ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, July 20, 2011

പാഠങ്ങള്‍ പഠിപ്പിക്കുന്നത്.......


"ബലാല്‍സംഗം ദിനചര്യയാക്കിയവരെ സംരക്ഷിക്കുകയും സ്ഥാന ക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്യുന്ന അമേരിക്കയെ ലോകോ ത്തര വികസിത-സംസ്കാര മാതൃകയാക്കുകയും ബലാല്‍സംഗക്കാ രെ വധിക്കുക വരെ ചെയ്യുന്ന സൗദി അറേബ്യയെ പ്രാകൃതരാജ്യ മാക്കുകയും ചെയ്യുന്ന  യുക്തിവാദ-നിരീശ്വരവാദം സാംസ്കാരിക ബോധമുള്ളവര്‍ക്കു   നാണക്കേടാണ്"


പലപ്പോഴും കേട്ട ഒരു തമാശ:  രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കത്തിലാണ്.ഭൂമി കുഴിച്ചപ്പോള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പികള്‍ എന്റെ രാജ്യത്തു നിന്നു കിട്ടിയെന്ന് ഒരാള്‍ ."അതിനാല്‍ പ്രാചീനകാലത്ത്‌ കമ്പികൾ ഉണ്ടായിരുന്നതിനു തെളിവാണ് ഇത്" അയാളുടെ വാദം." എന്റെ രാജ്യത്തു ഖനനം നടത്തിയപ്പോള്‍ കമ്പികളൊന്നും കിട്ടാത്തതി നാൽ ഞങ്ങളുടെ പ്രാചീനകാലം കമ്പിയില്ലായുഗ(Wireless World)മാ യിരുന്നു എന്നതിനു തെളിവാണ്‌", മറ്റെയാൾ വിട്ടുകൊടുത്തില്ല.

തമാശ ഓർമ്മയിലെത്തിയത് രവിചന്ദ്രന്റെ 'സൗദി പാഠങ്ങൾ' വായിച്ച പ്പോഴാണ്‌.ഡെന്മാർക്കിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നതിനാൽ അവിടെ കുറ്റകൃത്യങ്ങളുടെ നിരക്കു കുറവാണെന്നും എന്നാൽ സൗദിഅറേ ബ്യയിൽ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് ഇല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ കൂടുതലാണെന്നുമാണു ലേഖകന്റെ അത്ഭുത കണ്ടുപിടുത്തം  ! റിപ്പോർട്ടിങ് ഇല്ലാത്തിടത്തു കുറ്റകൃത്യങ്ങൾ കൂടുതലാണെന്ന "വെളിപാട്" ഏത്‌ ആധി കാരിക സ്രോതസ്സിൽ നിന്നാണു ലഭ്യമായതെന്നു ലേഖകൻ വ്യക്തമാക്കി യിട്ടില്ല!! സുക്കർമാൻ സായിപ്പ്   ഡെന്മാർക്കിൽ കുറ്റകൃത്യങ്ങൾ കുറവാ ണെന്നു തട്ടിവിട്ടാൽ ലേഖകനു വിശ്വാസമാണ്‌.എന്നാൽ അമേരിക്കയിലെ  സമുന്നത യൂണിവേഴ്സിറ്റികളിലൊന്നായ സാൻ ഡീഗോ സ്റ്റേറ്റ് സർവകലാ ശാലയിലെ ഡോ:വിൻ സ്ലോ എന്ന സായിപ്പ് സൗദിയിൽ കുറ്റകൃത്യങ്ങൾ ഡെന്മാർക്കിനെക്കാൾ കുറവാണെന്നു പറഞ്ഞാൽ വിശ്വസനീയമല്ല ത്രേ!അതൊക്കെ ' ടൈപ്പിങ് അബദ്ധങ്ങൾ' ആണെന്നാണു ലേഖകന്റെ പ്രതികരണം. 

കംപാരറ്റീവ് ക്രിമിനോളജിയിലെ അപൂർവം സൈറ്റുകളിലൊന്നാണ്‌ ഡോ:വിൻസ്ലോയുടെത്.വർഷങ്ങളായി നിലനിൽക്കുന്നതും ട്രെന്റുകൾ കൃത്യ മായി വിശകലനം ചെയ്യുന്നതുമാണ്‌ ഓരോ രാജ്യത്തെ കുറിച്ചുള്ള പഠനങ്ങ ളും.ഇവയിൽ ടൈപ്പിങ് പിശകു സംഭവിച്ചിരുന്നെങ്കിൽ അതെന്നേ ചൂണ്ടി ക്കാണിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുമായിരുന്നു.നിരവധി രാജ്യ ങ്ങളിലെ ക്രിമിനോളജിസ്റ്റുകളും സാമൂഹികശാസ്ത്രജ്ഞരും വർഷങ്ങളായി പ്രയോജനപ്പെടുത്തുകയും അക്കാദമിക തലത്തിൽ ആഗോള സമ്മതി നേടുകയും ചെയ്ത ഒരു ഡാറ്റയെ തള്ളിക്കളയാൻ മറ്റൊരു ന്യായവും നിര ത്താനില്ലാതായപ്പോൾ കുറ്റം മുഴുക്കെ കീബോര്‍ഡിന്റെ തലയില്‍  കെട്ടി വെക്കുന്നവരെ  നയിക്കുന്നത്  യുക്തിയോ സത്യസന്ധതയോ ശാസ്ത്രബോധ മോ അല്ലെന്നു വ്യക്തമാണ്‌.

സുക്കർമാനെപ്പോലെ,  കംപാരറ്റീവ് ക്രിമിനോളജിയിൽ അതികായനായ ഡോ:വിൻസ്ലോ എഴുതിയതു വിശ്വസനിയമാകാത്തതിനു് ശാസ്ത്രീയമോ യുക്തിപരമോ അക്കാഡമികപരമോ ആയ മറ്റു കാരണങ്ങൾ നിരത്താ നില്ല.ലേഖകന്റെ ആത്മനിഷ്ഠമായ മുൻവിധി മാത്രമാണ്‌ ഇതിൽ  വെളിവാ കുന്നത്.അതായത് ആരെന്തുപറഞ്ഞാലും സൗദി അറേബ്യക്കാർ ഡെന്മാർ ക്കുകാരെക്കാൾ ക്രിമിനലുകളായിരിക്കും എന്ന മുൻവിധി. ഈ മുന്‍വിധിയുടെ വേരുകള്‍ ചരിത്രത്തിലേക്കു നീളുന്നവയാണ്.പാശ്ചാത്ത്യരല്ലാത്തവരെ പ്രാകൃ തരായി കാണുന്ന സാമ്രാജ്യത്വ വംശീയവാദവും ഇന്ത്യയിലെ ബഹുഭൂരി പക്ഷം അധ:സ്ഥിരെ പ്രാകൃതരായി കാണുന്ന സവർണ യുക്തിവാദവും സമാസമം ചേർന്നാൽ പിന്നെ മറ്റുള്ളവർക്കു സംസ്കാരം അനുവദിച്ചു കൊടുക്കാനാവുമോ? റേഷനായിപ്പോലും അതു കിട്ടാനുള്ള അർഹത മറ്റുള്ളവർക്കു തടയപ്പെടുന്നു.സായിപ്പിന്റെ ആധുനികതയുടെ വിഴുപ്പ് ഇപ്പോഴും അകത്താക്കികൊണ്ടിരിക്കുന്ന (സായിപ്പ് ഉത്തരാധുനികനായ കാര്യം ഡോക്കിൻസിനറിയാത്തതു കൊണ്ട് ഇവരും അറിഞ്ഞിട്ടില്ല!)ഇവർ ,  ഡെന്മാർക്കിനേക്കാൾ കുറ്റകൃത്യങ്ങൾ കുറവ് സൗദി അറേബ്യയിലാണെന്നു സായിപ്പ് തന്നെ സാക്ഷിപ്പെടുത്തിയാൽ എങ്ങനെ വിശ്വസിക്കും? "അമ്പട സായിപ്പേ... നീയും"എന്ന് അമ്പരക്കുകയല്ലാതെ മറ്റെന്തുവഴി? വിശദാം ശങ്ങൾ നോക്കാം.

(1) ലേഖകൻ :
"ശ്രീ.ഹുസൈന്‍  ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ ശതമാനക്കണക്ക് വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു".

മറ്റൊരിടത്ത്:
"ഇക്കാര്യത്തില്‍ സൗദി പോലുള്ള മതാധിപത്യരാജ്യങ്ങളിലെ ഡേറ്റ വളരെ അവിശ്വസനീയമാണ്.  State sponsored data ആയിട്ടേ അവ പരിഗണിക്കാനാവൂ. സ്വന്തന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അത്ര എളുപ്പവുമല്ല".

ലോകോത്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാൻ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ:റോബർട്ട് വിൻസ്ലോ തയ്യാറാക്കിയ ആധികാരിക കുറ്റകൃത്യ താരതമ്യ പഠനത്തെക്കുറിച്ച് ഇങ്ങനെയൊരു കമന്റിട്ട ലേഖകന്റെ നിരാശാഭരിതമായ മലീമസ മനസ്സ് വെളിക്കു വന്നത് നിഷ്പക്ഷ   വായനക്കാർക്ക് ഉപകാരമായി! വിവിധ രാജ്യ ങ്ങളുടെ കുറ്റകൃത്യ നിരക്കുകൾ താരതമ്യം ചെയ്യുന്ന ഗ്ലോബൽ കംപാരറ്റീവ് ക്രിമിനോളജിയിലെ ഏറ്റവും ആധികാരിക വക്താക്കളിലൊരാളാണ്‌ ഡോ: വിൻസ്ലോ എന്ന കാര്യം ലേഖകനു് അറിയില്ലായിരിക്കാം.ഡെന്മാർക്കുകാരെപറ്റിയുള്ള സുക്കർമാന്റെ ഗ്രന്ഥത്തിന്‌ ഡോ:വിൻസ്ലോയുടെ വിശക ലനത്തെക്കാൾ എന്ത് ആധികാരികതയാണുള്ളത്?

ഡെന്മാർക്കിലേയും സ്വീഡനിലെയും ഏതാനം പേരെ അഭിമുഖം നടത്തി സുക്കർമാൻ എഴുതിയുണ്ടാക്കിയ കൃതി ആധികാരികമായി കാണുന്ന ലേഖ കൻ ലോകോത്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ ഡാറ്റയെ ആസ്പദമാക്കി ഗ്ലോബൽ കംപാരറ്റീവ് ക്രിമിനോളജിയിലെ ആധി കാരികനായ ഡോ:വിൻസ്ലോ നടത്തിയ വിശകലനങ്ങളെ ലാഘവ ത്തോടെ ചവറ്റുകുട്ടയില്‍ എറിയുന്നു! സുക്കര്‍മാന്‍ ഡെന്മാര്‍ക്കിലെയും സ്വീഡനിലെയും ഏതാനും  വ്യക്തികളെ കണ്ടു നടത്തുന്ന സംഭാഷണങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഷയില്‍ സാമ്പിളിങ് മാത്രമാണ് .ആ രീതിക്കു തന്നെ  സഹജമായും  പിശക് ഉണ്ടാകാം .കൂടാതെ വ്യക്തിതല സംഭാഷണങ്ങള്‍ തികച്ചും ആത്മനിഷ്ഠങ്ങളും വ്യാഖ്യാനങ്ങള്‍ക്ക്‌ ഏറെ പഴുതുകളുള്ളതു മാണ്.എന്നിരിക്കെ ഇതേക്കാള്‍ ഒട്ടും ആധികാരികത ചോര്‍ന്നു പോകാത്ത  ഡോ:വിന്‍സ്ലോയുടെ വിശകലങ്ങളെ  സ്വന്തം മനോവിലാസങ്ങള്‍ക്ക് അനുസൃതമായി ടൈപ്പിങ് പിശകെന്നു മുദ്രകുത്തി വലിച്ചെറിയുന്നത് അക്കാദ മികമായ നട്ടെല്ലില്ലായ്കയാണെന്നുകൂടി പറയട്ടെ.ഇത്തരം പ്രശ്നങ്ങളിലേക്കു കടക്കുന്നതിനു മുന്‍പ്‌ മറ്റൊരു കാര്യം വ്യക്തമാക്കാം.

(2) ലേഖകൻ :

"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്‍. ഈ സ്ഥിതിവിശേഷത്തിന്റെ സൂത്രവാക്യം കണ്ടെത്താന്‍ ഇതാ ചില സാമ്പിളുകള്‍:
Qur'an (2:282) - Establishes that a woman's testimony is worth only half that of a man's in court (there is no 'he said/she said' gridlock in Islam).

Qur'an (24:4) - 'And those who accuse free women then do not bring four witnesses (to adultery), flog them...'

Qur'an (24:13) - 'Why did they not bring four witnesses of it? But as they have not brought witnesses they are liars before Allah.'

Qur'an (2:223) - 'Your wives are as a tilth unto you; so approach your tilth when or how ye will...' There is no such thing as rape in marriage, as a man is permitted unrestricted sexual access to his wives.

മാനഭംഗത്തിനിരിയാകുന്ന പെണ്‍കുട്ടി  ഇസ്ളാമിക നിയമമനുസരിച്ച് തനി ക്കനുകൂലമായി 4 പുരുഷന്‍മാരെയോ 8 സ്ത്രീകളെയോ സാക്ഷി ഹാജരാക്കണം. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നത് 4 പുരുഷന്‍മാര്‍ കണ്ടു നില്‍ക്കുകയാണെങ്കില്‍ ആ മഹാന്‍മാരെ കുറിച്ച് നാമെന്താണ് ധരിക്കേണ്ടത്? 8 സ്ത്രീകള്‍ അത് കണ്ടുനില്‍ക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സ്വഭാവികമായും ആരോപണമുന്നയിച്ച സ്ത്രീയുടെ പേരില്‍ പരപുരുഷബന്ധം ആരോപിക്കപ്പെടും. ഭാഗ്യമുണ്ടെങ്കില്‍ ചാട്ടവാറടി അല്ലെങ്കില്‍ കല്ലെറിഞ്ഞ് കൊല്ലല്‍ സമ്മാനം. ഈ ഇര പിന്നീട് ഒന്നുകില്‍ ആത്മഹത്യ ചെയ്യും-അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ അവളെ വധിക്കും(honour killing). ഇതിന്റെ കണക്കൊന്നും ആത്മഹത്യയായോ കൊലപാതകമായോ സൗദി സര്‍ക്കാര്‍ പുറത്തുവിടാറില്ലെന്ന് ഊഹിക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും വേണ്ട."

ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്കയിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി  ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ  രണ്ടു  മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി  ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം.എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്നറിയാത്തവരാണ്‌ സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽസംഗത്തിന്‌ ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽതടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാനലായ എ.ബി.സി ന്യൂസിന്റെ വാർത്ത  ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻ സുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക്  പോയ പോക്ക് വിചിത്രം തന്നെ!

ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തിറക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്! 

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തരങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമിലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്.

ഇനി , ലോകോത്തര പുരോഗതിയും സകല സൗഭാഗ്യങ്ങളും ഒത്തിണങ്ങിയെന്നു വീമ്പു പറയുന്ന ,ശാസ്ത്ര -സാങ്കേതിക-സംസ്കാരത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയിലേക്ക്‌ ഒന്നു കണ്ണോടിക്കാം.എല്ലാം ചവിട്ടി മെതിക്കുന്ന   സകല ഇറക്കുമതികളും അവിടന്നാണല്ലോ എന്നതു കൊണ്ടു മാത്രം പറയുന്നു. വിശദമായി എഴുതിയാല്‍ പുസ്തകമാകുമെന്ന ഭയം കാരണം ഒരെത്തിനോട്ടത്തിനേ മുതിരുന്നുള്ളൂ.

അമേരിക്കയിലെ വനിതാ സൈനികര്‍ പുരുഷ സൈനികരുടെ ബലാല്‍സംഗം സഹിക്കാന്‍ കഴിയാതെ പൊറുതിമുട്ടി ഡിഫെന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ പ്രതിചേര്‍ത്ത്  കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത (New York Times , 2011 Feb 15) (അമേരിക്കയിലെ സര്‍ക്കാര്‍ അനുകൂലമായ പ്രമുഖ പത്രത്തിലും "Typing Error" സംഭവിച്ചുവെന്ന എതിര്‍വാദം വരില്ലെന്ന പ്രതീക്ഷയോടെ...) . ഡിഫെന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്‌ ,മുന്‍ ഡിഫെന്‍സ് സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെല്‍ഡ് എന്നിവര്‍ ബലാല്‍സം ഗക്കാരായ പുരുഷസൈനികരെ സംരക്ഷിക്കുകയും ജോലിക്കയറ്റം  നല്കുക യും  ചെയ്തു എന്നാണ് ഫെഡറല്‍ ലോസ്യൂട്ടില്‍ പറഞ്ഞിട്ടുള്ളത്‌. ബലാല്‍സംഗം ദിനചര്യയാക്കിയവരെ സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്യുന്ന അമേരിക്കയെ ലോകോത്തര വികസിത-സംസ്കാര മാതൃകയാക്കുകയും ബലാല്‍സംഗക്കാരെ വധിക്കുക വരെ ചെയ്യുന്ന സൗദി അറേബ്യയെ പ്രാകൃത രാജ്യമാക്കുകയും ചെയ്യുന്ന  യുക്തി വാദ-നിരീശ്വര വാദം സാംസ്കാരിക ബോധമുള്ളവര്‍ക്കു  നാണക്കേടാണ് (ഈ 'നാണക്കേടി'ന്റെ ചരിത്രപരമായ വേരുകള്‍ മറ്റൊരു വിഷയമായ തിനാല്‍ തത്കാലം മാറ്റിവെയ്ക്കുന്നു). 

'ന്യൂയോര്‍ക്ക്‌ ടൈംസി'ല്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ : Military Is Rife With sexual Abuse (A Report By:Ashley Parker) . നാടിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറായി വരുന്ന വനിതാ സൈനികര്‍ക്കു  വരെ രക്ഷയില്ലാത്ത നാടാണ് അമേരിക്ക.(മറ്റു വികസിത നാടുകളിലെ സ്ഥിതിവിവരക്കണക്കുകളുടെ മലര്‍മ ഞ്ചല്‍ തത്ക്കാലം തുറക്കുന്നില്ല ;ആവശ്യമെങ്കില്‍ പിന്നീട്) .സൈന്യത്തിലെ ബലാല്‍സംഗം വ്യാപകമായൊരു സാമൂഹികപ്രശ്നമായതിനാല്‍ അതിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയില്‍  സംഘടന പോലും  രൂപം കൊണ്ടിട്ടുണ്ട്- Service Women's Action Network. വില്‍കിന്‍സ് എഴുതിയ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് 'Rape Epidemic Plagues US Military' (18 Feb 2011) . വനിതാ സൈനിക രുടെ മാനത്തിനു പോലും വിലയില്ലാത്ത ഐക്യനാടുകളില്‍ സാധാരണ പൌരന്മാരുടെ കാര്യം പറയണോ? സ്വര്‍ണ്ണത്തിനു തുരുമ്പു പിടിച്ചാല്‍ ഇരുമ്പിന്റെ കഥ പറയണോ ?(ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് ;വേലി തന്നെ മാനം  തിന്നുന്ന അമേരിക്കന്‍ പാഠങ്ങള്‍ "എത്ര കുറച്ചു പറയുന്നുവോ അത്രയും നന്ന്" !!).

   
(3) ലേഖകൻ :

"2006 ലാണ് സുക്കര്‍മാന്‍ പഠനം നടത്തിയത്. അതിന് ശേഷം 2007-08, 09,2010 എന്നീവര്‍ഷങ്ങളിലെ ഹ്യൂമന്‍ ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ (Human Development Index) ആദ്യത്തെ 20 സ്ഥാനങ്ങളില്‍ സ്ഥിരമായി നോര്‍വെ, ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തുടരുകയാണ്. വളരെ കണിശമായ കണക്കുകളും സുതാര്യമായ മെത്തഡോളജിയുമാണ് യു.എന്‍ ഏജന്‍സികള്‍ ഇതിനായി പിന്തുടരുന്നത്. ഈ കണക്കിലെങ്ങും വികസിതരാജ്യങ്ങളുടെ പട്ടികയില്‍പോലും സൗദി അറേബ്യയില്ല. തുര്‍ക്കിയുടേയും ഇറാന്റെയും കാര്യം പറയുകയും വേണ്ട."

ലോകത്തെ ഏറ്റവും വികസിതരാജ്യമായ അമേരിക്കയില്‍ രണ്ട് പുരുഷന്മാരില്‍ ഒരാളും  മൂന്ന് സ്ത്രീകളില്‍ ഒരാളും  ക്യാന്‍സര്‍ റിസ്കിലാണ്(Journal of Oncology-യില്‍ വന്ന കണക്ക്‌) .സമൂഹത്തിന്റെ പകുതിയിലേറെയും 'അതിവേഗം ബഹുദൂരം' ക്യാന്‍സര്‍ എന്ന മാരകരോഗത്തിലേക്ക് കുതിക്കുന്നതിന് സാമ്രാജ്യത്വം നല്‍കിയ ഓമനപ്പേരാണ്   'ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്ഡക്സ്' എന്ന കാര്യം പാഠപുസ്തകങ്ങളില്‍ കാണാത്തത് കൊണ്ട് ലേഖകന്‍ അറിഞ്ഞിരിക്കില്ല .ഈ ശ്മശാനവികസനം  "സൗദി അറേബ്യയില്‍ ഇല്ല" എന്നതും "തുര്‍ക്കിയുടെയും ഇറാനിന്റെയും കാര്യം" പറയാനില്ലാതെ പോകുന്നതും അവരുടെ ഭാഗ്യം!!   സാംസ്കാരിക പാരമ്പര്യമുള്ള ഈ രാജ്യങ്ങള്‍ കാന്‍സര്‍ വികസനമത്സരത്തില്‍ പിന്നിലായത് മേന്മതന്നെ യാണ്.കോളനിവാഴ്ചക്കാരുടെ വികസന മുദ്രവാക്യങ്ങള്‍ മാനവരാശിക്ക്‌ ആപല്കരമാണെന്ന തിരിച്ചറിവാണ്‌ അവരെ ഇത്രമേല്‍ രക്ഷിച്ചത്‌.വികസിത രാഷ്ടങ്ങളുടെ കാല്കഴുകി വെള്ളം കുടിക്കാന്‍ വ്യാമോഹിച്ച്  നടക്കുന്നവരുണ്ടോ  കഥയിതറിയുന്നു.( മാത്രമല്ല കാണാകാഴ്ചകള്‍  വേറെയുമുണ്ട്‌ , തത്കാലം മാറ്റിവെയ്ക്കുന്നു)

(4)  ലേഖകൻ :

"കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതാണ് വികസിതരാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈംനിരക്ക് കാണിക്കുന്നതിന്റെ ഒരു പ്രധാനകാരണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടേയും ബീഹാറിലെ കേസുകളുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ അതു മനസ്സിലാകും."

കാരണം എന്താകട്ടേ,"വികസിത രാജ്യങ്ങളില്‍ ഉയര്‍ന്ന ക്രൈം നിരക്ക് കാണാ"മെന്ന് ലേഖകന്‍ സമ്മതിച്ചല്ലോ !  റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നത് കൊണ്ടാണ് മറ്റിടങ്ങളില്‍ ക്രൈം നിരക്ക്‌ കുറയാന്‍ കാരണമെന്ന വിവരം ലേഖകന് എവിടെ നിന്നും കിട്ടി?(ടെലിപ്പതികള്‍ പുനര്‍ജനിച്ചുവോ  ആവോ .)

(5)ലേഖകൻ : 

"ദിവസം 5 നേരം നിസ്‌ക്കരിക്കുകയും പത്തു പ്രാവശ്യം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഇസ് ളാമിക രാജ്യങ്ങളുമായി യാതൊരു താരതമ്യവും ഇവിടെയില്ല."

പാശ്ചാത്യസാമ്രാജ്യത്വ ശക്തികളുടെ നുണപ്രചാരണങ്ങള്‍ നിജസ്ഥിതി പരിശോധിക്കാതെ നാഴികക്ക് നാല്പതുവട്ടം വിഴുങ്ങുകയും നാട് നീളെ ചര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മുസ്ലിങ്ങളുടെ കീഴ്‌ശ്വാസം (Fart) പോലും ബോംബ് സ്ഫോടനമായി തോന്നും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന തൊഗാഡിയന്‍ ശൈലികള്‍ എവിടെ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നു എന്നറിയാന്‍ കൂടുതല്‍ തല പുകയേണ്ട കാര്യമില്ല .

33 comments:

  1. അമേരിക്ക കുറ്റക്രുത്യങ്ങളില്ലാത്ത നാടാണെന്ന് രവിചന്ദ്രൻ സാർ പറയുന്നില്ലല്ലൊ ഹുസൈൻ സാബ്‌. ഡെന്മാർക്കിന്റെയും സ്വീഡന്റെയും കാര്യം പറയുമ്പോൾ അമേരിക്കയിലേക്ക്‌ ഓടുന്നതെന്തിനാണ്‌?
    മതാധിഷ്ടിത രാജ്യങ്ങളിൽ നിന്നും ശരിയായ ഇൻഫർമേഷൻ കിട്ടാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ തന്നെ അവ വിശ്വസനിയമല്ലെന്നും അല്ലേ രവിചന്ദ്രൻ പറയുന്നത്‌.
    ഭർത്താവിനെതിരെ പോലും ബലാൽസംഗത്തിനു കേസ്‌ ഫയൽ ചെയ്യാം ചിലരാജ്യങ്ങളിൽ. സൗദി പോലുള്ള രാജ്യത്ത്‌ അത്തരമൊരു വകുപ്പുണ്ടോ? സ്വാഭാവികമായും റേപ്പ്‌ കേസുകൾ ഈ രാജ്യത്ത്‌ കുറവായിരിക്കും, അതിനർത്തം സൗദി നന്നെന്നും മറ്റേ രാജ്യം മോശമെന്നും ആണോ?
    രവിചന്ദ്രൻ ഉന്നയിക്കുന്ന പോയിന്റിനല്ല താൻകൾ മറുപടി പറയുന്നത്‌ എന്നതുകൂടി പറയട്ടെ. ഒരു ഡാറ്റാ ശരിയാവാനുള്ള സാധ്യത കുറവാണെന്ന് പറയുമ്പോൾ അത്‌ ആ വ്യക്തിയെ സംശയിക്കുന്നതാണെന്ന് വ്യാഖ്യാനിക്കാവുന്നതാണോ?

    ReplyDelete
  2. "ലോകത്തെ ഏറ്റവും വികസിതരാജ്യമായ അമേരിക്കയില്‍ രണ്ട് പുരുഷന്മാരില്‍ ഒരാളും മൂന്ന് സ്ത്രീകളില്‍ ഒരാളും ക്യാന്‍സര്‍ റിസ്കിലാണ്(Journal of Oncology-യില്‍ വന്ന കണക്ക്‌)"

    ------------------------------------------------

    പൊതുവില്‍ അമേരിക്കന്‍ മെഡിക്കല്‍ ജെര്‍ണല്സും പുസ്തകങ്ങളും അമേരിക്കന്‍ ഡാറ്റ മാത്രമേ ആധാരമാക്കാറുള്ളൂ.. അതുകൊണ്ട് തന്നെ അവരുടെ ലേഖനങ്ങളിലും statistics in america വ്യക്തമായി കൊടുക്കുകയും ചെയ്യും. താങ്കള്‍ പറഞ്ഞ articleല്‍ america Vs other countries statistics ഉണ്ടായിരുന്നോ? ഈ ലേഖനത്തിന്റെ ലിങ്ക് തരാമോ?

    ചുവടെ കൊടുത്തിരിക്കുന്നത് harrisons textbook of internal medicine ലെ ഹാര്‍ട്ട്‌ അറ്റക്കിനെ കുറിച്ചുള്ള statistics ആണ്. ഇത് വായിച്ചിട്ട് ആരും അമേരിക്കയില്‍ മാത്രമേ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടാകുന്നുള്ളൂ എന്ന് പറയില്ലല്ലോ.. (btw harrisons is the most authentic text book in medicine which is followed by most of the medical students around the globe)


    "Acute myocardial infarction (AMI) is one of the most common diagnoses in hospitalized patients in industrialized countries. In the United States, approximately 650,000 patients experience a new AMI and 450,000 experience a recurrent AMI each year. The early (30-day) mortality rate from AMI is ~30%, with more than half of these deaths occurring before the stricken individual reaches the hospital. Although the mortality rate after admission for AMI has declined by ~30% over the past two decades, approximately 1 of every 25 patients who survives the initial hospitalization dies in the first year after AMI. Mortality is approximately fourfold higher in elderly patients (over age 75) compared with younger patients."

    ReplyDelete
  3. Dear Aneesh,

    അമേരിക്കയെ മാത്രമല്ലല്ലോ ഇവിടെ വിഷയീഭവിപ്പിച്ചത്.ഹുസൈൻ തന്നെ പറയുന്നു മുകളിൽ:"എല്ലാം ചവിട്ടി മെതിക്കുന്ന സകല ഇറക്കുമതികളും അവിടന്നാണല്ലോ എന്നതു കൊണ്ടു മാത്രം പറയുന്നു." ഇതിലെന്തു കുഴപ്പം? "സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ്"[  (Happy families are alike; but every unhappy family is unhappy in its own way ) എന്ന ടോൾസ്റ്റോയി വീക്ഷണത്തിൽ എവിടെയാണു സന്തുഷ്ടി? രവിചന്ദ്രൻ ചൂട്ടിക്കാട്ടിയ രാജ്യങ്ങളിലെ അസന്തുഷ്ടിയാണു ഹുസൈൻ വെളിവാക്കിയത് അല്ലാതെ രാജ്യങ്ങളുടെ പേരു പറഞ്ഞുള്ള കളീയല്ല.സ്കാന്റിനേവിയൻ രാജ്യങ്ങളെകുറിച്ച് പറയുന്നിടത്ത് സാദിയും ഇറാനും എങ്ങനെ കടന്നു കൂടി എന്നറിയാവുന്നവർക്ക് ഇതിൽ അത്ഭുതപ്പെടാനില്ല.
    "അമേരിക്കയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്" എന്ന്  ശ്രീനിവാസൻ ശൈലിയിൽ പറയാൻ ആഗ്രഹിക്കുന്നവർ സ്കാന്റിനേവിയൻ രാജ്യങ്ങളെ കുറിച്ച് മാത്രം വായിച്ചാൽ മതിയാകും. 

    ReplyDelete
  4. പ്രിയപ്പെട്ട ഹുസൈന്‍ സാഹിബ്,

    താങ്കളുടെ സംവാദം പ്രസക്തമാവുന്നത്, അത് നിലവിലുള്ള അധീശത്വ ചിന്താഗതിയോടുള്ള കലഹം എന്ന നിലയിലാണ്. ബ്ലോഗില്‍ നടന്നു വരുന്ന സംവാദങ്ങളില്‍ വായനക്കാരെ നിരാശപ്പെടുത്തിക്കൊണ്ട് യുക്തിവാദി സഹോദരങ്ങള്‍ തീര്‍ത്തും സവര്‍ണ്ണ യുക്തികളെയും സാമ്രാജ്യത്വ പ്രചാരണങ്ങളെയും ചാണിന് ചാണായും മുഴത്തിനു മുഴമായും ഇവിടെ ആവര്‍ത്തിക്കുമ്പോള്‍ താങ്കളുടെ പോരാട്ടം അധീശത്വ രാഷ്ട്രീയത്തിനു എതിരായ വെല്ലുവിളി തന്നെയായി മാറുന്നു. യുക്തിവാദം എന്ന പേരില്‍, സാമ്രാജ്യത്വ് പ്രചാരത്തെയും വംശീയ വിദ്വെഷത്തെയും ചിലവാക്കാന്‍ നോക്കുകയും സഹായിക്കുകയും ചെയ്യുന്ന യുക്തിവാദത്തിന്‍റെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിന് എതിരായ തിരുത്തല്‍ സമരത്തിനു എല്ലാ ഭാവുകങ്ങളും.

    തങ്ങളുടെ ശാസ്ത്രീയ നിരീക്ഷണങ്ങളില്‍ ഹുസൈന്‍ സാഹിബിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചു കൊണ്ട് തന്നെ, മനുഷ്യവിരുധ രാഷ്ട്രീയത്തെയും വംശീയ വാദത്തെയും എതിര്‍ക്കാന്‍ കൂടി യുക്തിവാദികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ പ്രൊ. രവിചന്ദ്രന്റെ ഭാഗത്ത് നിന്ന് പോലും അത്തരം ഒരു നീക്കം ഇല്ലാതിരിക്കുന്നത് യുക്തിവാദത്തിന്റെ സഹജ സ്വഭാവമാണോ ഈ ധാര്‍മികതയില്ലായ്മ എന്ന ചോദ്യം ഉയര്‍ത്തുന്നു. ദുര്‍വ്യാഖ്യാനങ്ങളുടെ കൂമ്പാരം തന്നെ ചില പ്രത്യേക ആദര്‍ശത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും അവതരിപ്പിക്കപ്പെടുന്ന യുക്തിവാദി ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ചര്‍ച്ചയ്ക്ക് വേദിയോരുക്കാന്‍ യുക്തിവാദികളുടെ മേലെക്കിടയില്‍ നില്‍ക്കുന്നവര്‍ക്ക്‌ പോലും കഴിയുന്നില്ല എന്നത് കേരള യുക്തിവാദം മുന്നോട്ടു വെക്കുന്ന പഠനരീതിയും, യുക്തിബോധവും മുന്‍ധാരണയുടെ അടഞ്ഞ ഇരുട്ട് മുറിക്കുള്ളിലെ കറുത്ത പൂച്ചയെ തപ്പല്‍ മാത്രമാണ് എന്ന യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു.രൂക്ഷമായ വിരോധം അവരെ കൊണ്ടെത്തിക്കുന്നത് മനുഷ്യവിരുധ സാമ്രാജ്യ പ്രചാരണങ്ങളെയും സവര്‍ണ്ണ സംസ്കാരത്തിന്‍റെ വിദ്വേഷ പ്രചാരണങ്ങളെയും അതേപടി പകര്ത്തുന്നതിലാണ് എന്നത് യുക്തിവാദികളുടെ യുക്തിശൂന്യതയെ വെളിപ്പെടുത്തുന്നു. ആര്‍ക്കും ദുരുപയോഗപ്പെടുത്താന്‍ കഴിയും വിധം മനുഷ്യസഹജമായ ധാര്‍മിക ബോധവും നീതിബോധവും അന്വേഷണത്വരയും പോലും അടിയറവെക്കുന്നതാണോ യുക്തിവാദത്തിന്റെ ഔന്നത്യം.

    ReplyDelete
  5. ശമീർ,
    അമേരിക്കയിൽ നിന്നാണു എല്ലാം ഇറക്കുമതി ചെയ്യപ്പെടുന്നത്‌ എന്ന ആശയം താൻകൾക്ക്‌ എവിടെനിന്നാണു കിട്ടിയത്‌? നിരീശ്വരവാദം തുടങ്ങുന്നതും ഒടുങ്ങുന്നതും അമേരിക്കയിലാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. സാധാരണഗതിയിൽ ഒരു യുക്തിവാദചർച്ചയിലും അമേരിക്ക കടന്നുവരാറുള്ളതായി ഞാൻ കണ്ടിട്ടുമില്ല. ഫനാറ്റിക്‌ ആയ ഒരുപാട്‌ സംഘടനകൾ ഉള്ള ഒരു രാജ്യമാണു അമേരിക്ക, അതുകണ്ടല്ല ആരും പഠിക്കുന്നതും.
    രവിചന്ദ്രൻ തന്റെ ആദ്യലേഖനത്തിൽ തന്നെ പറയുന്നുണ്ട്‌ ഏതൊരു വികസിതരാജ്യത്തിനൊപ്പവും ചില മേഖലകളിൽ അവയേക്കാളുമേറെയും സമാധാനപരമാണു സ്കാന്റിനേവിയൻ രാജ്യങ്ങളെന്ന്. മതാധിപത്യം ഇല്ലാതെതന്നെ സമാധാനപരമായ സമൂഹം സാധ്യമാണു എന്നതാണു ആ ലേഖനത്തിന്റെ പൊരുൾ, അല്ലാതെ മതം ഉള്ളിടത്തുമുഴുവൻ കുഴപ്പമാണെന്നല്ല (അത്‌ വേറെ വിഷയമാണു).
    അതിൽ സൗദിയും ഇറാനും കടന്നുവന്നത്‌ എവിടെനിന്നാണെന്ന് എനിക്കുമറിയാം, ഹുസൈൻ സാബ്‌ തന്നെയല്ലേ ഒരു കമ്പാരിസൻ നടത്തിയത്‌. ആധാരലേഖനം ഒരുവഴിക്ക്‌, പ്രതികരണം മറ്റൊരു വഴിക്ക്‌.

    ReplyDelete
  6. സ്കാന്റിനേവിയൻ രാജ്യങ്ങളെ മാത്രം കണ്ടാൽ മതിയെന്നും അമേരിക്കയെ തൊടേണ്ട എന്നും ഉണ്ടെൻകിൽ ഈ ലേഖനം രവിചന്ദ്രനുള്ള മറുപടിയേയല്ല. കാരണം ഇവിടെ ഒന്നുകിൽ രവിചന്ദ്രന്റെ "മലീമസമനസും മുന്വിധിയും", അല്ലെൻകിൽ "അമേരിക്കൻ സാമ്രാജ്യത്വം".
    മതമായിരുന്നു മനുഷ്യനെ നേർവഴിക്ക്‌ നടത്തിയിരുന്നതെൻകിൽ എല്ലായിടത്തും (താൻകളെ സംബന്ധിച്ചെൻകിലും, കുറഞ്ഞത്‌ ഇസ്ലാമികഭൂരിപക്ഷരാജ്യങ്ങളിലെൻകിലും) ഒരേ രീതിയിൽ സമാധാനം കാണണമായിരുന്നു. നാം കാണുന്നത്‌ അതല്ലെന്ന് ഞാൻ പറയാതെ തന്നെ താൻകൾക്കും അറിയാം, പിന്നെ എന്ത്‌ പ്രതിവാദമാണു ഹുസൈൻ സാബ്‌ ഉയർത്തിയത്‌?

    ReplyDelete
  7. അനീഷ്‌,

    സ്കാന്റിനേവിയന്‍ രാജ്യങ്ങളെ കുറിച്ച് രവിചന്ദ്രന്‍ സാര്‍ തട്ടിവിട്ടതിന്റെ പൊള്ളത്തരമാണ് ഹുസൈന്‍ സാഹിബ് കഴിഞ്ഞ രണ്ടു പോസ്റ്റുകളില്‍ തുറന്നു കാട്ടിയത്. രവിചന്ദ്രന്‍ സാര്‍ ഊഹാധിഷ്ടിത സര്‍ക്കസ് കളിക്കാന്‍ നോക്കിയതിനെ ഹുസൈന്‍ സാഹിബ് ആധികാരിക പഠനങ്ങള്‍ റഫറന്‍സ്‌ തന്നു ഖണ്ഡിച്ചു. രവിചന്ദ്രന്‍ സാര്‍ സ്കാന്റിനോവിയന്‍ രാഷ്ട്രങ്ങളെ പ്രകീര്‍ത്തിച്ചപ്പോള്‍ ഹുസൈന്‍ സാഹിബ് അതിനെ ഖണ്ഡിക്കാന്‍ ചില പോയിന്റുകള്‍ പറഞ്ഞു. അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കാതെ രവിചന്ദ്രന്‍ സാര്‍ നേരെ സൌദിയിലേക്ക്‌ ചാടി. രേഖകള്‍ സഹായത്തിനില്ലാത്തെ ഈ സാഹസത്തില്‍ തീര്‍ത്തും മുന്‍വിധിയുടെ രാഷ്ട്രീയം പ്രകടമായിരുന്നു. രവിചന്ദ്രന്‍ സാറിനെ പോലുള്ളവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്വം ഇല്ലാത്ത ചില പ്രയോഗങ്ങള്‍ ആ ലേഖനത്തില്‍ ഉണ്ട് എന്ന് നമുക്ക്‌ കാണാം. അതിനെയാണ് ഹുസൈന്‍ സാഹിബ് ഈ ലേഖനത്തില്‍ ആധികാരിക റഫറന്‍സ്‌ സഹിതം ഇവിടെ ഖണ്ഡിച്ചത്. അപ്പോഴും സ്കാന്റിനേവിയന്‍ രാഷ്ട്രങ്ങളെ കുറിച്ചുള്ള ഹുസൈന്‍ സാഹിബിന്റെ കമന്റുകള്‍ക്ക്‌ മറുപടി പറയാന്‍ രവിചന്ദ്രന്‍ സാര്‍ തയ്യാറല്ല തന്നെ. അതിനു ശേഷമല്ലേ ഇവിടെ സ്കാന്റിനേവിയന്‍ രാജ്യങ്ങളുടെ നിരീശ്വരപ്പെരുമയെ ഒരിക്കല്‍ കൂടി തോലിയുരിക്കെണ്ടതുള്ളൂ.

    ReplyDelete
  8. പ്രിയ ഇന്ത്യന്‍,

    താങ്കള്‍ പറയേണ്ടത് തന്നെ പറഞ്ഞു.തുടരെ തുടരെ പറഞ്ഞാല്‍ വിരസമായ ആവര്‍ത്തനം ആകും.കത്തിത്തീരാറായ സ്കാന്റിനേവിയന്‍ പടക്കത്തില്‍ നിന്നും അടുത്തപടക്കത്തിന് തിരി കൊളുത്തിയവര്‍ ആരാണെന്ന് സുവിദിനമാണ്.

    ReplyDelete
  9. ഇന്ത്യൻ/ശമീർ,
    രവിചന്ദ്രന്റെ സ്കാൻഡിനേവിയൻ രാജ്യങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ പറയുന്നതെന്താണ്‌? ഞാൻ കഴിഞ്ഞ കമന്റിൽ എഴുതിയത്‌ ഒരിക്കൽക്കൂടി ഇവിടെയിടട്ടെ.

    "മതാധിപത്യം ഇല്ലാതെതന്നെ സമാധാനപരമായ സമൂഹം സാധ്യമാണു എന്നതാണു ആ ലേഖനത്തിന്റെ പൊരുൾ, അല്ലാതെ മതം ഉള്ളിടത്തുമുഴുവൻ കുഴപ്പമാണെന്നല്ല."

    സൗദിയുടെ കാര്യം ആ ലേഖനത്തിൽ പറയുന്നേയില്ല. അപ്പോൾ സൗദിയിൽ തുടങ്ങിയതാരാണു?
    അതിന്റെ പ്രതികരണമായി ഹുസൈൻ സാബ്‌ എഴുതിയത്‌ സൗദിയിലെ കണക്കുകൾ വെച്ചാണു, കണക്കുകൾ ഏതാണ്ട്‌ മുഴുവൻ സൗദിയിലേതാണു. ഹുസൈൻ സാബ്‌ ഖണ്ഡനം തുടങ്ങുന്നത്‌ ഇപ്രകാരം.
    >>യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട്‌ മറ്റു ചില വസ്തുതകൾ ചൂണ്ടിക്കാട്ടട്ടെ.<<

    ഹുസൈൻ സാബ്‌ പിന്നീട്‌ പറഞ്ഞവയിൽ മൂന്ന് രാജ്യങ്ങളുടെ പരാമർശമാണുള്ളത്‌, സൗദി, ഇറാൻ, തുർക്കി. മതസംഘർഷം കത്തിനിൽക്കുന്ന എത്രയോ അധികം രാജ്യങ്ങളുണ്ട്‌ (മതങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലും). സിവിൽ മൂവ്മെന്റുകൾ നടക്കുന്ന രാജ്യങ്ങൾ വേറെ. ഇവയൊന്നും തൊടാതെ ഹുസൈൻ സാബ്‌ സേഫ്‌ ആയൊരു കണക്കാണു എടുത്തുദ്ധരിച്ചത്‌. (2000-ലെ കണക്കാൺ എന്നത്‌ തൽക്കാലം വിടാം). സ്വാഭാവികമായും മറുപടി ആ രീതിയിലായിരിക്കുകയും ചെയ്യും. സൗദിയിലെ കണക്ക്‌ പറഞ്നൊരു വാദം വന്നാൽ അതിനല്ലേ മറുപടി പറയേണ്ടത്‌? സൗദിയിൽ നിന്നുമുള്ള കണക്കുകൾ സത്യാവസ്ഥയെ എന്തുമാത്രം പ്രതിഫലിപ്പിക്കുന്നുണ്ട്‌ എന്നതിലുള്ള സംശയവും അതിന്റെ ആധാരമായ ചില വസ്തുതകളുമാണു രവിചന്ദ്രൻ പറഞ്ഞത്‌. അതിലേക്ക്‌ ഒരു വാചകം പോലും ഹുസൈൻ സാബ്‌ എഴുതിയിട്ടുമില്ല.

    ReplyDelete
  10. "മതമല്ല സാമൂഹികസമാധാനത്തിനു ആധാരം" എന്ന പോയിന്റിനെ സൗദിയിലേക്കെത്തിച്ച്‌ അവിടെനിന്നും അമേരിക്കയെ കൊണ്ടുവന്നത്‌ ഒരു ഗംഭീരവാദമാണെന്ന് താൻകൾക്ക്‌ തോന്നുന്നുണ്ടാവാം, I'm least bothered about that. പക്ഷെ അത്‌ യഥാർഥ വിഷയത്തിനുള്ള മറുപടിയാണെന്ന് ശഠിച്ചാൽ വിയോജിപ്പുണ്ട്‌.
    ഇനിയും ആവർത്തിക്കുന്നില്ല, നിങ്ങളിരുവരേയും അംഗീകരിപ്പിക്കാമെന്ന ചിന്തയുമില്ല, അതിനാൽ നിർത്തട്ടെ. ഒരേ പോയിന്റിന്റെ ചുറ്റും കറങ്ങിത്തിരിഞ്ഞ്‌ അവസാനം നിൽക്കുന്നയാൾ (last man standing) ജയിച്ചു എന്ന പ്രഖ്യാപനമാണു കുറച്ചുകാലമായി കണ്ടുവരുന്നത്‌, അതിലേക്ക്‌ ഞാനില്ല.

    ReplyDelete
  11. സ്കാണ്ടനീവിയന്‍ രാജ്യങ്ങള്‍ നിങ്ങള്‍ പറയുന്ന മാതിരി മതഹരിതമോ, സന്തോഷം മാത്രം കളിയാടുന്ന സ്ഥലങ്ങളോ അല്ല. മനോരോഗങ്ങളും ആത്മഹ്യതകളും ഈ രാജ്യങ്ങളില്‍ കൂടുലതാണ് എന്ന് പറഞ്ഞിരുന്നു. ഫിന്‍ലാഡ ആത്മഹ്യത്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു അടുത്ത കാലം വരെ. ഇപ്പോഴും അവിടെങ്ങളിലെ ആത്മയത്യനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്. ഇന്ത്യയുടെതിനേക്കാള്‍ ഇരട്ടിയില്‍ കൂടുതലാണ് ഫിന്‍ലാന്ടിലും, സ്വീഡനിലും ഒക്കെ ആത്മഹത്യ നിരക്ക്. സന്തോഷത്തിന്‍റെ നിരക്ക് മനസ്സിലാക്കാന്‍ ഇത് പോരെ. ഭൌതിക സൌകര്യങ്ങള്‍ ഉണ്ടായാല്‍ മനുഷ്യന്‍ സന്തോഷവനാകും എന്നത് യുക്തിവാദികളുടെ അന്തവിശ്വാസം മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള മനുഷ്യ ദൈവങ്ങള്‍ക്കും സര്‍വ വിധ കള്‍ട്ടുകള്‍ക്കും യൂറോപ്പില്‍ എന്തുകൊണ്ട് നല്ല മാര്‍ക്കെറ്റ് കിട്ടുന്നു എന്നാലോചിക്കട്ടെ യുക്തിവാദികള്‍.

    കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കുറവമോന്നുമല്ല ഈ രാജ്യങ്ങള്‍(മറ്റു യുറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എങ്കിലും) . അമിതമായി മദ്യപിക്കുന്നവരും(problematic drinkers) ലഹരി ഉപയോഗിക്കുന്നവരും കൂടുതലാണ്. അതെ പോലെയാണ് അവിടെങ്ങളിലുള്ള വംശീയത (rasicm). വംശീയ ആഭിമുഖ്യമുല്ല തീവ്രവലതുപക്ഷ കക്ഷികള്‍ അവിടങ്ങളില്‍ വളര്‍ന്നു വരികയാണ് എന്ന വസ്തുതയും മനസിലാക്കുക.

    അതെപോലെതെന്നെ, സൗദിഅറേബ്യ ഭൂമിയിലെ സ്വര്‍ഗമാണ് എന്നൊന്നും ആരും അഭിപ്രായപ്പെടില്ല (ഒരു പക്ഷെ സൌദിക്കാര്‍ പറഞ്ഞേക്കാം). സ്ത്രീസ്വാതന്ത്ര്യവും, ഇതരമതമതസ്ഥര്‍ക്കുള്ള സ്വാതന്ത്ര്യവും പരിമിതമാണ് അവിടെ എന്ന് അംഗീകരിക്കുന്നു. ജാധിപത്യം നിലവിലില്ല രാജാധിപത്യം ആണുള്ളത്.

    എന്നാല്‍ തെന്നെ ലോകത്ത്‌ ഏറ്റവും കുറവ്‌ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം സൌദിയാണ് എന്നത് എല്ലാവരും അന്ഗീകരിക്കുന്ന വസ്തുതയാണ്. ഇത് അന്ഗീകരിക്കാത്ത ഒരേ ഒരു കൂട്ടര്‍ ചില കടുത്ത മുസ്ലിം വിരുദ്ധ തയുള്ള hate propaganda website കള്‍ ആണ്. രവിചന്ദ്രന്റെ വിവരങ്ങളുടെ ഉറവിടവും അത് തെന്നെയാണ്.

    ഇരുപത് ലക്ഷം ഇന്ത്യക്കാര്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ നല്ലൊരു പങ്ക് അമുസ്ലിംകള്‍ ഉണ്ട്. മലയാളികളും ഇഷ്ടം മാതിരിയുണ്ട്. രവിചന്ദ്രന്‍ സൌദിയെ ക്കുറിച്ച് അറിയാന്‍ ഇന്റര്‍നെറ്റ്‌ തപ്പി അസംബന്ധങ്ങള്‍ നിരതുന്നതിന് മുമ്പ്, ഒന്ന് സൌദിയില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും മലയാളിയോട് അന്വേഷിക്കാമായിരുന്നു.

    സൌദിയില്‍ താമസിക്കുന്ന Dr. Bilal Philips ഒരിക്കല്‍ പറഞ്ഞതോര്‍കുന്നു, സൌദിയില്‍ താമസിക്കുന്ന അദ്ദേഹം വര്‍ഷങ്ങളായി തന്‍റെ വീടിന്റെ മുന്‍ വാതില്‍ പൂട്ടാതെയാണ് രാത്രി ഉറങ്ങാറുള്ളത് എന്ന്. ഈ സുരക്ഷിതത്വം അദ്ദേഹത്തിന് കാനഡയിലോ മറ്റ് പാശ്ചാത്യ രാജ്യങ്ങളിലോ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്‌. കണക്കുകള്‍ കാണിക്കുന്നതും ഇത് തെന്നെയാണ്.

    ഇസ്ലാമില്‍ ബലാല്‍സംഗം ഇല്ല എന്നൊക്കെ എഴുന്നള്ളിച്ചത് ഇന്റെര്‍നെറ്റിലെ hate site കളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി നാല് പുരുഷസാക്ഷികളെ ഹാജരാക്കണം എന്ന നിയമം ഒന്നും സൌദിയിലോ ഇസ്ലാമിലോ ഇല്ല. ഉണ്ട് എന്ന് ഒരു വിഭാഗത്തിന്റെ പ്രചാരണമാണ്. വിശ്വസ്തരായ നാല് ദൃക്ഷാക്ഷികളെ ഹാജരാക്കാതെ ഏതെങ്കിലും സ്ത്രീയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കന്നത് കുറ്റമാണ് എന്നും ശിക്ഷിക്കപ്പെടും എന്നുമുള്ള , സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനുള്ള ഖുര്‍ആനിക യമമാണ് ബാലാസഗത്തിന് നാല് സാക്ഷികളെ ഹാജരാക്കണം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനിക്കുന്നത്. ബാലല്സഗത്തെ കര്‍മ നിയമ വിദഗ്ദര്‍ താരത്യം ചെയ്തിട്ടുള്ളത്,

    കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീ തെന്നെ ഏതാനും പുരുഷന്മാര്‍ തെന്നെ ബലാല്‍സംഗം ചെയ്തു അന്നാരോപിക്കുകയും, വിചാരണക്ക് ശേഷം, ആ സ്ത്രീയുടെ സമ്മതതോടെയാണ് ആ സഭവം നടന്നെതെന്നും അത് കൊണ്ട് അത് ബലാല്‍സംഗം അല്ല എന്നും പറഞ്ഞു ആ ക്കും ശിക്ഷ വിധിച്ച സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ ആഘോഷിച്ചിരുന്നു. ഒരുപക്ഷെ വിസ്താരത്തിന് ശേഷം ആ ജഡ്ജിക്ക് ബോധ്യപ്പെട്ടിരിക്കാം സ്ത്രീപറയുന്നത് കളവാണ് അല്ലെങ്കില്‍ ആ ജഡ്ജിയുടെ വിധി തെന്നെ തെറ്റാകാം, പക്ഷെ ഇത്തരം സംഭവങ്ങളെ സാമാന്യ വത്കരിച്ച് ഒരു രാജ്യത്ത്‌- അതും ബലാല്‍സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ തുലോം കുറവായ ഒരു രാജ്യത്ത് - ബാലാസഗം കുറ്റകരമല്ല എന്നൊക്കെ പറയണം എങ്കിലും മുന്‍ വിധിയും വിദ്വേഷവും അത്രമാത്രം ഉണ്ടാകണം.

    ReplyDelete
  12. ഇന്ത്യന്‍ താങ്കള്‍ പറഞ്ഞതിന് താഴെ എന്റെ ഒരു കയ്യൊപ്പ്. സാമ്രാജ്യത്തെ പ്രചരണങ്ങള്‍ അതെ പടി പകര്‍ത്തി വെക്കുന്നവരാന് കേരള യുക്തിവാദികള്‍.

    വൈകാരികതയാല്‍ മാത്രം നയിക്കപ്പെടുന്ന മതതീവ്രവാദികളോട് ചര്‍ച്ച പോകുന്ന പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. മുന്വിധിയും വെറുപ്പും അവരെക്കാള്‍ അധികമാണ്.

    ഇതെന്തു യുക്തിവാദമാണപ്പാ അന്ന് അന്തിച്ചു നിന്ന് പോയിട്ടുണ്ട് ഞാന്‍.

    കുറഞ്ഞ പക്ഷം നല്ലൊരു സംവാദം സംസ്കാരം അവരെ പഠിപ്പിച്ചു കൊടുക്കാനനെകിലും ഈ ബ്ലോഗ്‌ ഉപകാരപ്പെടട്ടെ അന്നഗ്രഹിക്കുന്നു.

    ReplyDelete
  13. ദ്വന്ദ്വപ്രതിയോഗം അഥവാ ബൈനറി ഓപ്പോസിഷൻ ആണല്ലോ മതരഹിതസമൂഹത്തെയും മതാധിഷ്ഠിതസമൂഹത്തെയും വേർതിരിച്ചറിയാൻ മറ്റെന്തിലും പോലെ മാനദണ്ഡമാക്കുന്നത്.ഒരു സംഗതിയുടെ വ്യത്യയം വിവൃതമാകുന്നത് ആ സംഗതി അതിനു തികച്ചും വിപരീതമായ ഒന്നിനോട് ബന്ധപ്പെടുത്തപ്പെടുമ്പോഴാണ്.ഉദാഹരണമായി കറുപ്പിനെ വെളുപ്പിനെതിരായി കാണുമ്പോൾ മാത്രമാണ് കറുപ്പിന് കറുപ്പും വെളുപ്പിന് വെളുപ്പും എന്ന വ്യത്യസ്തങ്ങളായ സവിശേഷതകൾ വെളിപ്പെട്ടു കിട്ടുക. മതരഹിതമായ(?)രാജ്യങ്ങളോട് മതാധിഷ്ഠിതരാജ്യങ്ങളെ തുലനം ചെയ്ത് തൂക്കിലേറ്റുന്ന ജോലിയാണല്ലോ സുക്കർമാന്മാരുടെത്.സ്കാന്റിനേവിയന്‍ രാജ്യങ്ങൾ സുക്കർമാൻ ഗീർവാണമടികുന്നത്ര 'സന്തുഷ്ടി' പ്രദാനം ചെയ്യുന്നില്ല എന്നും ഹുസൈൻ ചൂണ്ടിക്കാണിച്ചു.

    സുക്കർമാൻ എന്ന സൂപ്പർമാന്റെ പഠനങ്ങളിൽ രവിചന്ദ്രൻ തന്നെ പറയുന്നു:"അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ. എങ്കിലും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സുനിശ്ചിതമായ നിഗമനങ്ങള്‍ സമ്മാനിക്കുന്നവയായിരുന്നു".

    അതാണു ഹുസൈൻ ചോദിച്ചത്:".ഡെന്മാർക്കുകാരെപറ്റിയുള്ള സുക്കർമാന്റെ ഗ്രന്ഥത്തിന്‌ ഡോ:വിൻസ്ലോയുടെ വിശക ലനത്തെക്കാൾ എന്ത് ആധികാരികതയാണുള്ളത്?".

    ഒരു സായിപ്പിനെ ചുംമ്പിക്കുകയും മറ്റൊരുസായിപ്പിനെ തൊഴിക്കുകയും ചെയ്യാനുള്ള ഇരട്ടത്താപ്പിന്റെ കാരണം ആരായുന്നു ഹുസൈൻ ഈ ലേഖനത്തിൽ.എന്നിട്ട് മറുപടിയോ? ഫലം ശൂന്യം.പിന്നെ നാഴികക്ക് നാനൂർവട്ടം ആരും അംഗീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല ഇതെല്ലാം കാറ്റ്കൊള്ളാൻ പറമ്പിൽ ഇരുന്നപ്പോൾ എനിക്ക് മാത്രം ചുമ്മാ തോന്നിയതാണു എന്നെല്ലാം തട്ടിവിട്ടിട്ടെന്തു കാര്യം.അവനവൻ കുഴിക്കുന്ന കുഴികൾ അവനവൻ പതിച്ചിട്ട് അയ്യോ തള്ളിയിട്ടെ! എന്ന് നിലവിളിക്കുന്നോ?

    ഇനി സൗദിയും അമേരിക്കയും ഒക്കെ ഇടയിൽ കയറി കല്ല്കടി അനുഭവപ്പെടുന്നവർ മറ്റ് ചോദ്യങ്ങളെ മനഃപൂർവ്വം ഒഴിവാക്കുന്നു.ഒരു വിഷയത്തിൽ പല ഉപവിഷയങ്ങളും കടന്ന് വരുക സ്വഭാവികം.സ്കാന്റിനേവിയന്‍
    രാജ്യങ്ങളെ കുറിച്ചുള്ള കാര്യം ഇവിടെ ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്. ആയതിനാൽ അവക്കുള്ള മറുപടികൾക്ക് ഇനിയും പ്രസക്തിയുണ്ട്.

    കാത്തുനിൽകാൻ ക്ഷമയില്ലാത്തവർ ഏളുപ്പത്തിൽ വണ്ടികയറി സ്ഥലം കാലിയാക്കുന്ന പതിവും കൂടുതലായികാണുന്നു.

    ReplyDelete
  14. രവിചന്ദ്രന്‍റെ പുതിയ മറുപടിയിലും പറഞ്ഞത്‌ തെന്നെ ആവര്‍ത്തിക്കുന്നു.

    സാധാരണ വിദ്വേഷ വെബ്സൈറ്റുകളില്‍ കാണാറുള്ളത് സൌദിയില്‍ ബാലാല്സഗം കുറവാവാന്‍ കാരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പേടിച്ചിട്ടാണ് എന്നാണ്. എന്നാല്‍ രവി ചന്ദ്രന്‍ ഒരു പടി കൂടി മുന്നോട്ട് പോയി സൗദിയിലെ ഒരു തരം കുറ്റ കൃത്യങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല എന്ന രീതിയില്‍ ആണ് എഴുതുന്നത്.

    യഥാര്‍ത്ഥത്തില്‍ ബാലല്സഗം മാത്രമല്ല, മോഷണവും പിടിച്ചു പറിയും ഒക്കെ മറ്റേതൊരു രാജ്യത്തെക്കാളും കുറവാണ് അവിടെ. നല്ലൊരു ശതമാനം വിദേശികള്‍ താമസിക്കുന്ന സൌദിയില്‍ അവര്‍ക്ക് ഈ വക കുറ്റ കൃത്യങ്ങള്‍ രവിചന്ദ്രന്‍ വിചാരിക്കുന്ന പോലെ "ഒളിപ്പിച്ചു" വെക്കാന്‍ ഒന്നും കഴിയുകയില്ല.

    ഇസ്ലാമില്‍ ബലാല്‍സംഗത്തിന് നാല് സാക്ഷികളെ ഹാജരാക്കണം എന്ന നിയമം ഇല്ല എന്നും, പതിവ്രതകളായ സ്ത്രീകള്‍ക്ക് എതിരെ വ്യഭിചാരാരോപണം ഉന്നയിക്കുന്നതിനാണ് സാക്ഷികളെ ഹാജരാക്കേണ്ടത് എന്ന് പറഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും അത് തെന്നെ ആവര്‍ത്തിക്കുന്നു. ബലാല്‍സംഗം കൊലപാതകമോ, പിടിച്ചു പറിയോ ഒക്കെ പോലയുള്ള ഒരു കുറ്റകൃത്യമാണ് ഇസ്ലാമിക നിയമദൃഷ്ട്യ.

    സൌദിയില്‍ നിയമം നടപ്പാക്കുന്നതില്‍ വിവേചനം ഉണ്ട് എന്നാണ് മറ്റൊരു പരാതി, ഈ പരാതി ശരിയാണോ എന്നറിയില്ല, ഇനി ആണെങ്കില്‍ തെന്നെ അവിടെ കുറ്റ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്ന വസ്തുതക്ക് ഇത് എങ്ങിനെയാണ്‌ എതിരവുന്നത് എന്ന് മനസ്സിലാക്കുന്നില്ല. എന്തിനെയും അന്തമായി എതിര്‍ക്കുക തെന്നെ.

    സ്കൂളില്‍ തീപിടിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍, അറബ് ന്യൂസില്‍ വായിക്കാന്‍ ആയത്, കെട്ടിടത്തിന് തീപിടിക്കുംപോള്‍, "സദാചാര പോലീസ്" നോക്കി നിന്നുവെന്നും ആണുങ്ങളെ സ്കൂളിനത്തെക്ക് പ്രവേശിപ്പിച്ചില്ല എന്നുമാണ്. ഇതിനെയൊന്നും കോമണ്‍സെന്‍സുള്ള ഒരുമതവാതിക്കും ന്യായീകരിക്കാന്‍ കഴിയില്ല. ഇതൊന്നും മതം പറഞ്ഞിട്ടുള്ളതും അല്ല. സൗദിഅരേബ്യയും സദാചാ രപോലീസും ആ ആരോപണം നിഷേധിക്കുകയാണ് ചെയ്തത് എന്നത് തെന്നെ അവര്‍ അത് അന്ഗീകരിക്കുന്നില്ല എന്ന് കാണിക്കുന്നു. സൗദിയിം മത യാഥാസ്തികത്തം നിലനില്‍ക്കുന്നുവെങ്കില്‍, അത് എതിര്‍ക്കപ്പെടേണ്ടത് തെന്നെയാണ്, പക്ഷെ രവിചന്ദ്രന്‍ നടത്തുന്ന കാടടച്ചുള്ള വെടിപ്പിന്റെ കാരണങ്ങള്‍ ആര്‍ക്കും ഊഹിക്കാവുന്നതാണ്.

    ReplyDelete
  15. രവിചന്ദ്രന്റെ മറ്റൊരു തട്ടിപ്പ്‌ ശ്രദ്ധിച്ചോ? സൌദിയില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്ന ഡോ:വിൻസ്ലോയുടെ പഠനം അക്ഷര തെറ്റാവും എന്ന് എഴുതിയയാള്‍ ഇപ്പോള്‍ പറയുന്നു, ഹുസൈന്‍ ശതമാനം എനെഴുതിയതാണ് അക്ഷരപ്പിശക് എന്ന് പറഞ്ഞത്‌ എന്ന്.

    എന്തൊരു സത്യസന്ധത!.

    ReplyDelete
  16. Subair,
    This is what Ravichandran wrote, quoting from this very blog. See the word in quotes.

    ശ്രീ.ഹുസൈന്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിലെ "ശതമാനക്കണക്ക്" വസ്തുതാപരമായി ശരിയാവാന്‍ യാതൊരു സാധ്യതയുമില്ല. അത് മിക്കവാറും ടൈപ്പിംഗ് പിഴവാകാനേ തരമുള്ളു.

    ReplyDelete
  17. ഹുസൈൻ സാഹിബ്‌, നമോവാക്യം.സമ്മതിച്ചിരിക്കുന്നു അങ്ങയുടെ കണ്ടുപിടുത്തം.

    ReplyDelete
  18. ശമീർ,
    ഒരു സായിപ്പ്‌ പറഞ്ഞത്‌ അംഗീകരിക്കുകയും മറ്റൊരു സായിപ്പ്‌ പറഞ്ഞത്‌ നിരാകരിക്കുകയുമല്ലല്ലൊ ഇവിടെ. സൗദിയിലെ കണക്കിലെ സത്യാവസ്ഥ ചോദ്യം ചെയ്യുകയല്ലേ ചെയ്തത്‌.
    സുക്കർമാന്റെ പഠനം മതാധിഷ്ഠിതരാജ്യങ്ങളുമായുള്ള തുലനമാണെന്ന് ഒരു വിക്രുതവായനയാണു. അത്തരത്തിൽ നേരിട്ടുള്ള ഒരു തുലനവും അവിടെയില്ല. ശ്രീരാമന്റെ ഭരണത്തിൽ പ്രജകൾ സന്തോഷത്തോടെ ജീവിച്ചു എന്ന് രാമായണത്തിൽ പറയുന്നുണ്ടെൻകിൽ അത്‌ മറ്റൊരു ഭരണത്തിൽ മോശമാണെന്ന വായനയുടെ ആവശ്യമെന്താണു? ഇങ്ങിനെയും സന്തോഷമായി ഒരു സമൂഹത്തിനു കഴിയാം എന്നുണ്ടെൻകിൽ അതിൽ അപകടം കാണേണ്ട കാര്യമെന്ത്‌?
    ആർക്കാണു ആ പഠനത്തെ എതിർക്കേണ്ട ആവശ്യമുള്ളത് എന്നത്‌ വ്യക്തം.

    ReplyDelete
  19. അനീഷ്‌ ,

    സുക്കര്‍മാന്റെ സങ്കല്പലോകം തുലാഭാരം നടത്തിയത് ഞാനോ സുക്കര്‍മാനോ അല്ല.അത് പഠനം നടത്തിയ രവിചന്ദ്രന്‍ തന്നെയാണ് .

    ReplyDelete
  20. Pity on rationalists. അവര്‍ക്കനുകൂലമായ കണക്ക് അപ്പടി പരമ സത്യം അവര്‍ക്ക് എതിരേ ഉള്ള കണക്ക് എല്ലാം അക്ഷരപ്പിശാച്ചും റിപ്പോട്ട് ചെയ്യാത്തതും...!!!

    ReplyDelete
  21. പ്രിയ അനീഷ്‌,
    പ്രതികരണത്തിന് നന്ദി.

    1)ഡെന്മാര്‍ക്കിന്റേയും സ്വീഡന്റേയും കാര്യം പറഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാന്‍,ഇറാഖ്,പാക്കിസ്ഥാന്‍,ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ രവിചന്ദ്രന് ചാടാമെങ്കില്‍ സൌദിയിലേക്കും തുര്‍ക്കിയിലേക്കും അമേരിക്കയിലേക്കും എന്റെ ചര്‍ച്ച നീളുന്നത് മാത്രം എങ്ങനെ യുക്തി രഹിതമാകും ?

    2) വികസനത്തിന്റെ മേന്മയും യാതനയും ചര്‍ച്ചാവിഷയമായപ്പോള്‍ ഏറ്റവും വികസിതരാജ്യമായ അമേരിക്കയിലെ പാഠങ്ങള്‍ അപ്രസക്തമാവുന്നതെങ്ങനെ ?

    3)മതരഹിത സമൂഹങ്ങളിലെ സന്തുഷ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റകൃത്യങ്ങളുടേയും ആത്മഹത്യകളുടേയും കണക്കെടുത്താല്‍ മതാധിഷ്ടിത രാജ്യങ്ങളായ സൗദി ,ഇറാന്‍ ,തുര്‍ക്കി എന്നിവിടങ്ങളില്‍ ഇവ വളരെ കുറവാണെന്നും അതിനാല്‍ സാമൂഹിക സന്തുഷ്ടി ഇവിടങ്ങളില്‍ അല്ലേ കൂടുതലുണ്ടാവുക എന്നുമാണ് ഞാന്‍ ചോദിച്ചത് . ഇതില്‍ എന്താണപകാത എന്ന് ദയവായി വ്യക്തമാക്കിയാലും .

    4) "അമേരിക്ക കുറ്റകൃത്യങ്ങളില്ലാത്ത നാടാണെന്ന് രവിചന്ദ്രന്‍ സര്‍ പറയുന്നില്ലല്ലോ ഹുസൈന്‍ സാബ്" എന്ന് ചോദിക്കാന്‍ രവിചന്ദ്രന്‍ അങ്ങനെ പറഞ്ഞതായി ഞാന്‍ പറഞ്ഞോ അനീഷ്‌ ?
    വികസിത രാജ്യങ്ങളെപ്പറ്റി മഹത്വഗീര്‍വാണങ്ങള്‍ പര്‍വ്വതം കണക്കെ കുമിഞ്ഞു കൂടിയപ്പോള്‍ ഏറ്റവും വികസിത രാജ്യത്തിന്റെ 'ചിന്നക്കണക്കുകള്‍ ' സൂചിപ്പിച്ചതല്ലേ? "ചിന്ന എലി മലയെ തുരന്തിടും" എന്നല്ലേ ചൊല്ല് .

    ReplyDelete
  22. 5)പുരുഷന്മാരായ പീഡനവീരയോദ്ധാക്കളില്‍ നിന്ന് വരെ രക്ഷയില്ലാതെ അളമുട്ടി നില്‍കുന്ന അമേരിക്കയെ പറ്റി എഴുതിയത് കണ്ട് സഹിക്കവയ്യാതെ "ഭര്‍ത്താവിനെതിരെ പോലും ബലാല്‍സംഗത്തിന് കേസ്ഫയല്‍ ചെയ്യാം ചില രാജ്യങ്ങളില്‍ "എന്നൊക്കെ വിങ്ങിപ്പൊട്ടിയൊഴുകിയ മുതലകണ്ണീരില്‍ മുളച്ച് പൊന്തിയ ആല്‍ യുക്തിവാദികള്‍ക്ക് മാത്രം തണല്‍ നല്‍കട്ടെ !

    6)സൗദിയില്‍ ഇങ്ങനെയൊരു നിയമമില്ലാത്തതിനാല്‍ "സ്വാഭാവികമായും റേപ്പ്‌ കേസുകള്‍ കുറവായിരിക്കും" എന്നും അനീഷ്‌.റേപ്പ്‌ എന്നത്‌ മുഖ്യമായും ഭര്‍ത്താവ്‌ ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നതാണെന്ന് ധരിച്ച യുക്തിവാദ തലച്ചോര്‍ ചില്ലിട്ട് വെക്കണം.ഇതിന്റെ നിയമവശങ്ങള്‍ അല്പസ്വല്പം ഗ്രഹിച്ച്ചിട്ടുപോരെ വാഗ്വാദങ്ങള്‍ .

    7) ദുര്‍ബ്ബലമായ തെളിവ്‌ പോലും ഹാജറാക്കാതെ ടൈപ്പിംഗ് അബദ്ധമാണെന്ന് വിധിയെഴുതിയത് ഒരു മുന്‍വിധി മാത്രമാണെന്നാണ് ഞാന്‍ സമർത്ഥിച്ചത്.

    ReplyDelete
  23. പാരസിറ്റമോള്‍ ,
    പ്രതികരണത്തിന് നന്ദി.

    1)എഴുതിയത് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക.ശേഷം വിമര്‍ശനം ആകാം.

    2)അമേരിക്കയിലെ ക്യാന്‍സര്‍ റിസ്കിന്റെ കണക്കാണ് ഞാന്‍ സൂചിപ്പിച്ചത് .Oncologist Journal-ന്‍റെ 2007 Jan:12(1)pp 20-37 ല്‍ നിന്നാണ് ആ കണക്ക്‌ .Medscape Hematology-Oncology ന്യൂസ് എഡിറ്ററായ Zosia Chustecka എഴുതിയ മറ്റൊരു കുറിപ്പിന്റെ ശീര്‍ഷകം ഇങ്ങനെ : 'Cancer Strikes 1 in 2 Men ,1 in 3 Women'. National Cancer institute ന്‍റെ 2009 June 4 ലെ Director's Notes ലും ഇതേ കണക്ക്‌ കാണാം .

    3)അമേരിക്കയിലെ കണക്ക്‌ മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് മനസ്സിലാക്കാന്‍ ആധുനികവികസന സങ്കല്പത്തെ പറ്റി സാമാന്യജ്ഞാനം മാത്രം മതി.താങ്കള്‍ അമേരിക്കയിലെ ഹാര്‍ട്ട്അറ്റാക്ക്‌ സൂചിപ്പിച്ചല്ലോ ."ഇത് വായിച്ചിട്ട് അമേരിക്കയില്‍ മാത്രമേ ഹാര്‍ട്ട് അറ്റാക്ക്‌ ഉണ്ടാകുന്നുള്ളു എന്ന് ആരും പറയില്ലല്ലോ " എന്നും എഴുതുന്നു .അമേരിക്കയില്‍ മാത്രമേ ക്യാന്‍സറുള്ള്‌ുവെന്ന് ഞാന്‍ എഴുതിയതായി താങ്കള്‍ തെറ്റിദ്ധരിച്ചുവെന്നല്ലേ ഇതിനര്‍ത്ഥം? അങ്ങനെ എഴുതുകയോ ധ്വനിപ്പിക്കുകയോ ചെയ്തിട്ടില്ലല്ലോ .അമേരിക്കയില്‍ ഹൃദയാഘാതങ്ങള്‍ ഉയര്ന്നതോതിലാണെന്ന് താങ്കള്‍ തന്നെ നല്‍കിയ കണക്ക്‌ സൂചിപ്പിക്കുന്നു.വികസനം എന്നൊക്കെ തട്ടിമൂളിക്കുന്നവര്‍ വികസനം സമ്മാനിച്ച നരകീയതകള്‍ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്‌.എന്റെ പോസ്റ്റിന്റെ സാരവും അതായിരുന്നല്ലോ .

    End.

    ReplyDelete
  24. രവിചന്ദ്രന്റെ പുതിയ 'വേഷംകെട്ട്' വായിച്ചപ്പോൾ ഓർമ്മയിൽ വന്നത് പപ്പുവിന്റെ ഡെയലോഗ് :"നീ ആരെന്ന് നിനക്കറിയാൻ മേലെങ്കിൽ നീ എന്നോട് ചോദീക്ക് ഞാൻ ആരാണെന്ന്,ഞാൻ ആരാണെന്ന് എനിക്കറിയാൻ മേലെങ്കിൽ ഞാൻ നിന്നോട് ചോദിക്കാം നീ ആരാണെന്ന്"!!

    ReplyDelete
  25. "അമേരിക്കയിലെ കണക്ക്‌ മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് മനസ്സിലാക്കാന്‍ ആധുനികവികസന സങ്കല്പത്തെ പറ്റി സാമാന്യജ്ഞാനം മാത്രം മതി."
    ------------------------------------------------

    പ്രിയ ഹുസൈന്‍,

    അമേരിക്കയിലെ കാന്‍സര്‍ റിസ്കിനെ കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം അമേരിക്കയില്‍ അത്ര ഉണ്ടെന്നു മാത്രമല്ലേ? അത് ലോകത്തിലേക്കും വച്ച് ഏറ്റവും കൂടുതലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും. അതെന്തു സാമാന്യജ്ഞാനം ആണ് ഹേ?

    ഞാന്‍ നേരത്തെ സൂചിപ്പിച്ചതും അത് തന്നെയാണ്. ഹാര്‍ട്ട്‌ അറ്റാക്കിന്റെ കാര്യം പറഞ്ഞത് പൊതുവില്‍ അമേരിക്കന്‍ പുസ്തകങ്ങളില്‍ അവര്‍ അവരുടെ കണക്കുകള്‍ മാത്രമേ പറയാറുള്ളൂ എന്ന് സൂചിപ്പികാനാണ്. അതിനര്‍ത്ഥം മറ്റു രാജ്യങ്ങളെക്കാള്‍ ആ നിരക്ക് കൂടുതലെന്നോ കുറവെന്നോ അല്ല.

    പിന്നെ കാന്‍സര്‍ incidence വളരെയേറെ കാര്യങ്ങളെ depend ചെയ്താണ് ഇരിക്കുന്നത്. ലൈഫ് expectancy അതില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വൃദ്ധരുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും കാന്‍സര്‍ incidenceഉം വര്‍ധിക്കും.
    diagnostic technologyയുടെ advancementഉം statistical incidenceനെ ബാധിക്കും.
    തൊലിപ്പുറത്ത് കാണുന്ന വെറും locally aggressive മാത്രമായ basal cell carcinoma തൊട്ട് highly malignant ആയ small cell carcinoma lung വരെ കാന്‍സര്‍ തന്നെ. അത് കൊണ്ട് ഒരു blanket cancer incidence എന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല താനും.

    ഞാന്‍ പറഞ്ഞു വന്നത് കാന്‍സര്‍ incidence വര്‍ധനവ്‌ ആധുനിക വികസന സങ്കല്‍പ്പത്തിന്റെ പോരായ്മയാണ് എന്ന ലളിതവല്‍ക്കരണം ശരിയല്ല എന്ന് സൂചിപ്പികാനാണ്. പിന്നെ അമേരിക്കയിലെ കാന്‍സര്‍ നിരക്ക് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതലാണെന്നുള്ള നിങ്ങളുടെ വാദത്തിനു വസ്തുതകളുടെ പിന്തുണ ഉണ്ടെന്നും തോന്നുന്നില്ല.

    ഒരു പിന്‍കുറിപ്പ്‌..
    താങ്കള്‍ സൂചിപ്പിച്ച ലേഘനത്തില്‍ ഇങ്ങനെയൊരു ഭാഗമില്ലേ?
    "Blacks had the highest incidence rates and also the highest death rates for men and women for all sites combined. For example, prostate cancer had an incidence among black men of 258.3 per 100,000 compared with 163.4 per 100,000 for white men."
    ആധുനിക വികസന സങ്കല്പം വഴി ഇതിനെയെങ്ങനെ explain ചെയ്യാം??

    ReplyDelete
  26. കുറെ മുൻപ് ഞാനെഴുതിയഒരു പോസ്റ്റും അതിലെ ലേബലും ഒന്ന് വായിക്കണേ:

    http://mdotani.blogspot.com/2011/02/blog-post.html

    ReplyDelete
  27. അമേരിക്കയിലെ കാന്‍സര്‍ റിസ്കിനെ കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം അമേരിക്കയില്‍ അത്ര ഉണ്ടെന്നു മാത്രമല്ലേ? അത് ലോകത്തിലേക്കും വച്ച് ഏറ്റവും കൂടുതലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും. അതെന്തു സാമാന്യജ്ഞാനം ആണ് ഹേ?
    =============


    അനീഷ്‌, താങ്കള്‍ ഇത് അമേരിക എന്ന രാജ്യത്തിനെതിരെയുള്ള പരാമര്‍ശമായി മാത്രം എടുക്കേണ്ടതില്ല. മനുഷ്യത്വ വിരുദ്ധമായ ഒരു വികസന സംസ്കാരാത്തെയാണ് ഇവിടെ വിമര്‍ശിക്കുന്നത്. ഈ സംസ്കാരത്തെ വര്‍ത്താന കാലത്ത്‌ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്നത് അമേരികയായത് കൊണ്ട് അവരെ ഉദാഹരണം ആയിട്ടെടുത്തു എന്ന് മാത്രം. ഈ വികസന സംസ്കാരത്തെ പിന്തുടരുന്നവരെല്ലാം ഏറിയും കുറഞ്ഞും ഇതേ അവസ്ഥയില്‍ തെന്നെയായിരിക്കും.

    ReplyDelete
  28. പ്രിയ പാരസിറ്റമോള്‍ ,
    പ്രതികരണത്തിന് നന്ദി.

    1)അമേരിക്കയിലെ കണക്ക്‌ മാത്രമാണ് സൂചിപ്പിച്ചത്. പരിശോധിച്ചിടത്തോളം മറ്റു രാജ്യങ്ങളില്‍ ,പ്രതേകിച്ച് മൂന്നാം ലോകരാജ്യങ്ങളില്‍ അതേക്കാള്‍ കുറവാണ് .

    2)ക്യാന്‍സറുണ്ടെന്നതും ക്യാന്‍സര്‍ റിസ്കുണ്ടെന്നതും രണ്ടാണ്. ജീവിതകാലത്ത് ഒരിക്കല്‍ ക്യാന്‍സര്‍ വരാം എന്നതാണ് റിസ്ക്‌ ഞാന്‍ സൂചിപ്പിച്ച കണക്ക്‌ ക്യാന്‍സര്‍ റിസ്കിന്റേതാണ്.

    3) പ്രായം കൂടിയവരിലാണ് ഉയര്‍ന്ന നിരക്ക് .എന്നാല്‍ കുട്ടികളില്‍ തന്നെ ഇതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നുമുണ്ട് .കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ കുട്ടികളില്‍ മൂന്നു ശതമാനം വര്‍ദ്ധിച്ചുവെന്നാണ് ഗവണ്മെന്‍റ് രേഖകളില്‍ കാണുന്നത് .

    4)സൗദിയില്‍ പ്രായമായവരുടെ നിരക്ക് (per population) കുറവാണ്. പ്രായമായവര്‍ കൂടുതലുള്ള വികസിത രാജ്യങ്ങളില്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപ്പെട്ട് യാതന സഹിച്ച് മരിക്കുന്നതിനേക്കാള്‍ നന്ന് സ്വാഭാവിക വാര്‍ദ്ധക്യമൃത്യു തന്നെയാണെന്ന് തോന്നുന്നു .

    ReplyDelete
  29. 5)ക്യാന്‍സറിന്റെ കാരണങ്ങളില്‍ ചിലത് ടുബാക്കോ,റേഡിയേഷന്‍,വ്യവസായാന്തരീക്ഷം,ആസ്ബെസ്റ്റോസ്, വൈറസുകള്‍ എന്നിത്യാദിയാണ്.ആധുനിക വികസന രീതിയുടെ സംഭാവന ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് .സുരക്ഷിതമല്ലാത്ത സാമൂഹികസാഹചര്യങ്ങളില്‍ കഴിയേണ്ട ഗതികേട് വന്ന അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കാണ് ഇതിന്റെ സാദ്ധ്യത ഏറിയതും.ക്യാന്‍സറസായ രാസവസ്തുക്കള്‍ തളിക്കുന്ന തൊഴിലാളികള്‍ക്കായിരിക്കുമല്ലോ തോട്ടമുടമകളേക്കാള്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളത്‌.

    6) വികസിത നാടുകളിലെ Leading cause of death ക്യാന്‍സറാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വികസ്വരരാജ്യങ്ങളിലെ Second leading cause of death ഉമാണ് .പാശ്ചാത്യന്‍ ഭക്ഷണസാധനങ്ങള്‍ ഇത്‌ വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാനകാരണമായി വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു .ഇതും ആധുനിക വക്രവികസനത്തിന്റെ ഭാഗം തന്നെ .

    Silent Spring Institute ന്റെ Mammary Carcinogens Database ല്‍ 216 രാസവസ്തുക്കള്‍ Mammary gland tumors വര്‍ധിപ്പിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടു എന്ന് കാണുന്നു.ഇവയത്രയും ആധുനികവികസനത്തിന്റെ 'സന്താനങ്ങള്‍ '!.

    End.

    ReplyDelete
  30. ഇതിനൊരു അനുബന്ധം ആണ് Scandinavia യില്‍ സംഭവിക്കുന്നത്‌...എന്ന തലകെട്ടില്‍ ശ്രീ.രവി ചന്ദ്രന്‍ തന്റെ ബ്ലോഗിലൂടെ മത നിരാസത്തിന്റെയും മത നിഷേധത്തിന്റെയും നാട് ഭൂമിയിലെ ഒരു കൊച്ചു സ്വര്‍ഗം എന്ന രീതിയില്‍ അവതരിപിച്ച നാടുകളില്‍ അടുത്ത ദിവസം ഉണ്ടായം സംഭവങ്ങള്‍ . ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍ ഇനി എന്തെകിലും അസ്വാരസ്യം ഉണ്ടായാല്‍ തന്നെ അതിനു കാരണം ആവാന്‍ സാധ്യത അവിടേക്ക് കുടിയേറുന്ന മുസ്ലിങ്ങളും ആഗോള ഇസ്ലാമിക തീവ്രവാദവും എന്ന ഒരു ഭയ ശങ്ക കൂടി അദ്ദേഹം തന്റെ വരികളില്‍ കാണാം
    എന്നാല്‍ വലതു പക്ഷ ക്രിസ്ത്യന്‍ തീവ്രവാദം zionism വുമായി ചേര്‍ന്ന് ഒരുക്കുന്ന മുസ്ലിം വിരുദ്ധ propaganda യുടെയും അത് സ്വന്തം ജനം ങ്ങളെ പോലും കൊന്നൊടുക്കുന്ന വംശീയ വേറിയുടെ
    മുര്ധന്യത്തില്‍ എത്തിയതാണ് നോര്‍വേ യില്‍ നാം കണ്ടത്.
    Breivik എന്ന ക്രിസ്ത്യന്‍ വലതു പക്ഷ ഭീകര വാദി യുടെ വേരുകള്‍ നീളുന്നത് Pamela Geller, Robert Spencer and Daniel Pipes, എന്നെ അമേരിക്കന്‍ വംശീയ വെറിയന്‍ മാരുടെ ideology യിലെക്കാന് .മുസ്ലിം കുടിയേറ്റത്തെ കുറിച്ച് pipes നെ പോലുള്ളവര്‍ പങ്കു വെക്കുന്ന തു
    In 1990, Pipes expressed anti-immigrant, anti-Muslim views when he was quoted in the National Review: "Western European societies are unprepared for the massive immigration of brown-skinned peoples cooking strange foods and maintaining different standards of hygiene. . . . All immigrants bring exotic customs and attitudes, but Muslim customs are more troublesome than most."
    ഇസ്ലാം പ്രാകൃതം ആണെന്നും മുസ്ലിങ്ങള്‍ യുദ്ധ കൊതിയന്മാരനെന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത് വന്നു കൊണ്ടിരിക്കയാണ്. ഇനി ഇസ്ലാം വിരുദ്ധതയുടെ ആലയ്ങ്ങളില്‍ കെട്ടിയിട്ട തങ്ങളുടെ ചിന്തകള്‍ക്ക് സ്വയം സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ഇവര്‍ സമൂഹം പരിഹസിക്കുന്ന മനോരോഗികള്‍ ആയി മാറും.
    അടികുറിപ്പ് :
    പണ്ടെന്നോ പട്ടാളത്തില്‍ പോയത് കൊണ്ട് തീവ്രവാദം വിറ്റു കഥ എഴുതി മലയാളത്തിലെ ഒരു പ്രശസ്ട സംവിധായകന്‍ ഈ കഥ കാണാന്‍ ആളെ കിട്ടാഞ്ഞു ഇപ്പോള്‍ ഇനി കുടുംബ കഥ എടുക്കാന്‍ തുടങ്ങുന്നത്രെ.

    ReplyDelete
  31. കാന്‍സര്‍ ഇന്ന് സാമുഹിക വികസനവും പുരോഗതിയും ഒക്കെയായി ഒരു പാട് ബന്ധപെട്ടു കിടക്കുന്ന രോഗം തന്നെയണ്. ശാസ്ത്രത്തിന്റെയും ആധുനികതയുടെയും വക്താക്കള്‍ എന്ന് സ്വയം നടിക്കുകയും അഹങ്കരിക്കുകയും എന്നാല് ഇസ്ലാം വിമര്‍ശനത്തിനു വേണ്ടി എന്തിനെയും പിറകോട്ടടിപ്പികുകയും ചെയുന്ന ചിലരുടെ നാട്യങ്ങള്‍ സഹതാപം അര്‍ഹിക്കുന്നു.
    സാമ്രാജ്യത വികസന മോഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ജനതയെ പോലും എത്രത്തോളം കുരുതി കൊടുത്ത ഒരു രാജ്യം അമേരിക്ക പോലെ വേറെ ഒന്ന് ഉണ്ടാവില്ല.
    നികരഗ്വാന്‍ ഗരില്ലകള്‍ക്ക് ആയുധം നല്കാന്‍ Funding നടത്താന്‍ അവിടത്തെ മയക്കുമരുന്ന് ലോബ്യുമായി കരാര്‍ ഉണ്ടാക്കി സ്വന്തം രാജ്യത്തേക്ക് ഒഴുക്കിയ മയക്കുമരുന്നിനു അടിമകള്‍ ആയി ജീവിതം നശിപ്പിച്ച മനുഷ്യ ലക്ഷങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പികുന്നതാണ്.
    ഗള്‍ഫ്‌ യുദ്ധ കാലത്ത് വിന്യസിച്ച DU (Depleted uranium) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇറാഖിലും അത് പോലെ തന്നെ അതുപയോഗിക്കാന്‍ നിയുക്തരായ്‌ അമേരിക്കന്‍ പട്ടാളക്കരിലും വരുത്തി. ഇതില്‍ ക്യാന്‍സല്‍ പോലുള്ള മാരക രോഗങ്ങള്‍ വരും.

    "When a DU shell is fired, it ignites upon impact. Uranium, plus traces of plutonium and americium, vaporize into tiny, ceramic particles of radioactive dust. Once inhaled, uranium oxides lodge in the body and emit radiation indefinitely. A single particle of DU lodged in a lymph node can devastate the entire immune system according to British radiation expert Roger Coghill."

    The Royal Society of England പ്രസിദ്ധീകരിച്ച ഒരു കണക്കു പ്രകാരം കൂടിയ അളവില്‍ DU ശ്വസികുന്നവരില്‍ ദിവസങ്ങകുള്ളില്‍ അതിന്റെ പ്രത്യഗതങ്ങള്‍ കണ തുടങ്ങും.

    DU weaponry materials അമേരിക്കയിലെ മൂന്ന് പ്രധാന nucelar plants ഇല്‍ ആണ് നിര്‍മ്മിക്കുന്നത് Kentucky, Ohio and Tennessee,എവിടെയെല്ലാം ഇതു കൈകാര്യം ചെയുന്ന തൊഴിലാളികളില്‍ കാന്‍സര്‍ അധികരിച്ച് വരുന്നുണ്ട്.
    അറുപതു കഴിഞ്ഞാല്‍ വരുന്ന സ്വഭാവികതയായി കാന്‍സര്‍ നെ കാണുന്നതിനു പകരം ഇത്തരം യഥാര്ത്യ്ങ്ങളിലൂടെ അന്വേഷണം നടത്തുന്നത് ആണ് യുക്തിപരം. Human welfare index ന്റെ മനോഹരിതയില്‍ മയങ്ങി ആത്മ സായൂജ്യം അടയുന്നവരുടെ ഇടയില്‍ രാജാവ്‌ നഗ്നനനെന്നൂ വിളിച്ചു പറയാന്‍ ഹുസൈന്‍ സാഹിബ്‌ കാണിച്ച തന്റെടമാണ് പലരെയും തങ്ങളുടെ മഞ്ഞ കണ്ണാടിയിലൂടെ കാര്യങ്ങള്‍ കാണാന്‍ പ്രേരിപിച്ചത്‌. ചാടി വീഴുന്നവര്‍ ഹുസൈന്‍ സാഹിബു പറഞ്ഞത് കൊണ്ട് അതിലെ ഇസ്ലാമിക മാനം തിരയുകയാണ്. നേരത്തെ കണ്ടുപിടിച്ചാല്‍ എന്നും ചികിത്സ ഫലപ്രദം ആവുന്ന കാന്‍സര്‍ നെക്കാളും മാരകമാണ് ഇസ്ലാമിനെ കുറിച്ചുള്ള മുന്‍വിധികളുമായി അലയുന്ന ‍മനസ്സില്‍ കാന്‍സര്‍ ബാധിച്ച ഇത്തരം രോഗികള്‍.

    ReplyDelete
  32. Mr.Majeed,

    It is a shocking incident. The observation that the Norway society was afraid of African immigration proved right. The culprit exactly said so.didn't he?

    Dear Hussain saab,

    Your decision to drag Saudi Arabia into the debate was a tactical blunder.That is my personal view.

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.