ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, December 8, 2010

പരിണാമവാദികള്‍ ദൈവത്തിലേക്ക്

'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം ( ഭാഗം - 3 )


പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ ജീവലോകത്തിന് പുറത്ത് ആസൂത്രണം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണം പോലുള്ള സിദ്ധാന്തം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതായത് അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നു എന്നാണിതിനര്‍ഥം! ഇത്രയും കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയല്ലോ.

പരിണാമപ്രകാരമാണ് ജീവജാതികള്‍ ഉരുത്തിരിഞ്ഞതെങ്കില്‍ ദൈവം ആവശ്യമില്ലെന്ന ഡോക്കിന്‍സിന്റെ വാദം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം.
പരിണാമസിദ്ധാന്തം ദൈവത്തെ തിരസ്കരിക്കാനുള്ള ന്യായമാണെന്ന് ഡോക്കിന്‍സ് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പരിണാമം തന്നെയും ദൈവികാസൂത്രണത്തിന് തെളിവാണെന്നാണ് ഇവരുടെ പക്ഷം.


ജീവശാസ്ത്രത്തിനു പുറത്ത് ആസൂത്രണവിരോധം സ്വീകാര്യത നേടിയില്ലെന്നതിരിക്കട്ടെ. 'ആസൂത്രണ'ത്തെ 'തകര്‍ത്തെ'റിഞ്ഞ ജീവശാസ്ത്രമേഖല ഇപ്പോള്‍ പുതിയൊരു പ്രതിഭാസത്തിലേക്ക് നീങ്ങുകയാണത്രെ. ഗ്രന്ഥകാരന്റെ വാക്കുകളിതാണ്: "Has Science Found God? (Answer: No) എഴുതിയ വിക്ടര്‍ സ്റ്റെന്‍ജര്‍ (Victor Stenger), Creation Revisited’എന്ന കൃതിയുടെ കര്‍ത്താവായ പീറ്റര്‍ അറ്റ്കിന്‍സും (Peter Atkins) അത്തരം തിരിച്ചറിവുകള്‍ക്ക് പ്രചാരം നല്‍കാന്‍ യത്നിച്ചവരാണ്. 
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഡാര്‍വിന്റെ സിദ്ധാന്തം വായിച്ചശേഷം സ്വന്തം മനഃസാക്ഷിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതിനുപകരം പ്രകൃതിനിര്‍ധാരണവും പരിണാമവാദവും 'ദൈവലീല'യായി ചിത്രീകരിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചത്. പരിണാമം തുടങ്ങിവെച്ചതും നിയമങ്ങള്‍ ഉണ്ടാക്കിയതും ദൈവമാണെത്രെ.''(53) കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! ദൈവത്തെ 'തകര്‍ത്തുകളയാനാ'ണ് പരിണാമസിദ്ധാന്തം കണ്ടെത്തിയത്. ഇപ്പോള്‍ ചില ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു പരിണാമം തന്നെ ദൈവലീലയാണെന്ന്! ഇതിലപ്പുറമൊരു ദുര്യോഗം പരിണാമവാദികള്‍ക്ക് വരാനുണ്ടോ? പക്ഷേ, അതിനും പഴി ഇങ്ങനെ പറയുന്ന ശാസ്ത്രജ്ഞര്‍ക്കാണ്. ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?


പരിണാമസൈദ്ധാന്തികരായ തന്റെ ആചാര്യന്മാരെപ്പറ്റി റിച്ചാഡ് ഡോക്കിന്‍സിന് കാര്യമായ വിവരമൊന്നുമില്ല എന്ന് ഇത്തരം വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാം. പരിണാമചിന്തക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖരായ ഡോബ്ഷാന്‍സ്കി, റൊണാള്‍ഡ് ഫിഷര്‍, ഹാല്‍ഡേയ്ന്‍ തുടങ്ങി പലരും പരിണാമം 'ദൈവലീല'യായി കണ്ടവരാണ്. (വിശദാംശങ്ങള്‍ക്ക് ഞാനെഴുതിയ 'പരിണാമം: പുതിയ പ്രതിസന്ധികള്‍' എന്ന കൃതി, പേജുകള്‍ 119-123 നോക്കുക).(55)
പക്ഷേ, എന്തുചെയ്യാം, ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് ഇന്നത്തെ നിരീശ്വരവാദികള്‍.


പരിണാമം തന്നെ 'ദൈവലീല'യാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് അവരുടെ മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നുണ്ടല്ലോ. ഈ ശാസ്ത്രജ്ഞരുടെ 'മനഃ സാക്ഷി'ക്കകത്ത് എന്താണുള്ളതെന്ന് ഗ്രന്ഥകാരന് എങ്ങനെ പിടികിട്ടിയാവോ? 'മനസ്സി'ലും 'മനഃ സാക്ഷി'യിലും വിശ്വസിക്കാത്ത നിരീശ്വരവാദികള്‍ അതിനകത്ത് എന്താണുള്ളതെന്ന് അന്വേഷിച്ചതും കൃത്യമായി കണ്ടെത്തിയതും തമാശക്ക് വകനല്‍കുന്നു. ഒരു മനുഷ്യന്റെയും മനഃസാക്ഷിക്കകത്ത് എന്താണുള്ളതെന്ന് മറ്റൊരാള്‍ക്ക് കണ്ടെത്താനാവില്ലല്ലോ. 


ആസൂത്രണവാദത്തെ ദുര്‍ബലമാക്കാന്‍ കഴിവുള്ള ഏകസിദ്ധാന്തം പ്രകൃതിനിര്‍ധാരണമായതിനാല്‍ ജീവലോകത്തിന് പുറത്ത് കാണുന്ന ആസൂത്രണം എങ്ങനെ വിശദീകരിക്കുമെന്നതാണ് ശേഷിക്കുന്ന പ്രശ്നം. ഇതിന് യാതൊരു ഉപായവും ഇതുവരെയും കണ്ടെത്താനായിട്ടില്ലെങ്കിലും നിരീശ്വരവാദികളുടെ വ്യാമോഹങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. ഗ്രന്ഥകാരന്‍ തുടരുന്നത് ശ്രദ്ധിക്കുക: "അതേസമയം ജീവശാസ്ത്രത്തില്‍ മാത്രമല്ല മറ്റു വിജ്ഞാനശാഖകളിലും തിരിച്ചറിവിന്റെ പാത വെട്ടിത്തെളിക്കാനും അന്വേഷണത്തിന് ദിശാബോധം നല്‍കാനും അതിനുകഴിയും.''(56) ജീവശാസ്ത്രത്തില്‍ തന്നെ ജീവോല്‍പത്തി വിശദീകരിക്കാന്‍ പ്രകൃതി നിര്‍ധാരണത്തിന് സാധ്യമല്ല എന്നിരിക്കെ മറ്റു വിജ്ഞാനശാഖകളിലേക്ക് കൂടി അതിനെ കെട്ടിവലിച്ച് എത്തിക്കാനുള്ള ശ്രമം ചിരിക്ക് വകനല്‍കുന്നുണ്ട്. ഡാര്‍വിനിസമുണ്ടായിട്ട് നൂറ്റമ്പത് വര്‍ഷങ്ങളായി. ഇക്കാലത്തിനിടയില്‍ ജീവശാസ്ത്രത്തിന് പുറത്ത് തിരിച്ചറിവിന്റെയും ദിശാബോധത്തിന്റെയും ഏതു പാതയാണ് പ്രകൃതിനിര്‍ധാരണം വെട്ടിത്തുറന്നതെന്നു കൂടി സാമാന്യമായെങ്കിലും ഗ്രന്ഥകാരന് വെളിപ്പെടുത്താമായിരുന്നു! ഏറ്റവും ചുരുങ്ങിയത് ഭാവിഗവേഷകര്‍ക്ക് ഉപകാരപ്പെടുന്ന ഏതാനും മാര്‍ഗരേഖാതത്ത്വങ്ങളെങ്കിലും അവതരിപ്പിക്കാമായിരുന്നു. എത്രപേര്‍ക്കാണ് ഇതുവഴി നോബല്‍ സമ്മാനങ്ങള്‍ നഷ്ടമായത്! സത്യമെന്താണെന്നോ? ജീവലോകത്തിനു പുറത്ത് പ്രകൃതിനിര്‍ധാരണത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് പ്രമുഖ പരിണാമവാദ സൈദ്ധാന്തികര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്! 

ദൈവത്തെ സൃഷ്ടിച്ചതാര്?

അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. സൂക്ഷ്മമായ താത്ത്വിക നിരീക്ഷണങ്ങളാല്‍ സ്ഥാപിക്കപ്പെട്ട അക്വിനാസിന്റെ ദാര്‍ശനിക ന്യായങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല എന്ന് വ്യക്തമാണ്. തത്ത്വശാസ്ത്രത്തിലുള്ള തന്റെ കഴിവുകേട് സമ്മതിച്ചതിലൂടെ ഇക്കാര്യം ഡോക്കിന്‍സ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ദൈവാസ്തിത്വം സംബന്ധമായി നടന്ന ചൂടേറിയ തര്‍ക്കങ്ങളെപ്പറ്റി അദ്ദേഹം അജ്ഞനാണ്. തനിക്ക് തോന്നിയ സംശയങ്ങള്‍ വലിയ താത്ത്വിക വിചാരങ്ങളാണ് എന്ന് സ്വയം ധരിക്കുകയും അവ മഹായുക്തികളാണെന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഡോക്കിന്‍സ് നിരീശ്വരദാര്‍ശനികരെപ്പോലും ധര്‍മസങ്കടത്തിലാക്കും.
മതതത്ത്വശാസ്ത്രത്തിലെ ബാലപാഠങ്ങളിലൊന്ന് സൃഷ്ടിയും സ്രഷ്ടാവും താരതമ്യമര്‍ഹിക്കാത്തവിധം ഭിന്നഗുണങ്ങളുള്ള അസ്തിത്വങ്ങളാണെന്നതാണ്. സൃഷ്ടി സൃഷ്ടിക്കപ്പെട്ടതും സ്രഷ്ടാവ് സൃഷ്ടിക്കപ്പെടാത്തതും (അനാദി-ആരംഭമില്ലാത്തത്) ആണെന്നതാണ് ഇതിലെ പ്രധാന വീക്ഷണം. മതപാഠശാലകളിലെ വിദ്യാര്‍ഥികള്‍ ആദ്യം മനസ്സിലാക്കുന്ന പ്രാപഞ്ചികവീക്ഷണങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഈ ബാലപാഠം പോലും ഗ്രഹിക്കാതെ ഡോക്കിന്‍സ് നടത്തുന്ന നിഴല്‍യുദ്ധം ഡോണ്‍ക്വിക്സോട്ടിനെ ഓര്‍മിപ്പിക്കുന്നു.(57) മതതത്ത്വശാസ്ത്രത്തിലെ ഈ ധാരണ തെറ്റാണെങ്കില്‍ അതിനെ ഖണ്ഡിക്കാവുന്നതാണ്. എന്നാല്‍ അതിനുള്ള ശ്രമം ഡോക്കിന്‍സ് നടത്തിയിട്ടില്ല. പകരം ദൈവശാസ്ത്രത്തില്‍ ഇങ്ങനെയൊരു വീക്ഷണമുണ്ട് എന്ന കാര്യം പോലും ഗ്രഹിക്കാതെയുള്ള വിയോജിപ്പുകളാണ് അവതരിപ്പിക്കുന്നത്.

"ഒറ്റനോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുകയും ആ നിയമങ്ങളൊന്നും ദൈവത്തിന് ബാധകമല്ലെന്ന് പറയുകയും ചെയ്യുന്നതിലൂടെ സ്വയം റദ്ദാക്കപ്പെടുന്ന വാദങ്ങളാണിവയെല്ലാം'' എന്നാണല്ലോ ഗ്രന്ഥകാരന്‍ കുറിക്കുന്നത്. അക്വിനാസിന്റെ സകല തെളിവുകളും പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിനില്ല എന്ന വാദത്തോടെ സ്വയം റദ്ദാവുമെന്ന് ധരിക്കുന്ന നിരീശ്വരവാദി തര്‍ക്കശാസ്ത്രത്തിലെ ഏത് തത്ത്വമാണ് ഇതിന് ആധാരമാക്കിയതെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍!
പ്രപഞ്ചത്തിന്റെ പരിമിതികള്‍ ദൈവത്തിന് ബാധകമാക്കണമെന്ന് പറയുന്നതിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. എല്ലാറ്റിനും കാരണം ദൈവമാണെങ്കില്‍ ദൈവത്തിന്റെ കാരണമെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകണം. ഈ ചോദ്യത്തിന് വന്‍പ്രസക്തിയുണ്ടെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. അദ്ദേഹം എഴുതുന്നു: "ആസൂത്രകനായ ദൈവം എന്ന സിദ്ധാന്തം എപ്പോഴും തട്ടിത്തകരുന്നത് ആരാണ് ദൈവത്തെ സൃഷ്ടിച്ചതെന്ന നിസ്സാര ചോദ്യത്തിനു മുമ്പിലാണ്''(58) അതിനാല്‍ സൃഷ്ടിവാദത്തിനുള്ള തെളിവുകള്‍ക്ക് മുമ്പില്‍ അടിതെറ്റുമ്പോള്‍ ഈ സംശയം ചൂണ്ടിക്കാട്ടി രക്ഷപ്പെടാമെന്ന് അവര്‍ ആത്മാര്‍ഥമായും വിശ്വസിക്കുന്നു. ഗ്രന്ഥകാരന്‍ അനേകം സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം ആവര്‍ത്തിച്ചതായി കാണാം (ഇതിനര്‍ഥം അനേകം സന്ദര്‍ഭങ്ങളില്‍ അടിപതറി എന്നു തന്നെ!).


ദൈവാസ്തിത്വത്തിന് അനുകൂലമായി വിവിധ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകളില്‍ ഒന്നുപോലും അബദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഡോക്കിന്‍സിന് കഴിഞ്ഞിട്ടില്ല. ന്യായങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റുമ്പോള്‍ ചോദിക്കുന്നതിങ്ങനെയാണ്: ശരി, എങ്കില്‍ ദൈവത്തെ ആര്‍ സൃഷ്ടിച്ചു? 


ഒരിടത്ത് ഗ്രന്ഥകാരന്‍ കുറിക്കുന്നു: "എല്ലാം ദൈവമുണ്ടാക്കിയെന്നു പറഞ്ഞിട്ട് ദൈവത്തെമാത്രം ആരുമുണ്ടാക്കിയില്ല എന്നു പറയുന്നത് കബളിപ്പിക്കലാണ്.''(59)
വേറൊരിടത്ത് ഇങ്ങനെ: "ദൈവം മാത്രം എങ്ങനെ യാദൃച്ഛികമായുണ്ടായി? ദൈവത്തിനു കാരണം ദൈവമാണെങ്കില്‍ എല്ലാ വസ്തുവിന്റെയും കാരണം അതാത് വസ്തുവാണെന്ന് വാദിക്കാം''.(60)
ഗ്രന്ഥകാരന്റെ വാക്കുകള്‍: "വാസ്തവത്തില്‍ ആസൂത്രണത്തെയും ആസൂത്രകനെയും (designer) ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രപഞ്ചസൃഷ്ടിവാദം തീരെ ദുര്‍ബലമാണ്. എന്തെന്നാല്‍ ആസൂത്രണം (design) ആസൂത്രകനും ബാധകമാണ്. ആസൂത്രകനെ ആസൂത്രണം ചെയ്യേണ്ടിവരുമ്പോള്‍, പിന്നീട് പരമ്പരയായി പിറകോട്ട് വിശദീകരിക്കേണ്ടിവരുമ്പോള്‍ അത് വെറും സമയം മെനക്കെടുത്തലായിമാറും.''(61)
പ്രപഞ്ചം ആസൂത്രിതമാണെന്നും അതിന് യാദൃച്ഛികത ഒരു വിശദീകരണമേ അല്ലെന്നും സിദ്ധാന്തിക്കുന്ന ഫ്രഡ് ഹോയിലിന്റെ ബോയിങ്-747 വാദത്തെപ്പറ്റി (ഇതെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നുണ്ട്) ഗ്രന്ഥകാരന്‍ കുറിക്കുന്നു: "...ബോയിങ്-747 വാദം ദൈവത്തിന്റെ സങ്കീര്‍ണതക്ക് അടിവരയിടുകയാണ് ചെയ്യുന്നത്.'' ഈ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. അതുകൊണ്ടാണ് വിശ്വാസികള്‍ ദൈവം സര്‍വശക്തനും സര്‍വജ്ഞനും ഒക്കെയാണെന്ന് സിദ്ധാന്തിക്കുന്നത്. പക്ഷേ, അതാ വരുന്നു അടുത്ത ചോദ്യം: "അത് വാസ്തവത്തില്‍ ചോദിക്കുന്ന മറുചോദ്യം ഒരു കാരണവുമില്ലാതെ ദൈവം വെറുതെ ഉണ്ടാകുമോ എന്നാണ്! ദൈവത്തിന് സാധൂകരണമായി അവതരിപ്പിക്കപ്പെടുന്ന ബോയിങ് വാദം ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അടിസ്ഥാന ചോദ്യം ഉന്നയിക്കുന്നതില്‍ അവസാനിക്കുമെന്ന് ഹോയില്‍ കരുതിയിട്ടുണ്ടാവില്ല.''(62)


മറ്റൊരിടത്ത് ഇങ്ങനെയും: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല. നോക്കൂ, നിയമം രാജാവിന് ബാധകമല്ല!''(63)
തത്ത്വശാസ്ത്രത്തില്‍ സാമാന്യധാരണപോലും ഇല്ലാതെ ദൈവാസ്തിത്വം ചര്‍ച്ചചെയ്യാനിറങ്ങിയാല്‍ ഇത്തരം ഗതികേടുറപ്പാണ്. ഒന്നാമതായി, ദൈവത്തിന് ആരംഭമില്ലെന്നാണ് മതം സിദ്ധാന്തിക്കുന്നത്. ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായെന്ന വാദമേ വിശ്വാസികള്‍ക്കില്ല.


ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നും ജനിക്കുന്നതാണ്. പ്രപഞ്ചത്തിന് കാരണം അന്വേഷിക്കേണ്ടിവരുന്നത് അതിന് ഉത്ഭവം ഉണ്ട് എന്നതുകൊണ്ടാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന കാഴ്ചപ്പാടാണ് നിരീശ്വരവാദത്തിന്റെത്. അതുകൊണ്ടാണ് പ്രപഞ്ചത്തിനു കാരണമായ ദൈവമില്ലെന്ന് അവര്‍ പറയുന്നത്. അതായത് ഉത്ഭവമില്ലാത്ത ഒന്നിന് കാരണമോ സ്രഷ്ടാവോ ആവശ്യമില്ലെന്നത് തത്ത്വശാസ്ത്രത്തിലെ അംഗീകൃതമായ ന്യായമാണ്. നിരീശ്വരവാദികളും വിശ്വാസികളും ഇതംഗീകരിക്കുന്നു. എന്നാല്‍ ആരംഭമില്ലാത്തത് പ്രപഞ്ചത്തിനാണോ ദൈവത്തിനാണോ എന്നതാണ് തര്‍ക്ക വിഷയം. പ്രപഞ്ചത്തിനാണെന്ന് നിരീശ്വരവാദികളും ദൈവത്തിനാണെന്ന് വിശ്വാസികളും പറയുന്നു. സ്വാഭാവികമായും പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനു കാരണം ദൈവമാണെന്നും അവര്‍ വാദിക്കുന്നു. നിര്‍വചനപ്രകാരം (by definition) തന്നെ ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്ത ഒന്നിന് (ദൈവമായാലും പ്രപഞ്ചമായാലും) കാരണത്തെയോ സ്രഷ്ടാവിനെയോ അന്വേഷിക്കുന്നത് നിരീശ്വരവാദപ്രകാരം തന്നെ യുക്തിരഹിതമായ സമീപനമാണ്. കാരണം, ഒരിക്കലും ഉത്ഭവിക്കാത്ത, അനാദിയായ, എന്നെന്നും നിലനിന്നിരുന്ന ഒന്നിന് കാരണമുണ്ടാകില്ല. കാരണം എന്ന സങ്കല്‍പം തന്നെ വേണ്ടിവരുന്നത് ഉത്ഭവിക്കുമ്പോള്‍ മാത്രമാണ്. ആരംഭമില്ലാത്തതിന് കാരണമുണ്ടാകുമെന്നോ കാരണം വേണമെന്നോ പറയുന്നത് തന്നെ താര്‍ക്കികമായ അസംബന്ധമാണ്. നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സ് അറിയില്ലെന്നത് രസാവഹമാണ്.


"തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്തറയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്'' എന്ന് എഴുതിയ ഗ്രന്ഥകാരന്‍ ഒരു പരിധിവരെ ഡോക്കിന്‍സിന്റെ വിവരക്കേട് സമ്മതിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹം തുടര്‍ന്നെഴുതുന്നത് ഇങ്ങനെയാണ്: "ദൈവവിഭ്രാന്തി'യില്‍ തത്ത്വചിന്ത കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല''.(64)


തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്ന് കരുതുന്നു ഗ്രന്ഥകാരന്‍!
തത്ത്വചിന്തയില്‍ മാത്രമല്ല വിവരക്കേട്. സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിന് കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്. ഉണ്ടായിരുന്നുവെങ്കില്‍ അനാദിയായതിന് കാരണം അന്വേഷിക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്. നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്. എങ്കില്‍പോലും അവര്‍ക്കും ഇത് അരോചകമായി അനുഭവപ്പെട്ടു എന്നുവേണം കരുതാന്‍. ഗ്രന്ഥകാരന്റെ ഈ വരി ശ്രദ്ധിക്കൂ: "സ്രഷ്ടാവിനെ സൃഷ്ടിച്ചതാര് എന്ന ചോദ്യം അരസികമായി ആവര്‍ത്തിക്കപ്പെടുകയാണ്''(65) "താത്ത്വികമായി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നില്ല'' എന്ന് ഗ്രന്ഥകാരന്‍ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
ചുരുക്കത്തില്‍ ഒരു വിഡ്ഢിചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണ് ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്ന് പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം! നിരീശ്വരവാദികളുടെ ഈ ദൈന്യാവസ്ഥ പ്രമുഖ യൂറോപ്യന്‍ തത്ത്വചിന്തകനും ആധുനികശാസ്ത്ര രീതിയുടെ പ്രപിതാക്കളിലൊരാളുമായ റോജര്‍ ബേക്കണ്‍ (1214-1294) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "തത്ത്വചിന്തയിലുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് ആകര്‍ഷിക്കും. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ മനുഷ്യന്‍ മതവിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്യും.''(66)


ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഗവേഷകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഡോക്കിന്‍സ് അനുസ്മരിക്കുന്നുണ്ട്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു. ബോയിങ്-747 ഉദാഹരണത്തിലെ അസംഭവ്യതാവാദം തന്നെ മതവാദികള്‍ക്കെതിരെ ഉപയോഗിക്കാം. സങ്കീര്‍ണമായ പ്രപഞ്ചം ആസൂത്രണം ചെയ്ത ദൈവമെങ്ങനെയുണ്ടായി? ഏതെങ്കിലും മതപണ്ഡിതന്‍ ഇതിന് വിശ്വസനീയമായ ഉത്തരം പറയുന്നത് താനിതുവരെ കേട്ടിട്ടില്ലെന്ന് ഡോക്കിന്‍സ് പറയുന്നു.''(67)


ഉണ്ടാകാത്ത ഒന്ന് എങ്ങനെയുണ്ടായി എന്ന് പറയണമെന്നാണ് ഡോക്കിന്‍സിന്റെ ശാഠ്യം!
ദൈവത്തിന് ഉല്‍ഭവമില്ല (അനാദി) എന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെ ഉത്ഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോക്കിന്‍സ് തത്ത്വചിന്തയില്‍ നഴ്സറി വിദ്യാഭ്യാസമെങ്കിലും നേടണമായിരുന്നു. ദൈവത്തിന് ആരംഭമില്ലെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ ദൈവം എങ്ങനെയാണ് ഉല്‍ഭവിച്ചതെന്ന് വ്യക്തമാക്കുന്നതെങ്ങനെ?


ഇവിടെ പരിഗണനീയമായ മറ്റൊരു വസ്തുതയുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന് വിശ്വസിക്കുന്ന റിച്ചാഡ് ഡോക്കിന്‍സാണ് ദൈവത്തെ എങ്ങനെയെങ്കിലും 'ഉത്ഭവിപ്പിക്കാ'ന്‍ പെടാപാടുപെടുന്നത്! ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാനാവാത്ത പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണത്തില്‍ വിശ്വസിക്കുന്ന ഡോക്കിന്‍സാണ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല എന്ന കാരണം പറഞ്ഞ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്നത്! പ്രപഞ്ചത്തിന് ആരംഭമില്ലെന്ന നിരീശ്വരവാദം ശാസ്ത്രീയമായി തെളിയിക്കാനായില്ലെങ്കിലും സ്വീകരിക്കാം. എന്നാല്‍ ദൈവാസ്തിത്വമോ ദൈവത്തിന് ആരംഭമില്ലെന്ന ആസ്തിക്യവാദമോ വിശ്വാസികള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടേ വിശ്വസിക്കാവൂ എന്ന് ഡോക്കിന്‍സിന് നിര്‍ബന്ധമുണ്ട്! ഈ ഇരട്ടത്താപ്പ് ശരിയാണോ?
ഒരിടത്തല്ല, ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ ധൈഷണിക കാപട്യം ഡോക്കിന്‍സില്‍ ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ കാണാം. മറ്റൊരുദാഹരണം നോക്കാം.


പ്രപഞ്ചത്തിന് നല്‍കാവുന്ന വിശദീകരണങ്ങളില്‍ ലളിതമായ ഒന്നാണ് ദൈവാസ്തിക്യം എന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ തത്ത്വശാസ്ത്ര പ്രൊഫസര്‍ സ്വിന്‍ബേണ്‍ അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. (ഏറിയാല്‍ ഉയരാവുന്ന ഏറ്റവും വലിയ ചോദ്യം ദൈവത്തെ സൃഷ്ടിച്ചതാര്‍ എന്ന ഡോക്കിന്‍സിന്റെ വിഡ്ഢിച്ചോദ്യമാണ്!). ഈയര്‍ഥത്തിലാണ് ദൈവം ലളിതമായൊരു വിശദീകരണമാണെന്ന് സ്വിന്‍ബേണ്‍ വാദിച്ചത്. ശാസ്ത്രീയമായും ദാര്‍ശനിമായും ഇത് യുക്തിസഹമാണുതാനും. എന്നാല്‍ ഡോക്കിന്‍സ് ഈ വാദത്തോട് യോജിക്കുന്നില്ല. കാരണമായി ചൂണ്ടിക്കാട്ടുന്ന വിമര്‍ശനമിതാണ്: "...ദൈവത്തിന് ഇടപെടാനും ഇടപെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. നിയന്ത്രിക്കാനും നിയന്ത്രിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ദൈവം ലളിതമാണെന്നു പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണ്. ദൈവത്തിലും സങ്കീര്‍ണമായ ഒന്ന് പ്രപഞ്ചത്തില്‍ ഉണ്ടാകില്ല. കാരണം ഏറ്റവും സങ്കീര്‍ണമായതിനെവരെ നിയന്ത്രിക്കുന്നത് ദൈവമാണ്.''(68)


പ്രപഞ്ചം സങ്കീര്‍ണമായതിനാല്‍ അതിനുള്ള വിശദീകരണമായി കണക്കാക്കുന്ന ദൈവവും സങ്കീര്‍ണമാക്കാതെവയ്യ എന്നതാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ പ്രകൃതിനിര്‍ധാരണത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "...പരിണാമം സങ്കീര്‍ണമാകാന്‍ കാരണം അത് പ്രകൃതിനിര്‍ധാരണത്തെ ആശ്രയിച്ച് പുരോഗമിക്കുന്നതിനാലാണ്. പ്രകൃതിനിര്‍ധാരണം മാത്രമാണ് ലാളിത്യത്തില്‍ നിന്ന് സങ്കീര്‍ണതയിലേക്ക് ജീവിവര്‍ഗത്തെ നയിക്കുന്നത്... 
പരിണാമസിദ്ധാന്തം വളരെ ലളിതമാണ്''.(69)


പരിണാമം സങ്കീര്‍ണമാണെങ്കിലും അതിനെ വിശദീകരിക്കുന്ന പരിണാമസിദ്ധാന്തം ലളിതമാകാമെങ്കില്‍ സങ്കീര്‍ണമായ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ദൈവസിദ്ധാന്തവും ലളിതമാണെന്ന് വരുന്നില്ലേ?
വിശദീകരിക്കപ്പെടുന്നത് സങ്കീര്‍ണമാണെങ്കിലും വിശദീകരണ സിദ്ധാന്തം ലളിതമാകാമെന്നല്ലേ ഡോക്കിന്‍സിന്റെ മേല്‍വരികള്‍ തെളിയിക്കുന്നത്? ഈ സൌജന്യം സ്വിന്‍ബേണിന് വകവെച്ചുകൊടുക്കാന്‍ ഡോക്കിന്‍സ് മടിക്കുന്നതെന്തുകൊണ്ട്?


തത്ത്വചിന്തയില്‍ ഡോക്കിന്‍സിനുള്ള ഭയാനകമായ വിവരക്കേട് കൃതിയില്‍ എവിടെയും കാണാം. ഡോക്കിന്‍സിന്റെ 'അപാരമായ ബുദ്ധി'യില്‍ ആശ്ചര്യപ്പെടുന്ന അനുയായികള്‍ക്ക് ഇതൊന്നും ഗ്രാഹ്യമാകില്ല. ജീവികളില്‍ കാണുന്ന ആസൂത്രണവൈഭവം അന്ധവും ബധിരവുമായ പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കുകയില്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന പ്രമുഖ ഗോളശാസ്ത്രജ്ഞനായ ഫ്രഡ് ഹോയിലിന്റെ വാദത്തെ നേരിടാനാകാതെ കുഴങ്ങിയപ്പോള്‍ ഡോക്കിന്‍സ് തന്റെ വിഡ്ഢിചോദ്യം പുറത്തെടുത്തു. ചോദ്യത്തിനപ്പുറം തന്റേതായ തത്ത്വചിന്തകൂടി അതില്‍ ചേര്‍ത്തു. പ്രപഞ്ചത്തിലെ അതിസങ്കീര്‍ണമായ ജൈവ-അജൈവ സംവിധാനങ്ങള്‍ യാദൃച്ഛികമായി ആവിര്‍ഭവിക്കില്ലെന്ന ഫ്രഡ്ഹോയിലിന്റെ വാദത്തെപ്പറ്റി ഡോക്കിന്‍സ് കുമ്പസരിക്കുന്നത് നോക്കൂ: "എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല, അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതിനിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍സിദ്ധാന്തം. ബുദ്ധിപരമായ ആസൂത്രണം (intelligent design) യാദൃച്ഛികതക്ക് 'പകരം വെക്കാവുന്ന' ഒന്നാണെന്ന് ഡോക്കിന്‍സും സമ്മതിക്കുന്നുണ്ട്. എന്തുകൊണ്ട്? ഉത്തരം ലളിതം: ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്!''(70)


പ്രപഞ്ചത്തെ ആസൂത്രണപാടവമുള്ള ദൈവം സംവിധാനിച്ചതാണ് എന്ന് 'ഇന്റലിജന്റ് ഡിസൈന്‍ തിയറി'യെ ആധാരമാക്കി വാദിക്കാം. പ്രപഞ്ചം യാദൃച്ഛികമായുണ്ടായെന്ന വാദമാണ് യാദൃച്ഛികതാവാദം. എങ്കില്‍ "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികവാദം തന്നെയാ''കുന്നതെങ്ങനെ?
കാരണം ഡോക്കിന്‍സ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഗ്രന്ഥകാരന്‍ വിവരിക്കുന്നു: "...അതിസങ്കീര്‍ണമായ ഒരു സസ്യത്തെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്ന് എങ്ങനെ സൃഷ്ടിക്കപ്പെട്ടു? ഈ ചോദ്യത്തിന് സൃഷ്ടിവാദക്കാരുടെ പക്കല്‍ ഉത്തരമില്ല. എല്ലാം ഒരാള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ അയാളെ ആരും ആസൂത്രണം ചെയ്തില്ല. അയാള്‍ മാത്രം വെറുതെ യാദൃച്ഛികമായി ഉണ്ടായി-ഇതാണ് വിശദീകരണം!''(71)


ആസൂത്രണവാദം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണെന്ന് ഡോക്കിന്‍സ് വാദിക്കാനുള്ള കാരണം ദൈവം യാദൃച്ഛികമായുണ്ടായി എന്ന് സൃഷ്ടിവാദക്കാര്‍ വാദിക്കുന്നതുകൊണ്ടാണത്രെ! ദൈവം യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായിട്ടേയില്ലെന്നും എന്നെന്നും ഉള്ളവനാണെന്നുമാണ് സൃഷ്ടിവാദക്കാരുടെ വാദമെന്ന പ്രാഥമിക വിവരംപോലും ഇല്ലാത്ത ഡോക്കിന്‍സാണ് നിരീശ്വരവാദികളുടെ ആഗോള ബുദ്ധിജീവി!
ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "ദൈവം ഉണ്ടായത് യാദൃച്ഛികമായാണ്; എന്നാല്‍ ബാക്കിയൊന്നും അങ്ങനെയല്ല.'' ദൈവത്തിന് ആരംഭമില്ലെന്നും അനാദിയാണെന്നുമാണ് സൃഷ്ടിവാദം സിദ്ധാന്തിക്കുന്നത്.
പ്രപഞ്ചമോ ദൈവമോ യാദൃച്ഛികമല്ല സൃഷ്ടിവാദത്തിലെന്ന് വ്യക്തമാണ്. എങ്കില്‍, "ബുദ്ധിപരമായ ആസൂത്രണം താത്ത്വികമായി യാദൃച്ഛികതാവാദം തന്നെയാണ്'' എന്ന ഡോക്കിന്‍സിന്റെ വാദം സൃഷ്ടിവാദത്തെക്കുറിച്ചുള്ള പ്രത്യേകമായ അജ്ഞതയില്‍നിന്നും തത്ത്വചിന്താപരമായ ദാരിദ്യത്തില്‍നിന്നും ഉണ്ടായ അസംബന്ധമാണെന്നു വ്യക്തം.

പ്രപഞ്ചോല്‍പത്തി

അക്വിനാസിന്റെ ആദ്യത്തെ മൂന്ന് തെളിവുകളുടെ ആധാരസങ്കല്‍പം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നതാണ്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് സമര്‍ഥിച്ചാല്‍ ഈ മൂന്ന് തെളിവുകളും തകരും. പക്ഷേ, പ്രപഞ്ചത്തിന് ആരംഭമില്ലെന്ന് തെളിയിക്കാന്‍ ഡോക്കിന്‍സ് ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല അങ്ങനെയൊരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ഇതിന് കാരണമുണ്ട്. പ്രപഞ്ചത്തിന് ഉത്ഭവമുണ്ട് എന്നാണ് ആധുനിക ഗോളശാസ്ത്രജ്ഞന്മാരുടെ (Cosmologists) പൊതുവായ അഭിപ്രായം.(72) ഗോളശാസ്ത്രം മാത്രമല്ല ഭൌതികശാസ്ത്ര (Physics)ത്തിലെ ഏറ്റവും മൌലികമെന്ന് കരുതപ്പെടുന്ന താപഗതികനിയമങ്ങള്‍ (Thermodynamics) പ്രകാരവും പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ട്. ഇതുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും ഡോക്കിന്‍സ് ഉന്നയിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കുകയാണ്. ചുരുക്കത്തില്‍ ആധുനിക-ആധുനികാനന്തര വിജ്ഞാനമനുസരിച്ച് പ്രപഞ്ചത്തിന് നിശ്ചിതമായൊരു ഉത്ഭവമുണ്ട്. പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ മൂലപ്രമാണം ഇക്കാലത്ത് ഏറ്റവും വലിയ അന്ധവിശ്വാസമായി ഗണിക്കപ്പെടാന്‍ 'യോഗ്യത'യുള്ള ഒന്നാണ്. ഈ ഭൌതികവാദാന്ധവിശ്വാസത്തെ ആധാരമാക്കി ഡോക്കിന്‍സ് നടത്തുന്ന സകല വാദ-പ്രതിവാദങ്ങളും, അതിനാല്‍ വിജ്ഞാനവിരുദ്ധവും അന്ധവിശ്വാസപ്രേരിതവുമാണെന്ന് തെളിയുന്നു.


പ്രപഞ്ചത്തില്‍ ഓരോ കാര്യത്തിനും കാരണമുണ്ടായേ തീരൂ. പ്രപഞ്ചത്തില്‍ ഏതൊന്ന് ചലിക്കണമെങ്കിലും മറ്റൊരു പുറംശക്തി ആവശ്യമാണ്. പ്രപഞ്ചത്തില്‍ മൂര്‍ത്തമായ എന്തും അതിനുമുമ്പുള്ള വസ്തുക്കള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നവയാണ്. ഈ കണ്ണികളുടെ പരമ്പര പ്രപഞ്ചോത്ഭവംവരെയെത്തുന്നു. ഇക്കാണുന്ന ഭൌതികപ്രപഞ്ചത്തിന്റെ പ്രാരംഭബിന്ദുവാണത്. അതിനുമുമ്പ് ഭൌതികപ്രപഞ്ചത്തിന് ബാധകമായ ഒന്നുംതന്നെയില്ല. അതുകൊണ്ടാണ് പശ്ചാത്ഗമനം (Regression) പ്രപഞ്ചോത്ഭവത്തോടെ അവസാനിക്കുന്നത്. അതിനപ്പുറത്തേക്കും കാരണത്തിന്റെയും ചലനത്തിന്റെയും മൂര്‍ത്ത ഭൌതിക വസ്തുക്കളുടെയും കണ്ണികള്‍ കാണുമെന്ന് കരുതാനാവില്ല.


അക്വിനാസിന്റെ ആദ്യ മൂന്ന് തെളിവുകള്‍ക്കെതിരെ ഡോക്കിന്‍സ് ആകെക്കൂടി ഉന്നയിക്കുന്ന ഏക എതിര്‍വാദം പശ്ചാത്ഗമനമാണ്. ഇതാകട്ടെ ദാര്‍ശനികമായ അജ്ഞതയുടെ ഫലമാണെന്ന് നാം കണ്ടു. സ്വാഭാവികമായും അക്വിനാസിന്റെ എല്ലാ തെളിവുകളും സമര്‍ഥനശേഷിയോടെ അവശേഷിക്കുന്നു; എന്നുമാത്രമല്ല 13ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച ഈ വാദങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തെളിവുകളാണ് ആധുനിക-ഉത്തരാധുനികശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത്. അത് മറ്റൊരു സന്ദര്‍ഭത്തില്‍ പരിശോധിക്കാം.


ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "പിറകോട്ടുപോയി ഒരവസ്ഥ സങ്കല്‍പിച്ചശേഷം ആ അവസ്ഥ ഇല്ലായ്മ ചെയ്യാനായിട്ടാണ് ദൈവത്തെ സങ്കല്‍പിക്കുന്നത്. യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ടുപോകല്‍ ദൈവത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.''(73) ഇവയത്രയും അസംബന്ധമാണ്. ബിഗ്ബാങ് എന്താണെന്നോ ഗോളശാസ്ത്രജ്ഞര്‍ ആ സങ്കല്‍പത്തില്‍ എത്തിയതെങ്ങനെയെന്നോ ഗ്രന്ഥകാരനറിയില്ല.
'ബിഗ്ബാങ്' മാതൃകയനുസരിച്ചുള്ള പ്രപഞ്ചോല്‍പത്തി സിദ്ധാന്തത്തില്‍ പിറകോട്ടുപോക്കിനെ ഇല്ലായ്മ ചെയ്യാനല്ല ദൈവത്തെ സങ്കല്‍പിക്കുന്നത്. യഥാര്‍ഥത്തില്‍ ബിഗ്ബാങ് മാതൃകയില്‍ ദൈവത്തെ സങ്കല്‍പിച്ചിട്ടേയില്ല. മഹാസ്ഫോടനത്തിന് തൊട്ടുമുമ്പുള്ള സിങ്കുലാരിറ്റി(Singularity)യില്‍ പിറകോട്ടുപോക്ക് (പശ്ചാത്ഗമനം) അവസാനിക്കുന്നു. ഈ പിറകോട്ടുപോകലാകട്ടെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈനിന്റെ പൊതു ആപേക്ഷികതാസിദ്ധാന്തത്തിലെ ഫീല്‍ഡ് സമവാക്യങ്ങളെ വിശദീകരിക്കാന്‍ അലക്സാണ്ടര്‍ ഫ്രീഡ്മാന്‍ (Alexander Friedman) എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞന്‍ കണ്ടെത്തിയതാണ്.(74) 1922ലാണ് വികസിക്കുന്ന പ്രപഞ്ചമാതൃക ഫ്രീഡ്മാന്‍ അവതരിപ്പിച്ചത്. 1929ല്‍ വാനശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ളിന്റെ നിരീക്ഷണങ്ങള്‍ ഇതിനെ ശരിവെക്കുകയും ചെയ്തു. 1924ല്‍ ഫ്രീഡ്മാന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധം ജര്‍മന്‍ ഫിസിക്സ് ജര്‍ണലാണ് പ്രസിദ്ധീകരിച്ചത്.(75) ശാസ്ത്രലോകത്ത് ഏറ്റവും അംഗീകൃത സിദ്ധാന്തമായി കരുതപ്പെടുന്ന പൊതുആപേക്ഷികതാ സിദ്ധാന്തം ഗോളശാസ്ത്രത്തില്‍ പ്രയോഗിച്ചപ്പോഴാണ് 'വികസിക്കുന്ന പ്രപഞ്ചമാതൃക' ലഭിച്ചത്. അല്ലാതെ ഗ്രന്ഥകാരന്‍ എഴുതിയപോലെ പിറകോട്ട് പോക്ക് അവസാനിപ്പിക്കാന്‍ ആരും ദൈവത്തെ 'കെട്ടിവലിച്ച്' കൊണ്ടുവരികയായിരുന്നില്ല.


"യുക്തിസഹമായ കാരണം കാണിക്കാതെയുള്ള ഈ പിറകോട്ട് പോകല്‍'' എന്ന ഗ്രന്ഥകാരന്റെ പരാമര്‍ശം ഗോളശാസ്ത്രത്തില്‍ എന്തൊക്കെ നടന്നുവെന്നതിനെക്കുറിച്ചുള്ള അജ്ഞതയുടെ ആഴം മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഗണിതശാസ്ത്രപരമായും ഭൌതികശാസ്ത്രാടിസ്ഥാനത്തിലും സ്ഥാപിക്കപ്പെട്ട ഐന്‍സ്റ്റൈനിന്റെ പൊതു ആപേക്ഷിക സിദ്ധാന്തവും ഫ്രീഡ്മാന്റെ ഗണിതമാതൃകയും എഡ്വിന്‍ ഹബ്ള്‍ മുതല്‍ ഇതുവരെയുള്ള ഗോളശാസ്ത്രജ്ഞരുടെ (80 വര്‍ഷങ്ങളിലെ ഗവേഷണഫലങ്ങള്‍!) നിരീക്ഷണഫലങ്ങളുമാണ് 'പിറകോട്ട് പോകലിന്' അടിത്തറയിട്ടത്. ഇവയത്രയും "കാരണം കാണിക്കാതെയുള്ള'' ഒന്നായിരുന്നു എന്ന ഗ്രന്ഥകാരന്റെ വാദത്തെ വിഡ്ഢിത്തമായിപോലും കണക്കാക്കാന്‍ വയ്യ എന്നതാണ് യാഥാര്‍ഥ്യം.


എന്തുകൊണ്ടാണ് അക്വിനാസിന്റെ തെളിവുകളെ എതിര്‍ക്കാന്‍ അങ്ങേയറ്റം ദുര്‍ബലമായ പശ്ചാത്ഗമനം എന്ന വാദംമാത്രം ഉന്നയിക്കാന്‍ ഡോക്കിന്‍സ് നിര്‍ബന്ധിതനായത്? കാരണമുണ്ട്. നിരീശ്വരവാദത്തില്‍ ആത്മാര്‍ഥതയും ദൃഢവിശ്വാസവും വിവരവും ഉണ്ടായിരുന്നുവെങ്കില്‍ ഒരാള്‍ ചെയ്യേണ്ടത് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും പശ്ചാത്ഗമനം അസാധ്യമാണെന്നും സമര്‍ഥിക്കുകയാണ്. പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്ന നിരീശ്വരവാദത്തിന്റെ മൂലസിദ്ധാന്തം ഡോക്കിന്‍സ് പോലും തിരിഞ്ഞുനോക്കാത്തവിധം അനാഥമായി കിടക്കുകയാണ്. ഈ വീക്ഷണം തെളിയിക്കാതെ അക്വിനാസിന്റെ തെളിവുകള്‍ക്ക് പോറലേല്‍പിക്കാന്‍ പോലും സാധ്യമല്ല. ഇക്കാലത്തെ നിരീശ്വരവാദ ആചാര്യന്റെ കൈകളാല്‍ നിരീശ്വരവാദത്തിന്റെ മൌലികതത്ത്വം അവഗണിക്കപ്പെട്ടതിന് കാരണമുണ്ട്. ആധുനികഗോളശാസ്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും വികാസം നിരീശ്വരവാദത്തിന്റെയും ഭൌതികവാദത്തിന്റെയും ഈ അടിസ്ഥാനധാരണയെ കടപുഴക്കിയെറിഞ്ഞുവെന്നതാണ് കാരണം. ഇക്കാര്യം പരോക്ഷമായി സമ്മതിക്കാന്‍ ഡോക്കിന്‍സും നിര്‍ബന്ധിതനായിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ, അക്വിനാസിന്റെ തെളിവുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡോക്കിന്‍സ് ഇതെപ്പറ്റി നിശ്ശബ്ദനാണ്.
ഗ്രന്ഥകാരന്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: "പശ്ചാത്ഗമനം (Regress) നടത്തി കാരണം കണ്ടെത്തുന്ന രീതിയും സാധുവല്ല. ബിഗ്ബാങ് സിദ്ധാന്തം (Big Bang Theory) പോലെ ഇത്തരം ചില സങ്കല്‍പങ്ങള്‍ 
ഭൌതികശാസ്ത്രത്തിലുണ്ട്.''(76) ഭൌതികശാസ്ത്രത്തില്‍വരെ ഇത്തരം സങ്കല്‍പങ്ങളുണ്ടെങ്കില്‍ അക്വിനാസിന്റെ തെളിവുകള്‍ തികച്ചും ശാസ്ത്രീയമാണെന്നല്ലേ തെളിയുന്നത്?

പത്തൊമ്പതാം നൂറ്റാണ്ടുകാര്‍

പ്രപഞ്ചത്തിന് ആരംഭമില്ലെന്ന 19ാം നൂറ്റാണ്ടിലെ ഭൌതികവാദത്തിന്റെ അവശിഷ്ടവും പേറി ആധുനികരാണെന്ന നാട്യത്തില്‍ ഉത്തരാധുനിക കാലത്ത് ജീവിക്കുന്നവരാണ് നിരീശ്വരവാദികള്‍. ശാസ്ത്രം പിന്നെയും മുന്നോട്ടുപോയ കാര്യം അവര്‍ക്ക് ഗ്രാഹ്യമായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ മനസ്സിലാക്കിയെന്ന കാര്യംപോലും അവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല. ഈ ദുരന്താവസ്ഥ ഡോക്കിന്‍സ് നേരിട്ടനുഭവിച്ചത് ടെമ്പിള്‍ടണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോഴാണ്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "അവസാനഘട്ടത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്ത മതവാദികള്‍ തന്നെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ഡോക്കിന്‍സ് സാക്ഷ്യപ്പെടുത്തുന്നു. ഡോക്കിന്‍സിന്റെ ലോകവീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് അവര്‍ ആക്ഷേപിച്ചു (You are so Nineteenth-century). ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിനുശേഷം വൈജ്ഞാനികമേഖല ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടെന്നും ഡോക്കിന്‍സിനെപ്പോലുള്ളവര്‍ ഇപ്പോഴും ഡാര്‍വിനിസത്തില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണെന്നുമാണ് ഈ ആക്ഷേപത്തിന്റെ ധ്വനി. താന്‍ സ്ഥിരം അഭിമുഖീകരിക്കുന്ന ആക്ഷേപമാണിതെന്ന് ഡോക്കിന്‍സ് പ്രസ്താവിക്കുന്നു.''(77)


ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടുകാരാണ് നിരീശ്വരവാദികള്‍ എന്ന വിമര്‍ശനം ഒരു പരിധിവരെ അംഗീകരിക്കാന്‍ അവരും നിര്‍ബന്ധിതരായിട്ടുണ്ട് എന്ന് ഗ്രന്ഥകാരന്റെ ഈ വരി വ്യക്തമാക്കുന്നു: "19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ടു എന്നൊരൊറ്റ കാരണംകൊണ്ട് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നില്ലെന്ന് നമുക്കറിയാം.''(78) ശരിയാണ്. പക്ഷേ 19ാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു സങ്കല്‍പം തിരുത്തപ്പെട്ടുകഴിഞ്ഞിരിക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതില്‍തന്നെ തൂങ്ങിക്കിടക്കുന്നത് തെറ്റ് മാത്രമല്ല യാഥാസ്ഥിതികത്വം കൂടിയാണെന്ന് 'നമുക്ക്' മാത്രമല്ല മറ്റുള്ളവര്‍ക്കും അറിയാം. പരിണാമവാദിയായ സ്റ്റീഫന്‍ ഗൌള്‍ഡ് ഇത്തരക്കാരെ ഡാര്‍വീനിയന്‍ മൌലികവാദികള്‍-Darwinian Fundamentalists-ന്നാണ് വിളിച്ചത്(79). ഇവരുടെ യാഥാസ്ഥിതികത്വത്തിന്റെ കാഠിന്യം മൂലം 'ന്യൂയോര്‍ക്ക് റിവ്യു ഓഫ് ബുക്ക്സി'ല്‍ 'ഡാര്‍വീനിയന്‍ ഫണ്ടമെന്റെലിസം' എന്ന ശീര്‍ഷകത്തില്‍ ലേഖനം എഴുതാനും അദ്ദേഹം നിര്‍ബന്ധിതനായി.


സത്യസന്ധമായ ഈ നിരീക്ഷണം ഒറ്റപ്പെട്ടതല്ല. പ്രമുഖ പരിണാമതത്ത്വചിന്തകനും നിരീശ്വരവാദിയുമായ മൈക്കള്‍ റൂസിനും ഇതേ അഭിപ്രായമുണ്ട്. ഗ്രന്ഥകാരന്‍ എഴുതുന്നു: "ജോണ്‍ പോള്‍ രണ്ടാമന്‍ ഡാര്‍വിനിസത്തെ പിന്തുണച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ അത് കാപട്യമെന്നായിരുന്നു റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രതികരണം. ഡോക്കിന്‍സിന്റെ ഈ സമീപനം തികഞ്ഞ മൌലികവാദമാണെന്ന് റൂസ് കുറ്റപ്പെടുത്തിയിരുന്നു.''(80) പരിണാമവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും "തികഞ്ഞ മൌലികവാദി''യായി തോന്നുന്നവിധം യാഥാസ്ഥിതികനായ റിച്ചാഡ് ഡോക്കിന്‍സിനെ മതവിശ്വാസികള്‍ 19ാം നൂറ്റാണ്ടുകാരനെന്ന് വിശേഷിപ്പിച്ചത് 'തികഞ്ഞ' മര്യാദയല്ലേ?
ഡോക്കിന്‍സിനെ പത്തൊമ്പതാം നൂറ്റാണ്ടുകാരന്‍ എന്ന് വിമര്‍ശിച്ചത് മതപണ്ഡിതന്മാരല്ല, ശാസ്ത്രജ്ഞര്‍ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. അവരില്‍ പ്രമുഖന്‍ "ഒരു പ്രമുഖ കേംബ്രിഡ്ജ് ജീവശാസ്ത്രജ്ഞനായിരുന്നു''വെന്ന് ഗ്രന്ഥകാരന്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ലോകപ്രശസ്ത കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടുകാരനായി ആക്ഷേപിക്കപ്പെട്ട ഡോക്കിന്‍സ് പാഠം പഠിച്ചു എന്ന് കരുതാമോ? "കോണ്‍ഫറന്‍സ് തനിക്ക് വലിയൊരനുഭവമായിരുന്നുവെന്ന് ഡോക്കിന്‍സ് സ്മരിക്കുന്നു''എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയത് അതിന്റെ ലക്ഷണമാകുമോ?


"ഒറ്റ നോട്ടത്തില്‍ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന നിയമങ്ങളാണ്'' അക്വിനാസിന്റെതെന്ന് ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു.(81)
ഒറ്റനോട്ടത്തില്‍ യുക്തിസഹമായ തെളിവുകള്‍ പിന്നീടെപ്പോഴാണ് യുക്തിസഹമല്ലാതായി മാറിയതെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നില്ല. വിശകലനം 'പുരോഗമി'ക്കുന്തോറും അവയുടെ യുക്തിപരത കൂടുതല്‍ വ്യക്തമാവുകയാണുണ്ടായത്. ഈ യാഥാര്‍ഥ്യം ഭംഗ്യന്തരേണ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായതുകൊണ്ടാകാം "ഇനി സൌകര്യത്തിനുവേണ്ടി ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാലും അക്വിനാസിന്റെ വാദങ്ങള്‍ സാധൂകരിക്കപ്പെടില്ല'' എന്ന് തുടര്‍ന്നെഴുതിയത്. "ദൈവത്തെ നിയമപരിധിയില്‍ നിന്നൊഴിവാക്കിയാല്‍'' എന്നതിനര്‍ഥം ദൈവത്തെ ദൈവമായി കണക്കാക്കിയാല്‍ എന്നാണ്. ഇതുവരെയും ദൈവത്തെ ദ്രവ്യമായാണ് ഇവര്‍ കണക്കാക്കിയത്! ഗ്രന്ഥകാരന്‍ തുടരട്ടെ: "സര്‍വജ്ഞന്‍, സര്‍വശക്തന്‍, സര്‍വവ്യാപി... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന് ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിനെ സാധൂകരിക്കുന്ന ഒന്നുംതന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല. അതിനാല്‍ അവയെല്ലാം സ്വേഛാപരമാണ് (arbitrary).'' അഥവാ അക്വിനാസിന്റെ തെളിവു പ്രകാരം ദൈവമുണ്ടായാല്‍ തന്നെ ആ ദൈവം സര്‍വശക്തനോ സര്‍വജ്ഞനോ ആകുന്നതെങ്ങനെ എന്നാണ് സംശയം. ത്രികോണം ഉണ്ടായാല്‍ തന്നെ അതിന് മൂന്നു കോണുകളുണ്ടാകണമെന്ന് എന്താ നിര്‍ബന്ധമെന്ന് ചോദിക്കുന്നപോലെ ബാലിശമാണിത്. ഇനി മൂന്നു കോണുണ്ടായാല്‍ തന്നെ അത് മൊത്തം 180 ഡിഗ്രിയാകണമെന്ന് എന്താ നിര്‍ബന്ധമെന്നും ഇവര്‍ ചോദിച്ചെന്നിരിക്കും. ദാര്‍ശനികമായി വീക്ഷിച്ചാല്‍ ഇവര്‍ നഴ്സറി വിദ്യാര്‍ഥികളുടെ മാനസികവളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇതിന് കാരണമുണ്ട്. ദൈവവിശ്വാസം എന്നും ദാര്‍ശനികചിന്തകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. 



ദൈവാസ്തിത്വത്തെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും പ്രതിപാദിക്കുന്ന പതിനായിരക്കണക്കിന് രചനകള്‍ ചരിത്രത്തിലിന്നോളം ഉണ്ടായതായി കാണാം. ആധുനികാനന്തരകാലത്ത് (post modern) ഈ രംഗത്ത് വിസ്ഫോടനം തന്നെ നടക്കുന്നുണ്ട് (13ാം നൂറ്റാണ്ടിലെ അക്വിനാസ് മുതലുള്ളവരാണ് ഡോക്കിന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിനു മുമ്പുള്ള സമ്പന്നമായ ദാര്‍ശനികപാരമ്പര്യം ഡോക്കിന്‍സിന് അജ്ഞാതമാണ്). എന്നാല്‍ ഇത്തരം ആസ്തിക്യ ചിന്തകളെപ്പറ്റി അതുമിതും പറയുകയെന്നതാണ് നിരീശ്വര ചിന്തയുടെ ഉള്ളടക്കം. അതിനപ്പുറം സ്വന്തമായൊരു ദാര്‍ശനികപാരമ്പര്യം ഒരു കാലത്തും അവര്‍ക്കുണ്ടായിട്ടില്ല. ഡോക്കിന്‍സിന്റെ കൃതിതന്നെ ഇതിന് ഒന്നാന്തരം തെളിവാണ്. പ്രപഞ്ചത്തിന് ആരംഭമില്ല, അവസാനമില്ല, പ്രപഞ്ചം സ്വയം വിശദീകരണക്ഷമമാണ് എന്നിത്യാദി നിരീശ്വരതത്ത്വങ്ങളെ സ്ഥാപിക്കുകയെന്നതിലുപരി (അത് അസാധ്യമാണെന്നതുകൊണ്ടാകാം) ദൈവാസ്തിത്വ ന്യായങ്ങളെ വിമര്‍ശിക്കാനാണ് ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. ഇതുപോലും തികഞ്ഞ പരാജയമാണ്താനും.
ദൈവത്തിന്റെ വിശേഷങ്ങള്‍

കാണുന്നതും കേള്‍ക്കുന്നതും തൊട്ടറിയാനാവുന്നതുമായ കൊച്ചുലോകമാണ് നിരീശ്വരവാദിയുടേത്. പ്രപഞ്ചത്തിന്റെ തന്നെ സങ്കീര്‍ണത ഉള്‍ക്കൊള്ളാനോ പ്രപഞ്ചാതീത പ്രതിഭാസങ്ങളെപ്പറ്റി സങ്കല്‍പിക്കാന്‍പോലുമോ അവര്‍ക്കാവില്ല. അതിനുശേഷിയുള്ളവര്‍ ക്രമേണയെങ്കിലും വിശ്വാസികളാവും.
പ്രപഞ്ചം മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തമാണ്. അതിന്റെ ശക്തി അപാരമാണ്. അണുവിസ്ഫോടനത്തിന്റെ ശക്തി സങ്കല്‍പിച്ചു നോക്കൂ! അനന്തശക്തി സാധ്യതകളുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച ദൈവം സര്‍വശക്തനായിരിക്കുമെന്നത് യുക്തിസഹമായ സങ്കല്‍പമാണ്. അശക്തനോ അര്‍ധശക്തനോ ആണെന്ന് കരുന്നത് അസംബന്ധമാണെന്നും വ്യക്തമാണ്.
പ്രപഞ്ചത്തിന്റെ സങ്കീര്‍ണതക്കും അതിരില്ല. ഒരു കോശത്തില്‍ മാത്രം അടങ്ങിയ ബുദ്ധി (intelligent content) ഈ ഭൂമിയിലെ പരീക്ഷണശാലകളില്‍ മുഴുവന്‍ അടങ്ങിയ ബുദ്ധിയെക്കാള്‍ കൂടുതലാണ്. എങ്കില്‍ ഈ പ്രപഞ്ചത്തിന്റെ മൊത്തം സങ്കീര്‍ണതയുടെ അളവ് എത്രയായിരിക്കും? പ്രപഞ്ചത്തിലൊളിഞ്ഞ അനന്തമായ സങ്കീര്‍ണത സര്‍വജ്ഞനായ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അല്പജ്ഞനോ അല്‍പനോ ആയ ദൈവമേ ഉണ്ടാവൂ എന്ന് നിരീശ്വരവാദിക്ക് കരുതാവുന്നതാണ്. ഒരുപക്ഷേ, അവരുടെ നിലവാരത്തിന് ചേര്‍ന്ന ദൈവസങ്കല്‍പം അതായതുകൊണ്ടാകാം അങ്ങനെയൊരുവാദം (മനഃശാസ്ത്രപരമായി) ഉയര്‍ത്തുന്നത്.
പ്രപഞ്ചത്തെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ദൈവത്തിന് അനുയോജ്യമായ ഗുണങ്ങള്‍ സര്‍വശക്തിയും സര്‍വജ്ഞതയുമാണ്. മറിച്ചുള്ളതാണ് സ്വേഛാപരമായത്.


അശക്തനോ അര്‍ധശക്തനോ അല്‍പശക്തനോ ആയി ദൈവത്തെ കണക്കാക്കുന്നത് യുക്തിവിരുദ്ധമാണെന്നും പ്രാപഞ്ചികപഠനങ്ങള്‍ സര്‍വജ്ഞനും സര്‍വശക്തനും സമ്പൂര്‍ണനുമായ ദൈവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഗ്രന്ഥകാരന്റെ വാക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കൂ: "...ഒരേസമയം കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറുകളുമായി ആശയവിനിമയം നടത്താന്‍ ശേഷിയുള്ള ദൈവം ഒരിക്കലും ലളിതമായിരിക്കില്ല... അത് മനുഷ്യന്റെ തലച്ചോറിലെ ന്യൂറോണുകള്‍ കൊണ്ടുണ്ടാക്കിയതാവാന്‍ വഴിയില്ല; സിലിക്കണ്‍ കൊണ്ടുണ്ടാക്കിയ കമ്പ്യൂട്ടര്‍ സി.പി.യു (CPU) ആകാനും സാധ്യതയില്ല. 
ആ നിലയ്ക്ക് ദൈവം നമുക്ക് ചിന്തിക്കാവുന്നതില്‍വെച്ച് ഏറ്റവും വലിയ സൂപ്പര്‍ബ്രെയിനോ സൂപ്പര്‍കമ്പ്യൂട്ടറോ ആണ്.''(82)


സൂപ്പര്‍ ബ്രെയ്ന്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നിത്യാദി രൂപകങ്ങള്‍ (metaphores) യാഥാര്‍ഥ്യത്തെ വക്രീകരിക്കുന്നത് ഒഴിവാക്കാന്‍ ദാര്‍ശനികര്‍ ഉപയോഗിക്കുന്ന മനോഹരമായ പ്രയോഗങ്ങളാണ് സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിവ!
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ദൈവം ഒരേസമയം എന്തൊക്കെയാണ് ചെയ്യുന്നത്? മനുഷ്യരുടെ ജനനം മുതല്‍ മരണംവരെയും മരണം മുതല്‍ പുനര്‍ജന്മംവരെയുള്ള കാര്യങ്ങള്‍ സസൂക്ഷ്മം നിയന്ത്രിക്കണം. പ്രാര്‍ഥനയും വഴിപാടും സ്വീകരിച്ച് ആളും തരവും നോക്കി പ്രസാദിക്കണം. മറ്റു ഗ്രഹങ്ങളിലെ ജീവികളുടെ കാര്യത്തിലും മുടക്കമുണ്ടാകാന്‍ പാടില്ല. രാസപ്രവര്‍ത്തനങ്ങളിലും ഭൌതികമാറ്റങ്ങളിലും ഇറങ്ങി കളിക്കണം. നക്ഷത്രങ്ങളുടെ ജനനം-ജീവിതം-മരണം, ഗോള്‍ഡിലോക്സ് മേഖലകള്‍, പ്രപഞ്ചസ്ഥിരാങ്കങ്ങള്‍... എന്നുവേണ്ട, സ്വന്തം കാര്യത്തിലുള്‍പ്പെടെ എല്ലാത്തിലും നിതാന്ത ശ്രദ്ധവേണം. ദൈവത്തിനു നിയന്ത്രിക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഒരിക്കലും അവസാനിക്കില്ല. എന്തിനേറെ പറയുന്നു, 'നിയന്ത്രണം' എന്ന പ്രക്രിയപോലും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അതിനൊക്കെ പുറമേയാണ് സഹസ്രകോടി വരുന്ന ഇലക്ട്രോണ്‍ പോലുള്ള അണുകണങ്ങളെ സദാ നിയന്ത്രിച്ച് നിറുത്തേണ്ട ബാധ്യത!''(83)


ദൈവം ലളിതമായ വിശദീകരണമാണെന്ന സ്വിന്‍ബേണിന്റെ വാദത്തെ ഖണ്ഡിക്കാനാണ് പരിഹാസരൂപേണയാണെങ്കിലും ഗ്രന്ഥകാരന്‍ ഇത്രയൊക്കെ വിവരിച്ചത്. അല്പജ്ഞനോ അര്‍ധശക്തനോ ആയ ദൈവത്തെ സങ്കല്‍പിക്കുന്നത് യുക്തിഹീനമാണെന്നും ദൈവം സര്‍വജ്ഞനും സര്‍വശക്തനും ആകാനേ സാധ്യതയുള്ളൂവെന്നും മേല്‍വിവരണം തെളിയിക്കുന്നില്ലേ?


ദൈവത്തിന്റെ സര്‍വശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും സദൃശമായ അഭിപ്രായം ഡോക്കിന്‍സ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വിന്‍ബേണ്‍ എന്ന, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി തിയോളജി പ്രൊഫസറുടെ വീക്ഷണം വിശകലനം ചെയ്തുകൊണ്ടു അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങള്‍ ഇതാണ്: "യുക്തിപരമായി സംഭവ്യമെന്ന് തോന്നുന്നതെന്തും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ദൈവത്തിന് യുക്തിപരമായി അസംഭവ്യമെന്ന് (Logically impossible) തോന്നുന്നത് സംഭവിപ്പിക്കാനുള്ള കഴിവില്ലെന്ന് സ്വിന്‍ബേണ്‍ സമ്മതിക്കുന്നു. യുക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ ഒരു ശേഷിയാണ്. ദൈവത്തിനുള്ളതെന്നു പറയപ്പെടുന്നതുപോലുള്ള അനന്തമായ ഒരു ശേഷിയല്ലത്. മനുഷ്യന്റെ പരിമിതമായ ഒരു ശേഷിക്കപ്പുറംപോലും പോകാന്‍ ദൈവത്തിന് കഴിയുന്നില്ലെന്നാണത് വ്യക്തമാക്കുന്നത്. ഈയൊരു പരിമിതി എല്ലാത്തിനും കാരണക്കാരനും എല്ലാം നിയന്ത്രിക്കുന്നവനുമായ ദൈവത്തിനു 
തീരെ അഭിലഷണീയമല്ല.'' (84)


മനുഷ്യന്റെ യുക്തിയില്‍ അസംഭവ്യമെന്ന് തോന്നുന്നത് ദൈവത്തിന്റെ പരിമിതിയായി ആരോപിക്കന്നത് "തീരെ അഭിലഷണീയമല്ലെ''ന്ന് ഒരു നിരീശ്വരവാദി പോലും സമ്മതിക്കുന്നു. ദൈവം നിര്‍വചനവശാല്‍ തന്നെ (By definition) സര്‍വശക്തനും സര്‍വജ്ഞനുമാണെന്ന് വിശ്വാസികള്‍ കരുതുന്നതില്‍ യാതൊരു അയുക്തികതയുമില്ലെന്നല്ലേ ഇതില്‍നിന്നും മനസ്സിലാവുന്നത്? മനുഷ്യന്റെ യുക്തിക്കും പരിമിതികള്‍ക്കും അതീതമായ ദൈവത്തെ അനുമാനിക്കുന്നതില്‍ അയുക്തികമായി ഒന്നുമില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.


ദൈവാസ്തിത്വത്തെക്കുറിച്ച് നിരീശ്വരവാദികള്‍ എത്ര കൂടുതല്‍ സംസാരിക്കുന്നുവോ അതിന് ആനുപാതികമായിരിക്കും യുക്തിഭംഗങ്ങളുടെ അളവ്. "...ആരോപിക്കപ്പെടുന്ന ഗുണങ്ങളില്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്'' എന്ന ഗ്രന്ഥകാരന്റെ വരി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. എങ്ങനെയാണ് ഇത് നടക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നത് നോക്കൂ: "ഉദാഹരണമായി, സര്‍വശക്തിയും (Omnipotence) സര്‍വജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സര്‍വജ്ഞന് ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടായിരിക്കണം; സര്‍വശക്തന് വിചാരിക്കുന്ന എന്തും നടപ്പിലാക്കാനും കഴിയണം. പ്രപഞ്ചത്തില്‍ ആദ്യാവസാനം താന്‍ എന്തുചെയ്യാന്‍ പോകുന്നുവെന്നതിനെപ്പറ്റി പരിപൂര്‍ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സര്‍വശക്തന്‍. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കില്‍ തെറ്റാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും. തന്റെ ഇടപെടലുകളില്‍ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാകാന്‍ ദൈവത്തിന് സാധിക്കില്ല. വേണമെന്ന് കരുതിയാല്‍പോലും 
ദൈവം നിസ്സഹായനാണ്. സ്വന്തം മനസ്സ് മാറ്റാനോ പ്രപഞ്ചഗതിയില്‍ ഭേദഗതി വരുത്താനോ ദൈവത്തിന് സ്വാതന്ത്യ്രമില്ല. മാറ്റിയാല്‍ ദൈവത്തിന്റെ ജ്ഞാനം (മുന്നറിവ്) തെറ്റാണെന്ന്വരും. തെറ്റായ അറിവുള്ളയാള്‍ സര്‍വജ്ഞനല്ലല്ലോ.''(85)


ഊന്നല്‍ നല്‍കിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ദൈവത്തെ അംഗീകരിക്കാത്ത നിരീശ്വരവാദികള്‍ക്ക് ദൈവത്തെപ്പറ്റി ഈ ആധികാരികമായ വിവരം കിട്ടിയതെങ്ങനെയെന്നത് കൌതുകകരമാണ്. വലിയ കണ്ടെത്തല്‍പോലെ ഉന്നയിക്കുന്ന മേല്‍പ്രശ്നം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാര്‍ശനികര്‍ വിശദമായി ചര്‍ച്ചചെയ്ത് തൃപ്തികരമായ നിഗമനത്തിലെത്തിയതാണെന്ന വിവരമൊന്നും ഡോക്കിന്‍സിനില്ല. മേല്‍ വിവരിച്ചപോലെ നീട്ടിപ്പരത്തി അവതരിപ്പിക്കാന്‍മാത്രം ഇതില്‍ സങ്കീര്‍ണതയൊന്നുമില്ല. ദൈവം സര്‍വശക്തനാണെങ്കില്‍ സ്വയം നശിപ്പിക്കാനാവുമോ എന്നോ തനിക്ക് തുല്യനോ അതിനേക്കാള്‍ ശക്തനോ ആയ മറ്റൊരു (ഒന്നാക്കണ്ട, അനേകമാകട്ടെ!) ദൈവത്തെ സൃഷ്ടിക്കാനാവുമോ എന്നോ ചോദിച്ചാല്‍ മതിയാവും. ഇത്തരം ചോദ്യങ്ങളുടേയും മറുപടികളുടെയും നീണ്ട പരമ്പര തന്നെ ദൈവശാസ്ത്ര സാഹിത്യങ്ങളില്‍ കാണാം.
സര്‍വജ്ഞന്‍, സര്‍വശക്തന്‍ എന്നീ ഗുണങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്ന വാദം പരിശോധിക്കാം. 'സര്‍വജ്ഞന്‍' എന്ന സങ്കല്‍പംതന്നെ നിര്‍വചനപരമായി( by definition) സര്‍വവും അറിയുന്നവന്‍ എന്നാണ്. എന്ത് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും സര്‍വജ്ഞന്‍ അവ അറിഞ്ഞിരിക്കും. ഇതില്‍ എന്ത് പൊരുത്തക്കേടാണുള്ളത്? "അങ്ങനെ വരുമ്പോള്‍ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ടല്ലോ? ദൈവം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതും ഇടപെട്ടതും വൈരുധ്യത്തിലാണെന്ന് നിരീശ്വരവാദികള്‍ക്കെങ്ങനെ മനസ്സിലായി? എന്ത് തെളിവാണ് ഇങ്ങനെ വാദിക്കാന്‍ അവരുടെ കൈവശമുള്ളത്? ഇനി, ഇടപെട്ടതിനെപ്പറ്റി സര്‍വജ്ഞനായ ദൈവത്തിന് അറിവില്ലായിരുന്നു എന്നിവര്‍ക്ക് എങ്ങനെ മനസ്സിലായി? ഇങ്ങനെ മനസ്സിലാക്കിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? മൂര്‍ത്തമായ തെളിവില്ലെങ്കിലും അമൂര്‍ത്തമായ ഒരു തെളിവെങ്കിലും ഇതിനു ഹാജറാക്കാമോ?


"ദൈവം പിന്നീട് നടത്തുന്ന'' എന്ന സങ്കല്‍പംതന്നെ അസംബന്ധമാണ്. സ്ഥല-കാലാതീതനായ ദൈവം 'പിന്നീട്' എങ്ങനെയാണ് ഇടപെടുന്നത്?(86) ഒരാള്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചശേഷം അത് റദ്ദാക്കി കാസര്‍കോട്ടേക്ക് യാത്ര തിരിക്കുന്നപോലെയാണ് ദൈവത്തിന്റെ പദ്ധതികളെന്ന് കരുതുന്ന നിരീശ്വരവാദി ഇങ്ങനെയേ ചിന്തിക്കൂ!


രണ്ടാമതായി, ഇത്തരം സംശയങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വിശദീകരണം ലഭ്യമല്ലാത്തതുകൊണ്ട് പ്രപഞ്ചത്തിന്റെ കാരണമായ ദൈവത്തെ നിഷേധിക്കുന്നത് യുക്തിവിരുദ്ധമാണ്. പ്രപഞ്ചമാണ് ദൈവസങ്കല്‍പത്തെ യുക്തിസഹമാക്കുന്നത്. പ്രപഞ്ചത്തിനുള്ള ശരിയായ വിശദീകരണം യാദൃച്ഛികതയാണോ ദൈവമാണോ എന്ന സംശയത്തിന് ഉറപ്പായും ലഭിക്കുന്ന ഉത്തരമാണ് മനുഷ്യനെ ദൈവവിശ്വാസത്തിലേക്ക് നയിക്കുന്നത്. 


ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് എന്നത് ഒന്നിന്റെയും തൃപ്തികരമായ വിശദീകരണമല്ല.''(87) ഇതു തന്നെയാണ് മതവിശ്വാസിക്കും പറയാനുള്ളത്. പ്രപഞ്ചം യാദൃച്ഛികമായല്ല ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയുണ്ടായെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്? പിന്നെ എങ്ങനെയുണ്ടായെന്ന് അവര്‍ പറയാന്‍ തയാറല്ല. ദൈവത്തെ അംഗീകരിക്കാനും തയാറല്ല!


ഇവിടെ സാമാന്യബുദ്ധിയെങ്കിലും നഷ്ടപ്പെടാത്തവര്‍ക്ക് യുക്തിസഹമായി എത്താവുന്ന ഏകനിഗമനം പ്രപഞ്ചത്തിലെ ആസൂത്രണങ്ങള്‍ക്ക് പിന്നില്‍ ഒരാസൂത്രകനുണ്ട് എന്നാണ്. അതിനാല്‍ ദൈവത്തിന്റെ ഗുണങ്ങളെപ്പറ്റി പൂര്‍ണമായും ഗ്രഹിക്കാനായില്ലെങ്കില്‍ അത് മറ്റൊരു സമസ്യയാണ് എന്നേ വരുന്നുള്ളൂ. അതുകൊണ്ട് പ്രപഞ്ചത്തിനു പിന്നിലെ കാരണം ദൈവമാണെന്ന അനുമാനം ദുര്‍ബലമാവുന്നില്ല.


മൂന്നാമതായി, പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?


നാലാമതായി, ഏതു ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ചോദ്യത്തിലെ വാക്കുകള്‍ കൃത്യമായും നിര്‍വചിച്ചിരിക്കണം. ഉദാഹരണമായി, "സര്‍വജ്ഞന് ഇടപെടലുകളെക്കുറിച്ചും ജ്ഞാനമുണ്ട്'' എന്ന വാചകത്തില്‍ വൈരുധ്യമില്ല. ഇതാണ് ദൈവവിശ്വാസികളുടെ വീക്ഷണം. എന്നാല്‍ നിരീശ്വരവാദിയുടെ വാദമോ?- "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി ജ്ഞാനമില്ല'' എന്നും. ഈ വാചകം വൈരുധ്യം നിറഞ്ഞതാണ്. 'സര്‍വജ്ഞന്‍' എന്നാല്‍ "എല്ലാം അറിയുന്നവന്‍'' എന്നാണര്‍ഥം. എല്ലാം അറിയുന്നവന് "ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്ന പ്രസ്താവം വൈരുധ്യം നിറഞ്ഞതാണ്. "സര്‍വജ്ഞനല്ലാത്തവന് ഇടപെടലുകളെപ്പറ്റി അറിയില്ല'' എന്നോ "സര്‍വജ്ഞന് ഇടപെടലുകളെപ്പറ്റി അറിയാം'' എന്നോ മാറ്റാതെ മേല്‍ പ്രസ്താവത്തിലെ വൈരുധ്യം നീങ്ങില്ല. എങ്കില്‍, വിശ്വാസികളല്ല, നിരീശ്വരവാദികളാണ് വൈരുധ്യം നിറഞ്ഞ വീക്ഷണക്കാര്‍ എന്ന് വ്യക്തമായില്ലേ?



 മറ്റൊരുദാഹരണം നോക്കാം. "... സര്‍വ  വ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് 'ശൂന്യത' സൃഷ്ടിക്കാന്‍ സാധിക്കണം. ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നും ഉണ്ടാകാന്‍ പാടില്ല; ദൈവംപോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് സര്‍വവ്യാപിയല്ലല്ലോ.''
"സര്‍വവ്യാപിയായ ദൈവം ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കണം'' എന്ന വാചകം വൈരുധ്യം നിറഞ്ഞതാണ്. ദൈവം സര്‍വവ്യാപിയാണെങ്കില്‍ 'ദൈവസാന്നിധ്യമില്ലാത്ത ശൂന്യത' എന്താണെന്ന് വ്യക്തമാക്കേണ്ടത് നിരീശ്വരവാദികളാണ്. ഇത്തരം അസംബന്ധങ്ങളില്‍ മതവിശ്വാസികള്‍ വിശ്വസിക്കുന്നില്ലല്ലോ. അതിനാല്‍ അത്തരം അസംബന്ധങ്ങള്‍ മുന്നോട്ടുവെക്കുന്നവരാണ് അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടത്.


ദൈവത്തെയും മതത്തെയും പറ്റി നിരീശ്വരവാദികള്‍ക്ക് ഏറെക്കുറെ മഠയധാരണകളാണുള്ളത്.
സര്‍വശക്തന്‍, സര്‍വജ്ഞന്‍ എന്നിത്യാദി ദൈവികഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിച്ച ഈ വരികള്‍ തന്നെ അതിന് തെളിവാണ്: "സര്‍വശക്തനെ മനുഷ്യന്‍ ആരാധനയിലൂടെ മെരുക്കുന്നതും സര്‍വശക്തന്‍ മനുഷ്യന്റെ വിധേയത്വവും ഉപാസനയും ദാഹിച്ചുഴറുന്നതുമൊക്കെ തമാശ സിദ്ധാന്തങ്ങളാണ്.''(88) തീര്‍ച്ചയായും ഇതൊക്കെ തമാശസിദ്ധാന്തങ്ങളാണ്. പക്ഷേ ആരുടേതാണ് ഈ സിദ്ധാന്തങ്ങള്‍? വിശ്വാസികളുടെ മേല്‍ നിരീശ്വരവാദികള്‍ ആരോപിക്കുന്ന ഇവയത്രയും നിരീശ്വരവാദികള്‍തന്നെ കെട്ടിച്ചമച്ചവയാണ്. സര്‍വശക്തനായ ദൈവത്തെ മനുഷ്യന് മെരുക്കാമെന്നോ ദൈവം മനുഷ്യന്റെ ഉപാസനക്കായി ദാഹിച്ചുഴറുകയാണെന്നോ വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ പോലും വിശ്വസിക്കുന്നില്ല. ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ കെട്ടിച്ചമച്ച വ്യാജസങ്കല്‍പങ്ങളാണിവ. ഇവയത്രയും നിരീശ്വരവാദികളുടെ ഭോഷ്ക്കുകള്‍ മാത്രമാണെന്ന് വിശ്വാസികള്‍ക്കറിയാം. എന്നാല്‍ വലിയ കണ്ടുപിടുത്തങ്ങളാണിവയെന്ന മട്ടിലാണ് നിരീശ്വരബുദ്ധിജീവികള്‍ ഇവയെ അവതരിപ്പിക്കുന്നത്.


ശൂന്യത, സര്‍വവ്യാപി, സര്‍വശക്തന്‍, സാന്നിധ്യം എന്നിത്യാദി പദങ്ങളെ വ്യക്തമായി നിര്‍വചിച്ചാലേ ഇത്തരം വിശകലനങ്ങള്‍ അര്‍ഥവത്താകൂ. ഡോക്കിന്‍സിനെന്നല്ല, ലോകത്തെ സമുന്നതരായ ദാര്‍ശനികര്‍ക്കുപോലും സാധ്യമല്ലാത്ത കാര്യമാണിത്. പ്രപഞ്ചാതീത യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളേറെയുണ്ട് എന്നതാണ് കാരണം. ഇത് തികച്ചും സ്വാഭാവികമാണ്. കാരണം പ്രപഞ്ചാധീന യാഥാര്‍ഥ്യങ്ങള്‍ പോലും ഗ്രഹിക്കാനും വിശകലനം ചെയ്യാനും മനുഷ്യന് പരിമിതികളുണ്ട്.


ഉദാഹരണമായി പദാര്‍ഥത്തെ(matter)യെടുക്കാം. മനുഷ്യന് പരീക്ഷണ-നിരീക്ഷണ വിധേയമാക്കാന്‍ പറ്റുന്ന മൂര്‍ത്തമായ പദാര്‍ഥത്തെപ്പോലും സുവ്യക്തമായി നിര്‍വചിക്കാനാവില്ല. സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും പിണ്ഡമുള്ളതുമായ ഒന്നാണ് പദാര്‍ഥമെന്ന് പൊതുവെ നിര്‍വചിക്കാറുണ്ട്. എന്നാല്‍ ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. ഫോട്ടോണുകള്‍ പദാര്‍ഥമല്ലെന്ന് പറയാനാവുമോ? മനുഷ്യന് സുപരിചിതമായ എന്നാല്‍ സംശയലേശമന്യേ നിര്‍വചിക്കാനാവാത്ത നിരവധി ഭൌതികയാഥാര്‍ഥ്യങ്ങളുണ്ട്. മനുഷ്യന് ഇനിയും എന്താണെന്ന് ഗ്രഹിക്കാനാവാത്ത നിരവധി ഭൌതിക യാഥാര്‍ഥ്യങ്ങളുണ്ട്. എന്നിരിക്കെ പ്രപഞ്ചാതീതനായ ദൈവത്തിന്റെ ഗുണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നും എവിടെ അവസാനിക്കുന്നുവെന്നും അസന്ദിഗ്ധമായി വിവരിക്കണമെന്ന് ശഠിക്കുന്നത് യുക്തിഹീനമാണ്.


പ്രപഞ്ചാതീതവും മനുഷ്യന്റെ അന്വേഷണോപകരണങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ് ദൈവാസ്തിത്വം എന്നതുകൊണ്ടാണ് ഈ പരിമിതികള്‍. ദൈവം 'വസ്തു'വല്ലാത്തിടത്തോളം പരിമിതികളുണ്ടെന്ന വാദം യുക്തിസഹവുമാണ്. പ്രകൃത്യാതീതകാര്യങ്ങളിലെ ഈ പരിമിതി അംഗീകരിക്കാതെയും മനസ്സിലാക്കാതെയും ദൈവത്തെ പരീക്ഷണശാലയിലെത്തിക്കണമെന്ന് ശഠിക്കുന്ന നിരീശ്വരവാദികള്‍ പദാര്‍ഥത്തെപ്പറ്റി പഠിക്കുന്നതില്‍ പോലും പരിമിതികളുണ്ടെന്ന് സ്വയം സമ്മതിക്കുന്നവരാണെന്ന വൈരുധ്യം ശ്രദ്ധേയമാണ്. ദൈവത്തിന്റെ സൃഷ്ടിപ്രക്രിയയെപ്പറ്റി വിവരിക്കണമെന്ന വാശിയുള്ള അവര്‍ പരിണാമത്തെപ്പറ്റി എല്ലാ വിശദാംശങ്ങളും വേണമെന്നില്ല എന്ന വാദക്കാരുമാണ്. ഗ്രന്ഥകാരന്‍ കുറിച്ചത് നോക്കൂ: "ഒരു വിവരണത്തിന്റെ ഓരോ ഘട്ടത്തിലും അതിനെ സാധൂകരിക്കുന്ന സൂക്ഷ്മ തെളിവുകള്‍ വേണമെന്നു വാദിക്കുന്നത് യുക്തിഹീനമാണ്.''(89)
ഭൌതിക വസ്തുക്കളെക്കുറിച്ചുള്ള പഠനത്തില്‍പോലും സാധ്യമാകാത്തത് ഭൌതികാതീതകാര്യങ്ങളുടെ പഠനത്തില്‍ നിഷ്കര്‍ഷിക്കുന്ന നിരീശ്വരവാദികള്‍ 'യുക്തിഹീനത'ക്കും അപ്പുറത്താണെന്ന് വ്യക്തമായില്ലേ?


ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "മതാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം മതമാണ് ശരി.''(90) എങ്കില്‍ നിരീശ്വരവാദാധിഷ്ഠിതമായ ചുറ്റുപാടില്‍ വളര്‍ന്ന ഒരാളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദമാണ് ശരി എന്നു പറയുന്നതും അത്രതന്നെ ശരിയല്ലേ? സാഹചര്യങ്ങളുടെ സ്വാധീനം എല്ലാ വീക്ഷണക്കാര്‍ക്കും ബാധകമാണെന്നിരിക്കെ അതിനെ ഒരു വാദമായി അവതരിപ്പിക്കുന്നത് എത്ര അല്‍പത്തമാണ്!


പദാര്‍ഥത്തെ ഇനിയും നിര്‍വചിക്കാന്‍ സാധിക്കാത്ത ഭൌതികശാസ്ത്രജ്ഞനെയും തമോഗര്‍ത്തങ്ങള്‍ (black holes) എന്താണെന്ന് ഇനിയും കണ്ടെത്താത്ത ഗോളശാസ്ത്രജ്ഞനെയും അജ്ഞതയുടെ പേരില്‍ കുതിരകയറാന്‍ ശ്രമിക്കാത്ത നിരീശ്വരവാദി ദൈവത്തെ സമ്പൂര്‍ണമായി ചിത്രീകരിക്കാനോ ഗ്രഹിക്കാനോ സാധ്യമല്ലെന്ന് അഭിപ്രായപ്പെടുന്ന ദാര്‍ശനികരെ മാത്രം കുറ്റപ്പെടുത്തുന്നത് നീതിയാണോ?


അഞ്ചാമതായി, സാധാരണ ഭൌതികയാഥാര്‍ഥ്യങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്നതില്‍ മനുഷ്യന് പരിമിതികളുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് കണികാരൂപത്തിലാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. തരംഗരൂപത്തിലാണെന്ന് പറഞ്ഞാലും വ്യക്തമാവും. എന്നാല്‍ പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും (wave-particle) സഞ്ചരിക്കുന്നു എന്ന് പറഞ്ഞാല്‍ നിരീശ്വരവാദികള്‍ക്ക് അതു മനസ്സിലാവുമോ? പ്രകാശം ഒരേസമയം കണികാരൂപത്തിലും തരംഗരൂപത്തിലും സഞ്ചരിക്കുന്നത് ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍പോലും സാധ്യമാണോ? തീര്‍ച്ചയായും സാധ്യമല്ല. എന്നിട്ടും ഈ 'അസംബന്ധം' അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് നിരീശ്വരവാദികള്‍. പദാര്‍ഥത്തെപ്പറ്റി ശാസ്ത്രം പറഞ്ഞതിന്റെ പേരില്‍ എന്തസംബന്ധവും അംഗീകരിക്കാന്‍ തയാറുളള ഇവര്‍ക്ക് ദൈവത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യന് പരിമിതികളുണ്ടെന്ന് പറഞ്ഞാല്‍ സ്വീകാര്യമാവില്ല. പ്രകാശം സഞ്ചരിക്കുന്നത് എങ്ങനെയെന്ന നിസ്സാര ഭൌതികയാഥാര്‍ഥ്യം പോലും ഉള്‍കൊള്ളാന്‍ കഴിവില്ലാത്ത ഇവരാണ് ദൈവശക്തി എത്ര വാട്ടാണെന്ന് അളക്കാന്‍ തയാറെടുക്കുന്നത്!
ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ നോക്കൂ: "20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ക്വാണ്ടം സിദ്ധാന്തത്തിന്റെ ആഗമനമായിരുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല... സൂക്ഷ്മലോകത്തെ സംബന്ധിച്ചിടത്തോളം ക്വാണ്ടം സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നതാണ് പിന്നീടു നടന്ന കണ്ടുപിടുത്തങ്ങളെല്ലാം. പക്ഷേ, അതുകൊണ്ട് മാത്രം ക്വാണ്ടം മെക്കാനിക്സ് വിഭാവനം ചെയ്യുന്ന ലോകം നിങ്ങള്‍ക്ക് മനസ്സിലായി എന്നു പറയുന്നത് അബദ്ധമായിരിക്കും. ഫെയ്മാന്‍ തന്നെ പറഞ്ഞതുപോലെ ക്വാണ്ടം സിദ്ധാന്തം നിങ്ങള്‍ക്കു മനസ്സിലായി എന്നു പറഞ്ഞാല്‍ അതു നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്നുതന്നെയാണ് ശരിയായ അര്‍ഥം. (If you say you understand quantum theory, you don't understand quantum theory ).(91)


ഒരു ശാസ്ത്ര സിദ്ധാന്തം മനസ്സിലായി എന്നു പറഞ്ഞാല്‍ അതിനര്‍ഥം മനസ്സിലായിട്ടില്ല എന്നാണത്രെ! (ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞനായിരുന്ന റിച്ചാഡ് ഫെയ്മാനാണ് ഇങ്ങനെ പറയുന്നതെന്നോര്‍ക്കുക). എങ്കില്‍ മനസ്സിലായിട്ടില്ല എന്ന് പറഞ്ഞാലോ? മനസ്സിലായെന്ന് അര്‍ഥമുണ്ടോ? ഉണ്ടാകാം. മനസ്സിലാകാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിവരം മനസ്സിലായിട്ടില്ല എന്നതു തന്നെയാണ്. ചുരുങ്ങിയത്, വലിയ വിവരമൊന്നും ഇല്ലെങ്കിലും വിവരമില്ല എന്ന വിവരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്രയോ പേര്‍ വിഡ്ഢിത്തങ്ങള്‍ വിളമ്പില്ലായിരുന്നു എന്നു വ്യക്തമല്ലേ? റിച്ചാഡ് ഫെയ്മാന്റെ വാക്കുകള്‍ ഈ തിരിച്ചറിവിന് അടിവരയിടുന്നതാണ്.
ഗ്രന്ഥകാരന്റെ മറ്റൊരു വിവരണമിതാണ്: "ഇര്‍വിന്‍ ഷ്രോഡിംഗര്‍ (Erwin Shrodinger) നടത്തുന്ന പൂച്ചയുടെ ഉപമ വളരെ പ്രശസ്തമാണ്. ഷ്രോഡിംഗറുടെ പൂച്ച ഒരു പെട്ടിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നു. അതിനെ കൊല്ലാനുള്ള ഒരു മെക്കാനിക്കല്‍ സംവിധാനം പെട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതാകട്ടെ ഒരു ക്വാണ്ടം മെക്കാനിക്കല്‍ സംഭവത്തെ (Quantum Mechanical event) ആശ്രയിച്ച്. പെട്ടി തുറന്നുനോക്കുന്നതിനുമുമ്പ് പൂച്ച ചത്തോ ഇല്ലയോ എന്ന് നമുക്കറിയില്ല. ‘
സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ ഒന്നുകില്‍ പൂച്ച പെട്ടിക്കുള്ളില്‍ കിടന്ന് മരിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നാല്‍ ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പര്‍ നിക്കസിന്റെ (കോപ്പന്‍ഹെഗന്‍ എന്നാണ് ശരി-ലേഖകന്‍) വ്യാഖ്യാനം ഈ രണ്ട് ധാരണകളെയും അട്ടിമറിക്കുകയാണ്. നാം പെട്ടിയുടെ അടപ്പ് തുറക്കുന്നതിനു മുമ്പ് നിലനില്‍ക്കുന്നതൊക്കെ കേവലമായ സാധ്യത (probability) മാത്രമാണ്. പെട്ടിയുടെ അടപ്പ് തുറക്കുന്ന നിമിഷം ക്വാണ്ടം പ്രവര്‍ത്തനത്തിന്റെ തരംഗസ്വഭാവം നഷ്ടപ്പെടുകയും നമുക്ക് ഒരൊറ്റ സാധ്യതമാത്രം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. അതായത് ഒന്നുകില്‍ പൂച്ച ഇപ്പോഴും ജീവനോടെയുണ്ട്. അല്ലെങ്കില്‍ അത് മരിച്ചിരിക്കുന്നു. പക്ഷേ, നാം പെട്ടി തുറക്കുന്നതിനു മുമ്പുവരെ പൂച്ചയ്ക്ക് ജീവനുമില്ല; അത് മരിച്ചിട്ടുമില്ല. ഡേവിഡ് ഡ്യൂഷിന്റെ ബഹുലോക സിദ്ധാന്തത്തില്‍ ചില ലോകത്ത് ഈ പൂച്ച മരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുചിലയിടത്ത് അതിപ്പോഴും ജീവനോടെയുണ്ട്. ഈ രണ്ട് വ്യാഖ്യാനങ്ങളും സാമാന്യയുക്തിയെ പരിഹസിക്കുന്നതാണ്.''(92)


സാമാന്യയുക്തിയെ പരിഹസിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു.(93) ഇവയത്രയും വിഴുങ്ങി എല്ലാം മനസ്സിലായെന്ന മട്ടില്‍ തലയാട്ടുന്നവര്‍ക്ക് ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണെന്നുമുള്ള സങ്കല്‍പം ദഹിക്കുന്നില്ലത്രെ!(94) ദൈവത്തിന് ഒരേ സമയം സര്‍വശക്തനും സര്‍വജ്ഞനും ആകാനാവില്ല, പക്ഷേ ഷ്രോഡിംഗറുടെ പൂച്ച ഒരേസമയം ജീവിച്ചിരിക്കുന്നുമില്ല, മരിച്ചിട്ടുമില്ല! ആദ്യത്തേത് മതം, രണ്ടാമത്തേത് ശാസ്ത്രം!


ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം നോക്കൂ: "ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്ട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല. ചില വേളകളില്‍ തരംഗങ്ങളായും ചിലപ്പോള്‍ കണങ്ങളായും മറ്റു ചിലപ്പോള്‍ ഊര്‍ജ പാക്കറ്റുകളായും രൂപം മാറുന്ന പരമാണുക്കളാണവ.
മനുഷ്യയുക്തിക്ക് എന്തെന്ന് നിര്‍വചിക്കാനാവാത്ത ഒരു സാന്നിധ്യമോ (Presence) സാധ്യതയോ (Probability) മാത്രമാണവയെന്നു പറഞ്ഞാല്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും.''(95)


മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല!
ഒരുപക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിലെ പദാര്‍ഥവാദം തന്നെയാകണം ഡോക്കിന്‍സിന്റെ മനസ്സിനെ ഇപ്പോഴും ഭരിക്കുന്നത്. അതിനാല്‍ യാഥാര്‍ഥ്യത്തെ വസ്തുവായി തന്നെയാകാം അദ്ദേഹമിപ്പോഴും ഉള്‍ക്കൊള്ളുന്നത്. ദൈവത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്നു പറയുമ്പോള്‍ ആധുനികര്‍ക്കിടയില്‍ അതൊരു വിസ്മയം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ശാസ്ത്രത്തെ ഉള്‍കൊള്ളാനാവുന്നില്ല എന്ന് തുറന്നുപറായനാവില്ലല്ലോ. അതിനാല്‍ ചക്ക, മാങ്ങ എന്നെല്ലാം കേള്‍ക്കുമ്പോള്‍ തലയാട്ടുന്നതുപോലെ ക്വാണ്ടം ബലതന്ത്രവിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഡോക്കിന്‍സും തലയാട്ടുന്നുണ്ടാകാം. പക്ഷേ, ആധുനികശാസ്ത്രം അദ്ദേഹം അനുഭവിക്കുന്നതെങ്ങനെയെന്ന് ഗ്രന്ഥകാരന്റെ ഈ വരികളില്‍നിന്നും മനസ്സിലാക്കാം: "ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കിക്കാണിക്കുന്ന സാധ്യതകള്‍ കണ്ട് ചിരിക്കുന്നതായിരിക്കും കരണീയം; അല്ലെങ്കില്‍ കരയുക. അത്രക്കതിശയിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശാസ്ത്രം ഇന്ന് സംസാരിക്കുന്നത്.''(96)


ചിരിക്കുകയാണോ കരയുകയാണോ വേണ്ടത് എന്നുപോലും ഡോക്കിന്‍സിന് നിശ്ചയമില്ല! ഈ രണ്ടവസ്ഥയല്ലാതെ മനസ്സിലാക്കുകയെന്ന സ്ഥിതിയിലേക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല എന്നു വ്യക്തമാണല്ലോ. ആധുനിക ഭൌതികശാസ്ത്രം നിഗൂഢതയുടെ തിരശ്ശീല നീക്കുകയാണോ അതോ നിഗൂഢതകള്‍ കണ്ടെത്തുകയാണോ? ശാസ്ത്രം നിഗൂഢതകള്‍ അന്വേഷിച്ച് നിഗൂഢതകള്‍ അനാവരണം ചെയ്യുന്നു എന്ന പരമ്പരാഗത ഭൌതികവാദ ഭാഷാപ്രയോഗം പോലും ഇന്ന് അപ്രസക്തമായിരിക്കുകയല്ലേ?
ഒരുകാലത്ത് നിഗൂഢതകള്‍ അന്വേഷിച്ച് കാര്യ-കാരണ ബന്ധങ്ങള്‍ കണ്ടെത്തി നിഗൂഢതയെ നിഗൂഢതയല്ലാതാക്കി മാറ്റുന്ന പണിയാണ് ശാസ്ത്രം ഏറ്റെടുത്തത്. 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് നിഗൂഢതയെ നിഗൂഢതയല്ലാതാക്കുക എന്നായിരുന്നു വിവക്ഷ. എന്നാല്‍ ക്വാണ്ടം മെക്കാനിക്സിന്റെ ആവിര്‍ഭാവത്തോടെ 'നിഗൂഢത അനാവരണം ചെയ്യുക' എന്നതിന് പുതിയ നിഗൂഢതകള്‍ കണ്ടെത്തുക എന്നായി അര്‍ഥം!
ഇത്തരം ശാസ്ത്രത്തിന്റെ കാലഘട്ടത്തില്‍ നിരീശ്വരവാദ എഴുത്തുകാര്‍ അനുഭവിക്കുന്ന ധര്‍മസങ്കടം ഡോക്കിന്‍സിന്റെ ഉറ്റസുഹൃത്തും നിരീശ്വരവാദിയുമായിരുന്ന പ്രശസ്ത ശാസ്ത്ര കഥാകാരന്‍ ഡഗ്ളസ് ആഡംസും അനുഭവിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്‍ അതെപ്പറ്റി എഴുതിയത് നോക്കൂ: "ഡഗ്ളസ് ആഡംസിനെ (Douglas Adams) പോലെയുള്ളവര്‍ ശാസ്ത്രം വിഭാവനം ചെയ്യുന്ന അനന്തസാധ്യതകളെ ഫലിത രൂപത്തില്‍ കാണാനാണ് ശ്രമിക്കുന്നത്.''(97) ഇക്കാലമത്രയും അങ്ങേയറ്റം ഗൌരവത്തോടെയും ബഹുമാനത്തോടെയും ആവേശത്തോടെയും ശാസ്ത്രത്തെ സമീപിച്ചിരുന്ന നിരീശ്വരവാദികള്‍ക്ക് ഇപ്പോള്‍ ശാസ്ത്രം വെറും ഫലിതബിന്ദുക്കളായി മാറിയിരിക്കുന്നു! ഇതിലും വലിയൊരു ഫലിതം ഇനിയുണ്ടാവുമോ?


മനസ്സിലാക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതിലൂടെ ബോധ്യമാവുന്നത്. ഭൌതികമായ കാര്യങ്ങള്‍ ഗ്രഹിക്കാന്‍പോലും ഇത്രയേറെ പരിമിതികളുള്ള മനുഷ്യന്‍ ഭൌതികാതീതനായ ദൈവത്തെപ്പറ്റി എല്ലാം മനസ്സിലാക്കിയശേഷമേ വിശ്വസിക്കൂ എന്ന് ശഠിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? എന്ത് ശാസ്ത്രമാണുള്ളത്?


ഗ്രന്ഥകാരന്റെ മറ്റൊരു വിവരണം ഇതാണ്: "ക്വാണ്ടം സിദ്ധാന്തത്തെപ്പറ്റിയുള്ള കോപ്പന്‍ഹേഗന്‍ വ്യാഖ്യാനം (Copenhagen interpretation) മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്നതാണ്.''(98) "മനുഷ്യഭാവനയെപ്പോലും അപഹസിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ യുക്തിവിരുദ്ധമെന്ന് ആരോപിച്ച് ദൈവാസ്തിത്വത്തെ തിരസ്ക്കരിക്കുന്നത് രസകരമാണെന്നതില്‍ സംശയമില്ല. മതാന്ധവിശ്വാസത്തെയും മറികടക്കുന്ന ശാസ്ത്രാന്ധവിശ്വാസമല്ലാതെ മറ്റെന്താണിത്? എന്റെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായില്ലെങ്കിലും ശാസ്ത്രജ്ഞരുടെ യുക്തിക്കും ബുദ്ധിക്കും ഉള്‍കൊള്ളാനായെങ്കില്‍ സ്വീകാര്യമാണെന്ന നിലപാട് തീര്‍ത്തും അന്ധവിശ്വാസപരമല്ലേ? ശാസ്ത്രമാണെങ്കില്‍ അന്ധവിശ്വാസവുമാകാം, മതമാണെങ്കില്‍ ഇത്രയേറെ തെളിവുണ്ടായാലും പോരാ എന്ന മനോഭാവം ഒന്നാന്തരം ആധുനിക അന്ധവിശ്വാസിയുടെ ലക്ഷണമാണ്.

ദൈവവും ശൂന്യതയും

മനുഷ്യന്റെ പരിമിതി മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് വിശ്വാസികള്‍. എന്നാല്‍ നിരീശ്വരവാദികള്‍ക്ക് ഇതു സാധ്യമല്ല. സര്‍വശക്തന്‍ സര്‍വവ്യാപിയാണെന്ന സങ്കല്‍പത്തെ അവര്‍ മനസ്സിലാക്കുന്നത് ഒരു മുറിയില്‍ പുകനിറയുന്നതുപോലെയും പാത്രത്തില്‍ വെള്ളം നിറയുന്നതുപോലെയുമാണ്. ദൈവസാന്നിധ്യം എന്നത് ഇപ്രകാരം ദൈവത്തെ നിറച്ചയിടം എന്നാണവര്‍ മനസ്സിലാക്കുന്നത്. കാരണം ദൈവത്തെ പദാര്‍ഥത്തിന്റെ അല്പംകൂടി വികസിച്ച (extension) രൂപമായല്ലാതെ തികച്ചും വ്യത്യസ്തവും താരതമ്യരഹിതവുമായ മറ്റൊരസ്തിത്വമായി ഉള്‍ക്കൊള്ളാനുള്ള മനോ-ചിന്താബലം അവര്‍ക്കില്ല. ദൈവത്തിന്റെ സ്ഥാനത്ത് പദാര്‍ഥത്തെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം അനുയായികളുടെ മനോചിന്താബലം ദുര്‍ബലമാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കാന്‍ ദൈവത്തിന് സാധ്യമാണോ എന്നാണ് സംശയം. ദൈവസാന്നിധ്യമില്ലാത്ത ശൂന്യത പോകട്ടെ ഭൌതികലോകത്തെ വെറും ശൂന്യതപോലും സങ്കല്‍പി ക്കാന്‍ ചിന്താശേഷിയില്ലാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യതയെപ്പറ്റി ചര്‍ച്ചക്കൊരുങ്ങുന്നത്! ഭൌതിക പ്രപഞ്ചത്തിലെ ശൂന്യത സങ്കല്‍പിക്കാന്‍പോലും മനുഷ്യന് ഇനിയും സാധ്യമായിട്ടില്ല. ശാസ്ത്രം ശൂന്യസ്ഥലമെന്ന് പറയുന്നിടത്തെല്ലാം ഊര്‍ജസാന്നിധ്യമുണ്ട്. ഭൌതികമായ ശൂന്യതയെക്കുറിച്ചുപോലും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്ത നിരീശ്വരവാദികളാണ് ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സങ്കല്‍പിക്കാനൊരുങ്ങുന്നത്. ഇതിലെ ബാലിശത നിരീശ്വരവാദികള്‍ക്ക് മനസ്സിലാവില്ലെങ്കിലും വിശ്വാസികള്‍ക്ക് ഗ്രഹിക്കാനാവും.


പദാര്‍ഥത്തിനപ്പുറം പോകാന്‍ നിരീശ്വരവാദിയുടെ ചിന്തക്കോ ഭാവനക്കുപോലുമോ ശേഷിയില്ല. അതിനാലാണ് ദൈവത്തെയും മറ്റൊരു 'ദ്രവ്യ'മായി അവര്‍ കണക്കാക്കുന്നത്. ഗ്രന്ഥകാരന്റെ വാക്കുകള്‍ നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ചമാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(99) അതായത് ദൈവത്തിന് പ്രപഞ്ചത്തെപ്പറ്റിയുള്ള ആശയം ഉണ്ടായിരുന്നതിനാല്‍ ദൈവം പദാര്‍ഥമാകാതെ വയ്യ! മനസ്സുള്ളതിനാല്‍ ശരീരവും വേണ്ടേ!
മറ്റൊരു മഹാ'ചിന്ത'യിതാണ്: "ദൈവം ശൂന്യതയില്‍നിന്നും സൃഷ്ടിച്ചു എന്ന വാദം ബാലിശമാണ്. ദൈവമുണ്ടെങ്കില്‍ ശൂന്യതയില്ല.'' പ്രപഞ്ചസൃഷ്ടിക്കുമുമ്പ് ശൂന്യതയായിരുന്നു എന്നാര്‍ക്കും വാദമില്ല. പ്രപഞ്ചസൃഷ്ടിക്കുമുമ്പ് പ്രപഞ്ചം ഉണ്ടായിരുന്നില്ല എന്ന അര്‍ഥത്തിലാണ് ശൂന്യതയില്‍നിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പറയുന്നത്. ആസ്തിക ചിന്തയെപ്പറ്റി പ്രാഥമിക വിവരമെങ്കിലും നേടിയശേഷമാണ് 'വിശകലനങ്ങള്‍'ക്കിറങ്ങേണ്ടത്. അല്ലെങ്കില്‍ 'ദൈവം' ഭീമാകാരനായ ഒരു കുശവന്‍ മാത്രമാണ് എന്ന ബാലിശധാരണക്കപ്പുറം പോകാനാവില്ല. ബുദ്ധിജീവിനാട്യമുള്ള നിരീശ്വരവാദികള്‍ക്ക്വരെ അസാധ്യമായ ഈ ധൈഷണികകൃത്യം സാദാ വിശ്വാസിക്കുവരെ സാധ്യമാണ്. "raising the consciousness എന്ന വാചകം ഡോക്കിന്‍സ് ആദ്യപേജ് മുതല്‍ തന്റെ പുസ്തകത്തിന്റെ പ്രധാനലക്ഷ്യമായി ആവര്‍ത്തിക്കുന്നു''വെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.(100) സ്വന്തം ധിഷണാശേഷി ഉയര്‍ത്താനാകാത്ത നിരീശ്വരവാദികള്‍ ധൈഷണികശേഷിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വിശ്വാസികളുടെ ധൈഷണികശേഷി ഉയര്‍ത്താന്‍ ഇറങ്ങിയത് തമാശക്ക് വകനല്‍കുന്നുണ്ട്. ആദ്യം ദൈവത്തെ 'വലിയൊരു കുശവനാ'യി കണക്കാക്കുന്ന ധൈഷണികപാപ്പരത്തത്തില്‍ നിന്നും നിരീശ്വരവാദികള്‍ ഉയരുക. വീണ്ടും ഉയര്‍ന്ന് സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിലെത്തുക.


പ്രപഞ്ചത്തിന്റെ കാരണം തേടി ഉത്ഭവസ്ഥാനത്തെത്തുന്ന അക്വിനാസിന്റെ സമീപനം ഡോക്കിന്‍സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. എത്ര 'ഖണ്ഡന'ങ്ങള്‍ നടത്തിയിട്ടും മതിയാവുന്നില്ല. വിഫലമാണെന്ന് തോന്നിയതുകൊണ്ടാകാം വീണ്ടും 'ഖണ്ഡിക്കു'കയാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "ഒരു കഷ്ണം സ്വര്‍ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാല്‍ അവസാനം അതിന്റെ ആറ്റത്തിലെത്താം... ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാല്‍ ലഭിക്കുന്ന വസ്തു സ്വര്‍ണമായിരിക്കില്ല. സ്വര്‍ണത്തിന്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ടുപോകുമ്പോള്‍ കാര്യം (effect) ഇല്ലാതെയാവുകയും (terminated) കാരണം (cause) അപ്രസക്തമാവുകയും (irrelevant) ചെയ്യുന്നു. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (infinite regress) അങ്ങനെയൊരു ന്യൂനതയുണ്ട്.''(101)


ഇവിടെയും പിറകോട്ട് പോക്കിന് യാതൊരു താര്‍ക്കികമായ ന്യൂനതയുമില്ലെന്നാണ് തെളിയുന്നത്. സ്വര്‍ണമല്ലാത്ത സബ്-ആറ്റമിക കണങ്ങള്‍ കൂടിച്ചേര്‍ന്നാണ് സ്വര്‍ണത്തിന്റെ ആറ്റമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ക്കറിയാം. അതുകൊണ്ടുതന്നെ കാര്യവും കാരണവും ഇല്ലാതെയാവുകയോ അപ്രസക്തമാവുകയോ ചെയ്യുന്നില്ല. മറിച്ച് സ്ഥിരീകരിക്കപ്പെടുകയാണ്. സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്സിജനും കൂടിച്ചേര്‍ന്നാണ് തീ കെടുത്തുന്ന വെള്ളം ഉണ്ടാവുന്നത്. അതുകൊണ്ട് ഓക്സിജനും ഹൈഡ്രജനും വെള്ളത്തിന്റെ കാരണമല്ലെന്ന് ആരെങ്കിലും വാദിക്കുമോ? ഈ കാരണം പ്രസക്തമല്ലെന്ന് ഡോക്കിന്‍സ് വാദിക്കുമോ?


അനിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയുണ്ടെന്നാണ് ഡോക്കിന്‍സിന്റെ വാദം. തല്‍ക്കാലം ഇത് ശരിയാണെന്ന് കരുതുക. നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് സമ്മതിക്കാമോ? അതോ നിശ്ചിതമായതിനും അനിശ്ചിതമായതിനും ന്യൂനതയുണ്ടെന്നാണോ? നിശ്ചിതമായതിന് ന്യൂനതയുണ്ടെന്ന് പ്രസ്താവിക്കാത്തതുകൊണ്ടും അനിശ്ചിതമായതിന് ഉണ്ടെന്ന് സ്പഷ്ടമായി വാദിച്ചതിനാലും നിശ്ചിതമായ പശ്ചാത്ഗമനത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമെന്ന് കരുതാം. പ്രപഞ്ചത്തിന് ഉത്ഭവം ഉണ്ടെന്ന് സങ്കല്‍പിക്കുമ്പോഴോ അതോ ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴോ അനിശ്ചിതമായ പശ്ചാത്ഗമനം ഉണ്ടാവുന്നത്? യാതൊരു സംശയവുമില്ല ഉത്ഭവം ഇല്ലെന്ന് സങ്കല്‍പിക്കുമ്പോഴാണ്. നിരീശ്വരവാദത്തിന്റെ മൂലതത്ത്വമാണ് പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നത്. അതായത് നിരീശ്വരവാദപ്രകാരമുള്ള ഉത്ഭവമില്ലാത്ത പ്രപഞ്ചത്തില്‍ കാര്യ-കാരണ ശൃംഖലയിലൂടെ പിറകോട്ട് പോകുമ്പോഴാണ് അനിശ്ചിതമായ പശ്ചാത്ഗമനം സംഭവിക്കുന്നത്. അതായത് ഡോക്കിന്‍സിന്റെ നിരീശ്വരവാദത്തിലാണ് അനിശ്ചിതമായ പശ്ചാത്ഗമനമുള്ളത്. ഇതനുസരിച്ച് നിരീശ്വരവാദം ന്യൂനതയുള്ളതാണെന്ന് ഡോക്കിന്‍സ് അംഗീകരിക്കുമോ?


വിശ്വാസികളുടെ വീക്ഷണമനുസരിച്ച് പ്രപഞ്ചത്തിന് ഉത്ഭവമുണ്ട്. അതിന്റെ ആരംഭത്തിലെത്തിയാല്‍ ഭൌതികമായ കാര്യ-കാരണ ബന്ധം അവസാനിക്കുന്നു. ദൈവത്തിലെത്തിയാല്‍ ആത്യന്തികമായി കാര്യ-കാരണബന്ധം അവസാനിക്കുന്നു. അതായത് വിശ്വാസികളുടെ വീക്ഷണത്തില്‍ അനിശ്ചിതമായ പശ്ചാത്ഗമനമില്ല; പശ്ചാത്ഗമനം നിശ്ചിതമാണ്. എങ്കില്‍ നിശ്ചിതമായ പശ്ചാത്ഗമനമുള്ള ദൈവവിശ്വാസത്തിന് ന്യൂനതയില്ലെന്ന് ഡോക്കിന്‍സ് സമ്മതിക്കുമോ? ഇത്തരം പ്രശ്നങ്ങള്‍ തന്റെ വാദത്തിലുണ്ടെന്ന് ഡോക്കിന്‍സിനു തന്നെ അറിയില്ലെന്നതാണ് യാഥാര്‍ഥ്യം.


"പ്രപഞ്ചത്തിന്റെ കാരണമന്വേഷിച്ച് പിറകോട്ട് പോകുന്തോറും പ്രപഞ്ചമെന്ന സങ്കല്‍പം തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകു''മെന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു. അതുകൊണ്ടാണല്ലോ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്നും അതിനുമുമ്പ് പ്രപഞ്ചം ഇല്ലായിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നത്. ദൈവവിശ്വാസികളുടെ വീക്ഷണത്തെ അറിയാതെതന്നെ അംഗീകരിക്കാന്‍ ഗ്രന്ഥകാരന്‍ നിര്‍ബന്ധിതനാവുകയാണ് ഇവിടെ. ഗ്രന്ഥകാരന്‍ തുടരുന്നതിങ്ങനെ: "ആ അവസ്ഥയുടെ കാരണം പ്രപഞ്ചത്തിന്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല.'' പ്രപഞ്ചത്തിന് ഉത്ഭവമില്ലെന്നും അതുകൊണ്ടുതന്നെ കാരണം ആവശ്യമില്ലെന്നും വാദിച്ചിരുന്ന നിരീശ്വരവാദികള്‍ ഇപ്പോള്‍ പറയുന്നതെന്താണ്! പ്രപഞ്ചത്തിന് കാരണമുണ്ടാകാമെന്നല്ല, പിന്നെയോ? "പ്രപഞ്ചംതന്നെ ഇല്ലാതാകുന്ന അവസ്ഥ''ക്ക് കാരണമുണ്ടാകാമെന്ന്! ഈ കാരണവും പ്രപഞ്ചത്തിന്റെ കാരണവും "സമാനമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ലെന്ന്''!! അതായത് പ്രപഞ്ചത്തിന്റെ കാരണം വേറെ, "പ്രപഞ്ചം തന്നെ ഇല്ലാതാവുന്ന അവസ്ഥ''യുടെ കാരണം വേറെ, പ്രപഞ്ചത്തിനു പിന്നില്‍ ഒരു കാരണവും ഇല്ലെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോഴിതാ രണ്ട് കാരണങ്ങള്‍ ഉണ്ടെന്ന നിലപാടിലെത്തിയിരിക്കുന്നു! ഒരുപക്ഷേ, അനേകം കാരണങ്ങള്‍ ഉണ്ടെന്ന് ഇവര്‍ സമ്മതിച്ചെന്നുവരാം. ഒരൊറ്റ നിര്‍ബന്ധം മാത്രം: അവയിലൊന്നിനെപ്പോലും ദൈവമെന്ന് വിശേഷിപ്പിക്കരുത്!


പശ്ചാത്ഗമനം (regression) എന്തോ മഹാപരാധമാണ് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ സമീപനം. ഇത് ശരിയായ സമീപനമാണെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നത് നിരീശ്വരവാദത്തിനു തന്നെയാണെന്ന് വ്യക്തം. കാരണം പ്രപഞ്ചത്തിന്റെ കാരണം തേടുമ്പോള്‍ അനിശ്ചിതമായ പശ്ചാത്ഗമനം അനിവാര്യമായും ഒത്തുനില്‍ക്കുന്നത് പ്രപഞ്ചത്തിന് ആരംഭമില്ലെന്ന ഭൌതികവാദത്തിലാണ്. പക്ഷേ, പശ്ചാത്ഗമനത്തെ ഡോക്കിന്‍സ് ഇത്രയേറെ ഭയക്കാന്‍ എന്താണ് കാരണം? പ്രപഞ്ചത്തിന്റെ കാര്യ-കാരണബന്ധമന്വേഷിച്ച് പിറകോട്ടുപോയാല്‍ ദൈവത്തില്‍ എത്തിച്ചേരുമെന്നത്തന്നെ മുഖ്യകാരണം! പശ്ചാത്ഗമനത്തോട് നിരീശ്വരവാദികള്‍ക്കുള്ള അലര്‍ജി അവരുടെ അശാസ്ത്രീയ മനോഭാവത്തിന് ഉദാഹരണമാണ്. 



ഇന്നത്തെ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ ശാസ്ത്രത്തിന് അവലംബിക്കാവുന്ന ഏക സമീപനം പശ്ചാത്ഗമനമാണ്. പരീക്ഷണ-നിരീക്ഷണാധിഷ്ഠിതമായ ഭൌതികശാസ്ത്രങ്ങള്‍ക്ക് പോലും ഇതൊഴിവാക്കി മുന്നോട്ടുപോകാനാവില്ല. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പോ ആയിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പോ എന്തായിരുന്നു സ്ഥിതിയെന്നറിയാന്‍ പശ്ചാത്ഗമനം മാത്രമേ വഴിയുള്ളൂ. ഡോക്കിന്‍സിന്റെ പരിണാമകഥകള്‍ ഒന്നാകെ നിലകൊള്ളുന്നത് പശ്ചാത്ഗമനരീതിയിലാണ്. ഇതൊക്കെ വസ്തുതകളാണെങ്കിലും ആത്യന്തികമായി ദൈവത്തിലേക്ക് നയിക്കുന്ന പശ്ചാത്ഗമനം എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടിയിരുന്നെങ്കില്‍ എന്നായിരിക്കാം ഡോക്കിന്‍സിന്റെ വേവലാതി!
കാര്യ-കാരണബന്ധത്തെപ്പറ്റി ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ഓരോ കാര്യത്തിനും (effect) പിന്നില്‍ ഒരു കാരണ(cause)മുണ്ടെന്നതുപോലെ ഓരോ കാരണവും ഒരുപിടി കാരണങ്ങളുടെ ആകെത്തുകയാണ്. കാരണങ്ങള്‍ക്കും കാരണങ്ങളുണ്ട്. ഓരോ കാരണത്തിന്റെയും ജനനം മറ്റൊരു കാരണത്തില്‍ നിന്നായിരിക്കും. ഓരോ കാര്യവും മറ്റൊന്നിന്റെ കാരണവുമാണ്.''(102) കാര്യം, കാരണം എന്ന് എഴുതി ക്ഷീണിച്ചതുകൊണ്ടാകാം ഗ്രന്ഥകാരന്‍ മതിയാക്കിയത്! കാര്യം, കാരണം എന്നിങ്ങനെ ഒരു പേജ് നിറയെ എഴുതിയാല്‍ പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് വിശദീകരണമാവുമോ? ഇതേക്കാള്‍ എത്രയോ യുക്തിഭദ്രവും ലളിതവുമാണ് ഭൌതിക ലോകത്തെ കാര്യ-കാരണങ്ങളുടെ ആത്യന്തികകാരണം സര്‍വശക്തനും സര്‍വജ്ഞനുമായ സ്രഷ്ടാവാണെന്ന് സിദ്ധാന്തിക്കുന്നത്.

തെളിയിക്കേണ്ട ബാധ്യത ആര്‍ക്ക്?

തോമസ് അക്വിനാസ് പോലുള്ള മധ്യകാല തത്ത്വചിന്തകര്‍ ദൈവാസ്തിത്വം സ്ഥാപിക്കാന്‍ നിരത്തിയ തെളിവുകള്‍ മുതല്‍ ഇക്കാലത്തെ മൈക്കേള്‍ ബെഹെ പോലുള്ള ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച തെളിവുകള്‍വരെ ഖണ്ഡിക്കാന്‍ ഗ്രന്ഥം തയാറാക്കിയ അതേ ഗ്രന്ഥകാരന്‍ എഴുതുന്നത് നോക്കൂ: "വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് തെളിവാവശ്യമില്ല, തെറ്റാണെന്ന് കരുതുന്നുവെങ്കില്‍ തെളിയിക്കേണ്ട ബാധ്യത സംശയിക്കുന്നവര്‍ക്കാണ്-ഇതാണ് മതനിലപാട്.''(103) ഇതാണ് മതനിലപാടെങ്കില്‍ ദൈവാസ്തിത്വം സമര്‍ഥിക്കുന്ന അസംഖ്യം തെളിവുകള്‍ അടങ്ങുന്ന ആയിരക്കണക്കിന് കൃതികള്‍ മതദാര്‍ശനികര്‍ രചിക്കുമായിരുന്നോ? അവയെ ഖണ്ഡിക്കാന്‍ നിരീശ്വരവാദികള്‍ക്ക് മിനക്കെടേണ്ടിവരുമായിരുന്നോ?


തെളിയിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്കാണെന്ന നിലപാട് മതപണ്ഡിതന്മാര്‍ക്കില്ല. എന്നാല്‍ റിച്ചാഡ് ഡോക്കിന്‍സ് ഈ നിലപാടുകാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്താനും. ടെമ്പിള്‍ടണ്‍ ഫൌണ്ടേഷന്റെ സമ്മേളനത്തില്‍ പങ്കെടുത്ത് പരാമര്‍ശിക്കവെ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "തന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ രണ്ടു ദിവസത്തെയും കോണ്‍ഫറന്‍സില്‍ താന്‍ സജീവമായി പങ്കെടുത്തുവെന്ന് ഡോക്കിന്‍സ് പറയുന്നു. ഈ പ്രപഞ്ചം മുഴുവന്‍ രൂപകല്‍പന ചെയ്ത ദൈവം സങ്കീര്‍ണവും അസംഭവ്യവുമാണെന്ന വാദം തെറ്റാണെന്നു തെളിയിക്കാന്‍ ഡോക്കിന്‍സ് മതപണ്ഡിതരെ വെല്ലുവിളിച്ചു''.(104)
തന്റെ വാദം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നതിനു പകരം അത് തെറ്റാണെന്നു തെളിയിക്കാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്ന ഡോക്കിന്‍സു തന്നെയല്ലേ അദ്ദേഹത്തിന്റെ ആരോപണത്തിന്റെ ഒന്നാമത്തെ ഇര?


മനുഷ്യന്റെ അറിവിന് ഒട്ടേറെ പരിമിതികളുണ്ടെന്നും പ്രപഞ്ചത്തിന് ആരംഭവും അവസാനവുമുണ്ടെന്നും ഭൌതികപദാര്‍ഥങ്ങളെക്കുറിച്ചല്ലാതെ അതിനപ്പുറമുള്ള ഒരു യാഥാര്‍ഥ്യത്തെപ്പറ്റിയും ശാസ്ത്രത്തിന് ആധികാരികമായി ഒന്നും പറയാനാവില്ലെന്നും ഉത്തരാധുനികശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 19ാം നൂറ്റാണ്ടിലെ ഭൌതിക-നിരീശ്വരവാദങ്ങള്‍ക്ക് ശവപ്പറമ്പൊരുക്കിയ ഉത്തരാധുനിക വിജ്ഞാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇളിഭ്യനായ ഡോക്കിന്‍സ് എല്ലാ ആരോപണങ്ങളും മതപണ്ഡിതരുടെ തലയിലിട്ട് മുഖം രക്ഷിക്കാന്‍ ശ്രിക്കുകയാണ്. ഇതിനായി ഗ്രന്ഥകാരന്‍ എഴുതിക്കൂട്ടിയ നുണകള്‍ ഏറെയാണ്. "കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മതനേതാക്കളെല്ലാം യുക്തിയെ ദൈവവിഷയത്തില്‍നിന്ന് ആട്ടിപ്പായിക്കാനുള്ള ബുദ്ധിപരമായ തീരുമാനം പണ്ടേ എടുത്തിട്ടുള്ളവരാണ്'' എന്ന് നുണയെഴുതിയ ഗ്രന്ഥകാരന്‍തന്നെ ഇങ്ങനെകൂടി എഴുതുന്നു: "കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് പ്രതീക്ഷിക്കപ്പെട്ടപോലെ ടെമ്പിള്‍ടണ്‍ ഫൌണ്ടേഷനാണ്. ബോയിങ്-747 
വാദം പോലുള്ള മതവാദങ്ങളുടെ ന്യായീകരണമായിരുന്നുഫൌണ്ടേഷന്‍ ലക്ഷ്യമിട്ടത്.''(105)

ശാസ്ത്രവും യുക്തിയും ന്യായങ്ങളുമില്ലാതെ ബോയിങ്-747 വാദം അവതരിപ്പിക്കാനോ മതവാദങ്ങളെ ന്യായീകരിക്കാനോ സാധ്യമാണോ? ന്യായങ്ങളില്ലാതെ ന്യായീകരണം നടക്കുന്നതെങ്ങനെ? ബോയിങ്-747 വാദത്തില്‍ യുക്തിയും ശാസ്ത്രവും ന്യായങ്ങളുമില്ലെങ്കില്‍ അതിനെ വിശകലനം ചെയ്യാനും ഖണ്ഡിക്കാനും ഡോക്കിന്‍സിന് അഞ്ചുപേജുകള്‍ ചെലവാക്കേണ്ടിവരുമായിരുന്നോ? ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ നോക്കൂ; "തങ്ങള്‍ നെയ്തെടുക്കുന്ന സങ്കല്‍പതത്ത്വങ്ങള്‍ തെറ്റാണെന്ന് ആരാണോ സംശയിക്കുന്നത് അവര്‍തന്നെ തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത (burden of proof)കൂടി ഏറ്റെടുത്തുകൊള്ളണമെന്ന വിചിത്രവാശിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്''(പേജ് 66-67). മതവിശ്വാസികള്‍ ദൈവാസ്തിത്വത്തെപ്പറ്റി ഇത്തരമൊരു നിലപാടല്ല എടുക്കുന്നതെന്ന് അക്വിനാസിന്റെ അഞ്ച് തെളിവുകള്‍ തെളിയിക്കുന്നില്ലേ?

"ദൈവമുണ്ടെന്നതിനുള്ള തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഡോക്കിന്‍സ് ക്രോഡീകരിക്കുന്നു'' എന്ന് ഗ്രന്ഥകാരന്‍ തന്നെ എഴുതിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മതചിന്തകന്മാര്‍ ഇത്തരം തെളിവുകള്‍ മുന്നോട്ടുവെക്കുന്നുവെന്ന് ഗ്രന്ഥകാരന്‍തന്നെ അംഗീകരിക്കുകയല്ലേ? തെളിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ അവയെ ഖണ്ഡിക്കാന്‍ പ്രാചീനനിരീശ്വരവാദികള്‍ മുതല്‍ ഡോക്കിന്‍സ്വരെയുള്ളവര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമായിരുന്നോ? മതദാര്‍ശനികരും ശാസ്ത്രജ്ഞരും നിരത്തിയ തെളിവുകള്‍ ഖണ്ഡിക്കുന്ന ഗ്രന്ഥകാരന്‍ ഈ ആരോപണമുന്നയിക്കുന്നത് 'അവര്‍ ചെയ്യുന്നതെന്താണെന്ന് അവരറിയുന്നില്ല' എന്ന് പറയാറുള്ളതു പോലെയല്ലേ?

നിരീശ്വരവാദ ദാര്‍ശനികര്‍ എന്ന് പാശ്ചാത്യലോകത്ത് അറിയപ്പെടുകയും നമ്മുടെ നാട്ടിലെ ഭൌതികവാദികള്‍ മഹാചിന്തകരായി അവതരിപ്പിക്കുകയും ചെയ്യാറുള്ള ബര്‍ട്രാന്റ് റസ്സലിനെപ്പോലുള്ളവര്‍ യഥാര്‍ഥത്തില്‍ മതദര്‍ശനങ്ങളില്‍ കാര്യമായ വിവരമുള്ളവരായിരുന്നില്ല (അവര്‍ മറ്റു ചില മേഖലകളില്‍ വിദഗ്ധരായിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ഒരു ഡോക്ടര്‍ പത്തുനിലകെട്ടിടത്തിന്റെ ഫൌണ്ടേഷന്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞാല്‍ സാമാന്യബുദ്ധിയെങ്കിലുമുള്ളവര്‍ അത് മുഖവിലക്കെടുക്കില്ല). ബര്‍ട്രാന്റ് റസ്സല്‍ മഹാചിന്തയെന്ന മട്ടില്‍ അവതരിപ്പിച്ച ഒരു മഹാവിഡ്ഢിത്തം ആദരവോടെ ഗ്രന്ഥകാരന്‍ പകര്‍ത്തിവെച്ചിട്ടുണ്ട്: "റസ്സല്‍ ചോദിക്കുന്നു: ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍കൂടി ഒരു ചെറിയ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നുവെന്ന് ഞാന്‍ വാദിക്കുന്നുവെന്നിരിക്കട്ടെ. ആര്‍ക്കുമത് തെറ്റാണെന്ന് തെളിയിക്കാനാവില്ല. ഏറ്റവും ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പെന്ന് വാദിച്ചാല്‍ പ്രത്യേകിച്ചും. എന്റെ സങ്കല്‍പം തെറ്റാണെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്നിരിക്കെ അതിനെ സംശയിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്ക് പരാതിപ്പെടാം. പക്ഷേ, അങ്ങനെ വാദിച്ചാല്‍ ഞാന്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നേ ആളുകള്‍ പറയുകയുള്ളൂ. ഈ ചായക്കപ്പിനെക്കുറിച്ച് പുരാതനഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍, വിശുദ്ധസത്യമെന്ന രീതിയില്‍ എല്ലാ ഞായറാഴ്ചയും പഠിപ്പിക്കുകയും സ്കൂള്‍വിദ്യാര്‍ഥികളുടെ തലയില്‍ ചെറുപ്പത്തിലേ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ചായക്കപ്പില്‍ വിശ്വസിക്കാത്തതാണ് അബദ്ധമായിത്തീരുക...''(107)

ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു: "താത്ത്വികമായി ദൈവവിശ്വാസത്തിന് ഈ ചായക്കപ്പുവിശ്വാസത്തിനില്ലാത്ത ഒരു പ്രത്യേകതയുമില്ല.''
"ശക്തിയേറിയ മൈക്രോസ്കോപ്പിനുപോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ്'' ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഭ്രമണം ചെയ്യുന്ന ചായക്കോപ്പയെന്നാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. ബര്‍ട്രാന്റ് റസ്സല്‍ 'ടെലിസ്കോപ്പ്' എന്ന് ഇംഗ്ളീഷില്‍ ഉപയോഗിച്ച വാക്കാണ് മലയാളത്തിലാക്കിയപ്പോള്‍ 'മൈക്രോസ്കോപ്പാ'യത്. മൈക്രോസ്കോപ്പുകൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് ഗ്രന്ഥകാരന്‍ ആലോചിച്ചു കാണില്ല. തത്ത്വചിന്തയിലെ 'മൂര്‍ത്തം', 'അമൂര്‍ത്തം' എന്നിത്യാദി സാങ്കേതിക പദങ്ങള്‍മാത്രമല്ല സ്കൂള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതമായ മൈക്രോസ്കോപ്പ്-ടെലിസ്കോപ്പുകള്‍പോലും ഗ്രന്ഥകാരന് പരസ്പരം മാറിപ്പോകുമെന്നര്‍ഥം!

ദൈവാസ്തിത്വത്തിനുള്ള തോമസ് അക്വിനാസിന്റെ അഞ്ച് ദാര്‍ശനിക ന്യായങ്ങളെയും ആധുനിക ദാര്‍ശനിക-ശാസ്ത്രജ്ഞരുടെ മറ്റനവധി തെളിവുകളേയും ഖണ്ഡിക്കാന്‍ ഒരു പുസ്തകം തന്നെ തയ്യാറാക്കിയ ഗ്രന്ഥകാരനാണ് ദൈവവിശ്വാസം 'ചായക്കപ്പു'പോലെയാണെന്ന് വാദിക്കുന്നത്! തെറ്റാണെന്ന് തെളിയിക്കാനാവില്ല എന്നതുകൊണ്ടുമാത്രം ആരും ഒന്നിലും വിശ്വസിക്കുന്നില്ല എന്ന പ്രാഥമികവിവരമെങ്കിലും നിരീശ്വരദാര്‍ശനികനായ റസ്സലിനുണ്ടായിരുന്നെങ്കില്‍!
റസ്സലിന്റെ ചായക്കോപ്പാവാദം അവതരിപ്പിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: "ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണ്; ഇല്ലെന്ന് തെളിയിക്കുന്നതാകട്ടെ ഏതാണ്ടസാധ്യവും.'' ഉണ്ടെന്ന് തെളിയിക്കുക എളുപ്പമാണെന്നിരിക്കെ ദൈവാസ്തിത്വത്തിന് അനുകൂലമായി അസംഖ്യം തെളിവുകള്‍ അവതരിപ്പിക്കപ്പെടുകയും (അവതരിപ്പിച്ചിട്ടില്ലെങ്കില്‍ ഡോക്കിന്‍സ് പിന്നെ ഖണ്ഡിക്കുന്നതെന്തിനെയാണ്?) ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പിന്റെ അസ്തിത്വത്തിന് റസ്സല്‍പോലും ഒരൊറ്റ തെളിവും ഹാജറാക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടെന്നെങ്കിലും ഗ്രന്ഥകാരന് ആലോചിക്കാമായിരുന്നു.

എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്?
പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രങ്ങള്‍ തെളിയിച്ചിരിക്കെ ഉല്‍ഭവമില്ലെന്ന നിരീശ്വരവാദമാണ് ചൊവ്വക്കും ഭൂമിക്കുമിടയിലെ 'ചായക്കോപ്പ' വിശ്വാസമായി വിശേഷിപ്പിക്കാന്‍ കൂടുതല്‍ അര്‍ഹത നേടുന്നത്.
(തുടരും)

കുറിപ്പുകള്‍:
53. പേജ് 133
54. Charles Darwin, The origin of Species (Modern Library Edition) P. 374
55. എന്‍. എം. ഹുസൈന്‍, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ (പ്രതീക്ഷാ ബുക്സ്) 2010
56. പേജ് 126
57. Dr. Edgar Andrews എന്ന ശാസ്ത്രജ്ഞന്‍ ഡോക്കിന്‍സിനെഴുതിയ മറുപടി കൃതിയുടെ ശീര്‍ഷകം Who made God?: Searching for a Theory of Everything എന്നാണ്. (E.P. Books) 2009.
58. പേജ് 123
59. പേജ് 129
60. പേജ് 126
61. പേജ് 127
62. പേജ് 127
63. പേജ് 135
64. പേജ് 128
65. പേജ് 128
66. Quoted by George Santayana, Reason in Religion (Dover Publications) 1982, P.1
67. പേജ് 180
68. പേജ് 171
69. പേജ് 173
70. പേജ് 135
71. പേജ് 135
72. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ചുള്ള ശാസ്ത്രീയവും ദാര്‍ശനികവുമായ വിവാദങ്ങള്‍ അറിയാന്‍ William Craig and Q. Smith, Theism, Atheism and Big Bang Consmolgy (Clarendon Press) 1993.
73. പേജ് 91
74. വിശദാംശങ്ങള്‍ക്ക് H. Fritzsch, The Creation of Matter: The Universe from Begining to End (Basic Books) 1984; Barry Parker, The Vindication of the Bang: Breakthroughs and Barriers (Plenum Press) 1993.
75. Zeitschrift for physik 1924, Vol: 21, PP 326-332
76. പേജ് 91
77. പേജ് 179
78. പേജ് 179
79. Stephen Gould,""Darwinian Fundamentalism'',The New York Review of Books, 12 June 1997.
80. ഇന്നത്തെ ജീവശാസ്ത്രതത്ത്വചിന്തകരില്‍ പ്രമുഖനാണ് മൈക്കള്‍ റൂസ്. പ്രധാനകൃതികള്‍ Darwinism and its Discontents (2006),The Evolution-Creation Struggle (2005), Darwin and Design (2003) The Evolution Wars (2003), Mystery of Mysteries: Is Evolution an Social Construction? (1999).
81. പേജ് 90
82. പേജ് 177
83. പേജ് 170
84. പേജുകള്‍ 171-172
85. പേജ് 91
86. ദൈവം കാലാതീതനാണെന്ന ആസ്തികദര്‍ശനത്തിലെ സവിശേഷ സങ്കല്‍പ്പത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് Richard Swinburne, The Coherence of Theism (Clarendon Press) 1977, Nelson Pike, God and Timelessness (Routledge) 1970.
87. പേജ് 134
88. പേജ് 91
89. പേജ് 146
90. പേജ് 147
91. പേജ് 416
92. പേജ് 417
93. John Gribbin, In Search of Schrodinger's Cat, (Bantam Books) 1984.
94. ക്വാണ്ടം മെക്കാനിക്സിലെ പ്രചാരമുള്ള വ്യാഖ്യാനമായ കോപ്പന്‍ഹെഗന്‍ സങ്കല്‍പ്പം എങ്ങനെ അംഗീകൃതമായി എന്ന് ചരിത്രപരമായി പരിശോധിക്കുന്ന കൃതി James Cushing, Quantum Mechanics: Historical Contingency and the Copenhegen Hegemony (University of Chicago Press) 1994.
95. പേജ് 414
96. പേജ് 416
97. പേജ് 415
98. പേജ് 417
99. പേജ് 128
100. പേജ് 129
101. പേജ് 92
102. പേജ് 127
103. പേജ് 70
104. പേജ് 176
105. പേജ് 173
106. പേജ് 90
107. പേജ് 69


160 comments:

  1. എന്തിന് ചൊവ്വക്കും ഭൂമിക്കുമിടയിലെ ചായക്കപ്പു മാത്രമാക്കണം? പ്ളാറ്റോക്കും നെപ്റ്റ്യൂണിനും വ്യാഴത്തിനും ശനിക്കുമൊക്കെ ഇടയിലായി എത്രയോ ചായക്കപ്പുകളുണ്ടാകാം. എന്നിട്ടുമെന്തേ ഒരു ചായക്കപ്പിനെയെങ്കിലും ആരാധിക്കുന്ന ഒരാള്‍പോലും ചരിത്രത്തിലിന്നോളം ഇല്ലാതെ പോയത്? എക്കാലത്തും എല്ലായിടത്തും ദൈവവിശ്വാസം ആഗോള വിശ്വാസമായി നിലനിന്നത്?
    പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രങ്ങള്‍ തെളിയിച്ചിരിക്കെ ഉല്‍ഭവമില്ലെന്ന നിരീശ്വരവാദമാണ് ചൊവ്വക്കും ഭൂമിക്കുമിടയിലെ 'ചായക്കോപ്പ' വിശ്വാസമായി വിശേഷിപ്പിക്കാന്‍ കൂടുതല്‍ അര്‍ഹത നേടുന്നത്.

    ReplyDelete
  2. മുഴുവൻ വായിച്ചുകഴിഞ്ഞിട്ടില്ല. ഒരു quick-note

    എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ ഡാർവിന്റെ സിദ്ധാന്തം വായിച്ചശേഷം സ്വന്തം മനഃസാക്ഷിക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതിനുപകരം പ്രകൃതിനിർധാരണവും പരിണാമവാദവും 'ദൈവലീല'യായി ചിത്രീകരിക്കാനാണ്‌ ചിലരെങ്കിലും ശ്രമിച്ചത്‌. പരിണാമം തുടങ്ങിവെച്ചതും നിയമങ്ങൾ ഉണ്ടാക്കിയതും ദൈവമാണെത്രെ.'(53) കഷ്ടമെന്നല്ലാതെ എന്തുപറയാൻ! ദൈവത്തെ 'തകർത്തുകളയാനാ'ണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌. ഇപ്പോൾ ചില ശാസ്ത്രജ്ഞർ തന്നെ പറയുന്നു പരിണാമം തന്നെ ദൈവലീലയാണെന്ന്‌!

    ഡാർവ്വിന്റെ സിദ്ധാന്തം വായിച്ചവർ ശാസ്ത്രജ്ഞരോ?

    ദൈവത്തെ 'തകർത്തുകളയാനാ'ണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌.

    ഇതൊരു പുതിയ അറിവാണ്‌. കണ്ടുപിടുത്തങ്ങൾക്കും അവയുടെ ആരംഭത്തിൽ തന്നെ താത്വികതലത്തിൽ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് പറയുന്ന ഒരു തിയറി എത്രമാത്രം ശരിയാണ്‌.

    ReplyDelete
  3. പ്രിയ അപ്പൂട്ടാ, നന്ദി. അതെ, ശാസ്ത്രജ്ഞര്‍ തന്നെ.
    “എനിക്ക് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രത്യേകം സ്ര്യഷ്ടിക്കപ്പെട്ടതല്ല എന്ന് തെളിയിക്കുകയായിരുന്നു ഒന്ന്” എന്ന് ഡാര്‍വിന്‍ തന്നെ എഴുതിയിട്ടുണ്ട്. ഡാര്‍വിന്റെ മുന്‍-ധാരണ തന്നെയല്ലേ ഇതില്‍ നിന്ന് തെളിയുന്നത്. ഡാര്‍വിനിസത്തിന്റെ ആരംഭത്തില്‍ തന്നെ താത്വിക തലത്തില്‍ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് പറയുന്നത് ശരിയാണെന്ന് ഇതില്‍ നിന്നും തെളിയുന്നു.

    ReplyDelete
  4. പരിണാമസൈദ്ധാന്തികരായ തന്റെ ആചാര്യന്മാരെപ്പറ്റി റിച്ചാഡ് ഡോക്കിന്‍സിന് കാര്യമായ വിവരമൊന്നുമില്ല

    ഡോക്കിന്‍സിന്റെ ഏറ്റവും 'ഗൌരവ'മുള്ള ചോദ്യം വിവരക്കേടില്‍ നിന്നും ജനിക്കുന്നതാണ്.

    തത്ത്വശാസ്ത്രത്തിലെ ഈ പ്രാഥമിക തത്ത്വത്തെക്കുറിച്ചുപോലും 'ലോകനിരീശ്വര ബുദ്ധിജീവി'യായ റിച്ചാഡ് ഡോക്കിന്‍സ് അറിയില്ലെന്നത് രസാവഹമാണ്.

    തത്ത്വചിന്തയുടെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഡോക്കിന്‍സ് "ശരാശരിയില്‍ കവിഞ്ഞ മികവ് പ്രദര്‍ശിപ്പിക്കുന്നു''വെന്ന് കരുതുന്നു ഗ്രന്ഥകാരന്‍!

    സ്വന്തം വിശ്വാസപ്രമാണമായ നിരീശ്വരവാദത്തിലും ഡോക്കിന്‍സിന് കാര്യമായ ധാരണയില്ലെന്നു വ്യക്തമാണ്.

    നിരീശ്വരവാദത്തില്‍ തന്നെയുള്ള ഈ വിവരക്കുറവാണ് തന്റെ കൃതിയിലുടനീളം 'എങ്കില്‍ ദൈവത്തിന്റെ കാരണമെന്ത്' എന്ന് നിരന്തരം ആവര്‍ത്തിക്കാന്‍ ഡോക്കിന്‍സിനെ പ്രേരിപ്പിച്ചത്

    നിരീശ്വരവാദികളാകട്ടെ ഇതൊന്നും മനസ്സിലാക്കാതെ ആചാര്യന്റെ വിഡ്ഢിത്തം ആഘോഷിക്കുകയാണ്

    ചുരുക്കത്തില്‍ ഒരു വിഡ്ഢിചോദ്യം അരസികമായി ആവര്‍ത്തിക്കുകയും സൃഷ്ടിവാദത്തെ താത്ത്വികമായി നേരിടാതെ ഒഴിഞ്ഞുമാറുകയുമാണ് ഡോക്കിന്‍സ് ചെയ്തിട്ടുള്ളതെന്ന് പരോക്ഷമായി ഗ്രന്ഥകാരനും സമ്മതിക്കുന്നു എന്നര്‍ഥം!

    തത്ത്വചിന്തയില്‍ ഡോക്കിന്‍സിനുള്ള ഭയാനകമായ വിവരക്കേട് കൃതിയില്‍ എവിടെയും കാണാം

    ഡോക്കിന്‍സ് തന്റെ വിഡ്ഢിചോദ്യം പുറത്തെടുത്തു.

    സൃഷ്ടിവാദക്കാരുടെ വാദമെന്ന പ്രാഥമിക വിവരംപോലും ഇല്ലാത്ത ഡോക്കിന്‍സാണ്

    ഡോക്കിന്‍സിന്റെ വാദം സൃഷ്ടിവാദത്തെക്കുറിച്ചുള്ള പ്രത്യേകമായ അജ്ഞതയില്‍നിന്നും തത്ത്വചിന്താപരമായ ദാരിദ്യത്തില്‍നിന്നും ഉണ്ടായ അസംബന്ധമാണെന്നു വ്യക്തം.

    ഗോളശാസ്ത്രത്തില്‍ എന്തൊക്കെ നടന്നുവെന്നതിനെക്കുറിച്ചുള്ള അജ്ഞതയുടെ ആഴം മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ.

    ഇവയത്രയും "കാരണം കാണിക്കാതെയുള്ള'' ഒന്നായിരുന്നു എന്ന ഗ്രന്ഥകാരന്റെ വാദത്തെ വിഡ്ഢിത്തമായിപോലും കണക്കാക്കാന്‍ വയ്യ എന്നതാണ് യാഥാര്‍ഥ്യം

    ദാര്‍ശനികമായി വീക്ഷിച്ചാല്‍ ഇവര്‍ നഴ്സറി വിദ്യാര്‍ഥികളുടെ മാനസികവളര്‍ച്ചയേ നേടിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ഥ്യം.


    "ഡൊക്കിന്‍സ് നിരൂപണം" കസറുന്നുണ്ട്.

    ReplyDelete
  5. ഇത് ഇനിയും കഴിഞ്ഞില്ലേ..?
    കൊച്ചു കുട്ടികള്‍ കിഴുക്കു കിട്ടിയിട്ടും മോങ്ങി കൊണ്ട് വിണ്ടും വിണ്ടും പിന്നാലെ വരുന്നത് പോലെ..!
    എന്തെങ്കിലും ഒന്ന് സമ്മതിച്ചു കൊടുക്ക്‌ യുക്തിവാദി സഹോദരന്മാരെ ..!

    ReplyDelete
  6. കമന്റുകള്‍ വായിക്കട്ടെ

    ReplyDelete
  7. സുശീല്‍,
    പറയാതെ വയ്യ !
    കാര്യ കാരണങ്ങള്‍ വിശദീകരിച്ച ശേഷമാണ് താങ്കള്‍ കട്ട്‌ ചെയ്തു കമന്റിയത് പറഞ്ജീട്ടുള്ളത്.
    അത് മാത്രമാണ് (താങ്കള്‍ ചെയ്യുന്ന പോലെ )ഹുസൈന്‍ പറഞ്ഞു അവസാനിപ്പിച്ചതെങ്കില്‍ താങ്കള്‍ പറഞ്ഞ പോലെ " "ഡൊക്കിന്‍സ് നിരൂപണം" കസറുന്നുണ്ട്."
    പക്ഷെ അങ്ങിനെയല്ലല്ലോ കാര്യങ്ങള്‍, സുശീല്‍.
    ഹുസൈന്റെ മറുപടികല്‍ താങ്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. അതൊന്നും ഉള്‍കൊള്ളാനുള്ള ചിന്ത ഇല്ലാത്തതുകൊണ്ടാണോ താങ്കളുടെ അസഹിഷ്ണുത ജാക്ക് രാബിട്ടിനെ പോലെ തന്നെ "ഒരൊറ്റ വാചകത്തില്‍ " അവസാനിപ്പിച്ചത്.
    അതോ താങ്കള്‍ക്ക്‌ ഇതൊന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ലേ !
    കേരള യുക്തിവാധികള്‍ക്ക് സത്യം അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാകും എന്ന് കരുതുന്നത് മൌദ്യമാണ്. കാരണം "ബുദ്ധി ജീവി" നിലവാരം നിലനിര്തനമല്ലോ. അംഗീകരിച്ചാല്‍ പിന്നെന്തു ഐടന്റിടി..!
    എന്തായാലും സുശീല്‍ ഇനിയും പഠിക്കുക, ചിന്തിക്കുക (അന്വേഷണം നല്ലതാണ്, നല്ല ചോദ്യങ്ങള്‍ വരണം..)

    ReplyDelete
  8. ശ്രീ ഹുസൈൻ,
    താങ്കൾ ദൈവലീലയാണ്‌ പരിണാമം എന്ന്‌ ശാസ്ത്രജ്ഞർ തന്നെ കരുതുന്നു എന്ന്‌ എഴുതിയത്‌ ഡോക്കിൻസിന്റെ ഈ വാചകം ഉദ്ധരിച്ചാണ്‌.

    എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ ഡാർവിന്റെ സിദ്ധാന്തം വായിച്ചശേഷം സ്വന്തം മനഃസാക്ഷിക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതിനുപകരം പ്രകൃതിനിർധാരണവും പരിണാമവാദവും 'ദൈവലീല'യായി ചിത്രീകരിക്കാനാണ്‌ ചിലരെങ്കിലും ശ്രമിച്ചത്‌. പരിണാമം തുടങ്ങിവെച്ചതും നിയമങ്ങൾ ഉണ്ടാക്കിയതും ദൈവമാണെത്രെ

    ഇവിടെ ഡോക്കിൻസ്‌ ഡാർവ്വിന്റെ പുസ്തകങ്ങൾ വായിച്ചവരെക്കുറിച്ച്‌ മാത്രമേ പറയുന്നുള്ളു. അങ്ങിനെ ശാസ്ത്രജ്ഞർ എന്ന് അനുമാനിക്കാവുന്ന ഒന്നും ഡോക്കിൻസിന്റെ പരാമർശത്തിൽ ഇല്ല. ഇതാണ്‌ ഞാൻ പറഞ്ഞതും.

    ഇനി, പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട്‌ ഗവേഷണങ്ങൾ (പഠനങ്ങളല്ല) നടത്തിയ ശാസ്ത്രജ്ഞർ തന്നെ ദൈവലീല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്‌ എന്നുതന്നെയിരിക്കട്ടെ. പ്രധാനമായും രണ്ട്‌ ചോദ്യങ്ങളുണ്ടിവിടെ.

    1. ഈ ശാസ്ത്രജ്ഞരുടെ വിശ്വാസാധാരം എന്തായിരുന്നു?
    അവിശ്വാസികളായി തുടങ്ങി ഗവേഷണം പുരോഗമിയ്ക്കവേ ആ ഗവേഷണഫലമായി ദൈവവിശ്വാസികളായതാണോ?
    അതോ സ്വതവേ ദൈവവിശ്വാസികളായിരുന്നവർ (ഫിഷർ ഒരു devout Anglican ആയിരുന്നുവെന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌) ഗവേഷണത്തിനിടയിലും തങ്ങളുടെ ദൈവവിശ്വാസം കൈവിട്ടില്ല എന്നാണോ?

    ആദ്യത്തേതാണെങ്കിൽ ഏത്‌ ആധാരത്തിൽ, ഏത്‌ ദൈവത്തിലാണ്‌ അവർ വിശ്വസിച്ചുതുടങ്ങിയതെന്ന് ചോദ്യം വരും. ഇപ്പോഴുള്ള അറിവില്ലായ്മ കാരണം ഒരു ശാസ്ത്രജ്ഞനും ദൈവവിശ്വാസി ആവില്ല, കാരണം ശാസ്ത്രത്തിൽ അറിവുള്ള ആരും ആദ്യം മനസിലാക്കുന്ന പാഠമാണ്‌ പ്രപഞ്ചത്തിലെ വളരെക്കുറച്ചേ മനുഷ്യൻ അറിഞ്ഞിട്ടുള്ളുവെന്നും കൂടുതൽ കാര്യങ്ങൾ അറിയാൻ ഉള്ള ഏകവഴി ശാസ്ത്രം തന്നെയാണെന്നും.

    രണ്ടാമത്തേതാണെങ്കിൽ, അതിൽ പ്രത്യേകിച്ച്‌ അൽഭുതപ്പെടാൻ ഒന്നുമില്ല. പ്രപഞ്ചനിയമങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രധാനിയായിരുന്ന ന്യൂട്ടൺ പോലും വിശ്വസിച്ചിരുന്നത്‌ താൻ ഫോർമുലേറ്റ്‌ ചെയ്ത നിയമങ്ങൾ മാറ്റാൻ ദൈവീകഇടപെടലുകൾക്ക്‌ സാധിയ്ക്കും എന്നായിരുന്നു (വായിച്ചറിഞ്ഞതാണ്‌, not from any direct source. ഉറച്ചുപോയ വിശ്വാസങ്ങൾ പറിച്ചുമാറ്റാൻ പലർക്കും, ശാസ്ത്രജ്ഞരാണെങ്കിൽപ്പോലും, ബുദ്ധിമുട്ടുണ്ടാകും.
    ഗവേഷണമദ്ധ്യേ കാര്യങ്ങൾ ഒരു dead-end-ൽ എത്തിയേയ്ക്കാം, അല്ലെങ്കിൽ ഒരു പ്രശ്നം പരിഹരിച്ചാൽ വേറൊന്ന് വന്നേയ്ക്കാം, still further, there could be unexpected, embarassing results too. ദൈവവിശ്വാസമുള്ള ഒരു വ്യക്തി അത്‌, സ്വന്തം അറിവിന്റെ പരിധി കാരണം തന്നെ, ദൈവത്തിൽ അർപ്പിക്കുകയും ഉണ്ടാവാം. Nothing abnormal, nothing amusing.

    2. ശാസ്ത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെ വ്യക്തിപരമായ അഭിപ്രായത്തിന്‌ എന്താണ്‌ വില?

    പരിണാമം പഠിച്ചിട്ടും ഒരാൾ ദൈവവിശ്വാസിയായി തുടരുന്നു എന്നതിന്റെ അർത്ഥം അതാണ്‌ ശാസ്ത്രം അംഗീകരിക്കുന്നത്‌ എന്നല്ലല്ലൊ. എങ്കിൽ പരിണാമം പഠിച്ച്‌ അവിശ്വാസിയായി എന്നൊരാൾ പ്രഖ്യാപിക്കുകയാണെങ്കിൽ ശാസ്ത്രം അതിനും വില കൊടുക്കേണ്ടതല്ലേ? Where would that lead science to?

    To cut it short, science works with tangible results and explanations, not on opinions. An opinion valid today could well be overturned tomorrow, but a tangible result today would only be modified to explain newer discoveries.

    ReplyDelete
  9. സുശീൽ കുമാറേ, "ഡൊക്കിന്‍സ് നിരൂപണം"ബ്ളോഗിൽ എൻ.എം.ഹുസൈൻ കുറിക്കുന്ന വരികൾ അടർത്തിയെടുത്ത് ചേർത്ത് വച്ച് പി.പി.സുശീൽ കുമാർ എന്നു കൂടി എഴുതിയാൽ, യുക്തിവാദിയുടെ ധൈഷണിക നാട്യത്തിന്റെ മുഖമൂടി (പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്ന സ്വതന്ത്രാന്യേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഈ ബ്ളോഗിൽ) ഹുസൈൻ ആധികാരികമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാകുമോ? വിവരക്കേടിന്റെ (എച്ച് ഐ വി)ടെസ്റ്റിൽ സുശീൽ കുമാറിന്റെ റിസൽട്ട് പോസിറ്റീവാണെന്ന കാര്യം ഈ ബ്ളോഗ് സന്ദർശകർ എന്നേ മനസ്സിലാക്കിക്കഴിഞ്ഞു. യുക്തിവാദിയെന്ന പുറംപൂച്ചിൽ അജ്ഞതയുമായി സുശീൽ കുമാർ നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന അവിഹിതത്തിന്റെ അനിവാര്യ പരിണിതിയാണീ റിസൽട്ട് എന്നു കരുതി സമാധാനിക്കുക. പുനരധിവാസത്തിന്റെ കാര്യത്തിൽ വിശ്വാസികളുള്ളിടത്തോളം ആശങ്കിക്കേണ്ട കെട്ടോ!പ്രതിരോധ ശേഷി മാരകമായ അളവിൽ കുറയുമ്പോൾ "ഡൊക്കിന്‍സ് നിരൂപണം" കസറുന്നുണ്ട്. എന്നൊക്കെ പുലൻപിയത് കൊണ്ട് മാത്രം, ഇന്നു വരെ ഫലപ്രദമായി ചികിത്സിക്കാതെ കൊണ്ടു നടന്ന് വഷളാക്കിയ യുക്തിവാദം എന്ന വ്യാധി ഭേദമാകുമോ? അതൊക്കെ പോട്ടേ, ആത്മാർത്ഥത കൊണ്ട് ചോദിക്കുകയാണ്, അ വ സാ ന മാ യി ആ ഗ്ര ഹ ങ്ങ ളെ ന്തെ ങ്കി ലും????????

    ReplyDelete
  10. ശ്രീ ഹുസൈൻ,
    Coming to point two
    താങ്കൾ ഇവിടെ പോസ്റ്റിലും കമന്റിലും ആയി എഴുതിയ രണ്ട്‌ കാര്യങ്ങൾ.

    എനിക്ക്‌ രണ്ട്‌ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ജീവിവർഗ്ഗങ്ങൾ പ്രത്യേകം സൃഷ്ടിക്കപ്പെട്ടതല്ല എന്ന്‌ തെളിയിക്കുകയായിരുന്നു ഒന്ന്‌

    ചാൾസ്‌ ഡാർവിൻ തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന്‌ 'ഒറിജിൻ ഓഫ്‌ സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയിൽ എഴുതിയിട്ടുണ്ട്‌.

    ഇത്‌ രണ്ടും ചേർത്ത്‌ വായിയ്ക്കൂ.
    ദൈവത്തെ 'തകർത്തുകളയാനാ'ണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌ എന്നൊരു മുൻവിധി ഡാർവ്വിന്‌ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ ഡാർവ്വിൻ ഒറിജിൻ ഓഫ്‌ സ്പീഷീസിൽ അങ്ങിനെ എഴുതുമായിരുന്നോ? (ഇപ്പോൾ ഓഫീസിലാണ്‌, ഒറിജിൻ ഓഫ്‌ സ്പീഷീസ്‌ ഒരു റെഡി റെഫറൻസ്‌ ആയി കയ്യിലില്ല, അതിനാൽ ഡാർവ്വിൻ കൃത്യമായി എന്താണ്‌ എഴുതിയത്‌ എന്ന് നോക്കാൻ തൽക്കാലം സാധിയ്ക്കില്ല).
    കൂടാതെ ഇവിടെ ഡാർവ്വിൻ എതിർത്തത്‌ സൃഷ്ടിവാദത്തെയാണ്‌, ദൈവത്തെയല്ല. അപ്പോൾ ദൈവത്തെ തകർക്കാനാണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌ എന്ന വാദം തെറ്റാണ്‌, അല്ലെങ്കിൽ സൃഷ്ടിവാദം തകർന്നാൽ ദൈവം തകർന്നു എന്ന് അനുമാനിക്കേണ്ടിവരും.

    ReplyDelete
  11. മനോഹരമായ അവതരണം എന്ന് പറയാതെ വയ്യ.
    ഓളപ്പരപ്പില്‍ മാത്രം അഭിരമിക്കുന്നവര്‍ ആഴങ്ങളിലേക്കും പ്രയാണം തുടങ്ങട്ടെ.

    പക്ഷെ അത്തരമൊരു പ്രതീക്ഷ പോലും അതിര് കവിഞ്ഞ വ്യാമോഹമായേക്കുമോ എന്നു തോന്നിപ്പിക്കുന്നു,ചില കമന്റുകള്‍.

    ReplyDelete
  12. പ്രിയ അപ്പൂട്ടൻ, നന്ദി. 1.ദൈവത്തെ തകർത്ത് കളയാനാണ് പരിണാമ സിദ്ധാന്തം ക്ണ്ടെത്തിയത് എന്ന എന്റെ വാചകത്തിൽ തകർത്ത് കളയാൻ ഇൻവെർട്ടെഡ് കോമയിലാണ്. ജീവലോകത്ത് നിന്നും ദൈവത്തെ നിഷ്കാസനം ചെയ്യുക എന്നതേ ഉദ്യേശിച്ചിട്ടുള്ളൂ എന്ന് ഒന്നും രണ്ടും ഖണ്ഡികകൾ വായിച്ചാൽ മനസ്സിലാകും. 2.ഡോക്കിൻസ് പരാമർശിച്ചത് പരിണാമത്തിൽ വിശ്വസിക്കുന്ന മത വിശ്വാസികളെയാൺ. ഞാൻ പ്രസ്താവിച്ചത് നിരീശ്വര വാദികളായിരിക്കെ പരിണാമം ദൈവ ലീലയാണെന്ന വിശ്വാസത്തിലേക്ക് മാറിയ ഫ്രെഡ് ഹോയൽ, ചന്ദ്ര വിക്രമ സിംഹെ,മൈക്കൽ ബഹെ പോലുള്ള ശാസ് ത്രജ്ഞരെക്കുറിച്ചാണ്.(ഇവരെപറ്റി വിശദമായ പോസ്റ്റ് വരും) ഇവരും ഡാർവിന്റെ സിദ്ധാന്തം വായിച്ചവരാണല്ലോ എന്ന നിലക്കാണ് ഒന്നായി പരാമർശിച്ചത്. 3. ഇവർ അവിശ്വാസികളായി തുടങ്ങി ശാസ്ത്രത്തിലൂടെ ദൈവവിശ്വാസത്തിലെത്തുകയായിരുന്നു. ഇവർ ഫിഷറിനെപ്പോലെ മുൻപേ വിശ്വാസികളായിരുന്നില്ല. 4. ദൈവത്തിൽ വിശ്വസിക്കുന്നവരായി അവർ മാറിയെന്നേ എനിക്കറിയൂ. എത് ദൈവത്തിലെന്ന് താങ്കൾക്ക് അന്വേഷിക്കാവുന്നതാണ്. 5.പ്രപഞ്ചത്തിലെ ആസൂത്രണം ശ്രദ്ധിക്കുന്ന അവിശ്വാസിയായ ശാസ് ത്രജ്ഞൻ സത്യസന്ധമായി അന്വേഷിക്കുകയാണെങ്കിൽ ദൈവ വിശ്വാസത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് ഞാൻ കരുതുന്നത്. 6. പരിണാമത്തിലൂടെ നിരീശ്വര വാദിയായി മാറുകയും പിന്നീട് ജീവലോകത്തിന്റെ സങ്കീർ ണ്ണതകൾ മനസ്സിലാക്കി ദൈവവിശ്വാസത്തിലെത്തുകയും ചെയ്ത ശാസ്ത്രജ്ഞരെയാണ് പരാമർശിച്ചത്. ശാസ്ത്രം കണ്ടെത്തിയ പ്രകൃതിയെക്കുറിച്ചുള്ള സങ്കീർണ്ണതകൾ ഒരു ശാസ്ത്രജ്ഞനെ വിശ്വാസത്തിലേക്ക് നയിക്കാൻ തന്നെയാണ് സാധ്യത എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത് രണ്ടും ചരിത്ര യാഥാർത്ഥ്യങ്ങളായി കണ്ടാൽ മതി.ഇന്ന് ജീവിക്കുന്ന നിരീശ്വരവാദികളോട് ഇക്കാലത്ത് ഇങ്ങിനെയും നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം.സത്യസന്ധമായി ശാസ്ത്രം പടിച്ചാൽ യുക്തിപരമായി ദൈവവിശ്വാസത്തിലേ എത്താനാവൂ എന്നു തന്നെയാണ് എന്റെ ബോധ്യം.ചരിത്രത്തിലെ അപവാദം എന്നു പറയാവുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ, കുറെ പേർ ശാസ്ത്രത്തിലൂടെ നിരീശ്വരവാദികളായി എന്നത് ഈ പൊതുവായ വസ്തുതയെ ദുർബ്ബലപ്പെടുത്തുന്നില്ല്.

    ReplyDelete
  13. സുശീല്‍ കുമാര്‍ മേല്‍ കമന്റിനു നന്ദി. ഞാന്‍ അതുപോലൊന്ന് ചെയ്യാന്‍ ഉദ്ധേശിച്ചിരുന്നു 'ചക്കപ്പശ' സിന്‍ഡ്രോമുള്ളതുകൊണ്ട് ചെയ്തില്ല.ഹുസൈനിന്റെ ഓരോ പോസ്റ്റിലും ആശയങ്ങളെ അതുകൊണ്ടുതന്നെ പ്രതിരോധിക്കുന്നതിനു പകരം അവഹേളനം കൊണ്ട് ഒതുക്കാന്‍ ശ്രമിക്കുന്നത് കാണാം.

    ReplyDelete
  14. ദൈവം ഇതൊന്നും കാണുന്നില്ലേ. ഉണ്ടെന്ന് തെളിയിക്കുവാനായി എത്രയോ പേർ ലേഖനങ്ങളെഴുതുന്നു ..പുസ്തകങ്ങളെഴുതുന്നു.. മറ്റുള്ളവരെ ഇത്രയ്ക്ക് പാടുപെടുത്തേണ്ട കാര്യം ദൈവത്തിനുണ്ടോ. ഞാനാണ് ദൈവമെന്ന് പറഞ്ഞ് അവിശ്വാസിയുടെ മുൻപിൽ ഒന്ന് പ്രത്യക്ഷപ്പെടുക. അതോടെ എല്ലാ നിരീശ്വരവാദികളുടെയും കാറ്റ് പോവില്ലേ.

    ReplyDelete
  15. മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നതിൽ വിഷമമുണ്ട്. ഡൊക്കിൻസിനോ രവിചന്ദ്രനോ സുശീൽകുമാറിനോ സി.കെ.ബാബുവിനോ ദൈവമെന്ന് പറയാം. അവർക്ക് എല്ലാ ദൈവങ്ങളും ഒരു പോലെയാണ്. എന്നാൽ ഒരു മതവിശ്വാസിക്ക് തങ്ങളുടെ ദൈവം മാത്രമാണ് ശരിയായ ദൈവം. മറ്റെല്ലാം തീർത്തും വ്യാജന്മാർ. അതുകൊണ്ടാണ് ദൈവം എന്ന പൊതുനാമം ഉപയോഗിക്കാതെ താങ്കൾ ഉണ്ടെന്ന് പറയുന്ന ദൈവം ഏതെന്ന് - ക്രിസ്തുവോ കൃഷ്ണനോ അല്ലാഹുവോ എന്ന് ‌- വീണ്ടും ചോദിക്കേണ്ടി വരുന്നത്.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. "എന്നാല്‍ ജീവലോകത്തിന് പുറത്ത് ആസൂത്രണം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണം പോലുള്ള സിദ്ധാന്തം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതായത് അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നു "

    എന്തൊരു കഷ്ടന്റെ മാഷേ ..! ഇതൊരു ദുരന്തം എന്നെ പറയാനുള്ളൂ ...!

    ബോട്ടനിയിലെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഫിസിക്സ് അധ്യാപകന് കഴിയാത്തതിനാല്‍ അയാള്‍ പരാജയം സമ്മതിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു ..!!!! ഒരു രക്ഷയുമില്ല !!എനിക്ക് ജയിച്ചേ പറ്റു.. :-)

    ReplyDelete
  18. vavvakkavu said.. മറ്റുള്ളവരെ ഇത്രയ്ക്ക് പാടുപെടുത്തേണ്ട കാര്യം ദൈവത്തിനുണ്ടോ. ഞാനാണ് ദൈവമെന്ന് പറഞ്ഞ് അവിശ്വാസിയുടെ മുൻപിൽ ഒന്ന് പ്രത്യക്ഷപ്പെടുക. അതോടെ എല്ലാ നിരീശ്വരവാദികളുടെയും കാറ്റ് പോവില്ലേ.
    വവ്വക്കാവൂ, ദൈവമെന്തിന് അവിശ്വാസിയുടെ മുൻപിൽ പ്രത്യക്ഷപ്പെടണം? ദൈവ വിശ്വാസികളിലൊരാൾ തുടങ്ങി വെച്ചിട്ടുള്ള ഇത്തരമൊരു ബ്ലോഗ് പോരേ, കൃത്രിമമായി ഊതി വീർപ്പിച്ചു നിർത്തിയിട്ടുള്ള എല്ലാ നിരീശ്വരവാദികളുടെയും കാറ്റ് പോവാൻ! ചർച്ച പുരോഗമിക്കുന്തോറും സ്വന്തം കാറ്റ് തീർന്നു കൊണ്ടിരിക്കുന്നതിന്റെ ജാള്യത മറച്ചുപിടിക്കുവാനുള്ള ബലം പിടുത്തത്തിന്റെ തിരക്കിലും നിരീശ്വരത്തൻപുരാക്കൻമാർ ഇനി കാറ്റിന് 'മൂർത്തമായ' തെളിവ് ചോദിക്കുമൊ ആവൊ!!!?

    ReplyDelete
  19. ഞങ്ങളുടെ നാട്ടില്‍ ഒരു മണ്ണിന്റെ കുന്നുന്റായിരുന്നു .. ഒരു പാടു കാറ്റടിക്കുന്ന സ്ഥലാമായിരുന്നു അത്... കാലക്രമത്തില്‍ മന്താരികള്‍ പറന്നു പോകുന്നത് കൊണ്ട് ആ കുന്നു പതുക്കെ പതുക്കെ ചെറുതാകാന്‍ തുടങ്ങി ..ഇപ്പൊ അവിടെ നിരപ്പുള്ള ഒരു സ്ഥലമാണ് ... ഇതാണ് ജീവജാലങ്ങല്‍ക്കപ്പുരത്ത്തുള്ള അചേതന ലോകത്തുള്ള ആസൂത്രണത്തിന്റെ ഒരു രീതി ...

    കുറെ നാള് മുന്‍പ് അനത്രീക്ഷത്തില്‍ ചൂട് കുറവായിരുന്നു .. അപ്പോള്‍ ധ്രുവ പ്രദേശങ്ങളില്‍ മഞ്ഞു ധാരാളമായിരുന്നു ... പിന്നീട് അന്തരീക്ഷത്തില്‍ ചൂട് കൂടുകയും മഞ്ഞു ഉരുകുകയും ചെയ്യാന്‍ തുടങ്ങി .. ഇപ്പോള്‍ അത് ഗ്ലോബല്‍ വാര്‍മിംഗ് എന്നറിയപ്പെടുന്നു .. അതിന്റെ ഭലമായി കടലിലെ വെള്ളം ഉയരാന്‍ തുടങ്ങി ... ഇതു അചേതന ലോകത്തിലെ ആസൂത്രണത്തിന്റെ വേറൊരു ഉദാഹരണം ...

    ഫാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ശാസ്ത്രം വിവരിക്കുന്നവനോടു എന്ത് കൊണ്ടു ഫാനിന്റെ പ്രവര്‍ത്തന തത്വം കംപ്യുട്ടര്‍ പ്രവര്‍ത്തനത്തെ വിവരിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നൊക്കെ ചോദ്ടിച്ചാല്‍.. എന്താ ചെയ്യാ !!എന്റെ ദൈവമേ .....!!

    ReplyDelete
  20. @vavvakkavu

    എന്റെ vavakkavu , വിശ്വാസികളുടെ മുന്നില്‍ പോലും പ്രത്യക്ഷപ്പെടാന്‍ തയ്യാറല്ലാത്ത ദൈവം എന്തിനു അവിസ്വാസികാലുടെ മുന്നില്‍ പ്രത്യക്ഷപ്പെടണം ..?

    ReplyDelete
  21. Mr.Hussain's integrity is suspect. Remember he unknowingly revealed that Ravichandran is his dear friend in a reply to Suseel. He quotes a lot of punch lines from 'Nasthikanya daivam' to advertise that book. By the way, He publicise all his 'none to care' IPH books in every para. what is this? It is a business understanding between both, no doubt. A mutual help to sell each others stock. Don't think that everybody is foolish in the booworld.? It is cheating. If not, why does Mr.Ravichandran continue to ignore the fuss? The boo world should be cleaned of this meaningless debate. Disputing God is time wasting and boring.

    ReplyDelete
  22. കുഞ്ഞുമോനേ, ദൈവമെന്ന പൊതു നാമം ഉപയോഗിക്കുവാനുള്ള അവകാശം ദൈവവിശ്വാസികൾക്കുള്ളതാണെന്ന് തലയിൽ ആൾപാർപ്പില്ലാത്ത ന്യൂ ജനറേഷൻ യുക്തിവാദികൾക്ക് വരെ അറിയാം. പിന്നെ, ദൈവം കാരുണ്യവാനായത് കൊണ്ട്, വേണ്ടി തികഞ്ഞ വക്രതയും ബുദ്ധിപരമായ സത്യസന്ധത തൊട്ടു തീണ്ടിയില്ലാത്തതുമായ ഒരാളെ സുശീൽ കുമാറും സി.കെ.ബാബുവും അടക്കമുള്ള മുഴുവൻ അവിശ്വാസികളുടെയും പൊതു ഉപയോഗത്തിനായി ദൈവം തന്നെ എർപ്പാടാക്കിയിട്ടുണ്ട്. ആൾ തികഞ്ഞ 'ഭൌതിക വാദി' ആയത് കൊണ്ട് രവിചന്ദ്രനെന്നല്ല, സാക്ഷാൽ ഡോക്കിൻസിന് പോലും അസ്വീകാര്യനാവില്ല മൂപ്പര്. ചെകുത്താൻ എന്നു പറഞ്ഞാലേ നാട്ടിൻ പുറത്തൊക്കെ അറിയൂ.

    ReplyDelete
  23. കുഞ്ഞുമോനേ, ദൈവമെന്ന പൊതു നാമം ഉപയോഗിക്കുവാനുള്ള അവകാശം ദൈവവിശ്വാസികൾക്കുള്ളതാണെന്ന് തലയിൽ ആൾപാർപ്പില്ലാത്ത ന്യൂ ജനറേഷൻ യുക്തിവാദികൾക്ക് വരെ അറിയാം. പിന്നെ, ദൈവം കാരുണ്യവാനായത് കൊണ്ട്, തികഞ്ഞ വക്രതയും ബുദ്ധിപരമായ സത്യസന്ധത തൊട്ടു തീണ്ടിയില്ലാത്തതുമായ ഒരാളെ സുശീൽ കുമാറും സി.കെ.ബാബുവും അടക്കമുള്ള മുഴുവൻ അവിശ്വാസികളുടെയും പൊതു ഉപയോഗത്തിനായി ദൈവം തന്നെ എർപ്പാടാക്കിയിട്ടുണ്ട്. ആൾ തികഞ്ഞ 'ഭൌതിക വാദി' ആയത് കൊണ്ട് രവിചന്ദ്രനെന്നല്ല, സാക്ഷാൽ ഡോക്കിൻസിന് പോലും അസ്വീകാര്യനാവില്ല മൂപ്പര്. ചെകുത്താൻ എന്നു പറഞ്ഞാലേ നാട്ടിൻ പുറത്തൊക്കെ അറിയൂ.

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. "പക്ഷേ, ഒരു ഡോക്ടര്‍ പത്തുനിലകെട്ടിടത്തിന്റെ ഫൌണ്ടേഷന്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞാല്‍ സാമാന്യബുദ്ധിയെങ്കിലുമുള്ളവര്‍ അത് മുഖവിലക്കെടുക്കില്ല"


    ഹൊ.. എന്തൊരു താങ്ങ്‌.. . മുകളിൽ പറഞ്ഞ ആപ്തവാക്യം താങ്കൾക്കും ബാധകമല്ലേ, ഹ്സൈൻ സാർ?

    പാവം ഡോക്ടർമാർ ജീവിച്ചു പൊയ്കൊട്ടേ..

    Russel, Hoodbhoy, Abdus Salam.. തുടങ്ങിയ എല്ലാവരും അവരവരുടെ വിഷയങ്ങളിൽ മാത്രം വിദഗ്ധർ... നമ്മുടെ സാബ് മാത്രം എല്ലാത്തില്ലും അഗ്രഗണ്യൻ..

    Economics വലിച്ചു നീട്ടിയാൽ Evolution ആകുമോ?

    ReplyDelete
  26. Dear Mr.Marpappa,

    Thanks for your remarks.
    It is a fact that Mr.Ravi Chandran is now a friend.We became friends after our many email exchanges.

    Why he do not intervene in this debate is a question that you can ask him directly.He told me that he had no interest to intervene.

    I am not advertising my books.But I have every right to propagate my ideas and analysis.No one has any right to question that natural right.

    Skeptical mind is a healthy character for investigation but suspecting mind is treated as pathological in Psychology.

    If you think a debate on the Existence of God is waste and boring, you can do other jobs.There are a lot of people interested in seeking truths.

    ReplyDelete
  27. Dear Mr.KP,

    I am an amateur investigator and an expert in many fields.Why you are unable to point out a single error from my so many arguments?

    If this type of cheap comment is for your own self-satisfaction, it is OK.

    ReplyDelete
  28. പ്രപഞ്ചം ഉണ്ടായതോ ഉണ്ടാക്കിയതോ?

    മഹാഭൂരിപക്ഷം പേരും എല്ലാം ദൈവം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്നു. അനാദി കാലം തൊട്ടുള്ളതാണ്‌ ആ വിശ്വാസം. മനുഷ്യന്‍ ഓരോന്നുണ്ടാക്കുന്നവരായതുകൊണ്ട് എല്ലാം ആരെങ്കിലും ഉണ്ടാക്കിയതാവും എന്നു വിശ്വസിക്കുന്നു. അവരുണ്ടക്കിയതല്ലാത്തതും അവര്‍ക്ക് ഉണ്ടാക്കാനാവത്തതും ദൈവത്തിന്റെ പണിയാണെന്ന് വിശ്വസിച്ചാല്‍ സംഗതി എളുപ്പമായല്ലൊ. വെറുതെ ചിന്തിച്ച് തലപുണ്ണാക്കണ്ട. പക്ഷേ, ഉണ്ടായതാണെന്ന് വിശ്വസിച്ചാലോ; മിണ്ടാതിരിക്കാനാവില്ല. ഉണ്ടായതെങ്ങനെയെന്ന് വിശദീകരിക്കണം. അതെളുപ്പമല്ല. ഓരോ വിശദീകരണവും പുതിയ ചോദ്യങ്ങളിലേക്കും പുതിയ വിശദീകരണങ്ങളിലേക്കും നീളും. പിന്നെ വിശദീകരണങ്ങള്‍ക്ക് കടുപ്പം കൂടിക്കൂടിവരികയായി; വിശദീകരിക്കുന്നവരുടെയും വിശദീകരണം മനസ്സിലാകുന്നവരുടെയും എണ്ണം കുറഞ്ഞു കുറഞ്ഞുവരും.

    ദൈവത്തെ 'ഒണ്ടാക്കുന്ന'വരെക്കുറിച്ച് രാജന്‍ ഗുരുക്കളുടെ ലേഖനം. തുടര്‍ന്ന് വായിക്കുക

    ReplyDelete
  29. @vavakkavu,
    >>ഞാനാണ് ദൈവമെന്ന് പറഞ്ഞ് അവിശ്വാസിയുടെ മുൻപിൽ ഒന്ന് പ്രത്യക്ഷപ്പെടുക.<<

    ദൈവം എന്നത് ഒരു പദാര്‍ത്ഥം ആണെന്ന തെറ്റിദ്ധാരണയിലാണ് നിരീശ്വരവാദികള്‍ എന്ന് വിശദമായി സമര്‍ത്ഥിച്ച ഒരു പോസ്റ്റിനു ഒടുവില്‍, ദൈവം പദാര്‍ത്ഥം ആയി പ്രത്യക്ഷപ്പെടണമെന്ന് ആവശ്യപ്പെടുന്നോ?!!
    മുന്‍ധാരണകളില്ലാതെ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ സഹോദരാ.. വിവരമുള്ള ചില നിരീശ്വര വാദികള്‍ ഇവിടെ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അവരെ ഓര്‍ത്തെങ്കിലും, വിഡ്ഢി ചോദ്യങ്ങള്‍ നിര്‍ത്തണം!

    ReplyDelete
  30. ഹലോ കെ.പി, നേരത്തെ തന്നെ അന്ധമായ മതവിരോധത്തിന്റെ അപസ്മാരബാധയാൽ നുരയും പതയും വമിപ്പിച്ചിരുന്ന കെ.പി.യുടെ ഗോഡ് ഫാദർമാർക്ക് ഈ ബ്ളോഗിൽ നിന്നുമേറ്റ മാരക ക്ഷതം 'സമ്മാനിച്ച' ഞരക്കവും ഊർദ്ധശ്വാസവും അറിവില്ലായ്മയുടെ കൂടാരത്തിൽ നിന്നും നിലക്കാതെ ഉയരുന്ന ഈ സമയത്ത് തന്നെ,എൻ.എം.ഹുസൈനെതിരെയുള്ള സ്വഭാവ ഹത്യയുടെയും തേജോവധത്തിന്റെയും തുരുമ്പെടുത്ത കത്തി, ഗോഡ് ഫാദർമാരുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയിൽ ആശ്വാസമാകുമെന്ന് ധരിച്ചു വശായി അവരുടെ തന്നെ തലയിണക്കടിയിൽ തിരുകി വെക്കല്ലേ. നേരത്തെയുള്ള യുക്തിരാഹിത്യത്തിന്റെ അണുബാധ മൂർച്ചിച്ച് പഠനമനനമില്ലാത്തവരുടെ ഐസൊലേറ്റഡ് വാർഡിൽ ജീവഛവമായി കിടക്കുകയെന്നതായിരിക്കും ഫലം! എത് നിരീശ്വര വാദിയും ദയാവധത്തിനായി പ്രാർത്ഥിച്ചു പോകും കെ.പീ. പ്രതീക്ഷയറ്റ അത്തരം ഘട്ടങ്ങളിൽ.

    ReplyDelete
  31. ഈ ബ്ലോഗ് തുടക്കം മുതലേ ശ്രദ്ധിക്കുന്നുണ്ട്.

    ബ്ലോഗിലെ പതിവ്(മുസ്ലിം-അങ്ങനെ വിശേഷിപ്പിക്കുന്നതു ശരിയാണോ എന്നു സംശയമുണ്ട്) എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് എന്‍ എം ഹുസൈന്‍. അദ്ദേഹത്തിന്റെ ഈ ബ്ലോഗും അതിലെ കമന്റുകളും വി‍ജ്ഞാനകുതുകികളെ സംബന്ധിച്ച് നല്ലൊരു വിരുന്നു തന്നെയാണ്.

    ഗൌരവമാര്‍ന്ന ഈ ചര്‍ച്ചയില്‍ വില കുറഞ്ഞ കമന്റുകളും പരിഹാസങ്ങളുമായി വരുന്നവര്‍-വിശ്വാസികളായാലും നിരീശ്വരന്മാരായാലും-മാറി നിന്നെങ്കില്‍!

    @അപ്പൂട്ടാ,
    താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് ഈ ബ്ലോഗില്‍ കാണുന്നുണ്ട്. അതില്‍ ഹുസൈനെതിരായ പോസ്റ്റ് താങ്കള്‍ ആറു ദിവസം മുന്‍പ് പോസ്റ്റു ചെയ്തതായി കാണുന്നു. പക്ഷേ പോസ്റ്റില്‍ അതു കാണുന്നില്ല. അതിപ്പോഴും ഡ്രാഫ്റ്റില്‍ നിന്നു മോചിപ്പിച്ചില്ലേ?

    @നാജ്
    താങ്കള്‍ക്ക് അക്ഷര'പ്പിശാചി'ല്ലാതെ എഴുതാന്‍ കഴിയില്ലെങ്കില്‍ എന്തിനാ വായനക്കാരെ ബുദ്ധിമുട്ടിക്കുന്നത്? അതുമല്ല, താങ്കളുടെ കമന്റുകള്‍ ഹുസൈനെ സഹായിക്കുകയാണോ മറിച്ചാണോ എന്നും സംശയമുണ്ട്.

    ഹുസൈന് മലയാളം ടൈപ്പിങ് ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കുന്നു. മലയാളത്തിലെ കമന്റുകള്‍ക്ക് മറുപടി വളരെ വൈകുന്നു. അത് വേഗം പരിഹരിക്കുക. അതുകൊണ്ടുതന്നെ ഈ ബ്ലോഗ് ഒരു ഇംഗ്ലീഷ് ബ്ലോഗ് പോലായിട്ടുണ്ടിപ്പോള്‍.

    ReplyDelete
  32. സുശീൽ കുമാറേ, ഇന്നസെന്റിനെ പകർത്തി തീർന്നോ? അല്ലെങ്കിൽ ഇടതു പക്ഷം ഉപയോഗിച്ചുചയോഗിച്ച് തേഞ്ഞ സാധനങ്ങളുടെ ആക്രിക്കട തുടങ്ങിയോ? രാജൻ ഗുരുക്കളിൽ നിറുത്തേണ്ട, എം.ആർ. രാഘവ വാര്യർ, കെ.കെ.എൻ.കുറുപ്പ്, പിന്നെ, എം.ജി.എസ്. നാരായണനും!! ശാസ്ത്ര പഠനം ശീർഷാസനത്തിലായാൽ ഇങ്ങനെയിരിക്കും കാര്യങ്ങൾ!ഗ്രഹണ ശേഷിക്കുറവ് മാത്രമല്ല, മതി ഭ്രമവും ബാധിക്കും!

    ReplyDelete
  33. Chethukaran Vasu said...

    ഞങ്ങളുടെ നാട്ടില്‍ ഒരു മണ്ണിന്റെ കുന്നുന്റായിരുന്നു .. ഒരു പാടു കാറ്റടിക്കുന്ന സ്ഥലാമായിരുന്നു അത്... കാലക്രമത്തില്‍ മന്താരികള്‍ പറന്നു പോകുന്നത് കൊണ്ട് ആ കുന്നു പതുക്കെ പതുക്കെ ചെറുതാകാന്‍ തുടങ്ങി ..ഇപ്പൊ അവിടെ നിരപ്പുള്ള ഒരു സ്ഥലമാണ് ... ഇതാണ് ജീവജാലങ്ങല്‍ക്കപ്പുരത്ത്തുള്ള അചേതന ലോകത്തുള്ള ആസൂത്രണത്തിന്റെ ഒരു രീതി ..

    ഞാന്‍ താമസ സ്ഥലം മാറി പുതിയ വീട്ടിലേക്ക് വന്നപ്പോള്‍ മടികാരണം വീട്ടുസാധനങ്ങള്‍ അടുക്കി വെക്കാതെ വീടിന്‍റെ ഒരു മൂലയില്‍ കൂട്ടിയിട്ടു. പിന്നീട് രണ്ടുമൂന്നു മാസംകൊണ്ട് കാറ്റടിച്ചും ഭൂമി കുലുങ്ങിയും മിക്കവാറും അവയെല്ലാം അതാതിന്‍റെ സ്ഥനത്ത് എത്തി. ഇപ്പോല്‍ ഒരു സോപ്പ് പെട്ടിമാത്രമെ യഥാ സ്ഥാനത്ത് വരാന്‍ ബാക്കിയുള്ളൂ. അടുത്തൊരു കാറ്റിന് അതും ശരിയാകും. തീര്‍ച്ച. അചേതന ലോകത്ത് അസൂത്രണം നടക്കാന്‍ ദൈവം വേണം എന്നാരാ പറഞ്ഞേ?

    ReplyDelete
  34. "ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?"

    ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ ഒന്നാമത്തയും രണ്ടാമത്തെയും എഡിഷനുകളില്‍ "ദൈവം സൃഷ്ടിച്ചു" എന്ന വാക്കുകള്‍ കാണാനില്ലെന്നാണ് വിദഗ്ദമതം. ഒന്നാമത്തെയും രണ്ടാമത്തെയും എഡിഷനുകളിലെ വാചകങ്ങള്‍ താഴെ കൊടുക്കുന്നു.

    "There is grandeur in this view of life, with its several powers, having been originally breathed into a few forms or into one; and that, whilst this planet has gone cycling on according to the fixed law of gravity, from so simple a beginning endless forms most beautiful and most wonderful have been, and are being, evolved."

    എന്നാല്‍ മതപൌരോഹിത്യത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം പിന്നീടുള്ള എഡിഷനുകളില്‍ "by the Creator" എന്ന വാക്കുകള്‍ എഴുതിചേര്‍ക്കപ്പെട്ടു. അപ്പോള്‍ വാചകങ്ങള്‍ ഇങ്ങനെയായി:-

    "There is grandeur in this view of life, with its several powers, having been originally breathed by the Creator into a few forms or into one; and that, whilst this planet has gone circling on according to the fixed law of gravity, from so simple a beginning endless forms most beautiful and most wonderful have been, and are being evolved."

    ഈ പോസ്റ്റ് ആകെയൊന്ന് അവലോകനം ചെയ്തു. സമയമില്ല, വിശദവായനയ്ക്കു ശേഷം വീണ്ടും വരാം.

    ReplyDelete
  35. @ കല്‍ക്കി

    ഹുസയില്‍ സാര്‍ അങ്ങനെയാണ് പറയുന്നത് എന്നാണ് എനിക്ക് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന്റെ ആദ്യ പാരഗ്രാഫില്‍ നിന്നും മനസ്സിലാക്ക്കാന്‍ കഴിഞ്ഞത് .. ദൈവമല്ല അചേതന വസ്തുക്കളുടെ ആസൂത്രണത്തിന് പിന്നിലെന്ന് അദ്ദേഹം കരുതുന്നുവേങ്ങില്‍ എനിക്കും അഭിപ്രായവ്യത്യാസമില്ല

    ReplyDelete
  36. ഞാന്‍ താമസ സ്ഥലം മാറി പുതിയ വീട്ടിലേക്ക് വന്നപ്പോള്‍ മടികാരണം വീട്ടുസാധനങ്ങള്‍ അടുക്കി വെക്കാതെ വീടിന്‍റെ ഒരു മൂലയില്‍ കൂട്ടിയിട്ടു. പിന്നീട് രണ്ടുമൂന്നു മാസംകൊണ്ട് കാറ്റടിച്ചും ഭൂമി കുലുങ്ങിയും മിക്കവാറും അവയെല്ലാം അതാതിന്‍റെ സ്ഥനത്ത് എത്തി. ഇപ്പോല്‍ ഒരു സോപ്പ് പെട്ടിമാത്രമെ യഥാ സ്ഥാനത്ത് വരാന്‍ ബാക്കിയുള്ളൂ. അടുത്തൊരു കാറ്റിന് അതും ശരിയാകും. തീര്‍ച്ച. അചേതന ലോകത്ത് അസൂത്രണം നടക്കാന്‍ ദൈവം വേണം എന്നാരാ പറഞ്ഞേ?

    @ kalki

    ഈ പോസ്റ്റില്‍ ബാധകമല്ല എന്നാലും

    ഭൂമികുലുങ്ങിയും കൊടുങ്കാറ്റടിച്ചും വീട്ടുസാ‍ാമാനങ്ങള്‍ തകിടം മറിഞ്ഞപ്പോള്‍ അതിനനുസരിച്ച് ജീവിക്കാന്‍ ജീവന്‍ പ്രാപ്തമാവുകയാണ് ജീവലോകത്ത് നടന്നത്. അല്ലാതെ ജീവന് നിലനില്‍ക്കാന്‍ ആരും വീട്ടുസാമാനം അടുക്കിവെച്ചതല്ല എന്നാണ് എന്റെ പക്ഷം

    ReplyDelete
  37. @എന്‍ എം ഹുസൈന്‍

    കുറേകൂടി ചെറിയ ഖണ്ഡങ്ങളായി ഈ പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി. അടുത്ത ഭാഗമെങ്കിലും ചെറിയ പോസ്റ്റുകളായി നല്‍കണമെന്നപേക്ഷിക്കുന്നു.

    ReplyDelete
  38. Dear Mr.നിസ്സഹായന്‍ ,

    Thanks for your comments.

    "ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ ഒന്നാമത്തയും രണ്ടാമത്തെയും എഡിഷനുകളില്‍ "ദൈവം സൃഷ്ടിച്ചു" എന്ന വാക്കുകള്‍ കാണാനില്ലെന്നാണ് വിദഗ്ദമതം. ഒന്നാമത്തെയും രണ്ടാമത്തെയും എഡിഷനുകളിലെ വാചകങ്ങള്‍ താഴെ കൊടുക്കുന്നു".

    'by the Creator' is missing only in first edition.In the second edition it was.

    "എന്നാല്‍ മതപൌരോഹിത്യത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം പിന്നീടുള്ള എഡിഷനുകളില്‍ "by the Creator" എന്ന വാക്കുകള്‍ എഴുതിചേര്‍ക്കപ്പെട്ടു."

    Is there any evidence for this assertion?

    ReplyDelete
  39. ദൈവത്തിന് ആരംഭമില്ലെന്നാണ് മതം സിദ്ധാന്തിക്കുന്നത്.
    ----
    ഈ സിദ്ധാന്തിക്കലിനു തെളിവുണ്ടോ?
    പ്രപഞ്ചത്തിനു മുമ്പ് ദൈവം എന്തിനു നിലനില്‍ക്കണം ?
    പ്രപഞ്ചവും ദൈവവും ഒന്നിച്ചുണ്ടായാലും പോരേ ?
    പല തവണ പലരും ചോദിച്ചിട്ടും മറുപടിയില്ല !!
    മതം സിദ്ധാന്തിക്കുന്നു എന്നത് മാത്രം തെളിവായി കാണാമെങ്കില്‍ പിന്നെ എന്തിനു ശാസ്ത്രം പറഞ്ഞു സമയം കളയുന്നു ?
    മതം സിദ്ധാന്തിച്ചതെല്ലാം സത്യമാണെന്നതിനു തെളിവുണ്ടോ ?
    ഏതു മതം സിദ്ധാന്തിക്കുന്നതാണു ശരി? എന്തുകൊണ്ട്?

    ReplyDelete
  40. പ്രപഞ്ചമുണ്ടാകും മുമ്പ് അല്ലാഹുവിന്റെ കസേര വെള്ളത്തിലായിരുന്നു എന്നാണു ഇസ്ലാം മതം സിദ്ധാന്തിക്കുന്നത്. ബിഗ്ബാങ് വെള്ളത്തിലാണോ നടന്നത്?
    അതോ അള്ളാഹു “വെള്ളത്തില്‍” ആയിരുന്നു എന്നാണോ സിദ്ധാന്തം ?

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. പ്രപഞ്ചമുണ്ടാകും മുമ്പ് ആരംഭമില്ലാതെ ദൈവം നിലനില്‍ക്കേണ്ട ആവശ്യമെന്ത്?
    ഒന്നുമില്ലാതെ ദൈവം എവിടെ നിലനിന്നു?
    എന്തിനു നിലനിന്നു?

    ReplyDelete
  43. വിവരമുള്ളവർ സംസാരിക്കുന്നിടത്ത് മന്ദബുദ്ധികൾക്ക് എന്താ കാര്യം???? അർത്ഥമറിയാതെ തറ, പറ ചൊല്ലിക്കൊടുത്ത് കാലം കഴിക്കുന്നവർ അവസാനം വെറും 'തറ'യായി മാറുമെന്ന് കേട്ടിട്ടുണ്ട്. മൂർത്തമായ തെളിവ് ഫോട്ടോ സഹിതം നേരിൽ കാണാൻ ഭാഗ്യമുണ്ടായത് December 10, 2010 7:14 PM
    ന് ആണ് ജബ്ബാറേ! ...ദൈവത്തിന് ആരംഭമില്ല എന്നതിനു തെളിവെന്ത്?.. very simple! ജബ്ബാറിന് ആരംഭമുണ്ടെന്നതും എന്നാൽ ജബ്ബാറിന്റെ വിഡ്ഡിച്ചോദ്യങ്ങൾക്ക് അവസാനമില്ലായെന്നതും തന്നെ!

    ReplyDelete
  44. Reenum, ദൈവം വിഡ്ഡികളുടേത് കൂടിയായ സ്ഥിതിക്ക് ഒരു വിഡ്ഡിക്ക് ദൈവത്തെ കാണണമെന്ന് തോന്നിയാൽ മറ്റെന്താണ് ആവശ്യപ്പെടുക.

    ReplyDelete
  45. ea jabbar said...
    പ്രപഞ്ചവും ദൈവവും ഒന്നിച്ചുണ്ടായാലും പോരേ ?
    പല തവണ പലരും ചോദിച്ചിട്ടും മറുപടിയില്ല !!

    ദൈവം 'ഉണ്ടായത്' ആണെങ്കിലേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ. ദൈവം ഉണ്ടായതല്ല. അതുകൊണ്ട് തന്നെ ഈ ചോദ്യം മറുപടി അര്‍ഹിക്കുന്നില്ല.

    ReplyDelete
  46. ea jabbar said...
    പ്രപഞ്ചമുണ്ടാകും മുമ്പ് അല്ലാഹുവിന്റെ കസേര വെള്ളത്തിലായിരുന്നു എന്നാണു ഇസ്ലാം മതം സിദ്ധാന്തിക്കുന്നത്. ബിഗ്ബാങ് വെള്ളത്തിലാണോ നടന്നത്?
    അതോ അള്ളാഹു “വെള്ളത്തില്‍” ആയിരുന്നു എന്നാണോ സിദ്ധാന്തം ?

    "ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ് കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!" (http://kurinjionline.blogspot.com/2010_11_01_archive.html)

    ReplyDelete
  47. ea jabbar said...
    പ്രപഞ്ചമുണ്ടാകും മുമ്പ് ആരംഭമില്ലാതെ ദൈവം നിലനില്‍ക്കേണ്ട ആവശ്യമെന്ത്?
    ഒന്നുമില്ലാതെ ദൈവം എവിടെ നിലനിന്നു?
    എന്തിനു നിലനിന്നു?

    പ്രപഞ്ചം സൃഷ്ടിയാണ്. ദൈവം സ്രഷടാവും. സ്രഷ്ടാവോ സൃഷ്ടിയോ ആദ്യം ഉണ്ടായിരിക്കേണ്ടത്? യുക്തി വാദം എന്തുത്തരം നല്‍കുന്നു?

    ReplyDelete
  48. "പ്രപഞ്ചം സൃഷ്ടിയാണ് "

    ആണോ ..?

    തത്കാലം പ്രപഞ്ച സൃഷ്ടിയും സൃഷ്ടാവും അവിടെ നില്‍ക്കട്ടെ ...

    ആദ്യം പറയൂ.. കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് ...?
    ലളിതമായത്തിന്റെ ഉത്തരം കണ്ടുപിടിച്ചിട്ട് പോരെ ബിഗ്‌ ബാംഗ് ചര്‍ച്ച ചെയ്യാന്‍ :-)

    ReplyDelete
  49. @സുശീല്‍കുമാറേ,
    താങ്കളുടെ പുതിയ പോസ്റ്റിന്
    -പ്രപഞ്ചം ഉണ്ടായതോ ഉണ്ടാക്കിയതോ?-ഡ്രാഫ്റ്റില്‍ നിന്നു മോചനമായില്ലേ? ഇവിടെ സൈ‍ഡ് ബാറില്‍ കാണുന്നതുകൊണ്ട് ക്ലിക്കു ചെയ്തു പോയതാണ്. പക്ഷേ പോസ്റ്റ് കണ്ടില്ല.

    ReplyDelete
  50. പ്രപഞ്ചം സൃഷ്ടിയാണ്. ദൈവം സ്രഷടാവും.
    ----
    ഈ വിവരം എവിടെനിന്നു കിട്ടി?
    ദൈവം ഭാവനയാണ്. പ്രപഞ്ചം യാഥാര്‍ത്ഥ്യവും .
    അല്ലെന്നു തെളിയിക്കാമോ?

    ReplyDelete
  51. പ്രപഞ്ചം ഇല്ലാതിരിക്കെ ദൈവം ആരംഭമില്ലാതെ എന്തിനു നിലനില്‍ക്കണം എന്നാണു ചോദിച്ചിരുന്നത്

    ReplyDelete
  52. ദൈവം 'ഉണ്ടായത്' ആണെങ്കിലേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ. ദൈവം ഉണ്ടായതല്ല.
    ---
    ആരു പറഞ്ഞു? തെളിവെന്ത്?

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. “ഞങ്ങള്‍ രണ്ടു പേരായാല്‍ തല്ലു കൂടും “ എന്നു പറയുന്ന പൂവങ്കോഴി നിലവാരത്തിലുള്ള ഒരു പടു വിഡ്ഢിയാണു കുര്‍ ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു എന്ന കുട്ടിദൈവം !

    ReplyDelete
  55. പ്രപഞ്ചം സൃഷ്ടിയാണ്. ദൈവം സ്രഷടാവും. സ്രഷ്ടാവോ സൃഷ്ടിയോ ആദ്യം ഉണ്ടായിരിക്കേണ്ടത്? യുക്തി വാദം എന്തുത്തരം നല്‍കുന്നു?
    -----
    സ്രഷ്ടാവിന്റെ സ്രഷ്ടാവാണാദ്യം ഉണ്ടാവേണ്ടത്. അതാരാണ്?

    ReplyDelete
  56. ea jabbar said...
    ""ദൈവത്തിന് ആരംഭമില്ല എന്നതിനു തെളിവെന്ത്? ""
    _______________________
    താങ്കള്‍ക്കു ആരും മറുപടി തരുമെന്ന് തോന്നുന്നില്ല !ജബ്ബാര്‍ മാഷ്, താങ്കള്‍ ഈ ചോദിക്കുന്നത് വിട്ടി ചോദ്യമാണെന്നു താങ്കള്‍ക്കു തന്നെ നിശ്ചയമില്ല എന്നതാണ് താങ്കള്‍ നേരിടുന്ന ഏറ്റവും വലിയ അറിവില്ലായ്മ.
    തന്റെ ആരംഭ/ജന്മ സമയത്തെ മുന്നില്‍ വെച്ച് കൊണ്ട് തങ്ങള്‍ക്കു ഒരു ആരംഭാമുണ്ട് എന്നാ ഒരു അനുഭവ സ്ഥിതിയില്‍ നിന്നാണ് മനുഷ്യന്റെ/യുക്തിവാധിയുടെ ഈ ""ഭയങ്കര ബുദ്ധി""ചോദ്യം വരുന്നത്.
    ആരംഭമെന്ന ക്രൈടീരിയ ഇല്ലാത്തതാണ്, ആ ന്യൂനത ഇല്ലാത്തതാണ് ദൈവം/സൃഷ്ടാവ് എന്നിരിക്കെ ഈ ചോദ്യത്തിന്റെ ഉത്തരം ആ ചോദ്യം തന്നെ നിഷേദിക്കുന്നു. ആരംഭം ഉള്ള എന്തിനും അവസാനമുണ്ട്. സൃഷ്ടികളുടെ ന്യൂനതയും അതാണ്‌.
    രണ്ടാമത്തെ "ഭയങ്കര ചോദ്യം"""ingine ""സ്രഷ്ടാവിന്റെ സ്രഷ്ടാവാണാദ്യം ഉണ്ടാവേണ്ടത്. അതാരാണ്?""""
    ____________________
    സൃഷ്ടി നടത്തുന്നവനാണ് സൃഷ്ടാവ് എന്നത് ആ പദം തന്നെ വ്യക്തമാക്കുമ്പോള്‍ സൃഷ്ടാവിന്റെ സൃഷ്ടാവ് ആരാണെന്ന് ചോദിക്കുന്ന ""അധ്യാപകനായ !"" ജബ്ബാര്‍ മാഷിന്റെ അധ്യാപക യോഗ്യതയ്ക്ക് മുമ്പില്‍ നമോവാകം.ആ ശിഷ്യഗണങ്ങളുടെ അവസ്ഥ എന്തായിരിക്കും ! ആ ആദ്യ സൃഷ്ടാവിനെ കുറിച്ചാണ് ദൈവം എന്ന് പറയുന്നത്, ആയിരം വട്ടം പറഞ്ജീട്ടും മാഷ്ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ താങ്കള്‍ ഈ ""ബുദ്ധി ചോദ്യം" വീണ്ടും ചോദിക്കരുത്.

    ReplyDelete
  57. "തന്റെ ആരംഭ/ജന്മ സമയത്തെ മുന്നില്‍ വെച്ച് കൊണ്ട് തങ്ങള്‍ക്കു ഒരു ആരംഭാമുണ്ട് എന്നാ ഒരു അനുഭവ സ്ഥിതിയില്‍ നിന്നാണ് മനുഷ്യന്റെ/യുക്തിവാധിയുടെ ഈ ""ഭയങ്കര ബുദ്ധി""ചോദ്യം വരുന്നത്."

    അതെ കാരണം കൊണ്ട് തന്നെയല്ലേ ലോകത്തിനു ഒരു ആരംഭമുണ്ടെന്നും അത് സൃഷ്ടാവ് സൃഷ്ടി നടത്തിയ സമയമാണെന്നും കരുതുന്നത് ... ലോകത്തിനു ആരംഭാമില്ലെങ്ങില്‍ പിന്നെ സ്ര്രുഷ്ടിയും സൃഷ്ടാവും വേണ്ടല്ലോ..? അങ്ങനെ ആയിക്കൂടെ ..?

    ReplyDelete
  58. നാജ്,

    ഈ ബ്ലോഗും ജബ്ബാര്‍ മാഷിന്‍റെ ബ്ലോഗ്‌ പോലെ മലിനമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജാഗ്രത പാലിക്കുക. വിഷയത്തെ കേന്ദ്രീകരിച്ചു ചര്‍ച്ച നടക്കുന്നത് തങ്ങളുടെ വിവരമില്ലായ്മ വെളിപ്പെടുത്തും എന്ന് ഭയക്കുന്ന താത്പര കക്ഷികള്‍ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നോക്കുകയാണ്.

    യുക്തിവാദികള്‍ക്ക്‌ അവരുടെ "മൂലപ്രമാണമായ ശാസ്ത്ര"ത്തെ കുറിച്ച് ഇവിടെ സമര്‍ഥിക്കാന്‍ ഒന്നുമില്ലേ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. ഇത്രയേ ഉള്ളൂ ഇവരുടെ ശാസ്ത്രജ്ഞാനം. സ്വന്തം ആശയത്തിന്‍റെ ശാസ്ത്രീയ അടിത്തറ ചര്‍ച്ചയാക്കാന്‍ ഭയക്കുന്ന യുക്തിവാദികള്‍ കണ്ണടച്ച്‌ പാല് കുടിക്കുന്ന കള്ളപ്പൂച്ചയാണെന്ന് മാലോകര്‍ അറിയുകയാണ്. അതോ യുക്തിവാദം ശാസ്ത്രീയ അടിത്തറ ഇല്ലാത്ത കേവല അന്ധവിശ്വാസം മാത്രമാണോ? ഈ ബ്ലോഗ്‌ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. ഈ ചോദ്യത്തെ നേരിടാന്‍ തയ്യാറാവാതെ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ നിശബ്ദമായി ഇതൊക്കെയും വായിക്കുന്നവര്‍ ഇവിടെ ഉണ്ടെന്നു അറിയുക.

    ReplyDelete
  59. ദൈവം ഉണ്ടെന്നു “ശാസ്ത്രീയമായി” തെളിയിക്കാന്‍ വന്നതാണു ഹുസൈന്‍.
    അക്വിനാസിന്റെ ആദികാരണവാദം തെളിയിച്ച രീതി നാം കണ്ടു.
    പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ട്.[ശാസ്ത്രം തെളിയിച്ചുവത്രേ!]
    ഉല്‍ഭവമുള്ളതിനു കാരണം വേണം [ഹുസിന്റെ തന്നെ പ്രസ്താവന ]ആ കാരണമാണു ദൈവം [ഈ വിവരം എവിടെനിന്നു കിട്ടി?]ദൈവത്തിനു ഉല്‍ഭവമില്ല. [ആരു പറഞ്ഞു?] തെളിവ് :ഉല്‍ഭവമില്ലാത്തതെന്തോ അതാണു ദൈവം [സ്വയം പ്രസ്താവന ]
    അക്വിനാസിന്റെ വാദം തെളിയിക്കപ്പെട്ടു. ഡോകിന്‍സിന്റെ വാദം പൊളിഞ്ഞു !
    ഇതിന്റെ പേരാണു ശാസ്ത്രം !
    -----
    ദൈവമില്ല എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ എന്തെളുപ്പം !
    ഇല്ലാത്തതെന്തോ അതാണു ദൈവം !
    ഹായ് തെളിയിച്ചു കഴിഞ്ഞു !!!!!


    നിരീശ്വരവാദികളേ ! ഒന്നു കയ്യടിച്ചേ !!

    ---------

    സുബൈര്‍ പറഞ്ഞു:- [മാഷ്ക്ക് വായിച്ചിട്ട് മനസ്സിലാകാഞ്ഞിട്ടകാം ആരംഭമില്ലാത്തത് എന്നത് ഹുസൈന്‍ ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഉണ്മയുടെ നിരവചനതിന്റെ ഭാഗമാണ് - സമയം കിട്ടുമ്പോള്‍ വായിച്ചു മനസ്സിലാക്കിയാല്‍ മതി]
    ----
    അതെ സുബൈറേ മനസ്സിലായിട്ടില്ല. അതുകൊണ്ടു തന്നെയാണു വിശ്വസിക്കാത്തതും ! അതൊന്നു മനസ്സിലാക്കിത്താ ...
    ദൈവത്തിനാരംഭമില്ല എന്ന വിവരം എവിടെനിന്നു കിട്ടി?
    പ്രപഞ്ചം ഉണ്ടാകും മുമ്പ് ആരംഭമില്ലാതെ ഒരു ദൈവം എന്തിനു നിലനില്‍ക്കണം ?
    അതൊരു പാഴവേലയല്ലേ ?
    പ്രപഞ്ചകാരണം എന്നതാണല്ലോ ദൈവത്തിന്റെ നിര്‍വ്വചനം. എങ്കില്‍ പ്രപഞ്ചം ഉണ്ടാകുന്നതിനു തൊട്ടു മുമ്പ് ഒരു മൈക്രോസെകന്റ് മാത്രം മുമ്പ് ദൈവം ഉണ്ടായാല്‍ മതിയെന്നിരിക്കെ എന്തിനു ചുമ്മാ മൂപ്പര്‍ വെള്ളത്തിലിരുന്ന് അനന്തകാലം ബോറടിക്കണം ?

    -----

    ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. [കുര്‍ ആന്-‍51-56]
    -----
    ആരാധിക്കാനും സ്തുതിക്കാനും വരട്ടുചൊറി മാന്തിക്കൊടുക്കാനും ആരുമില്ലാതെ ആപാവം അനന്തകാലം “വെള്ളത്തില്‍” ഇരുന്ന കാര്യം - ഹോ -ഓര്‍ക്കാനേ വയ്യ ! പാവം !!

    ReplyDelete
  60. എന്നെ സ്തുതിക്കിന്‍, എന്നെ ആരാധിക്കിന്‍ , ഇല്ലെങ്കില്‍ ഞാന്‍ തീയിലിട്ടൂ പൊരിക്കും, അല്ലെങ്കില്‍ ഞാന്‍ കള്ളൂം പെണ്ണും തരാം .. ! എന്നിങ്ങനെ മനുഷ്യന്റെ മുമ്പില്‍ അല്‍പ്പത്തരം വിളമ്പുന്ന മത ദൈവം മനുഷ്യന്റെ നിലവാരം മാത്രമുള്ള ദൈവമാണ്.
    ---
    പ്രപഞ്ചം ദൃഷ്ടിച്ച ദൈവം അപൂര്‍ണനുമാണ്. കാരണം സൃഷ്ടി നടത്തണമെങ്കില്‍ ഇനിയും അദ്ദേഹത്തിനെന്തൊക്കെയോ നേടാനുണ്ട് എന്നു വരും . അപ്പോള്‍ പ്രപഞ്ചം സൃഷ്ടിക്കാത്ത ദൈവമാണു സൃഷ്ടിച്ച ദൈവത്തെക്കാള്‍ പരിപൂര്‍ണന്‍ എന്നു കാണാം !
    യഥാര്‍ത്ഥ ദൈവം പ്രപഞ്ചസ്രഷ്ടാവല്ല എന്നു ചുരുക്കം.
    സര്‍വ്വശക്തന്‍, സര്‍വ്വജ്ഞാനി, പരിപൂര്‍ണന്‍ എന്നിത്യാദി ഗുണങ്ങളുള്ള ദൈവം മഹത്തരം തന്നെ. പക്ഷെ ആ ദൈവം നിലനില്‍ക്കുന്നില്ലെങ്കിലോ? മഹത്വം വര്‍ദ്ധിക്കുകയാണുചെയ്യുക. അതായത് നില‍നിന്നുകൊണ്ട് ഈ ഗുണങ്ങളൊക്കെ പ്രകടിപ്പിക്കുന്നതിനേക്കാള്‍ ഒന്നുകൂടി മെച്ചപ്പെട്ട ഗുണം നിലനില്‍ക്കാതെത്തന്നെ ഈ ഗുണങ്ങളൊക്കെയുണ്ടാകുമ്പോഴല്ലേ ? അപ്പോള്‍ നിലനില്‍ക്കുന്ന ദൈവത്തെക്കാള്‍ മഹാന്‍ നിലനില്‍ക്കാത്ത ദൈവം തന്നെ !
    ആരംഭമുള്ള ദൈവത്തെക്കാള്‍ ആരംഭമില്ലാത്ത ദൈവത്തിന്റെ മഹത്വം വര്‍ദ്ധിക്കുന്നതു പോലെ നിലനില്‍പ്പുള്ള ദൈവത്തെക്കാള്‍ നിലനില്‍പ്പില്ലാത്ത ദൈവത്തിന്റെയും മഹത്വം വര്‍ദ്ധിക്കുന്നു.
    ദൈവം നിലനില്‍ക്കുന്നില്ല എന്നു വ്യക്തമായല്ലോ ?
    മന്ദബുദ്ധികള്‍ക്കു മനസ്സിലാകില്ല !

    ReplyDelete
  61. ജബ്ബാര്‍ maash : "... ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. [കുര്‍ ആന്-‍51-56]""
    ______________________________
    അല്ലാഹുവിന്റെ പ്രധിനിതി (ഖലീഫ)അള്ളാഹു സൃഷ്ടിക്കുന്ന മനുഷ്യന്‍ (ഉള്കൊള്ളീചീട്ടുള്ള എല്ലാ സ്വഭാവ സവിശേഷതകള്‍ നല്‍കപെട്ട സൃഷ്ടി) എങ്ങിനെ ജീവിക്കണമെന്നും, സാമൂഹിക ക്രമം എങ്ങിനെയാകനമെന്നും, നീതി എന്താണെന്നും, സാമൂഹിക പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ എപ്രകാരം നീതിയുടെ പക്ഷത്തു നിലകൊള്ളനമെന്നും, ധാര്‍മികത എന്താണെന്നും, അധാര്‍മിക ക്കെതിരെ എങ്ങിനെ നിലകൊള്ളന്മേന്നും, നല്ല സമൂഹ സൃഷ്ടിക്കു എങ്ങിനെ മാതൃക ആകണമെന്നും, അശ്ലീലത എന്താണെന്നും, അത് സമൂഹത്തില്‍ ഇല്ലാതിരിക്കാന്‍ എപ്രകാരം സമൂഹത്തെ നയിക്കനമെന്നും, പ്രകൃതി എന്താണെന്നും, പ്രകൃതിയില്‍ എങ്ങിനെ ഇടപെടണമെന്നും, ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്ന, വര്‍ക്കെതിരെ എങ്ങിനെ പ്രതിരോധിക്കണമെന്നും, സ്ത്രീകളോട്, കുട്ടികളോട്, നീതി നിഷേധിക്കപെട്ടവരോട്, അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍....അപ്രകാരം മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തെ മനുഷ്യനു വേണ്ടി വരച്ചു കാണിച്ചു കൊണ്ടാണ് ഓരോ കാലഘട്ടത്തിലും പ്രവാചകന്മാരെ മാതൃകയായി, സമൂഹത്തില്‍ നിന്ന് തന്നെ കൊണ്ടുവന്നത്. സമൂഹത്തില്‍ ഇടപെട്ട് അവര്‍ ജീവിച്ചത്.മനുഷ്യന്റെ സാമൂഹിക ജീവിതത്തെ, അല്ലാഹുവിലുള്ള വിശ്വാസത്തെ, കുടുമ്പ ജീവിതത്തെ, സാമ്പത്തിക വ്യവസ്ഥയെ, തകര്‍ക്കുന്ന പലിശക്കും,മദ്യത്തിനും, അശ്ലീലതക്കും, ചൂഷണത്തിനും എതിരെ പ്രവര്തിക്കനമെന്നതാണ് "അല്ലാഹുവിന്റെ മാര്‍ഗം (ദീന്‍) / ഇബാദത്ത് ".

    മാഷേ,

    ദാമ്പത്യ ബന്ധം പോലും ഇബാദത്തിന്റെ പരിധിയില്‍ വരും. അപ്പൊ താങ്കള്‍ വരട്ടു ചൊറി മാന്തിയിരിക്കുന്ന സൃഷ്ടാവ് താങ്കള്‍ എതിര്‍ക്കാന്‍ വേണ്ടി താങ്കള്‍ തന്നെ ഉണ്ടാക്കിയ മൂര്ത്തിയാകാനെ വഴിയുള്ളൂ. സ്വന്തം വിവരകെടിനു ഇസ്ലാം ഉത്തരവാദിയല്ല, സ്വയം മാന്തിയിരിക്കുക, അത് വെച്ച് മറ്റുള്ളവരെ മാന്തണ്ട !
    ____________________________
    we are very conscious about your

    ReplyDelete
  62. ഹുസൈന്റെ ദൈവത്തെക്കാള്‍ മികച്ച ദൈവത്തെ ഞാന്‍ ഉണ്ടാക്കിക്കാണിച്ചു തരാം !
    ഒരു കുറ്റവും കുറവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവാത്ത ഒന്നാംതരം ദൈവം !!

    ReplyDelete
  63. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്ന, വര്‍ക്കെതിരെ എങ്ങിനെ പ്രതിരോധിക്കണമെന്നും, ....
    ---
    ഭൂമിയില്‍ ഇന്ന് ഏറ്റവുമധികം കുഴപ്പമുണ്ടാക്കുന്നത് ഇവറ്റകള്‍ [ദൈവങ്ങള്‍] തന്നെയാണു നാജേ !
    അതുകൊണ്ടാണു മനുഷ്യസ്നേഹികളായ ഞങ്ങള്‍ ഈ ചപ്പുചവറു ദൈവങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് !

    ReplyDelete
  64. മാഷ്ടെ മനുഷ്യ സ്നേഹത്തെ അംഗീകരിക്കുന്നു.

    മനുഷ്യ സ്നേഹം എന്നത് വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുക എന്നതാണ് ഖുര്‍ aan ആവശ്യപെടുന്നത്. സമത്വത്തില്‍ നീതിയില്‍, സാമ്പത്തിക നീതിയില്‍ തുടങ്ങി എല്ലാ രംഗനങ്ങളിലും അത് പ്രതിഫലിക്കണമെന്ന് ആവശ്യപെടുന്നു.

    ReplyDelete
  65. മാഷേ, ഇതൊക്കെ പലവട്ടം ചര്‍ച്ച ചെയ്തതാണ്. മാഷ്ടെ ബ്ലോഗില്‍ അത് തന്നെയാണല്ലോ.

    പിന്നെ വീണ്ടും ഇവിടെ ചര്‍ച്ച cheythu, ഈ ചര്‍ച്ചയെ ആ വഴിക്ക് തിരിച്ചു വിടുന്നത് ശരിയല്ല.

    Post വിഷയത്തില്‍ യുക്തി വാദത്തിനു എനെതെങ്കിലും പറയാനുണ്ടെങ്കില്‍ ചര്‍ച്ച നടക്കട്ടെ

    ReplyDelete
  66. Blogger ..naj said...

    മാഷേ, ഇതൊക്കെ പലവട്ടം ചര്‍ച്ച ചെയ്തതാണ്. മാഷ്ടെ ബ്ലോഗില്‍ അത് തന്നെയാണല്ലോ.

    പിന്നെ വീണ്ടും ഇവിടെ ചര്‍ച്ച cheythu, ഈ ചര്‍ച്ചയെ ആ വഴിക്ക് തിരിച്ചു വിടുന്നത് ശരിയല്ല.
    -----
    അതു തന്നെയാ നാജിനോടും പറയാനുള്ളത്.

    ReplyDelete
  67. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം.
    -----
    ഇവിടെ അലട്ടലുണ്ടായത് ഡോകിന്‍സിനോ പരിണാമവാദികള്‍ക്കോ അല്ല. മണ്ണു കുഴചു മൂക്കിലൂതി എന്ന കൊശവന്‍ വാദക്കാര്‍കു തന്നെയാണ്. കളിമണ്ണൂ വാദത്തിനു നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പരിണാമം തന്നെയാണു മണ്ണുകുഴക്കല്‍ എന്നു വ്യാഖ്യാനിച്ച് തടിതപ്പാനുള്ള സൃഷ്ടിവാദികളുടെ ശ്രമത്തെ തലകുത്തനെ പിടിച്ചു വിഡ്ഢിവേഷം കെട്ടുകയാണു ഹുസൈന്‍ !

    ReplyDelete
  68. സ്വതന്ത്ര ചിന്തകന്‍ said...
    @സുശീല്‍കുമാറേ,
    താങ്കളുടെ പുതിയ പോസ്റ്റിന്
    -പ്രപഞ്ചം ഉണ്ടായതോ ഉണ്ടാക്കിയതോ?-ഡ്രാഫ്റ്റില്‍ നിന്നു മോചനമായില്ലേ? ഇവിടെ സൈ‍ഡ് ബാറില്‍ കാണുന്നതുകൊണ്ട് ക്ലിക്കു ചെയ്തു പോയതാണ്. പക്ഷേ പോസ്റ്റ് കണ്ടില്ല.

    December 11, 2010 4:47 PM

    >>>>>>>>>ആ പോസ്റ്റ് ഒരു കമന്റായി മുകളില്‍ കൊടുത്തിട്ടുണ്ട്. അതിനാല്‍ പൊസ്റ്റ് ആക്കണ്ട എന്നു കരുതി.

    ReplyDelete
  69. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. (ഏറിയാല്‍ ഉയരാവുന്ന ഏറ്റവും വലിയ ചോദ്യം ദൈവത്തെ സൃഷ്ടിച്ചതാര്‍ എന്ന ഡോക്കിന്‍സിന്റെ വിഡ്ഢിച്ചോദ്യമാണ്!). ഈയര്‍ഥത്തിലാണ് ദൈവം ലളിതമായൊരു വിശദീകരണമാണെന്ന് സ്വിന്‍ബേണ്‍ വാദിച്ചത്.

    --------
    ദൈവം എന്ന ഒരു സങ്കല്‍പ്പത്തിലെത്തുന്നതോടെ വിശ്വാസി തന്റെ ചിന്തയും യുക്തിയും അടച്ചു സീലു വെക്കുന്നു. അതുകൊണ്ടാണു പിന്നീട് സങ്കീര്‍ണമായ ചോദ്യങ്ങളൊന്നുമില്ല എന്നു ഹുസൈനും തോന്നുന്നത്?
    എന്നാല്‍ യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഇവിടെനിന്നാണ് ആരംഭിക്കുന്നതുതന്നെ .
    പരിപൂര്‍ണനായ ദൈവം എന്തിനു സൃഷ്ടി നടത്തണം? എന്തൊക്കെയോ ലക്ഷ്യം വെച്ചു സൃഷ്ടി നടത്തുന്ന ദൈവം എങ്ങനെയാണു പരിപൂര്‍ണനാകുന്നത്?
    മതങ്ങള്‍ ഏറ്റവും വലിയ മരമണ്ടത്തരം എഴുന്നള്ളിച്ചത് മറ്റൊരു ചോദ്യത്തിനുത്തരമായിട്ടാണ്.
    ദൈവം എന്തിനു പ്രപഞ്ചം സൃഷ്ടിച്ചു ? എന്തിനു മനുഷ്യനെ സൃഷ്ടിച്ചു ?
    ഇതിനു മതം നല്‍കുന്ന ഉത്തരം ദൈവത്തിനു തന്നെ അപമാനകരമാണ്. ഈ മനുഷ്യപ്പുഴുക്കളുടെ സ്തുതിയും പുകഴ്ത്തലും ആരാധനയും കിട്ടാനുള്ള ആക്രാന്തം കൊണ്ടാണത്രേ പരിപൂര്‍ണനായ ഈ മഹാശക്തി ഇത്രയും വലിയ പ്രപഞ്ചം സൃഷ്ടിച്ചത്.
    സങ്കീര്‍ണമായ നൂറു ചോദ്യങ്ങള്‍ ഇനിയുമുണ്ട് ചോദിക്കാന്‍ !
    പ്രപഞ്ചം തനിയെ ഉണ്ടായി എന്നോ ആരംഭമില്ല എന്നോ വന്നാല്‍ എന്തു സങ്കീര്‍ണതയാണുള്ളതെന്നു ഹുസൈന്‍ വ്യക്തമാക്കുന്നില്ല.
    ദൈവമുണ്ടയതുകൊണ്ടു ഉണ്ടായിത്തീരുന്ന സങ്കീര്‍ണതയും അതും ഒന്നു താരതമ്യം ചെയ്യണമെന്നുണ്ട്.

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. ജബ്ബാര്‍ mash:"...ദൈവത്തിനു ശേഷമുള്ള ആയിരം സങ്കീര്‍ണമായ ചോദ്യങ്ങളുമായി ഗോദയില്‍ വരാം. ഹുസൈന്‍ തയ്യാറുണ്ടോ ? മറുപടി തരാന്‍ ?
    സോപ്പു കുമിള പോലെ ഹുസൈന്‍റെ ദൈവം പൊട്ടിപ്പോകുന്നതു ഞാന്‍ കാണിച്ചു തരാം ! ""
    _____________________________

    യുക്തിവാടന്തിന്റെ യുക്തി രാഹിത്യത്തെ തെളിയിക്കാന്‍ ആയിരമല്ല, പതിനായിരം ചോദ്യങ്ങളുമായി വരാം. താങ്കളുടെ യുക്തിവാതം വെറും ചിന്താ ശൂന്യരായവരുടെ തലയിലെ
    വിഡിത്വമാനെന്നു തെളിയിക്കാന്‍ ഒരു പ്രയാസവുമില്ല. (ഹുസൈന്‍ ഇവിടെ തെളിയിച്ചു കഴിഞ്ഞിരിക്കെ, മാഷ്ക്ക് മനസ്സിലാകാത്തത് സ്വന്തം കുഴപ്പമാണ് !)

    ____________________________
    അപ്പൂട്ടന്‍ വിത്യസ്തനായ, മാന്യനായ വ്യക്തിയാണ്.He is an exception. അദ്ധേഹത്തെ നിങ്ങളോടൊപ്പം കൂട്ടി വഷളാക്കണ്ട. (നിങ്ങളുടെയും, അധെഹതിന്റെയും സംവാദ ശൈലിയില്‍ നിന്നും മനസ്സിലാകും )
    അദ്ധേഹത്തിന്റെ യുക്തിവാദത്തെ യുക്തിവാദമായി പരിഗണിക്കാന്‍ പറ്റൂ.. നിങ്ങളുടേത് യുക്തിവാദമല്ല, ""യുക്തി വാതമാണ് ""!

    ReplyDelete
  72. മാഷ്ടെ ഒരു ഭയങ്കര ചോദ്യം : സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര് ??
    ____________________________
    സൃഷ്ടാവ് (സൃഷ്ടാവ് - സൃഷ്ടിക്കുന്നവന്‍) എന്നാ പദത്തിന്റെ അര്‍ഥം അറിയാത്ത അന്ജത സ്വയം വിളിച്ചു അറിയിക്കുക എന്നതല്ലാതെ ഈ ചോദ്യത്തിന്റെ ഉത്തരം ആ ചോദ്യം അന്യമാക്കുന്ന തിരിച്ചറിവില്ലാത്ത ഈ ബുദ്ധിയാണ് ആയിരം ചോദ്യങ്ങളുമായി വരുന്നത് !!
    _____________
    അധികം തമാശ ചോദ്യങ്ങളുമായി വരല്ലേ മാഷേ.

    ReplyDelete
  73. This comment has been removed by the author.

    ReplyDelete
  74. Hi Mr. Hussain,

    Well done so far,

    they may need a break. Usually these aethist bloggers in kerala dont know good way of debate. You may notice that they were trying to move away from the topic you are addressing. I guess they may not come back to discuss with you further because they cannot loose again.

    Poor performance of Aethist bloggers in this debate may cause many aethist believers to be disappointed. Also Please visit susheel's blog, there you can see they are talking each others in their own camp.

    I was there and I could notice disappointment in their voice, lack of confidence in their expression, also they feel secure in their own camp it seems.

    Funny part in their discussion is from cheer girls, servents to the top leaders in aethist camp is still making some funny evaluation about the debate here and in a week voice they are making challenges there. I am sure they will not dare to come here and challenge you here.

    It is sure that this is the one of the biggest blow they got recently in blogs. It is proved that Aethist believers are not even able to convince their own theories.

    Mr. Hussain, Let them take rest now and prepare well to come for debate with you.

    I forgot to tell you one thing. Their Aacharya, State Committee member Jabbar showed here funny baffoon performance. He was talking about some other topic always and not about Evolution or Existance of God. He and Kalidasan is trying their best to divert topic but failed. Both are trying the same in Susheel's Blog.

    Hope these Aethist believers will be okay from this psychological blow that they got

    ReplyDelete
  75. Dear Mr.Noushad,

    Many thanks for your accurate observations.

    They can take their own time.

    They are always welcome to a scholarly debate here.

    ReplyDelete
  76. പരിണാമം ദൈവത്തിന്റെ 'ലീല'യാണെന്ന് വാദിക്കുന്ന 'പരിണാമവദികള്‍' മാത്രമല്ല, സൃഷ്ടിവാദികളും ഇന്നുണ്ട്. കത്തോലിക്കാ പോപ്പ് പോലും ദൈവം എല്ലാ ജീവജാലങ്ങളെയും ഇന്ന് കാണുന്നവിധം വേറെവേറെ സൃഷ്ടിച്ചതാകാന്‍ വഴിയില്ല, സൃഷ്ടിക്കുശേഷം പരിണമിച്ചുണ്ടായതാകാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ.ഹിന്ദുക്കള്‍ അങ്ങനെ കരുതുന്നേയില്ല. അഹ്മദിവിഭാഗക്കാരും ഇത്തരമൊരു അഭിപ്രായത്തില്‍ എത്തിയിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ മതവാദികള്‍ ഇക്കാലമത്രയും നഖശിഖാന്തം എതിര്‍ത്ത പരിണാമവാദത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോഴുള്ള പിന്തിരിഞ്ഞോട്ടമല്ലാതെ മറ്റൊന്നുമല്ല. ഇത് സൃഷ്ടിവാദത്തിന്റെ വിജയത്തെയല്ല, മറിച്ച്‌ പരിണാമ സിദ്ധാന്തത്തിന്റെ അപ്രമാദിത്തത്തെയാണ്‌ വെളിവാക്കുന്നത്. വീണത് വിദ്യയാക്കി ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ്‌ നിരീശ്വരവാദികള്‍ എന്നൊക്കെ വിടുവായത്തം എഴുന്നെള്ളിക്കുന്നത് ഭോഷ്ക് മാത്രം പരിണാമവാദത്തിന്റെ ഗോദയിലിറങ്ങി മെയ്യഭ്യാസം നടത്തുന്ന അള്ളാവാദികളുടെ പൊള്ളത്തരം ചുരുളഴിയുന്നു. പുതിയ പോസ്റ്റിലേക്ക് സ്വാഗതം.

    ReplyDelete
  77. സുശീലേ, .. ..."Amature investigator" ആയിരിക്കും ശരിയായ പ്രയോഗം.. എവിടെ നിന്നു കിട്ടി ഈ ഇംഗ്ളീഷ് പാണ്ഡിത്യം? "amateur" എന്ന് എൻ.എം. ഹുസൈൻ എഴുതിയതാണ് ശരി. ശാസ്ത്രപഠനത്തിൽ കാണിക്കുന്ന അലസതയും ലാഘവബുദ്ധിയും ഭാഷയുടെ കാര്യത്തിലും സുശീൽ കുമാറിന്റെ കൂടപ്പിറപ്പാണെന്ന് (അബദ്ധത്തിലാണെങ്കിലും)വ്യക്തമാക്കിയതിന് നന്ദി!!!!

    ReplyDelete
  78. "ഡോക്കിൻസ് നിരൂപണം" മൂന്നാം അദ്ധ്യായം പ്രസിദ്ധീകതമായപ്പോഴേക്കും
    "'ദിവ്യവെളിപാടു'കളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ്‌ വിശ്വസനീയമെന്നു കരുതുന്ന ഒരു സാധാരണക്കാരന്‍", എൻ.എം.ഹുസൈനെതിരെ ഉപയോഗിച്ചു തുടങ്ങിയ അസാധാരണ (ഭർത്സന)ഭാഷ നോക്കൂ: മുക്രിപ്പട

    മദ്രസ്സാ വിദ്യാര്‍ത്ഥികള്‍

    മുക്രിപ്പണിക്കാര്‍
    അള്ളാവാദം
    ഉടുതുണി പൊക്കല്‍

    മുക്രിവാദഗതികള്‍

    മലം വാരിയെറിയൽ കേരളത്തിലെ യുക്തിവാദം(കൊടുങ്ങല്ലൂർ)'ഭരണി'ക്കകത്താക്കി വ്യാജ ഇടതു പക്ഷ ലേബലൊട്ടിച്ച്
    വിപണനം ചെയ്യാൻ അഹോരാത്രം അത്യധ്വാനം ചെയ്യുന്ന സീകെ ബാബുവിന് ഇനി ആശ്വസിക്കാം! യുക്തിവാദത്തിന്റെ മറവിൽ racial antagonism ന്റെ അറപ്പുളവാക്കുന്ന അധമശൈലിയുടെ ധ്വജവാഹകരാകാൻ, മലയാളി ബ്ലോഗർമാരുടെ സാംസ്കാരിക ജാഗ്രതയുടെ കണ്ണ് വെട്ടിച്ച്,സദാ ബുദ്ധിജീവി മുഖം മൂടിയിട്ടു നടക്കുന്ന കാളിദാസനെ കൂടാതെ പേരിന്റെ വിപരീത സ്വഭാവം മാത്രം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന 'സുശീൽ' കുമാറുമുണ്ടെന്ന്. സുശീലേ, ഇംഗ്ളീഷിൽ താങ്കൾ ‌'അനാഗതശ്മശ്റു' ആണെന്ന് ബോധ്യപ്പെട്ടതിനാൽ ചോദിക്കുകയാണ്;താങ്കൾക്ക് obsession ആയി മാറിയിട്ടുള്ള "ഉടുതുണി പൊക്കല്‍" എന്ന പദാവലി,താങ്കളുടെ സ്വന്തം ബ്ലോഗിൽ കാണുന്ന view my complete profile എന്നതിന്റെ വ്യക്തി നിഷ്ട പരിഭാഷയാണോ? ആവണക്കെണ്ണ കുടിച്ച് ആനപ്പുറത്ത് കയറല്ലേ സുശീലെ!

    ReplyDelete
  79. Jabbar showed here funny baffoon performance.

    Blogger എന്‍ എം ഹുസൈന്‍ said...

    Dear Mr.Noushad,

    Many thanks for your accurate observations.
    ....
    ഹുസൈന്‍ ആനക്കാര്യമായി ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ മദ്രസയില്‍ രണ്ടാംക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ മാത്രമാണ്.
    എന്റെ ചര്‍ച്ചാ വിഷയം അതല്ല. ഞാന്‍ കുര്‍ ആനിലും ഹദീസിലും പരിചയപ്പെട്ട ഒരു ബഫൂണ്‍ ദൈവവും ആ ദൈവത്തിന്റെ വിഡ്ഢിത്തങ്ങളുമാണ്.
    ഇന്നത്തെ ലോകത്തു മനുഷ്യന്റെ സ്വൈരജീവിതം അസാധ്യമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിന്ക്കുന്നത് ഇത്തരം ബഫൂണ്‍ ദൈവങ്ങള്‍ തന്നെയാണ്.ഞങ്ങള്‍ യുക്തിവാദികള്‍ ദൈവവിശ്വാസത്തെ വിമര്‍ശിക്കുന്നതും ഈ പശ്ചാതലത്തിലാണ്. പ്രപഞ്ചത്തിനപ്പുറത്തെ എന്തോ ഒരു ‘ഇത്’ മാത്രമാണു ദൈവമെങ്കില്‍ ആര്‍ക്കാ അതില്‍ താല്പര്യം? എന്തിനാ അതിന്റെ പിന്നാലെ എതിര്‍പ്പുമായി നടക്കുന്നേ ?
    ഡോകിന്‍സും മറ്റും ഈ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള പശ്ചാതലാം തന്നെ സെപ്തംബര്‍ 11 സംഭവവും തുടര്‍ന്നുണ്ടായിട്ടുള്ള മതഭീകരതയുടെ ഭീഷണിയുമാണെന്ന് മനസ്സിലാക്കുക.

    ReplyDelete
  80. പ്രപഞ്ചത്തിന് ആരംഭമില്ല എന്നോ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായി എന്നോ വാദിക്കുമ്പോള്‍ നിരവധി സങ്കീര്‍ണമായ അനുബന്ധചോദ്യങ്ങള്‍ ഉയരാം. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന വിശദീകരണം അത്ര സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല.
    ------
    ഇത് ഹുസൈന്റെ പോസ്റ്റിലെ വരികളാണ്.
    ഇതിനോടു പ്രതികരിച്ചുകൊണ്ടാണു ഞാന്‍ ഇങ്ങനെ ചോദിച്ചത്. -
    യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഇവിടെനിന്നാണ് ആരംഭിക്കുന്നതുതന്നെ .
    പരിപൂര്‍ണനായ ദൈവം എന്തിനു സൃഷ്ടി നടത്തണം? എന്തൊക്കെയോ ലക്ഷ്യം വെച്ചു സൃഷ്ടി നടത്തുന്ന ദൈവം എങ്ങനെയാണു പരിപൂര്‍ണനാകുന്നത്?
    മതങ്ങള്‍ ഏറ്റവും വലിയ മരമണ്ടത്തരം എഴുന്നള്ളിച്ചത് മറ്റൊരു ചോദ്യത്തിനുത്തരമായിട്ടാണ്.
    ദൈവം എന്തിനു പ്രപഞ്ചം സൃഷ്ടിച്ചു ? എന്തിനു മനുഷ്യനെ സൃഷ്ടിച്ചു ?
    ഇതിനു മതം നല്‍കുന്ന ഉത്തരം ദൈവത്തിനു തന്നെ അപമാനകരമാണ്. ഈ മനുഷ്യപ്പുഴുക്കളുടെ സ്തുതിയും പുകഴ്ത്തലും ആരാധനയും കിട്ടാനുള്ള ആക്രാന്തം കൊണ്ടാണത്രേ പരിപൂര്‍ണനായ ഈ മഹാശക്തി ഇത്രയും വലിയ പ്രപഞ്ചം സൃഷ്ടിച്ചത്.
    സങ്കീര്‍ണമായ നൂറു ചോദ്യങ്ങള്‍ ഇനിയുമുണ്ട് ചോദിക്കാന്‍ !

    ഇതു വിഷയമല്ലെങ്കില്‍ പിന്നെ എന്തു കാര്യമാ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യേണ്ടത്?

    ReplyDelete
  81. ചുവപ്പു കാര്‍ഡ് കാണിച്ചു തുടങ്ങിയല്ലോ ...!

    ReplyDelete
  82. ദൈവം ഉണ്ടോ ഇല്ലേ എന്നതല്ല; ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപാടെന്ത് എന്നതും ഏതു ദൈവമാണു ശരിയെന്നതുമാണു മനുഷ്യ ജീവിതത്തെ പ്രശ്നകലുഷിതമാക്കുന്നത്. അതുകൊണ്ടു ഉണ്ടോ ഇല്ലേ എന്നതില്‍ മാത്രം ഒതുങ്ങുന്ന ഒരു ചര്‍ച്ച വെറും പാഴ്പണി മാത്രമാണ്. മനുഷ്യത്വത്തിനു ഭീഷണിയാകുന്ന ദൈവങ്ങളെയാണു തല്ലിക്കൊല്ലേണ്ടത് !

    ReplyDelete
  83. Jabbar Mash:
    മാഷ്ടെ ഒരു ഭയങ്കര ചോദ്യം : സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര് ??
    ____________________________
    സൃഷ്ടാവ് (സൃഷ്ടാവ് - സൃഷ്ടിക്കുന്നവന്‍) എന്നാ പദത്തിന്റെ അര്‍ഥം അറിയാത്ത അന്ജത സ്വയം വിളിച്ചു അറിയിക്കുക എന്നതല്ലാതെ ഈ ചോദ്യത്തിന്റെ ഉത്തരം ആ ചോദ്യം അന്യമാക്കുന്ന തിരിച്ചറിവില്ലാത്ത ഈ ബുദ്ധിയാണ് ആയിരം ചോദ്യങ്ങളുമായി വരുന്നത് !!
    _____________
    Creator : the one who creates.
    if you ask who created the creator, (foolish question)
    then your "creator" is not the creator but creation/created, (meaning changes).

    ReplyDelete
  84. This comment has been removed by the author.

    ReplyDelete
  85. ജബ്ബാര്‍:

    ദൈവം ഉണ്ടോ ഇല്ലേ എന്നതല്ല; ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപാടെന്ത് എന്നതും ഏതു ദൈവമാണു ശരിയെന്നതുമാണു മനുഷ്യ ജീവിതത്തെ പ്രശ്നകലുഷിതമാക്കുന്നത്. അതുകൊണ്ടു ഉണ്ടോ ഇല്ലേ എന്നതില്‍ മാത്രം ഒതുങ്ങുന്ന ഒരു ചര്‍ച്ച വെറും പാഴ്പണി മാത്രമാണ്. മനുഷ്യത്വത്തിനു ഭീഷണിയാകുന്ന ദൈവങ്ങളെയാണു തല്ലിക്കൊല്ലേണ്ടത് !

    ഇതിനു എന്‍റെ എളിയ അഭിപ്രായം

    ജബ്ബാര്‍, ഇയാള്‍ ഇവിടെ ചോദിച്ച ചോദ്യത്തിന്‍റെ ആദ്യ വശം ഒരു തരം ദാര്‍ശനിക മാനമുള്ള ചോദ്യമാണ്. മാന്യവുമാണ്. പക്ഷെ രണ്ടാം ഭാഗം അത്യധികം പ്രകൊപനപരമാണ്.
    ജബ്ബാറിന് ഉദേശശുദ്ധി ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടുന്നത് നല്ല ഭാഷയിലും പ്രകോപനം ഇല്ലാതെയുമാണ്. ഇതൊന്നും അറിയാത്ത മനുഷ്യന്‍റെ മനസ്സിനെ പോലും മനസ്സിലാക്കാത്ത സബോധിതാനെ എന്തിനു വേണ്ടി സംബോധന ചെയ്യണം എന്ന് പോലും അറിയാത്ത താന്‍ എന്തോന്ന് യുക്തിവാദിയാണ്.

    ദൈവത്തെ കുറിച്ചുള്ള തന്‍റെ ചോദ്യത്തിലെ ദാര്‍ശനിക വശം ചര്‍ച്ച ചെയ്യാന്‍ തീര്‍ച്ചയായും യോഗ്യമാണ്. രണ്ടാമത്തെ പ്രകോപനപരമായ തെറി ഭാഷ താനുമായുള്ള സംവാദത്തില്‍ നിന്നും എല്ലാരെയും അകറ്റുന്നു.

    യുക്തിവാദി സംഘത്തിന്റെ സംസ്ഥാന്‍ സെക്രട്ടറി ആളുകളോട് സംവടിക്കെണ്ടാത് അവരെ മനസ്സിലാക്കിക്കാനാണ്. അല്ലാതെ പ്രകൊപിപ്പിക്കാനല്ല. തന്‍റെ ഇവിടെയുള്ള എല്ലാ കമന്റിലും പ്രകൊപിപ്പിക്കാനുള്ള ശ്രമം കാണാം. അത് ഒന്നുകില്‍ യുക്തിരാഹിത്യം അല്ലെങ്കില്‍ സംബോധിതനോടുള്ള സദുദേശമില്ലായ്മ.

    ഇനി, ഈ വിഷയംത്തെ കുറിച്ച് തന്‍റെ ബ്ലോഗില്‍ മാന്യമായ ചര്‍ച്ച നടത്താന്‍ മാത്രം ഉന്നതമായ ദാര്‍ശനിക ബോധം തനിക്കുണ്ടോ? അതായത് ദൈവത്തെ കുറിച്ച്? തന്‍റെ ബ്ലോഗു വര്‍ഗ്ഗീയ വിദ്വേഷ കോമരങ്ങള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ വേദിയാക്കി കൊടുക്കുന്ന താന്‍ എന്ത് യുക്തിയാണ് താന്‍ ജീവിക്കുന്ന ലോകത്തില്‍ കാഴ്ചവെക്കുന്നത്? ആ തനിക്ക്‌ എങ്ങിനെയാണ് ദൈവത്തെ കുറിച്ചുള്ള ദാര്‍ശനിക ചര്‍ച്ചയില്‍ മാന്യമായി പങ്കെടുക്കാന്‍ ആവുക.

    എടോ ജബ്ബാരെ തന്‍റെ ചോദ്യം നല്ലത് തന്നെ. പക്ഷെ മാന്യമായി ചര്‍ച്ച ചെയ്യാം മാത്രം യുക്തി ആദ്യം ഉണ്ടാക്കു. എന്നിട്ട് മാലോകരെ യുക്തി പഠിപ്പിക്കു. ഇതൊരു സ്വന്തം സുകഹത്തിനുള്ള പരിപാടിയാക്കാതെ ആളുകളെ ബോധവല്ക്കരിക്കാനുള്ള സാമാന്യബോധം തനിക്ക്‌ വേണം.

    ഈ ബ്ലോഗില്‍ ഇതുവരെ ഹുസൈന്‍ ചര്ച്ച ചെയ്യുന്നത് എന്ത് എന്ന് തനിക്ക്‌ വായിചിട്റ്റ്‌ മനസ്സിലാകുന്നില്ലേ? ഈ വിഷയം വിട്ടു തന്‍റെ വിഷയം ചര്‍ച്ച ചെയ്യണം എന്ന് പറയാന്‍ തനിക്ക്‌ ഔചിത്യ ബോധം ഇല്ലേ പഹയാ

    ജബ്ബാരെ,

    എന്നെ പോലുള്ള ആള്‍ക്കാര്‍ ഹുസൈനെ വായിക്കുന്നത് വ്യത്യസ്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്നു എന്നത് കൊണ്ടാണ്. അല്ലാതെ എല്ലായിടത്തും വിശ്വാസികളും യുക്തിവാദികളും തമ്മില്‍ നടക്കുന്ന ചര്‍ച്ച അത് പോലെ തന്നെ ഇവിടെയും നടക്കുന്നെന്കില്‍ പിന്നെ ഹുസൈന്റെ ബ്ലോഗിന് എന്ത് പ്രസക്തി.

    എടോ ജബ്ബാര്‍, അത് കൊണ്ട് തന്‍റെ ബ്ലോഗിലോ അല്ലെങ്കിലും വിഷയം അത്തരം ഒരു രീതിയില്‍ ചര്‍ച്ച ചെയ്യുന്ന മറ്റേതെങ്കിലും ബ്ലോഗിലോ താന്‍ പറഞ്ഞ ചര്‍ച്ച നടക്കട്ടെ. ഇവിടെ ഡാര്‍വിനും, രവിചന്ദ്രനും, ഡോക്കിന്സും ചര്‍ച്ച ചെയ്യട്ടെ,

    ഉളുപ്പില്ലാതെ ഈ വെടിയും തന്‍റെ വിഷയം ചര്‍ച്ച ചെയ്യണം എന്ന് വാസി പിടിക്കരുത്.

    യുക്തിവാദി എന്നാണു പേരെങ്കിലും പേരിനെങ്കിലും ഔചിത്യവും യുക്തിയും ചര്‍ച്ച ചെയ്യുന്ന വിഷയവും ബ്ലോഗും വായിച്ചു പ്രകടിപ്പിക്കണം എന്ന് അപേക്ഷ.

    നിന്നോയൊക്കെ സംസ്ഥാന സമിതി അംഗമാക്കിയ സംഘത്തിന്റെ നിലവാരം മനസ്സിലാവുന്നുണ്ട്.

    വായനക്കാരെ, ക്ഷമിക്കുക. ഞാന്‍ എഴുതിയത് വളരെ ആത്മാര്‍ഥമായ എന്‍റെ വിചാരങ്ങള്‍ മാത്രമാണ് എന്ന് ഇവിടെ പറയട്ടെ. ഭാഷയില്‍ ചില അതിര്‍കവിയാല്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ വ്യത്യസ്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്നത് വായിക്കാന്‍ വരുന്ന എന്നെ പോലുള്ളവരെ കളിയാക്കുന്ന രീതിയില്‍ ചര്ച്ച വഴിതിരിച്ചു വിട്ടു കുളമാക്കാന്‍ ശ്രമിക്കുന്ന യുക്തിയില്ലാത്ത വിഡ്ഢികള്‍ക്ക്‌ എതിരെ പ്രതികരിക്കാതെ വയ്യ.

    ReplyDelete
  86. ചെത്തുകാരന്‍ വാസു,

    വിഷയത്തെ കുറിച്ച് ഒന്നും പറയാനില്ലാതെ യുക്തിവാദി ലക്ഷണം കാണിക്കല്ലേ.

    ReplyDelete
  87. @naushaad

    ചോദ്യത്തിന് ഉത്തരമുന്ടെങ്ങില്‍ പറയൂ മാഷെ..?

    ReplyDelete
  88. ഒരാളുടെ അച്ഛന് വേറൊരാളുടെ മകന്‍ ആകാന്‍ സാധ്യതയെയില്ല !!!!

    കാരണം അയാള്‍ ഒരു അച്ഛനായത് കൊണ്ട് അയാള്‍ക്ക്‌ വേറൊരാളുടെ മകന്‍ ആകാന്‍ സാധിക്കുകയില്ല ...
    അപ്പൊ ..ആരാ ആപൂപ്പന്‍ എന്നാ കക്ഷി ..? ... അച്ഛന്റെ അച്ഛന്‍ അല്ലെ..? ഏതു ..? അപ്പൂപ്പനോ ..? അതാര് ..? it is a foolish question !!! ;-))

    അറിവ് പങ്കു വച്ച എല്ലാവര്ക്കും നന്ദി ..!! :-)

    ReplyDelete
  89. പ്രിയപ്പെട്ട ഹുസൈന്‍,

    ഡാര്‍വിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷീസി'ലെ(The Origin of Species) അവസാന ഖണ്ഡികയെക്കുറിച്ചുള്ള എന്റെ മുന്‍ കമന്റില്‍ ചില പിശകുകള്‍ സംഭവിച്ചു. അതില്‍ ഖേദിക്കുന്നു. അതിനാല്‍ പുതിയ അഭിപ്രായം രേഖപ്പെടുത്തട്ടെ. ഒന്നാം എഡിഷനിലെയും രണ്ടാം എഡിഷനിലെയും ഉദ്ധരണികള്‍ മുകളിലെ കമന്റില്‍ കാണുക.

    'ഒറിജിന്‍ ഓഫ് സ്പീഷീസി'ന്റെ ഒന്നാമത്തെ എഡിഷനിലെ അവസാന ഖണ്ഡികയില്‍ 'സൃഷ്ടാവിനാല്‍'(by the Creator) എന്ന ഭാഗം ഇല്ലായിരുന്നു. രണ്ടുമുതല്‍ ആറുവരെയുള്ള എഡിഷനുകളില്‍ അത് ചേര്‍ക്കപ്പെട്ടു. ഡോക്കിന്‍സിന്റെ 'ഗോഡ് ഡെല്യൂഷനി'ലും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഒന്നാം ഭാഗത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്. എന്നാല്‍ ഹുസൈന്‍ രണ്ടാം എഡിഷനിലെ ഉദ്ധരണിയെ അവലംബിച്ച് ഇങ്ങനെ എഴുതുന്നു:-

    "ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?"

    താഴെ പറയുന്ന കാരണങ്ങളാലാണ് ഡാര്‍വിന്‍ 'by the Creator' എന്ന ഭാഗം ചേര്‍ത്തതെന്നാണ് വിദഗ്ദമതം.

    1) ഡാര്‍വിന്റെ കുടുംബം മതഭക്തരല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ എമ്മാ വെഡ്ജ് വുഡ് (Emma Wedgwood) തീവ്രമതഭക്തയായിരുന്നു. ഭാര്യയേയും അവരുടെ കുടുംബാംഗങ്ങളെയും തൃപ്തിപ്പെടുത്തി, സ്വന്തം കുടുംബത്തില്‍ മനഃസമാധാനം നിലനിര്‍ത്തുന്നതിനായാണ് അദ്ദേഹം അങ്ങനെഎഴുതിച്ചേര്‍ത്തത്.

    2) ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ പ്രസാധനത്തിനു മുമ്പുതന്നെ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡാര്‍വിനു ബോധമുണ്ടായിരുന്നു. മതത്തിനും വിശ്വാസത്തിനും ഉണ്ടാകാവുന്ന തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നതിനാണ് പിന്നീടുള്ള എഡിഷനുകളില്‍ അദ്ദേഹം ഈ വാക്കുകള്‍ എഴുതിച്ചേര്‍ത്തത്.

    എന്നാല്‍ ഇങ്ങനെ ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം എഴുതിയ വരികള്‍ ശ്രദ്ധിക്കൂ:-

    “It will be some time before we see slime, protoplasm, etc., generating a new animal. But I have long regretted that I truckled to public opinion, and used the Pentateuchal term of creation, by which I really meant ‘appeared’ by some wholly unknown process. It is mere rubbish, thinking at present of the origin of life; one might as well think of the origin of matter”-(The Life and Letters of Charles Darwin, 1887)

    1863 മാര്‍ച്ച് 29 ന് ജെ.ഡി.ഹൂക്കറിന് (J.D. Hooker) എഴുതിയ അത്യന്തം മതവിരുദ്ധമായ കത്തില്‍ നിന്നുള്ളതാണ് മേല്‍ കൊടുത്തത്.

    “പൊതുജന പിന്തുണയ്ക്കു വേണ്ടി കെഞ്ചിക്കൊണ്ട്, വേദഗ്രന്ഥാത്മകമായ(Pentateuchal term) 'ആ പ്രയോഗം'(by the Creator) ഉപയോഗിക്കേണ്ടിവന്നതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും 'by the Creator' എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത് “appeared by some wholly unknown process.” എന്നുമാണ് “ എന്നു പറഞ്ഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് ?

    ഡാര്‍വിന്‍ ഒരു ഭൌതികവാദിയോ അജ്ഞേയവാദിയോ ആയിരുന്നു. എന്നാല്‍ മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുവാനോ സ്വന്തം നിലപാട് വെളിപ്പെടുത്താനോ ഉള്ള ധൈര്യം അദ്ദേഹത്തിനില്ലായിരുന്നു. ഇതു വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ മറ്റൊരു ഉദ്ധരണി :-

    “to avoid saying how far I believe in materialism, say only that emotions, instincts, degrees of talent which are hereditary are so because brain of child resembles parent stock.”

    ReplyDelete
  90. oushad said...
    ...

    ദൈവത്തെ കുറിച്ചുള്ള തന്‍റെ ചോദ്യത്തിലെ ദാര്‍ശനിക വശം ചര്‍ച്ച ചെയ്യാന്‍ തീര്‍ച്ചയായും യോഗ്യമാണ്. രണ്ടാമത്തെ പ്രകോപനപരമായ തെറി ഭാഷ താനുമായുള്ള സംവാദത്തില്‍ നിന്നും എല്ലാരെയും അകറ്റുന്നു.
    ...

    നിന്നോയൊക്കെ സംസ്ഥാന സമിതി അംഗമാക്കിയ സംഘത്തിന്റെ നിലവാരം മനസ്സിലാവുന്നുണ്ട്.
    -----
    നൌഷാദിന്റെ വികാരം മനസ്സിലാക്കുന്നു. ഉദ്ദേശ്യവും മനസ്സിലായി. ഈ മൈതാനത്തെ റഫറി നൌഷാദാണോ എന്നറിയില്ല. ഹുസൈന്‍ തന്നെയോ നൌഷാദ് എന്നും അറിയില്ല. ഹുസൈന്‍ പറയട്ടേ ഞാന്‍ മാറിത്തരാം.
    മനുഷ്യന്റെ ദൈനംദിനജീവിതത്തെ കലാപകലുഷിതമാക്കുന്ന സങ്കുചിത ദൈവബോധത്തെ യുക്തിചിന്തയാല്‍ ഉന്മൂലനം ചെയ്യണം എന്ന അര്‍ത്ഥത്തിലാണു “ദൈവങ്ങളെ തല്ലിക്കൊല്ലണം “എന്നു പറഞ്ഞത്. ദൈവം ഓന്തുപോലുള്ള ഒരു ജന്തുവല്ല എന്നു തിരിച്ചറിയുന്നവര്‍ക്ക് അര്‍ത്ഥം മനസ്സിലാകും എന്നു കരുതി. അതു തെറിയാണെന്നു ഞാന്‍ കരുതുന്നില്ല. മതവിശ്വാസികള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ക്കാണു ‘തെറി’ എന്നു പേരെങ്കില്‍ എനിക്കു മലോകരോടു തെറി മാത്രമേ പറയാനുള്ളു സുഹൃത്തേ !

    ReplyDelete
  91. എടോ പോടോ വിളി കൊണ്ട് ഈ രംഗത്തു നിന്നും പിന്മാറുമായിരുന്നെങ്കില്‍ ഞാന്‍ മുപ്പതു കൊല്ലം മുമ്പേ യുക്തിവാദം നിര്‍ത്തി സ്ഥലം വിടുമായിരുന്നു. മൂന്നു കൊല്ലമായി ഞാന്‍ ബ്ലോഗെഴുതുന്നു. കമന്റ് ബോക്സില്‍ ഭൂരിഭാഗവും നൌഷാദിയന്‍ സ്റ്റൈലിലുള്ള തെറി വിളികള്‍ തന്നെയാണ്. ആ വേല മനസ്സില വെച്ചാല്‍ മതി കുഞ്ഞേ!

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. മനുഷ്യന്റെ ദൈനംദിനജീവിതത്തെ കലാപകലുഷിതമാക്കുന്ന സങ്കുചിത ദൈവ ബോധത്തെ ചിന്തയുടെ വടി കൊണ്ട് ഉന്മൂലനം ചെയ്യണം എന്ന അര്‍ത്ഥത്തിലാണു “ദൈവങ്ങളെ തല്ലിക്കൊല്ലണം” എന്നു പറഞ്ഞത്. ദൈവം ഓന്തു പോലെ ഒരു ജന്തുവല്ല എന്നെങ്കിലും അറിവുള്ളവര്‍ക്ക് അര്‍ത്ഥം മനസ്സിലാകും എന്നു കരുതി . അതു തെറിയാണെന്നു മനസ്സിലാക്കിയ നൌഷാദിന്റെ ബൌദ്ധികനിലവാരത്തില്‍ സഹതപിക്കുന്നു.

    ReplyDelete
  94. മാന്യമായും 'റ്റു ദ പോയന്റാ'യും കമന്റെഴുതാന്‍ യുക്തിവാദികളുണ്ടല്ലേ ? നിസ്സഹായന്റെ മുകളിലെ കമന്റ് കണ്ട് (കു)യുക്തിവാദികള്‍ വല്ല പാഠവും പഠിക്കുമോ? എവടെ?

    ReplyDelete
  95. "ഡോക്കിൻസ് നിരൂപണം" മൂന്നാം അദ്ധ്യായം പ്രസിദ്ധീകതമായപ്പോഴേക്കും
    "'ദിവ്യവെളിപാടു'കളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ്‌ വിശ്വസനീയമെന്നു കരുതുന്ന ഒരു സാധാരണക്കാരന്‍", എൻ.എം.ഹുസൈനെതിരെ ഉപയോഗിച്ചു തുടങ്ങിയ അസാധാരണ (ഭർത്സന) ഭാഷ നോക്കൂ:
    മുക്രിപ്പട
    മദ്രസ്സാ വിദ്യാര്‍ത്ഥികള്‍
    മുക്രിപ്പണിക്കാര്‍
    അള്ളാവാദം
    ഉടുതുണി പൊക്കല്‍
    മുക്രിവാദഗതികള്‍
    മലം വാരിയെറിയൽ
    കേരളത്തിലെ യുക്തിവാദം(കൊടുങ്ങല്ലൂർ)'ഭരണി'ക്കകത്താക്കി വ്യാജ ഇടതു പക്ഷ ലേബലൊട്ടിച്ച് വിപണനം ചെയ്യാൻ അഹോരാത്രം അത്യധ്വാനം ചെയ്യുന്ന സീകെ ബാബുവിന് ഇനി ആശ്വസിക്കാം! യുക്തിവാദത്തിന്റെ മറവിൽ racial antagonism ന്റെ അറപ്പുളവാക്കുന്ന അധമശൈലിയുടെ ധ്വജവാഹകരാകാൻ, മലയാളി ബ്ലോഗർമാരുടെ സാംസ്കാരിക ജാഗ്രതയുടെ കണ്ണ് വെട്ടിച്ച്,സദാ ബുദ്ധിജീവി മുഖം മൂടിയിട്ടു നടക്കുന്ന കാളിദാസനെ കൂടാതെ പേരിന്റെ വിപരീത സ്വഭാവം മാത്രം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന 'സുശീൽ' കുമാറുമുണ്ടെന്ന്. സുശീലേ, ഇംഗ്ളീഷിൽ താങ്കൾ 'അനാഗതശ്മശ്റു' ആണെന്ന് ബോധ്യപ്പെട്ടതിനാൽ ചോദിക്കുകയാണ്;താങ്കൾക്ക് obsession ആയി മാറിയിട്ടുള്ള "ഉടുതുണി പൊക്കല്‍" എന്ന പദാവലി,താങ്കളുടെ സ്വന്തം ബ്ലോഗിൽ കാണുന്ന view my complete profile എന്നതിന്റെ വ്യക്തി നിഷ്ട പരിഭാഷയാണോ? ആവണക്കെണ്ണ കുടിച്ച് ആനപ്പുറത്ത് കയറല്ലേ സുശീലെ!

    ReplyDelete
  96. …”ബ്ലോഗില്‍നിന്ന് "ഇതിലും വഷളായ"... എന്നെഴുതുന്നതിലൂടെ പ്രതിയോഗിക്കെതിരെയുള്ള സ്വന്തം ഭാഷാപ്രയോഗങ്ങൾ വഷളായത് തന്നെയെന്ന സത്യവാങ്ങ് മൂലത്തിലല്ലേ സുശീൽ കുമാർ ഒപ്പിട്ടിരിക്കുന്നത്!!! പിന്നെ, സുശീൽ കുമാറിന് അപരിചിതമായ കാര്യം പറയട്ടെ; ബുദ്ധിപരമായ സത്യസന്ധത!അതില്ലാത്തത് കൊണ്ടാണ് A'mature' means not matured. എന്നൊക്കെ എഴുതി സ്വയം അപഹാസ്യനാകേണ്ടി വരുന്നത്. മുക്രിവാദം എന്ന പ്രയോഗം(അതു പോലെ സമാനമായ മറ്റു പ്രയോഗങ്ങളും) മതവാദം എന്നയർത്ഥത്തിൽ കണ്ടാൽ മതിയെന്ന് നിരുത്തരവാദത്തോടെ എഴുതി വിടുന്ന സുശീൽ കുമാർ, "കാവിഭീകരതയുടെ കാവൽ നായ്ക്കൾ" എന്നതിന്‌ കേരള യുക്തിവാദികൾ എന്ന അര്‍ത്ഥത്തില്‍ കവിഞ്ഞ അര്‍ത്ഥമൊന്നും കൊടുക്കേണ്ടതില്ല എന്നും വിശദീകരിക്കുവാനുള്ള 'യുക്തി ബോധം' കാണിക്കുമോ?

    ReplyDelete
  97. "പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ ജീവലോകത്തിന് പുറത്ത് ആസൂത്രണം വിശദീകരിക്കാന്‍ പ്രകൃതിനിര്‍ധാരണം പോലുള്ള സിദ്ധാന്തം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. അതായത് അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നു എന്നാണിതിനര്‍ഥം!"

    അപ്പോള്‍ അചേതനലോകത്ത് ആസൂത്രണം വിശദീകരിക്കുന്നതില്‍ നിരീശ്വരവാദികള്‍ പരാജയം സമ്മതിക്കുന്നുവെങ്കിലും സചേതന ലോകത്ത് പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികള്‍ സ്വയം ഉരുത്തിരിയുമെന്നും അതിന് ആസൂത്രകന്റെ ആവശ്യമില്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം ഹുസൈന്‍ അംഗീകരിച്ചു തരുന്നുണ്ടല്ലോ !?

    ReplyDelete
  98. "പരിണാമപ്രകാരമാണ് ജീവജാതികള്‍ ഉരുത്തിരിഞ്ഞതെങ്കില്‍ ദൈവം ആവശ്യമില്ലെന്ന ഡോക്കിന്‍സിന്റെ വാദം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം. പരിണാമസിദ്ധാന്തം ദൈവത്തെ തിരസ്കരിക്കാനുള്ള ന്യായമാണെന്ന് ഡോക്കിന്‍സ് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പരിണാമം തന്നെയും ദൈവികാസൂത്രണത്തിന് തെളിവാണെന്നാണ് ഇവരുടെ പക്ഷം."

    പരിണാമവാദം അംഗീകരിച്ച വിശ്വാസികളായ ശാസ്ത്രജ്ഞര്‍ പരിണാമം ദൈവാസൂത്രണമാണെന്നു വാദിക്കുമ്പോള്‍ അവരും മതങ്ങളുമാണ് പരാജയപ്പെടുന്നത്. കാരണം പരിണാമം വഴി ഇന്നത്തെ നിലയില്‍ ജീവിവര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുവാന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളാണെടുത്തിട്ടുള്ളതെന്ന് പരിണാമവാദത്തെ അംഗീകരിച്ചു കൊണ്ട് അത് ദൈവാസൂത്രണമാണെന്നു വാദിക്കുന്ന ശാസ്ത്രജ്ഞര്‍ക്കു സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ ?! പക്ഷെ മതങ്ങളുടെ അഭിപ്രായത്തില്‍ ലോകം ഉത്ഭവിച്ചിട്ട് കേവലം പതിനായിരം വര്‍ഷങ്ങള്‍ മാത്രമല്ലേ ആയിട്ടുള്ളു. ഈ പ്രതിസന്ധിയെ വിശ്വാസികള്‍ എങ്ങനെ മറികടക്കും ?

    ReplyDelete
  99. ഹുസൈന്റെ ആദ്യ പോസ്റ്റായ നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികളില്‍ നിസ്സഹായന്റെ പല വാദങ്ങള്‍ക്കും മറുപടിയൊന്നും പറഞ്ഞതായിക്കാണുന്നില്ലല്ലോ !

    ReplyDelete
  100. "പരിണാമപ്രകാരമാണ് ജീവജാതികള്‍ ഉരുത്തിരിഞ്ഞതെങ്കില്‍ ദൈവം ആവശ്യമില്ലെന്ന ഡോക്കിന്‍സിന്റെ വാദം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പരിണാമം തന്നെയും യാദൃച്ഛികമായി സംഭവിക്കില്ലെന്നും ആസൂത്രകന്റെ സഹായമില്ലാതെ പരിണാമ തത്ത്വങ്ങള്‍ സ്വയമേവ രൂപപ്പെടുകയോ പ്രവര്‍ത്തനക്ഷമമാവുകയോ ചെയ്യില്ലെന്നും ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങിയെന്നതാണ് ഡോക്കിന്‍സിനെ അലട്ടുന്ന പ്രശ്നം. പരിണാമസിദ്ധാന്തം ദൈവത്തെ തിരസ്കരിക്കാനുള്ള ന്യായമാണെന്ന് ഡോക്കിന്‍സ് പറയുമ്പോള്‍ അങ്ങനെയല്ലെന്ന് ഒരു വിഭാഗം പരിണാമവാദികള്‍ തന്നെ പ്രഖ്യാപിക്കുന്നു. പരിണാമം തന്നെയും ദൈവികാസൂത്രണത്തിന് തെളിവാണെന്നാണ് ഇവരുടെ പക്ഷം."

    പരിണാമവാദം അംഗീകരിച്ച വിശ്വാസികളായ ശാസ്ത്രജ്ഞര്‍ പരിണാമം ദൈവാസൂത്രണമാണെന്നു വാദിക്കുമ്പോള്‍ അവരും മതങ്ങളുമാണ് പരാജയപ്പെടുന്നത്. കാരണം പരിണാമം വഴി ഇന്നത്തെ നിലയില്‍ ജീവിവര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുവാന്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളാണെടുത്തിട്ടുള്ളതെന്ന് പരിണാമവാദത്തെ അംഗീകരിച്ചു കൊണ്ട് അത് ദൈവാസൂത്രണമാണെന്നു വാദിക്കുന്ന ശാസ്ത്രജ്ഞര്‍ക്കു സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ലല്ലോ ?! പക്ഷെ മതങ്ങളുടെ അഭിപ്രായത്തില്‍ ലോകം ഉത്ഭവിച്ചിട്ട് കേവലം പതിനായിരം വര്‍ഷങ്ങള്‍ മാത്രമല്ലേ ആയിട്ടുള്ളു. ഈ പ്രതിസന്ധിയെ വിശ്വാസികള്‍ എങ്ങനെ മറികടക്കും ?

    ReplyDelete
  101. പ്രിയ നിസ്സഹായന്‍, അപ്പൂട്ടന്‍,

    നിങ്ങളുടെ കമന്റുകളും, വിയോജിപ്പുകളും, സംവാദത്തിലെ ഹുസൈന് എതിരായ നിലപാടും മാന്യമായ ഇടപെടലും ഞങ്ങള്‍ വായനക്കാര്‍ വളരെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തുടര്‍ന്നും നിങ്ങളെ പോലുള്ള യുക്തിവാദി സുഹൃത്തുകള്‍ വിഷയത്തെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണം ഇവിടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കട്ടെ,

    എല്ലാ വിധ പിന്തുണയോടെയും

    നൌഷാദ്‌.

    ReplyDelete
  102. ചെത്ത്കാരന്‍ വാസു പലപ്പോഴായി പറഞ്ഞു.

    1. ലോകത്തിനു ആരംഭാമില്ലെങ്ങില്‍ പിന്നെ സ്ര്രുഷ്ടിയും സൃഷ്ടാവും വേണ്ടല്ലോ..? അങ്ങനെ ആയിക്കൂടെ ..?

    2. "തത്കാലം പ്രപഞ്ച സൃഷ്ടിയും സൃഷ്ടാവും അവിടെ നില്‍ക്കട്ടെ ...ആദ്യം പറയൂ.. കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് ...? ലളിതമായത്തിന്റെ ഉത്തരം കണ്ടുപിടിച്ചിട്ട് പോരെ ബിഗ്‌ ബാംഗ് ചര്‍ച്ച ചെയ്യാന്‍ :-)

    3. ഒരാളുടെ അച്ഛന് വേറൊരാളുടെ മകന്‍ ആകാന്‍ സാധ്യതയെയില്ല !!!!
    കാരണം അയാള്‍ ഒരു അച്ഛനായത് കൊണ്ട് അയാള്‍ക്ക്‌ വേറൊരാളുടെ മകന്‍ ആകാന്‍ സാധിക്കുകയില്ല ...

    എങ്കില്‍ അതി ബുദ്ധിമാനായ വാസുവിന് ദൈവത്തിന് അവന്റെ നിസ്സാര സ്ര്യഷ്ടിയ്‍ായ മനുഷ്യന്റെ പരിമിതികളിലെക്ക് തരംതാഴാന്‍ ബുദ്ധിപൂര്‍വ്വം ഉദ്ദേശമില്ലെന്ന് അംഗീകരിച്ച്കൂടേ? ചെത്തലും നെഗളിക്കലും ഒന്നാണൊ വാസുവെട്ടാ ?

    ReplyDelete
  103. ജബ്ബാര്‍ മാഷിന്‍റെ കമന്റുകളില്‍ നിന്നും:


    അതോ അള്ളാഹു “വെള്ളത്തില്‍” ആയിരുന്നു എന്നാണോ സിദ്ധാന്തം

    നിലവാരം കുറഞ്ഞ ചിയര്‍ ബോയ്സ് പറഞ്ഞാലും മതി

    വിഡ്ഢികളായ മനുഷ്യര്‍ അവരുടെ വിഡ്ഢിഭാവനയില്‍ നെയ്തെടുത്ത ഏറ്റവും വിചിത്രമായ വിഡ്ഢിക്കഥാപാത്രമാണു ദൈവം

    എന്നിങ്ങനെ മനുഷ്യന്റെ മുമ്പില്‍ കെഞ്ചുന്ന ഒരു കൊഞ്ഞാണനാണു മനുഷ്യന്റെ ദൈവം

    പൂവങ്കോഴി നിലവാരത്തിലുള്ള ഒരു പടു വിഡ്ഢിയാണു കുര്‍ ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു എന്ന കുട്ടിദൈവം

    എന്തിനു ചുമ്മാ മൂപ്പര്‍ വെള്ളത്തിലിരുന്ന് അനന്തകാലം ബോറടിക്കണം

    ആരാധിക്കാനും സ്തുതിക്കാനും വരട്ടുചൊറി മാന്തിക്കൊടുക്കാനും ആരുമില്ലാതെ ആപാവം അനന്തകാലം “വെള്ളത്തില്‍” ഇരുന്ന കാര്യം - ഹോ -ഓര്‍ക്കാനേ വയ്യ ! പാവം

    എന്നിങ്ങനെ മനുഷ്യന്റെ മുമ്പില്‍ അല്‍പ്പത്തരം വിളമ്പുന്ന മത ദൈവം മനുഷ്യന്റെ നിലവാരം മാത്രമുള്ള ദൈവമാണ്.

    ദൈവം നിലനില്‍ക്കുന്നില്ല എന്നു വ്യക്തമായല്ലോ ? മന്ദബുദ്ധികള്‍ക്കു മനസ്സിലാകില്ല

    ഭൂമിയില്‍ ഇന്ന് ഏറ്റവുമധികം കുഴപ്പമുണ്ടാക്കുന്നത് ഇവറ്റകള്‍ [ദൈവങ്ങള്‍] തന്നെയാണു നാജേ ! അതുകൊണ്ടാണു മനുഷ്യസ്നേഹികളായ ഞങ്ങള്‍ ഈ ചപ്പുചവറു ദൈവങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് (മനുഷ്യ സ്നേഹികളായ ഞങ്ങള്‍?!!)

    ഇവിടെ അലട്ടലുണ്ടായത് ഡോകിന്‍സിനോ പരിണാമവാദികള്‍ക്കോ അല്ല. മണ്ണു കുഴചു മൂക്കിലൂതി എന്ന കൊശവന്‍ വാദക്കാര്‍കു തന്നെയാണ്...സൃഷ്ടിവാദികളുടെ ശ്രമത്തെ തലകുത്തനെ പിടിച്ചു വിഡ്ഢിവേഷം കെട്ടുകയാണു ഹുസൈന്‍

    വായില്‍ കയ്യിട്ടാല്‍ കടിക്കാത്ത അപ്പൂട്ടനെപ്പോലും കാളമൂത്രം വിസര്‍ജ്ജിച്ചു വിരട്ടിയോടിക്കാന്‍ ശ്രമിച്ചതു നാം കണ്ടതാണല്ലോ

    ഈ മനുഷ്യപ്പുഴുക്കളുടെ സ്തുതിയും പുകഴ്ത്തലും ആരാധനയും കിട്ടാനുള്ള ആക്രാന്തം കൊണ്ടാണത്രേ പരിപൂര്‍ണനായ ഈ മഹാശക്തി ഇത്രയും വലിയ പ്രപഞ്ചം സൃഷ്ടിച്ചത്.

    മനുഷ്യത്വത്തിനു ഭീഷണിയാകുന്ന ദൈവങ്ങളെയാണു തല്ലിക്കൊല്ലേണ്ടത്

    ഇനി 4 ആമത്തെ കമന്‍റ് (സുശീല്‍ കുമാര്‍) ഒന്ന് കൂടി വായിച്ചു നോക്കൂ.. സംസ്ഥാന നേതാവ്(?!!) തന്നെ അദ്ദേഹത്തിന് മറുപടി നല്‍കുന്ന ദയനീയ കാഴ്ച കാണൂ!!

    ReplyDelete
  104. >> അപ്പൂട്ടന്‍ said ..

    ദൈവത്തെ 'തകർത്തുകളയാനാ'ണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌.

    ഇതൊരു പുതിയ അറിവാണ്‌. കണ്ടുപിടുത്തങ്ങൾക്കും അവയുടെ ആരംഭത്തിൽ തന്നെ താത്വികതലത്തിൽ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് പറയുന്ന ഒരു തിയറി എത്രമാത്രം ശരിയാണ്‌.

    <<

    ഈ ചോദ്യം വളരെ പ്രസക്തമായി തോന്നി. ഹുസൈന്‍ സര്‍ ഇതിനു വ്യക്തമായ മറുപടി ഇത് വരെ പറഞ്ഞതായി കണ്ടിട്ടില്ല. മറുപടി പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള ഉചിതമായ ചോദ്യങ്ങളാണ് ഈ ചര്‍ച്ചയെ പ്രസക്തമാക്കുന്നത്‌. യുക്തിവാതികള്‍ (യുക്തിക്ക് വാതം പിടിപെട്ടവര്‍) ഈ ചര്‍ച്ചയെ മലിനമാക്കുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

    ReplyDelete
  105. Hussain sorry to interefer here

    ഹുസൈന്‍: ".. ദൈവത്തെ 'തകർത്തുകളയാനാ'ണ്‌ പരിണാമസിദ്ധാന്തം കണ്ടെത്തിയത്‌.""

    അപ്പൂട്ടന്‍ :""...ഇതൊരു പുതിയ അറിവാണ്‌. കണ്ടുപിടുത്തങ്ങൾക്കും അവയുടെ ആരംഭത്തിൽ തന്നെ താത്വികതലത്തിൽ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് പറയുന്ന ഒരു തിയറി എത്രമാത്രം ശരിയാണ്‌.
    ___________________________________
    Dear Appoottan,

    ഹുസൈന്‍ പറഞ്ഞ മേല്‍ പറഞ്ഞ അഭിപ്രായം എല്ലാ കണ്ടു പിടുതങ്ങല്‍ക്കുമുള്ള പ്രത്യേക ഉധേശത്തെ കുറിച്ചുള്ള പൊതുവായ തിയറിയല്ല. പരിണാമ സിദ്ധാന്തം ഉയര്‍ന്നു വരുന്നത് ഒരു വിശ്വാസി സമൂഹത്തില്‍ നിന്നും അതിനെതിരെയുള്ള സാധ്യതയുടെ ചിന്തയില്‍ നിന്നുമാണ്. ഒരു ആന്റി തീസിസ്.
    ഇത് പുതിയ അറിവായി കണക്കാക്കേണ്ടതില്ല. അപ്പൂട്ടന്‍ കേട്ടത് പുതിയ അറിവായിട്ടായിരിക്കാം. നിലവില്‍ ഒരു കാര്യത്തെ കുറിച്ച് ഒരു കാഴ്ചപാടും, അടിസ്ടാനവും ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ചാണെങ്കില്‍ പിന്നീട് ഇങ്ങിനെ ഒരു അഭിപ്രായം പറയുന്നുവെങ്കില്‍ അത് ഒട്ടും ശരിയല്ല.
    അപ്പൂട്ടന് മനസ്സിലായി കാണും എന്ന് കരുതുന്നു.

    ReplyDelete
  106. Dear Mr.Muneer,
    Thanks for your inquiry.
    See a portion from my reply to Appoottan:

    “എനിക്ക് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രത്യേകം സ്ര്യഷ്ടിക്കപ്പെട്ടതല്ല എന്ന് തെളിയിക്കുകയായിരുന്നു ഒന്ന്” എന്ന് ഡാര്‍വിന്‍ തന്നെ എഴുതിയിട്ടുണ്ട്. ഡാര്‍വിന്റെ മുന്‍-ധാരണ തന്നെയല്ലേ ഇതില്‍ നിന്ന് തെളിയുന്നത്. ഡാര്‍വിനിസത്തിന്റെ ആരംഭത്തില്‍ തന്നെ താത്വിക തലത്തില്‍ ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് പറയുന്നത് ശരിയാണെന്ന് ഇതില്‍ നിന്നും തെളിയുന്നു.

    December 9, 2010 10:19 AM

    ReplyDelete
  107. Dear Mr.Muneer,

    See another portion:

    "ദൈവത്തെ തകർത്ത് കളയാനാണ് പരിണാമ സിദ്ധാന്തം ക്ണ്ടെത്തിയത് എന്ന എന്റെ വാചകത്തിൽ തകർത്ത് കളയാൻ ഇൻവെർട്ടെഡ് കോമയിലാണ്. ജീവലോകത്ത് നിന്നും ദൈവത്തെ നിഷ്കാസനം ചെയ്യുക എന്നതേ ഉദ്യേശിച്ചിട്ടുള്ളൂ എന്ന് ഒന്നും രണ്ടും ഖണ്ഡികകൾ വായിച്ചാൽ മനസ്സിലാകും".

    December 9, 2010 5:59 PM

    ReplyDelete
  108. eajabbar said.. മതവിശ്വാസികള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ക്കു പറയുന്ന പേരാണു ‘തെറി’ എങ്കില്‍ എനിക്കു ലോകത്തോട് തെറി മാത്രമേ പറയാനുള്ളു.

    ജബ്ബാറിന്റെ വാധ്യാര് പണിക്ക് ഇരുന്നു കൊടുക്കേണ്ടി വരുന്ന പാവം വിദ്യാർത്ഥികളുടെ കാര്യമാണ് കഷ്ടം! ‘സ്വന്തം സൃഷ്ടാവിനെ’ തിരിച്ചറിയാൻ കഴിയാതെ സ്വത്വ പ്രതിസന്ധി നേരിടുകയാണ് തങ്ങളുടെ മേഷ് എന്ന കാര്യമുണ്ടോ അവരറിയുന്നു? സാരമില്ല ജബ്ബാറേ, ഇത്തരം ജനിതക ശൂന്യതയുണ്ടാക്കുന്ന ആഘാതത്തിൽ ജബ്ബാറെന്നല്ല ജാക്ക് റാബിറ്റ് പോലും തെറി വിളിച്ചു പോകും! ഉന്നത പൈതൃകത്തിന്റെ കുലീനതയുമായി എൻ.എം.ഹുസൈൻ അടക്കമുള്ള ദൈവവിശ്വാസികൾ പരിണാമ വാദം, സം വാദം അരോഗ്യകരമായ ചർച്ച എന്നൊക്കെ പറഞ്ഞ് വന്നെന്നിരിക്കും. ജബ്ബാർ ഒരിക്കലും സ്വന്തം നിലപാട് “തറ” യിൽ നിന്ന് കടുകിട വ്യതിചലിക്കരുത്. തെറി വിളിച്ച് സ്ഥാപിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് പരിണാമ വാദമെന്ന് ജബ്ബാറ് ഇതിനകം ‘തെളിയിച്ചിരിക്കെ’ പ്രത്യേകിച്ചും

    ReplyDelete
  109. Dear Mr.Nissahayan,

    Many thanks for your informative comments.

    (1) Your words : “എന്നാല്‍ മതപൌരോഹിത്യത്തില്‍ നിന്നുള്ള സമ്മര്ദ്ദം നിമിത്തം പിന്നീടുള്ള എഡിഷനുകളില്‍ "by the Creator" എന്ന വാക്കുകള്‍ എഴുതിചേര്ക്ക പ്പെട്ടു.”

    See your later additions:
    “താഴെ പറയുന്ന കാരണങ്ങളാലാണ് ഡാര്വിeന്‍ 'by the Creator' എന്ന ഭാഗം ചേര്ത്തെതെന്നാണ് വിദഗ്ദമതം.

    1) ഡാര്വിതന്റെ കുടുംബം മതഭക്തരല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ എമ്മാ വെഡ്ജ് വുഡ് (Emma Wedgwood) തീവ്രമതഭക്തയായിരുന്നു. ഭാര്യയേയും അവരുടെ കുടുംബാംഗങ്ങളെയും തൃപ്തിപ്പെടുത്തി, സ്വന്തം കുടുംബത്തില്‍ മനഃസമാധാനം നിലനിര്ത്തുങന്നതിനായാണ് അദ്ദേഹം അങ്ങനെഎഴുതിച്ചേര്ത്ത ത്.

    2) ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ പ്രസാധനത്തിനു മുമ്പുതന്നെ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡാര്വിഓനു ബോധമുണ്ടായിരുന്നു. മതത്തിനും വിശ്വാസത്തിനും ഉണ്ടാകാവുന്ന തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നതിനാണ് പിന്നീടുള്ള എഡിഷനുകളില്‍ അദ്ദേഹം ഈ വാക്കുകള്‍ എഴുതിച്ചേര്ത്തിത്.

    എന്നാല്‍ ഇങ്ങനെ ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം എഴുതിയ വരികള്‍ ശ്രദ്ധിക്കൂ:-

    “It will be some time before we see slime, protoplasm, etc., generating a new animal. But I have long regretted that I truckled to public opinion, and used the Pentateuchal term of creation, by which I really meant ‘appeared’ by some wholly unknown process. It is mere rubbish, thinking at present of the origin of life; one might as well think of the origin of matter”-(The Life and Letters of Charles Darwin, 1887)

    Continued...

    ReplyDelete
  110. 1863 മാര്ച്ച് 29 ന് ജെ.ഡി.ഹൂക്കറിന് (J.D. Hooker) എഴുതിയ അത്യന്തം മതവിരുദ്ധമായ കത്തില്‍ നിന്നുള്ളതാണ് മേല്‍ കൊടുത്തത്.

    “പൊതുജന പിന്തുണയ്ക്കു വേണ്ടി കെഞ്ചിക്കൊണ്ട്, വേദഗ്രന്ഥാത്മകമായ(Pentateuchal term) 'ആ പ്രയോഗം'(by the Creator) ഉപയോഗിക്കേണ്ടിവന്നതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും 'by the Creator' എന്നതുകൊണ്ട് അര്ത്ഥ്മാക്കിയത് “appeared by some wholly unknown process.” എന്നുമാണ് “എന്നു പറഞ്ഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് ?”

    (2) All these observations clearly prove that it is Darwin who himself and in his own interest added the word ‘by the Creator’. And these in effect disprove your former claim that “എന്നാല്‍ മതപൌരോഹിത്യത്തില്‍ നിന്നുള്ള സമ്മര്ദ്ദം നിമിത്തം പിന്നീടുള്ള എഡിഷനുകളില്‍ "by the Creator" എന്ന വാക്കുകള്‍ എഴുതിചേര്ക്ക പ്പെട്ടു.”!


    Your words : “ഡാര്വിുന്‍ ഒരു ഭൌതികവാദിയോ അജ്ഞേയവാദിയോ ആയിരുന്നു. എന്നാല്‍ മതത്തെയും വിശ്വാസത്തെയും എതിര്ക്കുതവാനോ സ്വന്തം നിലപാട് വെളിപ്പെടുത്താനോ ഉള്ള ധൈര്യം അദ്ദേഹത്തിനില്ലായിരുന്നു”.

    This reluctance is the cause of new insertion not any pressure from the religious establishment!


    Do you agree with my reading?

    End.

    ReplyDelete
  111. Dear Mr.Nissahayan,

    Many thanks for your observations.

    (1)I presented three scientists who were initially atheist evolutionists (detailes will be in coming posts), later became theist evolutionists, not vice versa. So your statement is incorrect-
    “പരിണാമവാദം അംഗീകരിച്ച വിശ്വാസികളായ ശാസ്ത്രജ്ഞര്‍ പരിണാമം ദൈവാസൂത്രണമാണെന്നു വാദിക്കുമ്പോള്‍ അവരും മതങ്ങളുമാണ് പരാജയപ്പെടുന്നത്.”

    These atheist scientists became theists by their own reading of evolution. This is clearly a triumph of DESIGN ARGUMENT .This conversion strengthens religious world view in an age of scientism.

    (2)To my knowledge, there is no explicit account in religious texts which assign ten thousand years as the age of the universe.

    (3)I have substantiated that Darwinism miserably failed to explain design in the living world (detailed posts refuting Dawkins evolutionary arguments would be posted in coming months).1/3 rd of my refutation is exclusively on evolution which is not published yet.

    ReplyDelete
  112. @ എന്‍ എം ഹുസൈന്‍

    ....[[[[“എനിക്ക് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രത്യേകം സ്ര്യഷ്ടിക്കപ്പെട്ടതല്ല എന്ന് തെളിയിക്കുകയായിരുന്നു ഒന്ന്” എന്ന് ഡാര്‍വിന്‍ തന്നെ എഴുതിയിട്ടുണ്ട്. ഡാര്‍വിന്റെ മുന്‍-ധാരണ തന്നെയല്ലേ ഇതില്‍ നിന്ന് തെളിയുന്നത്.]]].....


    ഈ മുന്‍ധാരണ ഒരു മോശം സംഗതിയാണെന്ന് ആരു പറഞ്ഞു?ഹുസൈന്‍ സാഹിബിനുള്ള മറുപടി ഡാര്‍വിന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.'Darwin's Dictum' എന്നാണ് മൈക്കല്‍ ഷെര്‍മര്‍ അതിനെ വിശേഷിപ്പിക്കുന്നത്.


    ഹുസൈനുള്ള ഡാര്‍വിന്റെ മറുപടി ഇതാണ്.....'' How profoundly ignorant B. must be of the very soul of observation!About thirty years ago there was much talk that geologists ought only to observe and not theorise;and I well remember some one saying that at this rate a man might as well go into a gravel-pit and count the pebbles and describe the colours. How odd it is that anyone should not see that all observation must be for or against some view if it is to be of any service!''


    ഇതില്‍ സൂചിപ്പിക്കുന്ന 'B' Edwin Lankester എന്ന ഒരു പത്രപ്രവര്‍ത്തകനാണ് എങ്കിലും ഡാര്‍വിന്റെ മറുപടി ഹുസൈനോടാണെന്ന് തോന്നുന്നില്ലെ?ഡാര്‍വിന്‍ ഇതുപോലുള്ള പടപ്പുകള്‍ ഇനിയുമുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ട് എഴുതിയതുപോലുണ്ട്.


    മൈക്കല്‍ ഷെര്‍മര്‍ ഈ ഡാര്‍വ്വിന്‍സ് ഡിക്റ്റത്തേക്കുറിച്ചു പറയുന്നത്,...''For my money, this is one of the deepest single statements ever made on the nature of science itself, particularly in the understated denouement.''

    ReplyDelete
  113. Dear Mr.Bright,

    Thanks for your information.

    I argued that Darwin was driven by his prejudice against creationism which is against the spirit and letter of science.

    You provided more evidence for Darwin’s prejudice.

    “ഈ മുന്‍ധാരണ ഒരു മോശം സംഗതിയാണെന്ന് ആരു പറഞ്ഞു?”

    Well, the rationalist intellectual now proposes prejudice as a good quality!

    What a wonderful verification of my argument!

    ReplyDelete
  114. ജാക്ക് റാബിറ്റ് രംഗം വിട്ടു..

    അപ്പൂട്ടന്‍ സത്യത്തെ അംഗീകരിച്ചു യഥാര്‍ത്ഥ യുക്തിയുമായി നില്‍ക്കുന്നു.

    ഇടയ്ക്കു vannu ബ്രൈറ്റ് ചില വാചാകങ്ങള്‍ കീറി മുറിച്ചു പരിശോദിച്ചു കണ്ടുന്നു.

    ജബ്ബാര്‍ മാഷ്‌ അരിശം തീര്‍ക്കാന്‍ ""സൃഷ്ടാവിനെ സൃഷ്ടിച്ചത് ആരെന്ന "ഭയങ്കര" ചോദ്യവുമായി കമന്റി പോകുന്നു.

    സുശീല്‍ കുമാര്‍ ദാകിന്സിനെ വിട്ടു മദ്രസ വിദ്യാര്തികളുടെ തലയില്‍ കയറുന്നു..
    ജബ്ബാര്‍ മാഷെ പോലെ ""പൊക്കാന്‍ പറ്റാത്ത കല്ല്‌ സൃഷ്ടാവിന് സൃഷ്ടിക്കാന്‍ കഴിയുമോ" എന്ന "ഭയങ്കര" ചോദ്യവുമായി നില്‍ക്കുന്നു.

    ഈ "" യുക്തിവാത"" ക്കാരോട് സംവദിക്കാന്‍ സമയം ചിലവഴിക്കുന്ന ഹുസൈന്‍, താങ്കളുടെ മനസ്സിനെ അഭിനന്ദിക്കുന്നു. (അവരുടെ ഭാഷയുടെയും, പോസ്ടിന്റെയും ""അറിവിന്റെയും ""നിലവാരം"" കണ്ടാല്‍ അവരോടു സംവദിക്കാന്‍ ഇറങ്ങുന്നത് തന്നെ ബുദ്ധി ശൂന്യതയായിരിക്കും !)

    ReplyDelete
  115. This comment has been removed by the author.

    ReplyDelete
  116. ഒരു കാര്യം ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ ഒരു ലക്ഷ്യബോധം ഉണ്ടായിരിക്കും..ഉണ്ടായിരിക്കണം... അത്രയേ ഉള്ളൂ.. നമ്മുടെ ഡാര്‍വിന്‍ അമ്മാവന്‍ പറഞ്ഞാത് ... അതായത് ... തന്റെ കാഴ്ച്ചകളിലൂറെയും പ്രാഥമിക അന്വേഷനങ്ങളിലൂറെയും ചിന്തകളിലൂറെയും അറിവിന്റെ ചില ശകലങ്ങള്‍ ..ശകലങ്ങള്‍ മാത്രം ആദ്യം അദ്ദേഹത്തിന് കിട്ടിയിരിക്കാം ... അതിനെ തുടര്‍ന്നു കൂടുതല്‍ അന്വേഷങ്ങള്‍ നടത്തിയതിന്റെ ഫലമായി കൂടുതല്‍ വ്യക്തതയുള്ള നിഗമനങ്ങളില്‍ എത്ത്തിചെര്‍ന്നിരിക്കാം .. അതായത് കൂടുതല്‍ വ്യക്തത വരുത്തുക എന്നാ ലക്ഷ്യമാണ്‌ രണ്ടാമത് പറഞ്ഞ പ്രവൃത്തിക്ക് ഉണ്ടായിരുന്നതെന്ന് സാരം .. ലക്ഷ്യബോധം എന്നത് ഉത്തരം തയൂന്നവന് ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് .. ലക്ഷ്യബോധം ഇല്ലയിരുന്നെങ്ങില്‍ ആളുകള്‍ തേരാ പാരാ നടക്കുകയല്ലേ ഉള്ളൂ..?

    ഇവിടെ ഡാര്‍വിന്‍ ഉപയോഗിച്ച ലക്‌ഷ്യം എന്നാ വാക്കിന്റെ മേല്‍ വിവരിച്ച ആശയം മനസ്സിലാക്കാതെ അല്ല ഹുസയിന്‍ മാഷ് അതിനെ 'മുന്‍ വിധി ' എന്നാ വ്യാജേന അതിനെ പുനര്‍ നിര്‍മ്മിക്കുന്നത് ..

    ഇനി പറയൂ... ഹുസയിന്‍ മാഷ് ഈ പുസ്തകം എഴുതിയത് ഡോക്കിന്‍സിന്റെ ആശയങ്ങളെ തെറ്റാണെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തുക എന്നാ നല്ല "ലക്ഷ്യത്തോടെ" (സദു ഉദ്ദേശ്യം ) ആയിരിക്കുമല്ലോ ..ഇ ക്കാര്യത്തില്‍ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ആരും ചോദ്യം ചെയ്യില്ല ..കുറഞ്ഞ പക്ഷം ഞാന്‍ ചോദ്യം ചെയില്ല . കാരണം തന്റെ ചിന്താഗതികള്‍ ശരിയാണെന്ന് കരുതുന്ന ഒരാള്‍ എന്നാ നിലക്കും ചിന്തിക്കുന്ന ഒരാള്‍ എന്നാ നിലക്കും താങ്കള്‍ക്ക് അത്തരം ഒരു ലക്ഷ്യം ഉണ്ടാകുക സ്വാഭാവികമാണ്, അത് താങ്കളെ സംബധിടതോളം ശരിയും ആണ് .. അത് താങ്കളുടെ മുന്‍ വിധി ആണെന്ന് താങ്കള്‍ പറയുമോ..? ഇല്ലല്ലോ.. അത് ആശയം തന്നെയാണ് ഡാര്‍വിന്റെ ഭാഷയില്‍ നിന്നും ഒരാള്‍ മനസ്സിലാക്കേണ്ടത് ..

    ഡാര്‍വിന്‍ ഇതു സാഹചര്യത്തില്‍ ആണ് ഇത് പറഞ്ഞത് ..? അദ്ദേഹം പരിണാമത്തെ പ്പറ്റി ഗവേഷണം നടത്തുന്നതിനു മുന്‍പ് അല്ലെല്ലോ ..? അങ്ങനെ ആയിരുന്നെങ്ങില്‍ അത് മുന്‍ വിധി ആകുമായിരുന്നു .. അതെ സമയം തന്‍ നേടിയെടുത്ത അറിവ് കൂടുതല്‍ വ്യക്തമാക്കുകയാണ് തന്റെ ലഷ്യം എന്നു ഒരാള്‍ പറയുമ്പോള്‍ അത് മുന്‍ വിധി ആണെന്ന് കരുതുന്നത് ഒന്നുകില്‍ കാപട്യമാണ് അല്ലെങ്ങില്‍ അജ്ഞത ആണ് .

    ReplyDelete
  117. പ്രിയ വാസു,

    ഡാർ വിന് പരിണാമം സ്ഥാപിക്കാനുള്ള തെളിവ് ഒരു കാലത്തും കിട്ടിയിട്ടില്ല. അതിനാൽ "ജീവി വർഗ്ഗങ്ങൾ പ്രത്യേകം സൃഷ്ടിക്കപ്പെട്ടതല്ല എന്ന് തെളിയിക്കുകയായിരുന്നു” ഒരു ലക്ഷ്യമെന്നു എഴുതിയതിൽ നിന്നും ആ മുൻവിധിക്കനുസരിച്ചുള്ള സിദ്ധാന്തം കെട്ടിച്ചമച്ചു എന്നാണ് മനസ്സിലാകുന്നത്.
    ഒരു കാര്യം ചെയ്യുമ്പോഴുള്ള ലക്ഷ്യബോധവും ഒരു സിദ്ധാന്തം ചമയ്ക്കുമ്പോഴുള്ള ലക്ഷ്യബോധവും രണ്ടാണ്. രണ്ടാമത്തേത് മുൻവിധിയാണ്.

    ReplyDelete
  118. വാസു പറഞ്ഞു “ലോകത്തിനു ആരംഭാമില്ലെങ്ങില്‍ പിന്നെ സ്ര്രുഷ്ടിയും സൃഷ്ടാവും വേണ്ടല്ലോ..? അങ്ങനെ ആയിക്കൂടെ ..?“

    ആരംഭമില്ലെന്ന് ആരും വാദിച്ചിട്ടില്ലല്ലോ, ഇതുവരെ. യുക്തിവാദികളടക്കം. ആരംഭം ഉണ്ടെന്നും അത് എങ്ങിനെയാണെന്നറിയാത്തതിനാല്‍ ചില പുതിയ സിദ്ധാന്തങ്ങള്‍ (ബിഗ്ബാങ്ങ് അടക്കം) മനുഷ്യര്‍ ചിന്തിച്ച് നോക്കുന്നുവെന്ന് മാത്രം. അത് ഇവലൂഷനോ (ക്രമേണയുള്ള) ക്രിയേഷനൊ (നേരിട്ടുള്ള)അതോ രണ്ടും ചേര്‍ന്നതോ ആയേക്കാമെന്ന് നിഗമനത്തില്‍ എത്തുകയോ വിശ്വസിക്കുകയോ ചെയ്യുന്നു എന്ന് മാത്രം.

    അതിനാല്‍ പരിണാമ സിദ്ധാന്തത്തെ, ദൈവനിഷേധത്തിനായി ദുരുപയോഗം ചെയ്തതാണ് ഡാര്‍വിന്നടക്കമുള്ളവരുടെ ചരിത്രാബദ്ധങ്ങളിലൊന്ന്.

    ReplyDelete
  119. വാസൂ,

    പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചറിയാൻ വിജ്ഞാനകുതുകിയായ മനുഷ്യന് അനുഗ്രഹമായി നല്കപ്പെട്ടിട്ടുള്ള അനേഷണ മാർഗ്ഗമാണ് ശാസ്ത്രം. ഈ പഠന മാധ്യമം നിസ്സാരനായ മനുഷ്യന് തനിക്കറിയാത്ത വിജ്ഞാനഖനികളിലേക്കുള്ള പ്രവേശന കവാടം മാത്രമാണെന്ന തിരിച്ചറിവ് നേടുന്നവരിലേ ശാസ്ത്രപഠനം,പ്രപഞ്ചത്തെക്കുറിച്ചും തന്നെയും കുറിച്ചുള്ള അറിവില്ലായ്മയുടെ ആഴം സ്വയം മനസ്സിലാക്കുവാനുള്ള വിനയം എന്ന 'പദാർത്ഥാ'തീത ഗുണം സംജാതമാക്കൂ. അതില്ലാത്ത അല്പജ്ഞാനികളിൽ ഔദ്ധത്യബോധം അവരറിയാതെ മേൽക്കൈ നേടുന്നു. കടിഞ്ഞാണില്ലാത്ത ഔദ്ധത്യബോധം നിഷേധാത്മകതയിലേക്കല്ലാതെ മറ്റൊന്നിലേക്കും നയിക്കുന്നില്ല. ദൈവത്തെ അറിയാൻ മനുഷ്യന് ആശ്രയമാകേണ്ട ശാസ്ത്രം/ശാസ്ത്രപഠനം ദൈവനിഷേധത്തിനുള്ള 'ആയുധ'മാക്കുന്നതിങ്ങിനെയാണ്

    ReplyDelete
  120. സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം തന്നെ നിരര്‍ത്ഥകമാണെന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാ കാര്യങ്ങളും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല എന്നതാണ് ഒരാളെ വിശ്വാസിയാക്കുന്നത്. വിശ്വാസം എന്നത് തന്നെ ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കാനാവാത്ത ഒന്നാണെന്നിരിക്കെ എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല. ഇത് കേവലം ദൈവ വിശ്വാസത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

    ഒരു പരിണാമവാദി പരിണാമവാദം ശാസ്ത്രീയമല്ലാ എങ്കില്‍ സൃഷ്ടിവാദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്നതു തന്നെ പരിണാമവാദികളുടെ പരാജയം സമ്മതിക്കലാണെന്നു പറയാതെ വയ്യ. കാരണം സൃഷ്ടി രഹസ്യങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം എന്ന നിലയിലാണു പരിണാമവാദത്തിന്റെ തുടക്കം. എന്നതല്ലാതെ സൃഷ്ടിവാദത്തിനു ഒരു എതിര്‍‌വാദം എന്ന നിലയിലല്ല. അഥവാ സൃഷ്ടിവാദം പരിണാമവാദത്തിനെതിരില്‍ ശാസ്ത്രീയമായ രൂപപ്പെടുത്തിയ വാദമോ സിദ്ധാന്തമോ അല്ല.

    മാത്രമല്ല സൃഷ്ടിപ്പ് ഒരു പ്രാപഞ്ചികപ്രതിഭാസം എന്ന രീതിയിലാണു പരിണാമവാദികള്‍ കാണുന്നത്, അതിനാല്‍ തന്നെ അതിന്നൊരു ശാസ്ത്രീയ അടിത്തറ ഉണ്ടായേ മതിയാകൂ. അതിന്നു പകരം ഒരു മറു ചോദ്യം ഒരു വാദത്തിനു കൊള്ളുമെങ്കിലും ഉത്തരമാകുന്നില്ല.

    ദൈവം സൃഷ്ടിച്ചതിന്റെ ശാസ്ത്രീയത ചോദിക്കുന്നത് ദൈവത്തെ അംഗീകരിച്ചതിനു ശേഷമല്ലെ ആകാനാകൂ. ഇല്ലാത്ത ദൈവം സൃഷ്ടിക്കുന്ന പ്രശ്നം വരുന്നില്ലല്ലോ-

    ReplyDelete
  121. ഇവിടെ പരിണാമവാദികള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നത് സ്വയം പരിഹാസ്യരാകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം. കാരണം സൃഷ്ടി നമ്മുടെ മുമ്പിലുണ്ട്. യഥാര്‍ത്ഥമായ സൃഷ്ടി ഉണ്ടാകുവാന്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്‍ അത് സ്വയം ഉണ്ടായതാകണം. അല്ലെങ്കില്‍ ഒരാള്‍ ഉണ്ടാക്കിയതാകണം. ഈ രണ്ട് സാധ്യതകള്‍ക്കപ്പുറം മറ്റൊന്നില്ല എന്നിരിക്കെ ഒരു സാധ്യത ശരിയല്ല എന്നിരിക്കെ എതിര്‍‌വാദത്തെ അംഗീകരിക്കേണ്ടി വരുന്നു.

    അങ്ങിനെ വരുമ്പോള്‍ സൃഷ്ടിവാദം തെറ്റാണെന്നു തെളിയിച്ചാല്‍ പരിണാമവാദം ശരിയാണെന്നു വരില്ലെ? ഇല്ല- കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. എന്നാല്‍ പരിണാമവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പരിണാമവാദികളെങ്കിലും വിശ്വസിക്കുന്നു. വാദിക്കുന്നു. അപ്പോള്‍ തങ്ങളുടെ വാദത്തിന്നാവശ്യമായ തെളിവുകള്‍ നിരത്തേണ്ടത് പരിണാമവാദികളാണ്. അങ്ങിനെ തെളിയിക്കുന്നതില്‍ പരാജയെപ്പെടുമ്പോള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയ തെളുവുകള്‍ ചോദിച്ച് രക്ഷപ്പെട്ടാല്‍ പരിണാമവാദം ശാസ്ത്രീയമാകില്ല.

    ദൈവത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് പൂര്‍ണ്ണമായും യുക്തിയുടെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനാല്‍ തന്നെ സൃഷ്ടി രഹസ്യങ്ങളും. ഇതൊരു വിശ്വാസിയുടെ അടിസ്ഥാന വിശ്വാസമെന്നിരിക്കെ സ്രഷ്ടി രഹസ്യം അഥവാ ശാസ്ത്രം നിങ്ങള്‍ക്കറിയാത്തതിനാല്‍ എല്ലാ വസ്തുക്കളും പരിണമിച്ചുണ്ടായതാണെന്ന് ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്ന് പറയുകയാണു ഇനി യുക്തിവാദികള്‍ക്കു നല്ലത്.

    പരിണാമവാദം രൂപപ്പെടുന്നത് തന്നെ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണു, അതല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. വിശ്വാസത്തിന്നെപ്പോഴും കേവലയുക്തിക്കപ്പുറമുള്ള ഒരു തലമുണ്ട്. എല്ലാ കാര്യങ്ങളും വിശദീകരണയോഗ്യമല്ല എന്നതാണു വിശ്വാസം തന്നെ. അങ്ങിനെയിരിക്കെ പരിണാമവാദത്തിന്റെ ശാസ്ത്രീയത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നു ഓടിയൊളിക്കാന്‍ പരിണാമവാദികള്‍ തര്‍ക്കശാസ്ത്രമെടുക്കരുത്.

    അതല്ല, സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടെ ഇനി പരിണാവാദം ചര്‍ച്ചെക്കെടുക്കാവൂ എന്നാനെങ്കില്‍ അനവധി വിശ്വാസത്തിലേക്ക് പരിണാമവാദ വിശ്വാസവും കടന്നു വരട്ടെ.

    ReplyDelete
  122. ഇവിടെ പരിണാമവാദികള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നത് സ്വയം പരിഹാസ്യരാകുകയാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണു സത്യം. കാരണം സൃഷ്ടി നമ്മുടെ മുമ്പിലുണ്ട്. യഥാര്‍ത്ഥമായ സൃഷ്ടി ഉണ്ടാകുവാന്‍ രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്‍ അത് സ്വയം ഉണ്ടായതാകണം. അല്ലെങ്കില്‍ ഒരാള്‍ ഉണ്ടാക്കിയതാകണം. ഈ രണ്ട് സാധ്യതകള്‍ക്കപ്പുറം മറ്റൊന്നില്ല എന്നിരിക്കെ ഒരു സാധ്യത ശരിയല്ല എന്നിരിക്കെ എതിര്‍‌വാദത്തെ അംഗീകരിക്കേണ്ടി വരുന്നു.

    അങ്ങിനെ വരുമ്പോള്‍ സൃഷ്ടിവാദം തെറ്റാണെന്നു തെളിയിച്ചാല്‍ പരിണാമവാദം ശരിയാണെന്നു വരില്ലെ? ഇല്ല- കാരണം സൃഷ്ടിവാദത്തിനടിസ്ഥാനമായ കാര്യങ്ങള്‍ പ്രാപഞ്ചികമല്ല. എന്നാല്‍ പരിണാമവാദത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണെന്ന് പരിണാമവാദികളെങ്കിലും വിശ്വസിക്കുന്നു. വാദിക്കുന്നു. അപ്പോള്‍ തങ്ങളുടെ വാദത്തിന്നാവശ്യമായ തെളിവുകള്‍ നിരത്തേണ്ടത് പരിണാമവാദികളാണ്. അങ്ങിനെ തെളിയിക്കുന്നതില്‍ പരാജയെപ്പെടുമ്പോള്‍ സൃഷ്ടിവാദത്തിനു ശാസ്ത്രീയ തെളുവുകള്‍ ചോദിച്ച് രക്ഷപ്പെട്ടാല്‍ പരിണാമവാദം ശാസ്ത്രീയമാകില്ല.

    ദൈവത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് പൂര്‍ണ്ണമായും യുക്തിയുടെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനാല്‍ തന്നെ സൃഷ്ടി രഹസ്യങ്ങളും. ഇതൊരു വിശ്വാസിയുടെ അടിസ്ഥാന വിശ്വാസമെന്നിരിക്കെ സ്രഷ്ടി രഹസ്യം അഥവാ ശാസ്ത്രം നിങ്ങള്‍ക്കറിയാത്തതിനാല്‍ എല്ലാ വസ്തുക്കളും പരിണമിച്ചുണ്ടായതാണെന്ന് ഞങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്ന് പറയുകയാണു ഇനി യുക്തിവാദികള്‍ക്കു നല്ലത്.

    പരിണാമവാദം രൂപപ്പെടുന്നത് തന്നെ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണു, അതല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. വിശ്വാസത്തിന്നെപ്പോഴും കേവലയുക്തിക്കപ്പുറമുള്ള ഒരു തലമുണ്ട്. എല്ലാ കാര്യങ്ങളും വിശദീകരണയോഗ്യമല്ല എന്നതാണു വിശ്വാസം തന്നെ. അങ്ങിനെയിരിക്കെ പരിണാമവാദത്തിന്റെ ശാസ്ത്രീയത ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നു ഓടിയൊളിക്കാന്‍ പരിണാമവാദികള്‍ തര്‍ക്കശാസ്ത്രമെടുക്കരുത്.

    അതല്ല, സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിച്ചിട്ടെ ഇനി പരിണാവാദം ചര്‍ച്ചെക്കെടുക്കാവൂ എന്നാനെങ്കില്‍ അനവധി വിശ്വാസത്തിലേക്ക് പരിണാമവാദ വിശ്വാസവും കടന്നു വരട്ടെ.

    ReplyDelete
  123. Mr. Husain, it is clear that you yourself comment under noushad,the stool spitter. May be the other stooler prakash also. It is the dirtiest thing you can doEverybody noticed when you appreciated the stool spitter noushad( ie yourself) and feel proud of cheering. Susheel is right: broom is required to sweep

    ReplyDelete
  124. This comment has been removed by the author.

    ReplyDelete
  125. പ്രിയപ്പെട്ട ഹുസൈന്‍,

    ഡാര്‍വിനെ സംബന്ധിക്കുന്ന എന്റെ ആദ്യ കമന്റില്‍ തെറ്റായതിനാല്‍ തള്ളിക്കളഞ്ഞുകൊണ്ടാണെല്ലോ ഞാന്‍ രണ്ടാമത്തെ കമന്റ് ഇട്ടത്. അതുകൊണ്ടു തന്നെ ആദ്യ കമന്റിലെ 'മതപൌരോഹിത്യത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് ഡാര്‍വിന്‍ "by the Creator"എന്നെഴുതിയതും' സ്വയം റദ്ദാവുകയല്ലേ. അതുകൊണ്ട് ആ വാദം ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിട്ടില്ലെന്നു സാരം.

    എന്റെ രണ്ടാമത്തെ കമന്റ് ഇന്‍ഫോര്‍മേറ്റീവ് ആണെന്നു സമ്മതിക്കുന്ന താങ്കള്‍ അതിന്റെ വെളിച്ചത്തില്‍

    1) യഥാര്‍ത്തില്‍ ഡാര്‍വിന്‍ മതവിശ്വാസിയോ അതോ ഭൌതികവാദിയോ കുറഞ്ഞപക്ഷം അജ്ഞേയവാദിയോ ?

    2) അജ്ഞേയവാദിയാണെന്നെങ്കിലും സമ്മതിക്കുമെങ്കില്‍ താങ്കളുടെ പോസ്റ്റിലെ "ഡാര്‍വിന്‍ വീണ്ടും ഡോക്കിന്‍സിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍തന്നെ ആദ്യത്തെ ജീവകണികയെയും പരിണാമത്തിനുവേണ്ട നിയമങ്ങളെയും ദൈവം സൃഷ്ടിച്ചു എന്ന വീക്ഷണം മനോഹരമാണെന്ന് 'ഒറിജിന്‍ ഓഫ് സ്പീഷിസി'ലെ അവസാനത്തെ ഖണ്ഡികയില്‍ എഴുതിയിട്ടുണ്ട്.(54) അതിലപ്പുറം ഒന്നും ഈ ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ലല്ലോ?" എന്ന വാദം തെറ്റാണെന്നു സമ്മതിക്കുമോ ?
    മേല്‍ ചോദ്യങ്ങള്‍ക്കുള്ള താങ്കളുടെ ഉത്തരമാണ് അറിയേണ്ടത്.

    ReplyDelete
  126. Hi dear Marappa,

    I am noushad here. I am not Hussain. Hussain himself proved his capacity to teach aethist bloggers a lesson. So no need for him to comment as I am doing. I myself is not standing for the types of comments I made here but I forced to made cuz of some aethists bloggers were trying to deviate debate which I was reading with a student's mentatlity. Also I hate the racism of some aethist bloggers.

    Mr. Hussain, I am really sorry for my comments if that cuz bad name in your blog. I stand for good and decent debate.

    By the way, just visit some aethist blogs, readers can see low lever tharkkashasthram and racsit communcal behavior of aethists there.

    Dear Nissahayaan and Appoottan, I appreciate you both and support you to challenge Mr. Hussain. As a student I respect both sides.

    Also about Hussain's appreciation, it was not for my words which usually aethists use (dirty), but Hussain agreed with me only for my some points which I made in a very decent way.

    Marappa, You either didnt read the debate and the comments made by Mr. Jabbar or you are closing your eyes. Anyway go and tell these type of comments in aethist blogs where you will find many of dirty comments from aethist side.

    We readers of this blog didnt want some peopole try to deviate discussion.

    Do you think I & Hussain are one? HaHa HaHa...

    ReplyDelete
  127. അക്വിനാസിന്റെ വാദങ്ങള്‍

    1. വസ്തുക്കള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു , ചലനം തുടങ്ങണമെങ്കില്‍ വസ്തുവിന് പുറത്തു നിന്ന് ഒരു കാരണം വേണം, ആദ്യത്തില്‍ ചലനമുണ്ടാകണമെങ്കില്‍ സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍ ഉണ്ടായിരിക്കണം ..
    2. ഒരു കാര്യം സംഭവിക്കണമെങ്കില്‍ അതിനൊരു കാരണം ഉണ്ടായിരിക്കും .അങ്ങനെ പിറകോട്ടു നോക്കുമ്പോള്‍ എല്ലാത്തിനും കാരണമായ കാരണം ഇല്ലാത്തതു ഉണ്ട്…
    3. ആദ്യത്തില്‍ രൂപമുള്ളതായി ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ട് , അതായത് എല്ലാം സൃഷ്ടിച്ചതിനു പിന്നില്‍ രൂപമില്ലാത്തത് എന്തോ ഒന്ന് ഉണ്ടായിരിക്കും.
    4. വസ്തുക്കള്‍ താരതമ്യം ചെയ്യുമ്പോള്‍ ഒന്നിന് മറ്റൊന്നിനേക്കാള്‍ ഗുണമുണ്ടെന്നു വരുന്നു. അങ്ങനെ ഓരോന്നിനെയും താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഗുണമുള്ള എന്തോ ഉണ്ടെന്നു വരുന്നു.
    5. എല്ലാ വസ്തുക്കളും ഓരോ ഫലതിലേയ്ക്കു ആണ് പ്രവര്‍ത്തിക്കുന്നത് . ചില വസ്തുക്കള്‍ക്ക് അതിലേക്കു നയിക്കുന്ന ബുദ്ധി ഉണ്ടായിരിക്കനമെന്നില്ല , അത് കൊണ്ട് തീര്‍ച്ചയായും അതിനു പിന്നില്‍ ബുദ്ധിയുള്ള ഒന്ന് പ്രവര്‍ത്തിച്ചിരിക്കും .

    ഇതാണ് അക്വിനസ്സിന്റെ വാദങ്ങള്‍ …

    1. Unmoved mover ഉണ്ടെങ്കില്‍ ആ ചലനം തുടങ്ങി വെച്ച ശേഷം അദ്ദേഹം എന്ത് ചെയ്യുകയായിരുന്നു ?

    പുറത്തു നിന്നും ഒരു എനര്‍ജി വേണമെന്ന് നിര്‍ബന്ധമുണ്ടോ , ഇന്റെര്‍ണല്‍ എനര്‍ജി പോരെ ? അതല്ലേ ഐന്‍സ്റീന്‍ പറഞ്ഞത് .
    2. എല്ലാത്തിനും കാരണമുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് ദൈവത്തിനു കാരണം ഇല്ലാത്തത് ?
    3. ആദിയില്‍ രൂപമില്ലാത്ത എന്തോ ഒന്നുണ്ടായിരുന്നെങ്കില്‍ , ഒന്നുമില്ലായിരുന്നു എന്ന് എങ്ങനെ പറയാനാകും ?
    4. ഈ വാദം സ്വയം നിര്‍വീര്യമാകുന്നതല്ലേ?..അതായത് സുഗന്ധവും നാറ്റവും , .മധുരവും കയ്പും , കരുണയും ക്രൂരതയും അതിന്‍റെ
    പാരമ്യതയില്‍ ഒരുസ്ഥലത്ത് ഒരുമിക്കുന്നതെങ്ങനെ ? …. ഈ ഒരൊറ്റ നിര്‍വ്വചനം തന്നെ മറ്റെല്ലാ വാദങ്ങളുടെയും കടയ്ക്കല്‍ കത്തി വെയ്ക്കാന്‍
    പര്യാപ്തമാണ്.
    5. അപ്പോള്‍ ആസൂത്രണം ചെയ്ത ഒന്നിനെ ആസൂത്രണം ചെയ്തത് എന്താണ് ….അപ്പോള്‍ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്കു ആസൂത്രണം
    ആവശ്യമാണെന്നും ആസൂത്രകനെ ആസൂത്രണം ചെയ്തതല്ലെന്നും പറയുന്നതിന്റെ മാനദണ്ഡം എന്താണ് ?

    ReplyDelete
  128. Dear Mr.Marpappa,

    You are absolutely wrong.I have only one ID N.M.Hussain.Do you know nothing other than these type of lies and speculations?

    ReplyDelete
  129. എല്ലാത്തിനും കാരണമുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് ദൈവത്തിനു കാരണം ഇല്ലാത്തത് ?

    ഇതിനു ഒരു തൃപ്തികരമായ ഉത്തരം ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
  130. പ്രിയ നിസ്സഹായന്,
    നന്ദി. താങ്കളുടെ പുതിയ നിലപാട് ഒരു തിരുത്താണെന്നു തോന്നിയില്ല. അതിനാലാണ് അങ്ങനെ എഴുതിയത്.
    () പില്‍ക്കാലത്ത് ഡാര്‍വിന് ദൈവവിശ്വാസം തന്നെ നഷ്ടപ്പെട്ടു എന്നാണ് ധാരണ.
    ( )ഡാര്‍വിന്‍ തന്റെ കൃതിയില്‍ എഴുതിയത് ചൂണ്ടിക്കാട്ടിയതാണ്. പില്‍ക്കാലത്ത് ദൈവവിശ്വാസം നഷ്ടപ്പെട്ടു എന്നതുകൊണ്ട് ഡാര്‍വിന്‍ അപ്രകാരം എഴുതിയത് ചൂണ്ടിക്കാട്ടുന്നതില്‍ അപാകതയില്ല. അതൊരു വാദം പോലുമല്ല. സാന്ദര്‍ഭീകമായി ഡാര്‍വിനും ഇങ്ങനെ അഭിപ്രായപ്പെട്ടതായി സൂചിപ്പിച്ചെന്നേയുള്ളൂ

    ReplyDelete
  131. പ്രിയ വിപിന്‍/ ദീപൂ,
    നന്ദി. നിങ്ങള്‍ക്ക് എന്റെ വാദങ്ങള്‍ മനസ്സിലായിട്ടില്ലെന്നു വ്യക്തമാണ്. ഒരിക്കല്‍ക്കൂടെ വായിച്ച് വാദങ്ങള്‍ മനസ്സിലാക്കിയ ശേഷം ചോദിക്കാം. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെ എന്നത് യുക്തിപരമായ ഒരു ദാര്‍ശനിക തത്ത്വമാണ്.

    ReplyDelete
  132. കാരണം എന്നത് ഭൌതിക നിയമം ആണല്ലോ! ഈ പ്രപഞ്ചത്തിലെ മാത്രം നിയമം..പ്രപഞ്ചത്തിന്റെ തുടക്കത്തിനു ശേഷം/അതോടൊപ്പം മാത്രമേ കാരണത്തിന് പ്രസക്തിയുള്ളൂ എങ്കില്‍ പ്രപഞ്ചം തുടങ്ങാന്‍ കാരണം വേണ്ടല്ലോ! അതിനപ്പുറത്ത് കാരണം അന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥം? അക്കാര്യം അറിയില്ല എന്ന് പറയുന്നതല്ലേ യുക്തി..

    ഇനി പ്രപഞ്ചത്തിനു ഒരു അവസാനമുണ്ടെങ്കില്‍(big crunch singularity) എവിടെയായിരിക്കും ദൈവത്തിന്റെ സ്ഥാനം?

    ReplyDelete
  133. >>>>പ്രപഞ്ചത്തില്‍ ഓരോ കാര്യത്തിനും കാരണമുണ്ടായേ തീരൂ. പ്രപഞ്ചത്തില്‍ ഏതൊന്ന് ചലിക്കണമെങ്കിലും മറ്റൊരു പുറംശക്തി ആവശ്യമാണ്.
    പുറത്തു നിന്നും ഒരു എനര്‍ജി വേണമെന്ന് നിര്‍ബന്ധമുണ്ടോ , ഇന്റെര്‍ണല്‍ എനര്‍ജി പോരെ ?


    >>>ശൂന്യത, സര്‍വവ്യാപി, സര്‍വശക്തന്‍, സാന്നിധ്യം എന്നിത്യാദി പദങ്ങളെ വ്യക്തമായി നിര്‍വചിച്ചാലേ ഇത്തരം വിശകലനങ്ങള്‍ അര്‍ഥവത്താകൂ. ഡോക്കിന്‍സിനെന്നല്ല, ലോകത്തെ സമുന്നതരായ ദാര്‍ശനികര്‍ക്കുപോലും സാധ്യമല്ലാത്ത കാര്യമാണിത്.....
    ഈ വാക്കുകള്‍ക്കെല്ലാം പൊതുവായ നിര്‍വ്വചനങ്ങള്‍ ഉണ്ടെന്നിരിക്കെ , ആ അര്‍ഥങ്ങളല്ല നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നു ..അപ്പോള്‍ പിന്നെ ഈ വാക്കുകള്‍ തന്നെ എന്തിനാണ് ഉപയോഗിച്ചത് ? വേറെ വല്ലതും ഉപയോഗിക്കാമായിരുന്നില്ലേ ?

    >>>മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല!
    പ്രോടോനിനെ പറ്റിയും ഇലക്ട്രോണിനെ പറ്റിയും ആരെങ്കിലും ഒരു ദിവസം പ്രത്യേക വെളിപാടുണ്ടായതല്ല ..അതൊക്കെ രതര്‍ ഫോര്‍ഡും തോമ്സനെയും മില്ലിക്കനെയും പോലുള്ളവര്‍ പരീക്ഷണങ്ങളിലൂടെ ഒരു നൂറു വര്‍ഷം മുന്‍പ് തെളിയിച്ചതാണ് ( ഇതൊക്കെ ഞാന്‍ സ്കൂള്‍ പുസ്തകങ്ങളില്‍ പഠിച്ചതാണ് !!!!)...എന്‍റെ ദൈവത്തെ ഉള്‍ക്കൊള്ളൂ എന്ന ആ കരച്ചില്‍ എന്തായാലും ഇഷ്ടപ്പെട്ടു ...

    >>>ബര്‍ട്രാന്റ് റസ്സല്‍ 'ടെലിസ്കോപ്പ്' എന്ന് ഇംഗ്ളീഷില്‍ ഉപയോഗിച്ച വാക്കാണ് മലയാളത്തിലാക്കിയപ്പോള്‍ 'മൈക്രോസ്കോപ്പാ'യത്. മൈക്രോസ്കോപ്പുകൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് ഗ്രന്ഥകാരന്‍ ആലോചിച്ചു കാണില്ല. തത്ത്വചിന്തയിലെ 'മൂര്‍ത്തം', 'അമൂര്‍ത്തം' എന്നിത്യാദി സാങ്കേതിക പദങ്ങള്‍മാത്രമല്ല സ്കൂള്‍ കുട്ടികള്‍ക്ക് പോലും സുപരിചിതമായ മൈക്രോസ്കോപ്പ്-ടെലിസ്കോപ്പുകള്‍പോലും ഗ്രന്ഥകാരന് പരസ്പരം മാറിപ്പോകുമെന്നര്‍ഥം!
    ഇന്ഗ്ലീഷിലടക്കം ഒന്‍പതു വിഷയങ്ങളില്‍ പി ജി ബിരുദം ഉള്ള ആള്‍ക്ക് ടെലസ്കോപ്പ് എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ലേ എന്ന് ചോദിക്കുന്ന താങ്കളുടെ ബുദ്ധിക്കു മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു !!.


    >>> വളരെ ലളിതമായ ഒരു സംശയം ചോദിക്കട്ടെ ....... അക്വിനസ്സിന്റെ നാലാമത്തെ വാദമനുസരിച്ച് ( argument from degree ) ..പരമമായ സുഗന്ധവും പരമമായ നാറ്റവും ..പരമമായ ശക്തിയും പരമമായ ദുര്‍ബലതയും ..പരമമായ ക്രൂരതയും പരമമായ കരുണയും ...പരമമായ മധുരവും പരമമായ കയ്പും ഒന്നാകുന്നതെങ്ങിനെ ?...മറുപടി പ്രതീക്ഷിക്കുന്നു ...

    ReplyDelete
  134. what surety or proof have you there is an infinite thing before big bang?

    ReplyDelete
  135. @ Babu Thiruthikkaattu

    "ആരംഭമില്ലെന്ന് ആരും വാദിച്ചിട്ടില്ലല്ലോ, ഇതുവരെ. യുക്തിവാദികളടക്കം. "

    ശരിയാണ് , പലരും ആരംഭം ഉണ്ടെന്നു തന്നെയാണ് വാദിക്കുന്നത് . അവരില്‍ യുക്തിവാദികളും ഉള്‍പ്പെടും .. പക്ഷെ വാസു പറയുന്നത് ആരംഭം ഇല്ലെന്നാണ് . അതെ സമയം 13 .7 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുംബായിരിക്കാം ബിഗ്‌ ബംഗ സംഭവിച്ചത് എന്ന നിഗമനത്തെ വാസു ചോദ്യം ചെയ്യുന്നില്ല .. വാസു പറയുന്നത് ഒരു ദയിനാമിക് ടൈം സ്കയില്‍ എന്ന പോസ്സിബിളിട്ടിയില്‍ നിന്നും കൊണ്ടാകണം കാലത്തെ വിലയിരുത്തേണ്ടത് എന്നത് കൊണ്ടാണ് . സ്ടാടിക് ടിമ സ്കയിലില്‍ ഇന്നു മെഷര്‍ ചെയ്യപ്പെടുന്ന സെകന്ദ് എന്ന ഏകകം ഉപയോഗിച്ചു അളന്നാല്‍ 13 .7 എന്ന സംഖ്യ ശരിയായ അളവ് തന്നെയാണ് . പസ്ഖെ സമയത്തിനെ റിലേറ്റിവിറ്റി കൂടെ കണക്കാക്കിയെ സമയത്തെ വിഷ്വലൈസ് ചെയ്യാന്‍ പാടുള്ളൂ എന്നതാണ് വാസുവിന്റെ നിഗമനം .. ഇത് വാസുവിന്റെ ഒരു ഹൈപോതെസിസ് ആണ് . അത് കൊണ്ടോ ഇന്നുള്ള പ്രപഞ്ചത്തിനു ആരംഭമില്ല എന്നുതന്നെ വാസു പറയുന്നു .. അതായത് , ഒരാള്‍ സമയത്തില്‍ പിറകോട്ടു സഞ്ചരിക്കുകയാനെങ്ങില്‍ എത്ര കാലം സഞ്ചരിച്ചാലും അവര്‍ സമയത്തിന്റെ തുടക്കത്തില്‍ എത്തിച്ചേരുക ഇല്ല തന്നെ .. :-)

    "അതിനാല്‍ പരിണാമ സിദ്ധാന്തത്തെ, ദൈവനിഷേധത്തിനായി ദുരുപയോഗം ചെയ്തതാണ് ഡാര്‍വിന്നടക്കമുള്ളവരുടെ ചരിത്രാബദ്ധങ്ങളിലൊന്ന്."

    അങ്ങനെ പറയുന്നത് പൂര്‍ണമായും ശരിയാണ് എന്ന് കരുതുന്നില്ല .. പരിണാമസിദ്ധാന്തം ദൈവത്തെ പൂര്‍ണമായി നിഷേധിച്ചുവോ..? ഇല്ലല്ലോ ..? ദൈവം ആണ് ശ്രുഷ്ടി നടത്തിയത് എന്നുള്ള പൂര്‍ണമായ ഉറപ്പിനെ ഒരു സാധ്യയായി മാത്രം മാറ്റുക ആയിരുന്നു പരിണാമ സിദ്ധാന്തം ചെയ്തത് .. ജീവന്റെ സൃഷ്ടിക്കും വൈവിധ്യത്തിനും മറ്റു പല സാധ്യതകളും ഉണ്ടെന്നു അത് ലോകത്തിനു കാണിച്ചു കൊടുത്തു .. പരിണാമസിദ്ധാന്തം ദൈവ സൃഷ്ടിയുടെ സാധ്യത ചോദ്യം ചെയ്യുക മത്രാംനു ചെയ്തത് . ശ്രുഷ്ടി നടത്താത്ത ഒരു ദൈവം ഉണ്ടായിരിക്കാനുള്ള സാധ്യത പരിണാമ സിദ്ധാന്തത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നില്ല തന്നെ . അത് കൊണ്ട് പരിണാമ സിദ്ധാന്തത്തില്‍ ദൈവ നിഷേധമായി ഒനും തന്നെ ഇല്ല.. :-)

    ReplyDelete
  136. This comment has been removed by the author.

    ReplyDelete
  137. പ്രിയപ്പെട്ട ഹുസൈന്‍ ,
    താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട് ...

    പ്രവാചകരെ , ഇവരോട് പറയുക ; രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചതെതൊരു ദൈവമാണോ , അവനെ നിഷേധിക്കുകയും ഇതരന്മാരെ അവന്നു തുല്യരായി കല്‍പ്പിക്കുകയുമാണോ നിങ്ങള്‍ ? അവനാകട്ടെ , സര്‍വ്വലോകങ്ങളുടെയും നാഥന്‍ ആകുന്നു . അവന്‍ ( ഭൂമിക്കു ഉണ്മ നല്‍കിയ ശേഷം ) അതില്‍ മീതെ നിന്ന് പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു . അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു . ചോദിക്കുന്നവര്‍ക്കൊക്കെയും ഓരോരുത്തരുടെയും ആവശ്യത്തിനും താല്പ്പര്യത്തിനും അനുസൃതമായ ആഹാര വിഭവങ്ങള്‍ അതിനകത്ത് ഒരുക്കി വെക്കുകയും ചെയ്തു . ഈ ജോലികളെല്ലാം നാല് നാളുകളിലായി നടന്നു . പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു . ആ ഘട്ടത്തില്‍ അത് കേവല ധൂമമായിരുന്നു . ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു , ഉണ്ടായി വരുവിന്‍ ; നിങ്ങള്‍ ഇച്ചിച്ചാലും ഇല്ലെങ്കിലും . ' അവ രണ്ടും പറഞ്ഞു; ഞങ്ങളിതാ ആജ്നാനുവര്ത്തികളായി വന്നിരിക്കുന്നു '. അപ്പോള്‍ അവന്‍ രണ്ടു നാളുകളായി സപ്ത വാനങ്ങള്‍ ഉണ്ടാക്കുകയും ഓരോ വാനത്തിനും അതിന്‍റെ നിയമങ്ങള്‍ ബോധനം നല്‍കുകയും ചെയ്തു . ( 41:9,10,11)

    ....... പ്രീ ഫാബ്രികെറ്റട്‌ ആയി മുകളില്‍ നിന്നും ഉറപ്പിച്ചതല്ല പര്‍വ്വതങ്ങള്‍ എന്ന് നമുക്കറിയാമല്ലോ ( പ്ലേറ്റ് ചലനങ്ങളെ കുറിച്ച് സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ടല്ലോ !!!) .ആകാശം സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ അത് ധൂമ രൂപത്തില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു ? ... ആ ധൂമം സൃഷ്ടിച്ചത് ആരാണെന്നു പറയുന്നുണ്ടോ ? ( ഇതിനെ കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക , എനിക്കതില്‍ വ്യക്തമായ ഗ്രാഹ്യം ഇല്ല ...ഉണ്ടെങ്കില്‍ ഏത് ഭാഗത്താണെന്ന് ദയവു ചെയ്തു പറയുക ) .... ബിഗ്‌ ബാന്ഗ് തിയറിയില്‍ താങ്കള്‍ വിശ്വസിക്കുന്ന സ്ഥിതിക്ക് രണ്ടു ദിവസം കൊണ്ടു പ്രപഞ്ചം സൃഷ്ടിച്ചു എന്ന വാദം വിശ്വസിക്കുന്നില്ല അല്ലെ ?

    ReplyDelete
  138. "ദൈവത്തെ 'തകര്‍ത്തുകളയാനാ'ണ് പരിണാമസിദ്ധാന്തം കണ്ടെത്തിയത്. ഇപ്പോള്‍ ചില ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു പരിണാമം തന്നെ ദൈവലീലയാണെന്ന്! ഇതിലപ്പുറമൊരു ദുര്യോഗം പരിണാമവാദികള്‍ക്ക് വരാനുണ്ടോ?"

    ശാസ്ത്രചരിത്രത്തില്‍ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് ദൈവത്തെ തകര്‍ത്തുകളയുക എന്ന ഉദ്ദേശത്തോടെയല്ല. മറിച്ച് കാലക്രമത്തില്‍ ശാസ്ത്രം സത്യങ്ങള്‍ അനാവരണം ചെയ്തതോടെ മതങ്ങളുടെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ തെറ്റാണെന്നു തെളിയുകയായിരുന്നു. അതോടെ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൈവസങ്കല്പങ്ങള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങി.(ഭൂമി ഉരുണ്ടതാണെന്നതു മുതല്‍ പരിണാമസിദ്ധാന്തവും ബിഗ്ബാങ്ങ് തിയറിവരെ നിരവധിയാണ് ശാസ്ത്രത്തിന്റെ ഇത്തരം കണ്ടെത്തലുകളോ ഹൈപ്പോതിസീസുകളോ.) പ്രകൃതി നിര്‍ദ്ധാരണവും പരിണാമസിദ്ധാന്തവും വന്നതോടെ ജീവജാലങ്ങളുടെ ഉത്ഭവത്തിനു പിന്നില്‍ മതങ്ങള്‍ പ്രചരിപ്പിക്കുന്ന സൃഷ്ടിവാദവും അതിലുള്ള ദൈവത്തിന്റെ പങ്കും അസ്ഥാനത്തായി. ദൈവത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ പരിണാമവാദം തള്ളിക്കളയാനുള്ള ന്യായം കാണാത്തതിനാലല്ലേ അത് അംഗീകരിക്കുകയും ഉത്തരവാദിത്വം ദൈവത്ത ഏല്പിക്കുകയും ചെയ്യുന്നത്. ഇവിടെ സൂത്രക്കാരായ മതങ്ങള്‍ വിശ്വാസികളായ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പരിണാമവാദത്തെ അംഗീകരിച്ചു കൊണ്ട്, പരിണാമവും ദൈവത്തിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ദുര്യോഗം ആരുടേതാണ് ? (വിശ്വാസികളായ ശാസ്ത്രജ്ഞര്‍ പരിണാമവാദത്തെ അംഗീകരിക്കുമ്പോഴും ഹുസൈന്‍ അംഗീകരിക്കുന്നില്ലെന്നതാണ് അത്ഭുതം. പക്ഷെ ആവശ്യമുള്ളിടത്ത് പരിണാമവാദവും, പ്രപഞ്ചോല്പത്തിക്കു തുടക്കം കുറിക്കുമെന്ന കാരണത്താല്‍ ബിഗ്ബാങ്ങിനെയും ഉദ്ധരിക്കുന്നുമുണ്ട് ഹുസൈന്‍ !)

    ചുരുക്കിപ്പറഞ്ഞാല്‍ :-
    1) ആദ്യം മതങ്ങളുടെ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന കണ്ടുപിടുത്തങ്ങളെ എതിര്‍ക്കുക
    2) പിന്നെ അത്തരം കണ്ടുപിടുത്തങ്ങള്‍ അംഗീകരിക്കേണ്ടിവരുമ്പോള്‍ അതും ദൈവത്തിന്റെ ലീലയായി ചിത്രീകരിക്കുക.
    ദുര്യോഗം ആരുടേതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ !!

    ReplyDelete
  139. "പരിണാമചിന്തക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയതില്‍ പ്രമുഖരായ ഡോബ്ഷാന്‍സ്കി, റൊണാള്‍ഡ് ഫിഷര്‍, ഹാല്‍ഡേയ്ന്‍ തുടങ്ങി പലരും പരിണാമം 'ദൈവലീല'യായി കണ്ടവരാണ്."

    ദൈവലീലയായി സമ്മതിച്ചാല്‍ പരിണാമവാദത്തെ ഹുസൈന്‍ അംഗീകരിക്കുമോ ? പരിണാമവാദം തെറ്റാണെന്നു വാദിക്കുകയാണെങ്കില്‍ അത് ദൈവലീലയാണെന്നു പറഞ്ഞാല്‍ പോലും അംഗീകരിക്കരുത്, പറയുന്നത് വിശ്വാസികളായ പ്രശസ്ത ശാസ്ത്രജ്ഞരാണെങ്കില്‍ പോലും!

    ReplyDelete
  140. jackrabbit said:
    >>>Why don't the cheer girls and boys (Subair, Naj, Noushad, അപ്പൊകലിപ്തോ,രവി മേനോന്,കാട്ടിപ്പരുത്തി) ask Hussain to do that instead of burping in every blog<<<

    യുക് തി(?) വാദിയാണെങ്കിലും മറ്റൊരു ഗ്രഹത്തിലേക്കും സ്വേഛാപരമായി പോകാൻ കഴിയാതെ, ബോധപൂർവ്വമല്ലാതെ, 'ഭൌതിക സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാൽ'തികച്ചും 'യാദൃശ്ചികമായി' ഭൂമിയെന്ന ഗ്രഹത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ആവാസ സ്ഥാനമായിരുന്ന ഗർഭപാത്രത്തിന്റെ ഉടമയെ cheer girl എന്നും (മൂർത്തമായ തെളിവ്!)അതിലേക്ക് ബീജം ദാനം ചെയ്തവനെ( എക വചന പ്രയോഗത്തിൽ ജാക്ക് റാബിറ്റിന് വിരോധമുണ്ടാകില്ലയെന്ന് വിശ്വസിക്കട്ടെ!)cheer boy എന്നും വിളിച്ചു ശീലിച്ചതിലൂടെയായിരിക്കാം, ഡോക്കിൻസ് നിരൂപണ ബ്ളോഗ് വായനക്കാരേയും സ്വന്തം മാതാപിതാക്കളെ പോലെ 'ബഹുമാനപൂർ വ്വം'അഭിസംബോധന ചെയ്തു കളയാം എന്ന് ജാക്ക് തീരുമാനിച്ചിട്ടുണ്ടാവുക. അവശേഷിക്കുന്ന സന്ദേഹമിതാണ്; പരിണാമവും പ്രകൃതി നിർ ദ്ധാരണവും ജാക്കിൽ നിന്നും ജാക്കിനേയും റാബ്ബിറ്റിൽ നിന്നും റാബ്ബിറ്റിനേയും പ്രത്യുല്പ്പാദിപ്പിക്കുന്ന ജൈവ സ്വഭാവത്തെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. ജാക്കും റാബ്ബിറ്റുമല്ലാത്ത രണ്ടും കെട്ട ഒരു ജാക്ക് റാബിറ്റ് ഘട്ടത്തെയൊ തുടർച്ചയെയൊ കുറിച്ച് Descent of Man എഴുതിയ ഡാർ വിന് പോലും വെളിപ്പെടുത്തുവാൻ കഴിയാതിരുന്നതെന്ത് കൊണ്ട്? അതോ, 'പ്രകൃതി വിരുദ്ധ' സമസ്യകളെ ഗൌരവ പരിശോധനാവിഷയമാക്കാതെ ഡാർ വിനും അവഗണിച്ചതാകുമോ?

    ReplyDelete
  141. പ്രിയ ദീപു,
    (1) കാരണം എന്നത് ഭൌതിക നിയമം ആണ് എന്നതിന് ആത്മീയനിയമം അല്ലെന്നോ ആകരുതെന്നോ അര്‍ത്ഥമില്ലല്ലോ. അതിനാല്‍ പ്രപഞ്ചത്തിലെ മാത്രം നിയമം എന്നും കരുതുന്നതില്‍ അര്‍ത്ഥമില്ല.
    (2)ആരംഭമുള്ളതിന് കാരണമാവശ്യമാണെന്ന് എന്റെ യുക്തിക്ക് തോന്നുന്നു. ദീപുവിന് അങ്ങനെ തോന്നുന്നില്ലെങ്കില്‍ എനിക്ക് യാതൊരു വിരോധവുമില്ല!
    (3) പ്രപഞ്ചത്തിന്റെ അന്ത്യത്തില്‍ സ്രഷ്ടാവായ ദൈവം എന്തു ചെയ്യുമെന്ന വാകുലതയിലാണോ ദീപൂ?

    ReplyDelete
  142. പ്രിയ വിപിന്‍,
    (1) ഒരു സിസ്റ്റവും സ്വയം പര്യാപ്തമല്ലെന്ന് താപഗതികനിയമം സമര്‍ത്ഥിക്കുന്നു. അതിനാല്‍ ഇന്റേണല്‍ എനര്‍ജി മതിയാകില്ല
    (2) സ്പീഷീസ് എന്ന പദത്തെ നിര്‍വചിച്ചിട്ടുണ്ടെങ്കിലും അതിനു പരിമിതിയുണ്ടെന്ന് ജീവശാസ്ത്രജ്ഞന്മാര്‍ക്കറിയാം. മനുഷ്യന്റെ ഈ പരിമിത് ഭൌതികാതീത കാര്യങ്ങളെ നിര്‍വചിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നകരമാവും എന്നാണു ചൂണ്ടിക്കാട്ടിയത്.
    (3) വെളിപാടാണെങ്കിലും അതിന്റെ പശ്ചാത്തലവും ഉള്ളടക്കവും യുക്തിപരമാണെങ്കില്‍ സ്വീകാര്യമാണ്. 'എന്റെ ദൈവ'ത്തെ ഉള്‍ക്കൊള്ളാനല്ല 'പ്രപഞ്ച സ്രഷ്ടാവി'നെ മനസ്സിലാക്കാനാണ് ഞാനിതൊക്കെയും എഴുതിയത്.

    (4യുക്തിഭദ്രമായും ശാസ്ത്രീയമായും അവതരിപ്പിക്കുന്നത് 'കരച്ചി'ലായാണ് താങ്കള്‍ക്കു് അനുഭവപ്പെടുന്നതെങ്കില്‍ താങ്കളുടെ യുക്തിബോധത്തിന് എന്തോ തകരാറുണ്ടെന്നല്ലേ അര്‍ത്ഥം?
    (5)മൂര്‍ത്തം, അമൂര്‍ത്തം, ടെലിസ്കോപ്പ്, മൈക്രോസ്കോപ്പ് -ഇവ മാറിപ്പോയി എന്നതു സത്യം തന്നെയല്ലേ? ഒന്‍പതു വിഷയങ്ങളില്‍ പി .ജിയുള്ളയാള്‍ക്ക് ഇവ പരസ്പരം മാറിപ്പോയാല്‍ ,വിപിന്‍ എന്റെ ബുദ്ധിക്ക് മുന്നില്‍ ശിരസ്സ് നമിച്ചിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
    (6)അക്വിനാസ് ദുര്‍ഗുണങ്ങളെ സ്ഥായീഗുണങ്ങളായി കണക്കാക്കിയിട്ടില്ലെന്നു് വ്യക്തമായി എഴുതിയത് ഒരിക്കല്‍ക്കൂടി വായിക്കൂ.
    (7) ഡോക്കിന്‍സ് വിമര്‍ശനമാണ് ഈ ബ്ലോഗിലെ വിഷയം. വിശുദ്ധ ഖുര്‍ ആന്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗിലേക്ക് ചോദ്യം അയക്കാം.
    (8)ബിഗ് ബാങ്ങിന് രണ്ടു ദിവസം ആവശ്യമില്ല സുഹൃത്തേ.

    ReplyDelete
  143. ആരെങ്കിലും ടെലസ്ക്കോപ്പിനു പകരം മൈക്രോസ്ക്കോപ്പ് എന്നു പ്രയോഗിക്കുന്നതരത്തില്‍ വരുന്ന നോട്ടപ്പിശകുകളെ അല്ലെങ്കില്‍ അക്ഷരത്തെറ്റ്, വ്യാകരണപ്പിശകുകള്‍ ഇവയെയൊക്കെ ആയുധമാക്കി ഒരാളുടെ ആശയാവിഷ്ക്കാരപ്രാപ്തിയെ പരിഹസിക്കുന്നത് സാധാരണയായി ഇത്തരം വിഷയങ്ങളില്‍ ഉത്തരമുട്ടുന്നവരാണ് എന്നത് മനഃശ്ശാസ്ത്രപരമായ സത്യമാണ്. അതൊക്കെ ഒഴിവാക്കുന്നതല്ലേ ചര്‍ച്ച നയിക്കാനും നേരിടാനുമുള്ള പ്രാപ്തി.ഇന്നത്തെക്കാലത്ത് അതൊക്കെ സാഹിത്യ ചര്‍ച്ചകളില്‍ പോലും കാര്യമാക്കാറുണ്ടോ എന്നു സംശയിക്കണം.!

    ReplyDelete
  144. പ്രിയ നിസ്സഹായന്‍,

    കമന്റിനു നന്ദി.
    (1)"എനിക്ക് രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിവര്‍ഗങ്ങള്‍ പ്രത്യേകം സൃഷ്ടിക്കപ്പെട്ടതല്ല എന്നു തെളിയിക്കുകയായിരുന്നു ഒന്ന് "എന്ന് ഡാര്‍വിന്‍ തന്നെ എഴുതിയിട്ടുണ്ട്. ഡാര്‍വിന്റെ മുന്‍ധാരണ തന്നെയാണ് ഇതില്‍ നിന്നു തെളിയുന്നത്. കോളനിവാഴ്ച്ചക്കാരുടെ ജീവശാസ്ത്രാടിത്തറയായിരുന്നു സോഷ്യല്‍ ഡാര്‍വിനിസം. അതുകൊണ്ടു കൂടിയാണ് ഡാര്‍വിനിസം ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്. പ്രകൃതി സത്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രമാണ് ശാസ്ത്രം എന്ന മട്ടിലുള്ള ധാരണ അബദ്ധമാണെന്ന് ദശകങ്ങള്‍ക്കു മുന്‍പേ തെളിയിക്കപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ അറിയാന്‍ ശാസ്ത്രത്തിന്റെ രാഷ്ട്രീയം പ്രതിപാദിക്കുന്ന കൃതികള്‍(സൃഷ്ടിവാദികളുടേതല്ല കേട്ടോ) വായിക്കുന്നതു നന്ന്.

    (2) വിശ്വാസികളായ ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നതിന് ഞാന്‍ സമാധാനം പറയണമോ? എന്തുകൊണ്ട് ഡാര്‍വിനിസം അശാസ്ത്രീയമാണെന്ന് മൂന്നു കൃതികളിലായി ഞാന്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതിലെന്തെങ്കിലും തകരാറുണ്ടെങ്കില്‍ നിസ്സഹായനു ചൂണ്ടിക്കാട്ടാം.

    (3) വിശ്വാസികളായ ശാസ്ത്രജ്ഞര്‍ പരിണാമം സ്വീകരിച്ചത് പഴയ കഥയാണ്. ഇന്ന് നിരീശ്വരവാദികളായ ശാസ്ത്രജ്ഞര്‍ പരിണാമത്തിലൂടെ ദൈവത്തിലെത്തിയതിനെക്കുറിച്ചാണ് ഞാന്‍ വിവരിക്കുന്നത്. (വരും പോസ്റ്റുകളില്‍ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്). നിരീശ്വരവാദികളായിരുന്ന ഇവര്‍ പരിണാമത്തിലൂടെ ദൈവത്തിലെത്തിയത് നിരീശ്വരവാദികളുടെ ദുര്യോഗമല്ലാതെ മറ്റാരുടെ ദുര്യോഗമാണ് നിസ്സഹായാ?

    (4) ഡാര്‍വിനിസം അശാസ്ത്രീയമാണെന്ന് വ്യക്തമായും സമര്‍ത്ഥിച്ചിട്ടുള്ള എനിക്ക് മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ പ്രശ്നമല്ല. ഒരു ശാസ്ത്രജ്ഞന് ഒരു പ്രത്യേക വിഷയത്തില്‍ ഇങ്ങനെ അഭിപ്രായമുണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാല്‍ അതു താങ്കള്‍ സ്വീകരിക്കുമോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ നിലപാട് സയുക്തികം സമര്‍ത്ഥിച്ചിരിക്കേ, വിശേഷിച്ചും. വിശ്വാസികളായാലും അവിശ്വാസികളായാലും വിവിധ വീക്ഷണങ്ങളെ വിലയിരുത്താന്‍ കഴിവുള്ള ഞാന്‍ അതിലേതെങ്കിലും വിഴുങ്ങേണ്ട് ആവശ്യമുണ്ടെന്ന് നിസ്സഹായനു തോന്നുന്നുണ്ടോ?

    ReplyDelete
  145. No response from Mr. Hussein. So let these comments be here.

    >>>>>Big Bang theory is a scientific theory .<<<<<

    Dear Mr. Hussein,

    Could you please explain the testability of this and how this was tested.

    ReplyDelete
  146. >>>>>Popper never used Darwinism and Natural Selection as if they were thesame.That is your misunderstanding. If natural selection is refuted ,there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted . .<<<<<

    Dear Mr. Hussein,

    So you know that, If natural selection is refuted ,there remains no mechanism for Darwinian theory to explain the origin of species and thus Darwinism is refuted

    You stated that if natural selection is refuted, automatically Darwinism is refuted. I do not have any issue with this.

    If you are not an idiot with distorted understanding capacity, will you be sensible enough to explain these words of Popper?

    “In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”

    Do you have anything called cognitive capacity Mr. Hussein? Which is being referred to here? Is it not theory of Natural selection, which you boast as a sound scientific theory?

    Popper talks about only natural selection. You copied these words several time to prove that Popper refuted Darwinism.

    People with basic cognitive capacity will understand that theory of natural selection is being referred to as refuted here. But since you do not have that capacity, you do not get the basic point Popper discusses. Really shameful. Is it not?

    ReplyDelete
  147. >>>>>You can make a justifiable jugement after reading my books on Darwinism or just telephone Mr.C.Ravi Chandran, the author of ‘Naastikanaya Daivam’. He knows very well how much I had studied Darwinism.. .<<<<<

    Dear Mr. Hussein,

    I asked you to define these terms.

    A person who has studied this for 25 years will be able to define these very very easily. That is what people with cognitive capacity can understand.

    You seem to give answer to every question raised here. But run away from this basic question lime a coward. Really really shameful Mr. Hussein.

    ReplyDelete
  148. >>>>>You can n’t understand my words unless you study Darwinism deeply. Natural selection is a fact. But it is not capable of originating species as Darwin speculated. It is a mechanism for maintaining species in stability within the genetic boundaries..<<<<<

    Dear Mr. Hussein,

    This is really smashing. This assertion amply proves that you do not have the basic idea about natural selection.

    Any way at least you agree that an organism is able to select something naturally, not by any divine intervention. This could be regarded as a beginning.

    What is being selected naturally Mr. Hussein? Could you please give an example?

    ReplyDelete
  149. >>>>>Even in a discussion of the biological difference between man and animal, you are more eager to denounce Prophet Muhammed than a biological investigation.This is nothing but fascism and racism not rationalism or atheism...<<<<<

    Dear Mr. Hussein,

    Another smashing point. You get offended when I mentioned Mohammed. And lose control and shower all the terms you know in retaliation. When a vice chancellor said that human and animal behaviors are similar, you dissected him and abused him with a barrage of crap questions. And your prophet also mentioned about similarity between man and monkeys. But for obvious reasons you cannot ask similar crap questions to Mohammed. I was pricking on that double standard, Mr. Hussein. I know you get offended by that. But I am helpless.

    You are free to discuss biological difference between animals and human. But others do have the freedom to discuss biological similarity between animals and human beings. The vice chancellor did only that. And your holy prophet did speak about one such similarity. That is identifying a monkey who did commit adultery? Just like there are differences, there are a lot of similarities. Because of your distorted vision and understanding and cognitive capacity, you deliberately do not see and recognize those similarities. This is because you want to prove evolution is wrong.
    This has nothing to do with rationalism or atheism. I pointed out the issue of monkeys and Mohamed to prove that at least your prophet believed that monkeys had one ability seen in human beings. But you are totally helpless to question Mohammed.

    ReplyDelete
  150. >>>>>I never defined communism or rationalism but only corrected your poor notions about them..<<<<<

    Dear Mr. Hussein,

    Oh really. So why don’t you correct my notions about Darwinism, Evolution and Natural Selection by stating the correct meaning of these terms?

    ReplyDelete
  151. 1. Question : മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത സാന്നിധ്യമോ സാധ്യതയോ മാത്രമായ ഇലക്ട്രോണും പ്രോട്ടോണും വാരിവലിച്ച് അകത്താക്കുന്ന നിരീശ്വരവാദികള്‍ക്ക് പ്രാപഞ്ചികാസൂത്രണത്തിന്റെ വിശദീകരണമായ ദൈവത്തെമാത്രം ഉള്‍ക്കൊള്ളാനാവില്ല!
    പ്രോടോനിനെ പറ്റിയും ഇലക്ട്രോണിനെ പറ്റിയും ആരെങ്കിലും ഒരു ദിവസം പ്രത്യേക വെളിപാടുണ്ടായതല്ല ..അതൊക്കെ രതര്‍ ഫോര്‍ഡും തോമ്സനെയും മില്ലിക്കനെയും പോലുള്ളവര്‍ പരീക്ഷണങ്ങളിലൂടെ ഒരു നൂറു വര്‍ഷം മുന്‍പ് തെളിയിച്ചതാണ് ( ഇതൊക്കെ ഞാന്‍ സ്കൂള്‍ പുസ്തകങ്ങളില്‍ പഠിച്ചതാണ് !!!!)...എന്‍റെ ദൈവത്തെ ഉള്‍ക്കൊള്ളൂ എന്ന ആ കരച്ചില്‍ എന്തായാലും ഇഷ്ടപ്പെട്ടു ...
    Answer : വെളിപാടാണെങ്കിലും അതിന്റെ പശ്ചാത്തലവും ഉള്ളടക്കവും യുക്തിപരമാണെങ്കില്‍ സ്വീകാര്യമാണ്. 'എന്റെ ദൈവ'ത്തെ ഉള്‍ക്കൊള്ളാനല്ല 'പ്രപഞ്ച സ്രഷ്ടാവി'നെ മനസ്സിലാക്കാനാണ് ഞാനിതൊക്കെയും എഴുതിയത്.
    -----ഒരു നൂറു വര്‍ഷം മുന്‍പ് പരീക്ഷണങ്ങളിലൂടെ വ്യക്തമായി തെളിയിച്ച കാര്യങ്ങള്‍ക്ക് "മനുഷ്യയുക്തിക്ക് നിര്‍വചിക്കാനാവാത്ത" എന്ന വിശേഷണം എന്ത് കൊണ്ടാണ് താങ്കള്‍ നല്‍കിയതെന്ന് മനസ്സിലായില്ല !!!

    2. Question : പരമമായ സുഗന്ധവും പരമമായ നാറ്റവും ..പരമമായ ശക്തിയും പരമമായ ദുര്‍ബലതയും ..പരമമായ ക്രൂരതയും പരമമായ കരുണയും ...പരമമായ മധുരവും പരമമായ കയ്പും ഒന്നാകുന്നതെങ്ങിനെ ?..
    Answer : അക്വിനാസ് ദുര്‍ഗുണങ്ങളെ സ്ഥായീഗുണങ്ങളായി കണക്കാക്കിയിട്ടില്ലെന്നു് വ്യക്തമായി എഴുതിയത് ഒരിക്കല്‍ക്കൂടി വായിക്കൂ.
    -------- പരമമായ സുഗന്ധവും പരമമായ നാറ്റവും ..പരമമായ ശക്തിയും പരമമായ ദുര്‍ബലതയും ..പരമമായ ക്രൂരതയും പരമമായ കരുണയും ...പരമമായ മധുരവും പരമമായ കയ്പും , ഉപ്പും പുളിയും ..എരിവും ..നെഗടീവ് പോസിടീവ് ചാര്‍ജുകള്‍ , ..പരാമാഗ്നെടിസം ഫെറോമാഗ്നടിസം ---ഇവയില്‍ ദുര്‍ഗുണവും സദ്‌ഗുണവും ഏതൊക്കെയാണെന്നാണ് അക്വിനാസ് പറഞ്ഞിട്ടുള്ളത് ?

    >>>>>ഡോക്കിന്‍സ് വിമര്‍ശനമാണ് ഈ ബ്ലോഗിലെ വിഷയം. വിശുദ്ധ ഖുര്‍ ആന്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗിലേക്ക് ചോദ്യം അയക്കാം !!!!!!
    ---- തീര്‍ച്ചയായും .... ഞാന്‍ ചോദിച്ച ആ സംശയങ്ങള്‍ക്ക് ഇവിടെ മറുപടി പറയാന്‍ താങ്കള്‍ക്കു കഴിയില്ല എന്ന് എനിക്ക് നന്നായറിയാമായിരുന്നു .......അപ്പോള്‍ നമുക്ക് ഡോക്കിന്‍സ്‌ വിമര്‍ശനതിലെയ്ക്ക്‌ തന്നെ വരാം ....
    ------.മക്കാരു ദ്വീപിലെ പരീക്ഷണത്തെക്കുറിച്ചും റിച്ചാഡ് ലെന്‍സ്കിയുടെ " ഇ കോളി" പരീക്ഷണതെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട് ..
    ------ജീവിച്ചിരിക്കുന്ന ഫോസ്സിലുകലായ ലിന്ഗ്വില , ഹോര്‍സ് ഷൂ ക്രാബ് , സീലാകാന്ത് എന്നിവയെ കുറിച്ച് താങ്കള്‍ക്കു എന്താണ് പറയാനുള്ളത് ?

    ReplyDelete
  152. Dear Mr.Kaalidaasan,

    (1)You can consult standard texts on Big Bang for its scientific merit.

    (2) Your words : “Popper talks about only natural selection. You copied these words several time to prove that Popper refuted Darwinism”.
    Again your words :”You stated that if natural selection is refuted, automatically Darwinism is refuted. I do not have any issue with this.”

    Then , what is the issue? Only your cognitive deficiency.

    “If you are not an idiot with distorted understanding capacity, will you be sensible enough to” understand your own words?

    (3) Your quotaion and comment:

    “In its most daring and sweeping form, the theory of natural selection would assert that all organisms, and especially all those highly complex organs whose existence might be interpreted as evidence of design and, in addition, all forms of animal behavior, have evolved as the result of natural selection; that is, as the result of chance-like inheritable variations, of which the useless ones are weeded out, so that only the useful ones remain. If formulated in this sweeping way, the theory is not only refutable, but actually refuted.”

    Do you have anything called cognitive capacity Mr. Hussein? Which is being referred to here? Is it not theory of Natural selection, which you boast as a sound scientific theory?”

    Popper talks about Darwinian concept of Natural Selection which is refuted.But my concept of Natural Selection is entirely different and it is not refuted.

    Continued ...

    ReplyDelete
  153. (4)Your words :

    “ People with basic cognitive capacity will understand that theory of natural selection is being referred to as refuted here. But since you do not have that capacity, you do not get the basic point Popper discusses. Really shameful. Is it not?”
    It is your cognition deficiency to differentiate my concept with of Darwin that really matters.

    (5) Your words : “I asked you to define these terms.

    A person who has studied this for 25 years will be able to define these very very easily. That is what people with cognitive capacity can understand”.
    It is the responsibility of evolutionary theoreticians to define these evolutionary terms , not the responsibility of its critics.
    Again your words : “You seem to give answer to every question raised here. But run away from this basic question lime a coward. Really really shameful Mr. Hussein”.
    Can you see any sensible atheist who are wandering and wandering after a believer to get a definition for ‘God’ and ‘Religion’ ?
    You say this is “a basic question” but it is a basic question to be answered by its proponents not the opponents.
    (6) Your words: “There are human beings with even lower intelligence than some animals. Examples are aplenty. But your distorted understanding fails to recognize that.”

    Now I seem to understand it with your example!

    Continued...

    ReplyDelete
  154. (7) “You can’t understand my words unless you study Darwinism deeply. Natural selection is a fact. But it is not capable of originating species as Darwin speculated. It is a mechanism for maintaining species in stability within the genetic boundaries”. Quoting these words, you commented as follows:

    “Dear Mr. Hussein,

    This is really smashing. This assertion amply proves that you do not have the basic idea about natural selection”.
    Mr. Kaalidasan, this is my definition of Natural Selection not Darwin’s concept of natural selection.If you find any flaw in my definition, let me know.
    Again your words:

    “Any way at least you agree that an organism is able to select something naturally, not by any divine intervention. This could be regarded as a beginning.”

    You are a homo ignoramus concerning divine intervention. It is a simple fact that natural selection is a part of the system of creation .

    (8) Your words : “What is being selected naturally Mr. Hussein? Could you please give an example?”
    Drug resistant bacteria.

    (9) Your words : “You get offended when I mentioned Mohammed. And lose control and shower all the terms you know in retaliation”
    It is you who lost control in reading my apt explanation and it is only because you became nervous that you denounced Prophet Mohammed.

    I had only used ‘all the terms I know’ , racist and fascist. I do not know the special vocabulary that you are spontaneously capable of like “pig”, “crap” etc.

    Continued ...

    ReplyDelete
  155. (10) Your words : “You are free to discuss biological difference between animals and human. But others do have the freedom to discuss biological similarity between animals and human beings. The vice chancellor did only that”.
    You are absolutely wrong.Vice Chancellor did not talk about the similarity but denied all dissimilarities that was an evolutionary delusion and a blunder.

    He used his freedom and I used my freedom. Then what is the problem with you?

    (11) Your words : “Just like there are differences, there are a lot of similarities. Because of your distorted vision and understanding and cognitive capacity, you deliberately do not see and recognize those similarities”.

    OK. Acoording to your perception, there may be a lot of similarities between you and a monkey( ofcourse! ) . But in my view it is the dissimilarities that matter. Now, ape researchers are emphasising dissimilarities. If you feel similarities between you and monkey is more vital than dissimilarities , I have no objection!


    (12) Your words : “This has nothing to do with rationalism or atheism”

    Absolutely wrong. It were rationalists and atheists who denied the cardinal difference between man and animals.

    Continued ...

    ReplyDelete
  156. (13) Your words : “There are a lot of evidences and observations which supports evolution by natural selection. But still there are gaps and several unanswered questions. And science is searching for answers. Based on that search by modern science, which you shun like a pig, you have got some half cooked misunderstanding and shamelessly boast it as conclusion”.

    There is not a single evidence that supports Darwinism. You are very often pumping futile and blunderous comments..I have written three scholarly books on evolution. Let readers decide who would be more capable to reach a scientific conclusion.

    (14) Your words : “… you shun like a pig, you have got some half cooked misunderstanding and shamelessly boast it as conclusion’.

    A scholar need not scavenge like a pig but you had no other way! Remember that you are very specially obsessed with the word ‘crap’ !

    (15) Your words : “They will be more than happy to give a definition. But you are afraid to say that. That is the difference between a real expert and a fraud”.
    “I know that evolution is already defined by authorities and many people have studied that as well. Since you do not have the guts to state your definition, it is pretty obvious that you have not studied that evolution, but a concocted and half cooked crap you call evolution. That is another indication that you are a fraud”.

    A genuine critic of evolution theory would not try to propose definitions for evolutionary terms but a fraud evolutionist would hard work to define ‘creationism’ and ‘divine intervention’ relentlessly ! “That is the difference between a real expert and a fraud”.

    (16) Your words : “Dear Mr. Hussein,

    Oh really. So why don’t you correct my notions about Darwinism, Evolution and Natural Selection by stating the correct meaning of these terms?”

    I have already done it in my three books.There is no need to repeat it.It is you who failed to understand that.

    End.

    ReplyDelete
  157. പ്രിയപ്പെട്ട ഹുസൈന്‍ ,

    എന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല .!

    >>>>>>അക്വിനാസ് ദുര്‍ഗുണങ്ങളെ സ്ഥായീഗുണങ്ങളായി കണക്കാക്കിയിട്ടില്ലെന്നു് വ്യക്തമായി എഴുതിയത് ഒരിക്കല്‍ക്കൂടി വായിക്കൂ.

    -------- പരമമായ സുഗന്ധവും പരമമായ നാറ്റവും ..പരമമായ ശക്തിയും പരമമായ ദുര്‍ബലതയും ..പരമമായ ക്രൂരതയും പരമമായ കരുണയും ...പരമമായ മധുരവും പരമമായ കയ്പും , ഉപ്പും പുളിയും ..എരിവും ..നെഗടീവ് പോസിടീവ് ചാര്‍ജുകള്‍ , ..പരാമാഗ്നെടിസം ഫെറോമാഗ്നടിസം ---ഇവയില്‍ ദുര്‍ഗുണവും സദ്‌ഗുണവും ഏതൊക്കെയാണെന്നാണ് അക്വിനാസ് പറഞ്ഞിട്ടുള്ളത് ?

    >>>>>ഡോക്കിന്‍സ് വിമര്‍ശനമാണ് ഈ ബ്ലോഗിലെ വിഷയം. വിശുദ്ധ ഖുര്‍ ആന്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗിലേക്ക് ചോദ്യം അയക്കാം !!!!!!

    ---- തീര്‍ച്ചയായും .... ഞാന്‍ ചോദിച്ച ആ സംശയങ്ങള്‍ക്ക് ഇവിടെ മറുപടി പറയാന്‍ താങ്കള്‍ക്കു കഴിയില്ല എന്ന് എനിക്ക് നന്നായറിയാമായിരുന്നു .......അപ്പോള്‍ നമുക്ക് ഡോക്കിന്‍സ്‌ വിമര്‍ശനതിലെയ്ക്ക്‌ തന്നെ വരാം ....

    ------.മക്കാരു ദ്വീപിലെ പരീക്ഷണത്തെക്കുറിച്ചും റിച്ചാഡ് ലെന്‍സ്കിയുടെ " ഇ കോളി" പരീക്ഷണതെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട് ..

    ------ജീവിച്ചിരിക്കുന്ന ഫോസ്സിലുകലായ ലിന്ഗ്വില , ഹോര്‍സ് ഷൂ ക്രാബ് , സീലാകാന്ത് എന്നിവയെ കുറിച്ച് താങ്കള്‍ക്കു എന്താണ് പറയാനുള്ളത് ?

    ReplyDelete
  158. Kaali,
    Stop writing cheque without adequate fund in bank.

    ReplyDelete
  159. "കാരണം എന്നത് ഭൌതിക നിയമം ആണ് എന്നതിന് ആത്മീയനിയമം അല്ലെന്നോ ആകരുതെന്നോ അര്‍ത്ഥമില്ലല്ലോ. അതിനാല്‍ പ്രപഞ്ചത്തിലെ മാത്രം നിയമം എന്നും കരുതുന്നതില്‍ അര്‍ത്ഥമില്ല""

    കാരണം എങ്ങനെ ആത്മീയനിയമം ആകും എന്ന് ഒന്ന് വിശദീകരിച്ചു തന്നാല്‍ ഉപകാരമായിരുന്നു. അതിനു പ്രപഞ്ചത്തിനു പുറത്തും നിലനില്‍പ്പുണ്ട് എന്ന് എങ്ങനെ തങ്ങള്‍ക്കു മനസിലായി?

    ""ആരംഭമുള്ളതിന് കാരണമാവശ്യമാണെന്ന് എന്റെ യുക്തിക്ക് തോന്നുന്നു. ദീപുവിന് അങ്ങനെ ""

    ബിഗ്‌ ബാംഗിന്റെ ഉല്പന്നമല്ലേ സാര്‍ കാരണം എന്നത് തന്നെ? സമയം സ്ഥലം ദ്രവ്യം ഊര്‍ജ്ജം തല്‍ഫലമായി കാരണം. ഇതിന്റെയെല്ലാം പ്രവര്ത്തനഫലമായുണ്ടായ മനുഷ്യനും അവന്റെ യുക്തിയും അത്രമാത്രം.


    ""പ്രപഞ്ചത്തിന്റെ അന്ത്യത്തില്‍ സ്രഷ്ടാവായ ദൈവം എന്തു ചെയ്യുമെന്ന വാകുലതയിലാണോ ദീപൂ?"""

    ബിഗ്‌ബാംഗിനു മുന്‍പ് എന്തോ ഏതാണ്ട് അവസ്ഥയിലായിരുന്നു ദൈവം എന്നാണല്ലോ പറയുന്നത് അപ്പോള്‍ പിന്നെ പ്രപഞ്ചത്തിനു ശേഷം ദൈവം ഈ പറഞ്ഞ എന്തോ ഏതാണ്ട് അവസ്ഥയില്‍ ആയിരിക്കുമോ എന്ന എന്റെ ന്യായമായ സംശയം ഉന്നയിച്ചു എന്നേയുള്ളൂ. സമയം ഉണ്ടാകുന്നതിനും അപ്പുറമുള്ളവയെ കുറിച്ചൊക്കെ വ്യക്തമായ നിരീക്ഷണങ്ങള്‍ ഈ സ്പേസ് ടൈമില്‍ നിന്നും കൊണ്ട് ഉണ്ടാക്കിയെടുത്ത താങ്കളെപ്പോലെയുല്ലവര്‍ക്ക് സമയം അവസാനിച്ചതിനു ശേഷമുള്ളതും അറിയാന്‍ തരമുണ്ടല്ലോ!

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.