ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Wednesday, December 29, 2010

സൃഷ്ടിവാദത്തിന്റെ പരീക്ഷണാത്മകത

ഒരു സിദ്ധാന്തം ശാസ്ത്രീയമാകണമെങ്കില്‍ പരീക്ഷണത്തിലൂടെ തെളിയിക്കാനാകണം (Testable) എന്ന വീക്ഷണം പ്രമുഖ ശാസ്ത്രദാര്‍ശനികനായ കാള്‍ പോപ്പര്‍ മുന്നോട്ടുവെച്ചിരുന്നു. 
ഇതനുസരിച്ച് ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാവുന്ന ഒരു ശാസ്ത്രീയ സിദ്ധാന്തമല്ല (Not a testable scientific theory) എന്നും അദ്ദേഹം വിലയിരുത്തി. ഇതേപ്പറ്റി എഴുതിയത് സ്വഭാവികമായും പരിണാമവാദികളെ പ്രകോപിതരാക്കി. പോപ്പര്‍ ഈ അഭിപ്രായം പിന്‍വലിച്ചുവെന്നും ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാനാവുമെന്ന് പോപ്പര്‍ തിരുത്തിയെന്നും വാദമുണ്ടായി. പോപ്പര്‍ ഈ അഭിപ്രായം പിന്‍വലിച്ചിട്ടില്ലെന്നും ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാനാവില്ലെന്നും ഞാന്‍ സമര്‍ത്ഥിച്ചു.(പ്രകൃതി നിര്‍ധാരണത്തില്‍ നിന്നും രൂപപ്പെടുന്ന ചില നിഗമനങ്ങളാണ് പോപ്പര്‍ തെളിയിക്കാമെന്നു സമ്മതിച്ചത്. ഡാര്‍വിനിസം പരീക്ഷണപരമായി തെളിയിക്കാമെന്ന് ജീവിതത്തില്‍ ഒരു കാലത്തും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടില്ല).


        ഡാര്‍വിനിസത്തെ ന്യായീകരിക്കാന്‍ രംഗത്തു വന്ന ജാക്ക്റാബിറ്റ്, കാളിദാസന്‍ എന്നിവര്‍ തുരുതുരാ
കമന്റുകളെഴുതിയെങ്കിലും മറിച്ചു സമര്‍ത്ഥിക്കാവുന്ന തെളിവുകളൊന്നും ഹാജറാക്കിയില്ല.


        ഈ സന്ദര്‍ഭത്തിലാണ് അപ്പൂട്ടന്റെ അഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ഡാര്‍വിനിസം ശാസ്ത്രീയമായി തെളിയിക്കാമെന്നു സമര്‍ത്ഥിക്കാന്‍ അദ്ദേഹം ശ്രമിക്കുക പോലും ചെയ്തില്ല. പകരം സ്യഷ്ടിവാദം പരീക്ഷണപരമായി തെളിയിക്കാനാവുമെന്ന എന്റെ വാദത്തിന് തെളിവ് ആവശ്യപ്പെടുകയാണുണ്ടായത്. പരിണാമം പരീക്ഷണപരമായി തെളിയിക്കാനാവുമോ എന്ന ചര്‍ച്ചയിലൂടെ അതു സാധ്യമല്ലെന്നു  ബോധ്യമായപ്പോള്‍ സ്യഷ്ടിവാദം തെളിയിക്കാനാവുമോ എന്നതിലേക്ക് ചര്‍ച്ച വഴിമാറി.


        ഡോക്കിന്‍സ് വിമര്‍ശനത്തിന്റെ ഭാഗമല്ല ഇതെന്ന് വ്യക്തമാണല്ലോ. ഡോക്കിന്‍സിന്റെ പ്രമാണമായ ഡാര്‍വിനിസത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നു സമര്‍ത്ഥിക്കലാണ് ഇവിടെ ആവശ്യമായിട്ടുളളത്. എന്നിരുന്നാലും അപ്പൂട്ടന്‍ ന്യായമായ സംശയങ്ങള്‍ മുന്നോട്ടു വെക്കുന്നതിനാല്‍ അല്പം വിശദീകരണങ്ങളാകാമെന്നു കരുതുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കൂ:“സ്യഷ്ടിവാദം Testable ആണോ? എന്തെല്ലാമാണ് സ്യഷ്ടിവാദത്തിന്റെ കണ്ടെത്തലുകള്‍.എന്തെല്ലാം പ്രവചനങ്ങളുണ്ട് സ്യഷ്ടിവാദത്തില്‍.  സൃഷ്ടിവാദത്തിന്റെ ആരംഭം മുതല്‍ക്കുളളചരിത്രം നോക്കിയാല്‍ എന്തുമാത്രം പുരോഗമിച്ചിട്ടുണ്ട്”.


       ഏതാനും പേജുകളായി അപ്പൂട്ടന്‍ അവതരിപ്പിച്ചതിന്റെ സത്ത ഈ ഖണ്ഡികയിലൊതുങ്ങുന്നു.    മറ്റു വിശദാംശങ്ങളെല്ലാം ടെസ്റ്റബിലിറ്റിയുമായി ബന്ധമില്ലാത്ത സാമാന്യ സംശയങ്ങളാണ്. ഇവയില്‍ ഏറിയകൂറും സൃഷ്ടിവാദത്തിന്റെ പ്രാഥമിക സങ്കല്പങ്ങള്‍ പോലും പരിചിതമല്ലാത്തതു കൊണ്ട്  ഉണ്ടായതുമാണ്. അതിനാല്‍ ഈ ചര്‍ച്ചയുടെ ആദ്യഭാഗം ടെസ്റ്റബിലിറ്റിയില്‍ ഒതുക്കാം.


ഒരു സിദ്ധാന്തത്തിന്റെ സയന്റിഫിക് സ്റ്റാറ്റസ് നിര്‍ണയിക്കുന്നത് ടെസ്റ്റബിലിറ്റിയാണെന്ന് കാള്‍പോപ്പര്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. (കാള്‍ പോപ്പര്‍ ശാസ്ത്രദര്‍ശനത്തിന്റെ ഏക ആധാരരേഖയാണ് എന്നെനിക്ക് അഭിപ്രായമില്ല. പരിണാമവാദിയായ കാള്‍പോപ്പര്‍ തന്നെ ഡാര്‍വിനിസം ശാസ്ത്ര സിദ്ധാന്തമല്ലെന്ന് -Not a testable scientific theory-  അഭിപ്രായപ്പെട്ടു എന്നതു ശ്രദ്ധേയമാണ്. ഇതായിരുന്നു പോപ്പറെ പരാമര്‍ശിക്കാനുളള കാരണം.       തോമസ് കൂന്‍ മുതല്‍ പോള്‍ ഫെറാബെന്റും അലന്‍ സോക്കലും വരെയുളള ശാസ്ത്രദാര്‍ശനികരുടെ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രസക്തമെങ്കില്‍ പിന്നീട് പ്രതിപാദിക്കാം).


       ടെസ്റ്റബിലിറ്റി തെളിയിക്കാനുളള വഴിയിതാണ്:  സിദ്ധാന്ത രൂപീകരണം, പരീക്ഷണം, നിഗമനം (Create hypothesis, Design the experiment & Test the hypothesis,). സൃഷ്ടിവാദ സിദ്ധാന്തം: ജീവജാതികള്‍ (Species) സുസ്ഥിരമാണ്.  (ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്.ജീവജാതികള്‍ക്കിടയിലെ വ്യതിയാനങ്ങള്‍ –variations- സ്യഷ്ടിവാദ സിദ്ധാന്തത്തിന്റെ ഭാഗമാണ്.ഒരേ മാതാപിതാക്കള്‍ക്ക് തന്നെ ജനിക്കുന്ന മക്കള്‍ പോലും എത്രയോ വിഭിന്നരാണ്). ഒരു ജീവജാതിയും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിജാതിയായി മാറുകയില്ല. ഡാര്‍വിന്‍ ജനിക്കുന്നതിനും മുന്‍പേ  പ്രക്യതിശാസ്ത്രപഠനങ്ങളില്‍ immutability of species എന്ന സങ്കല്പമാണുണ്ടായിരുന്നത്.


       ഈ സിദ്ധാന്തം പരീക്ഷിക്കാന്‍ ആര്‍ക്കും സാധിക്കും. ഏതെങ്കിലും ഒരു ജീവജാതിയെ തിരഞ്ഞെടുത്ത് തലമുറകളോളം അവയെ നിരീക്ഷിക്കുക. കുറഞ്ഞ കാലയളവില്‍ ആയിരക്കണ
ക്കിന് തലമുറകളെ പ്രത്യുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പഴയീച്ചകളോ ബാക്ടീരിയകളോ കൂടുതല്‍ ഉചിതമാവും .  പതിനായിരക്കണക്കിന് തലമുറകള്‍ പിന്നിട്ടാലും  അവക്ക്     ജീവജാതിപരമായ(species level) മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നു വ്യക്തമാവും


       “ജീവിജാതികള്‍ സുസ്ഥിരങ്ങളാണ്” എന്ന സ്യഷ്ടിവാദം നിലനില്‍ക്കെയാണ് “ജീവജാതികള്‍ സുസ്ഥിരങ്ങളല്ല” എന്ന വാദവുമായി ചാള്‍സ് ഡാര്‍വിന്‍ എത്തുന്നത്. ഇതാണ് പരിണാമവാദമായി സ്വീകാര്യത നേടിയത് (പരിണാമവാദം ഡാര്‍വിന്‍ കണ്ടുപിടിച്ചതല്ല. അതിനുമുന്‍പും അത്തരം ആശയങ്ങളുണ്ടായിരുന്നു; പ്രാചീന ഗ്രീക്കുകാര്‍ക്കിടയില്‍ വരെ). ടെസ്റ്റബിലിറ്റിയുമായി ബന്ധപ്പെട്ട് Research Hypothesis(H1)എന്നും Null Hypothesis(H0)എന്നും രണ്ടു ഭാഗങ്ങള്‍ ചാര്‍ട്ട് ചെയ്യാറുണ്ട്. ‘ജീവജാതികള്‍ സുസ്ഥിരങ്ങളാണ്’ എന്നതും 'ജീവജാതികള്‍ സുസ്ഥിരങ്ങളല്ല' എന്നതും യഥാക്രമംH(1) ആയും H(0) ആയും മറിച്ചും ടെസ്റ്റ് ചെയ്യാവുന്നതാണ്.


       ജീവിജാതികള്‍ സുസ്ഥിരങ്ങളല്ല എന്നു തെളിയിക്കാനും H(0) പരിണാമവിധേയമാണ് എന്നു വരുത്താനും നിരവധി പരീക്ഷണങ്ങള്‍ അവര്‍ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒന്ന് പഴയീച്ച ( Drosophila Melanogaster) കളില്‍ തോമസ് മോര്‍ഗന്‍ തുടങ്ങിവെച്ച പരീക്ഷണങ്ങളാണ്;
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ . കൃത്രിമമായ റേഡിയേഷന്‍ പരീക്ഷണങ്ങളിലൂടെ ലക്ഷക്കണക്കിന് പഴയീച്ച തലമുറകളെ  മറ്റനേകം ഗവേഷകരും പഠന-നിരീക്ഷണവിധേയമാക്കി. 1906 ലാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്രജ്ഞനായ തോമസ്
മോര്‍ഗന് പഴയീച്ച പരീക്ഷണങ്ങള്‍ എന്ന ആശയം സ് ട്രൈക്ക് ചെയ്തത് എന്നു പറയാം. മ്യൂട്ടേഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ റേഡിയേഷന്‍ പ്രയോഗിച്ചു. ഇതുവഴി പ്രകൃതിയില്‍ സംഭവിക്കുന്നതിന്റെ 15000% വര്‍ധനവുണ്ടാക്കാനായി. അനേകം ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട് പഴയീച്ചകളില്‍ സംഭവിക്കാനിടയുള്ള പരിണാമം കാണാന്‍ അവര്‍ കാത്തിരുന്നു. എന്നിട്ടും പഴയീച്ചകള്‍ പഴയീച്ചകളായി തുടര്‍ന്നു. അവ മറ്റൊരു സ്പീഷിസായില്ലെന്നതു പോകട്ടെ,ഒരു പുതിയ അവയവം പോലും അവയില്‍ പരിണമിച്ചുണ്ടായില്ല. ചുരുക്കത്തില്‍ ജീവികള്‍ സുസ്ഥിരങ്ങളാണെന്ന് മോര്‍ഗന്റെ പരീ
ക്ഷണങ്ങള്‍ തെളിയിച്ചു! (ഇവിടെ ജാക്ക്റാബിറ്റ്, മി, കെ.പി       മുതലായവര്‍ ചാടിവീണ് പറയാന്‍ സാധ്യതയുള്ള സംശയമിതാണ്: പക്ഷേ, മോര്‍ഗന്റെ കണ്‍ക്ളൂഷന്‍ ഇങ്ങനെയല്ലല്ലോ. മോര്‍ഗന്‍ എന്തുപറഞ്ഞുവെന്നതിനു പ്രാധാന്യം നല്‍കാന്‍ ഇവര്‍ വെമ്പുന്നത് പരിണാമാന്ധവിശ്വാസികളായതു കൊണ്ടാണ്.  ഇത്തരക്കാര്‍എഴുതി നിറക്കുന്നവ ‍ ഭാരം നോക്കി വിലയിടുന്ന ആക്രിക്കച്ചവടക്കാര്‍ പരിഗണിക്കുമെന്നല്ലാതെ ഗുണനിലവാരം നോക്കുന്നവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്യില്ല. അതുകൊണ്ടാണ് ഇത്തരക്കാരുടെ ഓരോ കമന്റിനും മറുപടിയെഴുതാത്തതും. അതിനിടെ അപ്പൂട്ടന്റെ ബ്ളോഗില്‍  ജ്ഞാനിയെന്ന മേനിയോടെ കടന്നുവന്ന് ശുദ്ധവിഡ്ഢിത്തങ്ങള്‍മാത്രം എഴുതിയ ബാബുരാജിന്റെ വരി കള്നോക്കു: " I have few doubts , ofcourse adressed to Mr.Hussain.
So your one argument against evolution is absence of Transitional fossils ? Oh! I thought you people long back abandoned that question."
 
 എന്തൊരു വിവരം! സൃഷ്ടിവാദികളുടെ ഈ വിമര്‍ശനം
പില്‍ക്കാലത്ത് പരിണാമവാദികള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായതിന്റെ ഫലമാണ് സ്റ്റീഫന്‍ ഗൌള്‍സിന്റെ Punctuated equilibria എന്ന സിദ്ധാന്തം. സൃഷ്ടിവാദ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യുന്നു എന്ന് ഇവരൊക്കെ എങ്ങനെ അറിയാന്‍! 
     
      യുദ്ധ ശാസ്ത്രം മൂര്‍ധന്യതയിലെത്തിയ അമേരിക്കയില്‍ ക്യാന്‍സര്‍ റിസ്ക് വലിയ തോതിലാണ് ( one out of two men and one out of three women ) എന്നെഴുതിയപ്പോള്‍ മുസ്ളിം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഇതേ റിസ്ക്ക് വിശദമായി എഴുതി കാളിദാസന്‍ എന്റെ വാദം സ്ഥിരീകരിച്ചു. പാശ്ചാത്യന്‍ സ്വാധീനമനുസരിച്ച് ഇത് വര്‍ധിക്കും എന്നുതന്നെയാണ് ഞാനും സമര്‍ത്ഥിച്ചത്. പക്ഷേ മുസ്ളീംകളെ ‘ചീത്ത’വിളിച്ചാല്‍ തന്റെ വാദം സമര്‍ത്ഥിക്കപ്പെടുമെന്നു    ധരിച്ച  ഇവര്‍ക്ക്     മറുപടി കൊണ്ടെന്തു   പ്രയോജനം?  "കഴുതേ,    നീയിത്  മനസ്സിലാക്കു" എന്നത് നിരര്‍ത്ഥകമായ അഭ്യാസമാണല്ലോ. അതിനാല്‍, വായനക്കാര്‍ക്ക് ആവശ്യമാകുമ്പോള്‍ വേണ്ട കമന്റുകളിലേ എനിക്ക് താല്പര്യമുള്ളു).


              മോര്‍ഗന്റെ  മ്യൂട്ടേഷന്‍ പരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍   ഇവരൊക്കെ കൊട്ടിഘോഷിക്കുന്ന മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലെന്‍സ്ക്കിയുടെ പരീക്ഷണങ്ങള്‍ അത്ര വലിയ കാര്യമൊന്നുമല്ല. എന്താകട്ടെ ഇവയെല്ലാം അസന്ദിഗ്ധമായും തെളിയിക്കുന്നത് ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്ന സൃഷ്ടിവീക്ഷണത്തെയാണ്.


              ഇത് സംബന്ധമായി അപ്പൂട്ടന്റെ ബ്ളോഗില്‍ ഞാന്‍ എഴുതിയ മറുപടികളെപ്പറ്റി ചില പ്രതികരണങ്ങള്‍ കണ്ടിരുന്നു.അവയെക്കൂടി മുന്‍നിറുത്തിയാകാം ഉപസംഹാരം. മി.എഴുതിയതൊക്കെയും ബാക്ടീരിയകള്‍ പരിണമിച്ചതിന് തെളിവ് നല്‍കുന്നവയല്ല (ഇതെപ്പറ്റി ഇനിയും ചര്‍ച്ച തുടരുകയാണെങ്കില്‍ ലെന്‍സ്കി പരീക്ഷണങ്ങളെപ്പറ്റി മാത്രം വിശദമായ പോസ്റ്റിടാം). മി.യുടെ മനോഭാവം അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്നു ഗ്രഹിക്കാം: "ലെന്‍സ്കി പരീക്ഷണത്തെപ്പറ്റി ഇനി പറയാനുണ്ടെങ്കില്‍ പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളെപ്പറ്റിയും വിശദമാക്കി അതില്‍ എന്താണ് താങ്കള്‍ എതിര്‍ക്കുന്നതെന്ന് വിശദമായി പറയാന്‍ ശ്രമിക്കുക. അല്ലാതെ”ഓനാള് ശരിയല്ലപ്പാ... ഓന്‍ പറയുന്നതൊന്നും ഞമ്മളെടുക്കൂല്ല” എന്ന ലൈന്‍ ഒഴിവാക്കുക". എന്റെ ലൈന്‍ ഇതാണെന്നു കരുതണമെങ്കില്‍ മി.യുടെനിലവാരം പരിതാപകരമാവണം! ഡോക്കിന്‍സിനെ ഖണ്ഡിക്കുന്ന ഇത്രയേറെ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ മിനക്കെട്ട എന്നെക്കുറിച്ച് താങ്കള്‍ ഇതാണ് ധരിച്ചിട്ടുള്ളതെങ്കില്‍ താങ്കള്‍ ഇപ്പോഴും എത്രയോ ദശകങ്ങള്‍ പഴക്കമുള്ള ഒരു മൈന്റ്സെറ്റിന്റെ ഉടമയാണെന്നണര്‍ത്ഥം!.  എന്നെ പ്രതിയാക്കാനാണ് ഇങ്ങനെ പ്രയോഗിച്ചതെങ്കിലും താങ്കളാണതിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാവും.
               
 “ഓനാള് ശരിയല്ലപ്പാ...”എന്ന ലൈനുള്ള ആള്‍ ഖണ്ഡനകൃതിയെഴുതുമോ മി.മീ?


“പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളെപ്പറ്റിയും വിശദമാക്കി അതില്‍ എന്താണ് താങ്കള്‍ എതിര്‍ക്കുന്നതെന്ന്" വിശദമായി പറയണമെന്നാണ് മി.യുടെ ആവശ്യം. ലെന്‍സ്കിയുടെ പരീക്ഷണത്തിലെ ഒരു ഘട്ടത്തെയും ഞാന്‍ എതിര്‍ത്തിട്ടില്ല എന്ന കാര്യം മി.ക്ക് ഇതുവരെയും മനസ്സിലായില്ലേഅദ്ദേഹത്തിന്റെ പരിണാമപരമായ നിഗമനത്തെ-കണ്‍ക്ളൂഷനെ -മാത്രമാണ് ഞാന്‍ എതിര്‍ത്തത്.


                കെ.പി.യുടെ മറുപടി രസാവഹമാണ്: "This answer only supports my assertion that creationism is nothing more than a parasiticഎട്ടുകാലി മമ്മൂഞ്ഞ് വാദം...". ഇതിലപ്പുറം
എന്തു പറയാന്‍! ശാസ്ത്രം കണ്ടെത്തുന്നതെല്ലാം പരിണാമം തെളിയിക്കുന്നുവെന്ന് മേനിനടിക്കുന്ന പരിണാമവാദികളാണ് യഥാര്‍ത്ഥ എട്ടുകാലി മമ്മൂഞ്ഞുമാര്‍. എട്ടുകാലിയുടെ പാരമ്പര്യത്തില്‍ സൃഷ്ടിവാദികളേക്കാള്‍ പങ്ക് അവകാശപ്പെടുന്നവരും പരിണാമവാദികള്‍ തന്നെയാണല്ലോ!.

(തുടരും)

Saturday, December 25, 2010

ജാക്ക് റാബിറ്റ് മാളത്തിലൊളിക്കുന്നു !!


ഡോക്കിന്‍സിന്റെ കൃതിയിലെ പരിണാമത്തെക്കുറിച്ചുള്ളഭാഗങ്ങള്‍ വിമര്‍ശന വിധേയമാക്കുന്ന പോസ്ററുകള്‍ ഇതുവരെയും ഈ ബ്ളോഗില്‍ വന്നിട്ടില്ല. തത്വചിന്താപരമായ വിശകലനമാണ് ഇപ്പോള്‍ ഇടുന്നത്. ശേഷം മതത്തിന്റെയും നിരീശ്വരവാ
ദത്തിന്റെയും ജനസമ്മിതിയെക്കുറിച്ചാണ്.അതിനും ശേഷമാണ് പരിണാമവിമര്‍ശനം. എങ്കിലും പരിണാമത്തെപ്പറ്റി ചില പരാമര്‍ശങ്ങള്‍ വന്നതോടേ ഡാര്‍വിന്‍ ഭക്തന്മാര്‍ ചാടി വീണു. ഈ ബ്ളോഗില്‍ കമന്റിയവര്‍ക്ക് യഥാസമയം മറുപടി നല്‍കിയ
പ്പോള്‍ ജാക്ക്, കാളിദാസന്‍, അപ്പൂട്ടന്‍ അടക്കമുള്ളവര്‍ പിന്‍വാങ്ങി. ജാക്ക് സ്വന്തം സൈറ്റില്‍ എനിക്കെതിരായ വിമര്‍ശനം തുടര്‍ന്നു. ഞാന്‍ അവിടെ മറുപടികള്‍ കമന്റിയ
പ്പോള്‍ ഒരു മാസത്തിനിടയില്‍ മൂന്നു പ്രവിശ്യം വിഡ്രോവല്‍ പ്രഖ്യാപിച്ച് മറുപടി പറയാതെ രക്ഷപ്പെട്ടു. എങ്കിലും ഓരോ പ്രാവിശ്യവും രണ്ടു ദിവസം കഴിഞ്ഞ് ഒന്നും
അറിയാത്തമട്ടില്‍ പ്രത്യക്ഷപ്പെട്ട് മഠയത്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇവയൊക്കെയും ക്രോണോളജിക്കലായി ഡോക്യുമെന്റ് ചെയ്ത് പ്രസിദ്ധികരിക്കാമെന്ന്
പ്രതീക്ഷിക്കുന്നു. ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും വമ്പില്‍ വിഡ്ഢിധാരണകളുമായി നടക്കുന്ന ബൂലോകത്തെ നിരിശ്വരവാദി ബുദ്ധിജീവികളുടെ യഥാര്‍ത്ഥസ്ഥിതി മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ അതുപകരിക്കും.

അതിനിടെ അപ്പൂട്ടന്‍ എന്റെ ബ്ളോഗിലെ കമന്റ് മതിയാക്കി സ്വന്തം ബ്ളോഗില്‍‘എന്‍.എം ഹുസൈന്റെ ശാസ്ത്രീയ’ സൃഷ്ടിവാദം എന്ന പോസ്റ്റിട്ടു. സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയതയെപ്പറ്റി പ്രാഥമിക സ്വഭാവത്തിലുള്ള ചില സംശയങ്ങള്‍ മാത്രമാണ് അതിലുള്ളത്.(ഇതിനുള്ള വിശദീകരണം അടുത്ത് വരും). അതിലുള്ള എന്റെ കമന്റുകള്‍ക്ക് മറുപടിയായി മി.,കെ.പി,കാളിദാസന്‍,ജാക്ക് തുടങ്ങിയവര്‍ ദീര്‍ഘമായ
കമന്റുകള്‍ തുരുതുരാ നല്‍കിപോന്നു. മി.യുടെതാണ് നിലവാരം പുലര്‍ത്തിയത്. മറ്റുള്ളവരുടേത് ഞാന്‍ തന്നെ മറുപടി നല്‍കിയ പഴയവിമര്‍ശനങ്ങള്‍ ഏറെക്കുറെ ആവര്‍ത്തിക്കുന്നതായിരുന്നു.
മി.ക്ക് രണ്ടു പ്രാവശ്യം ഞാന്‍ മറുപടി നല്‍കി, ദീര്‍ഘമായിത്തന്നെ. എങ്കിലും കമന്റ്ബോക്സിന്റെ പരിമിതികൊണ്ട് എന്റെ ബ്ളോഗില്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചു.

ഈ ചര്‍ച്ചയില്‍ പങ്കാളിയായ ജാക്ക് പുതുതായെന്തെങ്കിലും എഴുതിയില്ല. ജാക്ക് ലെനസ്കിയെപറ്റി വാദങ്ങള്‍ക്ക് നേരത്തേ മറുപടി നല്‍കിയതുമാണ്. അതിനിടെയാണ് ഡിസ:22ന് ജാക്കിന്റെ ബ്ളോഗില്‍ പുതിയോരു വെല്ലുവിളി
കണ്ടത്. ശീര്‍ഷകം ഇങ്ങനെ:
കഥയറിയാതെ ആട്ടം കണ്ടു കഴിഞ്ഞപ്പോള്‍ കുട്ടിക്കരണം മറിഞ്ഞ വിദൂഷകന്‍ ഒന്നാമന്‍


“ഹുസൈൻ സാർ.. ഈ first round ചോദ്യങ്ങളുടെ ഉത്തരം കിട്ടിയിട്ടു വേണം നമുക്കു next round ആരംഭിക്കാൻ..
December 22, 2010 7:40 AM”

ഏതാനും കമന്റുകള്‍ പേരുകള്‍ സഹിതം കൊടുത്തത്
ഇങ്ങനെയും:


.
“In the ongoing (for one month now) greatest show in Malayalam blogosphere, these are some of the comments by the spectators who could never raise any technical comment , but spare no chance to proclaim they are studying from the contents. Some even said they don't have any knowledge to participate in the discussion. Nevertheless, they all have their conclusions.


Noushad - ഹുസൈന്‍ നിന്റെയൊക്കെ കരണക്കുറ്റിക്ക് തന്നു എന്നത് ശരിയാണ് ഹുസൈന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ക്ക് മുന്നില്‍ നീ ചൂളിപ്പോയി. അത്ര തന്നെ. നിനക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു.നീയൊക്കെ വിവരത്തില്‍ പുലി ആണെന്നാണ്‌ ഞാന്‍ കരുതിയത. ഇപ്പോള്‍ മനസ്സില്യായി നീയൊക്കെ വെറും എലി ആണ്. തൂരി ഓടുന്ന ടൈപ്പ്‌.

സത്യാന്വേഷി - ബൂലോകത്തെ മറ്റു മുസ്ലിം എഴുത്തുകാരെ നേരിട്ടതു പോലെ എളുപ്പത്തില്‍ തീര്‍ത്തുകളയാമെന്ന ധാരണയിലാണ് സുശീല്‍ കുമാറുള്‍പ്പെടെയുള്ളവര്‍ ഈ സംവാദത്തിലേക്കു ചാടി വീണത്. എന്നാല്‍ അതു സാധിക്കാതെ വന്നതോടെ അവരുടെ വിദ്വേഷം ഇരട്ടിച്ചു. ദൌര്‍ഭാഗ്യകരമായ കാര്യം, ഇവരില്‍ മിക്കവര്‍ക്കും ബുദ്ധിപരമായ സത്യസന്ധത മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നില്ല എന്നതാണു്. എത്രവട്ടം ഹുസൈന്‍ വ്യക്തമായി മറുപടി പറഞ്ഞാലും തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ഇവരാരും ഒരിക്കലും അംഗീകരിക്കില്ല.

M.A. Bakar - എന്നാല്‍ N.M ഹുസൈന്‍ എന്ന കൊടുങ്കാറ്റില്‍ ആടിയുലഞ്ഞുപോയ ഗര്‍ഭപാത്രങ്ങള്‍ പുറത്തിട്ടതൊക്കെയും ചാപിള്ളകളായിരുന്നു. ബ്ളോഗ്‌ ലോകത്തുള്ള കേരളത്തിലെ അഹന്തയുടെ പരിണാമവാദികളായ യുക്തിവാദികള്‍ എല്ലാം തികഞ്ഞവരും ഇനി ഒന്നും തികക്കാനില്ലാത്തവരുമായതിനാല്‍ അവരെക്കുറിച്ച്‌ കൂടുതല്‍ പറയാനില്ല. പ്രത്വേകിച്ച്‌ അവരുടെ ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍..

C.K. Latheef - ബൂലോകത്ത് യുക്തിവാദ ചര്‍ചയില്‍ വമ്പിച്ച വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് എന്‍ . എം. ഹുസൈന്‍റെ രംഗപ്രവേശം ഈ നിലക്കാണ് ഞാന്‍ കാണുന്നത്. യുക്തിവാദികളുടെ മര്‍മത്തില്‍ തന്നെയാണ് അദ്ദേഹം കൈവെച്ചത്. യുക്തിവാദികളുമായുള്ള ചര്‍ചയിലും ക്രൈസ്തവ സുഹൃത്തുകളുമായുള്ള ചര്‍ചയിലും കേന്ദ്രബിന്ദു ഖുര്‍ആനും അതിന്റെ സന്ദേശങ്ങളും തന്നെയായിരുന്നു. അതിനെ വിമര്‍ശിക്കുന്നവരുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കാനും അവരുടെ തെളിവുകളെ പരിശോധിക്കാനും എന്‍.എം ഹുസൈന്‍ തയ്യാറായതാണ് യുക്തിവാദികളെ ചൊടിപ്പിച്ചത്.

prakash - എൻ.എം.ഹുസൈൻ ആധുനിക ശാസ് ത്രവും ലോജിക്കും അടിസ് ത്ഥാനമാക്കി ഡോക്കിൻസിനെ ഖണ്ഡിക്കുമ്പോൾ, അതിൽ ആരോഗ്യകരവും ക്രിയാത്മകവുമായ പ്രതിവാദങ്ങൾ ഉയർത്തി ചർച്ചയെ ധൈഷണിക വിസ്ഫോടനത്തിന്റെ ഗവേഷണപരതയിലേക്കുയർത്തുന്നതിന് പകരം അക്കാദമിക ഗൌരവം തൊട്ടുതീണ്ടാത്ത വിശ്വാസിവിരുദ്ധ ജല്പനങ്ങളിലും ആർപ്പുവിളികളിലും സായൂജ്യം അടയുകയാണ് യുക്തിവാദ പക്ഷം ചെയ്തുകോണ്ടിരിക്കുന്നത്.

ചിന്തകന്‍ - മനുഷ്യൻ സ്വതവേ യുക്തി ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ സ്വന്തം യുക്തിയിൽ തീരെ ആത്മവിശ്വാസമില്ലാത്തവരാണ്, ഞങ്ങൾ ‘യുക്തിവാദി‘കളാണെന്ന് അവകാശപെട്ടു നടക്കുന്നവർ എന്ന് ‘യുക്തിവാദി’കളുടെ ലേഖനങ്ങളും കമന്റുകളും വ്യക്തമാക്കുന്നു. യുക്തി വാദി/നിരീശ്വരവാദി ദൈവമായ ഡോക്കിൻസിനെ എൻ എം ഹുസൈൻ ഒന്ന് വിലയിരുത്തിയപ്പോഴേക്കും മണ്ണെണ്ണയൊഴിക്കപെട്ട നീർക്കോലിയെ പോലെയായി യുക്തിവാദികളുടെ അവസ്ഥ എന്ന് പറഞ്ഞാൽ മതിയല്ലോ :)



We are looking forward to hear from Subair, naj, കാട്ടിപ്പരുത്തി and കല്‍ക്കി who participated in various stages of technical discussion .

PS: The discussion is still going on. Hussain is yet to answer questions from many bloggers

PPS: Before this debate, i haven't heard about Mr. Hussain. Even after the trashing he is receiving now in Appoottan's blog, the above mentioned spectators may still hold him in high esteem. The single greatest achievement of this entire debate is that the rest of the world came to know how STUPID and FRAUD he is. Thanks to സത്യാന്വേഷി for making this happen.
Posted by Jack Rabbit at 6:11 AM “


ഞാനൊരു മ−നും വ്യാജനുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.പി.യുടെ നാല് ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നും പ്രഖ്യാപിക്കുന്നു.

(a) What is your alternate hypothesis to evolution theory? How was ADAM like? Was he like modern human? In that case, where will you fit all fossil evidence on human evolution?
((a) പരിണാമസിദ്ധാന്തത്തിനുള്ള താങ്കളുടെ ബദല്‍ സിദ്ധാന്തമെന്താണ്? ആദം എങ്ങനെയായിരുന്നു? അദ്ദേഹം ആധുനികമനുഷ്യനെപ്പോലെയായിരുന്നോ? എങ്കില്‍ മനുഷ്യപരിണാമത്തിനുള്ള ഫോസിലുകള്‍ താങ്കള്‍ എവിടെസ്ഥാപിക്കും?)

(b) What are the scientific facts to support your hypothesis? Please stick to "scientific facts" only. We expect, solid and coherent answers.


((b) താങ്കളുടെ സിദ്ധാന്തത്തെ പിന്തുണക്കുന്ന ശാസ്ത്രവസ്തുതകള്‍ എന്തൊക്കെയാണ്? “ശാസ്ത്രവസ്തുതകള്‍” മാത്രമേ പറയാവൂ? പ്രബലവും യുക്തിപരവുമായ ഉത്തരങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.)

(c) How does it explain many questions regarding fossils that Jack Rabbit asked " we have fossils from more than 600 million years ago (even pre-Cambrian), why isn't there a single fossil of a humanoid which is more than 6 million years old ?"

((c)“പ്രീകേംബ്രിയന് മുമ്പുള്ള ആറായിരം ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അറുപത് ലക്ഷം വര്‍ഷങ്ങളില്‍ കൂടുതല്‍ പഴക്കമുള്ള ഒരു മനുഷ്യഫോസില്‍ പോലും കിട്ടാത്തതെന്തുകൊണ്ട്?“ ഫോസിലുകളെപ്പറ്റി ജാക്ക്
റാബിറ്റ് ചോദിച്ച ഇത്തരം ചോദ്യങ്ങള്‍ എങ്ങനെവിശദീകരിക്കും?)

(d) Using all scientific knowledge that you guys possessed all these years, is there any technological advancements you accomplished? Did you guys ever predict anything?

((d )ഇത്രയും കാലം നിങ്ങളുടെ കൈവശം ഉണ്ടായിരുന്ന ശാസ്ത്രീയവിജ്ഞാനം കൊണ്ട് എന്തെങ്കിലും സാങ്കേതിക പുരോഗതി നേടാനായിട്ടുണ്ടോ? നിങ്ങള്‍ എന്തെ
ങ്കിലും പ്രവചിച്ചിട്ടുണ്ടോ?)

ഈ ചോദ്യങ്ങള്‍ക്ക് ശേഷം ജാക്ക്റാബിറ്റ് എഴുതി:
“ഹുസൈൻ സാർ.. ഈ first round ചോദ്യങ്ങളുടെ ഉത്തരം കിട്ടിയിട്ടു വേണം നമുക്കു next round ആരംഭിക്കാൻ..”


ഇതിനുള്ള എന്റെ മറുപടിയിതായിരുന്നു:
Dear Mr.Jack,

Many thanks for your challenge.

These are my replies to Mr. KP’s questions along with a few questions of mine towards you, expecting a reply( not so many links!) .

1.Creationism is my alternative hypothesis. Adam was a typical human being ( I think you do not mean whether he looks like Mohan Lal or Mammootty).Yes, he was like a modern human being. All half-man fossils are evolutionary constructions based on evolutionary speculations and often outright forgeries like Dubois’ Java half-man.

((1) ഞാന്‍ മുന്നോട്ടുവെക്കുന്ന ബദല്‍ സിദ്ധാന്തം സൃഷ്ടിവാദമാണ്. ആദം മാതൃകായോഗ്യനായൊരു മനുഷ്യനായിരുന്നു(അദ്ദേഹം മോഹന്‍ലാലിനെപ്പോലെയോ മമ്മൂട്ടിയെപ്പോലെയോആണോ എന്നൊന്നുമല്ല താങ്കള്‍ ഉദ്ദേശ്ശിച്ചതെന്നു കരുതുന്നു). അതെ, അദ്ദേഹം ആധുനിക മനുഷ്യനെപ്പോലെയായിരുന്നു. എല്ലാ അര്‍ധ-മനുഷ്യ ഫോസിലുകളും പരിണാമ അഭ്യൂഹങ്ങളെ ആസ്പദമാക്കിയുള്ള പരിണാമനിര്‍മ്മിതികളാണ്. പലതും
ഡുബോയ്സിന്റെ ജാവാ അര്‍ധ-മനുഷ്യനെപ്പോലെ നഗ്നമായ കൃത്രിമങ്ങളിലൂടെ കെട്ടിച്ചമച്ചവയും.)

2.All scientific experiments done by evolutionary scientists ( Eg: Muller’s on Drosophila etc. to Lenski ) really proved that a species would not evolve in to an entirely different species.
((2) പരിണാമശാസ്ത്രജ്ഞന്മാര്‍ (ഉദാ:ഡോസോഫിലയില്‍ പരീക്ഷണം നടത്തിയ മുള്ളര്‍ മുതല്‍ ലെന്‍സ്കി വരെ) നടത്തിയ എല്ലാ പരീക്ഷണങ്ങളും ഒരു ജീവജാതി തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവജാതിയായിപരിണമിക്കില്ല എന്നാണ് തെളിയിച്ചത്.)



3.Humans appeared last in the order of creation. Hence no contradiction in getting human fossils on upper strata and the absence of the same in the lowest strata.

((3) സൃഷ്ടിക്രമത്തില്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് മനുഷ്യനാണ്.അതിനാല്‍ ഏറ്റവും മുകളിലെ ശിലാസ്തരത്തില്‍ നിന്നും മനുഷ്യഫോസിലകള്‍ കിട്ടുന്നതും ഏറ്റവും താഴെയുള്ളവയില്‍ നിന്നും കിട്ടാതിരിക്കുന്നതും സൃഷ്ടിവാദത്തെ ദുര്‍ബ്ബലമാക്കുന്നില്ല.)


4.For the last 500 years, Westerners were the custodians of science. They developed it as a war science and anti-human science. Thanks to this mode of modern development which reached at its peak in America turned the society a cancerous one. According to the latest statistics, one in two males is at cancer risk and one in three females is at cancer risk. What would be the future of such a society? By the grace of God , Muslim society has comparatively escaped from this catastrophic doom only because they did not accomplish the western mode of development. Can American society be saved by the stock of their 10, 000 nuclear weapons?

((4) കഴിഞ്ഞ അഞ്ഞൂറ് വര്‍ഷങ്ങളായി പാശ്ചാത്യരാണ് ശാസ്ത്രത്തിന്റെ കൈകാര്യകര്‍ത്താക്കള്‍. അവരത് യുദ്ധശാസ്ത്രമായും മനുഷ്യത്വരഹിതശാസ്ത്രമായും വികസിപ്പിച്ചെടുത്തു. അമേരിക്കയില്‍ പരമകാഷ്ഠപ്രാപിച്ച ഈ രീതിയിലുള്ള പുരോഗതി ആ സമൂഹത്തെ കാന്‍സറസാക്കിയിട്ടുണ്ട്
ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്ക്സ് പ്രകാരം അമേരിക്കയില്‍ രണ്ടു പുരുഷന്മാരില്‍ ഒരാളും മൂന്ന് സ്ത്രീകളില്‍ ഒരാളും ക്യാന്‍സര്‍ റിസ്ക്കുള്ളവരാണ്. അത്തരമൊരു സമൂഹത്തിന്റെ ഭാവി എന്തായിരിക്കും? ദൈവാനുഗ്രഹത്താല്‍ , മുസ്ളീം സമൂഹം താരതമ്യേന രക്ഷപ്പെട്ടത് പാശ്ചാത്യന്‍ രീതിയി
ലുള്ള വികസനം കൈവരിക്കാതിരുന്നതുകൊണ്ടാണ്. പതിനായിരം ആണവായുധങ്ങളുടെ സ്റ്റോക്കിന് അമേരിക്കന്‍ സമൂഹത്തെ രക്ഷിക്കാനാകുമോ?)


Please provide me an explanation for the following Questions:

1.If two million species were evolved from amoeba , why does amoeba still survive in the simplest form ? If it could survive so long, why should other species evolve from it?

2.How and why did the long neck of the giraffe evolve?

3.All species except Homo sapiens are predominantly driven by instinct. Why did the transformation happen suddenly and did not evolve through many species? Why didn’t this happen in any other species?

4.Why language ability did not evolve in any species other than man while all humans possess inborn language ability?
December 23, 2010 1:44 AM

ഇതോടൊപ്പം നാലുചോദ്യങ്ങള്‍ ഞാന്‍ ജാക്കിനോടും ചോദിച്ചു. അവ താഴെകൊടുക്കാം:
1.If two million species were evolved from amoeba , why does amoeba still survive in the simplest form ? If it could survive so long, why should other species evolve from it?

((1) ഇരുപതുലക്ഷം ജീവജാതികള്‍ അമീയില്‍ നിന്നും പരിണമിച്ചുണ്ടായതാണെങ്കില്‍, ഏറ്റവും ലളിതാവസ്ഥയില്‍ അമീ ഇപ്പോഴും അതിജീവിക്കുന്നതെന്തുകൊണ്ട്? അവയ്ക്ക് ഈ കാലം അതിജീവിക്കാന്‍ സാധിച്ചെങ്കില്‍ ,എന്തുകൊണ്ട് മറ്റുജീവജാതികള്‍ അതില്‍ നിന്നും പരിണമിച്ചുവരണം?)‌‌

2.How and why did the long neck of the giraffe evolve?
((2) എങ്ങനെ, എന്തുകൊണ്ട് ജിറാഫിന്റെ കഴുത്ത് നീളമുള്ളതായി പരിണമിച്ചു?.)

3.All species except Homo sapiens are predominantly driven by instinct. Why did the transformation happen suddenly and did not evolve through many species? Why didn’t this happen in any other species?
((3) മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാതികളും മുഖ്യമായും ജന്മവാസനയാല്‍ നയിക്കപ്പെടുന്നു. ഈ പരിവര്‍ത്തനം അനേകം ജീവജാതികളിലൂടെ പരിണമിക്കാതെ പെട്ടെന്ന് സംഭവിച്ചതെന്തുകൊണ്ട്?.)

4.Why language ability did not evolve in any species other than man while all humans possess inborn language ability?
December 23, 2010 1:44 AM
((4)എല്ലാ മനുഷ്യര്‍ക്കും ജന്മനാ ഭാഷാശേഷിയുണ്ടാവുകയും മനുഷ്യനിലൊഴിച്ച് മറ്റുജീവജാതികളിലൊന്നും ഭാഷാശേഷി പരിണമിച്ചുണ്ടാവുകയും ചെയ്യാതിരുന്നതെന്തുകൊണ്ട്?.)

ജാക്ക് മറുപടിയാവശ്യപ്പെട്ട നാലു ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കി.പുതുതായി ജാക്കിനോട് നാല് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇതിനുള്ളജാക്കിന്റെ പ്രതികരണം താഴെ:

Jack Rabbit said...
Mr. Hussain,
Here is my reply -
ഇന്നലെ കണ്ട കിനാവ്‌
(ഇവിടെ ക്ളിക്കിയാല്‍ മറ്റൊരു
പേജിലെ നാടകത്തില്‍ എത്തുന്നു). അത് താഴെ പകര്‍ത്താം- ഹുസ്സൈന്‍)
THURSDAY, DECEMBER 23, 2010
ഇന്നലെ കണ്ട കിനാവ്‌
.
സ്ഥലം : കുറ്റിപ്പുറം LP സ്കൂള്‍

ശങ്കരാ, ശങ്കരാ .....

ശ്രീദേവി ടീച്ചര്‍: ഷാഹിന ടീച്ചറെ, ആരാണു രാവിലെ തന്നെ ശങ്കരാഭരണം പാടുന്നതു ?

ഷാഹിന ടീച്ചര്‍: ശ്രീദേവി ടീച്ചറെ, അതു നമ്മുടെ ഹുസ്സൈന്‍ സാഹിബാണു. ആരൊ പാവത്തെ പിരി കേറ്റി കൊടുത്തു, അദ്ദേഹത്തോടു സംവദിക്കാന്‍ കഴിവുള്ളവരൊന്നും ബൂലോകത്ത് ഇല്ലേന്നും , ഡോക്കിന്‍സോളമില്ലെങ്കിലും വേണ്ടില്ല മിനിമം ഒരു ശങ്കരാചാര്യരുടെ നിലവാരമെങ്കിലും വേണമെന്നു. അദ്ദേഹം ഇപ്പോള്‍ ശങ്കരാചാര്യരെ തപ്പി നടക്കുകയാണു

ശ്രീദേവി ടീച്ചര്‍: പരിണാമം പഠിച്ചുക്കൊണ്ടിരിക്കുന്ന ചെറിയ കുട്ടികളുടെ ഒരു ബാച്ച് ഉണ്ടല്ലൊ ? അവരിലൊരാളെ വിളിക്കാം

ഷാഹിന ടീച്ചര്‍: നൌഷാദ്കുട്ടി ഇങ്ങു വരൂ

[ഹുസ്സൈന്‍]: ഈ നഴ്സറിപ്പയ്യനാണോ 25 കൊല്ലം പരിണാമം പഠിച്ചുക്കൊണ്ടിരിക്കുന്ന എന്നൊടു വാദിക്കാന്‍ വരുന്നതു ? നീ എന്റെ 3 പുസ്തകത്തിലെതെങ്കിലും വായിച്ചിട്ടുണ്ടോ ?

[നൌഷാദ്കുട്ടി]: ഇല്ല. പക്ഷേ ആ കാര്യം ഇവിടെ പ്രസ്ക്തമാണോ ?

[ഹുസ്സൈന്‍]: ആ തിരുമണ്ടന്‍ ജാക് റാബ്ബിറ്റ് Lenski's expt മായി കുറെ നാളായി എന്റെ പുറകെ ശല്യം ചെയ്യുന്നു. ലെന്‍സ്കിയുടെ പരീക്ഷണങ്ങള്‍ ബാക്ടീരിയകള്‍ പരിണമിക്കുകയില്ലെന്നാണ് തെളിയിച്ചത്. കാരണം 44000 തലമുറകള്‍ കഴിഞ്ഞിട്ടും പുതിയൊരു ഫീച്ചറോ പുതിയതരം സ്പീഷിസോ ഉണ്ടാകാനുളള സാധ്യതപോലും പരീക്ഷണം സൂചിപ്പിക്കുന്നില്ല. ലാബിലെ ക്യത്രിമ സാഹചര്യത്തില്‍ ഉണ്ടായ അഡാപ്റ്റേഷനുകള്‍ പ്രക്യതി സാഹചര്യ
ത്തില്‍ അതിജീവിനത്തിന് സഹായിക്കുന്നവയല്ല എന്നും ഞാന്‍ വ്യക്തമാക്കുകയുണ്ടായി.

[നൌഷാദ്കുട്ടി]: Ara-3 ട്രൈബില്‍ പെട്ട ബാക്ടീരിയകള്‍ ഒരു പ്രത്യേക കാരണവും കൂടാതെ 33,000 ജെനറേഷനു ശേഷം അവയുടെ പോപ്പുലേഷന്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിക്കുകയുണ്ടായെന്നു മി ചൂണ്ടി കാട്ടിയില്ലെ ?. എത്രയോ മടങ്ങ് കൂടുതല്‍ (0.04 to 0.25). ലിമിറ്റിംഗ് ഫുഡ് റിസോഴ്സായ ഗ്ലൂക്കോസില്‍ നിന്നും E-coli ബാക്റ്റീരിയകള്‍ ഒരിക്കലും ഉപയോഗിക്കാത്ത സിട്രേറ്റിലേക്ക് ചുവടു മാറ്റിയതായിരുന്നു കാരണം.

[ഹുസ്സൈന്‍]: ലാബിലെ ക്യത്രിമ സാഹചര്യത്തില്‍ ഉണ്ടായ അഡാപ്റ്റേഷനുകള്‍ പ്രക്യതി സാഹചര്യത്തില്‍ അതിജീവിനത്തിന് സഹായിക്കുന്നവയല്ല എന്നും ഞാന്‍ വ്യക്തമാക്കുകയുണ്ടായി. അതു കൊണ്ടു അതിനെ പരിണാമമെന്നു വിളിക്കാന്‍ പറ്റില്ല

[നൌഷാദ്കുട്ടി]: മി ചൂണ്ടി കാട്ടിയില്ലെ എല്ലാ ട്രൈബിലും അവയുടെ സെല്‍ വലിപ്പം ക്രമാനുഗതമായി വര്‍ദ്ധിച്ചത് ? ആകൃതിയില്‍ വ്യതിയാനം വന്നത്. കാലക്രമേണ ബാക്റ്റീരിയകളുടെ ആകൃതി റൌണ്ട് ആയി മാറി. മാത്രമല്ല പരിണാമത്തില്‍ എപ്പോഴും relative fitness in local environment ആണു പ്രധാനം.

കൂരിരിട്ടില്‍ ജീവിച്ചു കാഴ്ച നഷ്ടപ്പെട്ട blind cave fish, അന്റാര്‍ട്ടിക്കയിലെ സമുദ്രത്തില്‍ തണുപ്പു തരണം ചെയ്യാന്‍ വേണ്ടി രക്തത്തിലെ ഹീമോഗ്ലോബിന് നഷ്ടപ്പെട്ട Antarctic ice fish തുടങ്ങിയവ പരിണാമത്തിന്റെ ഉത്തമോദാഹരണങ്ങള്‍ അല്ലേ ?

[ഹുസ്സൈന്‍]: അതു കൊണ്ടു അതിനെ പരിണാമമെന്നു വിളിക്കാന്‍ പറ്റില്ല. പ്രാദേശിക സാഹചര്യത്തില്‍ ഉണ്ടായ അഡാപ്റ്റേഷനുകളാണവ. അവയെ പിടിച്ചു നമ്മുടെ കുളത്തിലോ കൊയിലാണ്ടി കടലിലോ ഇട്ടാലവ ജീവിക്കുമൊ ? ലെന്സ്കിയുടെ ബാക്ടിരിയ പുരോഗതിയുടെ ലക്ഷണങ്ങള്‍ ഉദാ: ഏക കോശ ജീവിയില്‍ നിന്നു ബഹുകോശ ജീവിയൊന്നും ആയില്ലാലൊ ?

നീ പോയി ഒരു സുലൈമാനി ചായ വാങ്ങിച്ചോണ്ടു വാ. പഹയന്‍!!

സുലൈമാനി ചായയുമായി നൌഷാദ്കുട്ടി തിരിച്ചെത്തി

[നൌഷാദ്കുട്ടി]: സാഹിബ് അപ്പോള്‍ പറഞ്ഞു വരുന്നതു പരിണാമമെന്നു പറഞ്ഞാല്‍ പുരോഗതി വേണമെന്നണോ ? സുബൈര്‍ അങ്കിള്‍ നേരത്തെ തിമിംഗലങ്ങളുടെ പരിണാമത്തെ (വെള്ളത്തില്‍ നിന്നും കരയിലേക്കും പിന്നീടു വീണ്ടും വെള്ളത്തിലേക്കു ജീവികള്‍ തിരിച്ചു പോയതു) പറ്റി ജാക് മാമന്റെ അടുത്തു സംശയം ചോദിച്ചതു ഹുസ്സൈന്‍ സാഹിബ് കണ്ടില്ലായിരുന്നോ ?

[ഹുസ്സൈന്‍]: പരിണാമം നടന്നിരുന്നെങ്കില്‍ ഈ അമീബയും ബാക്ടിരിയയും ഇപ്പോഴും ഉണ്ടാകുമോ ?

[നൌഷാദ്കുട്ടി]: സാഹിബ്, പ്രശ്നം താങ്കള്‍ പരിണാമത്തിനു കൊടുക്കുന്ന നിര്‍വചനത്തിന്റെതാണു. ഒരു ശാസ്ത്രജ്ഞനും താങ്കളുടെ നിര്‍വചനം ഉപയോഗിക്കുന്നില്ല. താങ്കള്‍ ഈ Hillis diagram ഒന്നു print out എടുത്തു കൊണ്ടു വരാമോ ?

ഹുസ്സൈന് സാഹിബ് print out മായി തിരിച്ചെത്തി

[നൌഷാദ്കുട്ടി]: സാഹിബ്, അതിനെ നിസ്കാരപ്പായ പോലെ വിരിച്ചിട്ടു അതിന്റെ ഒത്ത നടുക്കിരുന്നേ. 3000 species ഇന്റെ rRNA sequence താരതമ്യം ചെയ്തുണ്ടാക്കിയതാണിതു. Hillis diagram il താങ്കള്‍ നമ്മുടെ ലീഗിന്റെ ഏണിപ്പടി പോലൊന്നാണോ കാണുന്നതു ?

[ഹുസ്സൈന്‍]: അല്ലെടാ വളഞ്ഞിരിക്കുന്നതു നിവര്‍ത്തി വെച്ചാല്‍ കുറ്റിച്ചെടി പോലിരിക്കും. എന്നാലും ഈ അമീബയും ബാക്ടിരിയയും ഇപ്പോഴും ഉണ്ടെന്ന ചോദ്യത്തിനു ഉത്തരം ആയില്ലലൊ ?

[നൌഷാദ്കുട്ടി]: സാഹിബ്, നമ്മുടെ ഭൂമിയുടെ surface topography എടുത്താല്‍ എങ്ങനെ ഇരിക്കും ?

[ഹുസ്സൈന്‍]: കളിയാക്കതെടാ പഹയാ, ഞാന്‍ ഭൂമി ഉരുണ്ടിട്ടാണെന്നാണു വിശ്വസിക്കുന്നതു. പൊങ്ങിയും താണും സമതലവുമായ പ്രദേശങ്ങള്‍ കാണാം

[നൌഷാദ്കുട്ടി]: സാഹിബ്, അതു പോലെയാണു evolutionary landscape. താങ്കള്‍ മനസ്സിലാക്കുന്നതു പോലെ അതു ഒരു cone അല്ല. Evolution is driven by local conditions. There is no global driving force. That is what happened in the case of blind cave fish and Antarctic ice fish i mentioned above.

Similarly in the past for some single celled organism, when variation occurred which can allow them to access new resources (like citrate in Lenski's expts), that part of the population tend to slowly diverge from the original population and found their own niches in new environment. They became the specialists of new surroundings while the old continues to do what they are best doing. This resulted in the various small hills in the evolutionary landscape rather than a single big cone.


എന്തറിയാം ഈ ഹുസ്സൈന്‍ സാഹിബിനു് ?


I see your question 1 is relevant to the current discussion and your posts, but 2-4 i really doubt has anything to do with it. Although i have answers, i suspect is it a ploy to derail the discussion as you have shown before like asking back how spider web was evolved when i pressed you for the definition of evolution.

/JR
December 23, 2010 6:55 AM


(മി,ഹുസൈന്‍
എന്റെ മറുപടിയിവിടെയുണ്ട്. ഇന്നലെ കണ്ട കിനാവ് (ഇവിടെ ക്ളിക്കിയാല്‍ മറ്റൊരു പേജിലെ നാടകത്തില്‍ എത്തുന്നു).
ഇപ്പോഴത്തെ ചര്‍ച്ചയിലും നിങ്ങളുടെ പോസ്റുകളിലും പ്രസക്തമായി തോന്നുന്നത് ഒന്നാമത്തെ ചോദ്യമാണ്. രണ്ടു മുതല്‍ 4 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് ഞാന്‍ ശരിക്കും സംശയിക്കുകയാണ്. എനിക്കിതിനൊക്കെ ഉത്തരം ഉണ്ടെങ്കിലും ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള തന്ത്രമാണിതെന്ന് ഞാന്‍ സംശയിക്കുന്നു. പരിണാമത്തിന് ഒരു നിര്‍വചനം തരാന്‍ താങ്കളെ നിര്‍ബ്ബന്ധിച്ച
പ്പോള്‍ എട്ടുകാലിവല എങ്ങനെ പരിണമിച്ചുണ്ടായി എന്ന് താങ്കള്‍ മുമ്പ് ചോദിച്ചപോലെ.-ജാക്ക്റാബിറ്റ്)

ഇതിന് ഞാന്‍ നല്‍കിയ മറുപടി:
എന്‍ എം ഹുസൈന്‍ said...
Dear Mr.Jack,

Many thanks for your miserable retreat, quite natural and usual.Now, you proved once again you are "കഥയറിയാതെ ആട്ടം കണ്ടു കഴിഞ്ഞപ്പോള്‍ കുട്ടിക്കരണം മറിഞ്ഞ വിദൂഷകന്‍ ഒന്നാമന്‍".

നാടകമെഴുതിയാല്‍ പോര മോനേ, തെളിവുണ്ടെങ്കില്‍ കൊണ്ടുവരൂ
മറുപടിയുണ്ടെങ്കില്‍ പറയൂ
December 23, 2010 9:45 AM

(പ്രിയ മി.ജാക്ക്,
തികച്ചും സ്വാഭാവികവും പതിവുമായ താങ്കളുടെ ദയനീയപിന്തിരി
ഞ്ഞാട്ടത്തിന് വളരെ നന്ദി. ‘കഥയറിയാതെ ആട്ടം കണ്ടു കഴിഞ്ഞപ്പോള്‍ കുട്ടിക്കരണം മറിഞ്ഞ വിദൂഷകന്‍
ഒന്നാമന്‍’ താങ്കളാണെന്ന്, താങ്കള്‍ വീണ്ടും ഇപ്പോള്‍ തെളിയിച്ചിരിക്കുന്നു.നാടകമെഴുതിയാല്‍ പോരാമോനെ, തെളിവുണ്ടെങ്കില്‍ കൊണ്ടു വരൂ, മറുപടിയുണ്ടെങ്കില്‍ പറയൂ.)

 അമീബകള്‍ ഇന്നും ജീവിക്കുന്നത് എങ്ങനെയെന്നതിന് ജാക്ക് റാബിറ്റ് നല്‍കിയ വിശദീകരണം അസംബന്ധം മാത്രമാണ്.
പൊതുവേ , ഒരു ജീവജാതിക്കും അതിനു മാത്രമായി ഒരു പ്രാദേശിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനോ അതിലേക്കുമാത്രമായി ഒതുങ്ങാനോ സാധ്യമല്ല. മനുഷ്യന്‍ ജീവിക്കുന്ന അതേ പ്രകൃതിവ്യവസ്ഥയില്‍ തന്നെ ജീവികള്‍ കഴിയുന്നുണ്ടല്ലോ; പട്ടി, പൂച്ച, പശു, പോത്ത് , കിളികള്‍, മൈക്രോബുകള്‍etc etc.

പൂച്ചയുടെ കാര്യമെടുക്കൂ. പരിണാമപ്രകാരം, ജാക്ക് പറയുന്ന മാതിരിയാണെങ്കില്‍, പൂച്ച രൂപപ്പെട്ടത് ഒരു പ്രത്യേക ആവാസവ്യവസ്ഥയിലാണ്. അവ ഇപ്പോഴും അതില്‍ത്തന്നെ കഴിയുന്നു. അതില്‍  നിന്നും കുറെ പൂച്ചകള്‍  വ്യത്യസ്തമായ ആവാസവ്യവസ്ഥകളിലേക്ക് നീങ്ങിയപ്പോള്‍ പൂച്ചയില്‍ നിന്നും മനുഷ്യന്‍ വരെയുള്ള പതിനായിരക്കണക്കിനു ജീവജാതികള്‍ ഉണ്ടായി!!
എന്നാല്‍ ഇതേ പൂച്ചയാകട്ടെ മനുഷ്യന്റെ കാലില്‍ ചുറ്റിപ്പറ്റിത്തന്നെയാണു് ഇന്നും കഴിയുന്നത്(കാട്ടുപൂച്ചകളുടെ കാര്യം മറക്കുക). മനുഷ്യനു ചുറ്റിലുമായും മനുഷ്യശരീരത്തില്‍ത്തന്നെയും എത്രയോ വൈറസുകളും അമീബകളും ജീവിക്കുന്നു!


 ഏതായാലും ജാക്കിന്റെ മറുപടി നാടകരൂപത്തിലായത് ഉചിതമായി. പരിണാമം ശാസ്ത്രമല്ല, കഥയും നാടകവും ഒക്കെത്തന്നെയാണ്. എട്ടുംപൊട്ടും തിരിയാത്ത ജാക്ക് വില്ലന്‍ കഥാപാത്രമാണെന്നു മാത്രം. പട്ടി, പൂച്ച, പോത്ത് , പശു മുതലായവയാണ് ശരിയായ ഹീറോകള്‍.


 മറ്റു ബ്ളോഗുകളില്‍ (ജാക്ക്,അപ്പൂട്ടന്‍) തുടര്‍ച്ചയായി വന്ന കമന്റുകളില്‍ പ്രസക്തമായവയ്ക്ക് ഞാന്‍ മറുപടി നല്‍കിയിരുന്നു. ഇനിയും വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ ഒരോ പോസ്റ്റുകളായി ഈ ബ്ളോഗില്‍ മറുപടിയെഴുതുന്നതാ
ണ്. ജാക്ക്,കാളിദാസന്‍,കെ.പി , മി, അപ്പൂട്ടന്‍ തുടങ്ങിയവര്‍ പരിണണാമസിദ്ധാത്തെക്കുറിച്ച് ഉപരിപ്ളവമായ ധാരണകള്‍ മാത്രമുള്ളവരാണ്. സൃഷ്ടിവാദത്തെപ്പറ്റി പരിണാമവാദികള്‍ എഴുതിയ വിമര്‍ശനങ്ങളില്‍ നിന്നും കിട്ടിയ തുമ്പും തുരിമ്പും
മാത്രമേ ഇവരില്‍ ചിലരെങ്കിലും കണ്ടിട്ടുള്ളുതാനും.
എനിക്ക് പരിണാമത്തെപ്പറ്റി ഒന്നും അറിയില്ലെന്ന് ജാക്ക് മറുപടിയെഴുതിയപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷമായി പരിണാമം പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാനെന്ന് വ്യക്തമാക്കുകയുണ്ടായി. മൂന്നുകൃതികളും ഇത് സംബന്ധമായി എഴുതിയിട്ടുണ്ടെന്നും അറിയിച്ചു. ഇതില്‍ നിന്നും ഒരു പേജ് പോലും വായിക്കാതെ ഇവര്‍ അസംന്ധങ്ങള്‍ എഴുതുന്നത് തുടരുകയാണ്. വിവരമില്ല എന്നതിനെക്കാള്‍ “വിവരമില്ല എന്ന വിവരം കൂടി" ഇല്ലാതായാല്‍ ബുദ്ധിജീവിയായി ബൂലോകത്ത് വിലസിയിരു
ന്ന ജാക്കിന് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണിതിയായിരിക്കും ഫലം.


ഇത് സംബന്ധമായ വിശദമായ പോസ്റ്റുകള്‍ തയ്യാറാക്കാമെന്ന് പ്രതീക്ഷിക്കുന്നു.


വലിയ പരിണാമവിദ്വാനായി ആദ്യം പ്രത്യക്ഷപ്പെട്ട ‘ബ്രൈറ്റ്’ ഇപ്പോള്‍ വളരെ‘ഡിമ്മാ‘യിട്ടുണ്ട്. ഡോക്കിന്‍സ് സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച മറ്റു വിമര്‍ശനങ്ങളൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ഇവര്‍ പരിണാമത്തിന് ശരണം വിളിക്കു
ന്നത്! ഇനി, വിശദമായ പരിണാമ വിമര്‍ശനങ്ങള്‍ പ്രസിദ്ധികരിക്കപ്പെടുമ്പോള്‍ ഇവരെന്ത് ചെയ്യുമോ ആവോ?



ഏതായാലും ബൂലോകത്തെ ചര്‍ച്ചയില്‍ നിന്നും ഒരു കര്യം ബോധ്യമായി നിരീശ്വര പരിണാമാന്ധ വിശ്വാസികള്‍ക്ക് ഗ്രാഹ്യശേഷി ശരാശരിയില്‍ കുറവാണെന്ന്. 

നിഷ്പക്ഷമനസ്തിതിയും ശാസ്ത്രീയബോധവും കുറച്ചെങ്കിലും ഉള്ളവര്‍ക്കുപോലും ഗ്രാഹ്യമാവുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത ആധുനിക അന്ധവിശ്വാസികളാണ് നിരീശ്വരവാദികളെന്നും. നിരീശ്വരവാദികള്‍ പൊതുവേ
ഇങ്ങനെയാണെന്ന് വ്യക്തമാണ് (അവരില്‍ തന്നെ അപവാദങ്ങളുണ്ട് എന്നതും സത്യമാണ്). അതിനാല്‍ ഡോക്കിന്‍സിന്റെ കൃതിയിലെ പരിണാമ വിവരണങ്ങളെ വിശദമായി നിരൂപണം ചെയ്യുന്ന ഭാഗങ്ങളോ എന്റെ തന്നെ മറ്റു കൃതികളിലെ വിശദമായ പരിണാമ വിശകലനങ്ങളോ പോസ്റ്റു ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്.വായനക്കാരുടെ ഇതു സംബന്ധമായ പ്രതികരണം എന്താണെന്ന് അറിഞ്ഞശേഷം
വേണ്ടതു ചെയ്യാം.

Tuesday, December 21, 2010

ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്!- 2

സുശീല്‍ കുമാറിനുള്ള മറുപടിയുടെ രണ്ടാം ഭാഗം:


(11)എല്ലാറ്റിനും കാരണമായ  കാരണമില്ലാത്തവന്‍ എന്ന വാദത്തെ നിരൂപണം ചെയ്തത് നോക്കുക.
സുശീല്‍ കുമാര്‍ എഴുതുന്നു "ഒരു കാര്യത്തിന്‌ ഒരു കാരണമല്ല, പല കാരണങ്ങള്‍ ഉണ്ടാകാം. മേശയുണ്ടായതിന്‌ ആശാരി എന്ന കാരണം മാത്രം പോര. അതിന്‌ മരം, വാള്‍, ഉളി, ചുറ്റിക, ആണി, മറ്റുപകരണങ്ങള്‍, തുടങ്ങിയവ കൂടി വേണം. അപ്പോള്‍ എല്ലാറ്റിന്റെയും കാരണം ആരാണോ അവനാണ്‌ ദൈവം എന്ന തെളിവ്‌ ഒന്നുകൂടി പരിഷ്കരിക്കേണ്ടിവരും."


എല്ലാറ്റിന്റേയും കാരണം എന്നു പറഞ്ഞാല്‍ തന്നെ ഒന്നിലേറെ കാര്യങ്ങളുടെ കാരണമെന്നല്ലേ അര്‍ത്ഥം? ഈ വാദം ഒന്നിലേറെ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഖണ്ഡിക്കപ്പെടുകയല്ല സ്ഥിരീകരിക്കപ്പെടുകയാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലും സുശീല്‍ കുമാറിനില്ലാതെ പോയല്ലോ! ആശാരി മേശയുണ്ടാക്കിയതുപോലെ ഉളിയും ചുറ്റികയും വാളും ഉപയോഗിച്ചാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ആരും പറയാറില്ലല്ലോ. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളുടെയും കാരണക്കാരന്‍ എന്ന് ദാര്‍ശനികന്മാര്‍ വ്യക്തമാക്കുന്നത്.
പ്രപഞ്ചത്തിലെ കാര്യകാരണങ്ങളുടെ പിന്നോട്ടുള്ള ശൃംഘല നോക്കിയാല്‍ ഇവക്കെല്ലാം വിശദീകരണമായി ഒരു ആത്യന്തികമായ ആദി കാരണത്തെ സങ്കല്‍പ്പിക്കുന്നതാണ് യുക്തിപരം എന്ന ന്യായമാണ് അക്വിനാസ് മുന്നോട്ടുവച്ചത്. ഈ ആത്യന്തിക കാരണത്തിനും കാരണമുണ്ടെന്നു വന്നാല്‍ സ്വാഭാവികമായും അത് ആത്യന്തിക കാരണം അല്ലാതാവും. അതുകൊണ്ടാണ് എല്ലാറ്റിനും കാരണമായ കാരണമില്ലാത്തവന്‍ എന്നു സിദ്ധാന്തിച്ചത്. പക്ഷേ ഇത്തരം ദാര്‍ശനിര ബോധമോ നിലവാരമോ ആര്‍ജിക്കാനാവാത്ത സുശീല്‍ കുമാര്‍ എഴുതുന്നതു നോക്കൂ: "മരമുണ്ടാകാന്‍ വിത്ത്‌ വേണം, വളം വേണം, മണ്ണ് വേണം, വെള്ളം വേണം. ആണിയുണ്ടാകാന്‍ ഇരുമ്പ് വേണം, അത് കുഴിച്ചെടുക്കണം, ആണിയാക്കാന്‍ ഉള്ള ഉപകരണങ്ങൾ വേണം, ചൂട് വേണം. അങ്ങനെ ഓരോ കാര്യവും കാരണവും അനന്തമായ ശൃംഗലയായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഈ കാരണങ്ങളെയെല്ലാം ദൈവം എന്ന് വിളിച്ചാല്‍ അത് ഹുസ്സയിന്‍ 'പരിഹാസമല്ലാതെ' പറഞ്ഞ 'മുപ്പത്തിമുക്കോടി'യും കടക്കും."


യുക്തിവിചാരത്തിന്റെ ഊക്ക് നോക്കണേ? ആത്യന്തിക കാരണമാണു ദൈവം എന്ന വാദം ഖണ്ഡിക്കുന്നതിന്റെ സാമ്പിളാണിത്. മറ്റു കാര്യ-കാരണങ്ങള്‍ക്കെല്ലാം കാരണമായ ആത്യന്തിക കാരണമാണ് ദൈവം എന്നു പറഞ്ഞാല്‍ ആത്യന്തിക കാരണമൊഴിച്ച് മറ്റു കാര്യ-കാരണങ്ങളെല്ലാം 'ദൈവങ്ങളാണെ'ന്നു ധരിക്കുന്ന ഇവരുടെ ഗ്രഹണശേഷിക്ക് എന്തു പറ്റി? 


മസ്തിഷ്കത്തിന് ഘടനാപരമായി തകരാറുള്ളവരുടെ കൂട്ടായ്മയാണോ നിരീശ്വരവാദ സംഘങ്ങള്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?


(12)താനിതൊന്നും കൈകാര്യം ചെയ്തില്ല എന്ന് മറ്റുള്ളവര്‍ ധരിച്ചാലോ എന്ന ആശങ്കയുള്ളതുകൊണ്ടാകാം മൂന്നാമത്തെ തെളിവായ പ്രാപഞ്ചികവാദത്തെപ്പറ്റി നാലു വരികള്‍ മാത്രം എഴുതി സുശീല്‍ കുമാര്‍ രക്ഷപ്പെട്ടത്. ഡോക്കിന്‍സിന്റെ ഈ ഒരൊറ്റ വാദത്തെ ഇരുപതിലേറെ ഖണ്ഡികകളിലൂടെ തലങ്ങും വിലങ്ങും ഞാന്‍ ഖണ്ഡിച്ചിരുന്നു. പക്ഷേ ഇവക്കെല്ലാമുള്ള സുശീല്‍കുമാറിന്റെ മറുപടികള്‍ വെറും നാലേ നാലു വരികള്‍! മുഖ്യമായ വാദങ്ങളെയൊന്നും പരാമര്‍ശിക്കാതെ "മൂര്‍ത്തമായ പ്രപഞ്ചം ഇല്ലാതിരുന്നപ്പോള്‍ ദൈവം എവിടെയായിരുന്നു എന്ന വിഡ്ഢിച്ചോദ്യത്തെപ്പറ്റി മാത്രമാണ് അദ്ദേഹം എഴുതുന്നത്


"ദൈവത്തിനു നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ലാത്തതിനാല്‍ 'എവിടെ' എന്ന ചോദ്യം തന്നെ അര്‍ത്ഥശൂന്യമാണ്. മൂര്‍ത്തമായ ഭൌതികവസ്തുക്കള്‍ക്കാണ് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമായിട്ടുള്ളത്. അമൂര്‍ത്തമായതിന് സ്ഥലം ആവശ്യമില്ല"എന്നു ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള സുശീല്‍ കുമാറിന്റെ മറുപടി ഇതാണ്: "ഭൗതിക വസ്തുക്കള്‍ക്കേ നിലനില്‍ക്കാന്‍ 'സ്ഥലം' ആവശ്യമുള്ളു എന്നത് ശരിയാണ്‌. 'അമൂര്‍ത്തമായ' സ്നേഹം, ദേഷ്യം, തുടങ്ങിയവയ്ക്ക് നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമില്ല എന്നതും ശരിതന്നെ. എന്നു വെച്ച് 'സ്നേഹം ഇല്ല', 'ദേഷ്യം ഇല്ല' എന്ന് പറയാന്‍ കഴിയുമോ? ജൈവവികാരങ്ങളായ ആ ഗുണങ്ങള്‍ ജീവിയുടെ തലച്ചോറ്‌ ജീവനോടെ ഉള്ള സമയം വരെ നിലനില്‍ക്കും. "


"ഭൌതികവസ്തുക്കള്‍ക്കേ നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമുള്ളൂ എന്നതു ശരിയാണ്" എന്ന സമ്മതിച്ചതോടെ ഡോക്കിന്‍സിന്റെ സംശയം വിഡ്ഢിത്തമായി കലാശിക്കുകയാണ്. ജൈവ വികാരങ്ങളുടെ കാര്യം ആരും ഇവിടെ ചര്‍ച്ച ചെയ്തിട്ടേയില്ല.
"അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു" എന്നെങ്ങനെ പറയാനാകും എന്ന ചോദ്യത്തില്‍ നിന്ന് ഹുസ്സയിന്‍ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു" എന്നും അദ്ദേഹം പരാതിപ്പെടുന്നു. "ഒന്നുമില്ലായിരുന്നു" എന്ന് ആരും വാദിച്ചിട്ടില്ല. രവിചന്ദ്രനും അങ്ങനെ എഴുതിയിട്ടില്ല. എന്താണെഴുതിയതെന്ന് നോക്കൂ. "ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല .പക്ഷേ ഇന്നുണ്ട്"(നാസ്തികനായ ദൈവം പേജ് 90). ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല എന്ന വാദത്തില്‍ തന്നെ അമൂര്‍ത്തമായത് ഉണ്ടായിരുന്നു എന്ന ധ്വനിയുണ്ട്. മലയാളത്തില്‍ സാമാന്യ കാര്യങ്ങള്‍ എഴുതിയാല്‍ പോലും ഗ്രഹിക്കാനാവാത്ത ഇവര്‍ക്ക് ശാസ്ത്രവും തത്ത്വചിന്തയും ഗ്രഹിക്കാനാകാത്തതില്‍ ആശ്ചര്യമില്ല.  "ഒന്നുമില്ലായിരുന്നു" എന്നു വാദിക്കാത്തവരോട് "അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്ന് എങ്ങനെ പറയാനാകും"  എന്നു ചോദിക്കുന്നവര്‍ സ്വയം വിഡ്ഢിയാവുന്നു എന്നല്ലാതെ മറ്റുള്ളവര്‍ക്ക് ഒഴിഞ്ഞുമാറേണ്ട കാര്യം പോലും ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം.


(13)അക്വിനാസിന്റെ നാലാമത്തെ വാദം ഇതാണ്:"
താരതമ്യത്തിലധിഷ്ഠിതമായ വാദത്തില്‍ (Argument from Degree) എല്ലാത്തിനും ഭിന്നഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍ നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. ഒരു വലിയ വരയുടെ സമീപം കുറേക്കൂടി വലിയൊരു വര വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതായിപ്പോകും. ഇതുപോലെയാണ് താരതമ്യത്തിന്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണമല്ല. പൂര്‍ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണത നിശ്ചയിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണത ഇല്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണമായ ഒന്നുണ്ട്. അതാണ് ദൈവം. മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. പരമാവധി നന്മയാണ് (maximum good) ദൈവം".


ഇതിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: "സത്യത്തില്‍ ഇതൊരു വാദമാണോ?-ഡോക്കിന്‍സ് ചോദിക്കുന്നു. എല്ലാ മനഷ്യര്‍ക്കും ചെറിയ തോതിലെങ്കിലും ദുര്‍ഗന്ധമുണ്ട്. അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അങ്ങേയറ്റം ദുര്‍ഗന്ധമുള്ള എന്തോ ഒന്നുണ്ട്. അതുകൊണ്ടാണ് താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്. അത്തരം പരമാവധി ദുര്‍ഗന്ധമുള്ളതായി എന്തുണ്ടോ അതാണ് ദൈവം! മറ്റേത് ഗുണമെടുത്താലും ഇങ്ങനെ വാദിക്കാം.''


മറ്റനേകം ഗുണങ്ങളില്‍ നിന്നും ഡോക്കിന്‍സ് ദുര്‍ഗന്ധം
 തിരഞ്ഞെടുത്തത് അര്‍ഥവത്താണ്. സ്വന്തം മനസ്സിലെ മാലിന്യത്തെയാണ് മനഃശാസ്ത്രപരമായി അത് പ്രതിഫലിപ്പിക്കുന്നത്.


 ഒരു വാദത്തെ ഖണ്ഡിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ ഒന്നാമതായി വാദം മനസ്സിലാക്കണം. ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ദയനീയ പരാജയത്തിലാണ്. അക്വിനാസിന്റെ ദര്‍ശനത്തില്‍ ദുര്‍ഗന്ധം സ്ഥായീഗുണമല്ല. ദുഷ് പ്രവൃത്തികള്‍ക്കും ദുര്‍ഗുണങ്ങള്‍ക്കും സ്ഥായീഭാവമില്ല. നന്മയുടെയും സദ്ഗുണത്തിന്റെയും അഭാവമാണ് ഇവക്ക് നിലനില്‍പ്പ് നല്‍കുന്നത്. പിശാച് സ്ഥായീഭാവമുള്ള സൃഷ്ടിയല്ല. അതിനാല്‍ നല്ല ഗുണങ്ങള്‍ക്ക് മാത്രമേ അക്വിനാസ് സ്ഥായിയായ അസ്തിത്വം കല്‍പിക്കുന്നുള്ളൂ. ഈ ഗുണങ്ങളുടെ പരമോന്നത നിലവാരമാണ് ദൈവത്തില്‍ ദര്‍ശിക്കുന്നത്. അതിനാല്‍ അക്വിനാസിന്റെ ദര്‍ശനത്തില്‍ ഡോക്കിന്‍സിന്റെ 'ദുര്‍ഗന്ധവാദം' ഒരു വാദമേയല്ല. പരമാവധി നന്മയുള്ള ദൈവത്തെ വിശ്വാസികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ ഡോക്കിന്‍സും നിരീശ്വരവാദികളും പരമാവധി ദുര്‍ഗന്ധമുള്ള ദൈവത്തെ അന്വേഷിക്കുകയും 'കണ്ടെത്തുക'യും ചെയ്യുന്നു. പരമാവധി നന്മയെന്നാല് പരമാവധി ദുര്‍ഗന്ധമാണത്രെഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നതേ കിട്ടൂ എന്ന ചൊല്ല് ഇവിടെ കൂടുതല്‍ പ്രസക്തമാണ്!


ദൈവത്തെ നന്മയുടെയും സുഗന്ധത്തിന്റേയും പരമോന്നത ഉറവിടമായി കണക്കാക്കാനാണ് മനുഷ്യന്റെ ബുദ്ധിയും വികാരവും താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണല്ലോ ഗ്രന്ഥകാരനും ഇങ്ങനെ എഴുതിയത്: "വുഡി അലന്റെ (Woody Allen)  വാക്കുകള്‍ തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുവെന്ന് ഡോക്കിന്‍സ് പറയുന്നു: "ഒരു ദൈവം ഉണ്ടെന്ന് തെളിയുന്നുവെന്നിരിക്കട്ടെ; അവന്‍ ഒരിക്കലും തിന്മയായിരിക്കില്ല. ദൈവത്തെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയുന്ന ഏറ്റവും മോശം കാര്യം അവന്‍ സ്വന്തം കഴിവനുസരിച്ച് നേട്ടമുണ്ടാക്കാത്ത ഒരാളാണ് (underachiever) എന്നായിരിക്കും.''


ദൈവം ഒരിക്കലും തിന്മയായിരിക്കില്ല എന്ന് നിരീശ്വരവാദിയായ ഡോക്കിന്‍സിന്റെ കാതില്‍ മുഴങ്ങുന്നുണ്ടെങ്കില്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് ദൈവത്തെ നന്മയുടെ പരമഘട്ടമായി സിദ്ധാന്തിച്ചത് തികച്ചും സ്വാഭാവികമല്ലേ?"


(14)സുശീല്‍കുമാറിന്റെ ഖണ്ഡനം നോക്കൂ:"A‌ യ്ക്ക് വിവരക്കേടുണ്ട്. Bയ്ക്ക്‌ അതിനേക്കാള്‍ കുറച്ചുകൂടി വിവിരക്കേടുണ്ട്. ഇതിനെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വിവരക്കേടുള്ള എന്തോ ഉണ്ടെന്നുവരും. അതാണ്‌ ദൈവം. ബൂലോകരേ, ഇപ്പോള്‍ ദൈവം ഉണ്ടെന്ന് അസന്ദിഗ്ദ്മായി തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാവരും ഒന്ന് കയ്യടിച്ചേ, ആ അങ്ങനെ....നിരീശ്വരവാദികളേ നിങ്ങള്‍ക്ക് ഹാ കഷ്ടം..നാറ്റങ്ങളില്‍ വെച്ച് ഏറ്റവും വലിയ നാറ്റമാണോ ദൈവം? അതിനാല്‍ ഞെളിയന്‍ പറമ്പുകാരേ നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍.."


 ഇതാണ് സുശീല്‍കുമാറിന്റെ ഖണ്ഡനത്തിന്റെ മറ്റൊരു സാമ്പിള്‍വിവരക്കേട്  !! കേരള നിരീശ്വരവാദികളുടെ ചീഞ്ഞുനാറിയ ഇത്തരം വാദങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞെളിയന്‍ പറമ്പുകാര്‍ എത്ര ഭാഗ്യവാന്മാര്‍ തന്നെയാണെന്നതില്‍ സംശയമില്ല!


( 15)"സൃഷ്ടിവാദം ഒരു തെളിവല്ല. ലേഖകന്‍ തന്നെ പറയുന്ന പോലെ അത് ഒരു തോന്നല്‍ മാത്രമാണ് "എന്ന പച്ച നുണയും തട്ടിവിടുന്നു സുശീല്‍ കുമാര്‍. 


സൃഷ്ടിവാദം ഒരു  ഒരു തോന്നല്‍ മാത്രമാണെന്ന് ഞാനെവിടെയും എഴുതിയിട്ടില്ല. എഴുതിയതു മനസ്സിലാക്കാന്‍ കഴിവില്ലാതായാല്‍ ഇതും ഇതിലപ്പുറവും തട്ടിവിടും എന്നതില്‍ സംശയമില്ല. "ആസൂത്രണം ചെയ്യപ്പെട്ടപോലെ തോന്നുന്നതാണു പ്രപഞ്ചം" എന്ന് എഴുതിയത് സി രവിചന്ദ്രനാണ്. നിരീശ്വരവാദികള്‍ക്ക് "പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടപോലെ തോന്നുന്നു "വെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ എന്നായിരുന്നു എന്റെ ചോദ്യം. 


നിരീശ്വരവാദികളുടെ ഈ 'തോന്നല്‍ 'സൃഷ്ടിവാദികളുടെ തലയില്‍ കെട്ടിവെക്കാനാണ് സുശീല്‍ കുമാറിന്റെ ശ്രമം. സൃഷ്ടിവാദികളുടെ ബോധ്യത്തിനടിസ്ഥാനം ശാസ്ത്രം അസന്ദിഗ്ധമായി തെളിയിച്ച പ്രപഞ്ചത്തിലെ ആസൂത്രണമാണ്. ആസൂത്രണം 'തോന്നലാ'ണെന്നല്ല, യാഥാര്‍ഥ്യമാണെന്നാണ് വിവിധ ശാസ്ത്രശാഖകള്‍ സംശയരഹിതമായി തെളിയിച്ചിട്ടുള്ളത്.


(16)സുശീല്‍ കുമാറിനു പിണഞ്ഞ വിഡ്ഢിത്തം ചൂണ്ടിക്കാട്ടിയാല്‍ മറ്റു നിരീശ്വരവാദികള്‍ക്കു മനസ്സിലാകും. പക്ഷേ, സുശീല്‍ കുമാറിനു മാത്രം മനസ്സിലാവില്ല എന്നതാണു സ്ഥിതി. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍ കുമാറല്ലാതെ ലോകചചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല"എന്നു ഞാനെഴുതിയിരുന്നു. ഇതും ശരിതന്നെയെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നതു കാണുക  :"മേശയില്‍ പേനയുണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കണമെങ്കില്‍ മേശ എന്നും പേന എന്നും പേരില്‍ രണ്ട് വസ്തുക്കള്‍ ഉണ്ട് എന്നു സങ്കല്പിച്ചാല്‍ മതിയാകില്ല; അവ ഉണ്ട് എന്ന് സമ്മതിക്കുകതന്നെ വേണം. "


ഒന്നാമതായി, മേശയും പേനയും ഉണ്ടോ എന്ന തര്‍ക്കമേ ആര്‍ക്കിടയിലും ഉണ്ടായിട്ടില്ല. ദൈവം ഉണ്ടോ ഇല്ലേ എന്ന തര്‍ക്കത്തിനിടയിലാണ് സുശീല്‍ കുമാര്‍ ഇങ്ങനെയൊരഭിപ്രായം എഴുതിയത്. 
രണ്ടാമതായി, പേനയെന്നൊരു സാധനം ഇല്ലെന്നു കരുതുന്നവരും ഉണ്ടെന്നു കരുതുന്നവരും തമ്മില്‍ സംവാദം നടക്കുന്നുവെന്നിരിക്കട്ടെ. പേനയില്ലെന്നു വിശ്വസിക്കണമെങ്കില്‍ പേന യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന് അംഗീകരിക്കണമെന്നു സുശീല്‍ കുമാര്‍ വാദിക്കുമോ? എങ്കില്‍, ദൈവം യഥാര്‍ത്ഥത്തില്‍ തന്നെ ഉണ്ടെന്ന്  അംഗീകരിച്ചുകൊണ്ടാവുമോ സുശീല്‍ കുമാര്‍ ദൈവത്തെ നിഷേധിക്കുന്നത്?


(17) പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്ന ചര്‍ച്ചയില്‍ ദൈവത്തിന്റെ പൊതുവായ(General) സങ്കല്‍പ്പമാണ്  പരിശോധിക്കപ്പെടുക; വിഭിന്ന (Particular)ദൈവസങ്കല്‍പ്പങ്ങള്‍ , ദൈവസങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനത്തിലാണു വരുന്നത്. ചക്കപ്പുഴുക്കിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ചക്കയേയും പുഴുക്കിനെയും കുറിച്ചു ചര്‍ച്ചയാകാം. പായസത്തെപ്പറ്റി ആരും ചര്‍ച്ച ചെയ്യാറില്ല.


പ്രപഞ്ചം ദൈവ സൃഷ്ടിയാണോ അതോ യാദൃഛികമായി രൂപപ്പെട്ടതാണോ എന്ന ചര്‍ച്ച സൃഷ്ടിവാദികളും നിരീശ്വരവാദികളും തമ്മിലാണ്. നിരവധി ദൈവ സങ്കല്‍പ്പങ്ങളില്‍ ശരിയായ ദൈവ സങ്കല്‍പ്പമേത് എന്ന ചര്‍ച്ച ഈശ്വര വിശ്വാസികള്‍ തമ്മിലാണു നടക്കുന്നത്. ദൈവ സങ്കല്‍പ്പം തന്നെ അംഗീകരിക്കാത്ത നിരീശ്വരവാദികള്‍ യഥാര്‍ത്ഥ ദൈവസങ്കല്‍പ്പമേത് എന്ന ചര്‍ച്ചയില്‍ എങ്ങനെയാണു പങ്കെടുക്കുക? വൈരുധ്യവാദം അംഗീകരിക്കാത്ത ഒരാള്‍ക്ക് പലതരം വൈരുധ്യവാദ(Dialectics)ങ്ങളില്‍ ഏതാണു ശരിയെന്ന് അന്വേഷിക്കാനാവുമോ?


 സാമാന്യ ബുദ്ധിയെങ്കിലുമുള്ള ആര്‍ക്കും ഗ്രാഹ്യമാവുന്ന ഇക്കാര്യം ഗ്രഹിക്കാനാകാത്ത വിധം നിലവാരത്തകര്‍ച്ച ബാധിച്ച ഒരു വിഭാഗമായി നിരീശ്വരവാദികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട് . എത്ര  വിശദീകരിച്ചാലും ഗ്രാഹ്യമാകാത്തവര്‍ നിരീശ്വരവാദത്തിനു് ഒരു 'മുതല്‍'ക്കൂട്ടു തന്നെ!


 ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട യുക്തിഭദ്രമായ സമീപനം എന്ന നിലയ്ക്കാണ് ഞാന്‍ ഈ നിലപാടു വ്യക്തമാക്കിയത്. എനിക്ക് ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും മാത്രമല്ല മതത്തിലും രാഷ്ട്രാന്തരീയ സംഭവങ്ങളില്‍ വരെയും സ്വന്തം കാഴ്ച്ചപ്പാടുണ്ടെന്നും അവയൊക്കെ അവതരിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ മടിയില്ലെന്നും വ്യക്തമാക്കട്ടെ.


ഒരു പ്രത്യേക വിഷയത്തെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലുമുള്ള വീക്ഷണങ്ങള്‍ ഒന്നാകെയിടുന്നത് യുക്തിഭദ്രമായ സംവാദശൈലിയല്ല,വിഷയം മാറ്റലാണ് എന്നതുകൊണ്ടാണ് അതിനു മുതിരാത്തത്.


നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം എന്റെ ഈ നിലപാട് പ്രശ്നകരമാണ്. അല്ലാഹുവിനെയും മുഹമ്മദ് നബിയേയും നാലു തെറി പറയാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കത്തവരെന്നു മാത്രമല്ല കൂടുതല്‍ ചാന്‍സും തേടി നടക്കുന്ന അവര്‍ക്ക് ഇതു സഹിക്കാനാവുന്നില്ല. യുക്തിയോ ശാസ്ത്രമോ അല്ല ഉള്ളിന്റെയുള്ളില്‍ അടിഞ്ഞുകിടക്കുന്ന കാളകൂട വര്‍ഗീയ വിഷമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയുള്ള ജീവശാസ്ത്ര ചര്‍ച്ചയിലും മുഹമദ് നബിയെ ഭല്‍സിക്കണമെന്നു ശാഠ്യമുള്ള കാളിദാസന്‍ എന്ന ബ്ലോഗര്‍ യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും മുഖംമൂടി ധരിച്ച വംശീയവാദിയാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ദൈവം തന്നെയില്ലെന്നു നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു കൂവുന്നവര്‍ ദൈവത്തെ സെമിറ്റിക് എന്നും ആര്യന്‍ എന്നും വേര്‍തിരിക്കുന്നത് കടുത്ത വംശീയവാദമല്ലാതെ മറ്റെന്താണ്? സെമിറ്റിക് ആയ എല്ലാറ്റിനേയും തുടച്ചുനീക്കാനിറങ്ങിയ ഹിറ്റ്ലറുടെ പിന്‍ഗാമികളല്ലാതെ മറ്റാരാണിവര്‍?


(18)ഇതേ മനോഭാവത്തോടെയുള്ള സുശീല്‍ കുമാറിന്റെ വരികള്‍ നോക്കൂ: "സംഗതിയുടെ കിടപ്പ് അങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിനെപറ്റി ചോദിച്ചപ്പോള്‍ തനി നിറം പുറത്തുവന്നു. അല്ലാഹു എന്നത് പല ദൈവങ്ങളില്‍ ഒന്നല്ലെന്നും അത് GOD എന്ന ഇംഗ്ലീഷ് വാക്കിന്റെ അറബി വിവര്‍ത്തനമാണെന്നുമാണ്‌ വാദം.. "


സുശീല്‍ കുമാറിന് ഇത് 'വെറും വാദ'മായാണ് അനുഭവപ്പെടുക.(വെറും വാദങ്ങളുമായി നടക്കുന്നവര്‍ക്ക് മറ്റെന്തു തോന്നാന്‍?) എന്നാല്‍ , അതാണ് യാഥാര്‍ത്ഥ്യം. എങ്കില്‍ ക്രിസ്ത്യാനികള്‍ അറബിയില്‍ അല്ലാഹു എന്നു പ്രയോഗിക്കുമോ എന്ന് ഒരു നിരീശ്വരവാദി കമന്റെഴുതിയതായും കണ്ടു. 


ബൈബിളിന്റെ അറബി വിവര്‍ത്തനത്തില്‍ ദൈവത്തിന് അല്ലാഹു എന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന വസ്തുത ഇവര്‍ക്കറിയില്ലെങ്കില്‍ വലിയൊരു വിവരക്കേടല്ല അത്. എന്നാല്‍ വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിച്ച് ഈ വിവരക്കേടുകളൊക്കെയും മാലോകരെ അറിയിക്കേണ്ട കാര്യമെന്ത് എന്നെങ്കിലും ഇവര്‍ക്കാലോചിച്ചുകൂടേ? സുശീല്‍ കുമാര്‍ തുടരുന്നു: " എന്നാല്‍ ചാത്തനും മാടനും മരുതയും, അയ്യപ്പനുമൊന്നും അങ്ങനെയല്ല, അവര്‍ 'മുപ്പത്തിമുക്കോടി'യില്‍ വരും. അല്ലാഹുവിന്റെ ഇംഗ്ലീഷ് വാക്ക് GOD  ആണെങ്കില്‍ പരമേശരന്റെ അറബിവാക്ക്‌ അല്ലാഹുവാകുമല്ലൊ?" എന്നാണു സംശയം. സംശയമില്ല, 
അല്ലാഹു തന്നെ. ബൈബിളിന്റെ അറബി വിവര്‍ത്തനത്തില്‍
 ദൈവ(God)ത്തിന് അല്ലാഹു എന്നു തന്നെയാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന വിവരമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം വിഡ്ഢിച്ചോദ്യങ്ങള്‍ ഉന്നയിക്കുമായിരുന്നോ?


"പക്ഷേ, പാര്‍വതിയുടെ അറബി വാക്ക് ഏതാണാവോ "എന്നും സുശീല്‍കുമാറിനു സംശയമുണ്ട്. അല്ലാഹു അല്ല എന്നതില്‍ സംശയമില്ല. (അറബി പണ്ഡിതന്മാര്‍ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം).


(19)" ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്‍ത്ഥ്യ'മാണെന്ന്. ദൈവം 'ഭൗതികാതീത യാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല"എന്നു സുശീല്‍ കുമാര്‍. മതപാഠശാലകളിലെ നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു പോലും ഗ്രാഹ്യമാവുന്ന ഇത്തരം വിവരങ്ങള്‍ നിരീശ്വരവാദികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല എന്നത് അവരുടെ ഗ്രഹണശേഷിയുടെ ഘടനാപരമായ തകരാറാണു വെളിവാക്കുന്നത് എന്നു ഞാനെഴുതിയത് "തൃപ്തികരമായ ഒരു ഉത്തരമാണോ?"എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 


പ്രപഞ്ചത്തിന്റെ വിശദീകരണം (Universe does not explain itself , Nature is a fact not an explanation എന്നൊക്കെ ദാര്‍ശനികന്മാര്‍ പറയാറുണ്ട്) പ്രപഞ്ചാതീതമാകണം എന്ന് മനുഷ്യന്റെ യുക്തിബോധം സൂചിപ്പിക്കുന്നു. നിരീശ്വരവാദികള്‍ക്ക് അങ്ങനെയൊരു യുക്തിയില്ലെങ്കില്‍ അവര്‍ ആധുനിക അന്ധവിശ്വാസികളാണെന്നു തെളിയുമെന്നല്ലാതെ ആസ്തിക്യവാദം യുക്തിരഹിതമാണെന്നു വരുന്നില്ല. ഒരു സിസ്റ്റത്തെയും ആ സിസ്റ്റം കൊണ്ടു വിശദീകരിക്കാനാവില്ല. വിശദീകരണം സിസ്റ്റത്തിനതീതമായിരിക്കും. അതുകൊണ്ടാണ് ഭൌതിക പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതീകാതീതമാണെന്നു പറയുന്നത്.


(20)"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി നോക്കൂ:


"പണ്ടൊരു ക്ലാസ് മുറിയില്‍ ഭൂമിയെക്കുറിച്ച് പഠിപ്പിച്ചുകൊടണ്ടിരിക്കെ തന്റെ കയ്യിലുള്ള ഗ്ലോബ് ഉയര്‍ത്തിപ്പിടിച്ച് അധ്യാപകന്‍ പറഞ്ഞു, 'ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങിക്കൊണ്ടിരിക്കുകയാണ്‌'. ഇതുകേട്ട ഒരു കുട്ടിക്ക് സംശയം ഏതാണ്‌ സാര്‍ ഭൂമിയുടെ അച്ചുതണ്ട്? ഉടനെ അധ്യാപകന്‍ സംശയദൂരീകരണത്തിനായി തന്റെ കയ്യിലിരിക്കുന്ന ഭൂമിയുടെ അച്ചുതണ്ട് വലിച്ചൂരി ഉയര്‍ത്തിക്കാട്ടി. 'ഇതാണ്‌ ആ സാധനം. എല്ലാവരും നല്ലവണ്ണം കണ്ടോളൂ'. ഇതുപോലെ ഫ്രീഡ്മാന്‍ ഗ്രാഫൊക്കെ കീശയിലിട്ടാണ്‌ ഇദ്ദേഹത്തിന്റെ നടപ്പ്‌. തനിക്ക് പ്രപഞ്ചത്തെക്കുറിച്ച്‌ 'ചിന്തിച്ചപ്പോള്‍' തോന്നിയ ദൈവത്തിന്‌ ഇതെങ്ങാനും ആവശ്യം വന്നാലോ? മൂപ്പരുടെ ദൈവം ഇപ്പോള്‍ സ്വര്‍ഗം, പരലോകം, നരകാഗ്നിയിലിട്ട് പൊരിക്കല്‍, പെണ്ണുകെട്ടുന്നതിന്റെ എണ്ണം, തന്നെമാത്രം ആരാധിപ്പിക്കല്‍, ഇത്യാദി പണികളൊക്കെ താല്‍കാലികമായി നിര്‍ത്തി ഫ്രീഡ്മാന്‍ ഗ്രാഫും നോക്കി സ്ഥലം, കാലം, ഇവയൊക്കെ നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണ്‌."


എങ്ങനെയുണ്ട് ദീര്‍ഘമായ മറുപടി? ഇതാണ് കേരള നിരീശ്വരവാദികളുടെ ദയനീയ സ്ഥിതി. ഗോള ശാസ്ത്രത്തിലെ ഫ്രീഡ് മാന്‍ ഗ്രാഫ് പ്രകാരം പ്രപഞ്ചം ശൂന്യതയില്‍ നിന്നും ഉദ്ഭവിച്ചതാണല്ലോ എന്നു ചോദിച്ചാല്‍ നിരീശ്വരവാദികള്‍ നല്‍കുന്ന മറുപടിയാണ് മേലുദ്ധരിച്ചത്! ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി നാടു ചുറ്റുന്ന ഇവര്‍ എത്ര വലിയ വിവരദോഷികളാണെന്നു മനസ്സിലാക്കാനെങ്കിലും ഈ പ്രതികരണം ഉപകരിക്കും. 


കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊക്കെ എഴുതിവിട്ട ജാള്യത മറക്കാനാകാം പുതിയ പോസ്റ്റില്‍ (13 Dec)ഇങ്ങനെ എഴുതിയത്:"പൊതു ആപേക്ഷികതാ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിലെ ആ ഒരു ബിന്ദുവില്‍ നിലവിലുള്ള ഭൗതികസിദ്ധാന്തങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുന്നു. " പ്രപഞ്ചം ഉല്‍ഭവിച്ചത് "ആ ബിന്ദു"വെന്ന് സുശീല്‍ കുമാര്‍ എഴുതുന്ന സിങ്കുലാരിറ്റി(Singularity)യില്‍ നിന്നാണെന്ന് ശാസ്ത്രം പറയുന്നു. ഈ ബിന്ദുവില്‍ പോലും 'ഭൌതിക സിദ്ധാന്ത'ങ്ങളോ ഭൌതിക നിയമങ്ങളോ ഇല്ല. എങ്കില്‍ ഈ സിങ്കുലാരിറ്റി തന്നെയും ഭൌതിക നിയമങ്ങള്‍ 'അനുസരിച്ച് 'ഉണ്ടാകുന്നതെങ്ങനെ?


(21)" പ്രപഞ്ചത്തിന്‌ ആരംഭമുണ്ട് എന്ന കാര്യം പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ഡോക്കിന്‍സൊ, രവിചന്ദ്രനൊ മറ്റ് വിവരമില്ലാത്ത യുക്തിവാദികളോ ഖണ്ഡിക്കാന്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ ലേഖകന്‌ വളരെയേറെ സമയവും സ്ഥലവും മെനക്കെടുത്തേണ്ടിവരുന്നുണ്ട്"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. 


പ്രപഞ്ചോത്പത്തിയെപ്പറ്റി ഞാന്‍ വിശദമായെഴുതിയിട്ടും നിരീശ്വരവാദികള്‍ അതു ഖണ്ഡിക്കുന്നില്ലെങ്കില്‍ വായനക്കാര്‍ക്ക് സത്യം മനസ്സിലാവുകയും നിരീശ്വരവാദികളുടെ ഭീരുത്വം വെളിവാകുകയും ചെയ്യുമെന്നല്ലാതെ എനിക്ക് സ്ഥലവും സമയവും നഷ്ടമാവുന്നതെങ്ങനെ? നിവൃത്തിയില്ലാതെ സുശീല്‍ കുമാര്‍ ഒരു കാര്യം സമ്മതിക്കുന്നു: " അതിനാല്‍ അതിനു മുമ്പുള്ള കാര്യങ്ങള്‍ പ്രപഞ്ചത്തിന്റെ ശാസ്ത്രീയ മാതൃകയുടെ ഭാഗമാക്കുന്നില്ല. അതിനാല്‍ പ്രപഞ്ചത്തിനും അതുവഴി കാലത്തിനും മഹാവിസ്ഫോടനത്തില്‍ ഒരു തുടക്കമുണ്ട് എന്ന് ശാസ്ത്രം പറയുന്നു."പ്രപഞ്ചത്തിന് ആരംഭമില്ല എന്ന ഭൌതികവാദത്തിന്റെ ആധാരതത്ത്വം ആധുനിക ശാസ്ത്രം തകര്‍ത്തെന്നു തുറന്നു പറയാനുള്ള ബുദ്ധിപരമായ സത്യസന്ധത സുശീല്‍ കുമാറില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ലേ അബദ്ധം? ഇത്രയെങ്കിലും നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും സമ്മതിച്ചല്ലോ!


(22)എന്റെ ആദ്യ പോസ്റ്റുകളില്‍ തന്നെ പ്രപഞ്ചോല്‍പ്പത്തി ചിത്രീകരിക്കുന്ന ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി എഴുതിയിരുന്നു. തൊട്ടടുത്ത മറുപടികളില്‍ പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ കമന്റുകളില്‍ നിന്നും നിരീശ്വരവാദികളുടെ വിവരക്കേടുകളെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ബോധ്യമായതുകൊണ്ടാകാം അതേപ്പറ്റി രണ്ടു വാക്യങ്ങള്‍ എഴുതാന്‍ തന്നെ സുശീല്‍ കുമാര്‍  തീരുമാനിച്ചത്. കൂട്ടത്തില്‍ ഇങ്ങനെയും കാണാം.: " അനന്തതയെ അക്കങ്ങള്‍കൊണ്ട് കൈകാര്യം ചെയ്യാനാകില്ല എന്നതിനാല്‍ അത് പൂജ്യമായി സങ്കല്പിക്കുന്നു എന്നേയുള്ളു." എന്തൊരു 'വിവരം'!ഫ്രീഡ് മാന്‍ ഗ്രാഫില്‍ പ്രപഞ്ചോത്പത്തിക്കു മുന്‍പ് പൂജ്യമാണ്. ഇതിനുള്ള സുശീല്‍ കുമാറിന്റെ വ്യഖ്യാനം പച്ചയായ വിഡ്ഢിത്തമാണ്. തനിക്കും ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി അറിയാം എന്നു കാണിച്ചാല്‍ ഇങ്ങനെയിരിക്കും! ഫ്രീഡ് മാന്‍ ഗ്രാഫില്‍ അനന്തതയെ പൂജ്യമായോ പൂജ്യത്തെ അനന്തതയായോ സങ്കല്‍പ്പിച്ചിട്ടില്ല. ഏതു ഗണിതശാസ്ത്രത്തിലാണ് അനന്തതയെ പൂജ്യമായി കണക്കാക്കുന്നതെന്നു സുശീല്‍ കുമാര്‍ വ്യക്തമാക്കുമോ?
(എന്റെ ശാസ്ത്രാടിസ്ഥാനത്തിലുള്ള വാദങ്ങള്‍ നേരിടാനാകാതെ വിരണ്ടുപോയ സുശീല്‍ കുമാര്‍ അതൊക്കെ 'ഗൌളിശാസ്ത്ര'മാണെന്നു പരിഹസിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്).ഗൌളിശാസ്ത്രത്തില്‍പ്പോലും അനന്തതയെ സൂചിപ്പിക്കാന്‍ പൂജ്യം ഉപയോഗിക്കാറില്ലെന്ന കാര്യം സുശീലിനറിയുമോ? സുശീലിന്റെ ശാസ്ത്രം ഗൌളിശാസ്ത്രത്തിന്റെ നിലവാരം പോലും ഇല്ലാത്തതാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ? കഷ്ടം!


ഇനി ശാസ്ത്രത്തിലേക്കു വരാം. ഫ്രീഡ് മാന്‍ ഗ്രാഫില്‍ പ്രപഞ്ചോത്പത്തിക്കു മുന്‍പ് പൂജ്യമാണ് .സമയവും സ്ഥലവും(space and time) പൂജ്യമായ അവസ്ഥ. പ്രപഞ്ചം തന്നെയില്ലാത്ത അവസ്ഥയെ സൂചിപ്പിക്കാനാണ് ഇത്. പ്രപഞ്ചം ഇല്ലായ്മയില്‍ നിന്നും ഉണ്ടായതാണ് എന്നര്‍ത്ഥം. ഇല്ലാത്ത ഒന്നിന് സ്വയം ഉണ്ടാകാനാവുമോ? ഭൌതികനിയമങ്ങള്‍ പോലും ഇല്ലാതിരിക്കെ ഭൌതികനിയമങ്ങള്‍ക്കനുസരിച്ച് പ്രപഞ്ചം സ്വയം ഉണ്ടാകുന്നതെങ്ങനെ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഡോക്കിന്‍സോ മറ്റേതെങ്കിലും നിരീശ്വര ബുദ്ധിജീവികളോ തൃപ്തികരമായ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. സൃഷ്ടിവാദം മാത്രമാണ് തൃപ്തികരമായ വീക്ഷണമെന്ന് ആധുനിക-ആധുനികാനന്തര ശാസ്ത്രം പഠിച്ചാല്‍ ബോധ്യമാകും. എന്നാല്‍ അല്പ്പജ്ഞാനികളുണ്ടോ ഇതറിയുന്നു?

Wednesday, December 15, 2010

ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്!

ആമുഖം
മതത്തിന്റെ ശാസ്ത്രീയവും ദാര്‍ശനികവുമായ മാനങ്ങള്‍ നിരീശ്വരവാദികള്‍ക്ക് അറിയില്ല എന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്കൂള്‍ നിലവാരത്തിലുള്ള ശാസ്ത്രം പോലും അറിയില്ലെങ്കില്‍,അത് ആശ്ചര്യം തന്നെയാണ്.വിശേഷിച്ചും  ഇതൊക്കെ മതവിശ്വാസികളടക്കം സ്കൂള്‍കുട്ടികള്‍ക്കറിയാവുന്ന ശാസ്ത്രത്തിന്റെ ബാലപാഠമായിരിക്കെ .

 സുശീല്‍ കുമാറിന്റെ ഈ വരി നോക്കൂ:"ഒരു മെഴുകിതിരി കത്തിക്കുമ്പോള്‍ ദ്രവ്യം ഊര്‍ജമായി മാറിക്കൊണ്ടിരിക്കുകയാണ്. " ഒരു മെഴുകുതിരിയെന്നല്ല ഒരായിരം മെഴുകുതിരി കത്തിക്കുമ്പോഴും ദ്രവ്യം ഊര്‍ജമായി മാറുന്നില്ല. മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യം ഊര്‍ജമായി മാറുന്നുവെന്ന അറിവ് എവിടെ നിന്നു കിട്ടിയെന്നു വ്യക്തമാക്കാമോ? ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു).

 പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കാന്‍ പ്രപഞ്ചം തന്നെ മതിയെന്ന വീക്ഷണക്കാരനാണ് പ്രമുഖ ഗോളശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്. പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ ദൈവം അനിവാര്യമല്ല (not necessary )എന്നേ അദ്ദേഹം പറയുന്നുള്ളൂ. അത് അനാവശ്യമാണെന്നോ അസംബന്ധമാണെന്നോ അശാസ്ത്രീയമാണെന്നോ ഉള്ള തീവ്രനിരീശ്വരവാദം ഹോക്കിങ്ങിനുമില്ല എന്നു വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഭൌതിക നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന ഹോക്കിങ്ങിന്റെ വാദത്തെ ഇങ്ങനെ ഖണ്ഡിച്ചത്: "ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ? " 
ഇതിനുള്ള സുശീല്‍കുമാറിന്റെ മറുപടി നോക്കൂ:"സ്റ്റീഫന്‍ ഹോക്കിങ്ങ് മത്തിചുട്ടുതിന്നുന്ന കാര്യത്തില്‍ എന്തോ അബദ്ധം പറഞ്ഞതാണെന്ന് ഇദ്ദേഹം ധരിച്ചുവശായെന്ന് തോന്നുന്നു. "എങ്ങനെയുണ്ട് സുശീല്‍കുമാറിന്റെ മറുപടി?!
(പ്രപഞ്ചോത്പത്തി വിശദാംശങ്ങള്‍ക്ക് 20,21 പോയന്റുകള്‍ നോക്കാം  Forthcoming...)

നിരീശ്വരവാദികളുടെ യുക്തിരാഹിത്യത്തിനും താര്‍ക്കിക ശേഷിയില്ലായ്മയ്ക്കും ശാസ്ത്ര വിജ്ഞാനമില്ലായ്മക്കും മാത്രമല്ല സാംസ്കാരിക ശൂന്യതയ്ക്കും അനേകം ഉദാഹരണങ്ങളിലൊന്നാണ് മേല്‍ ചേര്‍ത്തത്. 

മത്തിയോ മത്തിക്കച്ചവടമോ ഒന്നും മോശമായ കാര്യങ്ങളല്ല എന്നു തന്നെയല്ല ആയിരക്കണക്കിനു മനുഷ്യരുടെ മാന്യമായ ഉപജീവനമാര്‍ഗവും മറ്റു മനുഷ്യര്‍ക്ക് അവശ്യം വേണ്ടതുമാണ്. എന്നാല്‍ സുശീല്‍ കുമാര്‍ മറുപടിയെഴുതാന്‍ നിവൃത്തിയില്ലാതാവുമ്പോള്‍ മത്തിയിലേക്കു തിരിയുന്നതിന് മനശ്ശാസ്ത്രപരമായ വല്ല അര്‍ത്ഥങ്ങളുമുണ്ടോ?
പ്രത്യേക കാരണമൊന്നുമില്ലാതെയും സുശീല്‍ കുമാര്‍ മത്തിയെപ്പറ്റി സംസാരിക്കാന്‍ ഉല്‍സുകനാണെന്നതു ശ്രദ്ധിക്കുക. മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത് എന്നു ഞാന്‍ വായനക്കാരെ അറിയിച്ചിരുന്നു. ഈ അറിയിപ്പിനും സുശീല്‍ കുമാര്‍  മറുപടി എഴുതി. അതിങ്ങനെയായിരുന്നു: "അക്കാര്യത്തില്‍ സാര്‍ വിഷമിക്കണ്ട. സാവകാശം എഴുതിയാല്‍ മതി. കാരണം ചീഞ്ഞ മത്തി മാര്‍ക്കറ്റില്‍ വളരെ നേരത്തെ എത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഏറ്റവും ഒടുവിലേ വിറ്റുപോകൂ. ഒടുവില്‍ പൂച്ചയ്ക്ക് കൊടുക്കേണ്ടിവരും "(26 Nov, 10:33PM)

പ്രപഞ്ചോല്‍പ്പത്തി, ഫ്രീഡ് മാന്‍ ഗ്രാഫ് എന്നിവയെപ്പറ്റി ഞാന്‍ എഴുതിയാല്‍ അതേപ്പറ്റി യാതൊരു വിശദീകരണവും നല്‍കാതെ മത്തിയെപ്പറ്റി വിശദമായും ആവേശകരമായും എഴുതുന്നതിന്റെ കാരണം സുശീല്‍ കുമാര്‍ തന്നെ അറിയിക്കട്ടെ! ഏതായാലും 'മീന്‍ വേണോ മീന്‍ വേണോ' എന്നു ചോദിച്ച് മീന്‍ തന്നെ വില്‍ക്കുന്നവര്‍ 'ശാസ്ത്രം വേണോ ശാസ്ത്രം വേണോ' എന്നു വിളിച്ചുകൂവി മത്തി മാത്രം വില്‍ക്കുന്ന നിരീശ്വരവാദികളേക്കാള്‍ എത്ര ഭേദം! സാംസ്കാരികമായി മാത്രമല്ല, ബുദ്ധിപരമായും!!

മത്തിപോലെ സുശീല്‍ കുമാറിന് ഒബ്സഷനുള്ള മറ്റൊരു സാധനമാണ് മൂത്രം. എനിക്ക് ഏറ്റവും ഒടുവിലായി എഴുതിയ മറുപടി( 13 Dec) ആരംഭിക്കുന്നത് ഇങ്ങനെയാണ്: "പ്രമുഖ ബ്ലോഗറും ഇസ്ലാമിക പണ്ഡിതനുമായ ജ: എന്‍ എം ഹുസ്സൈന്റെ ഡോക്കിന്‍സ് നിരൂപണമെന്ന കാളമൂത്രത്തിന്റെ മൂന്നാം ഖണ്ഡം പുറത്തുവന്നു. "

മറ്റൊരിടത്ത് ഇങ്ങനെ: "ഡാര്‍വിനിസത്തിന്റെ 'ദൗര്‍ബല്യങ്ങളെ' കൊട്ടിഘോഷിക്കാനാണ്‌ കാളമൂത്രസമാനമായ ആദ്യത്തെ ആറ് പാരഗ്രാഫുകള്‍ ചെലവഴിച്ചിരിക്കുന്നത്. "

മൂത്രവുമായി ബന്ധപ്പെട്ട മറ്റൊരു പദവും അദ്ദേഹത്തെ ആവേശിച്ചതായി ഈ വരികളില്‍ കാണാം: " ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തല്‍ അഥവാ ഉടുതുണിപൊക്കിക്കാണിക്കല്. ഈ ഉടുതുണിപൊക്കിക്കാണിക്കലിനാണ്‌ ലേഖകന്‍ അടുത്ത പതിനഞ്ചിലധികം ഖണ്ഡികകളില്‍ നിര്‍ലോഭമായ മുക്രിത്തരങ്ങളാല്‍ കഠിനാധ്വാനം ചെയ്യുന്നത്."എങ്ങനെയുണ്ട് വായനക്കാരേ കേരളാ നിരീശ്വരവാദികളുടെ സംവാദശൈലി?

"പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?"
 എന്ന എന്റെ ചോദ്യം ഉദ്ധരിച്ചശേഷം സുശീല്‍ കുമാര്‍  എഴുതിയതു നോക്കൂ:   "എങ്ങനെയുണ്ട് മഹത്തായ ആ ഉടുതുണി പൊക്കല്‍!!!"

ഓരോ പോസ്റ്റ് കഴിയുന്തോറും സുശീല്‍ കുമാര്‍  ഈ ദിശയിലാണ് 'പുരോഗമിച്ചു'കൊണ്ടിരിക്കുന്നത്! യുക്തി, ശാസ്ത്രം, ദര്‍ശനം, വിശകലനം എന്നിത്യാദി പദങ്ങള്‍ക്കു പകരം കേരള നിരീശ്വരവാദികളുടെ ഇഷ്ടപദങ്ങള്‍ 'മൂത്ര'വും 'ഉടുതുണിപൊക്കലു'മൊക്കെയായി മാറിക്കൊണ്ടിരിക്കുന്നു!!


നിരീശ്വരവാദികളുടെ ദയനീയാവസ്ഥ കൂടുതല്‍ വ്യക്തമായി വരുന്നു. ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും യുക്തിയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും മൊത്തക്കുത്തകക്കാരാണെന്നാണ് അവകാശവാദമെങ്കിലും ഈ മേഖലകളിലെല്ലാം അല്പമൊക്കെ കഴിവ് അവര്‍ക്കുണ്ടെന്നാണ് ഞാനും കരുതിയിരുന്നത്. എന്നാല്‍ ഓരോ പോസ്റ്റുകള്‍ക്കു ശേഷവും ഇതൊരു മിത്താണെന്നു തെളിഞ്ഞു വരികയാണ്. മതദര്‍ശനങ്ങളെപ്പറ്റി മാത്രമല്ല, ശാസ്ത്രത്തെപ്പറ്റിപ്പോലും ആഴത്തില്‍ ധാരണയുള്ളവര്‍ നിരീശ്വരവാദികളിലില്ല എന്നു വ്യക്തമാണ്. സ്കൂളില്‍ പഠിച്ചതും മാധ്യമങ്ങളില്‍ വരുന്നതുമായ ശാസ്ത്ര വിവരങ്ങള്‍ക്കപ്പുറം (ഈ വിവരങ്ങള്‍ മതവിശ്വാസികള്‍ക്കുമുണ്ട്) ശാസ്ത്രസിദ്ധാന്തങ്ങളുടെയും സ്ഥാപനങ്ങളുടെയും സാംസ്കാരികവും നാഗരികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങളെപ്പറ്റി ഇവര്‍ പൂര്‍ണമായും അജ്ഞരാണ്. മറ്റുള്ളവരുടെ കമന്റുകളും ഇക്കാര്യം ദിനേന തെളിയിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും ഇത്തരം പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്കു് ഇപ്പോള്‍ കടക്കുന്നില്ല. വരും പോസ്റ്റുകളില്‍ സാന്ദര്‍ഭികമായി ചില കാര്യങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്.

ശാസ്ത്രീയവും തത്ത്വചിന്താപരവുമായ വാദങ്ങളിലൂടെ ഡോക്കിന്‍സിന്റെ ആശയങ്ങളെ ഖണ്‍ഡിക്കുന്ന എന്റെ ഒടുവിലത്തെ നിരൂപണത്തിന് സുശീല്‍ കുമാര്‍ എഴുതിയ മറുപടി ആരംഭിക്കുന്നത് ഇങ്ങനെയാണ്.
"റിച്ചാര്‍ഡ് ഡൊക്കിന്‍സിന്റെ The God Delusion-നും സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവവും' നിരൂപണം ചെയ്യാനിറങ്ങി ഒടുവില്‍ ദൈവത്തിന്റെ 'മൂത്ര'ത്തെ നിരൂപണം ചെയ്ത് ഗുസ്തിയില്‍ ജയിച്ചുകഴിഞ്ഞെന്ന് സ്വയം വിലയിരുത്തി, താന്‍ അത് സമര്‍ത്ഥിച്ചു ഇത് സമര്‍ത്ഥിച്ചു എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിടുവായത്തം വിടുന്നയാള്‍ ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"

ഞാന്‍ രണ്ടു പോസ്റ്റുകളിലായി ദീര്‍ഘമായി ഉപന്യസിച്ചത് വായിച്ച സാമാന്യബോധമെങ്കിലും ഉള്ള ഒരാള്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്ന് ഏതായാലും എഴുതുകയില്ല. സമര്‍ത്ഥനം പിടികിട്ടാത്ത സുശീല്‍ കുമാറിനും എന്തെങ്കിലും സമര്‍ത്ഥിച്ചു എന്നു തന്നെയാകും തോന്നിയിട്ടുണ്ടാവുക(മനസ്സിലായില്ലെങ്കിലും). എന്നാല്‍ "ഒന്നും സമര്‍ത്ഥിച്ചിട്ടില്ല"എന്നു പച്ചയായി നുണയെഴുതണമെങ്കില്‍ വിവരക്കേട് മാത്രം പോര അഹങ്കാരവും നിര്‍ലജ്ജതയും കൂടിയുണ്ടാകണം. ഏതായാലും നിരീശ്വരവാദികളുടെ കേരളീയ സ്വരൂപത്തിന് സുശീല്‍ കുമാറിനെപ്പോലുള്ളവര്‍ നല്‍കുന്ന പുത്തന്‍ സംഭാവനകള്‍ അവരുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും എന്നതില്‍ സംശയം വേണ്ട.

 അക്വിനാസിന്റെ തെളിവുകളെപ്പറ്റി ഞാന്‍ വിശദമായി എഴുതിയിരുന്നുവെങ്കിലും സുശീല്‍കുമാര്‍ രണ്ടു മറുപടി പോസ്റ്റുകളിലും മൌനിയായിരുന്നു. ഇക്കാര്യം രണ്ടു വട്ടം ചൂണ്ടിക്കാട്ടുകയും സി കെ ബാബു മറുപടി നല്‍കിയെന്ന വാദം നുണയാണെന്നും സമര്‍ത്ഥിച്ചപ്പോള്‍ നിവൃത്തിയില്ലാതായി. അതിനാലാകാം മൂന്നാം മറുപടിയില്‍ ഇത് മുഖ്യവിഷയമാക്കിയത്.
എന്നെ സംബന്ധിച്ചിടത്തോളം സുശീല്‍കുമാര്‍ മറുപടി എഴുതിയാലും ഇല്ലെങ്കിലും വായനക്കാരെ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമായിത്തീരും. ഗ്രഹണശേഷിക്ക് കാര്യമായ തകരാറ് പ്രദര്‍ശിപ്പിക്കുന്ന ഇവര്‍ എന്ത് എഴുതിയാലും അബദ്ധങ്ങളും അസംബന്ധങ്ങളും ആയിത്തീരാനുള്ള സാധ്യത ഏറെയാണ് എന്നതുതന്നെ കാരണം. ഇനി വാദങ്ങള്‍ നോക്കാം:

(1) സുശീല്‍കുമാര്‍ എഴുതുന്നു: "അക്വിനാസിന്റെ അഞ്ച് അമൂര്‍ത്ത തെളിവുകളെയും താന്‍ 'യുക്തിപരമായും' 'ശാസ്ത്രീയമായും' സമര്‍ത്ഥിച്ചിരുന്നു എന്നും 'സമര്‍ത്ഥിക്കുന്നു'ണ്ട്. പക്ഷേ ഇതൊക്കെ സി കെ ബാബു കൈകാര്യം ചെയ്തിട്ടുണ്ടെന്ന പച്ചനുണ തട്ടിവിട്ട് സുശീല്‍കുമാര്‍ തടിതപ്പുകയായിരുന്നു.  "
എന്റെ ഈ പരാതി സത്യമാണ്. അതു നിഷേധിക്കാതെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സുശീല്‍.
ഒരു നുണ പറഞ്ഞാല്‍ അതു ന്യായീകരിക്കാന്‍ പത്തു നുണകള്‍ പറയേണ്ടിവന്നേക്കാം എന്നാണ് ചൊല്ല്. രണ്ടാമത്തെ നുണ എഴുതാന്‍ അദ്ദേഹം നിര്‍ബന്ധിതനായതു നോക്കൂ :" അക്വിനാസിന്റെ തെളിവുകളെ വിലയിരുത്തി സമയം കളയേണ്ട എന്നേ ആദ്യ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്നുള്ളു. " മറുപടിയെഴുതുന്നത് സമയം കളയലാണെങ്കില്‍ ഇപ്പണിക്ക് ചാടിയിറങ്ങേണ്ടിയിരുന്നോ? അതിനുള്ള ബാധ്യത താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്? ഇതു "സമയം കളയലാ"ണെങ്കില്‍ താങ്കളുടെ ആചാര്യന്‍ ഡോക്കിന്‍സും അതു തന്നെയല്ലേ ചെയ്തത്?

" അക്വിനാസിന്റെ തെളിവുകളെ വിലയിരുത്തി സമയം കളയേണ്ട എന്നേ ആദ്യ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്നുള്ളു "എങ്കില്‍ അക്കാര്യം തന്നെ പറയാമായിരുന്നല്ലോ. ബാബു ഖണ്ഡിച്ചിട്ടുണ്ടെന്ന നുണ തട്ടിവിട്ട് അതു വായിക്കാന്‍ എഴുതിയാല്‍ താങ്കളുടെ ഉദ്ദേശ്യം മേല്‍ സൂചിപ്പിച്ചതായിരുന്നുവെന്ന് ആര്‍ക്കെങ്കിലും മനസ്സിലാവുമോ? മറ്റുള്ളവരുടെ വാദങ്ങള്‍ ഗ്രഹിക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്ന താങ്കള്‍ മറ്റുള്ളവരെ ഗ്രഹിപ്പിക്കുന്നതിലും വന്‍ പരാജയമാണെന്നല്ലേ ഇതിനര്‍ത്ഥം?("ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ടെന്നു സമ്മതിക്കണം" എന്ന് താങ്കള്‍ മുന്‍ പോസ്റ്റില്‍ എഴുതിയത് ഇപ്പോള്‍ മനസ്സിലായി! )

"രണ്ടാം പോസ്റ്റില് അക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു  " എന്ന മൂന്നാമത്തെ നുണയും തട്ടിവിടാന്‍ സുശീല്‍കുമാര്‍ നിര്‍ബന്ധിതനായി. രണ്ടാമത്തെ പോസ്റ്റില്‍ അക്വിനാസിന്റെ അഞ്ചു തെളിവുകളില്‍ ഒന്നിനെപ്പോലും ഖണ്ഡിക്കാന്‍ ശ്രമിക്കാതെ ഖുര്‍ ആന്‍ വാക്യങ്ങള്‍ പകര്‍ത്തിവയ്ക്കുക മാത്രമാണ് സുശീല്‍ കുമാര്‍ ചെയ്തിട്ടുള്ളത്.

"മാത്രമല്ല, മൂലഗ്രന്ഥത്തില്‍ അക്കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടതുമാണ്"എന്നും അദ്ദേഹം എഴുതി. മൂലഗ്രന്ഥത്തില്‍ പരിശോധിച്ചിട്ടുണ്ടെങ്കില്‍ താങ്കളുടെ ബാധ്യതയൊഴിയുന്നുവെങ്കില്‍ ഒന്നിനെക്കുറിച്ചും എഴുതേണ്ടി വരില്ലായിരുന്നല്ലോ? മൂലഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട് ഞാനെഴുതിയതാണല്ലോ താങ്കള്‍ മറുഖണ്ഡനത്തിനിറങ്ങാന്‍ കാരണമായത്. അതിനാല്‍ ഡോക്കിന്‍സിന്റെ അക്വിനാസ് വിമര്‍ശനത്തെ ഖണ്ഡിച്ച എന്റെ വാദങ്ങള്‍ക്ക് മറുപടിയെഴുതാന്‍ താങ്കള്‍ ബാധ്യസ്ഥനല്ലേ? "മൂലഗ്രന്ഥത്തില്‍ അക്കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടതുമാണ്" എന്നത് രക്ഷപ്പെടാനുള്ള വിഫലശ്രമത്തിന്റെ ഭാഗമല്ലേ?

(2) അക്വിനാസിന്റെ തെളിവുകളെപ്പറ്റി എന്തെങ്കിലും എഴുതിയില്ലെങ്കില്‍ അവശേഷിക്കുന്ന പ്രതിഛായകൂടി നഷ്ടപ്പെടുമെന്നതിനാലാകാം സുശീല്‍ തുടങ്ങുകയാണ്. ആദ്യത്തെ വരികള്‍ രവിചന്ദ്രന്‍ എഴുതിയത് അപ്പടി പകര്‍ത്തിയതാണ്. ഈ നാണക്കേടിന് മറയിടാനാകാം "ഈ വാദം ആവര്‍ത്തിക്കുകയാണ് ഹുസൈന്‍ ചെയ്യുന്നത്"എന്ന നുണ കൂടി തട്ടിവിടുന്നു. ഡോക്കിന്‍സിന്റെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ അക്വിനാസിന്റെ വാദം ആവര്‍ത്തിക്കുകയല്ല. 

ശേഷം സുശീല്‍കുമാര്‍ ശാസ്ത്രം പറയാന്‍ തുടങ്ങുന്നത് ബഹുരസമായിട്ടുണ്ട്. മൂന്നു പോസ്റ്റുകളിലും ശാസ്ത്രമോ ദര്‍ശനമോ പറയാതെ ദൈവങ്ങളെപ്പറ്റി പറഞ്ഞു നിന്നതിന്റെ കാരണം മനസ്സിലാക്കാന്‍ ഈ 'ശാസ്ത്രജ്ഞാനം' മതിയാകും!
"ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും   ചലനം തുടങ്ങാനാവില്ല . ആ ശക്തിയാണ് ദൈവം" എന്നതാണ് അക്വിനാസിന്റെ ഒന്നാമത്തെ വാദം. ഇതിനെതിരായ ഡോക്കിന്‍സിന്റെ വാദത്തെ ഞാന്‍ സയുക്തികം ഖണ്ഡിച്ചിട്ടുണ്ട്. ഇതേപ്പറ്റി സുശീല്‍ കുമാര്‍ എഴുതിയത് നോക്കൂ: "ഒരു 'ശക്തി' ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാകില്ല എന്ന വാദം അക്വിനാസിന്‌ ഉന്നയിക്കാം. കാരണം അദ്ദേഹം അത് ഉന്നയിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്‌. എന്നാൽ ഐൻസ്റ്റീന്റെ E=mc²  എന്ന ശാസ്ത്രീയ സമവാക്യം അവതരിപ്പിക്കപ്പെട്ടതിനു ശേഷവും ഈ വിഡ്ഢിത്തരം എഴുന്നെള്ളിക്കാന്‍ അസാമാന്യ വിവരക്കേടുതന്നെ വേണം "

പ്രശ്നം പഴയപടി തുടരുന്നുവെന്നു വ്യക്തം. എന്റെ വാദം മാത്രമല്ല, ഐന്‍സ്റ്റൈന്റെ വാദവും സുശീല്‍ കുമാറിനു ഗ്രാഹ്യമായിട്ടില്ല. മേല്‍ വിവരണം മാത്രമല്ല ഇതിനു തെളിവ്. നിരീശ്വര ആചാര്യനായ ഡോക്കിന്‍സ് പോലും അക്വിനാസിനെ ഖണ്ഡിക്കാന്‍ ഇങ്ങനെയൊരു 'ശാസ്ത്രവാദം' ഉന്നയിച്ചിട്ടില്ല.
അതായത് ഡോക്കിന്‍സിനു പോലും അറിയാത്ത ശാസ്ത്രീയ വാദമുഖങ്ങള്‍ അറിയുന്ന വ്യക്തിയാണ് സുശീല്‍ കുമാര്‍ എന്നാണോ ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? തീര്‍ച്ചയായും അല്ല. ഡോക്കിന്‍സിന്റെ വിവരക്കേടിന് പരിധിയുണ്ട്. പക്ഷേ, സുശീല്‍ കുമാറിന്റെ വിവരക്കേടിനു പരിധിയില്ല എന്നു തന്നെ! എല്ലാം അണ്‍ലിമിറ്റഡ് ആയ ഇക്കാലത്ത് വിവരക്കേടിനു മാത്രം എന്തിനു പരിധിവെക്കണം എന്നായിരിക്കാം അദ്ദേഹത്തിന്റെ യുക്തിചിന്ത.

ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അറിയാത്ത ആളല്ലല്ലോ ഡോക്കിന്‍സ്. എന്നിട്ടും എന്തുകൊണ്ടാണ് അക്വിനാസിനെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ഐന്‍സ്റ്റൈന്റെ സമവാക്യം ഉന്നയിക്കാതിരുന്നത് എന്നെങ്കിലും സുശീല്‍ കുമാറിന് ആലോചിക്കാമായിരുന്നു.

(3)"ശക്തി അഥവാ ഊര്‍ജ്ജം എന്ന് പറയുന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ 'എന്തൊ ഒന്നാണെന്ന' ധാരണ വെച്ച്‌ ഡൊക്കിന്‍സിനെ ഖണ്ഡിക്കാനിറങ്ങിയ കാര്യമാണ്‌ മഹാ കഷ്ടം " എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഒരു ധാരണ എനിക്കുള്ളതായി ഞാനെവിടെയും എഴുതിയിട്ടില്ലല്ലോ. ആരോടും സ്വകാര്യമായിപ്പോലും പറഞ്ഞിട്ടുമില്ല. പിന്നെ, എനിക്ക് ഇങ്ങനെയൊരു ധാരണയുള്ളതായി സുശീല്‍ കുമാറിനു് എങ്ങനെ മനസ്സിലായി? ഉത്തരം ലളിതമാണ്. എഴുതിയതു തന്നെ മനസ്സിലാകാത്ത ഒരാള്‍ക്ക് എഴുതാത്തത് മനസ്സിലാക്കാനാവുമെന്നു കരുതാനാവില്ലല്ലോ. അതിനാല്‍ ഞാന്‍ എഴുതിയതില്‍ നിന്നും ഗ്രഹിച്ചതാവില്ല ഇക്കാര്യം എന്നു വ്യക്തമാണ്. എഴുതിയത് ശരിയായി ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേ തീരൂ എന്നാണ് ന്യൂറോളജി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയുണ്ടായ അബദ്ധ ധാരണയാകാം ഇത്.

ഇനി, സുശീല്‍ കുമാറിന്റെ അബദ്ധധാരണ ശരിയാണെന്നു സങ്കല്‍പ്പിക്കുക. "ശക്തി അഥവാ ഊര്‍ജ്ജം എന്ന് പറയുന്നത് ദ്രവ്യത്തില്‍ നിന്ന് വ്യത്യസ്തമായ 'എന്തൊ ഒന്നാണെന്ന' ധാരണ  "എനിക്കുണ്ടെന്നു സങ്കല്‍പ്പിക്കുക. പക്ഷേ അതുകൊണ്ട്? ഇതും അക്വിനാസിന്റെ വാദത്തിന്റെ ന്യായീകരണവും തമ്മിലെന്തു ബന്ധമാണുള്ളത്? എന്തെങ്കിലും ബന്ധമുള്ളതായി സുശീല്‍ കുമാര്‍ പ്രസ്താവിക്കുകയോ സമര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ വെറുതേ തട്ടിവിട്ടു എന്നു മാത്രം!

ഐന്‍സ്റ്റൈന്‍ E=mc²  അവതരിപ്പിക്കുന്നതിനു മുന്‍പത്തെ ന്യൂട്ടോണിയന്‍ ധാരണയാണിത്. ഈ ധാരണ വച്ചാണ് ഞാന്‍ അക്വിനാസിനെ ന്യായീകരിച്ചത് എന്നു പറയുന്നതിനര്‍ത്ഥം ഈ ധാരണപ്രകാരം അക്വിനാസിനെ ന്യായീകരിക്കാമെന്നല്ലേ?
അതോ അതിനു മുന്‍പേ അത് കാലഹരണപ്പെട്ടിരുന്നോ? ഏതു ശാസ്ത്ര സിദ്ധാന്തമാണ് അതു സാധിച്ചത്? സുശീല്‍ കുമാറിന്റെ വിശദീകരണം ചിരിക്കു വക നല്‍കുന്നതാവും എന്നതുകൊണ്ട് പ്രതീക്ഷിക്കുകയാണ്.

യാഥാര്‍ത്ഥ്യമെന്താണ്? ന്യൂട്ടോണിയന്‍ ഫിസിക്സുമായോ ക്വാണ്ടം ബലതന്ത്രവുമായോ അക്വിനാസിന്റെ വാദത്തിന് പ്രത്യേക ബന്ധമൊന്നുമില്ല. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അക്വിനാസിന്റെ വാദത്തെ കാലഹരണപ്പെടുത്തിയെന്ന മഠയത്തം തട്ടിവിടുമ്പോള്‍ എങ്ങനെയെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും സുശീല്‍ കുമാറിനാണുള്ളത്. അങ്ങനെയൊരു ശ്രം നടത്തിയിട്ടേയില്ല.

(4)"ഈ പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ലെന്ന വാദം ഭൗതികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാതെയാണ്‌ ഈ ഖണ്ഡന സാഹസത്തിന്‌ മുതിര്‍ന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഭൌതികശാസ്ത്രത്തിന്റെ ചുക്കും ചുണ്ണാമ്പും മാത്രം അറിയുന്നതുകൊണ്ടാണ് സുശീല്‍കുമാര്‍ ഇങ്ങനെയൊക്കെ എഴുതുന്നത് എന്നതാണു യാഥാര്‍ത്ഥ്യം.

 സുശീല്‍കുമാറിനറിയാവുന്ന ഈ 'ചുക്കും ചുണ്ണാമ്പും ' തൊട്ടടുത്ത വരിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു :" സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചദ്രവ്യം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നത് ഇന്ന് നഴ്സറി നിലവാരത്തിലുള്ള അറിവാണിന്ന്. ആറ്റത്തിനകത്തെ ഇലക്ടോണുകള്‍ പോലും സ്വയം ചലിക്കുന്നു." ഇതാണ് സുശീല്‍കുമാറിനറിയാവുന്ന ഭൌതികശാസ്ത്രത്തിലെ 'ചുക്കും ചുണ്ണാമ്പും ' . ഇത് നഴ്സറി കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.

എന്നാല്‍ ഞാനെഴുതിയത് ഭൌതികശാസ്ത്രത്തിലെ തെര്‍മോ ഡൈനാമിക്സ് അഥവാ താപഗതിക നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് സുശീല്‍ കുമാറിനറിയില്ല. ഏതായാലും ഇത് നഴ്സറി കുട്ടികള്‍ക്കു പോലും അറിയാമെന്ന് സുശീല്‍കുമാറും വാദിക്കാന്‍ സാധ്യതയില്ലല്ലോ. ഭൌതികശാസ്ത്രത്തിലെ താപഗതികനിയമങ്ങള്‍ അറിയാത്ത സുശീല്‍ കുമാറിന് എന്റെ വാദം മനസ്സിലാകുന്നതെങ്ങനെ? മനസ്സിലാകാത്തതെല്ലാം വിചിത്രമാണെന്നു മുന്‍പേ എഴുതിയിരുന്ന സുശീല്‍ കുമാര്‍ എന്നാല്‍ ഹുസൈന്റെ വിചിത്രവാദം നോക്കൂ എന്ന മുഖവുരയോടെയാണ് എന്റെ വിവരണങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളത് :("1.സ്വയം ചലനശേഷിയില്ലാത്ത ഒന്നിന് സ്വയം ചലനം ആരംഭിക്കാനാവുമോ? ഇല്ലെന്നു വ്യക്തമാണ്. സ്വയം സമ്പത്തില്ലാത്ത ഒരാള്‍ മറ്റൊരാള്‍ക്ക് പണം കൊടുക്കുന്നതെങ്ങനെ? എഴുന്നേറ്റ് നടക്കാനാവാത്ത ഒരാള്‍ നടക്കുന്നതെങ്ങനെ? വഴിയറിയാത്ത ഒരാള്‍ വഴികാട്ടിയാവുമോ? ഈ ചോദ്യങ്ങള്‍ക്ക് "ഇല്ല'' എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയി ല്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി?  ) " 

ഈ വിവരത്തെ ഏതെങ്കിലും ശാസ്ത്രീയസിദ്ധാന്തങ്ങളുന്നയിച്ച് ഖണ്ഡിക്കാനേ അദ്ദേഹം ശ്രമിച്ചിട്ടില്ല. പകരം എഴുതിയതിങ്ങനെ: "ഇജ്ജാത് ഫയങ്കരമായ ശാസ്ത്രീയ വിജ്ഞാനവും കൊണ്ടാണ് ഹുസ്സയിന്‍ ഖണ്ഡനസാഹസത്തിനു മുതിരുന്നത്. "

മേല്‍ വാദങ്ങള്‍ താപഗതികനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. താപഗതികനിയമം അറിയാത്ത സുശീല്‍കുമാറിന് ഇത് മനസ്സിലാക്കാനാകാത്തത് സ്വാഭാവികം. എങ്കിലും അദ്ദേഹം അതിനെ ഖണ്ഡിച്ചിരിക്കുന്നു!

(5) പ്രപഞ്ചത്തിലെ ചലനം വിശദീകരിക്കുന്ന ഭൌതികശാസ്ത്ര നിയമം ഐന്‍സ്റ്റൈന്റെE=mc²  അല്ലെന്നും താപഗതികനിയമമാണെന്നും സുശീല്‍ കുമാര്‍ ആദ്യം പഠിക്കണം. (ഇക്കാര്യം ശാസ്ത്രത്തില്‍ സാമാന്യമായ വിവരമുള്ളവര്‍ക്കു മനസ്സിലാക്കാനാണ് ബ്രാക്കറ്റില്‍ "ഊര്‍ജതന്ത്രത്തിന്റെ ഭാഷയില്‍ പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചുകൊണ്ടിരിക്കുന്നു"എന്നെഴുതിയത്. സുശീല്‍ കുമാറിനെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ടൊന്നും
യാതൊരു പ്രയോജനവുമില്ലെന്ന് സംവാദം തുടങ്ങിയപ്പോഴേ ബോധ്യപ്പെട്ടു. )

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഫ്രീഡ് മാന്‍ ഗ്രാഫിനെപ്പറ്റി ഞാനെഴുതിയത് നായയ്ക്ക് മുഴുവന്‍ തേങ്ങ കിട്ടിയതുപോലെയായിരുന്നു സുശീല്‍ കുമാറിനെന്നത് വായനക്കാര്‍ക്ക്  ഓര്‍മയുണ്ടാകും. ഇതൊന്നും അറിയില്ലെങ്കില്‍ നാണക്കേടില്‍ നിന്നു രക്ഷപ്പെടാനെങ്കിലും സാധാരണ മനുഷ്യര്‍ പഠിക്കാറുണ്ട്. പക്ഷേ. സുശീല്‍ കുമാറിനെപ്പോലെയുള്ളവര്‍ക്ക് അതുമില്ല എന്നത് കഷ്ടം തന്നെ! പ്രപഞ്ചത്തിന്റെ ആരംഭത്തില്‍ ചലനം മാക്സിമം ആയിരുന്നുവെന്നും ക്രമേണ കുറഞ്ഞു കുറഞ്ഞ് തീര്‍ത്തും നിശ്ചലമായ അവസ്ഥയിലേക്ക് പ്രപഞ്ചം എത്തുമെന്നുമാണ് രണ്ടാം താപഗതിക നിയമം (Second Law of Thermodynamics) പഠിപ്പിക്കുന്നത്. താപമരണം( Thermal Death)എന്നാണ് ഈ അവസ്ഥയുടെ പേര്. പ്രപഞ്ചത്തിലെ ചലനം കുറഞ്ഞുവരികയാണെന്നര്‍ത്ഥം. പ്രപഞ്ചത്തിന് സ്വയം ചലനശേഷിയുണ്ടായിരുന്നുവെങ്കില്‍ ക്രമാനുഗതമായി ചലനം കുറഞ്ഞുവരുമോ? ഒരിക്കലുമില്ല. ഈ വാദം നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാന്‍ സ്ഥലപരിമിതിയുള്ളതുകൊണ്ട് ഏതാനും വാക്യങ്ങളിലായി ചുരുക്കി അവതരിപ്പിച്ചതാണ്.(കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ അടുത്ത മറുപടിയില്‍ നല്‍കാം)

പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും. സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല. എങ്കില്‍ പ്രപഞ്ച കണികകള്‍ ഏറ്റവും ചലനശേഷിയുള്ള പ്രാരംഭാവസ്ഥ സ്വയം ആര്‍ജിച്ചു എന്നു പറയുന്നത് താപഗതികനിയമത്തിന് വിരുദ്ധവും അശാസ്ത്രീയവുമാണ്. ഇനി, ഇതൊന്നും ഗ്രഹിക്കാനാകാത്ത സുശീല്‍ കുമാര്‍  എന്തെഴുതിയെന്നു നോക്കാം.

(6)" സമനിരപ്പിലൂടെ ഒരു പന്ത് തള്ളിവിടുമ്പോള്‍ അത് കുറച്ചുദൂരം ഉരുണ്ടശേഷം നില്‍ക്കുന്നതാണെത്രെ പന്തിന്‌ സ്വയം ചലനശേഷിയില്ല എന്നതിന്‌ തെളിവ്. ഘര്‍ഷണം എന്നൊരു സാധനത്തെക്കുറിച്ചറിയാത്ത ആറാം ക്ലാസില്‍ താഴെയുള്ളവരോട് പറയാൻ പറ്റുന്ന 'വിവര'മാണിത്" എന്നാണ് സുശീല്‍ കുമാര്‍ എഴുതിയത്. ഈ വരികള്‍ തന്നെ നോക്കൂ. പന്തിന് സ്വയം ചലന ശേഷിയില്ല എന്ന് ആര്‍ക്കാണറിയാത്തത്? പന്തിന് സ്വയം ചലനശേഷിയുണ്ടെന്ന് സുശീല്‍ കുമാറിന് അഭിപ്രായമുണ്ടോ? സമനിരപ്പിലൂടെ ഒരു പന്ത് "തള്ളിവിടേണ്ടി" വരുന്നത് അതുകൊണ്ടല്ലേ? പന്തിന് സ്വയം ചലനശേഷിയുണ്ടെങ്കില്‍ ആരെങ്കിലും തള്ളിവിടേണ്ടിവരുമായിരുന്നോ? അത് സ്വയം ചലിക്കില്ലേ? 'ഘര്‍ഷണം' മൂലം പന്തിന്റെ ചലനം നില്‍ക്കുന്നത് തന്നെ അതിനു സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടല്ലേ? പന്തിന് സ്വയം ചലനശേഷിയില്ലെന്ന കാര്യം ഏതായാലും ആറാം ക്ലാസിന് താഴെയുള്ള കുട്ടികള്‍ക്കും അറിയാം. പക്ഷേ, കേരള നിരീശ്വരവാദികളുടെ സമുന്നത ബുദ്ധിജീവിയായ സുശീല്‍ കുമാറിന് അറിയില്ല! എങ്കില്‍ അനുയായികളായ നിരീശ്വരവാദികളുടെ നിലവാരം എത്രാം ക്ലാസായിരിക്കുമെന്നത് ഊഹിക്കാതിരിക്കുന്നതാണ് നല്ലത്!

(7)"ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ ചലനമല്ലാതെ മറ്റെന്താണ്‌ നടക്കുന്നത്? " എന്നു ചോദിക്കുന്നു. പ്രപഞ്ചത്തില്‍ ചലനമില്ലെന്ന് ഞാന്‍ വാദിച്ചിട്ടില്ലല്ലോ. കണങ്ങള്‍ക്ക് സ്വയം ചലനശേഷിയില്ല എന്നാണല്ലോ എന്റെ വാദം. ഇതു മനസ്സിലാകണമെങ്കില്‍ 6ാം ക്ലാസ് ശാസ്ത്രം പോരാ താപഗതികശാസ്ത്രം അറിയണം. ദയവായി സുശീല്‍ കുമാര്‍ അതു പഠിക്കുക. സംവാദം അതിനു ശേഷമാകാം. ഏതായാലും ഇതേപ്പറ്റി അല്പ്പം വിവരിക്കാം. 

"ദ്രവ്യം ഊര്‍ജവും ഊര്‍ജം ദ്രവ്യവുമായി മാറിക്കൊണ്ടിരിക്കുന്നു "എന്നത് സാമാന്യശാസ്ത്രമാണ്. ഊര്‍ജം തന്നെ രണ്ടു തരമുണ്ടെന്ന വിവരം താപഗതികം പഠിച്ചാലേ മനസ്സിലാവൂ. പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജവും പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജവും. പ്രപഞ്ചത്തില്‍ ഓരോ നിമിഷവും പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജം പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജമായി മാറിക്കൊണ്ടിരിക്കയാണ്. ഇതാണ് 'അന്ത്യനാളില്‍ 'താപമരണം സംഭവിക്കുമെന്ന് താപഗതികം ശാസ്ത്രജ്ഞന്മാര്‍ പറയാന്‍ കാരണം.

(8)ഊര്‍ജം ദ്രവ്യവും ദ്രവ്യം ഊര്‍ജവുമായി മാറുന്നു എന്നതിനേക്കാള്‍ പ്രവൃത്തി ചെയ്യാന്‍ കഴിവുള്ള ഊര്‍ജം പ്രവൃത്തി ചെയ്യാന്‍ കഴിവില്ലാത്ത ഊര്‍ജമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കൂടുതല്‍ സൂക്ഷ്മമായ ശാസ്ത്ര വിവരം. ഇതറിയാത്ത സുശീല്‍കുമാറിന് എന്റെ ഉദാഹരണങ്ങള്‍ എങ്ങനെ മനസ്സിലാകും. അദ്ദേഹം എഴുതിയതു നോക്കൂ:"ലേഖകൻ പറഞ്ഞ ഉദാഹരണം തന്നെയെടുക്കാം. ഒരു മെഴുകുതിരി കത്തിക്കുമ്പോള്‍ ദ്രവ്യം ഊർജമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഒരു ലെൻസ് ഉപയോഗിച്ച് വെളിച്ചം ഒരു നിശ്ചിത ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അവിടം ചൂടാവുകയും ഒടുവില്‍ സ്വയം തീപ്പിടിക്കുകയും ചെയ്യും. ഇതൊക്കെ ഏതെങ്കിലും അതീത ശക്തിയുടെ പ്രവര്‍ത്തനഫലമാണോ? "

മെഴുകുതിരി കത്തിക്കുന്നതും ലെന്‍സ് ഉപയോഗിച്ച് തീപടര്‍ത്തുന്നതും മനുഷ്യനാകാം. എന്നാല്‍ ഇവക്കാധാരമായ പ്രകൃതിനിയമങ്ങള്‍ ആവിഷ്കരിച്ചത് മനുഷ്യനോ മെഴുകുതിരിയോ ലെന്‍സോ തീയോ അല്ലെന്ന് വ്യക്തമല്ലേ? പ്രകൃതി നിയമങ്ങളൊന്നും പ്രകൃതിയുണ്ടാക്കിയതല്ലെന്ന് സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കു മനസ്സിലാക്കാനാവുന്ന യാഥാര്‍ഥ്യമാണ്. താപഗതികശാസ്ത്രം പഠിച്ചാല്‍ ഇവയത്രയും ബോധ്യമാവുകയും ചെയ്യും. കംപ്യൂട്ടര്‍ സ്വയം പ്രവര്‍ത്തിക്കുന്നതു കാണുന്ന ഒരാള്‍ കംപ്യൂട്ടര്‍ സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കുമോ?

 ഒന്നു ചോദിക്കട്ടെ. ഊര്‍ജം ദ്രവ്യമായും മാറുമെന്ന് E=mc²  സിദ്ധാന്തിക്കുന്നുണ്ടല്ലോ. കത്തിത്തീര്‍ന്ന ഒരു മെഴുകുതിരിയിലെ ഊര്‍ജം ശേഖരിച്ചാല്‍ അതിനെ വീണ്ടും മെഴുകുതിരിയാക്കാനാവുമോ? "ദ്രവ്യം ഊര്‍ജമായും ഊര്‍ജം ദ്രവ്യമായും മാറും" എന്ന സുശീല്‍കുമാറിന്റെ 6ാംക്ലാസ് വിവരപ്രകാരം ഇതു സാധിക്കേണ്ടതാണ്. ഇതു സാധിക്കാത്തതിന്റെ കാരണം വിശദീകരിക്കുന്നത് E=mc²  അല്ല Thermodyanamics ആണ്.

(9)"മെഴുകുതിരി കെട്ടമരുന്നത് അതിന്‌ ചലനശേഷിയില്ലാത്തതുകൊണ്ടാണെന്ന അറിവ് അതി ഗംഭീരം തന്നെ"എന്നും സുശീല്‍ കുമാര്‍ എഴുതുന്നു. ഇങ്ങനെ ഞാനെവിടെയും എഴുതിയിട്ടില്ല.
മെഴുകുതിരി കെട്ടമരുന്നത് ചലനശേഷിയില്ലാത്തുകൊണ്ടല്ല സ്വയം ചലനശേഷിയില്ലാത്തതുകൊണ്ടാണ്. ചലനശേഷിയും സ്വയം ചലനശേഷിയും തമ്മിലുള്ള വ്യത്യാസം പോലും ഗ്രഹിക്കാനാകാത്ത സുശീല്‍കുമാര്‍ ഇങ്ങനെയൊക്കെ എഴുതിയില്ലെങ്കിലേ ആശ്ചര്യമുള്ളൂ. 

(10)"  സോഡിയം എന്ന സാധനം വെള്ളത്തിലിട്ട് നോക്കിയിട്ടുണ്ടോ? അപ്പോഴറിയാം അതിന്‌ സ്വയം ചലനശേഷിയുണ്ടോ എന്ന്." എന്നും സുശീല്‍ എഴുതിയിട്ടുണ്ട്. സ്വയം ചലനശേഷിയുണ്ടെങ്കില്‍, പിന്നെ വെള്ളത്തിലിടാതെ തന്നെ സോഡിയം സ്വയം ചലിക്കുമായിരുന്നില്ലേ? ഒരാള്‍ സോഡിയം വെള്ളത്തിലിടണം എന്നതുതന്നെ സോഡിയത്തിനല്ല ആള്‍ക്കാണ് സ്വയം ചലനശേഷി എന്നല്ലേ തെളിയിക്കുന്നത്? (ഈ ചലനശേഷിയെപ്പറ്റിയല്ല ഞാന്‍ പരാമര്‍ശിച്ചത് എന്ന കാര്യം തല്‍ക്കാലം മറക്കുക)
 താപഗതികത്തെപ്പറ്റി കേട്ടറിവുപോലുമില്ലാത്ത സുശീല്‍ കുമാര്‍ എഴുതിയതു നോക്കൂ: "അക്വിനാസിന്റെ ഈ വാദത്തെയാണ്‌ ഹുസ്സയിന്‍ ഖണ്ഡനാതീതമായ സംഭവമായി അവതരിപ്പിക്കുന്നത്. ചലനമില്ലാത്തതിനെ ചലിപ്പിക്കുന്നത് തന്റെ ദൈവമാണെന്ന ശാസ്ത്രീയ അറിവ് ഹുസ്സയിന്‌ ലഭിച്ചത് വെളിപാടിലൂടെയാകണം   " . മതദര്‍ശനത്തെപ്പറ്റി നിരീശ്വരവാദികള്‍ക്ക് അറിയില്ലെന്ന് പണ്ടേ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തെപ്പറ്റിപ്പോലും അവര്‍ക്കറിയില്ല എന്നത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. താപഗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരണം "വെളിപാടിലൂടെ ലഭിച്ചതാകണം" എന്നു പരിഹസിക്കണമെങ്കില്‍ നിരീശ്വരവാദികള്‍ എത്രമാത്രം വിവരദോഷികളാവണം!
(തുടരും)


ഈ പോസ്റ്റ് എന്റെ വേഡ് പ്രസ് ബ്ലോഗിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ബ്ലോഗറിലെ സ്പാം പ്രശ്നം അവിടെ ഇല്ലെന്നു തോന്നുന്നു. അതിനാല്‍ കമന്റ് അവിടെയും ഇടാവുന്നതാണ്.