കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന്
നടിച്ചുകൊണ്ട് പഴയ വാദങ്ങള്‍ ഒന്നുകൂടി നീട്ടീപ്പരത്തി അവതരിപ്പിക്കുകയാണ് പ്രൊഫ: രവിചന്ദ്രന്‍ പുതിയ പോസ്റ്റില്‍
! ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും
അദ്ദേഹം അറിയാത്തതായി നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും
യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍
ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ ശാസ്ത്രീയമായി നിരൂപണം
ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍
ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി-
നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും
മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം
കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത,
വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ
ഒട്ടകപ്പക്ഷിനയം. ഏതായാലും ലേഖകന്‍ ആ യുക്തി-നിരീശ്വര-പരിണാമബുദ്ധിജീവി
പാരമ്പര്യം അക്ഷരംപ്രതി അനുസരിച്ചത് ഉചിതമായി. ഒരാളായിട്ട് അപവാദം
വരുത്തിവക്കരുതല്ലോ! (കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത
ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി
ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ
പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും
അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി.
തെളിവുകളും ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും
മനസ്സിലാക്കിയതുകൊണ്ടാകാം ഈ
ഒഴിഞ്ഞുമാറ്റം. ഈ പണ്ഡിതന്മാര്‍ കാലെടുത്തു വയ്ക്കാന്‍
ധൈര്യപ്പെടാത്തിടത്തേക്ക് ലേഖകന്‍ ഒന്ന് എത്തിനോക്കിയെന്നുമാത്രം.
ഏതായാലും അവസാന പോസ്റ്റിലെ വാദങ്ങള്‍ നോക്കാം.
(1). ഒരു പ്രസ്താവനയെ തെറ്റെന്നോ ശരിയെന്നോ തെളിയിക്കുന്നതെന്തോ അതിനെയാണ് തെളിവെന്നു വിളിക്കുന്നത്.
ഒരു ശാസ്ത്രീയ സിദ്ധാന്തത്തെ പിന്തുണക്കുന്നതോ ദുര്‍ബ്ബലമാക്കുന്നതോ ആയ തെളിവിനെയാണ് ശാസ്ത്രീയ തെളിവെന്നു വിളിക്കുന്നത് . തെളിവും തെളിയിക്കപ്പെടേണ്ടതും തികച്ചും ഭിന്നമായ കാര്യങ്ങളാണെന്നര്‍ത്ഥം . തെളിയിക്കപ്പെടേണ്ടതും തെളിവും രണ്ടാണെന്ന പ്രാഥമിക വിവരം പോലും മനസ്സിലാക്കാതെ പ്രെഫ: രവിചന്ദ്രന്‍ വാദങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് കഴിഞ്ഞ പോസ്റ്റില്‍ ഇങ്ങനെ എഴുതിയത് :
" "പ്രപഞ്ചത്തിന്റെ തെളിവ് പ്രപഞ്ചം തന്നെ" എന്നതു യുക്തി വിചാരമല്ല അസംബന്ധമാണ്. തെളിയിക്കപ്പെടേണ്ടതില്‍ നിന്നു വ്യത്യസ്തമായിരിക്കും തെളിവ് എന്ന, തെളിവിനെക്കുറിച്ചുള്ള പ്രാഥമിക ധാരണപോലും യുക്തി- നിരീശ്വരവാദ ബുദ്ധിജീവികള്‍ക്കില്ല എന്നതു കഷ്ടം തന്നെ. പ്രപഞ്ചം സ്വയം ഒരു വിശദീകരണമല്ലെന്നും വിശദീകരണം ആവശ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണെന്നും (Nature is a fact , not an explanation ) ഗ്രഹിക്കാനുള്ള ബൌദ്ധികശേഷി നിരീശ്വര ബുദ്ധി ജീവികള്‍ക്ക് ഏതു കാലത്താണ് ആര്‍ജിക്കാനാവുക? പ്രപഞ്ചത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെയെന്ന അസംബന്ധ വാദത്തേക്കാള്‍ എത്രയോ ശാസ്ത്രീയവും യുക്തിസഹവുമാണ് "ദൈവത്തിനുള്ള തെളിവ് പ്രപഞ്ചം തന്നെ " എന്ന വാദം. ബ്രിട്ടീഷ് ദാര്‍ശനികനായ ജോണ്‍ ഓസ്റ്റിന്റെ ഈ വരികള്‍ ഇവിടെ പ്രസക്തമാണ് :
"The situation in which I would properly be said to have evidence for the statement that some animal is a pig is that, for example, in which the beast itself is not actually on view, but I can see plenty of pig-like marks on the ground outside its retreat. If I find a few buckets of pig-food, that's a bit more evidence, and the noises and the smell may provide better evidence still. But if the animal then emerges and stands there plainly in view, there is no longer any question of collecting evidence; its coming into view doesn't provide me with more evidence that it's a pig, I can now just see that it is." "
സരസമായ ഈ വാക്യങ്ങള്‍ ആര്‍ക്കാണു മനസ്സിലാക്കാന്‍ വിഷമം ? പക്ഷേ ഈ വാദത്തെ നിരൂപണം ചെയ്യാതെ പഴയ വാക്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണു പുതിയ പോസ്റ്റില്‍ പ്രൊഫ. രവിചന്ദ്രന്‍ ചെയ്യുന്നത്. അതിങ്ങനെ:
"പ്രപഞ്ചം പ്രപഞ്ചത്തിന്റെ കാരണം മാത്രമല്ല തെളിവുകൂടിയാകുന്നു. തെളിയിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ തെളിവ് ആ വസ്തു അല്ലെങ്കില്‍ സംഭവം തന്നെയാകുന്നു. ഒരു കൊലപാതകത്തിന്റെ തെളിവായി കൊലയ്ക്കുപയോഗിച്ച ആയുധം, വസ്ത്രത്തിലെ രക്തക്കറ,നേര്‍സാക്ഷികള്‍ തുടങ്ങി സാഹചര്യത്തെളിവുകള്‍ വരെ ഉപയോഗപ്പെടുത്താം. എന്നാല്‍ ഏറ്റവും വലിയ തെളിവ് കൊല ന്യായാധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ്. ദിനസോറിന്റെ അസ്ഥികൂടവും കാല്‍പ്പാടുകളും തെളിവുകളാവാം. പക്ഷെ ഒരു അസ്സല്‍ ദിനോസര്‍ തന്നെയാണ് ഏറ്റവും വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!! തെളിവും തെളിയിക്കപ്പെടുന്ന വസ്തുവും ഭിന്നമാകുമ്പോള്‍ തെളിവ് ന്യൂനീകരിക്കപ്പെടുന്നു. വസ്തുവും വിശദീകരണവും ഭിന്നമായിരിക്കണമെന്ന ശാഠ്യം ഭേദചിന്തയില്‍ നിന്നുത്ഭവിക്കുന്നതാണ്."
തെളിയിക്കപ്പെടണ്ടതും തെളിവും ഭിന്നമായിരിക്കുമെന്ന ഭേദചിന്തയില്ലാതെ തെളിയിക്കുക എന്ന പ്രക്രിയ പോലും സാധ്യമല്ല എന്ന കാര്യവും ലേഖകന് അറിയില്ലെന്നോ ? ഒരാള്‍ ഒരു പ്രസ്താവന നടത്തിയിട്ട് കൈയ്യും കെട്ടി "ഭേദചിന്തയില്ലാതെ" നിന്നാല്‍ പ്രസ്താവന തെളിയിക്കപ്പെടുമെന്നായിരിക്കാം ലേഖകന്റെ ധാരണ." "Evidence is information, such as facts, coupled with principles of inference (the act or process of deriving a conclusion), that make information relevant to the support or negation of a hypothesis. Scientific evidence is evidence where the dependence of the evidence on principles of inference is not conceded, enabling others to examine the background beliefs or assumptions employed to determine if facts are relevant to the support of or falsification of a hypothesis." (wiki) എന്നാണു പൊതുവേ പറയാറ്. തെളിയിക്കപ്പെടുന്നതും തെളിവും ഒന്നാണെങ്കില്‍ തെളിവിനെ ഇങ്ങനെ ആരെങ്കിലും നിര്‍വ്വചിക്കുമോ ?
ലേഖകന്റെ ധാരണപ്രകാരം കൊല നടന്നതിനുള്ള “ഏറ്റവും വലിയ തെളിവ് കൊല ന്യായധിപസമിതിക്ക് മുന്നില്‍ സംഭവിക്കുന്നതാണ് ”. സുഹൃത്തേ, ഇതിനെ “ഏറ്റവും വലിയ തെളിവ്" എന്നോ “ഏറ്റവും ചെറിയ തെളിവ്” എന്നോ “തെളിവ്” എന്നോ സാമാന്യബോധമെങ്കിലും ഉള്ളവര്‍ പറയാറില്ല (ന്യായാധിപരോ വക്കിലന്മാരോ ഒട്ടും പറയാറില്ല ). ഇതിനെ “സംഭവ”മെന്നാണ് പറയുക ,"തെളിവ്" എന്നല്ല . ഏതായാലും ഇങ്ങനെയുള്ള അസംബന്ധങ്ങള്‍ എഴുതുന്നയാള്‍ കൊലപാതകത്തിന് “ഏറ്റവും വലിയ തെളിവ്” ഉണ്ടാക്കില്ലന്നു സമ്മതിക്കുമെന്നെങ്കിലും കരുതാം ! കൊല്ലപ്പെട്ടയാളെ ജീവിപ്പിച്ച് ന്യയാധിപന്റെ മുന്നില്‍ ഹാജരാക്കി വീണ്ടുംകൊലചെയ്യാതെ അതു ലഭിക്കില്ലല്ലോ! എങ്കില്‍പ്പോലും അതു കൊലപാതകത്തിന്റെ ആവര്‍ത്തനമേ ആകുന്നുള്ളു; നിയമപരമായ തെളിവാകുന്നില്ല. ജഡ്ജി കണ്ടു എന്ന കാരണത്താല്‍ മാത്രം ഒരു കൊലപാതകം നിയമപരമായി തെളിയിക്കപ്പെടുകയില്ല എന്ന പ്രാഥമിക വിവരവും കൂടി ലേഖകന്‍ മനസ്സിലാക്കുന്നതു നന്ന് . “ഏറ്റവും വലിയതെളിവ്” സംഭവമല്ല, അതിനു ദൃക് സാക്ഷിയാവുക എന്നതാണെന്ന് ഇതില്‍നിന്നുതന്നെ തെളിയുന്നില്ലേ? സംഭവമല്ല, ദൃക് സാക്ഷിത്വമാണു തെളിവ് എന്നല്ലേ ഇതിനര്‍ത്ഥം? ജഡ്ജി കണ്ടാല്‍ ജഡ്ജി ഒരു ‘ദൃക് സാക്ഷി’യെന്ന തെളിവായി മാറുന്നു. (2). അക്വിനാസന്റെ ദൈവാസ്തിത്വത്തിനുള്ള ന്യായങ്ങളെ ഖണ്ഡിച്ചുകൊണ്ട് ലേഖകന്‍ തന്റെ കൃതിയിലെഴുതിയതു പകര്‍ത്തിവെച്ചിട്ടുണ്ട് (അതിനു വിശദമായ മറുപടി എന്റെ കൃതിയിലുണ്ടെന്ന കാര്യം കണ്ട ഭാവമില്ല !). അതിതാണ് :
"'നാസ്തികനായ ദൈവ'ത്തില്‍ നിന്നും:
''അക്വിനാസിന്റെ ദൈവ സാധൂകരണ വാദങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമാണ്. അഞ്ചെണ്ണത്തില്‍ ആദ്യ മൂന്നെണ്ണം ഒരേകാര്യം തന്നെയാണ് പറയുന്നത്. മൂന്ന് രീതിയില്‍ പറയുന്നുവെന്ന് മാത്രം. അതിനാല്‍ അവയെ ഒന്നായി പരിഗണിക്കാം. ഈ വാദങ്ങളിലെല്ലാം പശ്ചാത്ഗമനമുണ്ട്(Regress). ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ഓരോ വിശദീകരണവും സത്യത്തില്‍ മറ്റൊരു ചോദ്യം ഉന്നയിക്കുകയാണ് ചെയ്യുന്നത്. അതങ്ങനെ അനന്തമായി തുടരുകയും ചെയ്യുന്നു.
1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover)-ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം(ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു).
2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncaused Cause)- കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല!
3. പ്രാപഞ്ചികവാദം(The Cosmological Argument)-ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല,പക്ഷെ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം(ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?)
പ്രാരംഭനിരീക്ഷണത്തില്‍ യുക്തിസഹമെന്ന് തോന്നുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം. സൗകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല.
സര്‍വ്വജ്ഞന്‍,സര്‍വ്വശക്തന്‍,പ്രീണനത്തിന് വഴങ്ങുന്നവന്‍,മനുഷ്യന്റെ ആരാധനയ്ക്ക് ദാഹിക്കുന്നവന്‍,സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍,മനുഷ്യന്റെ കാര്യത്തില്‍ സവിശേഷ താല്പര്യമുള്ളയാള്‍,സാത്താനെന്ന പ്രതിനായകനുള്ളയാള്‍....തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തി കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേച്ഛാപരമാണ്(Arbitraray). മാത്രമല്ല ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്.''
ഇതിനു നല്‍കിയ മറു വിശദീകരണം താഴെ :
"അക്വിനാസിന്റെ താത്ത്വിക ന്യായങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. "വാദങ്ങളെല്ലാം പൊതുവേ കഴമ്പില്ലാത്തതാണെങ്കിലും അക്വിനാസിന്റെ പ്രശസ്തിയും മതരംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും കണക്കിലെടുത്താണ് പ്രസ്തുത വാദങ്ങള്‍ ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു''വെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. എങ്കില്‍ ഖണ്ഡനം വളരെ എളുപ്പമായിരിക്കുമെന്നാണു വായനക്കാര്‍ പ്രതീക്ഷിക്കുക. പക്ഷേ സംഭവിച്ചതെന്താണ്? തോമസ് അക്വിനാസിന്റെ ഒരു ന്യായത്തെപ്പോലും ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല.
ഒന്ന്: സ്വയം ചലിക്കാത്തവ ചലനം തുടങ്ങിയതെങ്ങനെ?
ഒന്നാമത്തെ തെളിവു നോക്കാം. "സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍ (unmoved mover). ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ് ദൈവം (ഈ നിയമത്തില്‍നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കി യിരിക്കുന്നു)'' എന്നു ഗ്രന്ഥകാരന്‍ കുറിക്കുന്നു.
അക്വിനാസിന്റെ ന്യായം വ്യക്തമാണ്. പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ല. ഒരാള്‍ സമനിരപ്പിലൂടെ ഒരു പന്ത് ശക്തിയില്‍ തള്ളി വിടുന്നു. കുറച്ചു ദൂരം ഉരുണ്ടശേഷം അതു നില്‍ക്കുന്നു. ഒരാള്‍ മെഴുകുതിരി കത്തിക്കുന്നു. ഏതാനും മിനിട്ടുകള്‍ കത്തി തിരി കെട്ടമരുന്നു. ജീവികള്‍ ജനിക്കുന്നു, വളരുന്നു, മരിക്കുന്നു. നക്ഷത്രങ്ങള്‍ പോലും മരിക്കുന്നുവെന്ന് ഗോളശാസ്ത്രജ്ഞര്‍ പറയുന്നു. പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ ചലനശേഷിയില്ല. (ഊര്‍ജ്ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.) അണുകണങ്ങള്‍ മുതല്‍ നക്ഷത്രങ്ങള്‍വരെ സ്വയം ചലനശേഷിയില്ലാത്തവയാണെങ്കില്‍ ഇവയെങ്ങനെ ചലനം തുടങ്ങി? സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തില്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്കു പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റു നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? സ്വയം ചലിക്കാന്‍ സാധിക്കാത്ത പ്രപഞ്ചത്തിന് സ്വയം ചലനസജ്ജമാകാനാവുമോ? ഇവിടെ മാത്രം നിരീശ്വരവാദി "ആകും'' എന്ന ഉത്തരം നല്‍കിയേക്കും. നിത്യജീവിതത്തില്‍ പുലര്‍ത്തന്ന യുക്തിയൊന്നും പ്രപഞ്ചത്തിനു ബാധകമല്ല എന്ന നിലപാടാണിത്. നിരീശ്വരവാദം യുക്തിപരമാണെന്ന ധാരണയാണ് ഇതിലൂടെ പൊളിയുന്നത്.
അക്വിനാസിന്റെ ഈ തെളിവ് യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്ന ഒരൊറ്റ ശാസ്ത്രസിദ്ധാന്തങ്ങളുമില്ല. ഉള്ളതായി ഡോക്കിന്‍സ് അവകാശപ്പെടുന്നുപോലുമില്ല. എങ്കില്‍ അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ എങ്ങനെയാണ് ഡോക്കിന്‍സിനു ഖണ്ഡിക്കാനാവുക? ഖണ്ഡിക്കണമെങ്കില്‍ അക്വിനാസിന്റെ അടിസ്ഥാനവാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കണം. അതായത് പ്രപഞ്ചത്തിലെ കണങ്ങള്‍ക്കോ ഭൌതികവസ്തുക്കള്‍ക്കോ സ്വയം ചലനശേഷിയുണ്ടെന്നും അതിനാല്‍ പ്രപഞ്ചത്തിനു സ്വയം ചലനസജ്ജമാകാന്‍ സാധിക്കുമെന്നും സമര്‍ഥിക്കണം. ഇത്തരമൊരു സമര്‍ഥനം ഡോക്കിന്‍സ് നടത്തിയിട്ടില്ലെന്നു മാത്രമല്ല ശ്രമിച്ചിട്ടുപോലുമില്ല!
ഇതൊരു ലളിതമായ പ്രശ്നമല്ല. പ്രപഞ്ചത്തിലെ ഒരു ആറ്റത്തിനുപോലും സ്വയം ചലനശേഷിയില്ല. എന്നാല്‍ ഈ പ്രപഞ്ചമൊന്നാകെ ചലിച്ചു കൊണ്ടിരിക്കുകയാണ്താനും. ഒരു അണുകണത്തിനു പോലും സ്വയം ചലനശേഷിയില്ലെന്നത് ശാസ്ത്രത്തിലെ ഏറ്റവും മൌലികമായൊരു വസ്തുത യാണെന്നിരിക്കെ ഇവയെങ്ങനെ ചലിക്കാന്‍ തുടങ്ങിയെന്നതിന് ശാസ്ത്രീ യമായ യാതൊരു വിശദീകരണവും (explanation) ഡോക്കിന്‍സ് മുന്നോട്ടുവെച്ചിട്ടില്ല. നിരീശ്വരവാദികള്‍ക്ക് ആകെപ്പറയാവുന്ന ന്യായമെന്താണ്? ഇതൊക്കെ എന്നെന്നും ഇങ്ങനെയായിരുന്നുവെന്ന്! ഇതൊരു ശാസ്ത്രീയ വിശദീകരണമേയല്ല എന്നതിരിക്കട്ടെ, സാദാ വിശദീ കരണം പോലുമല്ല. ഒരു പ്രശ്നത്തിനാണു വിശദീകരണം ആവശ്യമായിട്ടുള്ളത്. നിരീശ്വരവാദികള്‍ വിശദീകരണം നല്‍കുന്നതിനു പകരം പ്രശ്നം അതേപടി ആവര്‍ത്തിക്കുകയാണ്.
ഒരാള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു എന്നു കരുതുക. എന്തുകൊണ്ട്, എങ്ങനെ നഷ്ടപ്പെട്ടുവെന്നാണു വിശദീകരിക്കേണ്ടത്. ഇവിടെ, അയാള്‍ക്ക് എന്നും കാഴ്ചശക്തിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ വിശദീകരണമാവില്ല. കാര്യ-കാരണസഹിതം വ്യക്തമാക്കാനാകണം.
പ്രപഞ്ചത്തിലെ ഒരണുകണത്തിനുപോലും സ്വയം ചലനശേഷിയില്ലെങ്കില്‍ ഇന്നു കാണുന്ന ചലനസജ്ജമായ പ്രപഞ്ചം എങ്ങനെയുണ്ടായി? മത ദാര്‍ശനികരുടെ വീക്ഷണത്തില്‍ പുറമെനിന്നുള്ള ഒരു ശക്തിക്കല്ലാതെ പ്രപഞ്ചത്തിലെ ഒരണുകണത്തെപ്പോലും ചലിപ്പിക്കാനാവില്ല. ശാസ്ത്രവുമായി യോജിക്കുന്ന നിഗമനമാണിത്.
സംവൃതമായ ഒരു വ്യവസ്ഥക്കകത്ത് (closed system) ആ വ്യവസ്ഥക്കു സ്വയം ചലനം സൃഷ്ടിക്കാനാവില്ലെന്നതു ഭൌതിക ശാസ്ത്രത്തിലെ മൌലികമായൊരു തത്ത്വമാണ്. ആ ശക്തി ദൈവമാണോ മറ്റെന്തെങ്കിലുമാണോ എന്നതു തര്‍ക്കവിഷയമാക്കാം. പക്ഷേ, പ്രപഞ്ചത്തിനു സ്വയം ചലനസജ്ജമാകാനാവില്ല എന്ന ശാസ്ത്രവസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ ചലനസജ്ജമാക്കിയതിനു പിന്നില്‍ ഒരു പ്രപഞ്ചാതീത ശക്തിയുണ്ട് എന്ന നിഗമനം യുക്തിപരവും ശാസ്ത്രവസ്തുതകളോടു യോജിക്കുന്നതുമാണ്. എന്നാല്‍ പ്രപഞ്ചം സ്വയം ചലനസജ്ജമായതാണെന്ന നിരീശ്വരവാദം യുക്തിവിരുദ്ധമാണെന്നു മാത്രമല്ല ലഭ്യമായ ശാസ്ത്രവിവരങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്.
പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ചു സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ 'ഇഷ്ടിക'കള്‍ എന്നു വിശേഷിപ്പിക്കാവുന്ന മൌലിക കണങ്ങളെക്കുറിച്ച് ഓക്സ്-ഫഡ് യൂണിവേഴ്-സിറ്റിയിലെ തത്ത്വശാസ്ത്രം പ്രൊഫസറായിരുന്ന സ്വിന്‍ബേണ്‍ എഴുതിയതു ഗ്രന്ഥകാരന്‍ വിവരിക്കുന്നതു നോക്കൂ: "ഇലക്ട്രോണിനെപ്പോലുള്ള അടിസ്ഥാന കണങ്ങള്‍ അവയുടെ ഘടനയിലും സ്വഭാവത്തിലും അമ്പരിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നു! ഒരു ഇലക്ട്രോണ്‍ കണ്ടുകഴിഞ്ഞാല്‍ മൊത്തം ഇലക്ട്രോണുകളും നിങ്ങള്‍ കണ്ടുകഴിഞ്ഞു. പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനുള്ള ഇലക്ട്രോണുകള്‍ ഒരുപോലെയിരിക്കുന്നു. എത്ര അദ്ഭുതകരമാണീ സമാനത! ഒരു ഇലക്ട്രോണ്‍ മറ്റൊന്നില്‍ നിന്നു ഘടനാപരമായും സ്വഭാവപരമായും വ്യത്യസ്തമായിരുന്നുവെങ്കില്‍ അതു സ്വാഭാവികമാണെന്നു കരുതാമായിരുന്നു. വ്യത്യസ്തമാകുന്നതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു?! എന്നാല്‍ ചാഞ്ചല്യമില്ലാത്ത സമാനത (unfluctuating uniformity) പഠിക്കേണ്ട വിഷയമാണ്. ഒരു ഇലക്ട്രോണ്‍ തന്നെ ഓരോ മൈക്രോസെക്കന്റിലും മാറിമാറിയുന്ന സ്വഭാവവും ഘടനാപരമായ വ്യതിയാനങ്ങളും പ്രകടിപ്പിച്ചിരുന്നെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ തന്നെയാണ് ആകേണ്ടിയിരിരുന്നത്. പക്ഷേ, എപ്പോഴും അദ്ഭുതകരമായ സമാനത പുലര്‍ത്തുക. ഇതിലും വലിയ അദ്ഭുതം മറ്റെന്തുണ്ട്?''(19)
പ്രപഞ്ചകണങ്ങളുടെ ആശ്ചര്യകരമായ ചലന സംസ്ഥിരത അവയുടെ സ്വയം കഴിവോ അവയുടെ 'മസ്തിഷ്ക'ത്തില്‍ നിന്നു് ആവിഷ്കൃതമായതോ അല്ലെന്ന് യുക്തിബോധമുള്ള ആര്‍ക്കും ഗ്രാഹ്യമാവും.
അക്വിനാസിന്റെ ഒന്നാമത്തെ തെളിവിനെ ഡോക്കിന്‍സ് ഖണ്ഡിച്ചിട്ടില്ല. പിന്നെ, ആകെക്കൂടി എന്താണു ചെയ്തത്? "ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു''വെന്ന് വിമര്‍ശനമെന്ന മട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതൊരു വസ്തുത മാത്രമാണ്. ഖണ്ഡനമാവുന്ന തെങ്ങനെ? എതിര്‍വാദമാവുന്നതെങ്ങനെ? ദൈവം സ്രഷ്ടാവാണെന്നും പ്രപഞ്ചം സൃഷ്ടിയാണെന്നും കരുതുന്ന അക്വിനാസ് ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നു വാദിക്കാത്തതു സ്വാഭാവികമല്ലേ? പ്രപഞ്ചത്തെ പ്പോലെ ദൈവത്തിനും സ്വയം ചലനശേഷിയില്ലെന്നും ദൈവത്തെ ചലിപ്പിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാണെന്നും അക്വിനാസ് സിദ്ധാന്തിച്ചില്ല എന്നതാകാം ഡോക്കിന്‍സിന്റെ പരാതി!
അക്വിനാസിന്റെ മൂന്നാമത്തെ തെളിവ് വിവരിച്ചപ്പോള്‍ ഗ്രന്ഥകാരന്‍ ബ്രാക്കറ്റില്‍ രണ്ടു ചോദ്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയിതാണ്: "ഒന്നുമില്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു? അമൂര്‍ത്തദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?''(25)
ആദിയില്‍ ഒന്നുമില്ലായിരുന്നു എന്നല്ല 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നാണല്ലോ ചോദ്യകര്‍ത്താവുതന്നെ എഴുതിയത്. 'മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല' എന്നു പ്രത്യേകമായി പറഞ്ഞതില്‍നിന്നു് അമൂര്‍ത്തമായ ദൈവം ഉണ്ടായിരുന്നുവെന്നല്ലേ മനസ്സിലാവുന്നത്?
മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോഴും ദൈവം ഉണ്ടായിരുന്നുവെന്നല്ലാതെ 'എവിടെ'യായിരുന്നുവെന്ന ചോദ്യത്തിനു പ്രസക്തിയില്ല. ദൈവത്തിനു നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിനു സ്ഥലം ആവശ്യമില്ല.(26)
"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നും കുറിക്കുന്നു.
പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്നു നിരീശ്വരവാദികള്‍ പറയുന്നത് പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. ഈ കഴിവില്ലാത്തവരാണു നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരുക്കും പോലുള്ള മറ്റെന്തോ വസ്തുവാണു ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ് പ്രപഞ്ചത്തിനുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.
തന്റെ ഗ്രാഹ്യശേഷിയുടെ പരിമിതി പരോക്ഷമായി ഗ്രന്ഥകാരന്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പത്രത്തില്‍ ഒരാളെഴുതിയ ബ്ളോഗ് പരാമര്‍ശിച്ചുകൊണ്ടു ഗ്രന്ഥകാരനെഴുതുന്നു: "മതനേതാക്കള്‍ ദൈവത്തെ വിശദീകരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? പണ്ടേയുണ്ടായിരുന്നു, പ്രകൃതിക്കും ഇന്ദ്രിയത്തിനും അതീതമാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന കാര്യമാണോ? അത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാഗത്ഭ്യവും ശേഷിയും മതവിശ്വാസികള്‍ക്കുണ്ടെങ്കില്‍ അവര്‍ അതിമാനുഷരാണെന്നതില്‍ തര്‍ക്കം വേണ്ട!''(27)
ഇത്തരം കാര്യങ്ങള്‍ ഗ്രാഹ്യമാകാന്‍ അതിമാനുഷരാകേണ്ട, അതിനിരീശ്വരവാദികളാകാതിരുന്നാല്‍ മതിയാകും!
..........................................................................................................................
പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കില്‍ ദൈവം എങ്ങനെ ദൈവമാകും?
പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനു ബാധകമാകുമ്പോഴല്ല ബാധകമല്ലാതാകുമ്പോഴാണ് ദൈവം ദൈവമാകുന്നത്. പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ദൈവത്തിനു ബാധകമല്ലെന്നു പറയുമ്പോഴല്ല ബാധകമാണെന്നു പറയുമ്പോഴാണ് അക്വിനാസിന്റെ ന്യായം റദ്ദാക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ നിയമങ്ങള്‍ ദൈവത്തിനു ബാധകമല്ലെന്നു പറയുമ്പോള്‍ വാദം റദ്ദാക്കപ്പെടുകയല്ല, സ്ഥിരീകരിക്കപ്പെടുകയാണ്. 'റദ്ദാക്കപ്പെടുന്നു' എന്നു തട്ടിവിട്ടതുകൊണ്ടായില്ല, എന്തുകൊണ്ടു റദ്ദാക്കപ്പെടുന്നുവെന്നു യുക്തിപരമായി വിശദീകരിക്കാനുള്ള ബാധ്യത ഡോക്കിന്‍സിനുണ്ട്. ഇതദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ആസൂത്രണം സംബന്ധിച്ച അക്വിനാസിന്റെ തെളിവ് അഞ്ചാമത്തേതാണ്. ഗ്രന്ഥകാരന്റെ വിവരണം ഇങ്ങനെ: "പ്രപഞ്ചത്തിലെ ഏതു വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ഒരു ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെ വരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം.''(36)
പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ആസൂത്രണം ദൃശ്യമാണ്. സൂക്ഷ്മമായി നോക്കുന്തോറും ഇതിന്റെ സങ്കീര്‍ണത കൂടിവരും. അണു മുതല്‍ നക്ഷത്രം വരെയും കോശം മുതല്‍ മസ്തിഷ്കം വരെയും ആസൂത്രണവൈഭവം നിറഞ്ഞുകവിയുകയാണ്. (37) ചുള്ളിക്കമ്പുകളും ചപ്പുചവറുകളും വിതറിയപോലെയല്ല പ്രപഞ്ചം. വഴിയില്‍ അനാഥമായി കിടക്കുന്ന ഒരു വാച്ച് കണ്ടാല്‍ അത് ആരുണ്ടാക്കിയെന്ന് അറിയാത്തതുകൊണ്ടുമാത്രം ആരും വാച്ച് തനിയെ ഉണ്ടായതാകാമെന്നു കരുതാറില്ല. ആസൂത്രിതമായ ഈ പ്രപഞ്ചവും അതിലെ വിസ്മയകരമായ പ്രതിഭാസങ്ങളും യാദൃച്ഛികമായുണ്ടായെന്നു കരുതുന്ന നിരീശ്വരവാദിയും വാച്ചിനു നിര്‍മാതാവുണ്ടെന്ന് ഉറച്ചു വിശ്വസിക്കും. പ്രകൃതിയൊന്നാകെ യാദൃച്ഛികമായി രൂപപ്പെടാമെങ്കില്‍ ഒരു വാച്ച് യാദൃച്ഛികമായി ഉണ്ടായിക്കൂടേ? എന്തുകൊണ്ടാണ് ഒരു നിരീശ്വരവാദിപോലും അങ്ങനെ വിചാരിക്കാത്തത്? വാച്ച് ആരെങ്കിലും നിര്‍മിച്ചതാണെന്നതിനു 'മൂര്‍ത്തമായ' യാതൊരു തെളിവും കിട്ടിയില്ലെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ അതു യാദൃച്ഛികമായുണ്ടായതാണെന്നു വാദിക്കാന്‍ ധൈഷണികമായോ വൈകാരികമായോ ധൈര്യമുള്ള ഒരു നിരീശ്വരവാദിയെങ്കിലും ഭൂലോകത്തുണ്ടാവുമോ?
അക്വിനാസിന്റെ അഞ്ചാമത്തെ തെളിവിനെക്കുറിച്ച് ഡോക്കിന്‍സിന് എന്തു പറയാനുണ്ടെന്നു നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഈ വാദമാണ് ഏറ്റവും ഫലപ്രദമായ വാദമായി മതവാദികള്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത് (The Knockdown Argument). കേംബ്രിഡ്ജില്‍ പഠിക്കുന്ന സമയത്ത് ചാള്‍സ് ഡാര്‍വിന്‍ ഒരുവേള ഈ വാദത്തില്‍ ആകൃഷ്ടനായിരുന്നുവത്രെ. വില്യം പാലെയുടെ 'നാച്ചുറല്‍ തിയോളജി' (Natural Theology by William Paley) എന്ന ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ ഇതു വായിച്ചത്. പക്ഷേ, മുതിര്‍ന്നപ്പോള്‍ ഈ സിദ്ധാന്തത്തോടുള്ള ബഹുമാനം ഡാര്‍വിന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പില്‍ക്കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെറിയുകയായിരുന്നു.''(38)
ഈ വിവരണത്തിലെ അവസാനവരി പരിണാമവാദികള്‍ കെട്ടിച്ചമച്ച മിത്തുമാത്രമാണ്. ഡാര്‍വിന് പാലെയുടെ ആസൂത്രണവാദത്തിന് ഒരു പോറല്‍പോലും ഏല്‍പ്പിക്കാനായിട്ടില്ല.(39)
പ്രകൃതിയില്‍ കാണുന്ന ആസൂത്രണം ദൈവത്തിന്റെ സംവിധാനമാണെന്ന ആശയത്തെ ഡാര്‍വിന്‍ ദുര്‍ബലമാക്കിയെന്ന ഡോക്കിന്‍സിന്റെ വാദം അബദ്ധമാണെന്ന് ഡാര്‍വിനിസം തന്നെ തെളിയിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ: "പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് വഴിയുള്ള പരിണാമം എന്ന ഡാര്‍വിനിന്റെ സിദ്ധാന്തം മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, സാഹചര്യങ്ങള്‍ക്കനുസരണമായി സൃഷ്ടി ഉരുത്തിരിയുന്നതെങ്ങനെയെന്ന് തൃപ്തികരമായി വിശദീകരിക്കുന്നു.''(40)
'തൃപ്തികരമായി' വിശദീകരിക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യമായിപ്പോലും വിശദീകരിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. പ്രകൃതിനിര്‍ധാരണം ജീവലോകത്തു മാത്രം നടക്കുന്ന പ്രക്രിയയാണ്. ജീവികളില്‍ മാത്രമല്ല അചേതനലോകത്തും ആസൂത്രണമുണ്ട്. ജീവലോകത്തെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴി വിശദീകരിക്കാമെങ്കില്‍ അചേതനലോകത്തെ ആസൂത്രണം എങ്ങനെ വിശദീകരിക്കും? ഡാര്‍വിനിസത്തിനു സമാനമായ ഒരു 'അചേതന ഡാര്‍വിനിസം' ഇതുവരെയും മുന്നോട്ടുവെക്കാന്‍ നിരീശ്വരവാദികള്‍ക്കായിട്ടില്ല. കോശം മാത്രമല്ല അണുകണങ്ങളും തന്മാത്രകളും ആസൂത്രണത്തിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ഇവയിലെ ആസൂത്രണം പ്രകൃതിനിര്‍ധാരണം വഴിയുണ്ടായതാണെന്നു നിരീശ്വരവാദികള്‍ പറയാറില്ല. പിന്നെങ്ങനെ ഉരുത്തിരിഞ്ഞുവെന്നതിനു തൃപ്തികരമായ യാതൊരു വിശദീകരണവും അവര്‍ക്കില്ല.
...
ആസൂത്രിതമായ പ്രപഞ്ചത്തിനു തൃപ്തികരമായ വിശദീകരണം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഗ്രന്ഥകാരന്‍ എഴുതുന്നു: "നൂറ്റാണ്ടുകളായി മനുഷ്യബുദ്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പ്രപഞ്ചത്തിന്റെ വിശദീകരണമാണ്.''(41) വെല്ലുവിളിയാകുന്നതിന്റെ കാരണവും അദ്ദേഹം തൊട്ടടുത്ത വരിയില്‍ വ്യക്തമാക്കുന്നു: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം.''(42) പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്ന വസ്തുത ഗ്രന്ഥകാരനും സമ്മതിക്കുന്നു. മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നുന്നതുകൊണ്ടാണ് ആസൂത്രകനായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നത്. മതവിശ്വാസികളുടെ ഈ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു പറയാനാവില്ലെന്നര്‍ഥം. നിരീശ്വരവാദികള്‍ക്കു പോലും പ്രപഞ്ചം 'ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'വെങ്കില്‍ നിഷ്പക്ഷരും നിഷ്കളങ്കരുമായ സാമാന്യ മതവിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?
ഈ വിശകലനങ്ങളെപ്പറ്റി യാതൊന്നും കുറിക്കാതെ പഴയവാദങ്ങള്‍ പകര്‍ത്തിവെച്ച് നിരീശ്വര -യുക്തി- പരിണാമ വാദികളെ ലേഖകന്‍ അപമാനിക്കേണ്ടിയിരുന്നോ ?
(3). ലേഖകന്റെ വരികള്‍ :
"തത്ത്വവിചാരത്തില്‍ ഇത്തരം വികലപ്രസ്താവനകള്‍ക്കുള്ള മൂല്യം പൂജ്യത്തില്‍ നിന്ന് ഒട്ടും കൂടില്ല. അതുകൊണ്ടുതന്നെയാണ് അക്വിനാസിന്റെ വാദങ്ങളക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും ഇക്കാലത്ത് കാര്യബോധമുള്ള തയ്യാറാകാത്തത്. സാമാന്യബോധമുള്ള മതവാദികളാരും അവയുന്നയിച്ച് കണ്ടിട്ടുമില്ല. വല്ല പരന്ന ഭൂമിവാദക്കാരോ പെന്തക്കോസ്ത് ക്രിസ്ത്യാനികളോ ഇസ്‌ളാമിക് ജിഹാദികളോ അല്ലാതെ ആരെങ്കിലും അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല."
ഡോക്കിന്‍സ് സാഹിത്യം മാത്രം വിഴുങ്ങുന്നവര്‍ക്ക് അക്വിനാസിന്റെ പ്രസക്തി മനസ്സിലാവുമോ? ചുരുങ്ങിയത് സൌജന്യമായി കിട്ടുന്ന വിക്കീപീഡിയയെങ്കിലും നോക്കിയാല്‍ അതു മനസ്സിലാവും (താഴെകൊടുക്കാം).
ഇത്തരം വിവരങ്ങള്‍ അറിയാന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ വായിക്കണം . “പെന്തക്കോസ്തുകാരോ പരന്നഭൂമിവാദക്കാരോ ഇസ്ളാമിക് ജിഹാദികളോ” മാത്രമേ അക്വിനാസിനെ ഉദ്ധരിക്കുന്നതായി കണ്ടിട്ടുള്ളു എന്ന ലേഖന്റെ പ്രസ്താവം ഒന്നാന്തരം നുണയാണ്. ഇവരാരും അക്വിനാസിനെ ഉദ്ധരിക്കാറില്ല എന്നതാണു യാഥാര്‍ത്ഥ്യം. പക്ഷേ ഇങ്ങനെ തട്ടിവിടുമ്പോള്‍ ലേഖകന്‍ തന്റെ കൃതിയില്‍ എഴുതിയതു മറന്നതു കഷ്ടമായി. ഈ വരി നോക്കൂ: “അക്വിനാസിന്റെ പ്രശസ്തിയും മത രംഗത്ത് അദ്ദേഹത്തിനുള്ള പ്രാമുഖ്യവും കണക്കിലെടുത്താണ് പ്രസ്തുതവാദങ്ങള്‍ ഉദ്ധരിക്കുന്നതെന്ന് ഡോക്കിന്‍സ് പറയുന്നു”( പേജ് 90). പരന്ന ഭൂമിക്കാരും ഇസ്ളാമിക് ജിഹാദികളും പെന്തക്കോസ്തുകാരും മാത്രം ഉദ്ധരിക്കുന്ന ഒരാള്‍ പ്രശസ്തനാകുമോ? അത്തരം ഒരാളുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ ലോകപ്രശസ്ത നിരീശ്വര ബുദ്ധിജീവിയായ ഡോക്കിന്‍സ് മിനക്കെടുമോ? ഡോക്കിന്‍സ് എഴുതിയതു പകര്‍ത്തിവെക്കുമ്പോള്‍ വിവക്ഷ മനസ്സിലാക്കിയില്ലെങ്കിലും പ്രശ്നമില്ലെന്ന വാശി ഗംഭീരം തന്നെ !പൊതുവേ അംഗീകൃതമായ ഈ വാക്യങ്ങള്‍ നോക്കൂ :
"In theology, his Summa Theologica was one of the most influential documents in medieval theology and continues to be studied today in theology and philosophy classes.
Thomism remains a vibrant and challenging school of philosophy today...
In recent years, the cognitive neuroscientist Walter Freeman proposes that Thomism is the philosophical system explaining cognition that is most compatible with neurodynamics, in a 2008 article in the journal Mind and Matter entitled "Nonlinear Brain Dynamics and Intention According to Aquinas."
(WIKIPEDIA)
"തോമസ് അക്വിനാസിന്റെ വാദങ്ങള്‍ ഇക്കാലത്തും ചൂടേറിയ ചര്‍ച്ചകള്‍ക്കും ദാര്‍ശനികമായ വെല്ലുവിളികള്‍ക്കും പ്രചോദനമാകുന്നു " എന്നാണു വിക്കീപീഡിയയുടെ സംക്ഷിപ്തം.അതവിടെ നില്കട്ടെ. ഇനി ,
അക്വിനാസിന്റെ ദര്‍ശനത്തെപ്പറ്റി അടുത്ത കാലത്തിറങ്ങിയ ഗ്രന്ഥങ്ങള്‍ നോക്കൂ:
Aertsen, Jan, 1988. Nature and Creature: Thomas Aquinas' Way of Thought Leiden: E. J. Brill.
Bourke, Vernon J., 1965. Aquinas Search for Wisdom. Milwaukee: Bruce.
Chenu, Marie-Dominique, 1964. Toward Understanding St. Thomas. Chicago: Regnery.
Copleston, F. C., 1955. Aquinas. London: Penguin Books.
Davies, Brian, 1992. The Thought of Thomas Aquinas. Oxford: Clarendon Press.
Gilson, Etienne, 2002. Thomism: The Philosophy of Thomas Aquinas. Trans. L.K. Shook and A. Mauer. Toronto: Pontifical Institute of Medieval Studies.
Maritain, Jacques, 1964. St. Thomas Aquinas. New York: Meridian Books.
McInerny, Ralph, 2004. Aquinas. Cambridge: Polity Press.
Stump, Eleonore, 2003. Aquinas. London: Routledge.
Bradley, Denis, 1997. Aquinas on the Twofold Human Good: Reason and Human Happiness in Aquinas' Moral Science. Washington: Catholic University of America Press.
Brock, Stephen, 1998. Action and Conduct: Thomas Aquinas and the Theory of Action. Edinburgh: T&T Clark.
Burrell, David, 1979. Aquinas: God and Action. Notre Dame: University of Notre Dame Press.
Elders, Leo, 1990. The Philosophical Theology of St. Thomas Aquinas. New York: E. J. Brill.
Finnis, John, 1998. Aquinas: Moral, Political, and Legal Theory. Oxford: Oxford University Press.
Flannery, Kevin, 2001. Acts Amid Precepts: The Aristotelian Logical Structure of Thomas Aquinas' Moral Theory. Washington: Catholic University of America Press.
Hankley, W. J., 1987. God in Himself: Aquinas' Doctrine of God as Expounded in the Summa Theologiae. Oxford: Oxford University Press.
Jenkins, John, 1997. Knowledge and Faith in Thomas Aquinas. Cambridge: Cambridge University Press.
Kretzmann, Norman, 1997. The Metaphysics of Theism: Aquinas' Natural Theology in Summa Contra Gentiles I. Oxford: Clarendon Press.
–––, 1999. The Metaphysics of Theism: Aquinas' Natural Theology in Summa Contra Gentiles II. Oxford: Clarendon Press.
Lisska, Anthony, 1996. Aquinas' Theory of Natural Law: An Analytic Reconstruction. Oxford: Clarendon Press.
McInerny, Ralph, 1992. Aquinas on Human Action. Washington: Catholic University of America Press.
–––, 1993. Aquinas Against the Averroists: On There Being Only One Intellect. West Lafayette: Purdue University Press.
–––, 1996. Aquinas and Analogy. Washington: Catholic University of America Press.
–––, 1997. Ethica Thomistica: The Moral Philosophy of Thomas Aquinas. Washington: Catholic University of America Press.
Martin, Christopher, 1997. Thomas Aquinas: God and Explanations. Edinburgh: Edinburgh University Press.
O'Callaghan, John, 2003. Thomist Realism and the Linguistic Turn: Toward a More Perfect Form of Existence. Notre Dame: University of Notre Dame Press.
Pegis, Anton, 1934. St. Thomas and the Problem of the Soul in the Thirteenth Century. Toronto: Pontifical Institute of Medieval Studies.
Pieper, Josef, 1957. The Silence of St. Thomas: Three Essays. New York: Pantheon.
Wippel, John, 2000. The Metaphysical Thought of Thomas Aquinas: From Finite Being to Uncreated Being. Washington: Catholic University of America Press.
Brezik, Victor (ed.), 1981. One Hundred Years of Thomism. Houston: Center for Thomistic Studies.
Haldane, John (ed.), 2002. Mind, Metaphysics, and Value in the Thomistic and Analytical Traditions. Notre Dame: University of Notre Dame Press.
Kerr, Fergus (ed.), 2002. After Aquinas: Versions of Thomism. Maldden: Blackwell.
Shanley, Brian, 2002. The Thomist Tradition. Dordrecht: Kluwer Academic Publishers.
Aertsen, Jan A. "Aquinas's Philosophy in Its Historical Setting." In The Cambridge Companion to Aquinas, edited by Norman Kretzmann and Eleonore Stump, viii, 302 p. Cambridge ; New York, NY, USA: Cambridge University Press, 1993.
Chartularium Universitatis Parisiensis. In University Records and Life in the Middle Ages, edited by Lynn Thorndike. New York,: Columbia University Press, 1944.
Copleston, Frederick Charles. Aquinas. London and New York, NY: Penguin Books, 1955, 1991.
Gerrity, Benignus. Nature, Knowledge and God; an Introduction to Thomistic Philosophy. Milwaukee,: Bruce Pub. Co., 1947.
Kretzmann, Norman, and Eleonore Stump. "Introduction." In The Cambridge Companion to Aquinas, edited by Norman Kretzmann and Eleonore Stump, viii, 302 p. Cambridge ; New York, NY, USA: Cambridge University Press, 1993.
Marrone, Steven P. "Medieval Philosophy in Context." In The Cambridge Companion to Medieval Philosophy, edited by Arthur Stephen McGrade. Cambridge, UK ; New York: Cambridge University Press, 2003.
Parker, Francis H. Reason and Faith Revisited, The Aquinas Lecture. Milwaukee, WI: Marquette University Press, 1971.
Thomas. St. Thomas Aquinas and the Mendicant Controversies: Three Translations. Translated by John Proctor. Leesburg, Va.: Alethes Press, 2007.
Wippel, John F. Mediaeval Reactions to the Encounter between Faith and Reason, The Aquinas Lecture. Milwaukee, WI: Marquette University Press, 1995.
ഇവയൊക്കെ പെന്തക്കോസ്തുകാരും പരന്ന ഭൂമിക്കാരും ജിഹാദികളും രചിച്ചതാണെന്നു ലേഖകന്‍ ധരിച്ചാലും ആശ്ചര്യമില്ല.!
"Thomism remains a vibrant and challenging school of philosophy today..."എന്ന് വിക്കിപീഡിയ അഭിപ്രായപ്പെടുന്നതിനാല്‍ വിക്കിപീഡിയയും ഇവരൊക്കെക്കൂടി നടത്തുന്നതാണെന്നു ലേഖകന്‍ തട്ടിവിട്ടേക്കുമോ ?
ഏതായാലും ഒരു കൃതി കൂടി പരിചയപ്പെടുത്താം:
Aquinas in Dialogue: Thomas for the Twenty-First Century
Jim Fodor (Editor), Frederick Christian Bauerschmidt (Editor)
ISBN: 978-1-4051-1931-3
Paperback
200 pages
August 2004, Wiley-Blackwell
Wiley List Price:
US $39.95
അക്വിനാസിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തിയുണ്ടെന്നു സമര്‍ത്ഥിക്കുന്ന ഒരു കൃതി പ്രമുഖ അക്കാദമിക് പ്രസാധകരായ Wiley-Blackwell പുറത്തിറക്കിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയുള്ളു എന്നോര്‍ക്കുമ്പോള്‍ ഇക്കാലത്തെ നിരീശ്വര - യുക്തിവാദ ബുദ്ധിജീവികള്‍ ഏതു ശിലായുഗത്തിലാണു ജീവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
(4). പ്രപഞ്ചസ്രഷ്ടാവിനെ യുക്തിയുക്തമായി നിഷേധിക്കാനാവാതെ വരുമ്പോള്‍ നിരീശ്വരവാദികള്‍ മറ്റൊരു ചോദ്യം ഉന്നയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും.
“ശരി, എങ്കില്‍ ദൈവത്തെ സൃഷ്ടിച്ചതാരെന്ന് പറയാമോ?” എന്ന മറുചോദ്യത്തിനു വിശദീകരണമായി എന്റെ കൃതിയില്‍ എഴുതിയതു നോക്കൂ:
"ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നു ജനിക്കുന്നതാണ്. പ്രപഞ്ചത്തിനു കാരണം അന്വേഷിക്കേണ്ടിവരുന്നത് അതിന് ഉത്ഭവം ഉണ്ട് എന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന കാഴ്ചപ്പാടാണു നിരീശ്വരവാദത്തിന്റെത്. അതുകൊണ്ടാണ് പ്രപഞ്ചത്തിനു കാരണമായ ദൈവമില്ലെന്ന് അവര്‍ പറയുന്നത്. അതായത് ഉത്ഭവമില്ലാത്ത ഒന്നിനു കാരണമോ സ്രഷ്ടാവോ ആവശ്യമില്ലെന്നത് തത്ത്വശാസ്ത്രത്തിലെ അംഗീകൃതമായ ന്യായമാണ്. നിരീശ്വരവാദികളും വിശ്വാസികളും ഇതംഗീകരിക്കുന്നു. എന്നാല്‍ ആരംഭമില്ലാത്തത് പ്രപഞ്ചത്തിനാണോ ദൈവത്തിനാണോ എന്നതാണു തര്‍ക്ക വിഷയം. പ്രപഞ്ചത്തിനാണെന്നു നിരീശ്വരവാദികളും ദൈവത്തിനാണെന്നു വിശ്വാസികളും പറയുന്നു. സ്വാഭാവികമായും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനു കാരണം ദൈവമാണെന്നും അവര്‍ വാദിക്കുന്നു. നിര്‍വചനപ്രകാരം (by definition) തന്നെ ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്ത ഒന്നിന് (ദൈവമായാലും പ്രപഞ്ചമായാലും) കാരണത്തെയോ സ്രഷ്ടാവിനെയോ അന്വേഷിക്കുന്നത് നിരീശ്വരവാദപ്രകാരം തന്നെ യുക്തിരഹിതമായ സമീപനമാണ്. കാരണം, ഒരിക്കലും ഉത്ഭവിക്കാത്ത, അനാദിയായ, എന്നെന്നും നിലനിന്നിരുന്ന ഒന്നിനു കാരണമുണ്ടാകില്ല. കാരണം എന്ന സങ്കല്‍പ്പം തന്നെ വേണ്ടിവരുന്നത് ഉത്ഭവിക്കുമ്പോള്‍ മാത്രമാണ്. ആരംഭമില്ലാത്തതിനു കാരണമുണ്ടാകുമെന്നോ കാരണം വേണമെന്നോ പറയുന്നതു തന്നെ താര്‍ക്കികമായ അസംബന്ധമാണ്. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സിന് അറിയില്ലെന്നതു രസാവഹമാണ്.
"തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്'' എന്നെഴുതിയ ഗ്രന്ഥകാരന്‍ ഒരു പരിധിവരെ ഡോക്കിന്‍സിന്റെ വിവരക്കേടു സമ്മതിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: "ദൈവവിഭ്രാന്തി'യില്‍ തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല''.(64)
തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്നു കരുതുന്നു ഗ്രന്ഥകാരന്‍!
തത്ത്വചിന്തയില്‍ മാത്രമല്ല വിവരക്കേട്. സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിനു കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. ഉണ്ടായിരുന്നുവെങ്കില്‍ അനാദിയായതിനു കാരണം അന്വേഷിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്. നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്. എങ്കില്‍പ്പോലും അവര്‍ക്കും ഇത് അരോചകമായി അനുഭവപ്പെട്ടു എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ ഈ വരി ശ്രദ്ധിക്കൂ: "സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം അരസികമായി ആവര്‍ത്തിക്കപ്പെടുകയാണ്''(65) "താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നില്ല'' എന്നു ഗ്രന്ഥകാരന്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ചുരുക്കത്തില്‍ ഒരു വിഡ്ഢിച്ചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണു ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്നു പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം! നിരീശ്വരവാദികളുടെ ഈ ദൈന്യാവസ്ഥ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനും ആധുനിക ശാസ്ത്രരീതിയുടെ പ്രപിതാക്കളിലൊരാളുമായ റോജര്‍ ബേക്കണ്‍ (1214-1294) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "തത്ത്വചിന്തയിലുള്ള അല്‍പ്പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനുഷ്യന്‍ മതവിശ്വാസത്തിലേക്കു മടങ്ങുകയും ചെയ്യും.''(66)
...
ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഡോക്കിന്‍സ് അനുസ്മരിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു. ബോയിങ്-747 ഉദാഹരണത്തിലെ അസംഭവ്യതാവാദം തന്നെ മതവാദികള്‍ക്കെതിരെ ഉപയോഗിക്കാം. സങ്കീര്‍ണമായ പ്രപഞ്ചം ആസൂത്രണം ചെയ്ത ദൈവമെങ്ങനെയുണ്ടായി? ഏതെങ്കിലും മതപണ്ഡിതന്‍ ഇതിന് വിശ്വസനീയമായ ഉത്തരം പറയുന്നത് താനിതുവരെ കേട്ടിട്ടില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(67)
ഉണ്ടാകാത്ത ഒന്ന് എങ്ങനെയുണ്ടായി എന്നു പറയണമെന്നാണു ഡോക്കിന്‍സിന്റെ ശാഠ്യം!
ദൈവത്തിന് ഉല്‍ഭവമില്ല (അനാദി) എന്നു വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെ ഉത്ഭവിച്ചുവെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോക്കിന്‍സ് തത്ത്വചിന്തയില്‍ നഴ്സറി വിദ്യാഭ്യാസമെങ്കിലും നേടണമായിരുന്നു. ദൈവത്തിന് ആരംഭമില്ലെന്നു വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെയാണ് ഉല്‍ഭവിച്ചതെന്നു വ്യക്തമാക്കുന്നതെങ്ങനെ?
ഇവിടെ പരിഗണനീയമായ മറ്റൊരു വസ്തുതയുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നു വിശ്വസിക്കുന്ന റിച്ചാഡ് ഡോക്കിന്‍സാണ് ദൈവത്തെ എങ്ങനെയെങ്കിലും 'ഉത്ഭവിപ്പിക്കാ'ന്‍ പെടാപ്പാടുപെടുന്നത്! ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണത്തില്‍ വിശ്വസിക്കുന്ന ഡോക്കിന്‍സാണ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല എന്ന കാരണം പറഞ്ഞ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത്! പ്രപഞ്ചത്തിന് ആരംഭമില്ലെന്ന നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിലും സ്വീകരിക്കാം. എന്നാല്‍ ദൈവാസ്തിത്വമോ ദൈവത്തിന് ആരംഭമില്ലെന്ന ആസ്തിക്യവാദമോ വിശ്വാസികള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടേ വിശ്വസിക്കാവൂ എന്നു ഡോക്കിന്‍സിനു നിര്‍ബന്ധമുണ്ട്! ഈ ഇരട്ടത്താപ്പ് ശരിയാണോ?
ഒരിടത്തല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ ധൈഷണിക കാപട്യം ഡോക്കിന്‍സില്‍ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ കാണാം. മറ്റൊരുദാഹരണം നോക്കാം.
പ്രപഞ്ചത്തിനു നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ് ദൈവാസ്തിത്വം എന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തത്ത്വശാസ്ത്ര പ്രൊഫസര്‍ സ്വിന്‍ബേണ്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധ ചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല."
ഇതിനുള്ള ലേഖകന്റെ മറുപടി തുടങ്ങുന്നത് ഇങ്ങനെ :
"പ്രപഞ്ചത്തിന് തുടക്കമുണ്ടെങ്കില്‍ ആരാണ് തുടങ്ങിയതെന്ന് പഴമക്കാര്‍ ചോദിക്കും. തുടക്കം ഉണ്ടാകണമെന്ന നിര്‍ബന്ധം എന്തിനാണെന്ന ചോദ്യം അവര്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാത്തിനും ഒരു തുടക്കം വേണമെന്ന വാദമാണ് ദൈവം എന്ന കാഥാപാത്രത്തിന്റെ അത്താണി. പ്രപഞ്ചം തുടങ്ങുന്നതും അവസാനിക്കുന്നതും സ്വയംകൃതമാണ്. എങ്കിലേ ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളു. തുടക്കവും അവസാനവും കേവലമായ ചാക്രികപരിണാമം മാത്രം. പ്രപഞ്ചഹേതുവായ ദ്രവ്യം അനാദിയാകുന്നു. തിരിച്ച് ദൈവം അനാദിയാണ്, ആദിമധ്യാന്തമില്ലാത്തവനാണ് എന്നൊക്കെയാണ് മതം ആരോപിക്കുന്നില്ലേ? ഭൗതികവാദികള്‍ ദ്രവ്യം അനാദിയാണെന്ന് പറയുന്നു ഞങ്ങള്‍ ദൈവം അനാദിയാണെന്ന് പറയുന്നു-രണ്ടും സമംഗുണം എന്ന് വാദിച്ച് ഊരിപ്പോകാന്‍ ശ്രമിക്കുന്ന വിരുതന്‍മാരുമുണ്ട്.
ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്. "
"ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവ യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് "എന്നാണല്ലോ അവസാനവാക്യം.
“ദ്രവ്യപ്രപഞ്ചം അനാദി”യാണെന്ന അനുഭവം എങ്ങനെയാണെന്നു ലേഖകന്‍ വിവരിച്ചിരുന്നെങ്കില്‍ “അനുഭവ”മില്ലാത്തവര്‍ക്കു മനസ്സിലാക്കാമായിരുന്നു.!
ഒരു ചോദ്യം പ്രസക്തമാണ്: ദ്രവ്യപ്രപഞ്ചം അനാദിയാണെന്നതിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ലേഖകന്‍ ഹാജരാക്കാമോ? യുക്തിപരമോ ശാസ്ത്രീയമോ ആയ ഒരു തെളിവെങ്കിലും ഹാജരാക്കാമോ? ( മറുപടിയുണ്ടാകും എന്ന വ്യാമോഹത്തിലല്ല, വായനക്കാര്‍ക്കു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചോദിക്കുന്നത്).
ഈ സംശയങ്ങള്‍ നിരൂപണ കൃതിയില്‍ ഉന്നയിച്ചിരുന്നു. വിശദീകരണം നല്‍കാനാവില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാകാം ലേഖകന്‍ തുടര്‍ന്നെഴുതിയത് ഇങ്ങനെ:
"പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം. കുറഞ്ഞപക്ഷം പ്രപഞ്ചം ഇന്നുണ്ട്. പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല. കാരണം സങ്കല്‍പ്പം പോലും പ്രപഞ്ചോത്പന്നമാണ്. അതിനാല്‍ പ്രപഞ്ചം എന്നുമുണ്ടായിരുന്നു എന്ന സങ്കല്‍പ്പം സാധുവായിത്തീരുന്നു.'"
പ്രപഞ്ചം എന്നുമുണ്ട് എന്നതിനു മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവു ഹാജരാക്കാമോ എന്നു നിരൂപണകൃതിയില്‍ ഞാന്‍ ചോദിച്ചിരുന്നു. “പ്രപഞ്ചം എന്നുമുണ്ട് എന്നതിന് തെളിവില്ലെന്ന് വാദിക്കാം” എന്നാണ് ആകെക്കൂടിയുള്ള മറുവാദം! മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ലാത്ത നിരീശ്വരാന്ധവിശ്വാസമാണ് പ്രപഞ്ചം അനാദിയാണെന്ന വാദം എന്നല്ലേ ഇതിനര്‍ത്ഥം? നിരിശ്വരവാദികളുടെ മൂല വിശ്വാസം തന്നെ അടിസ്ഥാനരഹിതമാണെന്നിരിക്കെ “മൂര്‍ത്ത തെളിവും” ചോദിച്ചു വിശ്വാസികളുടെ പിന്നാലെ പായുന്നത് അപഹാസ്യമല്ലേ?
“കുറഞ്ഞ പക്ഷം പ്രപഞ്ചം ഇന്നുണ്ട്” എന്നു സമാധാനിച്ച് ഈ പ്രതിസന്ധിയെ മറികടക്കാമെന്ന വ്യാമോഹത്തിനു യാതൊരു പ്രയോജനവുമില്ല. “ കുറഞ്ഞ പക്ഷം പ്രപഞ്ചം ഇന്നുണ്ട് ” എന്നതു വിശ്വാസികളും അംഗീകരിക്കുന്ന കാര്യമല്ലേ? “ഇന്നുണ്ട്” എന്നത് അനാദിയാകുന്നതിന്റെ തെളിവാകുന്നതെങ്ങനെ?
(5)."പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനുമാകില്ല" എന്ന് എഴുതിയല്ലോ .ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ അനാദിയാണെന്നു തെളിയുന്നതെങ്ങനെ ? സങ്കല്‍പ്പിക്കാനാവുന്നില്ല എന്നല്ലേ അതില്‍ നിന്നു തെളിയുന്നത്? സങ്കല്‍പ്പിക്കാന്‍ പോലും ശേഷിയില്ലാത്തവരുണ്ട് എന്നു മാത്രമല്ലേ അതു തെളിയിക്കുന്നത്? ലേഖകന് ഈ കഴിവില്ലാത്തതുകൊണ്ട് മറ്റുള്ളവര്‍ക്കും അതു സാധിക്കില്ലെന്നു കരുതിയതു സാഹസം തന്നെ! പ്രപഞ്ചം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ എന്നുമുണ്ടായിരുന്നു എന്നൊരാള്‍ക്കു വാദിക്കാമെങ്കില്‍ പ്രപഞ്ചം അനാദിയാണെന്നു സങ്കല്‍പ്പിക്കാനാകാത്തതിനാല്‍ ഒരാള്‍ക്ക് അനാദിയല്ല എന്നും വാദിക്കാമല്ലോ! യാഥാര്‍ത്ഥ്യമെന്താണ്? ‘പ്രപഞ്ചം അനാദി’ എന്നതാണ് ഒട്ടും സങ്കല്‍പ്പിക്കാനാകാത്തത്. പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നതു സങ്കല്‍പ്പിക്കാനാകുന്നതാണെന്നു മാത്രമല്ല ആധുനിക പ്രപഞ്ച ശാസ്ത്രം (cosmology)തെളിയിച്ചതുമാണ്. ഇതേപ്പറ്റി നിരൂപണ കൃതിയിലെഴുതിയതു താഴെ :
"പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും (അനാദി) അതുകൊണ്ടുതന്നെ ഒരു കാരണം അന്വേഷിക്കുന്നത് അര്‍ഥശൂന്യമാണെന്നും ഭൌതികവാദ ചിന്തകര്‍ വാദിക്കുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്നു തെളിയിക്കപ്പെട്ടു. ഐന്‍സ്റ്റയിനിന്റെ ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്ത്രത്തില്‍ (cosmology) പ്രയോഗിച്ച് അലക്സാണ്ടര്‍ ഫ്രീഡ്-മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ തയ്യാറാക്കിയ പഠനത്തോടെയാണിത്. തുടര്‍ന്നുണ്ടായ ഗോളശാസ്ത്രനിരീക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പത്തെ കുഴിച്ചുമൂടി."
ഇതേപ്പറ്റി ലേഖകന്‍ മൌനം പൂണ്ടത് അര്‍ത്ഥവത്തായി! പ്രപഞ്ചം അനാദിയാണെന്നത് ആധുനിക പ്രപഞ്ചശാസ്ത്രം തള്ളിക്കളഞ്ഞ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൌതികവാദാന്ധവിശ്വാസം മാത്രമാണ്!
(6). ലേഖകന്‍ വിവരിക്കുന്നു :
"മനുഷ്യന്റെ നിര്‍മ്മാണപ്രക്രിയയെ പ്രപഞ്ചത്തിന്റ ഉത്പത്തിയുമായി ബന്ധപ്പെടുന്നത് പരമ അബദ്ധമാണ്. ഒരു കുശവന്‍ മണ്‍കലം ഉണ്ടാക്കുന്നു എന്നുപറയുമ്പോള്‍ അയാള്‍ കളിമണ്ണ് കുടത്തിന്റെ ആകൃതിയും സ്വഭാവവും കൈവരിക്കുന്നതിന് ഹേതുവാകുന്നു എന്ന അര്‍ത്ഥമേയുള്ളു. നിലിവിലുള്ള പദാര്‍ത്ഥങ്ങളുടെ സവിശേഷമായ ഒരു സംഘാടനമാണവിടെ(special assembly) നടക്കുന്നത്. മണ്‍കലത്തിനായി ആദ്യം ശിലപൊടിഞ്ഞ് കളിമണ്ണുണ്ടാകണം. ആ മണ്ണ് ജലത്തില്‍ കുഴയണം, പോട്ടര്‍വീലില്‍ കുടത്തിന്റെ ആകൃതി നേടണം, ചൂടില്‍ മൊരിയണം തുടങ്ങി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരണം(commissions). മഴ, കാറ്റ്, അന്യജീവി ആക്രണം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കുകയും വേണം(omissions). ഈ ഘടകങ്ങളെല്ലാം തനിയെ കുടം ആകാതിരിക്കാനുള്ള സാധ്യത കൂടുതലും ആകാനുള്ള സാധ്യത കുറവുമാണ്. "
ഒരു മണ്‍കുടം പോലും കുശവന്‍ ഉണ്ടാക്കാതെ യാദൃഛികമായി തനിയെ ഉണ്ടാകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ കുടത്തേക്കാള്‍ അനന്തമടങ്ങു സങ്കീര്‍ണമായ പ്രപഞ്ചം തനിയെ രൂപപ്പെട്ടു എന്നു വാദിക്കുന്നത് അസംബന്ധമല്ലേ?
(ലേഖകന്റെ ഇത്തരം വാദങ്ങള്‍ വിശദമായി നിരൂപണം നടത്തിയത് നിരൂപണകൃതിയില്‍ വായിക്കാം)
(7). ഈ വരികള്‍ നോക്കൂ :
"ദൈവത്തിന് പകരം യാദൃശ്ചികത വെച്ചാണ് ഭൗതികവാദികള്‍ പ്രപഞ്ചരഹസ്യം നിര്‍ധാരണം ചെയ്യുന്നതെന്ന് മതവാദി ആരോപിക്കും. ഒന്നുകില്‍ യാദൃശ്ചികം അല്ലെങ്കില്‍ ആസൂത്രിതം('either design or by chance')-അല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗമില്ലെന്നും മതവാദി തട്ടിവിടും. ചപലവാദമാണിത്. ഒന്നാമതായി പ്രപഞ്ചം അനാദിയാണെന്നും അതിന് രൂപമാറ്റവും പരിണാമവും സംഭവിക്കുന്നുവെന്നല്ലാതെ അടിസ്ഥാനപരമായി അതിന്റെ അസ്തിത്വം മാറ്റങ്ങള്‍ക്കതീതമാണെന്നാണ് ഭൗതികവാദിയുടെ നിലപാട്. 'യാദൃശ്ചികമായാണോ'ഒരു കാര്യം സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ നിരീക്ഷകന്റെ മുന്നറിവും പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ്. പ്രതീക്ഷിത അതിഥിയും യാദൃശ്ചികസന്ദര്‍ശനവും തമ്മിലുള്ള വ്യത്യാസം മുന്നറിവാണ്. അതിനാല്‍ യാദൃശ്ചികം എന്ന വാക്ക് ആപേക്ഷികമാണ്. ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല."
"ഒരാള്‍ക്ക് യാദൃശ്ചികമായി തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല" ഏങ്കില്‍ പ്രപഞ്ചം തികച്ചും ആസൂത്രിതമാണെന്ന് ഒരാള്‍ക്കു തോന്നിയാല്‍ ന്യായമായും ഒരാസൂത്രകനില്‍ വിശ്വസിക്കുന്നത് എങ്ങനെ യുക്തിരഹിതമാകും?
(8).ഈ വരികള്‍ നോക്കൂ:
"വഴിയില്‍ കളഞ്ഞുകിട്ടുന്ന ഒരു വാച്ച് കിട്ടിയാല്‍ അതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് ഏതെങ്കിലും മനുഷ്യനായിരിക്കുമെന്ന് ചിന്തിക്കുന്നത് പ്രാഥമികയുക്തിയാണ്. കാരണം വാച്ച് മനുഷ്യനിര്‍മ്മിത വസ്തുവാണ്. പ്രകൃതിദത്തമായി അത് കാണപ്പെടുന്നില്ല. ലോകത്ത് മറ്റൊരു ജീവിയും വാച്ചുണ്ടാക്കിയിട്ടില്ലെന്ന അറിവ് നമുക്കുണ്ട്. വാച്ചിനെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങളും ലഭ്യമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാം നിര്‍മ്മിതാവിനെ തെരയുന്നത്. കളഞ്ഞുകിട്ടിയ വാച്ചിന്റെ നിര്‍മ്മിതാവിനെ(സ്രഷ്ടാവിനയല്ല) തിരയുന്നതുപോലെയാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ തിരയുന്നതെന്ന് വാദിക്കുന്നവര്‍ ശ്രോതാക്കളെ ചിരിപ്പിച്ചുതന്നെ കൊല്ലണമെന്ന് വാശിയുള്ളവരായിരിക്കും".
താരതമ്യേന സങ്കീര്‍ണത കുറഞ്ഞ വാച്ച് യാദൃഛികമായി രൂപപ്പെടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ അതേക്കാള്‍ അനന്തമടങ്ങു സങ്കീര്‍ണമായ പ്രപഞ്ചം സ്വയം രൂപപ്പെടുമെന്നു വാദിക്കുമ്പോഴല്ലേ ചിരിച്ചു കൊല്ലപ്പെടാന്‍ കൂടുതല്‍ സാധ്യത? (വാച്ചിനെക്കുറിച്ച് അറിയാവുന്നത്രപോലും പ്രപഞ്ചത്തെക്കുറിച്ചുള്ള “പശ്ചാത്തല വിവര”ങ്ങള്‍ ഇല്ലെങ്കില്‍ ചിരി വരില്ലെന്നതു സത്യം തന്നെ!!)
(9).ലേഖകന്‍ തന്നെ പറയട്ടെ :
"എല്ലാം 'ഒരാള്‍'ചെയ്തു എന്നുവിശ്വസിക്കുന്നതാണ് (agenticity) 'തനിയെ പരിണമിച്ചുണ്ടായി'(evolved)എന്നു കരുതുന്നതിനേക്കാള്‍ നമ്മുടെ മസ്തിഷ്‌ക്കത്തിന് സൗകര്യപ്രദയിരിക്കും. ബാഹ്യലോകത്തെ ഡേറ്റ വിശകലനം ചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴിയാണിത്. പ്രാഥമികയുക്തി ആധാരമാക്കിയുള്ള ദ്രുതനിഗമനമാണിത്.യാഥാര്‍ത്ഥ്യമതല്ലെങ്കിലും മനുഷ്യന് അതിജീവിക്കാന്‍ ഇത്തരം സങ്കല്‍പ്പങ്ങള്‍ മതിയായിരുന്നു. അങ്ങനെയാണ് കാട്ടുമനുഷ്യന്‍ മഴയ്ക്കും തിരമാലയ്ക്കും കാറ്റിനുമൊക്കെ ദൈവത്തെ ഉണ്ടാക്കിയത്. ആര്‍ത്തിരമ്പുന്ന കടലിനും കലങ്ങിമറിയുന്ന കരിമേഘങ്ങള്‍ക്കും പിന്നില്‍ 'ആരോ' ഉണ്ടെന്ന് സങ്കപ്പിക്കാനായിരുന്നു അവനിഷ്ടം. ഗോത്രസമൂഹങ്ങളില്‍ നാഗരികമനുഷ്യന്‍ ആദ്യമായി റേഡിയോ എത്തിച്ചപ്പോഴൊക്കെ അതുകണ്ട ഗോത്രമനുഷ്യര്‍ പറഞ്ഞത് അതിനകത്തിരുന്ന് 'ആരോ' പാടുന്നുണ്ടെന്നാണ്! കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഭാവനാസമ്പന്നര്‍ 'ആരോ' മാറ്റിയിട്ട് 'ഏതോ ശക്തി' എന്നൊക്കെയാക്കി കാര്യങ്ങള്‍ പരിഷ്‌ക്കരിച്ചു. നിര്‍ധാരണവിധേയമില്ലാത്ത എന്തിനും 'ആരോ' അല്ലെങ്കില്‍ 'ഏതോ ശക്തി' എന്ന് സങ്കല്‍പ്പിക്കുന്ന ചിന്താവൈകല്യം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കൂടെപ്പിറപ്പാണ്. മനുഷ്യന്റ പരിണാമചരിത്രം പരിശോധിച്ചാല്‍ ഈ സങ്കല്‍പ്പത്തിന് അതിജീവനമൂല്യം ഉണ്ടായിരുന്നുവെന്നത് വേറെ കാര്യം. അതുകൊണ്ടുമാത്രം അത് ഗുണകരമാണെന്നോ ശരിയാണെന്നോ അര്‍ത്ഥമില്ല. ജലദോഷം സര്‍വസാധാരണമായതിനാല്‍ അത് മഹത്തരമാണെന്ന് ആരും വാദിക്കാറില്ലല്ലോ".
"എല്ലാത്തിന്റെയും പിന്നില്‍ ഒരു ശക്തി " എന്നതു തികച്ചും യുക്തിപരമായ ചിന്തയാണ് ." എല്ലാത്തിനും പിറകില്‍ ഒന്നുമില്ല" എന്ന ശൂന്യവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണ്.ഇതിലാര്‍ക്കാണു തര്‍ക്കം ? ഈ പ്രാഥമിക നിഗമനം യഥാര്‍ത്ഥ്യം തന്നെയാണ്.പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ കണ്ട് അന്തംവിട്ട മനുഷ്യന്‍ കണ്ടെത്തിയ അത്താണിയാണ് ദൈവം എന്നതും കാറ്റിലും മഴയിലും തിരമാലയിലും ദൈവീകത ചാര്‍ത്തിയതില്‍ നിന്നുമാണ് ദൈവം ഉണ്ടായതെന്നതും വെറും ഭൌതികവാദ ഊഹാപോഹമാണ്.പാടാന്‍ "ആരോ" ഉണ്ടെന്ന് ആദ്യമായി റേഡിയോ കേണ്ട ആദിവാസിക്ക് മനസ്സിലായി.എന്നാല്‍ ആരുമില്ലാതെയും പാട്ടുണ്ടാവുമെന്ന് കരുതുന്ന യുക്തി-നിരീശ്വരവാദികളുടെ അവസ്ഥ ഇതിലും പരിതാപകരം തന്നെ!.
“മനുഷ്യ മസ്തിഷ്ക്കത്തിന്റെ കൂടപ്പിറപ്പായ” തു കൊണ്ടാണ് ദൈവാസ്തിത്വ ചിന്തക്ക് അതിജീവന മൂല്യം ലഭിച്ചത്.ഈ ചിന്ത നിരീശ്വര-യുക്തിവാദികള്‍ക്കില്ലെങ്കില്‍ അവരുടെ മസ്തിഷ്കത്തിന് എന്തോ തകരാറുണ്ടെന്നല്ലേ തെളിയുന്നത് ? മനുഷ്യര്‍ക്കു പൊതുവേ ഇല്ലാത്ത ഈ തകരാറിനെയല്ലേ മലയാള ഭാഷയില്‍ “വൈകല്യം” എന്നു വിളിക്കുന്നത്? അംഗവൈകല്യമുള്ള ഏതാനും പേര്‍ അംഗവൈകല്യമില്ലാത്ത സമൂഹത്തിലെ ബഹുഭൂരിപക്ഷത്തെ “വികലാംഗര്‍ " എന്നു വിളിക്കാറുണ്ടോ? ആര്‍ക്കാണു വൈകല്യം എന്ന് ഇതില്‍ നിന്നും തെളിയുന്നില്ലേ? സര്‍വ്വസാധാരണമായ ജലദോഷത്തെ ഇല്ലായ്മ ചെയ്യാന്‍ സുബോധമുള്ള ആരെങ്കിലും യുക്തി- നിരീശ്വരവാദി സംഘം പോലുള്ള സംഘടനകള്‍ ഉണ്ടാക്കി അത്യധ്വാനം ചെയ്യുമോ പ്രൊഫ: രവിചന്ദ്രാ? ഇത്തരക്കാരുടെ അത്യധ്വാനവും സമയവും ‘ഒന്നാന്തരം’ വെയ്സ്റ് ആണെന്ന് ഇതില്‍ നിന്നും തെളിയുന്നില്ലേ?
(10). അതിജീവന മൂല്യമുള്ളതേ അതിജീവിക്കൂ എന്നതല്ലേ സത്യം? ദൈവവിശ്വാസം അതിജീവിച്ചത് അതിജീവനമൂല്യമുള്ളതുകൊണ്ടാണെന്നും നിരീശ്വരവാദം ചരിത്രത്തില്‍ എക്കാലവും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടത് അതിജീവനമൂല്യമില്ലാത്തതുകൊണ്ടാണെന്നും ഇതില്‍ നിന്നും തെളിയുന്നില്ലേ? പരിണാമ തത്വങ്ങള്‍ പ്രസംഗിക്കുകയും അതിജീവനമില്ലാത്ത നിരീശ്വര - യുക്തിവാദങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ കഥയറിയാതെ ആടുന്നവരോ ആട്ടം കാണുന്നവരോ ആണെന്ന് കരുതിക്കൂടേ?
(11).ലേഖകന്റെ വരികള്‍ : "ഭൗതികലോകത്ത് 'എല്ലാത്തിന് പിന്നിലും ഒരു കാരണമുണ്ടാകും' എന്ന സരളമായ ഭൗതികനിയമം ചൂണ്ടിക്കാട്ടി അതിന്റെ ചെലവില്‍ ഭൗതികമല്ലെന്നു നിര്‍വചിക്കപ്പെടുന്ന(സംഗതി ഇല്ലാത്തതായതുകൊണ്ട് അതാണു സൗകര്യം!) ദൈവത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുക-തുടര്‍ന്ന് പ്രസ്തുത നിയമം ദൈവത്തിനു ബാധകമല്ലെന്നും പറഞ്ഞു ഗോഷ്ടി കാണിക്കുക! തുടര്‍ന്ന് ആ ഗതികേടില്‍ വന്യമായി അഹങ്കരിക്കുക! ഈ വികലഭാവനയാണ് പൊതുവെ മതചിന്ത എന്നറിയപ്പെടുന്നത്. മതചിന്തയില്‍ മതം മാത്രമേയുള്ളൂ. മതചിന്തയിലെ 'ചിന്ത' പച്ചക്കുതിരയിലെ കുതിരയാകുന്നു".
പൊതുവേ മനുഷ്യര്‍ക്കില്ലാത്ത “വികലമായ” മസ്തിഷകമുള്ളവര്‍ക്കല്ലേ വികലമായ ചിന്തകളും ഭാവനകളും ഉണ്ടാകുന്നത്? ഇതാണു യാഥാര്‍ത്ഥ്യമെന്നിരിക്കേ ,സ്വാഭാവികമായും നിരീശ്വര- യുക്തി ചിന്തകള്‍ “വികല മസ്തിഷ്ക“ത്തിന്റെ ഫലമാണെന്നു തെളിയുന്നില്ലേ? എന്നു വരുമ്പോള്‍ യുക്തിവാദത്തിലെ 'യുക്തി' നെയ്യ് ചേര്‍ക്കാതെയും 'നെയ്യപ്പം' എന്നു പറയുന്നതു പോലെയാകുന്നു .
12. "ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു." എന്നു ലേഖകന്‍ എഴുതി. മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പഴയ വാദങ്ങള്‍ ഒന്നുകൂടി നീട്ടീപ്പരത്തി അവതരിപ്പിക്കുകയാണ് പ്രൊഫ: രവിചന്ദ്രന്‍ പുതിയ പോസ്റ്റില്‍ ! ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല.
ReplyDeleteനല്ല പോസ്റ്റ്,വളരെ നല്ല വിശകലനം.മസ്തിഷ്ക തകരാർ ബാധിക്കാത്തവർക്ക് ചിന്തിക്കാം.
ReplyDeleteബുദ്ധിയുള്ളവര്‍ക്കും അത് ഉപയോഗിക്കുന്നവര്‍ക്കും കാര്യങ്ങള്‍ വളരെ വ്യക്തമാണ്. അന്ധ വിശ്വാസികള്‍ക്ക് നല്ലത് നിരീശ്വരവാദം തന്നെ ആണ്..
ReplyDeleteഎന്‍ എം ഹുസൈന്‍ സാഹിബ്,
ReplyDeleteതാങ്കളുടെ വാദമുഖങ്ങളെ നേരിട്ട് സംബോധന ചെയ്യാതിരിക്കാന്‍ പ്രൊ. രവിചന്ദ്രന്‍ സാര്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരു പക്ഷെ താന്‍ കൊണ്ട് നടക്കുന്ന മിഥ്യാധാരണകള്‍ തകരും എന്ന ഭീതി കൊണ്ടാവണം അദ്ദേഹം ഒഴിഞ്ഞു മാറി നടക്കുന്നത്.
പ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീകരികരിച്ചാലുള്ള ദാര്‍ശനിക പ്രശ്നങ്ങള്‍ ആയിരുന്നു ഫ്രെഡ് ഹോയലിനെ പോലെയുള്ളവരെ അലട്ടിയിരുന്നത്. പക്ഷെ പില്‍ക്കാലത്ത് പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ട് എന്നത് ശാസ്ത്ര ലോകം അംഗീകരിച്ചു.
ReplyDeleteഎന്നാല്‍ ഇപ്പോഴും പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ രവിചന്ദ്രനെ പോലയുള്ള കേരള യുക്തിവാദികള്‍ മാത്രമായിരിക്കും.
Subair said...
ReplyDeleteപ്രപഞ്ചത്തിന് ആരഭം ഉണ്ട് ഏന് അന്ഗീകരികരിച്ചാലുള്ള ദാര്‍ശനിക പ്രശ്നങ്ങള്‍ ആയിരുന്നു ഫ്രെഡ് ഹോയലിനെ പോലെയുള്ളവരെ അലട്ടിയിരുന്നത്. പക്ഷെ പില്‍ക്കാലത്ത് പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ട് എന്നത് ശാസ്ത്ര ലോകം അംഗീകരിച്ചു.
എന്നാല്‍ ഇപ്പോഴും പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസികള്‍ രവിചന്ദ്രനെ പോലയുള്ള കേരള യുക്തിവാദികള്‍ മാത്രമായിരിക്കും.
September 9, 2011 8:12 PM
ഡല്‍ഹിയില്‍ ഒരു ഇപ്പോള്‍ ഒരു bomb blast ഉണ്ടായി ....അവരുടെ സ്കെട്ച് ഡല്‍ഹി പോലീസ് പുറത്തു വിട്ടു ....അമ്പതു വയസുള്ള ഒരാള്‍ ..മുപ്പതു വയസില്‍ താഴെയുള്ള മറ്റൊരാള്‍ ........അത് നിങ്ങളിലീകകും നീലില്ല എന്നതിന് എന്താണ് ഉറപ്പു ???????????????
Bone Collector:
ReplyDeleteഡല്‍ഹിയില്‍ ഒരു ഇപ്പോള്‍ ഒരു bomb blast ഉണ്ടായി ....അവരുടെ സ്കെട്ച് ഡല്‍ഹി പോലീസ് പുറത്തു വിട്ടു ....അമ്പതു വയസുള്ള ഒരാള്‍ ..മുപ്പതു വയസില്‍ താഴെയുള്ള മറ്റൊരാള്‍ ........അത് നിങ്ങളിലീകകും നീലില്ല എന്നതിന് എന്താണ് ഉറപ്പു ?////
അത് നിങ്ങളിലേക്ക് നീളുന്നില്ല എന്നതിന് എന്താ ഉറപ്പ് ? എന്ന് തിരിച്ചുള്ള ചോദ്യം തന്നെ .
This comment has been removed by the author.
ReplyDeleteഅത് നിങ്ങളിലേക്ക് നീളുന്നില്ല എന്നതിന് എന്താ ഉറപ്പ് ? എന്ന് തിരിച്ചുള്ള ചോദ്യം തന്നെ .
ReplyDeleteSeptember 9, 2011 10:32 PM
ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ? അതാ ഉറപ്പ്
യുക്തി ആരുടെ പക്ഷത്ത് ആണ് എന്നും അന്ധവിശ്വാസം ആരുടെ പക്ഷത്ത് ആണ് എന്നും വ്യക്തമാക്കി തരുന്ന ഒരു പോസ്റ്റ്.
ReplyDeleteഹുസൈന്‍ സാബ്, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
yukthi aarude pakshthanannu theerchayayum kalam theliyikkun
ReplyDeleteikka theechayayum daivam anugrahikkum
ee udyamathinu nanni
സാബുവിന്റെ വികൃതികള്‍
ReplyDelete>>>ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ?<<<
ReplyDeleteകഴുത കിടന്ന സ്ഥലത്തും പൂട കാണുമല്ലോ? എങ്കില്‍ ബോണ്‍ കളക്ടറും കൂട്ടരും കൂടുങ്ങിയതു തന്നെ!!!
Bone Collector:ഉറപ്പുണ്ട് ...ആട് കിടന്ന സ്ഥലത്ത് പൂട കാണില്ലേ ? അതാ /////
ReplyDeleteപൂടകൾ തിരിച്ചറിയാൻ "നുമ്മൾ" പണ്ടേ വിദഗ്ദരാണല്ലോ? അങ്ങനെ എത്ര എത്ര പൂടകളാണു് അപ്പൂപ്പൻതാടി കണക്കെ ജനം "ഫൂ" എന്ന് അന്തരീഷത്തിൽ ഊതി വിട്ടത്.ശരിയാ,നിഷ്കളങ്കരായവർക്ക് നേരെയുള്ള ഇത്തരം കോപ്രായങ്ങൾക്ക് 'രോമ'ത്തിന്റെ വിലപോലുമില്ല.അങ്ങനെ പിന്നേയും കീചകൻ കൊല്ലപ്പെടുകയും ഭീമനെ പ്രതിക്കൂട്ടിൽ കയറ്റുകയും ചെയ്യുന്ന ചരിത്രം ആവർത്തിക്കുന്നവരുടെ മുൻ നിരയിൽ ഈ യുക്തി(?)വാദന്മാരും സ്ഥാനമുറപ്പിക്കുന്നു.
വളരെ നല്ല പോസ്റ്റ്. ആശംസകള്‍.
ReplyDeleteഒരു സംശയ നിവാരണം വേണമെന്നു കരുതുന്നു:
'ദ്രവ്യപ്രപഞ്ചം അനാദിയാണെന്ന് പറയുമ്പോള്‍ നാ സംസാരിക്കുന്നത് ഒരു അനുഭവയാതാഥാര്‍ത്ഥ്യത്തെ കുറിച്ചാണ്.' എന്നു രവിചന്ദ്രന്‍ പറഞ്ഞതിലെ 'അനുഭവ യാഥാര്‍ത്യം' 'അനാദിയാണെന്ന്ത്' അല്ല മറിച്ച് 'ദ്രവ്യ പ്രപഞ്ചം' ആണ് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ദൈവത്തെക്കുറിച്ച് അങ്ങനെ ഒരു അനുഭവ യാതാര്‍ഥ്യം നമുക്കില്ല എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന പോയിന്‍റ്.
ഹുസൈന്‍ പറയുന്നു:
ReplyDelete'ദ്രവ്യപ്രപഞ്ചം അനാദിയാണെന്നതിനു മൂര്‍ത്തമായ ഒരു തെളിവെങ്കിലും ലേഖകന്‍ ഹാജരാക്കാമോ?'
ദ്രവ്യ പ്രപഞ്ചം അനാദിയാണെന്ന് രവിചന്ദ്രന്‍ പറയുന്നുണ്ടെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കും എന്ന് അദ്ദേഹത്തിനു തന്നെ വാദമില്ല. ദ്രവ്യ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു കണ്ടെത്താന്‍ ശസ്ത്രത്തിനു കഴിയാത്തതു കൊണ്ട് അത് അനാദിയാണെന്ന ഒരു ഊഹം മാത്രമാണ് ഭൗതിക വാദികള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ കേള്‍ക്കുക:
മഹാവിഭേദന സിദ്ധാന്തം ഞാനിവിടെ ഉദ്ധരിച്ചതല്ല. ദ്രവ്യം അനാദിയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചെന്ന വാദം താങ്കളുടേതാണ്. ദ്രവ്യമാണ് ഇന്നുള്ളത്, പ്രപഞ്ചരൂപത്തില്‍. അതിന്റെ ഉത്പത്തി കണ്ടെത്താനുമായിട്ടില്ല. അതിന്‍റെ നാശം അസാധ്യവും. ഉള്ളതും നാശം അസാധ്യവുമായ ഒന്നിന്‍റെ ഉത്പത്തി അജ്ജേയമായി തുടരുന്നിടത്തോളം അത് അനാദി തന്നെ. ഉണ്ടായതിനാണ് അവസാനം. തുടക്കമില്ലാത്ത ദ്രവ്യം അവസാനിക്കുന്നുമില്ല. അതിന്‍റെ രൂപ-ഭാവഭേദങ്ങള്‍ പ്രപഞ്ചങ്ങള്‍ക്ക് ഹേതുവാകുന്നു. ദ്രവ്യഗുണം അനന്തമായതിനാലാണ് ഉള്ളതെല്ലാം ദ്രവ്യമാണെന്ന് സൂചിപ്പിച്ചത്. ഇല്ലാത്ത എന്തോ അനാദിയാണെന്ന് വാദിക്കുന്ന മതഫലിതമല്ലത്. പ്രപഞ്ചത്തിന്‍റെ തുടക്കവും ദ്രവ്യഗുണങ്ങളുടെ തുടക്കവുമാണ് വിഭേദനസിദ്ധാന്തത്തില്‍ വരുന്നത്. ഗുരുത്വ-സ്ഥല-കാലാദികള്‍ ദ്രവ്യത്തിന്‍റെ ഗുണങ്ങളാണെങ്കില്‍ വിഭേദനത്തിനായി ഏതെങ്കിലും രൂപത്തില്‍ ദ്രവ്യമുണ്ടാകേണ്ടതുണ്ടെന്നാണ് എന്‍റെ അഭിപ്രായം. അതിസാന്ദ്രബിന്ദുവായാലും,പ്രാപഞ്ചിക അണ്ഡമായാലും, സിങ്കുലാരിറ്റിയായാലും അതെന്തെണെന്നാണ് ഞാന്‍ ചോദിച്ചത്.
സിങ്കുലാരിറ്റി 'സീറോയാരിറ്റി' ആക്കി പ്രശ്‌നം പരിഹരിക്കാനാവില്ല. വര്‍ഷങ്ങളായി ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. പലരോടും ചോദിച്ചിട്ടുമുണ്ട്. വിവാഹശേഷം കുട്ടികളുണ്ടായത് സ്വീകാര്യമാണ്, എന്റെ സംശയം വിവാഹത്തെ കുറിച്ചാണ്. മാതൃക മാതൃക തന്നെയാണ്. അല്ലെന്നുണ്ടോ കല്‍ക്കി? മാതൃകകള്‍ പണ്ടുമുണ്ടായിരുന്നു. ശാസ്ത്രമാതൃകകളെ ചോദ്യം ചെയ്യുക എന്നത് ശാസ്ത്രപ്രവര്‍ത്തനത്തില്‍ അനുവദനീയം തന്നെ. എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കല്‍ക്കിയുടെ കാര്യം കല്‍ക്കി പറയൂ. http://nasthikanayadaivam.blogspot.com/2011/08/blog-post_29.html?showComment=1315205256650#c3323333849716055762
പ്രിയ കല്‍ക്കി,
ReplyDeleteപ്രതികരണത്തിന് നന്ദി.
1. ദ്രവ്യപ്രപഞ്ചത്തിലെ ആസൂത്രണം പഠിക്കുമ്പോള്‍ ഉണ്ടാകുന്ന ധൈഷണികാനുഭവമാണ് ദൈവാസ്തിത്വചിന്ത. കല്ലും മണ്ണും പോലെയുള്ള അനുഭവമല്ലല്ലോ അത്?
2. ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിലെ അര്‍ത്ഥശൂന്യത ബോധ്യപ്പെടുത്താനാണ് പ്രപഞ്ചം അനാദിയാണെന്നതിന് മൂര്‍ത്തമായ ഒരു തെളിവെങ്കിലും ഹാജരാക്കാമോ എന്ന് ചോദിച്ചത്.
3. പ്രപഞ്ചം അനാദിയാണെന്നത് ശാസ്ത്രീയനിഗമനമാണെന്ന് ഭൗതികവാദികള്‍ ഘോഷിച്ചുകൊണ്ടിരിക്കെ, പ്രപഞ്ചത്തിന് ഉത്പത്തിയുണ്ടെന്ന നിഗമനത്തിലേക്ക് ആധുനികഗോളശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പ്രപഞ്ചം ഉത്ഭവിച്ചതും നശിക്കുന്നതുമാണ് എന്നാണ് ശാസ്ത്രനിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഇതേപ്പറ്റി ഒന്നും അറിയാതെയും പറയാതെയും പ്രപഞ്ചം അനാദിയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികവാദ അന്ധവിശ്വാസം താങ്കളോടും അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് മാത്രം. അതില്‍ ശാസ്ത്രമോ യുക്തിയോ ഇല്ല. വിശദീകരണം നല്‍കേണ്ടതായ യാതൊന്നും ഒട്ടും തന്നെയില്ല
>>3. പ്രപഞ്ചം അനാദിയാണെന്നത് ശാസ്ത്രീയനിഗമനമാണെന്ന് ഭൗതികവാദികള്‍ ഘോഷിച്ചുകൊണ്ടിരിക്കെ, പ്രപഞ്ചത്തിന് ഉത്പത്തിയുണ്ടെന്ന നിഗമനത്തിലേക്ക് ആധുനികഗോളശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പ്രപഞ്ചം ഉത്ഭവിച്ചതും നശിക്കുന്നതുമാണ് എന്നാണ് ശാസ്ത്രനിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ഇതേപ്പറ്റി ഒന്നും അറിയാതെയും പറയാതെയും പ്രപഞ്ചം അനാദിയെന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികവാദ അന്ധവിശ്വാസം താങ്കളോടും അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് മാത്രം. അതില്‍ ശാസ്ത്രമോ യുക്തിയോ ഇല്ല. വിശദീകരണം നല്‍കേണ്ടതായ യാതൊന്നും ഒട്ടും തന്നെയില്ല <<
ReplyDelete+1
പ്രപഞ്ചം നശിക്കുന്നതനെന്ന വാദമൊക്കെ 1998 വരെ ഉള്ളായിരുന്നു. അതിനു ശേഷം ആ വാദമൊക്കെ നിരീക്ഷണങ്ങള്‍ തള്ളി കളഞ്ഞു. എന്നും നില നിക്കുന്ന പ്രപഞ്ച മാതൃകകളാണ് ജ്യോതി ശാസ്ത്രം ഇപ്പോള്‍ പിന്തുണക്കുന്നത്..
ReplyDeleteനാസ്തികനായ ദൈവം എന്ന ബ്ലോഗിലെ 'അനാനിയായ ബാലചന്ദ്രമേനോന്‍ ' എന്ന പോസ്റ്റിലും 'ഇല്ലായ്മയുടെ ഇതിഹാസം' എന്ന പോസ്റ്റിലും ഇട്ട ചില കമന്റുകള്‍ എന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റായി കൊടുത്തിടുണ്ട്, താല്‍പര്യം ഉള്ളവര്‍ക്ക് ഇവിടെ വായിക്കാം...
ReplyDeleteസുഹൃത്തുക്കളെ നിങ്ങള്‍ ഇരിക്കുന്ന സീറ്റില്‍ ചാണകം വച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നു .അനുഭവമാകത്ത്തിടത്ത്തോളം അത് അവിടെ ഇല്ലെന്നു നിങ്ങള്‍ കരുതുമോ ഉണ്ടെന്നു നിങ്ങള്‍ കരുതുമോ? ഉണ്ടെന്നു പറയുകയും ചെന്നിരിക്കുംബോഴൊക്കെ " നമസ്കാരം ചാണകം ഞാനിവിടെ ഇരിക്കുന്നുണ്ടേ വേദനിക്കുമ്പോ പറയണം അല്ലാതെ എന്നെ ഉഅപ്ദ്രവിക്കരുത് .എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ക്ഷമിക്കണം ." എന്ന് പറഞ്ഞ ഇരിക്
ReplyDelete