സുശീല്‍ കുമാറിനുള്ള മറുപടിയുടെ രണ്ടാം ഭാഗം:
(11)എല്ലാറ്റിനും കാരണമായ കാരണമില്ലാത്തവന്‍ എന്ന വാദത്തെ നിരൂപണം ചെയ്തത് നോക്കുക.
സുശീല്‍ കുമാര്‍ എഴുതുന്നു "ഒരു കാര്യത്തിന് ഒരു കാരണമല്ല, പല കാരണങ്ങള്‍ ഉണ്ടാകാം. മേശയുണ്ടായതിന് ആശാരി എന്ന കാരണം മാത്രം പോര. അതിന് മരം, വാള്‍, ഉളി, ചുറ്റിക, ആണി, മറ്റുപകരണങ്ങള്‍, തുടങ്ങിയവ കൂടി വേണം. അപ്പോള്‍ എല്ലാറ്റിന്റെയും കാരണം ആരാണോ അവനാണ് ദൈവം എന്ന തെളിവ് ഒന്നുകൂടി പരിഷ്കരിക്കേണ്ടിവരും."
എല്ലാറ്റിന്റേയും കാരണം എന്നു പറഞ്ഞാല്‍ തന്നെ ഒന്നിലേറെ കാര്യങ്ങളുടെ കാരണമെന്നല്ലേ അര്‍ത്ഥം? ഈ വാദം ഒന്നിലേറെ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഖണ്ഡിക്കപ്പെടുകയല്ല സ്ഥിരീകരിക്കപ്പെടുകയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും സുശീല്‍ കുമാറിനില്ലാതെ പോയല്ലോ! ആശാരി മേശയുണ്ടാക്കിയതുപോലെ ഉളിയും ചുറ്റികയും വാളും ഉപയോഗിച്ചാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ആരും പറയാറില്ലല്ലോ. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളുടെയും കാരണക്കാരന്‍ എന്ന് ദാര്‍ശനികന്മാര്‍ വ്യക്തമാക്കുന്നത്.
പ്രപഞ്ചത്തിലെ കാര്യകാരണങ്ങളുടെ പിന്നോട്ടുള്ള ശൃംഘല നോക്കിയാല്‍ ഇവക്കെല്ലാം വിശദീകരണമായി ഒരു ആത്യന്തികമായ ആദി കാരണത്തെ സങ്കല്‍പ്പിക്കുന്നതാണ് യുക്തിപരം എന്ന ന്യായമാണ് അക്വിനാസ് മുന്നോട്ടുവച്ചത്. ഈ ആത്യന്തിക കാരണത്തിനും കാരണമുണ്ടെന്നു വന്നാല്‍ സ്വാഭാവികമായും അത് ആത്യന്തിക കാരണം അല്ലാതാവും. അതുകൊണ്ടാണ് എല്ലാറ്റിനും കാരണമായ കാരണമില്ലാത്തവന്‍ എന്നു സിദ്ധാന്തിച്ചത്. പക്ഷേ ഇത്തരം ദാര്‍ശനിര ബോധമോ നിലവാരമോ ആര്‍ജിക്കാനാവാത്ത സുശീല്‍ കുമാര്‍ എഴുതുന്നതു നോക്കൂ: "മരമുണ്ടാകാന്‍ വിത്ത് വേണം, വളം വേണം, മണ്ണ് വേണം, വെള്ളം വേണം. ആണിയുണ്ടാകാന്‍ ഇരുമ്പ് വേണം, അത് കുഴിച്ചെടുക്കണം, ആണിയാക്കാന്‍ ഉള്ള ഉപകരണങ്ങൾ വേണം, ചൂട് വേണം. അങ്ങനെ ഓരോ കാര്യവും കാരണവും അനന്തമായ ശൃംഗലയായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഈ കാരണങ്ങളെയെല്ലാം ദൈവം എന്ന് വിളിച്ചാല്‍ അത് ഹുസ്സയിന്‍ 'പരിഹാസമല്ലാതെ' പറഞ്ഞ 'മുപ്പത്തിമുക്കോടി'യും കടക്കും."
യുക്തിവിചാരത്തിന്റെ ഊക്ക് നോക്കണേ? ആത്യന്തിക കാരണമാണു ദൈവം എന്ന വാദം ഖണ്ഡിക്കുന്നതിന്റെ സാമ്പിളാണിത്. മറ്റു കാര്യ-കാരണങ്ങള്‍ക്കെല്ലാം കാരണമായ ആത്യന്തിക കാരണമാണ് ദൈവം എന്നു പറഞ്ഞാല്‍ ആത്യന്തിക കാരണമൊഴിച്ച് മറ്റു കാര്യ-കാരണങ്ങളെല്ലാം 'ദൈവങ്ങളാണെ'ന്നു ധരിക്കുന്ന ഇവരുടെ ഗ്രഹണശേഷിക്ക് എന്തു പറ്റി?
മസ്തിഷ്കത്തിന് ഘടനാപരമായി തകരാറുള്ളവരുടെ കൂട്ടായ്മയാണോ നിരീശ്വരവാദ സംഘങ്ങള്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
(12)താനിതൊന്നും കൈകാര്യം ചെയ്തില്ല എന്ന് മറ്റുള്ളവര്‍ ധരിച്ചാലോ എന്ന ആശങ്കയുള്ളതുകൊണ്ടാകാം മൂന്നാമത്തെ തെളിവായ പ്രാപഞ്ചികവാദത്തെപ്പറ്റി നാലു വരികള്‍ മാത്രം എഴുതി സുശീല്‍ കുമാര്‍ രക്ഷപ്പെട്ടത്. ഡോക്കിന്‍സിന്റെ ഈ ഒരൊറ്റ വാദത്തെ ഇരുപതിലേറെ ഖണ്ഡികകളിലൂടെ തലങ്ങും വിലങ്ങും ഞാന്‍ ഖണ്ഡിച്ചിരുന്നു. പക്ഷേ ഇവക്കെല്ലാമുള്ള സുശീല്‍കുമാറിന്റെ മറുപടികള്‍ വെറും നാലേ നാലു വരികള്‍! മുഖ്യമായ വാദങ്ങളെയൊന്നും പരാമര്‍ശിക്കാതെ "മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു എന്ന വിഡ്ഢിച്ചോദ്യത്തെപ്പറ്റി മാത്രമാണ് അദ്ദേഹം എഴുതുന്നത്"
"ദൈവത്തിനു നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ത്ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല"എന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള സുശീല്‍ കുമാറിന്റെ മറുപടി ഇതാണ്: "ഭൗതിക വസ്തുക്കള്‍ക്കേ നിലനില്‍ക്കാന്‍ 'സ്ഥലം' ആവശ്യമുള്ളു എന്നത് ശരിയാണ്. 'അമൂര്‍ത്തമായ' സ്നേഹം, ദേഷ്യം, തുടങ്ങിയവയ്ക്ക് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ല എന്നതും ശരിതന്നെ. എന്നു വെച്ച് 'സ്നേഹം ഇല്ല', 'ദേഷ്യം ഇല്ല' എന്ന് പറയാന്‍ കഴിയുമോ? ജൈവവികാരങ്ങളായ ആ ഗുണങ്ങള്‍ ജീവിയുടെ തലച്ചോറ് ജീവനോടെ ഉള്ള സമയം വരെ നിലനില്‍ക്കും. "
"ഭൌതികവസ്തുക്കള്‍ക്കേ നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമുള്ളൂ എന്നതു ശരിയാണ്" എന്ന സമ്മതിച്ചതോടെ ഡോക്കിന്‍സിന്റെ സംശയം വിഡ്ഢിത്തമായി കലാശിക്കുകയാണ്. ജൈവ വികാരങ്ങളുടെ കാര്യം ആരും ഇവിടെ ചര്‍ച്ച ചെയ്തിട്ടേയില്ല.
"അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു" എന്നെങ്ങനെ പറയാനാകും എന്ന ചോദ്യത്തില്‍ നിന്ന് ഹുസ്സയിന്‍ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു" എന്നും അദ്ദേഹം പരാതിപ്പെടുന്നു. "ഒന്നുമില്ലായിരുന്നു" എന്ന് ആരും വാദിച്ചിട്ടില്ല. രവിചന്ദ്രനും അങ്ങനെ എഴുതിയിട്ടില്ല. എന്താണെഴുതിയതെന്ന് നോക്കൂ. "ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല .പക്ഷേ ഇന്നുണ്ട്"(നാസ്തികനായ ദൈവം പേജ് 90). ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല എന്ന വാദത്തില്‍ തന്നെ അമൂര്‍ത്തമായത് ഉണ്ടായിരുന്നു എന്ന ധ്വനിയുണ്ട്. മലയാളത്തില്‍ സാമാന്യ കാര്യങ്ങള്‍ എഴുതിയാല്‍ പോലും ഗ്രഹിക്കാനാവാത്ത ഇവര്‍ക്ക് ശാസ്ത്രവും തത്ത്വചിന്തയും ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല. "ഒന്നുമില്ലായിരുന്നു" എന്നു വാദിക്കാത്തവരോട് "അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്ന് എങ്ങനെ പറയാനാകും" എന്നു ചോദിക്കുന്നവര്‍ സ്വയം വിഡ്ഢിയാവുന്നു എന്നല്ലാതെ മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞുമാറേണ്ട കാര്യം പോലും ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.
(13)അക്വിനാസിന്റെ നാലാമത്തെ വാദം ഇതാണ്:"
താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം".
ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "സത്യത്തില്‍ ഇതൊരു വാദമാണോ?-ഡോക്കിന്‍സ് ചോദിക്കുന്നു. എല്ലാ മനഷ്യര്‍ക്കും ചെറിയ തോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരം പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേത് ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.''
മറ്റനേകം ഗുണങ്ങളില്‍ നിന്നും ഡോക്കിന്‍സ് ദുര്‍ഗന്ധം
തിരഞ്ഞെടുത്തത് അര്‍ഥവത്താണ്. സ്വന്തം മനസ്സിലെ മാലിന്യത്തെയാണ് മനഃശാസ്ത്രപരമായി അത് പ്രതിഫലിപ്പിക്കുന്നത്.
ഒരു വാദത്തെ ഖണ്ഡിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ ഒന്നാമതായി വാദം മനസ്സിലാക്കണം. ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ദയനീയ പരാജയത്തിലാണ്. അക്വിനാസിന്റെ ദര്‍ശനത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ് പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സദ്ഗുണത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല. പരമാവധി നന്മയുള്ള ദൈവത്തെ വിശ്വാസികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഡോക്കിന്‍സും നിരീശ്വരവാദികളും പരമാവധി ദുര്‍ഗന്ധമുള്ള ദൈവത്തെ അന്വേഷിക്കുകയും 'കണ്ടെത്തുക'യും ചെയ്യുന്നു. പരമാവധി നന്മയെന്നാല് പരമാവധി ദുര്ഗന്ധമാണത്രെ! ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നതേ കിട്ടൂ എന്ന ചൊല്ല് ഇവിടെ കൂടുതല്‍ പ്രസക്തമാണ്!
ദൈവത്തെ നന്മയുടെയും സുഗന്ധത്തിന്റേയും പരമോന്നത ഉറവിടമായി കണക്കാക്കാനാണ് മനുഷ്യന്റെ ബുദ്ധിയും വികാരവും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഗ്രന്ഥകാരനും ഇങ്ങനെ എഴുതിയത്: "വുഡി അലന്റെ (Woody Allen) വാക്കുകള്‍ തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുവെന്ന് ഡോക്കിന്‍സ് പറയുന്നു: "ഒരു ദൈവം ഉണ്ടെന്ന് തെളിയുന്നുവെന്നിരിക്കട്ടെ; അവന്‍ ഒരിക്കലും തിന്മയായിരിക്കില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഏറ്റവും മോശം കാര്യം അവന്‍ സ്വന്തം കഴിവനുസരിച്ച് നേട്ടമുണ്ടാക്കാത്ത ഒരാളാണ് (underachiever) എന്നായിരിക്കും.''
ദൈവം ഒരിക്കലും തിന്മയായിരിക്കില്ല എന്ന് നിരീശ്വരവാദിയായ ഡോക്കിന്‍സിന്റെ കാതില്‍ മുഴങ്ങുന്നുണ്ടെങ്കില്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് ദൈവത്തെ നന്മയുടെ പരമഘട്ടമായി സിദ്ധാന്തിച്ചത് തികച്ചും സ്വാഭാവികമല്ലേ?"
(14)സുശീല്‍കുമാറിന്റെ ഖണ്ഡനം നോക്കൂ:"A യ്ക്ക് വിവരക്കേടുണ്ട്. Bയ്ക്ക് അതിനേക്കാള്‍ കുറച്ചുകൂടി വിവിരക്കേടുണ്ട്. ഇതിനെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിവരക്കേടുള്ള എന്തോ ഉണ്ടെന്നുവരും. അതാണ് ദൈവം. ബൂലോകരേ, ഇപ്പോള്‍ ദൈവം ഉണ്ടെന്ന് അസന്ദിഗ്ദ്മായി തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഒന്ന് കയ്യടിച്ചേ, ആ അങ്ങനെ....നിരീശ്വരവാദികളേ നിങ്ങള്‍ക്ക് ഹാ കഷ്ടം..നാറ്റങ്ങളില്‍ വെച്ച് ഏറ്റവും വലിയ നാറ്റമാണോ ദൈവം? അതിനാല്‍ ഞെളിയന്‍ പറമ്പുകാരേ നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍.."
ഇതാണ് സുശീല്‍കുമാറിന്റെ ഖണ്ഡനത്തിന്റെ മറ്റൊരു സാമ്പിള്‍! വിവരക്കേട് !! കേരള നിരീശ്വരവാദികളുടെ ചീഞ്ഞുനാറിയ ഇത്തരം വാദങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞെളിയന്‍ പറമ്പുകാര്‍ എത്ര ഭാഗ്യവാന്മാര്‍ തന്നെയാണെന്നതില്‍ സംശയമില്ല!
( 15)"സൃഷ്ടിവാദം ഒരു തെളിവല്ല. ലേഖകന്‍ തന്നെ പറയുന്ന പോലെ അത് ഒരു തോന്നല്‍ മാത്രമാണ് "എന്ന പച്ച നുണയും തട്ടിവിടുന്നു സുശീല്‍ കുമാര്‍.
സൃഷ്ടിവാദം ഒരു ഒരു തോന്നല്‍ മാത്രമാണെന്ന് ഞാനെവിടെയും എഴുതിയിട്ടില്ല. എഴുതിയതു മനസ്സിലാക്കാന്‍ കഴിവില്ലാതായാല്‍ ഇതും ഇതിലപ്പുറവും തട്ടിവിടും എന്നതില്‍ സംശയമില്ല. "ആസൂത്രണം ചെയ്യപ്പെട്ടപോലെ തോന്നുന്നതാണു പ്രപഞ്ചം" എന്ന് എഴുതിയത് സി രവിചന്ദ്രനാണ്. നിരീശ്വരവാദികള്‍ക്ക് "പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടപോലെ തോന്നുന്നു "വെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ എന്നായിരുന്നു എന്റെ ചോദ്യം.
നിരീശ്വരവാദികളുടെ ഈ 'തോന്നല്‍ 'സൃഷ്ടിവാദികളുടെ തലയില്‍ കെട്ടിവെക്കാനാണ് സുശീല്‍ കുമാറിന്റെ ശ്രമം. സൃഷ്ടിവാദികളുടെ ബോധ്യത്തിനടിസ്ഥാനം ശാസ്ത്രം അസന്ദിഗ്ധമായി തെളിയിച്ച പ്രപഞ്ചത്തിലെ ആസൂത്രണമാണ്. ആസൂത്രണം 'തോന്നലാ'ണെന്നല്ല, യാഥാര്‍ഥ്യമാണെന്നാണ് വിവിധ ശാസ്ത്രശാഖകള്‍ സംശയരഹിതമായി തെളിയിച്ചിട്ടുള്ളത്.
(16)സുശീല്‍ കുമാറിനു പിണഞ്ഞ വിഡ്ഢിത്തം ചൂണ്ടിക്കാട്ടിയാല്‍ മറ്റു നിരീശ്വരവാദികള്‍ക്കു മനസ്സിലാകും. പക്ഷേ, സുശീല്‍ കുമാറിനു മാത്രം മനസ്സിലാവില്ല എന്നതാണു സ്ഥിതി. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍ കുമാറല്ലാതെ ലോകചചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല"എന്നു ഞാനെഴുതിയിരുന്നു. ഇതും ശരിതന്നെയെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നതു കാണുക :"മേശയില്‍ പേനയുണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കണമെങ്കില്‍ മേശ എന്നും പേന എന്നും പേരില്‍ രണ്ട് വസ്തുക്കള്‍ ഉണ്ട് എന്നു സങ്കല്പിച്ചാല്‍ മതിയാകില്ല; അവ ഉണ്ട് എന്ന് സമ്മതിക്കുകതന്നെ വേണം. "
ഒന്നാമതായി, മേശയും പേനയും ഉണ്ടോ എന്ന തര്‍ക്കമേ ആര്‍ക്കിടയിലും ഉണ്ടായിട്ടില്ല. ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനിടയിലാണ് സുശീല്‍ കുമാര്‍ ഇങ്ങനെയൊരഭിപ്രായം എഴുതിയത്.
രണ്ടാമതായി, പേനയെന്നൊരു സാധനം ഇല്ലെന്നു കരുതുന്നവരും ഉണ്ടെന്നു കരുതുന്നവരും തമ്മില്‍ സംവാദം നടക്കുന്നുവെന്നിരിക്കട്ടെ. പേനയില്ലെന്നു വിശ്വസിക്കണമെങ്കില്‍ പേന യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന് അംഗീകരിക്കണമെന്നു സുശീല്‍ കുമാര്‍ വാദിക്കുമോ? എങ്കില്‍, ദൈവം യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന് അംഗീകരിച്ചുകൊണ്ടാവുമോ സുശീല്‍ കുമാര്‍ ദൈവത്തെ നിഷേധിക്കുന്നത്?
(17) പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്ന ചര്‍ച്ചയില്‍ ദൈവത്തിന്റെ പൊതുവായ(General) സങ്കല്‍പ്പമാണ് പരിശോധിക്കപ്പെടുക; വിഭിന്ന (Particular)ദൈവസങ്കല്‍പ്പങ്ങള്‍ , ദൈവസങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനത്തിലാണു വരുന്നത്. ചക്കപ്പുഴുക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചക്കയേയും പുഴുക്കിനെയും കുറിച്ചു ചര്‍ച്ചയാകാം. പായസത്തെപ്പറ്റി ആരും ചര്‍ച്ച ചെയ്യാറില്ല.
പ്രപഞ്ചം ദൈവ സൃഷ്ടിയാണോ അതോ യാദൃഛികമായി രൂപപ്പെട്ടതാണോ എന്ന ചര്‍ച്ച സൃഷ്ടിവാദികളും നിരീശ്വരവാദികളും തമ്മിലാണ്. നിരവധി ദൈവ സങ്കല്‍പ്പങ്ങളില്‍ ശരിയായ ദൈവ സങ്കല്‍പ്പമേത് എന്ന ചര്‍ച്ച ഈശ്വര വിശ്വാസികള്‍ തമ്മിലാണു നടക്കുന്നത്. ദൈവ സങ്കല്‍പ്പം തന്നെ അംഗീകരിക്കാത്ത നിരീശ്വരവാദികള്‍ യഥാര്‍ത്ഥ ദൈവസങ്കല്‍പ്പമേത് എന്ന ചര്‍ച്ചയില്‍ എങ്ങനെയാണു പങ്കെടുക്കുക? വൈരുധ്യവാദം അംഗീകരിക്കാത്ത ഒരാള്‍ക്ക് പലതരം വൈരുധ്യവാദ(Dialectics)ങ്ങളില്‍ ഏതാണു ശരിയെന്ന് അന്വേഷിക്കാനാവുമോ?
സാമാന്യ ബുദ്ധിയെങ്കിലുമുള്ള ആര്‍ക്കും ഗ്രാഹ്യമാവുന്ന ഇക്കാര്യം ഗ്രഹിക്കാനാകാത്ത വിധം നിലവാരത്തകര്‍ച്ച ബാധിച്ച ഒരു വിഭാഗമായി നിരീശ്വരവാദികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട് . എത്ര വിശദീകരിച്ചാലും ഗ്രാഹ്യമാകാത്തവര്‍ നിരീശ്വരവാദത്തിനു് ഒരു 'മുതല്‍'ക്കൂട്ടു തന്നെ!
ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട യുക്തിഭദ്രമായ സമീപനം എന്ന നിലയ്ക്കാണ് ഞാന്‍ ഈ നിലപാടു വ്യക്തമാക്കിയത്. എനിക്ക് ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും മാത്രമല്ല മതത്തിലും രാഷ്ട്രാന്തരീയ സംഭവങ്ങളില്‍ വരെയും സ്വന്തം കാഴ്ച്ചപ്പാടുണ്ടെന്നും അവയൊക്കെ അവതരിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ മടിയില്ലെന്നും വ്യക്തമാക്കട്ടെ.
ഒരു പ്രത്യേക വിഷയത്തെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലുമുള്ള വീക്ഷണങ്ങള്‍ ഒന്നാകെയിടുന്നത് യുക്തിഭദ്രമായ സംവാദശൈലിയല്ല,വിഷയം മാറ്റലാണ് എന്നതുകൊണ്ടാണ് അതിനു മുതിരാത്തത്.
നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം എന്റെ ഈ നിലപാട് പ്രശ്നകരമാണ്. അല്ലാഹുവിനെയും മുഹമ്മദ് നബിയേയും നാലു തെറി പറയാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കത്തവരെന്നു മാത്രമല്ല കൂടുതല്‍ ചാന്‍സും തേടി നടക്കുന്ന അവര്‍ക്ക് ഇതു സഹിക്കാനാവുന്നില്ല. യുക്തിയോ ശാസ്ത്രമോ അല്ല ഉള്ളിന്റെയുള്ളില്‍ അടിഞ്ഞുകിടക്കുന്ന കാളകൂട വര്‍ഗീയ വിഷമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയുള്ള ജീവശാസ്ത്ര ചര്‍ച്ചയിലും മുഹമദ് നബിയെ ഭല്‍സിക്കണമെന്നു ശാഠ്യമുള്ള കാളിദാസന്‍ എന്ന ബ്ലോഗര്‍ യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും മുഖംമൂടി ധരിച്ച വംശീയവാദിയാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ദൈവം തന്നെയില്ലെന്നു നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു കൂവുന്നവര്‍ ദൈവത്തെ സെമിറ്റിക് എന്നും ആര്യന്‍ എന്നും വേര്‍തിരിക്കുന്നത് കടുത്ത വംശീയവാദമല്ലാതെ മറ്റെന്താണ്? സെമിറ്റിക് ആയ എല്ലാറ്റിനേയും തുടച്ചുനീക്കാനിറങ്ങിയ ഹിറ്റ്ലറുടെ പിന്‍ഗാമികളല്ലാതെ മറ്റാരാണിവര്‍?
(18)ഇതേ മനോഭാവത്തോടെയുള്ള സുശീല്‍ കുമാറിന്റെ വരികള്‍ നോക്കൂ: "സംഗതിയുടെ കിടപ്പ് അങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിനെപറ്റി ചോദിച്ചപ്പോള്‍ തനി നിറം പുറത്തുവന്നു. അല്ലാഹു എന്നത് പല ദൈവങ്ങളില്‍ ഒന്നല്ലെന്നും അത് GOD എന്ന ഇംഗ്ലീഷ് വാക്കിന്റെ അറബി വിവര്‍ത്തനമാണെന്നുമാണ് വാദം.. "
സുശീല്‍ കുമാറിന് ഇത് 'വെറും വാദ'മായാണ് അനുഭവപ്പെടുക.(വെറും വാദങ്ങളുമായി നടക്കുന്നവര്‍ക്ക് മറ്റെന്തു തോന്നാന്‍?) എന്നാല്‍ , അതാണ് യാഥാര്‍ത്ഥ്യം. എങ്കില്‍ ക്രിസ്ത്യാനികള്‍ അറബിയില്‍ അല്ലാഹു എന്നു പ്രയോഗിക്കുമോ എന്ന് ഒരു നിരീശ്വരവാദി കമന്റെഴുതിയതായും കണ്ടു.
ബൈബിളിന്റെ അറബി വിവര്‍ത്തനത്തില്‍ ദൈവത്തിന് അല്ലാഹു എന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന വസ്തുത ഇവര്‍ക്കറിയില്ലെങ്കില്‍ വലിയൊരു വിവരക്കേടല്ല അത്. എന്നാല്‍ വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിച്ച് ഈ വിവരക്കേടുകളൊക്കെയും മാലോകരെ അറിയിക്കേണ്ട കാര്യമെന്ത് എന്നെങ്കിലും ഇവര്‍ക്കാലോചിച്ചുകൂടേ? സുശീല്‍ കുമാര്‍ തുടരുന്നു: " എന്നാല്‍ ചാത്തനും മാടനും മരുതയും, അയ്യപ്പനുമൊന്നും അങ്ങനെയല്ല, അവര്‍ 'മുപ്പത്തിമുക്കോടി'യില്‍ വരും. അല്ലാഹുവിന്റെ ഇംഗ്ലീഷ് വാക്ക് GOD ആണെങ്കില്‍ പരമേശരന്റെ അറബിവാക്ക് അല്ലാഹുവാകുമല്ലൊ?" എന്നാണു സംശയം. സംശയമില്ല,
അല്ലാഹു തന്നെ. ബൈബിളിന്റെ അറബി വിവര്‍ത്തനത്തില്‍
ദൈവ(God)ത്തിന് അല്ലാഹു എന്നു തന്നെയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന വിവരമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിക്കുമായിരുന്നോ?
"പക്ഷേ, പാര്‍വതിയുടെ അറബി വാക്ക് ഏതാണാവോ "എന്നും സുശീല്‍കുമാറിനു സംശയമുണ്ട്. അല്ലാഹു അല്ല എന്നതില്‍ സംശയമില്ല. (അറബി പണ്ഡിതന്മാര്‍ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം).
(19)" ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്. ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല"എന്നു സുശീല്‍ കുമാര്‍. മതപാഠശാലകളിലെ നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു പോലും ഗ്രാഹ്യമാവുന്ന ഇത്തരം വിവരങ്ങള്‍ നിരീശ്വരവാദികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല എന്നത് അവരുടെ ഗ്രഹണശേഷിയുടെ ഘടനാപരമായ തകരാറാണു വെളിവാക്കുന്നത് എന്നു ഞാനെഴുതിയത് "തൃപ്തികരമായ ഒരു ഉത്തരമാണോ?"എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
പ്രപഞ്ചത്തിന്റെ വിശദീകരണം (Universe does not explain itself , Nature is a fact not an explanation എന്നൊക്കെ ദാര്‍ശനികന്മാര്‍ പറയാറുണ്ട്) പ്രപഞ്ചാതീതമാകണം എന്ന് മനുഷ്യന്റെ യുക്തിബോധം സൂചിപ്പിക്കുന്നു. നിരീശ്വരവാദികള്‍ക്ക് അങ്ങനെയൊരു യുക്തിയില്ലെങ്കില്‍ അവര്‍ ആധുനിക അന്ധവിശ്വാസികളാണെന്നു തെളിയുമെന്നല്ലാതെ ആസ്തിക്യവാദം യുക്തിരഹിതമാണെന്നു വരുന്നില്ല. ഒരു സിസ്റ്റത്തെയും ആ സിസ്റ്റം കൊണ്ടു വിശദീകരിക്കാനാവില്ല. വിശദീകരണം സിസ്റ്റത്തിനതീതമായിരിക്കും. അതുകൊണ്ടാണ് ഭൌതിക പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതീകാതീതമാണെന്നു പറയുന്നത്.
(20)"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി നോക്കൂ:
"പണ്ടൊരു ക്ലാസ് മുറിയില്‍ ഭൂമിയെക്കുറിച്ച് പഠിപ്പിച്ചുകൊടണ്ടിരിക്കെ തന്റെ കയ്യിലുള്ള ഗ്ലോബ് ഉയര്‍ത്തിപ്പിടിച്ച് അധ്യാപകന്‍ പറഞ്ഞു, 'ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങിക്കൊണ്ടിരിക്കുകയാണ്'. ഇതുകേട്ട ഒരു കുട്ടിക്ക് സംശയം ഏതാണ് സാര്‍ ഭൂമിയുടെ അച്ചുതണ്ട്? ഉടനെ അധ്യാപകന്‍ സംശയദൂരീകരണത്തിനായി തന്റെ കയ്യിലിരിക്കുന്ന ഭൂമിയുടെ അച്ചുതണ്ട് വലിച്ചൂരി ഉയര്‍ത്തിക്കാട്ടി. 'ഇതാണ് ആ സാധനം. എല്ലാവരും നല്ലവണ്ണം കണ്ടോളൂ'. ഇതുപോലെ ഫ്രീഡ്മാന്‍ ഗ്രാഫൊക്കെ കീശയിലിട്ടാണ് ഇദ്ദേഹത്തിന്റെ നടപ്പ്. തനിക്ക് പ്രപഞ്ചത്തെക്കുറിച്ച് 'ചിന്തിച്ചപ്പോള്‍' തോന്നിയ ദൈവത്തിന് ഇതെങ്ങാനും ആവശ്യം വന്നാലോ? മൂപ്പരുടെ ദൈവം ഇപ്പോള്‍ സ്വര്‍ഗം, പരലോകം, നരകാഗ്നിയിലിട്ട് പൊരിക്കല്‍, പെണ്ണുകെട്ടുന്നതിന്റെ എണ്ണം, തന്നെമാത്രം ആരാധിപ്പിക്കല്‍, ഇത്യാദി പണികളൊക്കെ താല്‍കാലികമായി നിര്‍ത്തി ഫ്രീഡ്മാന്‍ ഗ്രാഫും നോക്കി സ്ഥലം, കാലം, ഇവയൊക്കെ നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണ്."
എങ്ങനെയുണ്ട് ദീര്‍ഘമായ മറുപടി? ഇതാണ് കേരള നിരീശ്വരവാദികളുടെ ദയനീയ സ്ഥിതി. ഗോള ശാസ്ത്രത്തിലെ ഫ്രീഡ് മാന്‍ ഗ്രാഫ് പ്രകാരം പ്രപഞ്ചം ശൂന്യതയില്‍ നിന്നും ഉദ്ഭവിച്ചതാണല്ലോ എന്നു ചോദിച്ചാല്‍ നിരീശ്വരവാദികള്‍ നല്‍കുന്ന മറുപടിയാണ് മേലുദ്ധരിച്ചത്! ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി നാടു ചുറ്റുന്ന ഇവര്‍ എത്ര വലിയ വിവരദോഷികളാണെന്നു മനസ്സിലാക്കാനെങ്കിലും ഈ പ്രതികരണം ഉപകരിക്കും.
കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊക്കെ എഴുതിവിട്ട ജാള്യത മറക്കാനാകാം പുതിയ പോസ്റ്റില്‍ (13 Dec)ഇങ്ങനെ എഴുതിയത്:"പൊതു ആപേക്ഷികതാ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിലെ ആ ഒരു ബിന്ദുവില്‍ നിലവിലുള്ള ഭൗതികസിദ്ധാന്തങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്നു. " പ്രപഞ്ചം ഉല്‍ഭവിച്ചത് "ആ ബിന്ദു"വെന്ന് സുശീല്‍ കുമാര്‍ എഴുതുന്ന സിങ്കുലാരിറ്റി(Singularity)യില്‍ നിന്നാണെന്ന് ശാസ്ത്രം പറയുന്നു. ഈ ബിന്ദുവില്‍ പോലും 'ഭൌതിക സിദ്ധാന്ത'ങ്ങളോ ഭൌതിക നിയമങ്ങളോ ഇല്ല. എങ്കില്‍ ഈ സിങ്കുലാരിറ്റി തന്നെയും ഭൌതിക നിയമങ്ങള്‍ 'അനുസരിച്ച് 'ഉണ്ടാകുന്നതെങ്ങനെ?
(21)" പ്രപഞ്ചത്തിന് ആരംഭമുണ്ട് എന്ന കാര്യം പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഡോക്കിന്‍സൊ, രവിചന്ദ്രനൊ മറ്റ് വിവരമില്ലാത്ത യുക്തിവാദികളോ ഖണ്ഡിക്കാന്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ ലേഖകന് വളരെയേറെ സമയവും സ്ഥലവും മെനക്കെടുത്തേണ്ടിവരുന്നുണ്ട്"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു.
പ്രപഞ്ചോത്പത്തിയെപ്പറ്റി ഞാന്‍ വിശദമായെഴുതിയിട്ടും നിരീശ്വരവാദികള്‍ അതു ഖണ്ഡിക്കുന്നില്ലെങ്കില്‍ വായനക്കാര്‍ക്ക് സത്യം മനസ്സിലാവുകയും നിരീശ്വരവാദികളുടെ ഭീരുത്വം വെളിവാകുകയും ചെയ്യുമെന്നല്ലാതെ എനിക്ക് സ്ഥലവും സമയവും നഷ്ടമാവുന്നതെങ്ങനെ? നിവൃത്തിയില്ലാതെ സുശീല്‍ കുമാര്‍ ഒരു കാര്യം സമ്മതിക്കുന്നു: " അതിനാല്‍ അതിനു മുമ്പുള്ള കാര്യങ്ങള്‍ പ്രപഞ്ചത്തിന്റെ ശാസ്ത്രീയ മാതൃകയുടെ ഭാഗമാക്കുന്നില്ല. അതിനാല്‍ പ്രപഞ്ചത്തിനും അതുവഴി കാലത്തിനും മഹാവിസ്ഫോടനത്തില്‍ ഒരു തുടക്കമുണ്ട് എന്ന് ശാസ്ത്രം പറയുന്നു."പ്രപഞ്ചത്തിന് ആരംഭമില്ല എന്ന ഭൌതികവാദത്തിന്റെ ആധാരതത്ത്വം ആധുനിക ശാസ്ത്രം തകര്‍ത്തെന്നു തുറന്നു പറയാനുള്ള ബുദ്ധിപരമായ സത്യസന്ധത സുശീല്‍ കുമാറില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ലേ അബദ്ധം? ഇത്രയെങ്കിലും നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും സമ്മതിച്ചല്ലോ!
(22)എന്റെ ആദ്യ പോസ്റ്റുകളില്‍ തന്നെ പ്രപഞ്ചോല്‍പ്പത്തി ചിത്രീകരിക്കുന്ന ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി എഴുതിയിരുന്നു. തൊട്ടടുത്ത മറുപടികളില്‍ പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ കമന്റുകളില്‍ നിന്നും നിരീശ്വരവാദികളുടെ വിവരക്കേടുകളെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ബോധ്യമായതുകൊണ്ടാകാം അതേപ്പറ്റി രണ്ടു വാക്യങ്ങള്‍ എഴുതാന്‍ തന്നെ സുശീല്‍ കുമാര്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ ഇങ്ങനെയും കാണാം.: " അനന്തതയെ അക്കങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകില്ല എന്നതിനാല്‍ അത് പൂജ്യമായി സങ്കല്പിക്കുന്നു എന്നേയുള്ളു." എന്തൊരു 'വിവരം'!ഫ്രീഡ് മാന്‍ ഗ്രാഫില്‍ പ്രപഞ്ചോത്പത്തിക്കു മുന്‍പ് പൂജ്യമാണ്. ഇതിനുള്ള സുശീല്‍ കുമാറിന്റെ വ്യഖ്യാനം പച്ചയായ വിഡ്ഢിത്തമാണ്. തനിക്കും ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി അറിയാം എന്നു കാണിച്ചാല്‍ ഇങ്ങനെയിരിക്കും! ഫ്രീഡ് മാന്‍ ഗ്രാഫില്‍ അനന്തതയെ പൂജ്യമായോ പൂജ്യത്തെ അനന്തതയായോ സങ്കല്‍പ്പിച്ചിട്ടില്ല. ഏതു ഗണിതശാസ്ത്രത്തിലാണ് അനന്തതയെ പൂജ്യമായി കണക്കാക്കുന്നതെന്നു സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
(എന്റെ ശാസ്ത്രാടിസ്ഥാനത്തിലുള്ള വാദങ്ങള്‍ നേരിടാനാകാതെ വിരണ്ടുപോയ സുശീല്‍ കുമാര്‍ അതൊക്കെ 'ഗൌളിശാസ്ത്ര'മാണെന്നു പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്).ഗൌളിശാസ്ത്രത്തില്‍പ്പോലും അനന്തതയെ സൂചിപ്പിക്കാന്‍ പൂജ്യം ഉപയോഗിക്കാറില്ലെന്ന കാര്യം സുശീലിനറിയുമോ? സുശീലിന്റെ ശാസ്ത്രം ഗൌളിശാസ്ത്രത്തിന്റെ നിലവാരം പോലും ഇല്ലാത്തതാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ? കഷ്ടം!
ഇനി ശാസ്ത്രത്തിലേക്കു വരാം. ഫ്രീഡ് മാന്‍ ഗ്രാഫില്‍ പ്രപഞ്ചോത്പത്തിക്കു മുന്‍പ് പൂജ്യമാണ് .സമയവും സ്ഥലവും(space and time) പൂജ്യമായ അവസ്ഥ. പ്രപഞ്ചം തന്നെയില്ലാത്ത അവസ്ഥയെ സൂചിപ്പിക്കാനാണ് ഇത്. പ്രപഞ്ചം ഇല്ലായ്മയില്‍ നിന്നും ഉണ്ടായതാണ് എന്നര്‍ത്ഥം. ഇല്ലാത്ത ഒന്നിന് സ്വയം ഉണ്ടാകാനാവുമോ? ഭൌതികനിയമങ്ങള്‍ പോലും ഇല്ലാതിരിക്കെ ഭൌതികനിയമങ്ങള്‍ക്കനുസരിച്ച് പ്രപഞ്ചം സ്വയം ഉണ്ടാകുന്നതെങ്ങനെ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഡോക്കിന്‍സോ മറ്റേതെങ്കിലും നിരീശ്വര ബുദ്ധിജീവികളോ തൃപ്തികരമായ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. സൃഷ്ടിവാദം മാത്രമാണ് തൃപ്തികരമായ വീക്ഷണമെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രം പഠിച്ചാല്‍ ബോധ്യമാകും. എന്നാല്‍ അല്പ്പജ്ഞാനികളുണ്ടോ ഇതറിയുന്നു?
Pages
ഈ ബ്ലോഗിനെപ്പറ്റി
പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.
Showing posts with label സുശീല്‍കുമാര്‍. Show all posts

Tuesday, December 21, 2010
Thursday, December 2, 2010
അസംബന്ധങ്ങള്‍ക്കുപോലും പഞ്ഞം-സുശീല്‍കുമാറിനു മറുപടി-4
ഇതുവരെയുള്ള പോസ്റ്റുകളില്‍ വിഡ്ഢിത്തങ്ങളാണെങ്കിലും സമനില കൈവിടാതെയാണ് സുശീല്‍കുമാര്‍ എഴുതിയിരുന്നത്. എന്നാല്‍ അതുപോലും സാധ്യമാകാതെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഒളിഞ്ഞല്ല തെളിഞ്ഞുതന്നെ കാണാം.
കഴിഞ്ഞ പോസ്റ്റില്‍ ഇരുപത് പോയന്റുകള്‍ നമ്പറിട്ട് ഞാന്‍ എഴുതിയിരുന്നു. മറുപടിയെഴുതാതെ ഒഴിഞ്ഞുമാറുന്ന സുശീല്‍കുമാറിന്റെ പൊതു സ്വഭാവം വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകട്ടെ എന്നു കരുതിയാണ് അങ്ങനെ ചെയ്തത്. അത് അക്ഷരം പ്രതി പുലര്‍ന്നു. അവയ്ക്കൊന്നിനും വിശദീകരണം നല്‍കാതെ അര്‍ത്ഥശൂന്യമായ പഴയ വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം പുതിയ പോസ്റ്റില്‍ ചെയ്തിട്ടുള്ളത്. അതുപോലും അഞ്ചു പോയന്റുകള്‍ക്കപ്പുറം നീങ്ങിയില്ല എന്നതു ശ്രദ്ധേയമാണ്.
(1) കഴിഞ്ഞ പോസ്റ്റില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നു പരാതിയെഴുതിയ സുശീല്‍കുമാറിനോട് അതിന് ഒരുദാഹരണമെങ്കിലും സൂചിപ്പിക്കാന്‍ അപേക്ഷിക്കുകയുണ്ടായി. എന്നാല്‍ അതു ചെയ്യാതെ അതേ ആരോപണം വീണ്ടും ഉന്നയിക്കുന്നതു നോക്കൂ : "വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. "
"ഓരോ വാക്യത്തിനുശേഷവും " "അവഹേളനങ്ങള്‍ നിരത്തി "യിട്ടുണ്ടെങ്കില്‍ അവഹേളനങ്ങള്‍ ധാരാളം കാണണമല്ലോ. അതില്‍ നിന്നും അഞ്ചോ പത്തോ 'വ്യക്തിപരമായ അവഹേളനങ്ങള്‍' ഉദാഹരണമായി ചൂണ്ടിക്കാട്ടാനും എളുപ്പമാണ്. സുശീല്‍കുമാറേ, അഞ്ചോ പത്തോ വേണ്ട, 'വ്യക്തിപരമായ അവഹേളന'ത്തിന് ഒരുദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാമോ?
(2)"വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു"എന്ന് ഏറ്റവും ഒടുവിലത്തെ പോസ്റ്റില്‍ ( 28 നവം: 2010) എഴുതിയ സുശീല്‍കുമാര്‍ വെറും രണ്ടു ദിവസം മുന്‍പുള്ള പോസ്റ്റില്‍ (26 നവം: 2010) ഇങ്ങനെയാണെഴുതിയത്: "താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല." രണ്ടു ദിവസങ്ങള്‍ക്കകം എന്റെ ഓരോ വാക്യത്തിനു ശേഷവും 'വ്യക്തിപരമായ അവഹേളനങ്ങള്‍ 'നിറഞ്ഞതായി താങ്കള്‍ കണ്ടെത്തണമെങ്കില്‍ അതിനു കാരണം 'വ്യക്തിപരമായ അവഹേളനങ്ങളാ'യിരിക്കില്ലെന്നും നില്‍ക്കക്കള്ളിയില്ലാതായതുകൊണ്ട് സഹതാപതരംഗം സൃഷ്ടിക്കാനുള്ള വിദ്യ മാത്രമാണെന്നും ഓരോ പോസ്റ്റും വായിച്ചുകൊണ്ടിരിക്കുന്ന വായനക്കാര്‍ക്കു മനസ്സിലാകും.
(3)സുശീല്‍കുമാറിന്റെ പോസ്റ്റ് തുടങ്ങുന്നതു് ഇങ്ങനെയാണ്:"തന്റെ അഞ്ചാമത്തെ പൊസ്റ്റിലും എന്‍ എം ഹുസ്സൈന്‍ പുതുതായൊന്നും പറയുന്നില്ല. "
ഒന്നാമതായി, എന്റെ ഒന്നാമത്തെ പോസ്റ്റിലെ വാദങ്ങള്‍ ഇപ്പോഴും മനസ്സിലായിട്ടില്ലാത്ത ഒരാള്‍ക്ക് പുതിയ പോസ്റ്റില്‍ പുതുതായൊന്നും പറയുന്നില്ല എന്ന് എങ്ങനെ മനസ്സിലാകും? ഒന്നും മനസ്സിലാകാത്ത ഒരാള്‍ക്ക് എല്ലാ പോസ്റ്റുകളും ഒരുപോലെ തോന്നിയത് സ്വാഭാവികമല്ലേ?സുശീല്‍കുമാറിന് ഇപ്പോളും ഓരോ പോസ്റ്റിലേയും വാദങ്ങളും ഖണ്ഡന-ഖണ്ഡനങ്ങളും മനസ്സിലാകുന്നില്ല എന്നു തന്നെയല്ലേ ഈ കമന്റ് തെളിയിക്കുന്നത്?
(4) രണ്ടാമത്തെ ഖണ്ഡിക വായിച്ചതില്‍നിന്നും മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ സാമാന്യമായ അര്‍ത്ഥം സുശീല്‍കുമാറിന് ഒടുവില്‍ പിടികിട്ടി എന്നു മനസ്സിലായി. എന്റെ നാലു പോസ്റ്റുകള്‍ കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടായല്ലോ എന്ന് സമാധാനിക്കുന്നു. എന്നാല്‍ ആ വാക്കുകളുടെ ആശയം സാമാന്യമായി പിടികിട്ടി എന്നല്ലാതെ എന്റെ വാദങ്ങള്‍ ഗ്രാഹ്യമായതായി കാണുന്നില്ല. ഒരു വ്യക്തി ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതിന് അമൂര്‍ത്തമായ തെളിവുണ്ടാകാമെന്നല്ലാതെ ദൈവം ഉണ്ട് എന്നതിന് അമൂര്‍ത്തമായ തെളിവൊന്നും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തോമസ് അക്വിനാസ് നല്‍കിയ അഞ്ച് അമൂര്‍ത്തമായ തെളിവുകളെ ഡോക്കിന്‍സ് ഖണ്ഡിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിലെ അബദ്ധങ്ങള്‍ വിശദീകരിച്ച് അക്വിനാസിന്റെ അഞ്ച് അമൂര്‍ത്ത തെളിവുകളേയും ഞാന്‍ യുക്തിപരമായും ശാസ്ത്രീയമായും സമര്‍ത്ഥിക്കുകയും ചെയ്തിരുന്നു. (ഒന്നും രണ്ടും പോസ്റ്റുകള്‍ ). പക്ഷേ ഇതൊക്കെ സി കെ ബാബു കൈകാര്യം ചെയ്തിട്ടുണ്ടെന്ന പച്ചനുണ തട്ടിവിട്ട് സുശീല്‍കുമാര്‍ തടിതപ്പുകയായിരുന്നു. ഇക്കാര്യം മുന്‍പത്തെ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും തന്റെ സമീപനത്തെ ന്യായീകരിക്കാനോ തല്‍സംബന്ധമായി എന്തെങ്കിലും പരാമര്‍ശിക്കാന്‍ പോലുമോ ഇതുവരേയും തയ്യാറാകാത്ത അദ്ദേഹം ഇപ്പോള്‍ പരാതിപ്പെടുകയാണ്:ഒരാള്‍ ദൈവവിശ്വാസിയാണെന്നതിന് അമൂര്‍ത്തമായ തെളിവുണ്ടാകാമെന്നല്ലാതെ 'ദൈവം ഉണ്ട് ' എന്നതിനു് അമൂര്‍ത്തമായ തെളിവൊന്നുമില്ലെന്ന്! ഇവിടെ വീണ്ടും സംശയമുണ്ടാകുന്നു: 'അമൂര്‍ത്തത' എന്നതുകൊണ്ട് സുശീല്‍കുമാര്‍ എന്താണാവോ ധരിച്ചിരിക്കുന്നത്? ഏതായാലും ഡോക്കിന്‍സിന്റെ വിമര്‍ശനങ്ങളെ ഖണ്ഡിച്ചുകൊണ്ട് അക്വിനാസിന്റെ വാദങ്ങളെ ഞാന്‍ സമര്‍ത്ഥിച്ചതിനെപ്പറ്റി സുശീല്‍കുമാര്‍ ഇതുവരെ ഒന്നും എഴുതിക്കണ്ടില്ല.
എന്നിട്ട് കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ: "എന്റെ ഈ വാദങ്ങളോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല. "
ഏതു വാദങ്ങളോട്? അക്വിനാസിന്റെ അഞ്ചു തെളിവുകളെപ്പറ്റി ഒന്നും എഴുതാതിരുന്ന താങ്കള്‍ എന്തു വാദങ്ങള്‍ ഉന്നയിച്ചുവെന്നാണു പറയുന്നത്? അക്വിനാസിന്റെ തെളിവുകളെപ്പറ്റി സി കെ ബാബു എഴുതിയത് നോക്കുക എന്നെഴുതിയാല്‍ "വാദങ്ങള്‍ "ആകുമോ? ചുരുങ്ങിയത് ബാബുവെങ്കിലും എന്തെങ്കിലും വാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ബാബു ഏതെങ്കിലും വാദം ഉന്നയിച്ചതായി സുശീലിനോ മറ്റാര്‍ക്കങ്കിലുമോ ചൂണ്ടിക്കാണിക്കാനാവില്ല. പിന്നെങ്ങനെയാണ് 'പ്രതികരി'ക്കുക?
വാദം മനസ്സിലാക്കാതെ ഖണ്ഡനം എഴുതുന്ന താങ്കള്‍ക്ക് ഇതൊന്നും പ്രശ്നമായി തോന്നണമെന്നില്ല! പക്ഷേ, വാദങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിച്ചശേഷം മാത്രം അതേപ്പറ്റി ആലോചിക്കുന്ന എന്നെപ്പോലുള്ള സാധാരണക്കാരന് അത് വലിയൊരു പ്രശ്നം തന്നെയാണെന്നെങ്കിലും താങ്കള്‍ മനസ്സിലാക്കണം. (ഞാന്‍ സാധാരണ മതവിശ്വാസിയേക്കാള്‍ നിലവാരം കുറഞ്ഞയാളാണെന്ന് സുശീല്‍ തന്നെ എഴുതിയിട്ടുണ്ട്. ഗ്രാഹ്യശേഷിയുടെ ആഴം നോക്കണേ!)
(5)"അതിനാല്‍ ഈശ്വരവാദി മൂര്‍ത്തമായോ അമൂര്‍ത്തമായോ തെളിവില്ലാത്ത 'കാര്യത്തെ' വിശ്വസിക്കുന്നു."എന്ന് അദ്ദേഹം എഴുതുന്നു. അക്വിനാസ് ദൈവാസ്തിത്വം സമര്‍ത്ഥിക്കാന്‍ അഞ്ച് അമൂര്‍ത്തമായ തെളിവുകളാണ് നല്‍കിയതെന്ന കാര്യം സുശീല്‍ കുമാറിന് ഇപ്പോളും ഗ്രാഹ്യമായിട്ടില്ല എന്നതിന് തെളിവാണ് ഈ വാക്യം. 'അമൂര്‍ത്തമായ തെളിവു നല്‍കി' എന്ന കാര്യം പോലും മനസ്സിലാകാത്ത ഒരാള്‍ അതിനെ ഖണ്ഡിക്കുന്നതെങ്ങനെ?
(6)"നിരീശ്വരവാദി അറിവുസമ്പാദിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഇന്ദ്രിയങ്ങളൊന്നും ഈശ്വരവാദിക്കില്ലാത്തതിനാല്‍ അവര്‍ക്കും "ദൈവത്തെ അറിയില്ലെന്ന് സുശീല്‍കുമാര്‍. നിരീശ്വരവാദികളുടെ അറിവിന്റെ ആഴം കണ്ട് ഈ ബ്ലോഗ് വായനക്കാര്‍ സ്തബ്ധരായിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല. ശാസ്ത്രവും തത്ത്വശാസ്ത്രവും സംബന്ധമായി എന്റെ രണ്ട് പോസ്റ്റുകളിലും ഒട്ടേറെ വാദങ്ങളുണ്ടായിരുന്നു.
എന്നാല്‍ അവയില്‍ ഒന്നിനെപ്പോലും ശാസ്ത്രീയ വിവരങ്ങളോ ദാര്‍ശനിക ന്യായങ്ങളോ അവതരിപ്പിച്ച് ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ അറിയേണ്ടക് ഒരൊറ്റക്കാര്യം മാത്രമായിരുന്നു: ഞാന്‍ വിശ്വസിക്കുന്ന ദൈവം അല്ലാഹുവാണോ അതോ അയ്യപ്പനോ ശിവനോ സായിബാബയോ എന്ന്? ഇങ്ങനെയൊരു സംശയം ഉന്നയിക്കാന്‍ എത്ര അറിവുണ്ടാകണമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ!
(7) മൂര്‍ത്തം , അമൂര്‍ത്തം എന്നിത്യാദി വാക്കുകളില്‍ കിടന്നുരുണ്ടിട്ടും സുശീല്‍കുമാറിന് അവയുടെ ശരിയായ വിവക്ഷ മനസ്സിലാകാതിരുന്നതിനാലാണ് അതേപ്പറ്റി എനിക്ക് കൂടുതല്‍ എഴുതേണ്ടിവന്നത്. മാത്രമല്ല, നാസ്തികനായ ദൈവം രചിച്ച സി രവിചന്ദ്രന് ഈ വാക്കുകളുടെ അര്‍ത്ഥമറിയില്ല എന്നും ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. പക്ഷേ സുശീല്‍കുമാറോ ഈ ബ്ലോഗിലെ മറ്റു നിരീശ്വര കമന്റര്‍മാര്‍ക്കോ രവിചന്ദ്രന് അബദ്ധം പിണഞ്ഞിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുക പോലും ചെയ്തില്ല! ഇതും നിരീശ്വരവാദികളുടെ അറിവിന്റെ ആഴം തന്നെയാണ് വെളിപ്പെടുത്തുന്നത്.
(8) ഈ ധൈഷണികമാനക്കേട് ഒളിച്ചുവയ്ക്കാന്‍ സുശീല്‍കുമാര്‍ പ്രയോഗിക്കുന്ന തന്ത്രം നോക്കൂ : "ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ എന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല " എന്ന നാസ്തികനായ ദൈവത്തിലെ ഒരു വാക്യത്തെ മുന്‍ നിര്‍ത്തിയാണ് ലേഖകന്‍ തന്റെ 'ഖണ്ഡനത്തിന്റെ' വേദിയൊരുക്കിയത്. ദൈവത്തെ മൂര്‍ത്തമായ തെളിവുള്ള യാഥാര്‍ത്ഥ്യമായി വിലയിരുത്തുന്ന വിശ്വാസികളെ സംബന്ധിക്കുന്നതാണ്‍ ഈ പ്രസ്ഥാവന".
വീണത് വിദ്യയാക്കണമെങ്കിലും അല്‍പ്പം കഴിവുവേണ്ടേ? ദൈവം മൂര്‍ത്തമാണെന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ചാണ് പ്രസ്താവനയെങ്കില്‍ അതിങ്ങനെയാകുമായിരുന്നു: "ദൈവം മൂര്‍ത്തമാണെന്നു വിശ്വസിക്കുന്നവര്‍ പോലും ദൈവത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയിട്ടില്ല. " മലയാള ഭാഷയറിയാവുന്നവര്‍ ഇങ്ങനെയാണ് എഴുതുക. "ഒരു കാര്യം ഇല്ലെന്നു വിശ്വസിക്കണമെങ്കില്‍ ആദ്യം ഉണ്ടെന്ന് സമ്മതിക്കണമെന്ന്" എഴുതുന്ന വികലമായ ഭാഷാശൈലിക്കാര്‍ മാത്രമേ രവിചന്ദ്രന്‍ എഴുതിയവിധത്തില്‍ അക്കാര്യം എഴുതുകയുള്ളൂ. "ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ " എന്ന ശൈലി തന്നെ ദൈവവിശ്വാസികളെ പൊതുവായി ഉദ്ദേശിക്കുന്നതാണെന്നു വ്യക്തമാണ്. മൂര്‍ത്തം, അമൂര്‍ത്തം എന്നീ വാക്കുകളുടെ വിവക്ഷയറിയാതെ വിഡ്ഢിത്തങ്ങള്‍ എഴുതിയത് ന്യായീകരിക്കാന്‍ ഭാഷാശൈലിയെക്കുറിച്ച് പുതിയ 'സിദ്ധാന്തം' അവതരിപ്പിച്ചാല്‍ മതിയാവുമോ? സുശീല്‍കുമാറേ, ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ സന്മനസ്സ് കാട്ടിക്കൂടേ?
(9) നിരീശ്വരവാദികളുടെ അറിവിന്റെ ആഴം വ്യക്തമാകാന്‍ സുശീല്‍കുമാറിന്റെ മറുപടികളിലൊന്ന് ഹാജറാക്കാം. "മഹാസ്ഫോടനത്തിനു മുന്‍പ് ദ്രവ്യം ഇല്ലായിരുന്നു എന്നുമല്ല" എന്ന് എഴുതി പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് വരുത്താന്‍ ശ്രമിച്ചപ്പോള്‍ മറുപടിയായി ഞാന്‍ ഇങ്ങനെ എഴുതി:" മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്രവസ്തുത സുശീല്‍കുമാറിനറിയുമോ? "ഇതിനുള്ള മറുപടി നോക്കൂ: "സമയം,കാലം,സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്? " വിശ്വാസികള്‍ ഗോളശാസ്ത്രത്തിലെ ഫ്രീഡ്മാന്‍ ഗ്രാഫിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരെന്നു മേനി നടിക്കുന്ന നിരീശ്വരവാദികളുടെ പ്രത്യയശാസ്ത്ര വക്താവ് പ്രതികരിച്ചതാണ് മേല്‍കൊടുത്തത്! വിശ്വാസികള്‍ ശാസ്ത്രം പറയുമ്പോള്‍ നിരീശ്വരവാദികള്‍ ദൈവത്തെക്കുറിച്ചു പറയുന്നു!! ഇതും ശാസ്ത്രവിഷയങ്ങളിലുള്ള അറിവിന്റെ 'ആഴം' കൊണ്ടുതന്നെയാകാം!
"അറിയാത്ത കാര്യങ്ങള്‍ അറിയില്ലെ അന്നാണ്‍ നിരീശ്വരവാദികള്‍ പറയാറ്."
എന്ന് സുശീല്‍കുമാര്‍ എഴുതുന്നു. ഇങ്ങനെയല്ല പറയാറെന്നതിന് മുകളില്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ രണ്ടു വരികള്‍ തന്നെ വ്യക്തമായ തെളിവല്ലേ?
ഫ്രീഡ്മാന്‍ ഗ്രാഫിനെപ്പറ്റി അറിയില്ലെങ്കില്‍ അതറിയില്ല എന്നു പറയുന്നതിനു പകരം സുശീലിനറിയാത്ത ദൈവത്തിന്റെ കാര്യം വലിച്ചിഴച്ചുകൊണ്ടുവരുന്നതെന്തിന്? ശാസ്ത്രീയവിവരങ്ങളെയും യുക്തിയേയും ആസ്പദമാക്കിയുള്ള എന്റെ വാദങ്ങള്‍ നേരിടാനാകാതെ വന്നപ്പോള്‍ താങ്കള്‍ക്കറിയാത്ത അല്ലാഹുവിനെയും ശിവനെയും അയ്യപ്പനേയും മുന്‍നിര്‍ത്തി അന്വേഷണം തിരിച്ചുവിടാന്‍ ശ്രമിക്കുകയല്ലേ താങ്കള്‍ കഴിഞ്ഞ ഏതാനും പോസ്റ്റുകളിലുടനീളമായി ചെയ്തത്? അറിവുകേട് തുറന്നു സമ്മതിക്കുന്ന സത്യസന്ധമായ സമീപനവുമായി ഇതിന് വിദൂരബന്ധമെങ്കിലുമുണ്ടോ?
(10)"ദൈവം സ്വയം വെളിപ്പെടുത്തിയതെന്ന് ഹുസ്സൈന്‍ അടക്കമുള്ള വിശ്വാസികള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തെയും അതിലെ അതിലെ ദൈവസങ്കല്പത്തെയും പരിശോധിക്കുമ്പോള്‍ ലേഖകന്‍ ഇത്തരത്തില്‍ അസഹുഷ്ണുവാകുന്നതെന്തിനാണ്? അതിലൊന്നും വിശ്വാസമില്ലേ?" എന്നും സുശീല്‍.
പ്രപഞ്ചത്തിന്റെ യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്ന പരിശോധനയില്‍ വിവിധ മതഗ്രന്ഥങ്ങളിലെ ദൈവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല എന്ന സമീപനമാണ് യുക്തിപരമായിട്ടുള്ളത്. (ഇതിനുള്ള ന്യായങ്ങള്‍ നമ്പറിട്ട് വിശദീകരിക്കുന്നില്ല. വിശദീകരിച്ചാലും ഫലം ഒളിച്ചോട്ടം ആയിരിക്കുമല്ലോ?!)
രണ്ടാമതായി, ചൊവ്വയെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ച ശാസ്ത്രജ്ഞനോട് താങ്കളെന്തുകൊണ്ട് മെര്‍ക്കുറിയെപ്പറ്റി ഒന്നും പറയുന്നില്ല, എന്തുകൊണ്ട് നെപ്റ്റ്യൂണിനെപ്പറ്റി ഒരു വാക്യം പോലും പറഞ്ഞില്ല, താങ്കള്‍ പ്ലൂട്ടോയെ അവഗണിച്ചത് പ്ലൂട്ടോ ഗ്രഹത്തെ ഭയപ്പെടുന്നതുകൊണ്ടാണോ എന്നു സുബോധമുള്ളവരാരും ചോദിക്കാറില്ല.
എന്റെ വിശ്വാസങ്ങളും വീക്ഷണങ്ങളും (എന്തിനെക്കുറിച്ചായാലും എന്തൊക്കെയായാലും) മനോഹരമായി സമര്‍ത്ഥിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഈ ബ്ലോഗിലും സുശീല്‍കുമാറിന്റെ ബ്ലോഗിലും സന്ദര്‍ശനം നടത്തിയ നിക്ഷ്പക്ഷമായി ചിന്തിക്കുന്ന നിരീശ്വരവാദികള്‍ക്കു പോലും ഇക്കാര്യം മനസ്സിലായിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ ഒരസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടില്ല. സമീപനം യുക്തിപരമാകണമെന്ന നിലപാടേ പ്രകടിപ്പിച്ചിട്ടുള്ളൂ.
(11) "ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്. ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. "-സുശീല്‍കുമാറിന്റെ വരികളാണിത്. എന്നാല്‍ ഒന്നാമത്തെ മറുപടി ( 18 നവം 2010)യില്‍ത്തന്നെ ഞാനെഴുതിയത് ഇതായിരുന്നു: "ഇത്തരം നഴ്സറി നിലവാരത്തിലുള്ള സംശയങ്ങള്‍ പ്രസക്തമാണ്. പക്ഷേ, ദൈവത്തെ വിശകലനം ചെയ്യാനിറങ്ങുന്നയാള്‍ ഇതൊക്കെ നിരത്തുന്നത് കൌതുകം തന്നെ. പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചാല്‍ പ്രപഞ്ചം അനാദിയാണെന്നോ സ്വയംഭൂവാണെന്നോ സിദ്ധാന്തിക്കുന്ന നിരീശ്വരവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഗ്രഹിക്കാനാവും. പ്രപഞ്ചത്തിന്റെ സൃഷ്ടി-സംവിധാനങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്നും മനസ്സിലാവും. ഇക്കാര്യം ഒരു പരിധിവരെ സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട്. ' നാസ്തികനായ ദൈവം' എന്ന കൃതിയിലെ ഈ വരി നോക്കൂ : "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " (പേജ് 180). ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer).
"ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " എന്ന അറിവ് നിരീശ്വരവാദികള്‍ക്കും ലഭിച്ചിട്ടുണ്ടല്ലോ! "പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത" ഉപകരണത്തിലൂടെയല്ലല്ലോ ഇതു ലഭിച്ചത് ? പ്രപഞ്ചത്തെപ്പറ്റി സാമാന്യമായി പഠിച്ചാല്‍ ഗ്രഹിക്കാവുന്ന കാര്യമാണിത്. ഒരാസൂത്രണവും യാദൃഛികമായുണ്ടാകില്ലെന്ന് സാമാന്യബുദ്ധി മാത്രമല്ല, അതിബുദ്ധിയും പറയുന്നു. "
നോക്കൂ. ഇതാണ് സുശീല്‍കുമാറിന്റെ പരാതിയുടെ സാമ്പിള്‍. എന്റെ ആദ്യ പോസ്റ്റില്‍ നിരത്തിയ വിശദീകരണങ്ങള്‍ കണ്ടില്ലെന്നു നടിക്കുക. തുടര്‍ന്ന് നല്‍കുന്ന വിശദീകരണങ്ങളും മറച്ചുപിടിക്കുക. എന്നിട്ട് ഞാനൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നു പരാതിപ്പെടുക! ഇത്തരം യുക്ത്യാഭാസങ്ങളല്ലാതെ യുക്തിപരമായ ഒരു വിമര്‍ശനമെങ്കിലും സുശീല്‍കുമാര്‍ മുന്നോട്ടു വച്ചുവോ?
വായനയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാലും സമയക്കുറവുകൊണ്ടുമാണ്, സുശീല്‍കുമാറിന്റെ ഓരോ വരികളും പരിശോധിച്ച് ഒരു ഘടനാപഗ്രഥനത്തിനു മുതിരാത്തത് . സത്യസന്ധരായ നിരീശ്വരവാദികള്‍ക്കുപോലും ബോധ്യപ്പെടുമാറ് സംവാദം പുരോഗമിക്കുന്നു എന്ന പ്രതീക്ഷയുള്ളതുകൊണ്ടു കൂടിയും ആ കൃത്യം ഒഴിവാക്കുകയാണ്. (പ്രപഞ്ചത്തെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായി പഠിച്ചപ്പോഴാണ് പ്രമുഖ ശാസ്ത്രജ്ഞന്മാരായ ഫ്രഡ് ഹോയില്‍, വിക്രമ സിംഹെ, മൈക്കേല്‍ ബെഹെ തുടങ്ങി നിരവധിപേര്‍ നിരീശ്വരവാദത്തില്‍ നിന്നും ഈശ്വരവാദത്തിലെത്തിയത്. ഇതേപ്പറ്റി വിശദമായ പോസ്റ്റ് പിന്നീടു വരും).
(12) "പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല "എന്നും സുശീല്‍കുമാര്‍ എഴുതുന്നു.
പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിക്കുന്ന ദൈവം പരമ്പരാഗത ദൈവസങ്കല്‍പ്പമല്ലേ? അതുതന്നെയല്ലേ ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചത്? സുശീല്‍കുമാറിന് ഇതൊന്നും മനസ്സിലാകുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാണ്?
(13) ദൈവത്തെ മനസ്സിലാക്കാന്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത് എന്ന് ഞാന്‍ എഴുതിയിരുന്നു. "ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍?"എന്നാണ് സുശീല്‍കുമാറിന്റെ ചോദ്യം. ഞാന്‍ മിണ്ടാതിരുന്നാല്‍ ഏറ്റവും സന്തോഷവാനാവുന്ന ഒരാളായി സുശീല്‍കുമാര്‍ മാറിക്കഴിഞ്ഞു എന്ന് മനസ്സിലാകാഞ്ഞിട്ടല്ല. മനുഷ്യന് ചാടാനും ഓടാനും പാടാനും ചിന്തിക്കാനും കാണാനും കേള്‍ക്കാനും പരിമിതികളുണ്ടെന്നു പറഞ്ഞാല്‍ മനുഷ്യന്‍ ചാടരുത്,ഓടരുത്,പാടരുത്,ചിന്തിക്കരുത്,കാണരുത്,കേള്‍ക്കരുത് എന്ന് സുശീല്‍കുമാറല്ലാതെ മറ്റാരെങ്കിലും പറയുമോ?
(14) മതഗ്രന്ഥങ്ങളില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണെന്നു പറഞ്ഞത് സുശീല്‍കുമാറിനു മനസ്സിലായില്ല. എല്ലാ വാദങ്ങളേയും തെറ്റായി ധരിക്കുന്നതുപോലെ ഇതും തെറ്റായി ധരിച്ച് ഒരു നുണകൂടി എന്റെ മേല്‍ കെട്ടിവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഈ വരികള്‍ നോക്കൂ: "അപ്പോള്‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. " വിഡ്ഢികൂടിയായാലേ ഒരാള്‍ക്ക് നിരീശ്വരവാദിയാകാനാവൂ എന്നു സുശീല്‍കുമാര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഈ വരികളിലൂടെ. മതഗ്രന്ഥങ്ങളിലെ ദൈവിക വചനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുള്ളതിനാല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു എന്ന വസ്തുതയാണു ഞാന്‍ സൂചിപ്പിച്ചത്. മനുഷ്യന്റെ പരിമിതിമൂലമാണ് വ്യത്യസ്ത ദൈവസങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നതെന്നതിന് "മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. "എന്ന വിവക്ഷയുണ്ടാകുന്നതെങ്ങനെയെന്നു സുശീല്‍കുമാര്‍ വ്യക്തമാക്കുമോ? വ്യക്തമാക്കിയില്ലെങ്കിലും എനിക്കു സന്തോഷമേയുള്ളൂ. ഓരോരോ മഠയത്തങ്ങള്‍ക്കു പിന്നെയും പിന്നെയും വിശദീകരണം നല്‍കേണ്ടിവരില്ലല്ലോ!
വൈരുധ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും കാരണം മനുഷ്യന്റെ ഗ്രഹണപരിമിതിയാണ്. ഇത് മനുഷ്യന്റെ പ്രശ്നമാണ്, ദൈവത്തിന്റെയല്ല.
ഉപസംഹാരം
"സ്വന്തം മഹത്വം നിരത്തിയല്ല, സംവാദം നടത്തിയാണ്‍ ജയിക്കേണ്ടത്."എന്ന ഉപദേശത്തോടെയാണ് സുശീല്‍ പ്രതികരണം അവസാനിപ്പിക്കുന്നത്.
നിരത്താന്‍ പ്രത്യേക മഹത്വങ്ങളൊന്നുമില്ലാത്ത ഞാന്‍ സംവാദത്തില്‍ "ജയിക്കു"ന്നതായി സുശീല്‍കുമാറിനു തോന്നിത്തുടങ്ങിയോ?

Sunday, November 28, 2010
സുശീല്‍കുമാര്‍: വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക്..
യുക്തിയുക്തമായി അവതരിപ്പിച്ച വാദങ്ങളെ നേരിടാനാകാതെ വരുമ്പോള്‍ മറുപക്ഷക്കാര്‍ ഒഴികഴിവുകള്‍ നിരത്തുന്നു. ഞാന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ് 'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍.
പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ "താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ" എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്! ഇതേപ്പറ്റി ".......നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ "എന്നും ഞാന്‍ എഴുതിയിരുന്നു .ഇതില്‍നിന്ന് 'നിരീശ്വരവാദികള്‍'എന്നത് അടര്‍ത്തിമാറ്റി ഉദ്ധരിച്ചശേഷം സുശീല്‍കുമാര്‍ എഴുതുന്നു: "ആ കാഴ്ച വളരെ ദയനീയം തന്നെയാണ്. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? "
ഇതാണ് യുക്തിവാദികളുടെ ഖണ്ഡനത്തിന്റെ സാമ്പിള്‍!
ഈ ഖണ്ഡനം മതിയായില്ല എന്നു തോന്നിയതുകൊണ്ടാകാം ഉപസംഹാരം ഇങ്ങനെയായത് : "വഷളന്മാരു്, അല്ല പിന്നെ "!!
(1)"ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല."എന്ന പ്രസ്താവനയെപ്പറ്റി ഇങ്ങനെയെഴുതുന്നു :"താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല."
"'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്." എന്നതിനെപ്പറ്റി ഇങ്ങനെയും:
"മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്ന പരാമര്‍ശം എന്നെ വ്യക്തിപരമായി പരിഹസിച്ചതാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? "
താങ്കള്‍ പറഞ്ഞതായി ഞാനും എഴുതിയില്ലല്ലോ. "പരിഹാസമാണെന്നു" സൂചിപ്പിച്ചു എന്നു മാത്രമല്ലേ ഞാനും എഴുതിയത്. വ്യക്തിപരമായി ആക്ഷേപിച്ചു എന്ന താങ്കളുടെ ആരോപണത്തിന് തെളിവായി ഒരുദാഹരണം പോലും നല്‍കിയിട്ടില്ല എന്ന എന്റെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇങ്ങനെയൊക്കെ എഴുതിയ സുശീല്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ എന്തെഴുതി എന്നു നോക്കൂ: "വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന് ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ് അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് ".
"വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ് " വിഷയത്തേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് എന്നു താങ്കള്‍ തന്നെയല്ലേ എഴുതിയത്? എന്നിട്ടും താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന് താങ്കള്‍ പരാതിപ്പെട്ടതായി എഴുതാതെ ഞാന്‍ ഇങ്ങനെ മാത്രമാണ് എഴുതിയത് : "ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല "........"'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്." ഇതിലെവിടെയാണ് താങ്കള്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് എഴുതിയിട്ടുള്ളത്?
വ്യക്തിപരമായി ആക്ഷേപിച്ചു എന്നു താങ്കള്‍ തന്നെ എഴുതിയിട്ടും ഞാനത് ആരോപണമായി ഉന്നയിക്കാത്തതാണോ താങ്കളെ ഇത്രയ്ക്കു പ്രകോപിതനാക്കിയത്?
(2)"ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല." എന്നു ഞാനെഴുതിയിരുന്നു. ഇത് അറിവുകേടായാണ് അദ്ദേഹം കാണുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ട ഒരളെയെങ്കിലും ചൂണ്ടിക്കാണിക്കൂ! അറിയപ്പെട്ട പതിനായിരം വര്‍ഷത്തെ ചരിത്രത്തില്‍ നിന്നായാലും വിരോധമില്ല. ഇനി എങ്ങനെയാണു് അതു പറയേണ്ടതെന്നു വ്യക്തമാക്കാം. 'ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കണം'. 'ഉണ്ട് എന്നു സമ്മതിക്കുന്ന'തും 'ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കു'ന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ എഴുതിയതിന് എന്നെ വിവരദോഷിയാക്കണോ? ഇങ്ങനെയൊരബദ്ധം പിണഞ്ഞതുകൊണ്ടല്ലേ താങ്കളെഴുതിയ ഒരൊറ്റ വാക്യം വിശദീകരിച്ചുകൊണ്ട് അപ്പൂട്ടന് എട്ടു ഖണ്ഡികകള്‍ എഴുതേണ്ടിവന്നത്! "ആ അര്‍ത്ഥത്തിലായിരിക്കണം സുശീല്‍ തന്റെ കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം എഴുതിയിരിക്കുക എന്ന് കരുതുന്നു"എന്നും അപ്പൂട്ടന് എഴുതേണ്ടിവന്നു! അപ്പൂട്ടനും 'കരുതുക'യേ ചെയ്തിട്ടുള്ളൂ. താങ്കള്‍ സംവാദത്തിനിറങ്ങും മുന്‍പ് ലോജിക് മാത്രമല്ല, ശരിയായ മലയാള ഭാഷയും പഠിക്കേണ്ടിയിരിക്കുന്നു. (ഈ ഒറ്റ വാക്യം ശരിയാണെന്ന് വരുത്താന്‍ അപ്പൂട്ടന്റെ എട്ടു ഖണ്ഡികകള്‍ കൂടാതെ താങ്കള്‍ക്കും എഴുതേണ്ടിവന്നല്ലോ നാലു ഖണ്ഡികകള്‍!! മലയാളം ശരിയാംവണ്ണം അറിയാമായിരുന്നെങ്കില്‍ ഒറ്റവാക്യത്തില്‍ ഇത് എഴുതാമായിരുന്നില്ലേ?)
(3) "ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവനാ "ണ് നിരീശ്വരവാദിയെന്ന ഡോക്കിന്‍സിന്റെ വാക്യത്തില്‍ believe എന്ന ഇംഗ്ലീഷ് വാക്കു തന്നെയാണുള്ളത്. വിശ്വാസം എന്നല്ലാതെ അതിന് മറ്റൊരര്‍ത്ഥവുമില്ല. "ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെ "ന്ന് മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല എന്നതിനാല്‍ ഈ പ്രയോഗം ശരിയുമാണ്. എന്നാല്‍ ' വിശ്വാസം' എന്ന വാക്ക് കുഷ്ഠരോഗം പോലുള്ള എന്തോ ഒന്നാണെന്നു ധരിച്ചുവശായ സുശീല്‍കുമാറിനെപ്പോലുള്ള കേരളത്തിലെ വിഡ്ഢികളായ നിരീശ്വരവാദികള്‍ മാത്രമേ ഒന്നിലും 'വിശ്വസിക്കുന്നില്ല' എന്നു സമര്‍ത്ഥിക്കാന്‍ തത്രപ്പെടുകയുള്ളൂ. അതിനു വേണ്ടി എന്തു വിഡ്ഢിത്തം എഴുതാനും അതിനെ ന്യായീകരിക്കാന്‍ പിന്നെയും വിഡ്ഢിത്തങ്ങള്‍ എഴുതാനും ഈ കോംപ്ലക്സാണു മുഖ്യ കാരണം.
(4) പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്! 'സ്നേഹസംവാദം' കാര്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തുകയാണോ ചെയ്യുക അതോ സുശീല്‍കുമാര്‍ തടിതപ്പുകയാണോ ചെയ്യുക എന്നു കാത്തിരുന്നു കാണാം.
('നാസ്തിനായ ദൈവം' എഴുതിയ പ്രൊഫ. രവിചന്ദ്രന്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോടു ചോദിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഏറെക്കുറെ കൃത്യമായി പറഞ്ഞേക്കും . സുശീല്‍കുമാര്‍ ദയവായി ചോദിക്കണം)
(5) "ഈ വാക്യത്തില്‍ ഗ്ലാസിലുള്ള ദ്രാവകം ചായയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല ".തീര്‍ത്തും ശരിയാണ്. "ചായയെപ്പോലെ തോന്നുന്നതാണ് " എന്നു പറഞ്ഞിട്ടുണ്ടല്ലോ? "നിരീശ്വരവാദികള്‍ക്കു പോലും ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണു പ്രപഞ്ചമെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?"എന്നതായിരുന്നുവല്ലോ എന്റെ ചോദ്യം. നിരീശ്വരവാദികള്‍ക്കും തോന്നുന്നു എന്നതു സത്യമല്ലേ? ഇങ്ങനെ തോന്നിയിരുന്നില്ലെങ്കില്‍ "തോന്നുന്നതിന് " കാരണം ബാലയുക്തിയാണെന്ന വാദം അവര്‍ ഉന്നയിക്കുമായിരുന്നോ? കാരണം മുന്നോട്ടു വയ്ക്കുന്നവര്‍ കാര്യത്തെ നിഷേധിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയല്ലേ? ഇതൊക്കെ നിങ്ങള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമോ?
(6) ബാലമനസ്സ് ശൂന്യമായിരിക്കും എന്നതുകൊണ്ടാണല്ലോ കുട്ടികള്‍ക്ക് മതപാഠശാലകളും സ്കൂളുകളും സ്ഥാപിച്ചിട്ടുള്ളത്!
മതതത്ത്വജ്ഞാനിയായാണ് കുട്ടികള്‍ ജനിച്ചു വീഴുന്നതെങ്കില്‍ ഇതൊക്കെ സ്ഥാപിക്കാന്‍ മതവിശ്വാസികള്‍ അത്യധ്വാനം ചെയ്യുമായിരുന്നോ? എന്നാല്‍ മനുഷ്യന്‍ മതാഭിമുഖ്യമുള്ളവരും ജന്മനാ നിരീശ്വരവിരുദ്ധനുമാണെന്നതുകൊണ്ടാണ് ആധുനിക യുഗത്തില്‍പ്പോലും ബഹുഭൂരിപക്ഷം മനുഷ്യരും ദൈവവിശ്വാസികളായി തുടരുന്നത്. മനുഷ്യന്റെ Innate character നെയും Acquired characterനെയും വേര്‍തിരിച്ചു മനസ്സിലാക്കാനറിയാത്ത നിരീശ്വരവാദികള്‍ക്ക് ഇത്തരം സൂക്ഷ്മവ്യത്യാസങ്ങള്‍ മനസ്സിലാകണമെന്നില്ല.
മതാഭിമുഖ്യമുള്ളവരായി ജനിക്കുന്നുവെന്നു പറഞ്ഞാല്‍ ഓരോ മതതത്ത്വങ്ങളുമായി ജനിക്കുന്നു എന്നല്ലല്ലോ അര്‍ത്ഥം. മനുഷ്യന് ഭാഷാപഠിക്കാനുള്ള ശേഷി ജന്മസിദ്ധമാണ് എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇതിനര്‍ത്ഥം മലയാളിയുടെ കുഞ്ഞ് മലയാളഭാഷാശേഷിയോടെയും കന്നടക്കാരന്റെ കുഞ്ഞ് കന്നടഭാഷയോടെയും ജനിക്കുന്നു എന്നല്ലല്ലോ. ഭാഷാഭിമുഖ്യത്തോടെ ജനിക്കുക എന്നതും ഓരോ ഭാഷ പഠിക്കുക എന്നതും രണ്ടാണ്. നിരീശ്വരവാദികള്‍ക്ക് ഇതൊന്നും മനസ്സിലാകാത്തതില്‍ ആശ്ചര്യമില്ല.
(7)ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ പ്രകാരം മതവിശ്വാസമല്ല നിരീശ്വരവാദമാണ് 'പുഴുക്കുത്ത്'. മുസ്ലിമിന്റെ കുട്ടി മുസ്ലിമും ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും ക്രിസ്ത്യാനിയുടെ കുട്ടി ക്രിസ്ത്യാനിയും മാത്രം ആകുകയേയുള്ളൂവെങ്കില്‍ മതംമാറ്റങ്ങള്‍ നടക്കുമായിരുന്നോ സുശീല്‍കുമാറേ? നിരീശ്വരവാദികള്‍ മതവിശ്വാസികളും മതവിശ്വാസികള്‍ നിരീശ്വരവാദികളും ആകുമായിരുന്നോ?(നിരീശ്വരവാദികളാകുന്നത് ചുരുക്കം പേരാണെങ്കിലും?)
(8)"ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും..."എന്നു ഞാനെഴുതിയിരുന്നു. "ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്" എന്നും എഴുതിയിരുന്നു. ഇത് വൈരുധ്യമാണെന്ന് സുശീല്‍കുമാര്‍. പക്ഷേ എങ്ങനെയാണ് ഇതു വൈരുധ്യമാകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. സാമാന്യമായ വാദങ്ങള്‍ പോലും ഗ്രഹിക്കാന്‍ പറ്റാത്ത സുശീല്‍കുമാറിനു് ഇത് ഗ്രഹിക്കാനാകാത്തത് സ്വാഭാവികം തന്നെ.
നിരീശ്വരവാദികള്‍ മതവിശ്വാസങ്ങള്‍ ഇല്ലാത്തവരാണ്. ബാലമനസ്സിലും മതവിശ്വാസങ്ങള്‍ ഇല്ല. ഇതില്‍ വൈരുധ്യമില്ലല്ലോ. ബാലയുക്തി കഴിഞ്ഞാണ് അവിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്ന പ്രസ്താവനയാണ് സുശീല്‍കുമാറിനു വൈരുധ്യമായത്. അവിശ്വാസങ്ങള്‍ എന്നാല്‍ വിശ്വാസങ്ങള്‍ ഇല്ലായ്ക എന്നല്ല അര്‍ത്ഥം. അവിശ്വാസങ്ങള്‍ എന്ന ഒരുകൂട്ടം വിശ്വാസങ്ങള്‍ തന്നെ നിരീശ്വരവാദികള്‍ക്കുണ്ട്. പ്രപഞ്ചം അനാദിയാണ്, അന്ത്യമില്ലാത്തതാണ്,യാഥാര്‍ത്ഥ്യം ഭൌതികം മാത്രമാണ് തുടങ്ങി കുറെ അന്ധവിശ്വാസങ്ങള്‍ അവിശ്വാസികളായ നിരീശ്വരവാദികള്‍ക്കുണ്ട്. (കേരളത്തിലെ നിരീശ്വരവാദികള്‍ക്ക് ഭൌതികവാദത്തെപ്പറ്റി വിവരമില്ലാത്തതിനാല്‍ ഇത്തരം വിശ്വാസങ്ങളെപ്പറ്റി അറിയില്ലെന്നു മാത്രം. അവര്‍ക്ക് ആകെ അറിയാവുന്നത് ആരെങ്കിലും ഉണ്ട് എന്നു പറഞ്ഞാല്‍ ഇല്ല എന്നു പറയാനാണ്. തത്ത്വശാസ്ത്രപരമായ നിരീശ്വരവാദം അറിയാത്തതിന്റെ മുരടിപ്പ് അവരില്‍ കാണാനുമുണ്ട്). ഇത് ആര്‍ജിക്കുന്നത് പക്വത പ്രാപിക്കുന്നതോടെയാണ്. നിരീശ്വരവാദികളിലെ ഒരു വിശ്വാസവും ഇല്ലാത്തവരും ബാലമനസ്സും മന്ദബുദ്ധിമനസ്സും വളരെ സാദൃശ്യം പുലര്‍ത്തുന്നു എന്നാണ് നിരീശ്വരവാദിയായ 'വിചാര'ക്കാരന്റെ വാദത്തെ ആസ്പദമാക്കി ഞാന്‍ സമര്‍ത്ഥിച്ചത്.
(9)ബാല്യം കഴിഞ്ഞ് പക്വത പ്രാപിക്കുമ്പോളാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്നതിനെ സുശീല്‍കുമാര്‍ തിരസ്കരിക്കുന്നു. "ഹുസ്സൈന്‍ പറയുന്നത് വസ്തുതാപരമെങ്കില്‍ എന്തുകൊണ്ടാണ് ചെന്നായ വളര്‍ത്തിയ മനുഷ്യശിശു ചെന്നായയുടെ സ്വഭാവവും, കരടി വളര്‍ത്തിയ കുട്ടി കരടിയുടെ സ്വഭാവവും ആര്‍ജിക്കുന്നത്? "എന്ന ചോദ്യവും ഉന്നയിക്കുന്നു.(ഇതിന് മറുപടി 6,7നോക്കുക). അതായത് ഇതു ശരിയല്ലെന്നാണല്ലോ വാദം. ഇതേ വരികളെഴുതിയ സുശീല്‍ എഴുതിയ ഈ വരി നോക്കൂ:" മനുഷ്യന്‍ ഗ്രഹണശേഷി ആര്‍ജിക്കുന്ന ബുദ്ധിവികാസഘട്ടത്തില്‍ അടിച്ചേല്പ്പിക്കുന്നതുകൊണ്ട് മാത്രമാണ്‍ മതം മനുഷ്യനില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്". ഈ ഘട്ടത്തെയല്ലേ പക്വതയാര്‍ജിക്കുന്ന ഘട്ടമെന്നു പറയുന്നത്? ഈ ഘട്ടത്തില്‍ മതവിശ്വാസം ആര്‍ജിക്കുന്നു എന്നുതന്നെയല്ലേ ഞാനും വാദിച്ചത്? ആരാണ് വൈരുധ്യത്തില്‍പ്പെടുന്നതെന്നു വായനക്കാര്‍ തീരുമാനിക്കട്ടെ. സ്കൂളുകളില്‍ പരിണാമവാദവും ഭൌതികവാദവും ശാസ്ത്രത്തിലെ നിരീശ്വരവാദവ്യാഖ്യാനങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലും കൂടുതലായി ഒരു മതവും ആരും എവിടെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതല്ലേ വസ്തുത?
1920കള്‍ മുതല്‍ 1970കള്‍ വരെ സോവിയറ്റ് യൂണിയനില്‍ നിരീശ്വരവാദം ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ അടിച്ചേല്‍പ്പിച്ചിട്ടും അവിടുത്തെ വ്യവസ്ഥ തകര്‍ന്നില്ലേ? അവര്‍ മതത്തിലേക്കു മടങ്ങിയില്ലേ?നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചാലും മനുഷ്യര്‍ക്കിടയില്‍ വേരുപിടിക്കില്ലെന്നും മതം നിരോധിച്ചാല്‍പ്പോലും ജനങ്ങള്‍ക്കിടയില്‍ വളരുമെന്നുമല്ലേ സോവിയറ്റ് യൂണിയന്റെ ഗതി(കേട്) തെളിയിച്ചത്? മനുഷ്യന്‍ ജന്മനാ മതാഭിമുഖ്യമുള്ളവനായി ജനിക്കുന്നുവെന്നല്ലേ ഇതില്‍നിന്നു മനസ്സിലാകുന്നത്?
(10)മൂര്‍ത്തം ,അമൂര്‍ത്തം എന്നീ വാക്കുകളുടെ അര്‍ത്ഥം രവിചന്ദ്രനും അദ്ദേഹത്തിന്റെ വിവരണത്തെ ന്യായീകരിക്കുന്ന സുശീല്‍കുമാറിനും മനസ്സിലായിട്ടില്ലെന്ന് ഞാന്‍ വിശദമായി സമര്‍ത്ഥിച്ചിരുന്നു. മനസ്സിലായെന്ന് സുശീല്‍കുമാര്‍ സമര്‍ത്ഥിച്ചിട്ടില്ലല്ലോ. ഇതേ വിവരക്കേടിനെ ആസ്പദമാക്കിയെഴുതിയ പഴയ വാക്യങ്ങള്‍ പുതിയ പോസ്റ്റില്‍ ഉദ്ധരിച്ചാല്‍ മറുപടിയാകുമോ? സുശീല്‍കുമാര്‍ എഴുതിയത് വീണ്ടും വിശകലനം ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ പുറത്തുവരും എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ല. ഈ വരി നോക്കൂ: " ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ് ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല"
ഒന്നാമതായി ,ഡോക്കിന്‍സ് ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ(concrete) തെളിവു ചോദിച്ചിട്ടേയില്ല.അഥവാ ചോദിച്ചതായി താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ആ വാക്യങ്ങള്‍ ഹാജറാക്കാം.
രണ്ടാതായി, മൂര്‍ത്തമായതിനേ മൂര്‍ത്തമായ തെളിവുണ്ടാകൂ എന്ന എന്റെ അനേകം പേജുകള്‍ നീണ്ട വാദം താങ്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
(11)" 'ദൈവത്തെ' മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞു"വെന്ന് താങ്കള്‍ എഴുതുന്നു. ഡോക്കിന്‍സ് എവിടെയും ഇങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഡോക്കിന്‍സിന്റെ വാക്യങ്ങള്‍ ഹാജറാക്കുക.
(12)"സി രവിചന്ദ്രന്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചത് ഒരു പേജ് "എന്നും താങ്കളെഴുതി. എന്നാല്‍ "ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല"എന്ന് ഒറ്റവരിയില്‍ പ്രസ്താവിച്ചതല്ലാതെ രണ്ടുവരിപോലും ഈ പ്രസ്താവന സ്ഥാപിക്കാന്‍ സി രവിചന്ദ്രന്‍ എഴുതിയിട്ടില്ല.
(13)"ഇവിടെ അതിനെ ഘണ്ഡിക്കാന്‍ നാല്‍ പോസ്റ്റിട്ട ശേഷം ഹുസ്സൈന്‍ പറയുന്നു ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന്"എന്നും താങ്കളെഴുതി. ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നതിനെ ഖണ്ഡിക്കാന്‍ ഒരു വരിപോലും എഴുതാത്ത എന്നെപ്പറ്റി നാലു പോസ്റ്റിട്ടു എന്നു സുശീല്‍കുമാര്‍ പറയണമെങ്കില്‍ ഒരൊറ്റക്കാരണമെ അതിനുണ്ടാകാന്‍ സാധ്യതയുള്ളൂ. എന്റെ വാദങ്ങള്‍ ഇപ്പോളും സുശീല്‍കുമാറിനു മനസ്സിലായിട്ടില്ല! ഇനിയെങ്കിലും എന്റെ പോസ്റ്റില്‍ എന്താണു നടന്നതെന്ന് മനസ്സിലാക്കുക. എന്തുകൊണ്ട് ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നാണ് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ ഞാന്‍ സമര്‍ത്ഥിച്ചത്.
(14)"എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?" എന്നും സുശീല്‍കുമാര്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ആദ്യമേ സമര്‍ത്ഥിച്ചതെന്താണെന്ന് ഗ്രഹിക്കാനാകാത്ത ഒരാള്‍ ഇങ്ങനെതന്നെയാണല്ലോ ചോദിക്കേണ്ടത്. The Monkey's and the Capseller എന്ന നഴ്സറിക്കഥ കേട്ടിട്ടില്ലേ? "എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?"എന്ന ചോദ്യത്തിന് മറുപടിയായി സുശീലും ചോദിക്കുന്നു 'എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?'എന്ന്! കാര്യം മനസ്സിലാക്കാതെ ഇങ്ങനെ ചോദിച്ചതിനാല്‍ കുരങ്ങന്മാര്‍ വെട്ടിലായതുപോലെയായില്ലേ?
(15) "മതവിശ്വാസികളില്‍ മന്ദബുദ്ധികളുമുണ്ടെന്ന് പറഞ്ഞത് ഹുസ്സൈന്‍ തന്നെ. എന്നാല്‍ നിരീശ്വരവാദികളില്‍ മന്ദബുദ്ധികള്‍ ഉണ്ടാകാന്‍ യാതൊരിടയുമില്ല. " എന്ന് സുശീല്‍കുമാര്‍.തീര്‍ത്തും ശരിയാണ്. ബുദ്ധിയുള്ളവര്‍ക്കിടയിലേ മന്ദബുദ്ധികളുണ്ടാവൂ. ബുദ്ധിശൂന്യര്‍ക്കിടയില്‍ എങ്ങനെ മന്ദബുദ്ധികളുണ്ടാവും?
(16)"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി നോക്കൂ: "സമയം, കാലം, സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസ്സൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്?" ഏറ്റവും നല്ല ഉത്തരത്തിനുള്ള സമ്മാനം ഇതിനു തന്നെ!
(17)ഭൌതിക(physics)വും ഭൌതികവാദ(materialism)വും രണ്ടാണെന്ന കാര്യം സുശീല്‍കുമാറിന് അറിയണമെന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ എന്നേ രക്ഷപ്പെട്ടേനെ!
(18)പ്രോഗ്രാമറില്ലാതെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിശദീകരിക്കാനാവും എന്ന ചോദ്യം മനസ്സിലാക്കിയ ശേഷം മറുപടി എഴുതിയാല്‍ മതി.
(19)പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് സുശീല്‍കുമാര്‍ മുന്‍പു സമ്മതിച്ചല്ലേ എന്ന എന്റെ വാദം താങ്കളും സമ്മതിച്ചുവെന്ന് മനസ്സിലാക്കാം.
(20)ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ?
നിരീശ്വരവാദികളുടെ പ്രതിരോധം ശോഷിച്ചുവരുന്നതിന്റെ ലക്ഷണമാണ് പ്രമുഖ ബ്ലോഗര്‍ സി കെ ബാബു സംവാദത്തിനു തയ്യാറാകാതെ തടിതപ്പിയത്.സംവാദത്തിനിറങ്ങിയ ജാക്ക് റാബിറ്റ് ഇപ്പോള്‍ അതില്‍നിന്നും പിന്‍വാങ്ങിയതായി അറിയിക്കുന്നു.(സംവാദത്തിനില്ലെങ്കിലും ശല്യം ചെയ്യാതിരിക്കും എന്നാരും വിചാരിക്കരുത്. ഈ വിഷയത്തെപ്പറ്റി ഞാനുമായുള്ള സംവാദത്തില്‍നിന്നും പിന്‍വാറിയെങ്കിലും എന്റെ 'വിഡ്ഢിത്ത'ങ്ങളെപ്പറ്റി ജാക്ക് റാബിറ്റ് സുബൈറുമായി 'ശല്യാദം' തുടങ്ങിയിട്ടുണ്ട്!!)അതിപ്പോഴും തുടരുന്ന സുശീല്‍കുമാര്‍ ഒടുവിലത്തെ പോസ്റ്റില്‍ എഴുതിയവാക്കുകള്‍ നോക്കൂ: " വഷളന്മാര്‍,അല്ല പിന്നെ". ഒടുവില്‍ "കദളിവാഴ...ക്കയ്യിലിരുന്നൊരു......... "എന്ന പാട്ടും പാടിയാണ് മറുപടി അവസാനിപ്പിക്കുന്നത്!

Subscribe to:
Posts (Atom)