പ്രബോധനം, മാധ്യമം പോലുള്ള പ്രസിദ്ധീകരണങ്ങളുടെ വായനക്കാരെ മാത്രമേ എനിക്കു പരിചയമുള്ളൂ എന്നും എന്നാല്‍ ബ്ലോഗ് വായനക്കാര്‍ ലോകമെമ്പാടുമുള്ള വിദ്യാസമ്പന്നരാണെന്നും ജാക്ക് എഴുതിയിരുന്നു(25നവം). ഇതിനു പ്രതികരണമായാണ് ഇങ്ങനെ ഞാന്‍ ചോദിച്ചത്: "ഇംഗ്ലീഷിലോ മലയാളത്തിലോ ഇറങ്ങുന്ന ഏതെങ്കിലും നിരീശ്വരവാദ ജേണലുകളില്‍ നിന്നും (കഴിഞ്ഞ പത്തോ ഇരുപതോ കൊല്ലത്തിനകമുള്ള) ഒരു ഗവേഷണ പഠനമെങ്കിലും ചൂണ്ടിക്കാട്ടാമോ? " അവിടെയാണ് താങ്കളുടെ വരവ്.
"That doesn't make sense. Athiest/Rationalist journals are not meant to publish research articles. You have science journals for that."എന്നു താങ്കളെഴുതി. എന്റെ ചോദ്യം താങ്കള്‍ക്ക് അര്‍ഥശൂന്യമായി തോന്നി. ലോകത്ത് മറ്റാര്‍ക്കെങ്കിലും (ജാക്ക്, മനുഷ്യന് ... ഒഴിച്ച്) ഈ ചോദ്യം അര്‍ഥശൂന്യമായി തോന്നുമോ? നിരീശ്വരവാദ ജേണലുകളില്‍ ഒരു ഗവേഷണപഠനമെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടത് ചൂണ്ടിക്കാട്ടാമോ എന്ന ചോദ്യത്തില്‍ എന്തു് അര്ഥശൂന്യതയാണുള്ളത് അപ്പൂട്ടാ? സത്യത്തില്‍ താങ്കള്‍ക്ക് ചോദ്യം മനസ്സിലായില്ല എന്നതല്ലേ യാഥാര്‍ഥ്യം? 'You have science journals for that' എന്നായിരുന്നല്ലോ താങ്കളുടെ മൂന്നാമത്തെ വാക്യം. ഞാന്‍ 'സയന്‍സ് റിസര്‍ച്ച് പഠന'ങ്ങളല്ലല്ലോ ചോദിച്ചത്? എന്റെ ചോദ്യത്തില്‍ research article on any subject എന്ന് പ്രത്യേകം ഉണ്ടായിരുന്നല്ലോ. ഇത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ You have science journals for that എന്ന് താങ്കള്‍ എഴുതുമായിരുന്നോ?
ഗവേഷണം എന്നാല്‍ ശാസ്ത്രം മാത്രമാണെന്ന ആധുനിക അന്ധവിശ്വാസമായ അനുഭവമാത്രവാദം (positivism) താങ്കളറിയാതെ തന്നെ താങ്കളുടെ ചിന്തകളെ നിയന്ത്രിക്കുന്നതിനാലല്ലേ താങ്കളുടെ ഗ്രഹണശേഷിപോലും മലിനമായിപ്പോയത്?
research article on any subject എന്ന് വായിക്കുന്ന സ്കൂള്കുട്ടിപോലും അതിനര്‍ത്ഥം സയന്‍സ് പഠനമാണെന്ന് തെറ്റിദ്ധരിക്കില്ല. നിരീശ്വരവാദവും ഭൌതികവാദവും അവയുടെ ഉപോല്‍പ്പന്നമായ അനുഭവമാത്രവാദവും നിങ്ങളുടെ ചിന്താരീതിയെപ്പോലും എത്ര ദയനീയമായി അധ:പതിപ്പിച്ചുവെന്ന് ഇനിയെങ്കിലും ആലോചിക്കുക. എന്റെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ ഉത്തരം നല്കിയാല് പ്രശ്നം തീരുമായിരുന്നു. എന്നാല്‍ അതിനുപകരം 'അര്‍ത്ഥശൂന്യ'തയാരോപിച്ചു താങ്കള്‍ താങ്കളുടെ സമയവും അധ്വാനവും (ഒപ്പം എന്റെയും വായനക്കാരുടെയും) പാഴാക്കി.
അര്‍ത്ഥശൂന്യമായ ചോദ്യം എന്ന് താങ്കള്‍ വിശേഷിപ്പിച്ച ചോദ്യത്തിന് താങ്കളെഴുതിയ മറുപടിയിലെ മൂന്ന് വാചകങ്ങളില്‍ ഒന്നിതായിരുന്നു: "Athiest/Rationalist journals are not meant to publish research articles." ഇതിന്റെ അര്‍ത്ഥമെന്താണ്? നിരീശ്വരവാദ ജേണലുകളില്‍ ഇന്നുവരെയും ഒരൊറ്റ ഗവേഷണപഠനവും വന്നിട്ടില്ല എന്നല്ലേ? ഇതു തന്നെയല്ലേ എന്റെ ചോദ്യത്തിനുള്ള ഉത്തരം? research articles എന്നു മാത്രമാണ് science research articles എന്നല്ല താങ്കള്‍ എഴുതിയത് എന്നോര്‍ക്കുക.
ഇങ്ങനെയൊരു ഉത്തരം കിട്ടുന്ന ചോദ്യമാണ് എന്റേതെന്ന് വ്യക്തമല്ലേ? എങ്കില്‍ അതെങ്ങനെ അര്‍ത്ഥശൂന്യമാവും?
ഈ മറുപടിയെ ആസ്പദമാക്കി ജാക്ക് റാബിറ്റിനുള്ള മറുപടിയില്‍ (26 നവ. ) ഞാന്‍ ഇങ്ങനെയെഴുതി:
"നിരീശ്വരപ്രസിദ്ധീകരണങ്ങളില് ഒരൊറ്റ ഗവേഷണപഠനവും വന്നിട്ടില്ലെന്ന് താങ്കളും അപ്പൂട്ടനും സംശയരഹിതമായി സമ്മതിച്ചിരിക്കുന്നു. നിരീശ്വര'ചിന്തകരുടെ' നിലവാരമില്ലായ്കയാണ് ഇത് കാണിക്കുന്നത്. എന്നാല്‍ മറുവശത്ത്, മതവിശ്വാസികള്‍ പുറത്തിറക്കുന്ന ഒട്ടേറേ ഗവേഷണ ജേണലുകളുണ്ട്. അവയില്‍ ആയിരക്കണക്കിനു ഗവേഷണപഠനങള് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്" (പ്രബോധനം, മാധ്യമം വായനക്കാരെ അവഹേളിച്ച ജാക്കിനുള്ള മറുപടി നിരീശ്വരവാദികളുടെ വായില്‍ നിന്നുതന്നെ നിര്‍മ്മിച്ചെടുക്കാനാണ് ഞാന്‍ ഈ ചോദ്യം ഉന്നയിച്ചത്. അത് പൂര്‍ണമായി വിജയിക്കുകയും ചെയ്തു).
പ്രശ്നം ഇവിടെയും തീരാമായിരുന്നു. പക്ഷേ 'ജാക്ക് ബാധ'യേറ്റ താങ്കള്‍ ഉണര്‍ന്നെണീറ്റ് വീണ്ടും എഴുതി:
"താങ്കള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് എനിക്ക് മനസിലായില്ല. It doesn't make sense എന്നുപറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയതുതന്നെ. " (28 നവ. )
ചോദ്യം അര്‍ത്ഥശൂന്യമാണെന്ന് നേരത്തേ മറുപടി നല്കിയ താങ്കള്‍ തന്നെ അതിന് ശരിയായ ഉത്തരവും നല്‍കിയിരുന്നു എന്ന് മുന്‍പ് സൂചിപ്പിച്ചല്ലോ. ഇപ്പോള്‍ താങ്കള്‍ എന്താണ് പറയുന്നത്? "താങ്കള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എനിക്ക് മനസ്സിലായില്ല" എന്ന്. മനസ്സിലാകാത്ത ചോദ്യത്തിനാണോ താങ്കള്‍ ശരിയായ ഉത്തരം നല്‍കിയത്? ശരിയായ ഉത്തരം നല്കിയ ചോദ്യത്തെപ്പറ്റി ഇപ്പോള്‍ താങ്കള്‍ രണ്ടഭിപ്രായമാണ് കുറിക്കുന്നത് (1) ചോദ്യം അര്‍ഥശൂന്യമാണ്
(2) ചോദ്യം മനസ്സിലായില്ല. ചോദ്യം മനസ്സിലായില്ലെങ്കില്‍ അര്ഥശൂന്യമാണെന്നാണോ പറയേണ്ടത്? ചോദ്യം മനസ്സിലാകാതെ അത് അര്‍ഥശൂന്യമാണെന്ന് താങ്കള്‍ എങ്ങനെ മനസ്സിലാക്കി?
ഇതൊക്കെയും എഴുതിയ ശേഷം താങ്കള്‍ ഇങ്ങനെ കൂടി എഴുതി: "യുക്തിവാദവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പ്രധാനമായും സംസാരിക്കുന്നത് അന്ധവിശ്വാസങ്ങളോടുള്ള എതിര്‍പ്പുകളും വിശ്വാസങ്ങള്‍ മൂലം സമൂഹത്തിലോ വ്യക്തികളിലോ ഉണ്ടാകുന്ന പ്രശ്നങ്ങളിലും ഉള്ള നിലപാടുകള്‍ പ്രസിദ്ധീകരിക്കാനാണ്. അല്ലാതെ Research വിഷയങ്ങള്‍ പ്രസിദ്ധീകരിക്കാനല്ല. " നിരീശ്വര പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ വന്നിട്ടില്ല എന്നു തന്നെയല്ലേ ഇതിന്റെയും അര്‍ഥം? മനസ്സിലാകാത്ത ചോദ്യത്തിനും അര്‍ഥശൂന്യമായ ചോദ്യത്തിനും ശരിയായ ഉത്തരം കിട്ടുന്നതെങ്ങനെ അപ്പൂട്ടാ?
തുടര്‍ന്ന് താങ്കളെഴുതിയതെല്ലാം ലോകത്ത് എന്ത് നടക്കുന്നു എന്നറിയാത്ത ഏതോ ഗുഹാവാസിയുടേതുപോലുള്ള സംശയങ്ങളായിരുന്നു. അതിനാല്‍ ചോദ്യം ഞാന്‍ ഒന്നുകൂടി വ്യക്തമാക്കി: "നിരീശ്വരവാദ ജേണലുകളില്‍ സയന്‍സിനെപ്പറ്റി research articles വന്നിട്ടുണ്ടോ എന്നല്ല ചോദ്യം. ഏതെങ്കിലും വിഷയങ്ങളെപ്പറ്റി ഗവേഷണ പഠനങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ്. ഉദാഹരണത്തിന് 'അന്ധവിശ്വാസങ്ങള്‍'എന്ന വിഷയത്തിലെങ്കിലും" (28 നവം). ഇതിനു താങ്കളുടെ മറുപടി ഇങ്ങനെയായിരുന്നു: "താങ്കളുടെ സംവാദരീതി എനിക്ക് മനസിലാവുന്നില്ല (I don't want to publish a guess)". തുടര്‍ന്ന് താങ്കളെഴുതിയത് കൂടുതല്‍ കൌതുകകരമാണ്: "താങ്കളുടെ ആദ്യചോദ്യം research papers ഏതെങ്കിലും നിരീശ്വരവാദപ്രസിദ്ധീകരണങ്ങളില് വന്നിട്ടുണ്ടോ എന്നായിരുന്നു. അതിന് ഞാന്‍ നല്കിയ മറുപടിയില്‍ ഞാന്‍ പറഞ്ഞിരുന്നു ശാസ്ത്രഗവേഷണപഠനങ്ങള് പബ്ലിഷ് ചെയ്യാന്‍ ശാസ്ത്രജേര്ണ്ണലുകള് ഉണ്ടെന്ന്. താങ്കള്‍ വേറൊരിടത്ത് പ്രയോഗിക്കുകയും ചെയ്തു, saying I admitted that Atheist publications don't publish research papers. അപ്പോഴും താങ്കള്‍ക്ക് തോന്നിയില്ലേ ഞാന്‍ ശാസ്ത്രവിഷയങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന്? ഇപ്പോള്‍, എന്റെ രണ്ടാമത്തെ കമന്റ് കണ്ടതിനു ശേഷം അതല്ല, ഇതാണ് ചോദ്യം എന്നു പറയുന്നതിന്റെ ലോജിക് എന്താണ് ?especially since you used it to drive home a point, (perhaps) thinking that it suits your argument."
അപ്പൂട്ടാ, താങ്കള്‍ എഴുതിയത് സൂക്ഷ്മമായി വായിക്കുക. ഒറ്റ വായനക്ക് ഇതൊക്കെ മനസ്സിലാകുന്ന ആളാണ് താങ്കളെന്ന എന്റെ ആദ്യ ധാരണ നേരത്തെ പൊളിഞ്ഞതാണ്.എന്റെ ആദ്യ ചോദ്യം : "Can you suggest a single research article on any subject from any of malayalam atheist/rationalist journals for the last 10 0r 20 years ?Can you suggest a single research article from any of english atheist/rationalist journals for the last 20 years? "(25 നവം.2010)
science research articles എന്ന് ഞാന്‍ ഒരു കാലത്തും ചോദിച്ചില്ലല്ലോ. (നിരീശ്വരവാദ ജേണലുകളില്‍ മറ്റു വിഷയങ്ങളെപ്പറ്റിപ്പോലും ഗവേഷണപ്രബന്ധങ്ങള്‍ വരുന്നില്ലെന്ന് അറിയാവുന്ന എനിക്ക് സയന്‍സിലും ഒന്നും വരാറില്ലെന്നറിയാം). താങ്കളോട് on any subject എന്ന് ഞാന്‍ വ്യക്തമായി തന്നെ ചോദിച്ചിട്ടും science research articles എന്ന് തെറ്റായി ധരിക്കുകയായിരുന്നു എന്നു വ്യക്തമല്ലേ? എന്നിട്ടും താങ്കള്‍ പറയുന്നത് ഞാന്‍ ചോദ്യം മാറ്റിയെന്നാണ്! താങ്കളുടെ തെറ്റിദ്ധാരണ നീക്കാന്‍ ഞാന്‍ ചോദ്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല കൂടുതല്‍ വ്യക്തമാകാന്‍ "ഉദാഹരണത്തിന് 'അന്ധവിശ്വാസം' എന്ന വിഷയത്തെപ്പറ്റിയെങ്കിലും" എന്ന് എഴുതുകയും ചെയ്തു. ഇത്രയൊക്കെ വ്യക്തമാക്കിയിട്ടും താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ ഗ്രഹണശേഷിക്ക് എന്തോ തകരാറുണ്ടെന്നല്ലേ അര്‍ത്ഥം? ('നാസ്തികനായ ദൈവം' എന്ന കൃതിയിലെ മനശ്ശാസ്ത്രജ്ഞനായ ബ്ളൂമിന്റെ നിരീക്ഷണത്തെ ആസ്പദമാക്കി നിരീശ്വരവാദികളുടെ തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് ഞാന്‍ സമര്‍ത്ഥിച്ചതും അതേപ്പറ്റി ഒരക്ഷരം പോലും എഴുതാതെ സുശീല്‍ കുമാര്‍ തടിതപ്പിയതും താങ്കള്‍ ഓര്‍മ്മിക്കുന്നുണ്ടോ?)
"അതല്ല, ഇതാണ് ചോദ്യം എന്ന്" ഞാന്‍ പറഞ്ഞുവെന്ന താങ്കളുടെ വാദം ശുദ്ധമായ കളവല്ലേ? താങ്കള്‍ ബോധപൂര്‍വം കളവ് പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. താങ്കള്‍ സത്യസന്ധനാണെന്നു തന്നെയാണ് എന്റെ വിശ്വാസം (കള്ളന്മാരായ നിരീശ്വരവാദികളെ വേര്തിരിച്ചറിയാമെന്നതുകൊണ്ട്). പക്ഷെ ധാരണപ്പിശകില്‍ നിന്നും താങ്കള്‍ക്ക് രക്ഷപ്പെടാനാവുന്നില്ല.
താങ്കള്‍ തന്നെ സ്വയം സൃഷ്ടിച്ച ധാരണപ്പിശകിനെ ആസ്പദമാക്കി കുഴഞ്ഞുമറിഞ്ഞുകൊണ്ടിരുന്നപ്പോള് ഞാന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു (ഇടമറുകും പ്രേമാനന്ദുമൊക്കെ പല അന്ധവിശ്വാസങ്ങളുടെയും 'കള്ളത്തരങ്ങളോ ശാസ്ത്രീയവശങ്ങളോ പഠിച്ച് എഴുതാറുണ്ടുതാനും' എന്ന് താങ്കളെഴുതിയത് കണ്ടപ്പോള്‍): Can you mention a single research article on any subject from any atheist journal (with particulars)?
(ഗവേഷണ ലേഖനം ഏതു ജേണലില്‍ എപ്പോള്‍ പ്രസിദ്ധീകരിച്ചുവെന്ന് കൃത്യമായും വ്യക്തമാക്കി ഒരു ഗവേഷണപഠനമെങ്കിലും ചൂണ്ടിക്കാട്ടാമോ?)
ഈ ചോദ്യത്തിനു മറുപടിയില്ലാതെ വന്നപ്പോള്‍ താങ്കള്‍ ഇങ്ങനെയാണു പ്രതികരിച്ചത് : "ഇതുപോലെ വഴുതിമാറാനുള്ള ശ്രമമായുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതാണ്. I'm not surprised! " നിരീശ്വര ജേണലുകളില്‍ പ്രസിദ്ധീകൃതമായ ഒരു ഗവേഷണ പഠനമെങ്കിലും വിശദാംശങ്ങളോടെ ചൂണ്ടിക്കാട്ടാമോ എന്ന ചോദ്യം എങ്ങനെയാണ് അപ്പൂട്ടാ 'വഴുതിമാറലാകുന്നത്"? ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ താങ്കളല്ലേ വഴുതിമാറിയത്? എന്നിട്ട് താങ്കള്‍ ചെയ്ത പണി എന്റെ തലയില്‍ കെട്ടിവെച്ചു! ഇതെന്ത് യുക്തിവാദമാണ്? ഇതെന്ത് ശാസ്ത്രബോധമാണ്?
മറുപടി നല്‍കാത്തതിനെ ന്യായീകരിക്കാന്‍ താങ്കള്‍ ഇങ്ങനെയും എഴുതി: "വളരെ ജനറല്‍ ആയ ചോദ്യങ്ങള്‍ക്കുപോലും താങ്കള്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. അതിനുശേഷമല്ലേ particulars-ലേയ്ക്ക് പോകേണ്ടതുള്ളു."
താങ്കള്‍ക്ക് ഉത്തരം മുട്ടിയെന്നു കരുതി ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല എന്നൊരു നുണ കെട്ടിച്ചമയ്ക്കേണ്ടതുണ്ടായിരുന്നോ? ഡോക്കിന്‍സ് സംവാദത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ സവിസ്തരം മറുപടി നല്‍കിയിട്ടുണ്ട്. താങ്കളുടെ പക്ഷക്കാരനായ സുശീല്‍ കുമാറല്ലേ ഒഴിഞ്ഞു മാറി മാറി ഒടുവില്‍ ഒന്നും എഴുതാനില്ലാതെ അല്ലാഹുവാണോ അയ്യപ്പനാണോ ശിവനാണോ താങ്കളുടെ ദൈവം എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നത് . ഇതിനും ഞാന്‍ മറുപടി നല്‍കിയിരുന്നു (അല്ലാഹു എന്നത് ദൈവം, ഗോഡ് എന്നിവയുടെ അറബി പദമാണെന്ന്). അതിനിടെ താങ്കള്‍ ഇങ്ങനെയൊരു കമന്റും എഴുതി: "The things you had written in the first post itself shows how much knowledge you have on general physics (even that of the Newtonian era), leave out QM".
'സാമാന്യമായി ഊര്‍ജതന്ത്രം പോലും അറിയാത്ത' ഞാന്‍ ഒന്നാമത്തെ പോസ്റ്റില്‍ വിഡ്ഢിത്തങ്ങള്‍ എഴുതിയെങ്കില്‍ താങ്കള്‍ക്ക് ഉദാഹരണമായി ഒരെണ്ണമെങ്കിലും ചൂണ്ടിക്കാട്ടാമായിരുന്നില്ലേ? തെളിവു ഹാജറാക്കാതെ ആരോപണം ഉന്നയിക്കുന്നത് എന്ത് യുക്തിയാണ് അപ്പൂട്ടാ? എന്റെ ഒന്നാമത്തെ പോസ്റ്റിനു ശേഷം കുറേ (അസംബന്ധങ്ങള്‍) എഴുതിക്കൂട്ടിയ താങ്കള്‍ക്ക് എന്റെ ഊര്ജതന്ത്രത്തിലുള്ള മഠയത്തത്തിന് ഒരുദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാമായിരുന്നല്ലോ? ഇങ്ങനെ അതുമിതും വിളിച്ചുകൂവുന്നതാണോ യുക്തിവാദം? ആണെന്ന് വായനക്കാര്‍ ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? ക്വാണ്ടം ബലതന്ത്ര വിദഗ്ധനായി പ്രത്യക്ഷപ്പെട്ട ജാക് റാബിറ്റിനുപോലും താങ്കള്‍ സൂചിപ്പിച്ച മഠയത്തങ്ങള്‍ മനസ്സിലായില്ലേ? അദ്ദേഹവും അതൊന്നും ചൂണ്ടിക്കാട്ടിയില്ലല്ലോ? ഇത്തരം പൊട്ടങ്കളിയുടെ പേരാണോ അപ്പൂട്ടാ യുക്തിവാദം?
നിരീശ്വരവാദ ജേണലുകളില്‍ നിന്നും ഒരൊറ്റ ഗവേഷണപഠനങള് പോലും ചൂണ്ടിക്കാട്ടാന്‍ താങ്കള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ മതവിശ്വാസികള്‍ പ്രസിദ്ധീകരിക്കുന്ന ഏതാനും ഗവേഷണ ജേണലുകളുടെ പേരുകള്‍ താങ്കളെ അറിയിച്ചു:
Creation Research quarterly , Muslim education quarterly, MASS Journal of Islamic Science,American Journal of Islamic Social Sciences ,Journal for christian theological research,Journal of Creation,Biblical Archaeology Review, Archaeology Odyssey,Biblical Archaeology Review,Biblical Astronomer journal etc. etc.തുടങ്ങിയവ.
ഈ നിലവാരത്തിലുള്ള ഒരു നിരീശ്വരവാദ ജേണലെങ്കിലും താങ്കള്‍ക്ക് ചൂണ്ടിക്കാട്ടാനാവുമോ എന്നും ഞാന്‍ ചോദിചു (സാധ്യമല്ല എന്നറിയാവുന്നതുകൊണ്ടാണ് താങ്കളും ജാക്കിനെപ്പോലുള്ള നിരീശ്വര'ഗോത്ര'ക്കാരും ശിലായുഗത്തില്‍ ജീവിക്കുന്നവരാണെന്ന് എഴുതിയത്. ഒരൊറ്റ ഗവേഷണ ജേണല്‍ പോലും ഇന്നേവരെ ഇറക്കാന്‍ കഴിവില്ലാത്ത നിരീശ്വരവാദികള്‍ അനേകം ഗവേഷണ ജേണലുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മതവിശ്വാസികളെ വിഡ്ഢികളാക്കുന്നുവെങ്കില് ഈ കാലഘട്ടത്തെക്കുറിച്ചറിയാത്ത ശിലായുഗക്കാരാണ് നിരീശ്വരവാദികള്‍ എന്നല്ലേ അര്‍ഥം? 'ശിലായുഗക്കാര്' എന്ന പ്രയോഗത്തില്‍ താങ്കള്‍ക്ക് വിഷമമുണ്ടെങ്കില്‍ 'നവശിലായുഗക്കാര്' എന്നാക്കാം!)
ഇത്രയൊക്കെ വിശദമാക്കിയിട്ടും താങ്കളുടെ ധാരണപ്പിശക് നീങ്ങിയില്ല. "എന്റെ ചോദ്യം താങ്കള്‍ക്ക് മനസ്സിലാകാത്തതോ അതോ ചോദ്യം ഒഴിവാക്കുന്നതോ?" എന്ന് താങ്കള്‍ ചോദിക്കുന്നു. ഇനി താങ്കളുടെ ചോദ്യമെന്താണെന്ന് നോക്കാം: "മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളില്‍ വ്യക്തികള്‍ തങ്ങളുടെ ഗവേഷണ പ്രബന്ധം പബ്ളിഷ് ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അതാത് മേഖല കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളില്‍ വരാതെ ഇവയില്‍ വരുന്നു?"
ഏതായാലും ഇത് പുതിയ ചോദ്യങ്ങളാണ്. താങ്കളെ ശിലായുഗക്കാരന് എന്നു വിശേഷിപ്പിച്ചത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ടുകൂടിയാണ്. ഗവേഷണം എന്നത് ശാസ്ത്രഗവേഷണം മാത്രമാണെന്ന് മുന്‍പേ ധരിച്ചുവശായ താങ്കള്‍ക്ക് മതവിശ്വാസികള്‍ നടത്തുന്ന ഗവേഷണ ജേണലുകളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങള്‍ വരുന്നുണ്ടെന്ന കാര്യം അറിയാത്തതില്‍ അല്‍ഭുതമില്ല. ചരിത്രകാരന്മാരുടെ ഔദ്യോഗിക സംഘടന നടത്തുന്ന ജേണലുകളില്‍ വരുന്നതു മാത്രമേ ചരിത്രഗവേഷണമാകൂ എന്ന ധാരണയാകാം താങ്കള്‍ക്കുള്ളത്. ഇത് പോസ്റ്റ് മോഡേണ്‍ കാലഘട്ടമാണ് അപ്പൂട്ടാ. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ലോകം കുറേ മാറിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ വരണ്ട നിരീശ്വരബാധയില് ഇപ്പോഴും കഴിഞ്ഞു കൂടുന്ന താങ്കള്‍ കുറേ പഠിക്കാനുണ്ട്. ഏതായാലും താങ്കളുടെ രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാം.
1. മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളില്‍ വ്യക്തികള്‍ തങ്ങളുടെ ഗവേഷണ പ്രബന്ധം പബ്ളിഷ് ചെയ്യാറുണ്ട്.
2. "അതാത് മേഖല കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങള്‍ തന്നെയാണ് മതവിശ്വാസികള്‍ പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണലുകള്‍. അവയൊക്കെ 'സ്പെഷ്യലൈസ്ഡ് ജേണല്‍സ്' ആണ്. ലോകത്ത് ഇത്തരം ഒരുപാട് പ്രസിദ്ധീകരണങ്ങളുണ്ട് എന്ന കാര്യമെങ്കിലും അപ്പൂട്ടന് തല്ക്കാലം മനസ്സിലാക്കി ഇനിയെങ്കിലും പഴയ ധാരണകള്‍ വെറും വിഡ്ഢിത്തങ്ങളാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. എന്നിട്ടും നിരീശ്വരവാദം തന്നെയാണു ശരിയെന്ന് തോന്നുന്നുവെങ്കില്‍ ആയിക്കോളൂ. അത് എനിക്കും കുറേയൊക്കെ ഉള്‍ക്കൊള്ളാനാകും. എന്നാല്‍ 'ശിലായുഗത്തി"ലിരുന്ന് മതവിശ്വാസികളെ കല്ലെറിയുന്ന പണി ഒട്ടും മതിപ്പുളവാക്കുന്നതല്ല. അത്തരം പണിക്ക് ജന്മനാ യോഗ്യരായവര്‍ നിരീശ്വരവാദികളില്‍ വേറെ പലരുമുണ്ട്. അവര്‍ എന്റെ ബ്ളോഗില്‍ കയറി ഇടക്കിടെ വിഡ്ഢിത്തങ്ങളെഴുതി "ഞങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയുന്നവരാണെന്ന്" ഓര്‍മ്മപ്പെടുത്താറുമുണ്ട്. പക്ഷെ താങ്കളെ അത്തരക്കാരനായി കാണാത്തതുകൊണ്ടാണ് ഇത്രയും വിശദമായ ഒരു പോസ്റ്റിട്ടത്.
അവസാനമായി,അപ്പൂട്ടന്റെ ഏറ്റവും വലിയ ചോദ്യത്തിലേക്കു വരാം. "സൂര്യന് ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്നത് സാമാന്യയുക്തിയാണോ? ആണെങ്കിൽ എങ്ങിനെ?"
മറുപടി
സാമാന്യ യുക്തി അല്ല. അതുകൊണ്ട് "ആണെങ്കിൽ എങ്ങിനെ?" എന്ന ചോദ്യത്തിനു പ്രസക്തിയില്ലല്ലോ!
'സാമാന്യ യുക്തിപോലും' എന്നു മലയാളഭാഷയില്‍ എഴുതിയാല്‍ 'സാമാന്യയുക്തി' എന്നല്ല അര്‍ത്ഥം എന്ന കാര്യം അപ്പൂട്ടന് ശ്രദ്ധിക്കുന്നതു നന്ന്.
മറുപടി
സാമാന്യ യുക്തി അല്ല. അതുകൊണ്ട് "ആണെങ്കിൽ എങ്ങിനെ?" എന്ന ചോദ്യത്തിനു പ്രസക്തിയില്ലല്ലോ!
'സാമാന്യ യുക്തിപോലും' എന്നു മലയാളഭാഷയില്‍ എഴുതിയാല്‍ 'സാമാന്യയുക്തി' എന്നല്ല അര്‍ത്ഥം എന്ന കാര്യം അപ്പൂട്ടന് ശ്രദ്ധിക്കുന്നതു നന്ന്.