ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.
Showing posts with label പരിണാമം. Show all posts
Showing posts with label പരിണാമം. Show all posts

Friday, July 1, 2011

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും - 2

പരിണാമസങ്കല്പ്പത്തിനു വിശദീകരിക്കാന്‍ പ്രയാസമുണ്ടായ കാംബ്രിയന്‍ വിസ്ഫോടനം ഇപ്പോള്‍ വിജയകരമായി വിശദീകരിച്ചുകഴിഞ്ഞു എന്ന രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഒന്നാം ഭാഗത്ത് സമര്‍ത്ഥിച്ചല്ലോ. രണ്ടാം ഭാഗം ഒരു സമീപന പ്രശ്നം അവതരിപ്പിച്ചുകൊണ്ടു തുടങ്ങാം.


പരിണാമ സങ്കല്പ്പത്തെ രണ്ടു വിധത്തില്‍ വിശകലനം ചെയ്യാം ( ഏതു വിഷയത്തിനും ഇതു ബാധകമാണ്). പരിണാമത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കകത്തു നിന്നുകൊണ്ട് അതിനെ വിലയിരുത്താം. അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ക്കു പുറത്തുനിന്നുകൊണ്ടും വിലയിരുത്താം. അകത്തുനിന്നുകൊണ്ടു വിലയിരുത്തുമ്പോള്‍ അടിസ്ഥാനസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നത് അപ്രസക്തമാണ്. എന്നാല്‍ പുറത്തുനിന്നുകൊണ്ടു വിലയിരുത്തുമ്പോള്‍ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ തന്നെയും ചോദ്യം ചെയ്യപ്പെടും. ഒന്നാം ഭാഗത്ത് അകത്തുനിന്നുകൊണ്ടു വിലയിരുത്തുന്ന സമീപനമാണു ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഈ പരമ്പരയുടെ അവസാനഭാഗത്ത് പുറമേനിന്നുളള വിലയിരുത്തല്‍ അവതരിപ്പിക്കാമെന്നു പ്രതീക്ഷിക്കുന്നു. കാംബ്രിയന്‍ വിസ്ഫോടനം പരിണാമവാദമായും  സൃഷ്ടിവാദമായും ശാസ്ത്രീയമായി ബന്ധപ്പെടുന്നതെങ്ങനെയെന്ന് അപ്പോഴാണു വ്യക്തമാവുക.


രാജു വാടാനപ്പള്ളി ആധാരമാക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ത്തന്നെയും അതു  പരിണാമം തെളിയിക്കുമോ   എന്ന പരിശോധനയാണ് ഇവിടെ. പരിണാമത്തെ അതിന്റെ സൈദ്ധാന്തിക ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു പരിശോധിക്കുമ്പോള്‍ ഈ സമീപനമാണ് ഉചിതം.
 ജനിതകശാസ്ത്രപഠനങ്ങള്‍ ഉദാഹരണമായെടുക്കാം. ലേഖകന്‍ തന്നെ പരാമര്‍ശിച്ച കാര്യങ്ങള്‍ നോക്കാം. ജീവികളുടെ ശരീരഘടനയെ രൂപപ്പെടുത്തുന്ന ഒരു കൂട്ടം ജീനുകളെയാണ് Hox genes എന്നു പറയുക. കാലുകള്‍ , കൈകള്‍ , ആന്റിന, ചിറകുകള്‍ , അസ്ഥി ഘടന എന്നിത്യാദികള്‍ ഇവയുടെ നിയന്ത്രണത്തിലാണു രൂപപ്പെടുക. ഇതെക്കുറിച്ചുള്ള ലേഖകന്റെ വിവരണം നോക്കൂ:


"എല്ലാ ജീവികളുടെയും- നട്ടെല്ലുള്ളവയും നട്ടെല്ലില്ലാത്തവയും- ശരീരനിർമാണ പ്രക്രിയയിൽ അതിപ്രധാന പങ്കുള്ള ജീനുകളാണ്‌ HOX ജീനുകൾ. ഒരു ശരീരത്തിന്റെ ആകെയുള്ള body plan നിർണയിക്കുന്നത് ഈ ജീനുകളാണ്‌. ഒരു ജീവിയുടെ മുൻഭാഗവും പിൻഭാഗവും, ഇരു വശങ്ങളും, അതുപോലെ തലതൊട്ട് വാലുവരെ ഇത്യാദി ഭാഗങ്ങൾ രൂപപ്പെടുന്നത് ഈ ജീനുകളുടെ പ്രവർത്തനഫലമായാണ്‌. HOX ജീനുകൾ മാസ്റ്റർ ജീനുകളാണ്‌. (Transcription of factors- മറ്റു ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു. അവയുടെ On-Off ഈ ജീനുകൾ നിർണയിക്കുന്നു. ഓരോ HOX ജീനും ഏതാനും ജീനുകളെ നിയന്ത്രിക്കുന്നു.) ക്രോമസോമുകളിൽ ഈ ജീനുകൾ തൊട്ട് തൊട്ടായി കാണപ്പെടുന്നു. ആദ്യം ശിരസ്സ്, പിന്നീട് മറ്റു ഭാഗങ്ങൾ എന്ന രീതിയിൽ ഈ ജീനുകളുടെ പ്രവർത്തനം തുടങ്ങുന്നു. അതനുസരിച്ച് ഒരു ശരീരം -ഗർഭപത്രത്തിൽ വെച്ച്) രൂപം കൊള്ളുന്നു. ഓരോ ജീവിയും ഈ ജീനുകളുടെ Expression ശരിയായ രീതിയിലായതുകൊണ്ട് മാത്രമാണ്‌ അതിന്റെ തനതായ രൂപത്തിലിരിക്കുന്നത്. ഈ ജീനുകളിൽ എന്തെങ്കിലും മ്യൂട്ടേഷൻസംഭവിച്ചാൽ ഭയാനകമായിരിക്കും ഫലം. പഴയീച്ചകളിൽ കൃത്രിമമായി HOX ജീനുകളിൽ മ്യൂട്ടേഷൻ ഉണ്ടാക്കി പരീക്ഷണം നടത്തി. ഫലം തലയിൽ കാലുമുളച്ചു."


 “ഈ ജീനുകളില്‍ എന്തെങ്കിലും മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഭയാനകമായിരിക്കും ഫലം”  എന്നു  ലേഖകനും സമ്മതിക്കുന്നു. ഇന്നേവരെ നടന്ന മ്യൂട്ടേഷന്‍ പരീക്ഷണങ്ങള്‍  തെളിയിച്ച വസ്തുതയാണിത്. പരിണാമവാദികള്‍ അംഗീകരിക്കുന്ന ഇക്കാര്യം സൃഷ്ടിവാദികളും അംഗീകരിക്കുന്നു. ഇരുകൂട്ടരും അഭിപ്രായവ്യത്യാസമില്ലാതെ അംഗീകരിക്കുന്ന ജനിതകശാസ്ത്ര ഗവേഷണഫലമാണിതെന്നര്‍ത്ഥം. പിന്നെ എവിടെയാണ് അഭിപ്രായഭിന്നത ഉയരുന്നത്? “ഈ ജീനുകളില്‍ എന്തെങ്കിലും മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഭയാനകമായിരിക്കും ഫലം" എന്ന ജനിതകശാസ്ത്രത്തിന്റെ കണ്ടെത്തല്‍ പ്രകാരം മ്യൂട്ടേഷനുകളിലൂടെ ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായി പരിണമിക്കില്ല എന്നാണ് സൃഷ്ടിവാദികള്‍ പറയുന്നത്.


ഇഴജന്തു പരിണമിച്ചു പക്ഷികളുണ്ടായെന്നു പരിണാമവാദികള്‍ പറയുന്നു. ഇഴജന്തുവിന്റെ മുന്‍കാലുകളുടെ ഘടന നിയന്തിക്കുന്ന Hox gene കളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചാല്‍  പരിണാമവാദികള്‍ പറയുന്ന പോലെ “ഭയാനകമായിരിക്കും ഫലം”! അതായത് സാമാന്യമായി  പറഞ്ഞാല്‍  മുന്‍കാലുകളുടെ ആകാരം വികൃതമായിത്തീരും. ഇഴജന്തുക്കളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മുന്‍കാലുകള്‍ കാര്യക്ഷമത വളരെ  കുറഞ്ഞ വികൃതമായൊരു അവയവമായി മാറും! ഇതാണ് മ്യൂട്ടേഷന്റെ ഫലം. ഇത്തരം മ്യൂട്ടേഷനുകളിലൂടെ ഇഴജന്തുവിന്റെ മുന്‍കാലുകള്‍ പക്ഷികളുടെ ചിറകുകളായി പരിണമിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ജനിതകശാസ്ത്രജ്ഞര്‍ നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ച മ്യൂട്ടേഷന്റെ  ഭയാനക ഫലത്തെ ആസ്പദമാക്കി പരിണാമം അസംഭവ്യമാണെന്നു സൃഷ്ടിവാദികള്‍ അഭിപ്രയപ്പെടുന്നത്. എന്നാല്‍ ഇതേ മ്യൂട്ടേഷന്‍ ഗവേഷണഫലങ്ങളെ ആസ്പദമാക്കി പരിണാമം സംഭവിക്കുമെന്നാണു പരിണാമവാദികളുടെ അവകാശവാദം. “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ ഇഴജന്തുവിന്റെ മുന്‍കാലുകളെ കൂടുതല്‍ സങ്കീര്‍ണമായ ചിറകുകളായി പരിണമിപ്പിക്കുമെന്നാണ് അവരുടെ അഭ്യൂഹം. ഇതില്‍ ഏതാണ് ശാസ്ത്രീയഗവേഷണഫലങ്ങളോടും  യുക്തിചിന്തയോടും കൂടുതല്‍ യോജിച്ചതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.


(മ്യൂട്ടേഷന്‍ എന്നത് ‘അന്ധവും ബധിര’വുമായ ഒരു ജനിതക പ്രക്രിയയാണ്. ജീനിലുണ്ടാകുന്ന ഏതൊരു മാറ്റത്തെയും മ്യൂട്ടേഷന്‍ ആയി കണക്കാക്കുകയാണെങ്കില്‍ മിക്ക മ്യൂട്ടേഷനുകളും ന്യൂട്രല്‍ ആയിരിക്കുമെന്നാണു കണക്ക്. ഇവക്കു പരിണാമത്തില്‍ പങ്കൊന്നുമില്ല. സാഹചര്യമനുസരിച്ച് അനുകൂലമോ പ്രതികൂലമോ ആകാവുന്ന മാറ്റങ്ങള്‍ മാത്രമേ പരിണാമചര്‍ച്ചയില്‍ പ്രസക്തമാവൂ. മ്യൂട്ടേഷന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഇവിടെ ഒഴിവാക്കുന്നു).


ലേഖകന്റെ ഈ വിവരണം നോക്കൂ:


"350 കോടി വർഷത്തിലെത്തുമ്പോൾ ലളിതമായ ജൈവരൂപങ്ങളെ വ്യക്തമായി കണ്ടെത്തുന്നു. ഈ രൂപങ്ങൾ Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona ഫോസിൽ മേഖലയിൽ നിന്നാണ്‌ ഈ Cyanobacteria യുടെ ഫോസിലുകൾ കിട്ടിയിട്ടുള്ളത്.ഇതിന്റെ പ്രായം 35൦ കോടി വര്‍ഷം[7] .ജൈവരൂപങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളുണ്ട്. പ്രോക്കാരിയോട്ടുകളും (Prokaryotes) -bacteria- യൂക്കാരിയോട്ടുകളും(Eukaryotes) (ഏകകോശരൂപമായ അമീബ മുതൽ ബഹുകോശരൂപങ്ങളായ ജീവികളും സസ്യങ്ങളും ഇതിൽ പെടുന്നു.) 350 കോടി വർഷം തൊട്ട് കാണുന്ന ജൈവരൂപങ്ങൾ പ്രോകാരിയോട്ടുകളാണ്‌. ജീവന്റെ ഏറ്റവും ലളിതമായ രൂപങ്ങളാണവ. ഒരു പ്രോകാരിയോട്ട് കോശത്തിൽ ന്യൂക്ലിയസ് ഉണ്ടായിരിക്കില്ല; അതുപോലെ കോശത്തിനുള്ളിലെ സങ്കീർണമായ ഘടകങ്ങളും. ഇത്തരം ലളിതമായ ജൈവരൂപങ്ങളിൽ നിന്നാണ്‌ പില്കാലത്ത് സങ്കീർണമായ ജൈവരൂപങ്ങൾ-മനുഷ്യൻ, തിമിംഗലം- ആവിർഭവിക്കുന്നത്".


ലളിത ജീവിയായ സയനോ ബാക്ടീരിയയില്‍ “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ സംഭവിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ തിമിംഗലവും മനുഷ്യനും ആവിര്‍ഭവിക്കുന്നതെങ്ങനെ?
ഏകകോശജീവിയായ സയനോ ബാക്ടീരിയായില്‍ “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ അത് ബഹുകോശ ജീവിയായി പരിണമിക്കാനുള്ള സാധ്യത പോലും ഇല്ലാതാവുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം.?


ജീവന്റെ ഏറ്റവും ലളിത രൂപമായ പ്രൊകാരിയോട്ട് കോശത്തില്‍ സങ്കീര്‍ണമായ ന്യൂക്ളിയസ് ഉണ്ടായിരിക്കില്ലല്ലോ. പ്രൊകാരിയോട്ട് കോശത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ചെന്നു സങ്കല്‍പ്പിക്കുക. “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ എങ്ങനെയാണ് പ്രൊകാരിയോട്ട് കോശത്തില്‍ സങ്കീര്‍ണമായ ന്യൂക്ളിയസിന്റെ ആവിര്‍ഭാവത്തിനു കാരണമാകുന്നത്? “ഭയാനകഫലം” സൃഷ്ടിക്കുന്ന മ്യൂട്ടേഷനുകള്‍ പ്രൊകാരിയോട്ട് കോശത്തില്‍ ന്യുക്ളിയസ് പോലുള്ള സങ്കീര്‍ണമായൊരു ഘടകത്തിന്റെ രൂപവത്കരണത്തിനു പര്യാപ്തമല്ല എന്നു കരുതുന്നതാണോ അതോ പര്യാപ്തമാണ് എന്നു കരുതുന്നതാണോ കൂടുതല്‍ യുക്തിപരം? കൂടുതല്‍ ശാസ്ത്രീയം?


പഴയീച്ചകളിലെ Hox ജീനുകളില്‍ കൃത്രിമമായി മ്യുട്ടേഷന്‍ ഉണ്ടാക്കിയപ്പോള്‍ തലയില്‍ കാലുമുളച്ചു എന്നു ലേഖകന്‍ സൂചിപ്പിച്ചല്ലോ. തോമസ് മോര്‍ഗന്‍ (1866--1945) നടത്തിയ മ്യുട്ടേഷന്‍ പരീക്ഷണങ്ങളില്‍ നിന്നു വ്യക്തമായ കാര്യമാണിത്. ഇതിന്റെ വിവക്ഷയെന്താണ്?


ഒന്ന്, മ്യൂട്ടേഷനുകളിലുടെ തികച്ചും വ്യത്യസ്തവും സങ്കീര്‍ണതയേറിയതുമായ ഒരവയവവും ഉണ്ടാവുകയില്ല.

രണ്ട്, മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന ജനിതകമാറ്റം ജീവികള്‍ക്ക് പൊതുവേ ഹാനികരമായിരിക്കും.

ഈ രണ്ടു വസ്തുതകളും പരിണാമസങ്കല്‍പ്പത്തിന്റെ അശാസ്ത്രീയതയും അസംഭവ്യതയും തെളിയിക്കുന്നവയാണ്. ഴയീച്ചകള്‍ക്ക് തലയില്‍ ആന്റിനയില്ല.  പാറ്റകള്‍ക്ക് ആന്റിനയുണ്ട്. പഴയീച്ചകളില്‍ മ്യൂട്ടേഷനുകള്‍ ഉണ്ടായാല്‍ തലയില്‍ ആന്റിന മുളക്കുമോ? ഒരിക്കലുമില്ല. ഒരു ജീവിയിലില്ലാത്ത തികച്ചും വ്യത്യസ്തമായ ഒരവയവം പോലും മ്യൂട്ടേഷനിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാന്‍ പരിണാമവാദികള്‍ ഇന്നോളം നടത്തിയ പരീക്ഷണങ്ങള്‍ സഹായകമായിട്ടില്ല. പരിണാമസിദ്ധാന്തത്തിനുവേണ്ടി അതിന്റെ വക്താക്കള്‍ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് ലേഖകന്‍ തന്നെ വിവരിക്കുന്നതു കാണുക:


"പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികൾ, എത്രയോ ഗവേഷകന്മാർ. അവർ നിരന്തരം ഗവേഷണത്തിലേർപ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞർ പുതിയ തെളിവുകൾ കണ്ടെത്തുന്നത്."


“എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിച്ചി”ട്ടും ജീവികളില്‍ തികച്ചും വ്യത്യസ്തമായ ഒരവയവമെങ്കിലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്ന് പരിണാമശാസ്ത്രത്തിനു തെളിയിക്കാനായോ? ഒരിക്കലുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരവയവം പോലും മ്യൂട്ടേഷനുകളിലൂടെ ഉരുത്തിരിയുമെന്നു തെളിയിക്കാനായില്ലെങ്കില്‍പ്പിന്നെ, തികച്ചും വ്യത്യസ്തമായ ഒരു ജീവജാതി ഉരുത്തിരിയുമെന്നു തെളിയിക്കാനാവുന്നതെങ്ങനെ?


(തുടരും)

Monday, May 16, 2011

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും–Part 1

 (ഈ പോസ്റ്റ് മെയ് 12ന് പോസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ ബ്ലോഗറിന്റെ പണിമുടക്ക് മൂലം പോസ്റ്റ് നഷ്ടപ്പെട്ടിരുന്നു. ബ്ലോഗറിന്റെ പണിമുടക്ക് അവസാനിച്ചെങ്കിലും  പോസ്റ്റ് പ്രത്യക്ഷപ്പെട്ടു കണ്ടില്ല. വേഡ്പ്രസില്‍ പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും അവിടെ കമന്റ് ഓപ്ഷന്‍ ഇല്ലാത്തതിനാലാണ് ഇവിടെ വീണ്ടും പോസ്റ്റുന്നത്)
 
ബുലോകത്തെ ‘പരിണാമവിദഗ്ധര്‍’ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര – പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക).മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്.  മലയാളത്തില്‍ ദശകങ്ങള്‍ക്കു മുന്‍പിറങ്ങിയ പരിണാമ വിമര്‍ശനങ്ങള്‍ പോലും അവര്‍ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ സംഗതി.അത്തരം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും അവ നിറച്ചും വിഡ്ഢിത്തങ്ങളാ ണെന്നു പ്രഖ്യാപിക്കാന്‍ തരിമ്പും  മടിയുമില്ല ഇക്കൂട്ടര്‍ക്ക്. ഈ ബൂലോക പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി പരിണാമം ആഴത്തില്‍ ഗ്രഹിക്കാന്‍ ശ്രമിക്കുകയും പരിണാമ വിമര്‍ശനം വായിക്കുകയും ചെയ്ത രാജു വാടാനപ്പിള്ളിയുടെ ലേഖനം ശ്രദ്ധയര്‍ഹിക്കുന്നു.
പരിണാമ സങ്കല്‍പ്പത്തെക്കുറിച്ച് പുതുതായി ഇറങ്ങിയ ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതിയാണ് ജീവന്‍ ജോബ് തോമസിന്റെ ‘പരിണാമസിദ്ധാന്തം : പുതിയ വഴികള്‍ കണ്ടെത്തലുകള്‍’ . ഇതിന് ഞാന്‍ തയാറാക്കിയ പ്രത്യാഖ്യാനമാണ് ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ .ഈ കൃതിയിലെ ചില പരാമര്‍ശങ്ങളെ മേല്‍ സൂചിപ്പിച്ച ലേഖനം വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതിനുള്ള വിശദീകരണമാണ് ഈ കുറിപ്പ്.
ഒന്നാമതായി, ജീവന്‍ ജോബ് തോമസിന്റെ കൃതിയെ ഏറെക്കുറെ സമഗ്രമായി ഖണ്ഡിക്കുന്ന കൃതിയാണ് എന്റേത്. അതിലെ  ചില പരാമര്‍ശങ്ങളെ മാത്രം സാന്ദര്‍ഭികമായി വിമര്‍ശിക്കുകയാണു മേല്‍ ലേഖനത്തില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്റെ വിമര്‍ശനങ്ങളിലെ മുഖ്യ വാദങ്ങള്‍ പ്രസക്തമായും വിമര്‍ശന വിധേയമാകാതെയും ശേഷിക്കുന്നു.
പരിണാമവാദിയായ ജീവന്‍ ജോബ് പരിണാമ സങ്കല്‍പ്പത്തിന്റെ സൈദ്ധാന്തിക ദൌര്‍ബ്ബല്യത്തിന്റെ സമ്മര്‍ദത്താല്‍ കുമ്പസാരപരമായി ‘സൃഷ്ടി’ എന്ന പദപ്രയോഗം നടത്തിയതു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരൊറ്റ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയാണ് ദീര്‍ഘമായ ലേഖനം!
ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയുന്നതിനെയാണ് പരിണാമം (Evolution) എന്നു വിളിക്കുന്നത്. എന്നാല്‍ ‘വിസ്ഫോടനാത്മക’ (Explosion)മായി ജീവികള്‍ ഉത്ഭവിക്കുന്നതിനെ പരിണാമം എന്നു വിളിക്കുന്നതിനേക്കാള്‍ ഉചിതം ‘സൃഷ്ടി’ എന്നു വിശേഷിപ്പിക്കുന്നതാണ്.  കാംബ്രിയന്‍ കാലഘട്ടത്തില്‍ ജീവജാതികള്‍ ‘വിസ്ഫോടനാത്മക’മായി ഉരുത്തിരിഞ്ഞു എന്നു വാദിക്കുന്നതു പരിണാമവാദികളാണെങ്കിലും അതു സിദ്ധാന്തവിരുദ്ധമാണെന്ന് അംഗീകരിക്കാനുള്ള സാമാന്യ മര്യാദ അവര്‍ക്കില്ല. പല പരിണാമ വിദഗ്ധരും ഇതൊരു ‘പ്രശ്ന’മായി അംഗീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതു സൃഷ്ടിവാദികളെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഇന്ന് ‘പ്രശ്നം’ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് രാജു വാടാനപ്പള്ളി സമര്‍ത്ഥിക്കുന്നത്. അതെങ്ങനെയെന്നു നോക്കാം.
(1) ഒന്നാമതായി ഇങ്ങനെയൊരു പ്രശ്നം ആദ്യ ഘട്ടത്തിലുണ്ടായതായി അദ്ദേഹം സമ്മതിക്കുന്നതു നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയാ യിരുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയന്‍ വിസ്ഫോടനം എന്നു വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാ ക്കിയ ‘കാംബ്രിയന്‍’ ഇപ്പോഴുമവര്‍ ഉല്‍സവമാക്കി കൊണ്ടുനടക്കു ന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീ കരിക്കാന്‍ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌.
തൊട്ടടുത്ത വാക്യം ഇങ്ങനെയും:
പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളില്‍, ഫോസിലുകള്‍ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കാംബ്രിയനില്‍ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളിക യായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാര്‍ കാര്യം തുറന്നുപറയുകയും ചെയ്തു“.
മറ്റൊരിടത്ത് ഇങ്ങനെയും:
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തത മൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു“.
എന്നാല്‍ ഇന്ന് കാംബ്രിയന്‍ പ്രതിഭാസം പരിണാമ ശാസ്ത്രത്തിനുമുന്നില്‍ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറന്‍ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനില്‍ ഇടം കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്“.
ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാന്‍ തുടക്കത്തില്‍ തുടക്കത്തില്‍ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോള്‍ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാന്‍ സൃഷ്ടിവാദികള്‍ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയന്‍ പഠനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്നത്“.
“പരിണാമശാസ്ത്രത്തിന് മുന്നില്‍ അനാവൃത”മായത് എങ്ങനെയെന്നു പരിശോധിക്കും മുന്‍പ് സാന്ദര്‍ഭികമായി ഒരു കാര്യം വ്യക്തമാക്കട്ടെ. പടിഞ്ഞാറന്‍ സൃഷ്ടിവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ടെ”ന്ന് അദ്ദേഹം എഴുതുന്നു. പടിഞ്ഞാറന്‍ പരിണാമവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍” കേരളത്തിലെ ഇതെഴുതിയ രാജുവടക്കമുള്ള പരിണാമവാദികള്‍ മുന്നിലുള്ളപ്പോള്‍ കേരളത്തിലെ സൃഷ്ടിവാദികളെ അതിന്റെ പേരില്‍ പരിഹസിക്കുന്നതു ശരിയാണോ? പരിണാമ സിദ്ധാന്തം ഇന്ത്യയിലെ ചരകനോ ശുശ്രുതനോ ഒന്നും കണ്ടെത്തിയതല്ലല്ലോ, പാശ്ചാത്യര്‍ കണ്ടെത്തിയതു തന്നെയല്ലേ?
(2) ലേഖകന്‍ കുറിക്കുന്നു :
ചിലര്‍ “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികള്‍ അവര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേല്‍ നിന്നുകൊണ്ട് അവര്‍ അവരുടെ ആശയങ്ങള്‍ക്ക് പുതു ഭാഷ്യങ്ങള്‍ നല്‍കി“.
ഈ ‘ചിലര്‍’ മറ്റാരുമല്ല, പരിണാമപ്രചാരകരില്‍ ഏറെ പ്രശസ്തനായ റിച്ചാഡ് ഡോക്കിന്‍സാണ്. കടുത്ത നിരീശ്വരവാദിയും പരിണാമ വാദിയുമായ ഡോക്കിന്‍സ് “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നൊക്കെ പ്രസ്താവിച്ചാല്‍ സൃഷ്ടിവാദികള്‍ ഉല്‍സവം പോലെ ആഘോഷിക്കാതിരിക്കുമോ? ആഘോഷിച്ചില്ലെങ്കി ലല്ലേ അവര്‍ക്ക് എന്തോ സെന്‍സിബിലിറ്റി പ്രശ്നമുള്ളതായി കണക്കാക്കേണ്ടത്?
ഈ പ്രസ്താവനയെ സൃഷ്ടിവാദികള്‍ക്കനുകൂലമായി ‘വ്യാഖ്യാനിക്കേണ്ട’ യാതൊരാവശ്യമില്ല. ഈ പ്രസ്താവന യാതൊരു വ്യാഖ്യാനവുമില്ലാതെ തന്നെ നിരീശ്വരവാദ-പരിണാമവാദ ഖണ്ഡനമാണ്. ഒന്നാമതായി പരിണമിച്ചതായി കാണപ്പെടേണ്ട ജീവികളെ അങ്ങനെ കാണാതെ “കൊണ്ടുവെച്ചപോലെ” കാണപ്പെടുന്നതുതന്നെ പരിണാമിച്ചുണ്ടായതല്ല എന്നു തെളിയിക്കുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള ഒരു കടുത്ത നിരീശ്വരവാദി “ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെഴുതിയാല്‍ സൃഷ്ടിവാദത്തിന്റെ പരോക്ഷ സമര്‍ത്ഥനമായി! ഇവിടെ ഇനിയെന്തു വ്യാഖ്യാനം! (മേലാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ഡോക്കിന്‍സ് പിന്നീടു ശപഥം ചെയ്തിട്ടുണ്ട്. ഇനിമേല്‍ സത്യം പറയില്ലെന്നര്‍ത്ഥം! മുന്‍പും’സത്യം പറഞ്ഞത്’ എന്നതിലുപരി ‘പറഞ്ഞുപോയതാണ്’)
(3) പ്രശ്നം പരിഹരിച്ചതായി കരുതുന്ന ലേഖകന്റെ ഈ വാക്യം നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയായി രുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു“.
പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാതികള്‍ ഉണ്ടായതെങ്കില്‍ “ഭുമിയിലെ ബഹുഭുരിപക്ഷം ജീവജാതികളും ഏതാണ് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുമോ? ഒരിക്കലുമില്ല. പരിണാമ പ്രകാരം ജീവജാതികളുടെ ഉല്‍ഭവം ക്രമാനുഗതമായ പ്രക്രിയയാണ്. കേംബ്രിയന്‍ കാലഘട്ടത്തിനു ശേഷം ഓര്‍ഡോവിഷ്യന്‍ (490-44.3 കോടി), സൈലൂരിയന്‍ (44.3-41.7 കോടി), ഡിവോണിയന്‍ (41.7-35.4 കോടി), കാര്‍ബോണിഫെറസ് (35.4-29.0 കോടി), പെര്‍മിയന്‍ (29.0-24-8 കോടി)…. തുടങ്ങി ഹോളോസീന്‍ വരെയുള്ള കാലഘട്ടങ്ങളുണ്ട്. പരിണാമ സിദ്ധാന്ത പ്രകാരം ഇവയിലെല്ലാമായി ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയേണ്ടതിനു പകരം “ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുന്നതെങ്ങനെ? ലേഖകന്റെ ഒന്നാമത്തെ വാക്യം തന്നെ ജീവജാതികളുടെ ഉല്‍ഭവത്തെപ്പറ്റി ലഭ്യമായ ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബ്ബലമാക്കുന്നു എന്നതിന്റെ സൂചനയാണ്. (അവ സൃഷ്ടിവാദത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് അവസാനഭാഗത്തു നോക്കാം)
ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
മറ്റൊരിടത്ത് :
ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീര്‍ന്നവയാണ്‌. കാംബ്രിയനിലും ഇതില്‍ കൂടുതലൊന്നും സംഭവിച്ചിട്ടില്ല“.
പൂര്‍വ്വരൂപങ്ങള്‍ എന്താണെന്ന് നോക്കാം. ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗത്തില്‍, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികള്‍ പൊടുന്നനെ ഫോസിലില്‍ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഫോസില്‍ അടരിന്റെ തൊട്ടുതാഴത്തെ അടരില്‍ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയന്‍ യുഗത്തിന്റെ ആദ്യഘട്ടമായ Nemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വര്‍ഷം മുതല്‍ 52 കോടി വര്‍ഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യന്‍ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയില്‍ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റര്‍ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവര്‍ പോലെ. Tommotion ഘട്ടത്തില്‍- 53 കോടി വര്‍ഷം തൊട്ട് 51 കോടി വര്‍ഷം വരെ- ഇവയിലെ വൈവിധ്യം വര്‍ധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികള്‍ പ്രത്യക്ഷപ്പെടുന്നു[18]. മിഡില്‍ കാംബ്രിയനില്‍ ട്രൈലോബൈറ്റുകളടക്കം കൂടുതല്‍ വികസിതമായ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. ….

ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മള്‍ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മള്‍ മിഡില്‍ കാംബ്രിയനില്‍ കാണുന്നത്……


ബഹുകോശജീവികള്‍ 60 കോടി വര്‍ഷം മുമ്പേ ഫോസിലില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതല്‍ 52 കോടി വരെ) അങ്ങനെ 8 കോടി വര്‍ഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വര്‍ഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയന്‍ ജീവികള്‍”.
52 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള ശിലാപാളികളില്‍ പ്രത്യക്ഷപ്പെടുന്ന കാംബ്രിയന്‍ ജീവികളുടെ പൂര്‍വ്വരൂപങ്ങള്‍ അതിന് തൊട്ടുമുമ്പുള്ള ശിലാപാളികളില്‍ കാണപ്പെടാനാണു സാധ്യത. ലേഖകന്റെ വാദപ്രകാരം ഷെല്ലി ഫോസിലുകളില്‍ (small shelly fossils എന്നാണിവയെ പറയാറെങ്കിലും ഇവയെല്ലാം small   or  Shelly അല്ലെന്ന് ചില ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടിയതു തല്‍ക്കാലം നില്‍ക്കട്ടെ) കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികള്‍ ഉണ്ടാകണം. എന്നാല്‍ “ഇവയാണ് പൂര്‍വ്വരൂപങ്ങള്‍” എന്ന് പരിണാമവിശ്വാസത്താല്‍ തട്ടിവിട്ടു എന്നല്ലാതെ ഇവയില്‍ ഏതൊക്കെ ,ഏതൊക്കെ കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികളാണ് എന്നു ശാസ്ത്രീയമായോ യുക്തിപരമായോ ലേഖകന്‍ സമര്‍ത്ഥിച്ചിട്ടില്ല. ഒരുദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ലേഖകന്റെ ഈ വരികള്‍ നോക്കൂ:
കാനഡയിലെ Burgess Shale ഫോസില്‍ ഗ്രൂപ്പാണ്‌ കാംബ്രിയന്‍ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫോസില്‍ ശേഖരം. 1909-ല്‍ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ല്‍നിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയില്‍ പെട്ട പ്രാചീന ജീവികള്‍ ആയിരുന്നു. ഒന്നരകോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്നത്. അതായത് 52 കോടി മുതല്‍ 50 കോടി വര്‍ഷം വരെയുള്ള കാലം. Small Shelly ജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയന്‍ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌”.
 ലേഖകന്റെ ഈ വരികള്‍ നോക്കൂ :
“കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
കാംബ്രിയന്‍ യുഗത്തിന്റെ മധ്യഘട്ടം മുതല്‍ “കണ്ണും മൂക്കും ഇടവും വലവും അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ “ജിവികളെ കാണുന്നു. സ്വാഭാവികമായും ഈ വേര്‍തിരിവ് ക്രമാനുഗതമായി ഉണ്ടാകുന്ന ഘട്ടത്തിലുള്ള ജീവികള്‍ അതിന് മുന്‍പു കാണപ്പെടേണ്ടതല്ലേ? അങ്ങനെ കാണപ്പെടുന്നില്ല എന്ന കാര്യം പരോക്ഷമായി ലേഖകനും സമ്മതിക്കുന്നതു നോക്കൂ : “ഇത്തരം ജീവികളെ കാംബ്രിയന് മുമ്പുള്ള കാലത്ത് കാണാനാവില്ല”. പരിവര്‍ത്തന ഘട്ടത്തിലുള്ള ഇത്തരം ജീവികളെ കാംബ്രിയനു മുന്‍പുള്ള ഘട്ടത്തില്‍ കാണാനാവില്ല എന്നതില്‍ നിന്നു് ഇവ പരിണമിച്ചുണ്ടായതല്ല എന്നു വ്യക്തമാണ്. എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ പരിണാമവാദികള്‍ക്കാവുമോ? അതുകൊണ്ടാകാം ലേഖകന്‍ തൊട്ടടുത്ത വാക്യമായി ഇങ്ങനെ എഴുതിയത്: “എന്നാല്‍ ഈ ജീവികള്‍ കാംബ്രിയന്‍ യുഗത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീര്‍ച്ചയായും അവയ്ക്ക് പൂര്‍വ്വരൂപങ്ങളുണ്ട്
കാംബ്രിയന്‍ കാലത്തെ Burgess shale ജീവികള്‍ക്ക് “കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു”വെന്നു ലേഖകന്‍ എഴുതുന്നു. എന്നാല്‍ ഈ അവയവങ്ങള്‍ ക്രമാനുഗതമായി പരിണമിച്ചുണ്ടായതാണെന്നു വ്യക്തമാക്കുന്ന ഫോസിലുകള്‍ Small shelly fossil കളില്‍ ഉണ്ടോ? ഇല്ലെന്നാണ് ഫോസില്‍ ശാസ്ത്രകൃതികളില്‍ നിന്നു മനസ്സിലാകുന്നത്. അത്തരം ഏതെങ്കിലും ജീവികളെ ലേഖകന്‍ വിവരിച്ചതായും കാണുന്നില്ല. ഇപ്രകാരം ജീവപരിണാമം സമര്‍ത്ഥിക്കാതെ കേംബ്രിയനു മുന്‍പും ജീവികള്‍ ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയതുകൊണ്ടുമാത്രം പരിണാമം തെളിയിക്കപ്പെടില്ല.
(4) സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി ലേഖകന്‍ കുറിക്കുന്നു :
പുതിയ ഫൊസില്‍ ഗവേഷണങ്ങള്‍ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസില്‍ ഗവേഷണങ്ങള്‍ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസില്‍ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകള്‍ പരിണാമശാസ്ത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു“.
മറ്റൊരിടത്ത് :
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാല്‍ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവര്‍ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു”.

പരിണാമസിദ്ധാന്ത പ്രകാരം അസ്വാഭാവികമായ കാംബ്രിയന്‍ വിസ്ഫോടനത്തെപ്പറ്റി ഞാനെഴുതിയത് പുതിയ വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്നു സൂചിപ്പിച്ച് രണ്ടു കൃതികള്‍ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. Schopfന്റെ കൃതി 2001ലും Forteyയുടെ കൃതി 1998ലും ഇറങ്ങിയതാണ്. എന്നാല്‍ അതിനേക്കാള്‍ പുതിയ ഒരു ഗവേഷണ പ്രബന്ധത്തിലെ ഒരു ഭാഗം ഹാജറാക്കാം. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ കോഹന്‍ 2005ല്‍ തയാറാക്കിയത് (Biological Journal of the Linnean Society പ്രസിദ്ധീകരിച്ചത്) ഇതിലെ ആദ്യ വരികള്‍ ഇങ്ങനെ:
“The rapid growth of massively mineralized, benthicdwelling,metazoan diversity that appears in the Early Cambrian fossil record presents a problem that continues to excite interest and controversy (reviewed in Budd & Jensen, 2000). This problem resembles a jigsaw puzzle with pieces missing, shapes uncertain, interlocks ill-defined, and no authentic picture on the box. Accordingly, no definitive solution can exist”.
കാംബ്രിയന്‍ ഫോസിലുകള്‍ പ്രശ്നമാണെന്നും ഇതു വിവാദങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനു നിശ്ചിതമായൊരു പരിഹാരം ഉണ്ടായിട്ടേയില്ലെന്നും കോഹന്‍ വ്യക്തമാക്കുന്നു. കാംബ്രിയന്‍ വിസ്ഫോടനം പ്രശ്നമുണ്ടാക്കിയത് ആദ്യകാലത്താണെന്നും അവയെന്നേ പരിഹരിക്കപ്പെട്ടുവെന്നും എത്ര നീട്ടിപ്പരത്തിയാണ് ലേഖകന്‍ എഴുതിവിട്ടത്! ഇവയത്രയും അസംബന്ധമാണെന്നു ഗ്രാഹ്യമാകാന്‍ കോഹന്റെ 2005 ലെ വിശകലനം മതിയാവും.
കാംബ്രിയന്‍ വിസ്ഫോടനം എന്ന പ്രഹേളിക എന്നേ പരിഹരിക്കപ്പെട്ടു എന്ന ലേഖകന്റെ വാദം, ഏതായാലും ഗ്ലസ്ഗോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ കോഹനില്ലെന്നു വ്യക്തമായില്ലേ? (അതോ ലേഖകന്‍ വായിച്ച രണ്ടു കൃതികള്‍ വായിക്കാന്‍ വിട്ടുപോയതുകൊണ്ടു സംഭവിച്ചതാകുമോ ഇത്തരം പ്രസ്താവങ്ങള്‍?!!) ഇനി കോഹന്റെ ഉപസംഹാര വാക്യങ്ങളിലൊന്ന്: “By its nature, the puzzle of the cambrian explosion can never be completely solved”.  ‘Biological Journal of the Linnean Society’ എന്ന ലോകോത്തര ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇങ്ങനെ എഴുതിയതെങ്കിലും”…. അത്തരം അറിവുകള്‍ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല” എന്നാണു ലേഖകന്റെ വിധിയെഴുത്ത്.
കാംബ്രിയന്‍ വിസ്ഫോടനം ക്രമാനുഗത പരിണാമസങ്കല്‍പ്പത്തെ ദുര്‍ബ്ബലമാക്കുന്നു എന്ന എന്റെ കൃതിയിലെ ഒരു ഭാഗം ഉദ്ധരിച്ച ശേഷം ലേഖകന്‍ എഴുതിയതു നോക്കൂ :
“എന്നാല്‍ ശ്രീ ഹുസ്സൈന്‍ പറയുന്നു, പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോള്‍ ശ്രീ. ഹുസ്സൈന്‍ കളവു പറയുകയാണോ? ഒന്നുകില്‍ ആകാം. അല്ലെങ്കില്‍ പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളില്‍ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ”.
ആരാണു കളവു പറയുന്നതെന്നും ആരാണു പുതിയ ഗവേഷണഫലങ്ങള്‍ ഗ്രഹിക്കാത്തതെന്നും വായനക്കാര്‍ തീരുമാനിക്കുക.
(5) ലേഖകന്റെ ഈ വരികള്‍ നോക്കൂ:
“പരിണാമശാസ്ത്ര സംബന്ധിയായ രചനകള്‍ മലയാളത്തില്‍ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാര്‍ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയില്‍ കാംബ്രിയന്‍ വിസ്ഫോടനത്തെ വിശദീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരില്‍ ഒരാള്‍ ശ്രീ. ജീവന്‍ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍” എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികള്‍ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എന്‍ എം ഹുസ്സൈന്‍, ജീവന്‍ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികള്‍” എന്ന പേരില്‍ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികള്‍, എത്രയോ ഗവേഷകന്മാര്‍. അവര്‍ നിരന്തരം ഗവേഷണത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞര്‍ പുതിയ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവന്‍ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാല്‍ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിന്‍ബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.
ഫിസിക്സില്‍ ഗവേഷണം നടത്തുന്ന ജീവന്‍ തോമസ് ഏതായാലും കാംബ്രിയന്‍ ഫോസില്‍ കുഴിച്ചെടുത്തു ഗവേഷണമൊന്നും നടത്തിയിട്ടില്ലെന്നു വ്യക്തമാണ്. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ച് മലയാളത്തില്‍ അദ്ദേഹം ഒരു കൃതി തയാറാക്കി. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ചാണ് ഞാന്‍ ജീവന്‍ തോമിസിന്റെ കൃതിക്കു ഖണ്ഡനമെഴുതിയതും. ഇതാണു യാഥാത്ഥ്യമെന്നിരിക്കെ “ഇരിക്കപ്പൊറുതിമുട്ടിയ” മട്ടില്‍ ലേഖകന്‍ മേല്‍ വരികള്‍ കുറിച്ചതില്‍ എന്തര്‍ത്ഥമാണുള്ളത്? സൃഷ്ടിവാദ ശാസ്ത്രജ്ഞന്മാര്‍ സ്വന്തമായി ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നണ്ടെന്നതിരിക്കട്ടെ (പരിമിതമായ തോതിലാണെങ്കിലും). പരിണാമവാദികളുടെ ഗവേഷണങ്ങള്‍ തന്നെ പരിണാമവാദത്തിനെതിരെ മതിയായ തെളിവുകള്‍ നല്‍കുന്നുണ്ടെന്നിരിക്കെ (മറിച്ചാണ് അവകാശവാദമെങ്കിലും!) അതൊക്കെ പ്രയോജനപ്പെടുത്തിയിട്ടു ബാക്കിയന്വേഷിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?
(തുടരും)

Wednesday, April 6, 2011

ഡച്ച്മാന്‍സ് പൈപ്പ്

പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും- 3

മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍നിന്നു് ഒരുദാഹരണം കൂടി ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "ഡച്ച്മാന്‍സ് പൈപ്പ് (Dutchman's Pipe-Aristolochiatrilobata) എന്നറിയപ്പെടുന്ന ഒരു സവിശേഷ സസ്യമുണ്ട്. അതിന്റെ എല്ലാ ഭാഗത്തും പൂമ്പൊടിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പൂമ്പൊടി (Pollen) ഒരു സസ്യത്തില്‍ നിന്ന് മറ്റൊരു സസ്യത്തിലേക്ക് കൈമാറ്റം ചെയ്യാനായി ചെറുഷഡ്പദങ്ങളെയും സൂക്ഷ്മജീവികളെയും കെണിയൊരുക്കി പിടിച്ച് പരാഗണം നിര്‍വഹിക്കാനുള്ള മിടുക്ക് ഈ സസ്യത്തിനുണ്ട്. ഇതൊക്കെ കേവലം യാദൃശ്ചികമായി സംഭവിക്കുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? (“Did all of this happen by chance? or did it happen by intelligent design? ’’) പുസ്തകത്തിലെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമിതാണ്.''(1)

ചോദ്യം എത്രവട്ടം ആവര്‍ത്തിച്ചിട്ടെന്താ കാര്യമെന്ന ഗ്രന്ഥകാരന്റെ ധ്വനി അര്‍ഥവത്താണ്. കാരണം ഉത്തരം ഒരിക്കല്‍പ്പോലും ലഭിക്കുന്നില്ലല്ലോ! മുന്‍പു സൂചിപ്പിച്ച സിലിക്ക ഡിസ്ക്കിന് യാതൊരു വിശദീകരണവും നല്‍കാതിരുന്നപോലെ, ഡച്ച്മാന്‍സ് പൈപ്പ് ചെടിയുടെ തന്ത്രം എങ്ങനെ പരിണമിച്ചുണ്ടായി എന്നതിനും ഗ്രന്ഥകാരന്‍ യാതൊരു വിശദീകരണവും മുന്നോട്ടു വെച്ചിട്ടില്ല. എന്നിട്ടും ഉത്തരം നല്‍കാത്തതല്ല, ചോദ്യം ആവര്‍ത്തിക്കുന്നതാണ് ഗ്രന്ഥകാരനെ അസ്വസ്ഥനാക്കുന്നത്. മേല്‍ സൂചിപ്പിച്ച ചോദ്യത്തിനുള്ള ആകെക്കൂടിയുള്ള മറുപടിയിതാണ്: "പുറമേ കാണുമ്പോള്‍ വിശദീകരണവിധേയമല്ലെന്ന് തോന്നുന്ന പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും ദൈവത്തിനു മാത്രമേ അറിയാനാവൂ എന്ന പഴഞ്ചന്‍ മതവിധികൊണ്ട് ഇന്നുവരെ മനുഷ്യരാശിക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. എല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല; അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതി നിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം.''(2)

ശാസ്ത്രീയസമീപനം ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ ഡച്ച്മാന്‍സ് പൈപ്പ് ചെടി ചെറുഷഡ്പദങ്ങളെ കെണിയിലാക്കുന്ന വിദ്യ പ്രകൃതിനിര്‍ധാരണത്തിലൂടെ എങ്ങനെ പരിണമിച്ചു എന്നു വിശദീകരിക്കുകയാണു വേണ്ടിയിരുന്നത്. തൃപ്തികരമായി വിശദീകരിക്കാനായില്ലെങ്കിലും പേരിനൊരു വിശദീകരണമെങ്കിലും നടത്തേണ്ടിയിരുന്നു. അതുപോലും ചെയ്യാതെ "തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം'' പ്രകൃതിനിര്‍ധാരണം മാത്രമാണെന്ന് ഒറ്റവരിയില്‍ പ്രഖ്യാപിച്ച് രംഗം വിടുന്നതാണോ ശാസ്ത്രീയ സമീപനം?

ഗ്രന്ഥകാരന്‍ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു് മറ്റൊരുദാഹരണം ഹാജറാക്കുന്നു: "റെഡ് വുഡ് മരം (Redwood-Sequoiadendron giganteum) ലോകത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണെന്ന് നാം സ്കൂളില്‍ പഠിക്കുന്നുണ്ട്. തനിക്കു പ്രിയപ്പെട്ട ഈ മരത്തില്‍ ഒരെണ്ണം തന്റെ വീട്ടുവളപ്പില്‍ ഉണ്ടെന്നതില്‍ ഡോക്കിന്‍സ് സന്തോഷിക്കുന്നു. അദ്ദേഹത്തെക്കാള്‍ പ്രായമുണ്ടതിന് (ഏതാണ്ട് നൂറുവര്‍ഷം). വാച്ച്ടവര്‍ ബൈബിളിന്റെ ഒരു പേജില്‍ പറയുന്നു: കൃശഗാത്രനായ മനുഷ്യന്‍ ഒരു റെഡ് വുഡ് മരത്തിന്റെ കീഴില്‍ ചെന്നുനിന്നു മുകളിലേക്കു നോക്കിയാല്‍ ആ രാക്ഷസവൃക്ഷത്തിന്റെ ഉയരവും ഗാംഭീര്യവും കണ്ട് അന്തംവിടും. ഒന്നാലോചിച്ചു നോക്കൂ, ഈ ഭീമന്‍ വൃക്ഷത്തെ സൃഷ്ടിച്ചതും അതിനെ മുഴുവന്‍ ഒരു ചെറിയ വിത്തിനുള്ളില്‍ ഒതുക്കിയതും ബുദ്ധിപരമായ ആസൂത്രണമല്ലാതെ മറ്റെന്താണ്?''. ഈ പുസ്തകത്തിലെ മിക്ക ഉദാഹരണങ്ങളും ഇതേ തരത്തിലുള്ളവയായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം''(3)

ഉദാഹരണങ്ങള്‍ സദൃശമായതിനാല്‍ കൂടുതല്‍ എടുത്തു ചേര്‍ക്കാതെ ഒഴിവാക്കിയത് ഉചിതമായി. എന്നാല്‍ ഈ മൂന്ന് ഉദാഹരണങ്ങളില്‍ ഒന്നിനുപോലും പ്രകൃതിനിര്‍ധാരണത്തെ ആസ്പദമാക്കി ബദല്‍വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയത് ഒട്ടും ഉചിതമായില്ല എന്ന് ഏതു വായനക്കാരനും മനസിലാകും. വൃക്ഷങ്ങള്‍ വിത്തുല്‍പ്പാദിപ്പിക്കുകയും വിത്തുകള്‍ വൃക്ഷങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഈ സങ്കീര്‍ണമായ ജൈവ മെക്കാനിസം എങ്ങനെ പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞുവെന്ന് മതിയായ ശാസ്ത്രീയ വിവരങ്ങളോടെ വിശദീകരിക്കാന്‍ ബാധ്യസ്ഥനായ ഗ്രന്ഥകാരന്‍ അതിനു മെനക്കെടാതെ സ്ഥലം വിടുകയാണ്. പകരം പ്രസക്തമല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ നിരത്തുന്നുമുണ്ട്. ഇവ ശ്രദ്ധിക്കൂ: "ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നു വലുതാകാനുള്ള ഊര്‍ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവ രാസ പ്രവര്‍ത്തനത്തിലൂടെയാണെന്ന് നമുക്കറിയാം.''(4) ശരിയാണ്, പക്ഷേ, അതു വൃക്ഷങ്ങള്‍ക്കറിയുമോ? വൃക്ഷങ്ങള്‍ക്കറിയാത്ത ഈ അതി സങ്കീര്‍ണ വിദ്യ വൃക്ഷങ്ങള്‍ സ്വയം കണ്ടെത്തിയതാണോ? അന്ധവും ബധിരവുമായ പ്രകൃതിക്ക് പ്രകാശ സംശ്ളേഷണം എന്ന സാങ്കേതിക വിദ്യ (Bionics എന്നാണ് ശരിയായ പ്രയോഗം. പ്രകൃതിയെ അനുകരിച്ച് മനുഷ്യന്‍ കണ്ടെത്തുന്നതാണ് Technology) അറിയുമോ? പ്രകൃതിക്കോ വൃക്ഷങ്ങള്‍ക്കോ അറിയാത്ത ഒരു സാങ്കേതികവിദ്യ എങ്ങനെ അവയാര്‍ജിച്ചു? 

ഏറ്റവും ചുരുങ്ങിയത് പ്രകാശ സംശ്ളേഷണ മെക്കാനിസം എങ്ങനെയാണ് പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞതെന്ന് ഗ്രന്ഥകാരനു വ്യക്തമാക്കാമായിരുന്നു. അതിനു ശ്രമിക്കാതെ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു വീണ്ടും ഉദ്ധരിക്കുന്നു (തീര്‍ച്ചയായും ഇതു പ്രസക്തമാണ്): "ഏതാണ്ട് 70-ല്‍പരം വിഭിന്ന രാസപ്രവര്‍ത്തനങ്ങളാണ് പ്രകാശസംശ്ളേഷണത്തിലുള്ളത്. ഒരു സസ്യശാസ്ത്രജ്ഞന്‍ പറഞ്ഞു: "തീര്‍ത്തും അല്‍ഭുതകരമാണത് !! സസ്യങ്ങളെ പ്രകൃതിയുടെ 'ഫാക്ടറി'കളെന്നാണ് വിളിക്കുന്നത്. മനോഹരവും ശാന്തവും മലിനീകരണ രഹിതവുമായ ഫാക്ടറികള്‍! അത് ഓക്സിജന്‍ നിര്‍മ്മിക്കുകയും ജലം 'റീസൈക്കിള്‍' ചെയ്ത് ജീവജാലങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. ഇതൊക്കെ വെറുതെ യാദൃച്ഛികമായി ഉണ്ടായതാണോ?''(5)

സൃഷ്ടിവാദികളുടെ ഈ വിവരണങ്ങള്‍ ഉദ്ധരിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: "വീണ്ടും അതേ പഴയ ചോദ്യം! പ്രകൃതിയിലെ അല്‍ഭുതങ്ങള്‍ വെറുതെ ഉണ്ടായതല്ല; ആരോ ഉണ്ടാക്കിയതാണ്- ചോദ്യങ്ങളിലെ ധ്വനി അതാണ്.''(6) ഇത്തരം അഭിപ്രായപ്രകടനങ്ങളല്ലാതെ പ്രകൃതി നിര്‍ധാരണത്തിലുടെ ഇവയെങ്ങനെ രൂപപ്പെടുമെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നേയില്ല.

പ്രകാശ സംശ്ളേഷണം ഒരുദാഹരണം മാത്രം. പ്രകൃതിയിലെ ഓരോ ജൈവ മെക്കാനിസവും കൂടുതല്‍ സങ്കീര്‍ണമാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. "ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നുവലുതാകാനുള്ള ഊര്‍ജ്ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവരാസപ്രവര്‍ത്തനത്തിലൂടെയാണെന്ന് ''ഒഴുക്കന്‍ മട്ടില്‍ വിവരിക്കുന്നതില്‍ അപാകതയൊന്നുമില്ലെങ്കിലും അതുപോലും പ്രകാശ സംശ്ളേഷത്തെപ്പറ്റി നാം അറിഞ്ഞ സങ്കീര്‍ണതയെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ചെടികളുടെ കോശത്തിനകത്തെ ക്ളോറോഫില്‍ കണികകളില്‍ സൂര്യപ്രകാശം പതിക്കുമ്പോഴാണ് പ്രകാശ സംശ്ളേഷണ പ്രക്രിയ നടക്കുന്നത്. എന്നാല്‍ പ്രകാശം ലഭിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഒരു പ്രത്യേക തരംഗ ദൈര്‍ഘ്യമുള്ള (wavelength) സൂര്യപ്രകാശം തന്നെ ലഭിക്കണം. മറ്റേതു തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം കിട്ടിയാലും ഈ പ്രക്രിയ നടക്കില്ല. ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രേക്ഷണ തരംഗം  സ്വീകരിക്കാന്‍ പറ്റുംവിധം ടെലിവിഷന്‍ സെറ്റുകളിലെ റിസീവറുകള്‍ ട്യൂണ്‍ ചെയ്യുന്നതിനു സമാനമാണിത്. ലക്ഷോപലക്ഷം വര്‍ഷങ്ങളായി ചെടികള്‍ അനായാസം ചെയ്തു കൊണ്ടിരിക്കുന്ന ഈ 'ഹൈടെക്' വിദ്യ അപ്പടി അനുകരിക്കാന്‍ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കുപോലും സാധ്യമായിട്ടില്ല എന്നതു കൂടി ഓര്‍ക്കുക.
സൃഷ്ടിവാദികളുടെ ഒരുദാഹരണം പോലും പ്രകൃതി നിര്‍ധാരണത്തിലൂടെയാണ് ഉരുത്തിരിഞ്ഞതെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുപോലുമില്ല (ശരിയോ തെറ്റോ എന്നത് ശേഷമുള്ള കാര്യമല്ലേ?). പ്രകൃതിയിലെ ജൈവ യാഥാര്‍ഥ്യങ്ങള്‍ പരിണാമത്തിലൂടെയാണ് ആവിര്‍ഭവിച്ചതെന്നു തെളിയിക്കാന്‍ കഴിയില്ലെന്നാണ് ഇതില്‍ നിന്നു തെളിയുന്നത്.

ഗ്രന്ഥകാരന്‍ എഴുതുന്നു: "യാദൃഛികതയും (Chance) ആസൂത്രണവാദവും (Design) നിഷ്പ്രഭമാകുന്നിടത്ത് പ്രകൃതി നിര്‍ധാരണം (Natural Selection) വിജയിക്കുന്നതെങ്ങനെ? ഉത്തരം ലളിതമാണ്. പ്രകൃതി നിര്‍ധാരണം ഒറ്റയടിക്കുള്ള ഒരു പ്രക്രിയയല്ല. പടിപടിയായി ക്രമീകരിക്കപ്പെട്ട പരിണാമശൃംഖലയാണത്.''(7) 

പ്രകൃതി നിര്‍ധാരണം വിജയിക്കുന്നുവെന്നു് ഗീര്‍വാണം മുഴക്കിയതുകൊണ്ട് സത്യാന്വേഷകരെ കബളിപ്പിക്കാനാവുമോ? താന്‍ ഖണ്ഡിക്കാന്‍ ഉദ്ധരിച്ച മൂന്നു സൃഷ്ടിവാദ ഉദാഹരണങ്ങള്‍ക്കും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയ ഗ്രന്ഥകാരന്‍ പരിണാമം എല്ലാം വിശദീകരിക്കുന്നു എന്ന് ആവര്‍ത്തിച്ചതുകൊണ്ട് ഫലം നാസ്തിയാണ് ('നാസ്തികന്‍' - എത്ര അര്‍ഥവര്‍ത്തായ പ്രയോഗം!)
 
പ്രകൃതിനിര്‍ധാരണം വിശദീകരണ യോഗ്യമല്ല
 
ഒറ്റയടിക്കുള്ള പ്രക്രിയയല്ല പ്രകൃതിനിര്‍ധാരണം എന്നതുകൊണ്ടു തന്നെയാണ് ജീവ സങ്കീര്‍ണതയെ അതിനു വിശദീകരിക്കാനാവില്ല എന്നു പറയുന്നത്.

ഒരു വാച്ച് ഏകകോശ ജീവിയായ അമീബയേക്കാള്‍ എത്രയോ ലളിതമാണ്. ജീവകോശത്തിനകത്ത് മാത്രം സജീവമായ, സ്വയം ജീവിനില്ലാത്ത ഒരു ഡി.എന്‍.എ. തന്തുപോലും ഏറ്റവും അത്യാധുനികമായ വാച്ചിനേക്കാളും സങ്കീര്‍ണമാണ്. വാച്ച് എന്ന ലക്ഷ്യം മുന്‍ നിറുത്തി ഓരോ പാര്‍ട്ടുകളും നിര്‍മിച്ച് അതാതിടങ്ങളില്‍ ക്രമബദ്ധരായി സജ്ജീകരിക്കാതെ ഒരു ലളിതമായ വാച്ച് പോലും ഉണ്ടാകില്ലെന്ന് ആരും സമ്മതിക്കും (നിരീശ്വരവാദികളും). അനേകം പാര്‍ട്ടുകളുള്ള വാച്ച് വാച്ചാകണമെങ്കില്‍ ഒരൊറ്റ ആസൂത്രണവും നിര്‍മാണവുമാണു വേണ്ടത് .ആദ്യം യാദൃഛികമായി സ്ട്രാപ്പുണ്ടാവുകയും പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷം യാദൃഛികമായി ഡയലുണ്ടാവുകയും പിന്നെയും സഹസ്രാബ്ദങ്ങള്‍ക്കു ശേഷം പല്‍ച്ചക്രങ്ങളിലൊന്നുണ്ടാവുകയും... ഇങ്ങനെ ഒരു വാച്ചുണ്ടാവുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ വിചാരിക്കുമോ? ഇങ്ങനെ വാച്ചുണ്ടാകാന്‍ സാധ്യതയില്ലെന്നു കരുതുന്നവര്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണമായ ജീവനും ജീവിവര്‍ഗങ്ങളും സ്വയം ഉണ്ടായി എന്ന് ഉറച്ചു വിശ്വസിക്കുന്നതിലെ വൈചിത്യം ശ്രദ്ധിക്കുക.(8)

വാച്ചുണ്ടാകാത്തത് പ്രകൃതിനിര്‍ധാരണ തത്ത്വം ഇല്ലാത്തതുകൊണ്ടാണെന്നേ ഏറിയാല്‍ വാദിക്കാനാവൂ. എന്നാല്‍ ഡി.എന്‍.എ.യും ആര്‍.എന്‍.എ.യും ഉരുത്തിരിഞ്ഞ സന്ദര്‍ഭത്തിലും പ്രകൃതിനിര്‍ധാരണം നടക്കുമായിരുന്നില്ല (പ്രത്യുല്‍പ്പാദനം നിലവില്‍ വന്നാലേ പ്രകൃതിനിര്‍ധാരണം നടക്കൂ.) എന്നിട്ടും, ഡി.എന്‍.എ.യും
ആര്‍.എന്‍.എ.യും പോലുള്ള ജീവന്റെ ആധാരശിലകള്‍ ആസൂത്രകനില്ലാതെ ഉണ്ടായതാണെന്ന് പരിണാമവാദികളും നിരീശ്വരവാദികളും വിശ്വസിക്കുന്നു. ഇത് ശാസ്ത്രമല്ല, ശാസ്ത്രാന്ധവിശ്വാസ (scientism) മാണ്.

ഇനി, പ്രത്യുല്‍പ്പാദനം നിലവില്‍ വന്നശേഷം പ്രകൃതിനിര്‍ധാരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "സഞ്ചിതമായ ഫലമാണ് (cumulative result) പ്രകൃതി നിര്‍ധാരണത്തില്‍ സംഭവിക്കുന്നത്. അസംഭവ്യതയെ അത് ചെറിയ ചെറിയ കഷണങ്ങളായി വിഭജിക്കുന്നു. അതിലെ ഓരോ ചെറിയ കഷണവും പൂര്‍ണമായും അസംഭവ്യമെന്ന് (Totally improbable) പറയാനാവാത്ത സ്ഥിതിയുണ്ടാക്കുന്നു. അവസാനം സംഭവ്യമായ (Probable) തീരെ ചെറുതും ക്രമവുമായ മാറ്റങ്ങള്‍ അസംഭവ്യമെന്ന് തോന്നുന്ന വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.''(9)

പൂര്‍ണമായും അസംഭവ്യമായതിനെ ഭാഗികമായി സംഭവ്യവും പിന്നീട് പൂര്‍ണമായും സംഭവ്യവും ആക്കുന്ന ഈ ധൈഷണിക സൂത്രം വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല.  അസംഭവ്യതയെ ചെറിയ കഷണങ്ങളാക്കിയാല്‍ ചെറിയ കുറെ അസംഭവ്യതകള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ അസംഭവ്യത സംഭവ്യതയായി മാറുന്നതെങ്ങനെ?

ഒരു നാണയം എറിഞ്ഞാല്‍ തലയാകാനുള്ള സാധ്യത അമ്പതു ശതമാനം (1/2) ആയിരിക്കും.  രണ്ടു നാണയം എറിഞ്ഞാല്‍ രണ്ടും തലയാകാനുള്ള സാധ്യത നാലിലൊരു ശതമാനം (1/4) മാത്രമാവും. പത്തു നാണയങ്ങള്‍ എറിയുമ്പോള്‍ പത്തു തലകള്‍ ഒരുമിച്ചു വീഴാനുള്ള സാധ്യത തീരെയില്ലെന്നു വ്യക്തമാണ്. എന്നാല്‍ ഓരോ പ്രാവശ്യം നാണയം എറിയുമ്പോള്‍ ഓരോന്നിലും തല വീഴാനുള്ള സാധ്യത അമ്പതുശതമാനം ഉണ്ടായാല്‍ പോലും പത്തുപ്രാവശ്യം തുടര്‍ച്ചയായി തലയാകാനുള്ള സാധ്യത തീരെയില്ലെന്നു കാണാം. അതിനാല്‍ അസംഭവ്യതയെ കഷണങ്ങളാക്കി സംഭവ്യതയാക്കുന്ന പരിണാമവിദ്യ പരിണാമസങ്കല്‍പ്പം പോലൊരു വിഡ്ഢിവ്യാഖ്യാനം മാത്രമായി മാറുന്നു.

ഒരു വിമാനത്തില്‍ നൂറു കണക്കിനു പാര്‍ട്ടുകളുണ്ട് (Boeing  747-400ല്‍ ലക്ഷം പാര്‍ട്ടുകള്‍) ഇവയെല്ലാം ഒരിടത്തു കൂടിക്കിടക്കുന്നു എന്നു സങ്കല്‍പ്പിക്കുക (വിമാനത്തിന് അനുയോജ്യമായ പാര്‍ട്ടുകള്‍ എങ്ങനെയുണ്ടായി എന്ന പ്രശ്നം തല്‍ക്കാലം മറക്കുക.). എല്ലാ പാര്‍ട്ട്സും ഒറ്റയടിക്കു കൂടിച്ചേര്‍ന്ന് വിമാനം രൂപം കൊള്ളാനുള്ള സാധ്യത തീരെയില്ല. എന്നാല്‍ നാലു പാര്‍ട്ടുകള്‍ കൂടിച്ചേര്‍ന്ന് പല്‍ചക്രമാകാനുള്ള സാധ്യത വിമാനമുണ്ടാകാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണെന്നല്ലാതെ വിമാനമുണ്ടാകാനുള്ള സാധ്യതയെ അതൊട്ടുംതന്നെ വര്‍ധിപ്പിക്കുന്നില്ല എന്നു വ്യക്തമാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. വിമാനം 'പാര്‍ട്ട് ബൈ പാര്‍ട്ടായി' ഒരിക്കലും യാദൃഛികമായി കാലാന്തരത്തില്‍ സംഘടിക്കപ്പെടില്ല. വിമാനത്തിലെ  ആയിരക്കണക്കിനു പാര്‍ട്ടുകളില്‍ ഒന്നും പറക്കാന്‍ കഴിയുന്നതല്ലെങ്കിലും വിമാനം എന്ന വാഹനം പറക്കുന്നതാണ്! വിമാനം irreducibly complex  ആയ ഒരു മെക്കാനിക്കല്‍ വ്യവസ്ഥയാണ്. ഡി.എന്‍.എ.,ആര്‍.എന്‍.എ. അടക്കമുള്ള അസംഖ്യം irreducibly complex   ആയ ജൈവ വ്യവസ്ഥകളാണ് ജീവലോകത്തുള്ളത്. ഇവ പാര്‍ട്ടുകളായി രൂപപ്പെടാനുള്ള സാധ്യത ഒട്ടും തന്നെയില്ല എന്നതാണു യാഥാര്‍ഥ്യം.

അനുയോജ്യമായ നൂറുകണക്കിനു പാര്‍ട്ടുകള്‍ ഒരിടത്തു ലഭ്യമാണെങ്കിലുള്ള അസാധ്യതയാണ് മേല്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ പാര്‍ട്ടുകള്‍തന്നെ ആസൂത്രണഫലമായേ ആവിര്‍ഭവിക്കൂ. ഒരു വിമാനത്തിന്റെ നൂറുകണക്കിനു പാര്‍ട്ടുകളില്‍ ഒരെണ്ണം പോലും യാദൃഛികമായി രൂപപ്പെടാനുള്ള സാധ്യതയില്ല. ഒരു വിമാനത്തിനായി ഡിസൈന്‍ ചെയ്ത ഒരു പ്രത്യേക പാര്‍ട്ട് പോലും മറ്റൊരു വിമാനത്തിനു പ്രയോജനകരമാവില്ല എന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. വെറും ആസൂത്രണത്തേക്കാളുപരി ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിറുത്തിയുള്ള കൃത്യമായ ആസൂത്രണമില്ലാതെ ഒരു വിമാനത്തിന്റെ നെട്ടോ ബോള്‍ട്ടോ പോലും ഉണ്ടാകുന്നില്ല. ഒരു നെട്ട് ഒരു പ്രത്യേക ബോള്‍ട്ടിനെ ലക്ഷ്യംവെച്ച് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഒരു നെട്ടും ബോള്‍ട്ടും പോലും irreducibly complex  ആയ വ്യവസ്ഥയാണെന്ന് വ്യക്തം. ഒരു നെട്ടിനിണങ്ങുന്ന ബോള്‍ട്ടോ ബോള്‍ട്ടിനിണങ്ങുന്ന നെട്ടോ പോലും ലക്ഷ്യരഹിതമായി ഉണ്ടാകാനുള്ള സാധ്യതയില്ല. അതിനാല്‍ ക്രമാനുഗതമായി രൂപംകൊള്ളുമെന്ന വാദംതന്നെ സാമാന്യബുദ്ധിക്കു  നിരക്കുന്നതല്ല. ലോകത്തും ജൈവലോകത്തും കാണുന്ന സങ്കീര്‍ണതകള്‍ ലക്ഷ്യരഹിതമായും ക്രമാനുഗതമായും രൂപപ്പെടാന്‍ സാധ്യതയുള്ളവയല്ല. ഒരാറ്റത്തിന്റെ ഉല്‍ഭവം മാത്രം ഉദാഹരണമായെടുത്താല്‍മതി. എവിടെയോ അലഞ്ഞു തിരിഞ്ഞ ഏതാനും പ്രോട്ടാണുകളും ന്യൂട്രോണുകളും ഒത്തുചേര്‍ന്ന് ന്യൂക്ളിയസായെന്നും കാലാന്തരേണ ഏതാനും ഇലക്ട്രോണുകളെ കണ്ടുമുട്ടിയപ്പോള്‍ അവ വലംവെക്കാമെന്ന നിലയിലെത്തിയെന്നും സങ്കല്‍പ്പിക്കുന്ന (മറ്റെന്തു സങ്കല്‍പ്പിക്കാന്‍?) നിരീശ്വരവാദികള്‍ക്ക് മുത്തശ്ശിക്കഥകളുടെ നിലവാരമേ ആര്‍ജിക്കാനായിട്ടുള്ളൂ എന്നു വ്യക്തമാണ്. ഈ ജാള്യത മറക്കാന്‍ ശാസ്ത്രത്തിന്റെ പദാവലികള്‍ അവരുപയോഗിക്കുന്നു എന്നു മാത്രം.

 സൂചനകള്‍ :
1.   പേജ് 135
2.    പേജ് 135
3.    പേജ് 136
4.    പേജ് 136
5.    പേജുകള്‍ 136-137
6.    പേജ് 137
7.    പേജ് 137
8.  ഈ വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരിണാമപഠനം റിച്ചാഡ് ഡോക്കിന്‍സിന്റെ The Blind Watchmaker (1987) എന്ന കൃതിയാണ്. ഈ കൃതിയുടെ ഉള്ളടക്കം മഠയത്തമാണെന്ന് പേരില്‍ നിന്നുതന്നെ വ്യക്തമാണ്. 'അന്ധനായ വാച്ചുനിര്‍മാതാവ്' എന്ന സങ്കല്‍പം തന്നെ അസംബന്ധമല്ലേ? യഥാര്‍ഥ ലോകത്തുള്ളത് ബുദ്ധിമാനായ വാച്ചുനിര്‍മാതാവാണ് (The Intelligent Watchmaker). അന്ധനായ വാച്ചുനിര്‍മാതാവ് ഡോക്കിന്‍സിന്റെ ഭാവനയില്‍ മാത്രമുള്ള സങ്കല്‍പജീവിയാണ്. പരിണാമസങ്കല്‍പം യാഥാര്‍ഥ്യവിരുദ്ധമാണെന്നതിന്റെ സൂചയാണിത്.

9.    പേജ് 137

Friday, February 4, 2011

തെര്‍മോഡൈനമിക്സും പരിണാമവും

ആമുഖം


വിശദമായ മറുപടി വേണ്ടിവന്നതിനാല്‍ ഇതൊരു പോസ്ററായി കൊടുക്കുന്നു.  തെര്‍മോഡൈനമിക്സും പരിണാമവുമായി ബന്ധപ്പെട്ട് ബ്രൈറ്റ്, കെ.പി. എന്നിവരുടെ കമന്റുകള്‍ക്കുള്ള മറുപടിയാണിത്. അവരുടെ കമന്റുകള്‍ ഏറ്റവും താഴെ നല്‍കിയിട്ടുണ്ട്.


ബ്രൈറ്റേ ,


1.    എന്റെ ചോദ്യത്തില്‍ നിന്നുള്ള താങ്കളുടെ ഒഴിഞ്ഞുമാറലുകള്‍ ഡോക്യുമെന്റ് ചെയ്തത് ഇപ്പോഴും ബ്ളോഗിലുണ്ടല്ലോ.എന്നിട്ടും ഞാനാണ് ഒഴിഞ്ഞുമാറുന്നത് എന്നാരോപിക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ ?


2.    റോജര്‍ ലെവിന്‍ എന്ത് എവിടെ എഴുതിയെന്ന് വ്യക്തമായ റഫറന്‍സോടെ എഴുതിയിട്ടും ബ്രൈറ്റ് എഴുതുന്നതിങ്ങനെയാണ് : "വ്യക്തമായ റഫറന്‍സ് പല തവണ ചോദിച്ചെങ്കിലും  ഹുസൈന് മിണ്ടാട്ടമില്ല". വാചകങ്ങള്‍ ഇംഗ്ളീഷില്‍ തന്നെ ഉദ്ധരിച്ചശേഷം Science ,1982, No: 217, pp1239-1240 എന്നെഴുതിയാല്‍ റഫറന്‍സാവില്ലെങ്കില്‍,  അദ്ദേഹത്തിന്റ കുടുംബ വിവരങ്ങള്‍ കൂടി എഴുതിയാലേ 'വ്യക്തമായ റഫറന്‍സ്' ആകൂ എന്ന വാദമുണ്ടോ ബ്രൈറ്റിന് ? ഉണ്ടായിക്കൂടായ്കയില്ല !


ഇനി  ബ്രൈറ്റിന്റ ചോദ്യങ്ങളിലേക്ക് :


3.    ബ്രൂക്ക്സ് - വില്ലി, പ്രകൃതി നിര്‍ധാരണത്തെക്കുറിച്ച് "It does not promote speciation" , " it is not a creative force as many people have suggested" എന്നീ അഭിപ്രായങ്ങള്‍ പറഞ്ഞതിനോടു പൂര്‍ണമായും യോജിക്കുന്നു .


4.    എന്‍ട്രോപ്പി വര്‍ധിച്ചാല്‍ പരിണാമം ഉണ്ടാകുമെന്ന ബ്രൂക്സ്-വില്ലി വീക്ഷണം തെര്‍മോ ഡൈനാമിക്സ് വിരുദ്ധമായതിനാല്‍ വിയോജിക്കുന്നു.


5.    ബ്രൂക്സ്-വില്ലി തെര്‍മോഡൈനാമിക്സിനെപ്പറ്റി  എഴുതിയത്  ഇതുവരെയും ബ്ളോഗില്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നിരിക്കെ ബ്രൂക്സ്-വില്ലി നിഗമനത്തോടു യോജിക്കുന്നു  "ണ്ടെങ്കില്‍ തെര്‍മോഡയനാമിക്സിനൈക്കുറിച്ച് പറഞ്ഞ മണ്ടത്തരങ്ങള്‍ തിരുത്തുമോ?"   എന്ന താങ്കളുടെ ചോദ്യമല്ലേ മണ്ടത്തരം ? ഇതുവരെയും പറയാത്ത അഭിപ്രായം തിരുത്തുമോ എന്ന് വെളിവുള്ള ആരെങ്കിലും ചോദിക്കുമോ ?


6.    “യോജിക്കുന്നില്ലെങ്കില്‍ നിയോ ഡാര്‍വിനിസം തന്നെയാണ് ശരി എന്ന് സമ്മതിക്കുമോ ”എന്ന ചോദ്യം അപ്രസക്തമാണ്. ബ്രൂക്ക്സ് വില്ലിയുടെ പ്രകൃതി നിര്‍ധാരണത്തെക്കുറിച്ചുള്ള വീക്ഷണത്തോട് എനിക്ക് യോജിപ്പാണുള്ളത്.


7.    ബ്രൂക്സ്-വില്ലിയുടെ പ്രകൃതിനിര്‍ധാരണം does not promote speciation  എന്ന വീക്ഷണം ഡാര്‍വിനിസത്തിന്റെ ഖണ്ഡനമാണ് എന്ന കാര്യം ഗ്രഹിക്കാന്‍ ബ്രൈറ്റിന് ഗ്രാഹ്യശേഷിയുണ്ടാകണമെന്നില്ല. ഡാര്‍വിനിസം അണ്ണാക്കുതൊടാതെ വിഴുങ്ങിയവര്‍ക്ക് അതുണ്ടാകില്ല , സാധ്യവുമല്ല .


8.    ഡാര്‍വിനിസം ജീവജാതികളുടെ ഉല്‍ഭവം ശാസ്ത്രീയമായി വിശദീകരിച്ചുവെന്നു പ്രചരിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നതു പതിവാക്കിയത് ബ്രൈറ്റും സംഘവുമാണ് .


9.    ബ്രൈറ്റ് ചോദ്യം 4നു താഴെ ഉദ്ധരിച്ച ഇംഗ്ളീഷ് വാചകങ്ങള്‍ ബ്രൈറ്റിനു തന്നെ മനസ്സിലായിട്ടില്ല എന്നു വ്യക്തമാണ്.വിശദമാക്കാം   (ഇല്ലെങ്കില്‍ ഇനിയും കുറെ മണ്ടന്‍ ചോദ്യങ്ങളുമായി ബ്രൈറ്റ് അവതരിക്കും)  Chaos   ല്‍ നിന്നും order  ഉണ്ടാകുന്നതു വിശദീകരിച്ച ഇല്യ പ്രിഗോഗിന് ഇതേ തത്വ പ്രകാരം species ഉണ്ടകുമെന്ന് ബ്രൂക്ക്സ് പറഞ്ഞതു മനസ്സിലാക്കാനായില്ലെന്ന് ! "I don’t see how you can do it with species . I don’t  understand the extrapolation".   ബ്രൈറ്റിന് വല്ലതും മനസ്സിലായോ ? തെര്‍മോഡൈനാമിക്സ് പ്രകാരം ബ്രൂക്സിന്റെ വാദം പൊട്ടത്തരമാണെന്ന് തെര്‍മോഡൈനാമിക്സിലെ എറ്റവും വലിയ ആധികാരിക ശാസ്ത്രജ്ഞനായ പ്രിഗോഗിന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണിവിടെ ! തെര്‍മോഡൈനാമിക്സ് ഉപയോഗിച്ച് വാദങ്ങളെ നേരിടാനിറങ്ങിയ ബ്രൈറ്റ് എന്റെ വീക്ഷണങ്ങളെ സ്ഥിരികരിക്കുന്ന തെളിവ് അവതരിപ്പിച്ചത്  വിധിവൈപരീതമാണെങ്കിലും ഉചിതമായി ,നന്ദി . കൊക്കിലൊതുങ്ങാത്തത് കൊത്തരുതു ബ്രൈറ്റേ !
 

10.     എന്റെ നാലാം പോയിന്റിനെ പ്രിഗോഗിന്റെ ബ്രൈറ്റ് ഉദ്ധരിച്ച കമന്റ് സ്ഥിരീകരിക്കുന്നു.


11.     "Non Equilibrium thermodynamics  ന്റെ ഒരു പ്രധാനിപോലും അംഗീകരിക്കാത്ത, മുപ്പതുവര്‍ഷം മുന്‍പത്തെ ഈ നിഗമനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?  ശാസ്ത്രം ഒരു തീരുമാനത്തിലെത്തിയോ ?" എന്ന് ബ്രൈറ്റ് ചോദിക്കുന്നു. ഈ സംശയങ്ങളും ബ്രൈറ്റ് യഥാര്‍ത്ഥത്തില്‍ വളരെ ഡിമ്മാണെന്ന് മാത്രമാണു തെളിയിക്കുന്നത് .


     ഇല്യ പ്രിഗോഗിന്‍ എതിര്‍ത്തത്  ബ്രൂക്സ് - വില്ലി പ്രകൃതിനിര്‍ധാരണ വീക്ഷണത്തെയല്ല (പ്രകൃതി നിര്‍ധാരണം does not promote speciation എന്ന ആ അഭിപ്രായം തികച്ചും ശാസ്ത്രീയമാണ് ;ഡാര്‍വിനിസത്തിന്റെ ഖണ്ഡനവുമാണ് ) . തെര്‍മോഡൈനാമിക്സ് പ്രകാരം സ്പീസിയേഷന്‍ നടക്കും എന്ന ബ്രൂക്സ്- വില്ലി ധാരണയെയാണ് പ്രിഗോഗിന്‍  നിരാകരിച്ചത് . പ്രിഗോഗിന്റെ  നിരാകരണം നൂറുശതമാനം ശരിയുമാണ്. ചുരുക്കത്തില്‍ ഡാര്‍വിനിസം പൊളിയുകയും ചെയ്തു, പുതിയൊരു സ്പീസിയേഷന്‍ മെക്കാനിസം ഉണ്ടായതുമില്ല എന്നതാണ് ബ്രൂക്സ്-വിലി സിദ്ധാന്തത്തിന്റെ ഇന്നത്തെ ശാസ്ത്രീയസ്ഥിതി (ഈ ബ്ളോഗില്‍ ഞാന്‍ അവതരിപ്പിച്ച വീക്ഷണങ്ങളുടെ സമ്പൂര്‍ണ സ്ഥിരീകരണം ബ്രൈറ്റിന്റെ  കൈകളാല്‍ സംഭവിച്ചു എന്നതിന്   ബ്രൈറ്റിന്റെ 'ബ്രൈറ്റ്നസി'നെ വീണ്ടും അഭിനന്ദിക്കാതിരിക്കന്‍ ആവുന്നില്ല! )


12.     “കുറിപ്പില്‍ വില്ലി- ബ്രൂക്സ് പഠനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ് “A different but currently contentious response "... contentious  എന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ ഹുസൈന്  ? "എന്നതാണ് ബ്രൈറ്റിന്റെ അവസാന ചോദ്യം . Contentious എന്ന വാക്കിന്റെ  അര്‍ത്ഥം മാത്രം മനസ്സിലാവുകയും ഈ വാചകത്തിന്റ മൊത്തം വിവക്ഷ മനസ്സിലാവുകയും ചെയ്തില്ല എന്നതാണ് ബ്രൈറ്റിന്റെ ദുര്യോഗം.  Contentious  എന്ന് പ്രയോഗിച്ചത് പ്രകൃതി നിര്‍ധാരണത്തെപറ്റിയുളള വില്ലി-ബ്രുക്സ് വിലയിരുത്തലിനെ പറ്റിയല്ല. മറിച്ച് തെര്‍മൊഡൈനാമിക്സ് പ്രകാരം സ്പീസിയേഷന്‍ സംഭവിക്കുമെന്ന ധാരണയെക്കുറിച്ചാണ് .


13.    ഈ മഠയന്‍ ധാരണയെയാണ് പുതിയ പരിണാമ സിദ്ധാന്തമായി താങ്കള്‍ തന്നെ പരാമര്‍ശിച്ച കാളിദാസന്‍ ചൂണ്ടിക്കാട്ടിയത്!. നിവൃത്തിയില്ലാതാകുമ്പോള്‍ ഏതു മഠയത്തങ്ങളെയും കൂട്ടു പിടിച്ച് പരിണാമത്തെ രക്ഷിക്കാനിറങ്ങുന്ന വിഡ്ഢിയാണ് താങ്കളുടെ സുഹൃത്ത് കാളിദാസന്‍  എന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ ? ഇക്കാര്യവും ഭംഗ്യന്തരേണ താങ്കള്‍ തന്നെ സമര്‍ത്ഥിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി !


14.     It does not promote speciation എന്നു പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചു പറഞ്ഞാല്‍ പ്രകൃതി നിര്‍ധാരണത്തിന് ജീവജാതികളുടെ ഉല്‍ഭവം വിശദീകരിക്കാനാവില്ല എന്നു തന്നെയാണര്‍ത്ഥം . but only as a minor influence എന്നത് ഇതിനെ  ഒരു നിലക്കും ദുര്‍ബ്ബലമാക്കുന്നില്ല . It can affect survivorship എന്ന നിലക്കാണ് ഈ minor influence   അംഗീകരിക്കുന്നത്. ഇതു സൃഷ്ടിവാദികളും അംഗീകരിക്കുന്നതാണ്. survivorship നെ പ്രകൃതി നിര്‍ധാരണം സ്വാധീനിച്ചാലും സ്പീസിയേഷന്‍ സംഭവിക്കില്ല .


15.    ഡാര്‍വീനിയന്‍ നാച്ചുറല്‍ സെലക്ഷനില്‍ വിശ്വസിക്കാത്തത് ലെവിനല്ല ,വിലിയും ബ്രൂക്സുമാണ് . ലെവിന്‍ അവരുടെ സിദ്ധാന്തം പരിചയപ്പെടുത്തിയ ആളാണ് .


16.    വില്ലി -ബ്രൂക്സ് പരിണാമ വിശ്വാസികളാണെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ് .പരിണാമ വിശ്വാസികളായ ഇവര്‍ ഡാര്‍വിനിസത്തിന് ജീവജാതികളുടെ ഉല്‍ഭവം വിശദീകരിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടതു് ചെറിയ കാര്യമാണോ ബ്രൈറ്റേ ?


17.    ലെവിന്‍ ഇവരുടെ വീക്ഷണക്കാരനല്ല എന്ന് ലെവിന്റെ മറ്റു ശാസ്ത്ര ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. എന്നാല്‍ താങ്കള്‍ക്ക് ലെവിനെ പരിചയമില്ലെന്ന്  ‘ഒരു ലെവിന്‍’ എന്നു മുന്‍പു പ്രയോഗിച്ചതില്‍ നിന്നു മനസ്സിലായി .


"ഹുസൈന്‍ പഠനം പുറത്തെടുക്കാത്തതിന്റെ കാരണം എല്ലാവര്‍ക്കും മനസ്സിലായല്ലോ" എന്ന് ബ്രൈറ്റ് ഉപസംഹാരമായി കുറിക്കുന്നു. ഞാന്‍ പഠനം പുറത്തെടുക്കാത്തതിന്റെയും ബ്രൈറ്റ് പഠനം പുറത്തെടുത്തതിന്റെയും ഫലം ഒന്നു തന്നെ .ബ്രൈറ്റിന്റെ ആധുനിക അന്ധവിശ്വാസമായ ഡാര്‍വിനിസത്തിന്റെ സര്‍വ നാശം  ! രക്ഷക്കെത്തുമായിരുന്ന പുതിയ സിദ്ധാന്തത്തിന്റെയും സര്‍വനാശം !!


"സൃഷ്ടിവാദക്കാര്‍ പകര്‍ത്തിവച്ച വാലും തലയുമില്ലാത്ത വാചകങ്ങള്‍ വീണ്ടും പകര്‍ത്തിവച്ച് ചുളുവില്‍ വിജ്ഞാനിയാണെന്ന് നടിക്കാമെന്ന് കരുതി.പക്ഷേ ഇന്റര്‍നെറ്റ്‌ ചതിച്ചു.വെറുതെ ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ തന്നെ സത്യം വെളിവാകുമെന്നു അറിഞ്ഞില്ല.ഈ ഇന്റര്‍നെറ്റൊക്കെ ശരിക്കും മ്ലേച്ഛമായ യുദ്ധശാസ്ത്രം തന്നെ.അല്ലെ ഹുസൈനെ?അല്ലെങ്കില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?"-Bright .


ഈ വാചകങ്ങളൊക്കെ ആര്‍ക്കാണു ചേരുകയെന്നു വായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും !
ബ്രൈറ്റേ ,എന്തിനാണ് സൃഷ്ടിവാദികള്‍  ?
താങ്കളെപ്പോലെ മന്ദബുദ്ധിയായ ഒരൊറ്റ അനുയായി പോരെ , ഡാര്‍വിനിസം  തകരാന്‍ ? !








കെ.പിക്ക്,


“Evolution as Entropy”എന്ന ശീര്‍ഷകം തന്നെ പൊട്ടത്തരമാണെന്ന് കെ.പിക്ക് മനസ്സിലാകാത്തത് തെര്‍മോഡൈനാമിക്സ് ആഴത്തിലറിയാത്തതുകൊണ്ടാണ്. തെര്‍മോഡൈനാമിക്സില്‍  അതി വിദഗ്ധനായ പ്രിഗോഗിന്‍ ഇതു പൊട്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടത് മുകളില്‍ വിശദീകരിച്ചല്ലോ (ഇനിയും വേണമെങ്കില്‍ പിന്നീടു വിശദീകരിക്കാം. സാമാന്യ ബുദ്ധിയെങ്കിലുമുള്ള വായനക്കാര്‍ക്ക് അവര്‍ നിരീശ്വരവാദികളായാലും ഇതു മതിയാകും. എന്നാല്‍ കെ.പിക്കും ജാക്കിനുമൊന്നും ഇതുകൊണ്ടൊന്നും മനസ്സിലാകണമെന്നില്ല)


“….causal mechanisms of evolution are not so important in "proving" its reality”എന്ന് ബ്രൂക്സും വില്ലിയും പറയുന്നത് തന്നെ അവര്‍ പരിണാമത്തില്‍ അന്ധമായി വിശ്വസിക്കൂന്നു എന്നതിന് തെളിവാണ്.  Mechanism ഇല്ലാതെ പരിണാമം വസ്തുതയാണെന്ന് കരുതുന്നയാള്‍ തെളിവില്ലാതെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു എന്നാണര്‍ത്ഥം.  ഡാര്‍വിനിസം പൊളിഞ്ഞാല്‍ ഇന്ന് വ്യാപകമായി സ്വീകാര്യത നേടിയ പരിണാമ സങ്കല്‍പ്പം പൊളിഞ്ഞു എന്നു തന്നെയാണര്‍ത്ഥം.  ശാസ്ത്രീയമായ മെക്കാനിസം നിര്‍ദ്ദേശിക്കാതെ തിയറിമാത്രം മുന്നോട്ടു വെച്ചാലും തെറ്റില്ല എന്ന അശാസ്ത്രീയ സമീപനം സ്വീകരിച്ചിട്ടുളള ബ്രൂക്ക്സും വില്ലിയും തങ്ങളുടെ പുതിയ മെക്കാനിസത്തിന്റെ ദൌര്‍ബല്യം മറച്ചുവെക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്.  ഡാര്‍വിനിസം അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ മാത്രം ശീലിച്ച കെ.പിക്ക് ഇതു വല്ലതും മനസ്സിലാകുമോ?


ഗുരുത്വാകര്‍ഷണത്തിന്റെ  ‘യാഥാര്‍ത്ഥ്യം’ അംഗീകരിക്കാന്‍ ഒരു ഗുരുത്വാകര്‍ഷണ സിദ്ധാന്തം വേണമെന്നില്ല. ഇപ്പോഴും നിരീക്ഷിച്ച് അറിയാവുന്ന process ആണത്.  എന്നാല്‍ പരിണാമം ഗതകാല സംഭവത്തെക്കുറിച്ചുളള സങ്കല്‍പ്പമാണ്.  ഗുരുത്വാകര്‍ഷണം വിശദീകരിക്കുന്ന തിയറി ഇല്ലാതെ തന്നെ ഗുരുത്വാകര്‍ഷണത്തില്‍ വിശ്വസിക്കാമെന്നപോലെ തിയറിയില്ലാതെ പരിണാമത്തിലും വിശ്വസിക്കാം എന്നു കരുതുന്നയാള്‍ അന്ധവിശ്വാസിയാണ്. ഏതായാലും പരിണാമത്തെക്കുറിച്ചുളള ഒരു സിദ്ധാന്തത്തെ സ്യഷ്ടിവാദികള്‍ക്ക് disprove ചെയ്യാനാവും എന്ന് ഭംഗ്യന്തരേണ സമ്മതിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായല്ലോ.  ഈ സിദ്ധാന്തം കെ.പി. യുടെ ഇഷ്ടസിദ്ധാന്തമായ ഡാര്‍വിനിസമാണ്! പ്രക്യതി നിര്‍ധാരണം does not promote speciation എന്ന് ബ്രൂക്ക്സും വില്ലിയും സമ്മതിച്ചല്ലോ.  പ്രക്യതി നിര്‍ധാരണം വഴി ജീവജാതികള്‍ ഉല്‍ഭവിക്കുകയില്ല എന്നാണിതിനര്‍ത്ഥം.  എങ്കില്‍ പിന്നെ എങ്ങനെ ഉല്‍ഭവിക്കുമെന്ന് കെ.പി.  ഒരുദാഹരണത്തിലൂടെയെങ്കിലും വ്യക്തമാക്കാമോ?


1)    എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ? (ജാക്ക് ചെയ്തപോലെ മറുപടിയെഴുതാതെ ലിങ്കി രക്ഷപ്പെടരുത്).


2)    ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


3)    ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


4)    തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


5)    ഇരുപതു ലക്ഷത്തിലേറെ ജീവജാതികളില്‍ മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?


ഇതില്‍ ഒരെണ്ണമെങ്കിലും ത്യപ്തികരമായും ശാസ്ത്രീയമായും വിശദീകരിക്കാന്‍ കെ.പി.ക്കാവുമോ?
കമന്റുകള്‍:


"  bright said...
ഹുസൈനോട് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും അവയൊക്കെ കാണാത്ത ഭാവത്തില്‍ തുടരുകയാണ് പുള്ളി.May be hoping if he ignore it long enough those
embarrassing questions might go away.എനിക്ക് പക്ഷേ അങ്ങിനെ പോകാന്‍ പറ്റില്ലല്ലോ.ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും മറുപടി കൊടുത്തു വായടപ്പിച്ചു എന്ന് ഹുസൈന്‍ വീമ്പിളക്കില്ലെ?




കഴിഞ്ഞ പോസ്റ്റില്‍ എനിക്കുള്ള മറുപടിയില്‍ ഒരു കനപ്പെട്ട തെളിവായി റോജര്‍ ലെവിനെ ചര്‍ച്ചയില്‍ കൊണ്ടുവന്നത് ഹുസൈനാണ്.വ്യക്തമായ റഫറന്‍സ് പലതവണ ചോദിച്ചെങ്കിലും ഹുസൈന്
മിണ്ടാട്ടമില്ല.ഹുസൈന്റെ സത്യസന്ധതയില്ലായ്മ കാണിക്കുന്നതിനും ആ പഠനത്തിന് ഹുസൈന്‍ ഇപ്പോഴും പിടി വിട്ടിട്ടില്ലാത്ത തെര്‍മോഡൈനാമിക്സുമായും ബന്ധമുള്ളതുകൊണ്ടും ആ കുറിപ്പിന്റെ ഒരു ലിങ്ക് ഇവിടെ പോസ്റ്റുന്നു.രണ്ടു പേജുള്ള കുറിപ്പിന്റെ ഒരു പേജ് ഫ്രീ ആയി വായിക്കാം.നമുക്ക് തല്‍കാലം അത് മതി.ലിങ്ക്....


http://www.sciencemag.org/content/217/4566/1239.short




ലെവിന്‍ ബ്രൂക്സ് വില്ലി പഠനത്തേക്കുറിച്ച് എഴുതുന്നത് തന്നെ''Two phylogenticists argue that increasing species diversity is an inevitable consequence,not a violation of the second law of thermodynamics.'' അവരുടെ പഠനത്തിന്റെ പേര് '' Victims of history-a non equilibrium approach to evolution.'' പഠനത്തിന്റെ സാരാംശം ഇതാണ്.''Evolution and the appearence of a
hierarchy of life is not only compatable with the second law of thermodynamics but also an inevitable out come of the inescapable increase in entropy in system.''




അപ്പോള്‍ ഹുസൈനോട് ചോദ്യം..


(1) ബ്രൂക്സ് വില്ലി നിഗമനത്തോട് യോജിക്കുന്നുണ്ടോ?


(2)ഉണ്ടെങ്കില്‍ തെര്‍മോഡൈനാമിക്സിനെക്കുറിച്ച് പറഞ്ഞ മണ്ടത്തരങ്ങള്‍ തിരുത്തുമോ?


(3)യോജിക്കുന്നില്ലെങ്കില്‍ നിയോഡാര്‍വിനിസം തന്നെയാണ് ശരി എന്ന് സമ്മതിക്കുമോ?


(4) ഈ പഠനത്തെ ഇവിടെ സൂചിപ്പിച്ചത് ആരെ പറ്റിക്കാന്‍?




ആ കുറിപ്പില്‍ ഇങ്ങനെ വായിക്കാം...''The application of non equilibrium thermodynamics to living systems is still relatively new and controversial.IIya Prigogine of the University of
Texas,who pioneerd much of this field,heard brooks talk about his and Wiley's theory at a seminar earlier this year.''I see how you can do this with molecules,''he told brooks,''but I don't
see how you can do it with species.I don't understand the extrapolation.''




(5) Non equilibrium thermodynamics ന്റെ ഒരു പ്രധാനി പോലും അംഗീകരിക്കാത്ത,മുപ്പതു വര്‍ഷം മുന്‍പത്തെ ഈ നിഗമനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?ശാസ്ത്രം
തീരുമാനത്തിലെത്തിയോ?




(6) കുറിപ്പില്‍ വില്ലി ബ്രൂക്സ് പഠനത്തേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്...''A different but currently contentious response''.... 'contentious' എന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ ഹുസൈന്?
February 2, 2011 12:18 PM


ഈ കുറിപ്പില്‍ ലെവിന്റെ യഥാര്‍ത്ഥ വാക്കുകള്‍ ഹുസൈന്‍ ഉദ്ധരിച്ചപോലല്ല.(ഇത് കാളിദാസന്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.) യഥാര്‍ത്ഥ വരികള്‍ ഇങ്ങനെയാണ്.''Natural selection, a central feature of neo-Darwinism, is allowed for in Brooks and Wiley's theory, but only as a minor influence. "It can affect survivorship" says Brooks. "It can weed out some of the complexity and so slow down the information decay that results in speciation. It may have a stabilizing effect, but it does not promote speciation. It is not a creative force as many people have suggested."




ഇതാണ് ഹുസൈന്‍ താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടാന്‍ ഇങ്ങനെയാക്കിയത്....“It (natural selection) may have a stabilizing effect, but it does not promote speciation. It is not a creative force as many people have suggested"




(7) രണ്ടിനും ഒരേ അര്‍ത്ഥമാണോ ഹുസൈനേ ?




(8) ഈ വരികള്‍ ലെവിന്‍ നാച്ചുറല്‍ സെലക്ഷനില്‍ വിശ്വസിക്കുന്നില്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?




(9) ഈ പഠനത്തില്‍ വില്ലി ബ്രൂക്സ് പരിണാമം നടക്കുന്നില്ല എന്ന് പറയുന്നുണ്ടോ?




(10) കുറിപ്പിലെവിടെയെങ്കിലും ഒരു പഠനത്തേക്കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യുന്നു എന്നല്ലാതെ ആ പഠനത്തിലെ നിഗമനങ്ങള്‍ ശരിയാണെന്ന് താന്‍ കരുതുന്നതായി എന്തെങ്കിലും സൂചന ലെവിന്‍
നല്‍കുന്നുണ്ടോ?




ഹുസൈന്‍ പഠനം പുറത്തെടുക്കാഞ്ഞതിന്റെ കാരണം എല്ലാവര്‍ക്കും മനസ്സിലായല്ലോ.സൃഷ്ടിവാദക്കാര്‍ പകര്‍ത്തിവച്ച വാലും തലയുമില്ലാത്ത വാചകങ്ങള്‍ വീണ്ടും പകര്‍ത്തിവച്ച് ചുളുവില്‍ വിജ്ഞാനിയാണെന്ന് നടിക്കാമെന്ന് കരുതി.പക്ഷേ ഇന്റര്‍നെറ്റ്‌ ചതിച്ചു.വെറുതെ ആരെങ്കിലും സെര്‍ച്ച്‌ ചെയ്താല്‍ തന്നെ സത്യം വെളിവാകുമെന്നു അറിഞ്ഞില്ല.ഈ ഇന്റര്‍നെറ്റൊക്കെ ശരിക്കും മ്ലേച്ഛമായ യുദ്ധശാസ്ത്രം തന്നെ.അല്ലെ ഹുസൈനെ?അല്ലെങ്കില്‍ ഇങ്ങനെ നാണം കെടുമായിരുന്നോ?
February 2, 2011 12:19 PM"


KP said...What Brooks and Levin has to say on evolution (I asked Husain to read this in my very first comments on this issue)


From the first paragraph, "Preface to first edition", of their book "Evolution as Entropy- toward a unifying principle for biology".


-- That organisms have evolved rather than being created is the single most important and unifying principle of modern biology. Theories regarding the causal mechanisms of evolution are not so important in "proving" its reality. The fact that scientists put forward theories mean that they accept this reality. Confused creationists frequently think that if they can "disprove" Darwin's theory of natural selection they can "disprove" evolution. But of course this is untrue-even if they succeeded they would only be disproving a theory and not the process (KP's words- here process means "Evolution")..---


Brooks and Levin clearly anticipated confused creationists like Husain mis-interpreting their intentions. See what they have to say on this -"Confused creationists frequently think that if they can "disprove" Darwin's theory of natural selection they can "disprove" evolution. But of course this is untrue"


Husain is relying an unfinished speculative work, that supports and agrees with evolution, for his refutation!!

What a scientific approach!!

Yet another example of Husain's intellectual dishonesty.

February 2, 2011 5:41 PM


Saturday, January 29, 2011

വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ PART IV

ഗവേഷണം എന്നതു തന്നെ തെററാകാന്‍ possibility യുളള സംരംഭമാണ്. പക്ഷെ,സൃഷ്ടിവാദ ഗവേഷണം അങ്ങനെയായിക്കൂടാ എന്നാണ് പരിണാമവാദികളുടെ തിട്ടൂരം!!!.


"അപ്പൂട്ടന്‍ said...

താങ്കളുടെ ചില പരാമര്‍ശങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.

അവരുടെ നിഗമനങ്ങള്‍ ശരിയോ,തെറ്റോ എന്നതും ഞാനെത്ര അംഗീകരിക്കുന്നു എന്നതും മറ്റൊരു കാര്യമാണ്‌.സൃഷ്ടിവാദികള്‍ സ്വന്തമായി ഗവേഷണം നടത്തുന്നു എന്നത്‌ നിങ്ങള്‍ക്കും നിഷേധിക്കാനാവുന്നില്ലല്ലോ!

കണ്‍ക്ലൂഷന്‍ തെറ്റിയാല്‍പ്പോലും റിസര്‍ച്ച്‌ റിസര്‍ച്ചല്ലാതാകുമോ ജാക്കേ?

സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന്‌ തെളിയിയ്ക്കാന്‍ ഇതുകൊണ്ടും സാധിയ്ക്കുന്നില്ലല്ലോ. കാര്യങ്ങളില്‍ ഇപ്പോഴും glaringly missing അംശങ്ങളുണ്ട്‌, താങ്കള്‍ക്കത്‌ അറിയില്ല എന്ന്‌ ഞാന്‍ കരുതുന്നില്ല. I don't think that, personally, you are convinced about your own replies. ഓസ്റ്റിന്റേയും ഹംഫ്രീസിന്റെയും പരീക്ഷണങ്ങള്‍ താങ്കള്‍ ഇവിടെ എഴുതി. രണ്ടിലും ഉള്ള visible misinterpretations താങ്കള്‍ക്ക്‌ മനസിലാകും എന്ന് ഞാന്‍ കരുതുന്നു.

ഇതു പറയാന്‍ എന്നെ പ്രേരിപ്പിച്ച കാര്യങ്ങള്‍ ഇവയാണ്‌.
ശാസ്ത്രീയമാണെന്ന്‌ താങ്കള്‍ കരുതുന്ന സൃഷ്ടിവാദ ഗ്രന്ഥങ്ങളിലെയോ പരീക്ഷണങ്ങളിലെയോ നിഗമനങ്ങള്‍ (actually, should say assumptions, doesn't matter) ശരിയാണെന്നു പോലും താങ്കള്‍ക്ക്‌ ഉറപ്പില്ല. താങ്കള്‍ ഇവിടെ ലിസ്റ്റ്‌ ചെയ്ത എല്ലാ ഗ്രന്ഥ/പരീക്ഷണങ്ങളും YEC മുന്നോട്ടുവെയ്ക്കുന്ന വ്യക്തി/സംഘടനകളുടേതാണ്‌. യങ്ങ്‌ എര്‍ത്ത്‌ തിയറി താങ്കളുടെ നോട്ടത്തില്‍ ശരിയുമല്ല. അത്തരത്തില്‍, താങ്കള്‍ക്ക്‌ തന്നെ അംഗീകരിക്കാനാവാത്ത നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ താങ്കള്‍ എന്തിന്‌ എടുത്തുദ്ധരിക്കണം? It's a different thing to be unaware of details, but if you quote something without even agreeing to the basic concepts, then there is some trouble.

ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ....
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചുപറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും സൃഷ്ടിവാദത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നില്ലേ എന്ന് താങ്കള്‍ക്ക്‌ ഇനിയും ചോദിയ്ക്കാം.

ഇതെല്ലാം സാധാരണക്കാര്‍ക്ക്‌ സ്വീകാര്യമായിരിക്കാം. സയന്‍സ്‌ പഠിച്ച താങ്കള്‍ ഒരു ചര്‍ച്ചയില്‍ ഇവ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്ന തീസിസ്‌ വേണ്ടെ പറയാന്‍. ഇല്ലാതെ ഗവേഷണം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി മാത്രം ചില ഉദാഹരണങ്ങള്‍ നല്‍കുന്നതില്‍ എത്രമാത്രം ഔചിത്യമുണ്ട്‌?
If you have difference in opinion on the basic things of a theory, how much does it stand the scrutiny? You would certainly be aware of these aspects as well.

That also brings back one question, your own comment is doubtful
Secondly, There are clear timelines.

January 17, 2011 8:42 PM"




മോറിസിന്റെയും മറ്റും പരമ്പരാഗത കാലഗണനാ രീതിയുടെ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാനും ചിത്രഭാനുവും തമ്മിലൊരു exchange ഉം നടന്നു. ഇപ്പോള്‍ ചിത്രഭാനുവിനെ കാണാനുമില്ല. അതിനാല്‍ എനിക്കു തന്നെയും ബോധ്യപ്പെട്ടതും നിങ്ങള്‍ക്കൊന്നും ദുര്‍ബ്ബലമാക്കാന്‍ സാധിക്കാത്തതുമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിവാദം സമര്‍ത്ഥിച്ചതെന്നു വ്യക്തമാണ്.


 Appottan  : "ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ....
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചു പറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല."


പിന്നെ , നൂറുശതമാനം ശാസ്ത്രീയമെന്ന് ഉറപ്പിച്ചു പറയണം എന്നൊക്കെയുള്ള അപ്പുട്ടന്റെ വാശിക്ക് അഞ്ചു ശതമാനം പോലും ഉറപ്പില്ലെന്നു വ്യക്തമല്ലേ? ഡാര്‍വിനിസം ശരിയാണെന്ന് അഞ്ചു ശതമാനം പോലും ഉറപ്പിച്ചു പറയാതെ ഒഴിഞ്ഞുമാറിയ അപ്പൂട്ടന്‍ സൃഷ്ടിവാദം നൂറു ശതമാനം ഉറപ്പിച്ചുപറയണമെന്നു ശഠിക്കുന്നത് തമാശയായിപ്പോലും കാണാനാവുമോ?! ഏതായാലും ശാസ്ത്രത്തിനപ്പുറവും ഉറപ്പും ബോധ്യങ്ങളുമുണ്ടന്ന് അപ്പൂട്ടന്‍ മനസ്സിലാക്കുക. അതിനാല്‍ ഉറപ്പിച്ചു പറയാനാവും creationism  തന്നെയാണു സത്യമെന്ന്;ശാസ്ത്രീയമായും യുക്തിപരമായും മനുഷ്യുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന പ്രപഞ്ച വീക്ഷണമെന്ന്.


അപ്പൂട്ടന്റെ പോസ്റ്റില്‍ നമ്പറിട്ടെഴുതിയ നാലു പ്രധാന പോയിന്റുകള്‍ക്കും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട് . എങ്കിലും ഇവ ലഘുവാണ്.


"Firstly, there are a lot things in detail about creationism.

Secondly, There are clear timelines.

Thirdly, there is clear methodology.

Fourthly, there are clear explanations.

Fifthly, there are a number of observations that are testable".



മേല്‍ സൂചിപ്പിച്ച ഓരോ കാര്യങ്ങളെപ്പറ്റിയും അനേകം കൃതികള്‍ മാസം തോറും ഇറങ്ങുന്ന ഇക്കാലത്ത് അവയെപ്പറ്റി വിശദീകരിക്കാന്‍ ഇറങ്ങിയാല്‍ തീരില്ല എന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല പരിണാമ- സൃഷ്ടി വീക്ഷണങ്ങള്‍ ജീവലോകവുമായി മാത്രം ബന്ധപ്പട്ടതുമല്ല.മനുഷ്യന്റെ സാംസ്കാരിക ചരിത്രം തുടങ്ങി പ്രപഞ്ചോല്‍പ്പത്തി വരെയുള്ള അനേകം മേഖലകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് .ഇവയെക്കുറിച്ച് സമഗ്രമായല്ലെങ്കിലും സമാന്യമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കുന്നുണ്ട് (ഇതിനു പ്രേരണ നല്‍കിയ അപ്പൂട്ടന്‍ തുടങ്ങി ബ്ളോഗില്‍ അനുകൂലമായും പ്രതികൂലമായും കമന്റിയ എല്ലാവര്‍ക്കും so many thanks ).



പിന്നീടു വന്ന അപ്പൂട്ടന്റെ കമന്റുകള്‍ കൂടി പരാമര്‍ശിക്കട്ടെ.



"അപ്പൂട്ടന്‍ said...


പരിണാമം എന്നതിന്റെ നിര്‍വ്വചനം താങ്കള്‍ നല്‍കിയത്‌ ഇങ്ങിനെയാണ്‌.

സ്പീഷിസ്‌ ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ്‌ ഘടനക്ക്‌ പുറത്തുകടക്കുന്ന മാറ്റങ്ങളാണ്‌ പരിണാമം.ഇങ്ങനെയൊരു നിര്‍വ്വചനം ഞാന്‍ എവിടെയും കേട്ടിട്ടില്ല. Evolution എന്ന വാക്കിന്റെ വാച്യാര്‍ത്ഥം പോലും അതല്ല. അപ്പോള്‍ പിന്നെ മാറ്റമൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, താങ്കളുടെ ഡെഫിനിഷന്‍ അനുസരിച്ചുള്ള മാറ്റം കണ്ടില്ല എന്ന് പറയാനേ കഴിയൂ. Science doesn't go by that.With all these, if you still feel that Creationism is more scientific, providing more accurate answers than all of Cosmology and Evolution, it's just your choice and nothing more than that. So far, you have hardly done anything to justify your stand.
January 17, 2011 8:46 PM"



ഡാര്‍വിന്റെ കാലത്തോ തൊട്ടടുത്തുള്ള ദശകങ്ങളിലൊ “ഇങ്ങനെയൊരു നിര്‍വ്വചനം” ഉണ്ടായിരുന്നില്ല. ജനിതക വ്യതിയാനങ്ങളുടെ കാരണവും വ്യാപ്തിയും അക്കാലത്തു വ്യക്തമായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ജനിതക ശാസ്ത്രജ്ഞന്മാര്‍ ഇത്തരമൊരു നിര്‍വ്വചനത്തിലെത്തിയിട്ടുണ്ട്.സ്ഥൂല പരിണാമമെന്നും സൂക്ഷ്മ പരിണാമമെന്നും ( macro evolution and micro evolution) .മാറ്റങ്ങളെ രണ്ടായി അവര്‍ വേര്‍തിരിച്ചിട്ടുണ്ട്. micro evolution എന്ന് അവര്‍ പറയുന്ന സ്പീഷിസ് ഘടനയ്ക്കകത്തുണ്ടാകുന്ന മാറ്റങ്ങള്‍ macro evolution നു കാരണമാകുമോ എന്നതില്‍ അവര്‍ തര്‍ക്കത്തിലാണ്.


Macro evolution is evolution on a scale of separated gene pools. Macro evolutionary studies focus on change that occurs at or above the level of species, in contrast with micro evolution, which refers to smaller evolutionary changes (typically described as changes in allele frequencies) within a species or population.(http://en.wikipedia.org/wiki/Macroevolution)

 'micro evolution'  എന്ന് evolutionists പേരിട്ട ഈ ജനിതക വ്യതിയാനങ്ങളെ സൃഷ്ടിവാദികള്‍ സ്വാഭാവിക ജനിതക വ്യതിയാനങ്ങളായി അംഗീകരിക്കുന്നു.അവ ഏങ്ങനെ എത്രനാള്‍ കുന്നുകൂടിയാലും macro evolution നു കാരണമാകില്ലെന്ന് സൃഷ്ടിവാദികള്‍ പറയുന്നു. ഈ നിലപാടിലേക്ക് പരിണാമ ശാസ്ത്രജ്ഞരിലെ തന്നെ പലരും എത്തിക്കൊണ്ടിരിക്കുന്നു എന്നതു ശ്രദ്ധേയമാണ് .


"New concepts and information from molecular, developmental biology, systematics, geology and the fossil record of all groups of organisms, need to be integrated into an expanded evolutionary synthesis. These fields of study show that large-scale evolutionary phenomena cannot be understood solely on the basis of extrapolation from processes observed at the level of modern populations and species. Patterns and rates of evolution are much more varied than had been conceived by Darwin or the evolutionary synthesis, and physical factors of the earth's history have had a significant, but extremely varied, impact on the evolution of life."
(Carroll, Robert L., "Towards a new evolutionary synthesis," Trends in Ecology and Evolution, 2000, Vol. 15, pp.27-32, p.27)

"A persistent debate in evolutionary biology is one over the continuity of micro evolution and macro evolution -- whether macroevolutionary trends are governed by the principles of microevolution."(Andrew M. Simons, "The continuity of microevolution and macroevolution,"Journal of Evolutionary Biology 15 (2002): 688-701).



പിന്നീടു വന്ന അപ്പൂട്ടന്റെ ഒരു കമന്റ് കൂടി പരാമര്‍ശിക്കട്ടെ :
"അപ്പൂട്ടന്‍ said...


സുസ്ഥിരതയാണ്‌ താങ്കള്‍ സൃഷ്ടിയ്ക്ക്‌ തെളിവായി പരാമര്‍ശിച്ചത്‌. സ്ഥിരത എന്നത്‌ പരീക്ഷണ വിധേയമാക്കാവുന്നതാണോ? കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയുടെ ഗതിയനുസരിച്ച്‌ വിശദമാക്കാം എന്ന്‌ കരുതിയിരുന്നതാണ്‌, ഏതായാലും ഇവിടെയെഴുതാം.You can not test a status-quo.സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം. ജീവജാലങ്ങളുടെ കാര്യത്തില്‍ അത്തരമൊരു exhaustive list തല്‍ക്കാലം നിലവിലുള്ളതായി അറിവില്ല. പിന്നെയുള്ള വഴി നിരീക്ഷണമാണ്‌. പക്ഷെ എത്രകാലം നിരീക്ഷിക്കും? ഒരു മനുഷ്യജന്മം പോരല്ലൊ ഇതിന്‌. പ്രകൃതിസാഹചര്യങ്ങളും ജീവിവര്‍ഗ്ഗങ്ങളുടെ ബാഹുല്യവും ഒന്നും പണ്ടത്തേതുപോലെയല്ലതാനും. ഇനി, ഇതല്ലാതെ വഴികള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞുതരൂ. ഇനി, നിരീക്ഷിക്കുന്ന കാലയളവില്‍ ജീവികള്‍ക്ക്‌ മാറ്റമൊന്നുമുണ്ടായില്ല (still subjective, as it is proven that there is change, though not as what you pervieve as change)എന്നുണ്ടെങ്കില്‍പ്പോലും മില്യണ്‍ കണക്കിന്‌ വര്‍ഷങ്ങളുടെ കാര്യം വെച്ച്‌ തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണ/ നിരീക്ഷണവും സൃഷ്ടിവാദത്തില്‍ ലഭ്യമായിക്കണ്ടിട്ടില്ല. (താങ്കള്‍ പരാമര്‍ശിച്ച ഉദാഹരണങ്ങള്‍ മുഴുവന്‍ മില്യണ്‍ അക്കം അംഗീകരിക്കുന്നില്ല, അപ്പോള്‍ പിന്നെ ഇതൊന്നും അവിടെ ബാധകവുമല്ല)

താങ്കള്‍ തന്നെ പറഞ്ഞ ഒരു കാര്യം.പരിണാമവാദ പ്രകാരം പരാണാമം നടന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്‌.അതുകൊണ്ടാണ്‌ ലാബില്‍ നിരീക്ഷിക്കുന്നതു സാധ്യമാകുന്നത്‌.Exactly, this is exactly what I mean by saying you can not test status-quo.
January 17, 2011 8:45 PM"


"സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം" എന്ന് അപ്പൂട്ടന്‍ എഴുതുന്നു . പരിണാമവാദികള്‍ സ്ഥിരത ഇല്ലാതാക്കുമെന്നു സിദ്ധാന്തിച്ച എല്ലാ പരാമീറ്ററുകളും നമുക്ക് ഇന്നറിയാം .സ്വാഭാവിക ജനിതക വ്യതിയാനങ്ങള്‍ ,മ്യൂട്ടേഷനുകള്‍ , പ്രകൃതി നിര്‍ധാരണം തുടങ്ങിയവയെല്ലാം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരത പരീക്ഷിക്കപ്പെട്ടത് .ലഭ്യമായ ഈ പരാമീറ്ററുകളല്ലാതെ ലഭ്യമല്ലാത്ത മറ്റേതെങ്കിലും പരാമീറ്ററുകളുണ്ടങ്കില്‍ അവയെ ആസ്പദിച്ചുകൂടി വേണം പരീക്ഷണം നടത്താന്‍ എന്ന് ഒരു ശാസ്ത്രവും വാദിക്കുന്നില്ലെന്നിരിക്കേ പിന്നെ പ്രശ്നമെന്തിരിക്കുന്നു ? ജീവികളുടെ കാര്യത്തില്‍ ലഭ്യമായ പരാമീറ്റര്‍ ലിസ്റ്റ്  വെച്ചാണ് പരീക്ഷണങ്ങള്‍ നടന്നത് .ലഭ്യമല്ലാത്തതി(ലഭ്യമല്ലാത്തത് ഉണ്ട് എന്നതു വെറും ഊഹമാണ് ) നെ ചൂണ്ടി സൃഷ്ടിവാദത്തെ വിലയിരുത്തുവാന്‍ ശ്രമിക്കുന്ന അപ്പൂട്ടന്‍ അജ്ഞതയെ വാദമുഖമാക്കുകയാണ് !


സൃഷ്ടിവാദത്തിന് അനുകൂലമായി അവതരിപ്പിച്ച ശാസ്ത്രീയ തെളിവുകളെ നിഷേധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ നിവൃത്തികേടുകൊണ്ടാണ് അപ്പൂട്ടന്‍ അജ്ഞതയില്‍ അഭയം തേടുന്നതെന്നു മനസ്സിലാക്കാവുന്ന തേയുള്ളു. "പിന്നെയുള്ള വഴി നിരിക്ഷണമാണ് .പക്ഷേ എത്രകാലം നിരീക്ഷിക്കും ?"എന്നുള്ള സംശയവും അജ്ഞതയിലേക്കുള്ള തീര്‍ത്ഥയാത്രയാണ് .ശാസ്ത്രം അറിഞ്ഞതിനെ ആസ്പദമാക്കിയുള്ള ഒന്നാണെന്നിരിക്കേ ശാസ്ത്രത്തിന്റെ വക്താക്കള്‍ അറിയാത്തതിനെ ചൂണ്ടി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നത് കാണേണ്ട  കാഴ്ച തന്നെയാണ് !


   വളരെക്കുറഞ്ഞ കാലത്തിനകം നിരീക്ഷിച്ച് പരിണാമ സാധ്യതകള്‍ കണ്ടത്താനാണ് അവയെ കൃത്രിമ റേഡിയേഷനു വിധേയമാക്കിയത് . ചുരുക്കത്തില്‍ ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ക്കു സമാനമാണിത് .  ഒരു ജന്മം പോരല്ലോ ഇതിന് എന്ന പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങങ്ങളായിരുന്നു ഇവയൊക്കെ. അതിനാല്‍ അപ്പൂട്ടന്‍ പ്രശ്നങ്ങളായി കണ്ടവയെല്ലാം പരിഹരിച്ചുകൊണ്ടാണ് പരീക്ഷണങ്ങള്‍ നടന്നത്. പരിണാമം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയായി സിദ്ധാന്തിക്കപ്പെട്ട വീക്ഷണമായതുകൊണ്ട് അമ്പതിനായിരം തലമുറകള്‍ക്കിടയിലൊന്നും അതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ അങ്ങനെയൊരു പ്രക്രിയയില്ലെന്ന നിഗമനത്തില്‍ എത്തേണ്ടിവരുന്നു. അങ്ങനെ സ്റാറ്റസ്ക്വോ സ്ഥിരീകരിക്കപ്പെടുകയാണ്.

സ്റാറ്റസ്ക്വോയെ ദുര്‍ബ്ബലമാക്കാന്‍ ഇനിയെന്തു ശാസ്ത്രമാണ് അവശേഷിക്കുന്നത് അപ്പൂട്ടാ?

നാം കണ്ടത്തിയതും പരീക്ഷണത്തില്‍ നിന്നു തെളിഞ്ഞതുമല്ലാത്ത മറ്റെന്തൊക്കെയോ (നിഗൂഢതകള്‍) ഉണ്ടാകാമെന്ന അശാസ്ത്രീയമായ അഭ്യൂഹങ്ങളല്ലാതെ? പരീക്ഷണപരമായി തെളിയിക്കപ്പെട്ടതേ ശാസ്ത്രമാവൂ എന്ന പോപ്പറിന്റെ വീക്ഷണത്തില്‍ നിന്നു് ഈ നിഗൂഢവാദ(defacto mysticism ) ത്തിലേക്കുള്ള ദൂരം എത്രയെന്ന് അപ്പൂട്ടനു തന്നെയും തിട്ടപ്പെടുത്താനാവുമോ?


ശാസ്ത്രം എന്നാല്‍ പരിണാമമാണ്, നിരീശ്വരവാദമാണ് എന്നൊരു അബദ്ധധാരണ അപ്പൂട്ടന്‍ അടക്കമുള്ള നിരീശ്വരാനുകൂലികളായ ബ്ളോഗര്‍മാരെ നയിക്കുന്നുണ്ട്. പുനര്‍വിചിന്തനത്തിനു പോലും സാധ്യമല്ലാത്ത വിധം അതിനവര്‍ വിധേയരാണ്. അതുകൊണ്ടാണ് ഇത്തരക്കാരനായ ഒരു ബ്ളോഗര്‍ 'സയന്‍സ്', 'നേയ്ച്ചര്‍' പോലുള്ള ശാസ്ത്ര ഗവേഷണ ജര്‍ണലുകളെല്ലാം നിരീശ്വരവാദ ജര്‍ണലുകളാണെന്ന് അഭിപ്രായപ്പെട്ടത്! ഒടുവില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി തരാതെ അദ്ദേഹം പിന്‍വലിയുകയും ചെയ്തു. ഇത് ഓര്‍മ്മിക്കാനുള്ള കാരണം അപ്പൂട്ടന്റെ തന്നെ വരികളാണ്.


"അപ്പൂട്ടന്‍ said...
ഞാന്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അദ്ദേഹം തന്നിട്ടില്ല. സുസ്ഥിരത എന്നത്‌ ഞാന്‍ ആദ്യമേ ചോദ്യം ചെയ്തിരുന്നതാണ്‌. പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാന്‍ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യാന്‍ ഏത്‌ ശാസ്ത്രജ്ഞനും സാധിയ്ക്കും എന്ന മറുപടിയാണ്‌ അദ്ദേഹം തന്നത്‌. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്‌ എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കമന്റ്‌ മാത്രമാണ്‌ ഞാനവിടെ ഇട്ടത്‌. സുസ്ഥിരതയ്ക്കായുള്ള പരീക്ഷണങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയത്‌ പരിണാമത്തെ പഠിയ്ക്കുവാന്‍ വേണ്ടിയുള്ള പരീക്ഷണങ്ങള്‍ മാത്രം. എന്ത്‌ പരീക്ഷണാത്മകതയാണത്‌?"
ഒന്നാമതായി മനസ്സിലാക്കേണ്ടത് പരിണാമവാദികളോ സ്യഷ്ടിവാദികളോ പ്രക്യതിയെപ്പറ്റി പുതുതായി യാഥാര്‍ത്ഥ്യങ്ങളൊന്നും സ്യഷ്ടിക്കുന്നില്ല എന്നതാണ്. അത് സാധ്യവുമല്ല. ലഭ്യമാകുന്ന വസ്തുതകളെ വ്യാഖ്യാനിക്കുകയാണ് . ഏറ്റവും സത്യസന്ധമായ വ്യാഖ്യാനം ഏത് എന്നതാണ് മുഖ്യപ്രശ്നം. പഴയീച്ചകളില്‍ പരീക്ഷണം നടത്തിയത് മോര്‍ഗനായതുകൊണ്ട് അത് പരിണാമ പരീക്ഷണമായെന്നും ഇനി അത് സ്യഷ്ടിവാദ പരീക്ഷണമെങ്കില്‍ മോറിസ് എന്നോ മറ്റോ പേരുള്ള ഒരു സൃഷ്ടിവാദി ഇതേ പരീക്ഷണം നടത്തണമെന്നുമുള്ള ധാരണയില്‍ അപ്പൂട്ടന്‍ എഴുതുന്നത് ശരിയല്ല. ആര്‍ക്കായാലും ഒരൊറ്റ പരീക്ഷണമേ നടത്താനാവൂ. ഫലം എന്ത് എന്നതാണ് പ്രസക്തമായത്. പരിണാമവാദികള്‍ നടത്തുന്ന പരീക്ഷണത്തെ പരിണാമ പരീക്ഷണങ്ങളെന്നും സ്യഷ്ടിവാദികള്‍ നടത്തുന്ന പരീക്ഷണത്തെ സ്യഷ്ടിവാദപരീക്ഷണമെന്നും വിളിക്കുന്നു എന്ന രീതിയിലുള്ള സമീപനം തന്നെ അശാസ്ത്രീയമാണ്. ശാസ്ത്രീയരീതി(scientific method) യില്‍ തകരാറില്ലാത്ത ഏതു പരീക്ഷണവും സാധുവാണ്. ഫലമെന്ത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഈ വിവരണം നോക്കൂ : 
"പരിണാമ സിദ്ധാന്തത്തിന്റെ ആധാര ഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, അത്‌ സംഭവിയ്ക്കുന്നുണ്ടെന്ന് താങ്കളും അംഗീകരിക്കുന്നതായാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്‌. പിന്നെ വരുന്നത്‌ സ്പീസിയേഷനാണ്‌. സ്പീഷീസ്‌ ഫോര്‍മേഷന്‍ നാം പഠിയ്ക്കുന്നത്‌ അത്‌ സംഭവിച്ചതിനു ശേഷമാണ്‌. കണ്മുന്നില്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത്‌ കാണിച്ചുകൊടുക്കാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല (ജീവികളുടെ ബാഹ്യരൂപത്തിലോ സ്വഭാവത്തിലോ mating preference-ലൊ വരുന്ന മാറ്റം ഒരു പുതിയ സ്പീഷീസ്‌ ആയി താങ്കള്‍ കാണുന്നില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ്‌ ഞാനിതെഴുതുന്നത്‌). പിന്നെ ചെയ്യാനുള്ളത്‌ മുന്‍പ്‌ ജീവിച്ചിരുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച്‌ പഠിക്കുക എന്നതാണ്‌. പരിണാമ സിദ്ധാന്തത്തിന്റെ വിശദീകരണങ്ങള്‍ക്കനുസൃതമായിത്തന്നെയാണ്‌ ലഭ്യമായ തെളിവുകളും. വിശദാംശങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം, കാലഗണനയില്‍ അല്‍പാല്‍പം വ്യത്യാസങ്ങള്‍ കണ്ടേയ്ക്കാം, എങ്ങിനെയെല്ലാം പരിണാമം സംഭവിയ്ക്കാം എന്നതിനെക്കുറിച്ച്‌ മുഴുവനായും അറിവുണ്ടാകണമെന്നുമില്ല, നാമിതുവരെ അറിയാത്ത ഘടകങ്ങള്‍ ഭാവിയില്‍ കണ്ടെത്തുമായിരിക്കാം. പക്ഷെ സംഭവിച്ചതെന്ത്‌ എന്നതിനെക്കുറിച്ച്‌ വലിയ സംശയം ഉള്ളതായി അറിവില്ല.
January 10, 2011 7:57 PM"


പിന്നെ വരുന്നത് സ്പീസിയേഷനാണ്. സ്പീഷിയേഷന്‍ നാം പഠിക്കുന്നത് അത് സംഭവിച്ചതിനുശേഷമാണ്” എന്ന് അപ്പൂട്ടന്‍ എഴുതിയല്ലോ? സ്പീസിയേഷന്‍ നിരീക്ഷണവിധേയമല്ലെന്നും പരീക്ഷണപരമല്ലെന്നും ആവര്‍ത്തന വിധേയമല്ലെന്നും അപ്പൂട്ടന്‍ സമ്മതിക്കുകയാണിവിടെ. നിരീക്ഷണ വിധേയവും പരീക്ഷണാത്മകവും ആവര്‍ത്തന വിധേയവുമല്ലാത്ത ഒന്നിനേയും പോപ്പറിന്റെ നിര്‍വചന പ്രകാരം ശാസ്ത്രം എന്നു വിളിക്കാനാവില്ല എന്നതായിരുന്നല്ലോ നമ്മുടെ സംവാദത്തിന്റെ പ്രാരംഭം. അതുകൊണ്ടാണ് ഡാര്‍വിനിസം “ is not a testable scientific theory but a metaphysical research programme” എന്ന് പോപ്പര്‍ വിലയിരുത്തിയത്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് സൃഷ്ടിവാദം പരീക്ഷണാത്മകമാണെന്നു പറയാം.ജീവജാതികള്‍ സുസ്ഥിരങ്ങളല്ല എന്ന ഡാര്‍വിനിയന്‍ സിദ്ധാന്തം പരീക്ഷണപരമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു ജീവജാതിയും മറ്റൊരു ജീവജാതിയുടെ മൌലികസ്വഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നതായി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടില്ല (ഉണ്ടെന്ന വ്യാജേന പരിണാമവാദികള്‍ കൊണ്ടുവരുന്ന അവകാശവാദങ്ങള്‍ക്ക് ത്യപ്തിപരമായ എതിര്‍ വിശദീകരണങ്ങളുണ്ട്) . എന്നാല്‍ ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്നതാണ് ജീവജാതികളെക്കുറിച്ചുള്ള സ്യഷ്ടിവാദ സിദ്ധാന്തം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതുവരേയും സ്ഥാപിക്കാനായത് ഈ സിദ്ധാന്തമാണ്. അതിനാല്‍ സൃഷ്ടിവാദ വീക്ഷണം പരിണാമവാദത്തെ അപേക്ഷിച്ച് കൂടുതല്‍ ശാസ്ത്രീയമാണെന്നതു നിസ്തര്‍ക്കമാണ്. ഡാര്‍വിനിസം ശാസ്ത്രീയമാണെന്നും സൃഷ്ടിവാദം മഹാ മഠയത്തമാണെന്നും കരുതിയിരുന്ന ‘ബൂലോക ശാസ്ത്രജ്ഞന്മാര്‍’ക്ക് ഇനി സമാധാനമായി ഉറങ്ങാം!

ഇനി, പരീക്ഷണത്തിന്റെ സ്വഭാവത്തെപ്പറ്റി ചിലതു കുറിക്കാം. സുബൈര്‍ എന്ന ബ്ളോഗര്‍ക്ക് മറുപടിയായി ഈ ചര്‍ച്ചയില്‍ അപ്പൂട്ടന്‍ കുറിച്ചു:


"അപ്പൂട്ടന്‍ said...


സുബൈര്‍,
തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുതേ, ദയവായി.ഞാന്‍ എഴുതിയത്‌...
പരിണാമ സിദ്ധാന്തത്തിന്റെ ആധാരഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌

താങ്കള്‍ പ്രതികരിച്ചത്‌...
സൃഷ്‌ടി പരീക്ഷിക്കാന്‍ കഴിയില്ല എന്ന്‌ മാത്രമല്ല ഞാന്‍ പറഞ്ഞത്‌ പരിണാമവും പരീക്ഷിക്കാന്‍ കഴിയില്ല എന്നും ഞാന്‍ പറഞ്ഞു - അത്‌ താങ്കള്‍ അങ്കീകരിക്കുകയും ചെയ്തു. പരിണാമ വാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത്‌ പരിണാമ വാദം അശാസ്ത്രീയമാക്കുന്നുണ്ടോ?

സ്പീസിയേഷന്‍, താങ്കളുദ്ദേശിക്കുന്ന രീതിയില്‍, കണ്മുന്നില്‍ കാണിച്ചുതരാനാവില്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെനിന്നാണ്‌ പഠിച്ചത്‌? അങ്ങിനെ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം എന്ന് കരുതിയാണ്‌ ആരെങ്കിലും പരിണാമ പരീക്ഷണം നടത്തിയതെന്ന് എന്റെ അറിവിലില്ല. പരിണാമം അറിയുന്ന ആരും അത്തരമൊരു claim മുന്നോട്ട്‌ വെയ്ക്കില്ല. ഈ കണ്‍ക്ലൂഷന്‍ വരുന്നത്‌ സൃഷ്ടിവാദികളില്‍ നിന്നുതന്നെയാണ്‌. അത്തരമൊരു കണ്‍ക്ലൂഷന്‍ വെച്ച്‌ പരീക്ഷണങ്ങളെ വിലയിരുത്താനാണ്‌ താങ്കളും ശ്രമിക്കുന്നത്‌.

അഥവാ അങ്ങിനെയാരെങ്കിലും പരീക്ഷിക്കുകയാണെങ്കില്‍ത്തന്നെ ആ പരീക്ഷണം ലക്ഷ്യം കണ്ടില്ലെങ്കില്‍പ്പോലും exact cause നമുക്ക്‌ reproduce ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു. പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്‌. വെറും ലാബ്‌ സിറ്റുവേഷന്‍ അല്ലല്ലൊ പ്രകൃതിയുടേത്‌.
January 11, 2011 6:15 PM"


exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതില്‍ നിന്നും അപ്പൂട്ടന്‍ എത്തുന്നത് അതു പരിണാമമാണ് എന്ന നിഗമനത്തിലേക്കാണ്. അതായത് നമുക്കു കണ്ടെത്താനാകാത്തത് പരിണാമമെന്നു വിചാരിക്കണം എന്നു സാരം! ആധുനിക അന്ധവിശ്വാസം ഏതു പ്രാചീന അന്ധ വിശ്വാസങ്ങളേക്കാളും ഒട്ടും ഭേദമല്ല എന്നാണിതു തെളിയിക്കുന്നത്.

“ exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതിനാല്‍ സൃഷ്ടിവാദമാണു ശരിയെന്നോ ദൈവമാണ് അതിനു പിന്നിലെന്നോ പറഞ്ഞാല്‍ അപ്പൂട്ടന്‍ അടക്കമുള്ളവര്‍ ‘ശാസ്ത്രബോധ‘ത്താല്‍ രോഷം കൊള്ളും. അജ്ഞതയിലാണ് നിങ്ങള്‍ ദൈവത്തെ കണ്ടെത്തുന്നതെന്നും God of gaps ആണ് നിങ്ങളുടേതെന്നും പറയും. എന്നാല്‍ ഈ gap  ല്‍ പരിണാമവും നിരീശ്വരവാദവും കുത്തിത്തിരുകാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലതാനും (ഇത്തരം പ്രശ്നങ്ങള്‍  ‘നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’ എന്ന കൃതിയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്).


പരിണാമവാദത്തിന്റേയും നിരീശ്വരത്വത്തിന്റേയും അടിത്തറ വിജ്ഞാനമാണ് എന്നതു മറ്റൊരു ആധുനിക അന്ധവിശ്വാസമാണ്. അജ്ഞാനവും ദൈവത്തെ തിരസ്കരിക്കാനുള്ള human centric അഹങ്കാരവുമാണ് യഥാര്‍ത്ഥത്തില്‍ അവയുടെ അടിത്തറ. സമീപനമാകട്ടെ അടിസ്ഥാനപരമായി അന്ധവിശ്വാസപരവും. ഇങ്ങനെ എഴുതുമ്പോള്‍ ഭൂരിപക്ഷം നിരീശ്വരവാദികളും അഹങ്കാരികളാണെന്ന് അര്‍ത്ഥമാക്കരുത്. നിരീശ്വരവാദികള്‍ എന്നല്ല ബഹുഭൂരിപക്ഷം മനുഷ്യരും ആത്മാര്‍ത്ഥമായാണ് അവരുടെ വീക്ഷണങ്ങളില്‍ വിശ്വസിക്കുന്നത്.
വളരെ ചുരുക്കം പേരേ കപടന്മാരായി ഉണ്ടാകൂ; വിശ്വാസികളിലായാലും അവിശ്വാസികളിലായാലും. എന്നാല്‍ ദൈവത്തെയും മതത്തേയും ആട്ടിയകറ്റാനുള്ള പാശ്ചാത്യന്‍ നവോത്ഥാനക്കാരുടെ ശ്രമത്തിന് മനുഷ്യന്‍ അതിമാനുഷനാണെന്ന അക്കാലത്തെ അഹങ്കാരം കാരണമായി എന്ന് ( ഇന്ന് പാശ്ചാത്യന്‍ ചിന്തകന്മാര്‍ക്കിടയില്‍ അത് ഏറെക്കുറെ തളര്‍ന്നിട്ടുണ്ട്)ന്യായമായും അനുമാനിക്കാം. നിലവിലുള്ള ശാസ്ത്രവ്യാഖ്യാനങ്ങളില്‍ ഇതു നിഴലിക്കുന്നുണ്ടുതാനും.

ഇതു വിശദമായി സമര്‍ത്ഥിക്കേണ്ട  വിഷയമായതിനാല്‍ മറ്റൊരു സന്ദര്‍ഭത്തിലാകാം.
അപ്പൂട്ടന്റെ വിമര്‍ശനങ്ങളിലേക്കു മടങ്ങാം.
“ പരിണാമവാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത് പരിണാമവാദം അശാസ്ത്രീയമാക്കുന്നുണ്ടോ?” എന്ന് അപ്പൂട്ടന്‍ ചോദിക്കുന്നു. പോപ്പറുടെ വീക്ഷണ പ്രകാരം തീര്‍ച്ചയായും പരീക്ഷിക്കാനാകാത്തത് അശാസ്ത്രീയം തന്നെയാണ്. എന്നാല്‍ പോപ്പറുടെ വീക്ഷണം സ്വീകാര്യമല്ലെങ്കില്‍‘പരീക്ഷണപരത’ ശാസ്ത്ര സിദ്ധാന്തത്തിന്റെ മുഖ്യ മാനദണ്ഡമാകാത്ത മറ്റൊരു വീക്ഷണമുണ്ടാക്കി പരിണാമ സിദ്ധാന്തത്തേയും ശാസ്ത്രമാക്കാവുന്നതാണ്. പക്ഷേ ഇതു സൃഷ്ടിവാദത്തിനും ബാധകമാകുമ്പാള്‍ പരിണാമത്തേക്കാള്‍ സൃഷ്ടിവീക്ഷണമായിരിക്കും ശാസ്ത്രത്തോടടുത്തത് എന്നു വരികയും ചെയ്യും. ഏതായാലും നിര്‍വ്വചനം മാറ്റി പ്രകൃതി യാഥാര്‍ത്ഥ്യങ്ങളെ ഒതുക്കാനാവില്ല.

മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെ നിന്നാണ് പഠിച്ചത്?” എന്ന അപ്പൂട്ടന്റെ ചോദ്യം ഇത്തരം കാര്യങ്ങളിലുള്ള ധാരണയില്ലായ്മയാണു വെളിപ്പെടുത്തുന്നത്. പ്രകൃതിയില്‍ വളരെ ദുര്‍ലഭമാണ് മ്യൂട്ടേഷന്‍. ലാബില്‍ കൃത്രിമമായി അനേകം തലമുറകളെ മ്യൂട്ടേഷന്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാല്‍ പുതുതായി എന്തെങ്കിലും ഫീച്ചറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പുറത്തുവരും.  ദശകങ്ങള്‍ നീണ്ട മോര്‍ഗന്റേയും മുള്ളറുടേയും റേഡിയേഷന്‍ പരീക്ഷണങ്ങള്‍ ഈ സാധ്യതകള്‍ പൂര്‍ണമായും ആരായുകയും ചെയ്തതാണ്.
എന്നാല്‍ പിന്നെയും പഴയീച്ചകള്‍ പഴയീച്ചകളായി തുടര്‍ന്നു. പഴയീച്ചകള്‍ ഒരിക്കലും പഴയീച്ചകള്‍ അല്ലാതാവുകയില്ല എന്നാണ് ഇവയില്‍ നിന്നും അസന്ദിഗ്ധമായും മനസ്സിലാവുന്നത്. “ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം” എന്ന് മോര്‍ഗനോ മുള്ളറോ തീരുമാനിച്ചിരുന്നില്ലെങ്കിലും ഒരു പുതിയ ജീവി ഉണ്ടാകാനുള്ള സാധ്യത കണ്ടെത്താമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല! പരിണാമം അറിയുന്നവര്‍ ഇത്തരം സാധ്യതയാണ് അന്വേഷിക്കുക. ഈ സാധ്യതയല്ല സാധ്യതയില്ലായ്മയാണ് തെളിഞ്ഞതെന്ന് സൃഷ്ടിവാദികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. വെറും ലാബ് സിറ്റുവേഷന്‍ അല്ലല്ലോ. പ്രകൃതിയുടേത്” എന്ന അപ്പൂട്ടന്റെ വാചകങ്ങള്‍ പരിണാമ സങ്കല്‍പ്പത്തിന് അനുകൂലമായി (bias ) ഗ്രഹണ ശേഷി വികൃതമാവുന്നതിന്റെ ഉദാഹരണം കൂടിയാണ്. “ പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണ്” എന്നതിന് എന്താണര്‍ത്ഥം? പ്രകൃതി ജീവജാതികളെ മാറാന്‍ ഒട്ടും അനുവദിക്കുകയില്ല എന്നും അര്‍ത്ഥം കല്‍പ്പിച്ചു കൂടേ? ലാബില്‍ നമുക്കു ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചാലും പ്രകൃതി നമ്മേക്കാള്‍ ശക്തമായതി
നാല്‍ അതുപോലും അനുവദിക്കില്ല എന്നും വരാമല്ലോ? ഇതാണ് യാഥാര്‍ത്ഥ്യം. പ്രകൃതി ജീവജാതികളുടെ സ്ഥിരതയാണു പ്രോല്‍സാഹിപ്പിക്കുന്നത്; അസ്ഥിരതയല്ല. ജനിതക ശാസ്ത്രത്തിലെ  ഹോമോസ്ററാസിസ്(genetic homeostasis) അതാണു തെളിയിക്കുന്നത്. അതിനാല്‍ പ്രകൃതിയുടെ ശക്തി സൃഷ്ടിവാദത്തിന് അനുകൂലമാണ്. പരിണാമവാദത്തിനെതിരുമാണ്.എന്നാല്‍, അപ്പൂട്ടന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. ലാബില്‍ നമുക്ക് പരിണാമ പ്രവണത ഉണ്ടാക്കാനായില്ലെങ്കിലും പ്രകൃതിക്കതു സാധ്യമാകുമെന്ന്. എന്നാല്‍ പ്രകൃതിയുടെ സ്വഭാവം ജീവജാതി സ്ഥിരതയായതുകൊണ്ട് സൃഷ്ടിവാദത്തെയായിരിക്കും പ്രകൃതി തുണക്കുക എന്നതാണു യാഥാര്‍ത്ഥ്യം
(ഇക്കാര്യം അനേക പേജുകളിലായി സമര്‍ത്ഥിക്കാവുന്നതാണ്. സ്ഥലപരിമിതിയുണ്ട്. വിശദാംശങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്റെ പരിമിതികളേയും അവയുടെ ഇവലൂഷനറി ഇംപ്ളിക്കേഷനെയും കുറിച്ച് ‘ ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും’ എന്ന കൃതിയിലെ വിവരണം വായിക്കുക).
ഇത്തരം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് "domestication and hybridization are good examples ,and pretty much against the stability which creationists are talking about" എന്ന് അപ്പൂട്ടന്‍ എഴുതിയത്. domestication, hybridization, artificial selection..... ഇവയൊന്നും ജീവജാതികളെ അവയുടെ അടിസ്ഥാനഘടനക്കു പുറത്തു കടക്കാന്‍ സഹായിക്കുന്നവയല്ല.അവയെല്ലാം സൃഷ്ടിവാദത്തെ പൂര്‍ണമായും സാധൂകരിക്കുന്നതുമാണ്.
(അപ്പൂട്ടനുള്ള വിശദീകരണങ്ങള്‍ ഇവിടെ അവസാനിക്കുന്നു.)

വായനക്കാരോട്
ഡോക്കിന്‍സിന്റെ ആശയങ്ങളെയും വാദങ്ങളെയും നിരൂപണം ചെയ്യാനാണ് ഈ ബ്ളോഗ് തുടങ്ങിയത്. സുദീര്‍ഘമായ നാലു പോസ്റ്റുകള്‍ ഇതിന്റെ ഭാഗമായി പോസ്റ്റു ചെയ്തല്ലോ.ഇവക്ക് മറുപടിയും അവയുടെ ഖണ്ഡനവും കമന്റുകളും അടക്കം വന്‍തോതില്‍ ചര്‍ച്ചയും നടന്നു. അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച ഏവര്‍ക്കും നന്ദി കുറിക്കുന്നു. ഒപ്പം ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ: മൂന്നു ഭാഗങ്ങളായാണ് ഡോക്കിന്‍സ് നിരൂപണം തയാറാക്കിയത്. ഒന്ന് തത്വശാസ്ത്രപരമായ ചര്‍ച്ച, രണ്ട്, സാമൂഹികശാസ്ത്ര ചര്‍ച്ച മൂന്ന്, പരിണാമ ചര്‍ച്ച എന്നിങ്ങനെ. പോസ്റ്റു ചെയ്ത നാല് അധ്യായങ്ങളും തത്വശാസ്ത്രപരമായ ചര്‍ച്ചയാണ്. ഇവയിലെ ഒരു എതിര്‍വാദത്തേയും ഖണ്ഡിക്കാനോ ഡോക്കിന്‍സിന്റെ ഒരു വാദത്തെയെങ്കിലും സ്ഥാപിക്കാനോ വിമര്‍ശന കമന്റുകള്‍ എഴുതുന്നവര്‍ ഗൌരവപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ആകെക്കൂടി പരിണാമത്തെക്കുറിച്ച് കുറെ ചറപറ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. വിശദമായി മറുപടി പോസ്റ്റിട്ട സുശീല്‍കുമാറിനാകട്ടെ എന്റെ വാദങ്ങള്‍ ഗ്രഹിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദമായ മറുപടിയിലൂടെ ഇവിടെ തുറന്നുകാട്ടിയിട്ടുണ്ട്.

പരിണാമവാദികളുടെ പ്രധാനപരിമിതി സൃഷ്ടിവാദത്തെപ്പറ്റി അവര്‍ക്കൊന്നുമറിയില്ല എന്നതിനേക്കാള്‍ പരിണാമത്തെക്കുറിച്ചു തന്നെ അവര്‍ക്ക് ആഴത്തിലുള്ള വിവരമില്ല എന്നതാണ്. അതു സ്വാഭാവികവുമാണ്. പരിണാമവാദത്തില്‍ ജനിച്ച് ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ട ആധുനിക തലമുറ മുഖ്യമായും അന്ധമായി വിശ്വസിക്കുന്ന പരിണാമത്തില്‍ വിവരം നേടേണ്ടതിന്റെ ആവശ്യമേ ഉദിക്കുന്നില്ല. അതുകൊണ്ടാണ് ഡാര്‍വിന്‍ തന്നെയും സ്പീഷിസിന്റെ ഉല്‍ഭവത്തെപ്പറ്റിയാണു വിവരിച്ചിട്ടുള്ളതെന്നും ജീവികളുടെ ഉല്‍ഭവത്തെപ്പറ്റിയല്ല വിവരിച്ചതെന്നും ഡാര്‍വിന്റെ പൊതുവായ പ്രയോഗം സ്പീഷിസ് എന്നായിരുന്നുവെന്നും ജീവികള്‍ എന്നല്ല എന്നും പറഞ്ഞപ്പോഴേക്കും ബൂലോകത്തെ പ്രമുഖ പരിണാമവാദികള്‍ ചാടിവീണത്. എവിടെയാണ്
ഡാര്‍വിന്‍ അങ്ങനെ എഴുതിയത് എന്നായിരുന്നു അവരുടെ ചോദ്യം. ഈ പരിണാമ പ്രമുഖരൊന്നും ഒരു പ്രാവശ്യം പോലും ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’ വായിച്ചിട്ടില്ലെന്ന് അതില്‍ നിന്നു തെളിഞ്ഞു. പിന്നീടുണ്ടായ വിമര്‍ശന കമന്റുകളെല്ലാം വീണതു വിദ്യയാക്കാനുള്ള ദയനീയ ശ്രമങ്ങളായിരുന്നു. പരിണാമത്തെപ്പറ്റി ഇവര്‍ക്കെന്ത് അറിയാമെന്ന് അതില്‍ നിന്നു ബോധ്യമായി. കമന്റുകളുടെ മൊത്തം ട്രെന്റ് പരിണാമവാദവും പിന്നെയും മുന്നോട്ടുനീങ്ങി സൃഷ്ടിവാദത്തിലും എത്തിനില്‍ക്കുകയാണ്; ഒടുവിലായി തെര്‍മോഡൈനമിക്സും. ആദ്യത്തെ പോസ്റ്റുകളില്‍ തന്നെ താപഗതികതത്വങ്ങളെ ആസ്പദമാക്കിയുള്ള വാദങ്ങള്‍ ഞാനുന്നയിച്ചിരുന്നു. നിരീശ്വര ബ്ളോഗര്‍മാരില്‍ താരതമ്യേന ഗ്രഹണശേഷിയുള്ള അപ്പൂട്ടനു പോലും അതു മനസ്സിലായില്ല. താപഗതിക നിയമങ്ങളെ ആധാരമാക്കിയുള്ള വാദങ്ങളാണിവയെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ക്കു മനസ്സിലായതു തന്നെ. ബൂലോകത്തെ ‘ശാസ്ത്രജ്ഞ’ന്മാരുടെ വിവരം നോക്കണേ! ഇപ്പോഴിതാ ഖണ്ഡനത്തിനുള്ള വിഫലശ്രമവുമായി ജാക്കും കെ.പി.യും ഇറങ്ങിനോക്കി. ഫാസിലിന്റെ യുക്തിസഹമായ മറുപടികള്‍ വന്നതോടെയുണ്ടായ ഞാണിന്മേല്‍ക്കളികള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ഇപ്പോള്‍ വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍ എന്ന സ്ഥിതിയിലാണ്. എങ്കിലും പിടയലും ഞരക്കവും മൂളലും മരണവെപ്രാളങ്ങളും നിന്നിട്ടില്ല എന്നുമാത്രം. അതിനിടെയും പരിണാമവും ഫോസിലുകളും കടന്നുവരുന്നുണ്ട്. അതിനാല്‍ തത്വശാസ്ത്ര-സാമൂഹികശാസ്ത്ര വിഷയങ്ങളെപ്പറ്റിയുള്ള പോസ്റ്റിങ് നിറുത്തിവെച്ച് ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ നിരൂപണം ചെയ്യുന്ന ഭാഗങ്ങള്‍ ഇനി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. ‘നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം’ എന്ന കൃതിയുടെ ഖണ്ഡനം ‘നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’പുസ്തക രൂപത്തില്‍ രണ്ടാഴ്ച മുന്‍പു പ്രസിദ്ധീകൃതമായതിനാല്‍ അതിന്റെ ഉള്ളടക്കം മുഴുവന്‍ ബ്ളോഗില്‍ പോസ്റ്റു ചെയ്യുന്നതിനു കാര്യമായ പ്രസക്തിയില്ലതാനും. അതുകൊണ്ട് അടുത്ത പോസ്റ്റ് അതായിരിക്കും.