ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Monday, June 13, 2011

ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു മഠയത്തങ്ങള്‍ ‍!!!

കേംബ്രിയന്‍ കാലം 49-54 കോടി വര്‍ഷങ്ങള്‍ എന്നതിനു പകരം എന്റെ കൃതിയില്‍ 490-540 കോടി വര്‍ഷങ്ങള്‍ എന്നാണു് എഴുതിയത്. മില്യണ്‍ കോടിയാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയി. ഇത്തരം പിശകുകള്‍ ഏതു ഗ്രന്ഥകാരനും സംഭവിക്കാം. എന്നാല്‍ ഡോക്കിന്‍സ് വിമര്‍ശനങ്ങളെ നേരിടാനാകാതെ 'ചറപറ' ആക്ഷേപങ്ങളുമായി കാലം കഴിക്കുന്ന നിരീശ്വരവാദികള്‍ ഇത് ആഘോഷിക്കുന്നതു സ്വാഭാവികമാണ്. മറുവാദങ്ങളെ യുക്തിപരമായും ശാസ്ത്രീയമായും നേരിടാനാകാതെ, ഇത്തരം ആഘോഷങ്ങള്‍ കൊണ്ടൊന്നും നിരീശ്വരവാദത്തെ രക്ഷപ്പെടുത്താനാവില്ല എന്ന കാര്യം എന്നാണിനി ഇവര്‍ക്കു മനസ്സിലാവുക? ഇത്തരം പിശകുകള്‍ ഏതു ഗ്രന്ഥകാരനും സംഭവിക്കാം എന്ന കാര്യവും യുക്തിവാദികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ല. അതിനു് ഏറ്റവും ചുരുങ്ങിയത് സാമാന്യ ബോധമെങ്കിലും വേണമല്ലോ!ഏതായാലും അല്പമെങ്കിലും കോമണ്‍സെന്‍സുള്ള യുക്തിവാദികള്‍ക്ക് ഇക്കാര്യം മനസ്സിലാകാന്‍, അവരുടെ ആചാര്യനായ പ്രൊഫ രവിചന്ദ്രനു പിണഞ്ഞ ഒരബദ്ധം (അനേകം അബദ്ധങ്ങള്‍ എന്റെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. രവിചന്ദ്രനോ മറ്റു യുക്തിവാദ വീരന്മാരോ ഇതുവരെയും മറുപടി എഴുതിയിട്ടില്ല) ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മൈക്രേസ്കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്താമെന്ന് നാസ്തികനായ ദൈവത്തിന്റെ 69 -ാം പേജില്‍ രവിചന്ദ്രന്‍ എഴുതിയിട്ടുണ്ട്. റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നെഴുതിയത് രവിചന്ദ്രന്‍ മലയാളത്തിലാക്കിയപ്പോള്‍ മൈക്രോസ്കോപ്പായി! എന്നാല്‍ ഈ അബദ്ധം ന്യായീകരിക്കാന്‍ സുശീല്‍ നിര്‍ബന്ധിതനായി. പിന്നെ സംഭവിച്ചത് ആന മഠയത്തങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ഒരു പിശകു ചൂണ്ടിക്കാട്ടാനിറങ്ങിയ സുശീല്‍ അതുവഴി ചുരുങ്ങിയത് പത്ത് ആന മഠയത്തങ്ങളെങ്കിലും എഴുതേണ്ടിവരുമെന്നര്‍ഥം!  

ഇനി ,വിശദാംശങ്ങളിലേക്ക്.
 

സുശീല്‍കുമാറിന്റെ വരികള്‍:


"ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകള്‍ക്ക് 350 കോടി വര്‍ഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയില്‍ ജീവനുണ്ടായിട്ട് 400 കോടി വര്‍ഷത്തില്‍ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി  വര്‍ഷങ്ങള്‍ക്കിടയിലുള്ളതെന്ന് ഹുസ്സൈന്‍ പറയുന്ന ഈ ഫോസില്‍ പാളികള്‍ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തില്‍ 'ടെലിസ്കോപ്പ്' എന്ന് റസ്സല്‍ ഉപയോഗിച്ച വാക്ക് മലയാളത്തില്‍ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈന്‍ ആണ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളില്‍ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം".

"ഈ വാദം മുഖവിലക്കെടുത്താല്‍, ശ്രീ ഹുസ്സൈന്‍, നാനൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണിരകള്‍ ഉണ്ടായിരുന്നു എന്നും കേംബ്രിയന്‍ കാലഘട്ടത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌.

ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങള്‍ക്ക് ശ്രീ ഹുസ്സൈനില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1. നാനൂറിലേറെ കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യര്‍ ജീവിച്ചിരുന്നോ?

2. കേംബ്രിയന്‍ ഫോസില്‍ പാളികളില്‍ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

3. കേംബ്രിയന്‍ കാലത്ത് മനുഷ്യന്‍ ജീവിച്ചിരുന്നോ?

ഈ ചോദ്യത്തിനൊന്നും ഹുസ്സൈന്‍ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്."

(Thursday, April 14, 2011


യുക്തിവാദീപാളയം ഞെട്ടിത്തെറിച്ചപ്പോള്‍...)


  "ഹുസൈന്‍ മാന്യവും സത്യസന്ധവുമായ മറുപടി തരില്ലെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ് "എന്ന് നിര്‍ലജ്ജം പച്ച നുണയെഴുതാന്‍ മടിക്കാത്ത സുശീലിന്റെ ബ്ലോഗില്‍ തന്നെ ഞാന്‍ നല്‍കിയ മറുപടിയാണു താഴെ:

"എന്‍ എം ഹുസൈന്‍  said...സുശീല്‍കുമാറേ,

1) മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി.

2) ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക് (Science Daily 2010 July 1)

3) മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി.

4) പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?

5) പരിണാമത്തെക്കുറിച്ച് ഞാനുന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്ക് ഇനിയും നിങ്ങളാരും വിശദീകരണം തരാതിരിക്കെ ചോദ്യോത്തര ഗിമ്മിക്കിന്റെ ആവശ്യമുണ്ടോ സുശീല്‍?

a) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ?.

b) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?

c) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?

d) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി? e) മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?

April 16, 2011 9:55 PM"


 കേരളത്തിലെ നിരീശ്വരവാദികളുടെ ആചാര്യനായ പ്രൊഫ: രവിചന്ദ്രന്‍ മൈക്രോസ്കോപ്പിലൂടെ വാന നിരീക്ഷണം നടത്താമെന്ന് എഴുതിയാല്‍ ഞെട്ടാത്ത യുക്തിവാദികള്‍ കേംബ്രിയന്‍ കാലം കോടിയാക്കിയെഴുതിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയതില്‍ ഞെട്ടുക മാത്രമല്ല ഞെട്ടിത്തെറിക്കുകയും ചെയ്തുവത്രേ! സുശീലിന്റെ വാക്കുകളിതാ: "അത് വായിച്ച് യുക്തിവാദീ പാളയം ഞെട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു. " പക്ഷേ മൈക്രോസ്കോപ്പിലൂടെ വാന നിരീക്ഷണം നടത്താമെന്ന് ആചാര്യനായ രവിചന്ദ്രന്‍ എഴുതിയാല്‍ ഞെട്ടാനുമാവില്ല, ഞെട്ടിത്തെറിക്കാനുമാവില്ല! പിന്നെന്തുണ്ടായെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ.
ഒരു പക്ഷേ,സുശീലിനെപ്പോലുള്ള നിരീശ്വരവാദികള്‍ കോരിത്തരിച്ചരിക്കാനാണു സാധ്യത!! അതിന്റെ ലക്ഷണങ്ങള്‍ പിന്നീടു കാണുകയും ചെയ്തു(അക്കാര്യം പിന്നീടു വിശദമാക്കുന്നുണ്ട്)
 

ഈശ്വരവാദിക്കു പിശകു പററിയാല്‍ ഞെട്ടിത്തെറിക്കുകയും നിരീശ്വരവാദിക്കു പിശകു പറ്റിയാല്‍ കോരിത്തരിക്കുകയും ചെയ്യുന്ന ഈ യുക്ത്യാഭാസത്തിനു മറ്റൊരു പ്രേരണ കൂടിയുണ്ടാകാം. നിരീശ്വരവാദിക്ക് എന്തബദ്ധവും എഴുതാം, ഈശ്വരവാദിക്ക് അബദ്ധമേ പിണയാന്‍ പാടില്ല എന്ന വിശ്വാസം ആയിരിക്കാം യുക്തിവാദികള്‍ക്കുള്ളത്! എന്തൊരു യുക്തിവാദം!?
 

പിശക് ആര്‍ക്കു പിണഞ്ഞാലും അംഗീകരിക്കാനുള്ള ശാസ്ത്രീയ ബോധവും യുക്തിയും ഏതെങ്കിലും കാലത്ത് ഇവര്‍ക്കുണ്ടാവുമോ?
പിശകു ചൂണ്ടിക്കാട്ടിയാല്‍ സമ്മതിക്കാതെ താത്ത്വിക മഠയത്തരങ്ങള്‍ നിരത്താനാണ് സുശീല്‍ കുമാര്‍ ശ്രമിച്ചത്. ഒന്നൊന്നായി പരിശോധിക്കാം:
(1) സുശീല്‍കുമാറിന്റെ വരികള്‍:


"ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തില്‍ 'ടെലിസ്കോപ്പ്' എന്ന് റസ്സല്‍ ഉപയോഗിച്ച വാക്ക് മലയാളത്തില്‍ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈന്‍ ആണ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളില്‍ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം".

"'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ '' എന്നെഴുതിയ അതേ വരിയില്‍ "ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ "എന്നും എഴുതുന്നു. ടെലിസ്കോപ്പ് എന്നു പ്രയോഗിച്ച സ്ഥലത്ത് മൈക്രോസ്കോപ്പ് എന്നു പ്രയോഗിച്ചാലും കുഴപ്പമില്ലെന്നു ധരിക്കുന്ന സുശീലിന്റെ തലയ്ക്ക് എന്തോ കുഴപ്പമുണ്ട്. വിദൂരത്തുള്ള വസ്തുക്കളെ കാണാനാണ് ടെലിസ്കോപ്പ് ഉപയോഗിക്കുക. ഭൂമിക്കും ചൊവ്വക്കുമിടയിലെ സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ സുശീല്‍കുമാറല്ലാതെ ഈ ഭൂലോകത്ത് മറ്റാരും മൈക്രോസ്കോപ്പ് ഉപയോഗിക്കില്ല. ഭൂമിയിലെ അമീബയെ നിരീക്ഷിക്കുന്ന കാര്യമല്ലല്ലോ റസ്സലും രവിചന്ദ്രനും എഴുതിയത്? സൂക്ഷ്മമായതിനെ നിരീക്ഷിക്കുന്നതാണ് മൈക്രോസ്കോപ്പെന്നു കേട്ടിട്ടുള്ള സുശീല്‍കുമാര്‍ സൂര്യനെ ചുറ്റുന്ന ഭൂമിക്കും ചൊവ്വയ്ക്കുമിടയിലെ 'സൂക്ഷ്മമായ'തിനെ നിരീക്ഷിക്കാനും അതു മതിയെന്നു കരുതിക്കാണും!
"ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍ക്കൂടി" സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പ് ഉപയോഗിക്കുന്നതു പോലെ മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നു കരുതുന്ന യുക്തിവാദിയായ സുശീലിന് യുക്തിയുടെ കണികയെങ്കിലുമുണ്ടെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ക്ക് എങ്ങനെ സമ്മതിക്കാനാവും? ഇങ്ങനെയൊക്കെ വാദിക്കുന്ന ഒരാള്‍ മൈക്രോസ്കോപ്പിനെപ്പറ്റി എന്താവും ധരിച്ചിട്ടുണ്ടാവുക? ഗ്രഹനിരീക്ഷണത്തിനുപയോഗിക്കുന്ന മറ്റെന്തോ 'കോപ്പ്' എന്നാവുമോ? യുക്തിവാദി ബുദ്ധിജീവിയുടെ കാര്യം ഭയങ്കരം തന്നെ!
 

(2) "ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പിനു പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പ്  "എന്നാണ് റസ്സലിന്റെ വിവരണത്തിലെ വാദം. ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പിനു പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തത്ര ചെറുതായ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതു കാണാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നു കരുതുന്നയാളുടെ മസ്തിഷ്കം ഭാവി തലമുറയ്ക്കു പഠിക്കാനായി സൂക്ഷിച്ചുവയ്ക്കേണ്ടതു തന്നെ! യുക്തിവാദവും യുക്തിവാദികളിലെ ബുദ്ധിജീവിയും ഡോക്കിന്‍സ് ഖണ്ഡനഖണ്ഡനത്തിന് ഇറങ്ങിത്തിരിച്ച വ്യക്തിയുമായ സുശീല്‍കുമാറിന്റെ ഈ തലച്ചോറിന് എന്തായാലും ചില സവിശേഷതകള്‍ കാണാനിടയുണ്ട്. ഏറ്റവും ശക്തിയേറിയതിനേക്കാളും ശക്തിയേറിയ ടെലിസ്കോപ്പ് ഉപയോഗിക്കേണ്ടിടത്ത് മൈക്രോസ്കോപ്പ് ഉപയോഗിച്ചാലും തെറ്റില്ല എന്നാണല്ലോ സുശീല്‍കുമാറിന്റെ വാദം. ഒരു പക്ഷേ കൂടുതല്‍ ശക്തിയേറിയ മൈക്രോസ്കോപ്പ് ഉപയോഗിക്കാമെന്നും സുശീലിനു വാദമുണ്ടാകാം! ഭയങ്കരം തന്നെ!
 

(3)ടെലിസ്കോപ്പ് എന്നു പ്രയോഗിച്ചിടത്ത് മൈക്രോസ്കോപ്പ് എന്നു പ്രയോഗിച്ചാലും ശരിയാണെന്ന് സുശീല്‍ കരുതാനുള്ള കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുന്നതു നോക്കൂ: ".......കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ "എന്ന്! സൂര്യനെ ചുറ്റുന്ന ഭൂമിക്കും ചൊവ്വക്കുമിടയിലെ 'സൂക്ഷ്മമായ'തിനെ നിരീക്ഷിക്കാനും അതു മതിയെന്നു കരുതിക്കാണും!
 

(4)സുശീലിന്റെ 'ടെലിസ്കോപ്പ് വിശകലനം' കത്തിക്കയറുന്നതിങ്ങനെ:   
"ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പ് എഴുതിയത് മാറിപ്പോയതാവാനിടയുള്ളതുപോലെ മന:പൂര്‍വമാകാനും സാധ്യതയുണ്ട്. അല്ലാതെ ഇംഗ്‌ളിഷില്‍ ടെലസ്‌ക്കോപ്പ് എന്നെഴുതിയാല്‍ ആരും മൈക്രോസ്‌ക്കോപ്പ് എന്ന് 'തര്‍ജമ' ചെയ്യാനിടയില്ല. സത്യത്തില്‍ ഇവിടെ തര്‍ജമ നടന്നിട്ടില്ല. അങ്ങനെയെങ്കില്‍ 'സൂക്ഷ്മദര്‍ശിനി' എന്ന പദമായിരുന്നു വരേണ്ടത്. രണ്ടായാലും അതൊരു വലിയ വിഷയമാകുന്നില്ല. അവിടെ ടെലസ്‌ക്കോപ്പും മൈക്രോസ്‌ക്കോപ്പും ശരിയാണ്,തെറ്റുമാണ്".
റസ്സലിന്റെ വാക്യങ്ങള്‍ ക്വട്ടേഷന്‍ മാര്‍ക്കോടെ മലയാളത്തിലേക്കു തര്‍ജുമ ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ഇംഗ്ലീഷിലെ ടെലിസ്കോപ്പിന്റെ സ്ഥാനത്ത് മൈക്രോസ്കോപ്പ് എന്നാണ് എഴുതിയത്. ഇതു് മാറിപ്പോയതാണെന്ന് സാമാന്യ ബുദ്ധി പോലും ഇല്ലാത്ത സുശീല്‍കുമാറിനൊഴികെ മറ്റെല്ലാ യുക്തിവാദികള്‍ക്കും മനസ്സിലാകാനാണു സാധ്യത. പ്രൊഫ: രവിചന്ദ്രനുമായി സംസാരിച്ചപ്പോള്‍ വാക്കു മാറിപ്പോയെന്ന് അദ്ദേഹം എന്നോടു സമ്മതിക്കുകയും ചെയ്തു. പക്ഷേ സുശീല്‍ അടങ്ങുമോ? കേരള യുക്തിവാദികളെ ഒന്നാകെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന് ഇരിക്കപ്പൊറുതിയുണ്ടാവുമോ? അങ്ങനെയാണ് മേല്‍ ഉദ്ധരിച്ച 'തത്ത്വശാസ്ത്ര വിശകലനം'  പ്രവഹിച്ചത്! റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നു പ്രയോഗിച്ചത് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ടെലിസ്കോപ്പ് എന്ന വാക്കിനു പകരം "മനപ്പൂര്‍വം "മൈക്രോസ്കോപ്പ് എന്നു പ്രയോഗിക്കുമെന്നു കരുതുന്ന സുശീലിന്റെ തലയില്‍ എന്താകാം? വല്ലാത്തൊരു തലയിലെഴുത്തു തന്നെ!!
 

ടെലിസ്കോപ്പ് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നയാള്‍ ടെലിസ്കോപ്പ് എന്നോ ദൂരദര്‍ശിനി എന്നോ അല്ലാതെ മൈക്രോസ്കോപ്പ് എന്നെഴുതിയാല്‍ അതിനെ തര്‍ജമയാഭാസമെന്നല്ലേ പറയുക? തര്‍ജമയുടെ ബാലപാഠം പോലും വശമില്ലാത്ത സുശീല്‍ കുമാര്‍ എങ്ങനെ കേരള യുക്തിവാദികളുടെ ബൌദ്ധിക പ്രതിനിധിയായി?
 

(5) മൈക്രോസ്കോപ്പ് എന്നെഴുതിയത് "മന:പൂര്‍വമാകാനും സാധ്യതയുണ്ട് "എന്നാണ് സുശീലിന്റെ വാദം.  അതായത് മൈക്രോസ്കോപ്പുകൊണ്ട് ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യനെ ചുറ്റുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാമെന്ന് പ്രൊഫ: രവിചന്ദ്രന്‍ എഴുതുമെന്നാണ് ഇദ്ദേഹത്തിന്റെ ധാരണ. തന്നെപ്പോലൊരു മഠയനാണ് പ്രൊഫ രവിചന്ദ്രനും എന്ന് സുശീല്‍ വിചാരിച്ചുവെന്നര്‍ഥം! ഇങ്ങനെ കരുതാന്‍ എന്താകാം കാരണം? അദ്ദേഹവും ഇദ്ദേഹത്തെപ്പോലെ നിരീശ്വരവാദിയാണ് എന്നതാണോ? രണ്ടുപേരെയും കോര്‍ത്തിണക്കുന്ന മറ്റെന്തെങ്കിലും കണ്ണിയുണ്ടോ?!
 

(6) റസ്സല്‍ ചോദിക്കുന്നു എന്നെഴുതിയശേഷം കോളനും ക്വട്ടേഷനും മാര്‍ക്കുകളും ചേര്‍ത്ത് റസ്സലിന്റെ വാക്കുകള്‍ മലയാളത്തിലാക്കിയത് തര്‍ജമയല്ലാതെ മറ്റെന്താണു സുശീലേ? ഈ തര്‍ജമാ വാക്യങ്ങള്‍ക്കിടയിലെ ടെലിസ്കോപ്പ് മലയാളത്തില്‍ മൈക്രോസ്കോപ്പായാല്‍ തര്‍ജമ എന്നല്ലാതെ മറ്റെന്താണു പറയുക? "തര്‍ജമ നടന്നിട്ടില്ല" എന്നും തര്‍ജമയാണു നടന്നതെങ്കില്‍ "സൂക്ഷ്മദര്‍ശിനി എന്ന പദമായിരുന്നു വരേണ്ടത്" എന്നുമാണല്ലോ സുശീല്‍ എഴുതിയത്. തര്‍ജമയല്ലെങ്കില്‍ പിന്നെന്താണ് നടന്നതെന്നു സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
 

(7)റസ്സലിന്റെ വാക്യങ്ങള്‍ തര്‍ജമ ചെയ്തു മലയാളത്തിലാക്കിയ ഒരു ഖണ്ഡികയില്‍ ടെലിസ്കോപ്പ് എന്ന പദം മാത്രം തര്‍ജമ ചെയ്യാതെ ("ഇവിടെ തര്‍ജമ നടന്നിട്ടില്ല") മൈക്രോസ്കോപ്പ് എന്നു തിരുകിക്കയറ്റിയ പ്രൊഫ: രവിചന്ദ്രന്‍ ചെയ്തത് അപരാധമല്ലേ? തര്‍ജമ ചെയ്ത വാക്യത്തില്‍ ഒരു വാക്കു മാത്രം തര്‍ജമ ചെയ്യാതെ മറ്റൊരു മഠയന്‍ പദം തിരുകിക്കയറ്റി റസ്സലിനെ സുശീലിനെപ്പോലൊരു മന്ദബുദ്ധിയാക്കി മലയാളികള്‍ക്കിടയില്‍ അവതരിപ്പിച്ചത് ഏതു വിവര്‍ത്തന ധര്‍മമാണെന്ന് സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
 

(8)ഇനിയാണ് സുശീലിന്റെ 'ധിഷണാ വൈഭവം' അക്ഷരാര്‍ഥത്തില്‍ വെളിവാകുന്നത്.ഈ വാക്യം നോക്കൂ:"രണ്ടായാലും അതൊരു വിഷയമാകുന്നില്ല. അവിടെ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ശരിയാണ്, തെറ്റുമാണ്. " ചിന്താശക്തിയുടെ ഊക്ക് നോക്കണേ!
ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യനെ ചുറ്റുന്ന ചെറിയ ചായക്കപ്പ് നിരീക്ഷിക്കാന്‍ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നതാണ് ശരി എന്ന് ഇതുവരെയും വാദിച്ചയാള്‍ ഇപ്പോള്‍ ( 17 ഏപ്രില്‍  2011  7:51 PM) പറയുന്നത് ഇതേ കാര്യം തെറ്റുമാണെന്നാണ്. ഒരേ കാര്യം ഒരേ സമയം ശരിയുമാണ് തെറ്റുമാണെന്ന്! ഒരേ കാര്യം ഒരേ സന്ദര്‍ഭത്തില്‍ ശരിയും തെറ്റുമാണെന്നു വാദിക്കുന്നയാള്‍ മന്ദബുദ്ധിയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
 

(9)"അവിടെ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ശരിയാണ്, തെറ്റുമാണ് "(എന്റമ്മോ!!) എന്നെഴുതിയതിന്റെ അര്‍ഥം സുശീലിന്റെ 'ബുദ്ധി'യില്‍ തെളിഞ്ഞുകാണില്ല. ഭൂമിക്കും ചൊവ്വക്കുമിടയിലായി സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ഉപയോഗിക്കാം എന്നാണ് ശരിയുടെ അര്‍ഥം (മഠയത്തം -ഒന്ന്). രണ്ടും ഉപയോഗിക്കാം എന്നതു തെറ്റാണെന്നതാണല്ലോ "തെറ്റുമാണ്" എന്നതിനര്‍ഥം! (മഠയത്തം -രണ്ട്)
രണ്ടു മഠയത്തരങ്ങള്‍ ഒറ്റ വാക്യത്തിലാക്കാന്‍ കഴിവുള്ള ആരെയെങ്കിലും പറ്റി മുന്‍പു വായനക്കാര്‍ കേട്ടിട്ടുണ്ടോ?
 

(10)"രണ്ടായാലും അതൊരു വിഷയമാകുന്നില്ല "എന്നാണ് സുശീലിന്റെ മറ്റൊരു യുക്തിചിന്ത. ഭൂമിക്കും ചൊവ്വക്കുമിടയിലായി സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പായാലും മൈക്രോസ്കോപ്പായാലും പ്രശ്നമില്ലെന്ന്! മൈക്രോസ്കോപ്പ് എന്നതു ടെലിസ്കോപ്പ് പോലുള്ള എന്തോ 'കോപ്പാ'ണെന്നു ധരിച്ച  സുശീല്‍ കുമാര്‍ ഇങ്ങനെ തന്നെയാണല്ലോ പ്രഖ്യാപിക്കേണ്ടത്! രണ്ടും എന്തോ കോപ്പാണെന്നേ സുശീല്‍കുമാറിനറിയൂ എന്ന് ഈ വാക്യം തെളിയിക്കുന്നു.
(ഇനിയുള്ളത് ഇതിലും വലിയ തമാശകളാണ്. അവ രണ്ടാം ഭാഗത്തില്‍. ഏതായാലും എന്റെ ഒരു പിശകു കണ്ടെത്താന്‍ പത്ത് ആന മഠയത്തങ്ങള്‍ എഴുന്നള്ളിക്കേണ്ടി വന്ന സുശീല്‍കുമാറിനു നന്ദി)