ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, February 26, 2011

ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?

(നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമായ പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും ഇന്നു മുതല്‍ പോസ്റ്റുന്നു).

രിണാമസിദ്ധാന്തത്തെ സാന്ദര്‍ഭികമായി, മുന്‍പു വിശകലനം ചെയ്തിട്ടുണ്ട്. ആസൂത്രണം വിശദീകരിക്കാന്‍ ജീവലോകത്തിനു പുറത്ത് പരിണാമ സങ്കല്‍പ്പത്തിനു യാതൊരു പ്രസക്തിയുമില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചതായി ആ ഭാഗത്തു വ്യക്തമാക്കിയല്ലോ. പരിണാമസിദ്ധാന്തത്തിന് ജീവലോകത്തെ ആസൂത്രണം വിശദീകരിക്കാനുള്ള കഴിവുണ്ടോ എന്നാണ് ഇനിയുള്ള പേജുകളില്‍ പരിശോധിക്കുന്നത്. ഡോക്കിന്‍സ് ജീവശാസ്ത്രജ്ഞനാണെന്നതിനാല്‍ അതിനു പ്രത്യേക പ്രസക്തിയുണ്ട്.(1) 


ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്ക്കരിക്കുന്ന കാലത്ത് ജീവശാസ്ത്രവിജ്ഞാനങ്ങളെല്ലാം ശൈശവ ദശയിലായിരുന്നു. ജീവികളുടെ സങ്കീര്‍ണത വളരെ കുറഞ്ഞതോതിലേ അന്നു മനസ്സിലാക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ വളരെ ഉപരിപ്ളവമായ വിവരങ്ങളെ ആധാരമാക്കിയാണ് പരിണാമ സിദ്ധാന്തം രൂപവത്കൃതമായത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി സൂക്ഷ്മജീവശാസ്ത്രത്തില്‍ മാത്രമല്ല ജീവനിരീക്ഷണത്തിലും വലിയ വികാസങ്ങള്‍ നേടാനായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഇതിന് ഏറെ സഹായകമായി. ഇന്നത്തെ ജീവശാസ്ത്ര വിജ്ഞാനം ജീവികളുടെ സങ്കീര്‍ണതകള്‍ ഒന്നൊന്നായി വെളിപ്പെടുത്തുകയാണ്. അവയ്ക്കു മുന്നില്‍ പരിണാമ സിദ്ധാന്തം അമ്മൂമ്മക്കഥയുടെ നിലയിലേക്കു താഴുകയാണ്. 


ആധുനികതയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ജീവവിജ്ഞാനത്തെ വ്യാഖ്യാനിച്ചു വശത്താക്കാന്‍ പരിണാമവാദക്കാര്‍ക്കു സാധിക്കുകയുണ്ടായി. എന്നാല്‍ ഉത്തരാധുനിക കാലത്ത് ജീവവിജ്ഞാനത്തിന്റെ ഏകപ്രതിനിധിയായി രംഗത്തുവരാന്‍ പരിണാമവാദികള്‍ക്കു പ്രയാസമുണ്ട്. അവരുടെ സിദ്ധാന്ത ചട്ടക്കൂടില്‍ എങ്ങനെ കുത്തിനിറച്ചാലും ഒതുങ്ങാത്തത്ര വിപുലവും സങ്കീര്‍ണവുമാണ് ഇന്നത്തെ ഗവേഷണ ഫലങ്ങള്‍. ഇതു സംബന്ധമായി നിരവധി കൃതികള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലെ വാദങ്ങള്‍ക്കൊന്നും തൃപ്തികരമായി വിശദീകരണം നല്‍കാന്‍ പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല.


പരിണാമ സിദ്ധാന്തത്തിന്റെ മുഖ്യമായ പ്രവര്‍ത്തന തത്ത്വം പ്രകൃതിനിര്‍ധാരണമാണ്. എന്നാല്‍ ഭൂമുഖത്തെ പലജീവികളുടെയും ആവിര്‍ഭാവം പ്രകൃതിനിര്‍ധാരണത്തിലൂടെ വിശദീകരിക്കാന്‍ പരിണാമ സങ്കല്‍പത്തിനു കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. ഗ്രന്ഥകാരന്റെ വാക്കുകള്‍: "ഡ്രാഗണ്‍ ഫ്ളൈ
യുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.''(2)

പരിണാമത്തിനുള്ള ഏറ്റവും ശ്രദ്ധേയമായ തെളിവുകളിലൊന്ന് എന്ന നിലക്കാകാം ഡ്രാഗന്‍ ഫ്ളൈ എന്ന വലിയ തുമ്പിയെ ഗ്രന്ഥകാരന്‍ ഹാജറാക്കിയത്. പരിണാമ സാഹിത്യങ്ങളില്‍ കാണുന്നു എന്നതിനപ്പുറം ഡ്രാഗന്‍ ഫ്ളൈയെപ്പറ്റി കൂടുതല്‍ അന്വേഷിച്ച് ഇത്തരം അവകാശവാദങ്ങള്‍ ശരിതന്നെയോ എന്നു പരിശോധിക്കാന്‍ മുതിര്‍ന്നിട്ടുണ്ടാവില്ല എന്നു വ്യക്തമാണ്. മതവിശ്വാസികളെ അന്ധവിശ്വാസികളായി മുദ്രകുത്തുന്ന ആധുനികന്‍ ആധുനികതയിലാണ് അന്ധമായി വിശ്വസിക്കുന്നത്. "ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞു'' എന്ന മുഖവുരയോടെ ആരെന്ത് അസംബന്ധം പറഞ്ഞാലും ഇവര്‍ വിശ്വസിക്കും. പറയുന്ന കാര്യങ്ങള്‍ ആധുനികത എന്ന ഇവരുടെ മുന്‍വിധിയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതാകണം എന്നുമാത്രം.

 
ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്'' എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. "നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ''ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.


ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. "ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ'' ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. "നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ''ണ് അവകാശവാദം.


ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.

 
ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല.


ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.


  ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെ പാലിയന്റോളജിസ്റ്റുകള്‍ 'ജീവിക്കുന്ന ഫോസില്‍' (living fossil) എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണമിതാണ്. പരിണാമ സിദ്ധാന്തത്തെപ്പറ്റിയോ ഡ്രാഗണ്‍ ഫ്ളൈകളുടെ ഫോസിലുകളെക്കുറിച്ചോ പ്രാഥമികമായ വിവരമെങ്കിലും ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ 'ജീവിക്കുന്ന ഫോസിലായ' ഡ്രാഗണ്‍ ഫ്ളൈയെ പരിണാമത്തിനുള്ള തെളിവായി ഹാജറാക്കുമായിരുന്നില്ല.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല. അതായത് പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നവയാണു ഡ്രാഗണ്‍ ഫ്ളൈകള്‍. പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്.

 
ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.

 
"എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം'' എന്നാണല്ലോ ഗ്രന്ഥകാരന്‍ എഴുതിയത്. (സുപ്രഭാതത്തിലാണോ വൈകുന്നേരമാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും!) പരമമായ ശക്തി സൃഷ്ടിച്ചുവെന്നതിനാണു തെളിവുള്ളത് എന്നതുകൊണ്ടാണ് ഈ താല്‍പര്യമെന്നു ഗ്രന്ഥകാരനു മനസ്സിലാകണമെന്നില്ല. കാരണം പരിണാമം എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് അദ്ദേഹത്തിനു താല്‍പര്യം! ശാസ്ത്രത്തിലോ തെളിവുകളിലോ അല്ല. അതുകൊണ്ടാണല്ലോ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചതിന് ഒരു തെളിവു പോലും ഹാജറാക്കാതെ വെറും അവകാശവാദ പ്രസ്താവന മാത്രം നിരത്തിയത്. 


ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല. അതേ സമയം പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ് എന്നു വിശ്വസിക്കുന്നവരെ 'എങ്ങനെ സൃഷ്ടിച്ചു' എന്നു വിശദമായി വിവരിക്കാത്തതിന് ഗ്രന്ഥകാരന്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഈ വരികള്‍ നോക്കൂ: "ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാട്ടി വളരെ നിസ്സാരമായി പ്രപഞ്ചരഹസ്യം വിശദീകരിക്കുന്നവരെ സ്രഷ്ടാവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തിരിഞ്ഞു കടിക്കും. ആകസ്മികമായി ഉണ്ടായി അല്ലെങ്കില്‍ ആരോ ഒരാള്‍ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് ഒഴിഞ്ഞുമാറ്റമാണ്. എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുക തന്നെ വേണം.''(3)
പ്രപഞ്ചത്തെ ദൈവം എങ്ങനെയുണ്ടാക്കിയെന്നു "വിശദീകരിക്കുകതന്നെ വേണം'' എന്നു ശാഠ്യം പിടിക്കുന്ന ഗ്രന്ഥകാരന്‍ ഡ്രാഗണ്‍ ഫ്ളൈ പ്രകൃതി നിര്‍ധാരണത്തിലൂടെ എങ്ങനെ ഉണ്ടായി എന്ന് ഒരിടത്തും വിശദീകരിച്ചിട്ടില്ല. പോകട്ടെ, അവയുടെ ചിറകുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല. അതും നില്‍ക്കട്ടെ, ഇരുപതു ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ഒരെണ്ണത്തെയെങ്കിലും ഉദാഹരണമായെടുത്ത് എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല! "എന്നാല്‍ പ്രകൃതി നിര്‍ധാരണം ഈ ഉത്തരവാദിത്തം സധൈര്യം ഏറ്റെടുക്കുന്നു'' എന്നു ഗ്രന്ഥകാരന്‍ തന്നെ അവകാശപ്പെട്ടിരിക്കെ ഈ ഒഴിഞ്ഞു മാറല്‍ ശ്രദ്ധേയമാണ്. അതിനാല്‍ "അന്ധമായി വിശ്വസിക്കാന്‍ എളുപ്പമാണെന്നതല്ലാതെ സാമാന്യ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബുദ്ധിപരമായ ആസൂത്രണത്തിലില്ല'' എന്ന ഗ്രന്ഥകാരന്റെ വാക്യത്തില്‍'' ബുദ്ധിപരമായ ആസൂത്രണത്തിലില്ല'' എന്നതിനു പകരം "പരിണാമസിദ്ധാന്തത്തിലില്ല'' എന്നാക്കിയാല്‍ വാക്യം കൂടുതല്‍ അര്‍ഥവത്താകും.

(തുടരും)
 കുറിപ്പുകള്‍
1.    പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ ഭദ്രമല്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന മലയാളകൃതികള്‍: ഫൈസി ദോഹ, ജൈവര്‍ഗോല്‍പ്പത്തി: ഒരു വിമര്‍ശന പഠനം (ഐ.പി.എച്ച്, കോഴിക്കോട്-1), എന്‍.എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, സൃഷ്ടിവാദവും പരിണാമവാദികളും, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ എന്നിവ നോക്കാം.
2.    പേജ് 130
3.   പേജുകള്‍ 135-136

198 comments:

 1. ഡോക്കിന്‍സിന്റെ 'ദി ഗോഡ് ഡെല്യൂഷന്‍' എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല.

  ReplyDelete
 2. സുശീല്‍ കുമാര്‍ പി.പി.യുടെ 'സൃഷ്ടിവാദവും ഫോസിൽ തെളിവുകളും' എന്ന പോസ്റ്റില്‍ ഞാന്‍ ഇടപ്പെട്ട ചില ചര്‍ച്ചകള്‍ ആണ് താഴെ:

  ഡിയര്‍ കാളിദാസന്‍,

  എന്താണ് ഞാന്‍ പഠിച്ച നാച്ചുറല്‍ സെലെക്ഷന്‍ എന്നു ചോദിച്ചാല്‍, ഞാന്‍ പഠിച്ചിട്ടില്ല എന്നാണു ഉത്തരം. ഇനി ചോദ്യം, എന്താണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന നാച്ചുറല്‍ സെലെക്ഷന്‍ എന്നാണെങ്കില്‍ ഉത്തരം JR തന്ന ലിങ്കില്‍ നിന്ന് താ (പരിണാമം പഠിക്കാന്‍ JR എനിക്ക് ഒരു ലിങ്ക് കുറിച്ച് തന്നിരുന്നു : http://evolution.berkeley.edu/evolibrary/article/0_0_0/evo_25 ) ഇങ്ങിനെ:

  Natural selection
  Natural selection is one of the basic mechanisms of evolution, along with mutation, migration, and genetic drift.

  Darwin's grand idea of evolution by natural selection is relatively simple but often misunderstood. To find out how it works, imagine a population of beetles:

  There is variation in traits.
  For example, some beetles are green and some are brown.


  There is differential reproduction.
  Since the environment can't support unlimited population growth, not all individuals get to reproduce to their full potential. In this example, green beetles tend to get eaten by birds and survive to reproduce less often than brown beetles do.

  There is heredity.
  The surviving brown beetles have brown baby beetles because this trait has a genetic basis.

  End result:
  The more advantageous trait, brown coloration, which allows the beetle to have more offspring, becomes more common in the population. If this process continues, eventually, all individuals in the population will be brown.

  If you have variation, differential reproduction, and heredity, you will have evolution by natural selection as an outcome. It is as simple as that.

  ഇറ്റ്‌ ഈസ് ആസ് സിമ്പിള്‍ ആസ് ദാറ്റ്‌. ക്ഷമിക്കണം, ഇതില്‍ നിന്ന് എനിക്കു എവലൂഷ്യനെ കുറിച്ച് ഒന്നും മനസിലായില്ല. ആത്മാര്‍ത്ഥ മായി ചോദിക്കട്ടെ, താങ്കള്‍ക്ക് നാച്ചുറല്‍ സെലെക്ഷനെ കുറിച്ച് വ്യക്തമായ രീതിയില്‍ മനസിലാക്കാന്‍ ഉതകുന്ന നല്ല ഒരു ലിങ്ക് തരാന്‍ പറ്റുമ്മോ?

  മുകളില്‍ പറഞ്ഞതല്ല നാച്ചുറല്‍ സെലെക്ഷന്‍ എങ്കില്‍, എന്‍റെ താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ അപ്രസക്തമാണ്:

  - ഈ മുകളില്‍ പറഞ്ഞതില്‍ എവിടെയാണ് ഒരു ജീവി വേറെ ജീവിയായി പരിണമിച്ചത്‌?

  - നിറ വിത്യാസം കൊണ്ടു ഒരേ തരത്തില്‍ പെട്ട ജീവികളില്‍ ചില നിറത്തിലുള്ളവ പലകാരണങ്ങളാല്‍ നശിച്ചു പോകുന്നതും ചില നിറത്തിലുള്ളവ നില നിന്ന് പോകുന്നതുമാണോ നാച്ചുറല്‍ സെലെക്ഷ്യനിലൂടെ തെളിയുന്ന പരിണാമം?

  താങ്കളുടെ സഹായം (നാച്ചുറല്‍ സെലെക്ഷന്‍ പഠിക്കാന്‍) പ്രതീക്ഷിക്കുന്നു.

  തുടരുന്നു...

  ReplyDelete
 3. അതിനു കാളിദാസന്റെ മറുപടി:

  അബ്ദുള്‍ ഖാദര്‍


  ഇതിലും ലളിതമായി പരിണാമം വിശദീകരിക്കുന്ന മറ്റൊരു ലിങ്ക് എന്റെ അറിവില്‍ ഇല്ല.

  ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം.

  വേറൊരു ഉദാഹരണം പറയാം. വ്യവസായിക വിപ്ളവത്തിനു മുന്നേ peppered moth എന്ന പറവകള്‍ പല നിറങ്ങളിലുള്ളത് ഉണ്ടായിരുന്നു. ചില വെളുത്ത moth കള്‍ കരിപുരണ്ട്, കറുത്ത നിറത്തില്‍ കാണപ്പെടാനും തുടങ്ങി. കറുത്ത നിറമുള്ളതിനെ പക്ഷികള്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാനും തിന്നാനും സാധിക്കില്ല. അതുകൊണ്ട് അവ survive ചെയ്തു. മറ്റ് നിറങ്ങളുള്ളവ സാവധാനം അപ്രത്യക്ഷമായി. കുറെ കഴിഞ്ഞപ്പോള്‍ കറുത്ത നിറമുള്ളത് മാത്രമവശേഷിച്ചു. ഇത് പെട്ടൊന്നൊരു ദിവസം കൊണ്ട് സംഭവിച്ചതല്ല. കുറെയധികം തലമുറകള്‍ കഴിഞ്ഞപ്പോള്‍ സംഭവിച്ചതാണ്. കറുത്ത നിറം സ്വായത്തമാക്കിയത് natural selection വഴിയാണ്. ഇങ്ങനെ ചില പ്രത്യേകതകള്‍ സ്വായത്തമാക്കുന്നതാണ്, natural selection എന്നു പറയുന്നത്.

  പല തലമുറകളിലും ഇതുപോലെ ഓരോരോ പ്രത്യേകതകള്‍ സ്വായത്തമാക്കി, അനേകായിരമോ ലക്ഷക്കണക്കിനോ തലമുറകള്‍ കഴിയുമ്പോള്‍ പുതിയ ഒരു ജീവി വര്‍ഗ്ഗം ആയി മാറുന്നു. അപ്പോഴാണു പരിണാമം സംഭവിക്കുന്നത്.

  ReplyDelete
 4. യുക്തിയുടെ ഒരു കമന്റു:

  പ്രക്രതി നിര്‍ദ്ധാരണം....

  ഏണസ്റ്റ് മേയറുടെ വിശദീകരണം-
  വസ്തുത 1)
  ജീവസമിഷ്ടികള്‍ ജ്യാമിതീയമായി വികസിക്കാനുള്ള
  സാധ്യത അഥവ അതിപ്രത്യുല്‍പ്പാദന ക്ഷമത
  വസ്തുത 2)
  ജീവികളുടെ നിലനില്‍പ്പിനു വേണ്ട വിഭവങ്ങളുടെ പരിമിതി

  ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന നിഗമനങ്ങ്ലിലെത്താം
  നിഗമനം 1)
  വ്യക്തികള്‍ തമ്മില്‍ നിലനില്‍പ്പിനായി പോരാട്ടമുണ്ടാകും

  വസ്തുത 3)
  ഒരോ വ്യക്തിയും അനന്യമാണ്,ഒരോവ്യക്തിയുടെയും വ്യക്തിത്വം സവിശേഷമായ വ്യതിയാങ്ങളില്‍ അദിഷ്ടിതമാണ്
  വസ്തുത 4)
  വ്യക്തികളില്‍ കാണുന്ന സവിശേഷതകളീല്‍
  നല്ലൊരു ഭാഗം അടുത്ത തലമുറയിലേക്കു
  കൈമാറ്റം ചെയ്യപ്പെടും
  ആദ്യത്തെ നിഗമനവും,

  മൂന്നാമത്തെയും
  നാലാമത്തെ വസ്തുതകളും
  കണക്കിലെടുത്താല്‍ വീണ്ടും ചില നിഗമനങ്ങളിലെത്താം...

  നിഗമനം 2)
  ഒരുജീവസമിഷ്ടിയിലെ വ്യക്തികള്‍ തമ്മില്‍ അതിജീവന ക്ഷമതയില്‍ വ്യത്യാസമുണ്ടായിരിക്കും
  .
  ഈ ഭേദസൂചകമായ അതുജീവനത്തെയാണ്
  പ്രക്ര്തു നിര്‍ദ്ധാരണം എന്നു പറയുന്നത്
  നിഗമനം 3)
  പ്രക്ര്തി നിര്‍ദ്ധാരണം തലമുറകളായി തുടരുമ്പോഴാണ് പരിണാമം നടക്കുന്നത്.

  തുടരുന്നു....

  ReplyDelete
 5. വേണ്ടും ഞാന്‍ എഴുതി:

  കാളിദാസന്റെയും യുക്തിയുടെയും കമന്റുകള്‍ വായിച്ചു,

  രണ്ട് സഹോദരന്മാരുടെയും കമന്റുകള്‍ അവസാനിക്കുന്നത് നോക്കൂ:

  "പല തലമുറകളിലും ഇതുപോലെ ഓരോരോ പ്രത്യേകതകള്‍ സ്വായത്തമാക്കി, അനേകായിരമോ ലക്ഷക്കണക്കിനോ തലമുറകള്‍ കഴിയുമ്പോള്‍ പുതിയ ഒരു ജീവി വര്‍ഗ്ഗം ആയി മാറുന്നു. അപ്പോഴാണു പരിണാമം സംഭവിക്കുന്നത്." - കാളിദാസന്‍

  "പ്രക്ര്തി നിര്‍ദ്ധാരണം തലമുറകളായി തുടരുമ്പോഴാണ് പരിണാമം നടക്കുന്നത്." - യുക്തി

  തങ്ങളുടെ വരികളില്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറി എന്നു സ്ഥാപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള ഒരു കണ്ക്ലുഷനില്‍ എത്തിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നു.

  ഞാന്‍ ഒരു ചെറിയ ചോദ്യം (പലരും ചോദിച്ചതാവാം) ചോദിച്ചോട്ടെ, നാം ഇപ്പോള്‍ നമ്മുടെ മുമ്പില്‍ കണ്ടു കൊണ്ടിരിക്കുന്ന പലജീവികളും കാളിദാസന്റെ വാക്കില്‍ പറഞ്ഞാല്‍ 'അനേകായിരമോ ലക്ഷക്കണക്കിനോ തലമുറകള്‍ കഴി'ഞ്ഞിട്ടുണ്ടാവുമല്ലോ! യുക്തിയുടെ വാക്കില്‍ പറഞ്ഞാല്‍ 'തലമുറകളായി തുട'ര്‍ന്നിട്ടുണ്ടാവുമല്ലോ! എന്നിട്ടും ഏതങ്കിലും ഒരു ജീവി മറ്റൊരു ജീവിയായിമാറുന്നത് അല്ലെങ്കില്‍ ഒരു ജീവിയില്‍ മാറ്റ മുണ്ടാവുന്നത് (ഈ നിറം മാറ്റ മല്ലാതെ) ഒന്ന് കാണിച്ചുതരാവോ?

  ഇവിടെ അനേകായിരം ജീവജാലങ്ങള്‍ ഉണ്ടന്ന സത്യം മറക്കാതിരിക്കുക.

  തുടരുന്നു....

  ReplyDelete
 6. യുക്തിയുടെ അടുത്ത കമന്റു:

  പ്രിയ അബ്ദുല്‍ ഖാദര്‍ ഇ കെ

  താങ്ങള്‍ തര്‍ക്കിക്കുവാനായി ടി കമന്റിട്ടതായി ഞാന്‍ കരുതുന്നില്ല,ഒരോ സംശയത്തിനും കമന്റിലൂടെയുള്ള വിശദീകരണം അസാധ്യമാണ്,കേരള ശാസ്ത്ര സാഹിത്യപരിഷത്ത്
  മലയാളത്തില്‍ പരിണാമശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വേണ്ടതുചെയ്യുമല്ലോ,നന്ദി.

  തുടരുന്നു....

  ReplyDelete
 7. തുടര്‍ന്ന് വന്ന സുശീലന്റെ കമന്റുകള്‍ :

  ഖാദർ,

  ഈ പോസ്റ്റിന്റെ തുടക്കത്തിൽ എന്റെ കമന്റിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടല്ലോ.

  ചിമ്പൻസിയും മനുഷ്യനും വേർപെട്ടിട്ട് 60-50 ലക്ഷം വർഷമായെന്നാണ്‌ ശാസ്ത്രീയ നിഗമനം. എന്നാൽ ആധുനിക മനുഷ്യൻ ഉണ്ടായിട്ട് 2 ലക്ഷം വർഷത്തിൽ താഴെയേ ആയിട്ടുള്ളു. ഒരു മനുഷ്യന്റെ ശരാശരി ആയുസ്സിനിടയ്ക്ക് ജൈവപരിണാമം നേരിട്ട് ‘കണ്ട്’ മനസ്സിലാക്കുന്നതിന്‌ മാനുഷികമായ പരിമിതികളുണ്ടല്ലോ. എന്നാൽ അതിന്‌ മേല്പറഞ്ഞതുപോലെയു തെളിവുകൾ നേരിട്ടുതന്നെ നമുക്ക് ലഭ്യമാണ്‌. ജതിതക പരമായ തെളിവുകൾ ഇന്ന് ആവശ്യത്തിലേറെ ലഭ്യമാണ്‌. ഫോസിലുകൾ ഇക്കാലത്ത് ഒരു ബോണസ് തെളിവുമാത്രം

  തുടരുന്നു....

  ReplyDelete
 8. ശേഷമുള്ള എന്റെ കമന്റുകള്‍ (ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തവ ഒഴിവാക്കിയിട്ടുണ്ട്):

  പ്രിയ യുക്തി,
  നിങ്ങലല്ലാം ഇവിടെ സമര്‍ത്തിച്ച നിറം മാറ്റമാണ് യഥാര്‍ത്ഥ പരിണാമമെങ്കില്‍ അതിനു ഖുര്‍ആന്‍ എതിരല്ല. ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന എന്നാ രീതിയിലുള്ള പരിണാമത്തെ ആരെങ്കിലും ഖുര്‍ആന്‍ വെച്ച് തെളിയിച്ചിട്ടുണ്ടെങ്കില്‍ അത് കോപ്പി ചെയ്തു ഇവിടെ പേസ്റ്റ്‌ ചെയ്യൂ, എല്ലാ വായനക്കാര്‍ക്കും ഉപകാരപെടുമല്ലോ.

  എന്റെ ചെറിയ അറിവ് വെച്ച് ഞാന്‍ മനസ്സിലാകിയത് ഒരു ജീവി മറ്റൊരു ജീവിയായി മാറുന്ന എന്ന രീതിയിലുള്ള പരിണാമത്തെ ഖുര്‍ആന്‍ എവിടെയും സമര്‍ത്തിക്കുന്നില്ല, പകരം ഒന്ന് മില്ലായിമയില്‍ നിന്ന് നമ്മെ യല്ലാം സ്രിഷ്ടിക്കുന്നതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

  അത് പരിണാമത്തെ കുറിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതിന്നു കാരണം ഞാന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട്. നാം ഭൂമുഖത്ത് കാണുന്നതല്ലാം പടിപടിയായാണ് ഉണ്ടാവുന്നതു, ആദ്യ സൃഷ്ടിപ്പും അങ്ങിനെയായിരിക്കാം എന്നാ നിഗമനമാണ് പരിണാമ സിദ്ധാന്തം.

  സുശീല്‍ കുമാറിന്റെ അവസാന കമന്റിലും 'നിഗമനം' എന്ന പദം കാണാം.

  ചുരുക്കി പറഞ്ഞാല്‍ ആദ്യ സ്രിഷ്ടിപ്പിനെ കുറിച്ച് വിശ്വസികല്‍ക്കുള്ളത് വിശ്വാസവും യുക്തി വാദികള്‍ക്കുള്ളത് നിഗമനവും.

  മുകളില്‍ കാളിദാസന്‍ എഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ, JR തന്നതിനെക്കാള്‍ നല്ല ഒരു സൈറ്റ്‌ (പരിണാമം പഠിപ്പിക്കുന്ന) അദ്ദേഹത്തിന്റെ അറിവില്‍ ഇല്ല.

  ആ സൈറ്റില്‍, പരിണാമത്തിന്റെ ഏറ്റവും വലിയ മെക്കാനിസമായ, നാചോരല്‍ സെലെക്‌ഷ്യന്‍ എങ്ങിനെ വിശദീകരിച്ചു എന്ന് ഞാന്‍ മുകളില്‍ ഒരു കമന്റില്‍ പേസ്റ്റു ചെയ്തുവല്ലോ. ഇതിനെക്കാളും ശാസ്ത്രീയമാണ് സ്രിഷ്ടിവാദം എന്ന് പറഞ്ഞു കൊള്ളട്ടെ.

  തുടരുന്നു....

  ReplyDelete
 9. സുശീലന്റെ അടുത്ത കമന്റു:

  "സുശീല്‍ കുമാറിന്റെ അവസാന കമന്റിലും 'നിഗമനം' എന്ന പദം കാണാം."

  >>>>> സയൻസ് എന്നത് വസ്തുനിഷ്ഠ സത്യം തേടലാണ്‌. സയൻസിന്റെ രീതിശാസ്ത്രത്തിൽ നിഗമനങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നിഗമനങ്ങളെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ്‌ അടുത്ത പടി. പിന്നീട് ആ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുകയും വേണം. അപ്പോൾ ഏതെങ്കിലും ഒരു സ്റ്റെപ്പിൽ വിപരീതമായ ഒരു റിസൾട് കിട്ടിയാൽ അതോടെ ഒരു ശാസ്ത്രസിദ്ധാന്തം തെറ്റാകും. ഈ പോസ്റ്റിൽ ആവർത്തിക്കുന്ന ഒരു അവകാശാവാദമുണ്ട്:

  " Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല. കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌."

  ഇത്തരത്തിൽ കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ പരീക്ഷിച്ചുറപ്പിക്കപ്പെട ഒരു പാട് തെളിവുകൾ പരിണാമശാസ്ത്രത്തിനുണ്ട്. അസ്ഥാനത്ത് ലഭിക്കുന്ന ഒരു ഫോസിൽ മതിയാകും പരിണാമശസ്ത്രം തെറ്റാണെന്ന് തെളിയാൻ.

  എന്നാൽ മതവിശ്വാസത്തിന്റെ കാര്യം നേർ വിപരീതമാകും. മതഗ്രന്ഥങ്ങൾ നല്കുന്ന അറിവുകൾക്ക് എന്തെങ്കിലും തെളിവുവേണമെന്നൊ പരീക്ഷണങ്ങൾ നടത്തണമെന്നോ ഏതെങ്കിലും മതവിശ്വാസി സമ്മതിക്കുമോ? ഖാദർ, താങ്കൾ സമ്മതിക്കുമോ?

  അപ്പോൾ താങ്കളുടെ ഈ ‘നിഗമനം’ എങ്ങനെ ശരിയാകും:“ചുരുക്കി പറഞ്ഞാല്‍ ആദ്യ സ്രിഷ്ടിപ്പിനെ കുറിച്ച് വിശ്വസികല്‍ക്കുള്ളത് വിശ്വാസവും യുക്തി വാദികള്‍ക്കുള്ളത് നിഗമനവും.”

  തുടരുന്നു....

  ReplyDelete
 10. എന്റെ മറുപടി:

  സുശീല്‍ കുമാര്‍ പറഞ്ഞു:

  "സയൻസ് എന്നത് വസ്തുനിഷ്ഠ സത്യം തേടലാണ്‌. സയൻസിന്റെ രീതിശാസ്ത്രത്തിൽ നിഗമനങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. നിഗമനങ്ങളെ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ്‌ അടുത്ത പടി. പിന്നീട് ആ പരീക്ഷണങ്ങൾ ആവർത്തിക്കപ്പെടുകയും വേണം. അപ്പോൾ ഏതെങ്കിലും ഒരു സ്റ്റെപ്പിൽ വിപരീതമായ ഒരു റിസൾട് കിട്ടിയാൽ അതോടെ ഒരു ശാസ്ത്രസിദ്ധാന്തം തെറ്റാകും.
  ------------------
  ഇത്തരം നിഗമനങ്ങളെ എന്ത് പരീക്ഷണങ്ങള്‍ക്കാണ് നമ്മുക്ക് വിധേയമാക്കാന്‍ സാധിക്കുന്നത്‌?

  ഇവിടെ ഇത്തരം നിഗമങ്ങള്‍ ഒരു പരീക്ഷണത്തിനും വിധേയമാക്കാതെ അല്ലെങ്കില്‍ വിധേയമാക്കി എന്ന് വാദിക്കുന്ന ഒരു പരീക്ഷണങ്ങള്‍ക്കും തെളിയിക്കാന്‍ കഴിയാതെ തന്നെ ശാസ്ത്രമായി അവതരിപ്പിക്കുകയും കുറെ ആളുകള്‍ അതല്ലാം ശാസ്ത്രസത്യമായി കാലങ്ങളോളം അഗീകരിക്കുകയും ശേഷം വേറെചിലര്‍ പുതിയ നിഗമനങ്ങലില്‍ എത്തിചേരുകയും അവ ശാസ്ത്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

  ഉദാഹരണം: ആദ്യം മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായി എന്ന് പറഞ്ഞു, ഇപ്പോള്‍ മനുഷ്യനും കുരങ്ങനും മറ്റെന്തില്‍ നിന്നോ ഉണ്ടായി എന്ന് പറയുന്നു.

  =====================
  സുശീല്‍ :

  ഈ പോസ്റ്റിൽ ആവർത്തിക്കുന്ന ഒരു അവകാശാവാദമുണ്ട്:

  " Warrawoona ഫോസിൽ ഗ്രൂപ്പിൽ കാണുന്ന 350 കോടി വർഷം പഴക്കമുള്ള Cyanobacteria ഫോസിലിനോടൊപ്പം ഒരു മനുഷ്യന്റെ ഫോസിലും കാണെണ്ടതുണ്ട്. അവിടെനിന്നും ഒരു മനുഷ്യന്റെ ഫോസിൽ പൊക്കിയെടുക്കാൻ സൃഷ്ടിവാദികൾക്ക് കഴിഞ്ഞാൽ അതോടെ പരിണാമവാദം തകർന്ന് തരിപ്പണമാകും. പരിണാമവാദികളുടെയും യുക്തിവാദികളുടേയും വായ അടപ്പിക്കാൻ ഇതിലും നല്ലൊരു മരുന്ന് വേറെ കിട്ടാനില്ല. എന്നാൽ സൃഷ്ടിവാദികളുടെ ദൗർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, മനുഷ്യന്റേത് പോയിട്ട് ഒരു ചെറുമീനിന്റെ പോലും ഫോസിൽ ഇവിടെനിന്ന് കിട്ടില്ല.
  ----------------
  ഞാന്‍ മനസില്ലാക്കിയ സ്രിഷ്ടിപ്പില്‍ എവിടെയും എല്ലാ ജീവികളും ഒന്നിച്ചാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നതായി കണ്ടിട്ടില്ല.
  ഓരോ ജീവിയും പരിപൂര്‍ണ്ണ ജീവിയായി സൃഷ്ടിക്കപ്പെട്ടു എന്നെ പറയുന്നുള്ളൂ.
  അത് ഈ ഫോസില്‍ തെളിവുകള്‍ക്ക് എതിരാവുന്നില്ല.
  ====================

  സുശീല്‍ :
  ...... കാരണം ഏകകോശജീവിയായ ബാക്റ്റീരിയയിൽനിന്ന് സങ്കീർണജീവിയായ മനുഷ്യനിലെത്താൻ ഇനിയും ബില്യൻ (നൂറ്‌ കോടി)കണക്കിന്‌ വർഷത്തെ പരിണാമം നടക്കണം. ഈ ഒരൊറ്റ പോയിന്റിൽ തന്നെ സൃഷ്ടിവാദത്തിന്റെ കാറ്റ് പോവുകയാണ്‌."
  --------------------
  നിഗമനങ്ങള്‍ കൊണ്ട് കാറ്റ് പോകില, കണക്കുകള്‍ കൊണ്ടും അങ്ങിനെ തന്നെ.

  തെളിവുകള്‍ കൊണ്ട് വന്നു കാറ്റ് പോയി എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാവുകയും എല്ലാവരും അഗീകരിക്കുകയും ചെയ്യും.

  തുടരുന്നു....

  ReplyDelete
 11. സുശീല്‍ :
  ഇത്തരത്തിൽ കൃത്യമായ ശാസ്ത്രീയ രീതികളിലൂടെ പരീക്ഷിച്ചുറപ്പിക്കപ്പെട ഒരു പാട് തെളിവുകൾ പരിണാമശാസ്ത്രത്തിനുണ്ട്. അസ്ഥാനത്ത് ലഭിക്കുന്ന ഒരു ഫോസിൽ മതിയാകും പരിണാമശസ്ത്രം തെറ്റാണെന്ന് തെളിയാൻ.
  -------------------
  എല്ലാ ജീവികളും ഒന്നിച്ചു അല്ലെങ്കില്‍ ഒരേ കാലഘട്ടത്തില്‍ ആണ് സ്രിഷ്ടിക്കപെട്ടത്‌ എന്ന വാദം സ്രിഷ്ടിവാദികള്‍ക്കില്ല, ഇവിടെ താങ്കള്‍ ആ വാദത്തെ മാത്രമേ കണ്ണിക്കുന്നുളൂ.

  ലളിതമായ ഒരു ഉദാഹരണം നോക്കാം: ഒരാള്‍ ഒരു വീടുണ്ടാക്കി എന്ന് വെക്കുക, വീട് പണി തുടങ്ങിയത് മുതല്‍ ഓരോ ദിവസവും അയാള്‍ ആ സൈറ്റിന്റെ ഫോട്ടോ എടുക്കുന്നു എന്ന് വെക്കുക, ആ ഫോട്ടോകള്‍ അതിന്റെ ഓര്‍ഡരില്‍ തന്നെ നോക്കുന്ന ഒരാള്‍ ആദ്യ ഫോട്ടോകളില്‍ കമ്പിയും മെറ്റലും കാണുന്നില്ലല്ലോ എന്ന് പറഞ്ഞാല്‍ എങ്ങിനെയിരിക്കും?

  ========================
  സുശീല്‍ :
  എന്നാൽ മതവിശ്വാസത്തിന്റെ കാര്യം നേർ വിപരീതമാകും. മതഗ്രന്ഥങ്ങൾ നല്കുന്ന അറിവുകൾക്ക് എന്തെങ്കിലും തെളിവുവേണമെന്നൊ പരീക്ഷണങ്ങൾ നടത്തണമെന്നോ ഏതെങ്കിലും മതവിശ്വാസി സമ്മതിക്കുമോ? ഖാദർ, താങ്കൾ സമ്മതിക്കുമോ?
  -----------------
  മതഗ്രന്ഥങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തെളിവുകളുടെ പിന്‍ബലം ഇല്ലാതെ തനെ എന്നെ പോല്ലുള്ളവര്‍ വിശ്വസിക്കും, അതുകൊണ്ടാണല്ലോ ഞങ്ങള്‍ സ്വയം വിശ്വാസികള്‍ എന്ന് അവകാശപെടുന്നത്.

  അത് അഗീകരിക്കാന്‍ തെളിവുകള്‍ വേണം എന്നത് ഞാന്‍ സമ്മതിക്കില്ല, കാരണം ഞാന്‍ ഒരു വിശ്വാസിയാണ്, യുക്തിവാദിയല്ല.

  അതോടപ്പം അതിനെ കുറിച്ച് പരീക്ഷണങ്ങൾ നടത്തണമെന്നതിനെ കുറിച്ച് എനിക്ക് ഒരു വിയോജിപ്പും ഇല്ല, അത്തരം പഠനങ്ങളെ ഞാന്‍ പൂര്‍ണ്ണമായി പിന്തുണക്കുന്നു.

  =============
  സുശീല്‍ :
  അപ്പോൾ താങ്കളുടെ ഈ ‘നിഗമനം’ എങ്ങനെ ശരിയാകും:“ചുരുക്കി പറഞ്ഞാല്‍ ആദ്യ സ്രിഷ്ടിപ്പിനെ കുറിച്ച് വിശ്വസികല്‍ക്കുള്ളത് വിശ്വാസവും യുക്തി വാദികള്‍ക്കുള്ളത് നിഗമനവും.”
  ----------------
  നിഗമനത്തെ നിഗമനം എന്നല്ലാതെ ശാസ്ത്രം എന്ന് വിളിക്കാവോ?

  ReplyDelete
 12. സുശീളിനുള്ള എന്റെ മറുപടിക്ക് മുമ്പായി ശേഷം കാളിദാസന്‍ എഴുതിയ ചില കമന്റുകള്‍ (ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തവ ഒഴിവാക്കിയിട്ടുണ്ട്):

  ഖാദര്‍,

  ഇവിടെ നടക്കുന്ന ചര്ച്ചു പരിണാമത്തേക്കുറിച്ചാണ്, അതിന്റെ പല വിഷയങ്ങളേക്കുറിച്ചും മനുഷ്യര്ക്ക് പൂര്ണ്ണകമായ അറിവുണ്ട്. പരിണാമത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ Natural selection ന്റെ തെളിവാണു ഞാന്‍ മുകളില്‍ സൂചിപ്പിച്ച peppered moth ന്റെ കാര്യം. അത് മനുഷ്യരുടെ കണ്മു്ന്നില്‍ നടന്ന സംഗതിയാണ്.

  മനുഷ്യര്‍ ഭൂമിയില്‍ ഉണ്ടായിട്ട് കുറച്ചു കാലങ്ങളേ ആയിട്ടുള്ളു എന്നതും ഇന്നറിയാവുന്ന സംഗതിയാണ്. ബില്യണ്‍ കണക്കിനു വര്ഷ്ങ്ങള്ക്ക്ു മുമ്പുള്ള പല ജീവികളുടെയും ഫോസിലുകള്‍ കിട്ടിയിട്ടും അക്കാലത്തെ മനുഷ്യരുടെ ഫോസിലുകല്‍ കിട്ടിയിട്ടില്ല. പണ്ടു ജീവിച്ചിരുന്ന പല ജീവികളും ഇന്ന് ജീവിച്ചിരിപ്പില്ല. അതൊക്കെ കണ്മുോന്നില്‍ കാണുന്ന സത്യങ്ങളാണ്. Survival of the fittest എന്നതിന്റെ ഏറ്റവും പ്രകടമായ ഉദഹരണമാണത്.

  ഇതൊക്കെ ഈ വിഷയങ്ങളിലുള്ള പൂര്ണ്ണിമായ അറിവുകള്‍ അല്ലേ? പരിണാമത്തേ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്ക്കുംത ഉത്തരം കിട്ടിയിട്ടില്ല എന്നത് ശരിയാണ്.

  ഖാദര്‍,

  താങ്കള്‍ ഹുസൈന്റെ ബ്ളോഗില്‍ നടന്ന പരിണാമ ചര്ച്ചികള്‍ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതൊക്കെ ഒന്നു വായിക്കുക. അപ്പോള്‍ പലതും മനസിലാകും.

  ഏക കോശ ജീവിയായ E. Coli എന്ന ബാക്റ്റീരിയയില്‍ 45000 തലമുറകള്‍ പിന്നിട്ടപ്പോള്‍ കണ്ട മാറ്റങ്ങളൊക്കെ വിശദമായി അവിടെ വിവരിച്ചിട്ടുണ്ട്. ആ ബാക്റ്റീരിയയുടെ ആകൃതി മാറി. അതു വരെ അത് ജീവിക്കില്ലാത്ത മീഡിയയില്‍ വളരാനും തുടങ്ങി.

  തുടരുന്നു...

  ReplyDelete
 13. എന്റെ മറുപടികള്‍:

  കാളിദാസന്‍ ,

  താങ്കളുടെ ലാസ്റ്റ്‌ കമന്റു ഒഴികെ എല്ലാ കമന്റുകളും ഞാന്‍ വായനക്കാര്‍ക്ക്‌ വിടുന്നു.

  ലാസ്റ്റ്‌ കമന്റു:
  ഏക കോശ ജീവിയായ E. Coli എന്ന ബാക്റ്റീരിയയില്‍ 45000 തലമുറകള്‍ പിന്നിട്ടപ്പോള്‍ കണ്ട മാറ്റങ്ങളൊക്കെ വിശദമായി അവിടെ വിവരിച്ചിട്ടുണ്ട്. ആ ബാക്റ്റീരിയയുടെ ആകൃതി മാറി. അതു വരെ അത് ജീവിക്കില്ലാത്ത മീഡിയയില്‍ വളരാനും തുടങ്ങി.
  ---------------------
  വെറും ഒരു ഏക കോശ ജീവിയായ E. Coli 45000 തലമുറകള്‍ പിന്നിടെണ്ടി വന്നു ഒന്ന് ആകൃതി മാറുവാനും മറ്റൊരു മീഡിയത്തില്‍ നിലനിക്കാനും, ഇങ്ങിനെ എത്ര എത്ര എത്ര എത്ര എത്ര എത്ര എത്ര തലമുറകള്‍ പിന്നിട്ടിട്ടുണ്ടാവും മനുഷ്യനെ പോലെ ഒരു സങ്കീര്‍ണ്ണമായ ഒരു ജീവിയായി തീരാന്‍?

  ഇതാണോ തെളിയിക്കപെട്ട ശാസ്ത്രം?

  ഇത് വെറും നിഗമനമാല്ലാതെ മറ്റെന്താണ്?

  ഇതിനെക്കാളും (എനിക്ക്) അഗീകരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടും സൃഷ്ടി വിശ്വാസം തന്നെയാണ്.

  തുടരുന്നു....

  ReplyDelete
 14. സുശീലിന്റെ മറുപടി:

  ഖാദർ,

  ജലത്തിന്റെ ഘടകങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നേരിട്ട് പരീക്ഷിച്ച് കണ്ടുപിടിക്കാം. എന്നാൽ പഴയകാലത്തിന്റെ ചരിത്രം നമ്മൾ പഠിക്കുന്നത് അന്നത്തെ അവശേഷിപ്പുകൾ കണ്ടെത്തിപഠിച്ചുകൊണ്ടാണല്ലോ. ഇത്തരത്തിൽ കണ്ടേത്തപ്പെട്ട ഫോസിൽ രേഖകൾ പഠിച്ചിട്ടാണ്‌ പരിണാമം നടന്നു എന്ന നിഗമനങ്ങളിൽ എത്തുന്നത്. എന്നാൽ ഇന്ന് ജനിതകശസ്ത്രം ഏറേ വളർന്നിരിക്കുന്നു. ഇന്നു കാണുന്ന ജീവികളെ നേരിട്ട് പഠിച്ചുതന്നെ അവയുടെ ജനിതകപരമായ സാമ്യങ്ങൾ കണ്ടെത്താനാകുമല്ലോ? മനുഷ്യന്റെയും ചിമ്പാൻസിയുടെയും DNAകൾ തമ്മിൽ 98.5 ശാതമാനം സാമ്യമുണ്ട്. പരിണാമം ശാസ്ത്രമാകുന്നത് ഇത്തരം സമ്പന്നമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌.

  ഏതെങ്കിലും മതപുസ്തകത്തിൽ എഴുതിവെച്ചാൽ അത് കണ്ണൂമടച്ച് വിശ്വസിക്കുന്നവനാണ്‌ മതവിശ്വാസി.(തന്റെ മതത്തിന്റെ കിതാബിലേത് മാത്രം എന്ന കാര്യത്തിൽ വാശിയുമുണ്ട്) അതിന്‌ തെളിവൊന്നും ആവശ്യമില്ല. തെളിവു കിട്ടിയാൽ കിതാബ് ശരിയെന്ന് ആർത്തുവിളിക്കും, എന്നാൽ തെളിവ് എതിരാണെങ്കിൽ അതിനുനേരെ മുഖതിരിക്കുകയും എന്ത് തെളിവുകിട്ടിയാലും കിതാബിലേത് തന്നെ ശരിയെന്ന് വാശിപിടിക്കുകയും ചെയ്യും. മതവിശ്വാസികൾ അംഗീകരിച്ചുകൊള്ളണം എന്ന കാര്യത്തിൽ ശാസ്ത്രത്തിന്‌ യാതൊരു നിർബന്ധവുമില്ല. അതിന്‌ അതിന്റെ വഴി. ആരെങ്കിലും അംഗീകരിക്കാത്തതുകൊണ്ട് ശാസ്ത്രം തെറ്റാകുന്നില്ല, എന്നാൽ എതിരായ ഒരു തെളിവുമതി അതിലെ തെറ്റ് ശാസ്ത്രത്തിന്‌ അംഗീകരിക്കാൻ.

  തുടരുന്നു....

  ReplyDelete
 15. കാളിദാസന്റെ മറുപടി:

  ഖാദര്‍,

  45000 തലമുറ പിന്നിട്ടപ്പോഴേക്കും എന്ന E.Coli ബാക്റ്റീരിയ മറ്റൊരു ജീവിയായി മാറി എന്നു താങ്കള്‍ക്ക് മനസിലായല്ലോ. അത് മതി. ബാക്കിയൊക്കെ പിന്നീട് മനസിലായിക്കൊള്ളും. പരിണാമ ശാസ്ത്രത്തേക്കുറിച്ച് കൂടുതല്‍ വായിച്ചാല്‍ മതി.

  മനുഷ്യനെ പോലെ സങ്കീര്‍ണ്ണമായ ഒരു ജീവി ഉണ്ടായി വരാന്‍ ബില്യണ്‍ കണക്കിനു തലമുറകള്‍ പിന്നിട്ടിട്ടുണ്ടാകും.

  >>>>ഇതിനെക്കാളും (എനിക്ക്) അഗീകരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടും സൃഷ്ടി വിശ്വാസം തന്നെയാണ്.<<<<<

  താങ്കള്‍ താങ്കളുടെ സൃഷ്ടി വിശ്വാസത്തില്‍ അന്ധമായി വിശ്വസിച്ചു ജീവിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. സുശീല്‍ ഇവിടെ എതിര്‍ത്തത് ഹുസൈന്‍ സാബിന്റെ സൃഷ്ടി ശാത്രീയമായി തെളിയിക്കാം എന്ന അവകാശവദത്തെയാണ്.

  ===============================

  സുശീലന്റെയും കാളിദാസന്റെയും അവസാന കനന്റുകള്‍ ഇന്ന് പോസ്റ്റ്‌ ചെയ്തതാണ്, അതില്‍ നിന്ന് തന്നെ അവിടെ ചര്‍ച്ച തുടരുകയാണ് എന്ന് മനസ്സിലാക്കുക.

  അവിടെ വരുന്ന ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമുള്ള കമന്റുകള്‍ തുടര്‍ന്നും കോപി പേസ്റ്റ്‌ ചെയ്യാം (ഇന്‍ഷാ അല്ലാഹ്).

  തീര്‍ന്നു.

  ReplyDelete
 16. "ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)"

  ഹുസൈന്റെ ബൌദ്ധിക പാപ്പരത്തം ലോക സമക്ഷം വെളിവാക്കുന്ന അനേകം പ്രസ്താവനകളില്‍ ഒന്ന് മാത്രമാണിത്. പരിണാമ സിദ്ധാന്തം അങ്ങ് തകര്‍ന്നു വീണു എന്ന് തന്നെയിരിക്കട്ടെ (എത്ര മനോഹരമായ , ഒരിക്കലും നടക്കാത്ത ഹുസൈന്‍ സ്വപ്നം ! :-) ) , പകരം വെയ്ക്കാന്‍ ഹുസൈന്‍ എന്ന മുസ്ലിമിന്റെ കൈയിലുള്ളത് ഒരാഴ്ച കൊണ്ട് പ്രപഞ്ചം പടച്ച മന്ദബുദ്ധി ക്കെട്ടുകഥ മാത്രമല്ലെ ? അറിയില്ലാത്തത് അറിയില്ല എന്ന് പറയുന്നതാണ് ബൌദ്ധിക വളര്‍ച്ച യുടെ ലക്ഷണം. കുട്ടിക്കഥ കളുടെ സമാഹാരമായ ഒരു വേദപുസ്തകവും കെട്ടിപ്പിടിച്ചു ഡോക്കിന്‍സിനെ കണ്ടിക്കാനിറങ്ങിയ താങ്കളോട് അശേഷം സഹതാപമില്ല. കെ പിയും ബ്രൈറ്റും, ജാക്കും സുശീലും കാളിദാസനും ഇവിടെ കാഴ്ച വെച്ച പ്രകടനം അഭിനന്ദനം അര്‍ഹിക്കുന്നു. അക്കാദമിക് ലോകത്തെ (?) വെറും കളയായ ഹുസൈനെ തുറന്നു കാണിച്ചത് കൊണ്ട്. സത്യാന്വേഷി (?) എന്ന അടിമയെയും.

  ReplyDelete
 17. ചര്‍ച്ച പിന്തുടരുന്നു..

  ReplyDelete
 18. ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ്‌ ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
  ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."

  ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന്‌ "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.

  ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്‌. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.

  ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്‌? ഈ പ്രപഞ്ചത്തിന്‌ കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.

  ReplyDelete
 19. 1. ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം. “മറ്റൊരു ചോദ്യ”ത്തിലേക്കു കടക്കാം. ‘എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ‘ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?

  ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
  പ്രപഞ്ചത്തിനു നല്‍കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും

  ReplyDelete
 20. 2.പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.

  3.പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്

  4.“പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?”

  ReplyDelete
 21. ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന്‌ ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന്‌ തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്‌? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ?

  അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ? ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.

  അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?“

  ReplyDelete
 22. "അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"

  = എവറസ്റ്റ് പർവ്വതം ഇല്ല എന്ന് വാദിക്കുന്നയാള്‍, അതിന്‍റെ ഉയരം വട്ടപൂജ്യമാണ് എന്ന് വസ്തുനിഷ്ടമായി തെളിയിച്ചാല്‍ അതില്ല എന്ന് തന്നെയല്ലെ സുശീലേ അര്‍ഥം.

  ReplyDelete
 23. സുശീല്‍, അവസാനത്തെ പോസ്റൊഴികെ ഈ ബ്ലോഗിലെ എല്ലാ ചര്‍ച്ചകളും പിന്തുടരുന്ന ഒരാളാണ് ഞാന്‍.

  ഹുസൈന്റെ ആദ്യത്തെ പോസ്റ്റുകള്‍ ടോസ്കിന്സിന്റെ പുസ്തകത്തിന്റെ സാമൂഹ്യവും തത്വശാസ്ത്രപരവും ആയ മാനങ്ങള്‍ ചര്‍ച്ച ചെയുന്നവയായിരിന്നു. എന്നാല്‍ അതോള്‍ പരിണാമം എന്ന ഒരു വാക്കോ മറ്റോ കണ്ടപ്പോഴേക്കും, ജാക്കും കേപിയും ഒക്കെ ചാടി വീണ് ചര്‍ച്ച മുഴുവന്‍ അതിന്മേല്‍ കേന്ദ്രീകരിക്കുകയായിരുന്നു.

  അതുകൊണ്ട്, തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പരിണാമവാദം തെന്നെ പരിണാമം തെന്നെ ചര്‍ച്ച ചെയ്യാം എന്ന് ഹുസൈന്‍ പറഞ്ഞതായും ഞാന്‍ വായിച്ചിരുന്നു. അപ്പൊ ഇതാണ് പരിണാമം ചര്‍ച്ച ചെയ്യാനുണ്ടായ സാഹചര്യം, സുശീല്‍ ചര്‍ച്ച പിന്തുടരാഞ്ഞിട്ടാകാം ഇത് മനസ്സിലാകാഞ്ഞത്.

  സുശീലിന്‍റെ പ്രശനം ഇപ്പോഴും ഏതു ദൈവം എന്നാണ്. ഞാന്‍ ആദ്യമേ പറഞ്ഞിരിന്നു, ദൈവം ഉണ്ടോ എന്ന ചര്‍ച്ചയില്‍, സാധാരണ എടുക്കാറുള്ളത്, ഭൂരിഭാഗം ആസ്തികര്‍ക്കും സ്വീകാര്യമായ പ്രപഞ്ചത്തിന്റെ കാരണമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള പ്രപന്ചാതീതനായ ശക്തി എന്നാ ലളിതമായ നിര്‍വചനമാണ്. അകിനാസിന്റെ തെളിവുകള്‍ നിരത്തി ഹുസൈന്‍ ഇവിടെ സ്ഥാപിക്കാന്‍ ശ്രമിച്ചത് ഇത്തരം ഒരു ശക്തി ഈ പ്രപഞ്ചത്തിനു പിന്നില്‍ ഉണ്ട് എന്നാണ്.

  എന്‍റെ ബ്ലോഗിലും ഇത്തരം ഒരു ശക്തി ഉണ്ടാകാനാണ് സാധ്യത എന്ന് ഞാന്‍ സമര്തിച്ചിരുന്നു, മറിച്ചു ഉണ്ടാകാന്‍ സാധ്യതയില്ല എനുല്ലതിനു ഒരു തെളിവ് പോലും സുശീല്‍ ഹാജരാക്കിയുമില്ല. ഇത്തരം ഒരു ശക്തി ഉണ്ടാകാം ഏന് വന്നാല്‍ പോലും, പ്രകൃത്യാതീതനായ ഒന്നിനെയും അന്ഗീകരിക്കാത്ത നിരീശ്വര വാദം തെറ്റാണ് എന്ന് വരും.

  ReplyDelete
 24. അബ്ദുല്‍ കാദര്‍, ഈ കമ്മന്ടു ബോക്സ്‌ കമ്മന്റുകള്‍ കൊണ്ട് നിറക്കുന്നതിന് പകരം താങ്കള്‍ക്കു ആ പോസ്റ്റിന്റെ ലിനക് മാത്രം നല്‍കാമായിരുന്നു.


  ഹുസൈന്‍, ദയവു ചെയ്തു Dr.Doodu വിനെ പോലയുള്ളവര പോസ്റ്റു ചെയ്യുന്ന, വ്യ്കതിപരമായ പരാമര്‍ശങ്ങള്‍ മാത്രമുള്ള കമ്മന്റുകള്‍ ഡിലീറ്റ് ചെയ്യാമോ, ഒരുക്കല്‍ ഡിലീറ്റ് ചെയ്‌താല്‍ പിന്നെ അത്തരം ആള്‍ക്കാര്‍ ഈ വഴി വരില്ല...

  ReplyDelete
 25. Seek Truth said...
  "അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"

  = എവറസ്റ്റ് പർവ്വതം ഇല്ല എന്ന് വാദിക്കുന്നയാള്‍, അതിന്‍റെ ഉയരം വട്ടപൂജ്യമാണ് എന്ന് വസ്തുനിഷ്ടമായി തെളിയിച്ചാല്‍ അതില്ല എന്ന് തന്നെയല്ലെ സുശീലേ അര്‍ഥം.


  >>>>ശ്രീ. എൻ എം ഹുസ്സൈന്‌ ഇതൊരു നല്ല മറുപടിയാണ്‌. Seek Truth ന്‌ അഭിനന്ദനങ്ങൾ.

  ReplyDelete
 26. "ഇത്തരം ഒരു ശക്തി ഉണ്ടാകാം ഏന് വന്നാല്‍ പോലും, പ്രകൃത്യാതീതനായ ഒന്നിനെയും അന്ഗീകരിക്കാത്ത നിരീശ്വര വാദം തെറ്റാണ് എന്ന് വരും."

  >>>>'പ്രകൃത്യാതീതം' മനസ്സിലാക്കാൻ പറ്റിയ ഇന്ദ്രിയം എനിക്കും സുബൈറിനുമില്ല. പ്രകൃത്യാതീതമെന്ന് പറയുന്നത് പറയുന്നവനും അറിയില്ല, കേൾക്കുന്നവനുമറിയില്ല എന്താണെന്ന്. അത് ചിലരെ പറ്റിക്കാൻ ഉപകരിച്ചേക്കാം. അവരെ പറ്റിക്കാൻ കഴിയാവുന്നത്രകാലം പറ്റിക്കാം.

  ReplyDelete
 27. ?>>>>'പ്രകൃത്യാതീതം' മനസ്സിലാക്കാൻ പറ്റിയ ഇന്ദ്രിയം എനിക്കും സുബൈറിനുമില്ല. പ്രകൃത്യാതീതമെന്ന് പറയുന്നത് പറയുന്നവനും അറിയില്ല, കേൾക്കുന്നവനുമറിയില്ല എന്താണെന്ന്. അത് ചിലരെ പറ്റിക്കാൻ ഉപകരിച്ചേക്കാം. അവരെ പറ്റിക്കാൻ കഴിയാവുന്നത്രകാലം പറ്റിക്കാം.
  =============


  പ്രകൃത്യാതീതം മനസ്സിലാക്കാന്‍ പറ്റിയ ഇന്ദ്രിയം സുശീലിന് ഇല്ല എന്നതിന് പ്രകൃത്യാതീതം തെന്നെയില്ല എന്നര്‍ത്ഥമില്ലല്ലോ?. അപ്പൊ, പ്രകൃത്യാതീതശക്തി ഉണ്ടാകാം എന്നാല്‍ എനിക്കതിനെ നേരിട്ട് മനസ്സിലാക്കാനുള്ള ഇന്ദ്രിയയം ഇല്ല എന്നാണോ സുശീലിന്റെ നിലപാട്.

  പ്രകൃത്യാതീത ശക്തിയെ നേരിട്ട് മനസ്സിലാക്കാന്‍ കഴിയാത്തതു കൊണ്ടാണ്, അത്തരം ഒരു ശക്തി ഉണ്ടായിരിക്കല്‍ അനിവാര്യമാണ് എന്നതിന് ഫിലോസഫികല്‍ ആര്‍ഗ്യുമെന്റ്സ് കൊണ്ട് വരുന്നത്.

  ReplyDelete
 28. പ്രകൃത്യാതീതശക്തിയെ മനസ്സിലാക്കാൻ ഫിലോസഫിക്കൽ ആർഗ്യൂമെന്റ്സ് മാത്രം മതിയോ സുബൈറേ? പ്രകൃത്യാതീതശക്തി ഉണ്ട് എന്നും അത് ‘നമ്മുടെ പ്രകൃത്യാതീതശക്തി’ തന്നെയാണെന്നും ഉറപ്പിക്കാൻ മതവിശ്വാസികൾ അങ്ങനെ വിശ്വസിക്കുന്നു എന്ന ഫ്ലോസഫിക്കൽ ആർഗ്യൂമെന്റ് മാത്രം മതിയാകുമോ?

  എന്റെ ചോദ്യം അതല്ല, എവറസ്റ്റ് പർവ്വതം തെന്നെയില്ല എന്ന് വാദിക്കുന്നവർ അതിന്റെ ഉയരത്തെക്കുറിച്ച് ചോദിക്കേണ്ടതില്ല എന്നായിരുന്നു ശൈ​‍ീ ഹുസ്സൈന്റെ വാദം. എങ്കിൽ പരിണാമം തന്നെ നടന്നിട്ടില്ല എന്ന് വാദിക്കുന്ന ഹുസ്സൈൻ ഡ്രാഗൺ ഫ്ലൈയുടെ ചിറക് പരിശോധിക്കുന്നതിന്‌ ന്യായമെന്ത്? ഹുസ്സൈൻ സാർ ഉപയോഗിച്ച അതേ ഫിലോസഫിക്കൽ ആർഗ്യൂമെന്റ് തന്നെയാണ്‌ തിരിച്ച് ചോദിക്കുന്നത്. അദ്ദേഹത്തിനത് മനസ്സിലായിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മറുപടിയാണ്‌ എനിക്ക് വേണ്ടത്.

  ReplyDelete
 29. പ്രകൃത്യാതീതശക്തിയെ മനസ്സിലാക്കാൻ ഫിലോസഫിക്കൽ ആർഗ്യൂമെന്റ്സ് മാത്രം മതിയോ സുബൈറേ?
  =============


  പിന്നെ സുശീലിന് എന്താണ് വേണ്ടത് ?

  പ്രകൃത്യാതീതശക്തി ഉണ്ട് എന്നും അത് ‘നമ്മുടെ പ്രകൃത്യാതീതശക്തി’ തന്നെയാണെന്നും ഉറപ്പിക്കാൻ മതവിശ്വാസികൾ അങ്ങനെ വിശ്വസിക്കുന്നു എന്ന ഫ്ലോസഫിക്കൽ ആർഗ്യൂമെന്റ് മാത്രം മതിയാകുമോ?
  =============


  സുശീല്‍ ഞാന്‍ പറയാത്തത് പറഞ്ഞു ജയിക്കാന്‍ നോക്കരുത്.
  മത വിശ്വാസികള്‍ അങ്ങിനെ വിശ്വസിക്കുന്നു എന്നത് ഒരു ആര്‍ഗ്യുമാന്റ്റ് ആയി ഞാന്‍ എവിടെയും കൊടുത്തിട്ടില്ല..

  തമോഗര്‍ത്തം ഇന്ദ്രിയ ഗോച്ചരമല്ല എന്ന് വായിച്ചു, സുശീല്‍ അത് ഇല്ല എന്ന് വാദിക്കുമോ?

  എന്റെ ചോദ്യം അതല്ല, എവറസ്റ്റ് പർവ്വതം തെന്നെയില്ല എന്ന് വാദിക്കുന്നവർ അതിന്റെ ഉയരത്തെക്കുറിച്ച് ചോദിക്കേണ്ടതില്ല എന്നായിരുന്നു ശൈ​‍ീ ഹുസ്സൈന്റെ വാദം.
  =============


  സുശീല്‍ ഇത് അന്ഗീകരികുന്നോ ?

  എങ്കിൽ പരിണാമം തന്നെ നടന്നിട്ടില്ല എന്ന് വാദിക്കുന്ന ഹുസ്സൈൻ ഡ്രാഗൺ ഫ്ലൈയുടെ ചിറക് പരിശോധിക്കുന്നതിന്‌ ന്യായമെന്ത്?
  ============


  തെന്റെ വാദം ന്യായമാണ് എന്ന് സമര്‍ത്തിക്കാന്‍.

  ഇനി, മത വിശ്വാസികള്‍ ദൈവത്തിന് വിത്യസ്ത ഗുണങ്ങള്‍ എണ്ണവും അറിപിക്കുന്നത് പോലെയാണ്, പരിണാമവാദത്തില്‍ ജെവികളും പരിണാമം വിശദീകരിക്കുന്നത് എന്നാണോ സുശീല്‍ പറയുന്നത് ?

  സുശീല്‍, ആപ്പിളും ഓറഞ്ചഹുസ്സൈൻ സാർ ഉപയോഗിച്ച അതേ ഫിലോസഫിക്കൽ ആർഗ്യൂമെന്റ് തന്നെയാണ്‌ തിരിച്ച് ചോദിക്കുന്നത്. അദ്ദേഹത്തിനത് മനസ്സിലായിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മറുപടിയാണ്‌ നിക്ക് വേണ്ടത്.

  ReplyDelete
 30. സുശീല്‍, ആപ്പിളും ഓറഞ്ചും ആണ് തരത്യമ്യം ചെയ്യുന്നത്. എന്നാണ് ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിച്ചത്.

  ReplyDelete
 31. പ്രിയ സുശീല്‍ക്കുമാറിന്

  ദൈവാസ്തിത്വത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നാസ്തിക -ആസ്തിക സംവാദത്തില്‍ പ്രസക്തമല്ലെന്ന എന്റെ വാദം ഇപ്പൊഴെങ്കിലും താങ്കള്‍ കുറച്ചെങ്കിലും അംഗീകരിച്ചതിന് നന്ദി .ഏതായാലും ഡ്രാഗന്‍ ഫ്ലൈ പരിണാമത്തിലെ അര്‍ത്ഥ ശൂന്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ആ യുക്തി പ്രയോഗിച്ചത് ശരിയാണോ ?
  ".. ഈ ജൈവലോകത്തിന് തൃപ്തികരമായ ഉത്തരം സൃഷ്ടി വാദമാണോ അതോ പരിണാമവാദമാണോ എന്ന ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ് ? ”എന്നാണ് താങ്കളുടെ ചോദ്യം. ഞാനല്ലല്ലോ, താങ്കളുടെ വക്താവായ പ്രൊഫ: രവിചന്ദനല്ലേ ഈ ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ? ഞാനതിനെ ഖണ്ഡിക്കുകയല്ലേ ചെയ്തത് ? അതിനാല്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ന്യായമല്ലെങ്കില്‍ അന്യായം ചെയ്തയാള്‍ പ്രൊഫ : രവിചന്ദനല്ലേ ? വിശദീകരണം അദ്ദേഹത്തോട് ആരായാവുന്നതാണ്.

  ReplyDelete
 32. ദൈവാസ്തിത്വം തന്നെ അംഗീകരിക്കാത്തവര്‍ ദൈവത്തിന്റെ എണ്ണമോ ഗുണമോ ചര്‍ച്ച ചെയ്യുന്നത് അര്‍ത്ഥശൂന്യമാണെന്നായിരുന്നു എന്റെ വാദം. ഇത് തീര്‍ത്തും ശരിയുമാണ്.എന്നാല്‍ ഇത് "തടി രക്ഷിക്കാനുള്ള" ശ്രമമാണെന്ന് താങ്കള്‍ എഴുതുന്നു . എങ്കില്‍ ഇതേ വാദം (തെറ്റായി) പ്രയോഗിച്ച് താങ്കള്‍ നടത്തുന്നതും തടി രക്ഷിക്കാനുള്ള ശ്രമമായി വരുന്നില്ലേ ? ഏതായാലും ആര്‍ക്കാണ് തടി രക്ഷിക്കേണ്ട സ്ഥിതിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ .

  പരിണാമം സാവധാനത്തിലാണോ വേഗത്തിലാണോ സംഭവിച്ചത് (gradual or punctuational) എന്നത് പരിണാമവാദികളുടെ ആഭ്യന്തര പ്രശ്നമാണ്. എന്നാല്‍ ഡ്രാഗന്‍ ഫ്ലൈ പരിണമിച്ചാണോ സൃഷ്ടിയിലൂടെയാണോ ഉണ്ടായതെന്ന തര്‍ക്കം സൃഷ്ടിവാദ --പരിണാമവാദ തര്‍ക്കം തന്നെയല്ലേ ? gradual or punctuational ആയാണോ ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചത് എന്നതാണ് നിങ്ങളുടെ ആഭ്യന്തരകാര്യം . ഡാര്‍വിനിസമോ അതിന്റെ ഇന്നത്തെ രൂപമായ ന്യൂ സിന്തറ്റിക്ക് തീയറിയോ ശരിയായിരുന്നുവെങ്കില്‍ മുന്നൂറ് ദശലക്ഷം പഴക്കമുളള ഡ്രാഗണ്‍ ഫ്ലൈകള്‍ ഇന്നും അതേവിധം അവശേഷിക്കുമായിരുന്നില്ല. ജീവികളില്‍ നിരന്തരം വ്യതിയാനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നുവെന്നും അവ പ്രകൃതിനിര്‍ധാരണത്തിലൂടെ സമാഹരിക്കപ്പെട്ടാണ് ജീവജാതികള്‍ ഉണ്ടാകുന്നതെന്നുമുള്ള വാദമനുസരിച്ച് എന്തുകൊണ്ട് മുന്നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡ്രാഗണ്‍ ഫ്ലൈകള്‍ അതേപടി നിലനില്‍ക്കുന്നു എന്നതിന് സുശീല്‍ക്കുമാര്‍ ഒരു വിശദീകരണം നല്‍കാമോ ?

  End.

  ReplyDelete
 33. സുബൈര്‍ സെഡ്.....

  എന്‍റെ ബ്ലോഗിലും ഇത്തരം ഒരു ശക്തി ഉണ്ടാകാനാണ് സാധ്യത എന്ന് ഞാന്‍ സമര്തിച്ചിരുന്നു,...>>>>>>>>>>>

  ഉണ്ടാകാനാണ് സാധ്യത എന്ന സുബൈറിന്റെ വാദം ടിയാനെ മുസ്ലിമല്ലാതാക്കി മാറ്റി-ഇസ്ലാമിക വിശ്വാസനിയമം അനുസരിച്ച്.

  ഒരു ശക്തിയല്ല അല്ലാഹു എന്ന ശക്തിയാണ് ഉള്ളത് എന്ന് സുബൈര്‍ അസഗ്ദിധമായി പറയുകയാണ് ഇസ്ലാമിക രീതി.

  subair വിണ്ടും കലിമ വേഗം ചൊല്ല്.

  ReplyDelete
 34. സുശീല്‍ കുമാര്‍ പറഞ്ഞു.....

  >>>>'പ്രകൃത്യാതീതം' മനസ്സിലാക്കാൻ പറ്റിയ ഇന്ദ്രിയം എനിക്കും സുബൈറിനുമില്ല. പ്രകൃത്യാതീതമെന്ന് പറയുന്നത് പറയുന്നവനും അറിയില്ല, കേൾക്കുന്നവനുമറിയില്ല എന്താണെന്ന്. അത് ചിലരെ പറ്റിക്കാൻ ഉപകരിച്ചേക്കാം. അവരെ പറ്റിക്കാൻ കഴിയാവുന്നത്രകാലം പറ്റിക്കാം>>>>>>>>>>>>>>

  സുശീല്‍ കുമാര്‍,
  ശാസ്ത്രത്തിനുമപ്പുറത്തുള്ള ബോധ്യങ്ങള്‍ ഉള്ളവരാണിവര്‍,അവര്‍ അതൊക്കെ “ശാസ്ത്രിയമായി” തെളിയിച്ചിട്ടുമുണ്ട്.

  ReplyDelete
 35. ഉണ്ടാകാനാണ് സാധ്യത എന്ന സുബൈറിന്റെ വാദം ടിയാനെ മുസ്ലിമല്ലാതാക്കി മാറ്റി-ഇസ്ലാമിക വിശ്വാസനിയമം അനുസരിച്ച്.

  ഒരു ശക്തിയല്ല അല്ലാഹു എന്ന ശക്തിയാണ് ഉള്ളത് എന്ന് സുബൈര്‍ അസഗ്ദിധമായി പറയുകയാണ് ഇസ്ലാമിക രീതി.

  subair വിണ്ടും കലിമ വേഗം ചൊല്ല്.
  =================


  യുക്തി, നിങ്ങള്‍ ആ യുക്തി എന്നാ വാക്കിനെ അപമാനിക്കുന്നു.

  ഇസ്ലാമിക രീതിയെന്താണ് എന്നത് ഇവിടെ വിഷയമായിരുന്നില്ല, യുക്തിയോടു ഞാന്‍ അതപ്പെറ്റി അഭിപ്രായം ആരാഞ്ഞിട്ടുമില്ല. ഞാന്‍ കലിമ ചോല്ലണമോ എന്നതു തികച്ചും എന്‍റെ വ്യക്തിപരമായ കാര്യമാണ്, യുക്തിക്ക് അതില്‍ കാര്യമൊന്നും ഇല്ല.

  ReplyDelete
 36. നാസ്തികവാദം തെറ്റാണ് എന്നായിരുന്നു ഞാന്‍ അവിടെ സമര്‍ത്തിച്ചത്, ദൈവം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വന്നാല്‍ തെന്നെ നാസ്ഥികതാവാതം തെറ്റാണ് എന്ന് വരും എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

  ReplyDelete

 37. ശാസ്ത്രത്തിനുമപ്പുറത്തുള്ള ബോധ്യങ്ങള്‍ ഉള്ളവരാണിവര്‍,അവര്‍ അതൊക്കെ “ശാസ്ത്രിയമായി” തെളിയിച്ചിട്ടുമുണ്ട്.
  ===============


  യുക്തിക്ക് ഒന്നും പറയാനില്ല എങ്കില്‍ മിണ്ടാതിരിക്കുന്നതല്ലേ ഭംഗി...

  ഇവിടെ ശാസ്ത്രീയം എന്ന് പറയുന്ന ഒരു കാര്യത്തെ ക്കുറിച്ച് ഒരു വിഷയം അവതരിപ്പിച്ചു..ഇതില്‍ എന്താണ് യുക്തിയുടെ അഭിപ്രായം...

  ആ ഭാഷ ഇന്സ്ട്ടിട്യൂട്ട് പ്രസിദ്ധീകരിച്ച കിത്താബു ഒക്കെ എടുത്തു നോക്കി എന്തെങ്കിലും പറഞ്ഞുകൂടെ..പരിഹസിക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതിയോ യുക്തീ, ഇതും കുറച്ച് നിലവാരമുള്ള പരിഹാസാമാനെങ്കില്‍ തരക്കേടില്ല?? സുശേലിനു ഞാന്‍ തെന്നെ മറുപടിയും കൊടുത്തതാണല്ലോ, അതിനെ പറ്റി യുക്തിടെ അഭിപ്രായം പറഞ്ഞാലും കൊള്ളാം...

  യുക്തീ, മറ്റുള്ളവരെ സംവാദത്തിന്റെ രീതി ശാസ്ത്രം ഉപദേശിക്കുന്നതിന് മുമ്പ് സ്വയം അത് പഠിക്കുക...

  ReplyDelete
 38. യുക്തീ, പ്രപന്ചാതീതശക്തിയുടെ ഉണ്മയെ കുറിച്ച് യുക്തിക്ക് എന്‍റെ സംവദിക്കാം..

  http://subairpulikkal.blogspot.com/2010/07/blog-post.html

  ഇവിടെ, ഹുസൈന്‍ അവതരിപ്പിച്ച വിഷയും ആയി ബന്ധപ്പെട്ടു പറയാനുള്ളത്, യുക്തിക്ക് പറയാനുള്ളത് മാന്യമായി പറയൂ..ഒന്ന് കേള്‍ക്കട്ടെ...

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. സുശീല്‍ കുമാര്‍ പി പി said...
  "അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"

  Seek Truth said...
  = എവറസ്റ്റ് പർവ്വതം ഇല്ല എന്ന് വാദിക്കുന്നയാള്‍, അതിന്‍റെ ഉയരം വട്ടപൂജ്യമാണ് എന്ന് വസ്തുനിഷ്ടമായി തെളിയിച്ചാല്‍ അതില്ല എന്ന് തന്നെയല്ലെ സുശീലേ അര്‍ഥം.

  സുശീല്‍ കുമാര്‍ പി പി said...
  >>>>ശ്രീ. എൻ എം ഹുസ്സൈന്‌ ഇതൊരു നല്ല മറുപടിയാണ്‌. Seek Truth ന്‌ അഭിനന്ദനങ്ങൾ.


  Seek Truth said...
  = അസംബന്ധങ്ങളാണ് ഹുസൈനുള്ള മറുപടികള്‍. സുശീലും കൂട്ടരും മാസങ്ങളായി എഴുതികൂട്ടിയതെല്ലാം ഒന്നാംതരം അസംബന്ധങ്ങള്‍ തന്നെ !!!

  ReplyDelete
 41. സുശീല്‍ കുമാര്‍ പി പി said...
  "അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്"

  Seek Truth said...
  = എവറസ്റ്റ് പർവ്വതം ഇല്ല എന്ന് വാദിക്കുന്നയാള്‍, അതിന്‍റെ ഉയരം വട്ടപൂജ്യമാണ് എന്ന് വസ്തുനിഷ്ടമായി തെളിയിച്ചാല്‍ അതില്ല എന്ന് തന്നെയല്ലെ സുശീലേ അര്‍ഥം.

  >>>>ശ്രീ. എൻ എം ഹുസ്സൈന്‌ ഇതൊരു നല്ല മറുപടിയാണ്‌. Seek Truth ന്‌ അഭിനന്ദനങ്ങൾ.

  <<<<< സുശീലിന് ആദ്യം അസംബന്ധം, ഇപ്പോള്‍ ......

  പരിണാമ സങ്കല്പം വട്ടപൂജ്യമാണ് എന്ന് സമ്മതിച്ച സുശീലിന് ആയിരമായിരം അഭിവാദ്യങ്ങള്‍

  ReplyDelete
 42. Hussain said:

  "ദൈവാസ്തിത്വത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നാസ്തിക -ആസ്തിക സംവാദത്തില്‍ പ്രസക്തമല്ലെന്ന എന്റെ വാദം ഇപ്പൊഴെങ്കിലും താങ്കള്‍ കുറച്ചെങ്കിലും അംഗീകരിച്ചതിന് നന്ദി .ഏതായാലും ഡ്രാഗന്‍ ഫ്ലൈ പരിണാമത്തിലെ അര്‍ത്ഥ ശൂന്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ആ യുക്തി പ്രയോഗിച്ചത് ശരിയാണോ ?"


  >>>> ആ വാദം ഞാൻ അംഗീകരിച്ചുവെന്ന എങ്ങനെയാണ്‌ മനസ്സിലായത്? അങ്ങനെയൊരു നിലപാടെടുക്കുന്നയാൾ തിരിച്ചും അതേ നിലപാടെടുക്കാൻ ബാധ്യസ്ഥനാണെന്നാണ്‌ ഞാൻ പറഞ്ഞത്.

  ദൈവാസ്തിത്വത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകാണല്ലോ നാസ്തികനായ ദൈവം. ആ പുസ്തകത്തിൽ വിവിധ മതസങ്കല്പങ്ങളെ വിശദമായിതന്നെ ചർച്ചചെയ്യുന്നുണ്ട്. നാസ്തികനായ ദൈവത്തിന്റെ 50 മുതൽ 58 വരെയു പേജുകൾ ഉദാഹരണം. എന്നാൽ ആ പുസ്തത്തെ ഖണ്ഡിക്കാനിറങ്ങിയയാൾ ആ വിഷയത്തെക്കുറിച്ച് മിണ്ടുന്നേയില്ല. ,മാത്രമല്ല അത് ഇവിടെ ചർച്ചചെയ്യേണ്ട വിഷയമല്ലെന്നും പറയുന്നു. ഇത് ഒളിച്ചോട്ടമല്ലാതെ മറ്റെന്താണ്‌?

  ഡ്രാഗൺ ഫ്ലൈയുടെ മാത്രമല്ല മനുഷ്യന്റെയും പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിൽ നിന്ന് ഒളിച്ചോടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. പ്രത്യേകിച്ച് ആ വിഷയത്തിനുമാത്രമായി ഒരു പുതിയ ബ്ലോഗ് തുടങ്ങിയ സ്ഥിതിക്ക്. രവിചന്ദ്രൻ അക്കാര്യം ഡ്രാഗൺ ഫ്ലൈയുടെ ചിറക് കൊണ്ടുവന്നതിൽ യാതൊരപാകതയുമില്ല, അദ്ദേഹം അത് ചർച്ചചെയ്യേണ്ട വിഷയമല്ല എന്ന് പറഞ്ഞില്ലല്ലോ?

  ReplyDelete
 43. "പരിണാമം സാവധാനത്തിലാണോ വേഗത്തിലാണോ സംഭവിച്ചത് എന്നത് പരിണാമവാദികളുടെ ആഭ്യന്തര പ്രശ്നമാണ്. എന്നാല്‍ ഡ്രാഗന്‍ ഫ്ലൈ പരിണമിച്ചാണോ സൃഷ്ടിയിലൂടെയാണോ ഉണ്ടായതെന്ന തര്‍ക്കം സൃഷ്ടിവാദ --പരിണാമവാദ തര്‍ക്കം തന്നെയല്ലേ ? ഗ്രദുൽ ഒർ പുൻക്റ്റുറ്റയോനൽ ആയാണോ ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചത് എന്നതാണ് നിങ്ങളുടെ ആഭ്യന്തരകാര്യം . ഡാര്‍വിനിസമോ അതിന്റെ ഇന്നത്തെ രൂപമായ ന്യൂ സിന്തറ്റിക്ക് തീയറിയോ ശരിയായിരുന്നുവെങ്കില്‍ മുന്നൂറ് ദശലക്ഷം പഴക്കമുളള ഡ്രാഗണ്‍ ഫ്ലൈകള്‍ ഇന്നും അതേവിധം അവശേഷിക്കുമായിരുന്നില്ല. ജീവികളില്‍ നിരന്തരം വ്യതിയാനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നുവെന്നും അവ പ്രകൃതിനിര്‍ധാരണത്തിലൂടെ സമാഹരിക്കപ്പെട്ടാണ് ജീവജാതികള്‍ ഉണ്ടാകുന്നതെന്നുമുള്ള വാദമനുസരിച്ച് എന്തുകൊണ്ട് മുന്നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡ്രാഗണ്‍ ഫ്ലൈകള്‍ അതേപടി നിലനില്‍ക്കുന്നു എന്നതിന് സുശീല്‍ക്കുമാര്‍ ഒരു വിശദീകരണം നല്‍കാമോ ?"

  >>>> ഡ്രാഗൺ ഫ്ലൈ പരിണമിച്ചാണോ അതോ സൃഷ്ടിയിലൂടെയാണോ ഉണ്ടായതെന്ന കാര്യം സൃഷ്ടിവാദ പരിണാമ തർക്കം തന്നെയാണ്‌. അതുപോലെ ഇന്ന് നിലവിലുള്ള മതങ്ങൾ അവതരിപ്പിക്കുന്ന ദൈവങ്ങളിൽ ഏതെങ്കിലുമാണോ സൃഷ്ടികർത്താവ് എന്ന കാര്യം ആസ്തിക-നാസ്തിക തർക്കവുമാണ്‌. ഖുർ ആനിലെയോ ബൈബിളിലെയോ ദൈവമല്ല ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന അമൂർത്തദൈവം എന്ന കാര്യം ഉറപ്പ്. കാരണം തങ്ങൾ എങ്ങനെയുള്ള ദൈവങ്ങളാണെന്നും സൃഷ്ടി എങ്ങനെ നടാത്തിയെന്നുമൊക്കെ ആ ദൈവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അവർ പറയാത്തതിനുമപ്പുറമുള്ള ഭാരമൊക്കെ അവയുടെ തലയിൽ കെട്ടിവെയ്ക്കാനാണ്‌ ശ്രീ. ഹുസ്സൈൻ ശ്രമിച്ചത്. കോപം, പ്രതികാരം, സ്വജന പക്ഷപാതം, ഇത്യാദി മാനുഷിക ഗുണങ്ങൾ കാണിക്കുന്ന മതഗ്രന്ഥങ്ങളിലെ ദൈവമല്ല അമൂർത്തദൈവവാദം എന്ന് പറയുന്നത് ഈ ചർച്ചയുടെ പരിധിയിൽ തന്നെ വരും.

  ReplyDelete
 44. ആദിമ ബാക്റ്റീരിയകൾക്ക് ഇന്നും അതേ അവസ്ഥയിൽ തുടരുന്നതിന്‌ പരിണാമം തടസ്സമല്ലെന്നിരിക്കെ എന്തിനു ഡ്രാഗൺ ഫ്ലൈക്ക് മാത്രം തടസ്സം? ജീവിക്കുന്ന ഫോസിലുകൾ എന്ന പേരിൽ അറിയപ്പെടുന്നത് ഡ്രാഗൺ ഫ്ലൈ മാത്രമല്ലല്ലോ. Lung fish, horse-shoe crab, Lingula, velvet wrom തുടങ്ങിയവയെല്ലാം ആ ഗണങ്ങളിൽ പെടുന്നവയല്ലേ?


  നിർബന്ധിത പരിണാമം എന്നൊരു സംഗതിയില്ലാത്തിടത്തോളം പരിണാമ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഇക്കാര്യത്തിൽ യാതൊരല്ഭുതവുമില്ല.

  ReplyDelete
 45. സുശീലേ,

  പരിണാമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാത്രം കോപ്പ് സുശീലിന്റെ കയ്യില്‍ ഇല്ല എന്നും മതത്തെ കുറിച്ചുള്ള ചര്ച്ചയാക്കി മാറ്റി തടിയൂരാം എന്നാണു സുശീലിന്റെ ഉള്ളിലിരുപ്പ് എന്നും മനസ്സിലാവുന്നുണ്ട്.

  സുശീല്‍ കുമാര്‍ പരിണാമത്തെ കുറിച്ചുള്ള ഖണ്ഡനങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ട് പോരെ മതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍. അതോ യുക്തിവാദം എന്ന ഏര്‍പ്പാടിന് മതവിരുദ്ധം എന്ന അര്‍ഥം മാത്രമേ ഉള്ളൂ? എങ്കില്‍ കേവല വൈകാരികപ്രതിഭാസമായ യുക്തിവാദം തലയില്‍ വെച്ച് നടക്കുന്ന സുശീല്‍കുമാര്‍ ഒരു അന്ധവിശ്വാസിയല്ലേ?

  ഹുസൈന്‍, ഈ ചര്‍ച്ച ഒരിക്കലും മതത്തെയോ ദൈവത്തെയോ കുറിച്ച് ആവരുത്. പരിണാമം എന്ന എടുക്കാ നാണയവുമായി നടക്കുന്ന യുക്തിവാദ അഭ്യാസം തൊലിയുരിഞ്ഞു കാണിക്കപ്പെടുമ്പോള്‍ മുങ്ങാന്‍ ശ്രമിക്കുന്ന അഭ്യാസികളെ മലയാളികള്‍ പരിചയപ്പെടട്ടെ.

  ReplyDelete
 46. ** നിർബന്ധിത പരിണാമം എന്നൊരു സംഗതിയില്ലാത്തിടത്തോളം പരിണാമ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഇക്കാര്യത്തിൽ യാതൊരല്ഭുതവുമില്ല***

  അതേ ഞങ്ങള്‍ പരിണാമവിശ്വാസികള്‍ക്ക്‌ ഇക്കാര്യത്തില്‍ യാതൊരു അത്ഭുതവും ഇല്ല. യാദൃശ്ചികതയുടെ സൃഷ്ടിയായ ഈ പ്രപഞ്ചവും അതിലെ സര്‍വ്വചരാചരങ്ങളും യാദൃശ്ചികതക്ക് അപ്പുറം ഏതെന്കിലും നിയമത്തിനു വിധേയമാനെന്കില്‍ അതും യാദൃശ്ചികം മാത്രം.

  എല്ലാം യാദൃശ്ചികം.

  ഈ യാദൃശ്ചികം ഞങ്ങള്‍ യുക്തിവാദികളെ എല്ലാറ്റില്‍ നിന്നും രക്ഷിക്കും. ഒന്നിനും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥര്‍ അല്ലാലോ. ഉത്തരം മുട്ടിയാല്‍ ഇത് തന്നെ ഉത്തരം, ഇതൊക്കെ യാദൃശ്ചികം.

  ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. പരിണാമം നടന്നിട്ട് സ്പീഷിസ് മാറിയാണ് എല്ലാം ഉണ്ടായത്. ഞങ്ങളുടെ പരിണാമ വിശ്വാസം സിന്ദാബാദ്.

  ReplyDelete
 47. February 28, 2011 6:52 AM സുശീല്‍ ചോദിച്ചു :
  " ഈ ജൈവലോകത്തിന്‌ തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്‌? "


  February 28, 2011 10:43 PM ന് ശ്രീ ഹുസൈന്‍ മറുപടി പറഞ്ഞു :
  "ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ് ? ”എന്നാണ് താങ്കളുടെ ചോദ്യം. ഞാനല്ലല്ലോ, താങ്കളുടെ വക്താവായ പ്രൊഫ: രവിചന്ദനല്ലേ ഈ ചര്‍ച്ചയില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ? ഞാനതിനെ ഖണ്ഡിക്കുകയല്ലേ ചെയ്തത് ? അതിനാല്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറക് കൊണ്ട് വന്നത് ന്യായമല്ലെങ്കില്‍ അന്യായം ചെയ്തയാള്‍ പ്രൊഫ : രവിചന്ദനല്ലേ ? വിശദീകരണം അദ്ദേഹത്തോട് ആരായാവുന്നതാണ്. "


  March 1, 2011 8:49 PM സുശീല്‍ വീണ്ടും എഴുതി:
  "രവിചന്ദ്രൻ അക്കാര്യം ഡ്രാഗൺ ഫ്ലൈയുടെ ചിറക് കൊണ്ടുവന്നതിൽ യാതൊരപാകതയുമില്ല, അദ്ദേഹം അത് ചർച്ചചെയ്യേണ്ട വിഷയമല്ല എന്ന് പറഞ്ഞില്ലല്ലോ? "  = പ്രിയ യുക്തിവാദികളെ, മനുഷ്യനായാല്‍ ഇത്രമാത്രം അധ:പതിക്കരുത്.

  ReplyDelete
 48. Evolution ചര്‍ച്ച ചെയ്യുന്നവര്‍ ഇത് ഒന്ന് വായിച്ചാല്‍ നന്നായിരിക്കും. http://science.howstuffworks.com/environmental/life/evolution/evolution8.htm

  ReplyDelete
 49. ഇത്രനാളും 'പരിണാമം, പരിണാമം' എന്ന് അലറി വിളിച്ചു നടന്ന "ബൂലോക പരിണാമ ശാസ്ത്രജ്ഞന്മാര്‍ക്ക്" പരിണാമ സംബന്ധിയായ പോസ്റ്റിട്ടപ്പോള്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ എന്തെല്ലാം ഞൊണ്ടിഞൊയങ്ങള്‍! ഒരു പണ്ഡിതന്‍ പരാതിപ്പെടുന്നതു് ഇങ്ങനെ: "നിരീശ്വരവാദത്തേക്കുറിച്ചുള്ള പുസ്തകത്തില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകിന്റെ പരിണാമമില്ലത്രെ."
  "നിരീശ്വരവാദത്തേക്കുറിച്ചുള്ള പുസ്തകത്തില്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ചിറകിന്റെ പരിണാമ"ത്തെപ്പറ്റി ആരാണ് എഴുതിയത്? ഹുസൈനാണോ? "ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു....."എന്നത് രവിചന്ദ്രന്റെ പുസ്തകത്തിലല്ലേ കാണുന്നത്? അപ്പോള്‍ പണ്ഡിതന്റെ ചോദ്യം രവിചന്ദ്രനോടാണോ?

  വളരെ വിചിത്രമാണ് ബുലോകത്തെ യുക്തിവാദികളുടെ നിലപാടുകള്‍! സ്വന്തം ബ്ലോഗില്‍ മോഡറേഷന്‍ വച്ചിരിക്കുന്നവര്‍ , ഹുസൈന്‍ അതു് ഒരിക്കല്‍ ചെയ്തപ്പോള്‍, ഹുസൈന്‍ "ബ്ലോഗടച്ചു മുങ്ങി "എന്നാരോപിച്ചു.
  പുതിയതായി പോസ്റ്റിട്ടാല്‍ അത് "ഗോള്‍പോസ്റ്റ് മാറ്റി മുങ്ങ"ലാണെന്ന് ആരോപിക്കുന്നു(പഴയ പോസ്റ്റിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോളും).
  ഹുസൈന്റെ നിരവധി ചോദ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ മറുപടി പറയുകയോ ചെയ്യാന്‍ സാധിക്കാതിരിക്കയോ ചെയ്യുമ്പോള്‍ ,പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത തങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കു പോലും ഹുസൈന്‍ മറുപടി പറയണമെന്ന് ശഠിക്കുന്നു.
  ഫയങ്കരമായ യുക്തി/ശാസ്ത്രബോധം തന്നെ!

  ReplyDelete
 50. Seek Truth..

  താങ്കൾക്ക് ചർച്ചയുടെ കാതൽ മനസ്സിലായിട്ടില്ല. ഹുസൈന്‌ മനസ്സിലായിട്ടുണ്ട്; മനസ്സിലാകണം.

  ‘നാസ്തികനായ ദൈവത്തിൽ’ വിവിധ ദൈവസങ്കല്പ്പങ്ങളെ വിശദ