ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Tuesday, July 26, 2011

കരകവിഞ്ഞൊഴുകിയ നുണകള്‍

ലോകോത്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കി സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാംഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ പ്രകാരം സ്വീഡന്‍ ,ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വളരെ കുറവുള്ളത്  സൗദി ,തുര്‍ക്കി,ഇറാന്‍ എന്നിത്യാദി രാജ്യങ്ങളിലാണ് . "അഴിമതി ,കുറ്റകൃത്യനിരക്ക് ,സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് "സ്വീഡനും ഡെന്മാര്‍ക്കും കാഴ്ചവെക്കുന്നതെന്ന പ്രൊഫ:രവിചന്ദ്രന്റെ വാദം വസ്തുനിഷ്ഠമായി അബദ്ധമാണെന്നു ഞാൻ സമർത്ഥിക്കുകയുണ്ടായി .കുറ്റകൃത്യങ്ങള്‍ ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലാണോ കുറഞ്ഞ തോതിലുള്ള രാജ്യങ്ങളിലാണോ സാമൂഹിക സന്തുഷ്ടി കൂടുതലുണ്ടാവുക എന്നതായിരുന്നു  എന്റെ ലളിതമായ ചോദ്യം. ഡെന്മാര്‍ക്കിലും മറ്റും ആത്മഹത്യകളുടെ  നിരക്കു   പെരുകിവരുന്നതും  സാമൂഹിക സന്തുഷ്ടിയുടെ അടയാളങ്ങളായി കണക്കാക്കാമോ  എന്ന സംശയവും ഉന്നയിച്ചിരുന്നു.ഇവക്കൊന്നും തൃപ്തികരമായ വിശദീകരണം നല്‍കാതെ ലേഖകന്‍ ,
കുറെയേറെ നുണകളുമായി കരകവിഞ്ഞൊഴുകുകയാണു തന്റെ മറുപടി പോസ്റ്റിലൂടെ ചെയ്തത് . അവ എന്തൊക്കെയെന്നു പരിശോധിക്കാം.


1) ലേഖകൻ എഴുതി :




"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്".


ഇത് കളവാണെന്നു സമർത്ഥിച്ച്  ഞാന്‍ ഇങ്ങനെ മറുപടി യെഴുതി :
"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി  ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ  രണ്ടു  മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി  ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്ന റിയാത്തവരാണ്‌ സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാ ണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽസംഗത്തിന്‌ ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽ തടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാന ലായ എ.ബി.സി ന്യൂസിന്റെ വാർത്ത  ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻസുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക്  പോയ പോക്ക് വിചിത്രം തന്നെ!

ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്! 

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തര ങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമി ലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്".


അതിനുള്ള ലേഖകന്റെ മറുപടി നോക്കൂ:
"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരേയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല. അപൂര്‍വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും. മദയാന ചവിട്ടിയാലും ചാകാത്ത വരില്ലേ!?"


"ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം " എന്നൊരു ഏര്‍പ്പാടില്ല "എന്നും" പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും" വാദിച്ച ലേഖകന്‍ ഇപ്പോള്‍ എഴുതുന്നു :"സൗദി അറേബ്യയില്‍ മാനഭംഗത്തിന് ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞില്ല "എന്ന് !!!


സൗദിയില്‍ നിയമപരമായി "മാനഭംഗം" തന്നെയില്ലെന്നും "കേസെടുത്തിട്ട് വേണ്ടേ അറിയാന്‍ "എന്നും എഴുതിയ ആള്‍ നിയമം ഇല്ലാതെയും കേസെടുക്കാതെയും പലരേയും ശിക്ഷിക്കാറുണ്ട് എന്ന പുതിയ 'നിയമവിജ്ഞാനകോശം' പുറത്തിറക്കുന്നതു കൌതുകകരമായിട്ടുണ്ട്.അതും  വധശിക്ഷകള്‍ !!


കേരള ഡോക്കിന്‍സുമാരുടെ കുതന്ത്രബുദ്ധിയെ നമിച്ചിരിക്കു ന്നു!


2.  "അപൂര്‍വ്വമായി അങ്ങനെയും സംഭവിച്ചിട്ടുണ്ടാകും "എന്നും ലേഖകന്‍ തട്ടിവിടുന്നു .ഡെന്മാര്‍ക്കിനേക്കാള്‍ അപൂര്‍വ്വമാണ് സൗദിയില്‍ മാനഭംഗങ്ങള്‍ എന്നായിരുന്നല്ലോ എന്റേയും വാദം.അപൂര്‍വ്വമായി നടക്കുന്ന കുറ്റത്തിന് അപൂര്‍വ്വമായല്ലേ ശിക്ഷയും സംഭവിക്കൂ ! അപൂര്‍വ്വ കുറ്റങ്ങള്‍ക്ക് വികസിത നാടുകളിലൊക്കെ അപൂര്‍വ്വമല്ലാത്ത ശിക്ഷയാണെന്നാണോ ലേഖകന്‍ ധരിച്ചത്‌? വികസിത നാടുകളില്‍ ,വിശേഷിച്ചും  ശാസ്ത്രസാങ്കേതിക സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്ക യില്‍ മാനഭംഗങ്ങള്‍ അപൂര്‍വ്വമല്ല ,പതിവു സംഭവ ങ്ങളാണ്  ( ചായകുടിവാണിഭം എന്ന് പണ്ടൊരു വിദ്വാന്‍ പരിഹസിച്ചത്‌ ആരും മറന്നിരിക്കില്ല ).


അമേരിക്കയിലെ The week-ല്‍ വന്ന ലേഖനത്തില്‍ (17 Feb 2011) ഒരു പെന്റഗണ്‍ വക്താവ് ഇങ്ങനെ പറഞ്ഞതായി കാണാം : "Sexual assault is a wider societal problem". ഏതായാലും സൌദിയിലും തുര്‍ക്കിയിലും ഇറാനിലും മാനഭംഗം ഒരു "സാമൂഹ്യപ്രശ്ന"ത്തിന്റെ റോളില്‍ തിളങ്ങി നില്കുന്നില്ലെന്നെങ്കിലും മനസ്സിലാക്കാം.ഇതൊക്കെ സാമൂഹിക പ്രശ്നങ്ങള്‍ ആകുന്നിടത്താണ് റിപ്പോര്‍ട്ടിങ്, ക്രൈസിസ് കാള്‍സെന്ററുകള്‍ ... ഒക്കെ ആവശ്യമായി വരുന്നതെന്ന പ്രാഥമിക സാമൂഹിക ശാസ്ത്രധാരണയെങ്കിലും ലേഖകന്  ഉണ്ടായിരിക്കണം.


ഏതായാലും പീഡന വീരന്മാര്‍ക്ക് സംരക്ഷണവും പ്രമോഷനും നല്‍കുന്ന പ്രതിരോധ സെക്രട്ടിമാരെ ചുമക്കേണ്ട ഗതികേട് മേല്‍ രാജ്യങ്ങള്‍ക്കില്ല!


ഇതൊക്കെ  അമേരിക്കയില്‍  കാപ്പികുടിപോലെ  പതിവു സംഭവങ്ങളായാതിനാല്‍ സൗദിയും  മറ്റും അങ്ങനെയാകാതെ തരമില്ലെന്ന് ലേഖകന്റെ 'യുക്തി ' വാദിച്ചതാകാം ഇത്തരം മഠയത്തങ്ങള്‍ക്കു കാരണം .അമേരിക്കയില്‍ പതിവു സംഭവ ങ്ങളാണെങ്കില്‍  'പ്രാകൃത'രായ സൗദി അറേബ്യക്കാര്‍ക്കിടയില്‍ ഇതൊക്കെ 'പതിവുപതിവു 'സംഭവങ്ങളാണെന്നും 'യുക്തി 'ധരിപ്പിച്ചു കാണും .അതാണല്ലോ ആധുനിക യുക്തിയുടെ ഗതി !


ഇനി ,വികസിത നാടുകളിലെ ലേഖകന്റെ 'മഹത്തായ 'റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിലേക്ക്‌ അല്പം വെളിച്ചം വീശട്ടെ. പെന്റഗണ് എതിരായി കേസ്‌ ഫയല്‍ ചെയ്ത വനിതാ സൈനിക മിസ്‌ Myla Haider പറഞ്ഞതിങ്ങനെ : "മാനഭംഗത്തിനിരയായവര്‍ സൈനികനേതൃത്വത്തിനു പരാതിനല്‍കിയാല്‍ തിരിച്ചടിയാ യിരിക്കും ഫലം .സ്വയം വിശദീകരണം നല്‍കാന്‍ പോലും അവസരമുണ്ടാകില്ല".പോരെ പൂരം ലേഖകാ! മഹത്തായ വികസനത്തിന്റെയും റിപ്പോര്‍ട്ടിങ് സമ്പ്രദായത്തിന്റെയും അപൂര്‍വ്വ ഫലം !!


ലേഖകന്റെ വാക്കുകള്‍ തന്നെ ഇവിടെ ചേര്‍ക്കട്ടെ :


"ഹാപ്പിനസ്സ് ഇന്‍ഡെക്‌സും ഡെവലെപ്പ്‌മെന്റ് ഇന്‍ഡക്‌സുമൊക്കെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇതാണ്, ഇതാണ്, ഇതുമാത്രമാണ്!!"


3) "ഇറാന്റെ  വിശേഷങ്ങള്‍ക്കും നല്ലൊരു വകുപ്പ്‌ വേറെയുണ്ട്" എന്ന് ലേഖകന്‍ .ജോര്‍ജ്ജ് ബുഷും പിന്നിട് ഒബാമയും 'അടുത്തത് ഇറാന്‍ 'എന്ന് പറഞ്ഞുപറഞ്ഞ് ദിവസങ്ങളെണ്ണാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായില്ലേ ? ഇപ്പോഴോ ,  വാലും ചുരുട്ടി ഒറ്റയിരുപ്പാണ്. അഫ്ഗാനിലും ഇറാഖിലും കുടുങ്ങിയ വാലുകള്‍ ഉരാനുള്ള തത്രപ്പാട് തന്നെ വിജയിക്കുന്നില്ല.ബി.ബി.സിയും സി.എന്‍ .എന്നും മറ്റു പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതുവരെയും ഇറാനെതിരെ നിരത്തിയ നുണകള്‍ മാധ്യമ നിരൂപകരാല്‍ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. രാഷ്ട്രാന്തരീയ വിവാദങ്ങളില്‍ ബി.ബി.സി,സി.എന്‍ .എന്‍ പോലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ സ്പോണ്‍സേര്‍ഡ് ആയ വ്യാജവാര്‍ത്തകളെ നിരീക്ഷിച്ചു വിശകലനങ്ങള്‍ തയ്യാറാക്കാറുള്ള എനിക്ക് ലേഖകന്‍ ബി.ബി.സി യും സി.എൻ എന്നും
പകര്‍ത്തിവെച്ചാല്‍ പുതുമ തോന്നാനിടയില്ല.ഏതായാലും പാശ്ചാത്യ മാധ്യമനുണകള്‍ പകര്‍ത്തിവെച്ചതു തുറന്നുകാട്ടപ്പെടുമ്പോള്‍  "ഡോ:വിന്‍സ്ലോയുടേത്‌ പോലെ ആധികാരികമാണ് സുക്കര്‍മാന്റെയും " എന്നു കുമ്പസാരിച്ചു നുണകള്‍ വിഴുങ്ങേണ്ട ഗതികേടില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.


4) "വൈകാരികമായ പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രം മിച്ചം "എന്നു ലേഖകന്‍ . പൊട്ടിത്തെറികള്‍ കൊണ്ട് ശബ്ദവും പുകയും മാത്രമേ  ഉണ്ടാകൂ എന്നതു പുതിയ ഊര്‍ജജതന്ത്രമാണല്ലോ! അതിരിക്കട്ടെ...  പച്ചക്കള്ളങ്ങള്‍ തട്ടിവിടുമ്പോള്‍ വസ്തുതകള്‍ അറിയാവുന്നവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.സത്യസന്ധത കൊണ്ടാണത്‌.കപടന്മാര്‍ നനഞ്ഞ പടക്കം പോലെയാണ് .


5) ശതമാനക്കണക്കു തിരുത്തി  നിരക്കാക്കിയാണ് പോസ്റ്റിട്ടത് .ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ ശരിയായ കണക്കാണ് ആദ്യന്തം അവതരിപ്പിച്ചത്‌.ഒരു ചെറിയ ടൈപ്പിങ് പിശകു പോലും ഇല്ലാത്ത, അനേക വര്‍ഷങ്ങളിലെ കുറ്റകൃത്യ ട്രെന്റുകള്‍ താരതമ്യ വിശകലനത്തിനു വിധേയമാക്കുന്ന കംപാരറ്റീവ് ക്രിമിനോളജിയിലെ ആധികാരിക ഡാറ്റയാണത്.സാധുവായ ഒരു ചെറുവിമര്‍ശനം പോലും ഉന്നയിക്കാനാകാതെ വരുമ്പോള്‍ ഇതിനെതിരെ പല്ലിളിച്ചാല്‍ 'യുക്തിവാദ'വും 'ശാസ്ത്ര'വും ആകുമെന്നു 'തെളിയിച്ച' ലേഖകനു നന്ദി.


6)അമേരിക്കയെപ്പറ്റി എഴുതിയത് 'മഹത്തായ ശാസ്ത്ര സാങ്കേതിക-വികസിത സംസ്കാര'വുമായി 'പ്രാകൃത' സമൂഹങ്ങള്‍ക്കുള്ള അന്തരം തിരിച്ചറിയാനാണ്.ആധുനിക കാപട്യത്തിന്റെ അന്ത:സത്ത തുറന്നു കാട്ടിയതാണ്.ഇതൊക്കെ വായിച്ച് അസ്വസ്ഥനായ ലേഖകന്‍ എഴുതി :




"അമേരിക്ക, അമേരിക്ക, ...അമേരിക്കാാാ!!!!!! പശുവിനെകുറിച്ച് അഞ്ചു വാചകമെഴുതാന്‍ പറയുമ്പോള്‍ പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പത്ത് വാചകമെഴുതുന്നത് കണ്ടുനില്‍ക്കാന്‍ രസമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ക്കൊരു പരിഹാരമാകുന്നില്ലല്ലോ. നാം പറഞ്ഞുവരുന്നത് സൗദിയെക്കുറിച്ച് സൗദി...സൗദി..സൗദി... Please note the point."


ശ്രീനിവാസന്‍ ശൈലിയില്‍ പറഞ്ഞാല്‍ "അമേരിക്കയെപ്പറ്റി മാത്രം മിണ്ടരുത് !!" ഒരു ടിപ്പണികൂടി --"സൗദി അറേബ്യയെകുറിച്ചു മാത്രം മിണ്ടുക".ഏതായാലും ലേഖകന്‍ ഒറ്റവാക്യത്തില്‍  ശ്രീനിവാസനെയും കടത്തിവെട്ടിയതിന് അനുമോദനങ്ങള്‍ !


7) ലേഖകന്‍ എഴുതി :

"ഞാന്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ സൗദി എടുത്തിട്ടു. സൗദിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അമേരിക്ക എടുത്തിട്ടു. ഇനി ഞാന്‍ അമേരിക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ടു കടക്കും? 

Please do not practice 'hit and run 'policy. Kindly stay your ground. I am here. Now at SAUDI
വേണമെങ്കില്‍, മുമ്പ് ഓര്‍ഡര്‍ ചെയ്ത നിലയ്ക്ക്‌, ഒന്നു രണ്ടു ടീസ്പൂണ്‍ 'ഇറാനാ'കാം. വിരോധമില്ല".


താങ്കള്‍ ഡെന്മാര്‍ക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാനല്ലല്ലോ മുസ്ലിം രാജ്യങ്ങളുടെ കാര്യം എടുത്തിട്ടത് ? താങ്കളുടെ ആദ്യ ഡെന്മാര്‍ക്ക്‌ ലേഖനത്തില്‍ തന്നെ  ഇവയൊക്കെയുണ്ട്. മറന്നു പോയെങ്കില്‍ (വായിച്ചുകളയുന്ന ഒരാളാണെന്ന് മുന്‍പ്‌ താങ്കള്‍ തന്നെ എഴുതിയത് ഓര്‍ക്കുന്നു !) താങ്കളുടെ വരികള്‍ തന്നെ നോക്കൂ :






"മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്‍മതരോ ഉണ്ടെന്ന് മിക്ക സര്‍വെകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. "


അഫ്ഗാനിസ്ഥാന്‍ ,ഇറാഖ്‌ ,പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയെ ആദ്യം താരതമ്യപ്പെടുത്തിയതു താങ്കള്‍ തന്നെയല്ലേ? താങ്കളുടെ തന്നെ താരതമ്യത്തിന്റെ അര്‍ത്ഥ ശൂന്യത കൂടുതല്‍ വ്യക്തമാക്കാന്‍ കൂടുതല്‍ മതാധിഷ്ഠിത രാജ്യങ്ങളിലെ ആധികാരിക കുറ്റകൃത്യ നിരക്കുകള്‍ അവതരിപ്പിക്കുക മാത്രമാണു ഞാന്‍ ചെയ്തത്.താങ്കളുടെ സകല വാദങ്ങളും പൊളിഞ്ഞപ്പോള്‍ നിരാശനായി അമേരിക്കയെപ്പറ്റി മിണ്ടരുതെന്നു പറഞ്ഞാല്‍ എന്തു കാര്യം ? താങ്കള്‍ തന്നെ അമേരിക്കയെ കുറിച്ച് ആദ്യ ലേഖനത്തില്‍ പിന്നെയും കുറിച്ചതു നോക്കൂ :




"അമേരിക്കയില്‍ മതം ശക്തമായിട്ടും സമ്പന്നതയുണ്ടെന്ന വസ്തുത സുക്കര്‍മാന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അമേരിക്കയില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ബീഭത്സമാണ്;വന്‍തോതിലുള്ള സാമൂഹികസംഘര്‍ഷവും സമ്മര്‍ദ്ദവും അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തില്‍ ലോകത്തിനാകെ അനുപമ മാതൃകയായി വര്‍ത്തിക്കുന്നു."


8) "ഇനി ഞാന്‍ അമേരിക്കയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കള്‍ എങ്ങോട്ട് കടക്കും ?"എന്നാണ് താങ്കളുടെ ചോദ്യം.താങ്കള്‍ അമേരിക്കയെകുറിച്ച് എത്രയോ പറഞ്ഞു തുടങ്ങിയെന്ന കാര്യം തന്നെ ഒരാഴ്ച്ചക്കകം മറന്നുപോയാല്‍ ഞാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല രവിചന്ദ്രന്‍ ! താങ്കള്‍ തന്നെ
വഴി പറഞ്ഞുതാ !! സര്‍വ്വാത്മനാ ഞാന്‍ സ്വീകരിക്കാം.


9) ലേഖകന്‍ എഴുതി :
"നേരിട്ടിറങ്ങി പൊതുസമൂഹത്തില്‍നിന്നും ഡേറ്റാ സ്വീകരിക്കുന്നതും ബന്ധപ്പെട്ട അധികൃതര്‍ പടച്ചുവെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ് ഡേറ്റയുടേയും അടിസ്ഥാനത്തില്‍ നിഗമനങ്ങള്‍ സ്വരൂപിക്കുന്നതും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ട്."


ബന്ധപ്പെട്ട സ്വീഡിഷ്,ഡെന്മാര്‍ക്ക്,അമേരിക്കന്‍ അതികൃതര്‍ "പടച്ചു വെച്ച റിപ്പോര്‍ട്ടുകളുടേയും അയച്ചുകൊടുക്കുന്ന സ്റ്റേറ്റ്-സ്പോൺസേർഡ് ഡാറ്റയുടെയും അടിസ്ഥാനത്തില്‍ " തന്നെയാണ് സുക്കര്‍മാന്റെ എല്ലാ പഠനങ്ങളും നിലകൊള്ളുന്നത്. ഡോ:വിൻസ്ലോയുടെതും അങ്ങനെ തന്നെ .എന്നാല്‍ സുക്കര്‍മാന്റെ നിഗമനം വിഴുങ്ങുന്ന ലേഖകന്‍ ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ തൊഴിക്കുന്നത് എന്തിനാണെന്നതിന്  അക്കാദമികമായ യാതൊരു കാരണവും ചൂണ്ടിക്കാട്ടിയിട്ടില്ല.വിന്‍സ്ലോയുടെ വിവരണം തെറ്റാണെങ്കില്‍ തെളിവു ഹാജരാക്കേണ്ടയാള്‍ ലേഖകനാണ്. സുക്കര്‍മാന്റെ ഒരു ഡാറ്റയും തെറ്റാണെന്ന് ഞാന്‍ എഴുതിയിട്ടില്ല. സുക്കര്‍മാന്റെ ഡാറ്റയെ സംശയിക്കാവുന്ന തെളിവ്‌ താങ്കള്‍ തന്നെയാണു നല്കിയിട്ടുള്ളത്.താങ്കളുടെ തന്നെ വരികള്‍ നോക്കൂ:


"അക്കാദമിക് മാനദണ്ഡമനുസരിച്ച് പരിശോധിച്ചാല്‍ പുസ്തകത്തിലെ ചര്‍ച്ച അത്ര ഗഹനമാണെന്ന് പറഞ്ഞുകൂടാ...

സ്വതന്ത്രചിന്തകനായ സുക്കര്‍മാന്‍ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ കടുത്ത ആരാധകനാണ് താനെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്."


സ്കാന്റിനേവിയന്‍ രാജ്യങ്ങളുടെ "കടുത്ത ആരാധകനായ "(കുറഞ്ഞ അനുഭാവമൊന്നുമല്ല,"കടുത്ത ആരാധന" തന്നെ !!)ഒരാളെഴുതിയ "അത്ര ഗഹനമല്ലാത്ത" ഒരു കൃതി അപ്പടി വിഴുങ്ങിയിട്ട് സൗദി അറേബ്യയോട് അല്പം പോലും അനുഭാവമുണ്ടെന്നു കരുതാനാവാത്ത ഡോ:വിന്‍സ്ലോയുടെ ഏറ്റവും ഗഹനവും ആധികാരികവുമായ ഒരു ഡാറ്റയാണ് താങ്കള്‍ തിരസ്കരിക്കുന്നത് !ഇതു കാപട്യമല്ലെങ്കില്‍ മറ്റെന്താണ് ? ഈ ന്യായമായ സംശയത്തിനു മുന്നില്‍ കാലിടറിയ ലേഖകന്‍ മറുപടിയില്‍ ഇങ്ങനെ സമ്മതിക്കുന്നു :


"റോബര്‍ട്ട് വിന്‍സ്‌ളോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ. വാദത്തിന് വേണ്ടി ഇരുവര്‍ക്കും തുല്യ ആധികാരികത തന്നെ കല്‍പ്പിച്ചുകൊള്ളു. അപ്പോള്‍പ്പിന്നെ നോക്കേണ്ടത് നിഷ്പക്ഷ ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളുമാണ്. പിന്നെ നോക്കാനുള്ളത് ഇതു സംബന്ധിച്ച പൊതുബോധവും കണ്‍മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളുമാണ്. ആ വിഭാഗങ്ങളില്ലാം സൗദി അറേബ്യ കുഴഞ്ഞുവീഴുകയാണ്. അത്രയേ ഞാന്‍ പറഞ്ഞുള്ളു. അല്ലെങ്കില്‍ തെളിയിക്കുക."






"റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍ സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ "എന്ന് ഇപ്പോള്‍ പറയുന്ന താങ്കള്‍ ടൈപ്പിങ് അബദ്ധം എന്ന ആരോപണം എന്തു ചെയ്തു ?! " നിഷ്പക്ഷ  ഏജന്‍സികളുടെ കണക്കുകളും യു.എന്‍ റിപ്പോര്‍ട്ടുകളും " "ഇതു സംബന്ധിച്ച
പൊതുബോധവും " "കണ്മുമ്പിലെ യാഥാര്‍ത്ഥ്യങ്ങളും " താങ്കള്‍ സൂചിപ്പിക്കുന്നു.ഇവ എങ്ങനെയാണ് ഡോ:വിന്‍സ്ലോയുടെ ഡാറ്റയെ ദുര്‍ബലമാക്കുന്നതെന്നു മാത്രം താങ്കള്‍ വ്യക്തമാക്കുന്നില്ല.  "സൗദി കുഴഞ്ഞു വീഴുകയാണ് " എന്നെഴുതിയ താങ്കളാണ് യാഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ക്കു മുന്നില്‍ കുഴഞ്ഞു
വീണതെന്ന് മുകളിലെ വിവരണങ്ങള്‍ തെളിയിക്കുന്നില്ലേ ?  കുഴഞ്ഞുവീണുവെന്നു മാത്രമല്ല "റോബര്‍ട്ട് വിന്‍സ്ലോയുടെ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഫില്‍സുക്കര്‍മാന്റെ റിപ്പോര്‍ട്ടും അങ്ങനെ തന്നെ "  എന്നു കുമ്പസാരിക്കേണ്ടിയും വന്നില്ലേ ?
  
ലോകമെമ്പാടുമുള്ള ആധികാരിക ഏജന്‍സികളുടെ കണക്കുകളും യു.എന്‍ .റിപ്പോര്‍ട്ടുകളും ഡോ:വിന്‍സ്ലോയുടെ വിശകലനത്തെ ശരിവെക്കുന്നു.കണ്മുന്നിലെ യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ. ഇതിനൊക്കെ ഏക അപവാദം താങ്കളുടെ 'ബോധം ' മാത്രമാണ്. അതാണ്‌ "പൊതുബോധം" എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നുമാത്രം !


ഡോ:വിന്‍സ്ലോയുടെ വിശകലനം ശരിയല്ലെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കാണെന്നിരിക്കെ "അല്ലെങ്കില്‍ തെളിയിക്കുക" എന്നു പറഞ്ഞു മുങ്ങിയതു തമാശയായിടുണ്ട്! ഇതല്ലേ "വേഷം കെട്ടി ദാഹിക്കുന്ന"വരുടെ ഒത്ത ലക്ഷണം !!


10) "വിന്‍സ്ലോയുടെ റിപ്പോര്‍ട്ട്  ചെമ്പാണെങ്കില്‍ സുക്കര്‍മാന്റേത് സ്വര്‍ണ്ണമാണ്" എന്ന് ലേഖകന്‍ .സുക്കര്‍മാന്റേത് സ്വര്‍ണ്ണമാകുന്ന തെങ്ങനെയെന്നു ലേഖകന്റെ വിവരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം .അദ്ദേഹത്തിന്റെ വാക്കുകള്‍ :
"അഭിമുഖത്തില്‍ പങ്കെടുത്ത ഒരാള്‍ സുക്കര്‍മാനോട് രസകരമായ ഒരു സ്വകാര്യാനുഭവം വര്‍ണ്ണിച്ചു: ഒരിക്കല്‍ അയാള്‍ ബാറില്‍ അടുത്ത സുഹൃത്തുമായി ബിയര്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ സുഹൃത്ത് വികാരവേശത്തോടെ ചാടിയെഴുന്നേറ്റ് തനിക്ക് ദൈവവിശ്വാസമുണ്ടെന്ന് തുറന്നടിച്ചു. ദയവ് ചെയ്ത് അക്കാരണത്താല്‍ തന്നെ ഒരു മോശം വ്യക്തിയായി വിലയിരുത്തരുതെന്നും സുഹൃത്ത് അയാളോടഭ്യര്‍ത്ഥിച്ചുവത്രെ! (One man recounted the shock he felt when a colleague, after a few drinks, confessed to believing in God. “I hope you don’t feel I’m a bad person,” the colleague pleaded.’’P-16). മതഭക്തി അതിവിശിഷ്ടഗുണമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന കുറ്റബോധമാണ് ആ ഡാനിഷ് യുവാവ് പ്രകടിപ്പിച്ചത്."


മദ്യം കഴിച്ചുകൊണ്ടിരിക്കെ ലഹരിബാധിതനായ ഒരാള്‍ ചാടിയെഴുന്നേറ്റു തുറന്നടിച്ച കാര്യങ്ങളാണ് സ്വര്‍ണം! ലോകോത്തര  കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ഡാറ്റയെ ആസ്പദമാക്കിയ, സാന്‍ഡിഗോ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ക്രിമിനോളജിയില്‍ അതിവിദഗ്ധനും സര്‍വ്വാഗീകൃതനുമായ ഡോ:റോബര്‍ട്ട് വിന്‍സ്ലോയുടെ വിശകലനങ്ങള്‍ ചെമ്പും !
"ഒരാള്‍ പറഞ്ഞു " , "ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു" ....എന്നിത്യാദി മറ്റുള്ളവര്‍ക്കു സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളാണു സ്വര്‍ണം !! ആര്‍ക്കും പരിശോധിച്ചു സ്ഥിരീകരിക്കാവുന്ന ഇന്റര്‍പോള്‍ ഡാറ്റയാണ് ചെമ്പ്‌ !!!


'സ്വര്‍ണ ഡാറ്റ ' വേണ്ടവര്‍ ബാറിലേക്കും 'ചെമ്പു ഡാറ്റ' വേണ്ടവര്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തും പോകുക !.


11) സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ലെന്നും "പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത് "എന്നും "കേസെടുത്തിട്ടു വേണ്ടേ അറിയാന്‍ " എന്നും പച്ചക്കള്ളം എഴുതിയ ലേഖകന്‍ കളം മാറ്റിച്ചവുട്ടി ഇങ്ങനെ തട്ടിവിടാന്‍ നിര്‍ബന്ധിതനായി :


"ഇനി അത്യപൂര്‍വമായിട്ടെങ്കിലും ശിക്ഷിക്കപ്പെടണമെങ്കില്‍ ഇര ധനികപുത്രിയോ പുരോഹിതബന്ധുവോ ആയാല്‍ മാത്രം പോരാ. പ്രതി ദരിദ്രനും സാമൂഹികമായി താണനിലയില്‍ ഉള്ളവനും മതനേതൃത്വത്തിന്റെ പിന്തുണയില്ലാത്തവനുമായിരിക്കണം. സൗദിയിലെ ശിക്ഷയുടെ ഒരു പ്രത്യേകതയെന്തെന്നാല്‍ അവിടെ ഉപരിവര്‍ഗ്ഗത്തിനും അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും നിയമവ്യവസ്ഥയുടെ "ശല്യ'മില്ലെന്നതാണ്."


ജാളൃത മറക്കാനുള്ള ഈ പുതിയ നുണകള്‍ സൗദിയില്‍ ഡെന്മാര്‍ക്കിനേക്കാള്‍ മാനഭംഗം കൂടുതലാണെന്നു തെളിയിക്കുന്നുണ്ടോ?സ്കാന്റിനേവിയൻ രാജ്യങ്ങളെക്കാള്‍ കുറ്റകൃത്യങ്ങളും ബലാല്‍സംഗങ്ങളും വളരെ കുറവാണ് സൗദി,ഇറാന്‍ ,തുര്‍ക്കി എന്നിവിടങ്ങളില്‍ എന്നതിനു തെളിവു നല്‍കിയപ്പോള്‍ സൗദി (മറ്റു സ്ഥലങ്ങളെ പറ്റി മിണ്ടാട്ടമില്ല)യില്‍ നിയമപരമായി മാനഭംഗം തന്നെയില്ലെന്നും കേസെടുത്തിട്ടു വേണ്ടേ അറിയാന്‍ എന്നും ലേഖകന്‍ തട്ടിവിട്ടു.മാനഭംഗത്തിനു തടവുശിക്ഷയും വധശിക്ഷയും നല്‍കിയതിനു തെളിവു നല്‍കിയപ്പോള്‍ വാദം മറ്റൊന്നായി ! ഇര ധനിക പുത്രിയും പ്രതി ദാരിദ്രനുമാണെങ്കിലേ സൗദി അറേബ്യയില്‍ മാനഭംഗത്തിനു ശിക്ഷിക്കപ്പെടു എന്നായി !! അങ്ങനെയൊരു നിയമമേ ഇല്ലെന്നും പിന്നെയല്ലേ കേസെടുക്കാന്‍ എന്നും വാദിച്ചയാള്‍ കടുത്ത ജാളൃതയോടെയാണെങ്കിലും നിയമമുണ്ടെന്നും കേസെടുക്കാറുണ്ടെന്നും കടുത്ത ശിക്ഷകള്‍ നല്‍കാറുണ്ടെന്നും സമ്മതിക്കാന്‍ നിര്‍ബന്ധിതനായല്ലോ.അസൂയയും പകയും വിവരക്കേടും കൊണ്ടു മലീമസമായ മനസ്സ്‌ ഇതുകൊണ്ടൊന്നും തുറക്കപ്പെടില്ലല്ലോ .അതാ വരുന്നു അടുത്ത നുണകള്‍ ...ഇര ധനികപുത്രിയും പ്രതി ദരിദ്രനുമാകണമത്രേ ശിക്ഷിക്കപ്പെടാന്‍ ! ചരിത്രം കണ്ട ഏറ്റവും വലിയ മുതലാളിത്ത സാമ്പത്തിക സൈദ്ധാന്തികനായ ആദം സ്മിത്തിനു പോലും കണ്ടെത്താന്‍ കഴിയാതിരുന്ന കോമ്പിനേഷന്‍ !!


പണത്തെ പൂജിക്കുകയും മുതലാളികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വിടുവേല ചെയ്യുകയും സമ്പന്ന വിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക 'സംസ്കാരം 'ആഗോളവത്ക്കരിക്കുകയും  ചെയ്ത ആധുനിക പാശ്ചാത്യന്‍ വ്യാവസായിക നാടുകളുടെ കുഴലൂത്തുകാരായ യുക്തിവാദികള്‍ സൗദിയില്‍ സമ്പന്ന വിഭാഗത്തിനു സ്വാധീനവും ദരിദ്രവിഭാഗത്തിന് അവഗണനയുമാണ് എന്നൊക്കെ തട്ടിമൂളിക്കുന്നതു ചിരിക്കു വക നല്‍കുന്നുണ്ട്. ആധുനിക കോളനി വാഴ്ച്ചയുടെ പ്രത്യായശാസ്ത്രമായ യുക്തിവാദ-ഭൌതികവാദത്തിന്റെ അപ്പോസ്തലന്മാരുടെ ദാരിദ്ര്യാനുരാഗത്തിനു മുന്നില്‍ മുതലക്കണ്ണീർ ഒന്നുമല്ല തന്നെ !


ഇര ധനികപുത്രിയായത്തിന്റെ പേരിലും പ്രതി ദാരിദ്രനായതിന്റെ പേരിലും മാത്രം ശിക്ഷിക്കപ്പെട്ടതിനു് ഉദാഹരണമായി ഒരു വ്യാജവാര്‍ത്ത പോലും ലേഖകനു ചൂണ്ടിക്കാട്ടാനില്ല . ഒരുദാഹരണം പോലും സ്റ്റോക്കില്ലെങ്കിലും നുണകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുക എന്നതാണ് കേരളിയ യുക്തിവാദികളുടെ പതിവു ശൈലിയെന്നു ഇതില്‍ നിന്നു വ്യക്തം . ആദ്യം എഴുതിവിട്ട കല്ലുവെച്ച നുണകളെ സംരക്ഷിക്കാന്‍ മറ്റൊരു കൂട്ടം കല്ലുവെച്ച നുണകള്‍ !!


1998 ജൂണ്‍ 3ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിതാ : മകലൂഷ് ലാന്‍ എന്ന ബ്രിട്ടീഷ് കാരിയെ ഇവോണ്‍ ഗിൽഫോർസിന്റെ വധത്തില്‍ പങ്കാളിയാണെന്നു കണ്ട് സൗദി ഗവണ്മെന്‍റ് ജയിലിലടച്ചുവെന്ന്! കൂട്ടത്തില്‍ മേരി ബെല്‍ അടക്കം മറ്റു രണ്ടു ബ്രിട്ടിഷുകാരികളെയും ശിക്ഷിച്ചിരുന്നു !!
ഇവയൊന്നും , കുറ്റകൃത്യങ്ങളും മാനഭംഗങ്ങളും ഡെന്മാര്‍ക്കിനെക്കാള്‍ സൗദിയില്‍ കൂടുതലാണെന്നു തെളിയിക്കുന്നില്ലെന്നു കൂടി മനസ്സിലാക്കിയാല്‍ നന്ന്. ഡെന്മാര്‍ക്കിനെ വെള്ളപൂശാനായിരുന്നല്ലോ ഈ നുണകളത്രയും തട്ടിവിട്ടത് !


12) ലേഖകന്‍ തുടരുന്നു :


"ഏഷ്യക്കാരനും കറുത്തവനും എളുപ്പം അയവങ്ങള്‍ നഷ്ടപ്പെടുന്നു. നൗഷാദുമാര്‍ പിറക്കുന്നത് അങ്ങനെയാണ്. നൗഷാദ് എന്റെ ജില്ലക്കാരനാണ്. രണ്ടുവര്‍ഷത്തിന് മുമ്പ് നൗഷാദിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാതിരുന്നതിന് അദ്ദേഹം നന്ദി പറഞ്ഞത് മുസ്‌ളീം മതദൈവത്തോടാണ്. ഞാന്‍ നന്ദി പറയുക ആ രാജ്യത്തോടാണ്. കാരണം അവര്‍ പണം കൊടുത്താല്‍ ശിക്ഷ മായിച്ചുകളഞ്ഞ് കണ്ണു തെളിയിക്കും. വേറെവിടെയുണ്ട് ഈ സൗകര്യം?! അപ്പോള്‍ പണമില്ലെങ്കിലോ?"


മറ്റൊരു പച്ചക്കള്ളം കൂടി .നൌഷാദിന്റെ കണ്ണു നഷ്ടപ്പെടുത്തുന്ന ശിക്ഷ പിന്‍വലിക്കപ്പെട്ടതിനു കാരണം നൌഷാദിന്റെ അടിയേറ്റ്‌ കണ്ണു നഷ്ടപ്പെട്ട  വാദി മാപ്പു കൊടുത്തതു കൊണ്ടാണ്. ഈയിനത്തില്‍ അഞ്ചുപൈസ പോലും നൌഷാദ് കൊടുത്തിട്ടില്ല. നൌഷാദ് പണം നല്‍കി,പണം നല്‍കിയാല്‍ ശിക്ഷ റദ്ദാക്കപ്പെടും ,  പണമില്ലെങ്കില്‍ രക്ഷയില്ല ....എന്നിങ്ങനെ എത്ര നുണകളാണ് തന്റെ ജില്ലക്കാരന്റെ കേസിനെപ്പറ്റി ലേഖകന്‍ തട്ടിവിട്ടത്‌ !! ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ .ഇതു സംബന്ധമായ ന്യൂസിന് (23 Jan 2006) നല്‍കിയ ശീര്‍ഷകമെങ്കിലും ലേഖകന്‍ വായിച്ചിരുന്നെങ്കില്‍ ( 'Noushad not to loose eye as Saudi victim pardons him' ) ഇത്തരം മുഴുനീള വിവരക്കേടുകള്‍ എഴുതേണ്ടി വരില്ലായിരുന്നു! (ആക്രമണത്തിനു ഇരയായവര്‍ പ്രതികള്‍ക്കു മാപ്പു നല്‍കുകയാണെങ്കില്‍ ശിക്ഷ റദ്ദാക്കപ്പെടുന്ന നിയമം ഇസ്ലാമിക നിയമത്തിന്റെ ഭാഗമാണെന്ന് സ്വന്തം നാട്ടിലെ പത്രങ്ങള്‍ പോലും സൂക്ഷ്മമായി വായിക്കാത്തവരുണ്ടോ അറിയുന്നു ! സ്വന്തം ജില്ലക്കാരനായ നൌഷാദിന്റെ കേസിനെപ്പറ്റി തെറ്റായ ധാരണ മാത്രമുള്ള ലേഖകന്‍ സൌദിയേയും തുര്‍ക്കിയേയും ഇറാനെയും കുറിച്ച് എഴുതിയാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ !!)


13)  ലേഖകന്‍ തുടരുന്നു :


"ചോദ്യമിതാണ്: സൗദി അറേബ്യയില്‍ എത്ര അമേരിക്കന്‍ പൗരന്‍മാരുടെ തല വെട്ടിയിട്ടുണ്ട്? എത്രപേര്‍ കാരഗ്രഹത്തില്‍ കിടക്കുന്നു?ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതി.അമേരിക്കക്കാരെ പോലെ ഇത്രയും ഉന്നതമായ ധാര്‍മ്മിക-സദാചാരശീലമുള്ള ജനത വേറെയുണ്ടോ? ഡേറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക."


അമേരിക്കയില്‍ മാനഭംഗവീരന്മാരായി വിലസുന്നവരും കൊലപാതകികളും മോഷ്ടാക്കളുമായി വിഹരിക്കുന്നവരും സൌദിയില്‍ മര്യാദക്കാരായില്ലെങ്കില്‍ ശരിയാവില്ലെന്ന കാര്യം സൌദിയിലെ  അമേരിക്കാര്‍ക്കറിയാം (ലേഖകന് അറിയില്ലെങ്കിലും ).അമേരിക്കയിലെ National Victims Center  കണക്കു പ്രകാരം 1990-ല്‍  മാത്രം  ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം (6,83,000) മാനഭംഗങ്ങള്‍ അമേരിക്കയില്‍ സ്ത്രികള്‍ക്കു നേരെ ഉണ്ടായി. ഇവരൊക്കെ സൗദിയിലെത്തിയാല്‍ ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍
നടത്തുമോ രവിചന്ദ്രാ? ഒരിക്കലുമില്ല.ഇതിനുകാരണം അമേരിക്കക്കാരുടെ ധാര്‍മിക സദാചാരബോധാമാണെന്ന താങ്കളുടെ ധാരണ ബഹു തമാശ തന്നെ!


അമേരിക്കക്കാരുടെ ധാര്‍മിക സദാചാര ബോധമാണെങ്കില്‍ ഒരു വര്‍ഷം അമേരിക്കയില്‍  ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍ നടക്കുമോ ? താങ്കളുടെ 'യുക്തി' തലകുത്തി നില്‍ക്കുക(അതോ കിടക്കുകയോ ?)യാണ്.സൗദി സമൂഹത്തിന്റെ ധാര്‍മിക സദാചാര ബോധവും അതു
പ്രതിഫലിപ്പിക്കുന്ന കര്‍ശന നിയമങ്ങളുമാണ് അവിടത്തെ അമേരിക്കക്കാരനെ മര്യാദക്കാരാക്കുന്നത് .ഇത്തരം സാമാന്യ വിവരമോ ചിന്താശീലമോ അശേഷമില്ലാതെ ലേഖകന്‍ വെല്ലുവിളിക്കുകയാണ് :"ഡാറ്റ താരതമ്യം ചെയ്ത് ഖണ്ഡിക്കുക ".!!
അമേരിക്കക്കാരുടെ മാനഭംഗ'സംസ്കാരം' സാമൂഹിക പ്രശ്നമായതിനെപ്പറ്റി ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ എഴുതിയത് താഴെ ചേര്‍ക്കുന്നു :


"അമേരിക്കയിലെ വനിതാ സൈനികര്‍ പുരുഷ സൈനികരുടെ ബലാല്‍സംഗം സഹിക്കാന്‍ കഴിയാതെ പൊറുതിമുട്ടി ഡിഫെന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ പ്രതിചേര്‍ത്ത്  കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വാര്‍ത്ത (New York Times , 2011 Feb 15) (അമേരിക്കയിലെ സര്‍ക്കാര്‍ അനുകൂലമായ പ്രമുഖ പത്രത്തിലും "Typing Error" സംഭവിച്ചുവെന്ന എതിര്‍വാദം വരില്ലെന്ന പ്രതീക്ഷയോടെ...) . ഡിഫെന്‍സ് സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്‌ ,മുന്‍ ഡിഫെന്‍സ് സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെല്‍ഡ് എന്നിവര്‍ ബലാല്‍സം ഗക്കാരായ പുരുഷസൈനികരെ സംരക്ഷിക്കുകയും ജോലിക്കയറ്റം  നല്കുക യും  ചെയ്തു എന്നാണ് ഫെഡറല്‍ ലോസ്യൂട്ടില്‍ പറഞ്ഞിട്ടുള്ളത്‌. ബലാല്‍സംഗം ദിനചര്യയാക്കിയവരെ സംരക്ഷിക്കുകയും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയും ചെയ്യുന്ന അമേരിക്കയെ ലോകോത്തര വികസിത-സംസ്കാര മാതൃകയാക്കുകയും ബലാല്‍സംഗക്കാരെ വധിക്കുക വരെ ചെയ്യുന്ന സൗദി അറേബ്യയെ പ്രാകൃത രാജ്യമാക്കുകയും ചെയ്യുന്ന  യുക്തി വാദ-നിരീശ്വര വാദം സാംസ്കാരിക ബോധമുള്ളവര്‍ക്കു  നാണക്കേടാണ്(ഈ 'നാണക്കേടി'ന്റെ ചരിത്രപരമായ വേരുകള്‍ മറ്റൊരു വിഷയമായ തിനാല്‍ തത്കാലം മാറ്റിവെയ്ക്കുന്നു). 

'ന്യൂയോര്‍ക്ക്‌ ടൈംസി'ല്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് നോക്കൂ : Military Is Rife With sexual Abuse (A Report By:Ashley Parker) . നാടിനു വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറായി വരുന്ന വനിതാ സൈനികര്‍ക്കു  വരെ രക്ഷയില്ലാത്ത നാടാണ് അമേരിക്ക.(മറ്റു വികസിത നാടുകളിലെ സ്ഥിതിവിവരക്കണക്കു കളുടെ മലര്‍മഞ്ചല്‍ തത്ക്കാലം തുറക്കുന്നില്ല ;ആവശ്യമെങ്കില്‍ പിന്നീട്) .സൈന്യത്തിലെ ബലാല്‍സംഗം വ്യാപകമായൊരു സാമൂഹിക പ്രശ്നമായതിനാല്‍ അതിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയില്‍  സംഘടന പോലും  രൂപം കൊണ്ടിട്ടുണ്ട്- Service Women's Action Network. വില്‍കിന്‍സ് എഴുതിയ മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് 'Rape Epidemic Plagues US Military' (18 Feb 2011) . വനിതാ സൈനിക രുടെ മാനത്തിനു പോലും വിലയില്ലാത്ത ഐക്യനാടുകളില്‍ സാധാരണ പൌരന്മാരുടെ കാര്യം പറയണോ? സ്വര്‍ണ്ണത്തിനു തുരുമ്പു പിടിച്ചാല്‍ ഇരുമ്പിന്റെ കഥ പറയണോ ?(ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് ;വേലി തന്നെ മാനം  തിന്നുന്ന അമേരിക്കന്‍ പാഠങ്ങള്‍ "എത്ര കുറച്ചു പറയുന്നുവോ അത്രയും നന്ന്" !!)."



ഇതേപ്പറ്റി ഒരക്ഷരം ഉരിയാടാതെ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച് പോസ്റ്റിട്ട ലേഖകന്‍ അമേരിക്കക്കാര്‍ക്ക് "ഉന്നതമായ ധാര്‍മ്മിക സദാചാരശീല"മില്ലെന്നു തെളിയിക്കാന്‍ എന്നെ വെല്ലുവിളിച്ചതു കേമമായിട്ടുണ്ട് !! ഏതായാലും അമേരിക്കക്കാരുടെ  "ഉന്നതമായ ധാര്‍മ്മിക സദാചാരശീലം" തെളിയിക്കാന്‍ സൗദി
അറേബ്യയിലേക്കു പോകേണ്ട ഗതികേട് ലേഖകനുണ്ടായതു വിധിവൈപരീത്യം തന്നെ !


14) ലേഖകന്‍ എഴുതി :

"ഇസ് ളാമിക നിയമം നിലനില്‍ക്കുന്ന സൗദിയില്‍ "മാനഭംഗം" എന്നൊരു ഏര്‍പ്പാടില്ല! There is Only 'adultery' in Islam and no such thing as 'rape'. പിന്നെയെങ്ങനെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ലോകമറിയുന്നത്. കേസെടുത്തിട്ട് വേണ്ടേ അറിയാന്‍."


ഇതിനു മറുപടിയായി ഞാനെഴുതി :


"ലേഖകന്റെ വരികളെല്ലാം പച്ചക്കള്ളങ്ങളാണ്. അമേരിക്ക യിലെ പ്രമുഖ ടി.വി ചാനലായ എ.ബി .സി  ന്യൂസ് ( 2007-Nov21 ) റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് സൗദി അറേബ്യയില്‍ ഏഴു പേരെ  രണ്ടു  മുതല്‍ ഒമ്പതു വര്‍ഷം വരെ തടവു ശിക്ഷക്കു വിധിച്ചതായി പറയുന്നു .എ.ബി .സി  ന്യൂസിനുവേണ്ടി ലാറ തയ്യാറാക്കിയ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടിലാ ണിത്(സൗദി ഗവര്‍മെന്റിന്റെ സ്പോൺസേർഡ് ന്യൂസല്ലെന്നർത്ഥം. എല്ലാ സർക്കാർ ന്യൂസുകളും സ്പോൺസേർഡ് ന്യൂസാണെന്നറിയാ ത്തവരാണ്‌ സൗദിയുടേതു മാത്രം സ്പോൺസേർഡ് ന്യൂസാണെന്ന ആരോപണമുന്നയിക്കുന്നത്!) . സൗദി അറേബ്യയിൽ ബലാൽ സംഗത്തിന്‌ ഏഴുപേരെ ഒമ്പതുവർഷംവരെ ജയിൽതടവിനു ശിക്ഷിച്ചുവെന്ന അമേരിക്കയിലെ പ്രമുഖ ടി.വി ചാനലായ എ.ബി.സി  ന്യൂസിന്റെ വാർത്ത  ടൈപ്പിങ് പിശകാവാൻ തരമില്ല. ചിലപ്പോൾ ക്യാമറാ പിശകായിരിക്കും!! ഹോ! കേരള ഡോക്കിൻ സുമാരുടെ 'യുക്തി'യുടെയും 'സത്യസന്ധത'യുടെയും ഊക്ക്  പോയ പോക്ക് വിചിത്രം തന്നെ!

ഇനി , സൗദിഅറേബ്യൻ മന്ത്രാലയം 2010 ഒക്ടോ 22നു പുറത്തി റക്കിയ ഒരു പ്രസ്താവന: ഒരു സ്ത്രീയെ വീട്ടിൽകയറി ബലാൽസംഗം ചെയ്ത രണ്ടു പേരെ തലവെട്ടിയെന്ന്! 

മരപ്പട്ടിക്കു കൂട്ട് ഈനാംപേച്ചി എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം ,മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളിൽ നിന്നും ഖുർആൻ പഠിച്ചാൽ ലേഖകൻ എഴുതിയ മഠയത്തരങ്ങളായിരിക്കും ഫലം. ബലാൽസംഗത്തിനു ശിക്ഷ വിധിക്കാൻ നാലാൾകാൺകെ അതു ചെയ്യണമെന്ന നിയമമൊന്നും ഇസ്ലാമിലില്ലെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയുണ്ട്.അതിന്‌ അടിസ്ഥാനമായ ഇസ്ലാമിക പ്രമാണങ്ങളും അവർ ഹാജറാക്കിയിട്ടുണ്ട്."
അപ്പോള്‍ ലേഖകന്റെ മറുപടി നോക്കൂ :
" എ.ബി. സി ന്യൂസ് എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു? ലിങ്ക് ദയവായി തന്നാലും. മറ്റൊന്നുമല്ല, ആ റിപ്പോര്‍ട്ട് വളരെ രസകരമായി തോന്നുന്നു. ലാറ റിപ്പോര്‍ട്ട് ചെയ്തുവത്രെ? ഏതു ലാറ? ബ്രയാന്‍ ലാറയൊന്നുമല്ലെന്ന് കരുതട്ടെ. ബലാല്‍സംഗത്തിന് ഏഴുപേര്‍ക്ക് 2 മുതല്‍ 7 വര്‍ഷത്തെ തടവോ? എന്താണതിന്റെ മതയുക്തി? "
 

(6)......സൗദി മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് തരക്കേടില്ലാത്ത തമാശ തന്നെയെന്ന് സമ്മതിക്കണം. 'വളേരേ' വിശ്വസനീയമായ ഒന്ന്!! ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ഉടനെ തന്നെ സംഭവസ്ഥലത്തുവെച്ച് തല വെട്ടുകയായിരുന്നുവോ സര്‍? അതോ പിന്നീടാണോ ആ 'നീതി' നടപ്പിലാക്കിയത്? പ്രതികള്‍ ബലാല്‍സംഗം ചെയ്തതാണെന്ന് തെളിയച്ചതെങ്ങനെയെന്നും റപ്പോര്‍ട്ടിലുണ്ടെന്ന് ആശിക്കട്ടെ. In Saudi Arabia marriage very often proves to be an institution for constitutionlized rape. Because the wife can't complain against 'marital sexual abuse'. You may kindly enquire.

സ്ത്രീകള്‍ക്കെതിരെയുള്ള ഭീകരതയില്‍ ലോകറിക്കാഡിട്ട സൗദി മന്ത്രാലയം(ഏത് മന്ത്രാലയമാണാവോ? വിനോദ-ടൂറിസം വകുപ്പല്ലെന്ന് കരുതട്ടെ) ഇങ്ങനെ മുഖംമിനുക്കാന്‍ കെട്ടിയെഴുന്നെള്ളിക്കുന്ന 'രസഗുളകള്‍' ഇവിടെ ഉദ്ധരിച്ചത് മോശമായിപ്പോയി. ഇതേ കിട്ടിയുള്ളോ!? പിന്നെ ഒരു എ.ബി.സി ന്യൂസും. അങ്ങനെ കാര്യം തീര്‍പ്പായി. സൗദിയില്‍ ഇതുവരെ മാനഭംഗത്തിന് രണ്ടുപേരെ തലവെട്ടുകയും ഏഴുപേരെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ വന്നതിന് ശേഷമുള്ള മൊത്തം കണക്കാണോ ഇത്? അപ്പോള്‍ ബാക്കി മാനഭംഗങ്ങളുടെയൊക്കെ കാര്യം എന്തായി സര്‍?മാനഭംഗപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടോ? ചെയ്യുമ്പോഴൊക്കെ ഇതേ ശിക്ഷ ഉണ്ടാകാറുണ്ടോ?"
......
"ബലാല്‍സംഗം നാലാള്‍ കാണ്‍കെ ചെയ്യുകയെന്നത് വലിയ വിഷമം പിടിച്ച പണി തന്നെയാണ്. ഞാന്‍ പറഞ്ഞതും മറ്റൊന്നല്ല. പക്ഷെ ഇസ് ളാമിക നിയമമനുസരിച്ച്‌ മാനഭംഗത്തിന് ശിക്ഷിക്കണമെങ്കില്‍ നാല് പുരുഷ 'സാക്ഷി'കള്‍ വേണം. അല്ലെങ്കില്‍ മറിച്ച് തെളിയിക്കുക."


ഒന്നാന്തരം സമർത്ഥനം!! ഏതായാലും പുരോഗതിയില്ല എന്നു പറഞ്ഞുകൂടാ. ഇസ്ലാമിക നിയമ പ്രകാരം സൌദിയില്‍ നിയമപരമായി  'മാനഭംഗം' തന്നെയില്ലെന്നും കേസേടുക്കാറു പോലുമില്ലെന്നും നുണകളെഴുതി വിട്ട ലേഖകന്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതു പുരോഗതി തന്നെ!!! മാനഭംഗത്തിനു തടവുശിക്ഷയും വധശിക്ഷയും നല്‍കിയതിന്റെ വാര്‍ത്ത തയ്യാറാക്കിയതാരാണ്? ഇസ്ലാമിക നിയമപ്രകാരം തടവുശിക്ഷയും വധശിക്ഷ വരെയും നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണ്? ....എന്നൊക്കെ നുണപ്രചാരണത്തിനു ശേഷമാണെങ്കിലും അന്വേഷിക്കാന്‍ തോന്നിയതു ശുഭലക്ഷണം !


മുസ്ലിം നാമധാരികളായ ചില യുക്തിവാദി ബഫൂണുകളില്‍ നിന്നു് ഇനി വസ്തുതപരമായ യാതൊന്നും കിട്ടാനില്ലെന്നും കിട്ടുന്നതൊക്കെ അക്കിടി പറ്റുന്ന നുണകളാണെന്നും ലേഖകന് ഇപ്പോളും ബോദ്ധ്യമായിട്ടുണ്ടെന്നു കരുതുന്നില്ല.എങ്കിലും ഇതൊക്കെ ഇപ്പോഴെങ്കിലും അന്വേഷിച്ചു തുടങ്ങിയതിനു നന്ദി. കൂടുതല്‍ മഠയത്തരങ്ങള്‍ എഴുതുന്നതിനു മുന്‍പ് കുറച്ചെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നത് വിദ്യാര്‍ത്ഥിക്കു മാത്രമല്ല അദ്ധ്യാപകനും നല്ലതാണല്ലോ .


പച്ചനുണകള്‍ തട്ടിവിട്ടത് സയുക്തികം തെളിവുകള്‍ നിരത്തി ഖണ്ഡിക്കപ്പെട്ടപ്പോള്‍ ലേഖകന്‍ കിടന്നു പുളയുന്നതു കണ്ടില്ലേ ? വിവരക്കേടുകളില്‍ നിന്നും ജനിക്കുന്ന കുറെ മഠയന്‍ സംശയങ്ങള്‍ പരിഹാസത്തില്‍ പൊതിഞ്ഞു നിരത്തിയാല്‍ സമര്‍ത്ഥ നമാകുമെന്നു ധരിച്ച ലേഖകന്‍ മറ്റെന്തു ചെയ്യാന്‍ ?!
ഏതായാലും ഇത്തരം സംവാദങ്ങള്‍ക്കു ചാടിയിറങ്ങുന്ന ഇക്കൂട്ടര്‍ക്ക്‌  സാമാന്യ വിവരമെങ്കിലും ഉണ്ടാകുമെന്ന ധാരണ തെറ്റാണെന്നു വ്യക്തമായില്ലേ?!!!




15) ലേഖകന്റെ വമ്പന്‍ സംശങ്ങള്‍ നോക്കൂ :
"വാര്‍ത്തകള്‍ തപ്പിയെടുത്ത് ഹാജരാക്കുമ്പോള്‍ അതിന് അല്‍പ്പം ആനച്ചന്തമൊക്കെ നാം പ്രതീക്ഷിക്കും. പക്ഷെ അതിവിടെ കാണാനില്ല.ബലാല്‍സംഗം ചെയ്തതിന് ഒരു കൂട്ടര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷം തടവു കൊടുക്കുകയും മറ്റൊരു കൂട്ടരുടെ തല വെട്ടുകയുമോ? ഇതെന്തു നീതിന്യായം? സൗദി നിയമത്തില്‍ നിലനില്‍ക്കുന്ന നഗ്നമായ വിവേചനമല്ലേ സര്‍ ഈ കാണുന്നത്? അങ്ങയെപ്പോലെ ധര്‍മ്മിഷ്ഠനായ ഒരാള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്. ഹമുറാബി നിയമങ്ങള്‍ (Hamurabi code) ആധാരമാക്കി രൂപം കൊണ്ട ഒരു നിയമവ്യവസ്ഥയില്‍ 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' എന്നതാണ് കണക്ക്. ആ നിലയ്ക്ക് ബലാല്‍സംഗത്തിന് ശിക്ഷയെന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. പക്ഷെ ഇവിടെ സൂചിപ്പിക്കുന്ന രണ്ടെണ്ണവും ആ ഗണത്തില്‍ പെടുന്നില്ല.എന്താവാം ശിക്ഷാരഹസ്യം??!! ഈ രണ്ടു റിപ്പോര്‍ട്ടുകളും താങ്കളെ ഒട്ടു സഹായിക്കുന്നില്ലല്ലോ ശ്രീ.എന്‍.എം.ഹുസൈന്‍."




രണ്ടാളുകളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു വധശിക്ഷയും  രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം തടവും മൂന്നു പ്രതികള്‍ക്ക്‌ അഞ്ചുവര്‍ഷം തടവും വിധിക്കുകയും മറ്റു് ആറു പ്രതികളെ വെറുതെ വിടുകയും ചെയ്തു എന്ന വാര്‍ത്ത (സാധാരണ പത്രങ്ങളില്‍ വരുന്നത് ) വായിക്കുന്ന പ്രൊഫ:രവിചന്ദ്രന്‍ ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ് !!!: രണ്ടാളുകളെ കൊലപ്പെടുത്തിയാല്‍ ഒരാള്‍ക്ക്‌ വധശിക്ഷയും രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവും മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷം തടവും ആറുപ്രതികളെ വെറുതെ വിടുകയും ചെയ്യുകയോ ? ഇതെന്തു നീതിന്യായം ? നഗ്നമായ വിവേചനമല്ലേ ഇത്?!!!


കണ്ണിനു കണ്ണ് ,പല്ലിന് പല്ല് എന്നതുപോലെ ബലാല്‍സംഗത്തിനു ബലാല്‍സംഗം എന്നും ഹമുറാബി നിയമവ്യവസ്ഥയില്‍ ഉള്ളതായി ലേഖകന്‍ ധരിച്ചാലും അത്ഭുതമില്ല!!! ഒരു ശരാശരി പത്രവായനക്കാരന്റെ sense പോലും യുക്തി -നിരീശ്വരവാദികളുടെ അഭിനവ ആചാര്യന്മാര്‍ക്ക് ഇല്ലാതെ പോയല്ലോ എന്നു സഹതപിക്കാനേ നിവൃത്തിയുള്ളൂ.


16) ലേഖകന്റെ ഉപസംഹാരം :


"മരപ്പട്ടി, ഇനാംപേച്ചി, യുക്തിവാദി ബഫൂണുകള്‍,അക്കാദമിക് നട്ടെല്ലില്ലായ്മ...... ഒക്കെകൂടി കെട്ടിപൊതിഞ്ഞ് സ്‌നേഹപൂര്‍വം അടുത്ത തപാലില്‍ അങ്ങേയ്ക്ക് തിരിച്ചയയ്ക്കുന്നു. സ്റ്റാമ്പൊട്ടിക്കുന്നുണ്ട്. താങ്കള്‍ക്ക് അതുമൂലം ഇനിയൊരു വിഷമം ഉണ്ടാകരുതല്ലോ.
പ്രതികരിച്ചതിന് വളരെ നന്ദി."
 

ഇതൊന്നും താങ്കള്‍ സൂക്ഷിച്ചു വെക്കാന്‍ അയച്ചതല്ല. യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ബോധാവാനാകാനുള്ള സൂചനകള്‍ മാത്രം. ഇത്തരം ഗുണങ്ങള്‍ സഹജമായുള്ളവര്‍ക്ക്‌ ഇത്തരം പ്രയോഗങ്ങള്‍ അയച്ചുതരുന്നത് അധികപ്പറ്റാണെന്നും അറിയാം. തിരിച്ചയച്ചതിനു നന്ദി. Acknowledged!!!



















61 comments:

  1. Just to let you know how fundamentally wrong your analysis is…
    Ravichandran said this…
    >>മതരഹിതസമൂഹങ്ങളില്‍ അരാജകത്വവും കുറ്റകൃത്യങ്ങളും രൂക്ഷമായിരിക്കുമെന്ന് മതം പ്രചരിപ്പിക്കാറുണ്ടെങ്കിലും വിപരീതചിത്രങ്ങളാണ് പല മതാധിഷ്ഠിത രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങള്‍ തുടങ്ങിയ മതാധിഷ്ഠിതരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മതത്തിന്റെ അവകാശവാദങ്ങള്‍ റദ്ദ് ചെയ്യുന്നു. അമേരിക്കയിലാകട്ടെ, 15-20 ശതമാനംവരെ അവിശ്വാസികളോ നിര്മനതരോ ഉണ്ടെന്ന് മിക്ക സര്വെരകളും സ്ഥിരീകരിക്കുമ്പോഴും അമേരിക്കന്‍ ജയിലുകളിലെ അന്തേവാസികളില്‍ ഈ വിഭാഗം കേവലം ഒരു ശതമാനത്തിലും താഴെയാണ്. "<<
    This says that religiously aligned countries have more problems than the scandinavian countries and even in America, though the atheists are more than 15%, their presence in jails is less than 1%. Which literally means that religion in these countries have not helped them in terms of morality.
    Now, your reply in this post is this…
    >>അഫ്ഗാനിസ്ഥാന്‍,ഇറാഖ്‌ ,പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്കയെ ആദ്യം താരതമ്യപ്പെടുത്തിയതു താങ്കള്‍ തന്നെയല്ലേ? <<
    One thing is that Ravichandran has not compared America with Muslim countries in favor of America at all. There is no comparison, in real terms. Now, if for an argument sake, that both these are mentioned in the same paragraph, we do admit there was comparison, even then, America is pushed to the same league as the Muslim countries.
    So then, what is the whole point in your America bashing as a part of your reply to Ravichandran?

    ReplyDelete
  2. ബലാല്‍സംഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തത്തിലാണ് കുറവ്‌ എന്ന വാദം, യഥാര്‍ഥത്തില്‍ ബൂമറാങ ആണ്. യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ ലോകത്ത്‌ ബാലല്സഗങ്ങള്‍ സര്‍വ സാധാരണമായതിനാല്‍, വളരെ കുറഞ്ഞ ശതമാനെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുള്ളൂ എന്ന് അവര്‍ തെന്നെ പറയുന്നുണ്ട്. എന്നാല്‍ പൌരസ്ത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈഗീകാതിക്രമങ്ങള്‍ അപൂര്‍വമായതിനാല്‍ അവ കൂടുതല്‍ ശ്രദ്ദിക്കപ്പെടുകയാണ് ചെയ്യുക.

    പിന്നെ പറയാറുള്ളത്, ഭര്‍ത്താവ്‌ ബലാല്‍സംഗം ചെയ്‌താല്‍ ശിക്ഷിക്കാന്‍ കുറ്റമല്ല എന്ന രീതിയില്‍ ആണ്. കുടുംബ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഇന്ത്യയടക്കമുള്ള പൌരസ്ത്യ രാജ്യങ്ങളില്‍ ഇത് വലിയ ഒരു പ്രശ്നമേയല്ല അത് കൊണ്ട് തെന്നെ നിയമവും ഇല്ല. ഭര്‍ത്താവ്‌ പീടിപ്പിക്കുന്നു വെങ്കില്‍ ആ കാരണം പറഞ്ഞു ഭാര്യക്ക് വിവാഹ മോചനം ആവശ്യപ്പെടാം എന്ന് മാത്രം.

    വികിപീഡിയ അനുസരിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ റെപ് നടക്കുന്ന രാജ്യമാണ് യുക്തിവാടികളുടെ സ്വര്‍ഗ്ഗ രാജ്യമായ സ്വീഡന്‍. അവിടെ രേപിന്റെ നിര്‍വചനം അല്പം അയഞ്ഞതാണ് എന്ന് അന്ഗീകരിച്ചാല്‍ തെന്നെ യുക്തിവാദികള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ള കാര്യമല്ല ഇത്.

    http://en.wikipedia.org/wiki/Rape_statistics

    ReplyDelete
  3. മിസ്റ്റര്‍ എന്‍ എം ഹുസ്സൈന് ഖണ്ഡിക്കാനല്ലാതെ സ്വന്തമായി ഒന്നും എഴുതാന്‍ വശമില്ലേ!! സ്വന്തമായി വല്ലതും എഴുതണം മിസ്റ്റര്‍, നാലാളെക്കൊണ്ട് പറയിപ്പിക്കാതെ.

    ReplyDelete
  4. ബലാല്‍സംഗം ചെയ്യാതെ തന്നെ കൈവിരലില്‍ എണ്ണാവുന്നതിനുമപ്പുറം കെട്ടാനും, തല്‍ക്കാലികക്കെട്ട് കട്ടാനും അടിമസ്ത്രീകളെ അനുഭവിക്കാനുമെല്ലാം വകുപ്പുള്ള ഒരു മതത്തില്‍ പിന്നെന്തിനാണ്‌ ബലല്‍സംഗം!

    ReplyDelete
  5. ബഹുഭാര്യത്വത്തെ മോശമെന്ന് കരുതുന്നവര്‍ ഇതൊന്ന് വായിച്ചിരിക്കേണ്ടതാണ് http://ansarworld.blogspot.com/2011/07/blog-post.html#comment-form

    ReplyDelete
  6. നാസ്തികന്‍ ,

    "ഡോക്കിന്‍സ് നിരൂപണം" എന്നാണ് ഈ ബ്ലോഗിന്റെ പേര്‍ തന്നെ ,ഖണ്ഡനമണ്ഡനമാണിവിടെ .തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ കയറി കാസര്‍കോട് പോകണം എന്ന് വാശിപ്പിടിക്കരുത്!

    ReplyDelete
  7. "സ്ത്രീകളും സൌദിയും"

    wikipedia എന്ത് പറയുന്നു എന്ന് നോക്കാം, ആരാണ് സത്യത്തോട് അടുത്തു എന്നും:

    "All women, regardless of age, are required to have a male guardian. Women cannot vote or be elected to high political positions.[1] Saudi Arabia is the only country in the world that prohibits women from driving. The World Economic Forum 2009 Global Gender Gap Report ranked Saudi Arabia 130th out of 134 countries for gender parity. It was the only country to score a zero in the category of political empowerment"

    ReplyDelete
  8. "Sexual violence and trafficking"

    Under Sharia law, generally enforced by the government, the courts will punish a rapist with anything from flogging to execution. As there is no penal code in Saudi Arabia, there is no written law which specifically criminalizes rape or prescribes its punishment. The rape victim is often punished as well, if she had first entered the rapist's company in violation of purdah. There is no prohibition against spousal or statutory rape. Most rape cases are unreported, because victims fear namus, reduced marriage prospects, accusations of adultery, or imprisonment." (wikipedia: womens right in soudhi arabia)

    ReplyDelete
  9. "Migrant women, often working as domestic helpers, represent a particularly vulnerable group and their living conditions are sometimes slave-like and include physical oppression and rape.

    In 2006, U.S. ambassador John Miller, Director of the Office to Monitor and Combat Trafficking in Persons, said the forced labor of foreign women domestic workers was the most common kind of slavery in Saudi Arabia. Miller claimed human tracking is a problem everywhere, but Saudi Arabia's many foreign domestic workers and loopholes in the system cause many to fall victim to abuse and torture.[108]

    ...... A UN report cites a case in which two mutaween were charged with molesting a woman; the charges were dismissed on the grounds that mutaween are immune from prosecution" (wikipedia)

    ReplyDelete
  10. "In some cases, victims of sexual assault are punished for khalwa, being alone with an unrelated male, prior to the assault. In the Qatif girl rape case, an 18-year old victim of kidnapping and gang rape was sentenced by a Saudi court to six months in prison and 200 lashes. The judge ruled she violated laws on segregation of the sexes, as she was in an unrelated man's car at the time of the attack. She was also punished for tryng to influence the court through the media.[110] The Ministry of Justice defended the sentence, saying she committed adultery and "provoked the attack" because she was "indecently dressed".[111] Her attackers were found guilty of kidnapping and were sentenced for prison terms ranging from two to ten years.[112] According to Human Rights Watch, one of the rapists filmed the assault with his mobile phone but the judges refused to allow it as evidence. [107][106]

    The victim told ABC News that her brother tried to kill her after the attack.[113]

    The case attracted international attention. The United Nations criticized social attitudes and the system of male guardianship, which deter women from reporting crimes. The UN report argued that women are prevented from escaping abusive environments because of their lack of legal and economic independence. They are further oppressed, according to the UN, by practices surrounding divorce and child custody, the absence of a law criminalizing violence against women, and inconsistencies in the application of laws and procedures.[114]

    The case prompted American Muslim journalist Mona Eltahawy to comment "What kind of God would punish a woman for rape?"

    ReplyDelete
  11. "In 2009, the Saudi Gazette reported that a 23-year-old unmarried woman was sentenced to one year in prison and 100 lashes for adultery. She had been gang-raped, become pregnant, and tried unsuccessfully to abort the fetus. The flogging was postponed until after the delivery.[115]"
    (wikipedia)

    ReplyDelete
  12. വിക്കിപീഡിയ പറയുന്നു:

    1 . സ്ത്രീകള്‍ എതിരായ അക്രമങ്ങള്‍ എതിരെ വ്യക്തമായ, എഴുതിവെച്ച, ഒരേ പോലെ വ്യഖ്യനിക്കപെടുന്ന നിയമങ്ങള്‍ ഇല്ല

    2 .സ്ത്രീകള്‍ ക്ക് എതിരായ അടിമത്തം അടക്കമുള്ള ക്രൂരമായ അക്രമങ്ങള്‍ സാധാരണമാണ്

    3 .കുറ്റകൃത്യങ്ങള്‍ മിക്കപ്പോഴും റിപ്പോര്‍ട്ട്‌ ചെയ്യപെടാറില്ല

    ഇതൊക്കെ തന്നെയല്ലേ രവിചന്ദ്രനും പറയുന്നത്? അതോ വിക്കിയും നുണയാണോ?

    ReplyDelete
  13. >>> suraj::സൂരജ് പറഞ്ഞു...
    വിശ്വാസത്തിന്റെ ബയോളജിയായാലും വംശീയവിവേചനങ്ങളുടെ ബയോളജി ആയാലും ശരിതെറ്റുകള് നിര്ണയിക്കുന്നത് മനുഷ്യസമൂഹങ്ങളുടെ സാംസ്കാരിക രാഷ്ട്രീയമാണ്. ശാസ്ത്രമല്ല അതിന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. മതവിശ്വാസത്തിനെയായാലും ജാതീയ/വംശീയ വിവേചനത്തിനെയായാലും, ലൈംഗികവിവേചനത്തിനെയായാലും അവയുടെ അധികാര രാഷ്ട്രീയവും ചരിത്രവും ഒക്കെ അഴിച്ചുമാറ്റി കേവലശാസ്ത്രത്തിന്റെ മാത്രം ലോജിക്കില് നോക്കാനിരുന്നാല് എല്ലാം neutral ആയേ തോന്നൂ (ആ ന്യൂട്രാലിറ്റിക്കും ഒരു പൊളിറ്റിക്സുണ്ടെന്നത് വേറേ).
    http://russelsteapot.blogspot.com/2011/07/blog-post.html?showComment=1311701228079#c8993997230534351880 <<<
    പ്രിയ ഹുസൈന്‍ സാഹിബ്‌,
    യുക്തിവാദികളുടെ "രാഷ്ട്രീയമാണ് " ഇനിയുള്ള ചര്‍ച്ചക്ക് അഭികാമ്യം എന്ന് കരുതുന്നു.
    പരിണാമ വാദമോ ചന്ദ്ര യാത്രയോ അല്ല അവര്‍ക്ക് താല്‍പ്പര്യം. മുന്‍ധാരണയോടെയുള്ള, ഇസ്‌ലാം വിരുദ്ധ എഴുത്തുകാരില്‍ നിന്നും കടമെടുത്ത്
    വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത, അസഹ്യമാകുന്ന ആരുടെ കമന്റു കണ്ടാലും "മാലിന്യം" എന്നധിക്ഷേപിക്കാന്‍ ധൈര്യശാലികളാണ്. സുശീലിനെപ്പോലെ, രവിചന്ദ്രനും ചെയ്തുകൊണ്ടിരിക്കുന്നതും വ്യത്യസ്തമല്ല. രണ്ടുപേരുടെയും ബ്ലോഗ്‌ താങ്കള്‍ക്കെതിരെ ഉന്നംവെച്ചത് തികച്ചും രാഷ്ട്രീയഉദ്ദേശ ത്തോടെയാണന്നു വ്യക്തമാവുന്നു. ശാസ്ത്രം വെറുമൊരു മറമാത്രമായി ഉപയോഗിക്കുന്നു. ഏഴാം നൂറ്റാണ്ട് മുതല്‍ മുസ്‌ലിം സാന്നിധ്യമുള്ള കേരളത്തിലെ സാമുഹ്യന്തരീക്ഷത്തില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുവാനുള്ള കഠിന പ്രയത്നത്തിലാണ് രവിചന്ദ്രനും ഏര്‍പ്പെട്ടിരിക്കുന്നത്.
    ജബ്ബാര്‍ മാഷിന്റെ
    ഇസ്‌ലാം തകരുമെന്ന വിടുവായിത്തത്തില്‍
    “ഉന്മത്തനായ” രവിചന്ദ്രന്‍ കേരളത്തില്‍ ബുദ്ധമതം എങ്ങിനെ നിഷ്കാസിതമായി എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഉത്തരം പറയാതെ തടിതപ്പി. ഇവിടെ ആര്‍ക്കുവേണ്ടിയാണ് രവിചന്ദ്രന്‍ ഈ അടിമവേല ചെയ്യുന്നതെന്ന് വായനക്കാര്‍ക്കും ബോധ്യപ്പെടുന്നു.

    ReplyDelete
  14. മറ്റു പല കുറ്റകൃത്യങ്ങളെ പറ്റിയും reporting വളരെയധികം vary ചെയ്യാം .

    എങ്കിലും intentional homicide പൊതുവേ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടും - ഉത്തരേന്ധ്യന്‍ സംസ്ഥാനങ്ങള്‍ , സൌദി തുടങ്ങിയ സ്ഥലങ്ങളില്‍ അണ്ടര്‍ reporting ഇതിലും കൂടുതല്‍ ഉണ്ടാവാമെങ്കിലും .

    ഇവിടെ പ്രതിപതിക്കപെട്ട രാജ്യങ്ങളിലെ intentional homicide റേറ്റ് പരിശോധിക്കാം :( നിരക്ക് ഒരു ലക്ഷത്തിന്)


    pakisthan - 6.8
    america - 5
    turkey - 3.8
    Iran - 2.9
    India - 2.8
    Denmark - 1.01
    Soudhi - .9
    Sweden - .89
    Norway - .6
    Iceland - .00

    Denmark, Sweden, Norway, Iceland ഇവയാണ് ഇവിടെ പ്രതിപാതിപിക്കപെട്ട സ്കാണ്ടിനെവിയന്‍ രാജ്യങ്ങള്‍

    ReplyDelete
  15. (ref:wikipedia:list of countries by intentional homicide rate)

    ഇന്ധ്യ യെക്കാള്‍ കൂടുതല്‍ intentional homicide റേറ്റ് ഉള്ള ഇറാന്‍, turkey എന്നീ രാജ്യങ്ങള്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങള്‍ ആയി കണകാക്കാന്‍ പറ്റില്ലല്ലോ .

    ക്രൂരമായ/ശക്തമായ punishment ഉള്ള സൌദി യെക്കാള്‍ (underreporting ഇവിടെ കൂടുതല്‍ ആകാനും സാധ്യതയുണ്ട് ) ,
    intentional homicide റേറ്റ് , അത്ര ക്രൂരമായ/ശക്തമായ punishment ഇല്ലാത്ത scandinavian രാജ്യങ്ങളില്‍ കുറച്ചെങ്കിലും കുറവാണെന്നത് അവരുടെ ഉയര്‍ന്ന ധാര്‍മിക നിലവാരമാണല്ലോ കാണിക്കുന്നത്.

    അവര്‍ക്ക് മത വിശ്വാസം കുറവാണെങ്കില്‍, മത വിശ്വാസം ധാര്‍മിക നിലവാരത്തിന് ആവശ്യമല്ലെന്നും.


    അമേരിക്ക മാതൃകയല്ലെന്നും വ്യക്തമാണ്

    ReplyDelete
  16. മനോജേ,
    പ്രതികരണത്തിന് നന്ദി .

    1) സ്വന്തം നാട്ടുകാരായ നീഗ്രോകളെപ്പോലും അപരിഷ്കൃതരായി ചിത്രീകരിക്കുന്ന പാശ്ചാത്യന്‍ പത്രങ്ങള്‍ പകര്‍ത്തിയെഴുതുന്ന വിക്കീപീഡിയ പകര്‍ത്തി എഴുതിയത് ഖണ്ഡിച്ച പോസ്റ്റിന് മറുപടിയായി താങ്കള്‍ അതേ വിക്കിപീഡിയ പകര്‍ത്തിവെച്ചത് കേമമായിടുണ്ട്!

    2) രവിചന്ദ്രന്‍ എഴുതിയ നുണകള്‍ വസ്തുതകള്‍ നിരത്തിയാണ് ഞാന്‍ ഖണ്ഡിച്ചിരിക്കുന്നത്.പാശ്ചാത്യന്‍ വംശീയവാദികളുടെ 'ജ്ഞാനഭണ്ഡാരം' Copy & Past ചെയ്യാതെ വസ്തുതകള്‍ നിരത്തി എന്റെ ഖണ്ഡനത്തില്‍ നിന്നും ഒരു വാദത്തെ എങ്കിലും താങ്കള്‍ ഖണ്ഡികൂ.

    3) ഏതാനും പോസ്റ്റുകളിലായി (ചന്ദ്രയാത്രയടക്കം) രവിചന്ദ്രന്റെ നിരവധി നുണകള്‍ ഈ ബ്ലോഗില്‍ തുറന്നു കാട്ടപ്പെട്ടിടുണ്ട്.ഈ നുണകള്‍ക്ക് പിന്നില്‍ നിന്നും സിന്ദാബാദ് വിളിക്കുന്നവര്‍ വസ്തുതകളുടെ വക്താവായി ചമയുന്നത് തമാശയല്ലാതെ മറ്റെന്താണ് ?

    4)സൗദിയെന്നല്ല ഏതു രാജ്യത്ത് നടക്കുന്നതും എല്ല്ലാം ശരിയാണെന്ന വാദം എനിക്കില്ല.എന്റെ അഭിപ്രായം വസ്തുതകള്‍ നിരത്തി സമർത്ഥിച്ചിട്ടുണ്ട് .മറിച്ചാണ് യാഥാര്‍ത്യമെന്ന് മറ്റാരെങ്കിലും സമർത്ഥിച്ചാല്‍ സ്വീകരിക്കാന്‍ തയ്യാറാണ് .പക്ഷെ പുതിയ പുതിയ നുണക്കഥകള്‍ മെനഞ്ഞാല്‍ ആര്‍ക്കാ ബോധ്യമാവുക ?

    ReplyDelete
  17. അനീഷ്‌ ,

    പ്രതികരണത്തിന് നന്ദി .

    1)സമൂഹത്തിലെ ഉന്നതനിലയിലുള്ളവരാണ് നിരീശ്വരവാദികള്‍ എന്ന് 'നാസ്തികനായ ദൈവ'ത്തില്‍ തന്നെയുണ്ട്.ശാസ്ത്രജ്ഞര്‍ ,പ്രൊഫസര്‍മാര്‍ ,നിയമജ്ഞര്‍ ....എന്നിങ്ങനെ ? ഇവരെന്തിനാണ് ജയിലില്‍ പോകുന്നത് അനീഷ്‌ ? പ്രതികൂല സാമൂഹികസാഹചര്യങ്ങളില്‍ കഴിയുന്നവരാണ് ഏറെയും ക്രിമിനലുകളാകുന്നത് .മതമൂല്ല്യങ്ങള്‍ വലിയൊരു പരിധിവരെ സാമാന്യജനങ്ങളെ കുറ്റകൃത്യങ്ങളില്‍ നിന്നും തടയുന്നു.അതിനു പുറത്തു കടക്കുന്നവര്‍ ജയിലിലേക്കും .

    2) താരതമ്യം അമേരിക്കക്കനുകൂലമോ പ്രതികൂലമോ എന്നത് മറ്റൊരു വിഷയമാണ് .താരതംമ്യപ്പെടുത്തി എന്ന കാര്യം താങ്കള്‍ക്കും സമ്മതിക്കേണ്ടി വന്നു.അമേരിക്കയെപറ്റി 'ഞാനൊന്നും പറഞ്ഞില്ലേ ' എന്ന മട്ടില്‍ നുണകളെഴുതിയതിനെയാണ് ഞാന്‍ Expose ചെയ്തത്.

    ReplyDelete
  18. നാസ്തികന്‍

    പ്രതികരണത്തിന് നന്ദി .

    1) ഖണ്ഡിക്കുന്നയാള്‍ "സ്വന്തമായി ഒന്നും എഴുതാന്‍ വശമില്ലാത്ത"യാളാണെന്ന് മനസ്സിലാക്കിയ നാസ്തികന്റെ 'യുക്തി'ക്കും 'ബുദ്ധി'ക്കും അഭിനന്ദനങ്ങള്‍ .താങ്കള്‍ ലക്ഷണമൊത്ത നാസ്തികന്‍ തന്നെ!! .

    2) സ്വന്തമായി എഴുതാന്‍ മാത്രമല്ല മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ സൂക്ഷമായി മനസ്സിലാക്കുവാനും കൃത്യമായി വിലയിരുത്താനും കൂടി കഴിവുള്ളവര്‍ക്കേ ഖണ്ഡിക്കാനാവൂ .

    3)ഡെന്മാര്‍ക്കിനേക്കാള്‍ കൂടുതല്‍ ബലാല്‍സംഗങ്ങള്‍ സൌദിയിലും മറ്റുമാണെന്ന് (ഫലത്തില്‍ )വാദിച്ച നാസ്തിക ബു.ജി യായ രവിചന്ദ്രനല്ലേ താങ്കളുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ടത്?

    4) "കൈവിരലില്‍ എണ്ണാവുന്നതിനപ്പുറം കെട്ടാനും " "താല്‍കാലികക്കെട്ട്" കെട്ടാനും മറ്റും പാടില്ലെന്ന് അനുശ്വാസിക്കുന്ന ഏതെന്കിലും നാസ്തികതത്വം നാസ്തികര്‍ ചൂണ്ടിക്കാട്ടാമോ ?

    End.

    ReplyDelete
  19. വളരെ നല്ല പോസ്റ്റ്‌. രവിചന്ദ്രന്റെ എല്ലാ വാദങ്ങളെയും തകര്‍ത്തു കളഞ്ഞു. ഈ പോസ്റ്റിലെ ഏതെങ്കിലും സംഗതി തെറ്റാണ് എന്ന് തെളിയിക്കുന്നതിന് പകരം വേറെ വിഷയം മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന സ്ഥിരം അടവ്..

    ReplyDelete
  20. ഖണ്ഡന-മണ്ഡനമൊന്നും രവിചന്ദ്രനും ശിങ്കിടികൾക്കും പഥ്യമില്ല.എന്തെങ്കിലും ചോദിച്ചാൽ മറുപടി മുഖലാവണ്യത്തെ പറ്റിയും;"താങ്കൾക്ക് സിനിമയിൽ ഒരു കൈ നോക്കിക്കൂടെ"എന്ന്.  മാത്രമല്ല കേരള യുക്തിവാദ പാളയങ്ങളിൽ ഈ 'മുതലാളിത്ത യുക്തിവാദ'ത്തിനു ആരാധ്യർ വളരെ കുറവും,പിന്നെയും കുറഞ്ഞും വരുന്നു.മാക്സിയൻ വാദങ്ങളിൽ കുരുത്തത് ഡോക്കിൻസ് വെയിലിൽ ഉണ്ടോ വാടുന്നു.

    ReplyDelete
  21. Countries whose law follows the Shari'a, including Saudi Arabia, Iran[4] and Pakistan[5], also enacted laws for Qisas and Diyat(Blood Money). In Saudi Arabia, for example, the heirs of the victim have a right to settle for Diyya instead of the execution of the murderer. [6]...

    Some of these countries also define, by lawful legislation, a hierarchy of rates for the lives of people....

    In Saudi Arabia, when a person has been killed or caused to die by another, the prescribed blood money rates are as follows[8]:

    100,000 riyals if the victim is a Muslim man
    50,000 riyals if a Muslim woman
    50,000 riyals if a Christian or Jewish man
    25,000 riyals if a Christian or Jewish woman
    6,666 riyals if a man of any other religion
    3,333 riyals if a woman of any other religion
    (ref:wikipedia: Diyya)

    ഇതോ ഹുസൈന്‍ സാബിന്റെ മാതൃക രാജ്യം ?

    ReplyDelete
  22. പണം കൊടുത്തു ഇതു കുറ്റ കൃത്യത്തില്‍ നിന്നും ഒഴിവാകാം എന്ന് കണ്ടു . ഇര ദുര്‍ബലയവുമ്പോള്‍ സമ്മതിക്കുക മാത്രമല്ലെ പറ്റൂ

    1.DARSEN BINTI DAWUD TAWAR എന്നാ ഇന്ധോനേഷ്യന്‍ വേലക്കാരി തന്നെ rape ചെയ്യുന്നതിനെ എതിര്‍ക്കുന്നതിനിടയില്‍ അറബിക് ബോസ്സ് കൊല്ലപെട്ടതിനു പകരമായി 20ലക്ഷം റിയാല്‍ നല്‍കി ശിക്ഷ ഒഴിവാക്കി (പണം ഇന്ധോനേഷ്യന്‍ രാജ്യവും മനുഷ്യ സ്നേഹികളും നല്‍കി)

    2.PAVANI DEVI SINNAIYAH എന്ന ശ്രീലങ്കന്‍ കാരി വേലക്കാരിയെ അറബി വീട്ടുജോലിക്ക് കൊണ്ടുവന്നു,രണ്ടു വര്ഷം ജോലിചെയ്യിച്ചു , ശമ്പളം കൊടുത്തില്ല, ഒടുവില്‍ കൊന്നു ..... അമ്പതിനായിരം റിയാല്‍ വാങ്ങി വീടുകര്‍ പ്രതിയെ വെറുതെ വിട്ടു.


    ഒന്നാമത്തെ കാര്യത്തില്‍ കുറ്റം ചെറുതും ശിക്ഷ വലുതും.
    രണ്ടാമത്തെ കാര്യത്തില്‍ കുറ്റം വലുതും ശിക്ഷ ചെറുതും.

    ..........വീട്ടുകാര്‍ സമ്മതിക്കേണ്ടി വന്നു എന്നത് കൊണ്ടുമാത്രം ഹുസൈന്‍ സാബിന് ഇതൊക്കെ മാതൃക എന്ന് കരുതാന്‍ പറ്റുമോ?

    ReplyDelete
  23. മേല്‍ വ്യക്തിലുടെ പേരുകള്‍ ഗൂഗിളില്‍ ടൈപ്പ് ചെയ്യ്താല്‍ കൂടുതല്‍ details കിട്ടും ;ഇനി ഹുസൈന്‍ സാബ്‌ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ഒന്നും വിശ്വസികില്ല എന്നുണ്ടോ ?

    ReplyDelete
  24. Hussain sahib,
    I'm not sure where you got this idea from!!
    >>താരതംമ്യപ്പെടുത്തി എന്ന കാര്യം താങ്കള്‍ക്കും സമ്മതിക്കേണ്ടി വന്നു<<
    What I wrote is just this...
    There is no comparison, in real terms. Now, if for an argument sake, that both these are mentioned in the same paragraph, we do admit there was comparison, even then, America is pushed to the same league as the Muslim countries.
    Please note that I have written "for argument sake".... If that is understood as an agreement, I don't know how you are grasping bigger things.

    പ്രതികൂല സാമൂഹികസാഹചര്യങ്ങളില്‍ കഴിയുന്നവരാണ് ഏറെയും ക്രിമിനലുകളാകുന്നത് .മതമൂല്ല്യങ്ങള്‍ വലിയൊരു പരിധിവരെ സാമാന്യജനങ്ങളെ കുറ്റകൃത്യങ്ങളില്‍ നിന്നും തടയുന്നു.അതിനു പുറത്തു കടക്കുന്നവര്‍ ജയിലിലേക്കും .

    I agree with the first statement. For the second, I do agree that there could be people who would feel benefited by being a believer. But that leading to the making of a good individual is very subjective and depends on many factors, including not just the hostile circumstances as you mentioned, even favorable ones could lead to one being corrupt. Ultimately, if we analyze in general, it's just the individual who becomes good or bad (in socially accepted terms) more than anything else.
    This being the base, and case, what is the big point in stating that a society of non-believers would be a hell, and that religion is the base of morality?

    ReplyDelete
  25. ഇര മരിച്ചു കഴിഞ്ഞാല്‍ , വീട്ടുകാര്‍ തോന്നിയ പോലെ പണം വാങ്ങി , വിലപേശി , കച്ചവടം ഉറപ്പിച്ചു പ്രതിയെ വെറുതെ വിടാന്‍ അനുവധികുന്നതോ "മാപ്പ് നല്‍കല്‍" ഹുസൈന്‍ സാബ്‌ .........അതും മനുഷ്യ ജീവന് മതവും രാജ്യവും
    ലിന്ഗവും നോക്കി പല വില നിശ്ചയിച്ചിട്ട് .........

    ReplyDelete
  26. നാസയെ വിശാസമില്ല, പക്ഷേ ഇന്റെര്‍പോളിനെ വിശ്വാസം.....
    പക്ഷേ wikipedia യെ ഒട്ടും വിശ്വാസമില്ല.
    ശാസ്ത്രലോകത്തെ പണ്ടേ വിശാസമില്ല .....
    തനിക്കനുകൂലയാല്‍ മാത്രം വിശ്വാസം എന്ന് ചുരുക്കം.

    ലഭ്യമായതില്‍ ഏറ്റവും reliable ആയ source ഉപയോഗിച്ചാണ്‌ വിക്കിപീഡിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത് എന്നാണ് കരുതുന്നത് .

    രവിചന്ദ്രന്റെ ലേഖനത്തിന്റെ റഫറന്‍സ് വിക്കിപീഡിയ ആണെന്ന് എവിടെയും കണ്ടില്ല

    ഈ source കളെ പൊതുവില്‍ വിശ്വസിക്കുന്നവരെ നുണയന്‍ മാര്‍ എന്ന് വിളിക്കുനത്‌ തെറ്റല്ലേ ഹുസൈന്‍ സാബ്‌?

    അടച്ചിട്ട രാജ്യങ്ങളിലെ ഔദ്യോകിക വിവരങ്ങള്‍ മാത്രം വിശ്വസിച്ചു നിഗമനഗളില്‍ എത്താന്‍ പറ്റില്ലെന്ന്, ഇങ്ങിനെയൊക്കെ സംശയിക്കുന്ന ഹുസൈന്‍ സാബിന് മനസ്സിലാവാത് അത്ഭുതം തന്നെ....അതോ ഇക്കര്യത്തില്‍ മാത്രം സംശയം ഒന്നും ഇല്ലെന്നോ?

    ReplyDelete
  27. ഇതിലും നൂറിരട്ടി വേദനിപിക്കുന്ന വസ്തുതകളുമായി "ഇറാനിലെ നിലവിളികള്‍ " എന്ന പോസ്റ്റ്‌ രവിചന്ദ്രന്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു . ഞാന്‍ നിര്ത്തുന്നു


    "ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ"

    ReplyDelete
  28. "ഇറാന്റെ ജയിലുകളില്‍ നിന്നുയരുന്ന ഈ നിലവിളികകള്‍ പ്രിയ വായനക്കാരാ, നിങ്ങള്‍ക്ക് കേള്‍ക്കാമോ"
    ===========


    ഇല്ല മനോജേ, ജെറുസലേം പോസ്റ്റിനും, രവിചന്ദ്രനും ഒക്കെ മാത്രമേ അത് കേള്‍ക്കാവൂ. ഈ അസുഖം വേറെയാണ് - ചികില്‍സയില്ലാത്ത അസുഖം.

    ReplyDelete
  29. ഇസ്‌ലാമിക വിരുദ്ധ വ്യാജ വാര്‍ത്തകളില്‍ ഉന്മത്തനാവുകയും "അഫ്ഗാനിലേക്ക്/പാകിസ്ഥാനിലേക്ക് വിളിച്ചാല്‍ പോകുമോ?" എന്നൊക്കെ.......

    കാലിടറുമ്പോള്‍ വസ്തുതകള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ അക്ഷമനായി വിവേകമില്ലാതെ 'വായക്കു തോന്നിയത് കോതക്ക് പാട്ട്' എന്നപോലെ രവിചന്ദ്രന്‍ ചര്‍ദ്ദിക്കുന്നത് "കാവി മനസ്സ്" മറച്ചു വെച്ചുകൊണ്ടാണോ?. സംശയം ബലപ്പെടുകയാണ്.

    രവിചന്ദ്രനെപ്പോലെയുള്ളവര്‍ യുക്തിവാത രോഗം ബാധിച്ചു അവസാനമായി അഭയം പ്രാപിക്കുന്നത് പരിണാമ വാദത്തിലോ ശാസ്ത്രത്തിലോ അല്ല.
    ഭീകരന്‍ ബ്രവിക്കിനെ പോലെ അഭയം തേടുന്നിടത്തേക്കാണ്, "നാസ്ഥികരുടെ ദൈവവും" എത്തിപ്പെടുന്നത്. രവിചന്ദ്രന്റെയൊരു ഗതി.

    ReplyDelete
  30. Dear Subair,

    ഇറാനിയന്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാവ് പറയുന്നത് കേള്‍ക്കൂ:

    Probe urged into Iran jail 'rape'

    A defeated opposition candidate in Iran's presidential election has called for an investigation into allegations some protesters were raped in prison.

    In a letter to former president Akbar Hashemi Rafsanjani, Mehdi Karroubi said senior officials had informed him of the "shameful behaviour" taking place.

    Mr Karroubi wrote that both male and female detainees had been raped, with some suffering serious injuries.

    He asked Mr Rafsanjani to consult the Supreme Leader about the allegations.

    About 200 people arrested during the mass protests sparked by June's disputed election, which saw President Mahmoud Ahmadinejad re-elected by a wide margin, are still being detained.

    'Brutality'

    In the letter addressed to Mr Rafsanjani in his capacity as head of the Assembly of Experts, Mr Karroubi demanded an investigation into allegations that several detainees had been sexually assaulted.

    "Some of those arrested [as a result] of the unrest claim that detained girls have been sexually assaulted with... brutality," he wrote.

    "The young men in detention were also sexually assaulted in such a way that some are now suffering from depression and other physical and psychological problems, and are incapable of even leaving their homes," he added.

    Mr Karroubi said that the people who had told him about the allegations of sexual assault held "sensitive positions".

    ReplyDelete
  31. അമ്നെസടി ഇന്റര്‍നാഷണല്‍ പറയുന്നത് കേള്‍ക്കുക :

    Amnesty International, which has documented rape inside Iran's prisons and interviewed victims for a 2010 report, called on Iran to launch an investigation into the recent allegations.

    Kristyan Benedict, Amnesty International UK's Middle East campaign manager, told the Guardian: "Rape is a terrible crime and these allegations [mentioned in the letters] should be thoroughly investigated. Amnesty International has also documented the rape of male and female detainees by security officials. Many of those detained for taking part in post-election protests were tortured and did not receive fair trials. The Iranian authorities still continue to punish and persecute those who peacefully speak up against them."

    ReplyDelete
  32. പ്രതിപക്ഷ നേതാവ് Mir Hossein Mousavi വെബ്‌ സൈറ്റ് ഇല്‍ പ്രസിധീകരിക്കപെട്ട്ട ജയിലില്‍ നിന്നുള്ള കത്തില്‍ നിന്നും

    " Prison guards in Iran are giving condoms to criminals and encouraging them to systematically rape young opposition activists locked up with them, according to accounts from inside the country's jail system.

    A series of dramatic letters written by prisoners and families of imprisoned activists allege that authorities are intentionally facilitating mass rape and using it as a form of punishment.

    Mehdi Mahmoudian, an outspoken member of Iran's Participation Front, a reformist political party, is among those prisoners who have succeeded in smuggling out letters revealing the extent of rape inside some of the most notorious prisons.

    Mahmoudian was arrested in the aftermath of Iran's 2009 disputed presidential election for speaking to the press about the regime's suppression of the movement and is currently in Rajaeeshahr prison in Karaj, a city 12 miles (20km) to the west of the capital, Tehran.

    "In various cells inside the prison, rape has become a common act and acceptable," he wrote in a letter published on Kaleme.com, the official website of opposition leader Mir Hossein Mousavi."

    ReplyDelete
  33. ഹുസൈന്‍ സാബ്‌ "വിശ്വസിക്കാത്ത" വിക്കിയില്‍ നിന്നും:

    "In August 2009, Mahmoud Ahmadinejad commented in a live broadcast on the state radio on rape and torture in the Iranian prisons and said; "In some detention centers inappropriate measures have taken place for which the enemy was again responsible." [32]

    Following the election, Iranian presidential candidate Mehdi Karroubi said that several male and female protesters held behind bars have been savagely raped, according to a confidential letter to powerful cleric Akbar Hashemi Rafsanjani.[33] Karroubi warned that this was only a "fragment" of the evidence he had and that if the denials did not stop, he would release even more.[34][35]

    Roxana Saberi, who spent 100 days in Evin in 2009, accused of espionage and threatening Iran’s national security. She had been living in Iran for six years, working as a journalist and writing a book about modern Iran based on interviews with a broad cross-section of society, when she was detained. She later described her ordeal in a book, titled 'Between Two Worlds: My Life and Captivity in Iran' (2010).[36]

    It is said, that rape has been used by interrogators in Iran for decades.[37] During the 1980s, the rape of female political prisoners was prevalent. It was so prevalent that it prompted Hussein-Ali Montazeri, who was Ayatollah Khomeini’s deputy at the time, to write the following to Khomeini in a letter dated October 7, 1986: "Did you know that young women are raped in some of the prisons of the Islamic Republic?"[32]

    Two prominent members of Iran’s human rights community, the feminist lawyer and journalist Shadi Sadr and the blogger and activist Mojtaba Saminejad, published essays online from inside Iran arguing that far from being a new phenomenon, prison rape has a long history in the Islamic Republic.[32](evin prison - wikipedia)

    ReplyDelete
  34. ഇറാനിയന്‍ പ്രസിഡണ്ട്‌ അഹ്മദ് നെജാധിനും ഇറാനിയന്‍ പ്രതിപക്ഷത്തിനും മുഴുവന്‍ ജനാധിപത്യ വാദികള്‍ക്കും കേള്‍ക്കാവുന്ന ഈ നിലവിളി "കേരള ഇസ്ലാമിസ്റ്റ്" കള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്തതിനു
    രവിചന്ദ്രന്‍ "കാവി"യായി ........ഇത് ചൂണ്ടി കാണിക്കുന്നവരൊക്കെ ഹിന്ദുത്വ വാദികളും


    താങ്കളുടെ ധൈഷണിക സത്യ സന്ധത കണ്ടു സഹതപിക്കാന്‍ പോലുമാവുനില്ലലോ സുബൈര്‍,

    ReplyDelete
  35. Dear Manoj,

    പ്രതിപക്ഷ നേതാവ് Mir Hossein Mousavi വെബ്‌ സൈറ്റ് ഇല്‍ പ്രസിധീകരിക്കപെട്ട്ട ജയിലില്‍ നിന്നുള്ള കത്തില്‍ നിന്നും

    1. മേല് എഴുതിയ വെബ്സൈറ്റില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എവിടെയാണ് ഉള്ളത് എന്ന് ലിങ്ക് തരുമോ? അവിടെ നിന്നും ഇവിടെ നിന്നും തന്തയില്ലാത്ത വാര്‍ത്തകളെ കോപ്പി പേസ്റ്റ്‌ ചെയ്യുന്നതിന് പകരം വിഷയത്തെ സത്യസന്ധമായി വിലയിരുത്തുന്നതല്ലേ ബുദ്ധി.

    ഇറാനില്‍ ഒരു മോശം കാര്യവും നടക്കുന്നില്ല എന്നൊന്നും എനിക്ക് അവകാശവാദമില്ല. പക്ഷെ, ഇസ്ലാമിക ലോകത്ത് ജനായത്ത രീതിയില്‍ തിരഞ്ഞെടുപ്പും മറ്റും നടക്കുന്ന മുന്‍നിര രാഷ്ട്രമാണ് ഇറാന്‍. മുസ്ലിം രാഷ്ട്രങ്ങളിലെ ഏകാധിപതികള്‍ക്ക് മുഴുവന്‍ പിന്തുണ പാശ്ചാത്യശക്തികളും ജനാധിപത്യപ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ ഇസ്ലാമിസ്റ്റുകലുമാണ്‌. മനോജ്‌ എന്ത് പറയുന്നു?

    അമേരിക്കന്‍ വിരുദ്ധത ഉള്ളത് കൊണ്ട് തന്നെ ഇറാന്‍ അടക്കമുള്ള രാഷ്ട്രങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗോള കുത്തക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കും എന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ മനോജ്‌ എന്ത് കരുതുന്നു എന്നറിയാന്‍ താത്പര്യം ഉണ്ട്.

    രവിചന്ദ്രന്‍ സാറ് ഉദ്ധരിക്കുന്നത് പോലെ ചില സംഭവങ്ങള്‍ ഉദ്ധരിച്ചു ഒരു രാഷ്ട്രത്തെ വിലയിരുത്തുന്നത് യുക്തിഭദ്രമായ പഠനരീതിയാണ് എന്ന് കരുതുന്നുണ്ടോ? അതും വാര്‍ത്തകളും വീക്ഷണങ്ങളും വ്യക്തമായ രാഷ്ട്രീയ സാംസ്കാരിക പക്ഷം പിടിച്ചു പടച്ചുവിടുന്ന ലോകത്ത് രവിചന്ദ്രന്‍ സാറിനെ പോലുള്ളവര്‍ വാര്‍ത്തയുടെ സോഴ്സ് പോലും പരിഗണിക്കാതെ കോപ്പി പേസ്റ്റ്‌ ചെയ്യുമ്പോള്‍ സാധാരണക്കാരായ യുക്തിവാദികള്‍ ഏതു നിലവാരത്തില്‍ കിടക്കും എന്ന് ഊഹിക്കാമല്ലോ.

    ദിവസവും പത്രത്തില്‍ നമ്മുടെ നാട്ടിലെ ലൈംഗിക പീഡന വാര്‍ത്തകള്‍ വായിക്കുന്ന നമുക്ക്‌, ഇറാനും മുസ്ലിം രാഷ്ട്രങ്ങളെയും ,കുറിച്ച് പറയുമ്പോള്‍ ഇത്ര മൂര്‍ച്ച കൂടുന്ന രോഗം എന്താണ്?

    ReplyDelete
  36. ഇറാന്‍ പ്രതിപക്ഷം, എന്ന് ആവര്‍ത്തിച്ചു കരയുന്നത് കൊണ്ട് ചോദിക്കുവാ, മനോജിന് ഇറാന്‍ രാഷ്ട്രീയ രംഗത്തെ കുറിച്ച് എന്തറിയാം? എന്താണ് ഇറാന്‍ പ്രതിപക്ഷം എന്നെങ്കിലും അറിയുമോ? ഖാതമിയും, രഫ്സന്ചാനിയും നജാദും വ്യത്യസ്തമാവുന്നത് ഏതു അളവിലാണ് എന്നെങ്കിലും അറിയുമോ? അറിയുമെങ്കില്‍ ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായിരുന്നു.

    ReplyDelete
  37. ശ്രീ രവിചന്ദ്രന്‍ ആര്‍ക്കുവേണ്ടി ആറാടുന്നു????...
    വായനക്കാര്‍ക്ക്‌ വിലയിരുത്താന്‍ വേണ്ടി...
    >>> Subair said…
    ഹിന്ദുക്കളെ ക്കുറിച്ച് ഞാന് ഒരു വെബ്സൈറ്റ് തുടങ്ങി ഇന്ത്യയിലെയും ,ലോകത്തിലെയും എല്ലാ സ്ഥലങ്ങളിലും ഉള്ള (ബീഹാറിലും മറ്റു പിന്നോക്ക സ്ഥലങ്ങളും അടക്കം) ഹിന്ദുക്കള് ചെയ്യുന്ന എല്ലാ കുറ്റങ്ങളും പൊടിപ്പും തൊങ്ങലും ചേര്ത്ത് (ഹിന്ദു സന്യാസി ബാലല്സ്ഗം ചെയ്തു, ഹിന്ദു കൊല നടത്തി, ഹിന്ദു അത് ചെയ്തു, ഹിന്ദു ഇത് ചെയ്തു, ഹിന്ദു മുസ്ലിമിനെ കുത്തി, എന്നിങ്ങനെ ഉള്ളതും ഇല്ലാത്തതുമായ വാര്ത്തകള് പ്രസിദ്ധീകരിച്ചു, ഹിന്ദുക്കള് എന്നാലേ പെണ്ണ് പിടിയന്മാരും , കൊലയാളികളും ഒകെയാണ് എന്ന് പ്രചരിപ്പിച്ചാല്, വിദ്വേഷം പ്രചരണം ഒക്കെ വൈക്തികമായ തോന്നലല്ലേ എന്നും പറഞ്ഞു രവി൯ചന്ദ്രന് എന്നാ ഫ്രീ തിങ്കര് സ്വന്തം പോസ്റ്റില് പരസ്യം കൊടുക്കുമായിര്കിക്കും.

    രവിചന്ദ്രന്.സി.യുടെ പ്രതികരണം....
    ഹിന്ദുക്കളെ മോശമായി ചിത്രികരിച്ചു കൊണ്ട് ബ്ളോഗ് തുടങ്ങണമെന്ന പൂതി- അതാണ് നല്ലതെന്ന് തോന്നുന്നതെങ്കില് താങ്കള് തുടങ്ങണം മി.സുബൈര്. അതൊക്കെ താങ്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില് പെട്ട കാര്യമല്ലേ. എന്നോട് അഭിപ്രായം ചോദിക്കേണ്ട യാതൊരു കാര്യവുമില്ല. ഇനി അത്തരം ചോദ്യങ്ങള് പ്രോത്സാഹിപ്പിക്കുകയുമില്ല. http://nasthikanayadaivam.blogspot.com/2011/07/blog-post.html >>>>>

    >>> V.B.Rajan (ഫ്രീ തിങ്കര് ) പറഞ്ഞു... ഹിന്ദുവേദഗ്രന്ഥങ്ങളില് ഏകദൈവാരാധനയും, ബഹദൈവാരാധനയും, നിരീശ്വരവാദവും വിവരിക്കുന്നുണ്ട്. 2011, ജൂണ് 17 9:19 http://yukthivadikalumislamum.blogspot.com/2011/06/blog-post.html <<<
    >>> Atheist cALviN::കാല്വിന് പോസ്റ്റില്‍ നിന്നും
    സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്ലൈന് ചര്ച്ചകളില് എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില് നിന്നും സംഘടനകളില് നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന് ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില് നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള് ആധുനികഹിന്ദുമതതീവ്രവാദികള് മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]http://singularityon.blogspot.com/2011/05/blog-post.html <<<

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. "ഇറാന്‍ പ്രതിപക്ഷം"

    ഇവിടെ ചര്‍ച്ച ഇറാനിയന്‍ പ്രതിപക്ഷത്തെ പറ്റിയല്ലല്ലോ. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇസ്രയേല്‍ പ്രചരണം ആണെന്ന് പറഞ്ഞപ്പോള്‍ ഇറാന്‍ നേതാകളും ഇത് പറയുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചു വന്നു മാത്രം. മതനേതൃത്വം അന്ഗീകരിക്കുന്ന ഇസ്ലാമിസ്റ്റ് നേതാക്കള്‍ക്ക് മാത്രം മത്സരിക്കാന്‍ പറ്റുന്ന "മഹത്തായ ജനാധിപത്യത്തെ "പറ്റി താങ്കള്‍ക്ക് പരാതി ഒന്നുമില്ലല്ലോ .

    ReplyDelete
  40. മനോജേ,

    1) "Sexual assault is a wider societal problem" എന്ന് പെന്റഗണ്‍ വക്താവ് തന്നെ സമ്മതിച്ച (The week ,17 Feb 2011)താങ്കളുടെ 'മാതൃകാഅമേരിക്ക'യേക്കാള്‍ ഇത് Societal problem ആകാത്ത സൌദിയും തുര്‍ക്കിയും ഇറാനും തന്നെയല്ലേ താരതമ്യേന 'മാതൃകാരാജ്യ'ങ്ങള്‍ ?

    2) മാനഭംഗവീരന്‍മാര്‍ക്ക് സംരക്ഷണവും പ്രമോഷനും നല്‍കുന്ന (Federal Law Suit ലെ ആരോപണം )പ്രതിരോധ സെക്രട്ടറിമാരുള്ള താങ്കളുടെ 'മാതൃകാ അമേരിക്ക'യേക്കാള്‍ അത്തരം സെക്രട്ടറിമാരില്ലാത്ത സഊദിയും ഇറാനും തുര്‍ക്കിയുമല്ലേ താരതമ്യേന മാതൃക?

    3) ഒരു വര്‍ഷം ആറുലക്ഷത്തി എണ്‍പത്തി മുവ്വായിരം മാനഭംഗങ്ങള്‍ (National Victims Center ന്റെ 1990 ലെ കണക്ക് ) നടക്കുന്ന താങ്കളുടെ മാതൃകാ രാജ്യമായ അമേരിക്കയേക്കാള്‍ എന്തുകൊണ്ടും മാതൃക ഈ വക പണികള്‍ വളരെ കുറവ് നടക്കുന്ന സഊദി,തുര്‍ക്കി,ഇറാന്‍ രാജ്യങ്ങളല്ലേ?

    ReplyDelete
  41. 4) Blood money എന്നാല്‍ പണം കൊടുത്ത് ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നത്തിനുള്ള ഉപാധിയാണെന്ന് 'വിക്കീപീഡിയ വിഴുങ്ങികള്‍ക്ക് 'തോന്നാമെങ്കിലും മുഴുത്ത അബദ്ധമാണത് .പ്രതി അബദ്ധത്തില്‍ ചെയ്ത പ്രവൃത്തിയുടെ ഫലമായി കരുതിക്കൂട്ടിയല്ലാത്ത വിധം മരണം സംഭവിച്ചതാണെന്ന് ഇരയുടെ ബന്ധുക്കള്‍ക്ക് ബോധ്യമായാല്‍ blood money വാങ്ങി പ്രശ്നം തീര്‍പ്പാക്കാം എന്നൊരു പഴുത് നിയമത്തിലുണ്ട് .ഇരയുടെ ബന്ധുക്കള്‍ സമ്മതിച്ചാലേ ഇത് സാദ്ധ്യമാകൂ .എന്നാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്ക് ഇത് ബാധകമല്ല.വധശിക്ഷ തന്നെയാണ് അതിനുള്ള മുഖ്യമായ ശിക്ഷ. എങ്ങനെയുണ്ട് വിക്കീപീഡിയ വിവരനിലവാരം !!!

    ReplyDelete
  42. അനീഷേ ,

    1) "we do admit there was comparison" എന്നെഴുതിയ താങ്കള്‍ തന്നെ comparison ഇല്ലായിരുന്നുവെന്ന് വരുത്തിത്തീര്ക്കാന്‍ ശ്രമിക്കുന്നത് നിവൃത്തികേടുകൊണ്ടായിരിക്കുമെന്ന് കരുതട്ടെ.

    2)""I do agree that there could be people who would feel benefited by being a believer" എന്ന് താങ്കളും സമ്മതിക്കുന്നു .ഇങ്ങനെയുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വിശ്വാസിസമൂഹം നല്ലതായി മാറുന്നു എന്നായിരുന്നു എന്റെ വാദം .

    ReplyDelete
  43. മുഹമ്മദ് ,

    താങ്കളുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.ആഗോള സാമ്രാജ്യത്വമാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ നിജസ്ഥിതി പരിശോധിക്കാതെ വിഴുങ്ങി നാടുനീളെ ഛര്‍ദിക്കുന്നവരാണ് ചില യുക്തി -നിരീശ്വരവാദികള്‍ ."ഇക്കണക്കിന് പോയാല്‍ യൂറോപ്പ് യൂറോബ്യയായി മാറും "എന്ന് ഇറ്റലിയിലെ പ്രമുഖ നിരീശ്വരവാദി ഒറിയാന ഫല്ലാച്ചി പറഞ്ഞത് ഇവര്‍ കേട്ടിരിക്കാന്‍ തരമില്ല.പാശ്ചാത്യ നാടുകളില്‍ ജനങ്ങള്‍ കൂടുതലായി ഇസ്ലാം ആശ്ലേഷിച്ചുകൊണ്ടിരിക്കുകയാണ്.അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.മുസ്ലിം നാമധാരികളായ യുക്തിവാദികളില്‍ നിന്നും സാമ്രാജ്യത്വസ്രോതസ്സുകളില്‍ നിന്നും ഇസ്ലാം വിവരം ശേഖരിക്കുന്ന നിരീശ്വര ബുദ്ധിജീവികള്‍ക്ക് ഇതൊന്നും അറിയാത്തത് സ്വാഭാവികം.

    എന്റെ ദൌത്യം ഡോക്കിന്‍സ് നിരൂപണം മാത്രം .അതിലേക്ക് ഈ തിരക്കേറിയ സമയങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ഒരു വര്‍ഷം തികയുന്നതോടെ ഉപസംഹരിക്കാന്‍ ഉദ്ദേശിക്കുന്നു.എതിര്‍ വാദങ്ങളെ നേരിടാന്‍ പരിണാമ -യുക്തി -നിരീശ്വരവാദികള്‍ക്കാവില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു.ഖണ്ഡിക്കപ്പെട്ട ഒരു ഡോക്കിന്‍സ് വാദമെങ്കിലും ശാസ്ത്ര-യുക്തിവാദങ്ങളുപയോഗിച്ച് യുക്തിവാദ ബ്ലോഗര്‍മാരാല്‍ മറിച്ച് സമര്‍ത്ഥിച്ചതിന് ഒരുദാഹരണമെങ്കിലും ഹാജറാക്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫലം നാസ്തി .അതേ., "നാസ്തികന്‍" എന്ന പേരിനെ 'അര്‍ത്ഥ'വത്താകുന്ന ഫലങ്ങള്‍ .എങ്കിലും 'മറ്റെയാള്‍ കഥയെഴുത്തുകയാണ്.....'.

    മൂര്‍ത്ത ,അമൂര്‍ത്ത പ്രശ്നങ്ങളെപറ്റിയുള്ള രവിചന്ദ്രന്റെ പോസ്റ്റ് നോക്കൂ .എന്റെ ഒരൊറ്റ എതിര്‍വാദത്തെയും തൊടാതെ കഥാകഥനവുമായി വിഹരിക്കുകയാണ്.ഡ്രാഗണ്‍ ഫ്ലൈ പരിണാമം ചര്‍ച്ചയായതോടെയും പരിണാമവാദികളുടെ അസംബന്ധവാദങ്ങള്‍ ഡോക്കുമെന്‍റാക്കി നിഷ്പ്രഭമാക്കിയതോടെയും അവരും ഒളിച്ചോടി !

    ഗ്രന്ഥരചനയില്‍ ശ്രദ്ധിക്കാനും ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ തയ്യാറാക്കുന്നതിനുമാണ് ഇനിയുള്ള ശ്രമങ്ങള്‍.ബ്ലോഗ് ചര്‍ച്ചയും അച്ചടി മഷി പുരളുന്നുണ്ട്.താങ്കള്‍ നിര്‍ദേശിച്ച വിഷയങ്ങളും പരിഗണിക്കും . നന്ദി

    End..

    ReplyDelete
  44. 1.താരതമ്യം ചെയ്യപെട്ടത്‌ സൌദിയും scandinavian രാജ്യങ്ങളും തമ്മിലായിരുന്നു എന്ന് തിരക്കില്‍ താങ്കള്‍ മറന്നോ ?അമേരിക്കയെ മാതൃക രാജ്യമായി ഇവിടെ രവിചന്ദ്രന്‍ അടക്കം ആരും വിശേഷിപിച്ചില്ലല്ലോ ?


    2.രണ്ടു കൊല്ലം ശമ്പളം നല്‍കാതെയും മറ്റുരീതിയിലും പീഡിപ്പിച്ചതിനും ശേഷം കോണ്ട്രാക്റ്റ് കഴിഞ്ഞും നാട്ടില്‍ വിടാതെ ഒടുവില്‍ സഹോദരി/മകള്‍ കൊല്ലപെടുമ്പോള്‍ അമ്പതിനായിരം റിയാല്‍ വാങ്ങി
    compromise ആക്കേണ്ടി വരുന്ന സഹോദരന്റെ/അമ്മയുടെ ഗതികേട് "വിക്കിപീഡിയകാര്‍ക്ക്" മനസ്സിലാവില്ല ഹുസൈന്‍ സാബ്‌ , ദയവായി ക്ഷമിക്കുക.

    (ബേദപെട്ട അറബിയാണെങ്കില്‍ അമ്പതിനായിരം റിയാല്‍ രണ്ടു ദിവസത്തെ വരുമാനം അല്ലെ വരൂ.......)

    ReplyDelete
  45. കണ്മുന്നിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ ഹുസൈന്‍ സാബിന് പുസ്തകം എഴുതേണ്ട കാര്യം ഓര്മ വന്നുതുടങ്ങി ...........നല്ലത് തന്നെ .ഭാവുകങ്ങള്‍ , bye

    ReplyDelete
  46. എന്താ മനോജെ ഇത് വിഷയ സംബന്ധിയായി താങ്കള് ഇതുവരെ കാര്യമായ ഇടപെടലുകള് നടത്താതെ വെറുതെ അതുമിതും പറഞ്ഞ് ..ഛെ..താങ്കളൊരു യുക്തി വാദിയാണോ ലജ്ജ തോന്നുന്നു.

    ReplyDelete
  47. The US has laid economic siege to Iran for 30 years, blocking desperately needed foreign investment, preventing technology transfers, and disrupting Iranian trade. In recent years, the US Congress voted $120 million for anti-regime media broadcasts into Iran, and $60-75 million funding opposition parties, violent underground Marxists like the Mujahidin-i-Khalq,
    ഇത് പോലുള്ള ഒരു രാജ്യത്തിനെതിരെ സ്വാഭാവികമായും കാണേണ്ടി വരുന്ന മീഡിയ സദാചാരത്തിന്റെ പുറം കാഴ്ചകള്‍ ആണ് രവിചന്ദ്രന്‍ വിവരിക്കുന്നത്.ഇസ്ലാമും ജനാധിപത്യവും ഭരണ വര്‍ഗങ്ങളും എല്ലാം തന്നെ ചര്‍ച്ച ചെയുന്നവരുടെ ഉദേശ ശുദ്ടി പ്രധാനം ആണ്. പ്രതേകിച്ചു ആധുനിക ജനാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും മറവില്‍ ഇസ്ലാമിന്റെ സാംസ്കാരികത ചോദ്യം ചെയ്യപെടുന്ന കാലത്ത്.
    കോളനി വല്കരണത്തിന്റെ സുപ്രധാന രാഷ്ട്രീയ ഫോര്‍മുല ആയിരുന്നു ആധുനികമെന്നും പൂര്‍വ ആധുനികമെന്നും എന്നും വുകൃത വല്കരിക്കപെടുന്ന അധിനിവേശ സമൂഹങ്ങള്‍ .
    ഇസ്ലാം ഒരു പ്രാകൃത മതം ആണെന്ന ആധുനിക കൊളോണി വല്കരണ ത്തിന്റെ പ്രോപഗണ്ട ആണ് ഇന്ന് യുക്തിവാദികള്‍ വിഴുങ്ങുന്ന ഏറ്റവും വലിയ നുണകള്‍. ഇവിടെ ചര്‍ച്ച ക്ക് വിധേയമാക്കേണ്ടത് ആ രഷ്ട്രീയം ആണ്.

    ReplyDelete
  48. മനോജേ ,

    പ്രതികരണത്തിന് നന്ദി .

    1) മറക്കാത്തതുകൊണ്ടാണല്ലോ 2004 ലെ ഡെന്‍മാര്‍ക്കിലെ കൊലപാതകനിരക്ക് 4.03 ആണെങ്കില്‍ സഊദി അറേബ്യയില്‍ ഇതേ കാലത്ത് ഇത് 0.71 ആണെന്നും, ബലാല്‍സംഗം ഡെന്‍മാര്‍ക്കില്‍ 9.32 നിരക്കിലാണെങ്കില്‍ സഊദി അറേബ്യയില്‍ 0.41 ആണെന്നുമുള്ള കംപാരറ്റിവ് ക്രിമിനോളജിയില്‍ ആധികാരികനായ ഡോ:വിന്‍സ്ലോയുടെ വിശകലനം ചൂണ്ടിക്കാട്ടിയത് .പക്ഷേ, ശാസ്ത്രവും വിക്കീപീഡിയയും കണ്ണടച്ച് വീഴുങുന്ന നിങ്ങള്‍ക്ക് ഡോ:വിന്‍സ്ലോ പേടിസ്വപ്നമായി ! സൌദിയെ മാതൃകാ രാജ്യമായി ഞാന്‍ വിശേഷിപ്പിച്ചില്ലല്ലോ .ഡെന്‍മാര്‍ക്കിനേക്കാള്‍ കുറ്റകൃത്യങ്ങളും ബലാല്‍സംഗങ്ങളും മനോരോഗങ്ങളും ആത്മഹത്യകളും വളരെ കുറവ് സഊദി അറേബ്യ ,തുര്‍ക്കി ,ഇറാന്‍,പോലുള്ള മതാധിഷ്ഠിത സമൂഹങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

    2) നാഗസാക്കിയിലും ഹിരോഷിമയിലും ഒരാഴ്ചകൊണ്ട് രണ്ടുലക്ഷം മനുഷ്യരെ കൊന്നൊടുക്കുകയും ആ ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ബാക്കിപത്രങ്ങള്‍ വരും തലമുറകള്‍ക്ക് സമ്മാനമായി കൊടുക്കുകയും ചെയ്ത അമേരിക്കയുടെ ഉളുപ്പില്ലാത്ത ആധുനിക ശാസ്ത്ര സാങ്കേതിക സംസ്കാര ശൂന്യതയെ പൂജിക്കുന്ന യുക്തി-നിരീശ്വര-പരിണാമവാദികള്‍ക്ക് വിക്കീപീഡിയ വിഴുങ്ങാനല്ലാതെ സത്യാനേഷണം ഗ്രാഹ്യമാവുമോ ?

    3)ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളെ ജയിലടച്ച് പീഡിപ്പിക്കുന്ന (738 per 100000 ) അമേരിക്കയിലെ പീഢനസംസ്കാരത്തിന് മുന്നില്‍ വേലക്കാരിക്ക് ശമ്പളം നാല്‍കാത്തതിന് പിഴ നല്‍കുന്ന അറബി ഒന്നുമല്ലല്ലോ മനോജേ (അമേരിക്കന്‍ ജയിലിലെ അലമുറകള്‍ പ്രതേക വിഷയമാണ് !)

    4) ഈയുള്ളവന്‍ പുസ്തകരചനയാരംഭിക്കുന്നു എന്ന് കേട്ട് താങ്കള്‍ ഓടിയൊളിക്കുന്നതെന്തിന് ? ആരൊക്കെ ഓടിമറഞ്ഞാലും മനസ്സിലാക്കിയ സത്യം എഴുതുക തന്നെ ചെയ്യും.അഭിപ്രായം രേഖപ്പെടുത്തിയത്തിന് വളരെ നന്ദിയോടെ ...

    End.

    ReplyDelete
  49. >>1) "we do admit there was comparison" എന്നെഴുതിയ താങ്കൾ തന്നെ comparison ഇല്ലായിരുന്നുവെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്‌ നിവൃത്തികേടുകൊണ്ടായിരിക്കുമെന്ന്‌ കരുതട്ടെ.<<

    ആരുടെ നിവൃത്തികേടിനെക്കുറിച്ചാണു താൻകൾ പറയുന്നത്‌? ഒരു വാചകം എഴുതിയതിൽ ആദ്യത്തേതും അവസാനത്തേതും മുറിച്ചുമാറ്റി തനിക്ക്‌ തോന്നുമ്പോലെ വ്യാഖ്യാനിച്ച്‌ വികൃതമാക്കി അവതരിപ്പിക്കുമ്പോൾ താൻകൾ ആരെയാണ്‌ പറ്റിക്കാൻ ശ്രമിക്കുന്നത്‌?
    Now, if for an argument sake, that both these are mentioned in the same paragraph, we do admit there was comparison, even then, America is pushed to the same league as the Muslim countries. എന്നാണ്‌ ഞാൻ എഴുതിയിട്ടുള്ളത്‌. I think you have a habit of missing the word "if"
    ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ

    !!ഒരു വാദത്തിനുവേണ്ടി, രണ്ടും ഒരേ ഖണ്ഡികയിലാണ്‌ പരാമർശിച്ചിട്ടുള്ളത്‌ എന്നതിനാൽ, ഒരു താരതമ്യം ഉണ്ടെന്ന് സമ്മതിച്ചാൽപ്പോലും അമേരിക്കയെ മുസ്ലിം രാജ്യങ്ങളുടെ അതേ ഗണത്തിലേക്ക്‌ തന്നെയാണ്‌ പെടുത്തിയിട്ടുള്ളത്‌.!!

    വാദത്തിനു വേണ്ടി അംഗീകരിക്കുക എന്നത്‌ ഒരു സംവാദത്തിലെ പ്രധാനപോയിന്റാണു, എൻകിലേ മറുവാദത്തിന്റെ വിശകലനം സാധ്യമാകൂ.

    നിവൃത്തികേട്‌ താൻകൾക്കാണ്‌, ഫീൽഡ്‌ മാറിക്കളിച്ച്‌ ഇല്ലാത്ത വാദങ്ങളുണ്ടാക്കി പിന്നീട്‌ പലതിനും വ്യാഖ്യാനം നൽകേണ്ടിവരുന്ന നിവൃത്തികേട്‌.

    അമേരിക്ക എന്ന പരാമർശം കണ്ടയുടനെ ആ വാചകത്തിന്റെ സാരം എന്തെന്നുപോലും നോക്കാതെ America bashing തുടങ്ങി. ആദ്യം എഴുതിയതെന്ത്‌ എന്ന് വായിച്ചുനോക്കൂ. അവിടെ എവിടെയെൻകിലും അമേരിക്ക സ്വർഗരാജ്യമാണു എന്നെഴുതിയിട്ടുണ്ടോ എന്ന് സൂക്ഷിച്ചു വായിച്ചു മനസിലാക്കൂ. അതല്ലാതെ ഗോഡ്ഫാദർ സിനിമയിൽ ഇന്നസെന്റ്‌ അച്ഛനെ തല്ലാൻ മടിയുള്ളതിനാൽ അനിയനെ തല്ലുന്നതുപോലെയാകരുത്‌ വാദം.

    ReplyDelete
  50. >>2)"I do agree that there could be people who would feel benefited by being a believer" എന്ന്‌ താങ്കളും സമ്മതിക്കുന്നു .ഇങ്ങനെയുള്ളവരുടെ എണ്ണം വർദ്ധിക്കുമ്പോൾ വിശ്വാസിസമൂഹം നല്ലതായി മാറുന്നു എന്നായിരുന്നു എന്റെ വാദം .<<

    വിശ്വാസം മൂലം ആർക്കും ഗുണമൊന്നുമില്ല എന്ന വാദമൊന്നും ഞാൻ ഉയർത്തുന്നില്ല. ചിലരെ സംബന്ധിച്ചിടത്തോളം അവരവരുടെ വിശ്വാസമാണവരെ നല്ല വഴിക്ക്‌ നടത്തുന്നത്‌. അതൊരു ഫീലിങ്ങ്‌ ആണു. സത്യത്തിൽ അത്തരക്കാർ വിശ്വാസം നഷ്ടപ്പെട്ടാലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. വിശ്വാസമുണ്ടായിട്ടും നല്ലവഴിക്ക്‌ നടക്കാത്ത ആളുകൾക്ക്‌ അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ലതാനും.

    "ഇങ്ങിനെയുള്ളവരുടെ" ശതമാനം വർദ്ധിച്ചതായി വല്ല കണക്കും കയ്യിലുണ്ടോ? പണ്ടത്തേക്കാൾ സാത്വികമായിട്ടുണ്ടോ സമൂഹങ്ങൾ?

    ദൈവവിശ്വാസമില്ലൻകിലും ആർക്കും ഉപദ്രവമൊന്നും കൂടാതെ ജീവിക്കുന്ന എത്രയോ പേരുണ്ട്‌ ലോകത്ത്‌. ഇങ്ങിനെയുള്ളവരുടെ എണ്ണം കൂടിയാലും സമൂഹം നല്ലതായി മാറില്ലേ?
    അതാണു രവിചന്ദ്രന്റെ വാദം, പോസ്റ്റിന്റെ സാരം. ഒന്ന് ശരിയെൻകിൽ മറ്റേത്‌ തെറ്റാകുന്നതെങ്ങിനെ?

    I don't see a response to the later part of my comment.

    Ultimately, if we analyze in general, it's just the individual who becomes good or bad (in socially accepted terms) more than anything else.
    This being the base, and case, what is the big point in stating that a society of non-believers would be a hell, and that religion is the base of morality?

    ReplyDelete
  51. Subair You are correct. മദാമ്മയെ സംബന്തിച്ചു ബലാല്‍സംഘം എന്നൊക്കെ പറഞ്ഞാല്‍ ഒന്ന് തോണ്ടിയ പോലെ ഒക്കെയേ ഉള്ളൂ. അതിനാല്‍ അതിന്റെ പിന്നാലെ പോകാന്‍ വലിയ താല്പര്യം കാണില്ല. മാനഭംഗം ആയി അവര്‍ അതിനെ കാണില്ല. ലൈംഗിക ബന്ധം വേണോ വേണ്ടേ എന്നാ തീരുമാനത്തില്‍ ഇടപെട്ടതിലുള്ള കുറ്റമേ അവര്‍ക്ക് തോന്നൂ.. അല്ലാതെ പൌരസ്ത്യര്‍ കരുതുന്ന പോലെ എല്ലാം പോയി എന്ന് കരുത്തില്ല അതിനാല്‍ പൗരസ്ത്യര്‍ റിപ്പോട്ട് ചെയ്യാനും പീടനക്കാരനെ മാക്സിമം കുറ്റം വാങ്ങിച്ചു കൊടുക്കാനും ഉള്സുകരാവും..

    ReplyDelete
  52. Aneesh (Surfer) കമന്റുന്ന ശൈലി കണ്ടാല്‍ ഒരുപക്ഷെ പ്രശാന്ത് (അപ്പൂട്ടന്‍) ഉള്ളുകൊണ്ട് ചിരിച്ചെക്കും.?!!
    എന്തൊരു സമാനത.....

    ReplyDelete
  53. ഡിയര്‍ ഹുസൈന്‍ സാബ്‌ ,

    താങ്കളുടെ "പരിണാമ വാദ" തെ പറ്റിയുള്ള ബുക്ക്‌ ആദ്യമായി വായിച്ചതു 1995 ഇല്‍ ആയിരുന്നു .

    ശാസ്ത്ര പരീക്ഷണങ്ങളിലെ limitations , പരിശോധിക്കാന്‍ കഴിയാതെ പോയ കാര്യങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ വെച്ച് പ്രസ്തുത ശാസ്ത്ര ലേഖനത്തെ തന്നെ പൂര്‍ണമായും നിരാകരിക്കുകയോ , പ്രസ്തുത ശാസ്ത്ര ലേഖനത്തിന് വിരുദ്ധമായ നിഗമനങ്ങളില്‍ എത്തുകയോ ചെയ്യുന്ന താങ്കളുടെ രീതിയിലെ അശാസ്ത്രീയത പുസ്തക വായനയില്‍ നിന്ന് അന്ന് തന്നെ മനസ്സിലായിരുന്നു. എങ്കിലും താങ്കളില്‍ ഒരു മിനിമം നിക്ഷ്പക്ഷതയും യുക്തി ബോധവും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു


    ഒരര്‍ത്ഥത്തില്‍ ഇറാനെയും സൗധിയെയും പറ്റി ഇവിടെ ചര്‍ച്ച ചെയ്യപെട്ടത്‌ നന്നായി.

    താങ്കളുടെ നിലപാടുകള്‍ എത്രമാത്രം ഏകപക്ഷീയവും സ്വന്തം നിലപാട് സ്ഥാപിക്കാന്‍ താങ്കള്‍ കാര്യങ്ങളെ എങ്ങിനെയൊക്കെ
    വളച്ചൊടിക്കുന്നു എന്നും മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സില്ലാക്കാന്‍ താങ്കള്‍ എത്രമാത്രം പരാചയപ്പെടുന്നു എന്നും സുബൈറിനെ പോലുള്ള താങ്കളുടെ ആരാധകര്‍ക്ക് പോലും ഇവിടെ ഈ ചര്‍ച്ച വായിച്ചാല്‍ മനസ്സിലാവും.

    "പരിണാമ വാദ"ത്തെ പറ്റി താങ്കള്‍ "ഗവേഷണം" നടത്തിയതും
    ഇങ്ങിനെ തന്നെ ആവുമല്ലോ .


    താങ്കളുടെ പുസ്തകം വായിച്ചപ്പോള്‍ ഇത്രയൊക്കെ വായിച്ചിട്ടും താങ്കള്‍ ശാസ്ത്രവിരുധമായ നിഗമനഗളില്‍ എങ്ങിനെ എത്തുന്നു എന്ന് അത്ബുതപെട്ടിരുന്നു ( താങ്കളില്‍ ഒരു മിനിമം നിക്ഷ്പക്ഷതയും യുക്തി ബോധവുംഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നുവല്ലോ).


    ഇപ്പോള്‍ "കാര്യം" മനസ്സിലായി. ഇങ്ങിനെയൊക്കെ വായിച്ചാല്‍ ശരി തിരിച്ചരിഞ്ഞലാണ് അത്ഭുതം.......

    ReplyDelete
  54. താങ്കളുടെ പുസ്തക രചനയ്ക്ക് ഞാന്‍ ഭാവുകങ്ങള്‍ നേര്ന്നപ്പോള്‍, "ഓടിഒളിച്ചതായി" വായിച്ചതു മേല്പറഞ്ഞ "ഹുസൈന്‍ ശൈലി " കാരണമാവും എന്ന് കരുതുന്നു.


    പുസ്തകങ്ങളെയും ലേഖനങ്ങളെയും പത്ര മാധ്യമങ്ങളെയും ഭയപ്പെടുന്നതും നിരോധിക്കുന്നതും ഗ്രന്ധകരന്മാര്‍ക്ക് "വധ" ശിക്ഷ വിധിക്കുന്നതും ഇറാനും സൌധിയും പോലുള്ള രാജ്യങ്ങള്‍ ആണെന്ന് താങ്കള്‍ വീണ്ടും മറന്നു.

    താങ്കള്‍ "മനസ്സിലാക്കിയ സത്യം " താങ്കള്‍ക്ക് ഈ "ജനാധിപത്യ" കേരളത്തിലും ഇന്ധ്യയിലും തുറന്നെഴുതാം - ആരും താങ്കളെ നിരോധിക്കില്ല , വധശിക്ഷയും വിധിക്കില്ല, കൈ വെട്ടുകയും ഇല്ല . (ഇത്തരക്കാര്‍ ഇവിടെയും വന്നു തുടങ്ങി എന്ന കാര്യം മറക്കുനില്ല )

    ReplyDelete
  55. എന്‍ എം ഹുസൈന്‍ said...
    നാസ്തികന്‍

    പ്രതികരണത്തിന് നന്ദി .

    1) ഖണ്ഡിക്കുന്നയാള്‍ "സ്വന്തമായി ഒന്നും എഴുതാന്‍ വശമില്ലാത്ത"യാളാണെന്ന് മനസ്സിലാക്കിയ നാസ്തികന്റെ 'യുക്തി'ക്കും 'ബുദ്ധി'ക്കും അഭിനന്ദനങ്ങള്‍ .താങ്കള്‍ ലക്ഷണമൊത്ത നാസ്തികന്‍ തന്നെ!! .

    2) സ്വന്തമായി എഴുതാന്‍ മാത്രമല്ല മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ സൂക്ഷമായി മനസ്സിലാക്കുവാനും കൃത്യമായി വിലയിരുത്താനും കൂടി കഴിവുള്ളവര്‍ക്കേ ഖണ്ഡിക്കാനാവൂ .

    3)ഡെന്മാര്‍ക്കിനേക്കാള്‍ കൂടുതല്‍ ബലാല്‍സംഗങ്ങള്‍ സൌദിയിലും മറ്റുമാണെന്ന് (ഫലത്തില്‍ )വാദിച്ച നാസ്തിക ബു.ജി യായ രവിചന്ദ്രനല്ലേ താങ്കളുടെ ചോദ്യത്തിന് മറുപടി നല്‍കേണ്ടത്?

    4) "കൈവിരലില്‍ എണ്ണാവുന്നതിനപ്പുറം കെട്ടാനും " "താല്‍കാലികക്കെട്ട്" കെട്ടാനും മറ്റും പാടില്ലെന്ന് അനുശ്വാസിക്കുന്ന ഏതെന്കിലും നാസ്തികതത്വം നാസ്തികര്‍ ചൂണ്ടിക്കാട്ടാമോ ?

    End.


    =1. നുമ്മ ഒരു തരക്കേടില്ലാത്ത നാസ്തികൻ തന്നെയാണെന്ന അഭിനന്ദനത്തിന്‌ അപാരമായ കൃതജ്ഞത അറിയിക്കുന്നു. നേര്‌ ഏത് കൊലകൊമ്പൻ പറഞ്ഞാലും ആക്സപ്റ്റ് ചെയ്യണമല്ലോ. അതോണ്ട്..

    2. ഖണ്ഡിക്കുക എന്നുവെച്ചാൽ അസാരം കായികാധ്വാനമുള്ള സംഗതിതന്നെയാണെന്ന കാര്യത്തിൽ ശംശല്യ. അതായത് ആദ്യം ഖണ്ഡിക്കാനുദ്ദേശിക്കുന്ന കാര്യം വായിക്കണം. പിന്നെ അതിനുള്ള ഖണ്ഡനം തപ്പിപ്പിടിച്ച് ഇംഗ്ലീഷിൽ നിന്ന് തർജ്ജിമ ചെയ്യണം. അത് മലയാളത്തിൽ ടൈപ്പ് ചെയ്യണം, പോസ്റ്റ് ചെയ്യണം, എന്തെല്ലാം പണികൾ ഇരിക്കുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് കഷ്ടം തന്നെ. കശ്മലൻ...

    3. ഡെന്മാർക്കിലാണോ സൗദിയിലാണോ കൂടുതൽ ബലാൽസംഗം നടക്കുന്നത് എന്ന തർക്കം തുടരട്ടെ. പക്ഷേ, അത് നാലാൾ കാൺകെ തന്നെ ചെയ്യണമെന്ന അരുളപ്പാട് ഗംഭീരം തന്നെയാണേ..

    4. കൈവിരലിൽ എണ്ണാനും താല്കാലികക്കെട്ട് കെട്ടാനുമുള്ള സ്വാതന്ത്ര്യം മമ നാസ്തികമതത്തിൽ ഒരു ലക്ഷത്തിന്‌ പതിമൂന്ന് ശതമാനമാണ്‌ അനുവദനീയമായിട്ടുള്ളത്. മമ നാസിതിക ദൈവത്തിന്റെ ആയത്താണേ. അത് തവ ആസ്തികമതത്തിൽ ഒരു ലക്ഷത്തിന്‌ പതിമൂന്ന് ശതമാനത്തിൽ കുറവാണെന്നറിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു.

    നാസ്തിക തത്വപ്രകാരം ബലാസ്സംഗത്തിന്‌ ശിക്ഷ തിരിച്ച് ബലാൽസംഗം ചെയ്യുകയാണെന്ന കാര്യം അങ്ങേക്കറിയാമല്ലോ. പല്ലിന്‌ പല്ല്, കണ്ണിൻ` കണ്ണ്‌ മാത്രമല്ല, ബലാൽസംഗത്തിന്‌ തിരിച്ച് ബലാൽസംഗം. സന്തോഷായില്ലേ!!

    ReplyDelete
  56. നാസ്തികനായ ദൈവം എന്ന് പെരുമ്പറ മുഴക്കി ഒളിത്താവളത്തില്‍ നിന്ന് ഗത്യന്തരമില്ലാതെ ബ്‌ളോഗിലേക്ക് വരാനിടയായ രവിചന്ദ്ര വാദ്ധ്യാര് ഇപ്പോള്‍ ഹുസൈന്റെ വാദമുഖങ്ങളെ നേരിടാനാവാതെ കയ്യും കാലും ഇട്ടടിക്കുന്നത് കാണാന്‍ ബഹുരസം! എന്‍.എം.ഹുസൈന്‍ സാക്ഷാല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പണ്ഡിതോചിമായി ഖണ്ഡിക്കുകയും പ്രതിവാദമുയര്‍ത്തുകയും ചെയ്തപ്പോള്‍ അതിനു മറുപടി പറയാനെന്ന മട്ടില്‍ സ്വന്തം ബ്‌ളോഗ് തുടങ്ങിയ രവിചന്ദ്രവാദ്ധ്യാര് അതിനു ശ്രമിക്കാതെ സൗദിഅറേബ്യയുടെയും ഇറാന്റെയും മറ്റു മുസ്ലിം രാഷ്ട്രങ്ങളുടെയും കക്കൂസുകള്‍ക്കു ചുറ്റും മണത്തുനടക്കുകയാണ്.

    ഇപ്പോഴിതാ, സാമൂഹ്യവിശകലനമെന്ന നാട്യത്തില്‍ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം വിരുദ്ധ അജണ്ട കുറെശ്ശെയായി പുറത്തെടുത്തുകൊണ്ടിരിക്കുന്നു. അഞ്ചു നേരം നമസ്‌കരിക്കുകയും പത്തുനേരം പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരെന്ന് മുസ്ലിംകളെ അടച്ചാക്ഷേപിക്കുവാന്‍ ബ്‌ളോഗെഴുത്തിന്റെ തുടക്കത്തിലെ ധൃഷ്ടനായ രവിചന്ദ്രാ, നീ, മുസ്ലിം ലോകത്തെക്കുറിച്ച് കല്ലുവച്ച നുണകള്‍ നിരന്തരം എഴുതിവിട്ടാല്‍, അത് എന്‍.എം. ഹുസൈന്റെ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഖണ്ഡനത്തിനുള്ള മറുപടിയാകുമോ?

    'നാസ്തികനെ' പ്പോലുള്ള യുക്തിവാദത്തിന്റെ 'ശാഖാപ്രമുഖ്' മാര്‍ കൂട്ടിനുള്ളപ്പോള്‍ രവിചന്ദ്രന്റെ മുസ്ലിംവിരുദ്ധ ഉദീരണം ദിനം പ്രതി ബ്‌ളോഗില്‍ വര്‍ദ്ധിക്കുന്നതില്‍ അത്ഭുതമില്ല.

    രവിചന്ദ്രന്‍ ഇങ്ങിനെ 'പുരോഗമിക്കുക' യാണെങ്കില്‍, മുസ്ലിം വിരുദ്ധ അജണ്ടയുമായി കാലം കഴിക്കുന്ന കാളിദാസന്‍ വേറെ പണി നോക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.

    ReplyDelete
  57. ഇറാനിലെ ജയിലറകളില്‍ ഇസ്ലാമിക ഭരണകൂടം നടത്തിയ ക്രൂരമായ പീഡനം 2010 ഇല്‍ അരംബിച്ചതല്ല. 71 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇറാനിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അയ tudeh പാര്‍ട്ടി
    യുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് ഇല്‍ നിന്നും ഒരു മൂന്ന് മാസം (1989)കാലത്തിനിടയില്‍ നടന്ന ഇറാന്‍ ജയില്‍ ക്രൂരതയെ കുറിച്ചുള്ള ഭാഗം: (ഇത് അമേരിക്കന്‍ സാമ്രാജ്യത്വ മാധ്യമമല്ല, മുതലാളിത്ത propganda sourse ഉം അല്ല.)

    ReplyDelete
  58. "Khomeini in a final bid to save his regime, intensified the atmosphere of terror and repression in the country, and ordered the massacre of political prisoners in Iran. In a matter of three months , in the summer of 1989, a committee of Khomeini's representatives visited the Iranian prisons and tried and sentenced to death thousands of political prisoners. The real number of executed prisoners is still unknown, but human rights organisations such as Amnesty International put the figure at more than five thousand prisoners from various political parties and organisations. Among those executed were 38 members of the Central Committee and the Political Bureau of the Tudeh Party of Iran as well as hundereds of party members and cadres. The blow to the party was tremendous, it destroyed a layer of party leadership and cadres which had been created in the process of more than 40 years of revolutionary struggle. Among the comrades executed were five members of the Political Bureau , who each had spent 25 years in the prisons of the Shah. The massacre shocked the world and brought world-wide condemnation."

    (BRIEF HISTORY OF THE TUDEH PARTY OF IRAN - official website of Tudeh party of Iran)

    ReplyDelete
  59. ഈ ക്രൂരതകള്‍ക്ക് ഹുസൈന്‍ ഈ പറയുന്ന അമേരിക്കയും CIA യും കൂട്ടുനിന്നിരുന്നു എന്ന വസ്തുത ഇസ്ലാമിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധത അല്ലെങ്കില്‍ സാമ്രാജ്യത്വത്തിന്റെ ഇസ്ലാമിസ്റ്റ് വിരുദ്ധത
    ഉപരിപ്ലവം മാത്രം ആണെന്ന് കാണിക്കു:

    "With blessings from Khomeini, and generous intelligence help from the security services of Britain, USA, Pakistan and Israel, the reactionaries organised a savage onslaught against the Tudeh Party of Iran. On 6th February 1982, they charged a part of the Party's leadership with "spying", and sent them to their dungeons. In later consecutive attacks, the regime arrested more than 10,000 members and cadres and supporters of the Party, and declared the Tudeh Party of Iran illegal. The despotic regime of the Islamic Republic announced that they had succeeded in eliminating the Tudeh Party of Iran for ever. Using the most barbaric physical and mental tortures, they organised an all out propaganda campaign against the party and the Organisation of Iranian Peoples' Fadaian (Majority)"

    ReplyDelete
  60. ഇവിടെ പറഞ്ഞ അയ്യായിരതിന്റെയും പതിനായിരതിന്റെയും കണക്കുകള്‍..... (രൂപയുടെ അല്ല, മനുഷ്യജീവന്റെ ) കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പ്രധാനമായും ഒരു പാര്‍ട്ടി അനുഭവിച്ച പീഡനം മാത്രം. ഇനിയും വേണമെങ്കില്‍ ഹുസൈന്‍ സാബിന്
    ഇറാന്‍ ജയിലില്‍ മനുഷ്യത്വ വിരുദ്ധമായി പീടിപിക്കപെട്ടവര്‍ പത്തോ നൂറോ മാത്രമാണെന്ന് വിശ്വസിക്കാം..........വിശ്വാസം ആദ്യവും തെളിവുകള്‍ അതിനു വേണ്ടി മാത്രവും ആവുമ്പോള്‍ എങ്ങിനെയും ആവാം അല്ലോ .....

    ReplyDelete
  61. ഈ ക്രൂരവും പുറം ലോകം അറിഞ്ഞിട്ടില്ലാത്തതും ആയ "പീഡന കാലത്ത് " ചില tudeh പാര്‍ട്ടി നേതാക്കള്‍ കമ്മുനിസത്തെ തള്ളി പറഞ്ഞും ഇസ്ലാം എന്ന സത്യം തിരിച്ചറിഞ്ഞതായി പറഞ്ഞും ദേശീയ
    ടെലിവിഷന്‍ ഇല്‍ പ്രത്യക്ഷപെട്ടു . ഇതിന്റെ സത്യം ലോകം അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്

    "The simplest explanation came several years after the television racantations, from a prison visit by a United Nation's human rights representative (Galindo Pohl) to Iran. The Tudeh Party General Secretary Noureddin Kianouri was reported to have told the representative that he and his wife had been tortured to give false confessions. As evidence, he held up his badly set broken arm. Pohl added that Maryam Firuz had difficulty hearing, swallowing food, and sitting down because of beatings suffered eight years earlier.[52][57] Kianouri later wrote an open letter to the Ayatollah detailing his mistreatment.[58]"(ref :വിക്കിപീഡിയ: Tudeh party of Iran)

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.