ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, November 13, 2010

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍('നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)

ദൈവാസ്തിത്വം: തെളിവുകള്‍
ദൈവത്തെപ്പറ്റി ഒട്ടേറെ ചര്‍ച്ചകള്‍ ദാര്‍ശനികര്‍ക്കിടയില്‍ നടന്നിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഓരോ കാലഘട്ടത്തിലേയും വൈജ്ഞാനിക നിലവാരം ഇവയില്‍ പ്രതിഫലിച്ചുകാണും.(1) ദൈവത്തെ അശാസ്ത്രീയമാ യൊരു സങ്കല്‍പ്പമായി കണക്കാക്കാന്‍ 19ാം നൂറ്റാണ്ടില്‍ വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും ദാര്‍ശനികരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സ്ഥിതി മാറിയതായി കാണാം.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തവും ഹൈസന്‍ബെര്‍ഗ് അടക്കമുള്ളവരുടെ ക്വാണ്ടം ബലതന്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പുതിയൊരു ഫിസിക്സിന് ജന്മം നല്‍കി. ഇതിന്റെ ഫലമായി ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദ ത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരു ത്തുന്നു.(2) ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാ ത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. 

പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും (അനാദി) അതുകൊണ്ടുതന്നെ ഒരു കാരണം അന്വേഷി ക്കുന്നത് അര്‍ഥശൂന്യമാണെന്നും ഭൌതികവാദ ചിന്തകര്‍ വാദിക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് തെളിയിക്കപ്പെട്ടു. ഐന്‍സ്റ്റയിന്റെ ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്ത്രത്തില്‍ (cosmology) പ്രയോഗിച്ച് അലക്സാണ്ടര്‍ ഫ്രീഡ്-മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ തയ്യാറാക്കിയ പഠനത്തോടെയാണിത്. തുടര്‍ന്നുണ്ടായ ഗോളശാസ്ത്രനിരീക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പത്തെ കുഴിച്ചുമൂടി.

ചര്‍ച്ചയുടെ ഉള്ളടക്കം പ്രധാനപ്പെട്ടതുതന്നെ. അത്രതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍ച്ചാവിഷയത്തോടുള്ള സമീപനം. ഉദാഹരണമായി സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ വിഷയങ്ങള്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്നതും വിശകലനം നടത്താവുന്നതുമാണ്. എന്നാല്‍ ചര്‍ച്ചക്കിടെ ഒരാള്‍ സ്നേഹത്തിന്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ (objective) തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാലോ? സ്നേഹമുണ്ടെന്നതിന് മൂര്‍ത്ത മായ (concrete) തെളിവ് നല്‍കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ? എല്ലാ ഭൌതികപ്രതിഭാസങ്ങളും മാപനവിധേയങ്ങളാണ് (measurable ) അതിനാല്‍ സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ അത് അളക്കേണ്ട യൂണിറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ? ചര്‍ച്ച വഴിമുട്ടുമെന്നതില്‍ സംശയമില്ല. കാരണം ഇത്തരം വിഷയങ്ങളെപ്പറ്റി അതുപോലുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സാമാന്യധാരണ പോലുമില്ലെന്നാണ് ചോദ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏത് വിഷയങ്ങള്‍ വിശകലനം ചെയ്യുമ്പോഴും വിഷയത്തിന്റെ പ്രകൃതം (nature) ശരിയായി മനസ്സിലാക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ദൈവത്തെപ്പറ്റിയുള്ള ചര്‍ച്ചയിലും ശരിയായ സമീപനം പ്രസക്തമാണ്. എന്നാല്‍ ശാസ്ത്രീയമോ ദാര്‍ശനികമോ ആയ ഇത്തരം പ്രാഥമിക വിവരങ്ങള്‍ പോലും പരിഗണിക്കാതെ എഴുതപ്പെട്ട കൃതിയാണ് റിച്ചാഡ് ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' (The God Delusion).(3) ഇതിലെ ആശയങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് തയ്യാറാക്കിയ കൃതിയാണ് സി. രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം' (തുടര്‍ന്നുള്ള പേജുകളില്‍ 'ഗ്രന്ഥകാരന്‍' എന്ന് പരാമര്‍ശിക്കുന്നത് മലയാളകൃതിയുടെ രചയിതാവിനെയാണ്).(4) ഇതിലെ വാദങ്ങളെ നിരൂപണം ചെയ്യുകയാണ് തുടര്‍പേജുകളില്‍.(5) 

ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് മൂര്‍ത്തമായ തെളിവുണ്ടോ?
ഗ്രന്ഥകാരന്‍ എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6)
തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നല്ല; മൂര്‍ത്തമായ തെളിവു നല്‍കാന്‍ സാധിച്ചിട്ടില്ല എന്നാണ് പരാതി. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്ത മായ തെളിവു നല്‍കാനാവൂ എന്നത് തെളിവിനെക്കുറിച്ചുള്ള സാമാന്യ ധാരണയാണ്. റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നത് തര്‍ക്ക രഹിതമായ യാഥാര്‍ഥ്യമാണ്. വിശ്വാസികളും നിരീശ്വരവാദികളും അംഗീ കരിക്കുന്ന യാഥാര്‍ഥ്യം. എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെ ന്നതിന് 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കു മോ? റിച്ചാഡ് ഡോക്കിന്‍സിനു തന്നെയും അത് സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല. അണുസംഘാതവും കോശനിര്‍മിതവുമായ ഡോക്കിന്‍സ് പരീക്ഷണവിധേ യമാക്കാവുന്ന ഭൌതിക വസ്തുവായിട്ടുപോലും അദ്ദേഹത്തിന്റെ നിരീശ്വരാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ലെങ്കില്‍ പ്രപഞ്ചാതീതവും പഞ്ചേ ന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? 'മൂര്‍ത്ത'മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിന്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?

മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimentable), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ ക്ഷയരോഗിയാണോ അല്ലേ എന്ന് ശാസ്ത്രീയമായും മൂര്‍ത്തമായും വസ്തുനിഷ്ഠമായും പരീക്ഷണപരമായും തെളിയിക്കാനാവും. എന്നാല്‍ ഇതേ വ്യക്തി അസൂയക്കാരനോ ക്രൂരനോ ആണെന്നോ അല്ലെന്നോ അതുപോലെ തെളിയിക്കാനാവില്ല.
'രാഘവന്‍ ക്ഷയരോഗിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ ക്ഷയരോഗിയല്ല' എന്ന പ്രസ്താവന ശാസ്ത്രീയമാണെന്നു പറയാം; വസ്തുനിഷ്ഠ യാഥാര്‍ഥ്യ മാണെന്നും പറയാം; വസ്തുനിഷ്ഠമായ പ്രസ്താവനയാണെന്നും പറയാം. ഇതിന് 'മൂര്‍ത്തമായ തെളിവു'മുണ്ട്. എന്നാല്‍ 'രാഘവന്‍ അഹങ്കാരിയാണ്' എന്ന പ്രസ്താവനയോ? അതു ശാസ്ത്രീയമല്ല. വസ്തുനിഷ്ഠ യാഥാര്‍ഥ്യവുമല്ല. അതിന് 'മൂര്‍ത്തമായ തെളിവും' ഹാജറാക്കാനാവില്ല.
'രാഘവന്‍ ദൈവവിശ്വാസിയാണ്' അല്ലെങ്കില്‍ 'രാഘവന്‍ നിരീശ്വര വാദിയാണ്' എന്ന പ്രസ്താവനയും ശാസ്ത്രീയമല്ല. ഇതിനും വസ്തുനിഷ്ഠമോ മൂര്‍ത്തമോ ആയ തെളിവ് ഹാജറാക്കാനാവില്ല. ഈയര്‍ഥത്തില്‍ നോക്കിയാല്‍ ഗ്രന്ഥകാരന്റെ തന്നെ വിശ്വാസങ്ങളിലും പ്രസ്താവനകളിലും എത്രയെണ്ണം 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ പറ്റുന്നതായി ഉണ്ടാകും? നിരീ ശ്വരവാദിയാകട്ടെ ഈശ്വരവിശ്വാസിയാകട്ടെ, ഒരാളുടെ ജീവിതത്തില്‍ 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാവുന്ന വിശ്വാസങ്ങളും ധാരണകളും പ്രസ്താവനകളും എത്രയുണ്ടാകും?
'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാവാത്ത വിശ്വാസങ്ങളും ധാരണകളും സ്വീകാര്യമല്ലെന്ന് ആരെങ്കിലും പറയുമോ? ഇത്തരം വിശ്വാസങ്ങളും ധാരണകളും തെറ്റാണെന്ന് പറയുന്നയാളുടെ സ്ഥിതിയോ? ശാസ്ത്രത്തിന്റെ ദര്‍ശനത്തെപ്പറ്റി വേണ്ടത്ര പിടിപാടില്ലാത്തതുകൊണ്ട് ശാസ്ത്രീയ മനോഭാവ മുള്ളവരെന്ന് സ്വയം ധരിച്ചുവശായ നിരീശ്വരവാദികള്‍ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാനാകാത്ത പ്രസ്താവനകളെല്ലാം തെറ്റാണെന്ന് പ്രഖ്യാ പിച്ചേക്കും. എന്നാല്‍ 'യുക്തിവാദ'ത്തിന്റെ കാര്യം ഉദാഹരണമായെടുക്കാം. 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ്' ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ? ഇന്നേവരെ ഏതെ ങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാ ണെന്നതിന് 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാ നാവുമോ?

അതിരിക്കട്ടെ 'യുക്തിപരമായതാണ് അംഗീകാരയോഗ്യമായത്' എന്ന നിരീശ്വരവാദികളുടെ വിശ്വാസപ്രമാണത്തിന് 'മൂര്‍ത്തമായ തെളിവ്' വല്ലതും ഹാജറാക്കാനാവുമോ?
"ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല'' എന്നാണല്ലോ ഗ്രന്ഥകാരന്റെ വാദം. ഇതിനൊരു മറുപുറമില്ലേ? ദൈവം ഇല്ല എന്നതിന് മൂര്‍ത്തമായ വല്ല തെളിവും നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് ഇന്നേവരെ സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. സാധിക്കുമെന്നവര്‍ക്ക് പ്രതീക്ഷയെങ്കിലും ഉണ്ടോ? അതുമില്ല. സാധിച്ചിട്ടുണ്ടെന്നോ പ്രതീക്ഷയുണ്ടെന്നോ ഇന്നേവരെ ഒരു നിരീശ്വരവാദ ചിന്തകനും അവകാശപ്പെട്ടിട്ടുപോലുമില്ല!
മൂര്‍ത്തമായ തെളിവിന്റെ കാര്യം നില്‍ക്കട്ടെ. അമൂര്‍ത്തമായ (theoretical) തെളിവ് നല്‍കാനെങ്കിലും സാധിച്ചിട്ടുണ്ടോ? ഇതെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതുന്നു: "ദൈവമില്ല എന്നതിനുള്ള തെളിവ് ആര്‍ക്കും ഒരിക്കലും ഹാജറാക്കാനാവില്ല.'' ഗ്രന്ഥകാരന്റെ പദപ്രയോഗം ശ്രദ്ധിക്കുക. 'തെളിവ്' എന്നു മാത്രമേ അദ്ദേഹം എഴുതുന്നുള്ളൂ. ദൈവമില്ല എന്നതിന് ഒരു തരത്തിലുള്ള തെളിവും ഹാജറാക്കാനാവില്ല എന്ന് നിരീശ്വരവാദികള്‍ തന്നെ സമ്മതിക്കുന്നുവെന്നര്‍ഥം.

റിച്ചാര്‍ഡ് ഡോക്കിന്‍സ് 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയും ഗ്രന്ഥകാരന്‍ 'നാസ്തികനായ ദൈവവും' തയ്യാറാക്കിയത് എന്തിനാണ്? നാനൂറിലേറെ പേജുകളുള്ള ഈ രണ്ടു കൃതികളും ദൈവാസ്തിത്വത്തിന് മതചിന്തകര്‍ ഹാജറാക്കിയ തെളിവുകളെ വിമര്‍ശിക്കാന്‍ തയ്യാറാക്കി യതാണ്! ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ! "ദൈവമുണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.''(8) ദൈവമുണ്ടെന്നതിന് തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഒട്ടേറെ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ടെ ന്നാണല്ലോ ഇതില്‍നിന്നും മനസ്സിലാവുന്നത്. എങ്കില്‍ പ്രസക്തമായ സംശയമിതാണ്: ഒരിക്കലും തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് നിരീശ്വരവാദികള്‍തന്നെ സമ്മതിക്കുന്ന ദൈവനിഷേധത്തിലാണോ നൂറ്റാ ണ്ടുകളായി മതചിന്തകര്‍ തെളിവുകള്‍ (അതെത്ര ദുര്‍ബലമാണെങ്കിലും) ഹാജറാക്കിക്കൊണ്ടേയിരിക്കുന്ന ദൈവാസ്തിത്വത്തിലാണോ ബുദ്ധിയുള്ളവര്‍ വിശ്വസിക്കേണ്ടത്? നിരീശ്വരവാദ-ഈശ്വരവാദ തര്‍ക്കങ്ങളുടെ വിശദാംശങ്ങള്‍ പഠിക്കാതെതന്നെ അല്പമെങ്കിലും യുക്തിബോധമുള്ളവര്‍ക്ക് ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാവും, ഒരിക്കലും തെളിവ് ഹാജറാക്കാനാവാത്ത ഒരു വീക്ഷണത്തേക്കാള്‍ എന്തുകൊണ്ടും സ്വീകാര്യം ദുര്‍ബലമായ തെളിവെങ്കിലും ഹാജറാക്കാനാവുന്ന ദൈവാസ്തിത്വമാണെന്ന്.
ദൈവം ഇല്ല എന്നതിന് ഒരു തെളിവുപോലും ഹാജറാക്കാത്ത ഡോക്കിന്‍സും ഗ്രന്ഥകാരനും നാനൂറോളം പേജുകളിലായി ദൈവാസ്തിത്വത്തിനുള്ള തെളിവുകളെ വിമര്‍ശിക്കുകയാണ്! 

ദൈവാസ്തിത്വത്തിന് തെളിവുകള്‍ ഹാജറാക്കിയവര്‍ ആരൊക്കെയാണ്? മധ്യകാല തത്ത്വ ചിന്തകനായ തോമസ് അക്വിനാസ് മുതല്‍ ബയോകെമിസ്ററായ മൈക്കള്‍ ബെഹെ വരെ നീളുന്ന പ്രഗല്‍ഭരായ ദാര്‍ശനികരും ശാസ്ത്രജ്ഞ രും അടങ്ങുന്ന വന്‍ നിരതന്നെയുണ്ട്. ഇവരൊക്കെ അവതരിപ്പിച്ച തെളിവുകള്‍ അത്രയൊന്നും ദുര്‍ബലമാകില്ല എന്നും വ്യക്തമാണ്. അതിനാല്‍ ഒരിക്കലും തെളിവ് ഹാജറാക്കാനാകാത്ത നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തിപരം ദുര്‍ബലമായ തെളിവെങ്കിലും ഹാജറാക്കാനാവുന്ന ആസ്തിക്യവാദമാണ്.

മേല്‍ വിവരണത്തില്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് ആ വാക്കിന്റെ സാങ്കേതികാര്‍ഥമാണ് പരിഗണിച്ചിട്ടുള്ളത്. ഒരു പ്രതിഭാസത്തെ നിരീക്ഷിക്കുക, വിവരം ശേഖരിക്കുക, നിഗമനത്തിലെത്തുക, അത് പരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുക എന്നിവയാണ് ശാസ്ത്രീയരീതി.(9) എന്നാല്‍ 'ശാസ്ത്രീയം' എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കാറുള്ളത് ഈ അര്‍ഥമല്ല. യുക്തിപരമായതും ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിന്‍ബലമുള്ളതുമായ വീക്ഷണങ്ങളെ 'ശാസ്ത്ര യം' എന്ന് വിശേഷിപ്പിക്കാറുണ്ട്. യുക്തിസഹമായത് എന്ന വിവക്ഷയി ലാണത്. ഈയര്‍ഥത്തില്‍ ദൈവവിശ്വാസവും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ശാസ്ത്രീയമാണെന്ന് പറയാവുന്നതാണ്.
ഇന്ന് ശാസ്ത്രലോകത്തിന് പരിചിതമായ ശാസ്ത്രീയരീതി (scientific method) ആരംഭിച്ചത് യൂറോപ്പിലോ അമേരിക്കയിലോ ആണെന്ന ആധുനിക അന്ധവിശ്വാസം ഡോക്കിന്‍സിന്റെ കൃതിയുടെ അന്തര്‍ധാരയാണ്. ആധുനിക കാലത്തിന് മുമ്പുണ്ടായ എല്ലാ സംസ്കാരങ്ങളിലും പരീക്ഷണ-നിരീക്ഷണ-സ്ഥിരീകരണ രീതിയുണ്ടായിരുന്നു.(10) ഇത് സംബന്ധമായി എത്രയോ ഗവേഷണപഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെ ങ്കിലും ഡോക്കിന്‍സിനും അനുചരന്മാര്‍ക്കും അതേപ്പറ്റി കേട്ടറിവ് പോലുമില്ല എന്നത് സഹതാപമര്‍ഹിക്കുന്നു. 3600 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ വൈദ്യശാസ്ത്രരേഖയായ എഡ്വിന്‍ സ്മിത്ത് പാപ്പിറസില്‍പോലും ഇതു കാണാമെന്ന് 'ശാസ്ത്രരീതി'യുടെ ചരിത്രമെഴുതിയ പീറ്റര്‍ അച്ചിന്‍സ്റ്റീന്‍ അഭിപ്രായപ്പെടുന്നുണ്ട്.(11) ശേഷം വന്ന ബാബിലോണിയന്‍, ഇന്ത്യന്‍, ചൈനീസ്, ഇസ്ലാമിക നാഗരികതകളിലെല്ലാം ഇതു കാണാം. പക്ഷേ, അക്കാലത്തെ ശാസ്ത്രജ്ഞന്മാരും ദൈവത്തെ പരീക്ഷണ ശാലയിലാക്കാനുള്ള മഠയത്തം കാണിച്ചിരുന്നില്ലെന്നു മാത്രം!
ശാസ്ത്രീയമായി തെളിയിക്കാനാവാത്ത നിരവധി യാഥാര്‍ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും സ്വവിശ്വാസമായി സ്വീകരിക്കു കയും ചെയ്യുന്നുണ്ട്. യാതൊരു 'മൂര്‍ത്തമായ തെളിവു'മില്ലാതെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ, ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്!

ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഏറിവന്നാല്‍ ഒരാള്‍ക്ക് ചെയ്യാവുന്നത് ഇതാ നിരീശ്വര വാദിയായ ഡോക്കിന്‍സ് നില്‍ക്കുന്നു എന്നു പറയാനാവും. എന്നല്ല, ഡോക്കിന്‍സിനു തന്നെയും ഇങ്ങനെ സ്വയം പ്രഖ്യാപിക്കാം: നിരീശ്വര വാദിയായ ഞാന്‍ ഡോക്കിന്‍സ് ഇതാ നില്‍ക്കുന്നു! എന്നാല്‍ ഇത്തരം പ്രസ്താവനകളെയല്ല ശാസ്ത്രീയ തെളിവെന്ന് വിളിക്കുന്നത്. പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ആവര്‍ത്തിച്ച് തെളിയിക്കാനാവുന്ന ഭൌതിക യാഥാര്‍ഥ്യങ്ങളാണ് ശാസ്ത്രീയസത്യങ്ങള്‍. ഡോക്കിന്‍സിനെ എത്ര പ്രാവശ്യം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാലും അല്പം ചാരമോ വെള്ളമോ ലഭിക്കുമെന്നല്ലാതെ നിരീശ്വരവാദിയാണെന്ന 'യാഥാര്‍ഥ്യം' ലഭിക്കില്ല. ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല. എന്നിട്ടും ചരിത്രത്തില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടായിരുന്നതായും ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്നും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ നിരവധി നിരീശ്വരവാദികള്‍ ഉണ്ടാകുമെന്ന് 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാതെ തന്നെ അവര്‍ വിശ്വസിക്കുന്നു. ജഡശരീരികളായ മനുഷ്യരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ക്ക് പോലും 'മൂര്‍ത്തമായ യാതൊരു തെളിവും' ഹാജറാക്കാന്‍ സാധിക്കാത്ത നിരീശ്വരവാദി ദൈവാസ്തിത്വത്തിന് 'മൂര്‍ത്തമായ തെളിവു' ചോദിക്കുന്നത് അസംബന്ധമാണ്.

ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "ഇന്ന് ശാസ്ത്രം മുന്നോട്ടുപോകുന്നത് ഏതെങ്കിലും സ്രഷ്ടാവിനെ സങ്കല്‍പ്പിച്ചുകൊണ്ടല്ല (Science is atheistic). അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിച്ചുകൊണ്ടല്ല ശാസ്ത്രം മുന്നേറുന്നത്.''(12) സ്രഷ്ടാവിനെ സങ്കല്‍പ്പിക്കാതെ മുന്നേറുന്ന ശാസ്ത്രത്തിന് സ്രഷ്ടാവിനെ കണ്ടെത്താനാകാത്തത് സ്വാഭാവികമല്ലേ? അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും പരിഗണിക്കാതെ മുന്നേറുന്ന ശാസ്ത്രത്തിന് അതിഭൌതികവും അതീന്ദ്രിയവുമായ എന്തെങ്കിലും കണ്ടെത്താനാകാത്തതും തെളിയിക്കാനാവാത്തതും സ്വാഭാവികമാണെന്നു കരുതാം. എന്നാല്‍ റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന 'ഭൌതികയാഥാര്‍ഥ്യം' എന്തുകൊണ്ടാണ് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത്? ഏതെങ്കിലും ഒരു മനുഷ്യന്‍ സ്നേഹസമ്പന്നനാണെന്നോ ക്രൂരനാണെന്നോ ശാസ്ത്രം ഇന്നേവരെ തെളിയിക്കാത്തത് എന്തുകൊണ്ട്? ഏവരും അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇത്തരം നൂറ്നൂറ് 'ഭൌതിക' യാഥാര്‍ഥ്യങ്ങള്‍ പോലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത ശാസ്ത്രം അതിഭൌതികവും ഇന്ദ്രിയാതീതവുമായ യാഥാര്‍ഥ്യങ്ങള്‍ തെളിയിക്കണമെന്ന് വാദിക്കുന്നത് ശാസ്ത്രീയ സമീപനമാകുമോ?

ഇന്ദ്രിയാതീത യാഥാര്‍ഥ്യങ്ങള്‍
ദൈവം ഇന്ദ്രിയാതീത യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് ഭൌതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാനാവില്ല എന്ന് വിശ്വാസികള്‍ പറയുന്നത്. പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാ വാത്ത 'സ്നേഹ'ത്തിലും 'കാരുണ്യ'ത്തിലും 'ക്രൂരത'യിലും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുണ്ടെന്നിരിക്കെ ദൈവത്തെ മാത്രം പരീക്ഷണത്തിലൂടെ തെളിയിക്കണം എന്ന് ശാഠ്യം പിടിക്കുന്നതെന്തുകൊണ്ട്?

സാന്ദര്‍ഭികമായി, നിരീശ്വരവാദത്തിലെ വൈരുധ്യം ചൂണ്ടിക്കാട്ടാം. ഗ്രന്ഥകാരനെഴുതുന്നു: "ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കുമെന്നത് വ്യാജമായ ഒരവകാശവാദമാണ്.''(13) ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ പോലും മനുഷ്യന് സാധിക്കുക യില്ലെന്ന് കരുതുന്ന ഗ്രന്ഥകാരന്‍ ഇന്ദ്രിയാതീതമായ ദൈവത്തെ പരീക്ഷ ണപരമായി തെളിയിക്കണമെന്ന് വാദിക്കുന്നതും വ്യാജവാദമാകില്ലേ? ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍പോലും മനുഷ്യന് സാധ്യമ ല്ലെങ്കില്‍ വസ്തുനിഷ്ഠ തെളിവോ മൂര്‍ത്തമായ തെളിവോ ഹാജറാക്കണമെന്ന് വാദിക്കുന്നതും വ്യാജവാദമാകില്ലേ?

ഇവിടെ ഗ്രന്ഥകാരന്‍ രണ്ടുനിലപാടും ഒന്നിച്ചെടുക്കുന്നത് വൈരുധ്യമാണ്. ഒന്നുകില്‍ ഇന്ദ്രിയാതീതമായത് മനുഷ്യന് മനസ്സിലാക്കാനാവില്ല എന്ന് വാദിക്കുക. എങ്കില്‍, ഇന്ദ്രിയാതീത യാഥാര്‍ഥ്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നത് വൈരുധ്യമാകും. അല്ലെങ്കില്‍ ഇന്ദ്രിയാതീത മായതിനെ മനസ്സിലാക്കാനാവും എന്ന് സമ്മതിക്കുക. ശേഷം അമൂര്‍ത്തമായ തെളിവ് ആവശ്യപ്പെടുക.

ഇന്ദ്രിയാതീതമായത് മാത്രമല്ല ഇന്ദ്രിയാധീനമായതും പലപ്പോഴും ശാസ്ത്രത്തിന് തെളിയിക്കാന്‍ സാധിക്കണമെന്നില്ല. അത്തരം നിരവധി കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഗ്രന്ഥകാരന്റെ വരികള്‍ നോക്കൂ: "ദിനോസറുകള്‍ കൂട്ടമായി നശിച്ചതിന് ഉല്‍ക്കാപതനം ഉള്‍പ്പെടെ പല കാരണങ്ങള്‍ പരിഗണിക്കാം. അത്തരം കാരണങ്ങളെല്ലാം തന്നെ ശരിയാകാനും സാധ്യതയുണ്ട്. പക്ഷേ, കൃത്യമായി എന്തുകാരണത്താലാണ് ദിനോസറുകള്‍ നിശ്ശേഷം അപ്രത്യക്ഷമായതെന്ന് ഇന്നും കണ്ടെ ത്താനായിട്ടില്ല.''(14) ഇത്തരം സാധാരണവും ഭൌതികവും ശാസ്ത്രപരിധിയില്‍ പെടുന്നതുമായ നിസ്സാര നിഗൂഢതകള്‍ കണ്ടെത്തി പരിഹരിച്ചിട്ടു പോരേ ടെസ്റ്റ്യൂബുമായി ദൈവത്തെ തേടിയിറങ്ങുന്നത്? ദിനോസറുകള്‍ എന്തുകൊണ്ട് അപ്രത്യക്ഷമായി എന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തത് ശാസ്ത്രജ്ഞരുടെ എണ്ണക്കുറവുകൊണ്ടോ വണ്ണക്കുറവു കൊണ്ടോ അല്ല; ശാസ്ത്രരീതിയുടെ പരിമിതികൊണ്ടാണ്. ഭൌതികമായ പ്രതിഭാസങ്ങള്‍ തെളിയിക്കുന്നതില്‍ പോലും ഏറെ പരിമിതികളുള്ള ശാസ്ത്രവുമായി ഭൌതികാതീതവും ഇന്ദ്രിയാതീതവുമായ ലോകം കണ്ടെത്താന്‍ ഇറങ്ങുന്നത് അതിസാഹസികതയല്ലേ?
ദൈവത്തെ അംഗീകരിക്കണമെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കണം എന്ന നിലപാട് നിരീശ്വരവാദികള്‍ സ്വീകരിക്കാനുള്ള കാരണം ശാസ്ത്ര ത്തോടുള്ള സ്നേഹമാണെന്ന് പലരും തെറ്റുധരിച്ചേക്കും. ഭൌതികാതീത യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയെന്ന ഭൌതികവാദാന്ധവിശ്വാസ ത്തോടുള്ള ആഭിമുഖ്യമാണ് ഇതിന്റെ യഥാര്‍ഥ കാരണം. ശാസ്ത്രം തെളി യിക്കണം എന്ന വാദം തങ്ങള്‍ ശാസ്ത്രബോധമുള്ളവരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ ദുരുപയോഗപ്പെടുത്തുന്നു എന്നുമാത്രം.
"'ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധിക്കുമെന്നത് വ്യാജമായ ഒരവകാശവാദമാണ്'' എന്ന് സമ്മതിച്ചല്ലോ.(15) സത്യസന്ധ മായാണ് ഗ്രന്ഥകാരന്‍ ഇത് എഴുതിയതെങ്കില്‍ ശാസ്ത്രം ദൈവാസ്തിത്വം തെളിയിക്കണമെന്ന് വാശിപിടിക്കുമോ? ഇന്ദ്രിയാതീതമായതിനെ മനസ്സിലാക്കാന്‍ മനുഷ്യന് സാധ്യമല്ലെങ്കില്‍ പിന്നെ ഇന്ദ്രിയാതീതമായത് ശാസ്ത്രത്തിന് തെളിയിക്കാനാവുമോ? ശാസ്ത്രത്തിന് സാധ്യമല്ല എന്ന് ബോധ്യമുള്ള കാര്യം ശാസ്ത്രം തെളിയിക്കണമെന്ന് ശാഠ്യം പിടിച്ചാല്‍ എന്തു മനസ്സിലാക്കണം? ഗ്രന്ഥകാരന്റെ നിലപാടുകളില്‍ ഏതാണ് വ്യാജമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നതാണ് കൂടുതല്‍ ഉചിതം.
തെളിവിന്റെ സ്വഭാവം
തെളിയിക്കപ്പെടേണ്ട കാര്യങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും തെളിവി ന്റേയും സ്വഭാവം. 'മൂര്‍ത്തമായ' കാര്യങ്ങള്‍ക്ക് 'മൂര്‍ത്തമായ തെളിവു'ണ്ടാവും. ഉദാഹരണമായി ഹൈഡ്രജനും ഓക്സിജനും കൂടിച്ചേര്‍ന്നാണ് വെള്ള മുണ്ടാകുന്നതെന്ന് ഒരാള്‍ക്ക് തെളിയിക്കണമെന്നിരിക്കട്ടെ. ഇത് മൂര്‍ത്ത മായ കാര്യമാണ്. ഇതിനുള്ള തെളിവും മൂര്‍ത്തമായിരിക്കും. ഒരു പാത്ര ത്തില്‍ വെള്ളമെടുത്ത് അതിനെ വിഘടിപ്പിച്ചാല്‍ (decompose) ഹൈഡ്രജനും ഓക്സിജനും ലഭിക്കും. ഹൈഡ്രജനും ഓക്സിജനും 1:8 എന്ന അനുപാതത്തില്‍ (ഭാരത്തിന്റെ) കൂടിച്ചേര്‍ന്നാണ് വെള്ളമുണ്ടാകുന്നതെന്ന തിനും മൂര്‍ത്തമായ തെളിവുണ്ട്. ഒരു പാത്രത്തിലെ വെള്ളം വിഘടിപ്പിച്ച് ലഭിക്കുന്ന ഓക്സിജനും ഹൈഡ്രജനും 1:8 അനുപാതത്തിലായിരിക്കും. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിനോടുള്ളതിനേക്കാള്‍ ഭര്‍ത്താവിന് ഭാര്യയോടാണ് സ്നേഹമെന്ന് ഒരാള്‍ പ്രസ്താവിച്ചുവെന്നിരിക്കട്ടെ. ഇതിന് മൂര്‍ത്തമായ തെളിവ് ആവശ്യപ്പെടുന്നവന് ഒന്നുകില്‍ 'സ്നേഹ'മെന്താണെ ന്നറിയില്ല. അല്ലെങ്കില്‍ 'മൂര്‍ത്തത' എന്താണെന്നറിയില്ല. രണ്ടും അറിയില്ലെങ്കിലും ഇതേ പ്രശ്നമുണ്ടാകാം!
മൂര്‍ത്തം, അമൂര്‍ത്തം എന്നീ മലയാളപദങ്ങള്‍ കോണ്‍ക്രീറ്റ്, അബ്സ്ട്രാക്റ്റ് എന്നീ ഇംഗ്ളീഷ് പദങ്ങള്‍ക്ക് സമാനമാണ്. ശാസ്ത്ര-ദാര്‍ശനിക വിവാദ ങ്ങളില്‍ സുലഭമായും വരാറുള്ള പദങ്ങളാണിവ. പരീക്ഷണ-നിരീക്ഷണ ങ്ങള്‍ക്ക് വിധേയമാക്കാവുന്ന ഭൌതിക പ്രതിഭാസങ്ങളാണ് മൂര്‍ത്തമായവ. അതിനു വഴങ്ങാത്ത യാഥാര്‍ഥ്യങ്ങളെ അമൂര്‍ത്തമെന്നോ അതിഭൌതിക (metaphysical)മെന്നോ താത്ത്വിക (theoretical)മെന്നോ ഒക്കെ വിശേഷിപ്പിക്കാം. എന്നാല്‍ വിശ്വാസികളും നിരീശ്വരവാദികളും ഒരുപോലെ അംഗീകരിക്കുന്ന ഈ സാമാന്യവിവരം പോലം ഗ്രന്ഥകാരന്‍ പരിഗണിച്ചിട്ടില്ല. മാത്രമല്ല, നേര്‍വിരുദ്ധമായാണ് പലതും ഗ്രഹിച്ചു വെച്ചിട്ടുള്ളത്. "ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.'' എന്നെഴുതിയ ശേഷമുള്ള വാചകമിതാണ്: "താത്ത്വികമായി വാദിച്ചു തെളിയിക്കാന്‍ അതിലും വിഷമമാണ്.'' അതായത്, മൂര്‍ത്തമായ തെളിവ് നല്‍കുന്നതിനേക്കാള്‍ പ്രയാസമാണ് അമൂര്‍ത്തമായ തെളിവ് നല്‍കാന്‍ എന്നര്‍ഥം! ദൈവത്തെപ്പറ്റി മൂര്‍ത്തമായ തെളിവ് നല്‍കാന്‍ സാധ്യ മല്ലെന്നും താത്ത്വികമോ അമൂര്‍ത്തമോ ആയ തെളിവാണ് ഇന്നോളം നല്‍കപ്പെട്ടിട്ടുള്ളതെന്നും ദാര്‍ശനികമായി സാമാന്യധാരണയെങ്കിലുമുള്ള ഏവര്‍ക്കും അറിയാം. എന്നാല്‍ ഗ്രന്ഥകാരന്‍ വാദിക്കുന്നത് അമൂര്‍ത്തമായ തെളിവുകളേക്കാള്‍ എളുപ്പം മൂര്‍ത്തമായ തെളിവ് നല്‍കാനാണെന്നാണ്. അതായത് ദാര്‍ശനികമായ ന്യായങ്ങള്‍ ഹാജറാക്കി ദൈവാസ്തിത്വം സമര്‍ഥിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ദൈവാസ്തിത്വം തെളിയിക്കാമെന്ന്! ദാര്‍ശനികരും ശാസ്ത്രജ്ഞരും ഒരുപോലെ ഞെട്ടാനിടയുള്ള ഈ കണ്ടെത്തല്‍ ഗ്രന്ഥകാരന്റെ സ്വന്തം 'സംഭാവന'യാണ്. കാരണം റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയിലൊ രിടത്തും ഇത്തരം പരാമര്‍ശങ്ങളില്ല. തന്റെ കൃതി മലയാളത്തില്‍ പകര്‍ത്തിവെക്കുന്നതിനിടയില്‍ ഇത്തരം മഠയത്തരങ്ങള്‍ തിരുകിക്കയറ്റി യതായി ഡോക്കിന്‍സ് അറിഞ്ഞാല്‍ കുഞ്ഞാടുകളായ നിരീശ്വരവാദി കളില്‍ നിന്നും രക്ഷിക്കണേ എന്ന് അദ്ദേഹം ദൈവത്തോട് പ്രാര്‍ഥി ക്കാന്‍പോലും നിര്‍ബ്ബന്ധിതനായേക്കും!
ഗ്രന്ഥകാരന്റെ തൊട്ടടുത്ത വാചകം ഇങ്ങനെയാണ്: "ദൈവം ഉണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.'' ഇവിടെ പരാമര്‍ശിച്ച തെളിവ് അമൂര്‍ത്തമായ തെളിവാണ്. തൊട്ടടുത്ത വാചകം ഇതാണ്: "13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസിന്റെ പ്രശസ്തമായ അഞ്ച് തെളിവുകളാണ് അദ്ദേഹം ആദ്യം പരാമര്‍ശിക്കുന്നത്.'' ഇവിടെയും "പ്രശസ്തമായ അഞ്ചു തെളിവുകള്‍'' അമൂര്‍ത്തം തന്നെയാണ്. ഡോക്കിന്‍സ് വിശകലനം ചെയ്ത, ദൈവാസ്തിത്വത്തിന് അനുകൂലമായി അവതരിപ്പിക്ക പ്പെട്ട എല്ലാ തെളിവുകളും അമൂര്‍ത്തം തന്നെയാണ്. മൂര്‍ത്തമായ തെളി വുകള്‍ അവതരിപ്പിക്കലാണ് കൂടുതല്‍ എളുപ്പമെങ്കില്‍ മതദാര്‍ശനികന്മാര്‍ ഒരൊറ്റ മൂര്‍ത്തമായ തെളിവും ഹാജറാക്കാതിരുന്നത് എന്തുകൊണ്ടെ ന്നെങ്കിലും ഗ്രന്ഥകാരന് ആലോചിക്കാമായിരുന്നു.
ദൈവം ഭൌതികവസ്തുവല്ലാത്തതിനാല്‍ അമൂര്‍ത്തമായ തെളിവ് നല്‍കാനേ സാധിക്കൂ. ഇത്തരം അസംഖ്യം തെളിവുകള്‍ മതദാര്‍ശനികര്‍ കാലാകാല ങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. "ദൈവമുണ്ടെന്നതിനു തെളിവായി നൂറ്റാണ്ടുകളായി മത ചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു.'' എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ.
ഡോക്കിന്‍സിന്റെ നാനൂറോളം പേജുകള്‍ നീണ്ട കൃതി നിരീശ്വര വാദത്തെപ്പറ്റിയല്ല; മറിച്ച് ദൈവാസ്തിത്വത്തിനുള്ള തെളിവുകളെക്കുറി ച്ചാണ്. 13ാം നൂറ്റാണ്ടിലെ ക്രൈസ്തവ ദാര്‍ശനികനായ തോമസ് അക്വിനാസ് മുതല്‍ ബയോകെമിസ്റ്റായ (ഇപ്പോഴും ജീവിച്ചിരിക്കുന്ന) മൈക്കിള്‍ ബെഹെ വരെയുള്ളവര്‍ ദൈവാസ്തിത്വം സമര്‍ഥിക്കാനായി അവതരിപ്പിച്ച തെളിവുകളെ 'ഖണ്ഡിക്കാ'നാണ് ഡോക്കിന്‍സിന്റെ ശ്രമം. ദൈവാസ്തിത്വത്തിന് അനുകൂലമായി അസംഖ്യം തെളിവുകള്‍ അവതരി പ്പിക്കപ്പെട്ടിട്ടുണ്ടെന്നതിന് തെളിവ് ഡോക്കിന്‍സിന്റെ കൃതി തന്നെയാണ്!
ദൈവാസ്തിത്വത്തിന് ആധാരമായ നിരവധി തെളിവുകളെ വിമര്‍ശിക്കാന്‍ വിഫലശ്രമം നടത്തുന്ന ഡോക്കിന്‍സ് ഏതെങ്കിലും നിരീശ്വരവാദ തത്ത്വങ്ങള്‍ 'മൂര്‍ത്ത'മായി തെളിയിച്ചിട്ടുണ്ടോ? ഉദാഹരണമായി, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് നിരീശ്വരവാദികള്‍ പറയുന്നു. ഇതിന് 'മൂര്‍ത്ത'മായ 'തെളിവെ'ന്തെങ്കിലുമുണ്ടോ? ഗ്രന്ഥകാരനോ ഡോക്കിന്‍സോ മറ്റേതെങ്കിലും നിരീശ്വര ചിന്തകരോ പ്രപഞ്ചം ആരംഭമില്ലാത്ത (അനാദി)താണെന്നതിന് മൂര്‍ത്തമായ ഒരു തെളിവുപോലും ഇന്നേവരെ നല്‍കിയിട്ടില്ല. 
'മൂര്‍ത്തമായ തെളിവി'ല്ലാതെ പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വര വാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ 'മൂര്‍ത്തമായ തെളിവി'ല്ലാതെ ദൈവ ത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിനു പരിഭവിക്കണം?
ഒരാള്‍ക്ക് ഇത്ര നീളമുണ്ടെന്നും ഇത്ര ഭാരമുണ്ടെന്നും മൂര്‍ത്തമായി തെളി യിക്കാം. എന്നാല്‍ അയാളില്‍ ഇത്രത്തോളം കാരുണ്യമുണ്ടെന്ന് മൂര്‍ത്തമാ യി തെളിയിക്കാനാവുമോ? ഒരാള്‍ കാരുണ്യവാനാണോ അല്ലേ എന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ല. ഒരാള്‍ ക്രൂരനാണെന്നും മൂര്‍ത്തമായി തെളിയിക്കാനാവില്ല. എന്നിട്ടും ലോകത്ത് ധാരാളം കാരുണ്യവാന്മാരും ക്രൂരന്മാരും ഉണ്ടായിരുന്നതായും ഉള്ളതായും നിരീശ്വരവാദികള്‍ തന്നെ വിശ്വസിക്കുന്നു!
അക്വിനാസിന്റെ അഞ്ചു തെളിവുകള്‍
മധ്യകാല യൂറോപ്പിലെ പ്രമുഖ ക്രൈസ്തവദാര്‍ശനികനായിരുന്നു സെന്റ് തോമസ് അക്വിനാസ് (1225-1274). കത്തോലിക്കാ സഭയിലെ പുരോ ഹിതനായ അക്വിനാസ് ദാര്‍ശനികനുമായിരുന്നു.(16) 'സുമ്മതിയോള ജിക്ക' (Summatheologica)യാണ് പ്രധാനകൃതി. അരിസ്റ്റോട്ടില്‍, ഇബ്-നു റുശ്ദ് (അവറോസ്), മെയ്-മൊനൈഡ്സ് എന്നിവരാണ് ഇദ്ദേഹത്തെ സ്വാധീനിച്ച ചിന്തകരെന്ന് അക്വിനാസിനെപ്പറ്റി പ്രത്യേക പഠനം നടത്തിയ ഡേവിഡ് രേഖപ്പെടുത്തുന്നു.(17)
'സുമ്മതിയോളജിക്ക' യിലെ ആദ്യഭാഗം ദൈവാസ്തിത്വത്തെപ്പറ്റിയാണ്. അരിസ്റ്റോട്ടിലിന്റെ കൃതികളും അവക്ക് മുസ്ലിം ദാര്‍ശനികര്‍ എഴുതിയ വ്യാഖ്യാനങ്ങളും സ്വാംശീകരിച്ചാണ് അക്വിനാസ് തന്റെ ചിന്തകള്‍ അവതരിപ്പിച്ചത്.(18)
അക്വിനാസിന്റെ താത്ത്വിക ന്യായങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. "വാദങ്ങളെല്ലാം പൊതുവേ കഴമ്പില്ലാത്തതാണെങ്കിലും അക്വിനാസിന്റെ പ്രശസ്തിയും മതരംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും കണക്കിലെടുത്താണ് പ്രസ്തുത വാദങ്ങള്‍ ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു''വെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. എങ്കില്‍ ഖണ്ഡനം വളരെ എളുപ്പമായിരിക്കുമെന്നാണ് വായനക്കാര്‍ പ്രതീക്കുക. പക്ഷേ സംഭവിച്ച തെന്താണ്? തോമസ് അക്വിനാസിന്റെ ഒരു ന്യായത്തെപ്പോലും ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല.
ഒന്ന്: സ്വയം ചലിക്കാത്തവ ചലനം തുടങ്ങിയതെങ്ങനെ?
ഒന്നാമത്തെ തെളിവ് നോക്കാം. "സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍ (unmoved mover). ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം (ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കി യിരിക്കുന്നു)'' എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു.
അക്വിനാസിന്റെ ന്യായം വ്യക്തമാണ്. പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ല. ഒരാള്‍ സമനിരപ്പിലൂടെ ഒരു പന്ത് ശക്തിയില്‍ തള്ളി വിടുന്നു. കുറച്ചു ദൂരം ഉരുണ്ടശേഷം അത് നില്‍ക്കുന്നു. ഒരാള്‍ മെഴുകുതിരി കത്തിക്കുന്നു. ഏതാനും മിനിട്ടുകള്‍ കത്തി തിരി കെട്ടമരുന്നു. ജീവികള്‍ ജനിക്കുന്നു, വളരുന്നു, മരിക്കുന്നു. നക്ഷത്രങ്ങള്‍ പോലും മരിക്കുന്നുവെന്ന് ഗോളശാസ്ത്രജ്ഞര്‍ പറയുന്നു. പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ ചലനശേഷിയില്ല. (ഊര്‍ജ്ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.) അണുകണങ്ങള്‍ മുതല്‍ നക്ഷത്രങ്ങള്‍വരെ സ്വയം ചലനശേഷിയില്ലാത്തവയാണെങ്കില്‍ ഇവയെ ങ്ങനെ ചലനം തുടങ്ങി? സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തി ല്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റ് നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയി ല്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? സ്വയം ചലിക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവുമോ? ഇവിടെ മാത്രം നിരീശ്വരവാദി "ആകും'' എന്ന ഉത്തരം നല്‍കിയേക്കും. നിത്യജീവിതത്തില്‍ പുലര്‍ത്തന്ന യുക്തിയൊന്നും പ്രപഞ്ചത്തിന് ബാധകമല്ല എന്ന നിലപാടാണിത്. നിരീശ്വരവാദം യുക്തിപരമാണെന്ന ധാരണയാണ് ഇതിലൂടെ പൊളിയുന്നത്.
അക്വിനാസിന്റെ ഈ തെളിവ് യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്ന ഒരൊറ്റ ശാസ്ത്ര സിദ്ധാന്തങ്ങളുമില്ല. ഉള്ളതായി ഡോക്കിന്‍സ് അവകാശപ്പെടുന്നുപോലുമില്ല. എങ്കില്‍ അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ എങ്ങനെയാണ് ഡോക്കിന്‍സിന് ഖണ്ഡിക്കാ നാവുക? ഖണ്ഡിക്കണമെങ്കില്‍ അക്വിനാസിന്റെ അടിസ്ഥാനവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കണം. അതായത് പ്രപഞ്ചത്തിലെ കണ ങ്ങള്‍ക്കോ ഭൌതികവസ്തുക്കള്‍ക്കോ സ്വയം ചലനശേഷിയുണ്ടെന്നും അതിനാല്‍ പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാന്‍ സാധിക്കുമെന്നും സമര്‍ഥിക്കണം. ഇത്തരമൊരു സമര്‍ഥനം ഡോക്കിന്‍സ് നടത്തിയിട്ടി ല്ലെന്ന് മാത്രമല്ല ശ്രമിച്ചിട്ടുപോലുമില്ല!
ഇതൊരു ലളിതമായ പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ആറ്റത്തിനുപോലും സ്വയം ചലനശേഷിയില്ല. എന്നാല്‍ ഈ പ്രപഞ്ചമൊന്നാകെ ചലിച്ചു കൊണ്ടിരിക്കുകയാണ്താനും. ഒരു അണുകണത്തിനു പോലും സ്വയം ചലനശേഷിയില്ലെന്നത് ശാസ്ത്രത്തിലെ ഏറ്റവും മൌലികമായൊരു വസ്തുത യാണെന്നിരിക്കെ ഇവയെങ്ങനെ ചലിക്കാന്‍ തുടങ്ങിയെന്നതിന് ശാസ്ത്രീ യമായ യാതൊരു വിശദീകരണവും (explanation) ഡോക്കിന്‍സ് മുന്നോട്ടുവെച്ചിട്ടില്ല. നിരീശ്വരവാദികള്‍ക്ക് ആകെപ്പറയാവുന്ന ന്യായമെന്താണ്? ഇതൊക്കെ എന്നെന്നും ഇങ്ങനെയായിരുന്നുവെന്ന്! ഇതൊരു ശാസ്ത്രീയവിശദീകരണമേയല്ല എന്നതിരിക്കട്ടെ, സാദാ വിശദീ കരണം പോലുമല്ല. ഒരു പ്രശ്നത്തിനാണ് വിശദീകരണം ആവശ്യമായി ട്ടുള്ളത്. നിരീശ്വരവാദികള്‍ വിശദീകരണം നല്‍കുന്നതിന് പകരം പ്രശ്നം അതേപടി ആവര്‍ത്തിക്കുകയാണ്.
ഒരാള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു എന്ന് കരുതുക. എന്തുകൊണ്ട്, എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് വിശദീകരിക്കേണ്ടത്. ഇവിടെ, അയാള്‍ക്ക് എന്നും കാഴ്ചശക്തിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ വിശദീകരണമാവില്ല. കാര്യ-കാരണസഹിതം വ്യക്തമാക്കാനാകണം. 
പ്രപഞ്ചത്തിലെ ഒരണുകണത്തിനുപോലും സ്വയം ചലനശേഷിയില്ലെങ്കില്‍ ഇന്ന് കാണുന്ന ചലനസജ്ജമായ പ്രപഞ്ചം എങ്ങനെയുണ്ടായി? മത ദാര്‍ശനികരുടെ വീക്ഷണത്തില്‍ പുറമെനിന്നുള്ള ഒരു ശക്തിക്കല്ലാതെ പ്രപഞ്ചത്തിലെ ഒരണുകണത്തെപ്പോലും ചലിപ്പിക്കാനാവില്ല. ശാസ്ത്രവുമായി യോജിക്കുന്ന നിഗമനമാണിത്. 
സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്ക് സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നത് ഭൌതിക ശാസ്ത്രത്തിലെ മൌലികമാ യൊരു തത്ത്വമാണ്. ആ ശക്തി ദൈവമാണോ മറ്റെന്തെങ്കിലുമാണോ എന്നത് തര്‍ക്കവിഷയമാ ക്കാം. പക്ഷെ, പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവില്ല എന്ന ശാസ്ത്രവസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ ചലനസജ്ജമാക്കിയതിനു പിന്നില്‍ ഒരു പ്രപഞ്ചാതീത ശക്തിയുണ്ട് എന്ന നിഗമനം യുക്തിപരവും ശാസ്ത്രവസ്തുതകളോട് യോജിക്കു ന്നതുമാണ്. എന്നാല്‍ പ്രപഞ്ചം സ്വയം ചലനസജ്ജമായതാണെന്ന നിരീശ്വരവാദം യുക്തിവിരുദ്ധമാണെന്നു മാത്രമല്ല ലഭ്യമായ ശാസ്ത്രവിവര ങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്.
പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരി ച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ 'ഇഷ്ടിക'കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മൌലിക കണങ്ങളെക്കുറിച്ച് ഓക്സ്-ഫഡ് യൂണിവേഴ്-സിറ്റിയിലെ തത്ത്വ ശാസ്ത്രം പ്രൊഫസറായിരുന്ന സ്വിന്‍ബേണ്‍ എഴുതിയത് ഗ്രന്ഥകാരന്‍ വിവരിക്കുന്നത് നോക്കൂ: "ഇലക്ട്രോണിനെപോലുള്ള അടിസ്ഥാന കണങ്ങള്‍ അവയുടെ ഘടനയിലും സ്വഭാവത്തിലും അമ്പരിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നു! ഒരു ഇലക്ട്രോണ്‍ കണ്ടുകഴിഞ്ഞാല്‍ മൊത്തം ഇലക്ട്രോണുകളും നിങ്ങള്‍ കണ്ടുകഴിഞ്ഞു. പ്രപഞ്ചത്തിലെ ശതകോടി കണക്കിനുള്ള ഇലക്ട്രോണുകള്‍ ഒരുപോലെയിരിക്കുന്നു. എത്ര അതിശയകരമാണീ സമാനത! ഒരു ഇലക്ട്രോണ്‍ മറ്റൊന്നില്‍ നിന്ന് ഘടനാപരമായും സ്വഭാവപരമായും വ്യത്യസ്തമായിരുന്നുവെങ്കില്‍ അത് സ്വാഭാവികമാണെന്ന് കരുതാമായിരുന്നു. വ്യത്യസ്തമാകുന്നതില്‍ അതിശയിക്കാനെന്തിരിക്കുന്നു?! എന്നാല്‍ ചാഞ്ചല്യമില്ലാത്ത സമാനത (unfluctuating uniformity) പഠിക്കേണ്ട വിഷയമാണ്. ഒരു ഇലക്ട്രോണ്‍ തന്നെ ഓരോ മൈക്രോസെക്കന്റിലും മാറിമാറിയുന്ന സ്വഭാവവും ഘടനാപരമായ വ്യതിയാനങ്ങളും പ്രകടിപ്പിച്ചിരുന്നെങ്കില്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് ആകേണ്ടിയിരി രുന്നത്. പക്ഷേ, എപ്പോഴും അല്‍ഭുതകരമായ സമാനത പുലര്‍ത്തുക. ഇതിലും വലിയ അതിശയം മറ്റെന്തുണ്ട്?''(19)
പ്രപഞ്ചകണങ്ങളുടെ ആശ്ചര്യകരമായ ചലന സംസ്ഥിരത അവയുടെ സ്വയം കഴിവോ അവയുടെ 'മസ്തിഷ്ക'ത്തില്‍ നിന്നും ആവിഷ്കൃതമായതോ അല്ലെന്ന് യുക്തിബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.
കോടിക്കണക്കിന് വര്‍ഷങ്ങളായി ചലിച്ചുകൊണ്ടേയിരിക്കുന്ന ഇലക്ട്രോണു കള്‍ക്കോ മറ്റു മൌലിക കണങ്ങള്‍ക്കോ സ്വയം ചലനശേഷിയില്ലെന്ന താണ് ശ്രദ്ധേയമായ വസ്തുത. പ്രപഞ്ചത്തിലെ ചലനത്തെപ്പറ്റി അക്വിനാസ് 13ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച വാദം ശാസ്ത്രഗവേഷണങ്ങളാല്‍ സ്ഥിരീകരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യം പരോക്ഷമായി അംഗീകരിക്കാന്‍ ഗ്രന്ഥകാരനും നിര്‍ബ്ബന്ധിതനായതായി കാണാം. "ശാസ്ത്രം സങ്കീര്‍ണപഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ സ്വിന്‍ബേണിന് എങ്ങനെ ഇലക്ട്രോണിനെക്കുറിച്ചറിയാന്‍ കഴിയും എന്നാരും ചോദിച്ചുപോകും.''(20) എന്ന് ഗ്രന്ഥകാരന്‍ മഹാവിമര്‍ശനമെന്ന മട്ടില്‍ എഴുതുന്നു. ശാസ്ത്രം കണ്ടെത്തിയ ഇലക്ട്രോണും അതിന്റെ അതിശയകരമായ സവിശേഷതകളും ദൈവാസ്തിത്വവാദങ്ങളെ സ്ഥിരീകരിക്കുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുന്നത്? ഗ്രന്ഥകാരന്‍ മറ്റൊരിടത്ത് കുറിക്കുന്നു:'' ഇലക്ട്രോണിനെക്കുറിച്ച് അറിവില്ലായിരുന്നതിനാല്‍ ഇലക്ട്രോണ്‍ ആധാരമാക്കി ദൈവാസ്തിത്വം സാധൂകരിക്കാന്‍ മധ്യകാല മതപണ്ഡിതര്‍ക്ക് സാധിക്കുമായിരുന്നില്ല.''(21) ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ദൈവാസ്തിത്വത്തെ സാധൂകരിക്കുന്നുവെന്ന് വ്യക്തമായില്ലേ? പകരം നിരീശ്വരവാദികള്‍ നല്‍കുന്ന വിശദീകരണമെന്താണ്? പ്രപഞ്ചം എക്കാല വും ഇങ്ങനെതന്നെ ആയിരുന്നു! ഇതൊരു വിശദീകരണമാണോ? പ്രപഞ്ച ത്തിലെ ആശ്ചര്യകരമായ സംവിധാനങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിവൈഭവ മാണെന്ന ആസ്തിക്യവാദം പ്രപഞ്ചം കൂടാതെ ദൈവത്തെ വിശദീകരണ മായി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ നിരീശ്വരവാദത്തിന് അതുപോലും സാധ്യമല്ല. പ്രപഞ്ചത്തെ വിശദീകരിക്കാന്‍ പ്രപഞ്ചം തന്നെയാണ് അവര്‍ ഉപയോഗിക്കുന്നത്! പ്രപഞ്ചത്തിന്റെ വിശദീകരണം (explanation) പ്രപഞ്ചം തന്നെ! ചോദ്യത്തിന്റെ ഉത്തരം ചോദ്യം തന്നെ! ഇത്രക്ക് ബാലിശമായ നിലപാടുള്ള നിരീശ്വരവാദം ചരിത്രത്തില്‍ എക്കാലവും ഏതാനും 'കിറുക്കന്മാരു'ടെ മാത്രം ജീവിതവീക്ഷണമായി ഒറ്റപ്പെട്ടതില്‍ അല്‍ഭുതമുണ്ടോ? ഉന്നതബുദ്ധിക്ക് മാത്രമല്ല സാമാന്യബുദ്ധിക്കും ഇതിലെ ധൈഷണികമായ ഭോഷത്തം പെട്ടെന്നു ഗ്രഹിക്കാനാവും. ഒരു പരിധിവരെ ഗ്രന്ഥകാരനും ഈ സത്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഈ വരികള്‍ നോക്കൂ: "എന്തുകൊണ്ട് സൃഷ്ടിവാദം പലര്‍ക്കും സ്വീകാര്യമാകുന്നു? ആദ്യം കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമെന്നു തോന്നുന്ന ചിലത് സൃഷ്ടിവാദത്തിലുണ്ട്. പ്രാഥമികയുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണവ... എല്ലാം ഉണ്ടാക്കാന്‍ ഒരു ശക്തി-അങ്ങിനെ എല്ലാം ഉണ്ടായി. ഉണ്ടായതെങ്ങിനെ? ആവോ? സ്രഷ്ടാവിന് മാത്രമറിയാം! തീര്‍ന്നു! അതോടെ സര്‍വരഹസ്യങ്ങള്‍ക്കും പരിഹാരമായി.''
സൃഷ്ടിവാദം 'പലര്‍ക്കു'മല്ല; മിക്കവര്‍ക്കും സ്വീകാര്യമാണ്. നിരീശ്വര വാദമാണ് 'ചിലര്‍ക്ക്'മാത്രം സ്വീകാര്യമാവുന്നത്. 

പൊതുവെ മനുഷ്യര്‍ ഏതെങ്കിലും തരത്തിലുള്ള സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്നവരാണ്. നിരീശ്വരവാദികള്‍ ഈ പൊതുസ്വഭാവത്തിന് അപവാദമാണെന്നു മാത്രം.
ഏതൊരു മനുഷ്യനെയും അലട്ടുന്ന പ്രധാനപ്പെട്ടൊരു പ്രശ്നം പ്രപഞ്ചം എന്തുകൊണ്ട് എന്നതാണ്. ജീവിതം എന്തിന് എന്നതാണ് മറ്റൊരു സമസ്യ. ഏറിയോ കുറഞ്ഞോ തോതില്‍ ഇത് മനുഷ്യരെ അലട്ടുന്നു. ഇവക്കുള്ള തൃപ്തികരവും യുക്തിസഹവുമായ വിശദീകരണമാണ് സൃഷ്ടിവാദം. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ സമൂഹ ത്തിലും വിദ്യാഭ്യാസം കൂടിയ സമൂഹത്തിലും ബഹുജനങ്ങള്‍ സൃഷ്ടിവിശ്വാ സികളാവുന്നത്. ഒരു കപ്പോ സോസറോ പോലും സ്വന്തമായി നിര്‍മ്മി ക്കാത്ത ഗോത്ര സമൂഹങ്ങളിലും റോക്കറ്റുകള്‍ നിര്‍മിക്കുന്ന വികസിത സമൂഹങ്ങളിലും അതിനാണ് മുന്‍തൂക്കം. എന്നാല്‍ നിരീശ്വരവാദത്തിന് ആകെക്കൂടി പറയാനുള്ളതിതാണ്: പ്രപഞ്ചത്തിന്റെ വിശദീകരണം പ്രപഞ്ചം തന്നെ! ഇതെന്തു വിശദീകരണമാണെന്ന് ആരും ആശ്ചര്യപ്പെ ട്ടേക്കും. ഇത് "പ്രാഥമിക യുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ്'' എന്നും എന്നാല്‍ കൂടുതല്‍ ചിന്തിച്ചാല്‍ സ്വീകാര്യമാവില്ല എന്നുമാണ് ഗ്രന്ഥകാരന്റെ വാദം. പക്ഷേ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. പ്രപഞ്ചത്തിന്റെ കാരണം പ്രപഞ്ചം തന്നെ എന്ന നിരീശ്വരവാദം പ്രാഥമികയുക്തിക്കുപോലും ബാലിശമായി തോന്നുന്ന കാര്യമാണ്! പ്രാഥമികയുക്തിക്കു പോലും ബാലിശമായത് കൂടുതല്‍ ചിന്തിച്ചാല്‍ യുക്തിപരമായിത്തീരുന്നതെങ്ങനെ?

"സൃഷ്ടിവാദം സത്യത്തില്‍ ഒന്നും വിശദീകരിക്കുന്നില്ല'' എന്ന് ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു. പ്രപഞ്ചത്തിന് കാരണം പ്രപഞ്ചം എന്ന വാദത്തേക്കാള്‍ എത്രയോ വിശദീകരണ ക്ഷമമാണ് പ്രപഞ്ചകാരണം ദൈവമെന്നത്! പ്രപഞ്ചകാരണം പ്രപഞ്ചം എന്ന നിരീശ്വരവാദത്തില്‍ സൃഷ്ടിവാദ ത്തേക്കള്‍ കൂടുതലായി എന്തു വിശദീകരണമാണുള്ളതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടില്ല.

അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല. പിന്നെ, ആകെക്കൂടി എന്താണ് ചെയ്തത്? "ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു''വെന്ന് വിമര്‍ശനമെന്ന മട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതൊരു വസ്തുത മാത്രമാണ്. ഖണ്ഡനമാവുന്ന തെങ്ങനെ? എതിര്‍വാദമാവുന്നതെങ്ങനെ? ദൈവം സ്രഷ്ടാവാണെന്നും പ്രപഞ്ചം സൃഷ്ടിയാണെന്നും കരുതുന്ന അക്വിനാസ് ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്ന് വാദിക്കാത്തത് സ്വാഭാവികമല്ലേ? പ്രപഞ്ചത്തെ പ്പോലെ ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നും ദൈവത്തെ ചലിപ്പിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാണെന്നും അക്വിനാസ് സിദ്ധാന്തിച്ചില്ല എന്നതാകാം ഡോക്കിന്‍സിന്റെ പരാതി!
(തുടരും)
കുറിപ്പുകള്‍:
1. ദൈവാസ്തിത്വത്തെ ദാര്‍ശനികമായും ശാസ്ത്രീയമായും സമര്‍ഥിക്കുകയും എതിര്‍വാദങ്ങള്‍ക്ക് തൃപ്തികരമായി വിശദീകരണം നല്‍കുകയും ചെയ്യുന്ന നിരവധി കൃതികളുണ്ട്. ഈ രംഗത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനാണ് പ്രൊഫ: വില്യം ക്രെയ്ഗ്. William Craig, The Kalam Cosmological Argument(Macmillan) 1979, The Cosmological Argument From Plato to Leibnis(Mac millan)1980, God, Time and Eternity (Kluwer)2001, Time and Eternity: Exploring God is Relationship to Time (Crossway Books)2001.Natuvalison: A Critical Analysis(Edited with I.P.Mooreland)(Routledge)2000. Lee Strobel ന്റെ The case For aCreator(Zoondervan) 2004, Michael Corey യുടെ The God Hypothesis:Discovering Design in Our Just Right Goldilocks Universe (Rowman and Little fied)2001 എന്നിവയും പുതിയ ശാസ്ത്രീയ വിവരങ്ങളുടെ വെളിച്ചത്തില്‍ ദൈവാസ്തിത്വം സമര്‍ഥിക്കുന്നവയാണ്. എന്നാല്‍ ഇത്തരം കൃതികളിലെ വാദങ്ങള്‍ പരിശോധിക്കാനോ അവയെ ഖണ്ഡിക്കാനോ റിച്ചാഡ് ഡോക്കിന്‍സ് ശ്രമിച്ചിട്ടേയില്ല. വാചാലമായ നിശബ്ദത തന്നെയാണിത്!
2.Paul Davies, God and the New Physics(Penguin)1990,P.VIII(Preface)
3. Richard Dawkins,The God Delution(Bantam Press)2006.
4. സി. രവിചന്ദ്രന്‍, നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം (ഡി.സി. ബുക്സ്: കോട്ടയം) 2009. അടിക്കുറിപ്പില്‍ പേജ് നമ്പര്‍ മാത്രം സൂചിപ്പിക്കുന്നത് ഈ കൃതിയില്‍നിന്നാണ്.
5. നിരീശ്വരവാദപരമായ നിലപാടുള്ള മറ്റുചില കൃതികള്‍ ഇവയാണ്. Christopher Hitchens, God is not Great (Atlantic Books) 2007, Danieal Dennett, Breaking the spell: Religion as a Natural Phenomenon (Penguin) 2006, A.C. Grayling, Against All Gods (Oberon Books) 2007, Sam Harris, The End of Faith (WW.Norton) 2004. ഇവയൊക്കെയും മതതത്ത്വങ്ങള്‍ക്കെതിരായ കവലപ്രസംഗങ്ങളാണ്. മതത്തിന്റെ ദാര്‍ശനികമായ അടിത്തറകളോ ചരിത്രപരമായ വേരുകളോ ഗ്രഹിക്കാത്ത ഗ്രന്ഥകാരന്മാരാണിവര്‍. അബദ്ധങ്ങള്‍ മുതല്‍ അസംബന്ധങ്ങള്‍വരെ നീളുന്ന ഉള്ളടക്കം.
6. പേജ് 90
7. പേജ് 442
8. പേജ് 90
9. ശാസ്ത്രരീതിയുടെ സാധ്യതയും സാധുതയും സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഒരു സിദ്ധാന്തം ശാസ്ത്രീയമാകണമെങ്കില്‍ verifiable മാത്രമായാല്‍ പോരാ falsifiable കൂടിയാകണമെന്ന് പ്രമുഖ ശാസ്ത്രദാര്‍ശനികനായ കാള്‍ പോപ്പര്‍ വ്യക്തമാക്കുകയുണ്ടായി.Karl Popper, The Logic of Scientific Discovery(Harper)  1968, Conjectures and Refutations: The Growth of Science Knowledge (Harper)1963. മറ്റൊരു സംഭാവന തോമസ് കുന്നിന്റേതാണ്. ഒരു ശാസ്ത്രസിദ്ധാന്തം മറ്റൊരു സിദ്ധാന്തത്തെ ആദേശം ചെയ്യുന്നതിനെപ്പറ്റിയുള്ള കുന്നിന്റെ Paradigm shift  സങ്കല്‍പം ശ്രദ്ധേയമാണ്. Thomas Kuhu, The Structure of Scientific Revolutions(Universitry of Chicago Press)1970,The essential Tension : Selected Studies in Scientific Tradition and Change(University of Chicago press)1977. ശാസ്ത്രത്തിന്റെ രീതി അതുല്യമാണെന്ന വാദത്തെ Paul Feyerabend ഖണ്ഡിക്കുന്നു. Against the Method : Outline of an Anarchist Theory of Knowledge (Verso)1978. ശാസ്ത്രരീതിയെപ്പറ്റി ഇതുവരെയും നടന്ന ചര്‍ച്ചകളെക്കുറിച്ച് ഡോക്കിന്‍സ്  തികച്ചും അജ്ഞനാണ്. പ്രകൃതിസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന യന്ത്രമാണ് ശാസ്ത്രം എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ധാരണയാണ് ഡോക്കിന്‍സും അനുയായികളും ഇപ്പോഴും കൊണ്ടുനടക്കുന്നത്.
10. ഇത് സംബന്ധമായ ചില കൃതികള്‍: David Lindberg, Science in the Middle Ages (University of Chicago Press) 1980; David Agar, Arabic Studies in Physics and Astronomy during 8001400 AD (University of Jyvaskyla) 200; David Lindberg, Theories of Vision from alKindi to Kepler (University of Chicago Press) 1976; Olaf Penderson, Early Physics and Astronomy: A Historical Introduction (Cambridge University Press) 1993; Ivan Sertima (Ed), Egypt Revisited (Transaction Publishers) 1991
11. Peter Achinstein, Science Rules: A Historical Introduction to Scientific Methods (John Hopkins University Press) 2004
11. Peter Achinstein,Science Rules: A Historical Introduction to Scientific Methods(John Hopkins University Press) 2004
12. പേജ് 75
13. പേജ് 154
14. പേജ് 66
15. പേജ് 154
16.Mary T.Clark et. al, An Aquinas Reader (Fordham University Press) 2000; Brian Davies, The Thought of Thomas Aquinas (Oxford University Press) 1993; Ralph Mc Inerny, Aquninas Against Averrorists (Purdue University Press) 1993. തോമസ് അക്വിനാസിന്റെ Summa Theologica എന്ന കൃതി www.new advent.org ല്‍ ലഭ്യമാണ്.
17. Brian Davies, Aquinas: An Introduction (Continum International) 2004, P. 2
18. അക്വിനാസിന് മുമ്പ് ദൈവാസ്തിക്യം സംബന്ധമായി നടന്ന ചര്‍ച്ചകള്‍ക്ക് Davidson, Proofs for Eternity, Creation and the Existence of God in Medieval Islamic and Jewish Philosophy (Oxford University Press) 1987
19. പേജുകള്‍ 169,170 ദൈവാസ്തിത്വത്തിന്റെ ദാര്‍ശനികവും ശാസ്ത്രീയവുമായ മാനങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥകാരനാണ് സ്വിന്‍ബേണ്‍. Richard Swin burne, The Coherence of Theism (Clarendon Press) 1993, Faith and Reason (Clarendon Press) 2005, The Existence of God (Oxford Universtity Press) 2004. ഡോ ക്കിന്‍സിന്റെ പരാമര്‍ശങ്ങള്‍ക്ക് സ്വിന്‍ബേണ്‍ എഴുതിയ മറുപടി അദ്ദേഹത്തിന്റെ ഹോം പേജിലുണ്ട്.
20. പേജ് 169
21. പേജ് 170
( ഈ ലേഖനം സ്നേഹസംവാദം മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്)

35 comments:

 1. നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍('നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം)

  ReplyDelete
 2. ഈ ബ്ലോഗ്‌ ഡോക്കിന്സില്‍ മാത്രം പരിമിതപ്പെടുത്താതെ, മറ്റു വിഷയങ്ങളില്‍ ഉള്ള താങ്കളുടെ ലേഖനങ്ങളും പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. "ക്വാണ്ടം ബലതന്ത്രവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പുതിയൊരു ഫിസിക്സിന് ജന്മം നല്‍കി. ഇതിന്റെ ഫലമായി ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരുത്തുന്നു."

  മോഡേണ്‍ ഫിസിക്സ് /ന്യൂക്ലിയര്‍ ഫിസിക്സ് മുന്നോട്ടു വെയ്ക്കുന്ന പ്രപഞ്ചവീക്ഷണവും അണുതലത്തില്‍ അതിസങ്കീര്‍ണവും അത്ഭുതാവഹവുമായ സൂക്ഷ്മവുമായ ശാസ്ത്രപരീക്ഷണാനുഭങ്ങളും തരുന്ന അമ്പരപ്പിക്കുന്ന അറിവുകളും കണ്ടെത്തലുകളും, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ പ്രപഞ്ചാനുഭവത്തെ വിവരിക്കാനുതകുന്ന നിലവിലുള്ള ഭാഷയിലൂടെ ആവിഷ്ക്കരിക്കുക അസാധ്യമാണെന്നാണ് വായിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ട് ആധുനിക ന്യക്ലിയര്‍ഫിസിക്സിന് അഥവാ പൊതുവായി ശാസ്ത്രത്തിന് ഭൌതികവാദത്തെക്കാള്‍ നിഗൂഢവാദത്തോടാണ് അടുപ്പമെന്ന അഭിപ്രായം ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നിഗൂഢവാദത്തോട് അടുത്തു എന്നത്, ആത്മീയത അഥവാ ആശയവാദം മുന്നോട്ടു വെയ്ക്കുന്ന പ്രപഞ്ചവീക്ഷണത്തോട് ശാസ്ത്രം യോജിപ്പ് പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവല്ലല്ലോ. നിഗൂഢവാദത്തോട് അടുത്തുകൊണ്ടിരിക്കുന്നത് ആത്മീയതയോട് അടുത്തുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണെങ്കില്‍ ഏത് മതവിശ്വാസത്തിന്റെ ആത്മീയതയോടാണ് ശാസ്ത്രം അടുത്തു കൊണ്ടിരിക്കുന്നത് ? ഹൈന്ദവം, ക്രൈസ്തവം, ഇസ്ലാമികം....? ഇവയൊന്നുമല്ല മതാതീതമായ ആത്മീയതയോടാണ് ശാസ്ത്രം സാത്മ്യം പ്രാപിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍ മതങ്ങളും അവയുടെ ദൈവങ്ങളെയും ശാസ്ത്രം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയാണെന്ന് ഹുസൈന്‍ സമ്മതിക്കുമോ ? മറിച്ച് ആധുനിക ശാസ്ത്രത്തിന്റെ സൂക്ഷ്മാനുഭവത്തെ മാത്തമറ്റിക്കല്‍ ലാംഗ്വേജിലല്ലാതെ പരാവര്‍ത്തനം ചെയ്യാന്‍ സാധ്യമാകാതെ വന്നിരിക്കുന്നു എന്നത് ഭാഷാപരമായി ശാസ്ത്രം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധിയാണെന്നു തുറന്നു സമ്മതിക്കുക മാത്രമാണ് പല ശാസ്ത്രകാരന്മാരും ചെയ്യുന്നത്. ഡോ: പോള്‍ ഡേവിസിനെപ്പോലുള്ളവര്‍ ശാസ്ത്രത്തെ ആത്മീയതയുടെ കുറ്റിയില്‍ കെട്ടിയിട്ട് സാമ്പത്തിക നേട്ടവും അവാര്‍ഡുകളും അംഗീകാരങ്ങളും വാങ്ങി കൂട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നയാളെന്ന ആക്ഷേപം ഡോക്കിന്‍സിലെപ്പോലുള്ളവര്‍ തന്നെ ഉയര്‍ത്തുന്നുവെന്നതും രവിചന്ദ്രന്റെ കൃതിയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ന്യൂക്ലിയര്‍ഫിസിക്സ് അഭിമുഖീകരിക്കുന്ന ഭാഷാപരമായ ഈ പ്രതിസന്ധിയില്‍ ശാസ്ത്രത്തെ ആദ്യം ഈസ്റ്റേണ്‍ മിസ്റ്റിസത്തോടും തുടര്‍ന്ന് കൃസ്ത്യന്‍ തീയോളജിയോടും ചേര്‍ത്തുവെച്ച് കൃതികളെഴുതിയ ഫ്രിജോഫ് കാപ്രയെ പോലുള്ളവരും ഉണ്ട്.

  ReplyDelete
 4. "സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ വിഷയങ്ങള്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാവുന്നതും വിശകലനം നടത്താവുന്നതുമാണ്. എന്നാല്‍ ചര്‍ച്ചക്കിടെ ഒരാള്‍ സ്നേഹത്തിന്റെ അസ്തിത്വത്തിന് വസ്തുനിഷ്ഠമായ (objective) തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാലോ? സ്നേഹമുണ്ടെന്നതിന് മൂര്‍ത്തമായ (concrete) തെളിവ് നല്‍കണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടാലോ?"

  സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ തുടങ്ങിയ അമൂര്‍ത്തമായോ മൂര്‍ത്തമായോ സ്ഥാനീകരിക്കാവുന്ന ഈ സാര്‍വലൌകിക വികാരങ്ങളെ ദൈവമെന്ന കാര്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ സാധര്‍മ്യങ്ങളില്ല. അവ സമീകരിക്കാവുന്ന ഉദാഹരണങ്ങളേ ആകുന്നില്ല.

  സ്നേഹം, കാരുണ്യം, വെറുപ്പ്, നിരാശ, കാമം, ക്രോധം, സന്തോഷം, ദുഃഖം,....തുടങ്ങിയ വികാരങ്ങള്‍ മനുഷ്യവര്‍ഗം എല്ലാക്കാലത്തും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇവയ്ക്ക് അസ്തിത്വമുണ്ടെന്ന കാര്യത്തില്‍ അവിശ്വാസികളും വിശ്വാസികളും തമ്മില്‍ തര്‍ക്കമില്ല. ഇതേ വികാരങ്ങളില്‍ പലതും മൃഗങ്ങള്‍ പോലും അനുഭവിക്കുന്നുണ്ട്. ജീവിവര്‍ഗ്ഗത്തെ സംബന്ധിച്ച് അവ തികച്ചും നൈസര്‍ഗികമായ സംഗതിയാണ്. അതുകൊണ്ടു തന്നെയാണ് ഇവയ്ക്ക് വസ്തുനിഷ്ഠമോ മൂര്‍ത്തമോ അമൂര്‍ത്തമോ പരീക്ഷണനീരീക്ഷണപരമോ ആയ തെളിവുകള്‍ ആരും ഒരു ചര്‍ച്ചയിലും ആവശ്യപ്പെടാത്തത്. എത്ര ലോജിക്കലായി ചിന്തിച്ചാലും മേല്‍ പറയുന്ന സാര്‍വലൌകിക വികാരങ്ങളുടെ അസ്തിത്വത്തെ ആനുഭവികതലത്തിലോ ദാര്‍ശനിക തലത്തിലോ പരീക്ഷണനിരീക്ഷണ തലത്തിലോ ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി ദൈവം എന്ന പരികല്പന മൂര്‍ത്തമായോ അമൂര്‍ത്തമായോ എല്ലാ മനുഷ്യര്‍ക്കും അനുഭവവേദ്യമാകുന്ന ഒരു വസ്തുതയല്ല. മറിച്ച് മനുഷ്യരുടെ ഇടയില്‍ ചിലരുടെ യുക്തിബോധവും ഒരു പക്ഷെ ഭയവും കൂടി ചേര്‍ന്ന് കണ്ടെത്തിയ സങ്കല്പനമാണ്. അതിനെക്കുറിച്ചുള്ള തര്‍ക്കം അവിരാമം തുടരുന്നു. മനുഷ്യര്‍ ഒന്നടങ്കം അനുഭവിക്കുന്ന സാര്‍വത്രികവികാരങ്ങളെ ചൊല്ലി തത്വശാസ്ത്രത്തിലും പണ്ഡിതര്‍ക്കിടയിലും വിവാദമുണ്ടാകാത്തതും എന്നാല്‍ ദൈവവിശ്വാസത്തെയും മതത്തെയും ചൊല്ലി വിവാദങ്ങളുണ്ടാകുന്നതിനും കാരണം എന്തുകൊണ്ടായിരിക്കുമെന്നുകൂടി ചിന്തിച്ചു നോക്കുക. അതുകൊണ്ട് ഈ വികാരങ്ങളെ പോലെ ദൈവത്തിന് സമൂര്‍ത്തമോ അമൂര്‍ത്തമോ ആയ അസ്തിമുണ്ടെന്ന് അവകാശപ്പെടാന്‍ സാധ്യമല്ല. ദൈവമെന്ന ആശയം തര്‍ക്കത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള കാരണം അതൊരിക്കലും മേല്‍പ്പറഞ്ഞ വികാരങ്ങളുമായി താരതമ്യപ്പെടുത്താവുന്നതോ സമീകരിക്കാവുന്നതോ ആയ വസ്തുതയല്ലാത്തതു കൊണ്ടാണ്. പദാര്‍ഥിക ലോകത്തിനും അവയില്‍ നിന്നും ജന്യമായ ആശയങ്ങള്‍ക്കും വികാരങ്ങള്‍ക്കും മൂര്‍ത്തവും അമൂര്‍ത്തവുമായ അസ്തിത്വമുണ്ടെന്നു ചുരുക്കം. മറിച്ച് ഒരു പദാര്‍ത്ഥവസ്തുവല്ലെന്ന് വിശ്വാസികള്‍ തന്നെ അവകാശപ്പെടുന്ന ദൈവം സമൂര്‍ത്ഥമോ അമൂര്‍ത്തമോ ആകാന്‍ ഇടയില്ലല്ലോ ? ഇക്കാരണത്താലാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍, എല്ലാ തലത്തിലും തരത്തിലുമുള്ള ചിന്തകര്‍ ദൈവത്തെ സംബന്ധിച്ച കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളിലെത്തുന്നത്.

  ഒരുവന്‍ മറ്റൊരാളോടുള്ള സ്നേഹം പ്രകടിപ്പിക്കാതെ മനസ്സില്‍ സൂക്ഷിക്കുയാണെങ്കില്‍ സ്നേഹിക്കപ്പെടുന്ന ആളെ സംബന്ധിച്ച് അത് അമൂര്‍ത്തമാണെന്നു പറയാം. ഒരാള്‍ക്ക് അത് കാണാനോ അറിയാനോ അനുഭവിക്കാനോ കഴിയാത്തതിനാല്‍ അതിന് അമൂര്‍ത്ത അസ്തിത്വമുണ്ടെന്നതാണ് വസ്തുത. സ്നേഹം മനസ്സില്‍ ഒതുക്കി നിര്‍ത്താതെ പ്രകടിപ്പിച്ചാല്‍ അത് മൂര്‍ത്തരൂപം കൈക്കൊള്ളുന്നതായി പറയാം. ഇതുപോലെ തന്നെയാണ് മറ്റു വികാരങ്ങളും. അവ മൂര്‍ത്തവും അമൂര്‍ത്തവുമായ അസ്തിത്വം അതിന്റെ പ്രയോക്താവിന്റെ നിലപാടനുസരിച്ച് കൈക്കൊള്ളും.

  കടലും ഔഷധച്ചെടിയായ കടലാടിയും തമ്മില്‍ മൂന്നക്ഷരങ്ങളുടെ കാര്യത്തില്‍ സാമ്യമുണ്ടെന്നതു കൊണ്ടു് ആരും അവയെ താരതമ്യം ചെയ്യാനായി ഉദാഹരിക്കാറില്ല. ഇങ്ങനെ ചെയ്യുന്നതിലുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിക്കാനാണ് 'കടലും കടലാടിയും പോലെ' എന്ന പഴം ചൊല്ലുതന്നെ ഉണ്ടായിരിക്കുന്നത്. താരതമ്യം ചെയ്യപ്പെടേണ്ട വസ്തുതകള്‍ക്ക് ചില സാധര്‍മ്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന് തികച്ചും അനുഭവവേദ്യമായതും അവിതര്‍ക്കിതവും മൂര്‍ത്താമൂര്‍ത്ത ഭാവങ്ങളോടെ നില്‍ക്കുന്നതുമായ സാര്‍വലൌകിക മാനുഷികവികാരങ്ങളെയും അവയുമായി താരതമ്യത്തിനു യോഗ്യതയില്ലാത്ത ദൈവമെന്ന സങ്കല്പനത്തെയും താരതമ്യം ചെയ്യുന്ന അപകടത്തില്‍ നിന്നാണ് താങ്കളുടെ ഖണ്ഡനത്തിന്റെ അടിത്തറ തുടങ്ങുന്നത്.

  മേല്‍ ഉദാഹരിച്ച നിസ്തര്‍ക്കികമായ മാനുഷിക വികാരങ്ങള്‍ തികച്ചും അമൂര്‍ത്തമാണെന്നു സ്ഥാപിച്ചു കൊണ്ട് അതുപോലെ അമൂര്‍ത്തമായ സ്ഥാനം ദൈവമെന്ന തര്‍ക്കവിഷയമായ ആശയത്തിനും കല്പിച്ചു കൊടുത്ത്, പൂര്‍വപക്ഷത്തിന്റെ അസ്തിത്വത്തിനുള്ള അതേ ന്യായം പൂര്‍വാന്തരപക്ഷത്തിനും നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് ലേഖകന്‍. ഇത് എത്രമാത്രം അബദ്ധജഢിലമാണ് !

  ReplyDelete
 5. @നിസ്സഹായന്‍,
  ദൈവാസ്തിത്വത്തെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നതു മനസ്സിലാക്കാന്‍ സ്നേഹത്തെ ഉദാഹരിച്ചതാണ്. സ്നേഹം ഉള്ളതുകൊണ്ട് ദൈവവും ഉണ്ട് എന്നു ഞാന്‍ വാദിച്ചില്ലല്ലോ? പ്രപഞ്ചത്തിലെ ആസൂത്രണ(design)ത്തിനു് യാദൃഛികതയേക്കാള്‍ ഒരു designer എന്ന concept ആണ് കൂടുതല്‍ rational എന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. നിസ്സഹായനടക്കം ആരും ഇതിനെതിരെ മറുവാദം ഉന്നയിക്കാത്തതെന്തേ?
  ലോകത്തെ ഭൂരിപക്ഷം ചിന്തകരും (20-ാം നൂറ്റാണ്ട് exception)ശാസ്ത്രജ്ഞരും ദൈവാസ്തിത്വം യുക്തിപരമാണെന്ന വീക്ഷണക്കാരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നിരീശ്വരവാദികളായ ധാരാളം ചിന്തകരും ശാസ്ത്രജ്ഞരും ദൈവാസ്തിത്വത്തെ അംഗീകരിക്കുന്നവരും ഭൌതികവാദത്തെ ചോദ്യം ചെയ്യുന്നവരുമായി മാറിയിട്ടുണ്ട്( വിശദാംശങ്ങള്‍ വരും പോസ്റ്റുകളിലുണ്ട്)

  ReplyDelete
 6. സബ് ആറ്റോമിക തലങ്ങളിലെ ഗവേഷണം,'ശാസ്ത്രം ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദത്തോടാണ് കൂടുതല്‍ അടുത്തത്' എന്നു പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ സബ് ആറ്റോമിക കണങ്ങളില്‍ ഒളിച്ചിരുന്ന ദൈവത്തെ കാണുകയോ ദൈവസാന്നിദ്ധ്യം അറിയുകയോ ചെയ്തു എന്നല്ലേ കുറഞ്ഞ പക്ഷം അര്‍ത്ഥം ?. ഇതാണ് 'ശാസ്ത്രം നിഗൂഢവാദത്തോട് അടുത്തു' എന്നു പറഞ്ഞതില്‍ നിന്നും പോള്‍ ഡേവിസ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം പിന്നീട് നാസ്തികനായി തുടരാന്‍ ഇടയില്ലല്ലോ ?!

  നമുക്ക് ത്രിമാനതലത്തില്‍ (three diamensional) മാത്രം അസ്തിത്വം ഉള്ളതായി അനുഭവപ്പെടുന്ന ന്യൂട്ടോണിയന്‍ പ്രപഞ്ചത്തെ വിവരിക്കാന്‍ സാധാരണ ഭാഷ മതിയാകും. പക്ഷെ സബ് ആറ്റോമിക തലത്തിലെ നിരീക്ഷിതയാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കാന്‍ ഈ സാധാരണഭാഷ ഒട്ടും തന്നെ ശേഷിയുറ്റതല്ല. ഭാഷാപരമായ ഈ പ്രതിസന്ധി, ദൈവസാക്ഷാത്ക്കാരം അനുഭവിച്ചു എന്ന് അവകാശപ്പെടുന്നവര്‍ക്ക് തങ്ങളുടെ ആത്മീയാനുഭവത്തെ ഭാഷയിലൂടെ വെളിപ്പെടുത്താനാകുന്നില്ല എന്ന പ്രതിസന്ധിയോട് സമാനമാണ്. ഈ അര്‍ത്ഥത്തിലാണ് ശാസ്ത്രം നിഗൂഢവാദത്തോട് അടുത്തു എന്ന് ശാസ്ത്രസമൂഹം പ്രസ്താവിക്കുന്നത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് സബ് ആറ്റോമികതലത്തിലെ പരീക്ഷണഫലങ്ങള്‍ കൃത്യതയോടെ 'മാത്തമറ്റിക്കല്‍ എക്സ്പ്രഷനുകളില്‍' വിവരിക്കാനാകുന്നുമുണ്ട്. ഇതിനര്‍ത്ഥം സര്‍വശക്തനും സര്‍വജ്ഞനും സര്‍വന്തര്യാമിയും നിരാമയനും ഒക്കെയെന്ന് പൊതുവേ വിവിധ മതവിശ്വാസികള്‍ കരുതുന്ന ദൈവത്തെ, നാസ്തിക സ്വഭാവമുള്ള ശാസ്ത്രത്തിന്റെ ഗണിതഭാഷയില്‍ ആവിഷ്ക്കരിക്കാനാകുമെന്നാണോ പോള്‍ ഡേവിസും ഹുസൈനും സമ്മതിച്ചു തരുന്നത്. അപ്പോള്‍ ദൈവം ഗണിതത്തിന് കീഴ്പ്പെട്ടിരിക്കുന്നുവെന്നു സമ്മതിയ്ക്കുന്നുവെന്നു സാരം. 'ദൈവം കണക്കാണത്രെ'!! ഇത് ഹുസൈനും വിശ്വാസികളും അംഗീകരിക്കുമോ ? അപ്പോള്‍ ദൈവത്തെ കണ്ടത്തുന്നതില്‍ വിജയിച്ചത് ശാസ്ത്രമാണെന്നും കൂടി ഹുസൈന്‍ അംഗീകരിച്ചു തരേണ്ടി വരും. (തുടരും)

  ReplyDelete
 7. പോള്‍ ഡേവിസിന്റെ ചില ഉദ്ധരണികള്‍ ശ്രദ്ധിക്കൂ.

  1) 'God and the new physics' എന്ന അദ്ദേഹത്തിന്റെ കൃതിയുടെ ആമുഖത്തില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി(1):-

  "Towards the end of the book, tentative answers to the questions begin to emerge-answers based on the physisicist's conception of nature. The answers may be totally wrong, but I believe that physics is uniquely placed to provide them. It may seem bizarre, but in my opinion science offers a surer path to God than religion. Right or wrong, the fact that science has actually advanced to the point where what were formerly religious qustions can be seriously tackled, itself indicates the far-reaching consequences of the new physics.

  Although I have endeavoured to exclude my own religious opinions throughout, my presentation of physics is inevitably a personel one. No doubt many of my colleagues would strongly disagree with the concluions I attempt to draw. I respect their opinions. This is simply one man's perceptions of the universe; there are many others. My motivation for writing the book is that I am convinced there is more to the world than meets the eye" (തുടരും)

  ReplyDelete
 8. മറ്റു ചില ഉദ്ധരണികള്‍

  2)"The equations of physics have in them incredible simplicity, elegance and beauty. That in itself is sufficient to prove to me that there must be a God who is responsible for these laws and responsible for the universe."

  3)“It is impossible to be a scientist, even an atheist scientist, and not be struck by the awesome beauty, harmony, and ingenuity of nature,” Davies said. “What most impresses me is the existence of an underlying mathematical order, an order that led the astronomer Sir James Jeans to declare, ‘God is a pure mathematician.’”

  4)“By affirming that science and religion can engage in a constructive dialog, the Templeton Prize serves to remove one of the abiding myths of our age – that science is dehumanizing and that scientists peddle a message of despair. I for one will continue to teach my message of hope,”

  ഇതൊക്കെ വായിച്ചിട്ട് വായനക്കാര്‍ തീരുമാനിക്കട്ടെ പോള്‍ഡേവിസ് ഒരു വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് !! (തുടരും)

  ReplyDelete
 9. യഥാര്‍ത്ഥത്തില്‍ പോള്‍ഡേവീസ് ദൈവവിശ്വാസിയാണ്. മതദൈവത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസമെന്നും ഈയുള്ളവന്‍ കരുതുന്നു. പ്രപഞ്ച നിയമങ്ങളുടെ കാര്യകാരണത്വം ദൈവസൃഷ്ടമാണെന്നും ഇതിന്റെ ഉറവിടം കൃസ്ത്യന്‍ തിയോളജിയിലാണെന്നും അദ്ദേഹം വിശ്വസിക്കുന്നു(ആവശ്യമെങ്കില്‍ തെളിവുകള്‍ പിറകെ ഹാജരാക്കാം). ദൈവത്തെ ശാസ്ത്രത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നയാളാണ് അദ്ദേഹം

  പോള്‍ ഡേവിസിനെ സംബന്ധിക്കുന്ന ഇത്തരം വസ്തുതകള്‍ ബോദ്ധ്യപ്പെടാതെ ആയിരിക്കാം ഹുസൈന്‍ ,"ശാസ്ത്രം, ഭൌതികവാദത്തേക്കാള്‍ നിഗൂഢവാദ ത്തോടാണ് കൂടുതല്‍ അടുത്തതെന്ന് ലോകപ്രശസ്ത ഫിസിസിസ്റ്റും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ: പോള്‍ ഡേവിസ് വിലയിരുത്തുന്നു. ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്." എന്ന് എഴുതിവിടുന്നത്.

  ReplyDelete
 10. @നിസ്സഹായന്‍,
  താങ്കളുടെ വീണ്ടുമുള്ള ഇടപെടലിന് നന്ദി.
  പോള്‍ ഡേവിസ് നിരീശ്വരവാദത്തില്‍ നിന്നും ഈശ്വരവാദത്തിലേക്ക് നീങ്ങുന്ന ശാസ്ത്ര‍ജ്ഞനാണെന്നു കരുതാം. ഇക്കാര്യം മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിശ്വാസം തന്നെ എക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നത് അബദ്ധമായിരിക്കും.
  ഇത്തരക്കാരായ നിരവധി ശാസ്ത്രജ്ഞന്മാര്‍ പാശ്ചാത്യ ലോകത്ത് ഇന്നുണ്ട്. God and the New Physics എഴുതിയത് 1983ലാണ്. ഞാന്‍ ഉദ്ധരിച്ച എഡിഷന്‍ 1990 ലേതും. അന്ന്(1990ല്‍)അദ്ദേഹം ക്രിസ്ത്യന്‍ തിയോളജി വിശ്വാസക്കാരനായിരുന്നു എന്നതിന് തെളിവുണ്ടെങ്കില്‍ ഹാജറാക്കാം.ശേഷം അദ്ദേഹം അതിനോട് അടുത്തു എന്നതു ശരിതന്നെയാണ്. മേല്‍ കൃതിയില്‍ If God create the universe?എന്ന അധ്യായമുണ്ട്. പ്രപഞ്ചോല്‍പ്പത്തി പരാമര്‍ശിച്ച് ഡേവിസ് എഴുതിയത് ഇങ്ങനെയാണ്: "It does not involve God, only space time and some rather exootic physical mechanism"(p 42)
  പ്രപഞ്ചസൃഷ്ടിയില്‍ ദൈവത്തിന് പങ്കാളിത്തമില്ലെന്നും സ്ഥലവും സമയവും ഭൌതികപ്രക്രിയകളും മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നും പറയുന്നയാള്‍ ക്രിസ്ത്യന്‍ തിയോളജി വിശ്വാസക്കാരനാവുമോ?
  പക്ഷേ പോള്‍ ഡേവിസ് അവിടെ നിന്ന് പിന്നീട് മുന്നോട്ടു പോയതായി കാണാം. അതിനാല്‍ അക്കാലത്തെ പോള്‍ ഡേവിസിനെ വിശ്വാസമില്ലാത്തയാള്‍ എന്നു ഞാന്‍ വിശേഷിപ്പിച്ചതില്‌ യാതൊരു അബദ്ധവുമില്ല.
  ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നു പറഞ്ഞാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നാണോ നിസ്സഹായന്‍ മനസ്സിലാക്കുന്നത്? ശാസ്ത്രത്തിലൂടെയും ദൈവത്തെ കണ്ടെത്താം എന്നു തെളിഞ്ഞാല്‍ ശാസ്ത്രത്തിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ എന്നാണോ വിവക്ഷ?

  ReplyDelete
 11. "എന്നാല്‍ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന് 'മൂര്‍ത്തമായ തെളിവു' നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ?"
  "ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും?"
  "ഒരാള്‍ ഈശ്വര വാദിയാണെന്നതും ഇപ്രകാരം തെളിയിക്കാനാവില്ല. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരും പരീക്ഷണശാലകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാലും റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നോ പോപ്പ് ബെനഡിക്റ്റ് ദൈവവിശ്വാസിയാണെന്നോ മൂര്‍ത്തമായി തെളിയിക്കാനാവില്ല."
  "ചരിത്രത്തില്‍ ഇന്നേവരെ ഒരാളെയെങ്കിലും നിരീശ്വരവാദിയാണെന്നോ ഈശ്വരവാദിയാണെന്നോ ശാസ്ത്രീയമായി തെളിയിക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല."


  വികാരങ്ങള്‍ക്കും ദൈവാനുഭവങ്ങള്‍ക്കും ശാസ്ത്രീയാടിത്തറ ഉണ്ടോയെന്നും അവ ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്നും ശ്രമിച്ചു നോക്കാം. (Continue)

  ReplyDelete
 12. വൈദ്യശാസ്ത്ര രംഗത്ത് ന്യൂറോഫാര്‍മക്കോളജിയും ന്യൂറോസയന്‍സും വികസിച്ചതോടെ വികാരങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തയുണ്ടെന്ന് തെളിയുകയും മാനസ്സികരോഗചികില്‍സാ രംഗത്ത് ഈ അറിവുകളെ ഫലപ്രദമായി പ്രയോഗിക്കുകയും ചെയ്യുന്നു. മറിച്ച് മതങ്ങളും അവയുടെ മന്ത്ര-തന്ത്ര-പൂജ-ആഭിചാരക്രിയകളും മാനസ്സികരോഗാവസ്ഥയെ ഭൂതാവേശമായി കാണുകയും രോഗികളെ ചികില്‍സിച്ച് കൊല്ലുകയുമാണ് ചെയ്തു കൊണ്ടിരുന്നത്.

  വികാരങ്ങള്‍ മനുഷ്യനില്‍ സന്നിഹിതമായിരിക്കുന്ന സമയത്ത് ഓരോ വികാരത്തിനും ആധാരമായ രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈകാരികാവസ്ഥകളെ സ്വാധീനിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മൂന്ന് വിശാലമായ ഗ്രൂപ്പുകളില്‍പ്പെടുന്നു. ന്യൂറോട്രാന്‍സ്മിറ്റേഴ്സ് (neurotransmitters), ന്യൂറോപെപ്റ്റൈഡ്സ് (neuropeptides), ഹോര്‍മോണ്‍സ് (hormone)തുടങ്ങിയവയാണവ. ഡൊപ്പാമൈന്‍ (dopamine), സെറട്ടോനിന്‍ (serotonin), അസിറ്റൈല്‍കോലൈന്‍ (acetylcholine), നോര്‍പ്പിന്‍ഫ്രൈന്‍ (norepinephrine) തുടങ്ങിയ പ്രധാന രാസസംയുക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടാകുന്നു. ഡൊപ്പാമൈന്‍ ആഹ്ലാദവുമായും, സൊറോട്ടിന്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ , ഉറക്കം, ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവയുമായി ബന്ധപ്പെട്ടും നോര്‍പ്പിന്‍ഫ്രൈന്‍ വിഷമസന്ധികള്‍ ഏറ്റെടുക്കാനുള്ള ധൈര്യവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. സെറോട്ടോനിന്റെ കുറവ് വിഷാദത്തിന് കാരണമാകുന്നു. വൈകാരികാരോഗ്യാവസ്ഥയ്ക്ക് സെറോട്ടോനിന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതുപോലെ സ്നേഹം എന്ന വികാരത്തെ നിയന്ത്രിക്കുന്നതിനാല്‍ സ്നേഹരാസദ്രവ്യം എന്നറിയപ്പെടുന്ന ഓക്സിറ്റോസിനും(oxytocin) നിര്‍ണായക പങ്കുണ്ട്. ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ അസന്തുലിതാവസ്ഥ, മനോഭാവം, വൈകാരികത, ചിന്ത തുടങ്ങിയവയുടെ താളം തെറ്റിക്കുകയും പലതരം മാനസ്സികരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരം അസന്തുലിതാവസ്ഥയെ അതേ രാസഘടനയുള്ള മരുന്നുകള്‍ കൊടുത്തു സുഖപ്പെടുത്തുവാനും മനോരോഗ ചികില്‍സാശാസ്ത്രത്തിനു കഴിയുന്നുണ്ട്. മനോരോഗചികില്‍സയില്‍ ഓരോ വികാരത്തിന്റെ സാന്നിദ്ധ്യത്തിനും കാരണമായ രാസദ്രവ്യത്തിന്റെ അളവും വ്യാപ്തിയും മനസ്സിലാക്കുകയാണെന്നും അതിലൂടെ വികാരങ്ങളെ ശാസ്ത്രീയമായി അളക്കുകയാണെന്നും അവകാശപ്പെടാവുന്നതാണ്.
  (Continue)

  ReplyDelete
 13. അതുപോലെ ന്യൂറോ ഇമേജിംഗ് രംഗത്തെ അതിശക്തമായ മൂന്ന് ടെക്നോളജിളായ fMRI(functional magnetic resonance imaging), PET(positron emission tomography), QEEG(quantitative electroencephalography) കൂടാതെ MEG(magnetoencephalography) ഇവയുപയോഗിച്ച് ദൈവവുമായി ആത്മീയ ഐക്യം സാധിക്കുമെന്ന് അവകാശപ്പെടുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ആത്മീയാനുഭവങ്ങള്‍ക്കു പിന്നിലെ ന്യൂറോ ബയോളജി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തലച്ചോറിലെ 'ഫ്രെന്റല്‍ ലോബില്‍ (Frontal Lobe)'ഉണ്ടാകുന്ന എപ്പിലെപ്റ്റിക്‍ സീസര്‍ (epileptic seizure/abnormal excessive or synchronous neuronal activity in the brain) മൂലം ഒരാള്‍ക്ക് അതീന്ദ്രിയാനുഭൂതികളും ദൈവികവെളിപാടുകളും ദിവ്യാനുഭൂതികളും ആത്മീയാനുഭൂതികളും ഒക്കെ അനുഭവിക്കാന്‍ കഴിയുന്ന കാര്യവും തെളിയിക്കപ്പെട്ടിട്ടുണ്ട്.

  മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ എന്ന നിലയിലല്ല ഉദ്ധരിച്ചത്. അതിനു സാധിക്കയുമില്ല. മറിച്ച് ശരീരമെന്ന ആന്തരിക വ്യവസ്ഥയ്ക്കുള്ളില്‍ വികാരങ്ങളും മതാനുഭൂതികളും ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന രാസ-വൈദ്യുത മാറ്റങ്ങളെ കണ്ടെത്തുവാനും ഒരു പക്ഷേ അവയുടെ പരിമാണം തിട്ടപ്പെടുത്തുവാനും ശാസ്ത്രത്തിനു കഴിയുന്നതാണ് എന്നു പ്രസ്താവിക്കുക മാത്രമാണ് താല്പര്യം. അതായത് അമൂര്‍ത്ത സമൂര്‍ത്തഭാവങ്ങളുള്ള വികാരങ്ങളെ മാത്രമല്ല, അതു രണ്ടുമല്ലാത്ത ദൈവികാനുഭവത്തെയും മൂര്‍ത്തമായി തെളിയിക്കാനാവുമെന്നു പറയുന്നത് ഒരു അതിശയോക്തിയായിരിക്കില്ല.
  (Continue)

  ReplyDelete
 14. അതിനാല്‍ അമൂര്‍ത്തമോ സമൂര്‍ത്തമോ ആയ വികാരങ്ങളെയും, ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതും ഹുസൈന്‍ വിശ്വാസിയാണെന്നതും മൂര്‍ത്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിക്കാനാവും, പക്ഷെ ശാസ്ത്രം ഇത്തരം കാര്യങ്ങള്‍ ചെയ്തതായി അറിവില്ലെങ്കിലും അതിനുള്ള പ്രാപ്തി അതിനുണ്ടെന്ന വിശ്വാസം ശാസ്ത്രാന്ധവിശ്വാസമായി തള്ളിക്കളയരുത്.

  ReplyDelete
 15. പ്രിയപ്പെട്ട ഹുസൈന്‍,

  നമ്മുടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഈ 'രണ്ടായിരത്തി പത്തുകളില്‍' പോള്‍ഡേവിസ് ഒരു ദൈവവിശ്വാസിയും കൃസ്ത്യന്‍ തിയോളജി വിശ്വാസിയാണെന്നതും തര്‍ക്കമറ്റ സംഗതിയല്ലേ ? തൊണ്ണൂറുകള്‍ക്കു മുമ്പ് അദ്ദേഹം നിരീശ്വരവാദിയും ഇപ്പോള്‍ അദ്ദേഹം വിശ്വാസിയാണെന്നതുമാണ് വസ്തുതയെങ്കില്‍(അതില്‍ എനിക്കുറപ്പില്ല, അന്വേഷിച്ചു കൊണ്ടിരിക്കുന്നു) വര്‍ത്തമാനകാലത്തെ താങ്കളുടെ ഈ ഖണ്ഡന ലേഖനത്തില്‍ അദ്ദേഹത്തെ ഒരു നാസ്തികനായി അവതരിപ്പിച്ചത് ഗുരുതരമായ തെറ്റും തെറ്റിദ്ധരിപ്പിക്കലുമല്ലേ ? ഈ കണ്‍ടെക്സ്റ്റില്‍ "ദൈവത്തിലോ മതത്തിലോ നിഗൂഢതകളിലോ വിശ്വസിക്കാത്ത പോള്‍ ഡേവിസാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയതെന്നത് ശ്രദ്ധേയമാണ്." എന്ന് താങ്കള്‍ ഇപ്പോള്‍ എഴുതിവിട്ടിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കലല്ലെങ്കില്‍ മറ്റെന്താണ് ?

  "ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നു പറഞ്ഞാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്നാണോ നിസ്സഹായന്‍ മനസ്സിലാക്കുന്നത്?"

  ദൈവം ഗണിതശാസ്ത്രജ്ഞനാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത് !
  ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ച് വായിച്ച് നോക്കുക. എങ്കിലും വീണ്ടും വിശദീകരിക്കാം.
  വിശ്വാസിയോ നിരീശ്വരവാദിയോ ആയ ശാസ്ത്രജ്ഞന് സയന്റിഫിക്‍ റിസര്‍ച്ചിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ദൈവത്തെ കണ്ടുമുട്ടാനാകുമോ ? ശാസ്ത്രം ആത്മീയതയോട് അടുത്തു എന്ന ഡേവിസിന്റെ പ്രസ്താവനയെ താങ്കള്‍ പിന്‍പറ്റുന്നുവെങ്കില്‍ സയന്‍സിന്റെ ഗണിതശാസ്ത്രപരമായ സമവാക്യങ്ങള്‍ക്കുള്ളില്‍ ദൈവത്തെ നിര്‍വചിക്കാനാകുമോ എന്നാണ് ചോദ്യം. അങ്ങനെ സാധിക്കുമെന്ന് സമ്മതിച്ചാല്‍ ദൈവം ഗണിതത്തിനു കീഴ്പ്പെട്ടിരിക്കുന്ന, അതായത് ഗണിതപരമായി നിര്‍വചിക്കാവുന്ന ശക്തിയാണെന്നു സമ്മതിച്ചുതരേണ്ടിവരുമെന്ന് അര്‍ത്ഥം!

  ശാസ്ത്രത്തിലൂടെ ദൈവത്തെ കണ്ടെത്താം എന്നു തെളിഞ്ഞാല്‍ ശാസ്ത്രത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്നല്ല വിവക്ഷ. പക്ഷെ നാളിതുവരെ മറ്റൊരു മാര്‍ഗത്തിലൂടെയും കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ശാസ്ത്രം ദൈവത്തെ കണ്ടെത്തിയിരിക്കുന്നു എന്ന പോള്‍ഡേവിസിന്റെ പ്രസ്താവന താങ്കള്‍ പിന്തുണയ്ക്കുന്നതു കൊണ്ട് ഇത് ശാസ്ത്രത്തിന്റെ വിജയവും ആത്മീയതയുടെ പരാജയവും കൂടിയാണ്. വിവിധ മതാധിഷ്ഠിത ആത്മീയധാരകള്‍ ദൈവം ഉണ്ടെന്ന് അഭിപ്രായപ്പെടുന്നതല്ലാതെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നത് വ്യാജമല്ലേ ? കാരണം അവര്‍ ചൂണ്ടിക്കാണിക്കുന്ന ദൈവങ്ങള്‍ പരസ്പരം വൈരുദ്ധ്യപ്പെടുന്നു എന്നതു തന്നെയാണ് അതിനുള്ള പ്രധാന തെളിവ്.

  ReplyDelete
 16. "സ്രഷ്ടാവിനെ സങ്കല്‍പ്പിക്കാതെ മുന്നേറുന്ന ശാസ്ത്രത്തിന് സ്രഷ്ടാവിനെ കണ്ടെത്താനാകാത്തത് സ്വാഭാവികമല്ലേ?"

  ഇതു വിശ്വാസികളെ സംബന്ധിച്ച് കൃത്യമായ കാര്യമാണ്. സാത്താനെ സങ്കല്പിച്ചു മുന്നോട്ടു പോകുന്നവര്‍ തീര്‍ച്ചയായും സാത്താനെ കണ്ടുമുട്ടും! താനെന്തില്‍ വിശ്വസിക്കുന്നുവോ അതാണ് കാണാനാവുക. മതങ്ങള്‍ ആവിര്‍ഭവിക്കുന്നതിനു മുന്‍പ് അവയുടെ പ്രാഗ്രൂപങ്ങളായ അനേകം വിശ്വാസധാരകള്‍ ഓരോ ഗോത്രസമൂഹവും വച്ചുപുലര്‍ത്തിയിട്ടുണ്ടാവണം. അവയിലെല്ലാം ധാരാളം കുട്ടിദൈവങ്ങളും അവയുടെ എതിരാളികളായ ചെകുത്താന്‍ , സാത്താന്‍ പോലുള്ള ദുഷ്ടശക്തികളും മനുഷ്യര്‍ സങ്കല്പിച്ചു കൂട്ടിയിട്ടുണ്ട്. സങ്കല്പിക്കപ്പെട്ട എല്ലാ ശക്തികളില്‍ നിന്നുമുള്ള അനുഗ്രഹങ്ങളും ശാപങ്ങളും മനുഷ്യര്‍ അനുഭവിച്ചതായി അവര്‍ക്കു തോന്നിയിട്ടുമുണ്ട്. ഇതിനു സാധിക്കുന്നില്ലെങ്കില്‍ അത്തരം ദൈവങ്ങളെ അതാത് സമൂഹം നിലനിര്‍ത്തുമായിരുന്നില്ലല്ലോ ?! ഇത്തരം വിശ്വാസധാരങ്ങള്‍ പരസ്പരം സംഘര്‍ഷപ്പെടുകയും തിരസ്ക്കരിക്കപ്പടുകയും കീഴടക്കപ്പെടുകയും ശക്തമായവ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതിലൂടെയാണ് ആധുനിക മതങ്ങള്‍ ആവിര്‍ഭവിച്ചിട്ടുള്ളതെന്നതും മതങ്ങളുടെ ചരിത്രമാണ്. വിശ്വസിക്കുന്നതെന്തും കാണുവാനും അനുഭവിക്കുമാനുമുള്ള സെല്‍ഫ് ഹിപ്നോട്ടിക്‍ കഴിവ് മനസ്സിന്റെ യുക്തിബോധത്തെ അട്ടിമറിച്ചു കൊണ്ടാണ് യാഥാര്‍ത്ഥ്യമായിത്തീരുന്നത്. മറിച്ച് സങ്കല്പമെന്ന മുന്‍വിധിയില്ലാത്ത അന്വേഷകന്റെ മുന്നില്‍ പ്രത്യക്ഷമാകുന്ന വസ്തുതയെ അംഗീകരിക്കുകയെന്നതാണ് യുക്തിഭദ്രമായ കാര്യം. സങ്കല്പങ്ങളില്ലാത്ത മനുഷ്യന്റെ മുന്നില്‍ ഒരു ദൈവവും പ്രത്യക്ഷമാകുമെന്നു തോന്നുന്നില്ല. അന്ധകാരത്തിലും അജ്ഞതയിലും ആണ്ടുകിടക്കുന്ന മനുഷ്യമനസ്സുകള്‍ നമ്മുടെ സമൂഹത്തിലും ചാത്തന്‍, മറുത, ഒടിയന്‍ തുടങ്ങിയ സങ്കല്പങ്ങളില്‍ നിന്നും അടി വാങ്ങിയിട്ടുണ്ട്. കാക്കത്തൊള്ളായിരം ദൈവങ്ങളില്‍ നിന്നും എന്തിന് മനുഷ്യദൈവങ്ങളില്‍ നിന്നുപോലും ഇന്നും അനുഗ്രഹങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നതായി തോന്നുകയും ചെയ്യുന്നുണ്ട്. അനുഭവപരമായ അവരുടെ സാക്ഷ്യങ്ങളെ തള്ളിക്കളയാന്‍ എതിര്‍മതവിശ്വാസിയുടെ കൈയില്‍ എന്തു യുക്തിയാണുള്ളതെന്ന് ഹുസൈന് വിശദമാക്കാമോ ?

  ReplyDelete
 17. "പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവാത്ത 'സ്നേഹ'ത്തിലും 'കാരുണ്യ'ത്തിലും 'ക്രൂരത'യിലും നിരീശ്വരവാദികള്‍ വിശ്വസിക്കുന്നുണ്ടെന്നിരിക്കെ ദൈവത്തെ മാത്രം പരീക്ഷണത്തിലൂടെ തെളിയിക്കണം എന്ന് ശാഠ്യം പിടിക്കുന്നതെന്തുകൊണ്ട് ?"

  തന്നെ ഒരാള്‍ സ്നേഹിക്കുന്നു, തന്നോട് ഒരാള്‍ കാരുണ്യം കാണിക്കുന്നു, തന്നോട് ഒരാള്‍ ക്രൂരമായി പെരുമാറുന്നു എന്നൊക്കെ മനസ്സിലാക്കുന്ന നിരീശ്വരവാദി അവയൊക്കെ ശാസ്ത്രീയമായി തെളിയിച്ചശേഷമേ പ്രതികരിക്കാവൂ എന്നു പറയുന്നതും വിശപ്പനുഭവിക്കുന്ന നിരീശ്വരവാദികള്‍ വിശപ്പ് ശാസ്ത്രീയമായി തെളിയിച്ചിട്ടേ ഭക്ഷണം കഴിക്കാവൂ എന്ന് ആവശ്യപ്പെടുന്നതും അനുഭവപരമായ യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കണമെന്നു പറയുന്ന ശുദ്ധമായ വിഢിത്തമാണ് !

  എന്നാല്‍ മേല്‍ പറഞ്ഞ അനുഭവപരമായ യാഥാര്‍ത്ഥ്യങ്ങള്‍ പരീക്ഷണങ്ങള്‍ വഴിതെളിയിക്കാന്‍ മിനക്കെടാതെ സ്വീകരിക്കുന്നതുപോലെ ദൈവവും അനുഭവപരമായ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ തെളിവ് ആവശ്യപ്പെടാതെ സ്വീകരിക്കാമായിരുന്നു. ദൈവത്തെ മാത്രം പരീക്ഷണത്തിലൂടെ തെളിയിക്കണം എന്ന ശാഠ്യം യുക്തിവാദികള്‍ക്കുണ്ട് എന്നു കരുതുന്നില്ല, മറിച്ച് ആനുഭവികമായ തെളിവുകളെങ്കിലുമാണ് വേണ്ടത്. ദൈവത്തെ മാത്രം പരീക്ഷണത്തിലൂടെ തെളിയിക്കണം എന്ന് ശാഠ്യം യുക്തിവാദികള്‍ ഉന്നയിച്ചിരിക്കുന്നത് രവിചന്ദ്രന്റെയോ ഡോക്കിന്‍സിന്റെ കൃതികളില്‍ ഹുസൈന് ചൂണ്ടിക്കാട്ടാമോ ? വസ്തുനിഷ്ഠമായ (objective) തെളിവുകളും മൂര്‍ത്തമായ (concrete) തെളിവുകളും കൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്രീയമായ തെളിവുകള്‍ മാത്രമാണെന്നും അനുഭവപരമായ തെളിവുകളെ അങ്ങനെ കരുതാനാകില്ലെന്നും നാസ്തികര്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ?

  ReplyDelete
 18. പ്രിയ നിസ്സഹായന്‍,

  താങ്കളുടെ പ്രതികരണങ്ങള്ക്കുറ നന്ദി. മറുപടി വൈകിയതില്‍ ദയവായി ക്ഷമിക്കുക.

  (1)വികാരങ്ങളുടെ ന്യൂറോളജിക്കല്‍ അടിസ്ഥാനങ്ങള്‍ കണ്ടെത്തിയാല്‍ പോലും വ്യക്തിയുടെ വിശ്വാസങ്ങള്‍ ന്യൂറോളജിയിലൂടെ കണ്ടെത്താനാവില്ല. അതിനുള്ള സാധ്യത കാണുന്നില്ലെന്നു മാത്രമല്ല അസാധ്യമാണെന്നു വ്യക്തമാണ്. ആശയം ഒരു ന്യൂറോളജിക്കല്‍ പ്രശ്നമല്ല എന്നതാണ് കാരണം. അതിനാല്‍, ഡോക്കിന്സ്് നിരീശ്വരവാദിയാണെന്നു ശാസ്ത്രീയമായി തെളിയിക്കാനാവില്ല എന്നതു പ്രസക്തം തന്നെയാണ്.

  (2)ഞാന്‍ ഉദ്ധരിച്ച വാക്യങ്ങള്‍ എഴുതുന്ന കാലത്ത് പോള്‍ ഡേവിസ് ദൈവവിശ്വാസിയായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹം ഇപ്പോഴും ഇതേ നിലപാടുകാരനാണെന്ന് ഞാന്‍ എവിടെയും അഭിപ്രായപ്പെട്ടില്ലല്ലോ. ഇപ്പോള്‍ ദൈവവിശ്വാസയായ പോള്‍ ഡേവിസ് ദൈവവിശ്വസിയല്ലാതിരിക്കെ പറഞ്‍ വാക്യങ്ങളാണിവ എന്നെഴുതിയിരുന്നെങ്കില്‍ നിസ്സഹായനു തൃപ്തിയാകുമായിരുന്നോ?

  (3)ശാസ്ത്രത്തിലൂടെ ദൈവത്തെ കണ്ടെത്തിയ നിരവധി നിരീശ്വര ശാസ്ത്രജ്ഞരുണ്ട്. അതിലൊരാള്‍ ഗണിത ശാസ്ത്രജ്ഞനായ ചന്ദ്ര വിക്രമ സിംഹെയാണ്. ദൈവം ഗണിതശാസ്ത്രജ്ഞനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും ഓര്ക്കു ന്നു. ഇതിനര്ത്ഥംവ ദൈവത്തെ ഗണിതപരമായി നിര്വദചിക്കാമെന്നല്ല.ദൈവത്തെ മനസ്സിലാക്കാന്‍ ഗണിത ശാസ്ത്രം സഹായകമാണ് എന്നാണ്.(നിസ്സഹായന്‍ 'നിര്വ്ചന'ത്തിന്റെ നിര്വടചനം പഠിക്കുന്നതു നന്ന്. പദാര്ത്ഥ ത്തെ ഭൌതികവാദികള്ക്കു പോലും നിര്വണചിക്കാനായിട്ടില്ല എന്ന സാമാന്യ വിവരവും ശ്രദ്ധിക്കുന്നതു നന്ന്)

  (4)ദൈവത്തെപ്പറ്റിയുള്ള മതദാര്ശ നികരുടെ പഠനങ്ങള്‍ പ്രാഥമികമായിപ്പോലും മനസ്സിലാക്കാതെ ശാസ്ത്രമാണ് ദൈവത്തെ കണ്ടെത്തുന്നതെന്ന് പെരുമ്പറയടിക്കല്ലേ നിസ്സഹായാ! ശാസ്ത്രം എവിടെ കിടക്കുനനു, ആത്മീയത എവിടെ കിടക്കുന്നു!!

  (5)മതവിശ്വാസങ്ങളെ താരതമ്യം ചെയ്ത് ശരിയേതെന്ന് സമര്ത്ഥിളക്കുന്ന ബ്ലോഗല്ല ഇതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അനുഭവങ്ങള്‍ മാത്രമാണ് സത്യത്തിന്റെ മാനദണ്ഡമെന്ന് 'ചാത്തന്‍ വാദി'കള്‍ പോലും വാദിക്കാറില്ലല്ലോ. അങ്ങനെയാണെങ്കില്‍ ഒരനുഭവം തള്ളാന്‍ മറ്റൊരനുഭവം മതിയാകുമല്ലോ.
  (6)സ്നേഹവും ക്രൂരതയും ശാസ്ത്രീയമായി തെളിയിച്ച ശേഷമേ നിരീശ്വരവാദികള്‍ പ്രതികരിക്കാവൂ എന്ന് ഞാന്‍ ഒരിടത്തും വാദിച്ചില്ലല്ലോ. ശാസ്ത്രീയമായി തെളിയിക്കാനാവാത്ത അത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ ശാസ്ത്രീയമായി തെളിയിക്കണം എന്നു വാദിക്കുന്നതിലെ വൈരുധ്യമാണ് ചൂണ്ടിക്കാട്ടിയത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഭവപരമായ യാഥാര്ത്ഥ്യ മാണ് ദൈവം. അതുകൊണ്ടാണ് യുക്തിപരമായ ന്യായങ്ങള്‍ ഇല്ലാതെയും വളരെ പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്. ദൈവാസ്തിത്വത്തിന് മൂര്ത്തങമായ തെളിവ് ആവശ്യപ്പെട്ട രവിചന്ദ്രന്‍ മറ്റു പല യാഥാര്ത്ഥ്യടങ്ങളുടെയും അസ്തിത്വത്തിന് മൂര്ത്തിമായ തെളിവു ചോദിച്ചതായി കാണുന്നില്ല. മൂര്ത്തതമായ തെളിവിന്(concrete evidence)മലയാളത്തില്‍ പരീക്ഷണപരമോ വസ്തുനിഷ്ടമോ ആയ തെളിവ് എന്നാണര്ത്ഥംത. വ്യക്തിപരമായ അനുഭവങ്ങള്‍ അതില്പ്പെടില്ല.

  ReplyDelete
 19. jackrabbit said:
  >>>Why don't the cheer girls and boys (Subair, Naj, Noushad, അപ്പൊകലിപ്തോ,രവി മേനോന്,കാട്ടിപ്പരുത്തി) ask Hussain to do that instead of burping in every blog<<<

  യുക് തി(?) വാദിയാണെങ്കിലും മറ്റൊരു ഗ്രഹത്തിലേക്കും സ്വേഛാപരമായി പോകാൻ കഴിയാതെ, ബോധപൂർവ്വമല്ലാതെ, 'ഭൌതിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ'തികച്ചും 'യാദൃശ്ചികമായി' ഭൂമിയെന്ന ഗ്രഹത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ആവാസ സ്ഥാനമായിരുന്ന ഗർഭപാത്രത്തിന്റെ ഉടമയെ cheer girl എന്നും (മൂർത്തമായ തെളിവ്!)അതിലേക്ക് ബീജം ദാനം ചെയ്തവനെ( എക വചന പ്രയോഗത്തിൽ ജാക്ക് റാബിറ്റിന് വിരോധമുണ്ടാകില്ലയെന്ന് വിശ്വസിക്കട്ടെ!)cheer boy എന്നും വിളിച്ചു ശീലിച്ചതിലൂടെയായിരിക്കാം, ഡോക്കിൻസ് നിരൂപണ ബ്ളോഗ് വായനക്കാരേയും സ്വന്തം മാതാപിതാക്കളെ പോലെ 'ബഹുമാനപൂർ വ്വം'അഭിസംബോധന ചെയ്തു കളയാം എന്ന് ജാക്ക് തീരുമാനിച്ചിട്ടുണ്ടാവുക. അവശേഷിക്കുന്ന സന്ദേഹമിതാണ്; പരിണാമവും പ്രകൃതി നിർ ദ്ധാരണവും ജാക്കിൽ നിന്നും ജാക്കിനേയും റാബ്ബിറ്റിൽ നിന്നും റാബ്ബിറ്റിനേയും പ്രത്യുല്പ്പാദിപ്പിക്കുന്ന ജൈവ സ്വഭാവത്തെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. ജാക്കും റാബ്ബിറ്റുമല്ലാത്ത രണ്ടും കെട്ട ഒരു ജാക്ക് റാബിറ്റ് ഘട്ടത്തെയൊ തുടർച്ചയെയൊ കുറിച്ച് Descent of Man എഴുതിയ ഡാർ വിന് പോലും വെളിപ്പെടുത്തുവാൻ കഴിയാതിരുന്നതെന്ത് കൊണ്ട്? അതോ, 'പ്രകൃതി വിരുദ്ധ' സമസ്യകളെ ഗൌരവ പരിശോധനാവിഷയമാക്കാതെ ഡാർ വിനും അവഗണിച്ചതാകുമോ?

  ReplyDelete
 20. വളെരെ logical ആയി എഴുതിയ ഈ ലേഖനത്തിലെ ചില സംഗതികളെ കുറിച്ച് എന്റെ ചില logical അഭിപ്രായങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.
  1 എന്റെ അഭിപ്രായത്തില്‍ ദൈവം ഉണ്ട് എന്നതിന് മൂര്‍ത്തമായ തെളിവുകള്‍ നല്കാന്‍ പറ്റും. അതിനു വേണ്ടി ആദ്യമേ ഭൌതിക നിയമങ്ങള്‍ ലംഖിക്കാന്‍ കഴിവുള്ളയലാണ് ദൈവം എന്ന് നമുക്ക് നിര്‍വചിക്കാം.
  ഇനി ഒരു ചെറിയ thought experiment . ദൈവം നേരിട്ട് വന്നു ഭൌതിക നിയമങ്ങള്‍ തെറ്റിച്ചു കാണിച്ചു തരുന്നു എന്നിരിക്കട്ടെ. (ഉദാഹരണത്തിന് ബാരക്ക് ഒബാമയെ എറണാകുളത് വിരല് ഞൊടിച്ചു കൊണ്ട് വരുക.) അത് ദൈവം ഉണ്ട് എന്നതിന് ഒരു ഉഗ്രന്‍ തെളിവാണ് (മൂര്‍ത്തമായ തെളിവ് തന്നെ ).ഇനി ഒരു ദൈവ വിശ്വാസി ദൈവത്തിനു ഉണ്ടെന്നതിനു തെളിവ് തരണം എന്നാണ് എങ്കില്‍ പുള്ളി ഒബാമയെ കൊണ്ട് വരട്ടെ. എന്നിട്ട് അത് ദൈവത്തിന്റെ കഴിവ് കൊണ്ടാണ് എന്ന് പറയട്ടെ.എന്റെ വിനീതമായ അഭിപ്രായത്തില്‍ അത് ദൈവം ഉണ്ടെന്നതിനു ഒരു മൂര്‍ത്തമായ തെളിവാണ്. വെറും ഉടായിപ്പ് വാദമാണ് എന്ന് പറയുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കണേ.
  2 . ഒരു നാസ്തികന് ദൈവം ഇല്ല എന്നതിന് ഒരിക്കലും മൂര്‍ത്തമായ തെളിവ് തരാന്‍ പറ്റില്ല.പൂര്‍ണമായും ഞാന്‍ അതിനോട് യോജിക്കുന്നു.(ഒരു thought experiment ഉം മനസ്സില്‍ വരുന്നില്ല )

  ReplyDelete
 21. 3 ദൈവ അസ്തിത്വത്തെ ന്യായീകരിക്കാന്‍ വസ്തുക്കളുടെ ചലനം ഒരു തെളിവായി കാണിക്കുകയുണ്ടായി. അതിനെ പിന്തുണച്ചു കൊണ്ട് ഇങ്ങേനെയും കണ്ടു.
  " സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്ക് സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നത് ഭൌതിക ശാസ്ത്രത്തിലെ മൌലികമാ യൊരു തത്ത്വമാണ്. "
  സത്യത്തില്‍ എന്റെ അറിവില്‍ അങ്ങനെ ഒരു തത്വം ഇല്ല. ഒരു പക്ഷെ "momentum conservation " ആയിരിക്കണം ഉദ്ദേശിച്ചത്. സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് momentum ത്തിനു മാറ്റമുണ്ടാവില്ല എന്നാണതിന്റെ ശരിയായ പ്രസ്താവന. അത് ചലനത്തെ ഉണ്ടാകുന്നതു തടയുന്നില്ല. momentum സംരക്ഷിക്കപെടനം എന്ന് മാത്രം. particle decay അതിനുള്ള ഉദാഹരണം ആണ്. ഏതു പൊട്ടിത്തെറിയും അതിനുള്ള ഉദാഹരണം ആണ്.(തീര്‍ച്ചയായും ഈ ഉദാഹരണങ്ങളില്‍ മറ്റു ബലങ്ങള്‍ പ്രവര്തിക്കുന്നുട് . അനാദിയില്‍ എങ്ങനെ ഒരു ബലം ഉണ്ടാര്യിരുന്നോ എന്നത് ശാസ്ത്രം നല്‍കേണ്ട ഉത്തരമാണ്.)

  ReplyDelete
 22. 4 . പോയിന്റ്‌ 3 നെപ്പറ്റി കുറച്ചു കൂടെ കൃത്യമായി പറയട്ടെ. ആദ്യ നിമിഷം എന്ത് സംഭവിച്ചു എന്നതിന് ഭൌതിക ശാസ്ത്രത്തിലെ ഏറ്റവും വലിയ unsolved problem ആണ്. ഒരു quantum gravity തിയറി അതിനു ഉത്തരം നല്‍കും എന്ന് കരുതപ്പെടുന്നു. (ഇന്ന് നിലവില്‍ ഗ്രാവിടിക്ക് മാത്രമേ ഒരു quantum തിയറി ഇല്ലതതുല്ല്.). ഒരു പക്ഷെ ആ സിദ്ധാന്തനിനു അനാടിയിലെ പെട്ടന്നുള്ള പൊട്ടിത്തെറി പറയാന്‍ പറ്റിയേക്കും. പിന്നെ അനാദി പോലുലുള്ള മറ്റു ചില 'singularity കല്‍ സ്വയം radiate ചെയ്യുന്നു എന്ന് ശാസ്ത്രം ഉറച്ചു വിശ്വസിക്കുന്നു.(അതാണ് hawking radiation ). ഈ സംഗതി ഇത് വരെ തെളിയിക്കപെട്ടിട്ടില്ല എന്ന് കൂടെ ഓര്‍മിപ്പിക്കട്ടെ.
  ഇവിടെ ഒന്നുമില്ലായ്മയില്‍ നിന്ന് ചലനം ഉണ്ടാവുകയാണ് എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല.

  ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.