ഈ ബ്ലോഗിനെപ്പറ്റി

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.

Saturday, January 29, 2011

വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ PART IV

ഗവേഷണം എന്നതു തന്നെ തെററാകാന്‍ possibility യുളള സംരംഭമാണ്. പക്ഷെ,സൃഷ്ടിവാദ ഗവേഷണം അങ്ങനെയായിക്കൂടാ എന്നാണ് പരിണാമവാദികളുടെ തിട്ടൂരം!!!.


"അപ്പൂട്ടന്‍ said...

താങ്കളുടെ ചില പരാമര്‍ശങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.

അവരുടെ നിഗമനങ്ങള്‍ ശരിയോ,തെറ്റോ എന്നതും ഞാനെത്ര അംഗീകരിക്കുന്നു എന്നതും മറ്റൊരു കാര്യമാണ്‌.സൃഷ്ടിവാദികള്‍ സ്വന്തമായി ഗവേഷണം നടത്തുന്നു എന്നത്‌ നിങ്ങള്‍ക്കും നിഷേധിക്കാനാവുന്നില്ലല്ലോ!

കണ്‍ക്ലൂഷന്‍ തെറ്റിയാല്‍പ്പോലും റിസര്‍ച്ച്‌ റിസര്‍ച്ചല്ലാതാകുമോ ജാക്കേ?

സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന്‌ തെളിയിയ്ക്കാന്‍ ഇതുകൊണ്ടും സാധിയ്ക്കുന്നില്ലല്ലോ. കാര്യങ്ങളില്‍ ഇപ്പോഴും glaringly missing അംശങ്ങളുണ്ട്‌, താങ്കള്‍ക്കത്‌ അറിയില്ല എന്ന്‌ ഞാന്‍ കരുതുന്നില്ല. I don't think that, personally, you are convinced about your own replies. ഓസ്റ്റിന്റേയും ഹംഫ്രീസിന്റെയും പരീക്ഷണങ്ങള്‍ താങ്കള്‍ ഇവിടെ എഴുതി. രണ്ടിലും ഉള്ള visible misinterpretations താങ്കള്‍ക്ക്‌ മനസിലാകും എന്ന് ഞാന്‍ കരുതുന്നു.

ഇതു പറയാന്‍ എന്നെ പ്രേരിപ്പിച്ച കാര്യങ്ങള്‍ ഇവയാണ്‌.
ശാസ്ത്രീയമാണെന്ന്‌ താങ്കള്‍ കരുതുന്ന സൃഷ്ടിവാദ ഗ്രന്ഥങ്ങളിലെയോ പരീക്ഷണങ്ങളിലെയോ നിഗമനങ്ങള്‍ (actually, should say assumptions, doesn't matter) ശരിയാണെന്നു പോലും താങ്കള്‍ക്ക്‌ ഉറപ്പില്ല. താങ്കള്‍ ഇവിടെ ലിസ്റ്റ്‌ ചെയ്ത എല്ലാ ഗ്രന്ഥ/പരീക്ഷണങ്ങളും YEC മുന്നോട്ടുവെയ്ക്കുന്ന വ്യക്തി/സംഘടനകളുടേതാണ്‌. യങ്ങ്‌ എര്‍ത്ത്‌ തിയറി താങ്കളുടെ നോട്ടത്തില്‍ ശരിയുമല്ല. അത്തരത്തില്‍, താങ്കള്‍ക്ക്‌ തന്നെ അംഗീകരിക്കാനാവാത്ത നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ താങ്കള്‍ എന്തിന്‌ എടുത്തുദ്ധരിക്കണം? It's a different thing to be unaware of details, but if you quote something without even agreeing to the basic concepts, then there is some trouble.

ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ....
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചുപറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും സൃഷ്ടിവാദത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നില്ലേ എന്ന് താങ്കള്‍ക്ക്‌ ഇനിയും ചോദിയ്ക്കാം.

ഇതെല്ലാം സാധാരണക്കാര്‍ക്ക്‌ സ്വീകാര്യമായിരിക്കാം. സയന്‍സ്‌ പഠിച്ച താങ്കള്‍ ഒരു ചര്‍ച്ചയില്‍ ഇവ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്ന തീസിസ്‌ വേണ്ടെ പറയാന്‍. ഇല്ലാതെ ഗവേഷണം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി മാത്രം ചില ഉദാഹരണങ്ങള്‍ നല്‍കുന്നതില്‍ എത്രമാത്രം ഔചിത്യമുണ്ട്‌?
If you have difference in opinion on the basic things of a theory, how much does it stand the scrutiny? You would certainly be aware of these aspects as well.

That also brings back one question, your own comment is doubtful
Secondly, There are clear timelines.

January 17, 2011 8:42 PM"




മോറിസിന്റെയും മറ്റും പരമ്പരാഗത കാലഗണനാ രീതിയുടെ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാനും ചിത്രഭാനുവും തമ്മിലൊരു exchange ഉം നടന്നു. ഇപ്പോള്‍ ചിത്രഭാനുവിനെ കാണാനുമില്ല. അതിനാല്‍ എനിക്കു തന്നെയും ബോധ്യപ്പെട്ടതും നിങ്ങള്‍ക്കൊന്നും ദുര്‍ബ്ബലമാക്കാന്‍ സാധിക്കാത്തതുമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിവാദം സമര്‍ത്ഥിച്ചതെന്നു വ്യക്തമാണ്.


 Appottan  : "ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ....
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചു പറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല."


പിന്നെ , നൂറുശതമാനം ശാസ്ത്രീയമെന്ന് ഉറപ്പിച്ചു പറയണം എന്നൊക്കെയുള്ള അപ്പുട്ടന്റെ വാശിക്ക് അഞ്ചു ശതമാനം പോലും ഉറപ്പില്ലെന്നു വ്യക്തമല്ലേ? ഡാര്‍വിനിസം ശരിയാണെന്ന് അഞ്ചു ശതമാനം പോലും ഉറപ്പിച്ചു പറയാതെ ഒഴിഞ്ഞുമാറിയ അപ്പൂട്ടന്‍ സൃഷ്ടിവാദം നൂറു ശതമാനം ഉറപ്പിച്ചുപറയണമെന്നു ശഠിക്കുന്നത് തമാശയായിപ്പോലും കാണാനാവുമോ?! ഏതായാലും ശാസ്ത്രത്തിനപ്പുറവും ഉറപ്പും ബോധ്യങ്ങളുമുണ്ടന്ന് അപ്പൂട്ടന്‍ മനസ്സിലാക്കുക. അതിനാല്‍ ഉറപ്പിച്ചു പറയാനാവും creationism  തന്നെയാണു സത്യമെന്ന്;ശാസ്ത്രീയമായും യുക്തിപരമായും മനുഷ്യുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന പ്രപഞ്ച വീക്ഷണമെന്ന്.


അപ്പൂട്ടന്റെ പോസ്റ്റില്‍ നമ്പറിട്ടെഴുതിയ നാലു പ്രധാന പോയിന്റുകള്‍ക്കും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട് . എങ്കിലും ഇവ ലഘുവാണ്.


"Firstly, there are a lot things in detail about creationism.

Secondly, There are clear timelines.

Thirdly, there is clear methodology.

Fourthly, there are clear explanations.

Fifthly, there are a number of observations that are testable".



മേല്‍ സൂചിപ്പിച്ച ഓരോ കാര്യങ്ങളെപ്പറ്റിയും അനേകം കൃതികള്‍ മാസം തോറും ഇറങ്ങുന്ന ഇക്കാലത്ത് അവയെപ്പറ്റി വിശദീകരിക്കാന്‍ ഇറങ്ങിയാല്‍ തീരില്ല എന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല പരിണാമ- സൃഷ്ടി വീക്ഷണങ്ങള്‍ ജീവലോകവുമായി മാത്രം ബന്ധപ്പട്ടതുമല്ല.മനുഷ്യന്റെ സാംസ്കാരിക ചരിത്രം തുടങ്ങി പ്രപഞ്ചോല്‍പ്പത്തി വരെയുള്ള അനേകം മേഖലകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് .ഇവയെക്കുറിച്ച് സമഗ്രമായല്ലെങ്കിലും സമാന്യമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കുന്നുണ്ട് (ഇതിനു പ്രേരണ നല്‍കിയ അപ്പൂട്ടന്‍ തുടങ്ങി ബ്ളോഗില്‍ അനുകൂലമായും പ്രതികൂലമായും കമന്റിയ എല്ലാവര്‍ക്കും so many thanks ).



പിന്നീടു വന്ന അപ്പൂട്ടന്റെ കമന്റുകള്‍ കൂടി പരാമര്‍ശിക്കട്ടെ.



"അപ്പൂട്ടന്‍ said...


പരിണാമം എന്നതിന്റെ നിര്‍വ്വചനം താങ്കള്‍ നല്‍കിയത്‌ ഇങ്ങിനെയാണ്‌.

സ്പീഷിസ്‌ ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ്‌ ഘടനക്ക്‌ പുറത്തുകടക്കുന്ന മാറ്റങ്ങളാണ്‌ പരിണാമം.ഇങ്ങനെയൊരു നിര്‍വ്വചനം ഞാന്‍ എവിടെയും കേട്ടിട്ടില്ല. Evolution എന്ന വാക്കിന്റെ വാച്യാര്‍ത്ഥം പോലും അതല്ല. അപ്പോള്‍ പിന്നെ മാറ്റമൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, താങ്കളുടെ ഡെഫിനിഷന്‍ അനുസരിച്ചുള്ള മാറ്റം കണ്ടില്ല എന്ന് പറയാനേ കഴിയൂ. Science doesn't go by that.With all these, if you still feel that Creationism is more scientific, providing more accurate answers than all of Cosmology and Evolution, it's just your choice and nothing more than that. So far, you have hardly done anything to justify your stand.
January 17, 2011 8:46 PM"



ഡാര്‍വിന്റെ കാലത്തോ തൊട്ടടുത്തുള്ള ദശകങ്ങളിലൊ “ഇങ്ങനെയൊരു നിര്‍വ്വചനം” ഉണ്ടായിരുന്നില്ല. ജനിതക വ്യതിയാനങ്ങളുടെ കാരണവും വ്യാപ്തിയും അക്കാലത്തു വ്യക്തമായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ജനിതക ശാസ്ത്രജ്ഞന്മാര്‍ ഇത്തരമൊരു നിര്‍വ്വചനത്തിലെത്തിയിട്ടുണ്ട്.സ്ഥൂല പരിണാമമെന്നും സൂക്ഷ്മ പരിണാമമെന്നും ( macro evolution and micro evolution) .മാറ്റങ്ങളെ രണ്ടായി അവര്‍ വേര്‍തിരിച്ചിട്ടുണ്ട്. micro evolution എന്ന് അവര്‍ പറയുന്ന സ്പീഷിസ് ഘടനയ്ക്കകത്തുണ്ടാകുന്ന മാറ്റങ്ങള്‍ macro evolution നു കാരണമാകുമോ എന്നതില്‍ അവര്‍ തര്‍ക്കത്തിലാണ്.


Macro evolution is evolution on a scale of separated gene pools. Macro evolutionary studies focus on change that occurs at or above the level of species, in contrast with micro evolution, which refers to smaller evolutionary changes (typically described as changes in allele frequencies) within a species or population.(http://en.wikipedia.org/wiki/Macroevolution)

 'micro evolution'  എന്ന് evolutionists പേരിട്ട ഈ ജനിതക വ്യതിയാനങ്ങളെ സൃഷ്ടിവാദികള്‍ സ്വാഭാവിക ജനിതക വ്യതിയാനങ്ങളായി അംഗീകരിക്കുന്നു.അവ ഏങ്ങനെ എത്രനാള്‍ കുന്നുകൂടിയാലും macro evolution നു കാരണമാകില്ലെന്ന് സൃഷ്ടിവാദികള്‍ പറയുന്നു. ഈ നിലപാടിലേക്ക് പരിണാമ ശാസ്ത്രജ്ഞരിലെ തന്നെ പലരും എത്തിക്കൊണ്ടിരിക്കുന്നു എന്നതു ശ്രദ്ധേയമാണ് .


"New concepts and information from molecular, developmental biology, systematics, geology and the fossil record of all groups of organisms, need to be integrated into an expanded evolutionary synthesis. These fields of study show that large-scale evolutionary phenomena cannot be understood solely on the basis of extrapolation from processes observed at the level of modern populations and species. Patterns and rates of evolution are much more varied than had been conceived by Darwin or the evolutionary synthesis, and physical factors of the earth's history have had a significant, but extremely varied, impact on the evolution of life."
(Carroll, Robert L., "Towards a new evolutionary synthesis," Trends in Ecology and Evolution, 2000, Vol. 15, pp.27-32, p.27)

"A persistent debate in evolutionary biology is one over the continuity of micro evolution and macro evolution -- whether macroevolutionary trends are governed by the principles of microevolution."(Andrew M. Simons, "The continuity of microevolution and macroevolution,"Journal of Evolutionary Biology 15 (2002): 688-701).



പിന്നീടു വന്ന അപ്പൂട്ടന്റെ ഒരു കമന്റ് കൂടി പരാമര്‍ശിക്കട്ടെ :
"അപ്പൂട്ടന്‍ said...


സുസ്ഥിരതയാണ്‌ താങ്കള്‍ സൃഷ്ടിയ്ക്ക്‌ തെളിവായി പരാമര്‍ശിച്ചത്‌. സ്ഥിരത എന്നത്‌ പരീക്ഷണ വിധേയമാക്കാവുന്നതാണോ? കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയുടെ ഗതിയനുസരിച്ച്‌ വിശദമാക്കാം എന്ന്‌ കരുതിയിരുന്നതാണ്‌, ഏതായാലും ഇവിടെയെഴുതാം.You can not test a status-quo.സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം. ജീവജാലങ്ങളുടെ കാര്യത്തില്‍ അത്തരമൊരു exhaustive list തല്‍ക്കാലം നിലവിലുള്ളതായി അറിവില്ല. പിന്നെയുള്ള വഴി നിരീക്ഷണമാണ്‌. പക്ഷെ എത്രകാലം നിരീക്ഷിക്കും? ഒരു മനുഷ്യജന്മം പോരല്ലൊ ഇതിന്‌. പ്രകൃതിസാഹചര്യങ്ങളും ജീവിവര്‍ഗ്ഗങ്ങളുടെ ബാഹുല്യവും ഒന്നും പണ്ടത്തേതുപോലെയല്ലതാനും. ഇനി, ഇതല്ലാതെ വഴികള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞുതരൂ. ഇനി, നിരീക്ഷിക്കുന്ന കാലയളവില്‍ ജീവികള്‍ക്ക്‌ മാറ്റമൊന്നുമുണ്ടായില്ല (still subjective, as it is proven that there is change, though not as what you pervieve as change)എന്നുണ്ടെങ്കില്‍പ്പോലും മില്യണ്‍ കണക്കിന്‌ വര്‍ഷങ്ങളുടെ കാര്യം വെച്ച്‌ തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണ/ നിരീക്ഷണവും സൃഷ്ടിവാദത്തില്‍ ലഭ്യമായിക്കണ്ടിട്ടില്ല. (താങ്കള്‍ പരാമര്‍ശിച്ച ഉദാഹരണങ്ങള്‍ മുഴുവന്‍ മില്യണ്‍ അക്കം അംഗീകരിക്കുന്നില്ല, അപ്പോള്‍ പിന്നെ ഇതൊന്നും അവിടെ ബാധകവുമല്ല)

താങ്കള്‍ തന്നെ പറഞ്ഞ ഒരു കാര്യം.പരിണാമവാദ പ്രകാരം പരാണാമം നടന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്‌.അതുകൊണ്ടാണ്‌ ലാബില്‍ നിരീക്ഷിക്കുന്നതു സാധ്യമാകുന്നത്‌.Exactly, this is exactly what I mean by saying you can not test status-quo.
January 17, 2011 8:45 PM"


"സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം" എന്ന് അപ്പൂട്ടന്‍ എഴുതുന്നു . പരിണാമവാദികള്‍ സ്ഥിരത ഇല്ലാതാക്കുമെന്നു സിദ്ധാന്തിച്ച എല്ലാ പരാമീറ്ററുകളും നമുക്ക് ഇന്നറിയാം .സ്വാഭാവിക ജനിതക വ്യതിയാനങ്ങള്‍ ,മ്യൂട്ടേഷനുകള്‍ , പ്രകൃതി നിര്‍ധാരണം തുടങ്ങിയവയെല്ലാം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരത പരീക്ഷിക്കപ്പെട്ടത് .ലഭ്യമായ ഈ പരാമീറ്ററുകളല്ലാതെ ലഭ്യമല്ലാത്ത മറ്റേതെങ്കിലും പരാമീറ്ററുകളുണ്ടങ്കില്‍ അവയെ ആസ്പദിച്ചുകൂടി വേണം പരീക്ഷണം നടത്താന്‍ എന്ന് ഒരു ശാസ്ത്രവും വാദിക്കുന്നില്ലെന്നിരിക്കേ പിന്നെ പ്രശ്നമെന്തിരിക്കുന്നു ? ജീവികളുടെ കാര്യത്തില്‍ ലഭ്യമായ പരാമീറ്റര്‍ ലിസ്റ്റ്  വെച്ചാണ് പരീക്ഷണങ്ങള്‍ നടന്നത് .ലഭ്യമല്ലാത്തതി(ലഭ്യമല്ലാത്തത് ഉണ്ട് എന്നതു വെറും ഊഹമാണ് ) നെ ചൂണ്ടി സൃഷ്ടിവാദത്തെ വിലയിരുത്തുവാന്‍ ശ്രമിക്കുന്ന അപ്പൂട്ടന്‍ അജ്ഞതയെ വാദമുഖമാക്കുകയാണ് !


സൃഷ്ടിവാദത്തിന് അനുകൂലമായി അവതരിപ്പിച്ച ശാസ്ത്രീയ തെളിവുകളെ നിഷേധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ നിവൃത്തികേടുകൊണ്ടാണ് അപ്പൂട്ടന്‍ അജ്ഞതയില്‍ അഭയം തേടുന്നതെന്നു മനസ്സിലാക്കാവുന്ന തേയുള്ളു. "പിന്നെയുള്ള വഴി നിരിക്ഷണമാണ് .പക്ഷേ എത്രകാലം നിരീക്ഷിക്കും ?"എന്നുള്ള സംശയവും അജ്ഞതയിലേക്കുള്ള തീര്‍ത്ഥയാത്രയാണ് .ശാസ്ത്രം അറിഞ്ഞതിനെ ആസ്പദമാക്കിയുള്ള ഒന്നാണെന്നിരിക്കേ ശാസ്ത്രത്തിന്റെ വക്താക്കള്‍ അറിയാത്തതിനെ ചൂണ്ടി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നത് കാണേണ്ട  കാഴ്ച തന്നെയാണ് !


   വളരെക്കുറഞ്ഞ കാലത്തിനകം നിരീക്ഷിച്ച് പരിണാമ സാധ്യതകള്‍ കണ്ടത്താനാണ് അവയെ കൃത്രിമ റേഡിയേഷനു വിധേയമാക്കിയത് . ചുരുക്കത്തില്‍ ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ക്കു സമാനമാണിത് .  ഒരു ജന്മം പോരല്ലോ ഇതിന് എന്ന പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങങ്ങളായിരുന്നു ഇവയൊക്കെ. അതിനാല്‍ അപ്പൂട്ടന്‍ പ്രശ്നങ്ങളായി കണ്ടവയെല്ലാം പരിഹരിച്ചുകൊണ്ടാണ് പരീക്ഷണങ്ങള്‍ നടന്നത്. പരിണാമം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയായി സിദ്ധാന്തിക്കപ്പെട്ട വീക്ഷണമായതുകൊണ്ട് അമ്പതിനായിരം തലമുറകള്‍ക്കിടയിലൊന്നും അതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ അങ്ങനെയൊരു പ്രക്രിയയില്ലെന്ന നിഗമനത്തില്‍ എത്തേണ്ടിവരുന്നു. അങ്ങനെ സ്റാറ്റസ്ക്വോ സ്ഥിരീകരിക്കപ്പെടുകയാണ്.

സ്റാറ്റസ്ക്വോയെ ദുര്‍ബ്ബലമാക്കാന്‍ ഇനിയെന്തു ശാസ്ത്രമാണ് അവശേഷിക്കുന്നത് അപ്പൂട്ടാ?

നാം കണ്ടത്തിയതും പരീക്ഷണത്തില്‍ നിന്നു തെളിഞ്ഞതുമല്ലാത്ത മറ്റെന്തൊക്കെയോ (നിഗൂഢതകള്‍) ഉണ്ടാകാമെന്ന അശാസ്ത്രീയമായ അഭ്യൂഹങ്ങളല്ലാതെ? പരീക്ഷണപരമായി തെളിയിക്കപ്പെട്ടതേ ശാസ്ത്രമാവൂ എന്ന പോപ്പറിന്റെ വീക്ഷണത്തില്‍ നിന്നു് ഈ നിഗൂഢവാദ(defacto mysticism ) ത്തിലേക്കുള്ള ദൂരം എത്രയെന്ന് അപ്പൂട്ടനു തന്നെയും തിട്ടപ്പെടുത്താനാവുമോ?


ശാസ്ത്രം എന്നാല്‍ പരിണാമമാണ്, നിരീശ്വരവാദമാണ് എന്നൊരു അബദ്ധധാരണ അപ്പൂട്ടന്‍ അടക്കമുള്ള നിരീശ്വരാനുകൂലികളായ ബ്ളോഗര്‍മാരെ നയിക്കുന്നുണ്ട്. പുനര്‍വിചിന്തനത്തിനു പോലും സാധ്യമല്ലാത്ത വിധം അതിനവര്‍ വിധേയരാണ്. അതുകൊണ്ടാണ് ഇത്തരക്കാരനായ ഒരു ബ്ളോഗര്‍ 'സയന്‍സ്', 'നേയ്ച്ചര്‍' പോലുള്ള ശാസ്ത്ര ഗവേഷണ ജര്‍ണലുകളെല്ലാം നിരീശ്വരവാദ ജര്‍ണലുകളാണെന്ന് അഭിപ്രായപ്പെട്ടത്! ഒടുവില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി തരാതെ അദ്ദേഹം പിന്‍വലിയുകയും ചെയ്തു. ഇത് ഓര്‍മ്മിക്കാനുള്ള കാരണം അപ്പൂട്ടന്റെ തന്നെ വരികളാണ്.


"അപ്പൂട്ടന്‍ said...
ഞാന്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അദ്ദേഹം തന്നിട്ടില്ല. സുസ്ഥിരത എന്നത്‌ ഞാന്‍ ആദ്യമേ ചോദ്യം ചെയ്തിരുന്നതാണ്‌. പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാന്‍ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യാന്‍ ഏത്‌ ശാസ്ത്രജ്ഞനും സാധിയ്ക്കും എന്ന മറുപടിയാണ്‌ അദ്ദേഹം തന്നത്‌. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്‌ എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കമന്റ്‌ മാത്രമാണ്‌ ഞാനവിടെ ഇട്ടത്‌. സുസ്ഥിരതയ്ക്കായുള്ള പരീക്ഷണങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയത്‌ പരിണാമത്തെ പഠിയ്ക്കുവാന്‍ വേണ്ടിയുള്ള പരീക്ഷണങ്ങള്‍ മാത്രം. എന്ത്‌ പരീക്ഷണാത്മകതയാണത്‌?"
ഒന്നാമതായി മനസ്സിലാക്കേണ്ടത് പരിണാമവാദികളോ സ്യഷ്ടിവാദികളോ പ്രക്യതിയെപ്പറ്റി പുതുതായി യാഥാര്‍ത്ഥ്യങ്ങളൊന്നും സ്യഷ്ടിക്കുന്നില്ല എന്നതാണ്. അത് സാധ്യവുമല്ല. ലഭ്യമാകുന്ന വസ്തുതകളെ വ്യാഖ്യാനിക്കുകയാണ് . ഏറ്റവും സത്യസന്ധമായ വ്യാഖ്യാനം ഏത് എന്നതാണ് മുഖ്യപ്രശ്നം. പഴയീച്ചകളില്‍ പരീക്ഷണം നടത്തിയത് മോര്‍ഗനായതുകൊണ്ട് അത് പരിണാമ പരീക്ഷണമായെന്നും ഇനി അത് സ്യഷ്ടിവാദ പരീക്ഷണമെങ്കില്‍ മോറിസ് എന്നോ മറ്റോ പേരുള്ള ഒരു സൃഷ്ടിവാദി ഇതേ പരീക്ഷണം നടത്തണമെന്നുമുള്ള ധാരണയില്‍ അപ്പൂട്ടന്‍ എഴുതുന്നത് ശരിയല്ല. ആര്‍ക്കായാലും ഒരൊറ്റ പരീക്ഷണമേ നടത്താനാവൂ. ഫലം എന്ത് എന്നതാണ് പ്രസക്തമായത്. പരിണാമവാദികള്‍ നടത്തുന്ന പരീക്ഷണത്തെ പരിണാമ പരീക്ഷണങ്ങളെന്നും സ്യഷ്ടിവാദികള്‍ നടത്തുന്ന പരീക്ഷണത്തെ സ്യഷ്ടിവാദപരീക്ഷണമെന്നും വിളിക്കുന്നു എന്ന രീതിയിലുള്ള സമീപനം തന്നെ അശാസ്ത്രീയമാണ്. ശാസ്ത്രീയരീതി(scientific method) യില്‍ തകരാറില്ലാത്ത ഏതു പരീക്ഷണവും സാധുവാണ്. ഫലമെന്ത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഈ വിവരണം നോക്കൂ : 
"പരിണാമ സിദ്ധാന്തത്തിന്റെ ആധാര ഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, അത്‌ സംഭവിയ്ക്കുന്നുണ്ടെന്ന് താങ്കളും അംഗീകരിക്കുന്നതായാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്‌. പിന്നെ വരുന്നത്‌ സ്പീസിയേഷനാണ്‌. സ്പീഷീസ്‌ ഫോര്‍മേഷന്‍ നാം പഠിയ്ക്കുന്നത്‌ അത്‌ സംഭവിച്ചതിനു ശേഷമാണ്‌. കണ്മുന്നില്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത്‌ കാണിച്ചുകൊടുക്കാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല (ജീവികളുടെ ബാഹ്യരൂപത്തിലോ സ്വഭാവത്തിലോ mating preference-ലൊ വരുന്ന മാറ്റം ഒരു പുതിയ സ്പീഷീസ്‌ ആയി താങ്കള്‍ കാണുന്നില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ്‌ ഞാനിതെഴുതുന്നത്‌). പിന്നെ ചെയ്യാനുള്ളത്‌ മുന്‍പ്‌ ജീവിച്ചിരുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച്‌ പഠിക്കുക എന്നതാണ്‌. പരിണാമ സിദ്ധാന്തത്തിന്റെ വിശദീകരണങ്ങള്‍ക്കനുസൃതമായിത്തന്നെയാണ്‌ ലഭ്യമായ തെളിവുകളും. വിശദാംശങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം, കാലഗണനയില്‍ അല്‍പാല്‍പം വ്യത്യാസങ്ങള്‍ കണ്ടേയ്ക്കാം, എങ്ങിനെയെല്ലാം പരിണാമം സംഭവിയ്ക്കാം എന്നതിനെക്കുറിച്ച്‌ മുഴുവനായും അറിവുണ്ടാകണമെന്നുമില്ല, നാമിതുവരെ അറിയാത്ത ഘടകങ്ങള്‍ ഭാവിയില്‍ കണ്ടെത്തുമായിരിക്കാം. പക്ഷെ സംഭവിച്ചതെന്ത്‌ എന്നതിനെക്കുറിച്ച്‌ വലിയ സംശയം ഉള്ളതായി അറിവില്ല.
January 10, 2011 7:57 PM"


പിന്നെ വരുന്നത് സ്പീസിയേഷനാണ്. സ്പീഷിയേഷന്‍ നാം പഠിക്കുന്നത് അത് സംഭവിച്ചതിനുശേഷമാണ്” എന്ന് അപ്പൂട്ടന്‍ എഴുതിയല്ലോ? സ്പീസിയേഷന്‍ നിരീക്ഷണവിധേയമല്ലെന്നും പരീക്ഷണപരമല്ലെന്നും ആവര്‍ത്തന വിധേയമല്ലെന്നും അപ്പൂട്ടന്‍ സമ്മതിക്കുകയാണിവിടെ. നിരീക്ഷണ വിധേയവും പരീക്ഷണാത്മകവും ആവര്‍ത്തന വിധേയവുമല്ലാത്ത ഒന്നിനേയും പോപ്പറിന്റെ നിര്‍വചന പ്രകാരം ശാസ്ത്രം എന്നു വിളിക്കാനാവില്ല എന്നതായിരുന്നല്ലോ നമ്മുടെ സംവാദത്തിന്റെ പ്രാരംഭം. അതുകൊണ്ടാണ് ഡാര്‍വിനിസം “ is not a testable scientific theory but a metaphysical research programme” എന്ന് പോപ്പര്‍ വിലയിരുത്തിയത്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് സൃഷ്ടിവാദം പരീക്ഷണാത്മകമാണെന്നു പറയാം.ജീവജാതികള്‍ സുസ്ഥിരങ്ങളല്ല എന്ന ഡാര്‍വിനിയന്‍ സിദ്ധാന്തം പരീക്ഷണപരമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു ജീവജാതിയും മറ്റൊരു ജീവജാതിയുടെ മൌലികസ്വഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നതായി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടില്ല (ഉണ്ടെന്ന വ്യാജേന പരിണാമവാദികള്‍ കൊണ്ടുവരുന്ന അവകാശവാദങ്ങള്‍ക്ക് ത്യപ്തിപരമായ എതിര്‍ വിശദീകരണങ്ങളുണ്ട്) . എന്നാല്‍ ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്നതാണ് ജീവജാതികളെക്കുറിച്ചുള്ള സ്യഷ്ടിവാദ സിദ്ധാന്തം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതുവരേയും സ്ഥാപിക്കാനായത് ഈ സിദ്ധാന്തമാണ്. അതിനാല്‍ സൃഷ്ടിവാദ വീക്ഷണം പരിണാമവാദത്തെ അപേക്ഷിച്ച് കൂടുതല്‍ ശാസ്ത്രീയമാണെന്നതു നിസ്തര്‍ക്കമാണ്. ഡാര്‍വിനിസം ശാസ്ത്രീയമാണെന്നും സൃഷ്ടിവാദം മഹാ മഠയത്തമാണെന്നും കരുതിയിരുന്ന ‘ബൂലോക ശാസ്ത്രജ്ഞന്മാര്‍’ക്ക് ഇനി സമാധാനമായി ഉറങ്ങാം!

ഇനി, പരീക്ഷണത്തിന്റെ സ്വഭാവത്തെപ്പറ്റി ചിലതു കുറിക്കാം. സുബൈര്‍ എന്ന ബ്ളോഗര്‍ക്ക് മറുപടിയായി ഈ ചര്‍ച്ചയില്‍ അപ്പൂട്ടന്‍ കുറിച്ചു:


"അപ്പൂട്ടന്‍ said...


സുബൈര്‍,
തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുതേ, ദയവായി.ഞാന്‍ എഴുതിയത്‌...
പരിണാമ സിദ്ധാന്തത്തിന്റെ ആധാരഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌

താങ്കള്‍ പ്രതികരിച്ചത്‌...
സൃഷ്‌ടി പരീക്ഷിക്കാന്‍ കഴിയില്ല എന്ന്‌ മാത്രമല്ല ഞാന്‍ പറഞ്ഞത്‌ പരിണാമവും പരീക്ഷിക്കാന്‍ കഴിയില്ല എന്നും ഞാന്‍ പറഞ്ഞു - അത്‌ താങ്കള്‍ അങ്കീകരിക്കുകയും ചെയ്തു. പരിണാമ വാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത്‌ പരിണാമ വാദം അശാസ്ത്രീയമാക്കുന്നുണ്ടോ?

സ്പീസിയേഷന്‍, താങ്കളുദ്ദേശിക്കുന്ന രീതിയില്‍, കണ്മുന്നില്‍ കാണിച്ചുതരാനാവില്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെനിന്നാണ്‌ പഠിച്ചത്‌? അങ്ങിനെ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം എന്ന് കരുതിയാണ്‌ ആരെങ്കിലും പരിണാമ പരീക്ഷണം നടത്തിയതെന്ന് എന്റെ അറിവിലില്ല. പരിണാമം അറിയുന്ന ആരും അത്തരമൊരു claim മുന്നോട്ട്‌ വെയ്ക്കില്ല. ഈ കണ്‍ക്ലൂഷന്‍ വരുന്നത്‌ സൃഷ്ടിവാദികളില്‍ നിന്നുതന്നെയാണ്‌. അത്തരമൊരു കണ്‍ക്ലൂഷന്‍ വെച്ച്‌ പരീക്ഷണങ്ങളെ വിലയിരുത്താനാണ്‌ താങ്കളും ശ്രമിക്കുന്നത്‌.

അഥവാ അങ്ങിനെയാരെങ്കിലും പരീക്ഷിക്കുകയാണെങ്കില്‍ത്തന്നെ ആ പരീക്ഷണം ലക്ഷ്യം കണ്ടില്ലെങ്കില്‍പ്പോലും exact cause നമുക്ക്‌ reproduce ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു. പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്‌. വെറും ലാബ്‌ സിറ്റുവേഷന്‍ അല്ലല്ലൊ പ്രകൃതിയുടേത്‌.
January 11, 2011 6:15 PM"


exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതില്‍ നിന്നും അപ്പൂട്ടന്‍ എത്തുന്നത് അതു പരിണാമമാണ് എന്ന നിഗമനത്തിലേക്കാണ്. അതായത് നമുക്കു കണ്ടെത്താനാകാത്തത് പരിണാമമെന്നു വിചാരിക്കണം എന്നു സാരം! ആധുനിക അന്ധവിശ്വാസം ഏതു പ്രാചീന അന്ധ വിശ്വാസങ്ങളേക്കാളും ഒട്ടും ഭേദമല്ല എന്നാണിതു തെളിയിക്കുന്നത്.

“ exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതിനാല്‍ സൃഷ്ടിവാദമാണു ശരിയെന്നോ ദൈവമാണ് അതിനു പിന്നിലെന്നോ പറഞ്ഞാല്‍ അപ്പൂട്ടന്‍ അടക്കമുള്ളവര്‍ ‘ശാസ്ത്രബോധ‘ത്താല്‍ രോഷം കൊള്ളും. അജ്ഞതയിലാണ് നിങ്ങള്‍ ദൈവത്തെ കണ്ടെത്തുന്നതെന്നും God of gaps ആണ് നിങ്ങളുടേതെന്നും പറയും. എന്നാല്‍ ഈ gap  ല്‍ പരിണാമവും നിരീശ്വരവാദവും കുത്തിത്തിരുകാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലതാനും (ഇത്തരം പ്രശ്നങ്ങള്‍  ‘നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’ എന്ന കൃതിയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്).


പരിണാമവാദത്തിന്റേയും നിരീശ്വരത്വത്തിന്റേയും അടിത്തറ വിജ്ഞാനമാണ് എന്നതു മറ്റൊരു ആധുനിക അന്ധവിശ്വാസമാണ്. അജ്ഞാനവും ദൈവത്തെ തിരസ്കരിക്കാനുള്ള human centric അഹങ്കാരവുമാണ് യഥാര്‍ത്ഥത്തില്‍ അവയുടെ അടിത്തറ. സമീപനമാകട്ടെ അടിസ്ഥാനപരമായി അന്ധവിശ്വാസപരവും. ഇങ്ങനെ എഴുതുമ്പോള്‍ ഭൂരിപക്ഷം നിരീശ്വരവാദികളും അഹങ്കാരികളാണെന്ന് അര്‍ത്ഥമാക്കരുത്. നിരീശ്വരവാദികള്‍ എന്നല്ല ബഹുഭൂരിപക്ഷം മനുഷ്യരും ആത്മാര്‍ത്ഥമായാണ് അവരുടെ വീക്ഷണങ്ങളില്‍ വിശ്വസിക്കുന്നത്.
വളരെ ചുരുക്കം പേരേ കപടന്മാരായി ഉണ്ടാകൂ; വിശ്വാസികളിലായാലും അവിശ്വാസികളിലായാലും. എന്നാല്‍ ദൈവത്തെയും മതത്തേയും ആട്ടിയകറ്റാനുള്ള പാശ്ചാത്യന്‍ നവോത്ഥാനക്കാരുടെ ശ്രമത്തിന് മനുഷ്യന്‍ അതിമാനുഷനാണെന്ന അക്കാലത്തെ അഹങ്കാരം കാരണമായി എന്ന് ( ഇന്ന് പാശ്ചാത്യന്‍ ചിന്തകന്മാര്‍ക്കിടയില്‍ അത് ഏറെക്കുറെ തളര്‍ന്നിട്ടുണ്ട്)ന്യായമായും അനുമാനിക്കാം. നിലവിലുള്ള ശാസ്ത്രവ്യാഖ്യാനങ്ങളില്‍ ഇതു നിഴലിക്കുന്നുണ്ടുതാനും.

ഇതു വിശദമായി സമര്‍ത്ഥിക്കേണ്ട  വിഷയമായതിനാല്‍ മറ്റൊരു സന്ദര്‍ഭത്തിലാകാം.
അപ്പൂട്ടന്റെ വിമര്‍ശനങ്ങളിലേക്കു മടങ്ങാം.
“ പരിണാമവാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത് പരിണാമവാദം അശാസ്ത്രീയമാക്കുന്നുണ്ടോ?” എന്ന് അപ്പൂട്ടന്‍ ചോദിക്കുന്നു. പോപ്പറുടെ വീക്ഷണ പ്രകാരം തീര്‍ച്ചയായും പരീക്ഷിക്കാനാകാത്തത് അശാസ്ത്രീയം തന്നെയാണ്. എന്നാല്‍ പോപ്പറുടെ വീക്ഷണം സ്വീകാര്യമല്ലെങ്കില്‍‘പരീക്ഷണപരത’ ശാസ്ത്ര സിദ്ധാന്തത്തിന്റെ മുഖ്യ മാനദണ്ഡമാകാത്ത മറ്റൊരു വീക്ഷണമുണ്ടാക്കി പരിണാമ സിദ്ധാന്തത്തേയും ശാസ്ത്രമാക്കാവുന്നതാണ്. പക്ഷേ ഇതു സൃഷ്ടിവാദത്തിനും ബാധകമാകുമ്പാള്‍ പരിണാമത്തേക്കാള്‍ സൃഷ്ടിവീക്ഷണമായിരിക്കും ശാസ്ത്രത്തോടടുത്തത് എന്നു വരികയും ചെയ്യും. ഏതായാലും നിര്‍വ്വചനം മാറ്റി പ്രകൃതി യാഥാര്‍ത്ഥ്യങ്ങളെ ഒതുക്കാനാവില്ല.

മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെ നിന്നാണ് പഠിച്ചത്?” എന്ന അപ്പൂട്ടന്റെ ചോദ്യം ഇത്തരം കാര്യങ്ങളിലുള്ള ധാരണയില്ലായ്മയാണു വെളിപ്പെടുത്തുന്നത്. പ്രകൃതിയില്‍ വളരെ ദുര്‍ലഭമാണ് മ്യൂട്ടേഷന്‍. ലാബില്‍ കൃത്രിമമായി അനേകം തലമുറകളെ മ്യൂട്ടേഷന്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാല്‍ പുതുതായി എന്തെങ്കിലും ഫീച്ചറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പുറത്തുവരും.  ദശകങ്ങള്‍ നീണ്ട മോര്‍ഗന്റേയും മുള്ളറുടേയും റേഡിയേഷന്‍ പരീക്ഷണങ്ങള്‍ ഈ സാധ്യതകള്‍ പൂര്‍ണമായും ആരായുകയും ചെയ്തതാണ്.
എന്നാല്‍ പിന്നെയും പഴയീച്ചകള്‍ പഴയീച്ചകളായി തുടര്‍ന്നു. പഴയീച്ചകള്‍ ഒരിക്കലും പഴയീച്ചകള്‍ അല്ലാതാവുകയില്ല എന്നാണ് ഇവയില്‍ നിന്നും അസന്ദിഗ്ധമായും മനസ്സിലാവുന്നത്. “ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം” എന്ന് മോര്‍ഗനോ മുള്ളറോ തീരുമാനിച്ചിരുന്നില്ലെങ്കിലും ഒരു പുതിയ ജീവി ഉണ്ടാകാനുള്ള സാധ്യത കണ്ടെത്താമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല! പരിണാമം അറിയുന്നവര്‍ ഇത്തരം സാധ്യതയാണ് അന്വേഷിക്കുക. ഈ സാധ്യതയല്ല സാധ്യതയില്ലായ്മയാണ് തെളിഞ്ഞതെന്ന് സൃഷ്ടിവാദികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. വെറും ലാബ് സിറ്റുവേഷന്‍ അല്ലല്ലോ. പ്രകൃതിയുടേത്” എന്ന അപ്പൂട്ടന്റെ വാചകങ്ങള്‍ പരിണാമ സങ്കല്‍പ്പത്തിന് അനുകൂലമായി (bias ) ഗ്രഹണ ശേഷി വികൃതമാവുന്നതിന്റെ ഉദാഹരണം കൂടിയാണ്. “ പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണ്” എന്നതിന് എന്താണര്‍ത്ഥം? പ്രകൃതി ജീവജാതികളെ മാറാന്‍ ഒട്ടും അനുവദിക്കുകയില്ല എന്നും അര്‍ത്ഥം കല്‍പ്പിച്ചു കൂടേ? ലാബില്‍ നമുക്കു ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചാലും പ്രകൃതി നമ്മേക്കാള്‍ ശക്തമായതി
നാല്‍ അതുപോലും അനുവദിക്കില്ല എന്നും വരാമല്ലോ? ഇതാണ് യാഥാര്‍ത്ഥ്യം. പ്രകൃതി ജീവജാതികളുടെ സ്ഥിരതയാണു പ്രോല്‍സാഹിപ്പിക്കുന്നത്; അസ്ഥിരതയല്ല. ജനിതക ശാസ്ത്രത്തിലെ  ഹോമോസ്ററാസിസ്(genetic homeostasis) അതാണു തെളിയിക്കുന്നത്. അതിനാല്‍ പ്രകൃതിയുടെ ശക്തി സൃഷ്ടിവാദത്തിന് അനുകൂലമാണ്. പരിണാമവാദത്തിനെതിരുമാണ്.എന്നാല്‍, അപ്പൂട്ടന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. ലാബില്‍ നമുക്ക് പരിണാമ പ്രവണത ഉണ്ടാക്കാനായില്ലെങ്കിലും പ്രകൃതിക്കതു സാധ്യമാകുമെന്ന്. എന്നാല്‍ പ്രകൃതിയുടെ സ്വഭാവം ജീവജാതി സ്ഥിരതയായതുകൊണ്ട് സൃഷ്ടിവാദത്തെയായിരിക്കും പ്രകൃതി തുണക്കുക എന്നതാണു യാഥാര്‍ത്ഥ്യം
(ഇക്കാര്യം അനേക പേജുകളിലായി സമര്‍ത്ഥിക്കാവുന്നതാണ്. സ്ഥലപരിമിതിയുണ്ട്. വിശദാംശങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്റെ പരിമിതികളേയും അവയുടെ ഇവലൂഷനറി ഇംപ്ളിക്കേഷനെയും കുറിച്ച് ‘ ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും’ എന്ന കൃതിയിലെ വിവരണം വായിക്കുക).
ഇത്തരം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് "domestication and hybridization are good examples ,and pretty much against the stability which creationists are talking about" എന്ന് അപ്പൂട്ടന്‍ എഴുതിയത്. domestication, hybridization, artificial selection..... ഇവയൊന്നും ജീവജാതികളെ അവയുടെ അടിസ്ഥാനഘടനക്കു പുറത്തു കടക്കാന്‍ സഹായിക്കുന്നവയല്ല.അവയെല്ലാം സൃഷ്ടിവാദത്തെ പൂര്‍ണമായും സാധൂകരിക്കുന്നതുമാണ്.
(അപ്പൂട്ടനുള്ള വിശദീകരണങ്ങള്‍ ഇവിടെ അവസാനിക്കുന്നു.)

വായനക്കാരോട്
ഡോക്കിന്‍സിന്റെ ആശയങ്ങളെയും വാദങ്ങളെയും നിരൂപണം ചെയ്യാനാണ് ഈ ബ്ളോഗ് തുടങ്ങിയത്. സുദീര്‍ഘമായ നാലു പോസ്റ്റുകള്‍ ഇതിന്റെ ഭാഗമായി പോസ്റ്റു ചെയ്തല്ലോ.ഇവക്ക് മറുപടിയും അവയുടെ ഖണ്ഡനവും കമന്റുകളും അടക്കം വന്‍തോതില്‍ ചര്‍ച്ചയും നടന്നു. അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച ഏവര്‍ക്കും നന്ദി കുറിക്കുന്നു. ഒപ്പം ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ: മൂന്നു ഭാഗങ്ങളായാണ് ഡോക്കിന്‍സ് നിരൂപണം തയാറാക്കിയത്. ഒന്ന് തത്വശാസ്ത്രപരമായ ചര്‍ച്ച, രണ്ട്, സാമൂഹികശാസ്ത്ര ചര്‍ച്ച മൂന്ന്, പരിണാമ ചര്‍ച്ച എന്നിങ്ങനെ. പോസ്റ്റു ചെയ്ത നാല് അധ്യായങ്ങളും തത്വശാസ്ത്രപരമായ ചര്‍ച്ചയാണ്. ഇവയിലെ ഒരു എതിര്‍വാദത്തേയും ഖണ്ഡിക്കാനോ ഡോക്കിന്‍സിന്റെ ഒരു വാദത്തെയെങ്കിലും സ്ഥാപിക്കാനോ വിമര്‍ശന കമന്റുകള്‍ എഴുതുന്നവര്‍ ഗൌരവപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ആകെക്കൂടി പരിണാമത്തെക്കുറിച്ച് കുറെ ചറപറ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. വിശദമായി മറുപടി പോസ്റ്റിട്ട സുശീല്‍കുമാറിനാകട്ടെ എന്റെ വാദങ്ങള്‍ ഗ്രഹിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദമായ മറുപടിയിലൂടെ ഇവിടെ തുറന്നുകാട്ടിയിട്ടുണ്ട്.

പരിണാമവാദികളുടെ പ്രധാനപരിമിതി സൃഷ്ടിവാദത്തെപ്പറ്റി അവര്‍ക്കൊന്നുമറിയില്ല എന്നതിനേക്കാള്‍ പരിണാമത്തെക്കുറിച്ചു തന്നെ അവര്‍ക്ക് ആഴത്തിലുള്ള വിവരമില്ല എന്നതാണ്. അതു സ്വാഭാവികവുമാണ്. പരിണാമവാദത്തില്‍ ജനിച്ച് ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ട ആധുനിക തലമുറ മുഖ്യമായും അന്ധമായി വിശ്വസിക്കുന്ന പരിണാമത്തില്‍ വിവരം നേടേണ്ടതിന്റെ ആവശ്യമേ ഉദിക്കുന്നില്ല. അതുകൊണ്ടാണ് ഡാര്‍വിന്‍ തന്നെയും സ്പീഷിസിന്റെ ഉല്‍ഭവത്തെപ്പറ്റിയാണു വിവരിച്ചിട്ടുള്ളതെന്നും ജീവികളുടെ ഉല്‍ഭവത്തെപ്പറ്റിയല്ല വിവരിച്ചതെന്നും ഡാര്‍വിന്റെ പൊതുവായ പ്രയോഗം സ്പീഷിസ് എന്നായിരുന്നുവെന്നും ജീവികള്‍ എന്നല്ല എന്നും പറഞ്ഞപ്പോഴേക്കും ബൂലോകത്തെ പ്രമുഖ പരിണാമവാദികള്‍ ചാടിവീണത്. എവിടെയാണ്
ഡാര്‍വിന്‍ അങ്ങനെ എഴുതിയത് എന്നായിരുന്നു അവരുടെ ചോദ്യം. ഈ പരിണാമ പ്രമുഖരൊന്നും ഒരു പ്രാവശ്യം പോലും ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’ വായിച്ചിട്ടില്ലെന്ന് അതില്‍ നിന്നു തെളിഞ്ഞു. പിന്നീടുണ്ടായ വിമര്‍ശന കമന്റുകളെല്ലാം വീണതു വിദ്യയാക്കാനുള്ള ദയനീയ ശ്രമങ്ങളായിരുന്നു. പരിണാമത്തെപ്പറ്റി ഇവര്‍ക്കെന്ത് അറിയാമെന്ന് അതില്‍ നിന്നു ബോധ്യമായി. കമന്റുകളുടെ മൊത്തം ട്രെന്റ് പരിണാമവാദവും പിന്നെയും മുന്നോട്ടുനീങ്ങി സൃഷ്ടിവാദത്തിലും എത്തിനില്‍ക്കുകയാണ്; ഒടുവിലായി തെര്‍മോഡൈനമിക്സും. ആദ്യത്തെ പോസ്റ്റുകളില്‍ തന്നെ താപഗതികതത്വങ്ങളെ ആസ്പദമാക്കിയുള്ള വാദങ്ങള്‍ ഞാനുന്നയിച്ചിരുന്നു. നിരീശ്വര ബ്ളോഗര്‍മാരില്‍ താരതമ്യേന ഗ്രഹണശേഷിയുള്ള അപ്പൂട്ടനു പോലും അതു മനസ്സിലായില്ല. താപഗതിക നിയമങ്ങളെ ആധാരമാക്കിയുള്ള വാദങ്ങളാണിവയെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ക്കു മനസ്സിലായതു തന്നെ. ബൂലോകത്തെ ‘ശാസ്ത്രജ്ഞ’ന്മാരുടെ വിവരം നോക്കണേ! ഇപ്പോഴിതാ ഖണ്ഡനത്തിനുള്ള വിഫലശ്രമവുമായി ജാക്കും കെ.പി.യും ഇറങ്ങിനോക്കി. ഫാസിലിന്റെ യുക്തിസഹമായ മറുപടികള്‍ വന്നതോടെയുണ്ടായ ഞാണിന്മേല്‍ക്കളികള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ഇപ്പോള്‍ വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍ എന്ന സ്ഥിതിയിലാണ്. എങ്കിലും പിടയലും ഞരക്കവും മൂളലും മരണവെപ്രാളങ്ങളും നിന്നിട്ടില്ല എന്നുമാത്രം. അതിനിടെയും പരിണാമവും ഫോസിലുകളും കടന്നുവരുന്നുണ്ട്. അതിനാല്‍ തത്വശാസ്ത്ര-സാമൂഹികശാസ്ത്ര വിഷയങ്ങളെപ്പറ്റിയുള്ള പോസ്റ്റിങ് നിറുത്തിവെച്ച് ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ നിരൂപണം ചെയ്യുന്ന ഭാഗങ്ങള്‍ ഇനി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. ‘നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം’ എന്ന കൃതിയുടെ ഖണ്ഡനം ‘നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’പുസ്തക രൂപത്തില്‍ രണ്ടാഴ്ച മുന്‍പു പ്രസിദ്ധീകൃതമായതിനാല്‍ അതിന്റെ ഉള്ളടക്കം മുഴുവന്‍ ബ്ളോഗില്‍ പോസ്റ്റു ചെയ്യുന്നതിനു കാര്യമായ പ്രസക്തിയില്ലതാനും. അതുകൊണ്ട് അടുത്ത പോസ്റ്റ് അതായിരിക്കും.

Wednesday, January 12, 2011

വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍

     ജനുവരി 8ലെ അപ്പൂട്ടന്റെ പോസ്റ്റ് വായിച്ചു. അനേകം കമന്റുകള്‍ക്ക് മറുപടിയെഴുതി ഏറെക്കുറെ മടുത്ത അവസ്ഥയിലാണു ഞാന്‍. അതിനാല്‍ താങ്കള്‍ക്കു പറയാനുള്ളത് ഒറ്റ പോസ്റ്റായി അവതരിപ്പിച്ചത് ഉപകാരമായി. ഞാന്‍ ബ്ളോഗില്‍ നവാഗതനാണെന്നു താങ്കള്‍ക്കറിയാമല്ലോ. ഒരു വിഷയം തിരഞ്ഞെടുത്തശേഷം അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ വര്‍ഷങ്ങളോളം പരിശോധിച്ച് ഒരു നിഗമനത്തിലെത്തി ഏറെക്കുറെ ഇരുപക്ഷത്തേയും വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നിഗമനം സമര്‍ത്ഥിക്കുക എന്നതാണ് എന്റെ ഗ്രന്ഥരചനാരീതി. അതിനാല്‍ എതിര്‍വാദങ്ങള്‍ എന്നത് എനിക്കു പുതുമയുള്ള കാര്യമല്ല. മറ്റുള്ളവരുടെ എതിര്‍വാദങ്ങള്‍ മാത്രമല്ല എന്റെ തന്നെ വാദങ്ങളിലെ തകരാറുകള്‍ പലവട്ടം ആരാഞ്ഞശേഷമാണ് പൊതുവേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറ്. ഒരു വിഷയത്തെപ്പറ്റി പത്തും ഇരുപതും പുസ്തകങ്ങള്‍ എഴുതാവുന്നത്ര മെറ്റീരിയലുകള്‍ ശേഖരിച്ചു പരിശോധിച്ച ശേഷമാണ്  ചെറിയ ഒരു പുസ്തകം പോലും തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ താങ്കളടക്കം പലരില്‍ നിന്നും ഉയര്‍ന്ന സംശയങ്ങള്‍ എന്നെ ഒരു പരിധിവരെ ആശ്ചര്യപ്പെടുത്തി. നിങ്ങളും അങ്ങനെയൊക്കെയാവും വിവിധ വിവാദ വിഷയങ്ങള്‍ പഠിച്ചിരിക്കുക എന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു. പരിണാമത്തെക്കുറിച്ച് നൂറുകണക്കിനു ശാസ്ത്രീയ വിമര്‍ശനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും നിലവാരമുള്ള ഒരെണ്ണം പോലും നോക്കാതെ പരിണാമത്തെ ന്യായീകരിക്കാനും സൃഷ്ടിവാദത്തെ വിമര്‍ശിക്കാനും ശ്രമിച്ചതുകണ്ട് കൌതുകം തോന്നി. ഇതില്‍ താങ്കളുടേത് അറിയാനുള്ള താല്‍പ്പര്യത്തോടെയുള്ളതാണെന്നതു സന്തോഷകരമാണ്. മറ്റുള്ളവരുടേതാകട്ടെ അറിയില്ല എന്ന അറിവുപോലുമില്ലാതെയുള്ള ശകാരവര്‍ഷങ്ങളായിരുന്നു( ഏറെക്കുറെ ഓരോരുത്തരുടേയും ഡോക്യുമെന്റ് ചെയ്യാന്‍ പ്ളാനിട്ടതുകൊണ്ട് ഇവിടെ സൂചിപ്പിക്കാതെ വിടുന്നു). അതവിടെ നില്‍ക്കട്ടെ, വിഷയത്തിലേക്കു വരാം.


"I'm sticking to the subject on how creationism is scientific, I'm not delving into evolution and your criticisms"  എന്ന് വ്യക്തമാക്കിയാണ് അപ്പൂട്ടന്‍ തുടങ്ങിയത്. ഈ സമീപനത്തോട് എനിക്കും യോജിപ്പാണ്. പരിണാമവും പരിണാമ വിമര്‍ശനവും അവിടെ നില്‍ക്കട്ടെ. നമുക്ക് സൃഷ്ടിവാദം ചര്‍ച്ച ചെയ്യാം.


(1) താങ്കളുടെ വാക്കുകള്‍ : "സൃഷ്ടിവാദത്തിന് താങ്കള്‍ നല്‍കിയ വിശദീകരണം മുഴുവന്‍ സുസ്ഥിരതാവാദവുമായി ബന്ധപ്പെട്ടതാണ്. Let's be clear..
ഒരു ജീവിവര്‍ഗ്ഗം ഒരു മനുഷ്യായുസ്സില്‍, അല്ലെങ്കില്‍ ഒരു നൂറ്റാണ്ടില്‍ത്തന്നെ, വലുതായി മാറ്റങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കില്‍ (അതുതന്നെ subjective ആയൊരു കാര്യമാണ്) അതിനര്‍ത്ഥം അത് ആ ജീവിവര്‍ഗ്ഗത്തിന്റെ lifespan മുഴുവന്‍ അങ്ങിനെത്തന്നെ ആയിരിയ്ക്കും എന്നത് ഒരു ശരിയായ നിരീക്ഷണമല്ല. മാറ്റങ്ങള്‍ എന്ത് എന്നതിനെക്കുറിച്ചാണ് താങ്കള്‍ പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നത്. താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനര്‍ത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ. പുതിയൊരു ജീവിവര്‍ഗ്ഗമായി മാറുന്നതായി നിരീക്ഷിക്കപ്പെടുന്നില്ല എന്നതാണ് താങ്കള്‍ തെളിവായി പറയുന്നതും, അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല".


സൃഷ്ടിവാദത്തിന്റെ ഏക വിശദീകരണം ഇതാണെന്നു താങ്കള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റാണെന്നു വ്യക്തമാക്കട്ടെ. ജീവജാതികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട സൃഷ്ടിവാദ നിരീക്ഷണമാണിത്. അത് ശരിയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതുമാണെന്നു ഞാന്‍ സമര്‍ത്ഥിച്ചു കഴിഞ്ഞു. ഇതില്‍ എന്തെങ്കിലും അപാകതയുള്ളതായി താങ്കള്‍ ചൂണ്ടിക്കാട്ടുന്നില്ല.


താങ്കള്‍ ആകെക്കുടി പറയുന്നതിതാണ്:
"താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനര്‍ത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ".


 
    ആരെങ്കിലും ഉദ്ദേശിക്കുന്ന മാറ്റമല്ല, പരിണാമസിദ്ധാന്തപ്രകാരമുള്ള മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ടോ എന്നതാണ് പ്രശ്നം. തിയറിയനുസരിച്ചുള്ള മാറ്റങ്ങള്‍ ദൃശ്യമായില്ലെങ്കില്‍  തിയറി തെറ്റാണെന്ന് തെളിയുന്നു. വെറും മാറ്റങ്ങളല്ല പരിണാമം  എന്ന് താങ്കള്‍ ഒന്നാമതായി മനസ്സിലാക്കുക. സ്പീഷിസ് ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ് ഘടനക്ക് പുറത്തുകടക്കുന്ന മാറ്റങ്ങളാണ് പരിണാമം.


     പതിനായിരക്കണക്കിനു തലമുറകള്‍ കഴിഞ്ഞിട്ടും സ്പീഷിസ് ഘടനക്ക് പുറത്തുകടക്കുന്ന മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ പോലും ദൃശ്യമല്ല എങ്കില്‍ പരിണാമം വെറും അഭ്യൂഹമാണെന്ന് തെളിയുന്നു. ചുരുങ്ങിയത് പരീക്ഷണപരമായി അതിനു തെളിവില്ല എന്നെങ്കിലും തെളിയുന്നു.


താങ്കളുടെ സംശയങ്ങള്‍ ഇതാണ് :
"സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീതശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാല്‍ ജീവികള്‍ സൃഷ്ടിക്കപ്പെട്ടതായതിനാല്‍ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താന്‍ കഴിയില്ല. വീട്ടില്‍ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാല്‍ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പില്‍ എന്നെ കണ്ടു എന്നത് ഞാന്‍ വീട്ടില്‍ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തില്‍ ചര്‍ച്ച വേണമെന്നില്ല)"


"ജീവികള്‍ സുസ്ഥിരമാണെന്നുതന്നെ വന്നാലും അത് സൃഷ്ടിവാദത്തിനുള്ള തെളിവാകുന്നതെങ്ങിനെ? നാം നിരീക്ഷിക്കുന്ന കാലയളവില്‍ നിലവിലുള്ള ജീവികളില്‍ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കില്‍ അത് സൃഷ്ടിയ്ക്കുള്ള തെളിവാകുമോ? "


തീര്‍ച്ചയായും. മറെറാരു ഓപ്ഷന്‍ ഇല്ല.


Douglas Futuyama, a well known evolutionary biologist,  പറഞ്ഞു :
  
 "Creation and evolution, between them, exhaust the possible explanations for the origin of living things. Organisms either appeared on the earth fully developed or they did not. If they did not, they must have developed from preexisting species by some process of modification. If they did appear in a fully developed state, they must indeed have been created by some omnipotent intelligence."
(D.J. Futuyma, Science on Trial , p. 197.)

അതിനാല്‍, അതേസമയം ഇത് സൃഷ്ടിവാദത്തെ തെളിയിക്കുന്നു. പതിനായിരക്കണക്കിനു തലമുറകള്‍ കഴിഞ്ഞാലും ജീവജാതികള്‍ സുസ്ഥിരത കാണിക്കുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, എങ്ങനെയാണ് അപ്പൂട്ടാ സുസ്ഥിരത ചോദ്യം ചെയ്യപ്പെടുന്നത്? ഇതിലൂടെ സുസ്ഥിരതയല്ലേ തെളിയിക്കപ്പെടുന്നത്?


(2) മോര്‍ഗന്റേയും ലെന്‍സ്ക്കിയുടേയും മറ്റുള്ളവരുടേയും പരീക്ഷണങ്ങള്‍ ജീവജാതിയുടെ സുസ്ഥിരത തെളിയിച്ചിരിക്കെ, സൃഷ്ടിവാദികള്‍ ഇനി പരീക്ഷണം നടത്തേണ്ട കാര്യമില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക തലത്തിലെങ്കിലും  ഇതിന്റെ ആവശ്യമില്ല. ഇതിനര്‍ത്ഥം സൃഷ്ടിവാദികള്‍  സൃഷ്ടിവാദത്തിന്റെ മറ്റൊരു വശത്തേക്കുറിച്ചും ഗവേഷണം നടത്തുന്നില്ല എന്നോ നടത്തേണ്ടതില്ല എന്നോ അല്ല. നടത്തുന്നുമുണ്ട്, ഇനിയും നടത്തേണ്ടതുമുണ്ട്. പക്ഷേ ഇന്നത്തെ ശാസ്ത്ര എസാറ്റാബ്ളിഷ്മെന്റുകളുടെ ഡോമിനന്റ് ആയതും ഏകവുമായ വീക്ഷണം പരിണാമം ആയതിനാല്‍ ഇത്തരം പരീക്ഷണങ്ങള്‍ പരിമിതമായ തോതിലേ സൃഷ്ടിവാദശാസ്ത്രജ്ഞര്‍ക്ക് നടത്താനാവൂ. ചെറിയ തോതില്‍ അവര്‍ നടത്തുന്നുമുണ്ട്.

    ഒരുദാഹരണം സൂചിപ്പിക്കാം: 1992 ജൂണില്‍ ഇന്‍സ്ററിററ്യൂട്ട്    ഫോര്‍ ക്രീയേഷന്‍ റിസെര്‍ച്ചിലെ (ICR)  ജിയോളജിസ്റ്റ് ഡോ: സ്റ്റീവന്‍ ഓസ്ററിനും സംഘവും മൌണ്ട് ഹെലെന്‍സിലെ ലാവാ സാന്ദ്രീകൃത തടത്തിലെത്തി. മുക്കാല്‍ മൈല്‍ നീളവും ആയിരം അടി ഉയരവുമുള്ള തടം.1980 മെയ് 18നാണ് ഇവിടെ അവസാനമായി അഗ്നിപര്‍വ്വതം പുകഞ്ഞത്. ഇവിടെ  നിന്നും സാമ്പിള്‍ ശേഖരിച്ചു.കേംബ്രിഡ്ജിലെ ജിയോകോണ്‍ ലബോറട്ടറീസില്‍ റേഡിയോ ഐസോടോപ്പിക്  കാലനിര്‍ണയത്തിനു നല്‍കി. പൊട്ടാസ്യം- ആര്‍ഗണ്‍ കാലഗണനാ സങ്കല്‍പ്പപ്രകാരം ലാവാ പ്രവാഹത്തില്‍ നിന്നുള്ള സാമ്പിളില്‍ zero-argon സെറ്റ് ചെയ്യപ്പെട്ടിരിക്കണം. എന്നാല്‍ ഹെലെന്‍സ് ലാവാ സാമ്പിള്‍ പരിശോധനയില്‍ മൂന്നര ലക്ഷം വര്‍ഷങ്ങള്‍ ലഭിച്ചു. പൊട്ടാസ്യം- ആര്‍ഗണ്‍ റീസെറ്റിങ് നടന്നിട്ടില്ല എന്നാണിതു തെളിയിച്ചത്. കാലഗണനാരീതിയുടെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന ഐ.സി.ആര്‍ കാരുടെ വാദങ്ങള്‍ക്കുള്ള പരീക്ഷണപരമായ സ്ഥിരീകരണമാണിത്. ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം നിരവധി പരീക്ഷണങ്ങള്‍ ICR സംഘടിപ്പിക്കുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതെപ്പറ്റിയൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത അപ്പൂട്ടന്‍ നിരീശ്വരവാദികളുടെ  'നിലവാരം' ശരിയായി പ്രതിനിധാനം ചെയ്യുന്നുണ്ട്! ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള പ്രത്യേക ശ്രമമൊന്നും നടത്തിയിട്ടില്ല എന്നതൊഴിച്ചാല്‍ അവരുടെ ദുര്‍ഗുണങ്ങളൊന്നും ബാധിക്കാത്ത വ്യക്തിയാണ് അപ്പൂട്ടന്‍ എന്നതു് ആശ്വാസകരമാണ്. സൃഷ്ടിവാദികള്‍ മൌണ്ട് ഹെലെന്‍സിലെ ലാവാസാമ്പിള്‍ പരിശോധിച്ചു എന്നെങ്ങാനും എഴുതിയാല്‍ ജാക്കും കെപിയും കാളിദാസനും ഉടനെ ചാടിവീണ് ഇങ്ങനെയാവും പറയുക: നിങ്ങള്‍ നുണ പറയുന്നു, അല്പം കൂടികടന്ന് ഒരു സിസ്റ്റമാറ്റിക്‍, കണ്‍സിസ്റ്റന്റ് ലയര്‍ എന്നൊക്കെയാവും പറയുക. എന്നാല്‍ തെളിവ് ഹാജരാക്കിയാല്‍ പിന്നെ അതെപ്പറ്റി നിശ്ശബ്ദരാകും. പക്ഷേ പുതിയ എന്തെങ്കിലും അപ്രസക്തമായ സംശയങ്ങള്‍ ഉന്നയിച്ച് ഇതേ ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കും!


മോര്‍ഗന്‍,ലെന്‍സ്കി എന്നിവരുടെ പരീക്ഷങ്ങള്‍ക്കു സമാനമായി ബദല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കേണ്ട യാതൊരാവശ്യവും യഥാര്‍ത്ഥത്തിലില്ല.പരിണാമം സ്ഥാപിക്കാന്‍ പരിണാമവാദികള്‍ നടത്തിയ ഈ പരീക്ഷണങ്ങള്‍ പരിണാമം ഒരു കെട്ടുകഥയാണെന്നാണ് സമര്‍ത്ഥിക്കുന്നത്.എങ്കില്‍പ്പോലും മറ്റു പലതരം പരീക്ഷണങ്ങളും സ്വന്തമായി സൃഷ്ടി ശാസ്ത്രജ്ഞര്‍ നടത്തു്ന്നുണ്ട്.

  അപ്പൂട്ടന്റെ കണ്ണ് തുറക്കാന്‍ മാത്രം ഒരുദാഹരണം: അമേരിക്കയിലെ എറ്റവും നിലവാരമുള്ള പരീക്ഷണ ശാലകളിലൊന്നായ സാന്റിയ നാഷണല്‍ ലബോറട്ടറീസിലെ ന്യൂക്ളിയര്‍ ഫിസിസിസ്റ്റായ ഡോ:റസ്സല്‍ ഹംഫ്രീസിന്റെ ജിയോളജിയിലും കോസ്മോളജിയിലുമുള്ള പഠനങ്ങള്‍.1984 ല്‍ ഡോ ഹംഫ്രീസ്, യുറാനസിന്റെയും നെപ്റ്റ്യൂണിന്റെയും ഫീല്‍ഡ് സ്ട്രെങ്ത്ത് ക്രിയേഷന്‍ മോഡലിനെ ആസ്പദമാക്കി പ്രവചിക്കുകയുണ്ടായി .പരിണാമ (evolutionary dynamo model )  മാതൃകയേക്കാള്‍ ഒരു ലക്ഷം മടങ്ങ് കൂടുതലായിരുന്നു ഇതിന്റെ അളവ്. 1986 ലും 1989 ലും വോയേജര്‍ സ്പേസ് ക്രാഫ്റ്റ്-2 ഈ ഗ്രഹങ്ങള്‍ക്കടുത്തുകൂടി പോയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഈ പ്രവചനങ്ങള്‍ ശരിവച്ചു. ഇതു സംബന്ധമായി ഒട്ടേറേ research papers പ്രസിദ്ധീകൃതമായിട്ടുമുണ്ട്.
  
അതിനാല്‍ അപ്പൂട്ടന്റെ ഈ വാക്കുകള്‍ വസ്തുതാവിരുദ്ധമാണ് : “ഈ വിഷയങ്ങളില്‍ ആദ്യം മുതല്‍ക്കേ ഞാന്‍ ഒരു ഉന്നയിച്ചിരുന്ന കാര്യമാണ് സൃഷ്ടിവാദത്തില്‍ സ്വതന്ത്രമായി ഗവേഷണം ഒന്നും നടക്കുന്നില്ല എന്നത്".

അതിനാല്‍ “ആദ്യം മുതല്‍ക്കേ" അപ്പൂട്ടന്‍ ഉന്നയിച്ചിരുന്നത് ധാരണാപ്പിശകു മാത്രമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ? 

“അന്നു തന്നെ ഞാന്‍ ചോദിച്ചിരുന്നതാണ് സൃഷ്ടി നടക്കുന്നുണ്ട് എന്ന് തെളിയിക്കാന്‍ ഒരു ലാബ് സെറ്റപ് ചെയ്യാന്‍ സാധിക്കുമോ എന്ന്. അന്ന് താങ്കള്‍ അതിന് വ്യക്തമായൊരു മറുപടി പറഞ്ഞതുമില്ല.ഇന്നും താങ്കള്‍ ചെയ്യുന്നത് അതു തന്നെയല്ലേ?" എന്നും"എല്ലാം ടെസ്റ്റബിള്‍ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും?"എന്നും  അപ്പൂട്ടന്‍ ചോദിക്കുന്നു. 

ഇവിടെയും ധാരണപ്പിശകല്ലേ തെളിയുന്നത് ? പരിണാമവാദ പ്രകാരം പരാണാമം നടന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്.അതുകൊണ്ടാണ് ലാബില്‍ നിരീക്ഷിക്കുന്നതു സാധ്യമാകുന്നത്.അങ്ങനെയൊരു പരിണാമം ദൃശ്യമല്ല എന്നത് പരീക്ഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.എന്നാല്‍ സൃഷ്ടി അനസ്യൂതമായ പ്രക്രിയയല്ല.ഒരിക്കല്‍ സംഭവിച്ചു കഴിഞ്ഞതാണ് .ആവര്‍ത്തനക്ഷമമല്ല.ആവര്‍ത്തനക്ഷമമല്ലാത്തത് . ശാസ്ത്രീയ പരീക്ഷണങ്ങളുടെ മേഖലയിലേ വരുന്നില്ല.അതുകൊണ്ട് ‘സൃഷ്ടി പ്രക്രിയ‘യല്ല നിരീക്ഷണവിധേയമാകുന്നത് ;മറിച്ച് സൃഷ്ടികളാണ്. ഇതുവരെയും നടന്നുകഴിഞ്ഞതായി പരിണാമവാദികള്‍ അവകാശപ്പെടുന്ന പരിണാമത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്.കഴിഞ്ഞ ഒരു പരിണാമവും പരീക്ഷണങ്ങളിലൂടെ നിരീക്ഷിക്കാനാവില്ലല്ലോ.അവ ആവര്‍ത്തിക്കാനുമാവില്ല.
  
‘സൃഷ്ടിപ്രക്രിയ’ സൃഷ്ടിവാദത്തിന്റെ മൂലസങ്കല്‍പ്പമാണെങ്കിലും അതുമാത്രമാണ് സൃഷ്ടിവാദം എന്നു ധരിക്കുന്നതും അബദ്ധമാണ്. ‘പ്രകൃതിപരമായ പ്രക്രിയ‘കളെപ്പറ്റി പരിണാമവാദികള്‍ മോഡലുകള്‍  നിര്‍മ്മിക്കാറുള്ളപോലെ സൃഷ്ടിവാദ ശാസ്ത്രജ്ഞരും മോഡലുകള്‍ തയാറാക്കിയിട്ടുണ്ട് .ഇതു മനസ്സിലാക്കാനും അപ്പൂട്ടനു തടസ്സമായത് അശാസ്ത്രീയവും ആധുനിക അന്ധവിശ്വാസ പ്രേരിതവുമായ മുന്‍ധാരണകളാണ്.


നാലാമത്തെ പോയിന്റായി താങ്കള്‍ എഴുതിയതിങ്ങനെ:
"സൃഷ്ടിവാദത്തിലെ ശാസ്ത്രീയത വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ പറയുന്നു.താങ്കള്‍ തന്നെ എടുത്തു പറഞ്ഞ ഒരു പുസ്തകം ഹെന്റി മോറിസിന്റെ സയന്റിഫിക് ക്രിയേഷനിസം എന്ന പുസ്തകമാണ്. അതൊരു യങ്ങ് എര്‍ത്ത്  ക്രിയേഷനിസ്റിിന്റെ പുസ്തകവും ആണ് .യങ്ങ് എര്‍ത്ത് തിയറിയൊക്കെ തെറ്റാണെന്ന് എപ്പോഴേ തെളിയിക്കപ്പെട്ടതാണ്,എന്നിട്ടും അത് താങ്കള്‍ ഇവിടെ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ തന്നെ ശാസ്ത്രീയസൃഷ്ടിവാദത്തിലുള്ള പുസ്തങ്ങളെക്കുറിച്ച് അത്രയധികം ചിന്തിച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥമാക്കുന്നത്?"
   
ഡോ:ഹെന്റി മോറിസിന്റെ കൃതിവായിക്കാത്ത താങ്കളാണോ വായിച്ച  ഞാനാണോ ചിന്തിക്കാന്‍ സാധ്യത എന്ന ചോദ്യം തല്‍ക്കാലം നില്‍ക്കട്ടെ .അപ്പൂട്ടന്‍ എത്ര മാത്രം മുന്‍ധാരണാവിധേയനാണന്നല്ലേ ഈ വരികള്‍ തെളിയിക്കുന്നത്? താങ്കളുടെ സംശയങ്ങള്‍ (ഉന്നയിക്കപ്പെട്ട)ക്കുള്ള എറെക്കുറെ തൃപ്തികരമായ വിശദീകരണം മോറിസിന്റെ കൃതിയിലുണ്ടെന്നു പറഞ്ഞാല്‍ അതു വായിച്ച് ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ കാര്യകാരണ സഹിതം അതു ചൂണ്ടിക്കാട്ടുകയാണു മര്യാദ .അതാണ് ശാസ്ത്രീയ സമീപനം .ആ കൃതി ഒന്നു തൊട്ടുനോക്കുക പോലും ചെയ്യാതെ  വിലയിരുത്തുന്നത് എവിടുത്തെ ശാസ്ത്രീയ സമീപനമാണ് അപ്പൂട്ടാ? ഭൂമിയില്‍ ബൂലോകത്തെ നിരീശ്വരവാദികളില്‍ മാത്രമാണ് ഇതു കാണുന്നത്!


ഒന്നാമതായി, യങ് എര്‍ത്ത് തിയറിയല്ല മോറിസിന്റെ മുഖ്യ പ്രമേയം. ശാസ്ത്രീയ സൃഷ്ടിവാദത്തെ വിവിധ വിജ്ഞാന ശാഖകളുടെ പരിപ്രേക്ഷ്യത്തില്‍ പുനരാവിഷ്ക്കരിച്ച പ്രസിദ്ധമായൊരു കൃതിയാണത്. ഇരുനൂറ്റെഴുപതോളം പേജുകള്‍ നീണ്ടതും വിവിധ ശാസ്ത്രശാഖകളിലെ ആശയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും കൃത്യമായ റഫറന്‍സുകളോടെ എഴുതപ്പെട്ടതുമായ ഒരു കൃതിയെ അതിലെ ഒരു പേജ് പോലും വായിക്കാതെ എത്ര ലാഘവത്തോടെയാണ് ഒറ്റവാചകത്തില്‍ അപ്പുട്ടന്‍ തള്ളിയത്! മതവിശ്വാസികളിലെ ഏറ്റവും താഴ്ന്നനിലയുള്ളവരില്‍ കാണാവുന്ന ഡോഗ് മാറ്റിസത്തേക്കാള്‍ ഒട്ടും നിലവാരം ഈ മനസ്ഥിതിക്കില്ല എന്നു വ്യക്തമാണ്.


(മറുപടി പോസ്റ്റ് തയ്യാറാക്കിയശേഷം റിലീസ് ചെയ്യാം എന്നു കരുതിയാണ് അപ്പൂട്ടന്റെ കമന്റുകള്‍ ഇടാതിരുന്നത്. അവ പ്രസിദ്ധീകരിച്ചിട്ടുണ്ടിപ്പോള്‍)

                                                 
പാര്‍ട്ട് II

മോറിസിന്റെ കൃതിയെപ്പറ്റി പരാമര്‍ശിച്ച സ്ഥിതിക്ക് സാന്ദര്‍ഭികമായി ബൂലോകത്തെ ചില comments നെപ്പററി  കൂടി എഴുതട്ടെ. സത്യാന്വേഷി, ബ്രൈറ്റിന്റെ സമീപനവും വിശദീകരണവും ഡോക്യുമെന്റ് ചെയ്തിരുന്നല്ലോ. അതിന്റെ ഉള്ളടക്കത്തെപ്പറ്റി ഒരക്ഷരം പോലും എഴുതാതെ ജാക്ക് സൃഷ്ടിവാദത്തെപ്പറ്റി  ഏതാനും സംശയങ്ങള്‍ ഉന്നയിച്ചു. അതിങ്ങനെ:


"But reality is different. If we cannot replicate it, can we look at its other aspects like


1) Who created it ?
2) How long it took to create ?
3) What was the order of creation ?
4) How was this geographically distributed ?
5) Do we have all species which were once created now ? If not, what happened to them ?
6) Which of these two hypothesis can better explain material evidence from different fields ?
7) Which of the creation myths from different cultures need to be used ? What is the reason ?"


ഞാന്‍ നല്‍കിയ മറുപടിയിതായിരുന്നു:

"താങ്കളുടെ സൃഷ്ടിവാദ സംബന്ധമായ ഈ ചോദ്യങ്ങള്‍ നഴ് സറി നിലവാരത്തിലുള്ളതാണ്.ആദ്യം ഒരു സ്റ്റാന്റേര്‍ഡ് സൃഷ്ടിവാദ Text വായിക്കുക.ശേഷം അല്‍പ്പം നിലവാരമുള്ള സംശയങ്ങള്‍ ഉന്നയിക്കുക.ബ്ളോഗുകള്‍ നഴ് സറി വിദ്യഭ്യാസത്തിനുതകുന്നതല്ലല്ലോ.


താങ്കള്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും ഡോ:ഹെന്റി മോറിസ് എഴുതിയ SCIENTIFIC CREATIONISM എന്ന കൃതി വിശദീകരണം നല്‍കുന്നു.1974 ലാണ് ആദ്യമായി ഇത് ഇറങ്ങിയത്.താങ്കള്‍ 1974 ന് മുമ്പുള്ള ധൈഷണിക ലോകത്താണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ജീവിക്കുന്നത് എന്ന് ഇതില്‍ നിന്നും തെളിഞ്ഞില്ലെ ?"
(December 21, 2010 6:19 PM)


സൃഷ്ടിവാദത്തെപ്പറ്റി പ്രാഥമിക വിവരങ്ങള്‍ പോലും ഇല്ലാത്ത ഒരാളേ ജാക്ക് നിരത്തിയ സംശയങ്ങള്‍ ഉന്നയിക്കൂ. കാരണം ഈ വിഷയവുമായി ഇറങ്ങിയ ആദ്യത്തെ സ്റ്റാന്റേഡ് ടെക്റ്റ് ആയ (1974) 'സയന്റിഫില്‍ ക്രീയേഷനിസ'മെങ്കിലും വായിച്ചാല്‍ അല്പം കൂടി നിലവാരമുള്ള further questions ആയിരിക്കും മുന്നോട്ടുവെക്കുക. അതിനാല്‍ ചുരുങ്ങിയത് കാല്‍നൂറ്റാണ്ടുമുന്‍പ് സൃഷ്ടിവാദത്തെക്കുറിച്ച് ഇറങ്ങിയ മോറിസിന്റെ കൃതിയെങ്കിലും  ഇവര്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരം നഴ് സറി ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നല്ലോ എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് ആ കൃതി നിര്‍ദ്ദേശിച്ചത്. അപ്പൂട്ടന്റെ പല ചോദ്യങ്ങളും സംശയങ്ങളും ഇതേ അവസ്ഥ അനുസ്മരിപ്പിക്കുന്നു എന്നതുകൊണ്ടു കൂടിയാണ് ഇക്കാര്യം ഇവിടെ പരാമര്‍ശിച്ചത്. ഉദാഹരണങ്ങള്‍ ഇതാ:


"1. സൃഷ്ടി നടക്കണമെങ്കില്‍ സ്രഷ്ടാവ് മനസ് വെയ്ക്കണം. ഉദാഹരണത്തിന് പുതിയൊരു ജീവിവര്‍ഗ്ഗം ഉണ്ടാകണമെങ്കില്‍ സ്രഷ്ടാവ് നേരത്തെ അതിന് തീരുമാനമെടുത്തിരിയ്ക്കണം.


2. സൃഷ്ടികള്‍ എപ്പോഴാണു സൃഷ്ടിയ്ക്കപ്പെടേണ്ടത് എന്നതു സ്രഷ്ടാവാണ് തീരുമാനിക്കുന്നത്. (ഒരു പ്രത്യേക സാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്നു തീരുമാനിയ്ക്കേണ്ടതില്ലല്ലോ) പ്രപഞ്ചം ആകെ മൊത്തം എടുത്താലും ഇഴജന്തുക്കള്‍ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.


3. സൃഷ്ടികള്‍ എങ്ങനെയാണ് ഉണ്ടായി വരേണ്ടത് എന്നത് സ്രഷ്ടാവാണു തീരുമാനിയ്ക്കുന്നത്. ചില വിശ്വാസങ്ങള്‍ പ്രകാരം ഉണ്ടാവട്ടെ എന്നു പറഞ്ഞപ്പോള്‍ ഉണ്ടായതാണ് മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തില്‍ മാത്രം അല്‍പം ഭേദഗതി ഉണ്ട്, മണ്ണു കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത്.


4. ഓരോ വസ്തുവും എത്രകാലം നിലനില്‍ക്കും എന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. ഒരു പ്രത്യേക ജീവിവര്‍ഗം എത്രകാലം ഭൂമിയില്‍ (തലമുറകളായി) ജീവിയ്ക്കും എന്നത് സ്രഷ്ടാവ് തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ നാമാവശേഷമാകണം, എപ്പോള്‍ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിനു മാത്രം അറിയാവുന്ന രഹസ്യമാണ്. ഏതു ഗ്രഹം, ഏതു നക്ഷത്രം എന്നുവരെ നിലനില്‍ക്കണം എന്നതും സ്രഷ്ടാവ് തീരുമാനിയ്ക്കുന്നതാണ്.


ഇനി താങ്കള്‍ പറയേണ്ടതാണ്, എന്റെ ഭാഗം ഞാന്‍ വിശദീകരിച്ചു. "
Saturday, January 8, 2011
( Tuesday, December 14, 2010 ലും ഇതേ ചോദ്യങ്ങള്‍ കാണാം )


"കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇതൊക്കെ മനുഷ്യന്‌ എങ്ങനെ അറിയാനാവും? സ്രഷ്ടാവ്‌ പറഞ്ഞുതന്നല്ലാതെ വേറൊരു സ്വന്തന്ത്രാന്വേഷണവും ഇവിടെ സാധ്യമല്ല. ഇനി, സൃഷ്ടിവാദത്തിനു മാത്രമായി, ശാസ്ത്രത്തിന്റെ സഹായമില്ലാതെ, എന്തെങ്കിലും ഒരു മെഥഡോളജി സാധ്യമാണോ? എന്റെ അറിവില്‍ ഒന്നുമില്ല, അറിവുള്ളവര്‍ പറഞ്ഞുതരൂ."
(Tuesday, December 14 , 2010)


മോറിസിന്റെ കൃതി ഈ methodology യെപ്പററിയാണ്!


പക്ഷേ, അപ്പൂട്ടന്റേത് നിഷ്കളങ്കമായ സംശയങ്ങളാണ്. എന്തുകൊണ്ടോ സൃഷ്ടിവാദ പഠനങ്ങളൊന്നും അദ്ദേഹത്തിന്റെ വായനാപരിധിക്കകത്തു വന്നില്ല.  എന്നാല്‍ ജാക്കിന്റേത് എല്ലാം കലക്കിക്കുടിച്ച ഒരു വിദ്വാന്റെ ഗൌരവകരമായ ചോദ്യങ്ങള്‍ എന്ന നാട്യത്തോടെയാണ്. അതുകൊണ്ടുതന്നെ എന്റെ നിര്‍ദ്ദേശത്തോടുള്ള പ്രതികരണവും അത്തരത്തിലുള്ളതായിരുന്നു.


"This shows you aren't even up to date even on creationism"


December 16, 2010 9:01 PM


മോറിസിന്റെ ക്യതി വായിച്ച് സ്യഷ്ടിവാദത്തെപ്പറ്റി പ്രാഥമികമായ കാര്യങ്ങളെങ്കിലും മനസ്സിലാക്കി അല്പം നിലവാരമുള്ള സംശയങ്ങളാവും ഉന്നയിക്കുക എന്ന പ്രതീക്ഷ അസ്ഥാനത്തായി. സൃഷ്ടിവാദത്തെപ്പറ്റി വളരെ അഡ്വാന്‍സ്ഡ് ആയ പഠനങ്ങള്‍ ഇപ്പോഴും ഇറങ്ങിക്കൊണ്ടേയിരിക്കുന്നുവെങ്കിലും പ്രാഥമിക കാര്യങ്ങളെങ്കിലും ഗ്രഹിക്കട്ടെ  എന്നുകരുതിയാണ് 1974 ലെ മോറിസിന്റെ ക്യതി നിര്‍ദ്ദേശിച്ചത്. പക്ഷേ അതുപോലും മനസ്സിലാക്കാതെയും ആ ക്യതിപോലും വായിക്കാതെയും ജാക്ക് പ്രതികരിച്ചതിങ്ങനെ :
[Jack Rabbit]: Shame on your Mr. Hussain. Don't you know about the speciation of creationism to intelligent design in 1980s after it was banned in Edwards vs Aguillard case and later it was banned nation wide by US Supreme court ? You are still living in 1970s.
(December 22, 2010 12:35 AM)

 സൃഷ്ടിവാദത്തെക്കുറിച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ പുസ്തകങ്ങള്‍ എനിക്കറിയാത്തതുകൊണ്ടല്ല മോറിസിന്റെ 1974 ലെ ക്യതി വായിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന കാര്യം ജാക്കിനു മനസ്സിലായില്ല. 1974 ല്‍ സൃഷ്ടിവാദ ശാസ്ത്രജ്ഞര്‍ നല്‍കിയ വിശദീകരണം പോലും മനസ്സിലാക്കാതെ നഴ് സറി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് ഏറ്റവും പുതിയ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതുകൊണ്ടു ഫലമുണ്ടോ? ഒന്നാം ക്ളാസിലെ കുട്ടിയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പത്താം ക്ളാസിലെ text book നിര്‍ദ്ദേശിക്കുന്നത് അര്‍ത്ഥശൂന്യമല്ലേ ?


ഇതൊക്കെ നില്‍ക്കട്ടെ. ഇവരുടെ സമീപനം തന്നെ അടിസ്ഥാനപരമായി അശാസ്ത്രീയവും അന്ധവിശ്വാസപരവുമാണ്. സ്യഷ്ടിവാദികളുടെ നിലവാരമുള്ള ഒരൊറ്റ ക്യതിയും നേരിട്ടു വായിച്ച് സ്യഷ്ടിവാദത്തെപ്പറ്റി പഠിക്കാനുള്ള ശ്രമം ഈ ബൂലോക 'ശാസ്ത്രജ്ഞ'ന്‍മാരൊന്നും ഇതുവരെയും നടത്തിയിട്ടില്ല. (ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷീസ്’ പോലും വായിക്കാതെ പരിണാമ വിദ്വാന്‍മാരായി രംഗത്തിറങ്ങുന്ന ഇവരില്‍ നിന്നും ശാസ്ത്രീയ സമീപനമോ സത്യസന്ധമായ നിലപാടോ പ്രതീക്ഷിക്കുന്നതു തെറ്റാണെന്നതു മറ്റൊരുകാര്യം). റൊണാള്‍ഡ് നമ്പേഴ്സ് എന്ന സ്യഷ്ടിവാദ വിമര്‍ശകന്റെ വാക്കുകളില്‍ നിന്നാണ് ഇവര്‍ സ്യഷ്ടിവാദം പഠിക്കുന്നത്. എന്തൊരു ഗവേഷണാത്മകത!! എന്നിട്ടോ തിരിഞ്ഞു നിന്ന് മറ്റുള്ളവരെ മണ്ടന്‍മാരും നുണയന്‍മാരുമായി മുദ്രകുത്തുകയും ചെയ്യുന്നു.!! ജാക്കിന്റെ പരിഹാസം നോക്കൂ:


"[Jack Rabbit]: Shame on your Mr. Hussain"


കാല്‍ നൂറ്റാണ്ട് മുമ്പു പ്രസിദ്ധീകൃതമായ ഒരു സൃഷ്ടിവാദ ഗ്രന്ഥത്തിലെ പ്രാഥമിക ധാരണകള്‍ പോലും ഗ്രഹിക്കാന്‍ ശ്രമിക്കാത്ത ഒരാള്‍ എന്നോട് ‘ലജ്ജിക്കാന്‍’ ആവശ്യപ്പെടുന്നത് ചെറിയ തമാശയൊന്നുമല്ല എന്നു വ്യക്തമാണ്!  സൃഷ്ടിവാദത്തിന്റെ പുതിയ രൂപമാണ് ഇന്റലിജന്റ് ഡിസൈന്‍ എന്ന വിവരക്കേടും കൂട്ടത്തില്‍ വിളമ്പിക്കൊണ്ടാണ് ഈ പരിഹാസം എന്നതു ശ്രദ്ധിക്കുക. സൃഷ്ടിവാദത്തെക്കുറിച്ച് ഇറങ്ങിയ ഏതാനും പുതിയ കൃതികളുടെ ലിസ്റ്റ് താഴെ കൊടുക്കാം. പക്ഷേ കാല്‍ നൂറ്റാണ്ട് മുമ്പിറിങ്ങിയ കൃതി പോലും വായിക്കാനോ കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാനോ ഉള്ള നിഷ്പക്ഷ--സ്വാതന്ത്യ മനസ്ഥിതിയില്ലാത്ത പരിണാമന്ധ വിശ്വാസികള്‍ക്ക്  ഈ പുസ്തക ലിസ്റ്റു കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഏതായാലും മറ്റു വായനക്കാര്‍ക്ക് ഉപകാരപ്പെടുമല്ലോ.



(1) Creation's Tiny Mystery, by Dr. Robert V. Gentry, 2004,  364 pages - "I used a microscope to search for radio halos in thin, translucent sections of granite-type rocks. One spring day in 1965 I was pondering over some special types of halos; there seemed to be conflicting requirements as to their origin.  ... Was it possible that the Precambrian granites were not the end product of slowly cooling magma, but instead were the rocks God created when He spoke this planet into existence? Were the special halos evidence of an instantaneous creation?"


(2) In the Beginning, 7th Edition, by Dr.Walt Brown, 2004,  328 pages - Scientific information cannot be suppressed for long, so it is not surprising to see a growing awareness and excitement concerning these discoveries. If all this information were openly presented in science classrooms, better education would result. Regardless of your age or education, you can learn and help others learn this information about a subject that holds great interest for most people - the subject of origins.


(3) The Scientific Case for Creation, by Dr.Bert Thompson, 2004 , 280 pages. There are two fundamentally different, and diametrically opposed, explanations for the origin of the Universe.  One of these world views is the concept of evolution.  This view asserts that the origin and development of the Universe and all of its systems can be explained solely on the basis of time, chance, and continuing natural processes innate in the structure of matter and energy.  The second alternate and opposing world view is the concept of creation.  Everything in the Universe, and in fact, the Universe itself, has come into being through the design, purpose, and deliberate acts of a supernatural Creator.

(4) Biology and Creation : 

   Dr.Wayne Frair. 2002. Creation Research Society, 85 pages.

This book is the fourth in the CRS series of introductory readers. It contains a discussion of the origin of life, of cells, and of multicellular organisms. Comparisons are made between atheistic and theistic concepts including the Intelligent Design bridge. Laws of chemistry, physics and probability demand acceptance of the creation of all living organisms by a supernatural Creator.


The main focus of the textbook is to provide the student with a detailed discussion of the major topics in general biology, such as the chemistry of biological systems, cytology, molecular genetics, Mendelian genetics, taxonomy, anatomy, and physiology. Unlike the college texts that are available now, however, this text will glorify the Creator from cover to cover, stressing the design that you see throughout God's creation.

In addition, specific topics of interest to creationists will be discussed. For example, while the traditional taxonomic schemes will be discussed in the text, current creationist taxonomic systems will be discussed as well. In addition, call out boxes will highlight the current research being done by creation biologists around the world. 

 പാര്‍ട്ട് III

ഡോ:മോറിസിന്റെ ‘സയന്റിഫിക്ക് ക്രീയേഷനിസം’ പരിചയപ്പെടുത്തിയപ്പോഴും ബൂലോകത്തെ ‘ശാസ്ത്രഅജ്ഞര്‍’ ചാടിവീണ് ചോദിക്കുന്നു: മോറിസിന്റെ യങ് എര്‍ത്ത് തിയറി താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഭൂമിക്ക് എത്ര പ്രായം കാണും എന്നതില്‍ എനിക്കു നിശ്ചയമൊന്നുമില്ല. പരമ്പരാഗത ശാസ്ത്രജ്ഞരുടെ കോടിക്കണക്കിനു വര്‍ഷങ്ങളില്‍ എനിക്കു വിശ്വാസമില്ല. യങ് എര്‍ത്ത് പഠനങ്ങള്‍ ഞാന്‍ താരതമ്യം ചെയ്തു പഠിച്ചിട്ടുമില്ല. എന്നാല്‍ പ്രഥമദൃഷ്ട്യാ സൃഷ്ടിവാദികളുടെ പരിണാമ കാലഗണനാ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നു ബോധ്യമുണ്ട്.  അഥവാ ഒട്ടും തന്നെ കഴമ്പില്ലെങ്കില്‍ ‘ശാസ്ത്രഅജ്ഞര്‍’ക്ക് തെളിവു സഹിതം ചൂണ്ടിക്കാട്ടാമല്ലോ. അതു ചെയ്യാതെ യങ് എര്‍ത്ത് വാദിയാണോ എന്നു മാത്രം ചോദിച്ചു കൊണ്ടിരുന്നത് ധൈഷണിക ദാരിദ്ര്യത്തിന്റെ മാത്രം ലക്ഷണമല്ലേ? ഇതും കടന്ന് പ്രപഞ്ചത്തിന്റേയും ഭൂമിയുടേയും പ്രായം ഖുര്‍ആനില്‍  പറയാത്ത അല്ലാഹുവിനേക്കാള്‍ ഭേദം പ്രപഞ്ചത്തിനും ഭൂമിക്കും ആറായിരം വര്‍ഷങ്ങളെന്നു പറഞ്ഞ ബൈബിളിലെ ദൈവമല്ലേ എന്നു വരെ ചോദിക്കുന്നു കാളിദാസന്‍! അങ്ങനെയെങ്കില്‍ പ്രപഞ്ചസൃഷ്ടി നടന്നത് 4004 B.C  ഒക്ടോബര്‍ 23ന് ആണെന്നു കണ്ടെത്തിയ ജയിംസ് ഉഷര്‍ എന്ന ബിഷപ്പിനാണ് Bible ദൈവത്തേക്കാള്‍ വിവരം എന്നും പറയേണ്ടിവരില്ലേ കാളിദാസാ? ബൈബിളില്‍ നിന്നും ഗണിച്ചാല്‍ മൊത്തം വര്‍ഷങ്ങളല്ലേ കിട്ടുന്നത്? മാസവും ദിവസവും സമയവും കിട്ടിയത് ബിഷപ്പ് ഉഷറിനല്ലേ?!

     ഇതൊന്നുമല്ല തമാശ. ഭൂമിക്ക് ആറായിരം വര്‍ഷങ്ങളേ പഴക്കമുള്ളൂ എന്നു വിശ്വസിക്കുന്ന മോറിസിന്റേയോ ഓസ്ററിന്റേയോ ഹംഫ്രീസിന്റേയോ ഒരൊറ്റ വാദത്തേയും ശാസ്ത്രീയമായി ഖണ്ഡിക്കാന്‍ ശ്രമിക്കാത്ത (ചിത്രഭാനു മാത്രമാണ് ഇതിന് ചെറിയൊരു ശ്രമം നടത്തി പിന്‍വാങ്ങിയത്)  ജാക്ക്, കെ.പി, കാളിദാസന്‍മാര്‍ക്ക് ഒരൊറ്റ കാര്യമേ അറിയേണ്ടതുള്ളൂ: ഭൂമിക്കെത്ര പഴക്കമുണ്ടന്നു ഞാന്‍ വ്യക്തമാക്കണം. എനിക്കറിയില്ല എന്നു പറഞ്ഞെങ്കിലും അതേ  ചോദ്യവും പോരാത്തതിനു ശകാരവും അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നിട്ടും ഡോക്കിന്‍സിന്റെ ഒരു വാദത്തെയെങ്കിലും ന്യായീകരിക്കാനുള്ള ധൈഷണികമായ ചങ്കൂറ്റം ഇതുവരേയും അവര്‍ക്കുണ്ടായിട്ടില്ല! പാവം ഡോക്കിന്‍സ്, ഇവര്‍ക്കൊക്കെ വേണ്ടിയാണല്ലോ താന്‍ ‘ഗോഡ് ഡെലൂഷന്‍’ രചിച്ചത് എന്ന് ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവണം! ബൂലോകത്തെ ഒരു നിരീശ്വരവാദിക്കും ഡോക്കിന്‍സിനെ രക്ഷിക്കണമെന്നില്ല.  ഏവരും യങ് എര്‍ത്, മോറിസ്, ഹംഫ്രീസ് എന്ന് ഉരിവിട്ട് വട്ടം കറങ്ങുകയാണ്.  ‘ഡോക്കിന്‍സ് നിരൂപണം’ എന്ന ഈ ബ്ളോഗില്‍ കമന്റുന്ന കെ.പി. തന്നെ താങ്കളെന്താണ് ഡോക്കിന്‍സിലേക്കു തിരിയുന്നത് എന്നു വരെ ചോദിച്ചു കളഞ്ഞു!


3. പരീക്ഷണം സംബന്ധിച്ച അപ്പൂട്ടന്റെ ഒരു നിരീക്ഷണത്തിലേക്കു വരാം. 
"സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ള്‍ ആണെന്ന് ആരും വാദിച്ചിട്ടില്ലല്ലോ"
എന്ന എന്റെ പ്രസ്താവത്തോടുളള അപ്പൂട്ടന്റെ പ്രതികരണം ഇങ്ങനെയാണ്:


"എല്ലാം ടെസ്റ്റബിള്‍ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും? അതിനും സാധ്യത താങ്കള്‍ക്ക് തന്നെ കാണാന്‍ കഴിയുന്നില്ല.പക്ഷെ താങ്കളുടെ മുന്‍കമന്റുകള്‍ അങ്ങിനെയൊരു വാദം ഉണ്ടായിട്ടേയില്ല എന്ന പ്രതീതി അല്ല നല്‍കുന്നത് എന്നുകൂടി പറയട്ടെ."

ഈ പ്രതീതി താങ്കളുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ്.  സ്യഷ്ടികര്‍മ്മം പരീക്ഷണ വിധേയമാണെന്ന് വിദൂരമായി സൂചിപ്പിക്കുക പോലും ചെയ്യുന്ന ഒരു അവകാശവാദവും ഒരിടത്തും ഞാന്‍ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. നടന്നുകഴിഞ്ഞ പരിണാമത്തെ പരീക്ഷണ ശാലയിലാക്കി വീണ്ടും കാണിക്കാന്‍ പരിണാമ വാദികള്‍ക്കും സാധ്യമല്ലല്ലോ. അങ്ങനെയൊരു പരിണാമം നടന്നുവെന്ന് അവരും സങ്കല്‍പ്പിക്കുക മാത്രമാണു ചെയ്യുന്നത്. അതൊരിക്കലും ആവര്‍ത്തനക്ഷമമല്ല. അതിനാല്‍ ആവര്‍ത്തിക്കാനാവാത്ത പരിണാമത്തില്‍ വിശ്വസിക്കുന്നത് ശാസ്ത്രീയമാണെങ്കില്‍ സൃഷ്ടിയില്‍ വിശ്വസിക്കുന്നതും ശാസ്ത്രീയം തന്നെയാണ്. സൃഷ്ടിവാദം ശാസ്ത്രീയമാകാന്‍ പരീക്ഷണശാലയില്‍ ദൈവത്തിന്റെ സൃഷ്ടിപ്രക്രിയ ആവര്‍ത്തിക്കണമെന്നില്ല!




4. ടെസ്റ്റബിലിറ്റി പരീക്ഷിക്കുമ്പോള്‍ Research Hypothesis (H(1)) എന്നും Null Hypothesis  (H(0))എന്നും ചാര്‍ട്ട് ചെയ്യാറുണ്ടെന്ന് എഴുതിയിരുന്നല്ലോ. “ Null Hypothesis- നോടൊപ്പം ഉപയോഗിക്കുന്ന പദം Alternate Hypothesis എന്നാണ് എന്റെ അറിവ്, Research Hypothesis അല്ല, തെറ്റാണെങ്കില്‍ അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ.” എന്നൊരു സാങ്കേതിക സംശയം അപ്പൂട്ടന്‍ പ്രകടിപ്പിക്കുകയുണ്ടായി.
Null Hypothesis നോടൊപ്പം രണ്ടു പദങ്ങളും ഉപയോഗിക്കാറുണ്ട്- Research Hypothesis അല്ലെങ്കില്‍ Alternate Hypothesis . അതിനാല്‍ എന്റെ പ്രയോഗത്തില്‍ യാതൊരു അപാകതയുമില്ല ( The University of North Carolina യുടെ http://www.uncp.edu/ നോക്കാം.)


    “താങ്കള്‍ ഇവിടെ പ്രയോഗിക്കുന്ന ലോജിക്ക് തന്നെ തെറ്റാണ്” എന്നും അപ്പൂട്ടന്‍ എഴുതുന്നു. മേല്‍ സൂചിപ്പിച്ച പോലുള്ള ധാരണപ്പിശകാണ് ഇതും. ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്നത് Null Hypothesis  ആയി എടുത്താലും ജീവജാതികള്‍ സുസ്ഥിരങ്ങളല്ല എന്നത് Null Hypothesis  ആയി എടുത്താലും തെളിയുന്നത് രണ്ടില്‍ ഒന്നുമാത്രമായിരിക്കും. കാരണം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ‘ഡിക് ഷ്ണറി ഓഫ് സൈക്കോളജി‘യുടെ രചയിതാവായ റെബെര്‍ എഴുതുന്നത് നോക്കു:
"In the standard hypothesis-testing approach to science one attempts to demonstrate the falsity of the null hypothesis, leaving one with the implication that the alternative, mutually exclusive, hypothesis is the acceptable one."


(Reber, A. S,   Dictionary of psychology. New York: Penguin Books,1985,p.337)


  അതിനാല്‍ ഡ്രോസോഫിലകളില്‍ നടന്നതും തുടര്‍ന്ന് ഇപ്പോഴും നടക്കുന്നതുമായ എല്ലാ പരീക്ഷണങ്ങളും ജീവജാതികള്‍ സുസ്ഥിരമാണ് എന്നുതന്നെയാണു തെളിയിക്കുന്നത്. “ജീവജാതികള്‍ പരിണമിക്കുന്നില്ല” എന്നത് അവ്യക്തമായ പ്രസ്താവനയാണെന്നതും മറ്റൊരു ധാരണപ്പിശകാണ്. ജീവജാതിയുടെ അനന്തര തലമുറകളില്‍ പുതിയ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെടുന്നതു നിരീക്ഷണ യോഗ്യമാണ്. അങ്ങനെ കാണപ്പെടുന്നില്ലെങ്കില്‍ പരിണാമ വിധേയമല്ല എന്നാണു തെളിയുന്നത്.


 “ചുരുക്കിപ്പറഞ്ഞാല്‍ , Research Methodology ഇക്കാര്യത്തില്‍ കാര്യമായി താങ്കളെ സഹായിക്കുന്നില്ല" എന്ന് അപ്പൂട്ടന്‍ എഴുതിയതിന്റെ സ്ഥിതിയും തഥൈവ. യഥാര്‍ത്ഥത്തില്‍ Research Methodology  കാര്യമായി എന്നെ സഹായിക്കുന്നു എന്നു മാത്രമല്ല എന്നെ മാത്രമേ സഹായിക്കുന്നുള്ളൂ എന്നതു കൂടി സത്യമാണ്. കാരണം ലാബ് കണ്ടീഷനില്‍ ജീവജാതി സുസ്ഥിരമല്ല എന്നു തെളിഞ്ഞാലും പ്രകൃതി സാഹചര്യത്തില്‍ സുസ്ഥിരമല്ല എന്നു തെളിയുന്നില്ല എന്നതു തന്നെ കാരണം. ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ വഴി ഉണ്ടാക്കിയെടുക്കാവുന്ന ജനിതക വ്യതിയാനങ്ങള്‍ പ്രകൃതി സാഹചര്യങ്ങളില്‍ സ്വയമേവ ഉണ്ടാകില്ലെന്നു മാത്രമല്ല ഉണ്ടായവ നഷ്ടമാവുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട് (ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീടു നല്‍കാം) അതിനാല്‍ “കാര്യമായി താങ്കളെ സഹായിക്കുന്നില്ല” എന്ന അപ്പൂട്ടന്റെ അഭിപ്രായം ഇങ്ങനെ മാറ്റിയാലേ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോവു- “കാര്യമായി മാത്രമല്ല; സഹായിക്കുന്നതും എന്നെ മാത്രമാണ്”. പരിണാമവാദികളെയല്ല എന്നര്‍ത്ഥം!

  “നാം നിരീക്ഷിക്കുന്ന കാലയളവില്‍ നിലവിലുള്ള ജീവജാതികളില്‍ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കില്‍ അത് സൃഷ്ടിക്കുള്ള തെളിവാകുമോ?” എന്ന സംശയവും അപ്പൂട്ടനുണ്ട്. നിരീക്ഷിക്കുന്ന കാലയളവില്‍ കാണുന്നതാണ് ശാസ്ത്രം. അതിനാല്‍ അതിനിടയില്‍ പുതുതായി ഒന്നും വന്നില്ലെങ്കില്‍ അതിനെ ശാസ്ത്രമെന്നു വിളിക്കില്ല. മറ്റു പല പേരുകളും നല്‍കാം. ചരിത്രം, ദര്‍ശനം എന്നിങ്ങനെയൊക്കെ... മാത്രമല്ല “ നിരീക്ഷിക്കുന്ന കാലയളവില്‍ “ ജീവജാതികള്‍ സുസ്ഥിരത പ്രകടിപ്പിക്കുന്നതിനാല്‍ സൃഷ്ടിവാദവീക്ഷണം ശാസ്ത്രമാവുകയും ചെയ്യും!


  ടെസ്റ്റബിലിറ്റി എന്നത് “ നിരീക്ഷിക്കുന്ന കാല”യളവില്‍ മാത്രം സാധ്യമാവുന്ന ഒന്നാണ്. അതിനപ്പുറത്തേക്കും നിരീക്ഷണങ്ങള്‍ ആകാം. പക്ഷേ അവ ശാസ്ത്രീയ നിരീക്ഷണങ്ങളാവില്ല, ചരിത്രപരമോ ദാര്‍ശനികമോ ആയ നിരീക്ഷണങ്ങളുടെ മേഖലയിലേ വകയിരുത്താനാവൂ.
പരിണാമവാദത്തെ എങ്ങനെയും രക്ഷിക്കാനാവില്ല എന്നത് ബോധ്യമായതുകൊണ്ടാണോ എന്നറിയില്ല സൃഷ്ടിവാദത്തിന്റെ ഒരു മേന്‍മയും വകവെച്ചുതരാന്‍ ഒരുക്കമല്ലാത്ത മനസ്സാണ് അപ്പൂട്ടനില്‍ കാണുന്നത്. ഈ വരികള്‍ നോക്കു:


"സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീത ശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാല്‍ ജീവികള്‍ സൃഷ്ടിക്കപ്പെട്ടതായതിനാല്‍ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താന്‍ കഴിയില്ല. വീട്ടില്‍ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാല്‍ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പില്‍ എന്നെ കണ്ടു എന്നത് ഞാന്‍ വീട്ടില്‍ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തില്‍ ചര്‍ച്ച വേണമെന്നില്ല)" .


  ഈ derived attribute വെച്ച് എന്തായാലും പരിണാമത്തിലെത്താനാവില്ലെന്ന് ഉറപ്പല്ലേ? പിന്നെയും എത്താന്‍ സാധ്യത സൃഷ്ടിവാദത്തിലേക്കാണ്. ടെസ്റ്റബിലിറ്റി അസാധ്യമാകുന്നിടത്ത് ഇത്തരം സംഭാവ്യതകള്‍ക്കാണ് പ്രസക്തി. ബസ്റ്റോപ്പില്‍ കണ്ടത്
വീട്ടില്‍ നിന്നിറങ്ങി എന്നതിനു തെളിവാകില്ലെങ്കിലും ‘വീട്ടിലുണ്ട്’ എന്നതിനെതിരായ തെളിവാകുമല്ലോ. വീട്ടിലുണ്ടെന്ന വീക്ഷണമാണ് പരിണാമം!

(തുടരും)

Tuesday, January 4, 2011

നാസ്തികതയില്‍നിന്നും ആസ്തികതയിലേക്ക്

 'നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം - ഭാഗം 4


തോമസ് അക്വിനാസിന്റെ ആസൂത്രണവാദം ചര്‍ച്ച ചെയ്യുമ്പോള്‍ "പില്‍കാലത്ത് ഡാര്‍വിന്‍ ഇതേ ആസൂത്രണവാദം തകര്‍ത്തെ റിയുകയായിരുന്നു'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്. ഈ ധാരണ അടിസ്ഥാനരഹിതമാണെന്ന് ഗ്രന്ഥകാരനു തന്നെ പി ന്നീട് പരോക്ഷമായി സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ആസൂത്രണവാ ദത്തെ ദുര്‍ബലമാക്കാന്‍ ഡാര്‍വിന് സാധിച്ചിരുന്നുവെങ്കില്‍ ഡാര്‍വിനിസ്റ്റുകളായി ഗവേഷണം ആരംഭിക്കുകയും ഒടുവില്‍ ആസൂത്രണത്തിന് വിശദീകരണം നല്‍കാന്‍ ഡാര്‍വിനിസം പര്യാപ്തമല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യാന്‍ പ്രമുഖ ശാസ്ത്രജ്ഞരായ ഫ്രഡ്ഹോയിലും ചന്ദ്രവിക്രമ സിംഹെയും മൈക്കേള്‍ ബഹേയും മറ്റു നിരവധിപേരും മുന്നോട്ടുവരുമായിരുന്നോ?(108) 


നിരീശ്വരവാദത്തിലും ഡാര്‍വിനിസത്തിലും അടിയുറച്ചു വിശ്വസിച്ചിരുന്ന ഈ മൂന്നു പ്രമുഖ ശാസ്ത്രജ്ഞര്‍ (മറ്റു നിരവധി പേരുകള്‍ തല്‍ക്കാലം ഒഴിവാക്കുന്നു) വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. പ്രപഞ്ചത്തിലെ ആസൂത്രണം ഡാര്‍വിനിസത്തിന് വിശദീകരിക്കാനാവും എന്ന ശാസ്ത്രാന്ധവിശ്വാസം അതോടെ തകരുകയായിരുന്നു.എന്നാല്‍ ഇതിനു ബദലായ മറ്റൊരു സംഭവമുണ്ടായതായി ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ കാണാം. ഡോക്കിന്‍സിന്റെ കുടുംബസുഹൃത്തും ശാസ്ത്രകഥാകാരനുമായിരുന്ന ഡഗ്ളസ് ആഡംസ് വിശ്വാസത്തില്‍നിന്നും നിരീശ്വരവാദത്തിലെത്തിയ സംഭവമാണത്. ഡാര്‍വിനിസം വഴി ഒരാള്‍ നിരീശ്വരവാദിയായതിന് ഈ ഒരൊറ്റ ഉദാഹരണമേ ഡോക്കിന്‍സ് നല്‍കിയിട്ടുള്ളൂ. മൂന്ന് പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ഡാര്‍വിനിസത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞ് വിശ്വാസത്തിലെത്തിയതാണോ ഒരു ശാസ്ത്രകഥാകാരന്‍ നിരീശ്വരവാദിയായതാണോ പരി ഗണിക്കേണ്ടതും മൂല്യവത്തായതുമായ സംഭവമെന്ന് വായനക്കാര്‍ക്ക് എളുപ്പം തീരുമാനിക്കാനാവും. മൂന്ന് ശാസ്ത്രജ്ഞരുടെ അടുത്ത് നില്‍ക്കാനുള്ള യോഗ്യത ഒരു ശാസ്ത്രകഥ യെഴുതുന്നയാള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടാകുമോ? ഡഗ്ളസ് ആഡംസ് ശാസ്ത്രജ്ഞന്മാര്‍ എഴുതിയതു വായിച്ച് കഥയെഴുതുന്നയാള്‍ മാത്രമാണ്. ശാസ്ത്രത്തിലോ തത്ത്വശാസ്ത്രത്തി ലോ സാരമായ സംഭാവനകള്‍ നല്‍കുകയോ മൌലികമായ എന്തെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്ത വ്യക്തിയേയല്ല. അതിനാല്‍ മൂന്ന് ശാസ്ത്രജ്ഞരുടെ പോയിട്ട് ഒരു ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിനുള്ള വില പോലും ഈ ശാസ്ത്രകഥാകാരനു കല്‍പ്പിക്കാനാവില്ല. നിരീശ്വരവാദത്തില്‍നിന്നു വിശ്വാസത്തിലേക്കു മാറിയ നിരവധി ശാസ്ത്രജ്ഞരുള്ള സമകാലീന ലോകത്ത് വിശ്വാസത്തില്‍നിന്നു നിരീശ്വരവാദത്തിലെത്തിയ ഒരു കഥാകാരനെ ഹാജറാക്കുന്ന ഡോക്കിന്‍സ് എത്ര ദുര്‍ബലനാണ്!


മറ്റൊരു കാര്യം രസാവഹമാണ്. ആഡംസ് ഉറച്ച വിശ്വാസിയൊന്നും ആയിരുന്നില്ല താനും. ഗ്രന്ഥകാരന്‍ എഴുതുന്നു: "ആഡംസിന് ആദ്യം ദൈവത്തെക്കുറിച്ച് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ.''(109) അതായത് ഒട്ടും സംശയമില്ലാത്ത വിശ്വാസിയായിരുന്നില്ല. മറിച്ച് ആദ്യമേ ദൈവത്തില്‍ സംശയമുണ്ടായിരുന്ന ആളാണ്. പിന്നീടെന്തുണ്ടായെന്ന് ആഡംസ് എഴുതിയത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു: "ഏതാണ്ട് മുപ്പത് വയസ്സായപ്പോള്‍ ഞാന്‍ പരിണാമ ജീവശാസ്ത്രം പഠിച്ചുതുടങ്ങി. പ്രത്യേകിച്ച് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ സെല്‍ഫിഷ് ജീന്‍, ദി ബ്ളൈന്‍ഡ് വാച്ച്മേക്കര്‍ (The Blind watchmaker) തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിക്കുന്തോറും കാര്യങ്ങള്‍ ശരിയായി വരാന്‍ തുടങ്ങി... പരിണാമ ജീവശാസ്ത്രം എന്നിലുണ്ടാ ക്കിയ തിരിച്ചറിവ് വിസ്മയകരമായിരുന്നു. അത്ഭുതകരമായ തിരിച്ചറിവിനെപ്പറ്റി പലപ്പോഴും മതവിശ്വാസികള്‍ വിവരിച്ചു കാണാറുണ്ട്. പക്ഷേ എനിക്കുണ്ടായ തിരിച്ചറിവുമായി തട്ടിച്ചു നോക്കുമ്പോള്‍ അതൊക്കെ തീരെ നിസ്സാരം. അജ്ഞതയുണ്ടാക്കുന്ന അത്ഭുതത്തേക്കാള്‍ തിരിച്ചറിവുണ്ടാകുന്ന അത്ഭുതമാണ് എനിക്ക് സ്വീകാര്യം.''(110) മൂന്നു ശാസ്ത്രജ്ഞര്‍ക്കു ണ്ടായ തിരിച്ചറിവ് നിസ്സാരം (വെറും നിസ്സാരമല്ല, തീരെ നിസ്സാരം!) താനെന്ന കഥാകാരനുണ്ടായ തിരിച്ചറിവ് അത്ഭുതകരം! ഇത് തനി പൊങ്ങച്ചമാണെന്ന് ആര്‍ക്കും ബോധ്യമാവും. ഇത്തരക്കാരെ കെട്ടിയെഴുന്നള്ളിക്കുന്നത് പൊങ്ങച്ചമാണെന്ന് ഡോക്കിന്‍സിനും തോന്നിക്കാണണം. അതുകൊണ്ടാകാം ഇങ്ങനെയൊരു മുന്‍കൂര്‍ ജാമ്യമെടുത്തത്. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ: "വിശ്വാസിയായിരുന്ന ആഡംസ് നിരീശ്വരവാദിയായി മാറിയതെങ്ങനെയെന്ന് വിശദീകരിക്കുന്ന കത്തുകള്‍ ഉദ്ധരിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് പൊങ്ങച്ചം കാട്ടാനല്ലെന്നും മറിച്ച് കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാനാണെന്നും ഡോക്കിന്‍സ് പറയുന്നു.''(111) ഡോക്കിന്‍സിന്റെ അഭിപ്രായമെന്താകട്ടെ, ആഡംസ് പൊങ്ങച്ചക്കാരനാണന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. ഓരോരുത്തരുടേയും അനുഭവങ്ങള്‍ അവരവര്‍ക്ക് എത്രയും വലുതാകാം. എന്നാല്‍ ലോകത്ത് മറ്റാര്‍ക്കുമുണ്ടാകാത്തത്ര വലുതാണ് തന്റെ അനുഭവമെന്ന് ഒരാള്‍ പ്രഖ്യാപിക്കുന്നതോടെ അയാള്‍ പൊങ്ങച്ചക്കാരനാണെന്ന് മാത്രമല്ല പൊങ്ങച്ചക്കാരില്‍ വമ്പനാണ് എന്നുകൂടി തെളിയുന്നു. ഇതിനെ ആഡംസിന്റെ വലിപ്പമായി ഡോക്കിന്‍സ് തെറ്റിദ്ധരിച്ചു. യഥാര്‍ഥത്തില്‍ വലിപ്പം പൊങ്ങച്ചത്തിനായിരുന്നു. ഒരുപക്ഷേ, ഇക്കാര്യവും ഡോക്കിന്‍സിനു ഗ്രാഹ്യമായിട്ടുണ്ടാകാം. പക്ഷേ, തന്റെ പുസ്തകങ്ങള്‍ വായിച്ച് നിരീശ്വരവാദിയായ ഒരാളുടെ കത്ത്, എത്ര പൊങ്ങച്ചം നിറഞ്ഞതാണെങ്കിലും ഒഴിവാക്കാനാവുമോ? പ്രത്യേകിച്ചും അങ്ങനെയുള്ള മറ്റൊരാള്‍ പോലും ഇല്ലാതിരിക്കെ! മൈക്കള്‍ ഡെന്റന്റെ "Evolution: A Theory in Crisis' എന്ന കൃതി വായിച്ചാണ് ബയോകെമിസ്റ്റായ മൈക്കള്‍ ബെഹെ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്.(112) ബെഹെയുടെ 'ഡാര്‍വിന്‍സ് ബ്ളാക്ക് ബോക്സ്' എന്ന കൃതി വായിച്ച് മറ്റനേകം പേര്‍ ഡാര്‍വിനീയന്‍ അന്ധവിശ്വാസം ഉപേക്ഷിച്ചിട്ടുണ്ട്. 
എന്നാല്‍ ഡാര്‍വിനെ ശക്തമായി ന്യായീകരിച്ചവരില്‍ ഏറ്റവും പ്രമുഖനായ റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി വായിച്ച് എത്രപേര്‍ ഡാര്‍വിനിസത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്? ഗ്രന്ഥകാരന്‍ ഉദ്ധരിച്ച ഡോക്കിന്‍സിന്റെ ഈ വരികള്‍ നോക്കൂ: "ഡഗ്ളസ്, നിന്റെ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. നിന്നെപ്പോലെ വിശാലഹൃദയനും ഫലിതപ്രിയനുമായ ഒരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ, നീയായിരിക്കും എന്റെ പുസ്തകം വായിച്ച് മനസ്സ് മാറിയ ഒരേയൊരു വ്യക്തി.''(113) അതായത് ഡോക്കിന്‍സിന്റെ അറിവില്‍ തന്റെ പുസ്തകം വായിച്ച് ഡാര്‍വിനിസത്തില്‍ ആകൃഷ്ടനായി ഒടുവില്‍ നിരീശ്വരവാദിയായ ഏക വ്യക്തി ആഡംസാണ്. ഒരു കഥാകാരന്റെയല്ലാതെ ഒരൊറ്റ ശാസ്ത്രജ്ഞന്റേയും മനസ്സു മാറ്റാന്‍ (സൃഷ്ടി വാദത്തില്‍ നിന്ന് പരിണാമവാദത്തിലേക്ക്) ഡോക്കിന്‍സിന്റെ കൃതിക്ക് ശേഷിയില്ലെന്നര്‍ഥം! ഇത് പ്രത്യക്ഷത്തില്‍ ആശ്ചര്യകരമായി തോന്നിയേക്കാം. ഡാര്‍വിനിസത്തിന്റെ ഏറ്റവും വലിയ വക്താവായ ഡോക്കിന്‍സ് ഏറ്റവും ശൈലീഭദ്രതയുള്ള എഴുത്തുകാരനും കൂടിയാണെന്നിരിക്കെ അദ്ദേഹത്തിന്റെ പുസ്തകം മറ്റാരിലും കാര്യമായ സ്വാധീനം സൃഷ്ടിച്ചില്ലെന്നത് കൌതുകകരമല്ലേ? പക്ഷേ പ്രശ്നം മറ്റൊന്നാണ്. അസാമാന്യമായ അവതരണപാടവമുള്ള ശാസ്ത്രജ്ഞനാണ് ഡോക്കിന്‍സെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ അസംബന്ധമായാല്‍ ഫലം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗ്രന്ഥകാരന്റെ ഈ വാക്കുകള്‍ ഒന്നാന്തരം ദൃഷ്ടാന്തമാണ്: "ആണിക്ക് ഒരിക്കലും കൊല്ലനെ ഉണ്ടാക്കാനാവില്ല; മണ്‍കലത്തിന് കുശവനെ സൃഷ്ടിക്കാനുള്ള കഴിവുമില്ല. പക്ഷേ, ഡാര്‍വിന്‍ ഈ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി.''(114)

ആണിക്ക് കൊല്ലനെയോ മണ്‍കലത്തിന് കുശവനെയോ ഉണ്ടാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഡാര്‍വിന്‍ എന്നല്ല, നൂറായിരം ഡാര്‍വിന്‍മാര്‍ ഒന്നിച്ചുവന്ന് ഈ യാഥാര്‍ഥ്യങ്ങള്‍ തെറ്റാണെന്നു പ്രഖ്യാപിച്ചാലും സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് അതില്‍ വിശ്വാസം വരില്ല. 'പൊളിച്ചെഴുതു'ന്നവര്‍ പൊളിഞ്ഞുപോവുമെന്നല്ലാതെ യുക്തി ബോധമുള്ളവരെ ആകര്‍ഷിക്കാനാവില്ല. എന്നാല്‍ ഡഗ്ളസ് ആഡംസിനെപ്പോലുള്ള കഥാകാരന്മാര്‍ ഭാവനയുടെ ഇരകളാണെന്നതിനാല്‍ ഡോക്കിന്‍സിന്റെ വിചിത്ര വാദങ്ങള്‍ ശാസ്ത്രമെന്ന തെറ്റിദ്ധാരണയില്‍ സ്വീകരിച്ചതാകാം.


ഡോക്കിന്‍സിന്റെ പരിണാമന്യായീകരണങ്ങള്‍ ഒരു കഥാകാരനെ വശത്താക്കാനേ ഉപകരിച്ചുള്ളൂവെന്നതിരിക്കട്ടെ (പരിണാമത്തില്‍ മുന്‍പേ വിശ്വാസമുള്ളവര്‍ ഇത്തരം കൃതികളില്‍ ആവേശഭരിതരാകുന്നതു സ്വാഭാവികമാണ്). ഡോക്കിന്‍സിന്റെ കൃതിക്കു മറുപടിയെഴുതിയ അലിസ്റ്റര്‍ മഗ്രാ തന്നെ ആദ്യകാലത്ത് നിരീശ്വരവാദിയായിരുന്നു. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന മഗ്രാ പില്‍ക്കാലത്ത് തിയോളജി പഠിക്കുകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാവുകയുമാണുണ്ടായത്. ഡോക്കിന്‍സിനെപ്പോലെ ജീവശാസ്ത്രത്തില്‍ ആഴത്തില്‍ വിവരമുള്ള മഗ്രാ എന്ന മുന്‍നിരീശ്വരവാദി തന്നെ ഡോക്കിന്‍സിന് ഖണ്ഡനം തയ്യാറാക്കിയെന്നത് കൌതുകകരമല്ലേ?(115) ഇതിനേക്കാള്‍ ആശ്ചകര്യമായ മറ്റൊരു വസ്തുതയുണ്ട്. ലോകപ്രശസ്ത നിരീശ്വരതത്ത്വചിന്തകനായി കണക്കാക്കപ്പെട്ട ആന്റണി ഫ്ള്യൂ (Antony Flew) 2004ല്‍ താന്‍ ഈശ്വരവിശ്വാസിയായെന്നു പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ കാരണങ്ങള്‍ വിശദീ കരിക്കുന്ന There is a God എന്ന കൃതിയും അദ്ദേഹം പുറത്തിറക്കി.(116) നിരിശ്വരവാദത്തെ താത്ത്വികമായി സമര്‍ഥിക്കുന്ന നിരവധി കൃതികളുടെ രചയിതാവായിരുന്നു ആന്റണി ഫ്ള്യൂ എന്നോര്‍ക്കുക. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആശ്ചര്യകരമായ ആസൂത്രണം ദൈവാസ്തിക്യത്തിലേക്ക് നയിച്ചുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.


God and Philosophy, The Presumption of Atheism തുടങ്ങി മുപ്പതിലേറെ കൃതികളാണ് ഫ്ള്യൂ രചിച്ചിട്ടുള്ളത്. കീല്‍ യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, റീസിങ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ തത്ത്വശാസ്ത്രം പ്രൊഫസറായിരുന്നു ആന്റണി ഫ്ള്യൂ. ലോക സമ്മേളനങ്ങളില്‍ നിരീശ്വരവാദത്തിന്റെ ദാര്‍ശനിക ന്യായങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതം മുഴുവന്‍ ചെലവാക്കിയ ആന്റണി ഫ്ള്യൂ ഒടുവില്‍ സത്യം അംഗീകരിക്കുകയാണുണ്ടായത്. ലോകപ്രശസ്ത ശാസ്ത്രജ്ഞരായ ഫ്രെഡ് ഹോയില്‍, ചന്ദവിക്രമ സിംഹെ, മൈക്കള്‍ ബെഹെ തുടങ്ങി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായിരുന്ന ആന്റണി ഫ്ള്യൂവരെ നീളുന്ന നിരവധി ലോകോത്തര പ്രതിഭകള്‍ നിരീശ്വരവാദത്തില്‍നിന്നു ദൈവ വിശ്വാസത്തിലെത്തി. മറുഭാഗത്ത് ഡോക്കിന്‍സിന് ഹാജറാക്കാനുള്ളത് ആഡംസ് എന്ന ഒരു കഥാകാരനെ മാത്രം!


ഫ്രെഡ്ഹോയില്‍: ബോയിങ്-747 വാദം
പ്രകൃതിയിലെ ഓരോ കണത്തിലും തുടിച്ചുനില്‍ക്കുന്ന അപാരമായ ആസൂത്രണം (Intelligent Design) ആസൂത്രകനായ ദൈവത്തിലേക്കു വിരല്‍ ചൂണ്ടുന്നു. മതവിശ്വാസികള്‍ നൂറ്റാണ്ടു കളായി അവതരിപ്പിക്കുന്ന ഈ തെളിവ് ശാസ്ത്രീയ കണ്ടെത്തലുകളില്‍ കൂടുതല്‍ ശക്തവും വിപുലവുമായിട്ടുണ്ട്. ഗോളശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനും നിരീശ്വരവാദിയുമായിരുന്ന സര്‍ ഫ്രഡ് ഹോയിലിനെ ദൈവത്തിലേക്കു നയിച്ചത് ആസൂത്രണം സംബന്ധിച്ച സംഭവ്യതാ (Probability) പഠനങ്ങളാണ്. ഇന്നോളം നിരീശ്വരവാദികള്‍ ഉന്നയിച്ച സകല എതിര്‍വാദങ്ങളും ഇതിനുമുന്നില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ശാസ്ത്രം നിരീശ്വരവാദത്തിലേക്കു നയിക്കുന്നുമെന്നും ശാസ്ത്രം നിരീശ്വരവാദം തെളിയിക്കുന്നുവെന്നുമുള്ള ഗ്രന്ഥകാരന്റെ വാദം അര്‍ഥശൂന്യമാണെന്നതിന് നിരീശ്വരവാദത്തില്‍ നിന്നു് ശാസ്ത്രത്തിലൂടെ ആസൂത്രണവാദത്തിലെത്തിയ ഫ്രഡ് ഹോയില്‍ തന്നെ തെളിവാണ്.

'ബോയിങ്-747' എന്നറിയപ്പെടുന്ന ഹോയിലിന്റെ സിദ്ധാന്തത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു: "ബോയിങ് 747 ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമാണ്. നൂറുകണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള, ഇരട്ട എഞ്ചിനുള്ള അതിസങ്കീര്‍ണമായ ഒരു യന്ത്രസംവിധാനമാണത്. ഉള്ളില്‍ നീന്തല്‍ക്കുളം വരെ സജ്ജീകരിച്ച ബോയിങ്ങുകളുണ്ട്. അതിന്റെ ഘടകഭാഗങ്ങളും അടിസ്ഥാന പദാര്‍ഥങ്ങളും ഒരു മൈതാനത്ത് കുന്നുകൂടി കിടക്കുന്നതായി സങ്കല്‍പിക്കുക. എവിടെനിന്നോ ശക്തമായ ഒരു ചുഴലിക്കാറ്റ് അടിക്കുന്നതായും ഭാവനയില്‍ കാണുക. ആ കാറ്റുമുഖേന ചിതറിക്കിടക്കുന്ന ബോയിങ്ങിന്റെ ഘടകഭാഗങ്ങള്‍ പരസഹായമില്ലാതെ സ്വമേധയാ കൂടിച്ചേര്‍ന്ന് സമ്പൂര്‍ണമായ ബോയിങ് 747 വിമാനമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഈ ഭൂമിയില്‍ ജീവന്‍ തനിയെ ഉണ്ടായെന്നും അതിനുപിന്നില്‍ ഒരു സൂത്രധാരനില്ലെന്നും വിശ്വസിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ നിങ്ങള്‍ക്കത് കഴിയുമോ?''

ഈ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിക്കുന്നത് പരിശോധിക്കാം. അദ്ദേഹം തുടങ്ങുന്നതിങ്ങനെ: " 'സൌജന്യമായി ഒന്നും ലഭിക്കുന്നില്ല' എന്നത് ധനതത്ത്വശാസ്ത്രത്തിലെ പ്രഖ്യാപിത തത്ത്വമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആകട്ടെ, എല്ലാത്തിനും ചെലവുണ്ട്. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ ഈ വാദമുയര്‍ത്തുകയാണ് സൃഷ്ടിവാദക്കാര്‍?'' എങ്ങനെയുണ്ട് ഖണ്ഡനത്തിനുള്ള ഗ്രന്ഥകാരന്റെ ഈ ആമുഖം? 

ധനതത്ത്വശാസ്ത്രത്തിലെ ചെലവും പ്രപഞ്ചത്തിലെ ആസൂത്രണവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. താന്‍ ഖണ്ഡിക്കാന്‍ പോകുന്ന വാദത്തെ ഇങ്ങനെയാണ് ഒരാള്‍ മനസ്സിലാക്കുന്നതെങ്കില്‍ ഖണ്ഡനം എത്ര ശോചനീയമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഗ്രന്ഥകാരന്‍ എഴുതിയത് നോക്കൂ: "എല്ലാറ്റിനുപിറകിലും എന്തെങ്കിലുമുണ്ട്. ആ എന്തെങ്കിലും ആണ് ദൈവം.'' ദൈവത്തെയും ദൈവികഗുണങ്ങളെയും മഹത്വങ്ങളെയും കുറിച്ച് എഴുതപ്പെട്ട ഏടുകള്‍ക്ക് കണക്കില്ല. ആസ്തിക ദാര്‍ശനികരുടെ കൃതികള്‍ തന്നെ ആയിരക്കണക്കിനു വരും. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ദൈവത്തെ മേല്‍സൂചിപ്പിച്ച വിധം നിര്‍വചിച്ചിട്ടില്ല. എന്നല്ല, വിശ്വാസികള്‍ക്കിടയിലെ മന്ദബുദ്ധികള്‍ക്കു പോലും ഇത്തരം അസംബ ന്ധധാരണകളില്ല. നിരീശ്വര ബുദ്ധിജീവികളുടെ ധൈഷണിക നിലവാരം!

ഇനി, ഹോയിലിന്റെ ബോയിങ് 747 വാദത്തെ ഖണ്ഡിച്ചതെങ്ങനെയെന്നു നോക്കാം: "ചുഴലിക്കാറ്റ് ബോയിങ്-747 നിര്‍മിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ 100% സാധ്യതയില്ലെന്നും പറയാനാവില്ല. ചുഴലിക്കാറ്റ് ബോയിങ് 747 ഉണ്ടാക്കിയാല്‍ ചുഴലിക്കാറ്റ് ദൈവമാകുമോ?'' ഹോയിലിന്റെ വാദം മനസിലാക്കാനാകാത്തവിധം നിരീശ്വരബുദ്ധിജീവികളിലെ പ്രമുഖന് ബുദ്ധിമാന്ദ്യം സംഭവിച്ചോ?

ചുഴലിക്കാറ്റ് യാദൃച്ഛികമായി ബോയിങ് വിമാനത്തെ സൃഷ്ടിക്കില്ല എന്ന ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഇത്തരം മഠയന്‍ ചോദ്യങ്ങള്‍ക്കാവുമോ?

ഹോയിലിന്റെ വാദത്തെ ഖണ്ഡിക്കാനുള്ള ശ്രമം പരിശോധിക്കാം. മൂന്ന് എതിര്‍വാദങ്ങള്‍ ഹോയിലിനെതിരെ ഹാജറാക്കാവുന്നതാണ്.

ഒന്ന്, ബോയിങ് 747 ചുഴലിക്കാറ്റിലൂടെ യാദൃച്ഛികമായി സംഘടിപ്പിക്കപ്പെട്ട് വിമാനമായി മാറുമെന്നു സമര്‍ഥിക്കുക. ഇക്കാര്യം ഗ്രന്ഥകാരന്‍ ചെയ്തിട്ടില്ല. 

രണ്ട്, ബോയിങ് 747 സങ്കീര്‍ണതകള്‍ (Design) ഒട്ടുമില്ലാത്ത ലളിതമായൊരു (Simple) വാഹന മാണെന്നു തെളിയിക്കുക. ഇങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ല.

മൂന്ന്, സങ്കീര്‍ണതയും ആസൂത്രണവും അടങ്ങിയ വ്യവസ്ഥകള്‍ ഉണ്ടാകാന്‍ ആസൂത്രണം ആവശ്യമില്ലെന്നു സമര്‍ഥിക്കുക. ഈ സമീപനം സ്വീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ ഒരു വിഫലശ്രമം നടത്തിയിട്ടുള്ളത്. ഡാര്‍വിനിസമാണ് പ്രധാന ആയുധം. പക്ഷേ ജീവലോകത്തിനുമാത്രം ബാധകമായ തത്ത്വമാണ് ഡാര്‍വിനിസം. ഒരു ജീവിവര്‍ഗം മറ്റൊന്നില്‍നിന്നും ഉരുത്തിരിഞ്ഞത് പ്രകൃതിനിര്‍ധാരണത്തിലൂടെയാണെന്ന് ഏറിയാല്‍ (ഈ വാദം തെറ്റാണെന്നത് തല്‍ക്കാലം മറക്കുക) വാദിക്കാം. എന്നാല്‍ പുനരുല്‍പാദനം (Reproduction) നടക്കുന്നിടത്തേ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുകയുള്ളൂ. അചേതന ലോകത്ത് ഡാര്‍വിനിസം പ്രസക്തമേയല്ല. അതിനാല്‍ രാസവസ്തുക്കളില്‍നിന്നും ജീവകണിക ഉണ്ടായത് വിശദീകരിക്കാന്‍ ഡാര്‍വിനിസം പര്യാപ്തമേയല്ല. എങ്കില്‍ ജീവലോകത്തിനു പുറത്തുള്ള ആസൂത്രണങ്ങള്‍ എങ്ങനെ വിശദീകരിക്കും?

ഹോയിലിന്റെ വാദത്തെ നേരിടാന്‍ ഡോക്കിന്‍സ് മുന്നോട്ടുവെക്കുന്നത് തത്ത്വശാസ്ത്ര വിഭ്രാന്തികള്‍ മാത്രമാണ്. ഗ്രന്ഥകാരന്റെ വാക്കുകളില്‍: "സൃഷ്ടിവാദക്കാര്‍ ബുദ്ധിപരമായ ആസൂത്രണം (Intelligent Design) എന്ന ഓമനപ്പേരില്‍ മുന്നോട്ടുവെക്കുന്ന വാദത്തില്‍ പ്രപഞ്ചം സാധ്യതയില്‍ (Chance) നിന്നോ യാദൃച്ഛികതയില്‍ നിന്നോ ഉണ്ടാക്കാനാവില്ലെന്നു പറയുന്നു. ഇവര്‍ പരിണാമസിദ്ധാന്തത്തെ 'കേവല സാധ്യതയായി' മനസ്സിലാക്കിവെച്ചിരി ക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.'' പരിണാമസിദ്ധാന്തം കേവലയാദൃച്ഛികത തന്നെയാണെന്ന് അതിന്റെ പ്രവര്‍ത്തനതത്ത്വം (mechanism) പഠിച്ചാലറിയാം. ജനിതക വ്യതിയാനങ്ങളും മ്യൂട്ടേഷനുകളും തീര്‍ത്തും യാദൃച്ഛികമായ സംഭവങ്ങളാണ്. ഇവയെ തിരഞ്ഞെടുക്കുന്ന പ്രകൃതിനിര്‍ധാരണവും യാദൃച്ഛികമാണ്. കാരണം 'സാഹചര്യത്തിന് അനുകൂലമായത്' എന്നത് തീര്‍ത്തും യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെയും മ്യൂട്ടേഷനുകളെയും നൂറുശതമാനവും ആശ്രയിച്ചാണിരിക്കുന്നത്. പൂര്‍ണമായും യാദൃച്ഛികതയെ ആശ്രയിക്കുന്ന ഒരു പ്രവര്‍ത്തനതത്ത്വം യാദൃച്ഛികമല്ലാതെ മറ്റെന്താണ്? 

ബോയിങ് വാദത്തെ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നത് ഇതേക്കാള്‍ കൌതുകകരമാണ്: "ബോയിങ്-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയെക്കാള്‍ അസംഭവ്യമാണ്. ഉത്ത രവിട്ടതുപോലെ ചുഴലിക്കാറ്റ് ഉണ്ടാകുന്നു; വിമാനത്തിന്റെ അതിസങ്കീര്‍ണമായ ഘടകഭാഗങ്ങള്‍ ഒരിടത്ത് വന്ന് കൂടിക്കിടക്കുന്നു. സത്യത്തില്‍ ഇതൊക്കെ സങ്കല്‍പിക്കാന്‍ വേണ്ടി സങ്കല്‍പിക്കുന്നതാണ്. ആര്, എങ്ങനെ അതൊക്കെ നിര്‍വഹിച്ചു?''(117) പ്രത്യക്ഷത്തില്‍, ഹോയിലിന്റെ വാദം മനസിലാകാത്തതുകൊണ്ടാകാം ഡോക്കിന്‍സ് ഇങ്ങനെയൊക്കെ പറയുന്നതെന്നു തോന്നിയേക്കാം. എന്നാല്‍ ഈ വാദം ഗ്രഹിക്കാനുള്ള ശേഷി ഡോക്കിന്‍സിനില്ലെന്ന് കരുതാനാവില്ല. എന്തുകൊണ്ടാകാം ഈ നാടകം? ഒരു ബോയിങ് വിമാനം കാറ്റടിച്ചുണ്ടായ കഥയല്ലല്ലോ ചര്‍ച്ചാവിഷയം. സങ്കീര്‍ണമായ ഒരു വിമാനം യാദൃച്ഛികമായി ഘടിപ്പിക്കപ്പെട്ട് പ്രവര്‍ത്തനക്ഷമമാകാനുള്ള സാധ്യത അതിനിസ്സാരമാണെങ്കില്‍ ഒരാസൂത്രകനാല്‍ അത് ആവിഷ്ക്കരിക്കപ്പെട്ടതാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതനുസരിച്ച് അങ്ങേയറ്റം ആസൂത്രിതമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരാസൂത്രകനുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇതാണ് ഹോയിലിന്റെ വാദത്തിന്റെ സാരം. പക്ഷെ, ബോയിങ് വിമാനത്തിന്റെ കഥയെപ്പറ്റി അസംബന്ധം നിറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹോയില്‍ ഉയര്‍ത്തിയ വാദത്തിനു വിശദീകരണം നല്‍കാതെ രക്ഷപ്പെടുകയാണ് ഡോക്കിന്‍സ്. ഈ നാടകംകളിയുടെ ഉദ്ദേശ്യവും അതാകാം.
"ബോയിങ്-747 കഥയുടെ ആദ്യഭാഗം ഒരു യക്ഷിക്കഥയേക്കാള്‍ അസംഭവ്യമാണ്'' എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പ്രപഞ്ചത്തെപ്പറ്റി, പ്രപഞ്ചത്തിലുള്ള ഓരോ പ്രതിഭാസങ്ങളെയും സങ്കീര്‍ണതകളെയുംപറ്റി യക്ഷിക്കഥയേക്കാള്‍ അസംഭവ്യമായ കഥകള്‍ നിരീശ്വരവാദികള്‍ പറയുന്നുവെന്നാണ് ഹോയിലിന്റേയും വാദം. മേല്‍ സൂചിപ്പിച്ച വാചകത്തിലൂടെ ഹോയിലിന്റെ വാദം അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയാണ് ഡോക്കിന്‍സും ചെയ്യുന്നത്.

ഹോയിലിന്റെ ഉദാഹരണത്തെപ്പറ്റി ഗ്രന്ഥകാരന്‍ പ്രകടിപ്പിച്ച ഈ വിലയിരുത്തല്‍ കൂടി നോക്കൂ: "എണ്ണൂറാമത്തെ വയസ്സില്‍ അശ്വാഭ്യാസത്തില്‍ പങ്കെടുത്ത് തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റിട്ടും പഞ്ചായത്താശുപത്രിയിലേക്ക് നടന്നുപോയി മൂന്നുമാസം ചികിത്സിച്ചെങ്കിലും... ഇങ്ങനെ പുരോഗമിക്കുന്ന കഥ ആര്‍ക്കൊക്കെ രുചിക്കും?'' തീര്‍ച്ചയായും ഈ അസംബന്ധ കഥ ആര്‍ക്കും രുചിക്കില്ല. പക്ഷേ ഗ്രന്ഥകാരനാണല്ലോ ഈ കഥയുടെ കര്‍ത്താവ്! ഹോയിലിന്റെ ഉദാഹരണം സുവ്യക്തമാണ്. അതിബുദ്ധിമാന്മാര്‍ മുതല്‍ സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ക്കുവരെ ബോയിങ് ഉദാഹരണവും അതുയര്‍ത്തുന്ന വാദവും പൂര്‍ണമായും മനസിലാകും, ആസ്വദിക്കാനാവും. പക്ഷേ, ഡോക്കിന്‍സ് നേരിടുന്ന മുഖ്യപ്രശ്നം അത് ഖണ്ഡിക്കാനാവില്ല എന്നതാണ്. ആകെകൂടി അദ്ദേഹം ചെയ്യുന്നത് ഏതാനും സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണ്. ഇവയാകട്ടെ ആസ്തിക ദാര്‍ശനികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃപ്തികരമായ വിശദീകരണം നല്‍കിയ ചോദ്യങ്ങളാണുതാനും. ഇക്കാലത്ത് ആവിയന്ത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു 'ശാസ്ത്രജ്ഞനെ' സങ്കല്‍പ്പിച്ചു നോക്കൂ. അയാള്‍ അത്മാര്‍ഥതയോടെ അധ്വാനിക്കുകയാണെങ്കില്‍പ്പോലും ശ്രമം അപഹാസ്യമായിത്തീരുമെന്നതു തീര്‍ച്ചയാണ്. കാരണം രണ്ടു നൂറ്റാണ്ടുകള്‍ മുന്‍പേ ആവിയന്ത്രം കണ്ടുപിടിക്കപ്പെട്ട കാര്യം അയാള്‍ക്കറിയില്ല എന്നതാണ് പ്രശ്നം. ഡോക്കിന്‍സിന്റെ സ്ഥിതിയും സമാനമാണ്. താനാണ് ആദ്യമായി ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത് എന്ന മട്ടിലാണ് ഡോക്കിന്‍സിന്റെ വിശദീകരണങ്ങള്‍. ആസ്തികദാര്‍ശനികന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ വിശദീകരണം നല്‍കിയവയാണിവ എന്ന കാര്യം ഡോക്കിന്‍സിനറിയില്ലെന്നുമാത്രം. അറിയുമായിരുന്നുവെങ്കില്‍ ആ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നു സമര്‍ഥിക്കണമായിരുന്നു.

ഇക്കാര്യത്തില്‍ ഗ്രന്ഥകാരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതു ശ്രദ്ധിക്കുക. "തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡോക്കിന്‍സ് ഹൈസ്കൂള്‍ കുട്ടികളുടെ നിലവാരമാണ് കാണിക്കുന്നതെന്ന്'' പ്രമുഖ തത്ത്വചിന്തകനായ പ്രൊഫ: ആല്‍വിന്‍ പ്ളാന്റിങ് വിലയിരു ത്തുകയുണ്ടായി. ഇതെപ്പറ്റി ഗ്രന്ഥകാരന്റെ കുമ്പസാരമിതാണ്: "ഡോക്കിന്‍സ് അടിസ്ഥാ നപരമായി ഒരു ശാസ്ത്രജ്ഞനാണ്. തത്ത്വചിന്തയില്‍ (Philosophy) ആഴത്തിലുള്ള അടിത്ത റയില്ലാത്ത വ്യക്തിയാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.'' (119) ഇതാണ് യാഥാര്‍ഥ്യമെങ്കില്‍ അടിത്തറയുള്ള വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ പോരേ? 'അടിസ്ഥാന'മുള്ള ശാസ്ത്രത്തെപ്പറ്റി സംസാരിക്കുന്നതല്ലേ ഉചിതം? വിവരമില്ലെന്നു സ്വയം സമ്മതിച്ച ഒരു മേഖലയെപ്പറ്റി ബുദ്ധിജീവി നാട്യത്തോടെ എഴുതുന്നതു ശരിയാണോ?

ഫ്രഡ് ഹോയിലിന്റെ വാദങ്ങള്‍ നിരീശ്വരവാദികളെ കുഴക്കുന്നതിനാല്‍ ഗ്രന്ഥകാരന്‍ ഇത്രയെങ്കിലും സമ്മതിക്കുന്നുണ്ട്: "ആദ്യം കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമെന്നു തോന്നുന്ന ചിലത് സൃഷ്ടിവാദത്തിലുണ്ട്. പ്രാഥമികയുക്തിയില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാ ണവ. ഈ പ്രാഥമികയുക്തിയെ ബാലബുദ്ധിയെന്ന് പേരുമാറ്റി വിളിക്കാം. ജനത്തിന് പൊതുവെ ഇത്തരം യുക്തിയാണ് പ്രിയങ്കരം. ഗൌരവപൂര്‍വം ചിന്തിക്കാനും സൂക്ഷ്മവിശകലനം നടത്താനും മഹാഭൂരിപക്ഷത്തിനും താല്‍പ്പര്യം കുറയും.''(120)

ജനത്തിന് ബാലബുദ്ധിയാണുള്ളതെന്നത് ആശ്ചര്യകരമായ കാര്യമല്ല. എന്നാല്‍ പ്രമുഖ ദാര്‍ശനികനായ ആല്‍വിന്‍ പ്ളാന്റിങ്ങയുടെ വിലയിരുത്തല്‍പ്രകാരം ബാലബുദ്ധിക്കാരനാണ് റിച്ചാഡ് ഡോക്കിന്‍സ് (തത്ത്വചിന്തയിലെങ്കിലും). തത്ത്വചിന്താമേഖലയില്‍ പ്രാഥമികയുക്തിയുമായി ലോകമമ്പാടും നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ വിഫലശ്രമം നടത്തുന്ന ഡോക്കി ന്‍സിന്റെ സ്ഥിതിയെപ്പറ്റി ഗ്രന്ഥകാരന്‍ എന്തുപറയുന്നു?

ഹോയിലിനെപ്പറ്റി കള്ളക്കഥകള്‍
വീക്ഷണ വ്യത്യാസങ്ങള്‍ എക്കാലവും മനുഷ്യസമൂഹത്തില്‍ നിലനിന്നിരുന്നു. പരസ്പര വിമര്‍ശനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ എതിര്‍വാദക്കാരനെ ആശയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ നുണകള്‍ കെട്ടിച്ചമയ്ക്കുക എന്നത് മാന്യമായ സംവാദ രീതിയല്ല. ഫ്രെഡ് ഹോയിലിനെ തനിക്ക് സാധ്യമാവുന്ന വിധത്തില്‍ ആശയപരമായി നേരിടാനാണ് ഡോക്കിന്‍സ് ശ്രമിച്ചത്. എന്നാല്‍ ഡോക്കിന്‍സിന്റെ ആഖ്യാനകാരനാകട്ടെ, വ്യാജാരോപണങ്ങള്‍ നിര്‍മിക്കാനും ധൃഷ്ടനാവുന്നു. ഗ്രന്ഥകാരന്റെ ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക: "ഡാര്‍വിന്‍ പരിണാമവാദം രൂപ്പെടുത്തുന്നതിനായി എച്ച്.എം.എസ്. ബീഗിള്‍ (HMS Beagle) എന്ന കപ്പലില്‍ സഞ്ചരിച്ചു ശേഖരിച്ച ഫോസിലുകളെല്ലാം വ്യാജമാണെന്ന ഹോയിലിന്റെ അഭിപ്രായം പരിണാമവാദത്തിന്റെ യഥാര്‍ഥശക്തി തിരിച്ചറിയുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ് കാണിക്കുന്നത്.''(121)

എന്നാല്‍ യാഥാര്‍ഥ്യമെന്താണ്?

(1) ഡാര്‍വിന്‍ ശേഖരിച്ച ഒരൊറ്റ ഫോസിലും വ്യാജമാണെന്ന് ഹോയില്‍ അഭിപ്രായപ്പെട്ടിട്ടില്ല.

(2) ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെപ്പറ്റിയാണ് ഹോയില്‍ വ്യാജമാണെന്ന ആരോപണം ഉന്നയിച്ചത്.

ഡോക്കിന്‍സ് എഴുതിയത് ഇങ്ങനെയാണ്:''Hoyle was a brilliant physcist and cosmologist, but his Boeing. 747 misunderstanding, and other mistakes in biology such as his attempt to dismiss the fossil Archaeopteryx as a hoax, suggest that he needed to have his conscience raised by some good exposure to the world of natural selection.''(122)

ഡാര്‍വിന്‍ ശേഖരിച്ച ഫോസിലുകള്‍ വ്യാജമാണെന്ന് ഹോയില്‍ പറഞ്ഞതായി ഇതിലെവിടെയെങ്കിലുമുണ്ടോ? ബീഗിള്‍ കപ്പലില്‍ സഞ്ചരിച്ച് ഡാര്‍വിന്‍ ശേഖരിച്ചതാണ് ആര്‍ക്കിയോപ്ടെറിക്സ് ഫോസിലുകളെന്നാണ് ഗ്രന്ഥകാരന്റെ ധാരണ. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും ഇങ്ങനെയൊരു ധാരണയുണ്ടോ എന്നു സംശയമാണ്. ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എഴുതുന്ന കാലത്ത് ആര്‍ക്കിയോപ്ടെറിക്സിന്റെ ഒരൊറ്റ ഫോസിലേ ലഭിച്ചിരുന്നുള്ളൂ. ഇങ്ങനെയൊരു ഫോസിലുള്ളതായി ആ സന്ദര്‍ഭത്തില്‍ ഡാര്‍വിന്‍ അറിഞ്ഞിരുന്നുമില്ല. തന്റെ കൃതിയുടെ പില്‍കാല പതിപ്പിലാണ് ഡാര്‍വിന്‍ ഈ ഫോസിലിനെപ്പറ്റി എഴുതിച്ചേര്‍ത്തത്, വെറും ഒരു വാചകം മാത്രം! 

യാദൃച്ഛികതയോ ആസൂത്രണമോ?
ഗ്രന്ഥകാരന്റെ മറ്റൊരു വിദ്യയിതാ: 'യാദൃച്ഛികമായി സംഭവിച്ചു' (Come about chance) എന്നതും മുന്‍തീരുമാനപ്രകാരമുള്ള 'വ്യക്തമായ ആസൂത്രണമില്ലാതെ സംഭവിച്ചു' (Come about in the absence of deliberate design) എന്നതും രണ്ടും രണ്ടാണ്.'(123) രണ്ടും രണ്ടല്ല, ഒന്നുതന്നെയാണ്. പക്ഷേ രണ്ടാണ് എന്നു വരുത്തിയാലേ മുട്ടുശാന്തിയെങ്കിലും ലഭിക്കൂ.

രണ്ടും രണ്ടാണ് എന്നു കരുതുക. രണ്ടു തരം യാദൃച്ഛികതകള്‍ എന്നല്ലാതെ അവ രണ്ടുമോ രണ്ടിലൊന്നോ ആസൂത്രണമായി മാറുമോ? അഥവാ ആസൂത്രണമായി മാറിയാല്‍ ഹോയിലിന്റെ വാദത്തിനു സ്ഥിരീകരണമാവില്ലേ?

ആസൂത്രണമില്ലാതെ സംഭവിക്കുന്നതാണ് യാദൃച്ഛികത. യാദൃച്ഛികമായല്ലാതെ സംഭവിക്കുന്നതാണ് ആസൂത്രണം. ഇവ രണ്ടിനും മധ്യേ മറ്റൊരു സാധ്യത മുന്നോട്ടുവെക്കാന്‍ ഇന്നോളം തത്ത്വചിന്തകന്മാര്‍ക്കു സാധിച്ചിട്ടില്ല (ആസ്തികരായാലും നാസ്തികരായാലും). ഇക്കാര്യം ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്: "ഡാര്‍വിനുമുമ്പ് ഡേവിഡ് ഹ്യൂമിനെ പ്പോലുള്ള (David Hume) തത്ത്വചിന്തകര്‍ 'ആസൂത്രണം ചെയ്യപ്പെടുന്നില്ലെന്നതുകൊണ്ടുമാത്രം യാദൃച്ഛികമാകണമെന്ന് നിര്‍ബന്ധമില്ല' എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിനു രണ്ടിനും ഇടയിലുള്ള കാരണം കണ്ടെത്തി ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെക്കാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല.''(124) പക്ഷെ ഡാര്‍വിനു കഴിഞ്ഞുവെന്ന പൊള്ളയായ അവകാശവാദം മാത്രമാണ് ഗ്രന്ഥകാരന്റെ ഏക ആശ്രയം. ഡാര്‍വിന്റേതാകട്ടെ ജീവലോകത്തിനു പുറത്ത് ബാധകവുമല്ല എന്നു സമ്മതിക്കുകയും ചെയ്യുന്നു. ജീവന്‍ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമുള്ള സങ്കീര്‍ണ പ്രതിഭാസമാണ്. പ്രപഞ്ചമുണ്ടായി ഏറെ കഴിഞ്ഞുണ്ടായത് (ഭൌതികവാദികളുടെ കണക്കു പ്രകാരം 130 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ ജീവന്‍ ഉല്‍ഭവിക്കുന്നത് 40 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്).* ചുരുക്കത്തില്‍ പ്രപഞ്ചത്തെ ഒന്നാകെ പരിഗണിക്കുമ്പോള്‍ ആസൂത്രണത്തിന് തൃപ്തികരമായ നിരീശ്വരവ്യാഖ്യാനം നല്‍കാന്‍ നിരീശ്വരവാദികളുടെ പക്കല്‍ ഒന്നുമില്ലെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ കുറിക്കുന്നു: "ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുന്നത് ശരിയല്ല.''(125) സമ്മതിക്കാം. എന്നാല്‍ ആസൂത്രണം അല്ലെങ്കില്‍ ആകസ്മികം എന്നല്ലാത്ത മൂന്നാമതൊരു സങ്കല്‍പം എന്താണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നില്ലല്ലോ! 

ജീവലോകത്ത് പ്രകൃതിനിര്‍ധാരണം എന്നു സങ്കല്‍പ്പിക്കാമെന്ന വാദം പരിഗണിച്ചാല്‍ തന്നെയും ജീവോല്‍ഭവത്തിനും അതിനപ്പുറമുള്ള ഭൌതിക പ്രക്രിയകള്‍ക്കും ബാധകമായ മൂന്നാമതൊരു സങ്കല്‍പ്പം (concept) പോലും നിര്‍ദേശിക്കാനാകാതെ ധൈഷണിക ദാരിദ്യത്തില്‍ നരകിക്കുന്ന ഗ്രന്ഥകാരന്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്: "ഒന്നാമതായി, മതം പ്രപഞ്ചം സംബന്ധിച്ച നിഗൂഢതകളൊന്നും പരിഹരിക്കുന്നില്ല. പ്രപഞ്ചം നിഗൂഢമാ ണെന്നു പറയുകയും അതിനൊരു പേര് (ദൈവം) കൊടുക്കുകയും മാത്രമാണത് ചെയ്യുന്നത്''

പ്രാപഞ്ചികാസൂത്രണത്തെയും അസ്തിത്വത്തെയും ജീവിതത്തെയും ആസ്തികദര്‍ശനം ശാസ്ത്രീയമായും യുക്തിസഹമായും വിശദീകരിക്കുമ്പോള്‍ അതിനൊരു പേരെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍ പ്രപഞ്ചത്തെയും ജീവിതത്തെയും യുക്തിസഹമായി നാസ്തികക വാദത്തിനു വിശദീകരിക്കാനാവുന്നില്ല എന്നുമാത്രമല്ല, ആസൂത്രണമോ യാദൃച്ഛികതയോ അല്ലാത്ത മൂന്നാമതൊരു പദം പോലും നിര്‍ദേശിക്കാനാവുന്നില്ല എന്നതു കഷ്ടം തന്നെയല്ലേ?

'പ്രപഞ്ചകാരണ'ത്തിന് ഒരു പേരു പോലും നല്‍കാനാകാതെ ഡോക്കിന്‍സുമാര്‍ അലയുമ്പോള്‍ സൃഷ്ടിവാദികളുടെ നില എത്രയോ ഭേദമാണ്. അവര്‍ക്കൊരു പേരെങ്കിലുമുണ്ട്-ദൈവം. 'ആസൂത്രണ'മോ 'ആകസ്മിക'മോ അല്ലാത്ത മറ്റൊന്നിന് ഒരു പേരെങ്കിലും കണ്ടെത്തിയിട്ടുപോരേ സൃഷ്ടിവാദികളെ ആക്ഷേപിക്കല്‍!

പ്രശ്നം മറ്റൊന്നാണ്. ഇക്കാലമത്രയും എല്ലാം ആകസ്മികമാണെന്നു പ്രഖ്യാപിച്ചു നടന്നിരുന്ന നിരീശ്വരവാദികള്‍ക്ക് അവയത്രയും വിഡ്ഢിത്തമാണെന്നു ബോധ്യമായി വരുന്നുണ്ട്. അതിനാല്‍ ആസൂത്രണത്തെയും ആകസ്മികതയെയും ഒന്നാകെ തള്ളാന്‍ അവര്‍ നിര്‍ബന്ധിതരായി. പക്ഷേ പകരം ഒന്ന് കണ്ടെത്തിയിട്ടുമില്ല!

ആരാണ് നിഗൂഢവാദികള്‍?
സൃഷ്ടിവാദം നിഗൂഢതാവാദമാണെന്ന് ഒട്ടെറെ സന്ദര്‍ഭങ്ങളില്‍ ഗ്രന്ഥകാരന്‍ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഹാസമിതാ: "നിഗൂഢതയുണ്ടെങ്കില്‍ ദൈവത്തിന് ഒളിക്കാനൊരിടമായി എന്നര്‍ഥം. നിഗൂഢതയുണ്ടോ? നിഗൂഢതയുണ്ടോ..? ദൈവമാക്കിക്കൊടുക്കപ്പെടും-സൃഷ്ടിവാദക്കാരുടെ നിര്‍മലമായ വാഗ്ദാനമാണത്.''(126)

പ്രപഞ്ചത്തിലെ ആസൂത്രണമാണ് ദൈവാസ്തിത്വത്തിനുള്ള മുഖ്യമായ തെളിവ്. ആസൂത്രണത്തില്‍ നിഗൂഢതക്കോ അജ്ഞതക്കോ പ്രത്യേക പങ്കില്ല; വിജ്ഞാനത്തിനും ജ്ഞേയ തക്കുമാണ് പ്രമുഖ സ്ഥാനം. പ്രപഞ്ചം ആസൂത്രിതമാണെന്നു സമര്‍ഥിക്കാന്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവാണ് ആവശ്യമായിട്ടുള്ളത്.

യഥാര്‍ഥത്തില്‍ ആരാണ് നിഗൂഢതാവാദികള്‍? പ്രപഞ്ചത്തിന്റെ വിശദീകരണത്തില്‍ നിഗൂഢതകള്‍ നിര്‍മിക്കുന്നവര്‍ ആരാണ്? സൃഷ്ടിവാദികളോ അതോ നിരീശ്വരവാദികളോ? ജീവോല്‍പ്പത്തി ഉദാഹരണമായെടുക്കാം. ജീവനെ അതിലടങ്ങിയ മൂലകങ്ങള്‍കൊണ്ടു വിശദീകരിക്കാനാവില്ല എന്നും ഏതാനും രാസപദാര്‍ഥങ്ങള്‍ യാദൃച്ഛികമായി കൂടിച്ചേര്‍ന്നാല്‍ ജീവന്‍ ഉത്ഭവിക്കില്ലെന്നും സൃഷ്ടിവാദികള്‍ പറയുന്നു.

വാച്ചോ കംപ്യൂട്ടറോ പ്രത്യക്ഷത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ വാച്ചിനെയോ കംപ്യൂട്ടറിനെയോ അതിന്റെ പാര്‍ട്ടുകള്‍ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. വാച്ചിന്റെയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവം തൃപ്തികരമായി വിശദീകരിക്കണമെങ്കില്‍ അവയ്ക്കു പിന്നിലെ ആസൂത്രകനെ കണക്കിലെടുത്തേ പറ്റൂ. എന്നാല്‍ വാച്ചിന്റേയോ കംപ്യൂട്ടറിന്റെയോ ഉല്‍ഭവത്തിനു പിന്നില്‍ ഒരാസൂത്രകനും ഇല്ലെന്നും വാച്ചും കംപ്യൂട്ടറും അതിന്റെ പാര്‍ട്ടുകളാല്‍ വിശദീകരിക്കാവുന്നതാണെന്നും വാച്ചും കംപ്യൂട്ടറും നൂറ്റാണ്ടുകളി ലൂടെ നടന്ന ഭൌതിക പ്രവര്‍ത്തനങ്ങളിലൂടെ യാദൃച്ഛികമായി ഉണ്ടായതാണെന്നും ഒരാള്‍ വാദിക്കുന്നതോടെ നിഗൂഢത ഇല്ലാതാവുകയല്ല, നിര്‍മിക്കപ്പെടുകയാണു ചെയ്യുന്നത്. ഏറ്റവും വലിയ നിഗൂഢത 'യാദൃച്ഛികത' തന്നെ. തുടര്‍ന്ന് നിരവധി യാദൃച്ഛികതകള്‍ നിരന്തരം ഉല്‍ഭവിക്കുയായി. 'ദൈവം' എന്ന വിശദീകരണം നിഗൂഢതയിലധിഷ്ഠിതമാണെന്നും 'യാദൃച്ഛികത' നിഗൂഢതയിലധിഷ്ഠിതമല്ലെന്നും നിരീശ്വരവാദികളെ ആരാണു പഠിപ്പിച്ചത്? എന്ത് ദാര്‍ശനിക ന്യായമാണ് അതിനുള്ളത്? 'ദൈവം' എന്ന നിഗൂഢതയെ നിഷേധിക്കാന്‍ ഭൌതികവാദികള്‍ കൃത്രിമമായുണ്ടാക്കിയ മറ്റൊരു നിഗൂഢ പദം മാത്രമാണ് 'യാദൃച്ഛികത'. ഫലത്തില്‍ ദൈവം ചെയ്തതായി സൃഷ്ടിവാദികള്‍ വിശ്വസിക്കുന്ന എല്ലാം നിരീശ്വരവാദികളുടെ 'യാദൃച്ഛികത'യും ചെയ്യുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിച്ചതു ദൈവമാണെങ്കില്‍ പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതികവാദപ്രകാരം യാദൃച്ഛികതയാണ്. ജീവന്‍ സൃഷ്ടിച്ചതു ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവന്‍ യാദൃച്ഛികമായുണ്ടായതാണ്. ജീവജാതികളെ സൃഷ്ടിച്ചതു ദൈവമാണെങ്കില്‍ ഭൌതികവാദത്തില്‍ ജീവജാതികള്‍ യാദൃച്ഛിക വ്യതിയാനങ്ങളെ യാദൃച്ഛികമായി പ്രകൃതിനിര്‍ധാരണം ചെയ്തു രൂപപ്പെടുത്തിയതാണ്. ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിയമങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാണ്. മനുഷ്യ ജീവിതം പോലും മനുഷ്യനത്ഭുതമാണ്. ഒരു ഗ്രഹത്തില്‍ ഒരു പക്ഷേ, നമുക്കറിയാവുന്ന ഒരേയൊരു ഗ്രഹത്തില്‍ പദാര്‍ഥ തന്മാത്രകള്‍ സംയോജിച്ച് അങ്ങേയറ്റം പാറയോ പര്‍വതമോ ഉണ്ടാകുന്നത് നമുക്ക് മനസ്സിലാക്കാം. ആ സ്ഥാനത്ത് സവിശേഷമായ സംയോജന പ്രക്രിയയിലൂടെ അതിന് ജീവനുണ്ടാകുകയും ഓടുക, ചാടുക, ചിന്തിക്കുക, കരയുക, പ്രണയിക്കുക, പരസ്പരം ആക്രമിക്കുക തുടങ്ങി എത്ര സങ്കീര്‍ണ ഗുണങ്ങളാണ് പദാര്‍ഥത്തിനുണ്ടാകുന്നത്! ഈ അത്ഭുതമെങ്ങനെ സംഭവിച്ചുവെന്ന് ഇന്ന് നമുക്കറിയാം.''(127)

ഇക്കാലമത്രയും അത്ഭുതങ്ങളെ നിഷേധിക്കുന്നത് ജീവിത ലക്ഷ്യമായിക്കണ്ട നിരീശ്വരവാദികള്‍ അത്ഭുത വിശ്വാസികളായി മാറിയതില്‍ ഒട്ടും അത്ഭുതമില്ല. എന്നാല്‍ "പ്രകൃതിനിയ മങ്ങള്‍ക്കനുസരണമായി ജീവന്‍ ഉടലെടുത്തത് ഏറ്റവും അത്ഭുതകരമായ കാര്യമാകു'' ന്നതെങ്ങനെയെന്നതാണ് മഹാത്ഭുതം!

നിരീശ്വരവാദികളുടെ ധൈഷണിക പ്രതിസന്ധി ഇത്തരം അസംഗത പ്രയോഗങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മനുഷ്യാസ്തിത്വത്തെയും പ്രാപഞ്ചികയാഥാര്‍ഥ്യങ്ങളെയും പഴയ നിരീശ്വരവാദത്തിന്റെ വരണ്ട ഭൌതികവാദ സങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കാനാകാത്ത സ്ഥിതിയാണ് ഇന്നത്തെ വൈജ്ഞാനികാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. ദൈവത്തെയും അത്ഭുതങ്ങളെയും നിഷേധിച്ചിരുന്നവര്‍ പ്രകൃതിപരമായ പ്രക്രിയകളെപ്പോലും അത്ഭുതകരമായി കാണുന്ന നിലയിലെത്തിയെന്നര്‍ഥം. ദൈവത്തിന്റെ പണികളെല്ലാം പദാര്‍ഥമെന്ന 'ദൈവം' ചെയ്യുന്നുവെന്നു മാത്രം.

ചുരുക്കത്തില്‍ വിശ്വാസികള്‍ ദൈവത്തിന്റെ കര്‍മങ്ങളായി കണക്കാക്കുന്നതെല്ലാം നിരീശ്വരവാദികള്‍ യാദൃച്ഛികതയുടെ തലയില്‍ കെട്ടിവെക്കുന്നു. എന്നാല്‍ എന്താണീ യാദൃച്ഛികത? നിരീശ്വരവാദികളുടെ ദൃഷ്ടിയില്‍ 'ദൈവം' എന്ന സങ്കല്‍പ്പം എത്രമാത്രം പൊള്ളയാണോ അതേക്കാള്‍ അര്‍ഥശൂന്യമാണ് 'യാദൃച്ഛികത'!(128)

ഈ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്റെ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക: "അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞനായ ജെറി കോയന്റെ (Jerry Coyne) അഭിപ്രായത്തില്‍ അജ്ഞേയമായ തിനെയൊക്കെ ദൈവമെന്നു വിളിച്ചുപോയാല്‍ നാമെങ്ങും എത്തില്ലെന്നാണ് ശാസ്ത്രചരിത്രം നമ്മെ പഠിപ്പിക്കുന്നത്.''(129) അജ്ഞാതമായതിനെയൊക്കെ 'യാദൃശ്ചികം' എന്ന് വിളിച്ചാല്‍ നാമെവിടെയെങ്കിലും എത്തുമോ? "അജ്ഞാതമായതെന്തോ അതാണ് ദൈവ'മെന്ന് ഏതെങ്കിലും മതപണ്ഡിതന്‍ ദൈവത്തെ നിര്‍വചിച്ചതായി നിരീശ്വരവാദികള്‍ക്ക് ചൂണ്ടിക്കാട്ടാനാവുമോ? 

'ദി ഗാഡിയന്‍' പത്രത്തില്‍ ഡോക്കിന്‍സും കോയനും ചേര്‍ന്നെഴുതിയ ലേഖനത്തോടു പ്രതികരിച്ച ഒരു ബ്ളോഗറുടെ കത്ത് ഡോക്കിന്‍സ് ഉദ്ധരിച്ചിട്ടുണ്ട്. അജ്ഞേയം സമം ദൈവം എന്ന മഠയധാരണക്കാരനാണ് ഈ ബ്ളോഗറെന്ന് കത്തില്‍നിന്നു മനസ്സിലാക്കാം. കത്ത് അതേപടി താഴെ ചേര്‍ക്കാം. ബ്രാക്കറ്റില്‍ കൊടുത്ത വാക്കുകള്‍ എന്റേതാണ്. ദൈവത്തിനു പകരം യാദൃച്ഛികതയെ പ്രതിഷ്ഠിക്കുന്ന നിരീശ്വരവാദം പ്രഛന്ന നിഗൂഢവാദമാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.

കത്ത്: "എന്തുകൊണ്ടാണ് ദൈവത്തിനെ (യാദൃശ്ചികതയെ) സര്‍വതിനുമുള്ള വിശദീകരണമായി കാണുന്നത്? അത് ശരിയല്ല. വിശദീകരിക്കുന്നതിലെ പരാജയവും താഴ്ന്ന തോതുകളുമാണത് സൂചിപ്പിക്കുന്നത്. ഞാന്‍ ആത്മീയതയിലും അനുഷ്ഠാനങ്ങളിലും മുഴുകാന്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ദൈവത്തില്‍ (യാദൃച്ഛികതയില്‍) ആരോപിക്കുന്നുവെങ്കില്‍ അവര്‍ക്കതിനെപ്പറ്റി യാതൊരു ധാരണയുമില്ല എന്നാണതിന്റെ ശരിയായ അര്‍ഥം. അതുകൊണ്ടാണ് എത്തിച്ചേരാനാവാത്ത ഒന്നില്‍ അവര്‍ എല്ലാം നിക്ഷേപിക്കുന്നത്. ആകാശത്ത് വസിക്കുന്ന ഏതോ മാന്ത്രികശക്തിയില്‍ എല്ലാം അവസാനിക്കുന്നു. പുള്ളി (യാദൃച്ഛികത) എവിടെനിന്ന് വരുന്നുവെന്നു ചോദിച്ചു നോക്കൂ. കിട്ടുന്ന ഉത്തരം പരമ്പരാഗതമായുള്ള ഒരുതരം വ്യാജതത്ത്വചിന്തയായിരിക്കും. അതങ്ങനെയായിരിക്കും, എന്നും ഉണ്ടായിരുന്നു, പ്രകൃതിക്കു പുറത്താണ് (പ്രകൃതി തന്നെയാണ്), അഭൌമമാണ് (ഭൌതികമാണ്), അതീതമാണ് (പ്രകൃതിപരമാണ്)... ഇത്തരമൊരു ഉത്തരം യാതൊന്നും വിശദീകരിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.''(130)

ദൈവത്തിന്റെ സ്ഥാനത്ത് യാദൃച്ഛികത, ഭൌതികത, പ്രകൃതിപരം പദാര്‍ഥം എന്നിത്യാദി പദങ്ങള്‍ ചേര്‍ത്താല്‍ നിരീശ്വരവാദമായി. ദൈവം എന്ന വാക്കിന്റെ സ്ഥാനത്ത് ഇത്തരം ഭൌതികവാദ പദങ്ങള്‍ പ്രതിഷ്ഠിച്ചതുകൊണ്ട് പ്രപഞ്ചത്തെപ്പറ്റി എന്തറിവാണ് കൂടുതലായി ലഭിക്കുന്നത്? സൃഷ്ടിവാദത്തെ അപേക്ഷിച്ച് നിരീശ്വരവാദത്തിന് പ്രകൃതി വ്യാഖ്യാനത്തില്‍ എന്തു വിശദീകരണക്ഷമതയാണ് കൂടുതല്‍ അവകാശപ്പെടാനുള്ളത്? ഒന്നും തന്നെയില്ലെന്ന് മേല്‍ കത്തിലെ ബ്രാക്കറ്റിലെ വാക്കുകള്‍ മാറ്റിയുപയോഗിച്ചാല്‍ ബോധ്യമാവും.

ആരാണ് മധ്യലോകക്കാര്‍?
പദാര്‍ഥം മാത്രമേ യാഥാര്‍ഥ്യമായിട്ടുള്ളൂവെന്നും മറ്റെല്ലാം അതിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണെന്നും കരുതുന്നവരാണ് നിരീശ്വരവാദികള്‍. അതിനാല്‍ ന്യായമായും അവരെ പദാര്‍ഥ വാദികളെന്നു വിശേഷിപ്പിക്കാം. അതിനാല്‍ ഗ്രന്ഥകാരന്റെ ഈ പരാതിയില്‍ കഴമ്പില്ല: "മതവാദികള്‍ അവിശ്വാസികളെ 'പദാര്‍ഥവാദി'കളെന്ന് വിളിച്ചാക്ഷേപിക്കാറുണ്ടല്ലോ. പദാര്‍ഥത്തിനപ്പുറത്തുള്ള ഒന്നും കാണാന്‍ കഴിയാത്തവരാണ് ഭൌതികവാദികള്‍ എന്നാണതി ലെ പരിഹാസം.''(131) മതത്തില്‍ വിശ്വസിക്കുന്നവരെ മതവാദിയെന്ന് ഗ്രന്ഥകാരനു വിശേഷിപ്പിക്കാമെങ്കില്‍ ദൈവത്തിനു പകരം പദാര്‍ഥത്തില്‍ വിശ്വസിക്കുന്ന അവിശ്വാസിയെ പദാര്‍ഥവാദിയെന്നു വിശേഷപ്പിക്കുന്നതില്‍ എന്താണ് തകരാറ്? അതൊരു പരിഹാസമായി അവിശ്വാസികള്‍ക്കു തോന്നുന്നത് അവരുടെ അധമബോധം കൊണ്ടാകാനേ തരമുള്ളൂ.

പദാര്‍ഥത്തെപ്പറ്റിയുള്ള ധാരണകള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരുന്നു. 'വിഭജിക്കാനാവാത്തത്' എന്ന അര്‍ഥത്തില്‍ ഏറ്റവും ചെറിയ പദാര്‍ഥകണികയെ 'ആറ്റം' എന്നു വിളിച്ചത് ഗ്രീക്കു ചിന്തകനായ ഡമോക്രിറ്റസാണെന്ന് (ആഇ 450) കരുതപ്പെടുന്നു. എന്നാല്‍ ഡമോക്രിറ്റസ് ആറ്റത്തെ സങ്കല്‍പിച്ചതും ആധുനികശാസ്ത്രജ്ഞന്‍ സങ്കല്‍പിക്കുന്നതും എത്രയോ വിഭിന്നമായ വിധത്തിലാണ്.(132) എങ്കിലും അക്കാലത്തെ ഗ്രീക്ക് ഭൌതികവാദിയും (ഉദാ: ഹെരാക്ളിറ്റസ്) ഇക്കാലത്തെ ഭൌതികവാദിയും പദാര്‍ഥവാദി തന്നെ! പക്ഷെ ഈ സൌജന്യം മതവിശ്വാസികള്‍ക്ക് അനുവദിച്ചുകൊടുക്കാന്‍ നിരീശ്വരവാദികള്‍ തയ്യാറല്ല. രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഗ്രീക്ക് ഭൌതികവാദത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഇന്നും മുറുകെപ്പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോകസങ്കല്‍പ്പക്കാര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!

ഗ്രന്ഥകാരന്റെ മറ്റൊരുവാദം നോക്കൂ: "ദൈവം പ്രപഞ്ചത്തെ 'സൃഷ്ടി'ച്ചെങ്കില്‍ പ്രപഞ്ച മാതൃക ദൈവത്തിന് ലഭ്യമായിരുന്നുവെന്ന് കരുതണം; അതല്ലെങ്കില്‍ പ്രപഞ്ചമെന്ന ആശയം. ആശയത്തിന് മനസ്സും പദാര്‍ഥവും അനിവാര്യമാകുന്നു.''(133) എന്താണീ വാദത്തിന്റെയര്‍ഥം? ദൈവം മറ്റൊരു പദാര്‍ഥമാകാതെ തരമില്ല എന്നു തന്നെ!! പദാര്‍ഥമല്ലാത്ത ഒന്നിനെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്തവരാണു നിരീശ്വരവാദികള്‍ എന്നു വ്യക്തമായില്ലേ?

പദാര്‍ഥസാന്നിധ്യമില്ലാത്ത ശൂന്യതയോ ആശയങ്ങളോ മനസ്സോ ഒന്നും അവര്‍ക്കു സങ്കല്‍പ്പിക്കാനാവില്ല. മധ്യകാലത്തെ ശാസ്ത്രജ്ഞന്‍മാര്‍ പദാര്‍ഥത്തെ സങ്കല്‍പിച്ചിരുന്നത് ഇവ്വിധമായിരുന്നു. അതിനാല്‍ എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഗ്രന്ഥകാരന്റെ ഈ വിവരണം നോക്കൂ: "ശൂന്യതയിലുണ്ടാകുന്ന വൈദ്യു തകാന്തിക വ്യതിയാനങ്ങള്‍ അഥവാ അലകള്‍ (Electro Magnetic Fluctuations) അയഥാര്‍ഥമായി (Unreal) മനുഷ്യന്‍ സങ്കല്‍പിച്ചു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ (പത്തൊമ്പതാം നൂറ്റാണ്ട്) ഈ അലകള്‍ ഏതോ മാധ്യമത്തിലുള്ള (Medium) അലകളായി കരുതപ്പെട്ടു. അത്തരമൊരു മാധ്യമം അന്നേവരെ ആര്‍ക്കുമറിയാത്തതിനാല്‍ ആ സാങ്കല്‍പിക മാധ്യമത്തിന് 'ഈഥര്‍' എന്ന പേരും സമ്മാനിച്ചു. അലകളുണ്ടാകണമെങ്കില്‍ എന്തെങ്കിലും ഉണ്ടാകണമെന്ന മധ്യലോകസങ്കല്‍പമാണ് (Middle World Concept) ഈ നിഗമനത്തിനടിസ്ഥാനം. നാം 'യഥാര്‍ഥ പദാര്‍ഥ'ത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തിയിരുന്നതിന് കാരണമുണ്ട്. മധ്യലോകജീവികളായ നമ്മുടെ മുന്‍ഗാമികള്‍ക്ക് അതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളൂ. 'മധ്യലോകക്കാര്‍' (Middle Worlders) എന്നാണ് ഡോക്കിന്‍സ് മനുഷ്യരെ വിശേഷിപ്പിക്കു ന്നത്. നമ്മെ സംബന്ധിച്ചിടത്തോളം കാന്തിക അലകള്‍ പാറയും മണ്ണും പോലെ ഒരു 'പദാര്‍ഥ'മാകേണ്ടതുണ്ട്. അലകളിലെ ദ്രവ്യത്തിന്റെ രൂപഭാവങ്ങള്‍ നിരന്തരം മാറിക്കൊണ്ടി രിക്കുകയാണെങ്കിലും അത് ദ്രവ്യമാണെന്നതിലും യഥാര്‍ഥമാണെന്നതിലും (real) തര്‍ക്കമില്ല. എന്നാലത് നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്.''(134)

"നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറ''മുള്ള യഥാര്‍ഥമായ പദാര്‍ഥമുണ്ടെന്നു സമ്മതിക്കുന്ന നിരീശ്വരവാദിക്ക് നമുക്കു നേരിട്ടു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമുള്ള യഥാര്‍ഥമായ ദൈവമുണ്ടെന്നു സമ്മതിക്കാനാണു പ്രയാസം! ദൈവമാണെങ്കില്‍ നമുക്ക് നേരിട്ടു മനസ്സിലാക്കാന്‍ സാധിക്കുന്നതും പരീക്ഷണനാളിയിലാക്കാന്‍ സാധിക്കുന്നതുമായ വസ്തുനിഷ്ഠവും (Objective) മൂര്‍ത്തവുമായ (Concrete) യാഥാര്‍ഥ്യമായിരിക്കണം! പദാര്‍ഥമാണെങ്കില്‍ ഇങ്ങനെയൊന്നും ആവണമെന്നു നിര്‍ബന്ധമില്ലതാനും!

ഇവിടെ വിഷയം അതല്ല. എന്തെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യുതകാന്തികത രംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്നു ശഠിച്ച മധ്യകാലക്കാരെപ്പോലെ മസ്തിഷ്കവും ശരീരവുമില്ലാതെ ദൈവത്തിനു ചിന്തിക്കാനാവില്ല എന്നു കരുതുന്നവരാണ് നിരീശ്വരവാദികള്‍! മധ്യകാല പാരമ്പര്യം പത്തൊമ്പതാം നൂറ്റാണ്ടുവരെ നിലനിന്നല്ലോ. മൈക്കള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങള്‍ ഈഥറില്ലെന്നു തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നു് സമൂഹം പിന്നേയും പുരോഗതി നേടി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിനു ചിന്തിക്കാന്‍ ശരീരം (പദാര്‍ഥം) അനിവാര്യമാണെന്നു വാദിക്കുന്ന നിരീശ്വരവാദികളാണ്.

നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാര്‍ (19ാം നൂറ്റാണ്ടുവരെ ഈ പാരമ്പര്യം നിലനിന്നുവെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടുകാര്‍ എന്നു വിളിക്കുന്നതിലും തെറ്റില്ല) എന്നു മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ല എന്ന യാഥാര്‍ഥ്യം ശ്രദ്ധിക്കണം. ഒരു മീഡിയത്തില്‍ നിന്നു മറ്റൊരു മീഡിയത്തിലേക്ക് പ്രകാശം കടക്കുമ്പോഴുണ്ടാകുന്ന അപവര്‍ത്തനം (Refraction) വിശദീകരിക്കാന്‍ 1704ല്‍ സര്‍ ഐസക് ന്യൂട്ടനാണ് ഈഥര്‍ സങ്കല്‍പം പ്രയോജനപ്പെടുത്തിയ ആദ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍. അതിനും നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പു് ഡച്ച് ഗണിത ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണു സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍, സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പ്പമല്ല, ആധുനിക സങ്കല്‍പ്പമാണ്. പക്ഷേ ഡോക്കിന്‍സിനു വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തമാണു വെളിവാകുന്നത്.

ആന്ത്രോപ്പിക് കോസ്മോളജിക്കല്‍ തത്ത്വം
ആധുനികശാസ്ത്രത്തിന്റെ ആരംഭകാലത്ത് ശാസ്ത്രം മതത്തിനെതിരായി. ശാസ്ത്രജ്ഞന്മാരിലും തത്ത്വചിന്തകരിലും പെട്ട വളരെപ്പേര്‍ ഈ സമീപനമാണു സ്വീകരിച്ചത്. "ദൈവം മരിച്ചു. കൊന്നത് നമ്മളാണെ''ന്ന് പ്രമുഖ ജര്‍മ്മന്‍ തത്ത്വചിന്തകനായ ഫ്രെഡറിക് നീഷെയുടെ കഥാപാത്രം വിളിച്ചുപറഞ്ഞല്ലോ (നീഷെയുടെ The Gay Science എന്ന കൃതിയിലാണിത്. കൌതുകകരമെന്നു പറയാം, ഈ കഥാപാത്രം ഒരു ഭ്രാന്തനാണ്!). 1960കളില്‍ അമേരിക്കയിലെ മതമീമാംസകര്‍ക്കിടയില്‍ 'ദൈവത്തിന്റെ മരണപ്രസ്ഥാനം' തന്നെ രൂപം കൊള്ളുകയുണ്ടായി.(135)

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടപ്പോള്‍ ആധുനിക ശാസ്ത്രജ്ഞരുടെയും ദാര്‍ശനികരുടേയും ധൈഷണികമായ അല്‍പ്പത്തരങ്ങള്‍ അനാവൃതമായിത്തുടങ്ങി. മതവീക്ഷണങ്ങള്‍ അശാസ്ത്രീയമല്ലെന്നും ശാസ്ത്രം മതത്തിനു പകരം വെക്കാവുന്നതല്ലെന്നും പല ചിന്തകന്മാര്‍ക്കും തോന്നിത്തുടങ്ങി. പിന്നെയും ദശകങ്ങള്‍ കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടോടെ ഈ പ്രവണത ശക്തമായെന്നു പറയാം. ഇപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മതത്തിനെതിരെയല്ല പോരാടുന്നത്. മറിച്ച് ശാസ്ത്രജ്ഞന്മാര്‍ക്കെതിരെയാണ്. 19ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ഭൌതികവാദത്തിന്റെ ആചാര്യനായി എഴുന്നേറ്റുനില്‍ക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. മതത്തോട് അനുഭാവം പുലര്‍ത്തിയതിന്റെ പേരില്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞരുടെ നിര നീണ്ടതാണ്. ഡോ: പോള്‍ ഡേവിസ് മുതല്‍ നിരീശ്വരവാദിയായ ഡോ: സ്റ്റീഫന്‍ ഗൌള്‍ഡ് വരെ നീളുന്നു ഈ നിര. ഈ ശാസ്ത്രജ്ഞരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡോക്കിന്‍സിന്റെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന മതപണ്ഡിതന്മാരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ശാസ്ത്രജ്ഞര്‍ ശാസ്ത്രജ്ഞര്‍ക്കെതിരെയാണ് ഇപ്പോള്‍ നീങ്ങുന്നത്. ഒരു ഭാഗത്ത് ഭൌതികവാദികളായ ശാസ്ത്രജ്ഞര്‍. മറുഭാഗത്ത് മതാനുഭാവികളായ ശാസ്ത്രജ്ഞര്‍! ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ആന്ത്രോപിക് സിദ്ധാന്തത്തെ വിലയിരുത്തുന്ന ഡോക്കിന്‍സിന്റെ വാചകങ്ങള്‍.

പ്രപഞ്ചം സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണെന്നും മനുഷ്യജീവിതത്തിനു ലക്ഷ്യമുണ്ടെന്നും മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്നും മതങ്ങള്‍ പഠിപ്പിച്ചു. എന്നാല്‍ ആധുനികശാസ്ത്രം ഏതാനും നക്ഷത്രങ്ങളെ ടെലിസ്കോപ്പിലൂടെ കൂടുതലായി കണ്ടെത്താന്‍ തുടങ്ങിയതോടെ മതത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ധാരണ ചോദ്യം ചെയ്യപ്പെട്ടു. ആയിരക്കണക്കിനു നക്ഷത്രങ്ങളുണ്ടെന്നു മനസ്സിലായതോടെ സൂര്യന്‍ 'വെറുമൊരു' നക്ഷത്രവും ഭൂമി 'വെറുമൊരു' ഗ്രഹവുമായി മാറി. മനുഷ്യന്റെ സ്ഥിതി ഇവയെക്കാളൊക്കെ കഷ്ടതരമായി. യാദൃച്ഛികമായുണ്ടായ ജീവന്‍ പരിണമിച്ച് ലക്ഷക്കണക്കിനു ജീവജാലങ്ങളുണ്ടായി. അതിലൊരു ജീവി മാത്രമായി മനുഷ്യന്‍! പ്രപഞ്ചത്തിനോ സൂര്യനോ ഭൂമിക്കോ മനുഷ്യനോ യാതൊരു പ്രത്യേകതയുമില്ല. പിന്നെയല്ലേ സവിശേഷത!

ശാസ്ത്രത്തിന്റെ ഇത്തരം നിരീശ്വരവാദ വ്യാഖ്യാനങ്ങള്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കെയാണ് ആന്ത്രോപിക് സിദ്ധാന്തം (Anthropic Principle) രംഗത്തെത്തുന്നത്. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: "1974ല്‍ ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ (Brandon Carte) ആന്ത്രോപിക് സിദ്ധാന്തം അവതരിപ്പിച്ചു. 'ആന്ത്രോപിക്' എന്ന പദത്തിന് 'മനുഷ്യനുമായി ബന്ധപ്പെടു ത്തിയുള്ള' എന്ന അര്‍ഥമെടുക്കാം. പില്‍ക്കാലത്ത് ജോണ്‍ ബാരോയും (John Barrow) ഫ്രാങ്ക് ടിപ്ളറും (Frank Tipler) ഈ ആശയം വിപുലീകരിക്കുകയുണ്ടായി. ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നത് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.''(136)

കാര്‍ട്ടര്‍, ബാരോ, ടിപ്ളര്‍ എന്നിവര്‍ പ്രമുഖരായ ശാസ്ത്രജ്ഞന്മാരാണ്.(137) ഇവരുടെ സിദ്ധാന്തമാകട്ടെ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്ന്'' സമര്‍ഥിക്കുന്നതുമാണ്! മതം ഇങ്ങനെയൊക്കെപ്പറഞ്ഞാല്‍ ആട്ടിയോടിക്കാന്‍ വെമ്പി നടക്കുന്ന ശാസ്ത്രജ്ഞരുടെ ഇടയില്‍നിന്നുതന്നെ ആന്ത്രോപിക് സിദ്ധാന്തം ഉയര്‍ന്നുവന്നത് നിരീശ്വരവാദികളെ വിറളിപിടിപ്പിക്കാതിരിക്കുമോ? പക്ഷേ, മൂന്നു പ്രഗല്‍ഭരായ ശാസ്ത്രജ്ഞരുടെ സിദ്ധാന്തമായതുകൊണ്ടും ശാസ്ത്രലോകം പൊതുവെ ഈ സിദ്ധാന്തം അംഗീകരിച്ചതുകൊണ്ടും നിരീശ്വരവാദികള്‍ കടലിനും ചെകുത്താനും മധ്യേയായി. ഡോക്കിന്‍സാകട്ടെ, ത്രിശങ്കു നരകത്തിലുമായി! ആന്ത്രോപിക് സിദ്ധാന്തം വേണമെന്നോ വേണ്ടെന്നോ പറയാതെ 'വേണ്ടണം' എന്നാണദ്ദേഹം പ്രഖ്യാപിക്കുന്നത്.

പ്രപഞ്ചത്തില്‍ മനുഷ്യനടക്കം ഒന്നിനും ഒരു സവിശേഷതയുമില്ലെന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദം ആന്ത്രോപിക് സിദ്ധാന്തത്തിന്റെ വരവോടെ തകര്‍ന്നടിഞ്ഞു. ഈ വീക്ഷണത്തിന്റെ പേരു തന്നെ അക്കാര്യം സൂചിപ്പിക്കുന്നു. 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' അഥവാ 'മനുഷ്യനുമായി ബന്ധമുള്ള പ്രാപഞ്ചിക തത്ത്വം' എന്ന്. യാദൃച്ഛി കമായുണ്ടായുണ്ടായതാണെന്നു സിദ്ധാന്തിച്ചുകൊണ്ട് പ്രാപഞ്ചിക പദ്ധതിയില്‍ നിന്നും മനുഷ്യനെ വെട്ടിമാറ്റാനാണ് നിരീശ്വരവാദം ശ്രമിച്ചത്. എന്നാല്‍ പ്രപഞ്ചത്തിലെ ഓരോ കണികയുമായും മനുഷ്യനു ബന്ധമുണ്ടെന്നു സിദ്ധാന്തിക്കുന്ന 'ആന്ത്രോപിക് തത്ത്വം' രംഗത്തെത്തിയതോടെ മനുഷ്യന്റെയും ഭൂമിയുടെയും സവിശേഷതകളെപ്പറ്റി നിരീശ്വരവാദികള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായി.

ഗ്രന്ഥകാരന്റെ ഈ വരി നോക്കൂ: "ജീവനെ പിന്തുണക്കാന്‍ ഭൂമി പോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ.''(138) ജീവനുണ്ടാകാനും ജീവികള്‍ ഉണ്ടാകാനും ജീവിതം ഉണ്ടാകാനും വേണ്ടിയാണ് ഭൂമിയുണ്ടായതെന്നല്ലേ ഇതിനര്‍ഥം? യാദൃച്ഛികതക്ക് ജീവന്റേയോ ഭൂമിയുടെയോ കാര്യത്തില്‍ പ്രാധാന്യമില്ലെന്നത് പോകട്ടെ, യാതൊരു പങ്കുമില്ലെന്ന് ഇതില്‍നിന്നും തെളിയുന്നു.

ഗ്രന്ഥകാരന്റെ ഈ വാചകം നോക്കൂ: "ജീവന്റെ സാധ്യത പൂര്‍ണമായും നീക്കം ചെയ്യണ മെങ്കില്‍ പ്രപഞ്ചം തന്നെ ഉണ്ടാകാന്‍ പാടില്ലെന്നിത് വ്യക്തമാക്കുന്നു.''(139)

ജീവന്‍ ഉണ്ടായതുകൊണ്ടാണല്ലോ മനുഷ്യനുണ്ടായത്. ജീവന്‍ ഉണ്ടായത് പ്രപഞ്ചം ഇന്നത്തെ നിലയില്‍ ഉണ്ടായതുകൊണ്ടു മാത്രമാണ് എന്നതിനര്‍ഥം പ്രപഞ്ചം മനുഷ്യനു വേണ്ടി സജ്ജീകരിക്കപ്പെട്ടതാണെന്നാണ്. "പ്രപഞ്ചം ഉണ്ടായപ്പോള്‍തന്നെ ജീവനുണ്ടാകാനുള്ള സാധ്യതയായി''(140) എന്ന് മറ്റൊരു വാചകത്തിലൂടെ ഗ്രന്ഥകാരന്‍ സമ്മതിക്കുന്നു. പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിന്റെ ശാസ്ത്രീയ സ്ഥിരീകരണമാണിത്. ഗ്രന്ഥകാരന്റെ ഈ വരികള്‍ ശ്രദ്ധിക്കുക: "പ്രപഞ്ചം വികസിച്ച രീതിക്കും തോതിനും ചെറിയൊരു മാറ്റമുണ്ടായിരുന്നെങ്കില്‍ ഇന്നത്തെപ്പോലെ ജീവന്‍ ഒരിക്കലും ഉണ്ടാകുമാ യിരുന്നില്ല. ഒരു പക്ഷേ, ജീവനേ ഉണ്ടാകുമായിരുന്നില്ല.''(141) പ്രപഞ്ചം ആരംഭം മുതല്‍ വികസിച്ച രീതിയും തോതും ജീവനും ജീവിതവും ഉണ്ടാകാന്‍ മുന്‍കൂട്ടി സജ്ജീകരിക്കപ്പെട്ട വിധത്തിലായിരുന്നു എന്നല്ലേ ഇതിനര്‍ഥം? പ്രപഞ്ചത്തിലെ ഭൌതിക മാറ്റങ്ങള്‍ക്ക് യാതൊരു ലക്ഷ്യവും ഉദ്ദേശ്യവും അര്‍ഥവും ആസൂത്രണവും ഇല്ലെങ്കില്‍ "ചെറിയൊരു'' മാറ്റംപോലും ഉണ്ടാകാതെ പ്രപഞ്ചവികാസം നടക്കുമോ? 

പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന മതവീക്ഷണത്തിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം ഗ്രന്ഥകാരനു ഗ്രാഹ്യമാകണമെന്നില്ല. ശാസ്ത്രം മതത്തിന് ഇത്ര ശക്തമായ പിന്‍ബലം നല്‍കുമെന്ന് സ്വപ്നേപി കരുതാത്ത ഗ്രന്ഥകാരന്‍ ഇതു മനസിലാക്കുന്നതെങ്ങനെ?

"പ്രപഞ്ചം ഉണ്ടായപ്പോള്‍ തന്നെ'' എന്നെഴുതിയ ഗ്രന്ഥകാരന്‍ പ്രപഞ്ചം ഉണ്ടായതാണെന്നു സമ്മതിച്ചല്ലോ. പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നാണ് ഇതില്‍നിന്നും തെളിയുന്നത്. ദൈവം സൃഷ്ടിച്ചതല്ലെങ്കില്‍ പ്രപഞ്ചം സ്വയംഭൂവായതാണോ? നിരീശ്വരവാദം സമര്‍ഥിച്ചു കൊണ്ടിരിക്കെ പ്രപഞ്ചം ആരംഭമില്ലാത്തതാണെന്ന നിരീശ്വരവാദത്തിന്റെ അടിസ്ഥാനപ്രമാണത്തെ തള്ളി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന സൃഷ്ടിവാദത്തെ സ്ഥിരീകരിക്കേണ്ട ഗതികേട് നിര്‍ഭാഗ്യം തന്നെയാണെന്നു കരുതാം

"ജീവനെ പിന്തുണക്കാന്‍ ഭൂമിപോലുള്ള ഒരു ഗ്രഹത്തിന് മാത്രമേ കഴിയൂ'' എന്ന കാര്യം ഗ്രന്ഥകാരനും സമ്മതിച്ചുവെന്നു കരുതാം (ഇല്ലെങ്കില്‍ ഇതു തെറ്റാണെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുകയോ ചുരുങ്ങിയത് ഇതു ശരിയല്ലെന്ന് വെറുതെ പ്രസ്താവിക്കുകയോ ചെയ്യുമായിരുന്നു). ഭൂമി പോലുള്ള ഗ്രഹം പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ഉള്ളതിന് യാതൊരു തെളിവുമില്ല. ഉണ്ടെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നുമില്ല. അതിനാല്‍ നിലവിലുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രകാരം പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ മറ്റു ഗ്രഹമില്ല എന്നു കരുതുകയാണ് യുക്തി. പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ വേറെ ഗ്രഹമില്ലെങ്കില്‍ ഭൂമി സവിശേഷ ഗ്രഹമാണെന്നാണര്‍ഥം. മറ്റൊരു ഭൂമിയില്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനോ ജീവികളോ ഇല്ലെന്നു കരുതണം. പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ ജീവിയാണെന്നെങ്കിലും ഇതില്‍ നിന്നു വ്യക്തമല്ലേ? പ്രപഞ്ചത്തില്‍ മനുഷ്യന്‍ സവിശേഷ സൃഷ്ടിയാണെന്ന മതസങ്കല്‍പത്തിന്റെ സ്ഥിരീകരണമാണിത്.

ഗ്രന്ഥകാരന്റെ മറ്റൊരു വാചകം നോക്കൂ: "സൌരയൂഥത്തില്‍ ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച് നമുക്കറിയാം.''(142) പ്രപഞ്ചത്തിലെ വെറുമൊരു ഗ്രഹം മാത്രമാണ് ഭൂമി എന്ന 19ാം നൂറ്റാണ്ടിലെ നിരീശ്വരവാദത്തിന്റെ അവശിഷ്ടം പേറുന്ന ഗ്രന്ഥകാരന്‍ "ഭൂമിയുടെ സവിശേഷ സ്ഥാനത്തെക്കുറിച്ച്'' സംസാരിച്ചു തുടങ്ങുകയാണ്! മറ്റു വാചകങ്ങള്‍ നോക്കൂ: "ദീര്‍ഘവൃത്താകൃതിയാണെങ്കിലും ഭൂമിയുടെ ഭ്രമണപഥം വൃത്താകൃ തിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. അതിനാല്‍ ഭൂമി ഒരിക്കലും ഗോള്‍ഡിലോക്സ് (അധികം ചൂടോ തണുപ്പോ ഇല്ലാത്ത) മേഖലയ്ക്ക് പുറത്തുപോകുന്നില്ല. സമീപത്തുള്ള വ്യാഴത്തിന്റെ കനത്ത ഗുരുത്വാകര്‍ഷണബലം, ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങള്‍, മറ്റ് ഗ്രഹപദാര്‍ഥങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നുണ്ട്. അങ്ങനെ കനത്ത ആഘാതങ്ങളില്‍നിന്ന് വ്യാഴം ഭൂമിയെ രക്ഷിക്കുന്നു. വ്യാഴത്തില്‍ ചെന്നുവീണ ഷൂമാക്കര്‍-ലെവിപോലുള്ള ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ വന്നിടിച്ചിരുന്നെങ്കില്‍ ഭൂമിയുടെ ചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വന്നേനെ. ഒരുപഗ്രഹം മാത്രമാണ് ഭൂമിയ്ക്കുള്ളത്. ഇത് ഭൂമിയുടെ അച്ചുതണ്ടിനെ കൃത്യമായി ഉറപ്പിച്ചു നിര്‍ത്തി ഭ്രമണത്തിന് സ്ഥിരത നല്‍കുന്ന ഘടകമാണ്. പ്രപഞ്ചത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങള്‍ക്കും ഇരട്ട (binary) നക്ഷത്രവ്യവസ്ഥയാണുള്ളത്. എന്നാല്‍ നമ്മുടെ സൂര്യന്‍ ഒറ്റയാനാണ്. രണ്ട് നക്ഷത്രങ്ങളുള്ള നക്ഷത്രയൂഥങ്ങളിലെ ഗ്രഹങ്ങളുടെ ഭ്രമണം അതിസങ്കീര്‍ണമായിരിക്കും. വലിയ തോതില്‍ വ്യതിയാനങ്ങളും കുഴമറിച്ചിലുകളും അവിടെയുണ്ടാകും. സൂര്യന്‍ ഏകാന്തപഥികനായതിനാല്‍ ഭാഗ്യവശാല്‍ ഭൂമിയുടെ കാര്യത്തില്‍ അതൊന്നും സംഭവിക്കുന്നില്ല.''(143)

എന്തൊരു ഭാഗ്യം? യാദൃച്ഛികത'യില്‍ നിന്നും 'വെറും ഒരു ഗ്രഹമായ ഭൂമി'യില്‍നിന്നും 'ഭാഗ്യവാനായ ഭൂമി'യിലേക്ക് നിരീശ്വരവാദികള്‍ എത്തിയിരിക്കുന്നു!

ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "പ്രകൃതിനിര്‍ധാരണമെന്നത് കേവലഭാഗ്യമല്ല. അത് ജീവന്റെ വികാസത്തിനും പരിണാമത്തിനുമുള്ള ഏക മാര്‍ഗമാണ്. പക്ഷേ, അത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തുടക്കത്തില്‍ അല്‍പ്പം ഭാഗ്യം വേണം. ആ ഭാഗ്യത്തെക്കുറിച്ചാണ് ആന്ത്രോപിക് സിദ്ധാന്തം സംസാരിക്കുന്നത്.''(144)

മറ്റൊരു വരിയിതാണ്: "ഭൂമി ഒറ്റയ്ക്കല്ലെന്ന വാദം മുന്നോട്ടുവെക്കുന്ന ആന്ത്രോപിക് സിദ്ധാന്തം നമ്മുടെ അപൂര്‍വതയെയും ഭാഗ്യത്തെയും കുറിച്ചാണ് സംസാരിക്കുന്നത്.''(145)

ഭാഗ്യമോ നിര്‍ഭാഗ്യമോ ഇല്ലാത്ത വരണ്ട ദ്രവ്യലോകത്തെക്കുറിച്ചു മാത്രം വാചാലരായിരുന്ന നിരീശ്വരവാദികള്‍ 'ഭാഗ്യ'ത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയത് കൌതുകകരമാണ്. "ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ഒളിച്ചുകളിയാണ് പ്രപഞ്ചത്തില്‍ ഇന്നു നാം കാണുന്നത്'' എന്ന് ഗ്രന്ഥകാരന്‍ എഴുതിയിട്ടുണ്ട്.(146) ഈ 'ഒളിച്ചുകളി'ക്കിടയില്‍ പ്രപഞ്ചത്തിലെ സകല നിയമങ്ങളും പ്രതി-പ്രവര്‍ത്തനങ്ങളും ജീവന് അനുകൂലമായി ഇത്രക്ക് സൂക്ഷ്മമായി ഒത്തുവരുമോ?

ഭൌതികപഥാര്‍ഥങ്ങളുടെ അന്ധമായ പ്രതി-പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭാഗ്യമുണ്ടായതുകൊണ്ടാണ് ഭൂമിയും ജീവനും മനുഷ്യനുമൊക്കെ ഇന്നത്തെ നിലയിലെത്തിയതെന്ന് നിരീശ്വരവാദികള്‍ സമ്മതിക്കുന്നുവെന്നര്‍ഥം. അതിനാല്‍ ഗ്രന്ഥകാരന്‍ ഒരു സംശയനിവാരണത്തിനു തയാറാവുന്നു: "ഇവിടെ ഭാഗ്യമെന്ന (Luck) വാക്ക് അടിക്കടി ഉപയോഗിച്ച് ഡോക്കിന്‍സ് സ്വന്തം വാദം ദുര്‍ബലപ്പെടുത്തുകയാണോ എന്ന സംശയമുയരാം. 'ഭാഗ്യം' എന്ന വാക്ക് കേള്‍ക്കുമ്പോഴേ 'ദൈവഹിതം' എന്നു മതവാദികള്‍ വിലയിരുത്തും.''(147) ഡോക്കിന്‍സ് 'ഭാഗ്യം' കൊണ്ടുദ്ദേശിച്ചത് 'ദൈവഹിത'മല്ലെന്ന് മതവിശ്വാസികള്‍ക്കറിയാം. എന്നാല്‍ നിരീശ്വരവാദിയായ ഡോക്കിന്‍സ് 'അടിക്കടി' ഭാഗ്യമെന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായതിലെ ധൈഷണിക ഗതികേടും അവര്‍ക്കു ഗ്രാഹ്യമാവും.

മനുഷ്യനും ഭൂമിയും സവിശേഷ സൃഷ്ടിയാണെന്നതിന്റെ സ്ഥിരീകരണമാണിതെന്ന യാഥാര്‍ഥ്യം നിരീശ്വരവാദികളെ അലോസരപ്പെടുത്തുന്നുവെന്നതിന്റെ സൂചനയാണ് ഈ കുമ്പസാരം. ഇതുണ്ടാക്കുന്ന അധമ ബോധമാണ് ഗ്രന്ഥകാരനെ ഇങ്ങനെയൊരു വാദം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്: "മേല്‍ പറഞ്ഞ വസ്തുതകളെല്ലാം പില്‍ക്കാലത്ത് ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളാണ്. അതിനാല്‍ മതസാഹിത്യത്തില്‍ കാണാനാവില്ല. നേരത്തേ അറിയാമായിരുന്നുവങ്കില്‍ മതഗ്രന്ഥങ്ങള്‍ നിറയെ ഈ വസ്തുതകള്‍കൊണ്ട് നിറഞ്ഞു കവിഞ്ഞേനെ.''(148)

ഭൂമിയും മനുഷ്യനും ദൈവത്തിന്റെ സവിശേഷ സൃഷ്ടിയാണെന്ന ഒരു പ്രയോഗത്തിലൂടെ ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയ മതഗ്രന്ഥങ്ങളോട് അസൂയ തോന്നിയിട്ടു കാര്യമുണ്ടോ? 

നൂറ്റാണ്ടുകളായി മനുഷ്യന് യാതൊരു സവിശേഷതകളുമില്ലെന്നും യാദൃച്ഛിക ജീവിയാണെന്നും ചെണ്ട കൊട്ടി നടന്ന നിരീശ്വരവാദികള്‍ "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെ''ന്ന ശാസ്ത്രത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് അല്പമെങ്കിലും പുനരാലോചനക്ക് ശ്രമിക്കേണ്ടതായിരുന്നു. പകരം ആന്ത്രോപിക് സിദ്ധാന്തം മതത്തിന് അനുകൂലമല്ലെന്ന നുണപ്രചാരണത്തിനാണു ശ്രമം. സത്യസന്ധമായി ശാസ്ത്രവിവരങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് മുന്നില്‍ ഇളിഭ്യരാകാമെന്നല്ലാതെ ഇത്തരം വിഫലശ്രമങ്ങള്‍കൊണ്ട് മറ്റെന്തു പ്രയോജനമാണുള്ളത്? ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തം പോലെ ആസൂത്രണവാദത്തിന് ബദലായി രൂപം കൊണ്ടതാണ്. അത് യുക്തിസഹമായ ഒരു നിരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്.''(149) ഇങ്ങനെ പ്രസ്താവിക്കുന്ന ഗ്രന്ഥകാരന്‍ തന്നെ ഈ സിദ്ധാന്തത്തെ ഇങ്ങനെയാണ് പരിചയപ്പെ ടുത്തുന്നത്: "ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് വളരെ സവിശേഷവും നിഗൂഢവുമായ രീതിയിലാണെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം.'' ഭൂമിയില്‍ ജീവന്‍ ഉല്‍ഭവിച്ചത് നിഗൂഢമായ രീതിയിലാണെന്നത് യുക്തിസഹമായ നിരീക്ഷണമാണെന്നു ഗ്രന്ഥകാരന്‍ സമ്മതിക്കുമോ? പ്രപഞ്ചത്തില്‍നിന്നു് സകല നിഗൂഢതകളെയും ആട്ടിയിറക്കാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ച ഗ്രന്ഥകാരന്‍ ജീവന്റെ ഉല്‍ഭവം നിഗൂഢമാണെന്ന ആന്ത്രോപിക് തത്ത്വം യുക്തിസഹമാണെന്നു സമ്മതിക്കേണ്ടിവന്നത് എത്രയോ നിര്‍ഭാഗ്യകരമാണ്! പ്രപഞ്ചത്തില്‍ ഭാഗ്യം നിറഞ്ഞുകവിയുകയാണെന്ന് ആന്ത്രോപിക് തത്ത്വം സിദ്ധാന്തിക്കുമ്പോള്‍ നിരീശ്വരവാദികള്‍ മാത്രമാണ് അതിന് അപവാദം!! 

ആന്ത്രോപിക് തത്ത്വം വിലയിരുത്താനുള്ള വിവരമോ കഴിവോ ഇല്ലാതെ കുഴങ്ങിയ ഡോക്കിന്‍സ് തന്റെ കാലഹരണപ്പെട്ട നിരീശ്വരവാദത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന പ്രതീതിയുണ്ടാക്കുന്നു. ഈ വരികള്‍ നോക്കൂ: "ഭാഗ്യം എന്നത് ആരുടെയെങ്കിലും അനുഗ്രഹമോ ഔദാര്യമോ അല്ല. അനുകൂലമായ സാഹചര്യമെന്ന നിലയിലാണ് 'ഭാഗ്യം' എന്ന പദമുപയോഗിക്കുന്നത്.'' യാദൃച്ഛികമായുണ്ടാവുകയും യാദൃച്ഛികമായി ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തില്‍ എല്ലാം ഭാഗ്യമായി ഭവിക്കുന്നതെങ്ങനെ? എല്ലാ അനുകൂല സാഹചര്യങ്ങളും ഒന്നൊന്നായി ഒത്തുവരുന്നതെങ്ങനെ? ഇവയത്രയും അനുഗ്രഹവും ഭാഗ്യവും ഔദാര്യവുമാണെന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയും അതെല്ലാം 'ആരുടേയും' അല്ലെന്നു പറയുകയും ചെയ്യുന്നതിലൂടെ പരിഹാസ്യരാവുന്നതു നിരീശ്വരവാദികള്‍ തന്നെയല്ലേ?

"നമുക്കനുകൂലമാണ് എന്നതുകൊണ്ട് പ്രപഞ്ചത്തില്‍ ഒന്നിനും പ്രത്യേക പ്രസക്തിയൊന്നുമില്ല'' എന്നും ഗ്രന്ഥകാരന്‍ കുറിക്കുന്നു.(150) എത്ര ശ്രമിച്ചാലും 19ാം നൂറ്റാണ്ടിലെ പഴഞ്ചന്‍ ആശയങ്ങള്‍ തികട്ടിവരുന്നത് ഒഴിവാക്കാനാവില്ലല്ലോ. നമുക്കനുകൂലമാണ് എന്നതു കൊണ്ട് പ്രപഞ്ചത്തിനല്ല പ്രസക്തിയേറുന്നതെന്നു ഗ്രഹിക്കാനുള്ള ധൈഷണിക പാടവം നിരീശ്വര ചിന്തകര്‍ക്ക് എന്നെങ്കിലും ആര്‍ജിക്കാനാവുമോ? ഗ്രന്ഥകാരന്റെ ഈ വരികള്‍ നോക്കൂ: "ജീവിതസാഹചര്യങ്ങള്‍ ചില ഗ്രഹങ്ങളില്‍ ഉണ്ടാകുന്നതും ചിലവയില്‍ ഉണ്ടാകാത്തതും പ്രപഞ്ചത്തിന്റെ മൊത്തം അസ്തിത്വത്തെ ഒരു തരത്തിലും സ്വാധീനിക്കു ന്നില്ല.''(151) പ്രപഞ്ചം മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നതിനര്‍ഥം പ്രപഞ്ചത്തിനു പ്രസക്തിയുണ്ടെന്നല്ല; മനുഷ്യനു പ്രസക്തിയുണ്ടെന്നാണ്. ജീവനും ജീവിതവും ഉണ്ടാകാനും നിലനില്‍ക്കാനും പാകത്തില്‍ പ്രപഞ്ചം ആരംഭം മുതലേ സജ്ജീകരിക്കപ്പെട്ടിരുന്നു എന്നാണ് 'ആന്ത്രോപിക് കോസ്മോളജിക്കല്‍ പ്രിന്‍സിപ്പ്ള്‍' മനസ്സിലാക്കിത്തരുന്നത്. പ്രപഞ്ചത്തേക്കാള്‍ മനുഷ്യന്റെ സവിശേഷതയാണ് ഇതില്‍ നിന്നു തെളിയുന്നത്.

ആന്ത്രോപിക് സിദ്ധാന്തം നിരീശ്വരവാദികള്‍ക്ക് യഥാര്‍ഥത്തില്‍ തലവേദനയാണ്. ഇതു മറച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രമല്ല, ആന്ത്രോപിക് സിദ്ധാന്തം മതത്തിനെതി രാണെന്നു വരുത്താനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഈ വരികള്‍ നോക്കൂ: "ആന്ത്രോപിക് സിദ്ധാന്തം തങ്ങളെ സഹായിക്കുന്നുവെന്നാണ് മതവാദികള്‍ തെറ്റുധരിക്കുന്നത്. എന്നാല്‍ ആന്ത്രോപിക് സിദ്ധാന്തം വിശദീകരിക്കുന്നത് മറ്റൊന്നാണ്. പ്രപഞ്ചത്തിലെ ബഹുഭൂരിപക്ഷം ഗ്രഹങ്ങളും ഗോള്‍ഡിലോക്സ് മേഖലയിലൂടെയല്ല സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അവയിലൊന്നും ജീവനില്ല. ന്യൂനപക്ഷം വരുന്ന ഭൂമിപോലുള്ള ഗ്രഹങ്ങളില്‍ ജീവന് സാധ്യതയുണ്ട്. ആന്ത്രോപിക് സിദ്ധാന്തം പരിണാമസിദ്ധാന്തം പോലെ ആസൂത്രണവാദത്തിന് ബദലായി രൂപംകൊണ്ടതാണ്.''(152)

ആന്ത്രോപിക് സിദ്ധാന്തം മതത്തിന്റെ ഒന്നിലേറെ വീക്ഷണങ്ങളെ സാധൂകരിക്കുന്നുവെന്ന് ഗ്രന്ഥകാരന്റെ തന്നെ വാചകങ്ങളിലൂടെ മുന്‍പു സമര്‍ഥിക്കുകയുണ്ടായല്ലോ. ആന്ത്രോപിക് സിദ്ധാന്തം ഉണ്ടായ പശ്ചാത്തലമെന്താണ്? പ്രപഞ്ചത്തില്‍ മനുഷ്യനു സവിശേഷ സ്ഥാനമൊന്നുമില്ലെന്ന കോപ്പര്‍നിക്കസിന്റെ പ്രപഞ്ചവീക്ഷണത്തിനെതിരെയാണ് ബ്രാന്റന്‍ കാര്‍ട്ടര്‍ ആന്ത്രോപിക് തത്ത്വം ആവിഷ്ക്കരിക്കുന്നത്. ചിരകാലമായി മതങ്ങള്‍ മുന്നോട്ടുവെച്ച വീക്ഷണത്തെ തിരസ്കരിച്ച കോപ്പര്‍ നിക്കസിനെതിരായി ആവിഷ്ക്കരിക്കപ്പെട്ട സിദ്ധാന്തം മതത്തിന് അനുകൂലമാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പേരേ? 

(തുടരും)
*പ്രപഞ്ചത്തിന്റെയും ജീവന്റെയും പ്രായത്തിന്റെ കണക്ക് എഴുതിയതില്‍ വന്ന പിശക് തിരുത്തിയിട്ടുണ്ട്.
കുറിപ്പുകള്‍:
108. ഭൌമേതര ജീവപഠനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖശാസ്ത്രജ്ഞരായ ഫ്രേഡ്ഹോയിലിന്റേയും ചന്ദ്രവിക്രമസിംഹെയുടെയും പ്രധാനകൃതികള്‍:Intelligent Universe(Book Sales 1988, Evolution From Space (Simon and Shuster) 1981, Why NeoDarwinism Does Not Work (University College Cardiff Press)1982, Astronomical Origin of Life (Kluwer Accademic Publishers) 1999, Mathematics of Evolution (Acorn) 1999. ssa¡Ä s_slbpsS IrXnIÄ Darwin’s Black Box: The Biochemical Challenge to Evolution (Free Press), The Edge of Evolution (Free Press) 2007.
109, 110. പേജ് 131
111. പേജുകള്‍ 130-131
112.Michael Denton, Evolution: A Theory in Crisis (Burnett Books) 1985
113. പേജ് 131
114. പേജ് 132
115. Alister Mc Grath ന്റെ പ്രധാന കൃതികള്‍: The Dawkins’ Delusion? (2007), Dawkins’ God: Genes, Memes and the Meaning of Life (2005), A FineTuned Universe: The Quest for God in Science and Theology (2009), Heresy: A History of Defending Truth (2009), The Twilight of Atheism: The Rise and Fall of Disbelief in the Modern World (2004).
116. Anthony flew (with Abraham Varghese), There is a God: How the World’s Most Notorious Atheist Changed his Mind (Harper Collins) 2007.
117. പേജുകള്‍ 24-25
118. പേജ് 125
119. പേജ് 128
120. പേജ് 126
121. പേജ് 132
122. Richard Dawkins, The God Delusion, P. 117
123-125. പേജ് 126
1126. പേജ് 147
127. പേജ് 418
128. എല്ലാത്തരം അല്‍ഭുതങ്ങളേയും നിഷേധിക്കുന്ന ശാസ്ത്രാന്ധവിശ്വാസത്തിന്റെ ദാര്‍ശനികാടിത്തറ ഡേവിഡ് ഹ്യൂമിന്റെ An lnquiry Concerning Human Understanding എന്ന കൃതിയാണ്. ഈ കൃതിയെ നിശിതമായി ഖണ്ഡിക്കുന്നു ശാസ്ത്ര ചരിത്രത്തിന്റെ പ്രൊഫസറായ ജോണ്‍ ഇയര്‍മാന്‍. John Earman, Hume’s Abject Failure: The Argument Against Miracles (Oxford University Press) 2000. ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് ഒട്ടേറെ തെളിവുകള്‍ നിരത്തുന്ന കൃതി.Garry Habermas, Douglas Geivett, In Defense of Miracles: A comprehensive Case for God’s Action in History (Intervarsity Press) 1997.  ഈ കൃതിയെപ്പറ്റി ലോകപ്രശസ്ത നിരീശ്വരദാര്‍ശനികനായ റിച്ചാഡ് കാരിയര്‍ എഴുതുന്നു: ""This is a well composed defense of miracles which makes arguments that need to be adressed''.
129,130 പേജ് 153
131. പേജ് 421
132. ഇക്കാലമത്രയും ഭൌതികവാദികള്‍ ഭൌതികമായി വ്യാഖ്യാനിച്ചു പോന്ന പദാര്‍ഥ സങ്കല്‍പങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ നോക്കുക: The Matter Myth: Dramatic Discoveries That Challenge Our Understanding of Physical Reality: Paul Davis John Gribbin (Simon Shuster 1992)
133. പേജ് 128
134. പേജുകള്‍ 421-422
135. 1966 ഏപ്രില്‍ 8ലെ ടൈം മാഗസിനില്‍ ഇതു സംബന്ധമായി ലേഖനം വന്നിരുന്നു. ഗബ്രിയേല്‍ വഹാനിയന്‍, പോള്‍ ബുറന്‍, തോമസ് അള്‍ട്ടിസര്‍ തുടങ്ങിയവരാണ് നേതാക്കള്‍. വഹാനിയന്‍ 1961ല്‍ The Death of God എന്ന കൃതിയും പ്രസിദ്ധീകരിച്ചു. പക്ഷേ ഇതൊരു നിരീശ്വരവാദപ്രസ്ഥാനമായിരുന്നില്ല. യേശുവിന്റെ കുരിശുമരണമായുന്നു ഇതിന്റെ അടിസ്ഥാനം.
136. പേജ് 156
137. J.D. Barrow, F.J. Tippler, The Anthropic Cosmological Principle (Oxford University Press) 1988
138. പേജ് 156
139,140 പേജ് 161
141. പേജ് 163
142,143 പേജ് 157
144. പേജ് 160
145. പേജ് 161
146. പേജ് 162
147. പേജ് 161
148,149 പേജ് 158
150. പേജ് 160
151. പേജ് 162
152. പേജ് 158