ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Monday, June 13, 2011

ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു മഠയത്തങ്ങള്‍ ‍!!!

കേംബ്രിയന്‍ കാലം 49-54 കോടി വര്‍ഷങ്ങള്‍ എന്നതിനു പകരം എന്റെ കൃതിയില്‍ 490-540 കോടി വര്‍ഷങ്ങള്‍ എന്നാണു് എഴുതിയത്. മില്യണ്‍ കോടിയാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയി. ഇത്തരം പിശകുകള്‍ ഏതു ഗ്രന്ഥകാരനും സംഭവിക്കാം. എന്നാല്‍ ഡോക്കിന്‍സ് വിമര്‍ശനങ്ങളെ നേരിടാനാകാതെ 'ചറപറ' ആക്ഷേപങ്ങളുമായി കാലം കഴിക്കുന്ന നിരീശ്വരവാദികള്‍ ഇത് ആഘോഷിക്കുന്നതു സ്വാഭാവികമാണ്. മറുവാദങ്ങളെ യുക്തിപരമായും ശാസ്ത്രീയമായും നേരിടാനാകാതെ, ഇത്തരം ആഘോഷങ്ങള്‍ കൊണ്ടൊന്നും നിരീശ്വരവാദത്തെ രക്ഷപ്പെടുത്താനാവില്ല എന്ന കാര്യം എന്നാണിനി ഇവര്‍ക്കു മനസ്സിലാവുക? ഇത്തരം പിശകുകള്‍ ഏതു ഗ്രന്ഥകാരനും സംഭവിക്കാം എന്ന കാര്യവും യുക്തിവാദികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ല. അതിനു് ഏറ്റവും ചുരുങ്ങിയത് സാമാന്യ ബോധമെങ്കിലും വേണമല്ലോ!ഏതായാലും അല്പമെങ്കിലും കോമണ്‍സെന്‍സുള്ള യുക്തിവാദികള്‍ക്ക് ഇക്കാര്യം മനസ്സിലാകാന്‍, അവരുടെ ആചാര്യനായ പ്രൊഫ രവിചന്ദ്രനു പിണഞ്ഞ ഒരബദ്ധം (അനേകം അബദ്ധങ്ങള്‍ എന്റെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. രവിചന്ദ്രനോ മറ്റു യുക്തിവാദ വീരന്മാരോ ഇതുവരെയും മറുപടി എഴുതിയിട്ടില്ല) ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മൈക്രേസ്കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്താമെന്ന് നാസ്തികനായ ദൈവത്തിന്റെ 69 -ാം പേജില്‍ രവിചന്ദ്രന്‍ എഴുതിയിട്ടുണ്ട്. റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നെഴുതിയത് രവിചന്ദ്രന്‍ മലയാളത്തിലാക്കിയപ്പോള്‍ മൈക്രോസ്കോപ്പായി! എന്നാല്‍ ഈ അബദ്ധം ന്യായീകരിക്കാന്‍ സുശീല്‍ നിര്‍ബന്ധിതനായി. പിന്നെ സംഭവിച്ചത് ആന മഠയത്തങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ഒരു പിശകു ചൂണ്ടിക്കാട്ടാനിറങ്ങിയ സുശീല്‍ അതുവഴി ചുരുങ്ങിയത് പത്ത് ആന മഠയത്തങ്ങളെങ്കിലും എഴുതേണ്ടിവരുമെന്നര്‍ഥം!  

ഇനി ,വിശദാംശങ്ങളിലേക്ക്.
 

സുശീല്‍കുമാറിന്റെ വരികള്‍:


"ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകള്‍ക്ക് 350 കോടി വര്‍ഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയില്‍ ജീവനുണ്ടായിട്ട് 400 കോടി വര്‍ഷത്തില്‍ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി  വര്‍ഷങ്ങള്‍ക്കിടയിലുള്ളതെന്ന് ഹുസ്സൈന്‍ പറയുന്ന ഈ ഫോസില്‍ പാളികള്‍ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തില്‍ 'ടെലിസ്കോപ്പ്' എന്ന് റസ്സല്‍ ഉപയോഗിച്ച വാക്ക് മലയാളത്തില്‍ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈന്‍ ആണ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളില്‍ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം".

"ഈ വാദം മുഖവിലക്കെടുത്താല്‍, ശ്രീ ഹുസ്സൈന്‍, നാനൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണിരകള്‍ ഉണ്ടായിരുന്നു എന്നും കേംബ്രിയന്‍ കാലഘട്ടത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌.

ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങള്‍ക്ക് ശ്രീ ഹുസ്സൈനില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1. നാനൂറിലേറെ കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യര്‍ ജീവിച്ചിരുന്നോ?

2. കേംബ്രിയന്‍ ഫോസില്‍ പാളികളില്‍ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

3. കേംബ്രിയന്‍ കാലത്ത് മനുഷ്യന്‍ ജീവിച്ചിരുന്നോ?

ഈ ചോദ്യത്തിനൊന്നും ഹുസ്സൈന്‍ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്."

(Thursday, April 14, 2011


യുക്തിവാദീപാളയം ഞെട്ടിത്തെറിച്ചപ്പോള്‍...)


  "ഹുസൈന്‍ മാന്യവും സത്യസന്ധവുമായ മറുപടി തരില്ലെന്ന് മുന്‍ അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ് "എന്ന് നിര്‍ലജ്ജം പച്ച നുണയെഴുതാന്‍ മടിക്കാത്ത സുശീലിന്റെ ബ്ലോഗില്‍ തന്നെ ഞാന്‍ നല്‍കിയ മറുപടിയാണു താഴെ:

"എന്‍ എം ഹുസൈന്‍  said...സുശീല്‍കുമാറേ,

1) മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി.

2) ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക് (Science Daily 2010 July 1)

3) മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി.

4) പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?

5) പരിണാമത്തെക്കുറിച്ച് ഞാനുന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്ക് ഇനിയും നിങ്ങളാരും വിശദീകരണം തരാതിരിക്കെ ചോദ്യോത്തര ഗിമ്മിക്കിന്റെ ആവശ്യമുണ്ടോ സുശീല്‍?

a) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ?.

b) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?

c) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?

d) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി? e) മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?

April 16, 2011 9:55 PM"


 കേരളത്തിലെ നിരീശ്വരവാദികളുടെ ആചാര്യനായ പ്രൊഫ: രവിചന്ദ്രന്‍ മൈക്രോസ്കോപ്പിലൂടെ വാന നിരീക്ഷണം നടത്താമെന്ന് എഴുതിയാല്‍ ഞെട്ടാത്ത യുക്തിവാദികള്‍ കേംബ്രിയന്‍ കാലം കോടിയാക്കിയെഴുതിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയതില്‍ ഞെട്ടുക മാത്രമല്ല ഞെട്ടിത്തെറിക്കുകയും ചെയ്തുവത്രേ! സുശീലിന്റെ വാക്കുകളിതാ: "അത് വായിച്ച് യുക്തിവാദീ പാളയം ഞെട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു. " പക്ഷേ മൈക്രോസ്കോപ്പിലൂടെ വാന നിരീക്ഷണം നടത്താമെന്ന് ആചാര്യനായ രവിചന്ദ്രന്‍ എഴുതിയാല്‍ ഞെട്ടാനുമാവില്ല, ഞെട്ടിത്തെറിക്കാനുമാവില്ല! പിന്നെന്തുണ്ടായെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ.
ഒരു പക്ഷേ,സുശീലിനെപ്പോലുള്ള നിരീശ്വരവാദികള്‍ കോരിത്തരിച്ചരിക്കാനാണു സാധ്യത!! അതിന്റെ ലക്ഷണങ്ങള്‍ പിന്നീടു കാണുകയും ചെയ്തു(അക്കാര്യം പിന്നീടു വിശദമാക്കുന്നുണ്ട്)
 

ഈശ്വരവാദിക്കു പിശകു പററിയാല്‍ ഞെട്ടിത്തെറിക്കുകയും നിരീശ്വരവാദിക്കു പിശകു പറ്റിയാല്‍ കോരിത്തരിക്കുകയും ചെയ്യുന്ന ഈ യുക്ത്യാഭാസത്തിനു മറ്റൊരു പ്രേരണ കൂടിയുണ്ടാകാം. നിരീശ്വരവാദിക്ക് എന്തബദ്ധവും എഴുതാം, ഈശ്വരവാദിക്ക് അബദ്ധമേ പിണയാന്‍ പാടില്ല എന്ന വിശ്വാസം ആയിരിക്കാം യുക്തിവാദികള്‍ക്കുള്ളത്! എന്തൊരു യുക്തിവാദം!?
 

പിശക് ആര്‍ക്കു പിണഞ്ഞാലും അംഗീകരിക്കാനുള്ള ശാസ്ത്രീയ ബോധവും യുക്തിയും ഏതെങ്കിലും കാലത്ത് ഇവര്‍ക്കുണ്ടാവുമോ?
പിശകു ചൂണ്ടിക്കാട്ടിയാല്‍ സമ്മതിക്കാതെ താത്ത്വിക മഠയത്തരങ്ങള്‍ നിരത്താനാണ് സുശീല്‍ കുമാര്‍ ശ്രമിച്ചത്. ഒന്നൊന്നായി പരിശോധിക്കാം:
(1) സുശീല്‍കുമാറിന്റെ വരികള്‍:


"ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തില്‍ 'ടെലിസ്കോപ്പ്' എന്ന് റസ്സല്‍ ഉപയോഗിച്ച വാക്ക് മലയാളത്തില്‍ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈന്‍ ആണ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളില്‍ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം".

"'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോള്‍ '' എന്നെഴുതിയ അതേ വരിയില്‍ "ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ "എന്നും എഴുതുന്നു. ടെലിസ്കോപ്പ് എന്നു പ്രയോഗിച്ച സ്ഥലത്ത് മൈക്രോസ്കോപ്പ് എന്നു പ്രയോഗിച്ചാലും കുഴപ്പമില്ലെന്നു ധരിക്കുന്ന സുശീലിന്റെ തലയ്ക്ക് എന്തോ കുഴപ്പമുണ്ട്. വിദൂരത്തുള്ള വസ്തുക്കളെ കാണാനാണ് ടെലിസ്കോപ്പ് ഉപയോഗിക്കുക. ഭൂമിക്കും ചൊവ്വക്കുമിടയിലെ സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ സുശീല്‍കുമാറല്ലാതെ ഈ ഭൂലോകത്ത് മറ്റാരും മൈക്രോസ്കോപ്പ് ഉപയോഗിക്കില്ല. ഭൂമിയിലെ അമീബയെ നിരീക്ഷിക്കുന്ന കാര്യമല്ലല്ലോ റസ്സലും രവിചന്ദ്രനും എഴുതിയത്? സൂക്ഷ്മമായതിനെ നിരീക്ഷിക്കുന്നതാണ് മൈക്രോസ്കോപ്പെന്നു കേട്ടിട്ടുള്ള സുശീല്‍കുമാര്‍ സൂര്യനെ ചുറ്റുന്ന ഭൂമിക്കും ചൊവ്വയ്ക്കുമിടയിലെ 'സൂക്ഷ്മമായ'തിനെ നിരീക്ഷിക്കാനും അതു മതിയെന്നു കരുതിക്കാണും!
"ചൊവ്വയ്ക്കും ഭൂമിക്കും ഇടയിലുള്ള ഒരു ഭ്രമണപഥത്തില്‍ക്കൂടി" സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പ് ഉപയോഗിക്കുന്നതു പോലെ മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നു കരുതുന്ന യുക്തിവാദിയായ സുശീലിന് യുക്തിയുടെ കണികയെങ്കിലുമുണ്ടെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ക്ക് എങ്ങനെ സമ്മതിക്കാനാവും? ഇങ്ങനെയൊക്കെ വാദിക്കുന്ന ഒരാള്‍ മൈക്രോസ്കോപ്പിനെപ്പറ്റി എന്താവും ധരിച്ചിട്ടുണ്ടാവുക? ഗ്രഹനിരീക്ഷണത്തിനുപയോഗിക്കുന്ന മറ്റെന്തോ 'കോപ്പ്' എന്നാവുമോ? യുക്തിവാദി ബുദ്ധിജീവിയുടെ കാര്യം ഭയങ്കരം തന്നെ!
 

(2) "ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പിനു പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം തീരെ ചെറുതാണ് എന്റെ ചായക്കപ്പ്  "എന്നാണ് റസ്സലിന്റെ വിവരണത്തിലെ വാദം. ഏറ്റവും ശക്തിയേറിയ ടെലിസ്കോപ്പിനു പോലും കണ്ടുപിടിക്കാന്‍ സാധിക്കാത്തത്ര ചെറുതായ ചായക്കപ്പ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതു കാണാന്‍ മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നു കരുതുന്നയാളുടെ മസ്തിഷ്കം ഭാവി തലമുറയ്ക്കു പഠിക്കാനായി സൂക്ഷിച്ചുവയ്ക്കേണ്ടതു തന്നെ! യുക്തിവാദവും യുക്തിവാദികളിലെ ബുദ്ധിജീവിയും ഡോക്കിന്‍സ് ഖണ്ഡനഖണ്ഡനത്തിന് ഇറങ്ങിത്തിരിച്ച വ്യക്തിയുമായ സുശീല്‍കുമാറിന്റെ ഈ തലച്ചോറിന് എന്തായാലും ചില സവിശേഷതകള്‍ കാണാനിടയുണ്ട്. ഏറ്റവും ശക്തിയേറിയതിനേക്കാളും ശക്തിയേറിയ ടെലിസ്കോപ്പ് ഉപയോഗിക്കേണ്ടിടത്ത് മൈക്രോസ്കോപ്പ് ഉപയോഗിച്ചാലും തെറ്റില്ല എന്നാണല്ലോ സുശീല്‍കുമാറിന്റെ വാദം. ഒരു പക്ഷേ കൂടുതല്‍ ശക്തിയേറിയ മൈക്രോസ്കോപ്പ് ഉപയോഗിക്കാമെന്നും സുശീലിനു വാദമുണ്ടാകാം! ഭയങ്കരം തന്നെ!
 

(3)ടെലിസ്കോപ്പ് എന്നു പ്രയോഗിച്ചിടത്ത് മൈക്രോസ്കോപ്പ് എന്നു പ്രയോഗിച്ചാലും ശരിയാണെന്ന് സുശീല്‍ കരുതാനുള്ള കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുന്നതു നോക്കൂ: ".......കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാന്‍ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ "എന്ന്! സൂര്യനെ ചുറ്റുന്ന ഭൂമിക്കും ചൊവ്വക്കുമിടയിലെ 'സൂക്ഷ്മമായ'തിനെ നിരീക്ഷിക്കാനും അതു മതിയെന്നു കരുതിക്കാണും!
 

(4)സുശീലിന്റെ 'ടെലിസ്കോപ്പ് വിശകലനം' കത്തിക്കയറുന്നതിങ്ങനെ:   
"ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പ് എഴുതിയത് മാറിപ്പോയതാവാനിടയുള്ളതുപോലെ മന:പൂര്‍വമാകാനും സാധ്യതയുണ്ട്. അല്ലാതെ ഇംഗ്‌ളിഷില്‍ ടെലസ്‌ക്കോപ്പ് എന്നെഴുതിയാല്‍ ആരും മൈക്രോസ്‌ക്കോപ്പ് എന്ന് 'തര്‍ജമ' ചെയ്യാനിടയില്ല. സത്യത്തില്‍ ഇവിടെ തര്‍ജമ നടന്നിട്ടില്ല. അങ്ങനെയെങ്കില്‍ 'സൂക്ഷ്മദര്‍ശിനി' എന്ന പദമായിരുന്നു വരേണ്ടത്. രണ്ടായാലും അതൊരു വലിയ വിഷയമാകുന്നില്ല. അവിടെ ടെലസ്‌ക്കോപ്പും മൈക്രോസ്‌ക്കോപ്പും ശരിയാണ്,തെറ്റുമാണ്".
റസ്സലിന്റെ വാക്യങ്ങള്‍ ക്വട്ടേഷന്‍ മാര്‍ക്കോടെ മലയാളത്തിലേക്കു തര്‍ജുമ ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ഇംഗ്ലീഷിലെ ടെലിസ്കോപ്പിന്റെ സ്ഥാനത്ത് മൈക്രോസ്കോപ്പ് എന്നാണ് എഴുതിയത്. ഇതു് മാറിപ്പോയതാണെന്ന് സാമാന്യ ബുദ്ധി പോലും ഇല്ലാത്ത സുശീല്‍കുമാറിനൊഴികെ മറ്റെല്ലാ യുക്തിവാദികള്‍ക്കും മനസ്സിലാകാനാണു സാധ്യത. പ്രൊഫ: രവിചന്ദ്രനുമായി സംസാരിച്ചപ്പോള്‍ വാക്കു മാറിപ്പോയെന്ന് അദ്ദേഹം എന്നോടു സമ്മതിക്കുകയും ചെയ്തു. പക്ഷേ സുശീല്‍ അടങ്ങുമോ? കേരള യുക്തിവാദികളെ ഒന്നാകെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന് ഇരിക്കപ്പൊറുതിയുണ്ടാവുമോ? അങ്ങനെയാണ് മേല്‍ ഉദ്ധരിച്ച 'തത്ത്വശാസ്ത്ര വിശകലനം'  പ്രവഹിച്ചത്! റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നു പ്രയോഗിച്ചത് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ടെലിസ്കോപ്പ് എന്ന വാക്കിനു പകരം "മനപ്പൂര്‍വം "മൈക്രോസ്കോപ്പ് എന്നു പ്രയോഗിക്കുമെന്നു കരുതുന്ന സുശീലിന്റെ തലയില്‍ എന്താകാം? വല്ലാത്തൊരു തലയിലെഴുത്തു തന്നെ!!
 

ടെലിസ്കോപ്പ് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നയാള്‍ ടെലിസ്കോപ്പ് എന്നോ ദൂരദര്‍ശിനി എന്നോ അല്ലാതെ മൈക്രോസ്കോപ്പ് എന്നെഴുതിയാല്‍ അതിനെ തര്‍ജമയാഭാസമെന്നല്ലേ പറയുക? തര്‍ജമയുടെ ബാലപാഠം പോലും വശമില്ലാത്ത സുശീല്‍ കുമാര്‍ എങ്ങനെ കേരള യുക്തിവാദികളുടെ ബൌദ്ധിക പ്രതിനിധിയായി?
 

(5) മൈക്രോസ്കോപ്പ് എന്നെഴുതിയത് "മന:പൂര്‍വമാകാനും സാധ്യതയുണ്ട് "എന്നാണ് സുശീലിന്റെ വാദം.  അതായത് മൈക്രോസ്കോപ്പുകൊണ്ട് ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യനെ ചുറ്റുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാമെന്ന് പ്രൊഫ: രവിചന്ദ്രന്‍ എഴുതുമെന്നാണ് ഇദ്ദേഹത്തിന്റെ ധാരണ. തന്നെപ്പോലൊരു മഠയനാണ് പ്രൊഫ രവിചന്ദ്രനും എന്ന് സുശീല്‍ വിചാരിച്ചുവെന്നര്‍ഥം! ഇങ്ങനെ കരുതാന്‍ എന്താകാം കാരണം? അദ്ദേഹവും ഇദ്ദേഹത്തെപ്പോലെ നിരീശ്വരവാദിയാണ് എന്നതാണോ? രണ്ടുപേരെയും കോര്‍ത്തിണക്കുന്ന മറ്റെന്തെങ്കിലും കണ്ണിയുണ്ടോ?!
 

(6) റസ്സല്‍ ചോദിക്കുന്നു എന്നെഴുതിയശേഷം കോളനും ക്വട്ടേഷനും മാര്‍ക്കുകളും ചേര്‍ത്ത് റസ്സലിന്റെ വാക്കുകള്‍ മലയാളത്തിലാക്കിയത് തര്‍ജമയല്ലാതെ മറ്റെന്താണു സുശീലേ? ഈ തര്‍ജമാ വാക്യങ്ങള്‍ക്കിടയിലെ ടെലിസ്കോപ്പ് മലയാളത്തില്‍ മൈക്രോസ്കോപ്പായാല്‍ തര്‍ജമ എന്നല്ലാതെ മറ്റെന്താണു പറയുക? "തര്‍ജമ നടന്നിട്ടില്ല" എന്നും തര്‍ജമയാണു നടന്നതെങ്കില്‍ "സൂക്ഷ്മദര്‍ശിനി എന്ന പദമായിരുന്നു വരേണ്ടത്" എന്നുമാണല്ലോ സുശീല്‍ എഴുതിയത്. തര്‍ജമയല്ലെങ്കില്‍ പിന്നെന്താണ് നടന്നതെന്നു സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
 

(7)റസ്സലിന്റെ വാക്യങ്ങള്‍ തര്‍ജമ ചെയ്തു മലയാളത്തിലാക്കിയ ഒരു ഖണ്ഡികയില്‍ ടെലിസ്കോപ്പ് എന്ന പദം മാത്രം തര്‍ജമ ചെയ്യാതെ ("ഇവിടെ തര്‍ജമ നടന്നിട്ടില്ല") മൈക്രോസ്കോപ്പ് എന്നു തിരുകിക്കയറ്റിയ പ്രൊഫ: രവിചന്ദ്രന്‍ ചെയ്തത് അപരാധമല്ലേ? തര്‍ജമ ചെയ്ത വാക്യത്തില്‍ ഒരു വാക്കു മാത്രം തര്‍ജമ ചെയ്യാതെ മറ്റൊരു മഠയന്‍ പദം തിരുകിക്കയറ്റി റസ്സലിനെ സുശീലിനെപ്പോലൊരു മന്ദബുദ്ധിയാക്കി മലയാളികള്‍ക്കിടയില്‍ അവതരിപ്പിച്ചത് ഏതു വിവര്‍ത്തന ധര്‍മമാണെന്ന് സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
 

(8)ഇനിയാണ് സുശീലിന്റെ 'ധിഷണാ വൈഭവം' അക്ഷരാര്‍ഥത്തില്‍ വെളിവാകുന്നത്.ഈ വാക്യം നോക്കൂ:"രണ്ടായാലും അതൊരു വിഷയമാകുന്നില്ല. അവിടെ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ശരിയാണ്, തെറ്റുമാണ്. " ചിന്താശക്തിയുടെ ഊക്ക് നോക്കണേ!
ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യനെ ചുറ്റുന്ന ചെറിയ ചായക്കപ്പ് നിരീക്ഷിക്കാന്‍ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ഉപയോഗിക്കാമെന്നതാണ് ശരി എന്ന് ഇതുവരെയും വാദിച്ചയാള്‍ ഇപ്പോള്‍ ( 17 ഏപ്രില്‍  2011  7:51 PM) പറയുന്നത് ഇതേ കാര്യം തെറ്റുമാണെന്നാണ്. ഒരേ കാര്യം ഒരേ സമയം ശരിയുമാണ് തെറ്റുമാണെന്ന്! ഒരേ കാര്യം ഒരേ സന്ദര്‍ഭത്തില്‍ ശരിയും തെറ്റുമാണെന്നു വാദിക്കുന്നയാള്‍ മന്ദബുദ്ധിയാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
 

(9)"അവിടെ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ശരിയാണ്, തെറ്റുമാണ് "(എന്റമ്മോ!!) എന്നെഴുതിയതിന്റെ അര്‍ഥം സുശീലിന്റെ 'ബുദ്ധി'യില്‍ തെളിഞ്ഞുകാണില്ല. ഭൂമിക്കും ചൊവ്വക്കുമിടയിലായി സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പും മൈക്രോസ്കോപ്പും ഉപയോഗിക്കാം എന്നാണ് ശരിയുടെ അര്‍ഥം (മഠയത്തം -ഒന്ന്). രണ്ടും ഉപയോഗിക്കാം എന്നതു തെറ്റാണെന്നതാണല്ലോ "തെറ്റുമാണ്" എന്നതിനര്‍ഥം! (മഠയത്തം -രണ്ട്)
രണ്ടു മഠയത്തരങ്ങള്‍ ഒറ്റ വാക്യത്തിലാക്കാന്‍ കഴിവുള്ള ആരെയെങ്കിലും പറ്റി മുന്‍പു വായനക്കാര്‍ കേട്ടിട്ടുണ്ടോ?
 

(10)"രണ്ടായാലും അതൊരു വിഷയമാകുന്നില്ല "എന്നാണ് സുശീലിന്റെ മറ്റൊരു യുക്തിചിന്ത. ഭൂമിക്കും ചൊവ്വക്കുമിടയിലായി സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ചെറിയ ചായക്കപ്പിനെ നിരീക്ഷിക്കാന്‍ ടെലിസ്കോപ്പായാലും മൈക്രോസ്കോപ്പായാലും പ്രശ്നമില്ലെന്ന്! മൈക്രോസ്കോപ്പ് എന്നതു ടെലിസ്കോപ്പ് പോലുള്ള എന്തോ 'കോപ്പാ'ണെന്നു ധരിച്ച  സുശീല്‍ കുമാര്‍ ഇങ്ങനെ തന്നെയാണല്ലോ പ്രഖ്യാപിക്കേണ്ടത്! രണ്ടും എന്തോ കോപ്പാണെന്നേ സുശീല്‍കുമാറിനറിയൂ എന്ന് ഈ വാക്യം തെളിയിക്കുന്നു.
(ഇനിയുള്ളത് ഇതിലും വലിയ തമാശകളാണ്. അവ രണ്ടാം ഭാഗത്തില്‍. ഏതായാലും എന്റെ ഒരു പിശകു കണ്ടെത്താന്‍ പത്ത് ആന മഠയത്തങ്ങള്‍ എഴുന്നള്ളിക്കേണ്ടി വന്ന സുശീല്‍കുമാറിനു നന്ദി)

60 comments:

  1. മൈക്രേസ്കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്താമെന്ന് നാസ്തികനായ ദൈവത്തിന്റെ 69 -ാം പേജില്‍ രവിചന്ദ്രന്‍ എഴുതിയിട്ടുണ്ട്. റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നെഴുതിയത് രവിചന്ദ്രന്‍ മലയാളത്തിലാക്കിയപ്പോള്‍ മൈക്രോസ്കോപ്പായി! എന്നാല്‍ ഈ അബദ്ധം ന്യായീകരിക്കാന്‍ സുശീല്‍ നിര്‍ബന്ധിതനായി. പിന്നെ സംഭവിച്ചത് ആന മഠയത്തങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ഒരു പിശകു ചൂണ്ടിക്കാട്ടാനിറങ്ങിയ സുശീല്‍ അതുവഴി ചുരുങ്ങിയത് പത്ത് ആന മഠയത്തങ്ങളെങ്കിലും എഴുതേണ്ടിവരുമെന്നര്‍ഥം!

    ReplyDelete
  2. ശ്രീ സുശീല്‍ , ശ്രീ ഹുസൈന്‍ ,

    ഈ ടെലസ്കോപ്പും മൈക്രോസ്കോപ്പും പൂജ്യങ്ങളുടെ എണ്ണവും പറഞ്ഞു തര്‍ക്കിച്ച് നില്‍ക്കാതെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂ... ഇതിപ്പോ വളരെ ബോറായിത്തുടങ്ങി!

    ReplyDelete
  3. "മില്യണ്‍ കോടിയാക്കിയപ്പോള്‍ അശ്രദ്ധ കൊണ്ട് ഒരു പൂജ്യം കൂടിപ്പോയി."
    :) :) :) :) :) :)

    ippozhum ithu ezhuthiyathilae thettu aenthaanaennu manasilaakatha aala niroopanavumayi pinnaeyum thudarunnathu... kashtam.... :( :( :( :(

    ReplyDelete
  4. സുശീലിന്റെ എഴുത്ത് ഇപ്പോള്‍ ഏറെക്കുറെ വ്യക്തിഹത്യയില്‍ എത്തിയിട്ടുണ്ട് - അതുകൊണ്ട് തെന്നെ ഞാന്‍ ആ വഴിക്ക് പോകാറില്ല.

    എന്നാല്‍ ഹുസൈന്‍ സാഹിബിന്‍റെ ഈ പോസ്റ്റ് എന്നെ നിരാശപ്പെടുത്തി എന്ന് അറിയിക്കട്ടെ. നിസ്സാരമായ ഒരു വിഷയത്തെ ക്കുറിച്ച് അതിദീര്‍ഘമായി ചര്‍ച്ചചെയ്യുന്നതായി പോയീ എന്നത്, അല്പസ്വല്പം സുശീലിന്റെ ശൈലിയിലേക്ക് താഴുന്നതുംമായി ശൈലി.

    ReplyDelete
  5. സുശീല്‍ സായ്‌വിണ്റ്റെ പൊട്ടത്തരങ്ങളെണ്ണിയാല്‍ ഈ ജന്‍മം മുഴുവന്‍ അതിനേ സമയമുണ്ടാവൂ. ആശാന്‌ സ്വന്തമായി ഒന്നുമില്ല. ആരെയെങ്കിലും കൊട്ടാന്‍ കിട്ടുന്ന അവസരം അത്‌ കാളിദാസനെന്ന പാതിരിയെ ഉപയോഗിച്ചെങ്കിലും ചെയ്യാനുള്ള അധമാവസ്തയിലേക്കു അയാള്‍ പോയിരിക്കുന്നു.

    അയാളെ വെറുതെവിടാം. പന്നികളോട്‌ ഏറ്റുമുട്ടിയാല്‍ ചെളിതെറിക്കുക നമ്മുടെ മേലായിരിക്കും.

    പരിണാമമെന്ന മിഥ്യയെ തുറന്നുകാണിക്കുന്ന പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  6. ഹുസൈന്‍ സാഹിബ്‌,

    waiting for the Cambrian next part ...

    അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്, അതാണ് ഇപ്പോള്‍ സുശീല്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. അതിനാല്‍ ആ പകര്‍ച്ചവ്യാധി തടയാന്‍ ഇനി അധികം ടൈം വേസ്റ്റ് ചെയ്യേണ്ടാ എന്നാണ് എന്റെ അഭിപ്രായം. അവ താനേ ചത്തൊടുങ്ങിക്കൊള്ളും. അല്ലെങ്കില്‍ മാന്യതയിലേക്ക് വന്നു അതിജീവിക്കട്ടെ.

    ReplyDelete
  7. ശാസ്ത്ര വിഷയവുമായി ബ്ലോഗ്‌ ലോകത്തേക്ക് വന്ന ചിന്തകന്‍, ഫൈസല്‍ കുണ്ടോട്ടി സഹോദരങ്ങളെ എവ്വിദമാണ് ‘യുക്തിവാദി ഗാങ്ങ്’ കൈകാര്യം ചെയ്തതെന്ന് അവരുടെ ബ്ലോഗുകള്‍ കണ്ടാല്‍ മനസ്സിലാകും. ഹുസൈന്‍ സാഹിബിന്റെ വരവ് ‘കുളം കലക്കാ’നവാത്തവിധം അവരുടെ കമന്റുകളെ സ്തംഭിപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ വ്യക്തതയും ആഴവും ശക്തമായ മറുപടികളും ഈ ബ്ലോഗില്‍ അവര്‍ക്ക് കളിക്കാന്‍ കോപ്പില്ല എന്ന് കണ്ടു കൂട്ടത്തോടെ സലാം പറയാന്‍നിര്‍ബന്ധിതരാക്കി. തുടക്കത്തില്‍ അവര്‍ കാണിച്ച ആക്രാന്തം ഒന്നുമല്ലാതായി........
    സത്യാനേഷണവും അറിവ് ഷയര്‍ ചെയ്യലുമായിരുന്നങ്കില്‍ അവര്‍ക്കിത് കൂടുതല്‍ ഉപകാരപ്പെടുമായിരുന്നു, ഒരുപാട് കിട്ടിയെന്നത് വേറെ. പ്രൊഫ. രവിചന്ദ്രന്‍ കൈരളി പരിപാടിയില്‍ ഹുസൈന്‍ സാഹിബിന്റെ വായനയെ പുകഴ്ത്തിയത് TV യില്‍ ഞാന്‍ കണ്ടതാണ്.
    തര്‍ക്കവിതര്‍ക്കങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും തങ്ങള്‍ക്കുക്ഷമാപണസ്വരമാണ് വേണ്ടതെന്ന നിര്‍ബന്ധവും ഇല്ലാതായി.
    സംവാദത്തെ സംവാദമായി കാണാനും കടന്നാക്രണമത്തെ കടന്നാക്രമണമായി കാണാനും ഈ ബ്ലോഗ്‌ മുഖേനെ പലരും പഠിച്ചു.
    തങ്ങളുടെ ആവശ്യം വരുമ്പോള്‍ "തെറ്റും ശരിയും" ഒന്നാകുന്ന "യാദ്രിച്ചികത" മുതലുള്ള കാര്യങ്ങള്‍ വിഷയാധിഷ്ടിത പോസ്റ്റുകള്‍ക്കൊപ്പം വരണമെന്ന് തന്നേയാണന്റെ അഭിപ്രായം. എങ്കിലേ ഒരു പൂര്ത്തികരണമുണ്ടാകൂ. ഒരു ബ്ലോഗിനെ പ്രതിരോധിക്കാന്‍ പത്തിലധികം ബ്ലോഗുകളിലുടെയാണ് യുക്തിവാത പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
    അവരുടെ ബ്ലോഗുകളില്‍ കമന്റുകള്‍ മുക്കുന്നതിനു യാതൊരു മടിയുമില്ല. ബ്ലോഗുകളിലെ കമന്റുഭീകരന്‍ കാളിദാസനാണ് ധൈര്യത്തോടെ കൂടുതല്‍ കമന്റുകള്‍ സ്പാമിലേക്ക് വിടുന്നത്.

    ReplyDelete
  8. ഇടക്കൊക്കെ ഇത്തരം പോസ്റ്റുകളും ആകാം. ഇതുതന്നെ ആവര്‍ത്തിക്കാതിരുന്നാല്‍ മതി. യുക്തിവാദികളുടെ ദൈവസംബന്ധിയായ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. ഇത്ര അധപതിക്കരുതു ഹുസൈന്‍ സാറെ.. പത്തു തികച്ചേക്കാം എന്നു ആദ്യമേ തീരുമാനിച്ചു തുടങ്ങിയതാണല്ലേ..?? കണ്ടാല്‍ പറയുകേ ഇല്ല.
    തിരിച്ചും മറിച്ചുമിട്ടു 100 തികയ്കാനും സാറിനു പറ്റും.. നമിക്കുന്നു.

    പിന്നെ.. ചായക്കപ്പ്..
    ഇവിടെ പറയുന്ന ചായക്കപ്പിനു too far, too small എന്നിങ്ങനെ രണ്ടു properties ഉള്ളതു കൊണ്ട് telescope.ഉം microscope.ഉം രണ്ടും തെറ്റാണെന്നു സാറിനു പറയാം. ( സാറിനു പറ്റിയ തെറ്റാരുന്നെ രണ്ടും സൗകര്യം പോലെ ശരിയാണെന്നു പറയാനും സാറിനു പറ്റും. :) ).

    ReplyDelete
  10. ചായക്കപ്പിനു പകരം ചൊവ്വയ്കും വ്യാഴത്തിനും ഇടയിലെ bacteria ആയിരുന്നെങ്കില്‍ സാറെങ്ങനെ പറഞ്ഞേനെ?
    telescope കൊണ്ടു പോലും കാണാന്‍ സാധിക്കാത്ത ചെറിയ bacteria എന്നോ?
    microscope കൊണ്ടു പോലും കാണാന്‍ സാധിക്കാത്ത ചെറിയ bacteria എന്നോ ?

    ReplyDelete
  11. ചായക്കപ്പും കൊണാപ്പുമൊക്കെ അവടെ നിക്കട്ട്‌...നിങ്ങള്‌ ഒരു തീരുമാനം പറയീന്ന്‌..ഞമ്മളെ മണ്ണൂകൊഴച്ച്‌ ഉണ്ടാക്കിയതോ അതൊ പരിണമിച്ചുണ്ടായതോ? ബെക്കം മേണം ..പോയിട്ട്‌ പണിയുള്ളതാ....

    ReplyDelete
  12. പ്രധാന വിഷയത്തിലേക്ക് പോകാം, നിലാവ് പറഞ്ഞത് പോലെ. പരിണാമം തെറ്റാണെന്ന് സമ്മതിക്കാം. പിന്നെ എന്താണ് ശരിയെന്ന് ഇത് വരെ ഹുസൈന്‍ പറഞ്ഞിട്ടില്ല.

    ReplyDelete
  13. പേടിത്തൊണ്ടാ,
    പ്രതികരണത്തിനു നന്ദി. സുശീല്‍ കുമാറിനെ ധൈഷണികാചാര്യനാക്കിയ താങ്കളും സംഘവും ഇങ്ങനെ തന്നെ പറയണം. പത്തല്ല, ഇരുപതു കവിയുന്ന ലക്ഷണമുണ്ട്.പോസ്റ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നുണ്ട്.
    too far, too small എന്നൊക്കെയുള്ള മഠയത്തങ്ങള്‍ സുശീല്‍ കുമാറിന്റെ പോസ്റ്റിലുള്ളതല്ലേ? റസ്സല്‍ എഴുതിയത് മനസ്സിലാക്കാനുള്ള ഗ്രാഹ്യശേഷിയില്ലാത്ത സുശീലിന്റെ അത്തരം യുക്ത്യാഭാസങ്ങള്‍ താങ്കളും വിഴുങ്ങി!
    റസ്സല്‍ ചായക്കപ്പെന്നു പറഞ്ഞിരിക്കെ, പേടിത്തൊണ്ടന്‍ ബാക്ടീരിയക്കു വേണ്ടി നെട്ടോട്ടമോടുന്നതെന്തിനു്? ഗതികേടുകൊണ്ടായിരിക്കും!

    ReplyDelete
  14. ലത്തീഫ്,
    നന്ദി. ദൈവനിഷേധം സമര്‍ഥിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് (ദശകങ്ങള്‍ക്കു മുന്‍പ്) കോവൂരും ഇടമറുകും പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലല്ലോ. ഇംഗ്ലീഷിലുള്ള പഠനങ്ങളെ മലയാളത്തില്‍ ഖണ്ഡിക്കുന്നതിന് അത്ര പ്രസക്തിയില്ലെന്നു തോന്നുന്നു. എന്തായാലും താങ്കളുടെ നിര്‍ദേശം സ്വീകരിക്കുന്നു.

    ReplyDelete
  15. മുഹമ്മദ്,
    നന്ദി. താങ്കളുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ജാക്ക്, കെ പി , അപ്പൂട്ടന്‍ , സുശീല്‍കുമാര്‍ , കാളിദാസന്‍ തുടങ്ങിയ പരിണാമ പ്രമുഖരുടെ അര്‍ഥശൂന്യമായ പ്രതികരണങ്ങള്‍ സത്യാന്വേഷി ഡോക്യുമെന്റ് ചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ വിരണ്ടു മാളത്തിലൊളിക്കുകയാണു ചെയ്തത്. ഇനിയുള്ള അവരുടെ പ്രതികരണങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതാണ്. ആരാണു നുണയന്മാരെന്നും കപടന്മാരെന്നും വിവരഹീനരെന്നും വായനക്കാരനു് എളുപ്പം മനസ്സിലാക്കാന്‍ അതുപകരിക്കും. അല്ലെങ്കില്‍ 'സൃഷ്ടിവാദികളെ ഞങ്ങള്‍ പിച്ചിച്ചീന്തിയേ' എന്ന് നൂറുവട്ടമെങ്കിലും അവര്‍ നുണയെഴുതിക്കൊണ്ടിരിക്കും.

    ReplyDelete
  16. സീക് ട്രൂത്ത്,
    നന്ദി. കറിയില്‍ അല്പം എരിവും പുളിയും നല്ലതാണെന്നതുപോലെ ചെയ്തതാണിത്. യുക്തിവാദി ബുദ്ധിജീവികളുടെ ചിന്താശേഷി എവിടെ നില്‍ക്കുന്നുവെന്ന് വായനക്കാര്‍ മനസ്സിലാക്കട്ടെ. പുതിയ വിഷയങ്ങളെപ്പറ്റി പോസ്റ്റുകള്‍ തയ്യാറാക്കാന്‍ ശ്രമിക്കാം.

    ReplyDelete
  17. അപ്പൊകലിപ്പോ,
    നന്ദി. സുശീലിന്റെ മഠയത്തം കാളിദാസനും കാളിദാസന്റെ മഠയത്തം സുശീലും വിഴുങ്ങും. അതാണ് കേരളീയ യുക്തിവാദികളിലെ ബൂലോകപ്രമുഖരുടെ മുഖമുദ്ര.
    ഡോക്കിന്‍സിന്റെ പരിണാമ കൃതി രവിചന്ദ്രന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ട്. ഡിസി ബുക്സ് അതു പുറത്തിറക്കും. ആ കൃതിയെ(The Greatest Show on Earth) വിശകലനം ചെയ്യുന്ന പോസ്റ്റുകള്‍ തയ്യാറാക്കാമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  18. സുബൈര്‍,
    ബൂലോക യുക്തിവാദ ബുദ്ധിജീവികളുടെ യഥാര്‍ഥ ബൌദ്ധിക നിലവാരം വായനക്കാരെ ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തി. അത്രമാത്രം. മന്ദബുദ്ധി, മഠയത്തം പോലുള്ള മലയാളഭാഷയിലെ സാധാരണ പദങ്ങളല്ലാതെ മറ്റൊരു ആക്ഷേപ പ്രയോഗങ്ങളും ഞാന്‍ നടത്തിയിട്ടില്ല. അതിലൊക്കെ വൈദഗ്ധ്യം യുക്തിവാദികള്‍ക്കല്ലേ?

    ReplyDelete
  19. മനോജേ,
    നന്ദി. സുശീലിന്റെ മഠയത്തങ്ങള്‍ക്കു സിന്ദാബാദ് വിളിച്ചു നടക്കാന്‍ മാത്രം അറിയുന്ന താങ്കള്‍ സുശീലിന്റെ കിടപ്പു കണ്ട് 'കഷ്ടം' എന്നു തന്നെ പറയണം!

    ReplyDelete
  20. മഹ്ശറത്തര്‍ക്കി,
    ഈ വിഷയം ഈ ബ്ലോഗില്‍ ആദ്യമാണ്. സുശീലിന്റെ ബ്ലോഗില്‍ മൂന്നാഴ്ച വായിച്ചു ബോറടിച്ച് ഇവിടെയെത്തിയതിന് ഞാന്‍ തെറ്റുകാരനാണോ? താങ്കളുടെ നിര്‍ദേശം സ്വീകരിക്കുന്നു. പുതിയ വിഷയങ്ങളെക്കുറിച്ചു പോസ്റ്റിടാം.

    ReplyDelete
  21. വാവേ, നിലാവേ,
    പ്രതികരണത്തിനു നന്ദി.
    ഈ പോസ്റ്റില്‍ പരിണാമത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ. ഇതിലെ വാദങ്ങളെപ്പറ്റി വല്ലതും പറയാനുണ്ടോ?സൃഷ്ടിവാത്തെപ്പറ്റി അറീയാന്‍ പഴയ പോസ്റ്റുകള്‍ ദയവായി വായിക്കുക( സൈഡ് ബാറില്‍ അവയുടെ ലിങ്കുണ്ട്)

    ReplyDelete
  22. >> ദൈവനിഷേധം സമര്‍ഥിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് (ദശകങ്ങള്‍ക്കു മുന്‍പ്) കോവൂരും ഇടമറുകും പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലല്ലോ.<<
    ഹുസൈന്‍ സാര്‍,
    ഇത് ശരിയാണെങ്കില്‍ തന്നെ വലിയ കാര്യം ഒന്നുമില്ല.

    ദൈവസങ്കല്‍പം സമര്‍ഥിക്കാന്‍ ലോകത്തിലെ വിശ്വാസികള്‍ക്ക് മുഹമ്മദോ ക്രസ്തുവോ അതിനു മുന്പുല്ലവരോ പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലല്ലോ. അതാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പുല്ലതാണ്. അപ്പോള്‍ ദശകങ്ങള്‍ക്ക് മുന്‍പുള്ള കാര്യം പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete
  23. അനീഷേ,
    പ്രതികരണത്തിനു നന്ദി.
    ദൈവസങ്കല്പം സമര്‍ത്ഥിക്കാന്‍ ഒരു നൂറ്റാണ്ടിനകത്തുണ്ടായ നിരവധി ശാസ്ത്രീയ തെളിവുകള്‍ ഈ ബ്ലോഗിലെ അനേകം പോസ്റ്റുകളിലുണ്ട്. ഇതൊന്നും വായിക്കാതെ എന്തിനാണ് അനിഷ് ഇത്തരം കമന്റുകള്‍ ഇടുന്നതെന്നു മനസ്സിലാകുന്നില്ല.
    ഇനി, ഭൌതിക-നിരീശ്വരവാദത്തിന്റെ കാര്യം. പ്രാചീന ഗ്രീസിലെ ഹെരാക്ലിറ്റസിനെപ്പോലുള്ള ഭൌതികവാദികള്‍ പറഞ്ഞ പഴയ പഴയ ഭൌതികവാദം തന്നെയല്ലേ അത്യന്താധുനികരെന്നു മേനി നടിക്കുന്നവരും പറയുന്നത്? മുഹമ്മദ് നബിക്കും ക്രിസ്തുവിനും മുന്‍പാണ് ഹെരാക്ലിറ്റസ്!
    ഓ, " ഇത് ശരിയാണെങ്കില്‍ തന്നെ വലിയ കാര്യം ഒന്നുമില്ല.
    "അല്ലേ, അനീഷേ?

    ReplyDelete
  24. താങ്കളിവിടെ ആദ്യം പറഞ്ഞതെന്താണ്? ദശകങ്ങള്‍ക്ക് മുന്‍പുള്ള ദൈവനിശേധമാണ് യുക്തിവാദികലുറെതെന്നു. അതിനൊരു മറുവാദം കേട്ടയുടനെ ക്രിസ്തുവിനും മുന്‍പുള്ള ദാര്‍ശനികരുറെ കാര്യം ബുദ്ധിമുട്ടി തപ്പിയെടുത്ത് പറയുന്നതിലെന്താണ് കാര്യം? ഒരു one-up കളിക്കാനുള്ള ശ്രമമാനെങ്കില്‍ ബാക്കി ഞാനും പറയാം. (വഴിയെ പറയാം)

    താങ്കള്‍ ഇവിടെ ദൈവാസ്തിത്വം ശാസ്ത്രീയമായി (?) തെളിയിക്കാന്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിട്ടുന്റെന്നു അവകാശപ്പെടുന്നു. തപ്പിയെടുത്താല്‍ കാണാവുന്നത് പരിണാമ ഖണ്ഡനം, ഇതാണോ ശാസ്ത്രീയ തെളിവ്? പിന്നെ, ആദ്യപോസ്റ്റില്‍ എവിടെയോ അക്വിനാസിന്റെ തെളിവുകളും. അതാണോ ഒരു നൂറ്റാണ്ടിനകാതെ ശാസ്ത്രീയതെളിവ്? (കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പോസ്റ്റ്‌ ഏതെന്നു പറയുക, ഞാന്‍ വായിച്ചോളാം, സമയം കിട്ടുമ്പോള്‍)

    പരിണാമം തെറ്റാണെന്ന് താങ്കള്‍ സ്ഥാപിച്ചുവെന്ന് തെന്നെ വെയ്ക്കുക, എന്നാലും ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ പഴകിയ സങ്കല്‍പം ശരിയാണെന്ന് indirectly പറയലല്ലേ ആകുന്നുള്ളൂ, അല്ലാതെ പുതുതായി എന്തെങ്കിലും തെളിവ് കൊണ്ടുവന്നിറ്റൊന്നുമില്ലല്ലോ.

    ആദ്യ പോയിന്റിലേക്ക് വരാം.
    ഇതൊക്കെ പോട്ടെ, താങ്കളുടെ മതവിശ്വാസം പ്രകാരം നിത്യമായ ദൈവസങ്കല്‍പം ആദാമിന് നല്കിയെന്നല്ലേ പറയപ്പെടുന്നത്. പിന്നീട് മനുഷ്യന്‍ കയ്യിട്ടു നാശമാക്കിയതല്ലേ. അപ്പോള്‍ ദൈവം വീണ്ടും പ്രവാചകന്മാരുടെ കൈവശം പഴയ കാര്യങ്ങള്‍ ഉറപ്പിക്കാനുള്ള മാര്‍ഗ ദര്‍ശനം നല്‍കി. അങ്ങിനെ വരുമ്പോള്‍ ദൈവസങ്കല്പത്തിന് ആദാമില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നു. അതിനും മുന്‍പുള്ള ആളുകളെ തപ്പിയെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കില്ലല്ലോ.
    അതല്ല, ആദാമിന്റെ കാലതുള്ളതില്‍ നിന്നും ഏറെ മാറിയതാണ് മുഹമ്മദിന്റെ ദൈവസങ്കല്‍പം എന്നാണു താങ്കളുടെ വാദമെങ്കില്‍ അത് ക്രത്യമായി പറയൂ, നാട്ടുകാരും അറിയട്ടെ ദൈവസങ്കല്പത്തിന്റെ പരിണാമം. (ഇതിലും പരിണാമം ഉണ്ടെന്നു തിയോളജി ചരിത്രപരമായി അറിയാവുന്നവര്‍ പറയും, പക്ഷെ സമ്മതിക്കാത്തത് നിങ്ങളൊക്കെ തന്നെയല്ലേ)
    ചുമ്മാ പോണവഴിക്ക് യുക്തിവാദികള്‍ക്ക് ഒരു കൊട്ട് കിടക്കട്ടെ എന്ന് വിചാരിച്ച് എന്തും എഴുതല്ലേ, എഴുതിയാല്‍ ഒരു consistancy പാലിച്ചു കൊണ്ട് എഴുതു, അല്ലാതെ ഒന്ന്‍ പറഞ്ഞാല്‍ മറ്റൊന്നിലേക്ക് ചാടുകയല്ല വേണ്ടത്.

    ReplyDelete
  25. vavvakkavu said...

    പ്രധാന വിഷയത്തിലേക്ക് പോകാം, നിലാവ് പറഞ്ഞത് പോലെ. പരിണാമം തെറ്റാണെന്ന് സമ്മതിക്കാം. പിന്നെ എന്താണ് ശരിയെന്ന് ഇത് വരെ ഹുസൈന്‍ പറഞ്ഞിട്ടില്ല.
    June 15, 2011 7:55 PM
    വാവക്കാവിന്റെ ഈ 'വാതം' മുമ്പ് ഫൈസല്‍ കൊണ്ടോട്ടിയുടെ ബ്ലോഗില്‍ സാക്ഷാല്‍ ജബ്ബാറും പറഞ്ഞിരുന്നു.

    പരിണാമം തെറ്റുന്നു ഞങ്ങള്‍ അംഗീകരിച്ചാല്‍ പിന്നെ പ്രളയം എന്ന് കരുതി അത് തെറ്റാണെന്ന് ഉത്തമ വിശ്വാസവും വസ്തുനിഷ്ഠ ബോധ്യവുമുന്ടെങ്കിലും തങ്ങള്‍ അതില്‍ കടിച്ചു തൂങ്ങി ന്യായീകരിച്ചു കൊണ്ടേയിരിക്കും തങ്ങളുള്ളിടത്തോളം കാലം

    ReplyDelete
  26. അനീഷേ,
    പ്രതികരണത്തിനു നന്ദി.
    (1)ഏതാനും ദശകങ്ങള്‍ക്കു മുന്‍പുള്ള കാര്യം ഞാന്‍ സൂചിപ്പിച്ചപ്പോളേക്കും ഏതാനും നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാര്യത്തിലേക്കു പോയി താങ്കള്‍. ഞാന്‍ അല്പം കൂടി പിന്നിലേക്കു നീങ്ങി ഹെരാക്ലിറ്റസിന്റെ കാര്യം സൂചിപ്പിച്ചു. താങ്കള്‍ക്ക് നൂറ്റാണ്ടുകള്‍ പിന്നിലേക്കു പോയി "ബുദ്ധിമുട്ടി തപ്പിയെ
    ടുത്ത് " പറയാം, ഞാനതു ചെയ്യരുതെന്നത് ഏതു യുക്തിയാണു സുഹൃത്തേ?
    (2) ഡോക്കിന്‍സ് നിരൂപണമാണ് ഈ ബ്ലോഗ്. ദൈവാസ്തിത്വത്തിനുള്ള ശാസ്ത്രീയ തെളിവുകള്‍ സാന്ദര്‍ഭികമായി ഇതില്‍ വ്യക്തമാക്കുകയും വിശദ പഠനങ്ങള്‍ക്കുള്ള ഫുട് നോട്ടുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇവയിലെഏതെങ്കിലും ഒരു വാദത്തെ ശാസ്ത്രീയ തെളിവുകള്‍ നിരത്തി താങ്കള്‍ ഖണ്ഡിക്കൂ. യുക്തിസഹമാണെങ്കില്‍ താങ്കളുടെ എതിര്‍ വാദങ്ങള്‍ ഞാന്‍ സ്വീകരിക്കാം
    (3) ഡോക്കിന്‍സിനും നിരീശ്വരവാദത്തിനും വേണ്ടി പ്രമുഖ യുക്തിവാദി ബ്ലോഗര്‍മാര്‍ എത്രയോ കമന്റുകള്‍ മുന്‍പു നിരത്തിക്കഴിഞ്ഞു. ഞാന്‍ ഖണ്ഡിച്ച ഏതെങ്കിലും ഒരു ഡോക്കിന്‍സിയന്‍ വാദത്തെ എന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അവര്‍ സമര്‍ത്ഥിച്ചതായി താങ്കള്‍ ചൂണ്ടിക്കാട്ടാമോ?

    ReplyDelete
  27. (4) ദൈവസങ്കല്‍പ്പത്തിന്റെ പരിണാമം എന്നത് 19-ാം നൂറ്റുണ്ടിലെ ഭൌതികവാദികള്‍ പ്രചരിപ്പിച്ച ചരിത്രപരമായ ഒരു വിഢ്ഢിത്തമാണ്. ബഹുദൈവത്വത്തില്‍ നിന്നും ഏകദൈവത്വത്തിലേക്കുളള ലീനിയര്‍ പുരോഗതി ചരിത്രത്തിലെവിടെയും പൊതുവായി കാണുന്നില്ല.
    (5). ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് ജീവിച്ച കോവൂരിനെയും ഇടമറുകിനെയും ഞാന്‍ പരാമര്‍ശിച്ചപ്പോള്‍ താങ്കള്‍ ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച മുഹമ്മദ് നബിയെയും ക്രിസ്തുവിനെയും പരാമര്‍ശിച്ചു. എനിക്കതില്‍ യാതൊരു വിയോജിപ്പുമുണ്ടായില്ല. എന്നാല്‍ എന്റെ മറുപടിയില്‍ ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുളള ഹെരാക്ളിറ്റസിനെ പരാമര്‍ശിച്ചപ്പോള്‍ “ക്രിസ്തുവിനും മുമ്പുളള ദാര്‍ശനികരുടെ കാര്യം?” ബുദ്ധിമൂട്ടി തപ്പിയെടുത്ത് പറയുന്നതില്‍ എന്താണ് കാര്യം എന്നായി താങ്കളുടെ ചോദ്യം. ഇതല്ലേ consistency ഇല്ലായ്മ?

    ReplyDelete
  28. (6). താങ്കള്‍ consistency ഇല്ലാതെ എഴുതിയിട്ട് അതു മറച്ചു വെച്ച് consistency യോടെ എഴുതിയ എന്നോട് consistency പാലിക്കണമെന്ന് ഉപേദേശിക്കുന്നത് കാപട്യമല്ലേ?
    (7). കോവൂരില്‍ നിന്നും മുഹമ്മദ് നബിയിലേക്കും യേശുവിലേക്കും ചാടിയ താങ്കള്‍ “ഒന്ന് പറഞ്ഞാല്‍ മറ്റൊന്നിലേക്ക് ചാടുകയല്ല വേണ്ടത്” എന്ന് ഉപദേശിക്കുന്നതും കാപട്യമല്ലേ?
    (8). താങ്കള്‍ക്ക് മുഹമ്മദ് നബിയെയും യേശുവിനേയും “തപ്പിയെടുക്കാനുളളത്ര” ബുദ്ധിമുട്ട് പോലും എനിക്ക് ഹെരാക്ളിറ്റസിനെ തപ്പിയെടുക്കാനില്ല എന്നറിയിക്കട്ടെ.

    ReplyDelete
  29. (9). അനീഷ് ആരോപിച്ചപോലെ എന്തെഴുതിയാലും യുക്തിവാദി കളെ വിമര്‍ശിക്കുന്ന പതിവ് എനിക്കില്ല. എന്റെ ഒരു ഡസനിലേറെ പുസ്തങ്ങളില്‍ ഒരെണ്ണം മാത്രമാണ് യുക്തിവാദ വിമര്‍ശനം. നൂറുക്കണക്കിന് ലേഖനങ്ങളില്‍ യുക്തിവാദ വിമര്‍ശനം മുന്നോ നാലോ മാത്രം!
    ദൈവത്തിന്റെ പളളക്ക് ഒരു കുത്തുകൊടുക്കാതെ യുക്തിവാദികള്‍ക്ക് എന്തെങ്കിലും സംസാരിക്കാനാവുമോ? വിശ്വാസികളേക്കാള്‍ ദൈവത്തെപ്പറ്റി സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്തിവാദികളാണെന്ന് പ്രശസ്തനിരൂപകനായ എം.എന്‍. വിജയന്‍ അഭിപ്രായപ്പെട്ടതായി കേട്ടിട്ടുണ്ട്. സ്വന്തമായി വിശ്വാസപ്രമാണങ്ങളൊന്നുമില്ലാതെ മറ്റുളളവരുടെ വിശ്വാസങ്ങളെ സിനിക്കലായി സമീപിക്കുന്ന നിരീശ്വരവാദികളുടെ ‘പളളക്ക് കുത്തല്‍’ സമീപനം താങ്കളറിയാതെ താങ്കളില്‍ നിലീനമായതുകൊണ്ടാണോ ഇങ്ങനെയൊരാരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?

    ഈ ബ്ളോഗ് ഡോക്കിന്‍സ് നിരൂപണം ആയതുകൊണ്ട് യുക്തിവാദ -നിരിശ്വരവാദ പരിണാമവാദ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാവില്ല. ഏതാനും പഠനങ്ങളും വിശകലനങ്ങളും ഇതു സംബന്ധമായി എഴുതിത്തീര്‍ത്താല്‍ ഈ ബ്ളോഗിന്റെ ദൌത്യം കഴിഞ്ഞെന്നു പറയാം. എത്രയോ വിഷയങ്ങള്‍ വേറെയുണ്ട്. എനിക്കും മറ്റു പല ജോലികളുമുണ്ട്. അനീഷിന്റെ അഭിപ്രായങ്ങളെ പൂര്‍ണമായും മാനിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

    (End)

    ReplyDelete
  30. >>1)ഏതാനും ദശകങ്ങൾക്കു മുൻപുള്ള കാര്യം ഞാൻ സൂചിപ്പിച്ചപ്പോളേക്കും ഏതാനും നൂറ്റാണ്ടുകൾക്കു മുൻപുള്ള കാര്യത്തിലേക്കു പോയി താങ്കൾ. ഞാൻ അൽപം കൂടി പിന്നിലേക്കു നീങ്ങി ഹെരാക്ലിറ്റസിന്റെ കാര്യം സൂചിപ്പിച്ചു. താങ്കൾക്ക്‌ നൂറ്റാണ്ടുകൾ പിന്നിലേക്കു പോയി "ബുദ്ധിമുട്ടി തപ്പിയെടുത്ത്‌" പറയാം, ഞാനതു ചെയ്യരുതെന്നത്‌ ഏതു യുക്തിയാണു സുഹൃത്തേ?<<

    യുക്തിവാദം ഇടമറുകും കോവൂരും കഴിഞ്ഞ്‌ മുന്നോട്ടുപോയിട്ടില്ലെന്നല്ലേ ആദ്യം താൻകൾ വാദിച്ചത്‌. അതിനൊരു സാധാരണ മറുപടി മാത്രമാണ്‌ ഞാൻ പറഞ്ഞതും. ദൈവസൻകൽപം മതസ്ഥാപകരുടേതിൽ നിന്നും ഒട്ടും മുന്നോട്ട്‌ പോയിട്ടില്ലെന്നാണ്‌ ഞാൻ പറഞ്ഞതിന്റെ സാരം, വെറുതെയങ്ങ്‌ നുൂറ്റാണ്ടുകൾക്ക്‌ പുറകിലേക്ക്‌ പോയതല്ല. . അതിന്‌ ബുദ്ധിമുട്ടേണ്ട കാര്യമൊന്നുമില്ല, പറഞ്ഞത്‌ മനസിലാക്കാൻ താൻകൾക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടെൻകിൽ അതെന്റെ കുറ്റമല്ല.

    പക്ഷെ താൻകൾ ചെയ്തതെന്താണ്‌? തൊട്ടുമുൻപ്‌ പറഞ്ഞ ഇടമറുകും കോവൂവും ഒക്കെ വിട്ട്‌ ഹെരാക്ലിറ്റസിന്റെ കാര്യം പറഞ്ഞു. ഏതുവിധത്തിലായാലും മറുവാദത്തേക്കാൾ ഒരു പടി മുന്നേ ആകണം എന്ന വാശി മാത്രമേ താൻകൾക്കുള്ളു.
    ഒരു വാദം നിരത്തിയിട്ട്‌ അതിനൊരു മറുവാദം വരുമ്പോൾ അളവുകോൽ മാറ്റിപ്പിടിക്കുന്നതാണോ വാദം?
    ഒരിക്കൽ എന്റെ ചില സുഹൃത്തുക്കൾ ഒരു യാത്ര പോകുമ്പോൾ ഒരു കുട്ടി പറഞ്ഞു "എന്റെ അച്ചൻ 60-ലൊക്കെ പോകും". അത്‌ കേട്ടപ്പോൾ ഡ്രൈവർ സ്പീഡോമീറ്റർ കാണിച്ചുകൊടുത്തു, സ്പീഡ്‌ 60-ലും കൂടുതൽ. ഉടനെ പയ്യൻ പറഞ്ഞു, "എന്റെ അച്ചൻ 80-ൽ പോകും". ഇതാണ്‌ താൻകൾ എടുത്ത അടവ്‌. കൊച്ചുകുട്ടിയായതിനാൽ ഡ്രൈവർ അത്ര വാശിയൊന്നും കാണിച്ചില്ല. താൻകളത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലൊ, ഞാൻ ചെറിയൊരു മറുവാദം അവതരിപ്പിച്ചു.

    ReplyDelete
  31. >>2) ഡോക്കിൻസ്‌ നിരൂപണമാണ്‌ ഈ ബ്ലോഗ്‌. ദൈവാസ്തിത്വത്തിനുള്ള ശാസ്ത്രീയ തെളിവുകൾ സാന്ദർഭികമായി ഇതിൽ വ്യക്തമാക്കുകയും വിശദ പഠനങ്ങൾക്കുള്ള ഫുട്‌ നോട്ടുകൾ നൽകുകയും ചെയ്തിട്ടുണ്ട്‌ . ഇവയിലെഏതെങ്കിലും ഒരു വാദത്തെ ശാസ്ത്രീയ തെളിവുകൾ നിരത്തി താങ്കൾ ഖണ്ഡിക്കൂ. യുക്തിസഹമാണെങ്കിൽ താങ്കളുടെ എതിർ വാദങ്ങൾ ഞാൻ സ്വീകരിക്കാം.<<

    താൻകളെഴുതിയ ഓരോന്നിനേയും ഖണ്ഡിക്കണോ വേണ്ടേ എന്നത്‌ വ്യത്യസ്തമായ കാര്യമാണ്‌. ഒന്നാമത്‌ ശാസ്ത്രീയം എന്ന് താൻകൾ പറയുന്നത്‌ തന്നെ "യുക്തിപരം" = "ശാസ്ത്രീയം" എന്ന തരത്തിലല്ലേ, അത്തരം ശാസ്ത്രീയം വെറും ഉഡായിപ്പ്‌ മാത്രമാണ്‌. ആ വാദം തെറ്റുമാണ്‌

    താൻകൾ അവതരിപ്പിച്ച പ്രധാനവാദം അക്വിനാസിന്റേതാണ്‌. അതും അവയെ endorse ചെയ്യുക മാത്രമാണ്‌ ചെയ്തിട്ടുള്ളത്‌. ഈ നൂറ്റാണ്ടിനിടെ വന്ന കാര്യങ്ങൾ എന്ന തരത്തിൽ താൻകൾ എഴുതിയതായി ഒന്നും ഞാനിവിടെ കണ്ടിട്ടില്ല.

    ഇവിടെ കമന്റിടുന്ന ഏതൻകിലും ആൾക്ക്‌ ഈ ബ്ലോഗിൽ ദൈവസ്തിത്വത്തിനുള്ള തെളിവ്‌ (പരിണാമഖണ്ഡനമോ അക്വിനാസിന്റെ തെളിവോ അല്ലാതെ) കാണിച്ചുതരാനാകുമോ? എനിക്കറിയാമെൻകിൽ ഞാൻ എഴുതാം.

    ReplyDelete
  32. >>(3) ഡോക്കിൻസിനും നിരീശ്വരവാദത്തിനും വേണ്ടി പ്രമുഖ യുക്തിവാദി ബ്ലോഗർമാര്‌ എത്രയോ കമന്റുകള്‌ മുൻപു നിരത്തിക്കഴിഞ്ഞു. ഞാന്‌ ഖണ്ഡിച്ച ഏതെങ്കിലും ഒരു ഡോക്കിൻസിയന്‌ വാദത്തെ എന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട്‌ അവര്‌ സമർത്ഥിച്ചതായി താങ്കള്‌ ചൂണ്ടിക്കാട്ടാമോ?<<

    ഇതെന്ത്‌ വിവരക്കേടാണ്‌ ഹുസൈൻ സാബ്‌. ഡോക്കിൻസ്‌ എഴുതിയ കാര്യങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്‌. (പരിണാമത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്‌, ദൈവസൻകൽപവും നിരീശ്വരവാദവും ആണ്‌) അവയെ എതിർത്തുകൊണ്ട്‌ താൻകൾ താൻകളുടെ കാഴ്ചപ്പാട്‌ എഴുതുന്നു. അത്‌ ദൈവാസ്തിത്വത്തിനുള്ള തെളിവല്ലല്ലൊ. ഇതൊക്കെ ദൈവത്തിന്റെ (ഏതെൻകിലും പ്രത്യേകദൈവത്തിന്റെ) അസ്തിത്വം തെളിയിക്കുമോ?

    (ഞാനറിഞ്ഞിടത്തോളം തുടക്കത്തിലാണ്‌ ഇത്‌ താൻകൾ എഴുതിയിരുന്നത്‌, പിന്നീടാണ്‌ പരിണാമ ആയുധമായത്‌. ആദ്യപോസ്റ്റുകളിൽ ആരും ചർച്ചയ്ക്ക്‌ ഒന്നും എഴുതാത്തതിനല്ലേ സത്യാന്വേഷി "മുസ്ലീമായതിനാൽ" എന്ന കാർഡ്‌ പ്രയോഗിച്ചത്‌ - ഇത്‌ നിസഹായന്റെ ബ്ലോഗിൽ വായിച്ചപ്പോൾ എനിക്കുണ്ടായ ധാരണയാണ്‌)

    ReplyDelete
  33. >>(4) ദൈവസങ്കൽപ്പത്തിന്റെ പരിണാമം എന്നത്‌ 19-ാ‍ം നൂറ്റുണ്ടിലെ ഭ?തികവാദികള്‌ പ്രചരിപ്പിച്ച ചരിത്രപരമായ ഒരു വിഢ്ഢിത്തമാണ്‌. ബഹുദൈവത്വത്തില്‌ നിന്നും ഏകദൈവത്വത്തിലേക്കുളള ലീനിയര്‌ പുരോഗതി ചരിത്രത്തിലെവിടെയും പൊതുവായി കാണുന്നില്ല.<<

    അപ്പോൾ താൻകൾക്ക്‌ ബഹുദൈവം മുതൽ ഏകദൈവം വരെ എന്ന പരിണാമം മാത്രമേ അറിയൂ എന്നുണ്ടോ?. ഏകദൈവത്തിന്റെ തന്നെ എത്ര വേർഷൻ ഉണ്ട്‌?

    ReplyDelete
  34. >>(5). ഏതാനും ദശകങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ച കോവൂരിനെയും ഇടമറുകിനെയും ഞാന്‌ പരാമർശിച്ചപ്പോള്‌ താങ്കള്‌ ഏതാനും നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ജീവിച്ച മുഹമ്മദ്‌ നബിയെയും ക്രിസ്തുവിനെയും പരാമർശിച്ചു. എനിക്കതില്‌ യാതൊരു വിയോജിപ്പുമുണ്ടായില്ല. എന്നാല്‌ എന്റെ മറുപടിയില്‌ ഏതാനും നൂറ്റാണ്ടുകൾക്ക്‌ മുമ്പുളള ഹെരാക്‌ളിറ്റസിനെ പരാമർശിച്ചപ്പോള്‌ “ക്രിസ്തുവിനും മുമ്പുളള ദാർശനികരുടെ കാര്യം?” ബുദ്ധിമൂട്ടി തപ്പിയെടുത്ത്‌ പറയുന്നതില്‌ എന്താണ്‌ കാര്യം എന്നായി താങ്കളുടെ ചോദ്യം. ഇതല്ലേ consistency ഇല്ലായ്മ?<<

    എന്റെ ആദ്യകമന്റിൽ താൻകൾക്ക്‌ വിയോജിപ്പ്‌ ഇല്ല എന്നറിഞ്ഞതിൽ സന്തോഷം. എന്റെ ചോദ്യവും ഒറിജിനലി അത്ര തന്നെയേ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ നീട്ടാൻ കാരണം താൻകളുടെ വാദം തന്നെയാണ്‌. അതുതന്നെയാണ്‌ one-up നുള്ള ശ്രമമാണോ എന്ന് ഞാൻ ചോദിച്ചതും.

    താൻകൾ പ്രസംഗിക്കാറുണ്ടോ എന്നെനിക്കറിയില്ല, ഏതായാലും പ്രസംഗങ്ങളിൽ സാധാരണ കേൾക്കാറുള്ളതാണ്‌ മറുവിഭാഗത്തെ ഒന്ന് കൊട്ടി കേൾവിക്കാരുടെ കയ്യടി വാങ്ങുന്ന പരാമർശങ്ങൾ. അത്തരത്തിലൊന്ന് ഇവിടെ കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു, ദാറ്റ്സ്‌ ആൾ.

    കോവൂരിനേയും ഇടമറുകിനേയും വിട്ട്‌ താൻകൾ ഹെരാക്ലിറ്റസിനെ പരാമ്ര്ശിച്ചു, ഞാൻ ക്രിസ്തുവിനേയും മുഹമ്മദിനേയും വിട്ട്‌ ആദാമിനെ പരാമശിച്ചു. കാപട്യം സമാസമം. Consistency ഇല്ലായ്മ സമാസമം.

    എന്റെ ആദ്യകമന്റിന്റെ ഉദ്ദേശം വളരെ ലളിതമാണ്‌. ദൈവസൻകൽപം വളരെ പഴയതാണ്‌, കാര്യമായ മാറ്റമൊന്നും അതിൽ ഉണ്ടായിട്ടില്ല, വ്യത്യസ്തമതങ്ങളിൽ ഇത്‌ വ്യത്യസ്തമാണെൻകിലും. മതസ്ഥാപകർ എന്തുപറഞ്ഞുവോ അതാണ്‌ സൻകൽപം. സ്വാഭാവികമായും ദൈവനിഷേധവും അത്തരത്തിലായിരിക്കും, പുതിയതായി എന്തെൻകിലും വനാലല്ലേ പുതിയ നിഷേധം ഇറക്കേണ്ട കാര്യമുള്ളൂ.

    ReplyDelete
  35. >>(6). താങ്കള്‌ consistency ഇല്ലാതെ എഴുതിയിട്ട്‌ അതു മറച്ചു വെച്ച്‌ consistency യോടെ എഴുതിയ എന്നോട്‌ consistency പാലിക്കണമെന്ന്‌ ഉപേദേശിക്കുന്നത്‌ കാപട്യമല്ലേ?<<

    ഉത്തരം മുകളിലുണ്ട്‌.


    >>(7). കോവൂരില്‌ നിന്നും മുഹമ്മദ്‌ നബിയിലേക്കും യേശുവിലേക്കും ചാടിയ താങ്കള്‌ “ഒന്ന്‌ പറഞ്ഞാല്‌ മറ്റൊന്നിലേക്ക്‌ ചാടുകയല്ല വേണ്ടത്‌” എന്ന്‌ ഉപദേശിക്കുന്നതും കാപട്യമല്ലേ?<<

    ഇതിനും ഉത്തരം മുകളിലുണ്ട്‌. താൻകളുടെ ചോദ്യത്തിനൊരു ഉത്തരം ആണ്‌ ഞാൻ പറഞ്ഞത്‌, അതെങ്ങിനെ ചാട്ടമാകും? താൻകളോ? ആദ്യം ഒരു വാദം, മറുവാദം വന്നാൽ അടുത്തത്‌, ഇതാല്ലേ ചാട്ടം?

    >>(8). താങ്കൾക്ക്‌ മുഹമ്മദ്‌ നബിയെയും യേശുവിനേയും “തപ്പിയെടുക്കാനുളളത്ര” ബുദ്ധിമുട്ട്‌ പോലും എനിക്ക്‌ ഹെരാക്‌ളിറ്റസിനെ തപ്പിയെടുക്കാനില്ല എന്നറിയിക്കട്ടെ.<<

    അറിയിച്ചോളൂ. അറിവ്‌ വരവുവെച്ചു. താൻകൾ ഒരുപാട്‌ വായിക്കുന്നുണ്ടാവാം. അതെനിക്ക്‌ വിഷയമല്ല. പക്ഷെ എന്റെ അറിവിന്റെ അളവ്‌ താൻകൾക്ക്‌ എങ്ങിനെ അറിയാം? പണ്ട്‌ സുശീലിനോട്‌ ചോദിച്ചതുപോലെ ജ്യോൽസ്യം വല്ലതും അറിയുമോ? സ്വന്തം അറിവിനെക്കുറിച്ചുള്ള അറിവും ആത്മവിശ്വാസവും നന്ന്‌, പക്ഷെ മറ്റുള്ളവരെല്ലാം വെറും നിരക്ഷരരാണെന്നു കരുതരുത്‌.

    ReplyDelete
  36. >>(9). അനീഷ്‌ ആരോപിച്ചപോലെ എന്തെഴുതിയാലും യുക്തിവാദി കളെ വിമർശിക്കുന്ന പതിവ്‌ എനിക്കില്ല. എന്റെ ഒരു ഡസനിലേറെ പുസ്തങ്ങളില്‌ ഒരെണ്ണം മാത്രമാണ്‌ യുക്തിവാദ വിമർശനം. നൂറുക്കണക്കിന്‌ ലേഖനങ്ങളില്‌ യുക്തിവാദ വിമർശനം മുന്നോ നാലോ മാത്രം!<<

    ഇത്‌ വിമർശനമല്ലല്ലൊ, ഒരു പാസീവ്‌ കമന്റ്‌, അതാണ്‌ കൂടുതൽ അബദ്ധമാകുന്നതും. വിമർശനമാണെൻകിൽ ക്രിത്യമായി പഠിച്ചല്ലേ എഴുതൂ, ഇത്‌ മറ്റൊന്നും ആലോചിക്കാതെ ചുമ്മാ ഇടുന്ന ഒരു കമന്റ്‌. വിമർശനമാണെന്ന്‌ ഞാൻ പറഞ്ഞിട്ടില്ല. ഇതിനെ വിമർശനമായി കണക്കാക്കാനുള്ള യോഗ്യതയില്ല.

    ReplyDelete
  37. >>ദൈവത്തിന്റെ പളളക്ക്‌ ഒരു കുത്തുകൊടുക്കാതെ യുക്തിവാദികൾക്ക്‌ എന്തെങ്കിലും സംസാരിക്കാനാവുമോ? വിശ്വാസികളേക്കാള്‌ ദൈവത്തെപ്പറ്റി സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നത്‌ യുക്തിവാദികളാണെന്ന്‌ പ്രശസ്തനിരൂപകനായ എം.എന്‌. വിജയന്‌ അഭിപ്രായപ്പെട്ടതായി കേട്ടിട്ടുണ്ട്‌. സ്വന്തമായി വിശ്വാസപ്രമാണങ്ങളൊന്നുമില്ലാതെ മറ്റുളളവരുടെ വിശ്വാസങ്ങളെ സിനിക്കലായി സമീപിക്കുന്ന നിരീശ്വരവാദികളുടെ ‘പളളക്ക്‌ കുത്തല്‌’ സമീപനം താങ്കളറിയാതെ താങ്കളില്‌ നിലീനമായതുകൊണ്ടാണോ ഇങ്ങനെയൊരാരോപണം ഉന്നയിച്ചതെന്ന്‌ സംശയിക്കുന്നതില്‌ തെറ്റുണ്ടോ?<<

    അവർ ഫുൾടൈം ഇതുതന്നെയാണോ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌? തർക്കത്തിനിടെ പലതും ചർച്ചയ്ക്ക്‌ വന്നേയ്ക്കാം, അതൊക്കെ വെറും പള്ളയ്ക്ക്‌ കുത്താണെന്ന് കരുതിയാൽ, that is your problem

    താൻകൾ എന്തുവേണമെൻകിലും സംശയിച്ചോളൂ. സ്വന്തമായി വിശ്വാസപ്രമാണം ആവശ്യമായി വരുന്നത്‌ വിശ്വാസിക്കൂട്ടത്തിനാണ്‌. ഏതെൻകിലും പ്രമാണം അനുസരിച്ചേ ജീവിക്കാനാവൂ എന്നും പുസ്തകമനുസരിച്ചല്ലാതെ ജീവിച്ചാൽ എന്തൊക്കെയോ മിസിങ്ങ്‌ ആണെന്നു കരുതുന്നതും അവർ തന്നെ. ഇത്തരം കാര്യങ്ങളെ സിനിക്‌ ആയി കാണുന്നത്‌ എന്തുകൊണ്ടെന്ന് ഡോക്കിൻസ്‌ തന്നെ ഭംഗിയായി എഴുതിയിട്ടുമുണ്ട്‌ (ആ ഭാഗങ്ങളിലൊന്നും പരാതിയൊന്നുമില്ലാത്തതിനാലാണോ എന്തോ, താൻകളുടെ ഡോക്കിൻസ്‌ വിമർശനത്തിൽ അവയൊന്നും തൊടാതെ വിട്ടു).

    വിശ്വാസികളെ പല യുക്തിവാദികളും നല്ല രീതിയിലല്ല കാണുന്നത്‌ എന്നത്‌ ശരിയാണ്‌, അത്‌ അധികവും ചർച്ച നടക്കുന്ന സമയത്താണുതാനും. പക്ഷെ ദൈവവിശ്വാസിയല്ലെന്ന് അറിഞ്ഞതുമുതൽ എന്നോട്‌ സംസാരം നിർത്തിയ കൂട്ടുകാരനെ എനിക്കറിയാം. (മുസ്ലിം അല്ല)

    ReplyDelete
  38. >>ഈ ബ്‌ളോഗ്‌ ഡോക്കിൻസ്‌ നിരൂപണം ആയതുകൊണ്ട്‌ യുക്തിവാദ -നിരിശ്വരവാദ പരിണാമവാദ വിമർശനങ്ങള്‌ ഒഴിവാക്കാനാവില്ല. ഏതാനും പഠനങ്ങളും വിശകലനങ്ങളും ഇതു സംബന്ധമായി എഴുതിത്തീർത്താല്‌ ഈ ബ്‌ളോഗിന്റെ ദ?ത്യം കഴിഞ്ഞെന്നു പറയാം. എത്രയോ വിഷയങ്ങള്‌ വേറെയുണ്ട്‌. എനിക്കും മറ്റു പല ജോലികളുമുണ്ട്‌. അനീഷിന്റെ അഭിപ്രായങ്ങളെ പൂർണമായും മാനിച്ചുകൊണ്ട്‌ ഉപസംഹരിക്കുന്നു.<<

    അംഗീകരിക്കുന്നു. മറ്റുള്ളവർക്കും അതുതന്നെയാണ്‌ പ്രശ്നം, വേറെ ജോലികളുണ്ട്‌. മിണ്ടാതിരുന്നാൽ ഉത്തരം ഇല്ലാത്തതിനാലാണെന്ന്‌ വ്യാഖ്യാനിക്കുമ്പോൾ അതുകൂടി ചിന്തിച്ചാൽ നന്ന്‌, താൻകളും സത്യാന്വേഷി എന്ന്‌ സ്വയം പേരിട്ട വ്യക്തിയും.

    ഞാൻ ബ്ലോഗിൽ വന്നിട്ട്‌ അധികം കാലമായിട്ടില്ല. വായന തുടങ്ങിയത്‌ സുശിീ‍ലിന്റെ ബ്ലോഗ്‌ വഴി താൻകളുടെ ബ്ലോഗിലെത്തിയാണ്‌. പക്ഷെ ഇവിടെ കണ്ടത്‌ അറിവ്‌ പൻകുവെക്കലിനപ്പുറം ഒരു "ആരുമുൻപേ തർക്കം" മാത്രം.

    ഞാനും ഉപസംഹരിക്കുന്നു.

    ReplyDelete
  39. Aneesh (Surfer) said...
    >>>>ഇത്‌ വിമർശനമല്ലല്ലൊ, ഒരു പാസീവ്‌ കമന്റ്‌, അതാണ്‌ കൂടുതൽ അബദ്ധമാകുന്നതും. വിമർശനമാണെൻകിൽ ക്രിത്യമായി പഠിച്ചല്ലേ എഴുതൂ, ഇത്‌ മറ്റൊന്നും ആലോചിക്കാതെ ചുമ്മാ ഇടുന്ന ഒരു കമന്റ്‌. വിമർശനമാണെന്ന്‌ ഞാൻ പറഞ്ഞിട്ടില്ല. ഇതിനെ വിമർശനമായി കണക്കാക്കാനുള്ള യോഗ്യതയില്ല<<<<
    പിന്നെ എന്തിനാ മാഷേ വലിച്ചു വാരി കമന്റുന്നത് കൃത്യമായി പഠിച്ചിട്ട് കമന്റുന്നതല്ലേ ബുദ്ധി..
    സമയോം ലാഭം :)

    ReplyDelete
  40. My comment is missing, did it go to spam?
    റിയാസ്‌ കൊടുങ്ങല്ലൂർ,
    ക്ഷമിക്കൂ, ഞാൻ എഴുതിയത്‌ ഹുസൈന്റെ കമന്റിനെക്കുറിച്ചു തന്നെയാണ്‌.
    സാധാരണയായി ഹുസൈൻ എന്തെൻകിലും വിമർശനം നടത്തുമ്പോൾ പഠിച്ചു തയ്യാറെടുത്തതിനു ശേഷമാണ്‌ എഴുതാറ്‌ എന്നാണ്‌ ഞാൻ കരുതുന്നത്‌. ആരായാലും അത്‌ ആവശ്യമാണ്‌.
    ഇവിടെ ലതീഫിന്റെ ഒരു കമന്റിന്‌ ഇട്ട മറുപടിയെയാണ്‌ ഞാൻ പരാമർശിച്ചത്‌. ആരും അതിലെ ലൂപ്‌ ഹോൾ ശ്രദ്ധിക്കില്ല എന്നു കരുതിയായിരിക്കാം എഴുതിയത്‌. അതാണ്‌ ഞാൻ പറഞ്ഞതും, ഇതൊരു വിമർശനമല്ല വെറും പാസീവ്‌ കമന്റ്‌ മാത്രമാണെന്ന്.

    ReplyDelete
  41. അനീഷേ,
    കമന്റുകള്‍ക്കു നന്ദി

    (1) "മതസ്ഥാപകരുടേതില്‍ നിന്നും ഒട്ടും മുന്നോട്ടുപോയിട്ടില്ലെ"ന്ന താങ്കളുടെ വാദം നിരീശ്വര-യുക്തി വാദങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കാനാണ് ഹെരാക്ളിറ്റസിനെ സൂചിപ്പിച്ചത്. അത് താങ്കള്‍ക്ക് മനസ്സിലാകാത്തത് എന്റെ കുറ്റമാണോ?

    (2) ബിഗ് ബാങ്ങ് സിദ്ധാന്തം, തെര്‍മോഡൈനമിക്സ് രണ്ടാം നിയമം, ജൈവലോകത്തെ ആസൂത്രണം (ഫ്രെഡ് ഹോയിലിന്റെ ബോയിങ്ങ് - 747 വാദം അടക്കം) തുടങ്ങിയ ഈ നൂറ്റാണ്ടിലെ വികാസങ്ങള്‍ പരാമര്‍ശിച്ചതൊന്നും അനീഷ് കണ്ടില്ലേ?

    (3) ഞാന്‍ ഖണ്ഡിച്ച ഡോക്കിന്‍സിന്റെ നിരവധി വാദങ്ങളിലൊന്നെങ്കിലും ബൂലോക യുക്തിവാദി --പരിണാമ വിദഗ്ധര്‍ എന്റെ വാദങ്ങളെ ഖണ്ഡിച്ച് ശാസത്രീയമായി സമര്‍ത്ഥിച്ചതായി ചൂണ്ടിക്കാട്ടാമോ എന്ന ചോദ്യത്തിന് അനീഷിന്റെ മറുപടി: "ഇതെന്ത് വിവരക്കേടാണ് ..........". കൊള്ളാം, നല്ല മറുപടിയെന്നുമാത്രം എഴുതട്ടെ!

    ReplyDelete
  42. (4) ഏകദൈവത്തിന് എത്ര വേര്‍ഷന്‍ ഉണ്ടായാലും ഏകദൈവത്വം തന്നെയല്ലേ അനീഷ്? അതുകൊണ്ടല്ലേ ഏകദൈവത്വത്തിന്റെ വേര്‍ഷന്‍സ് എന്ന് പറയുന്നത്?

    (5) താങ്കളുടെ consistency യെ ഞാന്‍ ചോദ്യം ചെയ്തില്ല. എന്റെ consistency താങ്കള്‍ ചോദ്യം ചെയ്തു. ഇതാണ് കാപട്യമല്ലേ എന്ന ചോദ്യത്തിന് കാരണം (യഥാര്‍ത്ഥത്തില്‍ താങ്കളുടെ ഭാഷ്യപ്രകാരം താങ്കളാണ് consistency യില്ലാതെ ഒന്നാമതായും എഴുതിയത്).

    (6) പുതിയ ദൈവനിഷേധം ഇറങ്ങിയിട്ടില്ല എന്നല്ല എഴുതിയത്. പുതിയ ദൈവനിഷേധ ചിന്തകള്‍ ഉണ്ടാകുന്നില്ല എന്നാണ്. വ്യത്യാസം അനീഷിന് മനസ്സിലാകണമെന്നില്ല.

    ReplyDelete
  43. (7) "താങ്കള്‍ ഒരുപാട് വായിക്കുന്നുണ്ടാവാം. അതെനിക്ക് വിഷയമല്ല" എന്ന് അനീഷ്. സ്വാഭാവികം! പക്ഷേ താങ്കള്‍ ഒരുപാട് വായിക്കാത്തതും പഠിക്കാത്തതും എനിക്ക് വിഷയമാണ്. മറുപടിയെഴുതി സമയം കളയേണ്ടി വരുന്നത് അതുകൊണ്ടാണ്! താങ്കളുടെ ഒറ്റവരി മതി അതൊക്കെ മനസ്സിലാക്കാന്‍, ജ്യോല്‍സ്യത്തിന്റെ ആവശ്യമില്ല. ഒറ്റവരിയില്‍ നിന്നും ഭാഷാ, വൈജ്ഞാനിക, ചിന്താ, താര്‍ക്കിക ശേഷി മനസ്സിലാക്കാന്‍ ചിലര്‍ക്ക് സാധിക്കും അനീഷേ.

    (8) "ഇത് വിമര്‍ശനമല്ലല്ലോ"എന്ന് അനീഷ്. അപ്പോള്‍ ഞാന്‍ യുക്തി വാദ വിമര്‍ശനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണോ അനീഷിന്റെ വാദം? ശരി. വായനക്കാര്‍ തീരുമാനിക്കട്ടെ. വിമര്‍ശനം മനസ്സിലാക്കാനും ശരാശരി ഗ്രഹണ ശേഷിയെങ്കിലും വേണം അനീഷേ! അനീഷിനത് ഉണ്ടാകാം. പക്ഷെ, ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.

    (9) "ഇതിനെ വിമര്‍ശനമായി കണക്കാക്കാനുള്ള യോഗ്യതയില്ല" എന്ന് അനീഷ്. യോഗ്യത എനിക്കില്ലെന്നോ താങ്കള്‍ക്കില്ലെന്നോ? രണ്ടായാലും എനിക്ക് വിരോധമില്ല കേട്ടോ!

    (10) എന്ത് പറഞ്ഞാലും യുക്തിവാദികളെ കിഴുക്കലാണോ താങ്കളുടെ പണി എന്ന അനീഷിന്റെ മുന്‍കൂര്‍ ചോദ്യമാണ് എന്റെ സംശയത്തിന് കാരണം.

    (11) യുക്തിവാദികളും തര്‍ക്കത്തില്‍ പിന്നിലല്ലല്ലോ. പിന്നെ എന്റെ താര്‍ക്കികതയെ മാത്രം എന്തേ അനീഷ് കുറ്റപ്പെടുത്തുന്നു? സുശീല്‍ എനിക്കെഴുതിയ മറുപടിയും ഞാന്‍ സുശീലിനെഴുതിയ മറുപടിയും താങ്കള്‍ നിരീശ്വരവാദിയോ ഈശ്വരവാദിയോ അല്ലാത്ത ഒരാളെക്കൊണ്ട് പരിശോധിപ്പിക്കുക. ആരുടേതാണ് കൂടുതല്‍ യുക്തിഭദ്രം എന്ന് ചോദിക്കുക.

    അനീഷിന്റെ മാന്യമായ ഇടപെടലിന് നന്ദി.

    End.

    ReplyDelete
  44. >>(3) ഞാന്‌ ഖണ്ഡിച്ച ഡോക്കിൻസിന്റെ നിരവധി വാദങ്ങളിലൊന്നെങ്കിലും ബൂലോക യുക്തിവാദി --പരിണാമ വിദഗ്ധര്‌ എന്റെ വാദങ്ങളെ ഖണ്ഡിച്ച്‌ ശാസത്രീയമായി സമർത്ഥിച്ചതായി ചൂണ്ടിക്കാട്ടാമോ എന്ന ചോദ്യത്തിന്‌ അനീഷിന്റെ മറുപടി: "ഇതെന്ത്‌ വിവരക്കേടാണ്‌ ..........". കൊള്ളാം, നല്ല മറുപടിയെന്നുമാത്രം എഴുതട്ടെ!<<

    ആ മറുപടിയിൽ ബാക്കിയൊന്നും വായിച്ചില്ലേ?


    >>(4) ഏകദൈവത്തിന്‌ എത്ര വേർഷന്‌ ഉണ്ടായാലും ഏകദൈവത്വം തന്നെയല്ലേ അനീഷ്‌? അതുകൊണ്ടല്ലേ ഏകദൈവത്വത്തിന്റെ വേർഷൻസ്‌ എന്ന്‌ പറയുന്നത്‌?<<

    ഓരോ മതത്തിനും ഓരോ ഏകദൈവം, അവരവരുടേത്‌ മാത്രം സത്യദൈവം, മറ്റെല്ലാം തെറ്റ്‌. ഈ വേർഷനിലൊന്നും കാര്യമില്ലേ ഹുസൈൻ സാഹിബ്‌?

    ReplyDelete
  45. >>(9) "ഇതിനെ വിമർശനമായി കണക്കാക്കാനുള്ള യോഗ്യതയില്ല" എന്ന്‌ അനീഷ്‌. യോഗ്യത എനിക്കില്ലെന്നോ താങ്കൾക്കില്ലെന്നോ? രണ്ടായാലും എനിക്ക്‌ വിരോധമില്ല കേട്ടോ!<<

    വ്യക്തികളെ പരാമർശിക്കാൻ എനിക്ക്‌ വലിയ താൽപര്യമില്ല. സാധിക്കുമെൻകിൽ ഒഴിവാക്കണമെന്നുതന്നെയാണ്‌ എന്റെ മോഹവും.
    താൻകൾ എഴുതിയ " ദൈവനിഷേധം സമർഥിതക്കാൻ കേരള യുക്തിവാദികൾക്ക്‌ (ദശകങ്ങൾക്കു മുൻപ്‌) കോവൂരും ഇടമറുകും പറഞ്ഞതല്ലാതെ മറ്റൊന്നുമില്ലല്ലോ." എന്ന വാചകം ആണ്‌ എന്റെ ഇവിടുത്തെ വിഷയം, ഹുസൈനോ ലത്തീഫൊ സുശീലൊ ഒന്നുമല്ല.
    ഈഗോ ഒന്ന് മാറ്റിവെച്ചാൽ ഇത്തരം കാര്യങ്ങൾ താൻകൾക്ക്‌ മനസിലാവും. എതിർപ്പ്‌ ഹുസൈൻ എന്ന വ്യക്തിയോടല്ല.

    ReplyDelete
  46. >>(10) എന്ത്‌ പറഞ്ഞാലും യുക്തിവാദികളെ കിഴുക്കലാണോ താങ്കളുടെ പണി എന്ന അനീഷിന്റെ മുൻകൂര്‌ ചോദ്യമാണ്‌ എന്റെ സംശയത്തിന്‌ കാരണം.<<

    എന്നു ഞാൻ പറഞ്ഞില്ല. എന്റെ കമന്റ്‌ ഇതാണ്‌
    ചുമ്മാ പോണവഴിക്ക്‌ യുക്തിവാദികൾക്ക്‌ ഒരു കൊട്ട്‌ കിടക്കട്ടെ എന്ന്‌ വിചാരിച്ച്‌ എന്തും എഴുതല്ലേ

    ഇതിനർഥം എപ്പോഴും യുക്തിവാദികളെ കിഴുക്കലാണ്‌ താൻകളുടെ ജോലി എന്നാണോ? ഒരു ഓഫ്‌ കമന്റ്‌ ആയിട്ടെ ഞാനിതിനെ കണ്ടിട്ടുള്ളൂ, ആ രീതിയിലേ അവതരിപ്പിച്ചിട്ടുമുള്ളൂ.

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. നിലവാരമില്ലാത്ത ചര്‍ച്ച ... മതത്തെ, ദൈവത്തെ തൊട്ടാല്‍ ഉടനെ മേലാകെ പൊള്ളി നീറുന്ന ആളുകള്‍ ഇല്ലെങ്കില്‍ ഈ ദൈവം എന്തു ചെയ്യുമായിരുന്നു ? ഇവരാണല്ലോ ആളെ താങ്ങി നിര്‍ത്തുന്നത് ..

    ReplyDelete
  49. >>>>ഓരോ മതത്തിനും ഓരോ ഏകദൈവം, അവരവരുടേത്‌ മാത്രം സത്യദൈവം, മറ്റെല്ലാം തെറ്റ്‌.>>>> എല്ലാം പടച്ചു പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ടാവ് ആയി ഏക ദൈവ മതങ്ങള്‍ എല്ലാരും കരുതുന്നത് ഒരേ ദൈവത്തെ തന്നെ ആണ്. ഇന്ഗ്ലീഷില്‍ ഗോഡ്, അറബിയില്‍ അല്ലാഹു ഹിബ്രൂവില്‍ യഹോവ എന്നൊക്കെ പറയുന്നത് ഒരേ ദൈവത്തെ സൂചിപ്പിക്കാന്‍ ആണ്.

    ഖുര്‍ആനില്‍ അല്ലാഹു എന്ന പദം ഏകദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതിലും അതികം തവണ അറബി ഭാഷയിലെ ബൈബിളില്‍ അല്ലാഹു എന്ന് ഏകദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

    മലയാളത്തില്‍ എന്റെ പേന എന്ന് പറഞ്ഞാലും ഇന്ഗ്ലീഷില്‍ മൈ പെന്‍ എന്ന് പറഞ്ഞാലും സൂചിപ്പിക്കുന്നത് ഒരേ സംഗതിയെ തന്നെ അല്ലെ..? ഇതൊക്കെ വിശ്വാസികള്‍ ആയ ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ യുക്തിവാദികള്‍ എന്തോ, അറിയാത്ത പോലെ അഭിനയിക്കുന്നു......

    ReplyDelete
  50. Hussain sir, please release my earlier comments from spam
    >>മലയാളത്തിൽ എന്റെ പേന എന്ന്‌ പറഞ്ഞാലും ഇങ്ലീഷിൽ മൈ പെൻ എന്ന്‌ പറഞ്ഞാലും സൂചിപ്പിക്കുന്നത്‌ ഒരേ സംഗതിയെ തന്നെ അല്ലെ..? ഇതൊക്കെ വിശ്വാസികൾ ആയ ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ യുക്തിവാദികൾ എന്തോ, അറിയാത്ത പോലെ അഭിനയിക്കുന്നു...... <<

    സയ്യു
    വാസ്തവത്തിൽ ഒരു ദൈവമൊ പല ദൈവമോ ഉള്ളത്‌ എന്നതല്ലല്ലൊ പ്രശ്നം, മനുഷ്യൻ എങ്ങിനെ കാണുന്നൂ എന്നുള്ളതല്ലേ. അല്ലായിരുന്നെൻകിൽ പല മതങ്ങളും അവയിൽ തന്നെ പല വിഭാഗങ്ങളും ഉണ്ടാകുമായിരുന്നില്ലല്ലൊ. വെറും രാഷ്ട്രീയകാരണങ്ങൾക്കുമപ്പുറം ദൈവസൻകൽപത്തിൽ തന്നെ ധാരാളം വ്യത്യാസങ്ങളില്ലേ?

    ReplyDelete
  51. എന്റെ പേനക്ക്‌ മലയാളത്തിൽ എന്റെ പേന എന്നും ഇംഗ്ലീഷിൽ മൈ പെൻ എന്നും പറയുന്നത്ര എളുപ്പമായിരുന്നെൻകിൽ വിഷയം ചർച്ചക്ക്‌ വരേണ്ട കാര്യമേയില്ലല്ലൊ. ഫൗണ്ടൻ പേന ഉപയോഗിക്കുന്നയാൾ പറയുന്നു "കയ്യക്ഷരം നന്നാക്കാൻ ഇതാണ്‌ നല്ലത്‌, എന്റേതാണ്‌ ഏറ്റവും നല്ലത്‌". ബോൾപ്പോയിന്റ്‌ പേന ഉപയോഗിക്കുന്നവൻ പറയുന്നു "എന്റേതിൽ മഷി നിറക്കേണ്ട ബുദ്ധിമുട്ടില്ല, എഴുതാനും സാധിക്കും, ഇതാണ്‌ നല്ലത്‌". ജെൽ ഇൻക്‌ ഉപയോഗിക്കുന്നവൻ പറയുന്നു "നിർത്താതെ എഴുതാൻ ഇതാണ്‌ നല്ലത്‌, എന്റേതാണ്‌ നല്ല പേന". ഇവക്കുള്ളിൽ തന്നെ ബ്രാന്റിന്റെ വിഷയങ്ങളും കൂടി വരുമ്പോൾ കാര്യം കൂടുതൽ കുഴയും.

    ഇതൊക്കെ വിടാം, വേദഗ്രന്തങ്ങളിൽ എഴുതിയവ തമ്മിൽ തന്നെ വ്യത്യാസങ്ങളില്ലേ? ചെറിയ ഉദാഹരണങ്ങൾ എടുത്താൽ തന്നെ അടിയാവും.

    ReplyDelete
  52. സയ്യു
    ദൈവം 6 ദിവസം കൊണ്ടോ 7 ദിവസം കൊണ്ടോ സ്ര്ഷ്ടി നടത്തിയത്‌?

    ഓരോ സ്ര്ഷ്ടി നടത്തിയപ്പോഴും ദൈവത്തിന്‌ "ഇത്‌ നല്ലത്‌" എന്ന്‌ തോന്നിയോ അതോ എന്താണ്‌ നല്ലത്‌ എന്ന്‌ ആദ്യമേ അറിഞ്ഞിട്ടാണോ സ്ര്ഷ്ടി നടത്തിയത്‌?

    ഓരോ ദിവസത്തേയും സ്ര്ഷ്ടി കഴിഞ്ഞ്‌ ദൈവം വിശ്രമിച്ചുവോ?

    ഇതിനൊക്കെ ഏത്‌ ബേസ്‌ ഉപയോഗിച്ചാണ്‌ താൻകൾ മറുപടി പറയുക എന്ന്‌ എനിക്കറിയാം. അപ്പോൾ 7 ദിവസം കൊണ്ട്‌ സ്ര്ഷ്ടി നടത്തിയ, സ്ര്ഷ്ടി നല്ലതെന്ന്‌ തോന്നിയ, സ്ര്ഷ്ടി കഴിഞ്ഞ്‌ വിശ്രമിച്ച ദൈവം ആരാണ്‌?
    ഇത്‌ യുക്തിവാദികളുടെ അഭിനയമല്ല, ഏതെൻകിലും രീതിയിൽ ദൈവസൻകൽപത്തിലെ വൈരുധ്യങ്ങൾ മറച്ചുവെക്കാനുള്ള വിശ്വാസികളുടെ ദയനീയശ്രമം മാത്രമാണ്‌.

    ReplyDelete
  53. >>>> ശ്രീ.ഹുസൈന് മുന്നോട്ടുവെക്കുന്ന ചിന്താധാരയോട് സമാനമായ ആഭിമുഖ്യമില്ല. കാഴ്ച മങ്ങിവരുന്ന ഒരു സമൂഹത്തിന്റെ കണ്ണുകള്കൂടി കുത്തിപ്പൊട്ടിക്കാന് അദ്ദേഹം ശ്രമിക്കുന്നതായാണ് കണ്ടിട്ടുള്ളത് <<<<
    മുകളില്‍ കൊടുത്തത് ശ്രീ രവിചന്ദ്രന്റെ പ്രഥമ പോസ്റ്റിലെ വരികള്‍ ..........

    വായിച്ചപ്പോള്‍ "ഒരു സമൂഹത്തിന്റെ" എന്നത് കേരള യുക്തിവാദികള്‍ ആണന്നു മനസ്സില്‍ വരിക സ്വാഭാവികം.
    ശുഷ്കിച്ച ഒരു വിഭാഗത്തിനു വേണ്ടി ബൂലോകത്തുള്ള അവസാനത്തെ ശ്രമമാണോ എന്ന് തോന്നിപോകുന്നു.
    യുക്തിവാദികളുടെ അസ്ഥിത്വം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നത് അവിടെ കാണുന്നു.
    ഹുസൈന്‍ സാഹിബില്‍ നിന്നും മറുപടി പോസ്റ്റു പ്രതീക്ഷിക്കുന്നു.

    ReplyDelete
  54. മുഹമ്മദ്,

    പ്രതികരണത്തിന് നന്ദി.
    "കാഴ്ചമങ്ങിവരുന്ന ഒരു സമൂഹ"മെന്ന പ്രൊഫ: രവിചന്ദ്രന്റെ പ്രയോഗം കൂടുതലല്‍ ചേരുക യുക്തിവാദി സമൂഹത്തിനാണ്. ദൈവത്തെയും മത മൂല്യങ്ങളേയും അഭൌതിക യാഥാര്‍ത്ഥ്യങ്ങളേയും കാണാനുളള കാഴ്ചയില്ലാത്തവര്‍ അവരാണല്ലോ. ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളും കാഴ്ചക്കുറവുകൊണ്ട് അവര്‍ക്ക് കാണാനാവുന്നില്ല.

    പ്രൊഫ: രവിചന്ദ്രന്റെ പ്രസക്തമായ എല്ലാ പോസ്ററുകള്‍ക്കും വിശദീകരണം നല്‍കാമെന്ന് പ്രതീക്ഷിക്കുന്നു( First post within two days).

    ReplyDelete
  55. അനിഷേ,
    പ്രതികരണത്തിന് നന്ദി.

    1.കാണാനും തൊടാനും മണക്കാനും രുചിക്കാനും പരീക്ഷണ വിധേയമാക്കാനും കഴിയുന്ന ഭൌതികപദാര്‍ത്ഥത്തെക്കുറിച്ച് പോലും ഏക കണ്ഠമായൊരു നിര്‍വ്വചനം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധ്യമായിട്ടില്ല. എന്നിരിക്കേ ദൈവത്തേക്കുറിച്ച് വിശ്വാസികള്‍ ഭിന്ന
    വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതില്‍ എന്തല്‍ഭുതം ?

    2."പ്രശ്നം മനുഷ്യന്‍ എങ്ങിനെ കാണുന്നു എന്നുള്ളതല്ലേ" എന്ന് അനീഷ്. ഏതു കാര്യത്തിലാണ് മനുഷ്യര്‍ക്കിടയില്‍ ഏക അഭിപ്രായമുള്ളത് അനീഷേ ? യുക്തിവാദി സംഘടനകള്‍ തന്നെ അനേകമില്ലേ? ദൈവത്തെപ്പറ്റി മനുഷ്യര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നത് നിഷേധത്തിനുള്ള ന്യായമാണെങ്കില്‍ ബ്ളാക്ക് ഹോളിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന് പറഞ്ഞ് ഒരാള്‍ക്ക് ബ്ളാക്ക് ഹോളിനെയും നിഷേധിക്കാമല്ലോ ?!

    End.

    ReplyDelete
  56. 1.കാണാനും തൊടാനും മണക്കാനും രുചിക്കാനും പരീക്ഷണ വിധേയമാക്കാനും കഴിയുന്ന ഭൗതികപദാർത്ഥത്തെക്കുറിച്ച്‌ പോലും ഏക കണ്ഠമായൊരു നിർവ്വചനം നൽകാൻ ശാസ്ത്രജ്ഞർക്ക്‌ സാധ്യമായിട്ടില്ല. എന്നിരിക്കേ ദൈവത്തേക്കുറിച്ച്‌ വിശ്വാസികൾ ഭിന്ന
    വീക്ഷണങ്ങൾ പുലർത്തുന്നതിൽ എന്തൽഭുതം ?

    അപ്പോൾ താൻകളും അംഗീകരിക്കുന്നുണ്ട്‌, ഭിന്നാഭിപ്രായങ്ങളെന്ന്‌. ഇതിൽ ഏതാണ്‌ ശരിയായതെന്ന്‌ ആർക്കുമറിയുകയുമില്ല, ഇനിയൊട്ട്‌ അറിയാൻ സാധിക്കുകയുമില്ല (കാരണം പ്രവാചകർ ഇനി ഉണ്ടാവില്ല).
    ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായഭിന്നത സ്വാഭാവികമാണ്‌, ഓരോരുത്തരും അവരവരുടെ പരീക്ഷണങ്ങൾ നടത്തിയും പ്രസിദ്ധീകരിച്ചുമാണ്‌ തങ്ങളുടെ വാദത്തിന്‌ ബലമേകുന്നത്‌. ദൈവവിശ്വാസത്തിൽ മതസ്ഥാപകർ പറഞ്ഞത്‌ നിരത്തിയാണ്‌ വാദിക്കുന്നത്‌, അതു തന്നെയാണ്‌ വ്യത്യാസം.

    ReplyDelete
  57. 2."പ്രശ്നം മനുഷ്യൻ എങ്ങിനെ കാണുന്നു എന്നുള്ളതല്ലേ" എന്ന്‌ അനീഷ്‌. ഏതു കാര്യത്തിലാണ്‌ മനുഷ്യർക്കിടയിൽ ഏക അഭിപ്രായമുള്ളത്‌ അനീഷേ ? യുക്തിവാദി സംഘടനകൾ തന്നെ അനേകമില്ലേ? ദൈവത്തെപ്പറ്റി മനുഷ്യർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നത്‌ നിഷേധത്തിനുള്ള ന്യായമാണെങ്കിൽ ബ്‌ളാക്ക്‌ ഹോളിനെക്കുറിച്ച്‌ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഒരാൾക്ക്‌ ബ്‌ളാക്ക്‌ ഹോളിനെയും നിഷേധിക്കാമല്ലോ ?!

    താൻകൾ ആ പരാമർശത്തിന്റെ context വായിച്ചില്ലേ. ഒരേയൊരു ദൈവത്തിനെ പലർ വിളിക്കുന്ന പേരു മാത്രമാണ്‌ എന്ന ഒരു സുഹ്രുത്തിന്റെ വാദത്തിനു മറുപടിയാണത്‌.
    മനുഷ്യർക്കിടയിൽ ഏകാഭിപ്രായം ഏറെക്കുറെ അസാധ്യമാണ്‌ എന്നത്‌ ആരും അംഗീകരിക്കുന്ന കാര്യം തന്നെയാണ്‌. മറുവാദങ്ങൾ സാധാരണയായി കാണാറുള്ളത്‌ താൻകളുടെ പാളയത്തിൽ തന്നെയാണ്‌.
    ബ്ലാക്ക്‌ ഹോളിനെക്കുറിച്ച്‌ എഴുതിവെച്ചിട്ടുള്ളത്‌ മുഴുവൻ മണ്ടത്തരമാണെൻകിൽ, അതല്ലാതെ മറ്റൊന്നും ലഭ്യമല്ലെൻകിൽ, ബ്ലാക്‌ ഹോളിനേയും നിഷേധിക്കും. ദൈവവിശ്വാസത്തിലുള്ള ഭിന്നതകളല്ല ദൈവനിഷേധത്തിനു കാരണം, അതാത്‌ മതഗ്രന്ധങ്ങളിലെ എഴുത്തുകൾ മാത്രം മതി അതിനു. ഒരു മതഗ്രന്ധം വായിച്ചാൽ, ഇന്നത്തെ അറിവിന്റെ നിലയിലെൻകിലും, non-initiated ആയ ആരും ആ ദൈവത്തെ തള്ളിക്കളയും എന്നാണു എന്റെ അഭിപ്രായം.

    ReplyDelete
  58. Hussain Sir,
    Please release my comments from spam. Some of the comments that I posted on 30 June are still missing.

    ReplyDelete

കമന്റുകള്‍ അതതു പോസ്റ്റുകളിലെ വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കണം. ആവര്‍ത്തനം ഒഴിവാക്കുക. വിഷയബാഹ്യമായ കമന്റുകള്‍ അവഗണിക്കുന്നതാണ്.പോസ്റ്റിട്ട് 30 ദിവസം കഴിയുമ്പോള്‍ കമന്റ് മോഡറേഷന്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്.വിഷയസംബന്ധിയായി യാതൊന്നും പറയാനില്ലാതെ, വെറും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കായി ഈ ബ്ലോഗിലെ കമന്റ് ബോക്സ് ഉപയോഗിക്കരുത്.അത്തരം കമന്റുകള്‍ നീക്കം ചെയ്യുന്നതാണ്.