കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് . അവ എന്തൊക്കെയെന്നു പരിശോധിക്കാം.
1) ലേഖകൻ എഴുതി :
"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്".
ഇത് കളവാണെന്നു സമർത്ഥിച്ച് ഞാന്‍ ഇങ്ങനെ മറുപടി യെഴുതി :
"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ രണ്ടു മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്ന റിയാത്തവരാണ് സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാ ണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽസംഗത്തിന് ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽ തടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാന ലായ എ.ബി.സി ന്യൂസിന്റെ വാർത്ത ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻസുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക് പോയ പോക്ക് വിചിത്രം തന്നെ!
ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്!
മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തര ങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമി ലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന് അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്".
അതിനുള്ള ലേഖകന്റെ മറുപടി നോക്കൂ:
"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരേയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല. അപൂര്‍വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും. മദയാന ചവിട്ടിയാലും ചാകാത്ത വരില്ലേ!?"
"ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം " എന്നൊരു ഏര്‍പ്പാടില്ല "എന്നും" പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും" വാദിച്ച ലേഖകന്‍ ഇപ്പോള്‍ എഴുതുന്നു :"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല "എന്ന് !!!
സൗദിയില്‍ നിയമപരമായി "മാനഭംഗം" തന്നെയില്ലെന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും എഴുതിയ ആള്‍ നിയമം ഇല്ലാതെയും കേസെടുക്കാതെയും പലരേയും ശിക്ഷിക്കാറുണ്ട് എന്ന പുതിയ 'നിയമവിജ്ഞാനകോശം' പുറത്തിറക്കുന്നതു കൌതുകകരമായിട്ടുണ്ട്.അതും വധശിക്ഷകള്‍ !!
കേരള ഡോക്കിന്‍സുമാരുടെ കുതന്ത്രബുദ്ധിയെ നമിച്ചിരിക്കു ന്നു!
2. "അപൂര്‍വ്വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും "എന്നും ലേഖകന്‍ തട്ടിവിടുന്നു .ഡെന്മാര്‍ക്കിനേക്കാള്‍ അപൂര്‍വ്വമാണ് സൗദിയില്‍ മാനഭംഗങ്ങള്‍ എന്നായിരുന്നല്ലോ എന്റേയും വാദം.അപൂര്‍വ്വമായി നടക്കുന്ന കുറ്റത്തിന് അപൂര്‍വ്വമായല്ലേ ശിക്ഷയും സംഭവിക്കൂ ! അപൂര്‍വ്വ കുറ്റങ്ങള്‍ക്ക് വികസിത നാടുകളിലൊക്കെ അപൂര്‍വ്വമല്ലാത്ത ശിക്ഷയാണെന്നാണോ ലേഖകന്‍ ധരിച്ചത്? വികസിത നാടുകളില്‍ ,വിശേഷിച്ചും ശാസ്ത്രസാങ്കേതിക സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്ക യില്‍ മാനഭംഗങ്ങള്‍ അപൂര്‍വ്വമല്ല ,പതിവു സംഭവ ങ്ങളാണ് ( ചായകുടിവാണിഭം എന്ന് പണ്ടൊരു വിദ്വാന്‍ പരിഹസിച്ചത് ആരും മറന്നിരിക്കില്ല ).
അമേരിക്കയിലെ The week-ല്‍ വന്ന ലേഖനത്തില്‍ (17 Feb 2011) ഒരു പെന്റഗണ്‍ വക്താവ് ഇങ്ങനെ പറഞ്ഞതായി കാണാം : "Sexual assault is a wider societal problem". ഏതായാലും സൌദിയിലും തുര്‍ക്കിയിലും ഇറാനിലും മാനഭംഗം ഒരു "സാമൂഹ്യപ്രശ്ന"ത്തിന്റെ റോളില്‍ തിളങ്ങി നില്കുന്നില്ലെന്നെങ്കിലും മനസ്സിലാക്കാം.ഇതൊക്കെ സാമൂഹിക പ്രശ്നങ്ങള്‍ ആകുന്നിടത്താണ് റിപ്പോര്‍ട്ടിങ്, ക്രൈസിസ് കാള്‍സെന്ററുകള്‍ ... ഒക്കെ ആവശ്യമായി വരുന്നതെന്ന പ്രാഥമിക സാമൂഹിക ശാസ്ത്രധാരണയെങ്കിലും ലേഖകന് ഉണ്ടായിരിക്കണം.
ഏതായാലും പീഡന വീരന്മാര്‍ക്ക് സംരക്ഷണവും പ്രമോഷനും നല്‍കുന്ന പ്രതിരോധ സെക്രട്ടിമാരെ ചുമക്കേണ്ട ഗതികേട് മേല്‍ രാജ്യങ്ങള്‍ക്കില്ല!
ഇതൊക്കെ അമേരിക്കയില്‍ കാപ്പികുടിപോലെ പതിവു സംഭവങ്ങളായാതിനാല്‍ സൗദിയും മറ്റും അങ്ങനെയാകാതെ തരമില്ലെന്ന് ലേഖകന്റെ 'യുക്തി ' വാദിച്ചതാകാം ഇത്തരം മഠയത്തങ്ങള്‍ക്കു കാരണം .അമേരിക്കയില്‍ പതിവു സംഭവ ങ്ങളാണെങ്കില്‍ 'പ്രാകൃത'രായ സൗദി അറേബ്യക്കാര്‍ക്കിടയില്‍ ഇതൊക്കെ 'പതിവുപതിവു 'സംഭവങ്ങളാണെന്നും 'യുക്തി 'ധരിപ്പിച്ചു കാണും .അതാണല്ലോ ആധുനിക യുക്തിയുടെ ഗതി !
ഇനി ,വികസിത നാടുകളിലെ ലേഖകന്റെ 'മഹത്തായ 'റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിലേക്ക് അല്പം വെളിച്ചം വീശട്ടെ. പെന്റഗണ് എതിരായി കേസ് ഫയല്‍ ചെയ്ത വനിതാ സൈനിക മിസ് Myla Haider പറഞ്ഞതിങ്ങനെ : "മാനഭംഗത്തിനിരയായവര്‍ സൈനികനേതൃത്വത്തിനു പരാതിനല്‍കിയാല്‍ തിരിച്ചടിയാ യിരിക്കും ഫലം .സ്വയം വിശദീകരണം നല്‍കാന്‍ പോലും അവസരമുണ്ടാകില്ല".പോരെ പൂരം ലേഖകാ! മഹത്തായ വികസനത്തിന്റെയും റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിന്റെയും അപൂര്‍വ്വ ഫലം !!
ലേഖകന്റെ വാക്കുകള്‍ തന്നെ ഇവിടെ ചേര്‍ക്കട്ടെ :
"ഹാപ്പിനസ്സ് ഇന്‍ഡെക്‌സും ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സുമൊക്കെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇതാണ്, ഇതാണ്, ഇതുമാത്രമാണ്!!"
3) "ഇറാന്റെ വിശേഷങ്ങള്‍ക്കും നല്ലൊരു വകുപ്പ് വേറെയുണ്ട്" എന്ന് ലേഖകന്‍ .ജോര്‍ജ്ജ് ബുഷും പിന്നിട് ഒബാമയും 'അടുത്തത് ഇറാന്‍ 'എന്ന് പറഞ്ഞുപറഞ്ഞ് ദിവസങ്ങളെണ്ണാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായില്ലേ ? ഇപ്പോഴോ , വാലും ചുരുട്ടി ഒറ്റയിരുപ്പാണ്. അഫ്ഗാനിലും ഇറാഖിലും കുടുങ്ങിയ വാലുകള്‍ ഉരാനുള്ള തത്രപ്പാട് തന്നെ വിജയിക്കുന്നില്ല.ബി.ബി.സിയും സി.എന്‍ .എന്നും മറ്റു പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതുവരെയും ഇറാനെതിരെ നിരത്തിയ നുണകള്‍ മാധ്യമ നിരൂപകരാല്‍ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. രാഷ്ട്രാന്തരീയ വിവാദങ്ങളില്‍ ബി.ബി.സി,സി.എന്‍ .എന്‍ പോലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ സ്പോണ്‍സേര്‍ഡ് ആയ വ്യാജവാര്‍ത്തകളെ നിരീക്ഷിച്ചു വിശകലനങ്ങള്‍ തയ്യാറാക്കാറുള്ള എനിക്ക് ലേഖകന്‍ ബി.ബി.സി യും സി.എൻ എന്നും
പകര്‍ത്തിവെച്ചാല്‍ പുതുമ തോന്നാനിടയില്ല.ഏതായാലും പാശ്ചാത്യ മാധ്യമനുണകള്‍ പകര്‍ത്തിവെച്ചതു തുറന്നുകാട്ടപ്പെടുമ്പോള്‍ "ഡോ:വിന്‍സ്ലോയുടേത് പോലെ ആധികാരികമാണ് സുക്കര്‍മാന്റെയും " എന്നു കുമ്പസാരിച്ചു നുണകള്‍ വിഴുങ്ങേണ്ട ഗതികേടില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
4) "വൈകാരികമായ പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രം മിച്ചം "എന്നു ലേഖകന്‍ . പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രമേ ഉണ്ടാകൂ എന്നതു പുതിയ ഊര്‍ജജതന്ത്രമാണല്ലോ! അതിരിക്കട്ടെ... പച്ചക്കള്ളങ്ങള്‍ തട്ടിവിടുമ്പോള്‍ വസ്തുതകള്‍ അറിയാവുന്നവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.സത്യസന്ധത കൊണ്ടാ
5) ശതമാനക്കണക്കു തിരുത്തി നിരക്കാക്കിയാണ് പോസ്റ്റിട്ടത് .ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ ശരിയായ കണക്കാണ് ആദ്യന്തം അവതരിപ്പിച്ചത്.ഒരു ചെറിയ ടൈപ്പിങ് പിശകു പോലും ഇല്ലാത്ത, അനേക വര്‍ഷങ്ങളിലെ കുറ്റകൃത്യ ട്രെന്റുകള്‍ താരതമ്യ വിശകലനത്തിനു വിധേയമാക്കുന്ന കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഡാറ്റയാണത്.സാധുവായ ഒരു ചെറുവിമര്‍ശനം പോലും ഉന്നയിക്കാനാകാതെ വരുമ്പോള്‍ ഇതിനെതിരെ പല്ലിളിച്ചാല്‍ 'യുക്തിവാദ'വും 'ശാസ്ത്ര'വും ആകുമെന്നു 'തെളിയിച്ച' ലേഖകനു നന്ദി.
6)അമേരിക്കയെപ്പറ്റി എഴുതിയത് 'മഹത്തായ ശാസ്ത്ര സാങ്കേതിക-വികസിത സംസ്കാര'വുമായി 'പ്രാകൃത' സമൂഹങ്ങള്‍ക്കുള്ള അന്തരം തിരിച്ചറിയാനാണ്.ആധുനിക കാപട്യത്തിന്റെ അന്ത:സത്ത തുറന്നു കാട്ടിയതാണ്.ഇതൊക്കെ വായിച്ച് അസ്വസ്ഥനായ ലേഖകന്‍ എഴുതി :
"അമേരിക്ക, അമേരിക്ക, ...അമേരിക്കാാാ!!!!!! പശുവിനെകുറിച്ച് അഞ്ചു വാചകമെഴുതാന്‍ പറയുമ്പോള്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പത്ത് വാചകമെഴുതുന്നത് കണ്ടുനില്‍ക്കാന്‍ രസമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ക്കൊരു പരിഹാരമാകുന്നില്ലല്ലോ. നാം പറഞ്ഞുവരുന്നത് സൗദിയെക്കുറിച്ച് സൗദി...സൗദി..സൗദി... Please note the point."
ശ്രീനിവാസന്‍ ശൈലിയില്‍ പറഞ്ഞാല്‍ "അമേരിക്കയെപ്പറ്റി മാത്രം മിണ്ടരുത് !!" ഒരു ടിപ്പണികൂടി --"സൗദി അറേബ്യയെകുറിച്ചു മാത്രം മിണ്ടുക".ഏതായാലും ലേഖകന്‍ ഒറ്റവാക്യത്തില്‍ ശ്രീനിവാസനെയും കടത്തിവെട്ടിയതിന് അനുമോദനങ്ങള്‍ !
7) ലേഖകന്‍ എഴുതി :
"ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും?
Please do not practice 'hit and run 'policy. Kindly stay your ground. I am here. Now at SAUDI
വേണമെങ്കില്‍, മുമ്പ് ഓര്‍ഡര്‍ ചെയ്ത നിലയ്ക്ക്, ഒന്നു രണ്ടു ടീസ്പൂണ്‍ 'ഇറാനാ'കാം. വിരോധമില്ല".താങ്കള്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാനല്ലല്ലോ മുസ്ലിം രാജ്യങ്ങളുടെ കാര്യം എടുത്തിട്ടത് ? താങ്കളുടെ ആദ്യ ഡെന്മാര്‍ക്ക് ലേഖനത്തില്‍ തന്നെ ഇവയൊക്കെയുണ്ട്. മറന്നു പോയെങ്കില്‍ (വായിച്ചുകളയുന്ന ഒരാളാണെന്ന് മുന്‍പ് താങ്കള്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു !) താങ്കളുടെ വരികള്‍ തന്നെ നോക്കൂ :
"മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. "
അഫ്ഗാനിസ്ഥാന്‍ ,ഇറാഖ് ,പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയെ ആദ്യം താരതമ്യപ്പെടുത്തിയതു താങ്കള്‍ തന്നെയല്ലേ? താങ്കളുടെ തന്നെ താരതമ്യത്തിന്റെ അര്‍ത്ഥ ശൂന്യത കൂടുതല്‍ വ്യക്തമാക്കാന്‍ കൂടുതല്‍ മതാധിഷ്ഠിത രാജ്യങ്ങളിലെ ആധികാരിക കുറ്റകൃത്യ നിരക്കുകള്‍ അവതരിപ്പിക്കുക മാത്രമാണു ഞാന്‍ ചെയ്തത്.താങ്കളുടെ സകല വാദങ്ങളും പൊളിഞ്ഞപ്പോള്‍ നിരാശനായി അമേരിക്കയെപ്പറ്റി മിണ്ടരുതെന്നു പറഞ്ഞാല്‍ എന്തു കാര്യം ? താങ്കള്‍ തന്നെ അമേരിക്കയെ കുറിച്ച് ആദ്യ ലേഖനത്തില്‍ പിന്നെയും കുറിച്ചതു നോക്കൂ :
"അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു."
8) "ഇനി ഞാന്‍ അമേരിക്കയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ട് കടക്കും ?"എന്നാണ് താങ്കളുടെ ചോദ്യം.താങ്കള്‍ അമേരിക്കയെകുറിച്ച് എത്രയോ പറഞ്ഞു തുടങ്ങിയെന്ന കാര്യം തന്നെ ഒരാഴ്ച്ചക്കകം മറന്നുപോയാല്‍ ഞാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല രവിചന്ദ്രന്‍ ! താങ്കള്‍ തന്നെ
വഴി പറഞ്ഞുതാ !! സര്‍വ്വാത്മനാ ഞാന്‍ സ്വീകരിക്കാം.
9) ലേഖകന്‍ എഴുതി :
"നേരിട്ടിറങ്ങി പൊതുസമൂഹത്തില്‍നിന്നും ഡേറ്റാ സ്വീകരിക്കുന്നതും ബന്ധപ്പെട്ട അധികൃതര്‍ പടച്ചുവെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ് ഡേറ്റയുടേയും അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്."
ബന്ധപ്പെട്ട സ്വീഡിഷ്,ഡെന്മാര്‍ക്ക്,അമേരിക്കന്‍ അതികൃതര്‍ "പടച്ചു വെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്പോൺസേർഡ് ഡാറ്റയുടെയും അടിസ്ഥാനത്തില്‍ " തന്നെയാണ് സുക്കര്‍മാന്റെ എല്ലാ പഠനങ്ങളും നിലകൊള്ളുന്നത്. ഡോ:വിൻസ്ലോയുടെതും അങ്ങനെ തന്നെ .എന്നാല്‍ സുക്കര്‍മാന്റെ നിഗമനം വിഴുങ്ങുന്ന ലേഖകന്‍ ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ തൊഴിക്കുന്നത് എന്തിനാണെന്നതിന് അക്കാദമികമായ യാതൊരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ല.വിന്
"അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ...
സ്കാന്റിനേവിയന്‍ രാജ്യങ്ങളുടെ "കടുത്ത ആരാധകനായ "(കുറഞ്ഞ അനുഭാവമൊന്നുമല്ല,"കടുത്ത ആരാധന" തന്നെ !!)ഒരാളെഴുതിയ "അത്ര ഗഹനമല്ലാത്ത" ഒരു കൃതി അപ്പടി വിഴുങ്ങിയിട്ട് സൗദി അറേബ്യയോട് അല്പം പോലും അനുഭാവമുണ്ടെന്നു കരുതാനാവാത്ത ഡോ:വിന്‍സ്ലോയുടെ ഏറ്റവും ഗഹനവും ആധികാരികവുമായ ഒരു ഡാറ്റയാണ് താങ്കള്‍ തിരസ്കരിക്കുന്നത് !ഇതു കാപട്യമല്ലെങ്കില്‍ മറ്റെന്താണ് ? ഈ ന്യായമായ സംശയത്തിനു മുന്നില്‍ കാലിടറിയ ലേഖകന്‍ മറുപടിയില്‍ ഇങ്ങനെ സമ്മതിക്കുന്നു :
"റോബര്‍ട്ട് വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ. വാദത്തിന് വേണ്ടി ഇരുവര്‍ക്കും തുല്യ ആധികാരികത തന്നെ കല്‍പ്പിച്ചുകൊള്ളു. അപ്പോള്‍പ്പിന്നെ നോക്കേണ്ടത് നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളുമാണ്. പിന്നെ നോക്കാനുള്ളത് ഇതു സംബന്ധിച്ച പൊതുബോധവും കണ്‍മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളുമാണ്. ആ വിഭാഗങ്ങളില്ലാം സൗദി അറേബ്യ കുഴഞ്ഞുവീഴുകയാണ്. അത്രയേ ഞാന്‍ പറഞ്ഞുള്ളു. അല്ലെങ്കില്‍ തെളിയിക്കുക."
"റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ "എന്ന് ഇപ്പോള്‍ പറയുന്ന താങ്കള്‍ ടൈപ്പിങ് അബദ്ധം എന്ന ആരോപണം എന്തു ചെയ്തു ?! " നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളും " "ഇതു സംബന്ധിച്ച
പൊതുബോധവും " "കണ്മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളും " താങ്കള്‍ സൂചിപ്പിക്കുന്നു.ഇവ എങ്ങനെയാണ് ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ ദുര്‍ബലമാക്കുന്നതെന്നു മാത്രം താങ്കള്‍ വ്യക്തമാക്കുന്നില്ല. "സൗദി കുഴഞ്ഞു വീഴുകയാണ് " എന്നെഴുതിയ താങ്കളാണ് യാഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ക്കു മുന്നില്‍ കുഴഞ്ഞു
വീണതെന്ന് മുകളിലെ വിവരണങ്ങള്‍ തെളിയിക്കുന്നില്ലേ ? കുഴഞ്ഞുവീണുവെന്നു മാത്രമല്ല "റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ " എന്നു കുമ്പസാരിക്കേണ്ടിയും വന്നില്ലേ ?
ലോകമെമ്പാടുമുള്ള ആധികാരിക ഏജന്‍സികളുടെ കണക്കുകളും യു.എന്‍ .റിപ്പോര്‍ട്ടുകളും ഡോ:വിന്‍സ്ലോയുടെ വിശകലനത്തെ ശരിവെക്കുന്നു.കണ്മുന്നിലെ യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ. ഇതിനൊക്കെ ഏക അപവാദം താങ്കളുടെ 'ബോധം ' മാത്രമാണ്. അതാണ് "പൊതുബോധം" എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നുമാത്രം !
ഡോ:വിന്‍സ്ലോയുടെ വിശകലനം ശരിയല്ലെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കാണെന്നിരിക്കെ "അല്ലെങ്കില്‍ തെളിയിക്കുക" എന്നു പറഞ്ഞു മുങ്ങിയതു തമാശയായിടുണ്ട്! ഇതല്ലേ "വേഷം കെട്ടി ദാഹിക്കുന്ന"വരുടെ ഒത്ത ലക്ഷണം !!
10) "വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് ചെമ്പാണെങ്കില്‍ സുക്കര്‍മാന്റേത് സ്വര്‍ണ്ണമാണ്" എന്ന് ലേഖകന്‍ .സുക്കര്‍മാന്റേത് സ്വര്‍ണ്ണമാകുന്ന തെങ്ങനെയെന്നു ലേഖകന്റെ വിവരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം .അദ്ദേഹത്തിന്റെ വാക്കുകള്‍ :
"അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്."
മദ്യം കഴിച്ചുകൊണ്ടിരിക്കെ ലഹരിബാധിതനായ ഒരാള്‍ ചാടിയെഴുന്നേറ്റു തുറന്നടിച്ച കാര്യങ്ങളാണ് സ്വര്‍ണം! ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കിയ, സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ ചെമ്പും !
"ഒരാള്‍ പറഞ്ഞു " , "ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു" ....എന്നിത്യാദി മറ്റുള്ളവര്‍ക്കു സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളാണു സ്വര്‍ണം !! ആര്‍ക്കും പരിശോധിച്ചു സ്ഥിരീകരിക്കാവുന്ന ഇന്റര്‍പോള്‍ ഡാറ്റയാണ് ചെമ്പ് !!! 'സ്വര്‍ണ ഡാറ്റ ' വേണ്ടവര്‍ ബാറിലേക്കും 'ചെമ്പു ഡാറ്റ' വേണ്ടവര്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തും പോകുക !.
11) സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ലെന്നും "പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ടു വേണ്ടേ അറിയാന്‍ " എന്നും പച്ചക്കള്ളം എഴുതിയ ലേഖകന്‍ കളം മാറ്റിച്ചവുട്ടി ഇങ്ങനെ തട്ടിവിടാന്‍ നിര്‍ബന്ധിതനായി :
"ഇനി അത്യപൂര്‍വമായിട്ടെങ്കിലും ശിക്ഷിക്കപ്പെടണമെങ്കില്‍ ഇര ധനികപുത്രിയോ പുരോഹിതബന്ധുവോ ആയാല്‍ മാത്രം പോരാ. പ്രതി ദരിദ്രനും സാമൂഹികമായി താണനിലയില്‍ ഉള്ളവനും മതനേതൃത്വത്തിന്റെ പിന്തുണയില്ലാത്തവനുമായിരിക്കണം. സൗദിയിലെ ശിക്ഷയുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ അവിടെ ഉപരിവര്‍ഗ്ഗത്തിനും അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയമവ്യവസ്ഥയുടെ "ശല്യ'മില്ലെന്നതാണ്."
ജാളൃത മറക്കാനുള്ള ഈ പുതിയ നുണകള്‍ സൗദിയില്‍ ഡെന്മാര്‍ക്കിനേക്കാള്‍ മാനഭംഗം കൂടുതലാണെന്നു തെളിയിക്കുന്നുണ്ടോ?സ്കാന്റിനേവിയൻ രാജ്യങ്ങളെക്കാ
പണത്തെ പൂജിക്കുകയും മുതലാളികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വിടുവേല ചെയ്യുകയും സമ്പന്ന വിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക 'സംസ്കാരം 'ആഗോളവത്ക്കരിക്കുകയും ചെയ്ത ആധുനിക പാശ്ചാത്യന്‍ വ്യാവസായിക നാടുകളുടെ കുഴലൂത്തുകാരായ യുക്തിവാദികള്‍ സൗദിയില്‍ സമ്പന്ന വിഭാഗത്തിനു സ്വാധീനവും ദരിദ്രവിഭാഗത്തിന് അവഗണനയുമാണ് എന്നൊക്കെ തട്ടിമൂളിക്കുന്നതു ചിരിക്കു വക നല്‍കുന്നുണ്ട്. ആധുനിക കോളനി വാഴ്ച്ചയുടെ പ്രത്യായശാസ്ത്രമായ യുക്തിവാദ-ഭൌതികവാദത്തിന്റെ അപ്പോസ്തലന്മാരുടെ ദാരിദ്ര്യാനുരാഗത്തിനു മുന്നില്‍ മുതലക്കണ്ണീർ ഒന്നുമല്ല തന്നെ !
ഇര ധനികപുത്രിയായത്തിന്റെ പേരിലും പ്രതി ദാരിദ്രനായതിന്റെ പേരിലും മാത്രം ശിക്ഷിക്കപ്പെട്ടതിനു് ഉദാഹരണമായി ഒരു വ്യാജവാര്‍ത്ത പോലും ലേഖകനു ചൂണ്ടിക്കാട്ടാനില്ല . ഒരുദാഹരണം പോലും സ്റ്റോക്കില്ലെങ്കിലും നുണകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുക എന്നതാണ് കേരളിയ യുക്തിവാദികളുടെ പതിവു ശൈലിയെന്നു ഇതില്‍ നിന്നു വ്യക്തം . ആദ്യം എഴുതിവിട്ട കല്ലുവെച്ച നുണകളെ സംരക്ഷിക്കാന്‍ മറ്റൊരു കൂട്ടം കല്ലുവെച്ച നുണകള്‍ !!
1998 ജൂണ്‍ 3ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിതാ : മകലൂഷ് ലാന്‍ എന്ന ബ്രിട്ടീഷ് കാരിയെ ഇവോണ്‍ ഗിൽഫോർസിന്റെ വധത്തില്‍ പങ്കാളിയാണെന്നു കണ്ട് സൗദി ഗവണ്മെന്‍റ് ജയിലിലടച്ചുവെന്ന്! കൂട്ടത്തില്‍ മേരി ബെല്‍ അടക്കം മറ്റു രണ്ടു ബ്രിട്ടിഷുകാരികളെയും ശിക്ഷിച്ചിരുന്നു !!
ഇവയൊന്നും , കുറ്റകൃത്യങ്ങളും മാനഭംഗങ്ങളും ഡെന്മാര്‍ക്കിനെക്കാള്‍ സൗദിയില്‍ കൂടുതലാണെന്നു തെളിയിക്കുന്നില്ലെന്നു കൂടി മനസ്സിലാക്കിയാല്‍ നന്ന്. ഡെന്മാര്‍ക്കിനെ വെള്ളപൂശാനായിരുന്നല്ലോ ഈ നുണകളത്രയും തട്ടിവിട്ടത് !
12) ലേഖകന്‍ തുടരുന്നു :
"ഏഷ്യക്കാരനും കറുത്തവനും എളുപ്പം അയവങ്ങള്‍ നഷ്ടപ്പെടുന്നു. നൗഷാദുമാര്‍ പിറക്കുന്നത് അങ്ങനെയാണ്. നൗഷാദ് എന്റെ ജില്ലക്കാരനാണ്. രണ്ടുവര്‍ഷത്തിന് മുമ്പ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാതിരുന്നതിന് അദ്ദേഹം നന്ദി പറഞ്ഞത് മുസ്‌ളീം മതദൈവത്തോടാണ്. ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ?"
മറ്റൊരു പച്ചക്കള്ളം കൂടി .നൌഷാദിന്റെ കണ്ണു നഷ്ടപ്പെടുത്തുന്ന ശിക്ഷ പിന്‍വലിക്കപ്പെട്ടതിനു കാരണം നൌഷാദിന്റെ അടിയേറ്റ് കണ്ണു നഷ്ടപ്പെട്ട വാദി മാപ്പു കൊടുത്തതു കൊണ്ടാണ്. ഈയിനത്തില്‍ അഞ്ചുപൈസ പോലും നൌഷാദ് കൊടുത്തിട്ടില്ല. നൌഷാദ് പണം നല്‍കി,പണം നല്‍കിയാല്‍ ശിക്ഷ റദ്ദാക്കപ്പെടും , പണമില്ലെങ്കില്‍ രക്ഷയില്ല ....എന്നിങ്ങനെ എത്ര നുണകളാണ് തന്റെ ജില്ലക്കാരന്റെ കേസിനെപ്പറ്റി ലേഖകന്‍ തട്ടിവിട്ടത് !! ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ .ഇതു സംബന്ധമായ ന്യൂസിന് (23 Jan 2006) നല്‍കിയ ശീര്‍ഷകമെങ്കിലും ലേഖകന്‍ വായിച്ചിരുന്നെങ്കില്‍ ( 'Noushad not to loose eye as Saudi victim pardons him' ) ഇത്തരം മുഴുനീള വിവരക്കേടുകള്‍ എഴുതേണ്ടി വരില്ലായിരുന്നു! (ആക്രമണത്തിനു ഇരയായവര്‍ പ്രതികള്‍ക്കു മാപ്പു നല്‍കുകയാണെങ്കില്‍ ശിക്ഷ റദ്ദാക്കപ്പെടുന്ന നിയമം ഇസ്ലാമിക നിയമത്തിന്റെ ഭാഗമാണെന്ന് സ്വന്തം നാട്ടിലെ പത്രങ്ങള്‍ പോലും സൂക്ഷ്മമായി വായിക്കാത്തവരുണ്ടോ അറിയുന്നു ! സ്വന്തം ജില്ലക്കാരനായ നൌഷാദിന്റെ കേസിനെപ്പറ്റി തെറ്റായ ധാരണ മാത്രമുള്ള ലേഖകന്‍ സൌദിയേയും തുര്‍ക്കിയേയും ഇറാനെയും കുറിച്ച് എഴുതിയാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ !!)
13) ലേഖകന്‍ തുടരുന്നു :
"ചോദ്യമിതാണ്: സൗദി അറേബ്യയില്‍ എത്ര അമേരിക്കന്‍ പൗരന്‍മാരുടെ തല വെട്ടിയിട്ടുണ്ട്? എത്രപേര്‍ കാരഗ്രഹത്തില്‍ കിടക്കുന്നു?ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതി.അമേരിക്കക്കാരെ പോലെ ഇത്രയും ഉന്നതമായ ധാര്‍മ്മിക-സദാചാരശീലമുള്ള ജനത വേറെയുണ്ടോ? ഡേറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക."
അമേരിക്കയില്‍ മാനഭംഗവീരന്മാരായി വിലസുന്നവരും കൊലപാതകികളും മോഷ്ടാക്കളുമായി വിഹരിക്കുന്നവരും സൌദിയില്‍ മര്യാദക്കാരായില്ലെങ്കില്‍ ശരിയാവില്ലെന്ന കാര്യം സൌദിയിലെ അമേരിക്കാര്‍ക്കറിയാം (ലേഖകന് അറിയില്ലെങ്കിലും ).അമേരിക്കയിലെ National Victims Center കണക്കു പ്രകാരം 1990-ല്‍ മാത്രം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (6,83,000) മാനഭംഗങ്ങള്‍ അമേരിക്കയില്‍ സ്ത്രികള്‍ക്കു നേരെ ഉണ്ടായി. ഇവരൊക്കെ സൗദിയിലെത്തിയാല്‍ ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍
നടത്തുമോ രവിചന്ദ്രാ? ഒരിക്കലുമില്ല.ഇതിനുകാരണം അമേരിക്കക്കാരുടെ ധാര്‍മിക സദാചാരബോധാമാണെന്ന താങ്കളുടെ ധാരണ ബഹു തമാശ തന്നെ!
അമേരിക്കക്കാരുടെ ധാര്‍മിക സദാചാര ബോധമാണെങ്കില്‍ ഒരു വര്‍ഷം അമേരിക്കയില്‍ ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍ നടക്കുമോ ? താങ്കളുടെ 'യുക്തി' തലകുത്തി നില്‍ക്കുക(അതോ കിടക്കുകയോ ?)യാണ്.സൗദി സമൂഹത്തിന്റെ ധാര്‍മിക സദാചാര ബോധവും അതു
പ്രതിഫലിപ്പിക്കുന്ന കര്‍ശന നിയമങ്ങളുമാണ് അവിടത്തെ അമേരിക്കക്കാരനെ മര്യാദക്കാരാക്കുന്നത് .ഇത്തരം സാമാന്യ വിവരമോ ചിന്താശീലമോ അശേഷമില്ലാതെ ലേഖകന്‍ വെല്ലുവിളിക്കുകയാണ് :"ഡാറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക ".!!
അമേരിക്കക്കാരുടെ മാനഭംഗ'സംസ്കാരം' സാമൂഹിക പ്രശ്നമായതിനെപ്പറ്റി ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് താഴെ ചേര്‍ക്കുന്നു :
"അമേരിക്കയിലെ വനിതാ സൈനികര്‍ പുരുഷ സൈനികരുടെ ബലാല്‍സംഗം സഹിക്കാന്‍ കഴിയാതെ പൊറുതിമുട്ടി ഡിഫെന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ പ്രതിചേര്‍ത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത (New York Times , 2011 Feb 15) (അമേരിക്കയിലെ സര്‍ക്കാര്‍ അനുകൂലമായ പ്രമുഖ പത്രത്തിലും "Typing Error" സംഭവിച്ചുവെന്ന എതിര്‍വാദം വരില്ലെന്ന പ്രതീക്ഷയോടെ...) . ഡിഫെന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ,മുന്‍ ഡിഫെന്‍സ് സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെല്‍ഡ് എന്നിവര്‍ ബലാല്‍സം ഗക്കാരായ പുരുഷസൈനികരെ സംരക്ഷിക്കുകയും ജോലിക്കയറ്റം നല്കുക യും ചെയ്തു എന്നാണ് ഫെഡറല്‍ ലോസ്യൂട്ടില്‍ പറഞ്ഞിട്ടുള്ളത്. ബലാല്‍സംഗം ദിനചര്യയാക്കിയവരെ സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്യുന്ന അമേരിക്കയെ ലോകോത്തര വികസിത-സംസ്കാര മാതൃകയാക്കുകയും ബലാല്‍സംഗക്കാരെ വധിക്കുക വരെ ചെയ്യുന്ന സൗദി അറേബ്യയെ പ്രാകൃത രാജ്യമാക്കുകയും ചെയ്യുന്ന യുക്തി വാദ-നിരീശ്വര വാദം സാംസ്കാരിക ബോധമുള്ളവര്‍ക്കു നാണക്കേടാണ്(ഈ 'നാണക്കേടി'ന്റെ ചരിത്രപരമായ വേരുകള്‍ മറ്റൊരു വിഷയമായ തിനാല്‍ തത്കാലം മാറ്റിവെയ്ക്കുന്നു).
'ന്യൂയോര്‍ക്ക് ടൈംസി'ല്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ : Military Is Rife With sexual Abuse (A Report By:Ashley Parker) . നാടിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറായി വരുന്ന വനിതാ സൈനികര്‍ക്കു വരെ രക്ഷയില്ലാത്ത നാടാണ് അമേരിക്ക.(മറ്റു വികസിത നാടുകളിലെ സ്ഥിതിവിവരക്കണക്കു കളുടെ മലര്‍മഞ്ചല്‍ തത്ക്കാലം തുറക്കുന്നില്ല ;ആവശ്യമെങ്കില്‍ പിന്നീട്) .സൈന്യത്തിലെ ബലാല്‍സംഗം വ്യാപകമായൊരു സാമൂഹിക പ്രശ്നമായതിനാല്‍ അതിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയില്‍ സംഘടന പോലും രൂപം കൊണ്ടിട്ടുണ്ട്- Service Women's Action Network. വില്‍കിന്‍സ് എഴുതിയ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് 'Rape Epidemic Plagues US Military' (18 Feb 2011) . വനിതാ സൈനിക രുടെ മാനത്തിനു പോലും വിലയില്ലാത്ത ഐക്യനാടുകളില്‍ സാധാരണ പൌരന്മാരുടെ കാര്യം പറയണോ? സ്വര്‍ണ്ണത്തിനു തുരുമ്പു പിടിച്ചാല്‍ ഇരുമ്പിന്റെ കഥ പറയണോ ?(ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് ;വേലി തന്നെ മാനം തിന്നുന്ന അമേരിക്കന്‍ പാഠങ്ങള്‍ "എത്ര കുറച്ചു പറയുന്നുവോ അത്രയും നന്ന്" !!)."
ഇതേപ്പറ്റി ഒരക്ഷരം ഉരിയാടാതെ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച് പോസ്റ്റിട്ട ലേഖകന്‍ അമേരിക്കക്കാര്‍ക്ക് "ഉന്നതമായ ധാര്‍മ്മിക സദാചാരശീല"മില്ലെന്നു തെളിയിക്കാന്‍ എന്നെ വെല്ലുവിളിച്ചതു കേമമായിട്ടുണ്ട് !! ഏതായാലും അമേരിക്കക്കാരുടെ "ഉന്നതമായ ധാര്‍മ്മിക സദാചാരശീലം" തെളിയിക്കാന്‍ സൗദി
അറേബ്യയിലേക്കു പോകേണ്ട ഗതികേട് ലേഖകനുണ്ടായതു വിധിവൈപരീത്യം തന്നെ !
14) ലേഖകന്‍ എഴുതി :
"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്‍."
ഇതിനു മറുപടിയായി ഞാനെഴുതി :
"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ രണ്ടു മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്നറിയാ ത്തവരാണ് സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽ സംഗത്തിന് ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽതടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാനലായ എ.ബി.സി ന്യൂസിന്റെ വാർത്ത ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻ സുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക് പോയ പോക്ക് വിചിത്രം തന്നെ!
ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്!
മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തരങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമിലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന് അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്."
അപ്പോള്‍ ലേഖകന്റെ മറുപടി നോക്കൂ :
(6)......സൗദി മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് തരക്കേടില്ലാത്ത തമാശ തന്നെയെന്ന് സമ്മതിക്കണം. 'വളേരേ' വിശ്വസനീയമായ ഒന്ന്!! ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ഉടനെ തന്നെ സംഭവസ്ഥലത്തുവെച്ച് തല വെട്ടുകയായിരുന്നുവോ സര്‍? അതോ പിന്നീടാണോ ആ 'നീതി' നടപ്പിലാക്കിയത്? പ്രതികള്‍ ബലാല്‍സംഗം ചെയ്തതാണെന്ന് തെളിയച്ചതെങ്ങനെയെന്നും റപ്പോര്‍ട്ടിലുണ്ടെന്ന് ആശിക്കട്ടെ. In Saudi Arabia marriage very often proves to be an institution for constitutionlized rape. Because the wife can't complain against 'marital sexual abuse'. You may kindly enquire.
സ്ത്രീകള്‍ക്കെതിരെയുള്ള ഭീകരതയില്‍ ലോകറിക്കാഡിട്ട സൗദി മന്ത്രാലയം(ഏത് മന്ത്രാലയമാണാവോ? വിനോദ-ടൂറിസം വകുപ്പല്ലെന്ന് കരുതട്ടെ) ഇങ്ങനെ മുഖംമിനുക്കാന്‍ കെട്ടിയെഴുന്നെള്ളിക്കുന്ന 'രസഗുളകള്‍' ഇവിടെ ഉദ്ധരിച്ചത് മോശമായിപ്പോയി. ഇതേ കിട്ടിയുള്ളോ!? പിന്നെ ഒരു എ.ബി.സി ന്യൂസും. അങ്ങനെ കാര്യം തീര്‍പ്പായി. സൗദിയില്‍ ഇതുവരെ മാനഭംഗത്തിന് രണ്ടുപേരെ തലവെട്ടുകയും ഏഴുപേരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ വന്നതിന് ശേഷമുള്ള മൊത്തം കണക്കാണോ ഇത്? അപ്പോള്‍ ബാക്കി മാനഭംഗങ്ങളുടെയൊക്കെ കാര്യം എന്തായി സര്‍?മാനഭംഗപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടോ? ചെയ്യുമ്പോഴൊക്കെ ഇതേ ശിക്ഷ ഉണ്ടാകാറുണ്ടോ?"
......
"ബലാല്‍സംഗം നാലാള്‍ കാണ്‍കെ ചെയ്യുകയെന്നത് വലിയ വിഷമം പിടിച്ച പണി തന്നെയാണ്. ഞാന്‍ പറഞ്ഞതും മറ്റൊന്നല്ല. പക്ഷെ ഇസ് ളാമിക നിയമമനുസരിച്ച് മാനഭംഗത്തിന് ശിക്ഷിക്കണമെങ്കില്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണം. അല്ലെങ്കില്‍ മറിച്ച് തെളിയിക്കുക."ഒന്നാന്തരം സമർത്ഥനം!! ഏതായാലും പുരോഗതിയില്ല എന്നു പറഞ്ഞുകൂടാ. ഇസ്ലാമിക നിയമ പ്രകാരം സൌദിയില്‍ നിയമപരമായി 'മാനഭംഗം' തന്നെയില്ലെന്നും കേസേടുക്കാറു പോലുമില്ലെന്നും നുണകളെഴുതി വിട്ട ലേഖകന്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതു പുരോഗതി തന്നെ!!! മാനഭംഗത്തിനു തടവുശിക്ഷയും വധശിക്ഷയും നല്‍കിയതിന്റെ വാര്‍ത്ത തയ്യാറാക്കിയതാരാണ്? ഇസ്ലാമിക നിയമപ്രകാരം തടവുശിക്ഷയും വധശിക്ഷ വരെയും നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണ്? ....എന്നൊക്കെ നുണപ്രചാരണത്തിനു ശേഷമാണെങ്കിലും അന്വേഷിക്കാന്‍ തോന്നിയതു ശുഭലക്ഷണം !
മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളില്‍ നിന്നു് ഇനി വസ്തുതപരമായ യാതൊന്നും കിട്ടാനില്ലെന്നും കിട്ടുന്നതൊക്കെ അക്കിടി പറ്റുന്ന നുണകളാണെന്നും ലേഖകന് ഇപ്പോളും ബോദ്ധ്യമായിട്ടുണ്ടെന്നു കരുതുന്നില്ല.എങ്കിലും ഇതൊക്കെ ഇപ്പോഴെങ്കിലും അന്വേഷിച്ചു തുടങ്ങിയതിനു നന്ദി. കൂടുതല്‍ മഠയത്തരങ്ങള്‍ എഴുതുന്നതിനു മുന്‍പ് കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നത് വിദ്യാര്‍ത്ഥിക്കു മാത്രമല്ല അദ്ധ്യാപകനും നല്ലതാണല്ലോ .
പച്ചനുണകള്‍ തട്ടിവിട്ടത് സയുക്തികം തെളിവുകള്‍ നിരത്തി ഖണ്ഡിക്കപ്പെട്ടപ്പോള്‍ ലേഖകന്‍ കിടന്നു പുളയുന്നതു കണ്ടില്ലേ ? വിവരക്കേടുകളില്‍ നിന്നും ജനിക്കുന്ന കുറെ മഠയന്‍ സംശയങ്ങള്‍ പരിഹാസത്തില്‍ പൊതിഞ്ഞു നിരത്തിയാല്‍ സമര്‍ത്ഥ നമാകുമെന്നു ധരിച്ച ലേഖകന്‍ മറ്റെന്തു ചെയ്യാന്‍ ?!
ഏതായാലും ഇത്തരം സംവാദങ്ങള്‍ക്കു ചാടിയിറങ്ങുന്ന ഇക്കൂട്ടര്‍ക്ക് സാമാന്യ വിവരമെങ്കിലും ഉണ്ടാകുമെന്ന ധാരണ തെറ്റാണെന്നു വ്യക്തമായില്ലേ?!!!
15) ലേഖകന്റെ വമ്പന്‍ സംശങ്ങള്‍ നോക്കൂ :
"വാര്‍ത്തകള്‍ തപ്പിയെടുത്ത് ഹാജരാക്കുമ്പോള്‍ അതിന് അല്‍പ്പം ആനച്ചന്തമൊക്കെ നാം പ്രതീക്ഷിക്കും. പക്ഷെ അതിവിടെ കാണാനില്ല.ബലാല്‍സംഗം ചെയ്തതിന് ഒരു കൂട്ടര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷം തടവു കൊടുക്കുകയും മറ്റൊരു കൂട്ടരുടെ തല വെട്ടുകയുമോ? ഇതെന്തു നീതിന്യായം? സൗദി നിയമത്തില്‍ നിലനില്‍ക്കുന്ന നഗ്നമായ വിവേചനമല്ലേ സര്‍ ഈ കാണുന്നത്? അങ്ങയെപ്പോലെ ധര്‍മ്മിഷ്ഠനായ ഒരാള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഹമുറാബി നിയമങ്ങള്‍ (Hamurabi code) ആധാരമാക്കി രൂപം കൊണ്ട ഒരു നിയമവ്യവസ്ഥയില്‍ 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' എന്നതാണ് കണക്ക്. ആ നിലയ്ക്ക് ബലാല്‍സംഗത്തിന് ശിക്ഷയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇവിടെ സൂചിപ്പിക്കുന്ന രണ്ടെണ്ണവും ആ ഗണത്തില്‍ പെടുന്നില്ല.എന്താവാം ശിക്ഷാരഹസ്യം??!! ഈ രണ്ടു റിപ്പോര്‍ട്ടുകളും താങ്കളെ ഒട്ടു സഹായിക്കുന്നില്ലല്ലോ ശ്രീ.എന്‍.എം.ഹുസൈന്‍."
രണ്ടാളുകളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു വധശിക്ഷയും രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും മൂന്നു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും വിധിക്കുകയും മറ്റു് ആറു പ്രതികളെ വെറുതെ വിടുകയും ചെയ്തു എന്ന വാര്‍ത്ത (സാധാരണ പത്രങ്ങളില്‍ വരുന്നത് ) വായിക്കുന്ന പ്രൊഫ:രവിചന്ദ്രന്‍ ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ് !!!: രണ്ടാളുകളെ കൊലപ്പെടുത്തിയാല്‍ ഒരാള്‍ക്ക് വധശിക്ഷയും രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവും മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ആറുപ്രതികളെ വെറുതെ വിടുകയും ചെയ്യുകയോ ? ഇതെന്തു നീതിന്യായം ? നഗ്നമായ വിവേചനമല്ലേ ഇത്?!!!
കണ്ണിനു കണ്ണ് ,പല്ലിന് പല്ല് എന്നതുപോലെ ബലാല്‍സംഗത്തിനു ബലാല്‍സംഗം എന്നും ഹമുറാബി നിയമവ്യവസ്ഥയില്‍ ഉള്ളതായി ലേഖകന്‍ ധരിച്ചാലും അത്ഭുതമില്ല!!! ഒരു ശരാശരി പത്രവായനക്കാരന്റെ sense പോലും യുക്തി -നിരീശ്വരവാദികളുടെ അഭിനവ ആചാര്യന്മാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നു സഹതപിക്കാനേ നിവൃത്തിയുള്ളൂ.
16) ലേഖകന്റെ ഉപസംഹാരം :
"മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെകൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.
പ്രതികരിച്ചതിന് വളരെ നന്ദി."
ഇതൊന്നും താങ്കള്‍ സൂക്ഷിച്ചു വെക്കാന്‍ അയച്ചതല്ല. യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ബോധാവാനാകാനുള്ള സൂചനകള്‍ മാത്രം. ഇത്തരം ഗുണങ്ങള്‍ സഹജമായുള്ളവര്‍ക്ക് ഇത്തരം പ്രയോഗങ്ങള്‍ അയച്ചുതരുന്നത് അധികപ്പറ്റാണെന്നും അറിയാം. തിരിച്ചയച്ചതിനു നന്ദി. Acknowledged!!!