വിശ്വാസത്തെ ആശ്രയിക്കുമ്പോള്‍ മനുഷ്യന്‍ എത്തിപ്പെടുന്ന ഊരാക്കുടുക്കില്‍ നിന്നും ദൈവം മനുഷ്യനെ ഒരിക്കലും രക്ഷിക്കുന്നുമില്ല. ഊരാക്കുടുക്കെന്തന്നല്ലേ ?! വിശ്വാസം ഉപയോഗിച്ചു മനുഷ്യര്‍ ദൈവത്തെ കണ്ടുപിടിച്ചപ്പോള്‍ അവര്‍ക്കു കിട്ടിയത് പരസ്പരം വൈരുധ്യപ്പെടുന്ന അനേകതരം ദൈവങ്ങളെയും ദൈവധര്‍മങ്ങളെയും ദൈവശാസ്ത്രങ്ങളെയുമാണ്, അങ്ങനെ അനേകം മതങ്ങളെയും!!(ഇതിന്റ പേരില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അവസാനമില്ലാത്ത വിഭജനങ്ങളും ചോരപ്പുഴകളും ദൈവം കണ്ടില്ലെന്നു നടിക്കുകയാണോ ? തന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം ശത്രുതപ്പെടുന്നതു കാണുമ്പോഴെങ്കിലും അദ്ദേഹത്തിന് ഒന്ന് പ്രത്യക്ഷപ്പെട്ട് മനുഷ്യകുലത്തിന്റെ കണ്‍ഫ്യൂഷന്‍ മാറ്റിക്കൂടെ ?). ഇതില്‍ ഏതു മതത്തില്‍ വരുന്ന ദൈവത്തെയാണ് ശ്രീ ഹുസൈന്‍റെ അഭിപ്രായത്തില്‍ അംഗീകരിക്കേണ്ടത് ? ജൂതന്റെയോ കൃസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ ഷിന്റോയുടേയോ കണ്‍ഫ്യുഷസിന്റെയോ, .....? അതോ ഈ മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന വൈരുധ്യമുള്ള വ്യക്തിഗത ദൈവങ്ങളെ നിരാകരിച്ചു കൊണ്ട് മതാതീതമായ ദൈവമെന്ന ഒരു ശക്തിയ്ക്കു വേണ്ടിയാണോ ഹുസൈന്റെ വാദം ?
  ഡോക്കിന്‍സ് മതാധിഷ്ഠിത ദൈവസങ്കല്പങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് രവിചന്ദ്രന്റെ കൃതി വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. വ്യക്തിഗതദൈവങ്ങളുള്ള മതങ്ങള്‍ വിശാലമായ മതാതീത ദൈവസങ്കല്പത്തെപ്പോലും അംഗീകരിക്കുന്നില്ല. ഡോക്കിന്‍സ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു വിഭജനങ്ങള്‍ ഉണ്ടാക്കി അതില്‍ ആറാമത്തെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് സ്വയം അടയാളപ്പെടുത്തുന്നത്. ആറാമത്തെ ഗണത്തെ അദ്ദേഹം വിവരിക്കുന്നത് നോക്കൂ :- "(6)(ദൈവമുണ്ടായിരിക്കാന്‍ )വളരെ കുറച്ച് സാധ്യതമാത്രം. സാധ്യത പൂജ്യത്തോടടുത്ത്. പക്ഷെ പൂര്‍ണമായും പൂജ്യമല്ല. പരിപൂര്‍ണ നിരീശ്വരവാദത്തോട് വളരെയടുത്ത്. എനിക്ക് പൂര്‍ണമായും ഉറപ്പില്ല എങ്കിലും ദൈവം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. ദൈവമില്ല എന്ന വ്യക്തമായ അനുമാനത്തില്‍ ജീവിക്കുന്നു എന്ന നിലപാട്.(Page 68)" .
  (Continue)

  ReplyDelete
 26. മതാധിഷ്ഠിത ദൈവങ്ങളെ വെല്ലുവിളിക്കുന്ന ഡോക്കിന്‍സ്, മതാതീതമായ ഇടുങ്ങിയതല്ലാത്ത ഒരു ദൈവത്തിന്റെ നേരിയ സാധ്യതയെ നിരാകരിക്കുന്നില്ലല്ലോ ! ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് ശ്രീ ഹുസൈന്റെ ഖണ്ഡനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ വാദിക്കുന്നത് മതാതീതമായ ഒരു ദൈവത്തിനു വേണ്ടിയാണെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും. അതിനാല്‍ ദൈവസംബന്ധമായ ഹുസൈന്റെ നിലപാട് വ്യക്തമാക്കേണ്ടത് ചര്‍ച്ച ആരോഗ്യകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ അതുകൂടി വെളിപ്പെടുത്തുന്നതോടൊപ്പം ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായത്തിനും മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാരണത്താല്‍ ഹുസൈന്റെ വിശ്വാസധാര അന്വേഷിച്ച സുശീല്‍കുമാറിന്റെ ചോദ്യം അപ്രസക്തമാകുന്നില്ല.

  രവിചന്ദ്രന്റെ കൃതിയെ വിശകലനം ചെയ്ത് ഒരു അഭിപ്രായം പോലും സ്വയം വെളിപ്പെടുത്താത്ത സത്യാന്വേഷി ഒരു തരം 'ഹുസൈന്‍വിശ്വാസി ' മാത്രമായി പോകുന്നതും വികാരവിവശനാകുന്നതും അപഹാസ്യമാകുന്നുണ്ട്.

  അതുപോലെ ഹുസൈനെ മുജാഹിത് ബുദ്ധിജീവിയെന്ന് അവഹേളിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിക്കുന്നതും വാദങ്ങള്‍ക്കുള്ള മറുപടിയാകില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഒരു സംവാദം മുന്നോട്ടു കൊണ്ടുപോകാന്‍ അത് ഉപകരിക്കില്ല.

  ReplyDelete
 27. നിസ്സഹായാ,
  സത്യാന്വേഷിക്കു് "വികാരവിവശത" ഒന്നുമില്ല. ഹുസൈന്റെ എല്ലാ കൃതികളും വായിച്ചിട്ടുള്ള ആളെന്ന നിലയിയ്കും അദ്ദേഹത്തിന്റെ കാലിബര്‍ നേരിട്ടറിയാവുന്ന ഒരാളെന്ന നിലയ്ക്കുമാണ് ,മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന ,എന്നാല്‍ അങ്ങേയറ്റം ശ്രദ്ധേയങ്ങളായ അദ്ദേഹത്തിന്റെ കൃതികളെ സത്യാന്വേഷി പരിചയപ്പെടുത്തിയത്. ആ വിഷയത്തില്‍ ഉണ്ടാകുന്ന ചര്‍ച്ച എനിക്കും ആശയവ്യക്തത ഉണ്ടാക്കും എന്ന വിശ്വാസം( ആ വാക്ക് ഉപയോഗിക്കാമോ എന്തോ? )ഉള്ളതിനാലാണ് ഹുസൈന്റെ ഈ ലേഖനവും പോസ്റ്റാക്കിയത്. ഈ അര്‍ഥത്തില്‍ മാത്രമാണ് "സത്യാന്വേഷി ഒരു തരം 'ഹുസൈന്‍വിശ്വാസി ' മാത്രമായി പോകുന്നതു്". അതിനപ്പുറം ഒന്നുമില്ല. മാത്രമല്ല, അതുകൊണ്ട് ഗുണവുമുണ്ടായി. അതു ചര്‍ച്ചയായി. ഹുസൈന്‍ നേരിട്ട് ബ്ലോഗില്‍ വരുകയും ചെയ്തു.
  ഞാനിവിടെ ചൂണ്ടിക്കാണിക്കുന്നത്, ഹുസൈന്‍ ചെയ്തപോലെ രവിചന്ദ്രന്റെ (ഡോക്കിന്‍സിന്റെ)വാദങ്ങള്‍ ഓരോന്നായി എടുത്ത് അതിനെ ഖണ്ഡിക്കുന്ന വാദങ്ങളുന്നയിച്ചുവേണം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എന്നാണ്. സുശീല്‍ പറയുന്നത് "രവിചന്ദ്രന്റെയൊ ഡൊക്കിന്‍സിന്റെയോ ഒരു വാദത്തെയും ഹുസ്സൈന്‍ സാര്‍ ഖണ്ഡിച്ചിട്ടില്ലല്ലോ "എന്നാണ്.
  ഇതുതന്നെയാണോ താങ്കളുടെയും അഭിപ്രായം എന്നറിയാന്‍ കൌതുകമുണ്ട്.
  താങ്കളേതായാലും ഈ സംവാദത്തിലിടപെട്ടത് നന്നായി. ഇടയ്ക്കു വച്ച് "സമയമില്ല", "വേറെ ജോലിയുണ്ട്" എന്നെല്ലാം പറഞ്ഞ് തടി കയിച്ചിലാക്കില്ലല്ലോ!സത്യം ബോധ്യപ്പെട്ടാല്‍ അത് ആരു പറയുന്നതായാലും അംഗീകരിക്കുന്ന വിപ്ലവകാരിയാണ് നിസ്സഹായനെന്ന് സത്യാന്വേഷിക്കറിയാം.

  ReplyDelete
 28. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്. അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം. എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല, മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ? ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്. എന്‍ എം ഹുസ്സൈന്റെ 'മദ'ദൈവം മൂര്‍ത്തതോ അതോ അമൂര്‍ത്തതോ?

  ReplyDelete
 29. "ക്വാണ്ടം ബലതന്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പുതിയൊരു ഫിസിക്സിന് ജന്മം നല്‍കി. ഇതിന്റെ ഫലമായി ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരുത്തുന്നു."

  മോഡേണ്‍ ഫിസിക്സ് /ന്യൂക്ലിയര്‍ ഫിസിക്സ് മുന്നോട്ടു വെയ്ക്കുന്ന പ്രപഞ്ചവീക്ഷണവും അണുതലത്തില്‍ അതിസങ്കീര്‍ണവും അത്ഭുതാവഹവുമായ സൂക്ഷ്മവുമായ ശാസ്ത്രപരീക്ഷണാനുഭങ്ങളും തരുന്ന അമ്പരപ്പിക്കുന്ന അറിവുകളും കണ്ടെത്തലുകളും, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ പ്രപഞ്ചാനുഭവത്തെ വിവരിക്കാനുതകുന്ന നിലവിലുള്ള ഭാഷയിലൂടെ ആവിഷ്ക്കരിക്കുക അസാധ്യമാണെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് ആധുനിക ന്യക്ലിയര്‍ഫിസിക്സിന് അഥവാ പൊതുവായി ശാസ്ത്രത്തിന് ഭൌതികവാദത്തെക്കാള്‍ നിഗൂഢവാദത്തോടാണ് അടുപ്പമെന്ന അഭിപ്രായം ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നിഗൂഢവാദത്തോട് അടുത്തു എന്നത്, ആത്മീയത അഥവാ ആശയവാദം മുന്നോട്ടു വെയ്ക്കുന്ന പ്രപഞ്ചവീക്ഷണത്തോട് ശാസ്ത്രം യോജിപ്പ് പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവല്ലല്ലോ. നിഗൂഢവാദത്തോട് അടുത്തുകൊണ്ടിരിക്കുന്നത് ആത്മീയതയോട് അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണെങ്കില്‍ ഏത് മതവിശ്വാസത്തിന്റെ ആത്മീയതയോടാണ് ശാസ്ത്രം അടുത്തു കൊണ്ടിരിക്കുന്നത് ? ഹൈന്ദവം, ക്രൈസ്തവം, ഇസ്ലാമികം....? ഇവയൊന്നുമല്ല മതാതീതമായ ആത്മീയതയോടാണ് ശാസ്ത്രം സാത്മ്യം പ്രാപിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ മതങ്ങളും അവയുടെ ദൈവങ്ങളെയും ശാസ്ത്രം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് ഹുസൈന്‍ സമ്മതിക്കുമോ ? മറിച്ച് ആധുനിക ശാസ്ത്രത്തിന്റെ സൂക്ഷ്മാനുഭവത്തെ മാത്തമറ്റിക്കല്‍ ലാംഗ്വേജിലല്ലാതെ പരാവര്‍ത്തനം ചെയ്യാന്‍ സാധ്യമാകാതെ വന്നിരിക്കുന്നു എന്നത് ഭാഷാപരമായി ശാസ്ത്രം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണെന്നു തുറന്നു സമ്മതിക്കുക മാത്രമാണ് പല ശാസ്ത്രകാരന്മാരും ചെയ്യുന്നത്. ഡോ: പോള്‍ ഡേവിസിനെപ്പോലുള്ളവര്‍ ശാസ്ത്രത്തെ ആത്മീയതയുടെ കുറ്റിയില്‍ കെട്ടിയിട്ട് സാമ്പത്തിക നേട്ടവും അവാര്‍ഡുകളും അംഗീകാരങ്ങളും വാങ്ങി കൂട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നയാളെന്ന ആക്ഷേപം ഡോക്കിന്‍സിലെപ്പോലുള്ളവര്‍ തന്നെ ഉയര്‍ത്തുന്നുവെന്നതും രവിചന്ദ്രന്റെ കൃതിയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ന്യൂക്ലിയര്‍ഫിസിക്സ് അഭിമുഖീകരിക്കുന്ന ഭാഷാപരമായ ഈ പ്രതിസന്ധിയില്‍ ശാസ്ത്രത്തെ ആദ്യം ഈസ്റ്റേണ്‍ മിസ്റ്റിസത്തോടും തുടര്‍ന്ന് കൃസ്ത്യന്‍ തീയോളജിയോടും ചേര്‍ത്തുവെച്ച് കൃതികളെഴുതിയ ഫ്രിജോഫ് കാപ്രയെ പോലുള്ളവരും ഉണ്ട്.

  ReplyDelete
 30. "സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ വിഷയങ്ങള്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്നതും വിശകലനം നടത്താവുന്നതുമാണ്. എന്നാല്‍ ചര്‍ച്ചക്കിടെ ഒരാള്‍ സ്നേഹത്തിന്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ (objective) തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാലോ? സ്നേഹമുണ്ടെന്നതിന് മൂര്‍ത്തമായ (concrete) തെളിവ് നല്‍കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ?"

  സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ അമൂര്‍ത്തമായോ മൂര്‍ത്തമായോ സ്ഥാനീകരിക്കാവുന്ന ഈ സാര്‍വലൌകിക വികാരങ്ങളെ ദൈവമെന്ന കാര്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ സാധര്‍മ്യങ്ങളില്ല. അവ സമീകരിക്കാവുന്ന ഉദാഹരണങ്ങളേ ആകുന്നില്ല.

  സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ, കാമം, ക്രോധം, സന്തോഷം, ദുഃഖം,....തുടങ്ങിയ വികാരങ്ങള്‍ മനുഷ്യവര്‍ഗം എല്ലാക്കാലത്തും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇവയ്ക്ക് അസ്തിത്വമുണ്ടെന്ന കാര്യത്തില്‍ അവിശ്വാസികളും വിശ്വാസികളും തമ്മില്‍ തര്‍ക്കമില്ല. ഇതേ വികാരങ്ങളില്‍ പലതും മൃഗങ്ങള്‍ പോലും അനുഭവിക്കുന്നുണ്ട്. ജീവിവര്‍ഗ്ഗത്തെ സംബന്ധിച്ച് അവ തികച്ചും നൈസര്‍ഗികമായ സംഗതിയാണ്. അതുകൊണ്ടു തന്നെയാണ് ഇവയ്ക്ക് വസ്തുനിഷ്ഠമോ മൂര്‍ത്തമോ അമൂര്‍ത്തമോ പരീക്ഷണനീരീക്ഷണപരമോ ആയ തെളിവുകള്‍ ആരും ഒരു ചര്‍ച്ചയിലും ആവശ്യപ്പെടാത്തത്. എത്ര ലോജിക്കലായി ചിന്തിച്ചാലും മേല്‍ പറയുന്ന സാര്‍വലൌകിക വികാരങ്ങളുടെ അസ്തിത്വത്തെ ആനുഭവികതലത്തിലോ ദാര്‍ശനിക തലത്തിലോ പരീക്ഷണനിരീക്ഷണ തലത്തിലോ ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി ദൈവം എന്ന പരികല്പന മൂര്‍ത്തമായോ അമൂര്‍ത്തമായോ എല്ലാ മനുഷ്യര്‍ക്കും അനുഭവവേദ്യമാകുന്ന ഒരു വസ്തുതയല്ല. മറിച്ച് മനുഷ്യരുടെ ഇടയില്‍ ചിലരുടെ യുക്തിബോധവും ഒരു പക്ഷെ ഭയവും കൂടി ചേര്‍ന്ന് കണ്ടെത്തിയ സങ്കല്പനമാണ്. അതിനെക്കുറിച്ചുള്ള തര്‍ക്കം അവിരാമം തുടരുന്നു.(തുടരും)

  ReplyDelete
 31. മനുഷ്യര്‍ ഒന്നടങ്കം അനുഭവിക്കുന്ന സാര്‍വത്രികവികാരങ്ങളെ ചൊല്ലി തത്വശാസ്ത്രത്തിലും തര്‍ക്കശാസ്ത്രത്തിലും പണ്ഡിതര്‍ക്കിടയിലും വിവാദമുണ്ടാകാത്തതും എന്നാല്‍ ദൈവവിശ്വാസത്തെയും മതത്തെയും ചൊല്ലി വിവാദങ്ങളുണ്ടാകുന്നതിനും കാരണം എന്തുകൊണ്ടായിരിക്കുമെന്നുകൂടി ചിന്തിച്ചു നോക്കുക. അതുകൊണ്ട് ഈ വികാരങ്ങളെ പോലെ ദൈവത്തിന് സമൂര്‍ത്തമോ അമൂര്‍ത്തമോ ആയ അസ്തിമുണ്ടെന്ന് അവകാശപ്പെടാന്‍ സാധ്യമല്ല. ദൈവമെന്ന ആശയം തര്‍ക്കത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള കാരണം അതൊരിക്കലും മേല്‍പ്പറഞ്ഞ വികാരങ്ങളുമായി താരതമ്യപ്പെടുത്താവുന്നതോ സമീകരിക്കാവുന്നതോ ആയ വസ്തുതയല്ലാത്തതു കൊണ്ടാണ്. പദാര്‍ഥിക ലോകത്തിനും അവയില്‍ നിന്നും ജന്യമായ ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും മൂര്‍ത്തവും അമൂര്‍ത്തവുമായ അസ്തിത്വമുണ്ടെന്നു ചുരുക്കം. മറിച്ച് ഒരു പദാര്‍ത്ഥവസ്തുവല്ലെന്ന് വിശ്വാസികള്‍ തന്നെ അവകാശപ്പെടുന്ന ദൈവം സമൂര്‍ത്ഥമോ അമൂര്‍ത്തമോ ആകാന്‍ ഇടയില്ലല്ലോ ? ഇക്കാരണത്താലാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍, എല്ലാ തലത്തിലും തരത്തിലുമുള്ള ചിന്തകര്‍ ദൈവത്തെ സംബന്ധിച്ച കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളിലെത്തുന്നത്.

  ഒരുവന്‍ മറ്റൊരാളോടുള്ള സ്നേഹം പ്രകടിപ്പിക്കാതെ മനസ്സില്‍ സൂക്ഷിക്കുയാണെങ്കില്‍ സ്നേഹിക്കപ്പെടുന്ന ആളെ സംബന്ധിച്ച് അത് അമൂര്‍ത്തമാണെന്നു പറയാം. ഒരാള്‍ക്ക് അത് കാണാനോ അറിയാനോ അനുഭവിക്കാനോ കഴിയാത്തതിനാല്‍ അതിന് അമൂര്‍ത്ത അസ്തിത്വമുണ്ടെന്നതാണ് വസ്തുത. സ്നേഹം മനസ്സില്‍ ഒതുക്കി നിര്‍ത്താതെ പ്രകടിപ്പിച്ചാല്‍ അത് മൂര്‍ത്തരൂപം കൈക്കൊള്ളുന്നതായി പറയാം. ഇതുപോലെ തന്നെയാണ് മറ്റു വികാരങ്ങളും. അവ മൂര്‍ത്തവും അമൂര്‍ത്തവുമായ അസ്തിത്വം അതിന്റെ പ്രയോക്താവിന്റെ നിലപാടനുസരിച്ച് കൈക്കൊള്ളും.

  കടലും ഔഷധച്ചെടിയായ കടലാടിയും തമ്മില്‍ മൂന്നക്ഷരങ്ങളുടെ കാര്യത്തില്‍ സാമ്യമുണ്ടെന്നതു കൊണ്ടു് ആരും അവയെ താരതമ്യം ചെയ്യാനായി ഉദാഹരിക്കാറില്ല. ഇങ്ങനെ ചെയ്യുന്നതിലുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിക്കാനാണ് 'കടലും കടലാടിയും പോലെ' എന്ന പഴം ചൊല്ലുതന്നെ ഉണ്ടായിരിക്കുന്നത്. താരതമ്യം ചെയ്യപ്പെടേണ്ട വസ്തുതകള്‍ക്ക് ചില സാധര്‍മ്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന് തികച്ചും അനുഭവവേദ്യമായതും അവിതര്‍ക്കിതവും മൂര്‍ത്താമൂര്‍ത്ത ഭാവങ്ങളോടെ നില്‍ക്കുന്നതുമായ സാര്‍വലൌകിക മാനുഷികവികാരങ്ങളെയും അവയുമായി താരതമ്യത്തിനു യോഗ്യതയില്ലാത്ത ദൈവമെന്ന സങ്കല്പനത്തെയും താരതമ്യം ചെയ്യുന്ന അപകടത്തില്‍ നിന്നാണ് താങ്കളുടെ ഖണ്ഡനത്തിന്റെ അടിത്തറ തുടങ്ങുന്നത്.

  മേല്‍ ഉദാഹരിച്ച നിസ്തര്‍ക്കികമായ മാനുഷിക വികാരങ്ങള്‍ തികച്ചും അമൂര്‍ത്തമാണെന്നു സ്ഥാപിച്ചു കൊണ്ട് അതുപോലെ അമൂര്‍ത്തമായ സ്ഥാനം ദൈവമെന്ന തര്‍ക്കവിഷയമായ ആശയത്തിനും കല്പിച്ചു കൊടുത്ത്, പൂര്‍വപക്ഷത്തിന്റെ അസ്തിത്വത്തിനുള്ള അതേ ന്യായം പൂര്‍വാന്തരപക്ഷത്തിനും നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് ലേഖകന്‍. ഇത് എത്രമാത്രം അബദ്ധജഢിലമാണ് !

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. //നിഗൂഢവാദത്തോട് അടുത്തുകൊണ്ടിരിക്കുന്നത് ആത്മീയതയോട് അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണെങ്കില്‍ ഏത് മതവിശ്വാസത്തിന്റെ ആത്മീയതയോടാണ് ശാസ്ത്രം അടുത്തു കൊണ്ടിരിക്കുന്നത് ? ഹൈന്ദവം, ക്രൈസ്തവം, ഇസ്ലാമികം....? ഇവയൊന്നുമല്ല മതാതീതമായ ആത്മീയതയോടാണ് ശാസ്ത്രം സാത്മ്യം പ്രാപിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ മതങ്ങളും അവയുടെ ദൈവങ്ങളെയും ശാസ്ത്രം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് ഹുസൈന്‍ സമ്മതിക്കുമോ ? //

  നാസ്തികപക്ഷതുനിന്നും ക്രിയാത്മകമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന
  നിസ്സഹായന്റെ ഇടപെടലുകള്‍ ശ്രദ്ധയര്‍ഹിക്കുന്നു.

  മതാതീതമായ ആത്മീയത-മതപരമായ ആത്മീയത ഇവ കുറച്ചു കൂടെ 'മൂര്‍ത്തമായ' തലത്തില്‍ ( തമാശ പറഞ്ഞതല്ല) വിശകലനം ചെയ്യപ്പെടുന്നത് ഈ ചര്‍ച്ചയെ കുറച്ചു കൂടെ അര്‍ത്ഥവത്താക്കും എന്ന് തോന്നുന്നു.

  ReplyDelete
 34. സത്യാന്വേഷി said...

  ബാബു,
  എന്‍ എം ഹുസൈന്റെ പുസ്തകങ്ങളുടെ ലിസ്റ്റ് ഈ ബ്ലോഗിലെ പുസ്തകങ്ങള്‍ എന്ന പേജിലുണ്ട്. അവയിലൂടെ ഒന്ന് കണ്ണോടിക്കുന്നവര്‍ക്കറിയാം അദ്ദേഹം എത്രമാത്രം വൈവിധ്യവും ആഴത്തിലുള്ളതുമായ പഠനങ്ങള്‍ നടത്തുന്ന ആളാണെന്ന്.


  സത്യാന്വേഷി,
  I have posted three long rebuttals to Hussain's claims.

  Seven Criticisms on Hussain's arguments

  Nine more flaws in Hussain's understanding

  Dozen more blunders in Hussain's understanding including three volte-faces

  It is for deluded people like you i wrote in the last one..


  COMMENT [by Hussain] 4: More over I have read at least 100 books (most of which is published by Oxford , Cambridge and MIT Presses) on perception and cognition problems alone( ALL THESE ARE IN MY PERSONEL COLLECTION and I am ready to provide you for reading).Just imagine how many books I would had browsed for other topics.

  RESPONSE [by me] 4: Good collection. But as long as you are looking for outlier observations and cherry picking evidence to suit your purpose and push your agenda, i amn't sure what is its utility. I would consider them as a dead weight, wastage of natural resources (trees for printing paper) and aids you to commit injustice to the unfortunate young readers (mostly from Muslim community) by exposing them to these wonderful fields for first time through your writings.

  ReplyDelete
 35. Dear Jack,

  Thanks.

  My collection and reading much helped in understanding the fallacies of aterialistic/atheistic notions and enabled to refute Dawkins’ book in and out.Surely all these are a ‘deadweight’ for people like you.You are not familiar with such advanced works.So unable to asses his arguments and wholeheartedly swallows what is written by people like Dawkins without a critical examination.

  ReplyDelete
 36. പോള്‍ ഡേവിസിന്റെ ചില ഉദ്ധരണികള്‍ ശ്രദ്ധിക്കൂ.

  1) 'God and the new physics' എന്ന അദ്ദേഹത്തിന്റെ കൃതിയുടെ ആമുഖത്തില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി(1):-

  "Towards the end of the book, tentative answers to the questions begin to emerge-answers based on the physisicist's conception of nature. The answers may be totally wrong, but I believe that physics is uniquely placed to provide them. It may seem bizarre, but in my opinion science offers a surer path to God than religion. Right or wrong, the fact that science has actually advanced to the point where what were formerly religious qustions can be seriously tackled, itself indicates the far-reaching consequences of the new physics.

  Although I have endeavoured to exclude my own religious opinions throughout, my presentation of physics is inevitably a personel one. No doubt many of my colleagues would strongly disagree with the concluions I attempt to draw. I respect their opinions. This is simply one man's perceptions of the universe; there are many others. My motivation for writing the book is that I am convinced there is more to the world than meets the eye" (തുടരും)

  ReplyDelete
 37. മറ്റു ചില ഉദ്ധരണികള്‍

  2)"The equations of physics have in them incredible simplicity, elegance and beauty. That in itself is sufficient to prove to me that there must be a God who is responsible for these laws and responsible for the universe."

  3)“It is impossible to be a scientist, even an atheist scientist, and not be struck by the awesome beauty, harmony, and ingenuity of nature,” Davies said. “What most impresses me is the existence of an underlying mathematical order, an order that led the astronomer Sir James Jeans to declare, ‘God is a pure mathematician.’”

  4)“By affirming that science and religion can engage in a constructive dialog, the Templeton Prize serves to remove one of the abiding myths of our age – that science is dehumanizing and that scientists peddle a message of despair. I for one will continue to teach my message of hope,”
  ഇതൊക്കെ വായിച്ചിട്ട് വായനക്കാര്‍ തീരുമാനിക്കട്ടെ പോള്‍ഡേവിസ് ഒരു വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് !! (തുടരും)

  ReplyDelete
 38. യഥാര്‍ത്ഥത്തില്‍ പോള്‍ഡേവീസ് ദൈവവിശ്വാസിയാണ്. മതദൈവത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസമെന്നും ഈയുള്ളവന്‍ കരുതുന്നു. പ്രപഞ്ച നിയമങ്ങളുടെ കാര്യകാരണത്വം ദൈവസൃഷ്ടമാണെന്നും ഇതിന്റെ ഉറവിടം കൃസ്ത്യന്‍ തിയോളജിയിലാണെന്നും അദ്ദേഹം വിശ്വസിക്കുന്നു(ആവശ്യമെങ്കില്‍ തെളിവുകള്‍ പിറകെ ഹാജരാക്കാം). ദൈവത്തെ ശാസ്ത്രത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നയാളാണ് അദ്ദേഹം

  പോള്‍ ഡേവിസിനെ സംബന്ധിക്കുന്ന ഇത്തരം വസ്തുതകള്‍ ബോദ്ധ്യപ്പെടാതെ ആയിരിക്കാം ഹുസൈന്‍ ,"ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദ ത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരുത്തുന്നു. ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്." എന്ന് എഴുതിവിടുന്നത്.

  ReplyDelete
 39. @നിസ്സഹായന്‍,
  താങ്കളുടെ വീണ്ടുമുള്ള ഇടപെടലിന് നന്ദി.
  പോള്‍ ഡേവിസ് നിരീശ്വരവാദത്തില്‍ നിന്നും ഈശ്വരവാദത്തിലേക്ക് നീങ്ങുന്ന ശാസ്ത്ര‍ജ്ഞനാണെന്നു കരുതാം. ഇക്കാര്യം മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിശ്വാസം തന്നെ എക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നത് അബദ്ധമായിരിക്കും.
  ഇത്തരക്കാരായ നിരവധി ശാസ്ത്രജ്ഞന്മാര്‍ പാശ്ചാത്യ ലോകത്ത് ഇന്നുണ്ട്. God and the New Physics എഴുതിയത് 1983ലാണ്. ഞാന്‍ ഉദ്ധരിച്ച എഡിഷന്‍ 1990 ലേതും. അന്ന്(1990ല്‍)അദ്ദേഹം ക്രിസ്ത്യന്‍ തിയോളജി വിശ്വാസക്കാരനായിരുന്നു എന്നതിന് തെളിവുണ്ടെങ്കില്‍ ഹാജറാക്കാം.ശേഷം അദ്ദേഹം അതിനോട് അടുത്തു എന്നതു ശരിതന്നെയാണ്. മേല്‍ കൃതിയില്‍ If God create the universe?എന്ന അധ്യായമുണ്ട്. പ്രപഞ്ചോല്‍പ്പത്തി പരാമര്‍ശിച്ച് ഡേവിസ് എഴുതിയത് ഇങ്ങനെയാണ്: "It does not involve God, only space time and some rather exootic physical mechanism"(p 42)
  പ്രപഞ്ചസൃഷ്ടിയില്‍ ദൈവത്തിന് പങ്കാളിത്തമില്ലെന്നും സ്ഥലവും സമയവും ഭൌതികപ്രക്രിയകളും മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നും പറയുന്നയാള്‍ ക്രിസ്ത്യന്‍ തിയോളജി വിശ്വാസക്കാരനാവുമോ?
  പക്ഷേ പോള്‍ ഡേവിസ് അവിടെ നിന്ന് പിന്നീട് മുന്നോട്ടു പോയതായി കാണാം. അതിനാല്‍ അക്കാലത്തെ പോള്‍ ഡേവിസിനെ വിശ്വാസമില്ലാത്തയാള്‍ എന്നു ഞാന്‍ വിശേഷിപ്പിച്ചതില്‌ യാതൊരു അബദ്ധവുമില്ല.
  ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നു പറഞ്ഞാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നാണോ നിസ്സഹായന്‍ മനസ്സിലാക്കുന്നത്? ശാസ്ത്രത്തിലൂടെയും ദൈവത്തെ കണ്ടെത്താം എന്നു തെളിഞ്ഞാല്‍ ശാസ്ത്രത്തിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ എന്നാണോ വിവക്ഷ?

  ReplyDelete
 40. "എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ?"
  "ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും?"
  "ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല."
  "ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല."


  വികാരങ്ങള്‍ക്കും ദൈവാനുഭവങ്ങള്‍ക്കും ശാസ്ത്രീയാടിത്തറ ഉണ്ടോയെന്നും അവ ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്നും ശ്രമിച്ചു നോക്കാം.

  വൈദ്യശാസ്ത്ര രംഗത്ത് ന്യൂറോഫാര്‍മക്കോളജിയും ന്യൂറോസയന്‍സും വികസിച്ചതോടെ വികാരങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തയുണ്ടെന്ന് തെളിയുകയും മാനസ്സികരോഗചികില്‍സാ രംഗത്ത് ഈ അറിവുകളെ ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്യുന്നു. മറിച്ച് മതങ്ങളും അവയുടെ മന്ത്ര-തന്ത്ര-പൂജ-ആഭിചാരക്രിയകളും മാനസ്സികരോഗാവസ്ഥയെ ഭൂതാവേശമായി കാണുകയും രോഗികളെ ചികില്‍സിച്ച് കൊല്ലുകയുമാണ് ചെയ്തു കൊണ്ടിരുന്നത്. (Continue)

  ReplyDelete
 41. വികാരങ്ങള്‍ മനുഷ്യനില്‍ സന്നിഹിതമായിരിക്കുന്ന സമയത്ത് ഓരോ വികാരത്തിനും ആധാരമായ രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈകാരികാവസ്ഥകളെ സ്വാധീനിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മൂന്ന് വിശാലമായ ഗ്രൂപ്പുകളില്‍പ്പെടുന്നു. ന്യൂറോട്രാന്‍സ്മിറ്റേഴ്സ് (neurotransmitters), ന്യൂറോപെപ്റ്റൈഡ്സ് (neuropeptides), ഹോര്‍മോണ്‍സ് (hormone)തുടങ്ങിയവയാണവ. ഡൊപ്പാമൈന്‍ (dopamine), സെറട്ടോനിന്‍ (serotonin), അസിറ്റൈല്‍കോലൈന്‍ (acetylcholine), നോര്‍പ്പിന്‍ഫ്രൈന്‍ (norepinephrine) തുടങ്ങിയ പ്രധാന രാസസംയുക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടാകുന്നു. ഡൊപ്പാമൈന്‍ ആഹ്ലാദവുമായും, സൊറോട്ടിന്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ , ഉറക്കം, ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവയുമായി ബന്ധപ്പെട്ടും നോര്‍പ്പിന്‍ഫ്രൈന്‍ വിഷമസന്ധികള്‍ ഏറ്റെടുക്കാനുള്ള ധൈര്യവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. സെറോട്ടോനിന്റെ കുറവ് വിഷാദത്തിന് കാരണമാകുന്നു. വൈകാരികാരോഗ്യാവസ്ഥയ്ക്ക് സെറോട്ടോനിന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതുപോലെ സ്നേഹം എന്ന വികാരത്തെ നിയന്ത്രിക്കുന്നതിനാല്‍ സ്നേഹരാസദ്രവ്യം എന്നറിയപ്പെടുന്ന ഓക്സിറ്റോസിനും(oxytocin) നിര്‍ണായക പങ്കുണ്ട്. ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ അസന്തുലിതാവസ്ഥ, മനോഭാവം, വൈകാരികത, ചിന്ത തുടങ്ങിയവയുടെ താളം തെറ്റിക്കുകയും പലതരം മാനസ്സികരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരം അസന്തുലിതാവസ്ഥയെ അതേ രാസഘടനയുള്ള മരുന്നുകള്‍ കൊടുത്തു സുഖപ്പെടുത്തുവാനും മനോരോഗ ചികില്‍സാശാസ്ത്രത്തിനു കഴിയുന്നുണ്ട്. മനോരോഗചികില്‍സയില്‍ ഓരോ വികാരത്തിന്റെ സാന്നിദ്ധ്യത്തിനും കാരണമായ രാസദ്രവ്യത്തിന്റെ അളവും വ്യാപ്തിയും മനസ്സിലാക്കുകയാണെന്നും അതിലൂടെ വികാരങ്ങളെ ശാസ്ത്രീയമായി അളക്കുകയാണെന്നും അവകാശപ്പെടാവുന്നതാണ്. (Continue)

  ReplyDelete
 42. അതുപോലെ ന്യൂറോ ഇമേജിംഗ് രംഗത്തെ അതിശക്തമായ മൂന്ന് ടെക്നോളജിളായ fMRI(functional magnetic resonance imaging), PET(positron emission tomography), QEEG(quantitative electroencephalography) കൂടാതെ MEG(magnetoencephalography) ഇവയുപയോഗിച്ച് ദൈവവുമായി ആത്മീയ ഐക്യം സാധിക്കുമെന്ന് അവകാശപ്പെടുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ആത്മീയാനുഭവങ്ങള്‍ക്കു പിന്നിലെ ന്യൂറോ ബയോളജി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തലച്ചോറിലെ 'ഫ്രെന്റല്‍ ലോബില്‍ (Frontal Lobe)'ഉണ്ടാകുന്ന എപ്പിലെപ്റ്റിക്‍ സീസര്‍ (epileptic seizure/abnormal excessive or synchronous neuronal activity in the brain) മൂലം ഒരാള്‍ക്ക് അതീന്ദ്രിയാനുഭൂതികളും ദൈവികവെളിപാടുകളും ദിവ്യാനുഭൂതികളും ആത്മീയാനുഭൂതികളും ഒക്കെ അനുഭവിക്കാന്‍ കഴിയുന്ന കാര്യവും തെളിയിക്കപ്പെട്ടിട്ടുണ്ട്.

  മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ എന്ന നിലയിലല്ല ഉദ്ധരിച്ചത്. അതിനു സാധിക്കയുമില്ല. മറിച്ച് ശരീരമെന്ന ആന്തരിക വ്യവസ്ഥയ്ക്കുള്ളില്‍ വികാരങ്ങളും മതാനുഭൂതികളും ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന രാസ-വൈദ്യുത മാറ്റങ്ങളെ കണ്ടെത്തുവാനും ഒരു പക്ഷേ അവയുടെ പരിമാണം തിട്ടപ്പെടുത്തുവാനും ശാസ്ത്രത്തിനു കഴിയുന്നതാണ് എന്നു പ്രസ്താവിക്കുക മാത്രമാണ് താല്പര്യം. അതായത് അമൂര്‍ത്ത സമൂര്‍ത്തഭാവങ്ങളുള്ള വികാരങ്ങളെ മാത്രമല്ല, അതു രണ്ടുമല്ലാത്ത ദൈവികാനുഭവത്തെയും മൂര്‍ത്തമായി തെളിയിക്കാനാവുമെന്നു പറയുന്നത് ഒരു അതിശയോക്തിയായിരിക്കില്ല.

  അതിനാല്‍ അമൂര്‍ത്തമോ സമൂര്‍ത്തമോ ആയ വികാരങ്ങളെയും, ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതും ഹുസൈന്‍ വിശ്വാസിയാണെന്നതും മൂര്‍ത്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിക്കാനാവും, പക്ഷെ ശാസ്ത്രം ഇത്തരം കാര്യങ്ങള്‍ ചെയ്തതായി അറിവില്ലെങ്കിലും അതിനുള്ള പ്രാപ്തി അതിനുണ്ടെന്ന വിശ്വാസം ശാസ്ത്രാന്ധവിശ്വാസമായി തള്ളിക്കളയരുത്.

  ReplyDelete
 43. അതുപോലെ ന്യൂറോ ഇമേജിംഗ് രംഗത്തെ അതിശക്തമായ മൂന്ന് ടെക്നോളജിളായ fMRI(functional magnetic resonance imaging), PET(positron emission tomography), QEEG(quantitative electroencephalography) കൂടാതെ MEG(magnetoencephalography) ഇവയുപയോഗിച്ച് ദൈവവുമായി ആത്മീയ ഐക്യം സാധിക്കുമെന്ന് അവകാശപ്പെടുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ആത്മീയാനുഭവങ്ങള്‍ക്കു പിന്നിലെ ന്യൂറോ ബയോളജി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തലച്ചോറിലെ 'ഫ്രെന്റല്‍ ലോബില്‍ (Frontal Lobe)'ഉണ്ടാകുന്ന എപ്പിലെപ്റ്റിക്‍ സീസര്‍ (epileptic seizure/abnormal excessive or synchronous neuronal activity in the brain) മൂലം ഒരാള്‍ക്ക് അതീന്ദ്രിയാനുഭൂതികളും ദൈവികവെളിപാടുകളും ദിവ്യാനുഭൂതികളും ആത്മീയാനുഭൂതികളും ഒക്കെ അനുഭവിക്കാന്‍ കഴിയുന്ന കാര്യവും തെളിയിക്കപ്പെട്ടിട്ടുണ്ട്.

  മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ എന്ന നിലയിലല്ല ഉദ്ധരിച്ചത്. അതിനു സാധിക്കയുമില്ല. മറിച്ച് ശരീരമെന്ന ആന്തരിക വ്യവസ്ഥയ്ക്കുള്ളില്‍ വികാരങ്ങളും മതാനുഭൂതികളും ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന രാസ-വൈദ്യുത മാറ്റങ്ങളെ കണ്ടെത്തുവാനും ഒരു പക്ഷേ അവയുടെ പരിമാണം തിട്ടപ്പെടുത്തുവാനും ശാസ്ത്രത്തിനു കഴിയുന്നതാണ് എന്നു പ്രസ്താവിക്കുക മാത്രമാണ് താല്പര്യം. അതായത് അമൂര്‍ത്ത സമൂര്‍ത്തഭാവങ്ങളുള്ള വികാരങ്ങളെ മാത്രമല്ല, അതു രണ്ടുമല്ലാത്ത ദൈവികാനുഭവത്തെയും മൂര്‍ത്തമായി തെളിയിക്കാനാവുമെന്നു പറയുന്നത് ഒരു അതിശയോക്തിയായിരിക്കില്ല.

  അതിനാല്‍ അമൂര്‍ത്തമോ സമൂര്‍ത്തമോ ആയ വികാരങ്ങളെയും, ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതും ഹുസൈന്‍ വിശ്വാസിയാണെന്നതും മൂര്‍ത്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിക്കാനാവും, പക്ഷെ ശാസ്ത്രം ഇത്തരം കാര്യങ്ങള്‍ ചെയ്തതായി അറിവില്ലെങ്കിലും അതിനുള്ള പ്രാപ്തി അതിനുണ്ടെന്ന വിശ്വാസം ശാസ്ത്രാന്ധവിശ്വാസമായി തള്ളിക്കളയരുത്.

  ReplyDelete
 44. പ്രിയപ്പെട്ട ഹുസൈന്‍,

  നമ്മുടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഈ 'രണ്ടായിരത്തി പത്തുകളില്‍' പോള്‍ഡേവിസ് ഒരു ദൈവവിശ്വാസിയും കൃസ്ത്യന്‍ തിയോളജി വിശ്വാസിയാണെന്നതും തര്‍ക്കമറ്റ സംഗതിയല്ലേ ? തൊണ്ണൂറുകള്‍ക്കു മുമ്പ് അദ്ദേഹം നിരീശ്വരവാദിയും ഇപ്പോള്‍ അദ്ദേഹം വിശ്വാസിയാണെന്നതുമാണ് വസ്തുതയെങ്കില്‍(അതില്‍ എനിക്കുറപ്പില്ല, അന്വേഷിച്ചു കൊണ്ടിരിക്കുന്നു) വര്‍ത്തമാനകാലത്തെ താങ്കളുടെ ഈ ഖണ്ഡന ലേഖനത്തില്‍ അദ്ദേഹത്തെ ഒരു നാസ്തികനായി അവതരിപ്പിച്ചത് ഗുരുതരമായ തെറ്റും തെറ്റിദ്ധരിപ്പിക്കലുമല്ലേ ? ഈ കണ്‍ടെക്സ്റ്റില്‍ "ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്." എന്ന് താങ്കള്‍ ഇപ്പോള്‍ എഴുതിവിട്ടിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കലല്ലെങ്കില്‍ മറ്റെന്താണ് ?

  "ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നു പറഞ്ഞാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നാണോ നിസ്സഹായന്‍ മനസ്സിലാക്കുന്നത്?"

  ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത് !
  ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ച് വായിച്ച് നോക്കുക. എങ്കിലും വീണ്ടും വിശദീകരിക്കാം.
  വിശ്വാസിയോ നിരീശ്വരവാദിയോ ആയ ശാസ്ത്രജ്ഞന് സയന്റിഫിക്‍ റിസര്‍ച്ചിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ദൈവത്തെ കണ്ടുമുട്ടാനാകുമോ ? ശാസ്ത്രം ആത്മീയതയോട് അടുത്തു എന്ന ഡേവിസിന്റെ പ്രസ്താവനയെ താങ്കള്‍ പിന്‍പറ്റുന്നുവെങ്കില്‍ സയന്‍സിന്റെ ഗണിതശാസ്ത്രപരമായ സമവാക്യങ്ങള്‍ക്കുള്ളില്‍ ദൈവത്തെ നിര്‍വചിക്കാനാകുമോ എന്നാണ് ചോദ്യം. അങ്ങനെ സാധിക്കുമെന്ന് സമ്മതിച്ചാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്ന, അതായത് ഗണിതപരമായി നിര്‍വചിക്കാവുന്ന ശക്തിയാണെന്നു സമ്മതിച്ചുതരേണ്ടിവരുമെന്ന് അര്‍ത്ഥം!

  ശാസ്ത്രത്തിലൂടെ ദൈവത്തെ കണ്ടെത്താം എന്നു തെളിഞ്ഞാല്‍ ശാസ്ത്രത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്നല്ല വിവക്ഷ. പക്ഷെ നാളിതുവരെ മറ്റൊരു മാര്‍ഗത്തിലൂടെയും കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ശാസ്ത്രം ദൈവത്തെ കണ്ടെത്തിയിരിക്കുന്നു എന്ന പോള്‍ഡേവിസിന്റെ പ്രസ്താവന താങ്കള്‍ പിന്തുണയ്ക്കുന്നതു കൊണ്ട് ഇത് ശാസ്ത്രത്തിന്റെ വിജയവും ആത്മീയതയുടെ പരാജയവും കൂടിയാണ്. വിവിധ മതാധിഷ്ഠിത ആത്മീയധാരകള്‍ ദൈവം ഉണ്ടെന്ന് അഭിപ്രായപ്പെടുന്നതല്ലാതെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നത് വ്യാജമല്ലേ ? കാരണം അവര്‍ ചൂണ്ടിക്കാണിക്കുന്ന ദൈവങ്ങള്‍ പരസ്പരം വൈരുദ്ധ്യപ്പെടുന്നു എന്നതു തന്നെയാണ് അതിനുള്ള പ്രധാന തെളിവ്.

  ReplyDelete
 45. പ്രിയ നിസ്സഹായന്‍,

  താങ്കളുടെ പ്രതികരണങ്ങള്ക്കുറ നന്ദി. മറുപടി വൈകിയതില്‍ ദയവായി ക്ഷമിക്കുക.

  (1)വികാരങ്ങളുടെ ന്യൂറോളജിക്കല്‍ അടിസ്ഥാനങ്ങള്‍ കണ്ടെത്തിയാല്‍ പോലും വ്യക്തിയുടെ വിശ്വാസങ്ങള്‍ ന്യൂറോളജിയിലൂടെ കണ്ടെത്താനാവില്ല. അതിനുള്ള സാധ്യത കാണുന്നില്ലെന്നു മാത്രമല്ല അസാധ്യമാണെന്നു വ്യക്തമാണ്. ആശയം ഒരു ന്യൂറോളജിക്കല്‍ പ്രശ്നമല്ല എന്നതാണ് കാരണം. അതിനാല്‍, ഡോക്കിന്സ്് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവില്ല എന്നതു പ്രസക്തം തന്നെയാണ്.

  (2)ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ എഴുതുന്ന കാലത്ത് പോള്‍ ഡേവിസ് ദൈവവിശ്വാസിയായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹം ഇപ്പോഴും ഇതേ നിലപാടുകാരനാണെന്ന് ഞാന്‍ എവിടെയും അഭിപ്രായപ്പെട്ടില്ലല്ലോ. ഇപ്പോള്‍ ദൈവവിശ്വാസയായ പോള്‍ ഡേവിസ് ദൈവവിശ്വസിയല്ലാതിരിക്കെ പറഞ്‍ വാക്യങ്ങളാണിവ എന്നെഴുതിയിരുന്നെങ്കില്‍ നിസ്സഹായനു തൃപ്തിയാകുമായിരുന്നോ?

  (3)ശാസ്ത്രത്തിലൂടെ ദൈവത്തെ കണ്ടെത്തിയ നിരവധി നിരീശ്വര ശാസ്ത്രജ്ഞരുണ്ട്. അതിലൊരാള്‍ ഗണിത ശാസ്ത്രജ്ഞനായ ചന്ദ്ര വിക്രമ സിംഹെയാണ്. ദൈവം ഗണിതശാസ്ത്രജ്ഞനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ഓര്ക്കു ന്നു. ഇതിനര്ത്ഥംവ ദൈവത്തെ ഗണിതപരമായി നിര്വദചിക്കാമെന്നല്ല.ദൈവത്തെ മനസ്സിലാക്കാന്‍ ഗണിത ശാസ്ത്രം സഹായകമാണ് എന്നാണ്.(നിസ്സഹായന്‍ 'നിര്വ്ചന'ത്തിന്റെ നിര്വടചനം പഠിക്കുന്നതു നന്ന്. പദാര്ത്ഥ ത്തെ ഭൌതികവാദികള്ക്കു പോലും നിര്വണചിക്കാനായിട്ടില്ല എന്ന സാമാന്യ വിവരവും ശ്രദ്ധിക്കുന്നതു നന്ന്)

  (4)ദൈവത്തെപ്പറ്റിയുള്ള മതദാര്ശ നികരുടെ പഠനങ്ങള്‍ പ്രാഥമികമായിപ്പോലും മനസ്സിലാക്കാതെ ശാസ്ത്രമാണ് ദൈവത്തെ കണ്ടെത്തുന്നതെന്ന് പെരുമ്പറയടിക്കല്ലേ നിസ്സഹായാ! ശാസ്ത്രം എവിടെ കിടക്കുനനു, ആത്മീയത എവിടെ കിടക്കുന്നു!!

  (5)മതവിശ്വാസങ്ങളെ താരതമ്യം ചെയ്ത് ശരിയേതെന്ന് സമര്ത്ഥിളക്കുന്ന ബ്ലോഗല്ല ഇതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അനുഭവങ്ങള്‍ മാത്രമാണ് സത്യത്തിന്റെ മാനദണ്ഡമെന്ന് 'ചാത്തന്‍ വാദി'കള്‍ പോലും വാദിക്കാറില്ലല്ലോ. അങ്ങനെയാണെങ്കില്‍ ഒരനുഭവം തള്ളാന്‍ മറ്റൊരനുഭവം മതിയാകുമല്ലോ.

  (6)സ്നേഹവും ക്രൂരതയും ശാസ്ത്രീയമായി തെളിയിച്ച ശേഷമേ നിരീശ്വരവാദികള്‍ പ്രതികരിക്കാവൂ എന്ന് ഞാന്‍ ഒരിടത്തും വാദിച്ചില്ലല്ലോ. ശാസ്ത്രീയമായി തെളിയിക്കാനാവാത്ത അത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ ശാസ്ത്രീയമായി തെളിയിക്കണം എന്നു വാദിക്കുന്നതിലെ വൈരുധ്യമാണ് ചൂണ്ടിക്കാട്ടിയത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഭവപരമായ യാഥാര്ത്ഥ്യ മാണ് ദൈവം. അതുകൊണ്ടാണ് യുക്തിപരമായ ന്യായങ്ങള്‍ ഇല്ലാതെയും വളരെ പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്. ദൈവാസ്തിത്വത്തിന് മൂര്ത്തങമായ തെളിവ് ആവശ്യപ്പെട്ട രവിചന്ദ്രന്‍ മറ്റു പല യാഥാര്ത്ഥ്യടങ്ങളുടെയും അസ്തിത്വത്തിന് മൂര്ത്തിമായ തെളിവു ചോദിച്ചതായി കാണുന്നില്ല. മൂര്ത്തതമായ തെളിവിന്(concrete evidence)മലയാളത്തില്‍ പരീക്ഷണപരമോ വസ്തുനിഷ്ടമോ ആയ തെളിവ് എന്നാണര്ത്ഥംത. വ്യക്തിപരമായ അനുഭവങ്ങള്‍ അതില്പ്പെ ടില്ല.

  ReplyDelete
 46. jackrabbit said:
  >>>Why don't the cheer girls and boys (Subair, Naj, Noushad, അപ്പൊകലിപ്തോ,രവി മേനോന്,കാട്ടിപ്പരുത്തി) ask Hussain to do that instead of burping in every blog<<<

  യുക് തി(?) വാദിയാണെങ്കിലും മറ്റൊരു ഗ്രഹത്തിലേക്കും സ്വേഛാപരമായി പോകാൻ കഴിയാതെ, ബോധപൂർവ്വമല്ലാതെ, 'ഭൌതിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ'തികച്ചും 'യാദൃശ്ചികമായി' ഭൂമിയെന്ന ഗ്രഹത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ആവാസ സ്ഥാനമായിരുന്ന ഗർഭപാത്രത്തിന്റെ ഉടമയെ cheer girl എന്നും (മൂർത്തമായ തെളിവ്!)അതിലേക്ക് ബീജം ദാനം ചെയ്തവനെ( എക വചന പ്രയോഗത്തിൽ ജാക്ക് റാബിറ്റിന് വിരോധമുണ്ടാകില്ലയെന്ന് വിശ്വസിക്കട്ടെ!)cheer boy എന്നും വിളിച്ചു ശീലിച്ചതിലൂടെയായിരിക്കാം, ഡോക്കിൻസ് നിരൂപണ ബ്ളോഗ് വായനക്കാരേയും സ്വന്തം മാതാപിതാക്കളെ പോലെ 'ബഹുമാനപൂർ വ്വം'അഭിസംബോധന ചെയ്തു കളയാം എന്ന് ജാക്ക് തീരുമാനിച്ചിട്ടുണ്ടാവുക. അവശേഷിക്കുന്ന സന്ദേഹമിതാണ്; പരിണാമവും പ്രകൃതി നിർ ദ്ധാരണവും ജാക്കിൽ നിന്നും ജാക്കിനേയും റാബ്ബിറ്റിൽ നിന്നും റാബ്ബിറ്റിനേയും പ്രത്യുല്പ്പാദിപ്പിക്കുന്ന ജൈവ സ്വഭാവത്തെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. ജാക്കും റാബ്ബിറ്റുമല്ലാത്ത രണ്ടും കെട്ട ഒരു ജാക്ക് റാബിറ്റ് ഘട്ടത്തെയൊ തുടർച്ചയെയൊ കുറിച്ച് Descent of Man എഴുതിയ ഡാർ വിന് പോലും വെളിപ്പെടുത്തുവാൻ കഴിയാതിരുന്നതെന്ത് കൊണ്ട്? അതോ, 'പ്രകൃതി വിരുദ്ധ' സമസ്യകളെ ഗൌരവ പരിശോധനാവിഷയമാക്കാതെ ഡാർ വിനും അവഗണിച്ചതാകുമോ?

  ReplyDelete
 47. jackrabbit said:
  >>>Why don't the cheer girls and boys (Subair, Naj, Noushad, അപ്പൊകലിപ്തോ,രവി മേനോന്,കാട്ടിപ്പരുത്തി) ask Hussain to do that instead of burping in every blog<<<

  യുക് തി(?) വാദിയാണെങ്കിലും മറ്റൊരു ഗ്രഹത്തിലേക്കും സ്വേഛാപരമായി പോകാൻ കഴിയാതെ, ബോധപൂർവ്വമല്ലാതെ, 'ഭൌതിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ'തികച്ചും 'യാദൃശ്ചികമായി' ഭൂമിയെന്ന ഗ്രഹത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ആവാസ സ്ഥാനമായിരുന്ന ഗർഭപാത്രത്തിന്റെ ഉടമയെ cheer girl എന്നും (മൂർത്തമായ തെളിവ്!)അതിലേക്ക് ബീജം ദാനം ചെയ്തവനെ( എക വചന പ്രയോഗത്തിൽ ജാക്ക് റാബിറ്റിന് വിരോധമുണ്ടാകില്ലയെന്ന് വിശ്വസിക്കട്ടെ!)cheer boy എന്നും വിളിച്ചു ശീലിച്ചതിലൂടെയായിരിക്കാം, ഡോക്കിൻസ് നിരൂപണ ബ്ളോഗ് വായനക്കാരേയും സ്വന്തം മാതാപിതാക്കളെ പോലെ 'ബഹുമാനപൂർ വ്വം'അഭിസംബോധന ചെയ്തു കളയാം എന്ന് ജാക്ക് തീരുമാനിച്ചിട്ടുണ്ടാവുക. അവശേഷിക്കുന്ന സന്ദേഹമിതാണ്; പരിണാമവും പ്രകൃതി നിർ ദ്ധാരണവും ജാക്കിൽ നിന്നും ജാക്കിനേയും റാബ്ബിറ്റിൽ നിന്നും റാബ്ബിറ്റിനേയും പ്രത്യുല്പ്പാദിപ്പിക്കുന്ന ജൈവ സ്വഭാവത്തെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. ജാക്കും റാബ്ബിറ്റുമല്ലാത്ത രണ്ടും കെട്ട ഒരു ജാക്ക് റാബിറ്റ് ഘട്ടത്തെയൊ തുടർച്ചയെയൊ കുറിച്ച് Descent of Man എഴുതിയ ഡാർ വിന് പോലും വെളിപ്പെടുത്തുവാൻ കഴിയാതിരുന്നതെന്ത് കൊണ്ട്? അതോ, 'പ്രകൃതി വിരുദ്ധ' സമസ്യകളെ ഗൌരവ പരിശോധനാവിഷയമാക്കാതെ ഡാർ വിനും അവഗണിച്ചതാകുമോ?

  ReplyDelete
 48. No response from Mr. Hussein. So let these comments be here.

  >>>>>Big Bang theory is a scientific theory .<<<<<

  Dear Mr. Hussein,

  Could you please explain the testability of this and how this was tested.

  ReplyDelete
 49. >>>>>Popper never used Darwinism and Natural Selection as if they were thesame.That is your misunderstanding. If natural selection is refuted ,there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted . .<<<<<

  Dear Mr. Hussein,

  So you know that, If natural selection is refuted ,there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted

  You stated that if natural selection is refuted, automatically Darwinism is refuted. I do not have any issue with this.

  If you are not an idiot with distorted understanding capacity, will you be sensible enough to explain these words of Popper?

  “In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”

  Do you have anything called cognitive capacity Mr. Hussein? Which is being referred to here? Is it not theory of Natural selection, which you boast as a sound scientific theory?

  Popper talks about only natural selection. You copied these words several time to prove that Popper refuted Darwinism.

  People with basic cognitive capacity will understand that theory of natural selection is being referred to as refuted here. But since you do not have that capacity, you do not get the basic point Popper discusses. Really shameful. Is it not?

  ReplyDelete
 50. >>>>>You can make a justifiable jugement after reading my books on Darwinism or just telephone Mr.C.Ravi Chandran, the author of ‘Naastikanaya Daivam’. He knows very well how much I had studied Darwinism.. .<<<<<

  Dear Mr. Hussein,

  I asked you to define these terms.

  A person who has studied this for 25 years will be able to define these very very easily. That is what people with cognitive capacity can understand.

  You seem to give answer to every question raised here. But run away from this basic question lime a coward. Really really shameful Mr. Hussein.

  ReplyDelete
 51. >>>>>You can n’t understand my words unless you study Darwinism deeply. Natural selection is a fact. But it is not capable of originating species as Darwin speculated. It is a mechanism for maintaining species in stability within the genetic boundaries..<<<<<

  Dear Mr. Hussein,

  This is really smashing. This assertion amply proves that you do not have the basic idea about natural selection.

  Any way at least you agree that an organism is able to select something naturally, not by any divine intervention. This could be regarded as a beginning.

  What is being selected naturally Mr. Hussein? Could you please give an example?

  ReplyDelete
 52. >>>>>Even in a discussion of the biological difference between man and animal, you are more eager to denounce Prophet Muhammed than a biological investigation.This is nothing but fascism and racism not rationalism or atheism...<<<<<

  Dear Mr. Hussein,

  Another smashing point. You get offended when I mentioned Mohammed. And lose control and shower all the terms you know in retaliation. When a vice chancellor said that human and animal behaviors are similar, you dissected him and abused him with a barrage of crap questions. And your prophet also mentioned about similarity between man and monkeys. But for obvious reasons you cannot ask similar crap questions to Mohammed. I was pricking on that double standard, Mr. Hussein. I know you get offended by that. But I am helpless.

  You are free to discuss biological difference between animals and human. But others do have the freedom to discuss biological similarity between animals and human beings. The vice chancellor did only that. And your holy prophet did speak about one such similarity. That is identifying a monkey who did commit adultery? Just like there are differences, there are a lot of similarities. Because of your distorted vision and understanding and cognitive capacity, you deliberately do not see and recognize those similarities. This is because you want to prove evolution is wrong.
  This has nothing to do with rationalism or atheism. I pointed out the issue of monkeys and Mohamed to prove that at least your prophet believed that monkeys had one ability seen in human beings. But you are totally helpless to question Mohammed.

  ReplyDelete
 53. >>>>>One can study a topic for a period of time and make a conclusion. Even after that he can continue it and may strengthen, modify or abandon the former conclusion.In the case of my study, I became more convinced .<<<<<

  Dear Mr. Hussein,

  Evolution is still in the evolving stage. No scientist with sense says that it is proven beyond doubt. Only when it is proved beyond doubt, one can conclude. But what you are doing is mere speculation based on the facts known until now.

  There are a lot of evidences and observations which supports evolution by natural selection. But still there are gaps and several unanswered questions. And science is searching for answers. Based on that search by modern science, which you shun like a pig, you have got some half cooked misunderstanding and shamelessly boast it as conclusion.

  Any way sense is dawning in you when you admit that, your today’s conclusion could be abandoned. That itself proves that this subject is not concluded but just speculated by you. But your megalomania does not allow you to admit that it is just another speculation.

  Whether you admit or not, the biggest issue discussed in natural science today is evolution. And no scientist of any repute in this filed has concluded that it is right or wrong. Compared to those scientists you are just nothing Mr. Hussein. Just ask any scientist or expert in the field of natural science about definition of Evolution, Darwinism and Natural selection. They will be more than happy to give a definition. But you are afraid to say that. That is the difference between a real expert and a fraud.

  ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.