‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന കൃതിയില്‍ ശാസ്ത്രാന്ധവിശ്വാസികള്‍ കെട്ടുകഥകള്‍ നിര്‍മ്മിക്കുന്നതിന് ഒരുദാഹരണം നല്‍കിയിട്ടുണ്ട്. ഗലീലിയോ പിസാ ഗോപുരത്തില്‍ കയറി ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്നാണു പ്രചാരത്തിലുളള കഥ. ഗലീലിയോ പിസാ ഗോപുരത്തില്‍ കയറിയില്ലെന്നു തന്നെയല്ല, തന്‍റെ പുരപ്പുറത്തുകയറിപ്പോലും ഇങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണു ഞാന്‍ എഴുതിയിരുന്നത്. ഈ പുസ്തകത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ സത്യാന്വേഷി ബ്ളോഗില്‍ കൊടുത്തതിനു ബ്രൈറ്റ് നല്‍കിയ കമന്‍റ് ഇതായിരുന്നു:
"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്."
“കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ "എന്ന പ്രയോഗം തമാശതന്നെ. അറിയാവുന്നതുകൊണ്ടാണല്ലോ അക്കാര്യം എഴുതിയത്!പ്രശ്നം അതല്ല. “ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ, അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്" എന്ന ബ്രൈറ്റിന്‍റെ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്തിലെ ശാസ്ത്രപണ്ഡിതന്മാര്‍ ഇതെപ്പറ്റി എഴുതിയിയതു താഴെ ചേര്‍ക്കുന്നു.
"1590 ല്‍ വലിയൊരു ജനക്കൂട്ടത്തിനു മുന്നില്‍ ഗലീലിയോ, അരിസ്റ്റോട്ടിലിനു തെറ്റു പറ്റിയെന്നു തെളിയിച്ചു. പിസയിലെ ചെരിഞ്ഞ ഗോപുരത്തിനു മുകളില്‍ നിന്ന് ഒരേ സമയം അര പൌണ്ടു ഭാരവും നൂറു പൌണ്ട് ഭാരവുമുളള പീരങ്കിയുണ്ടകള്‍ അദ്ദേഹം താഴേക്കിട്ടു. ഇവരണ്ടും ഒരേ സമയം നിലം തൊട്ടതു കണ്ടു ജനം അമ്പരന്നു. ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു."
('ശാസ്ത്രവും കപടശാസ്ത്രവും', പേജ് 15, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം, 2003 ഓഗസ്റ്റ്)
“ശാസ്ത്രചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ഇക്കാര്യം ശാസ്ത്രസാഹിത്യ പരിഷത്തിലെ ശാസ്ത്രപണ്ഡിത ശിരോമണികള്‍ക്കറിയില്ല എന്നു ബ്രൈറ്റ് തെളിയിച്ചതിനു നന്ദി!
“ശാസ്ത്ര ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം” അറിയാവുന്ന ശാസ്ത്രകാര്യങ്ങള്‍ പോലും അറിയാത്ത ശാസ്ത്രപണ്ഡിതന്മാരാണു ശാസ്ത്രസാഹിത്യ പരിഷത്തില്‍ ഉളളത് എന്നതുകൊണ്ടാകാം അവരിന്നും പരിണാമാന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്!
നിരീശ്വര-യുക്തിവാദ- പരിണാമാന്ധവിശ്വാസികള്‍ ഒട്ടേറെ ശാസ്ത്രാന്ധവിശ്വാസങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരാണെന്ന് പരിഷത്തുകാരുടെ മേല്‍ ഉദ്ധരണി തെളിയിക്കുന്നുമുണ്ട്. ഗലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന കാര്യം മാത്രമല്ല മറ്റു പല കെട്ടുകഥകളും അതിലുണ്ട്.
(1) 'ജനക്കൂട്ടത്തിനു മുന്നില്‍' എന്ന നുണ.
(2) അത്തരമൊരു പരീക്ഷണം നടത്തിയെന്ന നുണ
(3) 'നൂറുപൌണ്ട് ഭാരമുളള പീരങ്കിയുണ്ടകള്‍ താഴേക്കിട്ടു' എന്ന നുണ.
(4) 'ഇവ ഒരേ സമയം നിലം തൊട്ടു' എന്ന നുണ.
(5) 'ജനം അമ്പരന്നു' എന്ന നുണ.
(6) 'ചിലരെങ്കിലും ഇതു ജാലവിദ്യയാണെന്നു സംശയിച്ചു' എന്ന നുണ.
കെട്ടുകഥാ നിര്‍മ്മാണത്തിലും പ്രചാരണത്തിലും നിരീശ്വര-യുക്തിവാദ പരിണാമാന്ധവിശ്വാസികള്‍ മുന്‍പന്മാരാണെന്നു വ്യക്തമായില്ലേ?
ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കാനുളള പ്രേരണ ബ്രൈറ്റിന്‍റെ രൂപകങ്ങളെക്കുറിച്ചുളള പുതിയ പോസ്റ്റാണ്. രൂപക ചര്‍ച്ചയിലും നിരീശ്വരവാദികള്‍ക്കു പിണഞ്ഞ അബദ്ധങ്ങളെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ബുദ്ധിയും അധ്വാനവും സമയവും (സമയം ഒട്ടും ഇല്ലാത്തയാള്‍!!! )സത്യസന്ധതയും പണയം വെക്കുന്ന ബ്രൈറ്റുകള്‍ സ്വതന്ത്ര-ശാസ്ത്ര ചിന്തകരാണെത്രേ!! ഈ വരികള്‍ നോക്കു:
"ഈ മെറ്റാഫറുകള്‍ അതിന്‍റെ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു വിഭാഗമുണ്ട്.നേരത്തെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച Autistic spectrum ത്തില്‍ പെടുന്ന അവസ്ഥയിലുള്ളവര്‍ .ആ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച തിയറി ഓഫ് മൈന്‍ഡ് ശരിയായി പ്രവര്‍ത്തിക്കാത്തതാകാം കാരണം.'Intentionality' ശരിക്ക് പിടികിട്ടാത്തവര്‍ക്ക് metaphors (രൂപകങ്ങള്‍ )മനസ്സിലാക്കാനും പ്രയാസമായിരിക്കും.If the information is to be passed with some fidelity from mind to mind you have to understand minds.ഊഹം,സങ്കല്‍പ്പം,ഉപമ,താരതമ്യം എന്നി കണ്‍സപ്റ്റുകള്‍ ശരിക്ക് പിടികിട്ടാത്ത ധാരാളം പേരുണ്ട്.റസ്സലിന്‍റെ പ്രശസ്തമായ ചായക്കോപ്പയുടെ (കൂട്ടത്തില്‍ പറയട്ടെ, എന്‍റെ ബ്ലോഗ് അഡ്രെസ്സ് russelsteapot.blogspot.com എന്നാണ്.) ഉപമയുടെ തര്‍ജ്ജിമയില്‍ സൂക്ഷ്മദര്‍ശിനിയാണോ ദൂരദര്‍ശിനിയാണോ വേണ്ടത് എന്ന് ഒരു ബ്ലോഗ്ഗില്‍ ദിവസങ്ങളോളം ഗൌരവമായ ചര്‍ച്ചയായിരുന്നു.രണ്ടായാലും അത് ഈ ഉപമയുടെ അര്‍ത്ഥത്തെ ബാധിക്കില്ല എന്നത് ചിലരുടെ തലയില്‍ കയറില്ല.Selfish gene,blind watchmaker തുടങ്ങിയ മെറ്റാഫറുകളുടെ മേല്‍ ബ്ലോഗില്‍ എന്തായിരുന്നു ചര്‍ച്ച.ഒരാളെ കുറിച്ച് 'അയാളൊരു കഴുതയാണ്' എന്നെങ്ങാന്‍ ഒരു പ്രസ്താവന നടത്തിയാല്‍ അയാള്‍ മനുഷ്യനാണെന്ന് കാണിക്കാന്‍ വോട്ടേഴ്സ് കാര്‍ഡ് തെളിവായി കൊണ്ടുവരും ഇക്കൂട്ടര്‍.:-) "
“അയാളൊരു കഴുതയാണ്”എന്ന രൂപകാത്മക വാക്യത്തില്‍ കഴുതക്കു പകരം ‘പശു’വായാല്‍ അബദ്ധമാവും എന്ന കാര്യം ബ്രൈറ്റിനറിയുമോ? സാധ്യതയില്ല. കാരണം മെറ്റഫര്‍ എന്ത് ,എന്തല്ല എന്ന കാര്യം ബ്രൈറ്റ് എന്ന മെറ്റഫര്‍ പണ്ഡിതനു നിശ്ചയമില്ലെന്ന് ഇത്തരം കമന്‍റുകള്‍ തെളിയിക്കുന്നുണ്ട്. മെറ്റഫറിക്കലായ വാക്യം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്നു പറഞ്ഞുകൊണ്ട് മെറ്റഫറിക്കലല്ലാത്ത വാക്യത്തിലെ അബദ്ധം ന്യായീകരിക്കാന്‍ ശ്രമിച്ചയാളുടെ ഇക്കാര്യത്തിലുളള ധാരണക്കേടാണു വെളിവാകുന്നത്.
“ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ ശക്തിയേറിയ മൈക്രോസ്കോപ്പിനു പോലും കണ്ടുപിടിക്കാനാവില്ല” എന്നത് മെറ്റഫറിക്കലായ വാക്യമേയല്ല.ഇവിടെ ടെലിസ്കോപ്പിനു പകരം മൈക്രോസ്കോപ്പ് എന്നു പ്രയോഗിക്കുന്നത് അബദ്ധം തന്നെയാണ്. നിരീശ്വരവാദ ബുദ്ധിജീവികള്‍ക്കു പിണയുന്ന സാമാന്യ അബദ്ധങ്ങളെപ്പോലും ന്യായീകരിക്കുന്ന ബ്രൈറ്റുകള്‍ എത്ര വലിയ അന്ധവിശ്വാസകളായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.
“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന” വര്‍ക്ക് autism ആണെങ്കില്‍ മെറ്റഫറിക്കല്‍ അല്ലാത്ത വാക്യങ്ങള്‍ മെറ്റഫറിക്കലാണെന്നു മനസ്സിലാക്കുകയും മെറ്റഫറിക്കലായ വാക്യത്തില്‍ പോലും മെറ്റഫറുകള്‍ തെറ്റരുതെന്നു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന ബ്രൈറ്റുകള്‍ക്ക് എന്തിസമായിരിക്കും? എത്തിസമോ?!
ഏതായാലും, ലക്ഷണം നോക്കിയാല്‍ ഇത് ഓട്ടിസത്തേക്കാള്‍ ഗുതുതരമാണ്. എന്തുചെയ്യാം? രണ്ടായാലും ചികിത്സയില്ല!
(“മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തിലല്ലാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന”
എന്ന വാക്യത്തില്‍ത്തന്നെ പിശകുണ്ട്. "മെറ്റഫറുകള്‍ വാചികാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന "എന്നു മതി. വാക്യ ഘടനയിലെ ഇത്തരം വളച്ചകെട്ടലുകള്‍ എന്ത് അസുഖമാണെന്നു ബ്രൈറ്റ് ഡോക്ടര്‍ തന്നെ വ്യക്തമാക്കട്ടെ!)
എന്താകട്ടെ, ഭാഷ വളരേണ്ടത് ഇങ്ങനെയാണെന്ന് ബ്രൈറ്റ്:
" 'ഭയങ്കര ഭംഗി' പോലുള്ള പ്രയോഗങ്ങള്‍ തെറ്റാണെന്ന് ചില മലയാള പണ്ഡിതന്‍മാര്‍ .ഭയങ്കരം എന്നാല്‍ ഭയം ഉണ്ടാക്കുന്നത് എന്നായതുകൊണ്ട് 'ഭയങ്കര ഭംഗി' എന്ന് പാടില്ല പോലും.ഇതുപോലുള്ള മുരത്ത മുന്‍ഷിമാര്‍ മുകളിലെ ഉദാഹരണങ്ങളിലെ ccross sensory metaphor കളെ കേട്ടിട്ടില്ലെ?'അടിപൊളി' ഓണവും 'ഇടിവെട്ട്' മീന്‍കറിയുമെല്ലാം ആദ്യം കേള്‍ക്കുമ്പോള്‍ അല്പം പരിഹാസ്യമായി തോന്നുമെങ്കിലും അവ ഉദ്ദേശിക്കുന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്.ഭാഷ വളരുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥവും പുതിയ കോമ്പിനേഷനുകളുമൊക്കെയായി.ഈ കാലത്തും വാക്കുകള്‍ക്ക് ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവിലും ശബ്ദതാരാവലിയിലും കാണുന്ന അര്‍ത്ഥം മാത്രമെ പാടൂ എന്ന് ശഠിക്കുന്ന ആസ്ഥാന പണ്ഡിതരാണ് ശരിക്കും ഭാഷയുടെ വളര്‍ച്ച തടയുന്നത്.പഴയ ശബ്ദതാരാവലി ഒരു മാറ്റവുമില്ലാതെ ആധികാരിക റഫറന്‍സ് ആയി ഉപയോഗിക്കുന്ന ഒരു ഭാഷയുടെ ഗതിയെന്താകും?എന്നിട്ട് മലയാള ഭാഷ മരിച്ചുകൊണ്ടിരിക്കുകയാണു പോലും."
'ടെലിസ്കോപ്പ്' എന്നു പ്രയോഗിക്കേണ്ടിടത്ത് 'മൈക്രോസ്കോപ്പ്' ഉപയോഗിച്ചാല്‍ ഭാഷ വളരുമോ?
രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കാനറിയാം എന്നതുകൊണ്ടുമാത്രം രൂപകം എന്താണെന്നു മനസ്സിലാകണമെന്നില്ല. ടെലിസ്കോപ്പോ മൈക്രോസ്കോപ്പോ മെറ്റഫറായി ഉപയോഗിക്കാത്ത വാക്യത്തെ മെറ്റഫറിക്കലായി ധരിക്കണമെങ്കില്‍ കുറഞ്ഞ ഗ്രാഹ്യശേഷിയൊന്നും മതിയാവില്ലല്ലോ. ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കുമെന്ന് മറ്റൊരു നിരീശ്വര ബുദ്ധിജീവി ഒന്നിലേറെ പോസ്റ്റുകളിലൂടെ സമര്‍ത്ഥിച്ചതിനെപ്പറ്റി ബ്രൈറ്റിനു പരാതിയൊന്നുമില്ല!!!!. നിരീശ്വരവാദി-പരിണാമ-യുക്തിവാദികള്‍ക്ക് എന്തസംബന്ധവും എഴുതാമെന്നാണല്ലോ ബ്രൈറ്റുമാരുടെ പ്രമാണം. എന്നാല്‍ ഈ അബദ്ധം ചൂണ്ടിക്കാണിച്ചതാണു പരാതിക്കു കാരണമായത്! കഷ്ടം!!.
രൂപകങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കാനറിയാം എന്നതുകൊണ്ടുമാത്രം രൂപകം എന്താണെന്നു മനസ്സിലാകണമെന്നില്ല. ടെലിസ്കോപ്പോ മൈക്രോസ്കോപ്പോ മെറ്റഫറായി ഉപയോഗിക്കാത്ത വാക്യത്തെ മെറ്റഫറിക്കലായി ധരിക്കണമെങ്കില്‍ കുറഞ്ഞ ഗ്രാഹ്യശേഷിയൊന്നും മതിയാവില്ലല്ലോ. ചൊവ്വക്കും ഭൂമിക്കും മധ്യേ കറങ്ങുന്ന ചായക്കപ്പിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കുമെന്ന് മറ്റൊരു നിരീശ്വര ബുദ്ധിജീവി ഒന്നിലേറെ പോസ്റ്റുകളിലൂടെ സമര്‍ത്ഥിച്ചതിനെപ്പറ്റി ബ്രൈറ്റിനു പരാതിയൊന്നുമില്ല!!!!. നിരീശ്വരവാദി-പരിണാമ-യുക്തിവാദികള്‍ക്ക് എന്തസംബന്ധവും എഴുതാമെന്നാണല്ലോ ബ്രൈറ്റുമാരുടെ പ്രമാണം. എന്നാല്‍ ഈ അബദ്ധം ചൂണ്ടിക്കാണിച്ചതാണു പരാതിക്കു കാരണമായത്! കഷ്ടം!!.
ReplyDeleteയുക്തിവാദി (കു)ബുദ്ധിജീവിയുടെ നുണപ്രചരണത്തിന്റെ
ReplyDeleteദുര്‍ഗന്ധം വമിക്കുന്ന ഉദാഹരണങ്ങള്‍
ശ്രീ സി രവിചന്ദ്രന്റെ ബ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണം
ReplyDeleteഅങ്ങനെ കാളിദാസനും 'കാപാലികനാ'യി!
ReplyDelete