ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, December 29, 2010

സൃഷ്ടിവാദത്തിന്റെ പരീക്ഷണാത്മകത

ഒരു സിദ്ധാന്തം ശാസ്ത്രീയമാകണമെങ്കില്‍ പരീക്ഷണത്തിലൂടെ തെളിയിക്കാനാകണം (Testable) എന്ന വീക്ഷണം പ്രമുഖ ശാസ്ത്രദാര്‍ശനികനായ കാള്‍ പോപ്പര്‍ മുന്നോട്ടുവെച്ചിരുന്നു. 
ഇതനുസരിച്ച് ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാവുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമല്ല (Not a testable scientific theory) എന്നും അദ്ദേഹം വിലയിരുത്തി. ഇതേപ്പറ്റി എഴുതിയത് സ്വഭാവികമായും പരിണാമവാദികളെ പ്രകോപിതരാക്കി. പോപ്പര്‍ ഈ അഭിപ്രായം പിന്‍വലിച്ചുവെന്നും ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാനാവുമെന്ന് പോപ്പര്‍ തിരുത്തിയെന്നും വാദമുണ്ടായി. പോപ്പര്‍ ഈ അഭിപ്രായം പിന്‍വലിച്ചിട്ടില്ലെന്നും ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാനാവില്ലെന്നും ഞാന്‍ സമര്‍ത്ഥിച്ചു.(പ്രകൃതി നിര്‍ധാരണത്തില്‍ നിന്നും രൂപപ്പെടുന്ന ചില നിഗമനങ്ങളാണ് പോപ്പര്‍ തെളിയിക്കാമെന്നു സമ്മതിച്ചത്. ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാമെന്ന് ജീവിതത്തില്‍ ഒരു കാലത്തും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടില്ല).


        ഡാര്‍വിനിസത്തെ ന്യായീകരിക്കാന്‍ രംഗത്തു വന്ന ജാക്ക്റാബിറ്റ്, കാളിദാസന്‍ എന്നിവര്‍ തുരുതുരാ
കമന്റുകളെഴുതിയെങ്കിലും മറിച്ചു സമര്‍ത്ഥിക്കാവുന്ന തെളിവുകളൊന്നും ഹാജറാക്കിയില്ല.


        ഈ സന്ദര്‍ഭത്തിലാണ് അപ്പൂട്ടന്റെ അഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഡാര്‍വിനിസം ശാസ്ത്രീയമായി തെളിയിക്കാമെന്നു സമര്‍ത്ഥിക്കാന്‍ അദ്ദേഹം ശ്രമിക്കുക പോലും ചെയ്തില്ല. പകരം സ്യഷ്ടിവാദം പരീക്ഷണപരമായി തെളിയിക്കാനാവുമെന്ന എന്റെ വാദത്തിന് തെളിവ് ആവശ്യപ്പെടുകയാണുണ്ടായത്. പരിണാമം പരീക്ഷണപരമായി തെളിയിക്കാനാവുമോ എന്ന ചര്‍ച്ചയിലൂടെ അതു സാധ്യമല്ലെന്നു  ബോധ്യമായപ്പോള്‍ സ്യഷ്ടിവാദം തെളിയിക്കാനാവുമോ എന്നതിലേക്ക് ചര്‍ച്ച വഴിമാറി.


        ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ ഭാഗമല്ല ഇതെന്ന് വ്യക്തമാണല്ലോ. ഡോക്കിന്‍സിന്റെ പ്രമാണമായ ഡാര്‍വിനിസത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നു സമര്‍ത്ഥിക്കലാണ് ഇവിടെ ആവശ്യമായിട്ടുളളത്. എന്നിരുന്നാലും അപ്പൂട്ടന്‍ ന്യായമായ സംശയങ്ങള്‍ മുന്നോട്ടു വെക്കുന്നതിനാല്‍ അല്പം വിശദീകരണങ്ങളാകാമെന്നു കരുതുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കൂ:“സ്യഷ്ടിവാദം Testable ആണോ? എന്തെല്ലാമാണ് സ്യഷ്ടിവാദത്തിന്റെ കണ്ടെത്തലുകള്‍.എന്തെല്ലാം പ്രവചനങ്ങളുണ്ട് സ്യഷ്ടിവാദത്തില്‍.  സൃഷ്ടിവാദത്തിന്റെ ആരംഭം മുതല്‍ക്കുളളചരിത്രം നോക്കിയാല്‍ എന്തുമാത്രം പുരോഗമിച്ചിട്ടുണ്ട്”.


       ഏതാനും പേജുകളായി അപ്പൂട്ടന്‍ അവതരിപ്പിച്ചതിന്റെ സത്ത ഈ ഖണ്ഡികയിലൊതുങ്ങുന്നു.    മറ്റു വിശദാംശങ്ങളെല്ലാം ടെസ്റ്റബിലിറ്റിയുമായി ബന്ധമില്ലാത്ത സാമാന്യ സംശയങ്ങളാണ്. ഇവയില്‍ ഏറിയകൂറും സൃഷ്ടിവാദത്തിന്റെ പ്രാഥമിക സങ്കല്പങ്ങള്‍ പോലും പരിചിതമല്ലാത്തതു കൊണ്ട്  ഉണ്ടായതുമാണ്. അതിനാല്‍ ഈ ചര്‍ച്ചയുടെ ആദ്യഭാഗം ടെസ്റ്റബിലിറ്റിയില്‍ ഒതുക്കാം.


ഒരു സിദ്ധാന്തത്തിന്റെ സയന്റിഫിക് സ്റ്റാറ്റസ് നിര്‍ണയിക്കുന്നത് ടെസ്റ്റബിലിറ്റിയാണെന്ന് കാള്‍പോപ്പര്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. (കാള്‍ പോപ്പര്‍ ശാസ്ത്രദര്‍ശനത്തിന്റെ ഏക ആധാരരേഖയാണ് എന്നെനിക്ക് അഭിപ്രായമില്ല. പരിണാമവാദിയായ കാള്‍പോപ്പര്‍ തന്നെ ഡാര്‍വിനിസം ശാസ്ത്ര സിദ്ധാന്തമല്ലെന്ന് -Not a testable scientific theory-  അഭിപ്രായപ്പെട്ടു എന്നതു ശ്രദ്ധേയമാണ്. ഇതായിരുന്നു പോപ്പറെ പരാമര്‍ശിക്കാനുളള കാരണം.       തോമസ് കൂന്‍ മുതല്‍ പോള്‍ ഫെറാബെന്റും അലന്‍ സോക്കലും വരെയുളള ശാസ്ത്രദാര്‍ശനികരുടെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രസക്തമെങ്കില്‍ പിന്നീട് പ്രതിപാദിക്കാം).


       ടെസ്റ്റബിലിറ്റി തെളിയിക്കാനുളള വഴിയിതാണ്:  സിദ്ധാന്ത രൂപീകരണം, പരീക്ഷണം, നിഗമനം (Create hypothesis, Design the experiment & Test the hypothesis,). സൃഷ്ടിവാദ സിദ്ധാന്തം: ജീവജാതികള്‍ (Species) സുസ്ഥിരമാണ്.  (ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്.ജീവജാതികള്‍ക്കിടയിലെ വ്യതിയാനങ്ങള്‍ –variations- സ്യഷ്ടിവാദ സിദ്ധാന്തത്തിന്റെ ഭാഗമാണ്.ഒരേ മാതാപിതാക്കള്‍ക്ക് തന്നെ ജനിക്കുന്ന മക്കള്‍ പോലും എത്രയോ വിഭിന്നരാണ്). ഒരു ജീവജാതിയും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിജാതിയായി മാറുകയില്ല. ഡാര്‍വിന്‍ ജനിക്കുന്നതിനും മുന്‍പേ  പ്രക്യതിശാസ്ത്രപഠനങ്ങളില്‍ immutability of species എന്ന സങ്കല്പമാണുണ്ടായിരുന്നത്.


       ഈ സിദ്ധാന്തം പരീക്ഷിക്കാന്‍ ആര്‍ക്കും സാധിക്കും. ഏതെങ്കിലും ഒരു ജീവജാതിയെ തിരഞ്ഞെടുത്ത് തലമുറകളോളം അവയെ നിരീക്ഷിക്കുക. കുറഞ്ഞ കാലയളവില്‍ ആയിരക്കണ
ക്കിന് തലമുറകളെ പ്രത്യുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പഴയീച്ചകളോ ബാക്ടീരിയകളോ കൂടുതല്‍ ഉചിതമാവും .  പതിനായിരക്കണക്കിന് തലമുറകള്‍ പിന്നിട്ടാലും  അവക്ക്     ജീവജാതിപരമായ(species level) മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നു വ്യക്തമാവും


       “ജീവിജാതികള്‍ സുസ്ഥിരങ്ങളാണ്” എന്ന സ്യഷ്ടിവാദം നിലനില്‍ക്കെയാണ് “ജീവജാതികള്‍ സുസ്ഥിരങ്ങളല്ല” എന്ന വാദവുമായി ചാള്‍സ് ഡാര്‍വിന്‍ എത്തുന്നത്. ഇതാണ് പരിണാമവാദമായി സ്വീകാര്യത നേടിയത് (പരിണാമവാദം ഡാര്‍വിന്‍ കണ്ടുപിടിച്ചതല്ല. അതിനുമുന്‍പും അത്തരം ആശയങ്ങളുണ്ടായിരുന്നു; പ്രാചീന ഗ്രീക്കുകാര്‍ക്കിടയില്‍ വരെ). ടെസ്റ്റബിലിറ്റിയുമായി ബന്ധപ്പെട്ട് Research Hypothesis(H1)എന്നും Null Hypothesis(H0)എന്നും രണ്ടു ഭാഗങ്ങള്‍ ചാര്‍ട്ട് ചെയ്യാറുണ്ട്. ‘ജീവജാതികള്‍ സുസ്ഥിരങ്ങളാണ്’ എന്നതും 'ജീവജാതികള്‍ സുസ്ഥിരങ്ങളല്ല' എന്നതും യഥാക്രമംH(1) ആയും H(0) ആയും മറിച്ചും ടെസ്റ്റ് ചെയ്യാവുന്നതാണ്.


       ജീവിജാതികള്‍ സുസ്ഥിരങ്ങളല്ല എന്നു തെളിയിക്കാനും H(0) പരിണാമവിധേയമാണ് എന്നു വരുത്താനും നിരവധി പരീക്ഷണങ്ങള്‍ അവര്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒന്ന് പഴയീച്ച ( Drosophila Melanogaster) കളില്‍ തോമസ് മോര്‍ഗന്‍ തുടങ്ങിവെച്ച പരീക്ഷണങ്ങളാണ്;
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ . കൃത്രിമമായ റേഡിയേഷന്‍ പരീക്ഷണങ്ങളിലൂടെ ലക്ഷക്കണക്കിന് പഴയീച്ച തലമുറകളെ  മറ്റനേകം ഗവേഷകരും പഠന-നിരീക്ഷണവിധേയമാക്കി. 1906 ലാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്രജ്ഞനായ തോമസ്
മോര്‍ഗന് പഴയീച്ച പരീക്ഷണങ്ങള്‍ എന്ന ആശയം സ് ട്രൈക്ക് ചെയ്തത് എന്നു പറയാം. മ്യൂട്ടേഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ റേഡിയേഷന്‍ പ്രയോഗിച്ചു. ഇതുവഴി പ്രകൃതിയില്‍ സംഭവിക്കുന്നതിന്റെ 15000% വര്‍ധനവുണ്ടാക്കാനായി. അനേകം ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട് പഴയീച്ചകളില്‍ സംഭവിക്കാനിടയുള്ള പരിണാമം കാണാന്‍ അവര്‍ കാത്തിരുന്നു. എന്നിട്ടും പഴയീച്ചകള്‍ പഴയീച്ചകളായി തുടര്‍ന്നു. അവ മറ്റൊരു സ്പീഷിസായില്ലെന്നതു പോകട്ടെ,ഒരു പുതിയ അവയവം പോലും അവയില്‍ പരിണമിച്ചുണ്ടായില്ല. ചുരുക്കത്തില്‍ ജീവികള്‍ സുസ്ഥിരങ്ങളാണെന്ന് മോര്‍ഗന്റെ പരീ
ക്ഷണങ്ങള്‍ തെളിയിച്ചു! (ഇവിടെ ജാക്ക്റാബിറ്റ്, മി, കെ.പി       മുതലായവര്‍ ചാടിവീണ് പറയാന്‍ സാധ്യതയുള്ള സംശയമിതാണ്: പക്ഷേ, മോര്‍ഗന്റെ കണ്‍ക്ളൂഷന്‍ ഇങ്ങനെയല്ലല്ലോ. മോര്‍ഗന്‍ എന്തുപറഞ്ഞുവെന്നതിനു പ്രാധാന്യം നല്‍കാന്‍ ഇവര്‍ വെമ്പുന്നത് പരിണാമാന്ധവിശ്വാസികളായതു കൊണ്ടാണ്.  ഇത്തരക്കാര്‍എഴുതി നിറക്കുന്നവ ‍ ഭാരം നോക്കി വിലയിടുന്ന ആക്രിക്കച്ചവടക്കാര്‍ പരിഗണിക്കുമെന്നല്ലാതെ ഗുണനിലവാരം നോക്കുന്നവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്യില്ല. അതുകൊണ്ടാണ് ഇത്തരക്കാരുടെ ഓരോ കമന്റിനും മറുപടിയെഴുതാത്തതും. അതിനിടെ അപ്പൂട്ടന്റെ ബ്ളോഗില്‍  ജ്ഞാനിയെന്ന മേനിയോടെ കടന്നുവന്ന് ശുദ്ധവിഡ്ഢിത്തങ്ങള്‍മാത്രം എഴുതിയ ബാബുരാജിന്റെ വരി കള്നോക്കു: " I have few doubts , ofcourse adressed to Mr.Hussain.
So your one argument against evolution is absence of Transitional fossils ? Oh! I thought you people long back abandoned that question."
 
 എന്തൊരു വിവരം! സൃഷ്ടിവാദികളുടെ ഈ വിമര്‍ശനം
പില്‍ക്കാലത്ത് പരിണാമവാദികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായതിന്റെ ഫലമാണ് സ്റ്റീഫന്‍ ഗൌള്‍സിന്റെ Punctuated equilibria എന്ന സിദ്ധാന്തം. സൃഷ്ടിവാദ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യുന്നു എന്ന് ഇവരൊക്കെ എങ്ങനെ അറിയാന്‍! 
     
      യുദ്ധ ശാസ്ത്രം മൂര്‍ധന്യതയിലെത്തിയ അമേരിക്കയില്‍ ക്യാന്‍സര്‍ റിസ്ക് വലിയ തോതിലാണ് ( one out of two men and one out of three women ) എന്നെഴുതിയപ്പോള്‍ മുസ്ളിം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇതേ റിസ്ക്ക് വിശദമായി എഴുതി കാളിദാസന്‍ എന്റെ വാദം സ്ഥിരീകരിച്ചു. പാശ്ചാത്യന്‍ സ്വാധീനമനുസരിച്ച് ഇത് വര്‍ധിക്കും എന്നുതന്നെയാണ് ഞാനും സമര്‍ത്ഥിച്ചത്. പക്ഷേ മുസ്ളീംകളെ ‘ചീത്ത’വിളിച്ചാല്‍ തന്റെ വാദം സമര്‍ത്ഥിക്കപ്പെടുമെന്നു    ധരിച്ച  ഇവര്‍ക്ക്     മറുപടി കൊണ്ടെന്തു   പ്രയോജനം?  "കഴുതേ,    നീയിത്  മനസ്സിലാക്കു" എന്നത് നിരര്‍ത്ഥകമായ അഭ്യാസമാണല്ലോ. അതിനാല്‍, വായനക്കാര്‍ക്ക് ആവശ്യമാകുമ്പോള്‍ വേണ്ട കമന്റുകളിലേ എനിക്ക് താല്പര്യമുള്ളു).


              മോര്‍ഗന്റെ  മ്യൂട്ടേഷന്‍ പരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍   ഇവരൊക്കെ കൊട്ടിഘോഷിക്കുന്ന മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലെന്‍സ്ക്കിയുടെ പരീക്ഷണങ്ങള്‍ അത്ര വലിയ കാര്യമൊന്നുമല്ല. എന്താകട്ടെ ഇവയെല്ലാം അസന്ദിഗ്ധമായും തെളിയിക്കുന്നത് ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്ന സൃഷ്ടിവീക്ഷണത്തെയാണ്.


              ഇത് സംബന്ധമായി അപ്പൂട്ടന്റെ ബ്ളോഗില്‍ ഞാന്‍ എഴുതിയ മറുപടികളെപ്പറ്റി ചില പ്രതികരണങ്ങള്‍ കണ്ടിരുന്നു.അവയെക്കൂടി മുന്‍നിറുത്തിയാകാം ഉപസംഹാരം. മി.എഴുതിയതൊക്കെയും ബാക്ടീരിയകള്‍ പരിണമിച്ചതിന് തെളിവ് നല്‍കുന്നവയല്ല (ഇതെപ്പറ്റി ഇനിയും ചര്‍ച്ച തുടരുകയാണെങ്കില്‍ ലെന്‍സ്കി പരീക്ഷണങ്ങളെപ്പറ്റി മാത്രം വിശദമായ പോസ്റ്റിടാം). മി.യുടെ മനോഭാവം അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്നു ഗ്രഹിക്കാം: "ലെന്‍സ്കി പരീക്ഷണത്തെപ്പറ്റി ഇനി പറയാനുണ്ടെങ്കില്‍ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളെപ്പറ്റിയും വിശദമാക്കി അതില്‍ എന്താണ് താങ്കള്‍ എതിര്‍ക്കുന്നതെന്ന് വിശദമായി പറയാന്‍ ശ്രമിക്കുക. അല്ലാതെ”ഓനാള് ശരിയല്ലപ്പാ... ഓന്‍ പറയുന്നതൊന്നും ഞമ്മളെടുക്കൂല്ല” എന്ന ലൈന്‍ ഒഴിവാക്കുക". എന്റെ ലൈന്‍ ഇതാണെന്നു കരുതണമെങ്കില്‍ മി.യുടെനിലവാരം പരിതാപകരമാവണം! ഡോക്കിന്‍സിനെ ഖണ്ഡിക്കുന്ന ഇത്രയേറെ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ മിനക്കെട്ട എന്നെക്കുറിച്ച് താങ്കള്‍ ഇതാണ് ധരിച്ചിട്ടുള്ളതെങ്കില്‍ താങ്കള്‍ ഇപ്പോഴും എത്രയോ ദശകങ്ങള്‍ പഴക്കമുള്ള ഒരു മൈന്റ്സെറ്റിന്റെ ഉടമയാണെന്നണര്‍ത്ഥം!.  എന്നെ പ്രതിയാക്കാനാണ് ഇങ്ങനെ പ്രയോഗിച്ചതെങ്കിലും താങ്കളാണതിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാവും.
               
 “ഓനാള് ശരിയല്ലപ്പാ...”എന്ന ലൈനുള്ള ആള്‍ ഖണ്ഡനകൃതിയെഴുതുമോ മി.മീ?


“പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളെപ്പറ്റിയും വിശദമാക്കി അതില്‍ എന്താണ് താങ്കള്‍ എതിര്‍ക്കുന്നതെന്ന്" വിശദമായി പറയണമെന്നാണ് മി.യുടെ ആവശ്യം. ലെന്‍സ്കിയുടെ പരീക്ഷണത്തിലെ ഒരു ഘട്ടത്തെയും ഞാന്‍ എതിര്‍ത്തിട്ടില്ല എന്ന കാര്യം മി.ക്ക് ഇതുവരെയും മനസ്സിലായില്ലേഅദ്ദേഹത്തിന്റെ പരിണാമപരമായ നിഗമനത്തെ-കണ്‍ക്ളൂഷനെ -മാത്രമാണ് ഞാന്‍ എതിര്‍ത്തത്.


                കെ.പി.യുടെ മറുപടി രസാവഹമാണ്: "This answer only supports my assertion that creationism is nothing more than a parasiticഎട്ടുകാലി മമ്മൂഞ്ഞ് വാദം...". ഇതിലപ്പുറം
എന്തു പറയാന്‍! ശാസ്ത്രം കണ്ടെത്തുന്നതെല്ലാം പരിണാമം തെളിയിക്കുന്നുവെന്ന് മേനിനടിക്കുന്ന പരിണാമവാദികളാണ് യഥാര്‍ത്ഥ എട്ടുകാലി മമ്മൂഞ്ഞുമാര്‍. എട്ടുകാലിയുടെ പാരമ്പര്യത്തില്‍ സൃഷ്ടിവാദികളേക്കാള്‍ പങ്ക് അവകാശപ്പെടുന്നവരും പരിണാമവാദികള്‍ തന്നെയാണല്ലോ!.

(തുടരും)

275 comments:

  1. Sorry, then I can't help you there.May be it has got something to do with your minimal 'cognitive capacity.'(Hussain's favorite diagnosis for anybody who won't agree with his version of 'science' or whatever it is he is revealing here)

    ReplyDelete
  2. ബ്രൈറ്റേട്ടാ,

    അല്ലേലും ഹുസ്സൈന്റെ ചിന്നാ diagnosis ഒന്നും മതിയവത്തില്ല.

    ബ്രൈറ്റേട്ടന്റെ കയ്യിൽ തന്നെ ഒരു ഉഗ്രൻ ട്രീറ്റ്മെന്റ് (I was giving Hussain enough rope to hang himself.)ഉണ്ടല്ലൊ...

    അതൊരു കശ്ണം എടുത്തങ്ങ് സ്വയം ഒന്ന്...

    ReplyDelete
  3. @ Kaalidaasan
    വിവരമില്ലായ്മ രോഗമാണോ എന്ന് നാജ് എന്നെക്കൊണ്ട് ചോധിപ്പിച്ചതാ.

    നാജ് എനിക്ക് പറഞ്ഞു തരുവാരുന്നു ഞാന്‍ എങ്ങനെ ചോദ്യം ചോദിക്കണം എന്നൊക്കെ!!!!!

    ഇപ്പൊ വന്നു വന്നു ചോദ്യം എങ്ങനെ ചോദിക്കണം എന്ന് വരെ പറഞ്ഞു തരാന്‍ തുടങ്ങി. പക്ഷെ എന്നിട്ടും മറുപടി പറയാന്‍ പറ്റുന്നില്ല... :(

    നാജിനു ആദ്യം ഞാന്‍ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല. പിന്നെ മനസിലായപ്പോ സ്കൂട്ടായി :)

    ഇത്ര സിമ്പിള്‍ ആയ ഒരു കാര്യം മനസിലാക്കാന്‍ പറ്റാത്തവര്‍ക്ക് പരിണാമം മനസിലാക്കികൊടുക്കാന്‍ നടക്കുന്ന നിങ്ങളെയാണ് അടിക്കേണ്ടത്.. :) :)

    ReplyDelete
  4. കാളിദാസന്,
    വിശദമായ മറുപടി പുറകേ.
    (1)Evolution theory എന്ന ഒരു തിയറി ഇല്ല. Evolution theories ആണുള്ളത്. ഇവരെല്ലാവരും evolution നെ fact ആയി കാണുന്നു. ഇത് tested ആണെന്നത് പോപ്പറുടെ ഒരു വിശ്വാസം മാത്രമാണ്. അദ്ദേഹം പരിണാമവാദിയായതുകൊണ്ട് അങ്ങനെ വിശ്വസിച്ചു എന്നുമാത്രം. Evolution theory എങ്ങനെ test ചെയ്തു എന്ന് പോപ്പര്‍ ഒരിടത്തും സമര്‍ത്ഥിച്ചിട്ടില്ല. എന്നാല്‍ Darwinism ഒരിക്കലും tested അല്ല എന്നും very far from being established എന്നും കൃത്യമായി അദ്ദേഹം സമര്‍ത്ഥിച്ചിട്ടുമുണ്ട്. അതിനാല്‍ പോപ്പര്‍ യുക്തിപരമായി സമര്‍ത്ഥിച്ചത് ഞാന്‍ സ്വീകരിക്കുന്നു. സമര്‍ത്ഥിക്കാത്തത് തള്ളിക്കളയുന്നു.

    ഡാര്‍വിനിസമല്ലാതെ മറ്റേതെങ്കിലും പരിണാമ സിദ്ധാന്തത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ആ ഡാര്‍വിനിസം very far from being established ആണെന്നത് താങ്കളെ ഒരു അശാസ്ത്രീയവാദിയാക്കുന്നില്ലേ?
    (2)ജീവജാതികള്‍ (അനേകം സ്പീഷീസുകള്‍) ഇന്റര്‍ബ്രീഡിങ് നടത്തുന്നില്ല. ജീവജാതി(ഒരു സ്പീഷീസ്)യാണ് ഇന്റര്‍ബ്രീഡിങ് നടത്തുന്നത്. ഏകവചനവും ബഹുവചനവും പോലും കാളിദാസനു മനസ്സിലാകുന്നില്ലല്ലോ ദൈവമേ? അതിനും പഴിക്കുന്നത് എന്നെ. കഷ്ടം.

    എന്റെ നിലപാടറിയാന്‍ താങ്കള്‍ പാഴൂര്‍പ്പടിപ്പുര വരെ പോകേണ്ട സ്ഥിതിയാണെന്നു മനസ്സിലായി.
    ഗ്രഹണശേഷി സ്വന്തമായുണ്ടായിരുന്നുവെങ്കില്‍ പാഴൂര്‍പ്പടിവരെ പോകേണ്ടിവരുമായിരുന്നോ?

    ReplyDelete
  5. ബ്രൈറ്റേ,

    ആ Origin of Species ആദ്യമേ ഒന്ന് വായിച്ചിരുന്നെങ്കില് ....

    ReplyDelete
  6. KP,
    താങ്കള്‍ക്കുള്ള വിശദമായ മറുപടിയും പുറകേ ഇടുന്നുണ്ട്.
    കാള്‍ പോപ്പര്‍ ഡാര്‍വിനിസം very far from being established എന്നു പറഞ്ഞത് KP കണ്ടില്ലേ? ഡാര്‍വിന്റേതല്ലാത്ത പരിണാമ സിദ്ധാന്തത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഡാര്‍വിനിസത്തെ ഇനി എന്തുചെയ്യും?
    >>>>KP said...
    @Ravi Menon:

    Comments എല്ലാം വായിക്കുന്നുണ്ടല്ലോ? Karl Popper, his opinion on theory of evolution, and testability എന്ന കാര്യങ്ങളിൽ ഒരു തീരുമാനം ആയി കേട്ടോ..

    അഭിപ്രായം അറിയിക്കുമല്ലോ?<<<
    KP,
    ഇവിടെ കാളിദാസനാണു തെറ്റിയത്. പോപ്പര്‍ ഇതു ("very far from being established " )പറഞ്ഞത് മനസ്സുമാറിയശേഷം 1977 നവംബര്‍ 8നാണ്. അതിനാല്‍ തീരുമാനമായി. ഡാര്‍വിനിസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് പോപ്പര്‍ മരിക്കും വരെ എടുത്ത നിലപാട്.
    അപ്പോള്‍ രവിമേനോനല്ല, കാളിദാസന്റെ വിഡ്ഢിത്തരങ്ങള്‍ വിശ്വസിക്കുന്ന താങ്കളെപ്പോലുള്ളവരാണ് ലജ്ജിച്ചു തലതാഴ്ത്തേണ്ടത്

    ReplyDelete
  7. ബാബുരാജേ,
    അക്ഷരപ്പിശകുകളാണല്ലോ താങ്കള്‍ക്ക് അത്താണി. ഗോള്‍ഡിന്റെ ഏറെക്കുറെ എല്ലാ കൃതികളും വായിച്ചിട്ടുള്ള ആളാണ് ഞാന്‍.
    ഇനി വിഷയത്തെപ്പറ്റി.
    (1)മ്യൂട്ടേഷന്‍ റേറ്റ് കൂട്ടിയാല്‍ പുതിയ ജീവികളുണ്ടാകില്ലെങ്കില്‍ ഡാര്‍വിനിസം തെറ്റാണെന്ന് അര്‍ത്ഥം.
    (2)ശാസ്ത്രജ്ഞനായ മുള്ളര്‍ മ്യൂട്ടേഷന്‍ റേറ്റ് കൂട്ടിയത് പുതിയ ജീവജാതികള്‍ ഉരുത്തിരിയുമെന്ന പ്രതീക്ഷയിലാണ് . മുള്ളറേക്കാള്‍ പരിണാമ വിവരം താങ്കള്‍ക്കാണോ ഉള്ളത്?
    (3)റേഡിയോയുടെ വയറുമാറ്റി പിടിപ്പിക്കുന്ന ഡോക്കിന്‍സിന്റെ ഉദാഹരണം വായിച്ചാല്‍ ഇതൊക്കെ മനസ്സിലാവുമോ?
    (4)ഗോള്‍ഡിന്റെ സിദ്ധാന്ത പ്രകാരം ഇടക്കണ്ണികള്‍ ഉണ്ടാകില്ല. ചെരുപ്പിനൊത്തു കാല്‍ മുറിക്കുന്ന തന്ത്രമാണ് ഗോള്‍ഡ് പയറ്റിയത്.
    (5)താങ്കള്‍ കൂടുതല്‍ കമന്റ് എഴുതിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ "ശുദ്ധവിഡ്ഢിത്തങ്ങള്‍" എങ്ങനെ വിവരിക്കാനാണ്?

    ReplyDelete
  8. മി. കെ.പി ,
    പുതിയ ചോദ്യങ്ങള്‍ നിരത്താതെ പഴയവ ആവര്‍ത്തിച്ചതിന് നന്ദി. ഒട്ടേറെ പേര്‍ക്ക് ഒറ്റയാനായി മറുപടി നല്‍കുന്നതിലെ പ്രായോഗിക പ്രയാസങ്ങള്‍ മനസിലാക്കിയതിന് പ്രത്യേക നന്ദി.
    1.എന്റെ വീക്ഷണത്തില്‍ പരിണാമ സിദ്ധാന്തമാണ് കൂടുതല്‍ പാരസിറ്റിക്. കാരണം താങ്കള്‍ സൂചിപ്പിച്ചതുതന്നെ It feeds on science!തീര്‍ന്നില്ല does not- do any good on its own, at the same time attempts to weaken.ഇതെല്ലാം പരിണാമവാദത്തിനാണ് കൂടുതല്‍ ചേരുക.
    2.ശാസ്ത്രം ഉണ്ടായത് ഡാര്‍വിന്റെ ജന്മത്തോടെയാണെന്ന മട്ടിലുള്ള അവതരണം ചരിത്ര വിരുദ്ധമാണ്. ജീവശാസ്ത്രത്തിലെ തന്നെ മൌലിക പ്രാധാന്യമുള്ള കണ്ടെത്തലുകള്‍ക്ക് പരിണാമത്തെക്കാള്‍ സൃഷ്ടിവാദവുമായാണ് ബന്ധം. ഉദാ:സര്‍വാംഗീകൃതമായ മെന്റല്‍ ജനിതകം, ടാക്സോണമി, ഫോസില്‍ ശാസ്ത്രം etc.(ഇക്കാര്യം വിശദമായി സമര്‍ത്ഥിക്കുന്ന അധ്യായങ്ങള്‍ എന്റെ ‘പരിണാമസിദ്ധാന്തം : പുതിയ പ്രതിസന്ധികള്‍’ എന്ന കൃതിയിലുണ്ട്. 2010 ല്‍ പ്രസിദ്ധീകരിച്ചത്).
    3. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നുണ്ടായി എന്ന ഡാര്‍വിനിസമാണ് ബിഹേവിയറിസത്തിന് ജന്മം നല്‍കിയത്. മനുഷ്യനെ മനസ്സിലാക്കുന്നതില്‍ നിന്നും ഇത് ശാസ്ത്രത്തെ ഒരു നൂറ്റാണ്ടോളം പുറകോട്ട് നയിച്ചു. ശാസ്ത്ര പ്രമുഖര്‍ ഇതിന്റെ ദു:സ്വാധീനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഷ്ടപ്പെടുകയാണ്. മറ്റു നിരവധി മേഖലകളില്‍ സമാനമായ ദു:സ്വാധീനങ്ങള്‍ ശാസ്ത്രത്തെ തളര്‍ത്തിയിട്ടുണ്ട്. ഒരോ മേഖലയെയും എടുത്ത് ഉദാഹരണങ്ങള്‍ സഹിതം വിവരിക്കാന്‍ ബ്ളോഗില്‍ പരിമിതിയുണ്ട്.
    4.സൃഷ്ടിവാദം ശാസ്ത്രീയമാണോ അല്ലയോ എന്നത് ആരുടെയും സൌജന്യമനോഭാവത്തിന്റെ പ്രശ്നമല്ല. പരിണാമത്തില്‍ വിശ്വസിച്ചോളു, അത് ശാസ്ത്രീയമാണെന്ന് അവകാശപ്പെടുന്നത് പാരസറ്റിക് ആണ് എന്ന് എനിക്കും പറയാമല്ലോ
    5.അമേരിക്കന്‍ കോടതികള്‍ പരിണാമ/സൃഷ്ടി തര്‍ക്കത്തില്‍ അനുകൂലമായും പ്രതികൂലമായും വിധി പറഞ്ഞിട്ടുണ്ട്. പ്രതികൂല വിധി മാത്രം താങ്കള്‍ പരാമര്‍ശിക്കുന്നു. അല്ലെങ്കിലും, നിയമവിദഗ്ധനായ ജഡ്ജിയാണോ ശാസ്ത്ര വിഷയത്തില്‍ അവസാന വാക്ക്?
    ജഡ്ജിക്ക് സൃഷ്ടിവാദം ഫാള്‍സിഫയബിള്‍ അല്ല എന്നു തോന്നിയിട്ടുണ്ടാകാം. എനിക്കതിനോട് യോജിപ്പില്ല. ജഡ്ജമെന്റിനെ വിശകലനം ചെയ്ത് പോസ്റ്റ് ഇടാന്‍ പോലും തയ്യാറാണ്; സമയപരിമിതിയാണ് പ്രശ്നം. മക്ളീന്‍ അര്‍ക്കന്‍സാസ് കേസ് എന്നല്ല പല സൃഷ്ടിവാദ പരിണാമകേസുകളുടെയും കോടതിരേഖകള്‍ ഞാന്‍ പരിശോധിച്ചിട്ടുണ്ട്. ഡോക്കിന്‍സ് ഖണ്ഡനത്തിന്റെ അവസാനഭാഗത്ത് ബെഹെ സാക്ഷിയായ കേസ് വിശദമായി വിശകലനം ചെയ്തിട്ടുമുണ്ട് (ഇത് ഈ ബ്ളോഗില്‍ പോസ്റ്റ് ചെയ്യും)
    ...

    ReplyDelete
  9. 6.ഡോ: ലീക്കിയുടെയും സംഘത്തിന്റെയും കണ്ടെത്തലിനെപ്പറ്റി: തുര്‍ക്കാന ഫോസിലുകള്‍ .
    താങ്കള്‍ സുചിപ്പിച്ച (A)യിലെ നിഗമനവും (B)യിലെ നിഗമനവും പരസ്പരവിരുദ്ധമാണ്. ഹോമോഎറക്റ്റസും ഹോമോഹാബിലിസും ഒരു പൊതുപൂര്‍വികനില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ഹോമോഎറക്റ്റസിന് ഹോമോഹാബിലിസില്‍ നിന്നും പരിണമിക്കാനാവുന്നതെങ്ങനെ?
    7How does this imply that H.crectus in not a new species?എന്നാണ് താങ്കളുടെ ചോദ്യം (ഇവ രണ്ട് സ്പീഷിസുകളെന്ന വാദം സ്വേഛാപരമാണെന്ന് ചില പരിണാമ ശാസ്ത്രജ്ഞര്‍ക്കഭിപ്രായമുള്ളതായി മി.ക്കുള്ള മറുപടിയില്‍ ഞാന്‍ ചൂണ്ടി കാട്ടിയിരുന്നു.Evolutionary anthropology, 1992, പ്രൊഫ: ഫിലിപ്പിന്റെ പഠനം)
    ഡോ: ലീക്കിയുടെ കണ്ടെത്തല്‍ ഹോമോഎറക്റ്റസ് പുതിയൊരു സ്പീഷിസല്ല എന്ന് imply ചെയ്യുന്നതായി ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ലല്ലോ. ഹോമോഹാബാലിസില്‍നിന്നും എറക്റ്റസ് പരിണമിച്ചുണ്ടായി എന്ന പഴയധാരണയെ ഡോ:ലീക്കിയുടെ കണ്ടെത്തല്‍ തിരുത്തുന്നു എന്നാണ് ഞാന്‍ എഴുതിയത്. താങ്കള്‍ (A)യില്‍ ഇത് സമ്മതിക്കുകയും ചെയ്യുന്നു. പിന്നെ എന്ത് പ്രശ്നമാണ് ബാക്കിയുള്ളത്? എന്നിട്ടും താങ്കള്‍ എഴുതുന്നു ഞാന്‍ ‘ചെറിപിക്കി’യെന്ന്! നിങ്ങളുടെയൊക്കെ ‘ചെറിപിക്കിങ്‘ ആരോപണം അടിസ്ഥാനരഹിതമാണന്ന് ഒരോ സൂക്ഷ്മമായ പരിശോധനയും തെളിയിക്കുന്നു.
    ‘ചെറിപിക്കിങ്ങിന്റെ’ മഹത്തായ തെളിവായി കെ.പി.എഴുതുന്നു.

    hussain :said :one classification: the nature weekly referred was dated 9 Aug:2007(Not Aug 7) Dr: Meave Leakey and her team concluded that Homo Erectus was not originated from Habilis”
    എന്നാല്‍ കെ.പി(A)യില്‍ എഴുതിയതതോ? ഇങ്ങനെ:”Both Homo Erectus and Homohabilis evolved from a common ancestor and lived together for a while in a site in Africa .””
    ഹോമോ എറക്റ്റസും ഹോമോഹാബിലിസും ഒരു പൊതു പൂര്‍വികനില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ എറക്റ്റസ് ഹാബിലിസില്‍ നിന്നും ഉല്‍ഭവിച്ചതല്ല എന്നാണര്‍ത്ഥം.അത്തരമൊരു നിഗമനം ഡോ:ലീക്കി നടത്തിയില്ലെന്നതും അത്തരമൊരു നിഗമനത്തില്‍ അസന്ദിഗ്ദമായും ഒരിക്കലും എത്താനാവില്ല എന്നതും അത് പരിണാമത്തെ ദുര്‍ബലമാക്കുന്നില്ല എന്നതും കെ.പി.യുടെ അബദ്ധധാരണകളാണ് . ഇവരുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ‘ന്യൂയോര്‍ക്ക് ടൈംസ്’ദിനപത്രത്തിലെ വില്‍ഫോസിന്റെ വാക്കുകള്‍ നോക്കൂ: “scientists said their findings challenged the conventional view that these species evolved one after the other” (9 Aug :2007) ഹോമോഹാബിലിസില്‍ നിന്ന് എറക്റ്റസ് ഉണ്ടാകാനുള്ള സാധ്യതയെ തന്റെ കണ്ടെത്തല്‍ തള്ളുന്നുവെന്ന് ഡോ:ലീക്കി പറഞ്ഞതായി ഇതേ ‘ടൈംസ്’ റിപ്പോര്‍ട്ടിലുണ്ട് . കെ.പി.ക്ക് ഇതൊന്നും മതിയാവില്ലേ?...

    ReplyDelete
  10. അപ്പൂട്ടന്റെ ബ്ളോഗില്‍ കെ.പി എഴുതിയതും natureല്‍ നിന്നും wiki യില്‍ എടുത്തുചേര്‍ത്തതും ഞാന്‍ വീണ്ടും വായിച്ചു. ലഭ്യമായ തെളിവുകള്‍ പ്രകാരം ഹാബിലിസും എറക്റ്റസും പൊതുപൂര്‍വികനില്‍ നിന്നുണ്ടായതാകണം. അതിനും മുമ്പ് മറ്റെവിടെയോ വച്ച് ഹാബില്‍സില്‍ നിന്നും എറക്റ്റസ് ഉണ്ടായന്നും ശേഷം ഇരുവിഭാഗവും ഒരിടത്ത് വന്നുചേര്‍ന്നുവെന്നും കെ.പി.ക്ക് വിശ്വസിക്കാം. പക്ഷേ യാതൊരു തെളിവും ഈ ഊഹത്തിനില്ല.
    അതിനാല്‍ ചെറിപിക്കിങ് പോലുള്ള ആരോപണങ്ങള്‍ സത്യം മൂടിവെക്കാന്‍ പരിണാമാന്ധവിശ്വാസികള്‍ ഉപയോഗിക്കുന്ന വിഫല തന്ത്രമാണെന്ന് തെളിയുന്നു
    8. ഡോക്കിന്‍സിനെ സമഗ്രമായി ഖണ്ഡിക്കുന്ന എന്റെ ബ്ളോഗിനെപ്പറ്റി എന്തുപറയാനുണ്ട് എന്ന ചോദ്യത്തിന് സമഗ്രം എന്നത് ആത്മനിഷ്ഠമാകാം എന്നാണ് മറുപടി. K.P, Jack,etc ഒഴിച്ചാല്‍ മിക്ക വായനക്കാര്‍ക്കും അങ്ങനെയാവണമെന്നില്ല. എന്റെ ഡോക്കിന്‍സ് ഖണ്ഡനത്തിലെ ഒരു വാദത്തെയും ജാക്കോ മറ്റോ ഖണ്ഡിച്ചിട്ടില്ല.നിവൃത്തിയില്ലാതാവുമ്പോള്‍ മറുപടി നല്‍കാതെ വിഡ്രോവല്‍ പ്രഖ്യാപിക്കുകയും രണ്ട് ദിവസം കഴിഞ്ഞ് ഒന്നും സംഭവിക്കാത്തമട്ടില്‍ പൊങ്ങുകയുമാണ് കക്ഷിയുടെ പതിവു തന്ത്രം. ഒരു മാസത്തിനിടയില്‍ മൂന്നുതവണ! ഒരു പക്ഷേ, മൊത്തം എഴുതിയ കമന്റുകള്‍ തൂക്കിനോക്കിയാകാം കെ.പി.യുടെ വിലയിരുത്തല്‍!. വെയ്സ്റ്റിനു ഭാരം കുറയില്ലല്ലോ. കൂടാന്‍ സാധ്യതയുണ്ട് താനും!.
    ജാക്കിനെപ്പോലെ താങ്കള്‍ക്കും പറയാനുള്ളത് വിദഗ്ധ ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ക്കെതിരായാല്‍ എന്റെ വാദം ശരിയല്ലെന്നാണ്. പുരോഹിതന്മാര്‍ പറഞ്ഞതിനാല്‍ അണ്ണാക്കു തൊടാതെ വിഴുങ്ങിയിരുന്ന ചില മതവിശ്വാസികളെപ്പോലെ താങ്കളും ഒരു ശാസ്ത്രമതവിശ്വാസിയാണ് എന്നിത് തെളിയിക്കുന്നു
    9. വിഡ്ഢിത്തം എഴുതുന്നവരോട് വിഡ്ഢിത്തമാണത് എന്ന് ചൂണ്ടിക്കാട്ടിയതല്ലാതെ മറ്റൊരനാദരവും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിരീശ്വരവാദികളുടെ വക്താവായ സുശീല്‍ക്കുമാറും അവരുടെ തന്നെ ഭരണിപ്പാട്ട് വകുപ്പ് മേധാവിയായ ബാബുവും എഴുതുന്നത് വായിച്ചുശീലിച്ച താങ്കള്‍ അനാദരവ് എന്നില്‍ ആരോപിച്ചത് പക്ഷപാതിത്തം കൊണ്ടാവാനേ തരമുള്ളൂ.
    10. പ്രകൃതിനിര്‍ധാരണം ഡാര്‍വിന്‍ സിദ്ധാന്തിച്ചതുപോലെ ജീവവര്‍ഗ്ഗോല്‍പ്പത്തി വിശദീകരിക്കാന്‍ പ്രാപ്തമായ മെക്കാനിസമല്ല. എന്റെ കൃതികളില്‍ ഇക്കാര്യം സമര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലെ ശാസ്ത്ര വിദഗ്ധരായ കെ.പി യും മറ്റും ഇതൊന്നും കണ്ടിട്ടില്ലല്ലോ! ബ്ളോഗ് കമന്റിലൂടെ ഏതാനും വാചകങ്ങള്‍ എഴുതാമെന്നല്ലാതെ എല്ലാം സമര്‍ത്ഥിക്കാനാവുമോ? യഥാര്‍ത്ഥത്തില്‍ നിരവധി വര്‍ഷങ്ങളിലൂടെ നിങ്ങള്‍ ആര്‍ജ്ജിച്ച വിവരക്കേടുകള്‍ തുറന്നുകാട്ടുകയെന്നത് ഒരു മാസം ബ്ളോഗിയാല്‍ സാധിക്കുന്ന കാര്യമല്ലല്ലോ. എല്ലാവരെയും ഒരു പോലെ ബോധ്യപ്പെടുത്തുക എന്നതും അസാധ്യമാണ്.

    11. മനുഷ്യന്റെ പരിണാമവും 600 cc യില്‍ നിന്നും 1500 cc യിലേക്കുള്ള പരിണാമവും കെട്ടുകഥയാണ്. തലയോട്ടിയുടെ മൂന്നോ നാലോ കഷണങ്ങള്‍ കിട്ടിയാല്‍ പരിണാമസിദ്ധാന്തത്തിനനുസരിച്ച് സി.സി. ലഭിക്കുന്ന തലയോടുകള്‍ റീകണ്‍സ്ട്രക്ട് ചെയ്യും. ഇന്നുള്ള മനുഷ്യരുടെ സി.സി.യില്‍ തന്നെ നല്ലോരളവില്‍ വേരിയേഷന്‍സുണ്ട്. ഇതില്‍ കൂടുതലൊന്നുമുള്ള അസന്ദിഗ്ധമായ തലയോടുകളൊന്നും കിട്ടിയിട്ടില്ല. പരിണാമവാദികളുടെ തട്ടിപ്പുകളും ഭാവനാവിലാസങ്ങളും ഒഴിവാക്കിയാല്‍ ലഭിക്കുന്ന എല്ലാ വിജ്ഞാനങ്ങളും സൃഷ്ടിവാദത്തെ സാധൂകരിക്കുന്നതാണ്.(end)

    ReplyDelete
  11. മി.ബ്രൈറ്റേ,
    1. പുസ്തകം നെറ്റില്‍ ലഭ്യമാണെന്ന് ഞാന്‍ പറയാതെ താങ്കള്‍ക്കറിയുമായിരുന്നെങ്കില്‍ ആ രണ്ട് പാരഗ്രാഫുകള്‍ ഞാന്‍ തന്നെ നല്‍കണമെന്ന് താങ്കള്‍ നിര്‍ബന്ധിക്കുമായിരുന്നില്ലല്ലോ.
    2. ഡാര്‍വിന്‍ ഉപയോഗിച്ച പ്രയോഗങ്ങള്‍ താങ്കള്‍ക്കപരിചിതമായി തോന്നിയത് താങ്കള്‍ ഡാര്‍വിന്‍കൃതി വായിച്ചിട്ടില്ല എന്നതുകൊണ്ടല്ലേ?
    3.ഡാര്‍വിന്റെ കൃതിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടും പാരഗ്രാഫുകള്‍ ഹാജരാക്കണമെന്ന് ശാഠ്യം പിടിച്ചത് അവസാനത്തെ അടവായിരുന്നില്ലേ?
    4.organism എന്നല്ല species എന്നാണ് ജീവശാസ്ത്രജ്ഞന്മാര്‍ ഉല്‍ഭവപ്രശ്നം വിശകലനം ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ളത് എന്നറിയാത്ത താങ്കള്‍ എങ്ങനെയാണ് ഇത്രയും കാലം ബൂലോകത്തെ പരിണാമവിദ്വാനായി വിലസിയത്?
    5.താങ്കളുടെ വിഢ്ഢിത്തങ്ങള്‍,നുണകള്‍ എന്നിവ നമ്പറിട്ട് (ഇരുപതോളം) അവതരിപ്പിച്ചത് ഇപ്പോഴും വായനക്കാര്‍ വായിച്ചുകൊണ്ടിരിക്കുകയല്ലേ?ഒരെണ്ണമെങ്കിലും ന്യായികരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?.
    6.സ്പീഷിസ് പരിണമിക്കുന്നില്ലെന്ന് വാദിച്ച താങ്കളോട് ഡാര്‍വിന്‍ തന്നെ അങ്ങനെയെഴുതിയതിന് ഒന്നിലേറെ ഉദാഹരണങ്ങള്‍ നല്‍കിയപ്പോള്‍ പാരഗ്രാഫ് മുഴുവനായി ആവശ്യപ്പെട്ട താങ്കള്‍ക്ക് അതും നല്‍കിയപ്പോള്‍ “ഉത്തരം പറയാന്‍ നില്‍ക്കാതെ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടുന്നതുവരെ നമ്മുടെ ചോദ്യം തന്നെ ആവര്‍ത്തിക്കുക” എന്നെഴുതി സ്വയം പരിഹാസ്യനാകുകയല്ലെ താങ്കള്‍ ചെയ്തിട്ടുള്ളത്?

    ReplyDelete
  12. കാളിദാസാ,
    1.കാള്‍ പോപ്പറുടെ കൃതികള്‍ വായിച്ച എനിക്കാണോ അവ വായിക്കാതെ അബദ്ധങ്ങള്‍ മാത്രം എഴുതി നിറക്കുന്ന താങ്കള്‍ക്കാണോ cognitive capacityയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
    2. കാള്‍ പോപ്പര്‍ “പൊതുവേദികളില്‍ recantation നടത്തിയത് 1977ലും” എന്ന് താങ്കള്‍ സമ്മതിച്ചല്ലോ. ഈ 1977 ലെ പൊതുവേദി (ഡിര്‍വിന്‍ കോളേജ്, കേംബ്രിഡ്) യിലെ പ്രസംഗത്തില്‍ നിന്നുള്ള വാചകങ്ങളാണ് ഞാനുദ്ധരിച്ചത് എന്ന കാര്യം താങ്കള്‍ക്ക് മനസ്സിലായില്ലേ? മനസ്സുമാറിയശേഷമുള്ള 1977 ലെ പ്രസംഗത്തിലാണ് ഡാര്‍വിനിസം very far from being established എന്ന് കാള്‍ പോപ്പര്‍ പറഞ്ഞത്.
    3.പാല്‍പ്പായസം നല്ലതാണോ ചീത്തയാണോ എന്നറിയാന്‍ ആദ്യം വേണ്ടത് ഒരു ടീസ്പൂണ്‍ പാല്‍പ്പായസം അല്ലെന്നും നല്ലൊരു നാക്കാണെന്നും കാളിദാസന്‍ മനസ്സിലാക്കുക.
    4.”Evolution theory well tested ആണെന്നു പറഞ്ഞാല്‍ Darwinism well tested ആണെന്നല്ല അര്‍ത്ഥം .അനേകം Evolution theory കളില്‍ ഒന്നു മാത്രമാണ് ഡാര്‍വിനിസം” എന്ന എന്റെ വിശദീകരണത്തിന് “ആയിക്കോട്ടെ അല്ലെന്ന് ഞാന്‍ പറഞ്ഞോ”? എന്നാണ് താങ്കളുടെ മറുപടി. അല്ലെന്നു പോപ്പര്‍ പറഞ്ഞു എന്നായിരുന്നു അനേകം കമന്റുകളിലൂടെ താങ്കള്‍ വാദിച്ചത്.
    5.ഡാര്‍വിനിസം well tested ആണെന്ന് പോപ്പര്‍ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ സമ്മതിച്ചോ? ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുക
    6. “അതുപോലെ Darwinism well tested ആണോ അല്ലയോ എന്നതും എന്റെ വിഷയമല്ല എന്ന് താങ്കളെഴുതി”. ഈ ബ്ളോഗ് തുടങ്ങിയതു മുതല്‍ Darwinism well tested ആണെന്ന് വാദിച്ചു കൊണ്ടിരുന്ന താങ്കള്‍ അതില്‍ നിന്നും പിന്‍വാങ്ങിയോ?
    ........

    ReplyDelete
  13. 7. Natural selectionലൂടെ evolution ഉണ്ടാകില്ല .ഇക്കാര്യം ഞാന്‍ എഴുതിയ ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന കൃതിയുടെ ഒന്നാം അധ്യായത്തില്‍ ഡാര്‍വിന്റെ തന്ന ഉദാഹരണങ്ങള്‍ വഴി സമര്‍ത്ഥിച്ചിട്ടുണ്ട്. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ Natural selection ന്റെ ശക്തി പെരുപ്പിച്ച് കാട്ടിയെന്ന ഡാര്‍വിന്റെ കുമ്പസാരശൈലിയിലുള്ള സമ്മതവും അതില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ പഠിച്ചശേഷം വല്ല സംശയവുമുണ്ടെങ്കില്‍ ചോദിക്കാം.

    8) രണ്ടാമത്തെ ഖണ്ഡികയില്‍നിന്ന് കാള്‍ പോപ്പറെപ്പറ്റി താങ്കള്‍ ഈ ബ്ളോഗിലും മറ്റു ബ്ളോഗുകളിലും എഴുതിയതെല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് തെളിഞ്ഞില്ലേ? Darwinismവും Evolution theory യും തമ്മിലുള്ള വ്യത്യാസം ഇതുവരെയും താങ്കള്‍ക്ക് ഗ്രാഹ്യമായിരുന്നില്ലെന്നും തെളിഞ്ഞില്ലേ?

    9 Natural selection നെ പ്പറ്റിയാണ് I have changed my mind എന്ന് പോപ്പര്‍ പറഞ്ഞത് . അതിനാല്‍ ഡാര്‍വിനിസത്തെപ്പറ്റിയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് താങ്കള്‍ ഇതുവരെയെഴുതിക്കൂട്ടിയതൊക്കെയും അര്‍ത്ഥശൂന്യമായ ധാരണകളെ അടിസ്ഥാനമാക്കിയായിരുന്നു.
    10.ഡാര്‍വിനിസത്തെപറ്റി പോപ്പര്‍ അഭിപ്രായം മാറ്റിയതിന് ഒരു വാചകം പോലും പോപ്പറുടേതായി താങ്കള്‍ ഇതുവരെയും ഹാജരാക്കിയിട്ടില്ല (ഞാന്‍ വളരെ മുമ്പേ ഇത് ആവശ്യപ്പെട്ടതാണ്.).........

    ReplyDelete
  14. 11. “ഇതിനിടക്ക് evolutionനെ പൂര്‍ണമായോ അപൂര്‍ണമായോ വിശദീകരിക്കാന്‍ Darwinism നു സാധിക്കുമോ എന്നതിന്റെ പ്രസക്തി എനിക്കോട്ടും മനസിലാകുന്നില്ല” എന്ന് താങ്കളെഴുതി.
    മനസ്സിലാക്കിത്തരാം. evolution എന്നത് കഴിഞ്ഞ സംഭവമാണ്.ഇന്നത്തെ പ്രശ്നം origin of species വിശദീകരിക്കുക എന്നതാണ്. അതിന് ഡാര്‍വിസമോ അതിന്റെ ആധാര മെക്കാനിസമായ natural selection ഓ മതിയാവില്ല എന്നതാണ് പോപ്പറുടെ വിശകലനത്തില്‍ നിന്ന് മനസ്സിലായത്.

    12.പോപ്പര്‍ പരിണാമത്തെ അംഗീകരിക്കുന്നു എന്ന കാര്യം ഈ പോസ്റ്റില്‍ തന്നെ ഞാനെഴുതിയിരുന്നു


    13 “Darwinism കൊണ്ട് മാത്രം evolution(പരിണാമം) പൂര്‍ണമായി വിശദികരിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല എന്നല്ലേ കാള്‍ പോപ്പര്‍ പറഞ്ഞിട്ടുള്ളൂ. അല്ലാതെ പരിണാമം തെറ്റാണെന്നു പറഞ്ഞിട്ടില്ലല്ലോ?”എന്ന് താങ്കള്‍ എഴുതുന്നു. പോപ്പര്‍ പരിണാമം തെറ്റാണെന്നു പറഞ്ഞോ ഇല്ലേ എന്ന പ്രശ്നത്തിലല്ലല്ലോ നാം തമ്മില്‍ തര്‍ക്കമുണ്ടായത്. ഡാര്‍വിനിസം ടെസ്റ്റബിള്‍ ആണെന്ന് പില്‍ക്കാലത്ത് പറഞ്ഞോ എന്നതായിരുന്നു തര്‍ക്കവിഷയം. പില്‍ക്കാലത്ത് പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു .
    14) “ എന്താണു താങ്കളുടെ യഥാര്‍ത്ഥപ്രശ്നം? പരിണാമം തെറ്റാണെന്നാണോ, അതോ അതിനെ ഡാര്‍വിനിസം കൊണ്ട് പൂര്‍ണമായി വിശദീകരിക്കാനാവില്ല എന്നതോ? ”എന്നും താങ്കള്‍ എഴുതി. എനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലല്ലോ. കാള്‍പോപ്പര്‍ പില്‍ക്കാലത്ത് ഡാര്‍വനിസം testable ആണെന്ന് തിരുത്തിയെന്നും ഞാന്‍ എഴുതിയത് നുണയാണെന്നും എനിക്ക് cognition capacityഇല്ലെന്നും ഒക്കെയുള്ളത് ‘പ്രശ്ന’മായത് താങ്കള്‍ക്കല്ലേ? ഈ പ്രശ്നങ്ങള്‍ തീര്‍ക്കാനല്ലേ താങ്കള്‍ ആഴ്ച്ചകളായി എഴുതിക്കൂട്ടിയത്. ഒടുവില്‍ എന്തായി?............

    ReplyDelete
  15. 15) എന്റെ വീക്ഷണം ഇതാണ്:origin of species എന്ന ജീവശാസ്ത്രത്തിലെ അദ്വിതീയപ്രശ്നം ഡാര്‍വിന്‍ പരിഹരിച്ചിട്ടില്ല. ഒരു സ്പീഷിസിന്റെ ഉത്ഭവം ഉദാഹരണമായിപ്പോലും ഡാര്‍വിന്‍ വിവരിച്ചിട്ടില്ല.
    16) താങ്കള്‍ വിവരിച്ച മറ്റു കാര്യങ്ങളൊന്നും നാം തമ്മില്‍ തര്‍ക്കമുണ്ടായ വിഷയങ്ങളല്ല. ഡാര്‍വിനിസം testable ആണെന്ന് പിന്നീട് പോപ്പര്‍ പറഞ്ഞോ എന്നതുമാത്രമായിരുന്നു തര്‍ക്കവിഷയം.
    17) പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന് സമര്‍ത്ഥിക്കുന്ന മൂന്ന് കൃതികള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിലെ വാദങ്ങളില്‍ അശാസ്ത്രീയമായി എന്തെങ്കിലുമുണ്ടെങ്കില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാട്ടാം.
    ( അതിന് തുനിഞ്ഞ് ഇറങ്ങിയ ബ്രൈറ്റിന്റെ സ്ഥിതി താങ്കള്‍ കണ്ടില്ലേ? ബ്രൈറ്റിലും വലിയ പരിണാമ മവിദഗ്ധനാണ് താങ്കളെങ്കില്‍ സ്വാഗതം)
    18) “Evolution(പരിണാമം) തെളിയിക്കപ്പെട്ട സംഗതിയാണെന്നേ ഞാന്‍ പറഞ്ഞുള്ളു” (14-ാം പോയിന്റ് നോക്കുക.) എന്റെ കൃതികളില്‍ നിന്നും ഒന്നുപോലും വായിക്കാത്ത താങ്കള്‍ക്ക് ഇതെങ്ങനെ പറയാനാവും? അതാണ് താങ്കള്‍ paranormal congnitionല്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാന്‍ മുമ്പ് ചോദിച്ചത്.
    19) വായിക്കാത്ത കൃതിയിലെ വിശകലനം “മറ്റെന്തോ” ആണെന്ന് തോന്നുന്നതിനെയാണ് മനശാസ്ത്രജ്ഞന്മാര്‍ ഡെല്യൂഷന്‍ എന്ന് വിളിക്കുന്നത്. ഞാനെഴുതിയ ബുക്കിനെപ്പറ്റി ഞാന്‍ പറയുന്നതാണോ വായിക്കാത്ത കൃതിയിലെ ഉള്ളടക്കത്തെപ്പറ്റി താങ്കള്‍ പറയുന്നതാണോ മനശാസ്ത്രത്തില്‍ delusion ആകാന്‍ കൂടുതല്‍ സാധ്യത? വായനക്കാര്‍ക്ക് തീരുമാനിക്കാം.

    ReplyDelete
  16. മി.അപ്പുട്ടന്,
    (1) സൃഷ്ടിക്ക് ശേഷമുള്ള വൈവിധ്യങ്ങളും വ്യതിയാനങ്ങളും അടിസ്ഥാന ജീവജാതിഘടനക്ക് പുറത്ത് കടക്കാത്തവയാണ്. ജനിതകശാസ്ത്രത്തില്‍ ഇതിന് സ്റ്റാസിസ് എന്ന് വിളിക്കും. ഇത് സൃഷ്ടിവാദത്തെ സ്ഥിരീകരിക്കുന്നു.
    (2) സൃഷ്ടിവാദക്കാരുടെ പരിണാമവിമര്‍ശനങ്ങള്‍ ശാസ്ത്രീയമാണ്. അതില്‍ തകരാറുണ്ടെങ്കില്‍ ഓരോന്നായി ചുണ്ടിക്കാട്ടൂ. ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങളിലുടെ തെളിയിച്ച വസ്തുതകള്‍ സൃഷ്ടിവാദത്തിന് അനുകൂലമാണെങ്കില്‍ specific independent processന്റെ ആവശ്യമെന്താണ്? തെളിയിച്ചിട്ടില്ലെങ്കിലല്ലേ അത് ആവശ്യമായി വരുന്നത്?.
    (3) അപ്പുട്ടന്‍ എന്റെ പോസ്റ്റിലെ തകരാറുകള്‍ ഒന്നും ചൂണ്ടിക്കാട്ടാതെ ഞാനിതല്ല പ്രതീക്ഷിച്ചതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. താങ്കളുടെ പ്രതീക്ഷയല്ല, ശാസ്ത്രമാണ് വിഷയം.
    (4) താങ്കള്‍ എത്ര വിശദമായ ഖണ്ഡനം വേണമെങ്കിലും തയ്യാറാക്കു. എന്റെ ബ്ളോഗില്‍ അതിനേക്കാള്‍ വിശദമായ മറുപടിയുണ്ടാകും. താങ്കളുടെ വാദങ്ങളെ വിശകലനം ചെയ്ത് രണ്ട് പോസ്റ്റിട്ട എനിക്ക് മൂന്നോ നാലോ പോസ്റ്റിടുന്നതില്‍ സന്തോഷമേയുള്ളൂ.
    (5) സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത എന്നോട് അപ്പൂട്ടന്‍ ആരാഞ്ഞതില്‍ യാതൊരു പരാതിയുമില്ല. പക്ഷേ പരിണാമവിമര്‍ശനത്തെ പരിണാമവിശ്വാസിയായിട്ടും താങ്കള്‍ നേരിടാന്‍ ശ്രമിക്കാതിരുന്നു എന്നത് സത്യമല്ലേ? ഒന്നാമതായി ചെയ്യേണ്ട കാര്യം താങ്കള്‍ ചെയ്തില്ല എന്നതിലെ യുക്തിഭംഗം എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്?
    (6) പരിണാമവിമര്‍ശനം മാത്രമല്ല സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയ അടിത്തറകള്‍ വിശദമായി പ്രതിപാദിക്കുന്ന കൃതികളും ലഭ്യമാണെന്ന കാര്യം അപ്പൂട്ടന്‍ മനസ്സിലാക്കിയാല്‍ നന്ന്. അതിനാല്‍ ലഭ്യതയില്ലാത്തതുകൊണ്ടാണ് സൃഷ്ടിവാദത്തിലേക്ക് കടന്നത് എന്നതില്‍ യാതൊരു യുക്തിയുമില്ല.
    (7) ഇക്കാലത്ത് സൃഷ്ടിവാദത്തെപ്പറ്റി (പരിണാമവിമര്‍ശനമല്ല, സൃഷ്ടിവാദവിശദാംശങ്ങള്‍ തന്നെ) ധാരാളം കൃതികള്‍ ഇറങ്ങുന്നുണ്ട്. ഒട്ടേറെ ഇറങ്ങിയിട്ടുമുണ്ട്. ഇതൊന്നും അപ്പൂട്ടന്‍ ശ്രദ്ധിക്കാത്തതിനും പഠിക്കാത്തതിനും ബ്ളോഗ് വായനക്കാരെയോ എന്നേയോ കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? പരിണാമത്തെപ്പറ്റി ഒട്ടേറെ കൃതികള്‍ വായിച്ച താങ്കള്‍ സൃഷ്ടിവാദത്തെപ്പറ്റി ഒരു കൃതിപോലും ഇക്കാലത്ത് വായിച്ചിട്ടില്ല എന്നത് എങ്ങനെ സൃഷ്ടിവാദികളുടെ കുറ്റമാവും? പരിണാമവിമര്‍ശനം മാത്രമാണ് സൃഷ്ടിവാദമെന്നത് താങ്കളെപ്പോലുള്ളവരുടെ തെറ്റായ ധാരണമാത്രമാണ്.

    ReplyDelete
  17. മി. ജാക്ക് റാബിറ്റ്,
    (1) താങ്കള്‍ മാന്യമായി തുടങ്ങി. മറുപടികിട്ടാതായപ്പോള്‍ മൂന്നുതവണ വിഡ്രോവല്‍ പ്രഖ്യാപിച്ചു. നിവൃത്തിയില്ലാതെയാകാം വളരെ മോശമായ പദപ്രയോഗങ്ങളുമായാണ് ഓരോ പ്രാവശ്യവും വീണ്ടും പൊങ്ങിയത്! എനിക്ക് യാതൊരു വിരോധവുമില്ല.
    “ശുദ്ധവിഢ്ഢിത്തം” എന്നത് മോശമായ പദപ്രയോഗമല്ല എന്നെങ്കിലും ഗ്രഹിക്കാനുള്ള സാമാന്യവിവരം താങ്കള്‍ നേടിയിരുന്നെങ്കില്‍ എന്ന ആഗ്രഹമേയുള്ളൂ. മോശം പദപ്രയോഗങ്ങളും ഭരണപ്പാട്ടിനേക്കാളും മോശമായ തെറികളും വായിക്കാന്‍ നിരീശ്വരവാദ സൈറ്റുകളിലെത്തേണ്ടിവരും. ( ഉദാ: സുശീല്‍കുമാര്‍, സി.കെ. ബാബു!).
    (2) പരിണാമവിരുദ്ധമായ യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് മാത്രമല്ല സൃഷ്ടിവാദവീക്ഷണമുള്ളവരുടെ ഗവേഷണപഠനങ്ങള്‍ പോലും പ്രസിദ്ധീകരിക്കരുതെന്ന നയമാണ് മുഖ്യധാരാ ശാസ്ത്രജര്‍ണലുകള്‍ക്കുള്ളത്.പ്ളൂട്ടോണിയം ഹാലോസില്‍ അതിവിദഗ്ധനായ ഡോ: ജെന്റിയുടെ പഠനങ്ങള്‍ ഇപ്രകാരം തിരസ്ക്കരിക്കപ്പെട്ടതാണ്.
    അദ്ദേഹത്തിന്റെ Creation’s Tiny Mystery എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. 1985 ആഗസ്റ്റ് 30 ന് വിഖ്യാത ശാസ്ത്രഗവേഷണ ജര്‍ണലായ ’സയന്‍സി’ന്റെ എഡിറ്റര്‍ (ലെറ്റേഴ്സ്) ഗില്‍ബെര്‍ട്ട് ഡോ: ഹസ്ഫ്രീക്കെഴുതിയ കത്തില്‍ ഇങ്ങനെ കാണാം:”It is true that we are not likely to publish letters supporting creationism”.
    സൃഷ്ടിവാദത്തിനനുകൂലമായി ഒന്നോ രണ്ടോ ഖണ്ഡികകള്‍ പോലും പ്രസിദ്ധീകരിക്കുകയില്ലെന്ന് യാതൊരു ലജ്ജയുമില്ലാതെ തുറന്നു സമ്മതിക്കുന്ന മുഖ്യധാരാ ശാസ്ത്രജര്‍ണലുകള്‍ സൃഷ്ടിവാദത്തിനനുകൂലമായി പഠനങ്ങള്‍ തുറന്നമനസ്സോടെ പ്രസിദ്ധീകരിക്കുമെന്ന് താങ്കള്‍ ആത്മാര്‍ത്ഥമായാണു വിശ്വസിക്കുന്നതെങ്കില്‍, ആ ‘ആത്മാര്‍ത്ഥത’യെ അഭിനന്ദിക്കുന്നു. ജാക്കേ, ഈ ലോകത്തെ താങ്കള്‍ ഇനിയും മനസ്സിലാക്കാനുണ്ട്.

    ReplyDelete
  18. (3) KP and MI has shown Hussain cannot read any research paper properly. Now Bright has shown Hussain cannot even read a book properly” ഇവര്‍ക്കൊക്കെ വിശദമായി ഞാന്‍എഴുതിയത് വായിച്ചിട്ടും ജാക്കിനിങ്ങനെയാണ് തോന്നുന്നതെങ്കില്‍ ജാക്കിനെ ജാക്ക് തന്നെ രക്ഷിക്കാതെ നിവൃത്തിയില്ല. ഞാനുമായുള്ള സംവാദത്തില്‍ മറുപടിയെഴുതാനാകാതെ വന്നപ്പോള്‍ മൂന്നുപ്രാവശ്യം വിഡ്രോവല്‍ പ്രഖ്യാപിച്ച താങ്കള്‍ എന്താണ് സ്വയം തെളിയിച്ചത്?
    താങ്കളുടെ കമന്റുകള്‍ ഒരു എന്റര്‍ടൈന്‍മെന്റ് തന്നെ!

    (4) യു.എസ്. കോടതികള്‍ സൃഷ്ടിവാദത്തിന് എതിരായി മാത്രമല്ല അനുകൂലമായും വിധിച്ചിട്ടുണ്ട്. താങ്കള്‍ അനുകൂലമായത് മാത്രം പരാമര്‍ശിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.
    (5) ജീവജാതികളെക്കുറിച്ചുള്ള സൃഷ്ടിവാദത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളിലൊന്നാണ് സുസ്ഥിരത എന്നത്. അത് ടെസ്റ്റബ്ള്‍ ആണെന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ള്‍ ആണെന്ന് ആരും വാദിച്ചിട്ടില്ലല്ലോ.അതിനാല്‍ ശൂന്യതയില്‍ നിന്നുള്ള സൃഷ്ടിപ്പ്, പ്രളയം ഇത്യാദികള്‍ പരീക്ഷണപരമായി തെളിയിക്കണം എന്ന താങ്കളുടെ ആവശ്യം അശാസ്ത്രീയമാണ്. ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാനാവില്ലെന്ന് പരിണാമവാദികളും ശാസ്ത്രദാര്‍ശനികനുമായ പോപ്പര്‍ തന്നെ സമ്മതിച്ചിരിക്കെ സൃഷ്ടിവാദത്തിലെ എല്ലാം പരീക്ഷണപരമായി തെളിയിക്കണമെന്ന് വാശിപിടിച്ച് കരയുന്ന ജാക്കേ, താങ്കളൊരു ജോക്കര്‍ തന്നെ!!

    ReplyDelete
  19. ചിത്രഭാനു,
    (1) നിയാണ്ടര്‍താലുകളുടെ ഡി.എന്‍.എ സീക്വന്‍സിങ്ങിനെപ്പറ്റി: പരിണാമവാദികള്‍ ആദ്യകാലത്ത് ‘മണ്ടന്‍മാരായ അര്‍ധമനുഷ്യ‘രാക്കിയ നിയാണ്ടര്‍താലുകള്‍ ഇപ്പോള്‍ ആധുനിക മനുഷ്യരുടെ കുടുംബബന്ധുക്കളാണെന്നാണ് ചിത്രഭാനു പരാമര്‍ശിച്ച സയന്‍സ് പഠനം (31 ഡിസം 2010) തെളിയിക്കുന്നത്. പരിണാമം തെളിയിക്കാന്‍ അര്‍ധമനുഷ്യരെ (കെ.പി.യുടെ 600.cc 1500.cc ഇതിന്റെ ഉപോല്‍പ്പന്നമായിരുന്നു) സൃഷ്ടിച്ച പരിണാമവാദികളുടെ തട്ടിപ്പ് ഇതില്‍ നിന്നും തെളിഞ്ഞില്ലേ? എന്നിട്ടോ ഇതും പരിണാമത്തിന് തെളിവെന്നോണമാണ് ചിത്രഭാനു ഹാജരാക്കുന്നത് !
    സയന്‍സ് മാഗ്.ഓര്‍ഗിന്‍ 12 പേജുള്ള ഈ പഠനം ആര്‍ക്കും സൌജന്യമായി ലഭിക്കും.
    (2) റാപ്പിഡ് ഇവലൂഷന്‍ എന്നൊരു സങ്കല്‍പ്പം തന്നെ ഡാര്‍വിനിസത്തിനില്ല. കാരണം ഡാര്‍വിനിസം ഗ്രാഡ്വലിസമാണ് . അതിനാല്‍ റാപ്പിഡ് ഇവലൂഷന്‍ ഡാര്‍വനിസത്തെ ദുര്‍ബ്ബലമാക്കുകയാണ്, ശക്തിപ്പെടുത്തുകയല്ല ചെയ്യുന്നത്. ലിസാഡിന്റെക്കുറിച്ച് താങ്കള്‍ക്ക് മറുപടിയെഴുതിയപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതില്‍ ലിങ്കൊന്നും സൂചിപ്പിച്ചിട്ടില്ലല്ലോ. ‘അതിനടിസ്ഥാനമായ റഫറന്‍സ്’ ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’തന്നെ.
    (3) “Testability is one of the “inference“എന്ന് താങ്കള്‍ക്ക് താങ്കളുടെ വീക്ഷണമായി എഴുതാവുന്നതാണ്. കാള്‍പോപ്പര്‍ക്ക് അദ്ദേഹത്തിന്റേതായ വീക്ഷണമാണല്ലോ ഉണ്ടായിരുന്നത്. അതില്‍ inference ഓ Testability is one of the “inference ഓ ഇല്ല.
    (4) ഹെന്റി മോറിസിന്റെ യംഗ് എര്‍ത് വാദത്തെ പരീക്ഷണത്തിലൂടെ തെറ്റാണെന്ന് തെളിയിക്കാമെന്ന് വെല്ലുവിളിക്കുന്ന താങ്കള്‍ ആദ്യം ചെയ്യേണ്ടത് വിവിധ Dating method കളെപ്പറ്റി അവരെഴുതിയ ഏതെങ്കിലും ഒരു ഗവേഷണപഠനത്തിലെ ഒരു ശാസ്ത്രീയ അബദ്ധമെങ്കിലും ആദ്യം ചൂണ്ടിക്കാട്ടുകയാണ്. ടെക്സ്റ്റ് ബുക്ക് ഗവേഷകനായ താങ്കളുടെ വെല്ലുവിളികളോട് എനിക്ക് സഹതാപമേയുള്ളു. ഗൈഡ് അംഗീകരിക്കുന്ന സിനോപ്സിസ് തയ്യാറാക്കുകയും ഗൈഡ് പറയുംപോലെ ഗവേഷണം നടത്തുകയും ഗൈഡ് അംഗീകരിക്കുന്ന നിഗമനത്തില്‍ മാത്രം എത്തുകയും ചെയ്യുന്ന താങ്കളെപ്പോലുള്ള ആധുനിക ഗവേഷകര്‍ ‘സ്വതന്ത്രചിന്ത’ക്ക് ഒരു മുതല്‍ക്കുട്ട് തന്നെ!

    ReplyDelete
  20. മി. വിപിന്‍,
    (1) മുസ്ളീംകളേക്കാള്‍ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും കൃസ്ത്യാനികളിലുണ്ടെന്നത് ദൈവവിശ്വാസികളായ എഞ്ചിനീയര്‍മാരുടേയും ശാസ്ത്രജ്ഞരുടേയും എണ്ണം വര്‍ധിപ്പിക്കുകയല്ലേ ചെയ്യുന്നത്? അത് നിരീശ്വരവാദികളുടെ എണ്ണം പിന്നെയും കുറയ്ക്കുകയല്ലേ ചെയ്യുന്നത്? വിപിന്‍ , ഖണ്ഡിക്കുമ്പോള്‍ ഇങ്ങനെ സ്വയം ഖണ്ഡിക്കണം! താങ്കളുടെ ഈ ചോദ്യം എന്റെ മറുപടിയിലെ യുക്തി വര്‍ധിപ്പിക്കുകയാണ്. നിരീശ്വരവാദികള്‍ ബുദ്ധിപരമായി പിന്നോക്കമാണെന്ന് താങ്കള്‍ തന്നെ ഒന്നുകൂടി തെളിയിച്ചു!!

    ReplyDelete
  21. ഇതുവരെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇവിടെ വിശദീകരണം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ നല്‍കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ ഒറ്റയ്ക്ക് ഇക്കാണാവുന്ന കമന്റുകള്‍ക്കൊക്കെ അപ്പപ്പോള്‍ മറുപടി എഴുതുക ദുഷ്കരമാണ്.മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്ന പ്രശ്നമാണ് മുഖ്യം.അതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു. അതുവരെ( കുറച്ചുനാളത്തേക്ക്) കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നു. സഹകരിക്കുക.

    ReplyDelete
  22. >>>>>>>Evolution theory എന്ന ഒരു തിയറി ഇല്ല. Evolution theories ആണുള്ളത്. ഇവരെല്ലാവരും evolution നെ fact ആയി കാണുന്നു. ഇത് tested ആണെന്നത് പോപ്പറുടെ ഒരു വിശ്വാസം മാത്രമാണ്. അദ്ദേഹം പരിണാമവാദിയായതുകൊണ്ട് അങ്ങനെ വിശ്വസിച്ചു എന്നുമാത്രം.<<<<<<<<<<

    ഹുസൈന്‍,

    വീണ്ടും പറയട്ടേ. താങ്കളുടെ തൊലിക്കട്ടി അപാരം. പിന്നെ എന്താണു താങ്കള്‍ കണ്ടിച്ചു എന്നവകാശപ്പെടുന്നത്? പരിണാമ സിദ്ധാന്തം ഇല്ലെങ്കില്‍ പിന്നെ താങ്കളെന്താണിത്ര കഷ്ടപ്പെട്ടു കണ്ടിച്ചത്?

    ഇതാണ്‌ ഞാന്‍ അദ്യമേ പറഞ്ഞത്. താങ്കള്‍ കണ്ടിച്ചത് മറ്റെന്തോ ആണെന്ന്. ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന ശക്തമായ സിദ്ധാന്തമാണ്, പരിണാമ സിദ്ധാന്തം. മനുഷ്യനുള്‍പ്പടെയുള്ള ജീവ ജാതികള്‍ ഏക കോശ ജീവികളില്‍ നിന്നും പരിണമിച്ചുണ്ടായി എന്നാണാ സിദ്ധാന്തം. അത് പൂര്‍ണ്ണമായും പരീക്ഷണാത്മകമാണെന്നാണ്‌ പോപ്പര്‍ പറഞ്ഞത്. താങ്കളുമത് സമ്മതിച്ചു.

    ഇപ്പോള്‍ പറയുന്നു പരിണാമ സിദ്ധന്തമെന്നൊന്നില്ല എന്ന്. താങ്കള്‍ക്ക് സാരമായ എന്തോ കുഴപ്പമുണ്ട്. പരിണാമത്തെ എതിര്‍ക്കുന്ന അനേകായിരം ആളുകളുണ്ട്. അതില്‍ ശാത്രജ്ഞ്ഞരുമുണ്ട്. അവരൊന്നുമിതു പോലെ ഒരു ആന മണ്ടത്തരം എഴുതാനുള്ള അവിവേകം കണിക്കില്ല. ഇല്ലാത്ത ഒരു സിദ്ധാന്തത്തെ എതിര്‍ക്കാന്‍ മാത്രം ചകിരിച്ചോറ്, അവരുടെ തലമണ്ടയില്‍ ഇല്ല. പക്ഷെ താങ്കളുടെ തല മണ്ടയില്‍ അതുണ്ട്.

    താങ്കള്‍ക്ക് delusion ആണു ഹുസൈന്‍, delusion. ഇല്ലാത്ത ഒന്നുണ്ടെന്നു തോന്നുന്നതാണ്‌ delusion . delusion എന്ന വാക്കിനു ഞാന്‍ നിഘണ്ടു പകര്‍ത്തി അര്‍ത്ഥം പറഞ്ഞു തരണോ?


    Theory of evolution is well ested എന്നാണു പോപ്പര്‍ പറഞ്ഞത്. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു പറഞ്ഞയാളെതന്നെയാണോ താങ്കള്‍ ശാസ്ത്ര ദര്‍ശനികന്‍ എന്നൊക്കെ വിശേഷിപ്പിച്ചത്. ഇല്ലാത്ത ഒന്നുണ്ടെന്നു പറയുന്നവരെ സാധാരണ നുണയന്‍ എന്നാണു വിശേഷിപ്പിക്കാറുള്ളത്. ഉള്ള ഒന്ന് ഇല്ല എന്നു പറയുന്നവനെയും നുണയന്‍ എന്നാണ്‌ വിശേഷിപ്പിക്കുക. പരിണാമ സിദ്ധാന്തം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന evolution theory ആണ്, ജീവ ശാസ്ത്ര ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഗവേഷണം നടക്കുന്നതും. അങ്ങനെ ഒരു സിദ്ധാന്തം ഇല്ല എന്നൊക്കെ പറയുന്ന താങ്കളുടെ തലയോട്ടിയുടെ capacity ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും. ഞാന്‍ ആവര്‍ത്തിക്കട്ടെ. You are totally lost in time and space.

    ReplyDelete
  23. Part 1

    Mr. Husain:

    Thanks for your reply. Now let me go through your analysis:

    [[1. 1.എന്റെ വീക്ഷണത്തില്‍ പരിണാമ സിദ്ധാന്തമാണ് കൂടുതല്‍ പാരസിറ്റിക്. കാരണം താങ്കള്‍ സൂചിപ്പിച്ചതുതന്നെ It feeds on science!തീര്‍ന്നില്ല does not- do any good on its own, at the same time attempts to weaken.ഇതെല്ലാം പരിണാമവാദത്തിനാണ് കൂടുതല്‍ ചേരുക]]

    Not so fast Mr.Husain. Before you make any such statement, please enlighten your readers on what your scientific creationism achieved on its own rather than its attempts to piggy back on science. Then we can decide which is the original and which is parasitic.

    Points 2-4 are your own viewpoints just like your in-house definition on Natural selection. Unless you quantify them, I see no point in replying to them.


    [[5.അമേരിക്കന്‍ കോടതികള്‍ പരിണാമ/സൃഷ്ടി തര്‍ക്കത്തില്‍ അനുകൂലമായും പ്രതികൂലമായും വിധി പറഞ്ഞിട്ടുണ്ട്. പ്രതികൂല വിധി മാത്രം താങ്കള്‍ പരാമര്‍ശിക്കുന്നു.]]

    Ok thats great..and so what? You can start giving evidences on it. But the fact remains that US supreme court gave an order banning scientific creationism and intelligent design from school curricula.

    [[ജഡ്ജിക്ക് സൃഷ്ടിവാദം ഫാള്‍സിഫയബിള്‍ അല്ല എന്നു തോന്നിയിട്ടുണ്ടാകാം. എനിക്കതിനോട് യോജിപ്പില്ല.]]

    Same applies to your case also. You do not agree to what is accepted in science. That doesn't make your claim any more valid that what science says..


    [[ഡോക്കിന്‍സ് ഖണ്ഡനത്തിന്റെ അവസാനഭാഗത്ത് ബെഹെ സാക്ഷിയായ കേസ് വിശദമായി വിശകലനം ചെയ്തിട്ടുമുണ്ട് (ഇത് ഈ ബ്ളോഗില്‍ പോസ്റ്റ് ചെയ്യും)]]

    OK go ahead.. Behe agreed that scientific creationism is only as scientific as astrology and ether theory for propagation of light . Do not forget to address these issues. Your science has only so much value .

    ReplyDelete
  24. >>>>>>>>ഡാര്‍വിനിസമല്ലാതെ മറ്റേതെങ്കിലും പരിണാമ സിദ്ധാന്തത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ആ ഡാര്‍വിനിസം very far from being established ആണെന്നത് താങ്കളെ ഒരു അശാസ്ത്രീയവാദിയാക്കുന്നില്ലേ?<<<<<

    ഹുസൈന്‍,

    ഡര്‍വിനിസവും പരിണാമ സിദ്ധാന്തവും തമിലുള്ള വ്യത്യാസം എന്താണ്? ഇതു ഞാന്‍ പല വട്ടം ചോദിച്ചിട്ടും താങ്കള്‍ ഒഴിഞ്ഞു മാറി. ഞാന്‍ പരിണാമ വാദം ഖണ്ഡിച്ചു എന്നാണ്‌ പല ആവര്‍ത്തി താങ്കള്‍ അവകാശപ്പെട്ടത്.

    ഞാന്‍ വിശ്വസിക്കുന്നത് പരിണാമ സിദ്ധാന്തത്തിലാണ്. ഏക കോശ ജീവികളില്‍ നിന്നും ബഹു കോശ ജീവികള്‍ പരിണമിച്ചുണ്ടായി എന്ന പരിണാമ സിദ്ധാന്തത്തില്‍. അതാണു ലോകം മുഴുവന്‍ അനേകായിരം പേര്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന സിദ്ധാന്തം.

    ഡാര്‍വിനിസം very far from being established എന്ന് കാള്‍ പോപ്പര്‍ പറഞ്ഞത് എന്നെ യാതൊരു തരത്തിലും അശാസ്ത്രീയ വാദി ആക്കുന്നില്ല. കാരണം ഡാര്‍വിനിസം untestable എന്ന് വളരെക്കാലം പറഞ്ഞു നടന്ന കാള്‍ പോപ്പര്‍ ആ നിലപാടില്‍ നിന്നും മാറി എന്ന സത്യം എനിക്കറിയാവുന്നതുകൊണ്ടാണത്. very far from being established എന്നു പറഞ്ഞതിന്‌ can never be established എന്ന അര്‍ത്ഥമില്ല.

    Darwinism എന്നത് Darwin ന്റെ മരണ ശേഷം ഉരുത്തിരിഞ്ഞ ഒരു പ്രയോഗമാണ്. അത് ചില നിലപാടുകളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വളരെ loose ആയ ഒരു term ആണ്. ഇടതുപക്ഷ ചിന്താഗതി എന്നൊക്കെ പറയുമ്പോലെ. ഇതിനകത്ത് communism ഉണ്ട് socialism ഉണ്ട്, capitalism വരെയുണ്ട്.പടിഞ്ഞറന്‍ നാടുകളില്‍ left of centre എന്നു പറഞ്ഞാല്‍ ജനപക്ഷത്തു നില്‍ക്കുന്ന ചിന്താഗതിയാണ്.

    ഇതാണു Darwinism.

    Darwinism is a set of movements and concepts related to ideas of transmutation of species or evolution, including ideas with no connection to the work of Charles Darwin.

    ReplyDelete
  25. >>>>>>>>അതിനാല്‍ പോപ്പര്‍ യുക്തിപരമായി സമര്‍ത്ഥിച്ചത് ഞാന്‍ സ്വീകരിക്കുന്നു. സമര്‍ത്ഥിക്കാത്തത് തള്ളിക്കളയുന്നു.<<<<<


    ഹുസൈന്‍,

    ഇതിനെ cherry picking എന്നു വിശേഷിപ്പിക്കാം.

    പോപ്പര്‍ വളരെയധികം വിശദീകരിച്ചു പറഞ്ഞത് theory of evolution നേപ്പറ്റിയാണ്. അത് well tested എന്നദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു. Darwinism far from being established എന്നത് ഒറ്റ വചകത്തില്‍ പറഞ്ഞ ഒരു പരാമര്‍ശം മാത്രമാണ്. പരിണാമം ഖണ്ഡിക്കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമുള്ള താങ്കള്‍ അത് മാത്രം ചെറി പിക്കിയിട്ട്, മേനി നടിക്കുന്നു. ഇതാണു താങ്കള്‍ എവിടെയും നടത്തിയിട്ടുള്ള അഭ്യാസം.

    Far from being established എന്നതിന്റെ അര്‍ത്ഥം പോലും മനസിലാക്കാനുള്ള cognitive capacity താങ്കള്‍ക്കില്ലാതെ പോയി. Eradication of poverty is far from achieved എന്നു പറഞ്ഞാല്‍ താങ്കള്‍ അതിനെയും ഒരു കാലത്തും നേടാനാവാത്ത ലക്ഷ്യം എന്ന അര്‍ത്ഥം കല്‍പ്പിക്കും. പക്ഷെ മറ്റുള്ളവര്‍ അത് ചെയ്യില്ല.

    ReplyDelete
  26. >>>>>>താങ്കള്‍ക്കുള്ള വിശദമായ മറുപടിയും പുറകേ ഇടുന്നുണ്ട്.
    കാള്‍ പോപ്പര്‍ ഡാര്‍വിനിസം very far from being established എന്നു പറഞ്ഞത് KP കണ്ടില്ലേ? ഡാര്‍വിന്റേതല്ലാത്ത പരിണാമ സിദ്ധാന്തത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഡാര്‍വിനിസത്തെ ഇനി എന്തുചെയ്യും?<<<<


    ഡാര്‍വിനിസത്തെ എന്തു ചെയ്താലും പരിണാമ സിദ്ധാന്തത്തിനൊന്നും സംഭവിക്കില്ല. അതേക്കുറിച്ച് ഇനിയും പരീക്ഷണങ്ങള്‍ നടത്തപ്പെടും. പുതിയ പല കണ്ടെത്തലുകളും ഉണ്ടാകും.

    ReplyDelete
  27. As you have introduced comment moderation here, I have posted my replies in Jack Rabbit's blog. You can find them here

    ReplyDelete
  28. >>>>>>>>ഗ്രഹണശേഷി സ്വന്തമായുണ്ടായിരുന്നുവെങ്കില്‍ പാഴൂര്‍പ്പടിവരെ പോകേണ്ടിവരുമായിരുന്നോ<<<<<<

    ഹുസൈന്‍,

    ഗഹണശേഷി കൂടിയതുകൊണ്ടാണല്ലോ താങ്കള്‍ പരിണാമ സിദ്ധാന്തത്തെ ഖണ്ഡിച്ചു എന്ന് തെളിയിക്കാന്‍ Theory of Evolutionis well tested എന്ന കാള്‍ പോപ്പറുടെ വാചകമെടുത്ത് ഉറഞ്ഞുതുള്ളിയത്. അത് താങ്കളുടെ ഗ്രഹണശേഷിയുടെ പരകോടിയായി ഞാന്‍ കരുതിക്കോളാം.

    ReplyDelete
  29. >>>>>>>>>>ഇവിടെ കാളിദാസനാണു തെറ്റിയത്. പോപ്പര്‍ ഇതു ("very far from being established " )പറഞ്ഞത് മനസ്സുമാറിയശേഷം 1977 നവംബര്‍ 8നാണ്. അതിനാല്‍ തീരുമാനമായി. ഡാര്‍വിനിസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് പോപ്പര്‍ മരിക്കും വരെ എടുത്ത നിലപാട്.<<<<<

    ഹുസൈന്‍,

    ഡാര്‍വിനിസം എന്നു താങ്കളുദ്ദേശിക്കുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടോ ഇല്ലയോ എന്നത് കാളിദാസന്റെ മുമ്പിലുള്ള പ്രശ്നമല്ല. കാളിദാസന്റെ മുമ്പിലുള്ള പ്രശ്നം Theory of Evolution എന്നതാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കാള്‍ പോപ്പര്‍ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. മരിക്കുന്നതു വരെ അദ്ദേഹം അത് മാറ്റിപ്പറഞ്ഞിട്ടുമില്ല.

    കാളിദാസനെ ബാധിക്കുന്ന വിഷയം പരിണാമമാണ്. പല പ്രാവശ്യം അടിവരയിട്ടു പറഞ്ഞ വാക്കാണു പരിണാമം. ആ സിദ്ധാന്തത്തെ താങ്കള്‍ക്ക് ഖണ്ഡിക്കാനായിട്ടില്ല. ആകുകയുമില്ല. അത് ഖണ്ഡിച്ചു എന്ന അവകാശവാദം വെറും പൊള്ളയാണ്.

    ReplyDelete
  30. >>>>>>കാള്‍ പോപ്പറുടെ കൃതികള്‍ വായിച്ച എനിക്കാണോ അവ വായിക്കാതെ അബദ്ധങ്ങള്‍ മാത്രം എഴുതി നിറക്കുന്ന താങ്കള്‍ക്കാണോ cognitive capacityയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.<<<<<

    ഹുസൈന്‍,

    വായാനക്കാര്‍ തീരുമാനിക്കട്ടേ.

    1972ല്‍ എഴുതിയത് മാത്രം കെട്ടിപ്പിടിച്ചിരിക്കുന്ന താങ്കള്‍ക്കാണോ, അതോ 1977 ല്‍ തിരുത്തിയതും കൂടി അറിയുന്ന എനിക്കാണോ cognition capacity എന്ന് അവര്‍ തീരുമാനിക്കട്ടേ.

    പോപ്പരുടെ കൃതികള്‍ വായിച്ചിട്ടും അതിന്റെ വിഷയം എന്താണെന്നറിയാത്ത താങ്കള്‍ക്ക് cognition capacity ഉണ്ടെന്നു പറയന്നവര്‍ക്കൊക്കെ അതിനുള്ള അവകാശമുണ്ട്. എനിക്കു യതൊരു എതിര്‍പ്പുമില്ല.പക്ഷെ താങ്കളുടെ ചവേറുകളിലൊരാള്‍ പോലും ഇതേക്കുറിച്ചുള്ള താങ്കളുടെ വിചിത്ര നിലപാടിനെ പിന്തുണച്ച് ഒരഭിപ്രയവും എഴുതി കാണുന്നില്ല. എന്തേ അവര്‍ക്കാര്‍ക്കും cognition capacity എന്ന ഒന്നില്ലേ?

    ReplyDelete
  31. >>>>>>>>>>കാള്‍ പോപ്പര്‍ “പൊതുവേദികളില്‍ recantation നടത്തിയത് 1977ലും” എന്ന് താങ്കള്‍ സമ്മതിച്ചല്ലോ. ഈ 1977 ലെ പൊതുവേദി (ഡിര്‍വിന്‍ കോളേജ്, കേംബ്രിഡ്) യിലെ പ്രസംഗത്തില്‍ നിന്നുള്ള വാചകങ്ങളാണ് ഞാനുദ്ധരിച്ചത് എന്ന കാര്യം താങ്കള്‍ക്ക് മനസ്സിലായില്ലേ? മനസ്സുമാറിയശേഷമുള്ള 1977 ലെ പ്രസംഗത്തിലാണ് ഡാര്‍വിനിസം very far from being established എന്ന് കാള്‍ പോപ്പര്‍ പറഞ്ഞത്.<<<<<

    ഹുസൈന്‍,

    ഡാര്‍വിനിസം very far from being established ആണോ എന്നത്, പരിണാമം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് കടന്നു വരേണ്ട ആവശ്യമില്ല.

    Natural selection എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ Theory of evolution ആണിവിടെ ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. പരിണാമത്തേക്കുറിച്ചാണു താങ്കള്‍ 25 വര്‍ഷം പഠിച്ചു എന്നും മൂന്നു പുസ്തകങ്ങള്‍ എഴുതി എന്നും അവകാശപ്പെട്ടതും. എന്തുകൊണ്ടാണതേക്കുറിച്ചുള്ള ചര്‍ച്ചയെ താങ്കള്‍ പേടിക്കുന്നത്?

    1977ല്‍ recantation നടത്തിയപ്പോള്‍ കാള്‍ പോപ്പര്‍ പറഞ്ഞ വാക്കുകള്‍ ഇവയാണ്.

    I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation. My recantation may, I hope, contribute a little to the understanding of the status of natural selection.

    എന്നു വച്ചാല്‍ Natural selection, testable അല്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. അതില്‍ നിന്നും മാറി testable ആണെന്ന് വിശ്വസിച്ചു തുടങ്ങി. പക്ഷെ ഇത് ഒരു പൊതു വേദിയില്‍ പറഞ്ഞത് 1977 ല്‍ ആണെന്നു മാത്രം. ആ പ്രസംഗത്തില്‍ അദ്ദേഹം മറ്റ് പലതും പറഞ്ഞു.


    Natural selection നെ അടിസ്ഥാനമാക്കി ഡാര്‍വിന്‍ രൂപപ്പെടുത്തിയ Theory of evolution നേക്കുറിച്ചു പറഞ്ഞത് ഇതും.

    The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism.



    കാള്‍ പോപ്പര്‍ ഉദ്ദേശിച്ച Natural selection എന്താണെന്നും Theory of evolution എന്താണെന്നും മനസിലാക്കാനുള്ള cognition capacity ഉള്ളവര്‍ക്കൊക്കെ കാര്യം പിടികിട്ടും. അതിന്റെ ആധിക്യം കാരണം താങ്കള്‍ പിടികിട്ടിയിട്ടും ഒരു പൊട്ടന്‍ കളി കളി കളിക്കുന്നു. ഇതുവരെ പറഞ്ഞ മണ്ടത്തരങ്ങളൊക്കെ വിഴുങ്ങേണ്ട ഗതികേടിലുമായി.

    ReplyDelete
  32. >>>>>>>>പാല്‍പ്പായസം നല്ലതാണോ ചീത്തയാണോ എന്നറിയാന്‍ ആദ്യം വേണ്ടത് ഒരു ടീസ്പൂണ്‍ പാല്‍പ്പായസം അല്ലെന്നും നല്ലൊരു നാക്കാണെന്നും കാളിദാസന്‍ മനസ്സിലാക്കുക.<<<<<

    ഹുസൈന്‍,

    അത് താങ്കളുടെ കാര്യത്തില്‍ വളരെ ശരിയാണ്.പാല്‍പ്പായസമാണോ എന്നറിയാതെ പാല്‍പ്പായസം രുചിക്കുന്ന വിദ്യ താങ്കള്‍ക്കെ അറിയു.താങ്കള്‍ക്ക് നല്ലൊരു നാക്കേ ഉള്ളു. അതിനും മുകളിലുള്ള space ല്‍ കാര്യമായിട്ടൊന്നും ഇല്ല.

    പരിണാമം കണ്ടിച്ചു പരിണാമം കണ്ടിച്ചു എന്നു വിളിച്ചുകൂവിയിട്ട് ഇപ്പോള്‍ പറയുന്നു കണ്ടിച്ചത് പരിണാമല്ല, മറ്റെന്തോ ആണെന്ന്.

    ഇനിയെങ്കിലും തെളിച്ചു പറയൂ ഹുസൈന്‍, The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism.

    എന്ന പ്രസ്താവനയില്‍ കാള്‍ പോപ്പര്‍ പരാമര്‍ശിക്കുന്ന പരിണാമമാണോ (theory of evolution )താങ്കള്‍ ഖണ്ഡിച്ചു എന്ന് താങ്കള്‍ക്ക് തോന്നിയത്?

    തോന്നലുകള്‍ യാഥാര്‍ത്ഥ്യങ്ങളല്ല ഹുസൈന്‍.

    ReplyDelete
  33. >>>>>>>>>>>>”Evolution theory well tested ആണെന്നു പറഞ്ഞാല്‍ Darwinism well tested ആണെന്നല്ല അര്‍ത്ഥം .അനേകം Evolution theory കളില്‍ ഒന്നു മാത്രമാണ് ഡാര്‍വിനിസം” എന്ന എന്റെ വിശദീകരണത്തിന് “ആയിക്കോട്ടെ അല്ലെന്ന് ഞാന്‍ പറഞ്ഞോ”? എന്നാണ് താങ്കളുടെ മറുപടി. അല്ലെന്നു പോപ്പര്‍ പറഞ്ഞു എന്നായിരുന്നു അനേകം കമന്റുകളിലൂടെ താങ്കള്‍ വാദിച്ചത്.<<<<<<<

    ഹുസൈന്‍,

    താങ്കളുടെ തോന്നല്‍ രോഗം എനിക്കില്ല. ഡാര്‍വിനിസത്തേക്കുറിച്ച് പോപ്പര്‍ എന്തു പറഞ്ഞു എന്നത് ഞാന്‍ ഒരിടത്തും എഴുതിയിട്ടില്ല. എന്റെ വിഷയം പരിണാമമാണ്.

    ”Evolution theory well tested ആണെന്നു പറഞ്ഞാല്‍ Darwinism well tested ആണെന്ന അര്‍ത്ഥമുണ്ടെന്ന് ഞാന്‍ വാദിച്ചിട്ടില്ല. അതുകൊണ്ടാണ്, ആയിക്കോട്ടേ എന്ന മറുപടി പറഞ്ഞത്.

    ഞാന്‍ ചര്‍ച്ച ചെയ്യുന്ന വിഷയം Evolution ആണ്. അത് well tested ആണെന്ന് കാള്‍ പോപ്പര്‍ പറഞ്ഞു. അത് പരീക്ഷണ ശാലകളില്‍ തെളിയിക്കാമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത് പരീക്ഷണ ശാലകളില്‍ പലരും തെളിയിച്ചിട്ടുണ്ട്. ലെന്‍സ്കിയുടെ പരീക്ഷണം അതിലൊന്നാണ്. ഇ കോളൈ ബാക്റ്റേരിയക്ക് വ്യക്തമായ സ്പീഷീസ് മാറ്റം സംഭവിച്ചത് പരീക്ഷണ ശാലയില്‍ തെളിയിച്ചു. അത് താങ്കളെ മനസിലാക്കിക്കാന്‍ വേണ്ടിയാണ്, ബാക്റ്റേരിയകളിലെ സ്പീഷീസ് നിര്‍വചനം ഞാന്‍ താങ്കളോട് ചോദിച്ചത്. പക്ഷെ അതിനു താങ്കള്‍ക്കുത്തരമില്ല. അവിടെ താങ്കള്‍ ഏക വചന ബഹുവചന പൊട്ടന്‍കളി നടത്തുന്നു.

    ReplyDelete
  34. >>>>>>>>>>>> ”ഡാര്‍വിനിസം well tested ആണെന്ന് പോപ്പര്‍ പറഞ്ഞിട്ടില്ലെന്ന് താങ്കള്‍ സമ്മതിച്ചോ? ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുക<<<<<<<

    ഹുസൈന്‍,

    ”ഡാര്‍വിനിസം well tested ആണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. എന്റെ വിഷയം cognition capacity യുള്ള ആര്‍ക്കും വ്യക്തമാകുന്ന വിധം ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അത് പരിണാമമാണ്. Evolution. അത് well tested ആണെന്ന് പോപ്പര്‍ പറഞ്ഞിട്ടുണ്ട്.

    മറ്റ് കാര്യങ്ങളേക്കുറിച്ച് പോപ്പര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല.

    ReplyDelete
  35. >>>>>>>>>>>> “അതുപോലെ Darwinism well tested ആണോ അല്ലയോ എന്നതും എന്റെ വിഷയമല്ല എന്ന് താങ്കളെഴുതി”. ഈ ബ്ളോഗ് തുടങ്ങിയതു മുതല്‍ Darwinism well tested ആണെന്ന് വാദിച്ചു കൊണ്ടിരുന്ന താങ്കള്‍ അതില്‍ നിന്നും പിന്‍വാങ്ങിയോ?<<<<<<<

    ഹുസൈന്‍,

    ഡാര്‍വിനിസം well tested ആണെന്ന് ഞാന്‍ എവിടെയെങ്കിലും വാദിച്ചിട്ടുണ്ടെങ്കില്‍, അത് ചൂണ്ടിക്കണിച്ചാല്‍ ഞാന്‍ ഇതിനു മറുപടി പറയാം.

    ReplyDelete
  36. >>>>>>>>>>>> Natural selectionലൂടെ evolution ഉണ്ടാകില്ല .ഇക്കാര്യം ഞാന്‍ എഴുതിയ ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന കൃതിയുടെ ഒന്നാം അധ്യായത്തില്‍ ഡാര്‍വിന്റെ തന്ന ഉദാഹരണങ്ങള്‍ വഴി സമര്‍ത്ഥിച്ചിട്ടുണ്ട്. സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ Natural selection ന്റെ ശക്തി പെരുപ്പിച്ച് കാട്ടിയെന്ന ഡാര്‍വിന്റെ കുമ്പസാരശൈലിയിലുള്ള സമ്മതവും അതില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ പഠിച്ചശേഷം വല്ല സംശയവുമുണ്ടെങ്കില്‍ ചോദിക്കാം. <<<<<<<

    ഹുസൈന്‍,

    ജീവ ജാതികള്‍ പരിണാമത്തിലൂടെയണുണ്ടായത് എന്നു മാത്രമാണ്‌ പരിണാമ വാദികളുടെ പക്ഷം. അത് Natural Selection ലൂടെ തന്നെ വേണമെന്ന വാശി അവര്‍ക്കില്ല.

    അതുകൊണ്ടാണ്, Natural selection നോടൊപ്പം, mutation, migration, ,genetic drift എന്നിവ കൂടി, Evolution വിശദീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. Evolution വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന പല ഉപാധികളില്‍ ഒന്നു മാത്രമാണ് Natural Selection. താങ്കള്‍ അതേക്കുറിച്ചൊന്നും കേട്ടിട്ടില്ല. പരിണാമ വിഷയത്തില്‍ താങ്കള്‍ ഇപ്പോഴും രണ്ടു നൂറ്റാണ്ടു പിറകിലാണ്. അതു കൊണ്ട് പരിണാമവിഷയത്തില്‍ ആധുനിക ശാസ്ത്രം നേടിയ പുതിയ അറിവുകളും തെളിവുകളും പഠിക്കാന്‍ ഇന്നു മുതല്‍ തുടങ്ങുക. ആധുനിക ശാസ്ത്രം മുസ്ലിങ്ങള്‍ക്ക് വേണ്ട എന്ന കപട നാട്യം ഒക്കെ മാറ്റി വച്ചാല്‍ പലതും പഠിക്കാന്‍ ആകും.


    പരിണാമത്തിനു വിശ്വസനീയമായ ഒരു വിശദീകരണമാണ്, Natural Selection. ഏതളവു കോലു വച്ചളന്നാലും താങ്കളേക്കാള്‍ വലിയ ദാര്‍ശനികനായിരുന്ന കാള്‍ പോപ്പര്‍ Natural selection, untestable ആണെന്ന് ആദ്യം വിശ്വസിക്കുകയും പിന്നീട് testable ആണെന്ന് തിരുത്തുകയും ഉണ്ടായി. ഭൂമിയിലെ ജീവ ജാതികള്‍ പരിണാമത്തിലൂടെ ഏക കോശ ജീവികളില്‍ നിന്നും ഉണ്ടായതാണെന്നും, ആ സിദ്ധാന്തം well tested ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. Well tested എന്ന വാക്കിന്റെ അര്‍ത്ഥം നന്നായി പരീക്ഷക്കപ്പെട്ടത് എന്നു തന്നെയാണ്.

    Natural selection നിലൂടെ ആണ് Evolution ഉണ്ടാകുന്നതെന്നതാണ്‌, Darwin ന്റെ സിദ്ധാന്തം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെ ചുരണ്ടിയെടുത്ത് അദ്ദേഹം കല്‍പ്പിക്കാത്ത അര്‍ത്ഥം നല്‍കിയാല്‍ അത് Natural selection വഴി evolution എന്ന സിദ്ധാന്തത്തിന്‌ എതിരാകില്ല.

    സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ Natural selection ന്റെ ശക്തി പെരുപ്പിച്ച് കാട്ടിഎന്ന കുമ്പസാരം ഡാര്‍വിന്‍ നടത്തിയിട്ടില്ല. അതൊക്കെ താങ്കളുടെ തോന്നലുകളാണ്.

    ReplyDelete
  37. >>>>>>>>>>>> രണ്ടാമത്തെ ഖണ്ഡികയില്‍നിന്ന് കാള്‍ പോപ്പറെപ്പറ്റി താങ്കള്‍ ഈ ബ്ളോഗിലും മറ്റു ബ്ളോഗുകളിലും എഴുതിയതെല്ലാം അസംബന്ധങ്ങളായിരുന്നു എന്ന് തെളിഞ്ഞില്ലേ? Darwinismവും Evolution theory യും തമ്മിലുള്ള വ്യത്യാസം ഇതുവരെയും താങ്കള്‍ക്ക് ഗ്രാഹ്യമായിരുന്നില്ലെന്നും തെളിഞ്ഞില്ലേ? <<<<<<<

    ഹുസൈന്‍,

    കാള്‍ പോപ്പറേക്കുറിച്ച് ഒരസംബന്ധവും ഞാന്‍ എഴുതിയില്ല. എന്റെ വിഷയം Evolution ആണ്. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവയാണ്. The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism.അതിനെ പൂര്‍ണ്ണമായും ഞാന്‍ ഉള്‍ക്കൊള്ളുനു. അംഗീകരിക്കുന്നു.

    പരിണാമം ഖണ്ഡിച്ചു എന്നവകാശപ്പെട്ട താങ്കളാണ്, പോപ്പറുടെ ഈ വാക്കുകളെ അര്‍ത്ഥ ശൂന്യമെന്നും മടിസ്ഥനമില്ലാത്തതെന്നും വിശേഷിപ്പിച്ചത്. അത് താങ്കളുടെ cheer girls പോലും സ്വീകരിക്കുമെന്ന് തോന്നുന്നില്ല.

    Darwinismവും Evolution theory യും തമ്മിലുള്ള വ്യത്യാസം ഇവിടെ ഒട്ടും പ്രസക്തമല്ല. ഇവിടെ ഞാന്‍ ചര്‍ച്ച ചെയ്തത് Evolution theory എന്ന സിദ്ധാന്തമാണ്. Well tested എന്ന് കാള്‍ പോപ്പര്‍ പറഞ്ഞ Evolution theory.

    ReplyDelete
  38. >>>>>>>>>>>> Natural selection നെ പ്പറ്റിയാണ് I have changed my mind എന്ന് പോപ്പര്‍ പറഞ്ഞത് . അതിനാല്‍ ഡാര്‍വിനിസത്തെപ്പറ്റിയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് താങ്കള്‍ ഇതുവരെയെഴുതിക്കൂട്ടിയതൊക്കെയും അര്‍ത്ഥശൂന്യമായ ധാരണകളെ അടിസ്ഥാനമാക്കിയായിരുന്നു. <<<<<<<

    ഹുസൈന്‍,

    ഇതു വരെ കെട്ടിപ്പൊക്കി കൊണ്ടു വന്ന പൊട്ടത്തരങ്ങളൊക്കെ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ ഒരു മറവിനു വേണ്ടി താങ്കള്‍ ഓടുന്നു. അതിനു ആസനത്തിലെ ആലിന്റെ തണലു പോലും മറയാക്കുന്നു. കഷ്ടം

    Natural selection നെ അടിസ്ഥനമാക്കി സ്പീഷീസുകളുടെ ഉത്ഭവം വിശദീകരിക്കാന്‍, ഡര്‍വിന്‍ ആവിഷ്കരിച്ച Evolution എന്ന സിദ്ധാന്തത്തേക്കുറിച്ചു മാത്രമേ ഞാന്‍ ഇവിടെ സംസരിച്ചിട്ടുള്ളു. സമര്‍ദ്ധിച്ചിട്ടുള്ളു. അങ്ങനെ അല്ലെന്ന് വരുതിത്തീര്‍ക്കാനുള്ള താങ്കളുടെ അപഹസ്യമായ ശ്രമം cheer girls പോലും തിരിച്ചറിയും ഹുസൈന്‍.

    താങ്കള്‍ക്കോ വായിക്കുന്നവര്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ വീണ്ടുമെഴുതാം. Natural Selection നെക്കൂടി അടിസ്ഥാനമാക്കിയുള്ള Theory of Evolution നിലാണു ഞാന്‍ വിശ്വസിക്കുന്നത്. അതിനെയാണ്‌ ഞാന്‍ ആദ്യമേ മുതല്‍ ഇപ്പോള്‍ വരെ സമര്‍ദ്ധിച്ചിട്ടുള്ളത്. ആ Natural selection നെപ്പറ്റിയാണ് I have changed my mind എന്ന് പോപ്പര്‍ പറഞ്ഞത് . അതിന്റെ കൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്ത The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism. എന്നതും ഈ Natural selection നെ അടിസ്ഥാനമാക്കിയുള്ള, theory of evolution നേപ്പറ്റിയാണ്.

    Natural selection നെ അടിസ്ഥാനമാക്കിയുള്ള theory of evolution നെ ഖണ്ഡിക്കാന്‍ ഒരു ശ്രമം നടത്താന്‍ പോലും താങ്കള്‍ക്കെപ്പോഴെങ്കിലും ആകുമോ? സാധിക്കുമെന്നു തോന്നുന്നില്ല. കാരണം അതിനു വേണ്ടത് താങ്കളുടെ വികലമായ അറിവുകളല്ല. അടിസ്ഥാന അറിവുകളാണു വേണ്ടത്.

    ReplyDelete
  39. >>>>>>>>>>>> ഡാര്‍വിനിസത്തെപറ്റി പോപ്പര്‍ അഭിപ്രായം മാറ്റിയതിന് ഒരു വാചകം പോലും പോപ്പറുടേതായി താങ്കള്‍ ഇതുവരെയും ഹാജരാക്കിയിട്ടില്ല (ഞാന്‍ വളരെ മുമ്പേ ഇത് ആവശ്യപ്പെട്ടതാണ്.)....... <<<<<<<

    ഹുസൈന്‍,

    ഡാര്‍വിനിസത്തേപ്പറ്റി പോപ്പര്‍ അഭിപ്രയം മാറ്റിയോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ചര്‍ച്ച ചെയ്യുന്ന വിഷയുമായി ബന്ധവുമില്ല. ഇവിടത്തെ വിഷയം പരിണാമമാണ്. അതേപ്പറ്റി പോപ്പര്‍ പറഞ്ഞതാണിവിടെ പ്രസക്തം. പരിണാമത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നായ Natural selection നേപ്പറ്റി പോപ്പര്‍ അഭിപ്രായം മാറ്റിയതിനാണു പ്രസക്തി. കൂടെ Theory of Evolution നേപ്പറ്റി അദ്ദേഹം പറഞ്ഞതിനും. അത് well tested ആണെന്നാണദ്ദേഹം പറഞ്ഞത്. അതു മാത്രമല്ല. ഏക കോശ ജീവികളില്‍ നിന്നും ബഹു കോശ ജീവികള്‍( മനുഷ്യനുള്‍പ്പടെയുള്ള ബഹുകോശ ജീവികള്‍) പരിണമിച്ചുണ്ടായി എന്നുമദ്ദേഹം പറഞ്ഞു. അതാണു പരിണാമ സിദ്ധാന്തം.

    സ്ഥലകാല ബോധം നഷ്ടപ്പെട്ടതു കൊണ്ടാണ്‌ താങ്കള്‍ പരസ്പര ബന്ധമില്ലാതെ പലതും വിളിച്ചു പറയുന്നത്.

    ReplyDelete
  40. >>>>>>>>>>>> evolution എന്നത് കഴിഞ്ഞ സംഭവമാണ്.ഇന്നത്തെ പ്രശ്നം origin of species വിശദീകരിക്കുക എന്നതാണ്. അതിന് ഡാര്‍വിസമോ അതിന്റെ ആധാര മെക്കാനിസമായ natural selection ഓ മതിയാവില്ല എന്നതാണ് പോപ്പറുടെ വിശകലനത്തില്‍ നിന്ന് മനസ്സിലായത്.<<<<<<<

    ഹുസൈന്‍,

    താങ്കള്‍ കൂടുതല്‍ കൂടുതല്‍ അപഹാസ്യനാകുന്നു.

    മുകളില്‍ എഴുതിയത് താങ്കള്‍ക്ക് മനസിലായ കാര്യമല്ലേ. പക്ഷെ അതല്ല മറ്റുള്ളവര്‍ മനസിലാക്കുന്നത്.

    അപ്പോള്‍ Evolution നില്‍ പിടിച്ച് നില്‍ക്കാനാകാതെ വന്നപ്പോള്‍ അത് താങ്കള്‍ വിട്ടു കളഞ്ഞു.

    Natural Selection നേക്കുറിച്ചും അതിനെ അടിസ്ഥനത്തില്‍ രൂപം കൊണ്ട THeory of Evolution നേക്കുറിച്ചും, പോപ്പര്‍ പറഞ്ഞത് ഇതാണ്.

    I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation. My recantation may, I hope, contribute a little to the understanding of the status of natural selection.

    The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism.


    ഇതേക്കുറിച്ച് താങ്കള്‍ പറഞ്ഞതെല്ലാം പരമ വിഡ്ഢിത്തങ്ങളാണെന്നു തെളിഞ്ഞപ്പോള്‍ Origin of Species ക്ക് ഒറ്റച്ചാട്ടം. ആശ്ചര്യകരമാണല്ലോ ഹുസൈന്‍ താങ്കളുടെ തവളച്ചാട്ടം.

    Origin of Species വിശദീകരിക്കാന്‍ Natural selection മതിയവില്ല എന്ന് 1977 നു ശേഷമുള്ള ഏത് പുസ്തകത്തില്‍ അല്ലെങ്കില്‍ പ്രബന്ധത്തിലാണ്‌ കാള്‍ പോപ്പര്‍ പറഞ്ഞത്?

    ReplyDelete
  41. >>>>>>>>>>>> പോപ്പര്‍ പരിണാമത്തെ അംഗീകരിക്കുന്നു എന്ന കാര്യം ഈ പോസ്റ്റില്‍ തന്നെ ഞാനെഴുതിയിരുന്നു.<<<<<<<

    ഹുസൈന്‍,

    പരിണാമത്തെ എതിര്‍ക്കാന്‍ പിന്നെ എന്തിനാണു താങ്കള്‍ പോപ്പറെ ഉദ്ധരിച്ചത്?

    ReplyDelete
  42. >>>>>>>>>>>> പോപ്പര്‍ പരിണാമം തെറ്റാണെന്നു പറഞ്ഞോ ഇല്ലേ എന്ന പ്രശ്നത്തിലല്ലല്ലോ നാം തമ്മില്‍ തര്‍ക്കമുണ്ടായത്. ഡാര്‍വിനിസം ടെസ്റ്റബിള്‍ ആണെന്ന് പില്‍ക്കാലത്ത് പറഞ്ഞോ എന്നതായിരുന്നു തര്‍ക്കവിഷയം. പില്‍ക്കാലത്ത് പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു . .<<<<<<<

    ഹുസൈന്‍,

    പരിണാമത്തെ ഖണ്ഡിച്ചു കൊണ്ട് താങ്കള്‍ മുന്നു പുസ്തകങ്ങള്‍ എഴുതി എന്നാണെല്ലാവരെയും പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നോട് പറഞ്ഞത് ഇതും.

    I had written three books on Evolution theory in Malayalam. If you are able to point out a single logical or scientific error from these many pages( around 350 pp), I am very happy to provide an explanation.



    പരിണാമം തെറ്റാണോ ശരിയാണോ എന്നതിനേക്കുറിച്ച് ഞാന്‍ പല പ്രാവശ്യം ചോദിച്ചപ്പോള്‍ താങ്കള്‍ നല്‍കിയ ഉത്തരം ഇതായിരുന്നു.

    Your Question: "I asked you a very simple question. Is evolution right or wrong?"

    My answer : wrong.

    I hereby declare that evolution theory is not a scientific theory. It is only a speculation of Darwin. And I hereby also declare that this is my personal conclusion


    ഈ പുസ്തകങ്ങളില്‍ താങ്കള്‍ തെളിയിച്ചത് പരിണാമം തെറ്റാണെന്നു തന്നെയല്ലേ? അതോ പരിണാമം ശരിയാണെന്നാണോ? ശരിയാണെന്നാണെങ്കില്‍ ഞാന്‍ എന്റെ എല്ലാ പരാര്‍ശങ്ങളും പിന്‍വലിക്കാന്‍ തയ്യാറാണ്.

    പരിണാമം എന്ന വിഷയത്തേക്കുറിച്ചു മാത്രമേ ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളു. Natural Selection നെ അടിസ്ഥാനമാക്കി ഡാര്‍വിന്‍ അവതരിപ്പിച്ച പരിണാമ സിദ്ധാന്തമാണിവിടെ വിവഷിച്ചതും. അതേക്കുറിച്ചാണ്‌ കാള്‍ പോപ്പര്‍ അഭിപ്രായങ്ങള്‍ എഴുതിയതും മാറ്റിയെഴുതിയതും.

    ഡാര്‍വിനിസം ടെസ്റ്റബിള്‍ ആണെന്ന് പില്‍ക്കാലത്ത് പറഞ്ഞോ എന്നതിനേ സംബന്ധിച്ച് എനിക്ക് ഒരു തര്‍ക്കവുമില്ല. ഡാര്‍വിനിസം Untestable ആണെന്നു പോപ്പര്‍ പറഞ്ഞിട്ടുണ്ടെന്ന് തത്ത പറയുമ്പോലെ ആവര്‍ത്തിച്ചു കൊണ്ടിന്നപ്പോഴണു ഞാന്‍ ചോദിച്ചത് Natural Selection നോ Evolution നോ Untestable ആണെന്ന് പോപ്പര്‍ പറഞ്ഞിട്ടുണ്ടോ എന്ന്. കൂടെ ചോദിച്ചു ഡാര്‍വിനിസത്തിലെ ഏത് ഭാഗമാണ്‌ Testable അല്ല എന്ന് പോപ്പര്‍ ഉദ്ദേശിച്ചതെന്നും. പക്ഷെ താങ്കള്‍ അതിനുത്തരം പറഞ്ഞിട്ടില്ല. പോപ്പര്‍ Recantation നടത്തി പറഞ്ഞത് ഇതാണ്.

    I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation. My recantation may, I hope, contribute a little to the understanding of the status of natural selection.

    The Mendelian underpinning of modern Darwinism has been well tested, and so has the theory of evolution which says that all terrestrial life has evolved from a few primitive unicellular organisms, possibly even from one single organism.

    ഇതില്‍ നിന്നും സാമാന്യ ബോധമുള്ളവര്‍ മനസിലാക്കുക, Darwinism എന്നുദ്ദേശിക്കുന്ന ആശയത്തിലെ Natural selection നും Theory of evolution നും Mendelian underpinning of modern Darwinism ഉം Testable ആണെന്നും Well tested ആണെന്നുമാണ്.



    പല പ്രാവശ്യം ഞാന്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഞാന്‍ ചര്‍ച്ച ചെയ്യുന്നത് പരിണാമമാണ്. അതൊക്കെ അവഗണിച്ച് താങ്കള്‍ പരസ്പര ബന്ധമില്ലാതെ പലതും പുലമ്പുന്നു.

    ReplyDelete
  43. >>>>>>>>>>>> എന്റെ വീക്ഷണം ഇതാണ്:origin of species എന്ന ജീവശാസ്ത്രത്തിലെ അദ്വിതീയപ്രശ്നം ഡാര്‍വിന്‍ പരിഹരിച്ചിട്ടില്ല. ഒരു സ്പീഷിസിന്റെ ഉത്ഭവം ഉദാഹരണമായിപ്പോലും ഡാര്‍വിന്‍ വിവരിച്ചിട്ടില്ല.. .<<<<<<<

    ഹുസൈന്‍,

    ജീവ ശസ്ത്രത്തിലെ ഈ പ്രശ്നം പരിഹരിച്ചു എന്ന് ഡാര്‍വിന്‍ അകാശപ്പെടുകയോ ഡാര്‍വിനങ്ങനെ ചെയ്തിട്ടുണ്ടെന്ന് മറ്റാരെങ്കിലും അവകാശപ്പെടുകയോ ഉണ്ടായിട്ടുണ്ടോ?

    എന്റെ വീഷണം ഇതാണ്. ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായതാണ്. ഏക കോശ ജീവികളില്‍ നിന്നും മനുഷ്യന്‍ ഉള്‍പ്പടെയുള്ള ബഹുകോശ ജീവികളുണ്ടായി. അതിനു തക്ക തെളിവുകള്‍ ലഭ്യമാണ്. പല പരീക്ഷണങ്ങളും ഫോസിലുകളുടെ കണ്ടെത്തലുകളും അതിനെ ശരി വയ്ക്കുന്നു. ലെന്സ്കി ബാക്റ്റേരിയകളില്‍ നടത്തിയ പരീക്ഷണം പുതിയ തരം ബാക്റ്റീരിയ സ്പീഷീസ് ഉണ്ടായി വരുന്നത് തെളിയിക്കുന്നു.

    എന്റെ വീഷണം ഇതായതുകൊണ്ട്, പരിണാമത്തേക്കുറിച്ചുമതിന്റെ ആധാരശിലയായ Natural selection നേക്കുറിച്ചും കാള്‍ പോപ്പര്‍ പറഞ്ഞതിനെ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു.

    ReplyDelete
  44. >>>>>>>>>>>> താങ്കള്‍ വിവരിച്ച മറ്റു കാര്യങ്ങളൊന്നും നാം തമ്മില്‍ തര്‍ക്കമുണ്ടായ വിഷയങ്ങളല്ല. ഡാര്‍വിനിസം testable ആണെന്ന് പിന്നീട് പോപ്പര്‍ പറഞ്ഞോ എന്നതുമാത്രമായിരുന്നു തര്‍ക്കവിഷയം.<<<<<<<

    ഹുസൈന്‍,

    താങ്കള്‍ പരിണാമത്തേക്കുറിച്ച് 25 വര്‍ഷം പഠിച്ചു എന്നും, അത് തെറ്റാണെന്നു മനസിലായി എന്നും,ആണെന്നോടു പറഞ്ഞത്. ഇത് സ്ഥാപിക്കാനായി മൂന്നു പുസ്തകങള്‍ എഴുതി എന്നും കൂട്ടിച്ചേര്‍ത്തു. ഇത് എന്നോടു പറഞ്ഞതല്ലെന്നുണ്ടോ? അതോ ഞാന്‍ സ്വപ്നം കണ്ടതാണോ?

    താങ്കളുടെ ഈ അവകാശവാദം തെറ്റാണെന്നും, പരിണാമ സിദ്ധാന്തം ശരിയാണെന്നും, ഭൂമിയിലെ എല്ലാ ജീവി വര്‍ഗ്ഗങ്ങളും ഏക കോശ ജീവികളില്‍ നിന്നും പരിണമിച്ചുണ്ടയതാണെന്നും, ഞാന്‍ പറഞ്ഞു. ഈ പരിണാമം നടന്നത് ഡാര്‍വിന്‍ ആവിഷ്കരിച്ച Natural selection എന്ന തത്വം ഉള്‍പ്പടെയുള്ള ചില ഉപാധികള്‍ വഴിയാണെന്നും ഞാന്‍ പറഞ്ഞു. എന്റെ വാദം തെളിയിക്കാനായി ഇത് രണ്ടും ( Natural selection ഉം Theory of Evolution ഉം) well tested ആണെന്ന കാള്‍ പോപ്പറുടെ വാദഗതികളെയും ഞാന്‍ ആശ്രയിച്ചു.

    ഇതേക്കുറിച്ചൊന്നും താങ്കള്‍ക്ക് എതിരഭിപ്രായമില്ലെങ്കില്‍ നമ്മള്‍ തമ്മില്‍ യാതൊരു തര്‍ക്കത്തിന്റെയും ആവശ്യമില്ല. ഇതു തന്നെയാണ്, പരിണാമത്തേക്കുറിച്ചും Natural selection നേക്കുറിച്ചും താങ്കളുടെ അഭിപ്രായമെങ്കില്‍ അത് തുറന്നു പറഞ്ഞു കൂടെ? എന്തിനാണു ഡാര്‍വിനിസം പോലെ ഒരു മറ?

    ഓര്‍ക്കുക Theory of Evolution ആണ്‌ പരിണാമ സിദ്ധാന്തം.

    ഡാര്‍വിനിസം testable ആണെന്ന് പിന്നീട് പോപ്പര്‍ പറഞ്ഞോ
    എന്നത് ഞാന്‍ തര്‍ക്കിച്ച വിഷയമേ അല്ല. അത് താങ്കളുടെ വെറും തോന്നലാണ്. താങ്കള്‍ അടച്ചുപൂട്ടിയ മറ്റൊരു പോസ്റ്റില്‍ ഇതു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട് എന്നത് ശരിയാണ്. താങ്കള്‍ക്കുത്തരമില്ല എന്നു മനസിലായപ്പോള്‍ ഞാന്‍ തന്നെ ആ ചോദ്യങ്ങള്‍ മറന്നതാണ്. താങ്കള്‍ ഇവിടെ എഴുതിയ മണ്ടത്തരങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ഒരു പിടി വള്ളിയായി താങ്കള്‍ ഇപ്പോള്‍ അതുയര്‍ത്തികൊണ്ടു വരുന്നു.വളച്ചൊടിക്കുന്നു.

    ReplyDelete
  45. >>>>>>>>>>>> പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന് സമര്‍ത്ഥിക്കുന്ന മൂന്ന് കൃതികള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിലെ വാദങ്ങളില്‍ അശാസ്ത്രീയമായി എന്തെങ്കിലുമുണ്ടെങ്കില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാട്ടാം..<<<<<<<

    ഹുസൈന്‍,

    ഹഹഹാ. ഇത് കടുവയെ കിടുവ പിടിച്ചെന്നു പറയുന്നതുപോലെ ആണല്ലോ? എന്താണു താങ്കള്‍ താങ്കളുടെ പൊത്തകത്തില്‍ സമര്‍ദ്ധിക്കുന്നത് Theory of Evolution അശാസ്ത്രീയമാണെന്നോ Darwinism അശാസ്ത്രീയമാണെന്നോ? അതൊന്ന് വ്യക്തമാക്ക്. എന്നിട്ട് മതിയല്ലോ അത് ചാത്രീയമാണോ അച്ചാത്രീയമാണൊ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍.

    പരിണാമസിദ്ധാന്തം ശാസ്ത്രീയമാണെന്ന് ഇവിടെ അനേകം പേര്‍ തെളിയിച്ചു. മി,. കെ പി, ജാക്ക്, ബ്രൈറ്റ്, തുടങ്ങിയവര്‍ ഉദാഹരണ സഹിതം അവര്‍ തെളിയിച്ചു. ഇ കോളൈ ബക്റ്റീരിയയില്‍ പുതിയ സ്പീഷീസുണ്ടാകുന്നത് അവര്‍ ലെന്‍സ്കിയുടെ പരീക്ഷണങ്ങളില്‍ നിന്നും വിശദമായി വിവരിച്ചു. പക്ഷെ ഇന്റര്‍ ബ്രീഡിംഗ് ബക്റ്റീരിയുടെ സ്പീഷീസിനെ നിര്‍വചിക്കാന്‍ മതിയാകില്ല എന്ന സത്യം താങ്കളെ തുറിച്ചു നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ താങ്കള്‍ കുറ്റിയും പറിച്ചോടി. ഇന്നു വരെ ബാക്റ്റീരിയയുടെ സ്പീഷീസിനെ നിര്‍വചിക്കുന്നതെങ്ങനെ എന്ന് പറഞ്ഞിട്ടില്ല. അതാണു താങ്കളുടെ വാദത്തിലേ പ്രധാന അശാസ്ത്രീയത. ഇത് ഞാന്‍ പല പ്രാവശ്യം ചൂണ്ടിക്കാണിച്ചിട്ടും താങ്കള്‍ കേട്ട ഭാവം നടിക്കുന്നില്ല. ചൂണ്ടിക്കാണിച്ചത് കണ്ട് പേടിച്ചോടി അടുത്ത വളവില്‍ വീണ്ടും തിരിഞ്ഞു നിന്ന്, ചൂണ്ടിക്കാണിക്ക് ചൂണ്ടികാണിക്ക് എന്ന് മുക്രയിടുന്നത് ആരുടെ സ്വഭാവമാണെന്ന് ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയതാണ്. ഇനിയും ആവര്‍ത്തിക്കണമെന്നു തോന്നുന്നില്ല.

    ReplyDelete
  46. >>>>>>>>>>>> “Evolution(പരിണാമം) തെളിയിക്കപ്പെട്ട സംഗതിയാണെന്നേ ഞാന്‍ പറഞ്ഞുള്ളു” (14-ാം പോയിന്റ് നോക്കുക.) എന്റെ കൃതികളില്‍ നിന്നും ഒന്നുപോലും വായിക്കാത്ത താങ്കള്‍ക്ക് ഇതെങ്ങനെ പറയാനാവും? അതാണ് താങ്കള്‍ paranormal congnitionല്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാന്‍ മുമ്പ് ചോദിച്ചത്... <<<<<<<

    ഹുസൈന്‍,

    Evolution തെളിയിക്കപ്പെട്ട സംഗതിയാണെന്ന് എനിക്ക് പറയാന്‍ ഞാനെതിനാണ്‌ താങ്കളുടെ പുസ്തകം വായിക്കുന്നത്? ഈ രംഗത്ത് ഗവേഷണം നടത്തുകയും അനേകം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും, പുസ്തകങ്ങളെഴുതുകയും, സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എത്രയോ വിദഗ്ദ്ധരുണ്ട്.

    ശരി എന്നു സ്ഥാപിക്കുന്ന അനേകം ലേഖനങ്ങളിലെ ചില അപ്രധാന പരാമര്‍ശങ്ങള്‍ ചുരണ്ടിയെടുത്ത് വളച്ചൊടിച്ച്, തെറ്റാണെന്നു പറയുന്ന ഒരു മുറിവിദഗ്ദ്ധന്റെ ഒരു കൃതിയും വായിക്കണമെന്ന് എനിക്കു തോന്നുന്നില്ല. വായിക്കേണ്ടവര്‍ വയിച്ചോട്ടെ.

    പാല്‍പ്പായസം നല്ലതോ ചീത്തയോ എന്നറിയന്‍ അത് മുഴുവന്‍ കുടിക്കേണ്ട. താങ്കള്‍ ഇവിടെ എഴുതിയതില്‍ നിന്നും മനസിലാക്കാം അതില്‍ എന്തുണ്ട് എന്ന്.

    പരിണാമത്തേക്കുറിച്ച് വിവരമുള്ളവര്‍ എഴുതിയത് വായിക്കാന്‍ തന്നെ സമയമില്ല. ബാക്റ്റീരിയയുടെ സ്പീ
    ഷീസ് നിര്‍വചിക്കുന്നതെങ്ങനെ എന്നറിയാത്ത ഒരു വ്യാജന്റെ പുസ്തകം വായിച്ച് ഉള്ള വിവരം ഇല്ലാതാക്കണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ല.

    താങ്കള്‍ക്ക് normal cognition capacity ഉണ്ടെങ്കില്‍ താങ്കള്‍ പറയൂ, എന്താണ്‌ ബാക്റ്റീരിയയുടെ സ്പീഷീസ് നിര്‍വ്വചനം?

    ReplyDelete
  47. >>>>>>>>>>>> വായിക്കാത്ത കൃതിയിലെ വിശകലനം “മറ്റെന്തോ” ആണെന്ന് തോന്നുന്നതിനെയാണ് മനശാസ്ത്രജ്ഞന്മാര്‍ ഡെല്യൂഷന്‍ എന്ന് വിളിക്കുന്നത്. ഞാനെഴുതിയ ബുക്കിനെപ്പറ്റി ഞാന്‍ പറയുന്നതാണോ വായിക്കാത്ത കൃതിയിലെ ഉള്ളടക്കത്തെപ്പറ്റി താങ്കള്‍ പറയുന്നതാണോ മനശാസ്ത്രത്തില്‍ delusion ആകാന്‍ കൂടുതല്‍ സാധ്യത? വായനക്കാര്‍ക്ക് തീരുമാനിക്കാം<<<<<<<

    ഹുസൈന്‍,

    ഇവിടെ അനേകം പോസ്റ്റുകളിലായി താങ്കള്‍ എഴുതിയ മണ്ടത്തരങ്ങളെയാണ്‌ ഞാനിവിടെ വിശകലനം ചെയ്തത്.അത് താങ്കളുടെ പുസ്തകത്തിന്റേതാണെന്നു താങ്കള്‍ക്ക് തോന്നുന്നതാണ്. ഇതു പോലെയുള്ള തോന്നലുകളെയാണ്, delusion എന്നു വിളിക്കുന്നത്. Delusion നേക്കുറിച്ച് ഇവിടെ കൂടുതല്‍ വായിക്കാം.
    Delusion


    ഈ പോസ്റ്റ് വായിക്കുന്ന ആര്‍ക്കും മനസിലാകും താങ്കള്‍ ഇവിടെ എഴുതുന്നതിനാണു ഞാന്‍ മറുപടിയും വിശകലനവും എഴുതുന്നതെന്ന്. അത് താങ്കളെഴുതിയ പുസ്തകത്തിന്റെ വിശകലനമാണെന്ന്, താങ്കള്‍ക്കു തോന്നുന്നു. വായനക്കാര്‍ തീരുമാനിക്കട്ടേ അത് Delusion ന്റെ നിര്‍വചനത്തില്‍ വരുമോ എന്ന്. .

    ReplyDelete
  48. സന്തോഷമായില്ലേ....എല്ലാവര്ക്കും....

    ReplyDelete
  49. >>മ്യൂട്ടേഷന്‍ റേറ്റ് കൂട്ടിയാല്‍ പുതിയ ജീവികളുണ്ടാകില്ലെങ്കില്‍ ഡാര്‍വിനിസം തെറ്റാണെന്ന് അര്‍ത്ഥം.<<

    താങ്കളുടെ വിജ്ഞാനം ഈ നിലവാരത്തിലാണെങ്കില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇനി അതിനു ശ്രമിക്കാനാണെങ്കില്‍ എനിക്ക് സമയവുമില്ല. (ഒരു രഹസ്യം പറയാം, ഞാന്‍ ക്വാണ്ടം മെക്കാനിക്സിനെ ഖണ്ഡിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. താങ്കളാണ് പ്രചോദനം. നന്ദി!)

    >>മുള്ളറേക്കാള്‍ പരിണാമ വിവരം താങ്കള്‍ക്കാണോ ഉള്ളത്? <<

    താങ്കള്‍ ഉദ്ദേശിച്ചത് മോര്‍ഗനെയാണെന്നു കരുതുന്നു.
    അതിനു സാദ്ധ്യതയുണ്ട്. മോളിക്കുലാര്‍ ജെനെറ്റിക്സ് ശൈശവാവസ്ഥയില്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് മോര്‍ഗന്‍ മ്യൂട്ടേഷനിലും പരിണാമത്തിലും ലഭ്യമായിരുന്ന വിവരങ്ങള്‍ ഇന്നത്തെ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്കു ലഭ്യമാകുന്നതിലും കുറവായിരിക്കാനാണു സാദ്ധ്യത. ഇത് മോര്‍ഗന്റെ കുറവോ എന്റെ മിടുക്കോ അല്ല, ഇതിനിടെ ശാസ്ത്രം ഒരു നൂറ്റണ്ടിലധികം വളര്‍ന്നു എന്നതാണു കുഴപ്പമായത്.

    >> റേഡിയോയുടെ വയറുമാറ്റി പിടിപ്പിക്കുന്ന ഡോക്കിന്‍സിന്റെ ഉദാഹരണം വായിച്ചാല്‍ ഇതൊക്കെ മനസ്സിലാവുമോ? <<

    താങ്കളുടെ നിലവാരം വെച്ച് കുറച്ച് ഗുണമുണ്ടാകും.

    >> ചെരുപ്പിനൊത്തു കാല്‍ മുറിക്കുന്ന തന്ത്രമാണ് ഗോള്‍ഡ് പയറ്റിയത്. <<
    എന്നു തന്നെയാണ് എനിക്കും തോന്നുന്നത്. ഗോള്‍ഡിനെ ആനയിച്ചത് ഞാനല്ല.

    >>താങ്കള്‍ കൂടുതല്‍ കമന്റ് എഴുതിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ "ശുദ്ധവിഡ്ഢിത്തങ്ങള്‍" എങ്ങനെ വിവരിക്കാനാണ്?  <<
    പക്ഷെ പോസ്റ്റില്‍ താങ്കള്‍ അങ്ങിനെ അല്ലല്ലോ എഴുതിയത്?
    >>അപ്പൂട്ടന്റെ ബ്ളോഗില്‍  ജ്ഞാനിയെന്ന മേനിയോടെ കടന്നുവന്ന് ശുദ്ധവിഡ്ഢിത്തങ്ങള്‍മാത്രം എഴുതിയ ബാബുരാജി <<
    കൂടുതല്‍ പറയണ്ട, പറഞ്ഞത്രം വിഡ്ഢിത്തരങ്ങള്‍ എന്തൊക്കെയാണ്?

    ReplyDelete
  50. ശ്രീ ഹുസൈന്‍,

    താങ്കള്‍ പറഞ്ഞു.

    മി. വിപിന്‍,
    (1) മുസ്ളീംകളേക്കാള്‍ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും കൃസ്ത്യാനികളിലുണ്ടെന്നത് ദൈവവിശ്വാസികളായ എഞ്ചിനീയര്‍മാരുടേയും ശാസ്ത്രജ്ഞരുടേയും എണ്ണം വര്‍ധിപ്പിക്കുകയല്ലേ ചെയ്യുന്നത്? അത് നിരീശ്വരവാദികളുടെ എണ്ണം പിന്നെയും കുറയ്ക്കുകയല്ലേ ചെയ്യുന്നത്? വിപിന്‍ , ഖണ്ഡിക്കുമ്പോള്‍ ഇങ്ങനെ സ്വയം ഖണ്ഡിക്കണം! താങ്കളുടെ ഈ ചോദ്യം എന്റെ മറുപടിയിലെ യുക്തി വര്‍ധിപ്പിക്കുകയാണ്. നിരീശ്വരവാദികള്‍ ബുദ്ധിപരമായി പിന്നോക്കമാണെന്ന് താങ്കള്‍ തന്നെ ഒന്നുകൂടി തെളിയിച്ചു!!
    *******************************************
    അതിനു ആധാരമായ എന്റെ കമന്റ് താഴെ
    *********************************************************

    ശ്രീ ഹുസൈന്‍

    താങ്കള്‍ പറഞ്ഞു.

    >>>>>[5)യുക്തിവാദികള്‍ ബൌദ്ധികമായി പിന്നോക്കമാണെന്നത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമല്ലേ വിപിന്‍? ഒരു താലൂക്കിലെ മൊത്തം ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണമെടുക്കൂ. തൊണ്ണൂറ് ശതമാനവും ദൈവവിശ്വാസികളായിരിക്കും .ഏറിയാല്‍ പത്തുശതമാനമേ നിരീശ്വരവാദികളുണ്ടാവൂ. എന്താണിതിനര്‍ത്ഥം ?ദൈവവിശ്വാസികള്‍ പൊതുവേ ബുദ്ധിമാന്‍മാരും നിരീശ്വരവാദികള്‍ പൊതുവേ ബൌദ്ധികശേഷിയില്‍ പിന്നില്‍ നില്‍ക്കുന്നവരുമാണെന്നല്ലേ ?]<<<<<

    [contd.]

    ReplyDelete
  51. അത് അങ്ങനെ തന്നെ ആണോ ശ്രീ ഹുസൈന്‍? അപ്പോള്‍ ഞാന്‍ ഒന്ന് തിരിച്ചു ചോദിച്ചോട്ടെ?

    നമുക്ക് താലൂക്ക്‌ വിട്ടു ലോകത്തെ മൊത്തം ഒന്ന് വിലയിരുത്താം. താന്കള്‍ പറഞ്ഞത് പോലെ ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണമെടുക്കൂ. അതില്‍ എത്ര ശതമാനം മുസ്ലിം സമുദായക്കരുണ്ടാകും? എന്തായാലും ക്രിസ്ത്യാനികളെക്കാള്‍ കുറവായിരിക്കും.

    അതെന്താ അങ്ങിനെ? അള്ളാ പെട്രോള്‍ മാത്രമേ തന്നൊള്ളൂ മുസില്മുകള്‍ക്ക്?

    ഞാന്‍ ഇങ്ങനെ ചോദിച്ചത് ഹുസൈന്റെ മറുപടിയിലെ യുക്തിയില്ലായ്മ മറ്റുള്ളവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണു (അദ്ദേഹത്തിന് എഴുതുന്നതിനു മുന്നേ തന്നെ അത് മനസിലായിട്ടുണ്ടാവനാം), അല്ലാതെ മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയല്ല.

    *******************************************************

    ഹുസൈന്‍,

    നമ്മള്‍ രണ്ടു സമൂഹങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ താങ്കള്‍ക്ക് മനസിലാകാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ഒരു ഉദാഹരണം പറഞ്ഞത്.

    ഉദാഹരണത്തിന് 10 വ്യക്തികളുള്ള ഒരു സമൂഹത്തെ ഒരു ലക്ഷം വ്യക്തികളുള്ള മറ്റൊരു സമൂഹവുമായി താരതമ്യം ചെയ്യുക.

    ആദ്യത്തെ 10ല്‍, ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണം 8 ആണെന്ന് വെക്കുക. അതുപോലെ ഒരു ലക്ഷം പേരില്‍ അത് 800 ആണെന്നും വെക്കുക.

    അപ്പോള്‍ താങ്കളുടെ മാനദണ്ഡപ്രകാരം ഒരു ലക്ഷം പേരുടെ സമൂഹം ആണ് ബുദ്ധി കൂടിയ സമൂഹം ആയി കണക്കാക്കപ്പെടെണ്ടത്..!

    ഇനി താങ്കള്‍ പറഞ്ഞ ഉദാഹരണം തന്നെയെടുക്കാം.

    "ഒരു താലൂക്കിലെ മൊത്തം ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണമെടുക്കൂ. തൊണ്ണൂറ് ശതമാനവും ദൈവവിശ്വാസികളായിരിക്കും .ഏറിയാല്‍ പത്തുശതമാനമേ നിരീശ്വരവാദികളുണ്ടാവൂ."

    താങ്കള്‍ പറഞ്ഞ ഈ ഉദാഹരണത്തില്‍ ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ അല്ലാത്തവരുടെ എണ്ണം കൂടി പരിശോധിക്കേണ്ടതില്ലേ? അപ്പോഴല്ലേ ഏതു സമൂഹത്തിനാണ് ബുദ്ധി കൂടുതല്‍ എന്ന് മനസിലാക്കാന്‍ പറ്റൂ?

    ഇനിയും താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ എനിക്കൊരു ചോദ്യമേ താങ്കളോട് ചോദിക്കാനുള്ളൂ

    താങ്കളുടെ മാനദണ്ഡപ്രകാരം ക്രിസ്ത്യാനികള്‍ക്കാണോ മുസ്ലിംകള്‍ക്കാണോ ബുദ്ധി കൂടുതല്‍ എന്ന് പരിശോധിക്കുക. എന്നിട്ട് ബുദ്ധി കൂടുതലുള്ളവര്‍ പിന്തുടരുന്ന വിശ്വാസം പിന്തുടരാന്‍ താങ്കള്‍ തയ്യാറാണോ?

    ReplyDelete
  52. 1. ആർക്കും കിട്ടാവുന്ന ആ ആർടിക്കിൾ വായിച്ചാൽ ബോധമുള്ള ആരും പറയില്ല അത് ഡാർവിനിസത്തെ തെളിയിക്കാനായി “മണ്ടന്മാരായ മനുഷ്യനെ സ്രുഷ്ടിച്ച”താണെന്ന്. ഫോസിൽ സാമ്പിളുകളുടെ അനാലിസിസിൽനിന്ന് കിട്ടിയ ഡാറ്റ എങ്ങനെ സ്രുഷ്ടി ആകും. പിന്നെ ആർക്കും ഡാർവിനിസത്തെ തെളിയിക്കണ്ട ആവശ്യമൊന്നും ഇല്ല. ഡാർവിനിസത്തിനെതിരായി ശാസ്ത്രീയമായി ഒരാൾ തെളിവുകൾ കണ്ടെത്തിയാൽ അത് ഒരു നോബൽ തുല്യമായ വർക് ആകും. അതുകൊണ്ട് ഡാർവിനിസത്തിനെ സംരക്ഷികാനായി കപട പരീക്ഷണങ്ങൾ നടത്തുന്നു വെന്നും അതാണ് സയൻസിൽ പ്രസിദ്ധീകരിക്കുന്നതെന്നും പറയുകയാണെങ്കിൽ ഹുസ്സൈൻ നമ്മൾ പിന്നെ എന്തിനു ചർച്ച ചെയ്യണം. നിങ്ങൾ നിഴൽ യുദ്ധം നടത്തി വിജയമുത്ഘോഷിച്ചുകൊള്ളൂ. 2 അപ്പോൾ ഡാർവിനിസത്തെ റാപിഡ് എവല്യൂഷൻ ഇന്വാലിഡേറ്റ് ചെയ്യുന്നു എന്നത് താങ്കളുടെ നിഗമനമാണല്ലെ. ശരി നന്നായി. പിന്നെ എവല്യൂഷൻ എന്ന തിയറി ഡാർവിനു ശേഷവും പുരോഗമിച്ചിട്ടുണ്ട്. ഗ്രാജ്വൽ എന്നത് ഒരു ജനറലൈസേഷൻ മാത്രമാകാം. താ‍ങ്കൾ പറഞ്ഞതിനടിസ്ഥാനത്തിൽ തന്നെ പറയുകയാണെങ്കിൽ ഈ കണ്ടെത്തൽ “പരിണാമമെന്നത് എപ്പോഴും ഒരു സാവധാന പ്രക്രിയാ‍ണ്” എന്ന പരാമർശത്തിനെതിരാണ് എന്നേ ഉള്ളൂ. അപ്പോഴേക്കും കേറി ദാ ഡാർവിനിസം വീണു എന്ന് പറയാമോ? 4. അതിലും എളുപ്പമല്ലേ 6000 കൊല്ലം മുൻപുള്ള ഒരു സാമ്പിൾ ഡേറ്റ് ചെയ്യുന്നത്!!! ഇതിലും വലിയ ഒരു തെളിവുണ്ടോ?

    പ്രിയ ഹുസ്സൈൻ, ഞാനെന്ത് /എങ്ങനെ ഗവേഷണം ചെയ്യുന്നു എന്നതിനെക്കുറിച്ച് താങ്കൾക്കെന്തറിയാം. ടെസ്ക്റ്റ് ബുക് ഗവേഷണം എന്ന് താങ്കൾ ഉദ്ദേശിച്ചതെന്താവോ? കാര്യങ്ങൾ മനസിലാക്കാതെ തന്നെ നിങ്ങൾ കൺക്ലൂഷനിൽ എത്താൻ ധ്രുതി കാ‍ണിക്കുന്നു എന്ന് പറ്യാതെ വയ്യ.

    ReplyDelete
  53. fools rush in where angels fear to tread!

    ഇവിടുത്തെ പല കമന്‍റെഴുത്തുകാരെയും കാണുമ്പോള്‍ ഓര്‍മ്മ വരുന്നതിതാണ്

    ReplyDelete
  54. സ്കൂളില്‍ പഠിക്കുമ്പോള്‍ നാല്‌ വര്‍ഷമായി കണക്ക് പഠനം നടത്തിയ രാജപ്പനെ എനിക്കറിയാം . എട്ടാം ക്ലാസ്സിലെ കണക്ക് . പിന്നീടയാള്‍ പടിത്തം നിര്‍ത്തി റബ്ബര്‍ വെട്ടാന്‍ പോകുന്നു എന്നറിയാന്‍ കഴിഞഞു. എന്നാല്‍ ഹുസ്സൈന്‍ 25 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നു. നിര്‍ത്തീട്ട് വല്ല വാര്‍ക്കപണിക്കും പൊയ്ക്കൂടെ..

    ReplyDelete
  55. മി. ഹുസൈന്‍ ,

    താങ്കള്‍ ഇവിടെ ഒരുപാട് സ്ഥലത്ത് വിപിന്‍ എന്നു പരാമര്‍ശിച്ചു ഞാന്‍ പറയാത്ത പല കാര്യങ്ങള്‍ക്കും മറുപടി എഴുതിയിരിക്കുന്നു , ...വര്‍ഗീയപരമായ പരാമര്‍ശങ്ങള്‍ കണ്ടു !!!....ചിലയിടത്ത് "ചിയര്‍ ബോയ്‌ " എന്നൊക്കെ വിശേഷിപ്പിച്ചത്‌ കണ്ടു !!!!.........

    "വി ബി എന്‍" എന്നതിന് പകരമാണ് "വിപിന്‍" എന്നു എഴുതിയതെന്നു കരുതുന്നു , രവിചന്ദ്രന് ടെലസ്കൊപ്പും മൈക്രോസ്കോപ്പും മാറിപ്പോയത് പോലെ അല്ലെ ..ഹഹഹ ..!!!!

    തിരുത്തുമെന്ന് കരുതുന്നു ...!!!!

    ReplyDelete
  56. യുക്തിവാദി സുഹൃത്തുക്കള്‍ നിരാശരാക്കി. ശാസ്ത്ര ബുദ്ധിജീവികള്‍ എന്ന് സമൂഹത്തില്‍ അറിയപെടുന്നവരുടെ യുക്തി ഇത്രതോളമെന്നു തെളിയിക്കാന്‍ ഈ ബ്ലോഗു സംവാദം സഹായിച്ചു എന്നത് ഒരു നേട്ടം തന്നെയാണ്.
    ജബ്ബാര്‍ മാഷ് ആദ്യമേ പത്തി മതി മടക്കി. സുശീല്‍ ഖണ്ടിക്കാനിറങ്ങി ചില പരിഹാസങ്ങളില്‍ സംവാദത്തെ തലച്ചിട്ടും, മൌനിയായി. ജാക്കും, ബ്രൈറ്റും രക്ഷകരായി തങ്ങള്‍ക്കുള്ള ശാസ്ത്രം പറഞ്ഞുവെങ്കിലും കൈനോട്ടക്കാരെ പോലെയായി. പിന്നീട് ചിത്രഭാനുവില്‍ നിന്നും നല്ലൊരു സംവാദം പ്രതീക്ഷിച്ചു. എങ്കിലും അദ്ദേഹം വിനയത്തോടെ കാര്യങ്ങള്‍ പറഞ്ഞു.
    കാളിദാസന്‍ പ്രോവോകെടീവ് കമന്റുകളില്‍ ആനന്ദം കണ്ടെത്തിയെങ്കിലും
    ഹുസൈന്‍ ക്ഷമയോടെ എല്ലാവരെയും നോക്കി കണ്ടു. വ്യക്തമായി മറുപടി നല്‍കി.
    അപ്പൂട്ടന്റെ മാന്യമായ സംവാദ ശൈലിയെ അഭിനന്ദിക്കുന്നു.

    ReplyDelete
  57. ഈശ്വരവിശ്വാസികള്‍അല്ലാത്തവരും യുക്തിവാദികളും, മതമില്ലാത്തവരും,എല്ലാം വിവരമില്ലാത്തവര്‍ ആണെന്ന ആധുനിക മതശാസ്ത്ര തത്വജ്ഞാനികളുടെ "താലൂക്ക്‌ സെന്‍സസ്" വഴിയുള്ള അതിഭീകരമായ കണ്ടുപിടുത്തത്തിന്റെ ഹാങ്ങോവറില്‍ തുള്ളിച്ചാടുന്ന മാമാന്മാര്‍ താഴെ കൊടുക്കുന്ന ലിങ്കുകള്‍ ഒന്ന് സന്ദര്‍ശിക്കുക!!!! ജപ്പാനിലെയും ചൈനയിലെയും ഒക്കെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ മറക്കരുതേ!!


    Atheist Demographics
    Non Religious
    Non Religious Population
    Importance of religion
    Indian Atheists
    World Atheists

    ഇവരെല്ലാം വിവരമില്ലാത്തവര്‍ ആണെങ്കില്‍ ആ വിവരമില്ലായമ ഒരു അഭിമാനം തന്നെ! സംശയം വേണ്ട!!!!

    ReplyDelete
  58. ചിത്രഭാനൂ.
    1.’സയന്‍സ്’ വാരികയിലെ ആര്‍ട്ടിക്കിള്‍ ഡാര്‍വിനിസം തെളിയിക്കാനായി “മണ്ടന്മാരായ മനുഷ്യനെ സൃഷ്ടിച്ച“താണെന്ന് ഞാന്‍ എഴുതിയില്ലല്ലോ. ആദ്യകാലത്ത് നിയാണ്ടര്‍താല്‍ മനുഷ്യനെ ‘മണ്ടനായ അര്‍ധമനുഷ്യ’നായി പരിണാമവാദികള്‍ ചിത്രീകരിച്ചത് ഡാര്‍വിനിസം സമര്‍ത്ഥിക്കാനുള്ള വ്യാജശ്രമമായിരുന്നു എന്നാണ് എഴുതിയത് . ഇപ്പോഴാകട്ടെ നിയാണ്ടര്‍താല്‍ ആധുനിക മനുഷ്യനായിട്ടുണ്ട് ! എല്ലാ അര്‍ധമനുഷ്യരുടെയും സ്ഥിതി ഇതാണ്.!!
    2. ഡാറ്റ ,അനാലിസിസ് എന്നിവയെപ്പറ്റി ചിത്രഭാനുവിന് ടെക്സ്റ്റ് ബുക്ക് വിവരങ്ങളേയുള്ളു. നിരവധി assumptions നെ ആധാരമാക്കിയാണ് ഇതൊക്കെ നടത്തപ്പെടുന്നത്. ഈ assumptions ശരിയാണോ എന്നതാണ് പ്രശ്നം. അത്തരം വിശകലനങ്ങളിലേക്കു പോയാലേ താങ്കള്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാനാവൂ(ഇതു സംബന്ധമായ വിശദമായ പോസ്റ്റ് പ്രതീക്ഷിക്കാം)
    3. ഡാര്‍വിനിസം ശരിയാണെന്നു സമര്‍ത്ഥിക്കാന്‍ ചാള്‍സ് ഡോസണ്‍ ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഗിബ്ബിന്റെ താടിയെല്ല് ഫിറ്റ് ചെയ്ത് അര്‍ധമനുഷ്യനെ കെട്ടിച്ചമച്ച സംഭവം താങ്കള്‍ക്ക് അറിയില്ലേ?
    4. ഡാര്‍വിനിസം ഗ്രാഡ്വലിസമാണ് . ‘റാപ്പിഡ് ഇവല്യൂഷന്‍’ എന്നത് ഡോര്‍മെന്റായ ജീനുകളുടെ ആക്റ്റിവേഷനിലൂടെ സംഭവിക്കുന്നതാകാനാണ് കൂടുതല്‍ സാധ്യത. അതിനാല്‍ ഡാര്‍വിനിസത്തെ അനുകൂലിക്കുന്നതായി താങ്കള്‍ അവകാശപ്പെട്ട ‘റാപ്പിഡ് ഇവല്യൂഷന്‍’ ചുരുങ്ങിയത് അനുകൂലിക്കുന്നില്ല എന്നെങ്കിലും സമ്മതിക്കാമോ? റാപ്പിഡ് ഇവല്യൂഷന്‍ ഡാര്‍വിന്റെ റാന്‍ഡം വ്യതിയാനങ്ങള്‍ നിര്‍ധരിക്കപ്പെട്ട് ഉണ്ടാകുവാനുള്ള സാധ്യത തീരെയില്ല.
    5. പരിണാമസിദ്ധാന്തം ഡാര്‍വിനുശേഷം പുരോഗമിച്ചത് യാഥാസ്ഥിതിക ഡാര്‍വിനിസത്തിലേക്കാണ്. യാദൃശ്ചിക വ്യതിയാനങ്ങളുടെ (മ്യൂട്ടേഷന്‍ ഉള്‍പ്പെടുത്തപ്പെട്ടു എന്നതുകൊണ്ട് ഇതിനു മാറ്റം ഉണ്ടാകുന്നില്ല) നിര്‍ധാരണം തന്നെയാണ് ഇന്നും അതിന്റെ അടിത്തറ .ഗ്രാജ്വല്‍ എന്നത് ജനറലൈസേഷന്‍ അല്ല, ഗ്രാജ്വല്‍ അല്ലാതെ സംഭവിച്ചാല്‍ തന്റെ സിദ്ധാന്തം പൊളിയുമെന്ന് ഡാര്‍വിന്‍ തന്നെ ഒര്‍ജിന്‍ ഓഫ് സ്പീഷിസില്‍ എഴുതിയത് താങ്കള്‍ വായിച്ചിട്ടില്ലേ?
    6.ജീവികളുടെയോ ഭൂമിയുടേയോ പ്രായം ആറായിരം വര്‍ഷങ്ങളാണെന്ന വാദം താങ്കളെന്തിനാണ് എന്റെ തലയില്‍ വച്ചുകെട്ടുന്നത്?

    7.ടെക്സ്റ്റ് ബുക്ക് ഗവേഷണം എന്താണെന്ന് കഴിഞ്ഞ മറുപടിയിലെ അവസാന വരിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

    ReplyDelete
  59. കെ.പി,
    1.പരിണാമവാദികളല്ല, സൃഷ്ടിവാദികളാണ് അടിസ്ഥാന ശാസ്ത്രങ്ങളെല്ലാം കെട്ടിപ്പെടുത്തത് എന്ന ചരിത്ര വസ്തുത താങ്കള്‍ക്ക് അറിയില്ലേ? ജീവശാസ്ത്രത്തിന്റെ മൌലിക അടിത്തറയില്‍പ്പെടുന്ന ജനിതകശാസ്ത്രം,ടാക്സോണമി, ഫോസില്‍ശാസ്ത്രം ഒക്കെ സൃഷ്ടിവാദ ശാസ്ത്രജ്ഞന്മാരാണ് പടുത്തുയര്‍ത്തിയത്. അതിനുമേല്‍ കയറിനിന്ന് സൃഷ്ടിവാദികള്‍ ശാസ്ത്രത്തിന് എന്ത് സംഭാവന ചെയ്തു എന്ന് താങ്കള്‍ ചോദിക്കുന്നത് ലജ്ജാകരമായ നന്ദികേടല്ലേ? (വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ ‘പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികള്‍ ‘8ാം അധ്യായം നോക്കാം).
    2. ശാസ്ത്രം എന്നാല്‍ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങളല്ല തെളിയിക്കപ്പെട്ട പ്രകൃതിശാസ്ത്രനിരീക്ഷണങ്ങളാണ്. അവ സൃഷ്ടിവാദത്തിനെതിരല്ല,എന്നാല്‍ പരിണാമത്തിനെതിരാണ് താനും .
    3. ബെഹെ സൃഷ്ടിവാദിയല്ല, പരിണാമവാദിയാണെന്ന കാര്യം താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? പരിമാണവാദിയായ ബെഹെ സൃഷ്ടിവാദത്തെ അസ്ട്രോളജിയോട് താരതമ്യപ്പെടുത്തിയതില്‍ എന്താണത്ഭുതം? എല്ലാ ജൈവ പ്രതിഭാസങ്ങളേയും പരിണാമസിദ്ധാന്തത്തിലൂടെ വിശദീകരിക്കുന്നതിന് പരിമിതിയുണ്ട് എന്നേ അദ്ദേഹം വാദിക്കുന്നുള്ളൂ
    .വി ബി എന്‍
    ദൈവ വിശ്വാസികള്‍ ബുദ്ധികുറഞ്ഞവരാണെന്ന താങ്കളുടെ വാദമാണല്ലോ ആദ്യം ഉയര്‍ന്നത്.മറിച്ചാണെന്ന് ഉദാഹരണത്തിലൂടെ ഞാന്‍ സമര്‍ത്ഥിച്ചു. ഡോക്ടര്‍, എഞ്ചിനിയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ കൂടാതെ മറ്റുള്ളവരെക്കൂടികുട്ടിയാല്‍ നിരീശ്വരവാദികളുടെ ശതമാനം വീണ്ടും കുറയും! ബുദ്ധികൂടുതലുള്ളവരെയാണോ പിന്‍തുടരേണ്ടത് എന്നൊരു തര്‍ക്കം നാം തമ്മില്‍ ഉണ്ടായില്ലല്ലോ.ഒരു താലൂക്കിലെ ഡോക്ടര്‍മാര്‍,എഞ്ചിനിയര്‍മാര്‍,ശാസ്ത്രജ്ഞന്മാര്‍ എന്നിവരെ എടുത്താല്‍ നിരീശ്വരവാദികള്‍ പത്തി ശതമാനമേ വരൂ എന്ന് ചൂണ്ടികാട്ടി ദൈവ വിശ്വാസികള്‍ ബുദ്ധികുറഞ്ഞവരാണെന്ന താങ്കളുടെ വാദത്തെ ഞാന്‍ തിരസ്കരിച്ചു. ഇപ്പോഴും താങ്കളുടെ ആദ്യ വാദം പൊളിഞ്ഞു കിടക്കുകയല്ലേ? അതൊന്നു റിപ്പയര്‍ ചെയ്തിട്ടു പോരേ പുതിയ വാദം നിര്‍മ്മിക്കല്‍!

    ReplyDelete
  60. ബാബുരാജേ,
    (1) താങ്കള്‍ക്ക് ബുദ്ധിമുട്ടായതും സമയമില്ലാത്തതുമായ കാര്യങ്ങള്‍ക്ക് ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.
    (2) “ ക്വാണ്ടം മെക്കാനിക്ക്സിനെ ഖണ്ഡിച്ച്” താങ്കള്‍ എഴുതുന്ന പുസ്തകത്തിന് വിജയാശംസകള്‍ നേരുന്നു ( ഒരു കോപ്പി അയക്കുമെന്ന് പ്രതീക്ഷിക്കട്ടെ)
    (3) ഹെര്‍മല്‍ മുള്ളര്‍ തന്നെ (1890-1967). ഇദ്ദേഹമാണ് റേഡിയേഷന്‍ ജനിതകത്തിന്റെ പിതാവ്. ഇദ്ദേഹത്തേക്കാള്‍ വിവരം താങ്കള്‍ക്കുണ്ടെന്ന് വിശ്വസിച്ചോളു. ഒരു നൂറ്റാണ്ട് മുമ്പല്ലേ ചാള്‍സ് ഡാര്‍വിന്‍ ? അദ്ദേഹത്തേക്കാളും വിവരം എന്തായാലും പരിണാമസിദ്ധാന്തത്തെപ്പറ്റി ബാബുരാജിനുണ്ടെന്ന് കരുതുന്നതിലും തെറ്റില്ലല്ലോ? ആ നിലക്ക് ഡാര്‍വിന്‍ പറഞ്ഞത് മഠയത്തമാണെന്ന് താങ്കള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അതായിരിക്കണമല്ലോ സ്വീകരിക്കേണ്ടത്? ഒന്നരനൂറ്റാണ്ടു ഞങ്ങളെ സംബന്ധിച്ചും മുന്നോട്ടുപോയില്ലേ ബാബുരാജേ? ഞങ്ങള്‍ക്കും ചിലതൊക്കെ വ്യത്യസ്തമായി ചിന്തിച്ചുകൂടേ?
    (4) റേഡിയോയുടെ വയറുമാറ്റിപ്പിടിപ്പിക്കുന്ന ഡോക്കിന്‍സിന്റെ ഉദാഹരണം വായിച്ചാല്‍ എനിക്ക് “ കുറച്ച് ഗുണമുണ്ടാകും” . താങ്കള്‍ക്ക് ഗുണമൊന്നും ഉണ്ടാകില്ലെന്നാണോ അതോ “ കൂടുതല്‍” ഗുണമുണ്ടാകുമെന്നോ?
    (5) ഗോള്‍ഡ് ചെരിപ്പിനൊത്ത് കാല്‍ മുറിച്ചുവെന്ന് താങ്കളും സമ്മതിക്കുന്നു. പരിണാമവാദിയായ ഗോള്‍ഡിന് ഇങ്ങനെയൊരു ഗതികേടുണ്ടായത് ഡാര്‍വിന്‍ ഊഹിച്ചുണ്ടാക്കിയ മധ്യരൂപഫോസിലുകള്‍ കാണാതെവന്നപ്പോഴാണ് എന്ന വസ്തുതയെപ്പറ്റി താങ്കള്‍ മൌനിയായത് അര്‍ത്ഥവത്താണ്!
    (6) ഒരൊറ്റ ഫോസില്‍തന്നെ സൃഷ്ടിവാദത്തെ തകര്‍ക്കുന്നു എന്ന് താങ്കളെഴുതിയല്ലോ. ഏതുഫോസിലാണ് തകര്‍ത്തതെന്നു മാത്രം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം ചാള്‍സ് ഡാര്‍വിന് അറിയാമായിരുന്നെങ്കില്‍ പരിണാമം തെളിയിക്കാന്‍ അദ്ദേഹം ആയിരക്കണക്കിന് പേജുകള്‍ അത്യധ്വാനം ചെയ്ത് എഴുതേണ്ടിവരില്ലായിരുന്നു! ഡാര്‍വിന് ശേഷം ഒന്നര നൂറ്റാണ്ടുകാലത്തെ ശാസ്ത്രീയവിജ്ഞാനം ബാബുരാജ് സ്വായത്തമാക്കിയതിന്റെ ഫലം ഭയങ്കരം തന്നെ! ഇതുപോരെ, വിഢ്ഢിത്തങ്ങള്‍ ഇനി വേറേ എഴുതുന്നതെന്തിന്?

    ReplyDelete
  61. ജീവന്‍ ജോബ് തോമസിന്റെ പരിണാമ സിദ്ധാന്തം:പുതിയ വഴികള്‍ കണ്ടെത്തലുകള്‍ (ഡിസി ബുക്ല്) എന്ന കൃതിയുടെ ഖണ്ഡനമായി എന്‍ എം ഹുസൈന്‍ എഴുതി ഐ പി എച്ച് പ്രസിദ്ധീകരിച്ച 'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍ 'എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം താഴെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.

    ജീവജാതികളുടെ ഉദ്ഭവം ഡാര്‍വിന്‍ കണ്ടെത്തിയോ?

    ReplyDelete
  62. >>>>>വി ബി എന്‍
    ദൈവ വിശ്വാസികള്‍ ബുദ്ധികുറഞ്ഞവരാണെന്ന താങ്കളുടെ വാദമാണല്ലോ ആദ്യം ഉയര്‍ന്നത്.മറിച്ചാണെന്ന് ഉദാഹരണത്തിലൂടെ ഞാന്‍ സമര്‍ത്ഥിച്ചു.<<<<<

    അതിനു മറുപടിയല്ലേ ഞാന്‍ നല്‍കിയത്. അത്
    ഇതാ താഴെ കിടക്കുന്നു.


    10 വ്യക്തികളുള്ള ഒരു സമൂഹത്തെ ഒരു ലക്ഷം വ്യക്തികളുള്ള മറ്റൊരു സമൂഹവുമായി താരതമ്യം ചെയ്യുക.

    ആദ്യത്തെ 10ല്‍, ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണം 8 ആണെന്ന് വെക്കുക. അതുപോലെ ഒരു ലക്ഷം പേരില്‍ അത് 800 ആണെന്നും വെക്കുക.

    അപ്പോള്‍ താങ്കളുടെ മാനദണ്ഡപ്രകാരം ഒരു ലക്ഷം പേരുടെ സമൂഹം ആണ് ബുദ്ധി കൂടിയ സമൂഹം ആയി കണക്കാക്കപ്പെടെണ്ടത്..!

    ഇതിന്റെ മറുപടി പറയുന്നതിന് പകരം അത് പണ്ടേ ഞാന്‍ സമര്‍ത്ഥിച്ചു എന്ന്!!

    പിന്നെ, മതവിശ്വാസികള്‍ക്ക് ബുദ്ധി കുറവാണെന്നല്ല ഞാന്‍ പറഞ്ഞത്, ബുദ്ധിയുമില്ലാത്തവര്‍ മത വിശ്വാസികളാവാനാണ് സാധ്യത കൂടുതല്‍. എന്നാണ്.

    ReplyDelete
  63. VBN:ഹുസൈന്‍,

    നമ്മള്‍ രണ്ടു സമൂഹങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ താങ്കള്‍ക്ക് മനസിലാകാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ഒരു ഉദാഹരണം പറഞ്ഞത്.
    __________________

    ഹുസൈന്‍ പറഞ്ഞു:
    "ഒരു താലൂക്കിലെ മൊത്തം ഡോക്ടര്‍, എഞ്ചിനീയര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ എണ്ണമെടുക്കൂ. തൊണ്ണൂറ് ശതമാനവും ദൈവവിശ്വാസികളായിരിക്കും .ഏറിയാല്‍ പത്തുശതമാനമേ നിരീശ്വരവാദികളുണ്ടാവൂ.
    _________________
    സുഹൃത്തേ VBN, ഹുസൈന്‍ പറഞ്ഞതൊരു യാഥാര്‍ത്ഥ്യം. താങ്കള്‍ മനസ്സിലാകിയത് വേറൊന്നു.

    ഒരു സമൂഹത്തില്‍ വെറും ന്യൂനപക്ഷമാണ് നിരീശ്വര വാദികള്‍. അവരില്‍ തന്നെ കുറഞ്ഞ ആളുകളെ മേല്‍ പറഞ്ഞ ഗണത്തില്‍ വരുന്നുള്ളൂ. ഇത് നിരീശ്വര വാധിയായത്തിനു ശേഷം സംബ്ഭാവിക്കുന്ന കാര്യമല്ല. ദൈവ വിശ്വാസികളും നിരീശ്വര വാദികളും രണ്ടു സമൂഹമല്ല. ഒരു സമൂഹത്തില്‍ നിന്നും നിരീശ്വര വാധതിലേക്ക് പോകുന്നവര്‍ ന്യൂനപക്ഷമാണ്. അവരില്‍ തന്നെ മേല്‍ പറഞ്ഞവര്‍ ഉള്ളത് ന്യൂനപക്ഷവും. താങ്കള്‍ പറയുന്ന താരതമ്യം ശരിയാകണമെങ്കില്‍ നിരീശ്വര വാദം പാരമ്പര്യ മതമാകണം അല്ലെങ്കില്‍ ഇസമാകണം. മരിച്ചു നിരീശ്വര വാദം മത വിഭാഗത്തില്‍ നിന്നും ഉള്ള ആളുകളില്‍ നിന്ന് ചിലര്‍ സീകരിക്കുന്ന വഴിയാണ്. അതാണ്‌ നിരീശ്വര വാദികള്‍ എല്ലാത്തിലും ന്യൂനപക്ഷമാകുന്നത്. വിദ്യാഭ്യാസമുള്ള മേല്പറഞ്ഞ മേഘലയില്‍ ഉള്ളവര്‍ നിരീശ്വര വാധതിലേക്ക് പോകാത്തത് ഹുസൈന്‍ പറഞ്ഞ ഗുണം അവരില്‍ ഉള്ളത് കൊണ്ടാണ്. അതാകട്ടെ ഭൂരിപക്ഷവുമാണ്.
    ഇവിടെ താരതമ്യത്തിന് യാതൊരു പ്രസക്തിയുമില്ല. (യുക്തിവാധതിന്റെ പിന്നാലെ പോകുന്നവരുടെ ക്വാളിറ്റി കാണണമെങ്കില്‍ ജബ്ബാര്‍ മാഷ്ടെ ബ്ലോഗിലെ, ചില പ്രകടന ഫോട്ടോകളും, പരിപാടികളുടെ ഫോട്ടോകളും, കാണുക. ഇരിപ്പും നടപ്പും കണ്ടാലറിയാം ഡോക്ടര്‍ ആണോ, എന്‍ജിനീയര്‍ ആണോ എന്ന് !)

    ReplyDelete
  64. പ്രിയ ഹുസ്സൈൻ. ഞാൻ ഒരു യൂണിവേഴ്സിറ്റി ഗവേഷകനാണെങ്കിൽ (അവർ എന്നോട് ക്ഷമിക്കട്ടെ) താങ്കൾ പറയുന്ന ആരോപണം( ടെക്സ്റ്റ് ബുക്ക്) ശരിയായേക്കാം. ഇവിടെ ഞങ്ങൾ തന്നെയാണ് ഡാറ്റ കളക്റ്റ് ചെയ്യുന്നതും ഇന്റർപ്രറ്റ് ചെയ്യുന്നതും. എന്റെ വർകിനെപ്പറ്റി ചുരുക്കമായറിയാൻ ഈ ലിങ്കിലൊന്ന് പോയി നോക്കാം. http://chithrabhanup.blogspot.com/2010/06/blog-post_28.html

    How a researcher can reach the conclusion what his guide says!. We do experiment, get the data and analysis then only we can reach to the conclusion. Which research you are talking about? If it is creationism, surely the student has to reach guides conclusion!!! Science is not fatalistic.

    And why are you sticking up Darwin? If any one consider origin of species is a bible ; he is simply unscientific, I will say.

    And i am keen to know how the Creationists explains "variation". God created all the species.Fine. Who varies it? He himself?

    6000 year old earth is the words of Morris whom you gave reference to read about scientific creationism. By hearing this itself one can asses how scientific it is.

    ReplyDelete
  65. Mr. Hussain opens 2011 with another of his Biggest Lie. On my statement that Michael Behe admitted if intelligent design can be called as a scientific theory, astrology also qualifies for the same, Hussain replied for that as follows

    ബെഹെ സൃഷ്ടിവാദിയല്ല, പരിണാമവാദിയാണെന്ന കാര്യം താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? പരിമാണവാദിയായ ബെഹെ സൃഷ്ടിവാദത്തെ അസ്ട്രോളജിയോട് താരതമ്യപ്പെടുത്തിയതില്‍ എന്താണത്ഭുതം?



    Any child can say the above statement on Michael Behe is a BIG LIE.

    Mr. Hussain, what kind of a low living person are you who has no problem to disown Behe just to push your agenda and keep your spineless and ignorant followers always at dark about the hollowness of creationism ?

    /JR

    ReplyDelete
  66. Dear Mr. Husain:

    Saw your latest replies. I couldn't help but laugh at the fact that your comedy circus is now scaling new heights and providing unlimited entertainment.. Poor Behe !!!!

    I only have this more to say to you, Mr. Husain

    ഈ പൊറാട്ടു നാടകം ഇങ്ങനെ മെഗാ സീരിയൽ പൊലെ തുടരേണ്ടതു താങ്കളുടെ ഉപജീവനപ്രശ്നമാണെങ്കിൽ, please തുടരുക.. എല്ലാ ഭാവുകങ്ങളും...


    PS: My detailed reply to Husain's comments are available here

    PPS: I hope you will release this comment..

    ReplyDelete
  67. ശ്രീ ഹുസൈൻ,
    I'm sticking to the subject on how creationism is scientific, I'm not delving into evolution and your criticisms. ഒരുപാട്‌ വിഷയങ്ങൾ കൂട്ടിക്കുഴച്ച്‌ എഴുതിയിട്ട്‌ ഏതിന്‌ മറുപടി നൽകണം എന്ന കൺഫ്യൂഷൻ ഏതായാലും വേണ്ട. പരിണാമത്തെക്കുറിച്ച്‌ പലരും പറയുന്നുണ്ടുതാനും. അതിനോടൊപ്പം ഞാനും എഴുതുന്നതിൽ പ്രത്യേകിച്ചൊരു ഗുണവും ഞാൻ കാണുന്നില്ല.

    പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ട്‌, പക്ഷെ ഞാൻ അങ്ങിനെയല്ലാതെ തിരിച്ച്‌ എഴുതുന്നതിൽ ക്ഷമിക്കൂ. ഏഴ്‌ പോയിന്റുകളായി താങ്കൾ എഴുതിയിട്ടുണ്ടെങ്കിലും അതിൽ തന്നെ എത്ര വൈരുദ്ധ്യങ്ങൾ ഉണ്ട്‌ എന്ന്‌ താങ്കൾക്ക്‌ തന്നെ വായിച്ചുനോക്കാവുന്നതാണ്‌. എന്തുകൊണ്ട്‌ ഇത്‌ എനിക്കുള്ള മറുപടിയല്ല എന്നതും ഞാൻ വിശദീകരിക്കാം. താങ്കളുടെ പോസ്റ്റിലെ ചില കാര്യങ്ങൾ കൂടി പരാമർശിക്കുന്നതിൽ വിരോധമില്ലെന്ന് കരുതുന്നു.

    ഒന്ന്‌, സൃഷ്ടിവാദത്തിന്‌ താങ്കൾ നൽകിയ വിശദീകരണം മുഴുവൻ സുസ്ഥിരതാവാദവുമായി ബന്ധപ്പെട്ടതാണ്‌. Let's be clear..
    ഒരു ജീവിവർഗ്ഗം ഒരു മനുഷ്യായുസ്സിൽ, അല്ലെങ്കിൽ ഒരു നൂറ്റാണ്ടിൽത്തന്നെ, വലുതായി മാറ്റങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ (അതുതന്നെ subjective ആയൊരു കാര്യമാണ്‌) അതിനർത്ഥം അത്‌ ആ ജീവിവർഗ്ഗത്തിന്റെ lifespan മുഴുവൻ അങ്ങിനെത്തന്നെ ആയിരിയ്ക്കും എന്നത്‌ ഒരു ശരിയായ നിരീക്ഷണമല്ല.

    മാറ്റങ്ങൾ എന്ത്‌ എന്നതിനെക്കുറിച്ചാണ്‌ താങ്കൾ പരിണാമസിദ്ധാന്തത്തെ എതിർക്കുന്നത്‌. താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനർത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ. പുതിയൊരു ജീവിവർഗ്ഗമായി മാറുന്നതായി നിരീക്ഷിക്കപ്പെടുന്നില്ല എന്നതാണ്‌ താങ്കൾ തെളിവായി പറയുന്നതും, അല്ലാതെ മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല.

    കാര്യം ഇങ്ങിനെയായിരിക്കെ ഈ സുസ്ഥിരത തന്നെ ചോദ്യപ്പെടുന്നതാണ്‌.

    ReplyDelete
  68. രണ്ട്‌, ഈ സുസ്ഥിരത തെളിയിയ്ക്കാനായി താങ്കൾ ഇവിടെ എടുത്തുപറഞ്ഞ ഉദാഹരണങ്ങൾ എന്താണ്‌?

    മോർഗന്റെ പരീക്ഷണം, ലെൻസ്കിയുടെ പരീക്ഷണം....

    ഈ വിഷയങ്ങളിൽ ആദ്യം മുതൽക്കെ ഞാൻ ഉന്നയിച്ചിരുന്ന ഒരു കാര്യമാണ്‌ സൃഷ്ടിവാദത്തിൽ സ്വതന്ത്രമായി ഗവേഷണം ഒന്നും നടക്കുന്നില്ല എന്നത്‌. ലഭ്യമായ ചില വിവരങ്ങൾ വെച്ച്‌ തങ്ങളുടെ വാദം ഉന്നയിയ്ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌ എന്നും പറഞ്ഞിരുന്നു. താങ്കൾ തന്നെ വാദിച്ചപ്രകാരം ഏതൊരു ശാസ്ത്രജ്ഞനും പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാൻ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യാൻ സാധിയ്ക്കും എന്നായിരുന്നു. അന്നുതന്നെ ഞാൻ ചോദിച്ചിരുന്നതാണ്‌ സൃഷ്ടി നടക്കുന്നുണ്ട്‌ എന്ന് തെളിയിയ്ക്കാൻ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യാൻ സാധിയ്ക്കുമോ എന്ന്. അന്ന് താങ്കൾ അതിന്‌ വ്യക്തമായൊരു മറുപടി പറഞ്ഞതുമില്ല.

    ഇന്നും താങ്കൾ ചെയ്യുന്നത്‌ ഇതുതന്നെയല്ലേ? പരിണാമസംബന്ധമായ ഗവേഷണത്തിന്‌ ചിലർ സെറ്റപ്‌ ചെയ്ത പരീക്ഷണങ്ങളിൽ നിന്നും തങ്ങളുടെ കൺക്ലൂഷൻ ഉണ്ടാക്കുന്നു. അതല്ലാതെ സുസ്ഥിരത തെളിയിയ്ക്കാനോ സൃഷ്ടി തെളിയിയ്ക്കാനോ ഉള്ള ഒരു പരീക്ഷണത്തേയും താങ്കൾ ഇവിടെ പരാമർശിച്ചിട്ടില്ല. ഞാൻ Specific Independent Process ആവശ്യപ്പെട്ടതിൽ എന്താണ്‌ അൽഭുതം?

    സൃഷ്ടിയായാലും സുസ്ഥിരതയായാലും അത്‌ തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണവും ഇവിടെ താങ്കൾ പരാമർശിച്ചിട്ടില്ല എന്നത്‌ താങ്കൾക്കെങ്കിലും അറിയാവുന്നതല്ലേ?

    ReplyDelete
  69. മൂന്ന്, താങ്കൾ ഇവിടെ Null Hypothesis, Research Hypothesis എന്നിവയെക്കുറിച്ച്‌ എഴുതി. (സൗകര്യത്തിന്‌ H0, H1 എന്നുതന്നെ ഉപയോഗിക്കട്ടെ) Null Hypothesis-നോടൊപ്പം ഉപയോഗിക്കുന്ന പദം Alternate Hypothesis എന്നാണ്‌ എന്റെ അറിവ്‌, Research Hypothesis അല്ല, തെറ്റാണെങ്കിൽ അറിവുള്ളവർ പറഞ്ഞുതരുമല്ലൊ.

    അതിവിടെ പ്രയോഗിയ്ക്കാനാവുമോ? പ്രയോഗിച്ചാൽ സൃഷ്ടിവാദത്തിനുള്ള തെളിവാകുമോ? താങ്കൾ ഇവിടെ പ്രയോഗിക്കുന്ന ലോജിക്‌ തന്നെ തെറ്റാണ്‌.

    ഇവിടെ ജീവിവർഗ്ഗങ്ങൾ സുസ്ഥിരമാണ്‌ എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കണമെന്നിരിക്കട്ടെ. അതിനുള്ള ശ്രമം നടത്തേണ്ടത്‌ H0-ലാണ്‌, ശരിയാണ്‌. സുസ്ഥിരമല്ല എന്നത്‌ തെളിഞ്ഞ കാര്യമാണ്‌, ജീവിവർഗ്ഗം മാറിയില്ല എന്നത്‌ വേറെ വിഷയം. Worst case, എങ്ങിനെ പോയാലും H0 തെറ്റാണെന്ന് മാത്രമേ ഇവിടെ തെളിയൂ, H1 ശരിയാണെന്ന് തെളിയില്ല. Standard Research Methodology അങ്ങിനെയാണ്‌ പറയുന്നത്‌ എന്നാണ്‌ എന്റെ അറിവ്‌.

    ഇനി തിരിച്ചാണ്‌ കാര്യമെങ്കിലോ?
    ജീവിവർഗ്ഗങ്ങൾ സുസ്ഥിരമല്ല എന്ന H1 തെറ്റാണെന്ന് തെളിയിയ്ക്കാൻ H0 പരീക്ഷണങ്ങൾ താങ്കൾ ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. അപ്പോൾ മറിച്ചും ടെസ്റ്റ്‌ ചെയ്യാം എന്ന വാദം നിലനിൽക്കുന്നുമില്ല. എന്നുമാത്രമല്ല, ഈ നൾ ഹൈപോതെസിസ്‌ വളരെ vague ആണ്‌, ഒട്ടും സ്പെസിഫിക്‌ അല്ല. (ജീവിവർഗ്ഗങ്ങൾ പരിണമിയ്ക്കുന്നില്ല എന്ന ഒരു vague statement ആണിവിടെ H0)

    ചുരുക്കിപ്പറഞ്ഞാൽ, Research Methodology ഇക്കാര്യത്തിൽ കാര്യമായി താങ്കളെ സഹായിയ്ക്കുന്നില്ല. അത്‌ ഇവിടെ applicable അല്ല, എന്നുമാത്രമല്ല, പ്രയോഗിച്ചാലും സൃഷ്ടിവാദത്തെ സഹായിയ്ക്കുകയുമില്ല.

    ReplyDelete
  70. നാല്‌, സൃഷ്ടിവാദത്തിലെ ശാസ്ത്രീയത വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടെന്ന് താങ്കൾ പറയുന്നു. താങ്കൾ തന്നെ എടുത്തുപറഞ്ഞ ഒരു പുസ്തകം ഹെൻറി മോറിസിന്റെ സയന്റിഫിക്‌ ക്രിയേഷനിസം എന്ന പുസ്തകമാണ്‌. അതൊരു യങ്ങ്‌ എർത്ത്‌ ക്രിയേഷനിസ്റ്റിന്റെ പുസ്തകവുമാണ്‌. യങ്ങ്‌ എർത്ത്‌ തിയറിയൊക്കെ തെറ്റാണെന്ന് എപ്പോഴേ തെളിയിയ്ക്കപ്പെട്ടതാണ്‌, എന്നിട്ടും അത്‌ താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ടെങ്കിൽ താങ്കൾ തന്നെ ശാസ്ത്രീയസൃഷ്ടിവാദത്തിലുള്ള പുസ്തകങ്ങളെക്കുറിച്ച്‌ അത്രയധികം ചിന്തിച്ചിട്ടില്ല എന്നല്ലേ അർത്ഥമാക്കുന്നത്‌? അല്ലായിരുന്നെങ്കിൽ നിഷ്പ്രയാസം നല്ലരീതിയിൽ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ താങ്കൾക്ക്‌ പരാമർശിക്കാൻ സാധിക്കുമായിരുന്നു എന്നാണ്‌ എന്റെ വിലയിരുത്തൽ.
    അത്‌ താങ്കൾക്ക്‌ തന്നെ സാധ്യമല്ലെന്നിരിയ്ക്കെ ഞാനെന്തിന്‌ വിഷമിയ്ക്കണം?

    അതവിടെ നിൽക്കട്ടെ. ജീവികൾ സുസ്ഥിരമാണെന്നുതന്നെ വന്നാലും അത്‌ സൃഷ്ടിവാദത്തിനുള്ള തെളിവാകുന്നതെങ്ങിനെ?
    നാം നിരീക്ഷിക്കുന്ന കാലയളവിൽ നിലവിലുള്ള ജീവികളിൽ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കിൽ അത്‌ സൃഷ്ടിയ്ക്കുള്ള തെളിവാകുമോ?

    സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്‌. ഒരു പ്രപഞ്ചാതീതശക്തി സൃഷ്ടിച്ചതാണ്‌ നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത്‌ അതിന്റെ ഒരു derived attribute മാത്രമാണ്‌. എന്നുവെച്ചാൽ ജീവികൾ സൃഷ്ടിക്കപ്പെട്ടതായതിനാൽ അവ സുസ്ഥിരമാണ്‌ എന്നാണ്‌ പറയേണ്ടത്‌. ഈ derived attribute വെച്ച്‌ ആധാരത്തിലേയ്ക്ക്‌ എത്താൻ കഴിയില്ല. വീട്ടിൽ നിന്നും ഇറങ്ങി തെക്കോട്ട്‌ നടന്നാൽ ബസ്‌സ്റ്റോപ്പിലെത്താം, പക്ഷെ ബസ്‌സ്റ്റോപ്പിൽ എന്നെ കണ്ടു എന്നത്‌ ഞാൻ വീട്ടിൽ നിന്നാണ്‌ ഇറങ്ങിയത്‌ എന്നതിന്‌ തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്‌, ഉദാഹരണത്തിൽ ചർച്ച വേണമെന്നില്ല)

    ReplyDelete
  71. സൃഷ്ടിവാദത്തെക്കുറിച്ച്‌ താങ്കളുടെ ഈ പോസ്റ്റിൽ ഒരു കമന്റാണ്‌ ചുവടെ.
    സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ല് ആണെന്ന്‌ ആരും വാദിച്ചിട്ടില്ലല്ലോ"

    എല്ലാം ടെസ്റ്റബിൾ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും? അതിനും സാധ്യത താങ്കൾക്ക്‌ തന്നെ കാണാൻ കഴിയുന്നില്ല.

    പക്ഷെ താങ്കളുടെ മുൻകമന്റുകൾ അങ്ങിനെയൊരു വാദം ഉണ്ടായിട്ടേയില്ല എന്ന പ്രതീതി അല്ല നൽകുന്നത്‌ എന്നുകൂടി പറയട്ടെ.

    ഇനി, FYI,
    താങ്കളുടെ തന്നെ ഉത്തരങ്ങളാണ്‌. എന്നെ പോസ്റ്റ്‌ എഴുതാൻ പ്രേരിപ്പിച്ച വാദഗതികളിൽ പ്രധാനം ഇവയാണ്‌.
    Firstly, there are a lot things in detail about creationism.
    Secondly, There are clear timelines.
    Thirdly, there is clear methodology.
    Fourthly, there are clear explanations.
    Fifthly, there are a number of observations that are testable.
    .

    പ്രധാനമായും ശ്രദ്ധിക്കുക, താങ്കൾ എഴുതിയ അഞ്ചാമത്തെ പോയിന്റ്‌ പ്രകാരം testable ആയ ധാരാളം നിരീക്ഷണങ്ങളുണ്ട്‌ സൃഷ്ടിവാദത്തിൽ. ഇവിടെ താങ്കൾ പറഞ്ഞത്‌ ഒരു പോയിന്റ്‌ ആണ്‌, അതുതന്നെ സൃഷ്ടിവാദവുമായി നേരിട്ട്‌ ബന്ധമുള്ളതുമല്ല.

    ReplyDelete
  72. ഇനി, ഞാനെഴുതിയ കാര്യങ്ങൾ കൂടി. This is where I said that you'd not be able to provide satisfactory explanation(താങ്കളുടെ പ്രതികരണം "എനിക്ക്‌ എന്ത്‌ സാധിക്കുകയില്ലെന്ന്‌ താങ്കൾ എങ്ങിനെ മനസ്സിലാക്കി?" എന്നായിരുന്നു)

    1. സൃഷ്ടി നടക്കണമെങ്കിൽ സ്രഷ്ടാവ്‌ മനസ്‌ വെയ്ക്കണം. ഉദാഹരണത്തിന്‌ പുതിയൊരു ജീവിവർഗ്ഗം ഉണ്ടാകണമെങ്കിൽ സ്രഷ്ടാവ്‌ നേരത്തെ അതിന്‌ തീരുമാനമെടുത്തിരിയ്ക്കണം.
    2. സൃഷ്ടികൾ എപ്പോഴാണ്‌ സൃഷ്ടിയ്ക്കപ്പെടേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിക്കുന്നത്‌. (ഒരു പ്രത്യേകസാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്ന്‌ തീരുമാനിയ്ക്കേണ്ടതില്ലല്ലൊ) പ്രപഞ്ചം ആകെമൊത്തം എടുത്താലും ഇഴജന്തുക്കൾ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.
    3. സൃഷ്ടികൾ എങ്ങിനെയാണ്‌ ഉണ്ടായിവരേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിയ്ക്കുന്നത്‌. ചില വിശ്വാസങ്ങൾ പ്രകാരം ഉണ്ടാവട്ടെ എന്ന്‌ പറഞ്ഞപ്പോൾ ഉണ്ടായതാണ്‌ മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തിൽ മാത്രം അൽപം ഭേദഗതി ഉണ്ട്‌, മണ്ണ്‌ കുഴച്ചാണ്‌ മനുഷ്യനെ ഉണ്ടാക്കിയത്‌.
    4. ഓരോ വസ്തുവും എത്രകാലം നിലനിൽക്കും എന്നത്‌ സ്രഷ്ടാവിന്റെ തീരുമാനമാണ്‌. ഒരു പ്രത്യേകജീവിവർഗ്ഗം എത്രകാലം ഭൂമിയിൽ (തലമുറകളായി) ജീവിയ്ക്കും എന്നത്‌ സ്രഷ്ടാവ്‌ തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട്‌ ജീവിവർഗ്ഗങ്ങൾ നാമാവശേഷമാകണം, എപ്പോൾ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിന്‌ മാത്രം അറിയാവുന്ന രഹസ്യമാണ്‌. ഏത്‌ ഗ്രഹം, ഏത്‌ നക്ഷത്രം എന്നുവരെ നിലനിൽക്കണം എന്നതും സ്രഷ്ടാവ്‌ തീരുമാനിയ്ക്കുന്നതാണ്‌.

    ഇനി താങ്കൾ പറയേണ്ടതാണ്‌, എന്റെ ഭാഗം ഞാൻ വിശദീകരിച്ചു.

    ReplyDelete
  73. കാളിദാസാ,
    താങ്കളുടെ വാക്കുകള്‍ :"ഡാര്‍വിനിസം testable ആണെന്ന് പോപ്പര്‍ പറഞ്ഞോ എന്നത് ഞാന്‍ തര്‍ക്കിച്ച വിഷയമേ അല്ല. അത് താങ്കളുടെ വെറും തോന്നലാണ്."
    എന്നാല്‍ താങ്കള്‍ Dec 8,2010, 10:18 AM ന് എഴുതിയത് ഇതായിരുന്നു:"കാള്‍ പോപ്പര്‍ untestable എന്ന് ആദ്യം വിശേഷിപ്പിച്ച ഡാര്‍വിനിസം Testable ആണെന്നു പിന്നീട് സമ്മതിക്കുകയുണ്ടായി."

    Dec 8,2010, 3:29 PM
    "The Lecture in which Poper admitted that Darwinism is testable , is available online. "
    താങ്കള്‍ തര്‍ക്കിച്ചില്ല എന്നതു നുണയാണെന്ന് താങ്കളുടെ തന്നെ മേല്‍ വാക്യങ്ങള്‍ തെളിയിക്കുന്നു. ഡാര്‍വിനിസം testable ആണെന്ന് പ്രസംഗത്തില്‍ പോപ്പര്‍ സമ്മതിച്ചു എന്നത് മറ്റൊരു നുണയാണ്. ഇതിന് തൃപ്തികരമായ വിശദീകരണം തന്നാലേ താങ്കളുമായുള്ള സംവാദം ഞാന്‍ തുടരൂ.

    ReplyDelete
  74. I'm not sure why my comments still remain invisible for 3 days, stuck either in spam or awaiting your moderation.
    I posted my comments on Tuesday!

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.